'ഇല്ലാത്തപോലെ'- വിനു ജോസഫ് എഴുതിയ കവിത

അവളെ ഒളിച്ചുകടത്തുകയാണ്...പൂമണമടക്ക, മെങ്ങനെയെന്ന് തല കാഞ്ഞതും വണ്ടുകള്‍, പൂമ്പാറ്റകള്‍ മണ്ടുന്നു ചുറ്റിലും
'ഇല്ലാത്തപോലെ'- വിനു ജോസഫ് എഴുതിയ കവിത

വളെ ഒളിച്ചുകടത്തുകയാണ്...
പൂമണമടക്ക, മെങ്ങനെയെന്ന് 
തല കാഞ്ഞതും വണ്ടുകള്‍, 
പൂമ്പാറ്റകള്‍ മണ്ടുന്നു ചുറ്റിലും. 

ഉടല്‍ക്കുരിശോടെത്ര തന്നെ 
ചേര്‍ത്താലും ചേരാത്ത 
മുനയും മുഴുപ്പുമായെന്റെ 
അങ്കിക്കടിയിലവള്‍ കാന്തം. 

ഓരോ ചുവടിലുമൊപ്പമൊപ്പം 
കാലടിവച്ചും, കൈകള്‍ ചേര്‍ത്ത് 
മുന്നോട്ട് പിന്നോട്ടായത്തില്‍ 
നീട്ടിവീശിച്ചലിക്കുന്ന യന്ത്രം. 

ഒരു നോട്ടത്തില്‍ നാലമ്പിന്റെ
യരമായി കണ്ണാം കതിര്‍ക്കുല, 
ഒരു മിടിപ്പില്‍ നാലു വീക്കിന്റെ 
പെരുക്കായി നെഞ്ചാം പെരുമ്പറ. 

ഞാന്‍ ചിരിക്കെ ഓടിയേറി 
ആദ്യമെത്തുന്നതാച്ചിരി,യെന്‍ 
മടമ്പില്‍ തറച്ച മുള്ളിന്റെ വേദന 
ആദ്യമേറ്റതാ,ക്കാലില്‍. 

ഉണ്ടോ കൂടെയാരെങ്കിലും...? സന്ദേഹം 
കൂട്ടിമുട്ടുന്നവര്‍ക്കാരിലും! 
കണ്ടാലും തോന്നിടും, ചിന്നുന്നു 
രണ്ടുപേരുടെ ഹര്‍ഷപ്രഹര്‍ഷം  

ഇല്ലില്ല കൂടെയാരുമില്ല, വഴിയില്‍ 
വീണുകിടന്നോരു വെളിച്ചത്തിന്‍ 
തെല്ലിനെ കൂട്ടുപിടിച്ചതാണെടോ; 
ഒറ്റയ്ക്കുതന്നെ നടന്നോളാം, അല്ല- 
രണ്ടെന്നു തോന്നിയാലുമുണ്ടെന്ന് 
തോന്നാത്തപോലെയണഞ്ഞോളാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com