കവിത  (മലയാളം വാരിക)https://www.samakalikamalayalam.comen-usThu, 28 Mar 2024 15:39:53 +0000മോൻസി ജോസഫ് എഴുതിയ കവിത: എല്ലാത്തിനുമിടയിൽhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Mar/13/poem-by-monsieur-josephhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Mar/13/poem-by-monsieur-joseph#comments91852668-0d87-4d20-a563-a7101a3f3c08Wed, 13 Mar 2024 07:09:42 +00002024-03-13T07:09:42.180Zമോന്‍സി ജോസഫ്/api/author/1896124malayalam,Malayalam Literature,malayalam poem,malayalam poetry,Malayalam Kavithakalകവിത എല്ലാത്തിനുമിടയിൽ അയാൾക്ക് അല്പം സമയം വേണമായിരുന്നു.

വേണമായിരുന്നു.

അത് അയാൾ എപ്പോഴും ആഗ്രഹിച്ചു.

തെറ്റു പറയാൻ പറ്റുമോ?

കുഞ്ഞായിരിക്കെ അമ്മ അവനെ കുളിപ്പിച്ചു. കുളിയൊക്കെ കൊള്ളാം

അതിനിടയിലും ഭൂലോകം സ്വർലോകം അമ്മേ

എന്നു പാടി അവൻ കളിച്ചു നടന്നു.

മനോഹരമായി വിശ്രമിച്ചു.

ഒരിടത്ത് വെറുതെ ഇരിക്കുമ്പോൾ പോലും ദൈവം സൃഷ്ടിച്ച കടൽതീരം

ആദ്യം കാണുന്നതുപോലെ വിശ്രമിച്ചുകൊണ്ടിരുന്നു.

വിശ്രമം തീരാതിരിക്കാൻ അയാൾ ആഗ്രഹിച്ചുകൊണ്ടിരുന്നു.

ദൈവത്തിന്റെ കയ്യിൽ കിടന്ന് ആടുന്നതുപോലെ...

ആടുന്നോ, സാധ്യത തീരെയില്ല.

ചെകുത്താൻ നല്ലതുപോലെ ചിരിച്ചു

ചെകുത്താൻ വല്ല പന്നിയിലും കേറി ഒളിക്കട്ടെ

പക്ഷേ, ഇയാൾ ചിലപ്പോൾ നിർത്താതെ ചിരിച്ചു നടന്നു.

തെറ്റു പറയാൻ പറ്റുമോ?

ഇല്ല

മനുഷ്യനായാൽ പിന്നെ...

അല്ല പിന്നെ.

ഇവനിപ്പോ എന്താ വേണ്ടത്

അമ്മ അവനോടു ചോദിച്ചു

അതറിയാമായിരുന്നേൽ ഞാനാരായേനെ.

എല്ലാത്തിനുമിടയിൽ

അയാൾക്ക് അല്പം സമയം വേണമായിരുന്നു.

അന്ത്യയാത്രാ ചുംബനം നൽകുമ്പോൾ

അമ്മ ചോദിച്ചു:

കിട്ടിയോ മോനെ നിനക്ക് അത്.

ഇനി കിട്ടിയേക്കും.

ദൈവദൂതനെപ്പോലെ അവൻ പ്രതിവചിച്ചു.

അവസാനമില്ലാതെ ഒരു കടൽത്തീരം അയാൾ ആഗ്രഹിച്ചു.

ഈ ഭൂമിയിൽ അതു വല്ലതും നടപ്പുള്ള കാര്യമാണോ?

...ഓർത്തുപോയി

ഭൂമിയിലാണ് എല്ലാം നടപ്പുള്ളത്

എന്നു പാടിക്കൊണ്ട് കളിക്കൂട്ടുകാരി മായാവിരലുകൾ ചലിപ്പിച്ചു.

അങ്ങനെയാണ് ആ വെറും മനുഷ്യൻ മരണത്തിൽനിന്നു രക്ഷപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
കെ. ജയകുമാർ എഴുതിയ കവിത വേതാളസാന്നിധ്യംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Mar/13/poem-written-by-k-jayakumarhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Mar/13/poem-written-by-k-jayakumar#comments71eff803-cfa3-4d2c-98c2-ac4a6f46e083Wed, 13 Mar 2024 07:02:48 +00002024-03-13T07:02:48.950Zകെ. ജയകുമാര്‍/api/author/1896003malayalam,Malayalam Literature,malayalam poem,Malayalam Kavithakalകവിത ഴിമദ്ധ്യത്തിൽ ആരോ ഊരിയിട്ട

മുഷിഞ്ഞ നിഴലുകൾക്ക്

അന്ത്യശ്വാസത്തിന്റെ നിസ്സഹായത.

മരങ്ങൾക്കിടയിൽ അനാഥമായൊരു

എതിരൊലിയുടെ ചീർത്ത ശൂന്യത.

വിഷച്ചൂരിൽ കരിഞ്ഞ

വൃക്ഷത്തലപ്പുകൾക്കു കീഴെ

ക്രാവിയ നിശ്ശബ്ദത.


വഴിയിൽ നരഭോജികളുടെ

കാണാസാന്നിധ്യം.

ചോരയുടെ മുഷിഞ്ഞ മണം.

അന്തരീക്ഷത്തിന്

നനഞ്ഞ നിഗൂഢ പീതനിറം.

മസ്തിഷ്‌ക കോശങ്ങളിൽ

ചിന്തകൾക്ക് ചരടുകെട്ടുന്ന

ചിപ്പുകളും തിരുകി

നടന്നുവരുന്നൂ കുറെ ചെറുപ്പക്കാർ.

കഠാരകളും വടിവാളുകളുമായി.

ഉരുണ്ട കൂറ്റൻ കല്ലുകൾക്കടിയിൽ

ചോരയൊലിപ്പുകളായി നീളുന്നു

കുറെ പൈതങ്ങൾ.

ഇവിടെയാരും മിണ്ടാത്തതെന്ത്?

ഒരു കാഴ്ചയും കണ്ടു ഞെട്ടാത്തതെന്ത്?

പൊലീസ് വണ്ടിയിലേക്കും തടവറകളിലേക്കും

വലിച്ചെറിയപ്പെടുന്ന

ഈ ചെറുപ്പക്കാർ ആരാണ്?

‘കുറ്റപത്രമെങ്കിലും വായിച്ചു കേൾപ്പിക്കൂ’ എന്ന്

ആരും വിളിച്ചുപറയാത്തതെന്താണ്?

തീർച്ചയായും ഇവിടെ

ഒറ്റക്കണ്ണൻ വേതാളങ്ങളുടെ സാന്നിധ്യമുണ്ട്.

അവരോടാരും ഒന്നും ചോദിക്കുകയില്ല.

ചോദ്യമില്ലെങ്കിലും അവർ ഉത്തരങ്ങൾ പറയും.

ചോദ്യമറിയാത്ത ഉത്തരങ്ങളുടെ

മുള്ളുകളും മൂട്ടകളും പൊതിഞ്ഞപ്പോൾ

ഊരിയെറിയപ്പെട്ടതാണ്

ഈ നേർത്ത ശ്വാസമുള്ള നിഴലുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
കൊന്നമൂട് വിജു എഴുതിയ കവിത മഞ്ഞമരണം https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Mar/06/poem-by-konnamoodu-vijuhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Mar/06/poem-by-konnamoodu-viju#comments64341333-dcc3-4520-a577-6dc0d9dbbe52Wed, 06 Mar 2024 08:27:30 +00002024-03-06T08:27:30.946Zകൊന്നമൂട് വിജു/api/author/1929741Malayalam Literature,poem,malayalam poemകവിത (ഒരു ഹോസ്പിറ്റൽ അറ്റൻഡറുടെ ഡയറിക്കുറിപ്പുകൾ)

അന്ന് MICU-വിൽ

സെക്കന്റ് ഡ്യൂട്ടിയായിരുന്നു

ICU ഡ്യൂട്ടി എപ്പോഴും

ഐസ് പോലെ മരവിച്ചവയാണ്.

ചൂലും മോപ്പുംകൊണ്ട്

തൂത്തും തുടച്ചും പോകുമ്പോൾ

ഓരോ ബെഡിലും

ഒരായിരം മോഹങ്ങൾ

ഊർദ്ധ്വൻവലിക്കുന്നത്

നോക്കിനിന്നുപോകും.

എന്നും ഒരേകാഴ്ചയുടെ

പുതിയ പതിപ്പുകൾ

ചിലതൊക്കെ

കഴിഞ്ഞ പലതിന്റേയും

റീമിക്‌സ് ആണെന്നു തോന്നും.

മരണം ഉടൻ ഉണ്ടാകുമെന്ന്

ഉറപ്പിച്ച ചില കിടപ്പുകളുണ്ട്

മരിക്കുംമുമ്പേ മരിച്ചപോലുള്ളകിടപ്പ്

ECG ലെവൽ

ഫ്ലാറ്റാകുന്നതും കാത്ത്

ബെഡിന്റെ തലയ്ക്കലോ

ജനാലയുടെ അഴികളിലോ

ഡ്രിപ്പ് സ്റ്റാൻഡിന്റെ മുകളിലോ

ഒരു കഴുകനെപ്പോലെ

കഴുത്ത് ഒടിച്ചിട്ട്

മരണം ക്ഷമയോടെ

കാത്തിരിക്കുന്നുണ്ടാവും.

വെന്റിലേറ്ററുകളിൽനിന്നും

പല അളവിലുള്ള

ബീപ് ശബ്ദങ്ങൾ ഇഴപിരിഞ്ഞ്

ഒരു സ്‌ക്രൂപോലെ

ചെവിക്കള്ളിൽ നുഴഞ്ഞുകയറി

അലോസരപ്പെടുത്തിക്കൊണ്ടിരിക്കും

നിമിഷങ്ങൾക്കുള്ളിലാണ്

ഒരു മനുഷ്യൻ

വെറും ബോഡിയായി നാറുന്നത്.

കരുത്തും കരുതലും നഷ്ടപ്പെട്ട

അമ്മമാരുടെ ഉടൻ നിലയ്ക്കുന്ന

നിലവിളികൾ കേട്ടു കേട്ടു തയമ്പിച്ച

ചുവരുകൾക്കുപോലുമുണ്ട്

ദു:ഖത്തിന്റെ മുഷിഞ്ഞ മണം.

പലരും ഈ ചുവരുകളിലാണ്

ദു:ഖം ഇറക്കിവച്ചിട്ട് പോയത്

***

പുറം മുഴുവൻ മഞ്ഞനിറത്തിലായ

കരിമ്പുപോലൊരു പയ്യനെ കണ്ടു

ഉടൻ മരിക്കുമെന്ന്

ഡോക്ടർ ഉറപ്പുപറഞ്ഞത്

അവനും കേട്ടതാണ്

മരണത്തെ കാത്തുകിടക്കേണ്ടിവരുന്ന മനുഷ്യന്റെ നിസ്സഹായത

അവന്റെ കണ്ണിലും

മരണം ലൈവായി കാണാൻ പോകുന്ന

നിസ്സഹായന്റെ അമ്പരപ്പ്

എന്റെ മനസ്സിലും തഴച്ചുവന്നു.

പതിയെമാത്രം ചലിക്കുന്ന

കണ്ണുകൾകൊണ്ട്

അവൻ എന്നെനോക്കി

പിന്നെ ജനാലയിലെ കർട്ടനേയും.

പടിഞ്ഞാറ് ദിക്കിലുള്ള

ആ കർട്ടൻ

ഞാൻ പകുതി നീക്കിയിട്ടു

അസ്തമയത്തിന്റെ

മഞ്ഞനിറം കാണാറായി

പതിയെപ്പതിയെ

മഞ്ഞ ചുവപ്പായും

ചുവപ്പ് കറുപ്പായും മാറി.

ഒടുവിൽ

അവന്റെ കണ്ണുകൾ

ഞാനാണ് തിരുമ്മിയടച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
ഡോ.ശിവപ്രസാദ് പി. എഴുതിയ കവിത: സമാശ്വാസംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/29/poem-by-dr-shivaprasadhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/29/poem-by-dr-shivaprasad#comments6f197073-55ba-4bfd-bf04-0d6756a2c05aThu, 29 Feb 2024 06:29:06 +00002024-02-29T06:29:06.671Zഡോ. ശിവപ്രസാദ്/api/author/1927070Malayalam Literature,Kavitha,malayalam poemകവിത മാശ്വാസം

അമ്മ മിഴിപൂട്ടിയതിൻ

ചാവി,ചാരമായ് ചാരെ

(ആശ്വാസ*ത്തിൻ ചാവിപോയ്

കിണറ്റിൻവിളുമ്പിലായി നില,

വിളിയൊന്നുമേൽക്കാതെയായ്

തല തുവർത്തിയില്ലിതേവരെ

എത്തുന്നിടത്തൊന്നുമുറ(യ്)ക്കുന്നില്ല-

തിവിഷം തീണ്ടിയോ)

വാർഷികമായ്,

വേണം

മുഖത്തിനിയിറ്റു

സ്വാസ്ഥ്യമൂറും പടം,

കനച്ച തലയുമായ്

കുത്തിത്തറച്ചൊരാണി

നില്‍പ്പുണ്ടിപ്പഴും

നീലമങ്ങിങ്ങടരും പഴഞ്ചുമരിൻ നെഞ്ചിൽ!

പടങ്ങളുണ്ടനേകം ഫോണിൽ

അടരുംമുമ്പെടുത്തത്

ലാപ്പിലതിൻ പകർച്ചകൾ

പകർപ്പുകൾ പതിയിരുപ്പുകൾ!

ചിരിയുണ്ടു ചിലതിൽ,

ചിന്തയുണ്ടടിപ്പടവിലതിഗൂഢമായ്,

ചിരകാലവാസത്തിൻ

ചിതലുണ്ട്,

വിഷാദത്തിൽ

വരിതെറ്റിയ വിടവുണ്ട്

പല്ലിടയിലിനി നിറയാതെ.

(പണ്ട് ഞാൻ തോട്ടിയാൽ മാങ്ങയറുത്തതിൻ സാക്ഷ്യം!)

മീശനാരുകളുണ്ടാശാ-

പാശങ്ങളിൽ, മൂളാനൊരുങ്ങി നില്‍പ്പുണ്ടിശലിഴകളായ്

കൺതടങ്ങളിൽക്കറുപ്പും

കാണാതൊളിച്ച ചിലതണകെട്ടിയും

വീണലയ്ക്കും വെളിച്ചങ്ങളിലിണ-

ചേർന്നിരിപ്പുണ്ടിരുട്ടുകൾ!

നന്നേ നരച്ചു മുടി

ഇല്ലൊന്നിലുമൊട്ടുമേ സ്വാസ്ഥ്യമിപ്പഴുമാരെയോ കാത്തുനില്‍ക്കയാൽ.

സ്ഥിരവിഷാദത്തവിട്ടെന്നെ

പകച്ചുനോക്കയാൽ പുകഞ്ഞു ഞാൻ !

ഒറ്റ നില്‍പ്പാണാണി

നീലച്ചുമരിലിപ്പഴും

കനപ്പാൽപരന്ന മുഖമൊടെയേതു

പടം വേണം;

പങ്കാളിതൻ മുഖംതൂക്കാം,

എന്നെ വീണ്ടും പെറ്റവൾ!

സ്വാസ്ഥ്യമുണ്ടോ

അസ്വാസ്ഥ്യങ്ങളപ്പപ്പോൾ

കഴുകയാൽ,

കണ്ണിൽ കറുപ്പില്ല,

വെളിയ്ക്കായതൊക്കെയും ഫോണിലടക്കയാൽ

മീശരോമങ്ങളില്ല മിനുക്കയാൽ

കുഞ്ഞുജേസിബി നിരത്തിയിരിക്കയാൽ

മാങ്ങ മാളിൽനിന്നാകയാലില്ല

ദന്തമാളങ്ങളൊട്ടുമേ,

ചർമ്മം തെളിഞ്ഞിട്ടുണ്ടാരോ

ദയാൽത്തഴുകയാൽ,

ക്രീമോ കാമമോ!

മതി

ഇപ്പടം തൂങ്ങട്ടെ,

ആണി മറയട്ടെ,

എന്നെ വീണ്ടും പെറ്റവളെന്ന്

സമാശ്വസിക്കട്ടെ,

അവളത്

തിരുത്തുംമുന്‍പതിവേഗം

പടമാക്കട്ടെയത്തല!

* കല്പറ്റ നാരായണന്റെ ആശ്വാസം എന്ന കവിത

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
ടി.കെ. സന്തോഷ് കുമാർ എഴുതിയ കവിത അറിയുമോയാരേലുംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/29/poem-by-tk-santhoshkumarhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/29/poem-by-tk-santhoshkumar#commentseb5dcf11-2a10-4b71-93e0-ffa2af198ac2Thu, 29 Feb 2024 05:28:39 +00002024-02-29T05:28:39.246Zടി.കെ. സന്തോഷ് കുമാര്‍ /api/author/1913610Malayalam Literature,poem,tk santhoshkumarകവിത റിയുമോയാരേലും

അരകല്ലിൻ വേഗത്തിൽ

തിളതുള്ളും താളത്തിൽ

കരിയൂതിക്കനലാക്കും

ശ്വാസം മുട്ടിൽ

വിരലിന്നറ്റത്തു വീടാകെ

സ്‌ക്രൂയന്ത്രം പോൽ

ഗതിചക്രത്തിരിവിൽ

വീഴാതെ താങ്ങും

കരിമിഴി, ചെംപൊട്ട്,

മണിമാല, പൊൻപട്ട്,

വളതള കമ്മലില്ലാത്ത ഭംഗി.

ഉടുമുണ്ടു,ടുപ്പ,തിൻമീതേ

തോർത്തിൻകര

പകൽരാവു ഭേദമില്ലാത്തവൃത്തി.

പശുകാളയാടു

കോഴിക്കുഞ്ഞ

ടുക്കളയ്ക്കരികിലവർക്കും

വേവിക്കുമന്നം

തനിയെയവരോടു മിണ്ടും,

തലോടലും, കഴുകിത്തുടയ്ക്കു

മെരുത്തിൽ, കൂട്

എവിടൊന്നിരുന്നാലു

മാക്കാൽമടമ്പത്തു മുറുകും

വാൽ, മീശക്കാർ, പടർവള്ളികൾ

ഇലയനക്കം കേട്ടാൽ ഇമവെട്ടാ

തെപ്പോഴുമൊരുകാവൽ

കട്ടളപ്പടിയിലുണ്ടാം.

ഇനിയുമാരേലും വരുമെന്ന

തോന്നലിലുരുകി

ച്ചിലതു കലത്തിൽ വയ്ചും

അയലത്തടുപ്പു പുകയില്ല

യെങ്കിലവിടേക്കു

വെന്തതു പാതി നല്‍കി

ആറുമേഴും പെറ്റടുത്ത

തലമുറ പാൽപ്പല്ലമർത്തി

ച്ചിരിക്കുമ്പൊഴും

എവിടെല്ലാം പോയാലുമവിടെല്ലാം

ജീവന്റെ നടുതാങ്ങി

തോറ്റുന്നോരീയൊരാളെ

അറിയുമോയാരേലും

തിരിയുമോയാർക്കേലും

സമയയമാം രഥമേറി

പ്പാഞ്ഞിടുമ്പോൾ...

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
സച്ചിദാനന്ദന്‍ എഴുതിയ കവിത ഞാങ്ങണhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/28/poem-by-satchidanandanhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/28/poem-by-satchidanandan#comments7588781d-da48-4beb-823d-08868ab3b074Wed, 28 Feb 2024 11:23:34 +00002024-02-28T11:23:34.553Zസച്ചിദാനന്ദന്‍/api/author/1896175Poetry,k satchidanandan,Indian poet,Literary criticകവിത ന്നലെവരെ കുട്ടികളും പേരക്കുട്ടികളും

കുത്തിമറിഞ്ഞിരുന്ന ആ ഉടല്‍

അവരുടെയെല്ലാം കരച്ചിലിന്റെ അകമ്പടിയോടെ

ചിതയിലേക്കു വഹിക്കപ്പെട്ടു,

കൂടെ കുറെ ഓര്‍മ്മകളും സ്വപ്നങ്ങളും.

''സാരമില്ല'', തീ ഭൂമിയുടെ ആരവം നിലച്ചിട്ടില്ലാത്ത

ആ ചെവികളില്‍ മന്ത്രിച്ചു.

''സാരമില്ല'', കാറ്റ് വര്‍ഷങ്ങളുടെ ചുളിവീണ

ആ കവിളില്‍ തലോടി പറഞ്ഞു.

''സാരമില്ല'' ആ ചുണ്ടുകള്‍ പതുക്കെ അനങ്ങി.

''ഞാന്‍ ഇവിടെത്തന്നെ മുളയ്ക്കും,

പുഴത്തീരത്ത് ഒരു ഞാങ്ങണച്ചെടിയായി

മഴയ്ക്ക് കീഴെ, മണ്ണിനു മീതേ

കാറ്റിനു ഉടല്‍ വിട്ടുകൊടുത്ത്.

തീ ഇപ്പോള്‍ ആളിക്കത്തി

ചാരത്തില്‍ വാത്സല്യം മാത്രം അവശേഷിച്ചു

പച്ചനിറത്തില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
എം. ലീലാവതി എഴുതിയ കവിത: നന്ദി, വന്ദനംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/21/a-poem-by-m-leelavathihttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/21/a-poem-by-m-leelavathi#commentsac339c16-ef71-4556-90a7-bd9adcc3b0a2Wed, 21 Feb 2024 05:31:19 +00002024-02-21T05:31:19.507Zഡോ. എം. ലീലാവതി/api/author/1896146Kavitha,malayalamkavithakal,kavithakal,malayalampoem,malayalamkavithaകവിത സോദരിമാരുടെ രോദനം കേള്‍ക്കുന്ന

നീതി സംരക്ഷകരിന്ത്യയിലുണ്ടെന്നു

ലോകം മുഴങ്ങും വിധിയുച്ചരിച്ചവര്‍

ശ്ലോകിതരായ് വാഴ്ക, വാഴ്ക, നീണാള്‍ ശുഭം

സ്ത്രീരത്‌നവും പുരുഷോത്തമരണവും

ഭാരതത്തിന്‍ തിരുമാറില്‍ തിളങ്ങുക.

സ്ഥാനമാനാദി പ്രലോഭനമേല്‍ക്കാതെ

മാനനീയം സ്വീയകര്‍മ്മവും ധര്‍മ്മവും

പാലിക്കുമെന്ന ധീരസ്വരം കേള്‍പ്പിച്ചു

മാലോകരെ സാന്ത്വനിപ്പിച്ച വീര്യമേ!

നാടിന്റെ മക്കളാം പൂവുകള്‍ ചീയുവാന്‍

പാടില്ലയെന്നു നിനച്ച കാരുണ്യമേ!

പെണ്‍മക്കള്‍ തട്ടിയുരുട്ടേണ്ട പന്തുക

ളല്ലെന്നു ചൊല്ലിയ സ്വത്വ ശൂരത്വമേ!

കോടിക്കണക്കിനു ഭാരതപുത്രിമാര്‍

പാടി സ്തുതിപ്പൂ തവ ജയഗീതികള്‍.

ഈവിധം പ്രേഷ്ഠമാം നിര്‍ണ്ണായകവിധി

യോതിയ ശ്രേഷ്ഠരേ! നന്ദി! നമോസ്തുതേ.

(പീഡിത ഭാരതപുത്രിയുടെ പരാതിയില്‍ വിധി പ്രസ്താവിച്ച ആരാധ്യരായ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക്)

]]>
അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍ എഴുതിയ കവിത: പീലാത്തോസിന്റെ പടയാളികള്‍https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/21/a-poem-by-augustine-kuttanellurhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/21/a-poem-by-augustine-kuttanellur#comments174dcedf-c1a2-4eee-abee-56c8405886b3Wed, 21 Feb 2024 05:16:11 +00002024-02-21T05:16:11.334Zഅഗസ്റ്റിന്‍ കുട്ടനെല്ലൂര്‍ /api/author/1913365malayalampoem,malayalamliterature,malayalamkavithaകവിത ദുഃഖവെള്ളിയാഴ്ചകളിലാണ് ഞങ്ങള്‍ കുട്ടികള്‍

ഓന്തുവേട്ടക്കാരായി ഇറങ്ങിപ്പുറപ്പെടാറ്

പീലാത്തോസിന്റെ പടയാളികളെപ്പോലെ

കമ്പും കവണയുമായി എല്ലാ മുള്‍വേലികളും

ഞങ്ങള്‍ കൂകിയാര്‍ത്തു കാടിളക്കും

കവണയ്ക്കു വീഴ്ത്തിയും വിലാപുറത്തു കുത്തിയും

അര്‍ദ്ധപ്രാണനാക്കിയ ഓന്തിനെ ഞങ്ങള്‍

നിര്‍ദ്ദയം വിചാരണ ചെയ്യും,

'ഇവന്‍, ഗീവര്‍ഗ്ഗീസിന്റെ കന്യകകളെ ശാപ്പിടുന്നവന്‍,

കുരിശേറിയ ദൈവപുത്രന് മൂത്രം കൊടുത്തവന്‍...'

ആ സാത്താന്റെ സന്തതിയെ ക്രൂശിക്കും മുന്‍പ്

ഞങ്ങളവനെ കമ്മട്ടിപ്പശ1 കുടിപ്പിക്കും

ഭ്രാന്തിളകിയ നീതിമാനായ ഓന്ത്

ഗാഗുല്‍ത്തായിലെ വേലിപ്പൊത്തുവരെ പരക്കംപായും

പിന്നെ, വാഴപ്പോളയില്‍ തീര്‍ത്ത വിശുദ്ധ കുരിശില്‍

അവന്റെ കൈകളും വാലും വലിച്ചുചേര്‍ത്ത്

കാരമുള്ളിന്റെ ആണി ഞങ്ങള്‍ അടിച്ചുകയറ്റും

മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കാന്‍

അവന്റെ കുഴിമാടത്തിനു മുകളില്‍ ഞങ്ങള്‍

വലിയ പാറക്കല്ലുകള്‍ ഉരുട്ടിവയ്ക്കും.

കായേലിന്റെ സന്തതികളായ ഞങ്ങള്‍

ദൈവഭയത്തോടെ കാരമസോവു2കളായി വളര്‍ന്നു

ഞായറാഴ്ച കുര്‍ബ്ബാനയിലെ പുരോഹിതന്റെ ചീര്‍ത്ത വാക്കുകള്‍

യേശുവിന്റെ ഗിരിപ്രഭാഷണം പോലെ ആസ്വദിച്ചു

മേടകളുടെ വളര്‍ത്തുമക്കളായ ഞങ്ങള്‍

വ്യാപാരക്കടലിലെ കപ്പലോട്ടക്കാരായി,

അരക്കെട്ടില്‍ അണലിപ്പാമ്പു തലയുയര്‍ത്തി കിടക്കുന്ന

ഘോര പ്രഘോഷകരായി,

സമുദായത്തിലും സഭാമന്ദിരങ്ങളിലും ചുംബനംകൊണ്ട്

ബലിക്കുള്ളവരെ തെരഞ്ഞെടുക്കുന്നവരായി...

കുട്ടിക്കാലത്തെ വിശുദ്ധ വിനോദമായിരുന്ന ഓന്തുവേട്ട

ഞങ്ങളിപ്പോഴും മറന്നിട്ടില്ല

ഷൈലോക്കി3ന്റെ അനന്തരവന്മാരായ ഞങ്ങളിന്ന്

രക്തം പൊടിയാതെ മാംസം മുറിച്ചെടുക്കാന്‍

മിടുക്കുള്ളവരാണ്.

1 ഒരിനം പാലയുടെ പശ

2 ദസ്‌തെയേവ്‌സ്‌കിയുടെ വിഖ്യാത നോവല്‍, കാരമസോവ് സഹോദരന്മാര്‍

3 ഷേക്‌സ്പിയര്‍ കഥാപാത്രം

]]>
എ.ആര്‍. സുരേഷ് എഴുതിയ കവിത: ഏകാന്തത്തില്‍ എന്നോട്https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/14/poemby-arsureshhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/14/poemby-arsuresh#comments3261528c-f1ba-4b0d-8079-49d2632aac79Wed, 14 Feb 2024 10:04:27 +00002024-02-14T10:04:27.206Zഎ.ആര്‍. സുരേഷ്/api/author/1919988Malayalam Literature,malayalam kavitha,malayalam poem,Malayalam Kavithakalകവിത കാന്തത്തില്‍ എന്നോട്

ഇലകള്‍ നാടുകാണാന്‍പോയി കാണാതായ കാറ്റില്‍

സുഗന്ധത്തിരിയായ് നീ ഉടല്‍ കത്തിനിന്നും

'അലൈ പായുതേ' രാത്രിയില്‍

എല്ലാം സേര്‍ന്തു മിന്നും1 നിന്‍ കണ്‍നക്ഷത്രം കണ്ടും

വീണ്ടും കാണുംവരെ മനസ്സില്‍ കണ്ടിരുന്നും

കൂന്തല്‍ നെളിവില്‍ ഗര്‍വമഴിഞ്ഞും2

ശ്വാസം മുതല്‍ ശ്വാസം വരെ നിന്നെ ശ്വസിച്ചും

വിരല്‍ കയ്യേറി വരഞ്ഞും

പരസ്പരം കലങ്ങിക്കിടന്ന് സ്വാസ്ഥ്യം മുടിച്ച നഗരത്തില്‍,

ഓര്‍മ്മകള്‍കൊണ്ട് എണ്ണിത്തെറ്റിയ

വര്‍ഷങ്ങള്‍ കഴിഞ്ഞെത്തി

നീ വന്നു നില്‍ക്കുമെന്നോര്‍ത്തു മുന്നില്‍.

ഇത് ഞാനാണെന്നു മാത്രം പറഞ്ഞ്,

എന്റെ മറുപടിവരെ വിരിച്ചിട്ട മൗനത്തില്‍

രാത്രി മന്ദാരത്തില്‍ മഞ്ഞുപൊട്ടുംപോലെ

നിന്റെ രക്തനഖങ്ങള്‍ ഫോണില്‍ വീഴുന്നത്

വീണ്ടും കേള്‍ക്കുമെന്നോര്‍ത്തു.

കാപ്പിയേക്കാള്‍ സമയം കുടിച്ചിരുന്ന

കോഫി ഹൗസിന്റെ കോര്‍ണര്‍ മേശയില്‍

കണ്ണടച്ചു നോക്കിയാല്‍ കാണാം

നിന്റെ മൗനമാന നേരം.3

നടന്നും

തിരിച്ചു നിന്നോടൊപ്പം നടന്നും

നമുക്കിടയിലെ ദൂരം

കൈകോര്‍ത്ത വിയര്‍പ്പിന്‍ കനം മാത്രമായ അതേ വഴി.

ഒരേ ഇയര്‍ഫോണില്‍

ഇടംവലം നാം പകുത്തൊ'രുള്‍ക്കടല്‍...

ഇനിയും ത്രിസന്ധ്യ പൂ ചൂടിനില്‍ക്കും

ഇനിയും ഈ നമ്മള്‍ നടന്നുപോകും.4

അന്യകാമുകരെയൊക്കെ മടക്കിയെങ്കിലും5

പാതിയില്‍ മഞ്ഞ നിലച്ചുപോയൊരു ചെമ്പകം.

അതു വീണതിന്‍ ഭംഗി നാം കണ്ടിരുന്ന

നിഴല്‍രേഖയില്‍ നീണ്ട ബെഞ്ച്.

ഖനനദൂരത്തിനുമടിയില്‍ പോയൊടുങ്ങി

അതേ ബെഞ്ചില്‍

നമുക്കിടയിലകപ്പെട്ടു മുറിവേറ്റ സന്ധ്യകളേഴും.

