'മറുകരയുടെ ആത്മഗതങ്ങള്‍'- മോഹന്‍ കുമാര്‍ പി എഴുതിയ കവിത

ഷോപ്പിംഗിനിടയില്‍ശ്രീകാര്യത്ത് വച്ച് കൊറോണ വന്നു മരിച്ചവളെ പരിചയപ്പെടുന്നുബീച്ച് റോഡില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍അണ്ണാറക്കണ്ണന്മാരെ എറിഞ്ഞിടുന്നു
'മറുകരയുടെ ആത്മഗതങ്ങള്‍'- മോഹന്‍ കുമാര്‍ പി എഴുതിയ കവിത

ഷോപ്പിംഗിനിടയില്‍
ശ്രീകാര്യത്ത് വച്ച് കൊറോണ വന്നു 
മരിച്ചവളെ പരിചയപ്പെടുന്നു
ബീച്ച് റോഡില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍
അണ്ണാറക്കണ്ണന്മാരെ എറിഞ്ഞിടുന്നു
ഒന്ന് ചില്‍ ചില്‍ ശബ്ദത്തില്‍
ഒരു പറക്കും കുതിര
ആരാച്ചാരുടെ ആത്മഗതത്തിന്റെ നടുവില്‍
ശ്വാസം മുട്ടിയാണ് കവിത മരിച്ചതെന്ന്
ഉടല്‍ ഭാഷ്യം

ചിത്തരോഗാശുപത്രിയിലെ മറവിയെ
ഓര്‍മ്മയെന്നോ
ഓര്‍മ്മയെ മറവിയെന്നോ
ഒരു കവിതപോലും എഴുതാതെ
മരിച്ചുപോകുന്ന
എത്രയോ കവികള്‍!

എന്റെ മൃതദേഹത്തിന് അടുത്തിരുന്ന്
കരയുന്ന കാഴ്ചക്കാരനായ എന്നോട്
കടത്ത് കൂലി ചോദിക്കുന്ന
അജ്ഞാതനായ തോണിക്കാരാ...
എന്നെ മറവിയുടെ മറുകര തൊട്ടുകാണിക്കൂ
ഞാന്‍ കരഞ്ഞുതീര്‍ക്കട്ടെ എന്നെ

ഈശ്വരാ,
ഇരുട്ടിന്റെ ആരൂഢമാണോ
പ്രജ്ഞാനം ഒരു വെളിപാട്
അജ്ഞാനമെന്ന അബോധമാണോ
സഞ്ചാരപഥങ്ങളിലൊക്കെ
എന്നെ കരയിച്ച ഞാന്‍!
കടത്തുകൂലിയില്ലാത്ത ഞാന്‍ ത്രിശങ്കുവില്‍ 
തപ്പി നടന്നിട്ടും നടന്നിട്ടും നടന്നുതീരാത്ത
മറുകരയുടെ ആത്മഗതങ്ങള്‍

ഷോപ്പിംഗിനിടയില്‍ കൊറോണ വന്നു മരിച്ച 
ശ്രീകാര്യത്തെ പെണ്‍കുട്ടി
മറുകരയില്‍ കടത്തുകൂലിയുമായി എന്നെയും കാത്ത് നില്‍ക്കുന്നു

സമയം കാലമെന്ന തേര്‍ഡ് ഡിമെന്‍ഷനില്‍
ഒരിക്കല്‍ അബദ്ധത്തിലെങ്കിലും
പ്രവേശിച്ചിട്ടുണ്ടാകുമോ?
ഫോര്‍ത്ത് ഡിമെന്‍ഷനില്‍
കാലം വെറും കാഴ്ചക്കാരനാകുമോ?

ഇപ്പോള്‍
ഫോര്‍ത്ത് ഡിമെന്‍ഷനില്‍ ചില്‍ ചില്‍
കവിത വായിക്കുന്ന അണ്ണാറക്കണ്ണന്മാര്‍
പറക്കും തളികകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com