'അരങ്ങിലേക്ക്'- അയ്യപ്പപ്പണിക്കരുടെ അപ്രകാശിത വിവർത്തന കവിത

ആധുനിക മലയാള കവിതയുടെ മുഖമാണ് ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ലോകകവിതയുടെ ഭൂപടത്തിലേക്കു മലയാള കവിതാ ഭാവുകത്വത്തെ അദ്ദേഹം നയിച്ചു
'അരങ്ങിലേക്ക്'- അയ്യപ്പപ്പണിക്കരുടെ അപ്രകാശിത വിവർത്തന കവിത


ആധുനിക മലയാള കവിതയുടെ മുഖമാണ് ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ലോകകവിതയുടെ ഭൂപടത്തിലേക്കു മലയാള കവിതാ ഭാവുകത്വത്തെ അദ്ദേഹം നയിച്ചു. കവിതയിലെ ആ ഭാവുകത്വനവീകരണത്തിനു പിന്മുറക്കാരുണ്ടായി. പാണ്ഡിത്യത്തിന്റെ ദുര്‍വഹഭാരങ്ങളില്ലാതെ കവിതകള്‍ പിറന്നു. അപാരമായ നര്‍മ്മബോധവും സാമൂഹികവിമര്‍ശനവും അയ്യപ്പപ്പണിക്കര്‍കവിത എക്കാലവും സൂക്ഷിച്ചു. സാഹിത്യ സൈദ്ധാന്തികതയുടെ, വിവര്‍ത്തനങ്ങളുടെ വഴിയിലും അതുല്യമായ സംഭാവനകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2020 സെപ്റ്റംബര്‍ 12 അയ്യപ്പപ്പണിക്കരുടെ തൊണ്ണൂറാം ജന്മദിനമായിരുന്നു.

16ാം നൂറ്റാണ്ടിലെ കശ്മീരി കവയിത്രി ഹബ്ബ ഖാത്തൂണിന്റെ പ്രേമഗാനം

'അരങ്ങിലേക്ക്'

ഞാനാണു ഭൂമി, നീയാകാശമാകുന്നു;
ഞാനാണു നിഗൂഢത മറയ്ക്കുന്ന വസ്ത്രം
ഞാനാണു മധുര,മെന്നതിഥി നീ വന്നെന്റെ
മാതളപ്പൂവിനെ കയ്യടക്കൂ.

മായുന്ന വേനല്‍ പതുക്കെപ്പതുക്കെ
വാടുമെന്‍ ചെടിയെന്നുഭയമുണ്ടെനിക്കും
ഹാ വരൂ, രാക്കിളീ, നീയിന്നുവന്നെന്റെ
മാതളപ്പൂവിനെ കയ്യടക്കൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com