അടിയാഴങ്ങളില്‍ ഒരു ആനന്ദ ഞായറെങ്കിലും തിരയുമ്പോള്‍

മരവിച്ചു നിലയ്ക്കുന്നു,

നിന്നെ തൊട്ടതിനാല്‍

എന്നിലേക്കിനിയും തിരിച്ചെത്താതെ വിറച്ച വിരലുകള്‍.

അകന്നുപോകുന്നു

മെയ്‌മെഴുകുരുകിപ്പടര്‍ന്ന കണ്‍മഷിനോട്ടം.

അതിനു സാക്ഷിയായ് നിന്ന

വാനം, കാട്ര്, ബൂമി.6

മഴ നനഞ്ഞ കുട മടക്കിയ കൈയുള്‍ത്തണുപ്പിന്‍ തണുപ്പ്.

ഉടല്‍മുക്തി നേടിയ നിന്റെ ജീന്‍സിന്റെ മഴമേഘനീലം.

അതില്‍ ഒറ്റ നക്ഷത്രമായ് മറന്നൊട്ടിയ പൊട്ട്.

ഒലീവില്‍,

യീസ്റ്റില്‍,

ഉപ്പില്‍ പെരുകിയ മാവിന്‍ മണമായ് നിന്റെ നനവ്.

മറന്നുപോയ് ഞാന്‍, പക്ഷേ, നമ്മള്‍ പരസ്പരം മറന്നത്.

ആദ്യമായ് കാണും മുന്‍പെന്നപോലെ

എവിടെയെന്നറിയാത്തവരായ് നമ്മളെന്ന്.

ആരു ഞാന്‍ നിനക്കെന്നൊരേ ചോദ്യത്താല്‍

നാം നമ്മെ അന്യരാക്കിയ

അശാന്തമൊരു സ്‌നേഹം.

അത് വഴിയായും യാത്ര തടഞ്ഞും,

മരമായും തണലെരിച്ചും നിലച്ചു.

നിന്നെ കാണാന്‍

കൂടെ വന്ന എന്നെവിട്ട്,

ഇത്രനാള്‍ വന്നുകാണാത്തൊരീ നഗരം വിട്ട്,

തിരിച്ചുപോകുന്നു ഞാന്‍.

1, 2, 3, 4, 6 തമിഴ്, മലയാള സിനിമാഗാനങ്ങളുടെ റഫറന്‍സ്.
5 വീണപൂവില്‍നിന്നും
]]>
വി.ആര്‍. സന്തോഷ് എഴുതിയ കവിത: ആനിമല്‍ റൂംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/14/poem-by-vrsanthoshhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/14/poem-by-vrsanthosh#comments57704a82-cfe5-46ac-a394-371f3dccdf19Wed, 14 Feb 2024 09:57:36 +00002024-02-14T09:57:36.834Zവി.ആര്‍. സന്തോഷ്/api/author/1919987Malayalam Literature,malayalam kavitha,malayalam poem,Malayalam Kavithakalകവിത കള്‍ നടക്കുമ്പോള്‍

എന്റെ കാലുകള്‍ അപ്രത്യക്ഷമാകുന്നു

മുട്ടില്‍ ഇഴയാന്‍ ആകാത്തതിനാല്‍

അവളെ നോക്കിയിരിക്കുന്നു

അവള്‍ മുകളിലേക്കു കയറുംതോറും

എന്റെ താഴ്ച അറിയുന്നു

എന്റെ കാലുകള്‍ എന്തിനാണ്

അവള്‍ ഉപയോഗിക്കുന്നതെന്ന് ആലോചിക്കുന്നു

അവളുടെ കാലുകള്‍ വേദനിക്കാതിരിക്കാനായിരിക്കും

അതല്ലെങ്കില്‍ അവളുടെ കാലുകള്‍

തേയാതിരിക്കാനായിരിക്കും

അവള്‍ എന്റെ കാലില്‍ നടക്കുമ്പോള്‍

എന്റെ കാലിന്റെ ഉപയോഗം എനിക്കു മനസ്സിലാകാറുണ്ട്

അവള്‍ എന്നെപ്പോലെയാണെന്ന് എനിക്കു തോന്നാറുണ്ട്

കാലിച്ചായ കുടിച്ച് മട്ടു കളയുമ്പോള്‍

പെരുവിരല്‍ കല്ലില്‍ തട്ടുന്നതുപോലും അതിലില്ലേ എന്നും

മകളായതുകൊണ്ട് ചിലപ്പോള്‍ അതു മറക്കും

അവളിടുന്ന സ്റ്റാറ്റസില്‍

ഒരു കാരണവരുടെ ശീലം പൊന്തിവരും

അത് 'അച്ഛ'നെന്ന ബോധമുണര്‍ത്തും

വേഗം ഇരുട്ടിലേക്കു നോക്കും

അവള്‍ വരുന്ന ഓട്ടോക്കാരനെ വിളിക്കും

വെപ്രാളപ്പെട്ട് ഗെയ്റ്റില്‍ ചെന്നു നില്‍ക്കും

കാണാതാകുമ്പോള്‍ ഭയത്തിന്റെ കണ്ണടയ്ക്ക്

കട്ടികൂടും

അവളെന്റെ കാലില്‍ നടക്കുന്നതുകൊണ്ടായിരിക്കാമത്

ഒരു മണ്‍വെട്ടി മറിഞ്ഞുകിടക്കുമ്പോള്‍

ബക്കറ്റില്‍ വെള്ളം നിറയ്ക്കാതിരിക്കുമ്പോള്‍

ഇങ്ങനെ ഒന്നും തോന്നാറില്ല

അത് എന്നില്‍ ആശ്വാസമുണ്ടാക്കാറുണ്ട്

അത് മറ്റാരെങ്കിലും ചെയ്യേണ്ടതാണെന്നു ബോധ്യപ്പെടാറുമുണ്ട്.

]]>
മോഹനകൃഷ്ണന്‍ കാലടി എഴുതിയ രണ്ട് കവിതകള്‍https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/08/poem-by-mohankrishnan-kaladihttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/08/poem-by-mohankrishnan-kaladi#comments544e7e7f-631e-42cd-ad35-11d976b14e36Thu, 08 Feb 2024 09:49:49 +00002024-02-08T09:49:49.754Zമോഹനകൃഷ്ണന്‍ കാലടി/api/author/1913900malayalam,Literature,Malayalam Literature,poem,mohanakrishnan kaladiകവിത 1.

ചോണനെ

അപ്പത്തിലൂടെ

തലങ്ങും വിലങ്ങും

നടന്നു ചോണനുറുമ്പ്.

തട്ടിയിട്ടും മുട്ടിയിട്ടും കുലുങ്ങാത്തോരുറുമ്പിനെ

ഒറ്റയൂത്തിന് പറത്തിക്കളഞ്ഞു.

അപ്പമായിരുന്നില്ലത്

ആരുടേയോ ദിനക്കുറിപ്പായിരുന്നു.

ഉറുമ്പായിരുന്നില്ലത്

ഏതോ വാക്കില്‍നിന്ന്

പുറപ്പെട്ടു പോന്നൊരക്ഷരമായിരുന്നു.

ചുറ്റും പ്രളയമുണ്ടായിരുന്നു.

ഉറുമ്പുകള്‍

ദിശയറിയാതെ മുങ്ങിപ്പിടഞ്ഞു.

2.

പേനിനെ

സചിവശ്രേഷ്ഠാ

പേനിനെ കൊല്ലുമ്പോള്‍

കഴിയുന്നതും

അവയുടെ മാതൃഗേഹത്തിന്റെ സാമീപ്യത്തില്‍ത്തന്നെ

വധശിക്ഷ നടപ്പിലാക്കണമെന്ന കല്പന

താങ്കള്‍ മറന്നുപോയോ?

നഖത്തിനും മുടിയല്ലാത്ത പ്രതലത്തിനുമിടയില്‍

സഹജീവിയുടെ

ഉടല്‍ ഞെരിഞ്ഞു തകരുന്ന ശബ്ദം കേട്ട്

ആ ഒളിപ്പോരാളികള്‍ ഒട്ടും ഭയക്കില്ലെന്നറിയാം.

ഈയുത്തരവ്

അവരുടെ വരും തലമുറയെ ലക്ഷ്യമിട്ടുള്ളതാണ്;

വിരിയാന്‍ കാത്തുകിടക്കുന്ന പേനണ്ഡങ്ങളെ.

മൃത്യുവിന്റെ സ്‌ഫോടനാദത്തില്‍

അവരുടെ ജനനം അലസിപ്പോയെങ്കില്‍...

അഥവാ

നിത്യവൈകല്യവുമായിപ്പിറന്ന്

സ്വധര്‍മ്മം തന്നെ

എന്നെന്നേയ്ക്കുമായി

വിസ്മൃതപ്പെട്ടു പോയെങ്കില്‍.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
]]>
ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത: ഗര്‍ഭസ്ഥംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/08/poem-by-jeni-andrewshttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/08/poem-by-jeni-andrews#commentsf8e657ff-9497-436c-ace8-a2b32a448e75Thu, 08 Feb 2024 09:34:28 +00002024-02-08T09:34:28.921Zജെനി ആന്‍ഡ്രൂസ്/api/author/1896035Malayalam Literature,poem,malayalam poem,Jeni Andrewsകവിത ര്‍ഭത്തിലെന്നപോല്‍ ഈ

തോണിയില്‍ ഇരിപ്പാം

നാമരൂപിക്കെന്തു കാതല്‍?

ഈ വിരലുകളില്‍ തുടിക്കുന്നതെന്താണ്?

ഈ യന്ത്രസ്പന്ദത്തിലെന്താണ്?

ഇത്ര വത്സരങ്ങള്‍

പൂ ചൂടിത്തന്ന പുലരികള്‍

ചിരിച്ചെത്തിയ അതിഥിക്കാറ്റുകള്‍

പുഴകള്‍ ഓളങ്ങള്‍

ആനന്ദ മായാപടങ്ങള്‍

വറുതിക്കാറ്റുകള്‍

ആയാസ മായാപടങ്ങള്‍

ഇത്ര ചിന്തിപ്പിച്ച തരംഗഗതികള്‍

ചിന്തയെ ഒഴിപ്പിച്ച നേര്‍മകള്‍

ഇറക്കത്തിലോടുന്ന

ശകടത്തിനെന്നപോല്‍

കടിഞ്ഞാണിളവ് അനുവദിച്ചു തന്ന

യാത്രാഖണ്ഡങ്ങള്‍.

ഇതൊരു കൂടാരമല്ലയോ?

ഈ കേള്‍ക്കും സ്വനങ്ങളെന്ത്?

ചീറിപ്പായും ദൃശ്യങ്ങളെന്ത്?

വിശ്വാസങ്ങള്‍ ചുറ്റിലും വട്ടമിടുന്നു

തുമ്പികളെപ്പോല്‍ തെല്ലുനിന്ന്

അവ മറയുമ്പോള്‍

തുമ്പികളല്ലേ, പൊയ്‌ക്കൊള്ളട്ടെ,

എന്നു ലാഘവം.

നൂലെവിടെയും തങ്ങുന്നില്ല

വിട്ടു പറക്കുകയാണ് മനപ്പട്ടം

ഈ കുതിപ്പിന്‍ പേരെന്ത്,

പേരെന്ത്?

]]>
ഐഷു ഹഷ്ന എഴുതിയ കവിത: ചൊറിയന്‍ പുഴുക്കളും കാരിമീനുംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/07/poem-by-aishu-hashnahttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/07/poem-by-aishu-hashna#comments672eedf1-cb3f-4ec8-b017-4845c2b93d27Wed, 07 Feb 2024 06:35:48 +00002024-02-07T06:35:48.690Zഐഷു ഹഷ്ന/api/author/1916734Malayalam Literature,poemകവിത ചൊറിയന്‍ പുഴുക്കളും

കാരിമീനും

ചൊറിയന്‍ പുഴുക്കളിഴയുന്ന കൂടാരത്തില്‍നിന്നും

ദിനേന ബസ്സിറങ്ങുന്നത്,

കൈതക്കാടുകള്‍ അതിരിടുന്ന

ചളിമുറ്റി, ഒഴുക്കുനിലച്ച

പുഴയുടെ തീരത്ത്.

സര്‍പ്പങ്ങളിഴയുന്ന കൈതക്കാട്ടില്‍നിന്നൊരു പൂ പൊട്ടിച്ച്

പുഴ മുറിച്ചുകടക്കുമ്പോഴെല്ലാം

അടുക്കളവാതില്‍ തെളിഞ്ഞുവരും.

കൈതപ്പൂവിന്റെ ഇതളുകള്‍ അടുക്കള മുതലോരോ മുറിയിലും വയ്ക്കും.

വീട് സുഗന്ധംകൊണ്ട്

ആഹ്ലാദിക്കും.

നൃത്തം ചെയ്യും.

കൈതപ്പൂവിന്റെ ഗന്ധത്തില്‍

ഞങ്ങള്‍ ഇണചേരുന്നു,

തിരിഞ്ഞ് കിടന്നുറങ്ങുന്നു.

മുലക്കണ്ണിലേക്കിഴഞ്ഞൊരു

ചൊറിയന്‍ പുഴുവിനെ എടുത്തെറിഞ്ഞിട്ടും മാറാത്ത ചൊറിച്ചിലുമായി

ബസ്സിറങ്ങിയ ദിവസം,

പുഴപ്പരപ്പിലുയര്‍ന്നു വന്നൊരു കാരിമീന്‍

'ഒരു കിലോ മീനെടുക്കട്ടെ ചേച്ചീ?'യെന്ന് ചോദിക്കുന്നു.

ചോദ്യത്തോടൊപ്പം മീനിന്റെ വായില്‍നിന്നും ഉളുമ്പ് വെള്ളം തെറിക്കുന്നു.

അതെന്റെ ഉച്ചിമുതല്‍ പെരുവിരല്‍ വരെയൊഴുകുന്നു.

കൈതപ്പൂവ് മറന്നു

പുഴമുറിച്ച് അടുക്കളയിലേക്ക്.

ഉളുമ്പുമണമെന്ന്

വീട് കലമ്പുന്നു.

തേച്ചുരച്ചിട്ടും പോകാതെ ഉളുമ്പുമണമെന്നെ ഭ്രമണം ചെയ്യുന്നു.

മൂന്നാം നാള്‍

പൊട്ടിപ്പുറപ്പെടാന്‍ വെമ്പുന്ന വയറുവേദനയെ കാലുകള്‍ കൊണ്ടമര്‍ത്തി പുഴ മുറിച്ചു കടക്കുമ്പോള്‍

വീണ്ടും ഒരു കിലോ മീനെടുക്കട്ടെ ചേച്ചീയെന്ന ചോദ്യവുമായി അതേ മീന്‍, ഒളിപ്പിച്ചുവച്ച

ചൂണ്ട ഞാനതിന്റെ ചെകിളയില്‍ കൊരുക്കുന്നു.

പിടയുന്ന മീനിനെ അവിടെവിട്ടു

പുഴ മുറിച്ച്കടന്നപ്പോള്‍ തുറന്നത് കുളിമുറിയുടെ വാതില്‍.

തടഞ്ഞുവച്ച വയറുവേദനയും

ഉളുമ്പ്മണവും

ചൊറിച്ചിലും

കുളിമുറിയിലൂടെ ഒഴുകിപ്പോയി.

കൈതപ്പൂവിന്റെ ഗന്ധമില്ലാതെ,

ചൊറിച്ചിലില്ലാതെ,

ഉളുമ്പ് മണക്കുന്ന പരാതിയില്ലാതെ

ഞാനും വീടുമുറങ്ങുന്നു.

ഏഴാംനാള്‍ പുഴ മുറിച്ചു കടക്കുമ്പോള്‍

ചൂണ്ടക്കൊളുത്തില്‍ പിടയുന്ന

മീനിനേയുമെടുക്കുന്നു.

