'വൈരി'- സ്മിത സെഹ്ഗള്‍ എഴുതിയ കവിത

ഇരുളിലെ കനപ്പായും ഇടവപ്പാതിക്കുളിരായുംവെളിമിന്നും ചൂട്ടായും
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

രുളിലെ കനപ്പായും 
ഇടവപ്പാതിക്കുളിരായും
വെളിമിന്നും ചൂട്ടായും
വെള്ളിനരച്ച സാന്ത്വനമായും
നിലാവിന്‍  സുതാര്യ നിഴലായും
നീലിച്ച വിഷദംശമായും
മിന്നല്‍പ്പിണരിന്‍ നടുക്കമായും 
മിഴിപ്പീലിത്തുടിപ്പായും
പരുത്ത കമ്പിളി

ച്ചൂടായും 
പേരക്കയില ചവര്‍ക്കും കഷായക്കയ്പായും 
കിനിഞ്ഞുനുണയും മധുരക്കരിമ്പായും 
കോടമഞ്ഞിന്‍ മരവിപ്പായും 
അരുവിതന്നുന്മാദ ഗീതമായും 
അരുമക്കുയിലിന്നിളം പിണക്കമായും 
വന്നവരൊക്കെയും കൊഴിഞ്ഞുപോയ് 
വസന്തം നിറം മാറിയ ഗ്രീഷ്മത്തിലിന്നു 
വിഷാണു വീണ്ടും  വൈരിയായ് 
വിരിഞ്ഞുലയുന്ന ശോകപ്പൂങ്കുലയായ്
ഇരുളിലെ കനപ്പായും 
കനപ്പിലെ കനലായും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com