ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

ന്നപൂര്‍ണ്ണതയാകു-

മാകാശമേല്‍ക്കൂരയില്‍

പണ്ടുതൊട്ടൊരു വെള്ളി-

കെട്ടിയ പള്ളിച്ചൂരല്‍-

സ്വയമേശിക്ഷിക്കാനാ-

യിഷ്ട ഗാന്ധാരം നേദി-

ച്ചകമേചുറ്റും മായാ-

ഗൗരി തന്നുപഹാരം.

എനിക്കു ശ്രീരഞ്ജിനി

കല്പിച്ചു സമ്മാനിച്ച

വിശിഷ്ട പലഹാര-

മാകുമീയനുരാഗം,

പുഷ്പപാത്രങ്ങള്‍തോറും

പകര്‍ന്നു മൗനങ്ങളാം

നഗ്‌നകാമുകിമാരോ

കാര്‍ക്കൂന്തല്‍ മിനുക്കുന്നു.

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'
കെ. ജയകുമാർ എഴുതിയ കവിത വേതാളസാന്നിധ്യം

2

ഒക്കെയും നൂറ്റാണ്ടുകള്‍-

ക്കപ്പുറംതൊട്ടേ കണ്ട

മര്‍ക്കട ചാപല്യത്തി-

ന്നപ്രിയ പ്രണയങ്ങള്‍,

വരച്ചും മായ്ച്ചും താളം

തളിച്ചും മരച്ചോട്ടി-

ലുണക്കാനിട്ടും നീളും

ആവര്‍ത്തനാഭാസങ്ങള്‍!

വല്‍ക്കലമുരിഞ്ഞിട്ട

യോഗിനിപ്പട കപ്പല്‍-

ച്ചെട്ടിയാരുടെ കാലില്‍

കുനിഞ്ഞു ചുംബിക്കുന്നു!

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'
സച്ചിദാനന്ദന്‍ എഴുതിയ കവിത ഞാങ്ങണ

3

പാല്‍ക്കടല്‍ ദുരന്തത്തെ-

ക്യാമറച്ചില്ലില്‍ക്കൂടി

പ്പാര്‍ക്കുന്നു; പകര്‍ത്തുന്നൂ;

വ്യാസന്റെ ചെറുമക്കള്‍!

അവശേഷിക്കും രാജാ-

ബിംബിസാരനുവേണ്ടി-

യപമാനിതയാകാ-

മെന്നിവള്‍മൊഴിഞ്ഞാറേ,

ഇത്രയും വേണോ? ചോദ്യ-

രൂപത്താല്‍, മിഴിത്തുമ്പാല്‍

തട്ടിമാറ്റുന്നൂ ചായ-

പ്പാത്രങ്ങള്‍ മലയാളം!

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

4

വേടത്തിയാണെന്നാലും

നിന്നോളമില്ലൗചിത്യം

വേദത്തില്‍ മുങ്ങിക്കുളി-

ച്ചണയും ധര്‍മ്മത്തിനും

വെറുതേ ശപിക്കൊല്ലേ,

ധര്‍മ്മസങ്കടപ്പക്ഷീ,

കരിവാവുണ്ണും നമു-

ക്കുള്ളതാ,ണേഴാം സ്വര്‍ഗ്ഗം.

സമുദ്രനിരപ്പില്‍ നി-

ന്നൊത്തിരിപ്പൊക്കത്തിലെന്‍

വിശുദ്ധ പലസ്തീനും

ഗാസയും വിളിക്കുമ്പോള്‍,

ആ വിളി പകര്‍ത്താനൊ-

രിന്ത്യയെക്കിഴക്കിന്റെ

ഭൂപടമധ്യത്തില്‍ നാം

വരയ്ക്കും കരുത്തോടേ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com