പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'

സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി

പി.എം. ഗോവിന്ദനുണ്ണി

വാലു നീണ്ട സ്പൂണ്‍

ഒരു പെണ്‍കുട്ടി

ഞാനവളെ വസ്ത്രം ധരിപ്പിക്കും

പക്ഷേ, ഏതെല്ലാം-

പച്ചപ്പാവാട

കസവുവച്ച ജമ്പര്‍

മഞ്ഞ കോട്ടണ്‍ സാരി?

ചുരിദാര്‍ അവള്‍ക്ക്

ഒരിക്കലും ചേരില്ല

അവളുടെ കാലുകള്‍

വിടരാത്തതുകൊണ്ടല്ല

നടുക്കു പൂവുള്ള ഒരടിവസ്ത്രം

അവള്‍ ധരിച്ചിട്ടില്ലാത്തതുകൊണ്ടല്ല

അവളുടെ നിതംബം

തീരെ ചെറുതായതുകൊണ്ടുമല്ല

അവള്‍ക്ക് തലമുടി വേണം

ചെവി മൂടുന്നവിധം

അത് അലങ്കരിക്കണം

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'
സജിന്‍ പി.ജെ. എഴുതിയ കവിത 'ട്രങ്ക് പെട്ടിക്കുള്ളിലെ നഗരം'

അവള്‍ക്ക് അതില്ലെങ്കിലും.

എന്നിട്ട് ഞാന്‍ പറയും

നിന്റേത് കഴുതപ്പുലിച്ചെവി

ഞാനത് ഒളിപ്പിച്ചു

അവള്‍ക്കത് കേള്‍ക്കാനാവില്ല

വിവസ്ത്രയായ അവളുടെ തല

ഞാന്‍ വായിലിടും

പുറത്തെടുത്ത് നക്കിത്തുടക്കും

ഞാനവളെ വെയില്‍ നിറമുള്ള

സാരി ഉടുപ്പിക്കും

രാത്രി

സ്വപ്നത്തിന്റെ ഇടതുവശം ചേര്‍ത്ത് കിടത്തും

ഞാനും അവളും നിശ്വാസങ്ങളായി

ഉയര്‍ന്നുതാഴും

ഞങ്ങള്‍ സ്വപ്നത്തില്‍ നടക്കും

അവള്‍ നൃത്തം ചെയ്യും

ഞാന്‍ ആലപിക്കാന്‍ പറയും

ഏതു ഗാനം

ഏതു പദം

അവള്‍ ചോദിക്കും?

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'
പ്രസാദ് രഘുവരന്‍ എഴുതിയ കവിത 'കെണി'

നീ മിണ്ടുന്നു!

അതുകൊണ്ട് നിനക്ക് കേള്‍ക്കാം

ഞാനവളുടെ മുടിയിഴകള്‍ മാടി

കാതുകള്‍ വെളിപ്പെട്ടു

ഞാനവ കടിച്ചു

പിങ്ക് നിറമുള്ള പുളിവെണ്ടകള്‍

എനിക്ക്

ഇഞ്ചിയും വെളുത്തുള്ളിയും മണത്തു

എരിവുള്ള നാവ്

ഞാന്‍

അവളുടെ ചുണ്ടുകള്‍ക്കിടയിലൂടെ പായിച്ചു

ചുംബിക്കൂ

ചിലമ്പിച്ച ശബ്ദത്തില്‍

അവള്‍ കെഞ്ചുന്നതായിത്തോന്നി

എനിക്കു കരച്ചില്‍ വന്നു

അവളുടെ

ശൈശവത്തെത്തലോടി

കൗമാരത്തെത്തലോടി

യൗവനത്തെയും തലോടി

അവളുടെ മുലകള്‍ എന്നോടുകരഞ്ഞു

ഉറക്കത്തെ ഊതിക്കെടുത്തി

ഞാന്‍ പുറത്തുപോയി

അവള്‍ അടുക്കളയിലേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com