'കൊടുങ്കാറ്റിനു മുമ്പ്'- സെബാസ്റ്റ്യന്‍ എഴുതിയ കവിത

കഴിഞ്ഞജന്മത്തില്‍ ഞങ്ങള്‍ വരയാടുകളായിരുന്നു.മലമുകളിലേക്ക് കുത്തനെയുള്ള കയറ്റം ഞങ്ങള്‍ അനായാസമായി കയറി;ആരും പഠിപ്പിക്കാതെതന്നെ
ചിത്രീകരണം: മറിയം ജാസ്മിൻ
ചിത്രീകരണം: മറിയം ജാസ്മിൻ

ഴിഞ്ഞജന്മത്തില്‍ ഞങ്ങള്‍ വരയാടുകളായിരുന്നു.
മലമുകളിലേക്ക് കുത്തനെയുള്ള കയറ്റം 
ഞങ്ങള്‍ അനായാസമായി കയറി;
ആരും പഠിപ്പിക്കാതെതന്നെ.

കുന്നിന്‍പുറത്തെ പുല്‍മേടുകളില്‍
വെള്ളിമേഘങ്ങള്‍ ഞങ്ങളോടൊപ്പം മേഞ്ഞു.
കോടമഞ്ഞ് ഞങ്ങളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
പുലര്‍കാലങ്ങളില്‍ ഞങ്ങളെ കണി കാണിക്കാനായി 
പുതിയ സൂര്യന്‍ ഉണര്‍ന്നു. 
പച്ചിലത്തളികകള്‍ പ്രാതല്‍ വെച്ചുനീട്ടി.
മലകള്‍ ഞങ്ങള്‍ക്കായി തടാകങ്ങളിലേക്ക് മുലപ്പാല്‍ ചുരത്തി.

പക്ഷേ,
ഇളംകാറ്റിന്റെ മൗനം-
അതു പറയുന്നുണ്ടായിരുന്നു;
ഞങ്ങളും സൂചിമുഖികളും 
ഒരുപോലെയാണെന്ന്
സ്വപ്‌നംകാണാന്‍ അറിയാത്തവരാണ് ഞങ്ങളെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com