
“ചെനക്കത്തൂര്
പൂരം വന്നു
ഇനിക്കും വേണ്ടേ
കുണുക്ക്, പൊന്നേ?”
“നെനക്കെന്തിന്
മിനുക്ക്, പെണ്ണേ?
ചിരിക്കും നീയ്യ്
ശരിക്കും പൊന്ന്!”
പഴയകാലം
വാങ്ങിനില്‍ക്കേ
പുതിയ യുഗം
പോന്നുവന്നു;
പുതിയ ചോദ്യം
ചിറകുനേടി
പുതുമറുപടി
പുതുമപാടി:
“ചെനക്കത്തൂര്
പൂരം വന്നു
നെനക്കും വേണ്ടേ
കുണുക്ക്, പെണ്ണേ?”
“ഇനിക്കെന്തിന്
മിനുക്ക്, കണ്ണേ?
ചിരിക്കും ഞാന്
നെനക്ക് പൊന്ന്!”
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക