'തുമ്പികളുടെ ആകാശം'- നാസര്‍ കൂടാളി എഴുതിയ കവിത

ആകാശം വെയിലിനെപെരപ്പുറത്ത് ചായ്ച്ചു കിടത്തിയ ഒരുച്ചനേരംതുണിയലക്കാന്‍തോട്ടിന്‍ കരയിലേക്ക്പോകും മുന്‍പ്വറുക്കാന്‍വരാലിനെ വരഞ്ഞുവെച്ചു
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

കാശം വെയിലിനെ
പെരപ്പുറത്ത് ചായ്ച്ചു കിടത്തിയ ഒരുച്ചനേരം
തുണിയലക്കാന്‍
തോട്ടിന്‍ കരയിലേക്ക്
പോകും മുന്‍പ്
വറുക്കാന്‍
വരാലിനെ വരഞ്ഞുവെച്ചു.
ചോറിനു തീകൂട്ടി
മണ്‍കലത്തില്‍ അരിമണികള്‍
തിമിര്‍ക്കണ ചേല് കണ്ടു.

ചേറും
ചളിയും നിറഞ്ഞ
തോട്ടിലെ
അരയോളം വെള്ളത്തില്‍
പായലുകളോടൊപ്പം
മുങ്ങി നിവര്‍ന്നു.
അന്നേരം
തുണികള്‍ ഉണക്കാനിട്ട
അയകളില്‍
തുമ്പികള്‍ ഉച്ചവെയില്‍
കായാനിരുന്നു.

വൈകുന്നേരം
പച്ച വൈക്കോലിനു പുറത്ത്
കാല്‍ കയറ്റിവെച്ചൊരു കൊറ്റി
ഏന്തിവലിഞ്ഞു
അസ്തമനം കണ്ടു.
മുറ്റം നിറയെ
തുമ്പികള്‍
കല്ലെടുത്ത്
കല്ലെടുത്ത്
തളര്‍ന്ന്
പൊന്തക്കാടുകളില്‍
ഒളിച്ചിരുന്നു

രാത്രി
പുറത്തെ  ഇരുട്ടില്‍നിന്നും
അകത്തെ വെളിച്ചത്തിലേക്ക്
തുമ്പികള്‍ പറന്നുവന്നു.
പിറ്റേന്ന് പ്രഭാതത്തില്‍
മഞ്ഞയില്‍
ചൊമന്ന പുള്ളികളുള്ള
ഒരു ദുപ്പട്ട
ആകാശത്തു പറക്കുന്നത് കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com