അടുക്കളവാതില്‍ തെളിയുന്നു,

ചെകിളയില്‍നിന്നും

ചൂണ്ട വലിച്ചെടുക്കുന്നു.

മീന്‍ പിടയുന്നതു കണ്ട് പാത്രത്തില്‍ ഞാനൊരു കവിതയെഴുതുന്നു.

തൊലിയുരിച്ചപ്പോഴും

തലയറുത്തപ്പോഴും

പിടഞ്ഞ മീന്‍

കവിത പൂര്‍ത്തിയാക്കുന്നു.

മസാല പുരട്ടി വറുത്തെടുത്ത കഷണങ്ങള്‍ വീടിന് വിളമ്പുന്നു.

ഒരിക്കലും മാറാത്ത വിശപ്പ് മാറിയെന്ന്

വീട് ഏമ്പക്കമിടുന്നു.

കുളിമുറിയില്‍ കയറി ഞാനെഴുതിയ കവിത ചൊല്ലി കുളിക്കുന്നു.

'ഉളുമ്പ്മണം തുപ്പുന്ന

കാരിമീനിനെ

തൊലിയുരിച്ച്

തലയറുത്ത്

വറുത്തെടുത്ത്

വിശപ്പ് മാറാത്ത

വീടിന്റെ

വിശപ്പ് മാറ്റിയവള്‍,

ഞാനൊരു അരയത്തി,

എന്നെയിപ്പോ കൈതപ്പൂവിന്റെ മണമാണ്,

ഉടലിപ്പോ കരിവീട്ടിയുടെ ബലമാണ്.'

]]>
ഹരിശങ്കരനശോകന്‍ എഴുതിയ കവിത: മലര്‍ന്ന് കിടക്കുന്നുhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/07/poem-by-harishankaranashokanhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Feb/07/poem-by-harishankaranashokan#commentsa64ffeed-9973-4bfa-b692-b825825f6773Wed, 07 Feb 2024 05:32:43 +00002024-02-07T05:32:43.154Zഹരിശങ്കരനശോകന്‍/api/author/1914141Malayalam Literature,peomകവിത ഊതിക്കാച്ചിയ നീലിമയുടെ നെടുകെ

വിരിഞ്ഞുവമിക്കുന്ന പക്ഷികള്‍.

കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്ന

വെളുത്ത മേഘങ്ങള്‍. തനിയെ

മിനുക്കിയെടുത്ത ശിലകളുടെ വരിയെ

തെളിഞ്ഞിറങ്ങുന്ന കുളിര്‍ത്ത അരുവി.

മഞ്ഞൊഴിഞ്ഞെമ്പാടും

വളര്‍ന്നുപൊന്തിയ

പുല്‍ത്തിരകള്‍. പുല്‍

ത്തിരകളിലെമ്പാടും

പൂവുകള്‍. പൂ

വാടും വാടികളിലൂടെ

കഴിയുന്നിടംവരെപ്പോയ്

ക്കഴിഞ്ഞെന്നുറപ്പാക്കി

മലര്‍ന്നുകിടക്കുന്നു.

2

കൊഴിഞ്ഞുവീഴുന്ന ഉല്‍ക്കകളെ

നഗ്‌നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്

പെറുക്കിക്കൂട്ടാമെന്ന

സമവാക്യാധിഷ്ഠിതമായ

ശാസ്ത്രീയപ്രവചനം കേട്ടപാടെ

കണ്ണ് കഴിയാത്തൊരാള്‍

കാത് കഴിയാത്തൊരാളോട്

എന്തായീയെന്തായീയെന്ന്

ചോദിച്ചുതുടങ്ങുന്നു. ഉല്‍ക്കകള്‍

അവരുടെയന്തരീക്ഷത്തിലെങ്ങുമേ

അക്ഷിഗോചരനിലയില്‍

സംഭവിക്കുന്നില്ല.

കാത് കഴിയാത്തയാള്‍

കണ്ണ് കഴിയാത്തയാളോ

ടയാള്‍ ചോദിപ്പതെന്താ

ചോദിപ്പതെന്തായെന്ന്

ചോദിച്ചുകൊണ്ടെയിരിക്കെ

അവരിരുവടെയും വര്‍ഷങ്ങള്‍

മണിക്കൂര്‍നിമിഷങ്ങള്‍ നിമിഷാന്തര്‍ഗതങ്ങളായ

ജീവിതവര്‍ഷങ്ങള്‍

വേറെയേതൊക്കെയൊ

അന്തരീക്ഷങ്ങളിലേക്ക്

കൊഴിഞ്ഞുവീഴുന്നു. കാത്

കഴിയാത്തയാള്‍. കണ്ണ്

കഴിയാത്തയാള്‍. അവര്‍

ക്കിടയിലവരുടെ രാത്രി മാത്രം.

അവര്‍ക്കിടയിലവരുടെ രാത്രി

മാത്രം

രാത്രിയുറക്കമെന്തെന്നറിയാതെ

മലര്‍ന്നുകിടക്കുന്നു.

3

തടാകം മലകളെ

പ്രതിഫലിപ്പിക്കുന്നു.

തടാകത്തിലെ മലകള്‍ ഇളകിയാടുന്നു.

അസത്തായൊരു തത്വം

തടാകോപരി

മലര്‍ന്നുകിടക്കുന്നു.

4

വെറുതെ ഇതുവഴി കടക്കരുത്.

ഇതൊരു പ്രാര്‍ത്ഥനമന്ദിരമാണ്.

പുരാതനസംസ്‌കൃതികളുടെ

പുതിയ കാവല്‍ക്കാര്‍

അവര്‍ക്കാവുമ്പോലെ

വിശദീകരിക്കുന്നു.

പേരുവിവരങ്ങളുടെ ശിലാഫലകം

അവരെ ആത്മീയമായ് വഞ്ചിക്കുന്നു.

പാതിയിലേറെയും തുറന്നുപിടിച്ച

വാതിലിലൂടെ അവര്‍ തന്നെയും

അവരെ ഒറ്റുകൊടുക്കുന്നു.

മന്ദിരത്തിന്റെയുള്‍ക്കാഴ്ചകള്‍

വിനോദപ്രധാനമായ്

ആസ്വദിക്കപ്പെടുന്നു.

ചിത്രീകരണം-

5

ഞാനൊരു പുരോഹിതനാണ്.

ഈ കുതിരലാടം ഭാഗ്യം കൊണ്ടുവരും.

കയ്യിലുള്ളത് വല്ലതും തരൂ.

അയാളുടെ ഏറ്റവും വലിയ

സൗഭാഗ്യം

കീറിത്തുടങ്ങിയൊരു നീണ്ട

കുപ്പായം

കാറ്റത്തനങ്ങിക്കൊണ്ടിരുന്നു.

മലമുകളിലൂടെ സൂര്യന്‍

പൊന്തിവരുന്നത്

അയാളെ സന്തോഷിപ്പിക്കുന്നു.

ചാണകം പുരണ്ടൊരു ലാടം

അയാളുടെ വരണ്ട കൈവെള്ളയില്‍

മലര്‍ന്നുകിടക്കുന്നു.

6

ശീതകാലമായിരുന്നെങ്കില്‍

നിങ്ങളിതൊന്നുമേ

കാണുമായിരുന്നില്ല.

പക്ഷികള്‍. വെളുത്ത മേഘങ്ങള്‍.

കുളിര്‍ത്ത അരുവി.

പുല്‍ത്തിരകള്‍.

പൂക്കള്‍. ഭാഗ്യമെന്നല്ലേ പറയേണ്ടൂ.

ഇതൊരു ഗ്രീഷ്മകാലം.

പകല്‍വെളിച്ചത്തിന്റെ ചൂട്

രാവുറങ്ങാതെവിടെയും

മലര്‍ന്നുകിടക്കുന്നു.

7

കവചിതമായ അധികാരം

കൊടിപിടിച്ചു കവാത്തുനടത്തുന്ന

ഒഴിഞ്ഞ തെരുവുകള്‍.

ആക്രോശവിലാപങ്ങളിടകലര്‍ന്ന

പാതിരാപ്രാര്‍ത്ഥനകളുടെയലകള്‍.

കണ്ണിലെണ്ണയൊഴിച്ച്

തിരി നീട്ടിയ നിത്യവ്യാകുലത.

ശ്രേണീനിബദ്ധമായ

സായുധസന്നാഹങ്ങളുടെ

നിരന്തരസാന്നിദ്ധ്യങ്ങള്‍.

മടങ്ങാനൊരിടമില്ലാത്തവരെ

മരണസാധ്യതയുടെയും

വിഭവദാരിദ്ര്യങ്ങളുടെയും

ഉയര്‍ന്ന തോതുകളില്‍

ജീവിക്കാനനുവദിച്ചുകൊണ്ട്

ഛായാപടങ്ങളും കുങ്കുമപ്പൂക്കളും

സമാഹരിച്ച കൗതുകശാലികള്‍

മടങ്ങിപ്പോവുന്നു.

പുകവലിയുടെയിടവേളകളില്‍

തോല്‍സഞ്ചികള്‍ വില്‍ക്കുന്നൊരാള്‍

അയാളുടെ നേര്‍ത്ത വഞ്ചിയില്‍

ശുഭരാത്രി നേര്‍ന്നശേഷം തിരിച്ചുപോവുന്നു.

അയാളുടെ ഗ്രാമം

വിദൂരമായൊരു പ്രേമം

തടാകത്തിനപ്പുറം

ഇരുളിലെവിടെയൊ

മലര്‍ന്നുകിടക്കുന്നു.

]]>
സന്ധ്യ എന്‍.പി. എഴുതിയ കവിത: കണ്ണീരെന്ന് എഴുതുന്നൂ ഒരൊച്ച്https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/31/poem-by-sandhya-nphttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/31/poem-by-sandhya-np#comments02131502-c7c3-4a61-af98-8f6bae54bcbbWed, 31 Jan 2024 10:47:36 +00002024-01-31T10:47:36.845Zസന്ധ്യ എന്‍.പി/api/author/1914131Malayalam Literature,poem,malayalamkavithakal,malayalamkavithaകവിത 1

വെള്ളച്ചാട്ടംപോലെ കരഞ്ഞു

കൊടുംകാറ്റുപോലെ കിതച്ചു

മഴപോലെ ആര്‍ത്തലച്ചു

പുറമേ

ഉറങ്ങിക്കിടക്കും കുഞ്ഞിനെപ്പോലെ

ശാന്തമായി പുഞ്ചിരിച്ചു.

2

ആര്‍ഭാടമായി

ഒരു ചിരി മാത്രമേ

ദൈവം തന്നിരുന്നുള്ളൂ

യൗവനം കഴിഞ്ഞപ്പോള്‍

അതും കഴിഞ്ഞുപോയി.

കടല്‍ ഉള്‍വലിയും പോലെ

മാംസപേശികളൊഴിഞ്ഞ

കവിളുകള്‍

കോടിപ്പോയി.

വിരൂപരെ ആരാണ് നോക്കുക?

ഒരു ചെടിയിലെ

കൊഴിയാറായ പൂ പോലെ തോന്നുന്നു എന്നെ!

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

3

ദുഃഖത്താല്‍

എന്തു ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു.

വിരലുകള്‍ വിറച്ചുകൊണ്ടിരുന്നു.

അവയിലെല്ലാം

വെള്ളിമോതിരങ്ങളണിഞ്ഞ്

കഴുത്തില്‍

പട്ടവീണ നായ

എന്നപോലെ

ശാന്തയാകാന്‍

ശ്രമിച്ചു

ഞാന്‍!

4

കണ്ണുകളില്‍ ദുഃഖം വന്നുമൂടി.

ഏതു കണ്ണടവെച്ചിട്ടും

തെളിയുന്നില്ല,

നോക്കുന്നിടത്തെല്ലാം

ദുഃഖം തന്നെ!

5

പണമോ

പ്രശസ്തിയോ

പദവിയോ

അധികാരമോ

ഇല്ലാത്ത

ഒരു

കൊച്ചു വിരൂപയായിരുന്നു

ഞാന്‍.

കടന്നുപോയവരാരും

എന്നെക്കണ്ടില്ല

അവര്‍

പ്രകാശം ജ്വലിക്കുന്ന മുഖമുള്ളവരെ തേടിപ്പോയി

ആരും വ്യത്യസ്തരായിരുന്നില്ല.

ഞാന്‍

മണ്ണു കുഴിച്ച്

ആഴത്തില്‍

ഒളിക്കാന്‍ ശ്രമിച്ചു.

ചിലപ്പോഴെങ്കിലും

കരച്ചില്‍

മണ്ണിന്‍ മുകളില്‍

മുളച്ച് നിവര്‍ന്ന് കാറ്റിലാടി

കണ്ണീരാലേ

ഞാനെന്നെ

മായ്ക്കാന്‍ ശ്രമിച്ചു.

മായ്ക്കലും

ഒരുതരം വെളിപ്പെടലെന്നു

നനഞ്ഞു!

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

6

നന്ദികെട്ട മൃഗമാണു ലോകം

അതിനൊരു ചിരിയുടെ

വൈക്കോല്‍ത്തുണ്ടുപോലും കൊടുക്കരുത്!

]]>
ചിത്രശലഭങ്ങളുടെ മനുഷ്യജീവിതം; ഡി യേശുദാസ് എഴുതിയ കവിതhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/31/poem-by-d-yesudashttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/31/poem-by-d-yesudas#comments25f1e2cd-e091-4199-bd6a-762f11858744Wed, 31 Jan 2024 08:04:08 +00002024-01-31T08:04:08.037Zഡി. യേശുദാസ്/api/author/1913626Malayalam Literature,poem,malayalamwriters,poemloverകവിത ചിത്രശലഭങ്ങളുടെ മനുഷ്യജീവിതം

'ഈ വല്ലിയില്‍ നിന്നു ചെമ്മേ

പൂക്കള്‍ പോകുന്നിതാ പറന്നമ്മേ'

നളിനി, കവിത വായിക്കുന്നു

പുസ്തകം പകുക്കുന്നപോലെ

കാലുകള്‍ ഇളക്കിയിളക്കി

പോയകാലം നോക്കി

നാലുമണി പൂക്കളുടെ നേരത്ത്

അങ്ങനെ അവളെക്കണ്ടാല്‍

ചിറകിളക്കി തേന്‍ കുടിക്കുന്ന

ചിത്രശലഭമാണെന്നേ തോന്നൂ

ഒരു നിമിഷനേരത്തില്‍ ദിവാകരന്റെ മനസ്സ്

റോഡില്‍ പാറിക്കളിക്കുന്ന പൂമ്പാറ്റകള്‍

വണ്ടി മുട്ടി കൊല്ലപ്പെടുന്നതില്‍ ചെന്നിരുന്നു

അവയെക്കുറിച്ചെഴുതിയ പ്രരോദനങ്ങള്‍

കുട്ടിത്തമായിത്തോന്നി കീറിക്കളഞ്ഞു.

എന്നാലാ കീറത്തുണ്ടുകള്‍ മഞ്ഞവെയിലില്‍

പൂമ്പാറ്റകളായ് പറന്നു തിളങ്ങി.

ആ കാഴ്ച

നിഷ്‌കളങ്കത എന്ന ഭാഷ

എത്ര ലളിതമാണെന്ന ചിന്തയെ വെളിപ്പെടുത്തി.

ആ ഭാഷയുടെ രഹസ്യം

തന്നിലേക്കെത്തുമ്പോള്‍

കഠിനമായിരിക്കുന്നതെന്ത്?

അങ്ങനെ കുഴങ്ങുന്നതിനിടെ

അപ്പോള്‍ വീണ പൂ പോലെ

മരിച്ചുകിടന്ന പക്കിയെ

ഉറുമ്പുകള്‍ എടുത്തുപോകുന്നതു കണ്ടു.

ലാളിത്യവും എത്ര സങ്കീര്‍ണ്ണമാണ്,

പൂവെന്നു വിചാരിച്ച പുണ്ണുപോലെ.

