'ഒരു ലോക്ഡൗണ്‍ കാലത്ത്'- ജോണി ജെ പ്ലാത്തോട്ടം എഴുതിയ കവിത

ഇപ്പോള്‍വീടായ വീട്ടിലെല്ലാം ഫുള്‍ കോറം:അച്ഛനമ്മമാരെന്ന ദ്വന്ദ്വം;മുതിര്‍ന്ന ആണ്‍സന്തതികള്‍;നിത്യപഠന കുമാരിമാര്‍;കുഞ്ഞുകുട്ടി  പരാധീനം!
'ഒരു ലോക്ഡൗണ്‍ കാലത്ത്'- ജോണി ജെ പ്ലാത്തോട്ടം എഴുതിയ കവിത

പ്പോള്‍
വീടായ വീട്ടിലെല്ലാം ഫുള്‍ കോറം:
അച്ഛനമ്മമാരെന്ന ദ്വന്ദ്വം;
മുതിര്‍ന്ന ആണ്‍സന്തതികള്‍;
നിത്യപഠന കുമാരിമാര്‍;
കുഞ്ഞുകുട്ടി  പരാധീനം!

അച്ഛനെന്ന അല്പപരിചയക്കാരനെ
കണ്ടും കേട്ടും കുഞ്ഞുങ്ങള്‍ മനം കുളിര്‍ക്കുന്നു
പറക്കമുറ്റിയ സന്താനങ്ങളെ
പരിചയം പുതുക്കി
മാതാപിതാക്കള്‍

വിരഹപരിഭവങ്ങളും നൊസ്റ്റാള്‍ജിയകളും
കരഞ്ഞും ചിരിച്ചും തീര്‍ത്തെടുക്കുന്നു
കോറം തികയാതെ മുടങ്ങിക്കിടന്നതെല്ലാം
നിറകോറത്തില്‍ നിവൃത്തിക്കപ്പെടുന്നു
ഇങ്ങനെയൊരു സുവര്‍ണ്ണകാലം!

എന്നാല്‍,
കാണെക്കാണെ
സുവര്‍ണ്ണം നിറം മങ്ങുന്നു

വീട്ടിലെ ഇടങ്ങള്‍ സദാ നിറഞ്ഞുകവിഞ്ഞ്
പാത്രം  തികയാതെ ആളുകള്‍ മിച്ചംവരുന്നു
നിറയൊഴിയുന്ന പാത്രങ്ങള്‍  നിറഞ്ഞു
കിട്ടുന്നില്ല

ഒന്നിങ്ങു വന്നെങ്കി,ലിപ്പാള്‍
ഒന്നിറങ്ങിക്കൂടേ എങ്ങോട്ടെങ്കിലു,മായി

അവൈലബിള്‍ കോറത്തില്‍ അവതരിപ്പിക്കേണ്ടവ
അവതാളത്തിലുമാകുന്നു

അയലത്തെ കാര്യങ്ങള്‍ അതിലും ഗുരുതരം
അങ്ങേ വീടും ഇങ്ങേ വീടും ഹൗസ്ഫുള്‍
ഒറ്റക്കൊന്നു കാണാതെ ഒച്ചതാഴ്ത്തി മിണ്ടാതെ
അയല്‍പക്ക സന്ധിബന്ധങ്ങള്‍
അടരറ്റു പോകന്നു

ആരും എവിടെയും  നിരീക്ഷണത്തില്‍
സ്വകാര്യതയുടെ സമ്പൂര്‍ണ്ണ ദേശസാല്‍ക്കരണം!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com