'മഞ്ഞവര എങ്ങോട്ടാണ് പോകുന്നത്?'- ബിജു റോക്കി എഴുതിയ കവിത

ആവിപറക്കുന്ന നടുറോട്ടില്‍മഞ്ഞവരയെ പെറ്റിട്ട്ബ്രഷ് നീങ്ങുന്നു
'മഞ്ഞവര എങ്ങോട്ടാണ് പോകുന്നത്?'- ബിജു റോക്കി എഴുതിയ കവിത

വിപറക്കുന്ന നടുറോട്ടില്‍
മഞ്ഞവരയെ പെറ്റിട്ട്
ബ്രഷ് നീങ്ങുന്നു.

ഇടവിട്ട് മഞ്ഞവരയെ
അഴിച്ചുവിടുകയാണ്.

അതിനിടയില്‍ വരയ്ക്കാതെ
കറുപ്പ് വരയും ഇടംപിടിക്കുന്നു.

പച്ചപെയിന്റ് പാത്രത്തില്‍നിന്ന്
സ്വതന്ത്രയായി
മഞ്ഞവര
റോട്ടില്‍ ഇഴയുന്നു.

റോഡിന് ഇരുപുറം
തലയുയര്‍ത്തിയ മരങ്ങള്‍ മഞ്ഞവരയെ നോക്കുന്നു.

റോഡ്, മഞ്ഞവര...
മഞ്ഞവര, റോഡ്.

ജീവിതം
നീണ്ട മഞ്ഞച്ചേരയായി ഇഴയുന്നു.

ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
മഞ്ഞവര.

മഞ്ഞവര... റോഡ്...
റോഡ്, മഞ്ഞവര

വരച്ചുചൂടാറാത്ത മഞ്ഞവരയില്‍
ചെവിതറ്റുപോയ പട്ടി  മണത്തുനോക്കുന്നു.

പട്ടിയുടെ കണ്ണില്‍ തിളങ്ങുന്ന ഗോളം.

അതില്‍
മഞ്ഞവര, റോഡ്
റോഡ്, മഞ്ഞവര.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com