ചിന്താവിഷ്ടനായി അപ്പടി മുഷിഞ്ഞു

പഴയ വിരക്തിയുടെ മഞ്ഞളിപ്പോടിയ

ആ മുഷിച്ചിലില്‍

മനസ്സ് ചിറകിളക്കി ചെന്നിരുന്നതോ

പൂമ്പാറ്റകള്‍ നിത്യവും വന്നു

തേന്‍ കുടിച്ചിരുന്ന

കമ്മല്‍ പൂക്കളുടെയും

കൊങ്ങിണിച്ചെടികളുടെയും

നന്ത്യാര്‍വട്ടത്തിന്റെയും

ഉന്മാദിയായ ഒരു പകല്‍മുറ്റത്തെ മാന്തണലില്‍.

അവിടെയിരിക്കുന്നതാണ്

നുണകളുടെ വീട്,

പ്യൂപ്പക്കൂട് എന്നു പേരിട്ടത്.

ആ വീട്ടിലങ്ങനെ പാര്‍ത്തുപാര്‍ത്ത്

താനെങ്ങാനുമൊരു

പാപ്പാത്തിയായി മാറിയേക്കുമോ

ഒരു മഞ്ഞപ്പാപ്പാത്തി?

ആ ചിന്തയില്‍ ദിവാകരന് രസം കയറി,

അന്തിനേരത്തെ ആ സൂര്യനെ

ഒരു ശലഭമായി വരയ്ക്കാന്‍ കഴിയുമോ,

രാത്രിയും പകലും

ഏതു പൂമ്പാറ്റച്ചിറകുകളാണ്,

അതേതു പൂവിന്‍ തേന്‍ കുടിക്കുന്നതാണ്

അന്തിവെയില്‍ മോന്തിപ്പറന്ന് അയാള്‍

ചിന്തയാം മണിമന്ദിരത്തില്‍ ചെന്നിരുന്നു

അപ്പോള്‍

വെളിച്ചത്തില്‍ പടര്‍ന്നുനിന്നത്

വ്യക്തമല്ലാത്തൊരു സങ്കടത്തിന്റെ രക്തമാണെന്നും

കുട്ടിക്കാലത്തു പൊട്ടിച്ച ശലഭപ്പുഴുവിന്റെ

മണമാണ് മണക്കുന്നതെന്നും തോന്നി

അന്നേരം

കവിതയിലായിരുന്ന നളിനിയെ

സെല്‍ഫോണില്‍ 'ക്ണിങ്' എന്നു ചാടിവന്ന

വാര്‍ത്ത എവിടെയോ കൊല്ലപ്പെട്ട

ഉമ്പിടിക്കുഞ്ഞിന്റെ വാര്‍ത്ത

വലിച്ചെടുത്ത്

ഒരാന്തലിലേക്കിട്ടുകളഞ്ഞു

കലങ്ങിപ്പോയ കുഞ്ഞിന്നോര്‍മ്മയാണ്

ആ കലക്കമെന്നു കണ്ട്

കരുണ തോന്നിയ ദിവാകരന്‍

നളിനിയുടെ ചെമ്പകനെറ്റിയില്‍

ഒന്നു ചുംബിക്കാന്‍ തോന്നി,

സമയം തീര്‍ന്നുപോയേക്കുമോ

എന്നു പേടിച്ചപോലെ

തിടുക്കത്തില്‍ ഒരു ശലഭമായി പറന്നു.

]]>
തവളകളുടെ പരിണാമം https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/18/poem-by-aleena-197092.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/18/poem-by-aleena-197092.html#comments3917439e-0fa1-4683-9cbe-4d509c77f446Thu, 18 Jan 2024 05:28:00 +00002024-01-18T05:28:00.000Zmigrator/api/author/1895920aleena,kavithakal,malayalampoem,malayalamkavitha,ezhuthukal,malayalamquoteകവിത തോട്ടിനപ്പുറത്തെ പറമ്പിന്
നീളവും വീതിയും വരക്കുന്ന ചാലുകളില്‍
തെളിഞ്ഞ വെള്ളം. 
പശുക്കള്‍ തിന്ന് അതിരിടുന്ന പച്ചപ്പുല്ല്.
ആകാശം മുട്ടുന്ന മരങ്ങള്‍. 
വിടര്‍ന്ന ചേമ്പിലക്കുടകള്‍.
വിരിഞ്ഞ ചേനപ്പാവാടകള്‍. 
സന്ധ്യ തീരും മുന്‍പ്
അലക്കാനെത്തുന്ന തുണികളും
തോട്ടുവെള്ളത്തില്‍ പതഞ്ഞൊഴുകുന്ന
പെണ്ണുങ്ങളും
നിശ്ശബ്ദരാകുമ്പോള്‍, 
പച്ചച്ച മണ്ണിന്റെ ഉരുളകള്‍പോലെ, വഴുക്കുന്ന നാവുകള്‍ നീട്ടി
തവളകള്‍ ഇരതേടാനിറങ്ങും. 
അവരുടെ കൈകാല്‍ വിരലുകള്‍പോലെ 
അവര്‍ക്കും തമ്മില്‍ അടുപ്പം. 
രാത്രിയുടെ അപരിചിതത്വം 
ഒച്ചകൊണ്ട് ഭേദിച്ച്,
ആദിമ വേട്ടക്കാരുടെ ആ കൂട്ടത്തില്‍
പാല്‍പ്പാട കെട്ടിയ അന്ധമായ കൃഷ്ണമണികളുള്ള 
ഒരു അമ്മത്തവള പറഞ്ഞു:
'ഒരിക്കല്‍ ഒരു മനുഷ്യന്‍,
വയറ്റിലെ കീറലില്‍നിന്ന് തൂവിയ 
കുടലും വാരിപ്പിടിച്ച്
ഈ തോട്ടുങ്കരയില്‍ വന്നുകിടന്ന്
മരിച്ചിട്ടുണ്ട്. 
അവന്‍ മണ്ണിലേക്ക് ഇറങ്ങിപ്പോകുന്നതിനു
മുന്‍പ്,
നാവു നീട്ടി
ഒന്നു തൊട്ടിട്ടുണ്ട്. 
ചോരയുടെ ഇരുമ്പുരുചി അറിഞ്ഞറിഞ്ഞ്,
ഞാന്‍ മനുഷ്യന്റെ ഇറച്ചി തിന്നിട്ടുണ്ട്.'
അതുകൊണ്ട് തവളകള്‍ 
മനുഷ്യര്‍ ഉറങ്ങി,
അവസാനത്തെ വിളക്കും കെടുമ്പോള്‍
മനുഷ്യന്റെ ഭാഷ സംസാരിക്കുന്നു. 
മനുഷ്യനെപ്പോലെ പ്രണയിക്കുന്നു. 
മനുഷ്യന്റെ ഭൂതവും ഭാവിയും അറിയുന്നു. 
നനഞ്ഞ തൊലിക്കിപ്പുറം 
ചേര്‍ന്നുപിന്നിയ കുടലും പണ്ടവും
വേര്‍തിരിച്ച്,
അടയാളപ്പെടുത്തി,
പേരിട്ട്,
മനുഷ്യര്‍ തവളകളുടെ
ആന്തരിക ലോകങ്ങളെ അറിഞ്ഞപോലെത്തന്നെ. 
'ഈ അറിവ് നമുക്ക് ആവശ്യമില്ലാത്തതാണ്,
ഒച്ചിനെയും ഈച്ചകളെയും
നാവാട്ടിപ്പിടിക്കാന്‍ 
കവിതകളെക്കുറിച്ച് പഠിക്കേണ്ട. 
കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍
പ്രേമമോ വിവാഹമോ
വേണ്ട. 
ഇവിടുന്നൊരു ചാട്ടത്തിന്
തോട്ടിനപ്പുറം കടക്കാന്‍
കണക്കറിയണ്ട.'
വിഷാദികളും മൗനികളുമായ,
ഭക്ഷണമോ സംഗീതമോ 
സന്തോഷിപ്പിക്കാത്ത,
നല്ലതല്ലാത്ത ഭൂതകാലത്തെയോര്‍ത്ത്
നെടുവീര്‍പ്പിട്ട്
കരയാന്‍ കഴിയാത്ത
മക്കളെ നോക്കി
അമ്മത്തവള പറഞ്ഞു:
'പ്രകൃതി നമ്മളെ രക്ഷിക്കും.
വീണ്ടും നമ്മുടെ പൂര്‍വ്വികരെപ്പോലെ
നമ്മള്‍ തവളകള്‍ മാത്രമാകും.'
നേരം വെളുത്ത്,
ആദ്യത്തെ കാലൊച്ചകള്‍ കേട്ടുതുടങ്ങുമ്പോള്‍ 
തവളകള്‍ പൊത്തുകളുടെ ഇരുട്ടിലേക്ക് 
മടങ്ങി. 
ഗുഹാചിത്രങ്ങള്‍ വരക്കാന്‍തക്ക വിരലുകള്‍
അവര്‍ക്കുണ്ടായിരുന്നില്ല. 
ചരിത്രങ്ങള്‍ പാടിവെക്കാനുള്ള തൊണ്ടകളും.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക


ഈ കവിത കൂടി വായിക്കാം
ബുദ്ധപഥം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
ഐ ലവ് എ വയലിന്‍https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/18/poem-by-bs-rajeev-197089.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/18/poem-by-bs-rajeev-197089.html#commentscea30fbf-5c93-482d-8f6f-6184ae6b5b90Thu, 18 Jan 2024 05:21:00 +00002024-01-18T05:21:00.000Zmigrator/api/author/1895920malayalam,Kavitha,malayalamkavithakal,kavithakal,malayalamkavithaകവിത റ്റയ്ക്ക്
കടല്‍
കണ്ടുനില്‍ക്കുന്ന
പെണ്‍കുട്ടിയെ
ഈയിടെ
എവിടെയോ
കണ്ടതാണല്ലോ.

നീ വരച്ച
ചിത്രത്തിലാണോ...

തിരകളുടെ
അലര്‍ച്ചക്കിടയില്‍
ഒരു വള്ളംപോലും
ഇല്ലാതായ  

നേരത്ത്
ഒറ്റക്ക്
നിര്‍ത്തണ്ടായിരുന്നു...

അവള്‍
തിരിഞ്ഞു
നടക്കുകയാണ്...
കാത്തുനില്‍ക്കാന്‍
ആരുമില്ലാതിരുന്നിട്ടും.
തോണിപ്പാട്ടുകള്‍
ഉയരാതിരുന്നിട്ടും...
കടലിനെ നോക്കി
ആരും കവിത
ചൊല്ലാതിരുന്നിട്ടും.

ഈ വൈകുന്ന നേരത്ത്
എവിടെനിന്നാണ്
കൂടു തുറന്ന
ഒരു സംഗീതബിന്ദു
ഇതുവഴി പെട്ടെന്ന് പോയത്.

കടലിന്നഭിമുഖമായി
നില്‍ക്കുന്ന
മണ്‍തിട്ടയിലിരുന്ന്
തിരകളെ നോക്കി

ഒരാള്‍
പരിചയമുള്ള ഗാനം
വയലിനെ
തൊട്ടുപാടിക്കുന്നത്
കണ്ടുനിന്നു.

ബാലപാഠങ്ങള്‍
പഠിപ്പിക്കുന്ന
അച്ചടക്കത്തിന്റെ
സംഗീതശാലയില്‍നിന്നും
ജനല്‍ വഴി വലിച്ചെറിഞ്ഞ
ഒരു രാഗത്തിനോടൊപ്പം
തെരുവ് മുറിച്ചുകടക്കുന്നത്
ആരും കണ്ടതായോര്‍മ്മയില്ല.

ആര് കണ്ടില്ലെങ്കിലും
അവളത് കണ്ടു.

മലനിരകള്‍ക്കപ്പുറത്ത്
ഒരു നൂറ് വയലിനുകള്‍
ഒരുമിച്ചു തുടരുന്ന
ദ്രുതതാളലയ ഗീതം.

മാഞ്ഞും തെളിഞ്ഞും
അകലെനിന്നും വരുന്ന
ചെറുവള്ളത്തെ നോക്കി
അവള്‍
വയലിന്‍  വായിക്കുന്ന ചിത്രം
ഇനി ഞാന്‍ വരയ്ക്കും.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക


ഈ കവിത കൂടി വായിക്കാം
നോവ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
നോവ്https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/10/poem-by-navya-joseph-196472.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/10/poem-by-navya-joseph-196472.html#commentse9e02839-57d3-4e7c-9e7b-8577a710d830Wed, 10 Jan 2024 05:17:00 +00002024-01-10T05:17:00.000Zmigrator/api/author/1895920Literature,Malayalam Literature,criticism,Navya Joseph,Modern Malayalamകവിത മ്മ മരിച്ച വീട്ടിലെ
നിലവിളികളെക്കുറിച്ച്,
രാത്രികളെക്കുറിച്ച്,
പകലുകളെക്കുറിച്ച്
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

രക്തക്കുഴലുകള്‍
മരവിച്ചതായും,
കാഴ്ചയില്‍ ഇരുട്ട്
പടരുന്നതായും,
ശബ്ദമില്ലാതെ നാവ്
വരളുന്നതായും,
ഒഴുകാനാവാതെ മിഴി
വറ്റുന്നതായും നിങ്ങള്‍ക്ക്
അനുഭവപ്പെട്ടിട്ടുണ്ടോ?

തകര്‍ന്ന ഹൃദയമിടിപ്പുകള്‍
ചുറ്റുഭിത്തിയില്‍ പ്രതിധ്വനിച്ച്
നിങ്ങളുടെ കേഴ്‌വിയെ
അസ്വസ്ഥമാക്കിയിട്ടുണ്ടോ?

ഇങ്ങനെ,
ഇങ്ങനെയൊക്കെയാണ്
മരണവീട്ടില്‍ നിലവിളികള്‍
പിറവിയെടുക്കുന്നത്!

ആദ്യം  നിശ്ശബ്ദമാക്കും
പിന്നെ കണ്ണുനീര്‍വാര്‍ക്കും
നിലയില്ലാതാഴത്തിലേക്ക്
അബോധത്തില്‍ അലറിവിളിക്കും.

ഉണരാത്തമ്മയ്ക്ക് ഉറങ്ങാതെ
നിങ്ങള്‍ കൂട്ടിരുന്നിട്ടുണ്ടോ?

മുടിചൂടുന്ന മുല്ലപ്പൂക്കള്‍ക്ക്
ശവമഞ്ചഗന്ധമാണെന്നും,
ചന്ദനത്തിരി നാസാരന്ധ്രങ്ങളെ
മരവിപ്പിക്കുമെന്നും
കണ്ണുനീര് കവിളിനെ
പൊള്ളിക്കുമെന്നും

അപ്പോഴാണ് നിങ്ങളറിയുക

അമ്മ ഉണരാത്ത പ്രഭാതങ്ങളില്‍
നിങ്ങള്‍ ഉണര്‍ന്നിട്ടുണ്ടോ?

പിന്നാമ്പുറത്ത് ചാരിവെച്ച കുറ്റിച്ചൂലും
കരഞ്ഞുറങ്ങുന്നുണ്ടാവും,
തൊടിയിലെ പൂക്കള്‍ പാതിവാടി
വിടരാന്‍ മടിക്കുന്നുണ്ടാവും...

പാല്‍പാത്രത്തിലും പൈപ്പുപിടിയിലും
തലോടി തലോടി അമ്മയുടെ വിരല്‍
പ്പാടുകള്‍  നിങ്ങള്‍ തൊട്ടറിയും...

നോവ് നീറ്റുമ്പോഴൊക്കെ
അലമാരക്കരികെ
യിരുന്ന് സാരിമണങ്ങളില്‍
മരുന്ന് കണ്ടെത്തും...

തളരില്ലെന്നെത്ര പറഞ്ഞിട്ടും,
ഹോസ്റ്റല്‍ മുറിയിലെ
കട്ടില്‍കാലില്‍ തലതല്ലിക്കരയുന്ന
ഹൃദയത്തെ നിസ്സഹായതയോടെ
നിങ്ങള്‍ നോക്കിനില്‍ക്കും...

