'ഈ കവിത വന്ന വഴി' - പ്രമോദ് കെ.എം. എഴുതിയ കവിത

'ഈ കവിത വന്നഉടനടിയിറങ്ങുമെന്‍കവിതാപ്പുസ്തകത്തിലെകവിതകള്‍ ചിലതിലെപരാമര്‍ശങ്ങള്‍  
'ഈ കവിത വന്ന വഴി' - പ്രമോദ് കെ.എം. എഴുതിയ കവിത

ടനടിയിറങ്ങുമെന്‍
കവിതാപ്പുസ്തകത്തിലെ
കവിതകള്‍ ചിലതിലെ
പരാമര്‍ശങ്ങള്‍

തനിക്കൊട്ടും പിടിച്ചില്ല
തന്നെകുറ്റപ്പെടുത്തുന്ന
വരികളും വാക്കുകളും
തിരുത്തിടേണം

അതുവരെയവള്‍ കാണാ
തതിഗൂഢമൊളിപ്പിച്ചോ
രെഴുത്തുകള്‍ വായിച്ചവള്‍
വഴക്കടിച്ചൂ

കവിതയില്‍ പറയുന്ന
കവിയുടെ കഥയെല്ലാം
ഭാവനയില്‍ വിരിയുന്ന
പൂവുകളല്ലേ?

പെരുത്തിഷ്ടമെനിക്കുള്ള
വരികളാണതിനാല്‍ ഞാന്‍
വഴങ്ങീലാ വരിയൊന്നും
ഒഴിവാക്കീലാ

തിരുത്തുകള്‍ നടത്താതെ
യിരുന്നാല്‍ ഞാനുറപ്പായും
മരിക്കുമെന്നവളെന്നോ
ടൊരുമ്പെട്ടപ്പോള്‍

വരിയൊട്ടും തിരുത്തില്ല
മരിക്കുന്നേല്‍ മരിച്ചോളൂ
പറഞ്ഞു ഞാനവളോടു
തെറി പലതും

മരിക്കുവാന്‍ മനസ്സില്ലെന്‍
മരണവും കവിതയില്‍
വരിയൊപ്പിച്ചെഴുതുവാന്‍
തിരക്കായല്ലേ?

അവളിതു പറഞ്ഞപ്പോള്‍
അവിടൊരു കടലാസില്‍
അഴകിലീ വരികള്‍ ഞാന്‍
എഴുതിവെച്ചൂ

ഇതു വായിച്ചവളെന്നോ
ടതുമിതും പറയാതെ
ഒരുവട്ടം ചിന്തിച്ചൊരു
ചിരി ചിരിച്ചൂ

അവളുടെ ചിരികൂടെ
കവിതയിലെഴുതെന്നു
കടലാസു നീട്ടിക്കൊണ്ടെന്‍
അടുത്തു വന്നൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com