'ചിത്രകാരന്‍'- ശാന്തന്‍ എഴുതിയ കവിത

സൂര്യന്‍ പച്ചയാല്‍വരച്ചു ഭൂമിയെനീല വിതറിആകാശത്ത്.പച്ച നിറച്ചുകടലില്‍
poem1
poem1

സൂര്യന്‍ പച്ചയാല്‍
വരച്ചു ഭൂമിയെ
നീല വിതറി
ആകാശത്ത്.
പച്ച നിറച്ചു
കടലില്‍

മഴവില്ലിനാല്‍
കുത്തിവരച്ചു
പൂക്കളെ

മഞ്ഞയിറ്റിച്ചു
പ്രഭാതത്തില്‍
വെളുപ്പ് കുഴച്ചു
മധ്യാഹ്നത്തില്‍
ചുവപ്പു ചാറിച്ചു
സന്ധ്യയില്‍

പേരില്ലാത്ത നിറം കൊടുത്തു
ജലത്തിന്
കാറ്റിന്

മഴയുടെ വില്ലാല്‍ 
ഏഴ് നിറങ്ങളുടെ
അസ്ത്രം തൊടുത്ത്
ചിരിക്കുന്നു സൂര്യന്‍.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com