ഉറക്കം വരാത്ത രാത്രികളില്‍
വരാന്തയുടെ ആകാശത്ത്
അമ്മമുഖം നിങ്ങള്‍ കാണും...

അങ്ങനെയങ്ങനെ ഓരോ വഴിയിലും
നിങ്ങളവരെ തിരഞ്ഞുകൊണ്ടേയിരിക്കും
ഒറ്റക്കിരിക്കുമ്പോഴൊക്കെ ഓരത്തിരു
ന്നെങ്കിലെന്ന് കിനാവുകാണും...

ഉണങ്ങാത്ത മുറിവിനെ താരാട്ടിയും
ചുംബിച്ചും അവ ദുഃസ്വപ്നങ്ങളാ
വണേയെന്നാശിക്കും...

ഉറങ്ങിയുണരുമ്പോള്‍
സ്വപ്നങ്ങളല്ലെന്നറിയുമ്പോള്‍
നിങ്ങളുടെ ഹൃദയം
വീണ്ടും തകര്‍ന്നുവീഴും...

വാരിയെടുത്ത് ചേര്‍ത്തു
വെക്കാനായെങ്കിലെന്ന് മോഹിച്ച്
വീണ്ടും വീണ്ടും നിങ്ങള്‍
മുറിപ്പെട്ടുകൊണ്ടേയിരിക്കും...

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം

ഇലകളുടെ ഓര്‍മ്മ ജലച്ചായത്തിലാണ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
കൂട്ടുകെട്ട്https://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/10/poem-by-madappally-sadanandan-196465.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2024/Jan/10/poem-by-madappally-sadanandan-196465.html#commentscbd8c2e8-12dc-43db-8e27-03748dab85d1Wed, 10 Jan 2024 04:28:00 +00002024-01-10T04:28:00.000Zmigrator/api/author/1895920Malayalam Literature,malayalam poem,Malayalam Kavithakal,Madappally Sadanandan,Malayalam language poetryകവിത പിരിയാന്‍വേണ്ടി
ഒന്നിച്ചവരല്ല
അക്കാണുന്ന രണ്ടുപേര്‍

ഇണങ്ങാന്‍വേണ്ടി
പിണങ്ങിയവരല്ല
തൊട്ടപ്പുറത്തുള്ള
മറ്റു രണ്ടുപേര്‍

അകലാന്‍വേണ്ടി അടുത്തവരോ
അടുക്കാന്‍വേണ്ടി അകന്നവരോ
പോകുന്നവരിലും വരുന്നവരിലും
ആരെങ്കിലുമുണ്ടെന്ന്
ആരുമാരും കരുതുന്നതേയില്ല

രണ്ടുപേര്‍ക്കിടയിലുള്ള
അടുപ്പമളക്കാന്‍ എത്രപേര്‍!
രണ്ടുപേര്‍ക്കിടയിലുള്ള
അകല്‍ച്ചയളക്കാന്‍
അതിലേറെയെത്രപേര്‍!

അതാ വരുന്നു രണ്ടുപേര്‍
വിണ്ണിലേറാന്‍ മണ്ണില്‍ ചവിട്ടുന്നു.

ആ വഴി പോകുന്ന മറ്റു രണ്ടുപേര്‍
മണ്ണിലിറങ്ങാന്‍
വിണ്ണില്‍നിന്നെടുത്തു ചാടുന്ന
ചാട്ടക്കാര്‍

ഒന്നും മറ്റൊന്നും
ചേരുന്നതുകൊണ്ടാണോ
കുഴപ്പങ്ങള്‍ കിളിര്‍ക്കുന്നതും
തിമിര്‍ക്കുന്നതും?
വൈരുദ്ധ്യങ്ങളുടെ ഐക്യമാണോ
നിലനില്പിന്റെ
ആത്യന്തിക രഹസ്യം?

കടല്‍ കണ്ടു മടുക്കുന്നില്ല കരയ്ക്ക്
കര കണ്ടു മടുക്കുന്നില്ല കടലിനും,
അല്ലെങ്കിലും,
കരയും കടലും തമ്മിലുള്ള
അതിര്‍വരമ്പ്
ജീവിതം പോലെയേറെ
നിരര്‍ത്ഥകം, അനിശ്ചിതം...

കൂടിക്കിടക്കുന്നവര്‍ക്ക്
അത്താണി രാത്രി
തമ്മില്‍ പിരിയുന്നവര്‍ക്ക്
അറ്റമില്ലാത്ത വഴി
ജീവിതാധാരം

ഇഷ്ടമേറുന്തോറും
കഷ്ടമേറുന്നു, നഷ്ടമേറുന്നു
കുരുത്തംകെട്ട ചിന്തകള്‍ക്ക്
തുമ്പില്ലാത്ത വാക്കുകളെന്നും
കൂട്ട്

വാലും തലയും മറന്ന്
കാടും പടലും കാട്ടി
പിച്ചും പേയും പറഞ്ഞ്
കണ്ണടച്ചിരുട്ടാക്കുന്നു കാലം;
ഇരുളിലുമുണ്ട് പൊരുളെന്ന് വെളിച്ചം
വെളിച്ചം തന്നെ ഇരുട്ടെന്ന്
വര്‍ത്തമാനം

കാലം തെറ്റുമ്പോള്‍
കണക്കാകെ തെറ്റുന്നു
വഴികളാകെ പിഴക്കുന്നു
വിളറിവീര്‍ത്ത പകലിരവുകള്‍
തകര്‍ന്നടിഞ്ഞ ഹൃദയത്തിന്റെ
ശരിപ്പകര്‍പ്പുകള്‍

ഒന്നും രണ്ടും പറഞ്ഞ്
നടന്നു നടന്നു നീങ്ങുമ്പോള്‍,
കണ്ടും കേട്ടും മറഞ്ഞവ
നടന്നും കിതച്ചും താണ്ടിയ
വഴികളില്‍ വീണ്ടും...
അകത്തും പുറത്തുമായ്
അവ പാത്തും പതുങ്ങിയും...

അടുക്കാനാണോ
അകലാനാണോ
ഹൃദയമണി മുഴക്കങ്ങള്‍?
പിരിയുമ്പോള്‍,
അടുക്കാനുള്ള ഒരു ചിരി
അണയാറായ വിളക്കുപോലെ
കണ്ണിന്റെ കണ്ണിലും
കരളിന്റെ കരളിലും
ഉള്ളിന്റെയുള്ളിലും...

ഈ കവിത കൂടി വായിക്കാം

ഭാവസഞ്ചാരി
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
ആത്മഹത്യയ്ക്ക് മുന്‍പ്https://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/30/poem-by-mcpaul-195568.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/30/poem-by-mcpaul-195568.html#comments79bbaeca-24fd-45f9-8f0a-e9553cd8b43eSat, 30 Dec 2023 03:37:00 +00002023-12-30T03:37:00.000Zmigrator/api/author/1895920Malayalam Literature,poemകവിത ത്മഹത്യയ്ക്കു മുന്‍പ് ഞാന്‍ മൗനിയാകും
എന്റെ വാക്കൂട്ടങ്ങളിലെ വെണ്‍പിറാവുകളെ
വേടന്‍ അമ്പെയ്തു വീഴ്ത്തുമ്പോള്‍.
ഞാന്‍ മൗനിയാകും.
കവര്‍ന്നെടുക്കപ്പെട്ട പ്രണയത്തെ ഓര്‍ത്ത്
പ്രജ്ഞയെ കെടുത്തും.
നിലാവിലെ പൂക്കളും ഇളംകാറ്റും
പഞ്ചേന്ദ്രിയങ്ങളെ ദേവനാഗിരിയില്‍
ഊര്‍ദ്ധ്വന്‍ പഠിപ്പിക്കും.
എന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും
നാവ് അറുക്കുകയും
ബോധത്തെ തല്ലിക്കെടുത്തുകയും ചെയ്യും
ഭ്രാന്തസാഗരത്തിന്റെ രക്തസായന്തനത്തില്‍
ചിറകിട്ടടിച്ച് ഞാന്‍
മാംസഗോപുരത്തില്‍നിന്ന്
ആത്മാവിനെ വേര്‍പെടുത്തും.
ഇത് യാത്രയുടെ ഒടുക്കം
ഇത് മുറിവേറ്റ പ്രവാസിയുടെ
സ്‌നാനഘട്ടം.
ബലിക്കാക്കകള്‍ വട്ടമിട്ടാര്‍ക്കുന്നു
യമപുരാണങ്ങളില്‍ തിര്യക്കുകള്‍ക്ക്
മൃതിഗന്ധം.
ആത്മഹത്യ
തിരസ്‌കാരത്തിന്റെ തിരുശേഷിപ്പ്.
വിശ്രാന്തിയുടെ വിശുദ്ധ ജലാരൂഢം.
മുറിവുകളില്‍ ശ്മശാനവസന്തം.
ഭൂതത്തിന് വര്‍ത്തമാനത്തിന്റെ
പ്രായശ്ചിത്തമായി
വായ്ക്കരി.
മറവിയുടെ തീര്‍ത്ഥം
ഓര്‍മ്മയുടെ പൂവ്, ദര്‍ഭ.
ഒറ്റുക്കൊടുക്കപ്പെട്ട
മനസ്സാക്ഷിക്ക്
വെള്ളിനാണയം.
ഇത് പ്രാക്തനസ്മൃതിയുടെ
ബോധധാരാസങ്കീര്‍ത്തനം!

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം
ബുദ്ധപഥം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
രണ്ട് കവിതകള്‍https://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/30/two-poems-by-sujithkumar-195567.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/30/two-poems-by-sujithkumar-195567.html#comments78c25ed5-cf2d-4f69-96a7-787385e6ab7fSat, 30 Dec 2023 03:30:00 +00002023-12-30T03:30:00.000Zmigrator/api/author/1895920Malayalam Literature,poemsകവിത 
സൂര്യകാന്തി 

ഭാര്യയ്ക്ക് പനി അധികമായി
ഓട്ടോ പിടിച്ച് ആശുപത്രിയില്‍ പോവുകയാണ്
മക്കളോട് അമ്മൂമ്മയ്‌ക്കൊപ്പമിരിക്കാന്‍ പറഞ്ഞു
രണ്ടു ദിവസത്തേക്ക് അവളും ഞാനും
ലീവ് വിളിച്ചുപറഞ്ഞു
സ്‌നേഹത്തില്‍, തളര്‍ച്ചയില്‍
അവളെന്നില്‍ ചാഞ്ഞു
ഓട്ടോച്ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി
റോട്ടില്‍ വീണ കുഞ്ഞിലകള്‍
താഴെനിന്നും മോളിലോട്ടുയര്‍ന്നു പായുമ്പോള്‍
ഞാനാ മഞ്ഞയിലകളുടെ
വെയിലത്തെ സുവര്‍ണ്ണ ചരിവുകളില്‍
ഒരു നിമിഷം

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക


ആദി

വീട്ടിലേക്കെന്നപോലെ
കാട്ടിലേക്ക് പുറപ്പെട്ടു
കല്ലില്‍, മുള്ളില്‍, പുല്ലില്‍,
മൃഗങ്ങളുടെ കാലടയാളങ്ങളില്‍
ചവിട്ടിനടന്നു
ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ മഴ
പാമ്പിന്റേയും വെരുകിന്റേയും പറവയുടേയും
മണത്തില്‍, നിറത്തില്‍
തുള്ളിതുള്ളിയായിറ്റുന്നു
ദേഹത്ത്
ആകാശമില്ലാതെ.





 

ഈ കവിത കൂടി വായിക്കാം
പെണ്ണിന്റെ രോദനം - അന്നും ഇന്നും


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
ബുദ്ധപഥംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/21/poem-by-padmadas-194958.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/21/poem-by-padmadas-194958.html#commentsf9a8c3ae-a1db-4995-88d7-cdb367e77157Thu, 21 Dec 2023 09:16:00 +00002023-12-21T09:16:00.000Zmigrator/api/author/1895920കവിത രത്തിന് ഒത്തുകിട്ടി,

പെരുവഴിയില്‍,

പാതിരായ്ക്ക്.

മാനവ ദുഃഖത്തിന്

ശാശ്വത പരിഹാരം തേടി

ഒറ്റയ്ക്കു നടക്കുകയായിരുന്നു;

ഭാര്യയേയും പുത്രനേയും വെടിഞ്ഞ്.

*ആജ്ഞയില്‍ പറഞ്ഞപോലെ,

കണ്ടത്,

തെരുവില്‍ വെച്ചുതന്നെ!

ഒന്നുമാലോചിച്ചില്ല;

പിന്നില്‍നിന്നുള്ള

ഒറ്റക്കുത്തിന്,

കഥ കഴിച്ചു.

പോക്കറ്റില്‍നിന്ന്

ഐഡിയെടുത്തു പരിശോധിച്ചു,

ആളെ ഉറപ്പാക്കാന്‍.

വിലാസം

പഴയതുതന്നെയായിരുന്നു:

സിദ്ധാര്‍ത്ഥന്‍,

S/o ശുദ്ധോദനന്‍

ലുംബിനി പി..,

കപിലവസ്തു.

---

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

*If you meet Budha on the road, kill him!” ചൈനീസ് ബുദ്ധസന്ന്യാസി ലിന്‍ചി പറഞ്ഞതായറിയപ്പെടുന്ന ഉദ്ധരണി.

ഈ കവിത കൂടി 

വായിക്കാം 
ഫിജി ഫിജി

]]>
ഭാവസഞ്ചാരിhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/21/poem-by-indira-ashok-194956.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/21/poem-by-indira-ashok-194956.html#commentsd5a20ebb-dc0e-4d09-83ac-2602fc46ed50Thu, 21 Dec 2023 09:11:00 +00002023-12-21T09:11:00.000Zmigrator/api/author/1895920indira ashok,Malayalam Kavithakalകവിത രു പറഞ്ഞതിന്നാരു പറഞ്ഞതീ-

യാനന്ദ മാർഗ്ഗങ്ങളെല്ലാമടഞ്ഞെന്ന്

ഓടിക്കിതയ്ക്കുമിടനേരമെങ്കിലും

പാടത്ത് നീര്‍ പരന്ന് നിറഞ്ഞിടം

പാറിപ്പറന്നു പോകുന്നെയ്ത്തുപക്ഷിയായ്

പാടേ വളക്കൂറകന്നയിടത്തിലു-

മാപാദചൂഡം തളിർപ്പിച്ച കാണ്ഡമായ്

ചൂടാതെ ഞാൻ കുട നിന്നു നനഞ്ഞൊരു

പേമാരി ധാരകോരുന്നു തൈലങ്ങളിൽ

തോട്ടിറമ്പത്തെ നനച്ചു കുളിക്കിടെ

കാട്ടാറുവന്നുകലർന്നുകലങ്ങുന്നു

കണ്ടില്ല കാടുകൾ സംവർദ്ധനത്തിന്റെ

പന്നകവേണി പുതച്ച പച്ചപ്പുകൾ

കണ്ടിന്നു നിർമ്മാണവിദ്യയാലാകാശ-

മുന്നതശ്രേണി പണിഞ്ഞ വിൺഗോപുരം

കണ്ടുനിന്നൂ കരവേലയാൽ ചീതുളി

ചിന്തേരിടും മൃദുമേഘരൂപങ്ങളും

കണ്ണുചിമ്മേയാവി വൻകോട്ട കെട്ടിയ

സുന്ദരഭീതമാമാഹർമ്മ്യസഞ്ചയം

ഏതേതു യാത്രിവരുമ്പോകുമാഭൗമ-

തീരങ്ങളിൽ, ആഴിമാർഗ്ഗങ്ങളിൽ

ശബ്ദമാനവിമാനങ്ങളേറുമിടങ്ങളേ-

ക്കാളെത്ര ധന്യമീ നാട്ടുസഞ്ചാരമെൻ.

