'അദൃശ്യനായൊരാള്‍ക്ക്'- രാജേഷ് പനങ്ങാട്ടില്‍ എഴുതിയ കവിത

ഞാന്! മരിച്ചാല്‍ നീയുംനീ മരിച്ചാല്‍ ഞാനുംഅന്ന്കെട്ടുപാടുകളൊന്നുമില്ലാതെഒരു സുഹൃത്തിനേയും കൂട്ടികുറച്ച് മദ്യപിക്കണം...
'അദൃശ്യനായൊരാള്‍ക്ക്'- രാജേഷ് പനങ്ങാട്ടില്‍ എഴുതിയ കവിത

ഞാന്! മരിച്ചാല്‍ നീയും
നീ മരിച്ചാല്‍ ഞാനും
അന്ന്
കെട്ടുപാടുകളൊന്നുമില്ലാതെ
ഒരു സുഹൃത്തിനേയും കൂട്ടി
കുറച്ച് മദ്യപിക്കണം...
ഞാന്‍ അവശേഷിപ്പിച്ച
ഭൂമിയിലെ അടയാളങ്ങള്‍
ചിതയില്‍ വയ്ക്കും മുന്‍പ്
അടര്‍ന്നുപോയിട്ടുണ്ടാവും...!
സ്വപ്നങ്ങള്‍
ആശകള്‍
ഒക്കെയും
എങ്ങുമെവിടെയുമെത്താതെ
അലഞ്ഞു മാഞ്ഞുപോകും...
അതിന്നിടവരുത്തരുത്.
എന്നെക്കുറിച്ച്
പറയാനുള്ള പച്ചപ്പുകളും
പഴമ്പുരാണങ്ങളും
എന്റെ മാത്രം സ്വന്തമായ
പമ്പര വിഡ്ഢിത്തങ്ങളും
നീ നിന്റെ മുന്‍പില്‍
കുടിക്കാനിരിക്കുന്നവനോട് പറയുക.
പറ്റുമെങ്കില്‍
ആര്‍ക്കും അരോചകമാകില്ലെന്നുറപ്പുവരുത്തിയെങ്കില്‍
ഞാന്‍ നിന്നോട് പലപ്പോഴായി പറഞ്ഞ
എന്റെ സ്വന്തം കവിതകള്‍
വെറുതെ പറഞ്ഞുപോവുക.
നിന്റെ സുഹൃത്തിന്
ബോറടിച്ച് ഭ്രാന്തു പിടിക്കും.
സാരമില്ല
ഒരു പെഗ്ഗ് കൂടി വാങ്ങിക്കൊടുത്ത്
അയാളെ സമാധാനിപ്പിക്കാവുന്നതേയുള്ളൂ.
പക്ഷേ,
ഒന്നു മാത്രം നീയെനിക്കുറപ്പുതരണം
നമ്മള്‍ പണ്ട് കുടിച്ചുതീര്‍ന്ന്
പടിയിറങ്ങുമ്പോള്‍ ചെയ്യുംപോലെ
നമുക്ക് മദ്യവും
തൊട്ടുകൂട്ടുന്നവയും
കൊണ്ടത്തരുന്ന
മലയാളിയല്ലാത്ത
കശ്മീരിയോ
നേപ്പാളിയോ
ആസാമിയോ
ബംഗാളിയോ
മറ്റോ... മറ്റോ ആയിപ്പോയ ഒരാള്‍ക്ക്
ഒരു ടിപ്പ് കൊടുക്കണം
സുഹൃത്തേ,
അദൃശ്യനായൊരാള്‍ക്ക്
ടിപ്പ് കൊടുത്ത്
തീരുന്നതേയുള്ളൂ
നമ്മുടെ ജീവിതം.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com