'കീഴ്മേല്‍ക്കീഴ്മേ...'- എല്‍. തോമസ്‌കുട്ടി എഴുതിയ കവിത

By എല്‍. തോമസ്‌കുട്ടി  |   Published: 24th September 2020 04:28 PM  |  

Last Updated: 24th September 2020 04:28 PM  |   A+A-   |  

 

നുഷ്യര്‍ 
പുഴുക്കളെപ്പോലെ
ചത്തൊടുങ്ങുന്നു;
എന്നു കേട്ട
ഉപമാനം
പൊട്ടിപ്പൊട്ടിച്ചിരിച്ച്
മുള്‍ക്കിരീടം
ചിതറിപ്പെരുകി.

ചെറുതാണ്
വലിയത്
വലുതെല്ലാം
തകര്‍ന്ന് 
തരിയാകും

എന്തിനായി
എങ്ങോട്ടാണീ
പലായനം?
അയഥാര്‍ത്ഥ
നിര്‍മ്മിതികളില്‍,
കെട്ടുകഥകളുടെ
മായികതയില്‍, 
ക്വിക്സോട്ടിന്റെ
നിഴല്‍ യുദ്ധങ്ങള്‍

നിന്റെ പാപങ്ങള്‍
കൈകഴുകാന്‍ പറയുന്നു
നടുക്കടല്‍ കപ്പലിലൊറ്റപ്പെടാന്‍
ആള്‍ക്കൂട്ടം
ആരവമിടുന്നു

മുച്ചൂടും മൂടുന്നു
ഭയം
തടി കാക്കണം
പറ്റം വിട്ട്
ഒറ്റയാകണം.

ഇന്നലെയുടെ
സംസ്‌കാരം, തൊഴില്‍
കൂട്ടുകാര്‍, ബന്ധുക്കള്‍,
കുടുംബം...
അവനവനില്‍നിന്നുപോലും
പിരിയണം.
അന്വ
നരകമത്രേ!


നോക്കണം
'ഞാനെ' മാത്രം
ജന്തുവിന്നു തുടരുന്ന
വാസനാ ബന്ധമറ്റ
വെറും
ദേഹം മാത്രം!