പൂഴി വിരൽകൊണ്ടെഴുതിയ മാമൊഴി

ചേരില്ല ചെന്നൊരു നാഗരസംസ്‌കൃതി

പാഴിലായ് പോകും പൊടിയെടുക്കും

ശബ്ദവാചാലമൗനമുടഞ്ഞ ഗ്രന്ഥാവലി”

ഭാഷയപ്പോൾ രൂപമില്ലാതെ നാദമായ്

വാശിച്ചിറകിൽ പറന്നു പതംഗമായ്

വാടുന്നു, വേട്ടാളഭാവമായ്, പുറ്റിലെ

ധ്യാനത്തിനായുള്ളറ തുറന്നാണ്ടുപോയ്

മൺതുളയിൽനിന്നുമൂളുമുറക്കമായ്

വെണ്ണ ചുമന്നുപോകുന്ന പുഴുക്കളായ്

ഉദ്ധൃതമാകുമുരഗസമാനമായ്

സ്വപ്ന വിഷം തീണ്ടി നീലിച്ച ദേഹമായ്

എന്നിൽമരിക്കെന്നുരയ്ക്കുംജലത്തിനാൽ

ചിന്നിത്തെറിക്കും ദ്രവത്തിന്റെ കൈവഴി!

വെള്ളവും വള്ളവുമായൊറ്റ സഞ്ചാര-

സങ്കല്പമക്കരെ ആമസൺ കാടുകൾ

വേഗനദിക്കരെവെൺമണൽക്കൂനകൾ

ആരു നീ പച്ചയെഴുതിച്ച കണ്ണുള്ള

പ്രേമാതുരയാമസൂയാലു?, മറ്റാര്?

ആരു നീ മെല്ലെ നടക്കുമ്പൊഴും

കേട്ടൊരോട്ടു ചിലമ്പു കിലുങ്ങുന്നതിൻ ധ്വനി

പാദങ്ങൾരണ്ടുംകുടഞ്ഞകത്തെങ്ങാനു-

മാരക് തവസ്ത്രമുലച്ചുലാത്തുന്നുവോ?

ആര്? കിനാവിലെ കണ്ണാടിയിൽത്തന്നെ

നേർക്കുനേർ കണ്ട് തിരിച്ചറിയുന്നുവോ?”

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
]]>
ഫിജി ഹിന്ദിhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/13/a-poem-written-by-sarju-194276.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/13/a-poem-written-by-sarju-194276.html#commentscae2f8d5-7e00-44c1-9944-4965e5d9d59cWed, 13 Dec 2023 06:37:00 +00002023-12-13T06:39:00.000Zmigrator/api/author/1895920kerala,Kavitha,kavithakal,malayalampoetr,malayalampoem,malayalamwriterകവിത സ്ഥലത്തിന്റെ പേര്

മറന്നുപോയെങ്കിൽ

നെട്ടുകാൽത്തേരി എന്ന് വിളിച്ചോളു.

അമേരിക്കയിലെ ഇന്ത്യാനയും

ആലപ്പുഴയിലെ കാവാലവും

അയ്യപ്പപ്പണിക്കരുടെ ഉള്ളൊഴുക്കിൽ.

കോലാലമ്പൂരും കുവേറ്റും

പാലാക്കാടെന്നപോലെ മേതിലിൽ.

പതിനഞ്ചുനില കെട്ടിടങ്ങൾ തിങ്ങിയ

നഗരഭാഗത്ത്

ഇടത്തെരുവിൽനിന്ന് നോക്കിയാൽ

ആകാശം ഒരു ശവപ്പെട്ടിയുടെ മേൽമൂടി.

അവിടേയ്ക്ക് പെട്ടെന്ന് പ്രവേശിക്കുന്ന മേഘം

ഒരു തുള്ളി അമ്മിഞ്ഞപ്പാലിൻ പരപ്പാണീ ആകാശം

എന്നെഴുതിക്കാണിക്കും.

പ്രിയമേറിയ ഒരായിരം കവികളിൽനിന്ന്

കുഞ്ഞുണ്ണിയുടെ ഒറ്റവരി വന്ന്

ശവപ്പെട്ടിയെ തൊട്ടിലാക്കും.

ഇഷ്ടങ്ങൾ മനോനിലകളും

മനുഷ്യാവസ്ഥകളും ആകാം.

ആ സ്ഥലത്തിന്റെ പേര്

മറന്നുപോയെങ്കിൽ

നെട്ടുകാൽത്തേരി എന്ന് വിളിച്ചോളു.

 ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

കടമ്പനാട് തൃശൂർ ബാംഗളൂർ

കവി കെ.ജി. ശങ്കരപ്പിള്ളയിൽ

ഒരുപാട്‌ നാടുകൾ.

ശ്രീലങ്ക ഇന്ത്യ കാനഡ

കവി ചേരൻ രുദ്രമൂർത്തിയിൽ

ഒരുപാട് രാഷ്ട്രങ്ങൾ.

ഒറ്റ ഊരാൽ നിർമ്മിക്കപ്പെട്ട ഒരാളെ,

അസൽ ദേശിയെ തെരഞ്ഞു മടുത്തു.

കവികൾ നാടോടിപ്പാട്ടുകൾ.

2

ഇവൻ എവിടെത്തുകാരനെടാ?

നാടടക്കി ശകാരിക്കുമായിരുന്നു.

ഒരിടത്തേയ്ക്കും കൊള്ളാത്തവനെന്ന മട്ടിൽ.

ആ ആട്ടലിന്റെ

അപമാനത്തിൽനിന്നുള്ള പാട്ട്

മാമാ മധുരയിൽ കുതിരകെട്ടി

ഞാനെന്റെ തോട്ടത്തി കാളകെട്ടി.

തോട്ടമോ കാളകളോ ഉണ്ടായിരുന്നില്ലെങ്കിലും

പാട്ട് സങ്കടങ്ങൾ ഉഴുതുമറിച്ചു.

മധുര, ആ വിദൂര രാജ്യം

മെല്ലെ മെല്ലെ തീവണ്ടിയകലത്തിലായി.

3

ഏതുയാത്രയിലും

പുറപ്പെടുന്നവരറിയാത്ത

ഒരു രാഷ്ട്രീയ നീക്കമുണ്ടാകും.

കടൽയാത്രയ്‌ക്കൊരുമ്പെട്ട ഗാന്ധിയിൽ,

ഗാന്ധിയ്ക്ക് മുന്‍പേ ഡർബനിലെത്തിയ

ബാലസുന്ദരത്തിലും.

ലണ്ടനിൽ, ന്യൂയോർക്കിൽ ജീവിച്ച

അംബേദ്കറിൽ

കാലിഫോർണിയയിൽ, ഒഹായോവിലെ

ജയപ്രകാശ് നാരായണനിൽ

ഇംഗ്ലണ്ടിലെ ദാദാഭായിയിൽ

നെഹ്രുവിൽ, പട്ടേലിൽ

ബോസിൽ, അരവിന്ദഘോഷിൽ

സരോജിനിയിൽ, ഇഖ്ബാലിലും.

മൗലാന ആസാദിൽ മെക്ക

അമൃതാ ഷെർഗിൽ ഹംഗറി, ഇറ്റലിയും.

രാഹുൽ സംകൃത്യായനിൽ സോവിയറ്റ് യൂണിയൻ

നടരാജഗുരുവിൽ സോബോൺ, ജനീവ.

ജാനകിഅമ്മാളിൽ മിഷിഗൺ.

നിയമവും പ്രസംഗവും പഠിച്ച

ഇംഗ്ലീഷ് നൃത്തവും സംഗീതവും പരിശീലിച്ച ഗാന്ധിയെ

രാജകുമാർ ശുക്ല

ചമ്പാരൻ കർഷകരുടെ

അരികിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു.

പഴയ തുറമുഖങ്ങളിൽ

മഞ്ഞക്കൊടി കെട്ടിയ കപ്പലുകൾ

രോഗവ്യാപനകാലം കഴിയാൻ

കാത്തുകിടന്നിരുന്നു.

നാട്ടുരാജ്യങ്ങൾ ലയിച്ചല്ല

ജ്ഞാനശിലകൾ കൊണ്ടിന്ത്യയുണ്ടായി.

സ്വക്ഷേത്രം നിർമ്മിച്ച രാമൻ സി.വി.

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ദൈവം.

4

ഭൂമി തിരിഞ്ഞുകൊണ്ടിരിക്കെ

ഒന്നനങ്ങുകപോലും ചെയ്യാതെ

ഒരിടത്തുതന്നെ നാട് കിടക്കുമോ

പർവ്വതങ്ങൾ നടക്കാനിറങ്ങുമ്പോൾ

അസൽ ദേശിയായ ഒരാളെ അഭിവാദ്യം ചെയ്യുമോ?

ഇരിങ്ങാലക്കുടയിൽ

ബോധിയിലെ അവസാന കൂടിക്കാഴ്ചയിൽ

ദില്ലി വിലാസമെഴുതിയ

രണ്ടില്ലന്റുകൾ തന്നു സച്ചിദാ.

ഫിജി ഹിന്ദിയിൽ എഴുതുന്ന സംഗീതാസിങ്

ദ്വീപുകളിലെ ഭാഷയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ,

കഫേ ആന്റലൂഷിയയിൽ വച്ച്

ബൽഗാമിൽ താമസിക്കുന്ന മറാത്തി കവി

സർജു കാത്കർ

കന്നടനാട്ടിലെ ശിവാജിമൂലയുടെ

ഒരു കോപ്പി തന്നു.

ഒരാളിൽ മറ്റൊരാൾ

ഇടങ്ങൾക്കുള്ളിലെ ഇടങ്ങളായ് തെളിഞ്ഞു.

കരിമ്പ് തെങ്ങ് കൊക്കോ ഇഞ്ചി

വാഴ പൈനാപ്പിൾ കുരുമുളക്...

സംഗീതാസിങ്

ഫിജിയൻ കൃഷിക്കാരെക്കുറിച്ച്

സംസാരിക്കാൻ തുടങ്ങി.

ഒറ്റരാജ്യക്കാരാ, ഒറ്റരാജ്യക്കാരാ

നിന്റെ രാജ്യമെവിടെ?

എന്ന പാട്ട്

പസഫിക്കിൽ പൊന്തിക്കിടക്കുന്നു.

---

ബാലസുന്ദരം: സ്‌പോൺസറുടെ മർദ്ദനത്തിൽ പരിക്കേറ്റ് നിയമസഹായത്തിനായി ഗാന്ധിജിയെ സമീപിച്ച ഇന്ത്യൻ കരാർ തൊഴിലാളി.

ഈ ലേഖനം കൂടി വായിക്കാം
പെണ്ണിന്റെ രോദനം - അന്നും ഇന്നും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
മെയ്തീൻhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/06/poem-by-shoukathalikhan-193727.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/06/poem-by-shoukathalikhan-193727.html#comments864527eb-54ca-4edd-bffc-b8e0dd94246aWed, 06 Dec 2023 09:01:00 +00002023-12-06T09:01:00.000Zmigrator/api/author/1895920Malayalam Literature,poem,malayalam poem,shoukathalikhanകവിത 
 
 
 
ബറ് കുത്തുന്നവനായിരുന്നു.
പറമ്പ് കിളക്കുന്നവനായിരുന്നു.
പുര കെട്ടുന്നവനായിരുന്നു.
നാട്ടുകുളങ്ങളുടെ കാമുകനായിരുന്നു.
കരിയോലകൾ വിലങ്ങനെവെച്ച്
പുരകൾക്ക് ചുറ്റും മറ
കെട്ടുന്നവനായിരുന്നു.
 
മരംവെട്ടുന്നവനായിരുന്നു.
 
കിണർകുത്തുന്നവനായിരുന്നു.
മുളയല്ലികൾവെച്ച് പറമ്പതിരുകളിൽ
വേലികെട്ടുന്നവനായിരുന്നു.
 
പരൽമീൻ നീന്തുന്ന മണ്ണൂപ്പാടത്തിന്റെ
ഞാറ്റുകണ്ടങ്ങളിൽ
തൊപ്പിക്കുടയുടെ കിരീടവുംവെച്ച്‌പോയ്
നാട്ടുമൂപ്പനെപ്പോലെ ചൂണ്ടക്കോലിൽ
തങ്കൂസും ഞാത്തിയിട്ട് പാടത്തിന്റെ
കരയിൽ കണ്ണൻമീൻ വെട്ടുന്നതും
കാത്തിരിക്കുന്ന
സാന്റിയാഗോയായിരുന്നു
 
ഏറെ മയ്യത്തുകളെ
അപ്പൂപ്പൻ താടിപോലെ
ഏറ്റുവാങ്ങി
മണ്ണിലേക്ക്
ഇറക്കിവെച്ചവനായിരുന്നു.
 
സാക്ഷരതാകാലത്തെ
പഠിതാവായിരുന്നു.
ലക്ഷംവീട്ടിലെ
പൊറുതിയില്ലാത്ത
പൊറുപ്പുകാരനായിരുന്നു.
 
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
വിട്ടത്തിൽതൂങ്ങിയാടിയ
ആത്മഹത്യകൾകായ്ചുനിന്ന
എത്രയെത്ര മൂച്ചിയിലും
പിലാവിലും
കയറി മരണത്തിന്റെ
പഴുത്ത ഫലങ്ങളെ
അറുത്തെടുത്തവനായിരുന്നു.
 
ഏറെ കാഫ്കിതനായിട്ടും
ഒരു ചാപ്ലിനെ
കൂട്ടിലിട്ട് വളർത്തിപ്പോറ്റിയ
തമാശക്കാരാ...
തമാശക്കാരാ...
 
നിങ്ങൾ ഏറെ പശിമയിട്ട്
കിളച്ച് മറിച്ച
പള്ളിക്കാടിന്റെ ഫലഭൂയിഷ്ഠതയിൽ
ഏറെ ഇഷ്ടത്തോടെ
ഗ്രിഗർ സാംസയെപ്പോലെ
ഒരു മീസാൻകല്ലൂ പോലുമില്ലാതെ
ഏറെ മീസാൻകല്ലുകൾ
കുത്തിയിറക്കിയ
ബലിഷ്ഠഹസ്തങ്ങളോടെ
 
യൗജൂദും മൗജൂദും വരുന്നത്
വരെയെങ്കിലും സ്വസ്ഥമായ്
മൂടിപ്പുതച്ച് ഇറങ്ങുക...
 
നിങ്ങൾതന്നെ മരം കയറുമ്പോൾ
പറഞ്ഞപോലെത്തന്നെ
കേറെടാ... മെയ്തീനെ
കേറെടാ... മെയ്തീനെ...
 
 
 
 
 
 
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
]]>
പെണ്ണിന്റെ രോദനം - അന്നും ഇന്നുംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/06/poem-by-m-leelavathi-193714.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Dec/06/poem-by-m-leelavathi-193714.html#comments5e808f3f-9855-4ea9-9d46-4e12dbbd968bWed, 06 Dec 2023 08:43:00 +00002023-12-06T08:43:00.000Zmigrator/api/author/1895920malayalam,Literature,Malayalam Literature,poems,Leelavathiകവിത ണ്ടു പണ്ടാണ്; മഹാരാജകീയമാം
മണ്ഡപത്തിന്റെയരങ്ങാണ്; സാക്ഷികള്‍
കണ്ണുതുറന്ന പുരുഷസമൂഹവും,
കണ്ണു തുറക്കുവാനാ ജന്മമാവാത്ത
രക്ഷകമ്മന്യനും, നീതിധര്‍മ്മങ്ങള്‍തന്‍
പക്ഷത്തുനിന്നുയരേണ്ടും വിലക്കുകള്‍
ആരുടെ പ്രീതിയുമോരാതുരയ്‌ക്കേണ്ട
ധീരതയാളാന്‍ ചുമതലക്കാരായ
ആചാര്യവര്യരും, സാമാജികശ്രേഷ്ഠ
രാകെയുമാണെങ്കിലുമന്നുയര്‍ന്നതും
പെണ്ണിന്റെ രോഗദനം; നഗ്‌നയായ് ലോകര്‍തന്‍
കണ്‍മുന്നിലൂടെ വലിച്ചിഴച്ചും ബലാല്‍
സംഗത്തുടര്‍ച്ചയ്‌ക്കൊടുവില്‍ കൊലചെയ്തു
താണ്ഡവമാടിയും വാഴുന്ന രാക്ഷസ
ദണ്ഡകന്മാര്‍ക്കു മൗനത്താല്‍ത്തുണയായി
മന്നാളുവോരുടെ വര്‍ത്തമാനത്തിലും
മന്നില്‍ മുഴങ്ങുന്നു പെണ്ണിന്റെ രോദനം.

