വി.ആര്‍. രാമകൃഷ്ണന്‍ എഴുതിയ കവിത 'വില'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
വി.ആര്‍. രാമകൃഷ്ണന്‍ എഴുതിയ കവിത 'വില'

ചിത്രം:

ചാര്‍ക്കോളില്‍ ചെയ്തത്

വലിപ്പം:

ഒരു ഇന്ത്യന്‍ പട്ടണത്തെരുവ് X

അത്രയും ഘനയടി അന്തരീക്ഷം

വിളറിയ പ്രഭാതം, നിശ്ശബ്ദം

വെറുപ്പിന്റെ നാറുന്ന നീരൊഴുകുന്ന

തെരുവോടയോരത്ത്

സുഗന്ധം വാര്‍ന്നുപോയ ഒരു വചനം

വിറങ്ങലിച്ചു കിടക്കുന്നു

ചോരയില്‍ കുളിച്ച്

നെഞ്ചിലൊരു കഠാരയേന്തി

ഉദയം കറുക്കുന്നു മെല്ലെ കിഴക്ക്

ദൂരെ നരച്ച മേഘമാകാശം

ദേശാടനപ്പക്ഷികളെവിടേക്കോ പറക്കുന്നു

തികച്ചും ഉദാസീനരായ രണ്ടു നിയമപാലകര്‍

കാവലാളുകളാകുന്ന ചിത്രത്തില്‍

വഴിപോക്കരെന്നു നടിച്ചു വന്നോര്‍

പ്രേതത്തിനുടലില്‍ തൊഴിക്കുന്നു

കാറിത്തുപ്പുന്നു തെറിപാടുന്നു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറെ ചെന്നേറെ പുലര്‍ന്ന്

കലിബാധിച്ചവര്‍ വന്നു കുറേപേര്‍ കൂട്ടമായി

തലപ്പാവും വാളും ധരിച്ച് നൃത്തമാടി

കൊടിയും വടിയും വായ്ത്താരികളുമായി

നിയമപാലകരപ്പോള്‍

ചിത്രത്തില്‍നിന്നും

മാഞ്ഞുപോയിരുന്നു

അടയാളങ്ങളവശേഷിപ്പിക്കാതെ

ഈ ചിത്രത്തിന്റെ വില:

കാണുന്നവന്റെ തല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com