'മാര്‍ദ്ദവം'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

കുട്ടിയായ്ക്കഴിയും കാലംപുഴുവെത്തൊട്ടതോര്‍ക്കയാംചെറുകണ്ണുകള്‍, കുഞ്ഞിക്കാലായിരം; പോക്കു മെല്ലെയാം
'മാര്‍ദ്ദവം'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

കുട്ടിയായ്ക്കഴിയും കാലം
പുഴുവെത്തൊട്ടതോര്‍ക്കയാം
ചെറുകണ്ണുകള്‍, കുഞ്ഞിക്കാ
ലായിരം; പോക്കു മെല്ലെയാം.

മെത്തപോല്‍ രോമമെമ്പാടും
മാര്‍ദ്ദവം, ഹാ! തൊടാന്‍ സുഖം
അടുത്തിരുന്നു ഞാന്‍ മെല്ലെ
യോമനിച്ചേനരക്ഷണം.

ഉടന്‍തന്നെയിടംകയ്യില്‍
വലംകയ്യാല്‍ ചൊറിച്ചിലായ്
ഇടംകയ്യാല്‍ വലം കയ്യില്‍!
പൊറുക്കാത്ത പുകച്ചിലായ്

മേലാസകലം മുള്ളിന്‍
ചീര്‍പ്പുകൊണ്ടു വരഞ്ഞപോല്‍
അടയാളം; നാട്ടുപച്ച
ച്ചാറിനാല്‍ ദു:ഖശാന്തിയും

മാര്‍ദ്ദവങ്ങള്‍ പലേമട്ടില്‍
തൊട്ടു നിങ്ങള്‍ ചൊറിഞ്ഞതിന്‍
ഓര്‍മ്മ വീണ്ടുമുണര്‍ന്നെങ്കില്‍
ഞാനതില്‍ നിസ്സഹായനാം.

ഗുണപാഠങ്ങളില്ലാതെ
കഥയുണ്ടെന്നതോര്‍ക്ക നാം
കഥയില്ലാതെയെമ്പാടും
ഗുണപാഠങ്ങള്‍; സാക്ഷി നാം.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com