'അ(ഇ)വള്‍' - മാധവന്‍ പുറച്ചേരി എഴുതിയ കവിത

കന്നിയില്‍ തൃക്കേട്ടയില്‍പുലരി തെളിയുമ്പോള്‍ഉള്ളിലൊരുന്മേഷത്തിന്‍ജാലകം തുറന്നിടും
kavitha
kavitha

ന്നിയില്‍ തൃക്കേട്ടയില്‍
പുലരി തെളിയുമ്പോള്‍
ഉള്ളിലൊരുന്മേഷത്തിന്‍
ജാലകം തുറന്നിടും.

ചെന്നുനോക്കീടുന്നേരം
ഓരോരോയിടത്തിലും
കിനാവിന്‍ വാതില്‍പ്പുറ-
മടഞ്ഞേ കിടക്കുന്നു.

പിറന്നാളായാല്‍പ്പോലും
ഭയമാണെന്നെ, എന്നാല്‍  
വടക്കെപ്പുറത്തവര്‍
ചേടിയില്‍ പൂവെച്ചിടും.

കൗതുകം പതുക്കെയെ-
ന്നരികില്‍ വന്നെത്തുന്നു
കുണുങ്ങിച്ചിണുങ്ങുന്നു
പണ്ടേപ്പോലിണങ്ങുന്നു.

കണ്ടുപോകണമത്രേ,
കനത്ത മുഖവുമായ്-
ത്തെന്നിനീങ്ങുമ്പോളവര്‍-
ക്കാനന്ദം ലഭിച്ചിടും.

ആണായ വീടേ നോക്കൂ... 
തൂണായ കണ്ണേ കാണൂ...
സുഖത്തിന്‍ മാമ്പൂളുകള്‍
രുചിക്കെശ്ശീപോതിയാം.

ശീപോതിയായിത്തന്നെ,
നില്‍ക്കാമോ സദാനേരം
നിങ്ങള്‍ക്കു രസിക്കുവാന്‍
രമിക്കാന്‍ സുഖിക്കുവാന്‍.

പുറത്തു ചിരിക്കുമ്പോള്‍
മെരുങ്ങിശ്ശീപോതിയാം
ഇടയ്ക്കു പുകയുമ്പോള്‍
ചേട്ടയായ് മാറുന്നവള്‍.

പാഴ്ജന്മമായിക്കണ്ടു
കൊട്ടിപ്പ്രാകുന്നൂ പിന്നെ
ദേവതയായിക്കണ്ടു
പീഠത്തിലിരുത്തുന്നു.

കഴുകാനെച്ചില്‍പ്പാത്രം
കുമിഞ്ഞുകൂടീടുമ്പോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com