'ഹൈക്കു'- മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ കവിത

വറ്റാത്ത എത്ര കണ്ണീര് കുടിച്ചു നിറഞ്ഞതാണീ വറ്റാത്ത  കടല്‍
'ഹൈക്കു'- മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ കവിത

റ്റാത്ത 
എത്ര കണ്ണീര് കുടിച്ചു 
നിറഞ്ഞതാണീ 
വറ്റാത്ത  കടല്‍.

ഒടുങ്ങല്‍ 
കടലില്‍ ചാടി 
ഒടുങ്ങാന്‍ പോയവര്‍ 
കടലിരമ്പം കണ്ടോടി.

മിണ്ടാട്ടം 
ഇത്രയും കാലം മുട്ടിയുരുമ്മിയിട്ടും 
കടല്‍ കരയോടും 
കര കടലിനോടും മിണ്ടിയില്ല.

കണക്ക് 
നീളമെത്ര, വീതിയെത്ര 
ആഴമെത്ര, അളക്കാനാവില്ലീ 
കടല്‍ കണക്ക്.

മടുപ്പ് 
കടല്  കണ്ട് മടുത്ത മീനെല്ലാം 
കര കാണാന്‍ വന്നീ 
വറചട്ടിയിലൊടുങ്ങി.

വിധവ 
വിധവകളത്രയും 
കണ്ണീര്‍ ചുരത്തി, നിറഞ്ഞതാണീ 
ചെങ്കടല്‍.

കതിര്‍ 
വിളഞ്ഞുനില്‍ക്കുന്ന 
കതിരിലേക്ക് നോക്കൂ 
നിന്റെ അന്നം കാറ്റിലുലയുന്നു.
                         
കുന്ന് 
പച്ചപ്പരവതാനി വിരിച്ച 
പാടത്ത്  കുന്നിറങ്ങി വന്ന് 
ചുവപ്പ് വിരിച്ചു.

പ്രാര്‍ത്ഥന 
എല്ലാം കാത്തുകൊള്ളേണമേ 
എന്ന്, പ്രാര്‍ത്ഥിച്ചിറങ്ങാന്‍ നേരം 
ദൈവത്തെ പൂട്ടിയിടുന്നു.

അമിട്ട് 
തീ കൊളുത്തും
വരെ, മര 
മണ്ടനായിരിക്കും.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com