'ചാരമേ...'- ലോപ എഴുതിയ കവിത  

ആര്‍ത്തുപെയ്യുന്ന മഴയെഒരു നിമിഷം നിശ്ചലമാക്കി നിര്‍ത്തി,ഉറ്റുനോക്കിയാല്‍ക്കാണാം...ഇളംചാരനിറത്തിന്റെ നൂല്‍പ്പാവക്കൂത്ത്
'ചാരമേ...'- ലോപ എഴുതിയ കവിത  

ര്‍ത്തുപെയ്യുന്ന മഴയെ
ഒരു നിമിഷം നിശ്ചലമാക്കി നിര്‍ത്തി,
ഉറ്റുനോക്കിയാല്‍ക്കാണാം...
ഇളംചാരനിറത്തിന്റെ നൂല്‍പ്പാവക്കൂത്ത്

വിഷം തീണ്ടി മരിച്ച-
ഓര്‍മ്മയുടെ ഓരോ ഉടലിലും
കരിന്തിരി കത്തിക്കെടുന്ന
കാലത്തിന്റെ നീലച്ചാരം...

ഏഴു നിറങ്ങളിലും
അരൂപിയായി ഒളിച്ചിരിക്കുന്ന
മഴവില്ലിനെ; ഒന്നു പുറത്തെടുത്ത്
ഞൊടിയില്‍ മേഘവര്‍ണ്ണമാക്കുന്ന
മരണത്തിന്റെ ചാരുചാരപാണി...

തീക്ഷ്ണവേദനയുടെ തീമലകള്‍ക്കു താഴെ
വളര്‍ന്നേയിരിക്കുന്ന ആധിയുടെ അടിക്കാട്...

കാപ്പിപ്പൂമണമുള്ള തണുപ്പില്‍ 
പ്രണയത്തിന്റെ ചുണ്ടാല്‍
ആരോ മൊത്തുന്ന ചുടുകാപ്പിയില്‍നിന്ന്
പുറത്തേക്കു പൊന്തുന്ന,
ഒറ്റ ഉടലായി കൊരുത്ത
നാമെന്ന പുകച്ചുരുള്‍...

സ്വപ്‌നത്തിന്റെ യാഗജലം പുരണ്ട്
സ്വര്‍ണ്ണവര്‍ണ്ണമാവാന്‍ കൊതിക്കുന്ന
കവിതയുടെ കീരിമെയ്യ്...

ഏതാഹ്ലാദത്തിന്റെ കനിയിലും
തക്ഷകനായി ഒളിച്ചിരിക്കുന്ന
ദുഃഖത്തിന്റെ കിരണകാന്തി...

ശാന്തിയുടെ കപോതകാന്തി...
വെളുപ്പിലും മുഷിഞ്ഞ-
കറുപ്പിലും നേര്‍ത്ത,
ചിതയുടെ ചിദാനന്ദം...
ചാരമേ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com