ആചാര്യവര്‍ഗ്ഗവും, സാമാജികസ്ഥാന
മാരോഹണം ചെയ്തധികാരമാളുന്ന
വീരസിംഹങ്ങളും, ചിന്തകമ്മന്യരും,
മാനവസംസ്‌കാര സംരക്ഷകരെന്ന
മേനിയില്‍ മേയുന്ന നേതാരമ്മന്യരും
കണ്ടു മൗനം പൂണ്ടിരിക്കവേ പൊങ്ങുന്നു
വിണ്ടലം ഭേദിച്ചു പെണ്ണിന്റെ രോദനം.

എങ്കിലുമെല്ലാരുമോര്‍ക്കണം കശ്മല
സംഘമൊടുവില്‍ കുരുക്ഷേത്രഭൂമിയില്‍
ഒന്നിച്ചൊടുങ്ങിച്ചരിത്രമാവര്‍ത്തിക്കു
മെന്ന കാലത്തിന്‍ പ്രതികാരഗര്‍ജ്ജനം.
 

]]>
വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്https://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/29/poem-by-aadhi-193160.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/29/poem-by-aadhi-193160.html#commentsf0b01824-8aa2-477f-b4bf-15072abc8946Wed, 29 Nov 2023 06:18:00 +00002023-11-29T08:30:00.000Zmigrator/api/author/1895920Malayalam Literature,malayalam poemകവിത ലിയ സത്യങ്ങളും 
ചെറിയ നുണകളും തമ്മിലാണ് 
പോര്

എന്റെ അച്ഛന് തോട്ടിപ്പണിയെന്നറിഞ്ഞിരുന്നെങ്കില്‍
എന്റെ ചോറ്റുപാത്രത്തിലെ
'ചമ്മന്തിക്ക് എന്തൊരു
രുചിയാ'ണെന്ന്
നീ പറയുമായിരുന്നോ

എന്റെ അമ്മയുടെ ദേഹത്തെ 
എണ്ണക്കറുപ്പ്,
വിറകെന്നപോലെ 
വരണ്ടുപോയ അവരുടെ വിരലുകള്‍
കണ്ടിരുന്നെങ്കില്‍ 
എന്റെ ചോറ്റുപാത്രത്തിലെ
മുളക് കൊണ്ടാട്ടം 
നീ തൊട്ടെങ്കിലും
നോക്കുമായിരുന്നോ ?

ഒരിക്കലും നിന്നെ ക്ഷണിക്കാത്ത
എന്റെ വീട്
ഒരു 'വീട്' പോലുമായിരുന്നില്ല

ഒരു കാറ്റ് തൊട്ടാല്‍
നിലം പൊത്തിയേക്കാവുന്ന
നിറയെ ചോര്‍ച്ചയുള്ള
ടാര്‍പ്പാ കെട്ടിയ എന്റെ
വീട് ഒരു വീട് പോലുമായിരുന്നില്ല

'വീട്ടിലേക്ക് വരട്ടെ'
എന്ന നിന്റെ ചോദ്യത്തിലേക്ക്
എത്ര നുണകളെറിയണം
എനിക്ക്

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

നീ ബുക്ക് ചെയ്ത ആ വലിയ
ഹോട്ടലില്‍
എന്റെ ശരീരം ചെറുതായിപ്പോകുന്നത്
ആ വെളുത്ത കട്ടിലില്‍
എന്റെ ശരീരം അട്ടയാകുന്നത്
ഒന്നും
നിനക്ക് പിടികിട്ടണമെന്നില്ല

എന്തിനാണ്
നീ തൊടുമ്പോഴെല്ലാം
എനിക്ക് പൊള്ളുന്നത്

സ്‌നേഹമില്ലാഞ്ഞിട്ടല്ല

എന്തിനാണ്
നീ കെട്ടിപ്പിടിക്കുമ്പോഴെല്ലാം
എനിക്ക്
ഇറങ്ങിയോടാന്‍ തോന്നുന്നത്
നീ അടര്‍ന്നുമാറണമെന്ന്
ആഗ്രഹിച്ചിട്ടല്ല

എന്തിനാണ്
നീ ഉമ്മവെയ്ക്കുമ്പോഴെല്ലാം
എനിക്ക് ചുണ്ടെരിയുന്നത്

ഉമ്മവെയ്ക്കാനറിയാഞ്ഞിട്ടല്ല

സത്യം
വേദനിപ്പിച്ചേക്കുമെന്നതിനാല്‍
കള്ളം 
കൂടുതല്‍ വേദനിപ്പിക്കുമെന്നതിനാല്‍
ഞാന്‍ മരിച്ചപോലെ
കിടക്കുന്നുവെന്നേയുള്ളൂ,
മരം പോലെ കിടന്നുവെന്നേയുള്ളൂ.

ഈ വാർത്ത കൂടി വായിക്കാം
വിനീതനായ ഒരു സദാചാരഗുണ്ട പറയുന്നത്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
ഇലകളുടെ ഓര്‍മ്മ ജലച്ചായത്തിലാണ്https://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/29/poem-by-reshma-c-193158.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/29/poem-by-reshma-c-193158.html#comments4773de85-5538-4c66-b29a-da5b538b0c51Wed, 29 Nov 2023 06:08:00 +00002023-11-29T06:08:00.000Zmigrator/api/author/1895920കവിത ന്ന്:

കുഞ്ഞിക്കാലുകള്‍കൊണ്ട്
കാടും കുന്നും കേറി
ഇലകള്‍ ശേഖരിക്കും.

കുഞ്ഞിക്കൈകള്‍കൊണ്ട്
കൂട്ടിക്കൊണ്ടുവരുന്ന
പൂവുകള്‍ പങ്കുവെക്കും.

അനുരാധ,
ആകാശത്തോളം
അഴകുള്ളവള്‍.

അതുകളിലിരിക്കും
ദൈവത്തെപ്പോലെ
അതിശയമായവള്‍

രണ്ട്:

ഇരുണ്ടുതീരാത്ത 
രാത്രിയില്‍ ഞങ്ങള്‍
തമ്മില്‍ ചേര്‍ന്നിരുന്നു.

പാടിയിട്ടും പാടിയിട്ടും
പതിയാത്ത പാട്ടുകള്‍
പറഞ്ഞുതീര്‍ത്തിരുന്നു.

പത്തൊന്‍പതിന്റെ 
പരിവേദനങ്ങളില്‍
പിടികിട്ടാതെയലഞ്ഞു.

ഇരുപതിന്റെ
ഇരുണ്ട വളവുകളില്‍
ഇണപിരിയാതെ കഴിഞ്ഞു.

മൂന്ന്:

ഇരുപത്തിയെട്ടില്‍
ഞങ്ങള്‍ അകന്നു.

ഇരുപത്തിയൊന്‍പതില്‍
പിരിഞ്ഞു.

പച്ചനിറമുള്ള
ഓര്‍മ്മകളെല്ലാം
ജലച്ചായത്തില്‍ പടര്‍ന്നു.

ഒറ്റവരിയുള്ള
ഈണങ്ങളെല്ലാം 
ഒറ്റയടിക്ക് മറന്നു.

നാല്:

മുതിര്‍ന്നപ്പോള്‍
അവള്‍ ചിത്രകാരിയായി.
ഞാന്‍ ഒറ്റുകാരിയും.

കുതിര്‍ന്നപ്പോള്‍
അവള്‍ വര്‍ണ്ണങ്ങള്‍ വിതറി
ഞാന്‍ പലതായി ചിതറി.

ജനാലയ്ക്കരികില്‍
അവള്‍ വരയ്ക്കുമ്പോള്‍
പുഴയൊഴുക്കില്‍
ഞാന്‍ മരിക്കുകയായിരുന്നു.

അവളുടെ ചിത്രത്തിനും
എന്റെ ശവത്തിനും
അങ്ങനെയാണ്
ജലം മാധ്യമമായത്.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
]]>
വിനീതനായ ഒരു സദാചാരഗുണ്ട പറയുന്നത്https://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/22/poem-by-hrishikeshan-pb-192597.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/22/poem-by-hrishikeshan-pb-192597.html#comments7d1354c4-1ab4-4e45-8e70-3de81bde1a15Wed, 22 Nov 2023 06:17:00 +00002023-11-22T06:17:00.000Zmigrator/api/author/1895920Malayalam Literature,malayalam poemകവിത പെട്ടെന്നു പാമ്പിനെ

ക്കണ്ടു പേടിച്ചൊരെ

ന്നോടിളം പൂമര

ച്ചില്ല : വരൂ തൊട്ടു

നോക്കുക സർപ്പങ്ങൾ

എത്ര സാധുക്കളാ

ണാരെയും ചെയ്യി

ല്ലുപദ്രവം ശത്രുപോൽ

പൂമരത്തിന്റെ കൈ

ത്തണ്ടയിൽ നീളത്തിൽ

നീങ്ങുന്ന പത്തി

വിടർത്തിയ പാമ്പ,തു

കൊത്താതെ പൂമര

ത്തിന്റെ വിരലിനെ,

വായ തൊട്ടാലും

വിഷം വമിയ്ക്കാത്തത്ര

ശ്രദ്ധിച്ച് വേദനി

പ്പിയ്ക്കാതെ മൃദുലമായ്

കുട്ടികളേപ്പോൽ

ചിരിച്ചു കളിച്ചുമായ്

നക്കിത്തുടച്ചുമ്മ

വച്ചും തലോടിയും

പാമ്പും മരച്ചില്ല

യുംകൂടിയുച്ചയ്ക്ക്,

കൺമുമ്പി

ലങ്ങനെ.

പൂമരത്തിന്നുമ്മ

നല്‍കിയൊടുക്കമ

തേതോ വഴിയി

ലിറങ്ങിനടന്നുപോയ്

ഞാനപ്പൊഴും ലജ്ജ

കൊണ്ടു മരവിച്ച

പാറയായ് നിന്നൂ

മരമെന്നടുത്തേയ്ക്കു

വന്നു കാറ്ററിയാതെ,

കാതിൽ പതുക്കനെ.

തോന്നിയതാവു

മിപ്പാമ്പു വെറും കയർ,

ചകിരി പിരിച്ചു

മെടഞ്ഞൊരു ക്രോമസോം.

ഞാനെന്റെ കൺകളെ

വിശ്വസിച്ചീടണോ

പൂമരം ചൊല്ലുന്ന

നുണകൾ കേട്ടീടണോ

അപ്പാമ്പിനോടു നേ-

രിട്ടു ചോദിയ്ക്കണോ

കയറിനെ പാമ്പെന്നു

കരുതണോ, പാമ്പിനെ

കയറെന്നു കരുതാതെ

കണ്ണടച്ചീടണോ,

പാമ്പിനെ

കൊല്ലണോ

കത്തിച്ചുകളയണോ

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം
കടുകും കടലും


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
പനിhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/22/poem-by-rakhi-raz-192590.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/22/poem-by-rakhi-raz-192590.html#commentsa2c689f2-a520-442d-8ff8-532ddcfde5a3Wed, 22 Nov 2023 05:28:00 +00002023-11-22T05:29:00.000Zmigrator/api/author/1895920Malayalam Literature,malayalam poemകവിത രിവരിയായ് നീങ്ങീ

ഉറുമ്പുകൂട്ടങ്ങൾ പോൽ

ഒരേ യൂണിഫോം ഞങ്ങൾ

ക്കുറുമ്പുകൾക്കുമതേ

പൊരിവെയ്‌ലോരം പറ്റി

യുച്ചയോട്ടത്തിന്നറ്റം

ചുടുചോർ മണം പൂത്തു

തളിർക്കും ചെറുവീട്

അഴിഞ്ഞുകിടക്കുന്നോ

രരഞ്ഞാണം പോൽ വഴി

വളഞ്ഞു തിരിഞ്ഞു ഹോൺ

മുഴക്കി പായും കുട്ടി

തിരികെയണയുമ്പോൾ

കാച്ചിയ മോരിൻ മണം

പുരണ്ട കയ്യാൽ നീട്ടും

ബട്ടൻസ് റോസാപൂവ്

ഇട മുറിഞ്ഞും മെല്ലെ

കുനിഞ്ഞുനീർന്നും മഴ

കുട പിടിക്കുന്നുണ്ട്

പരിചയത്തോടന്നും

നനുത്ത കരം തോളിൽ

പതുക്കെ തൊടുന്നുണ്ടോ..!

വരിയ്ക്കു പിറകിലായ്

അവനും നടപ്പുണ്ടോ..!

ഒരിക്കലുമില്ലാ

വെളുത്ത കുപ്പായത്തിൽ

ഒളിച്ചുകളിക്കും പോൽ

പുതച്ചു കിടക്കുന്നു

കളിയായ് ഒളികണ്ണാൽ

പാളിനോക്കിയോ! ഞങ്ങൾ

വരി തള്ളുമ്പോൾ മെല്ലെ

ചുണ്ടുകൾ പിളർത്തിയോ!

അതിൽ വളഞ്ഞതെൻ

പേരിന്റെ പൊടിപ്പാണെ

ന്നെനിക്കു തോന്നുന്നതോ

കൺചിമ്മിൽ മറഞ്ഞതോ

മരിച്ചിട്ടില്ല നീ...

മരിച്ചിട്ടില്ലെന്നാർത്തു

കരയാനരുതാതെ

പനിച്ചന്നെനിക്കുള്ളം

അതില്‍പ്പിന്നോരോ തുള്ളി

മഴയും മഴക്കോളും

പനിചില്ലയിലെന്നെ

യിരുത്തി തലോലിച്ചൂ.

അഞ്ചാറും കടന്നു ഞാൻ,

ഋതുവായ്, പള്ളിക്കൂടം

പുതുതായ്, ആണായ് പെണ്ണായ്

തിരിഞ്ഞുപോയീ ഞങ്ങൾ

ഇരുകൈവഴി വെള്ളം

പിരിഞ്ഞു ചേരും പോലെ

പുണർന്നു ഞങ്ങൾ പുതു

പിറവിക്കു പാത്രമായ്

കടുത്ത വേനൽ കൊല്ല

പരീക്ഷ നടത്തുന്നു

മകൾക്ക്, വേനൽ മഴ

വരാന്ത നനയ്ക്കുന്നു

നരച്ച ചന്ദനവും

നീലയുമണിഞ്ഞോടി

വിയർത്ത കുട്ടിക്കാലം

ദൂരെയാണതെങ്കിലും

മഴയിൽ പനിപ്പതും

പനിക്കുമ്പോൾ നീയെൻ

വിരലിൽ വിരൽകോർക്കും

പതിവും തെറ്റുന്നില്ല.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം
നിഴലുകളുടെ അലമാര


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
പ്രണയ ബുദ്ധൻhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/16/poem-by-nb-suresh-192106.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/16/poem-by-nb-suresh-192106.html#comments1fe89d9e-22cf-439d-9ba8-d78836035054Thu, 16 Nov 2023 06:22:00 +00002023-11-16T06:22:00.000Zmigrator/api/author/1895920Literature,Malayalam Literature,malayalam poemകവിത ഴിയരികിലിരുന്ന്

കരയുന്നവന്റെ മുന്നിൽ

ബുദ്ധൻ ഒരു നിമിഷം നിന്നു.

പിന്നെ

ഇലകൊഴിഞ്ഞ മരച്ചുവട്ടിലേക്ക് നടകൊണ്ടു.

ആ കാലടികൾ പിന്തുടർന്ന്

വിഷാദിയും.

വേനലിനെ നോക്കി വിറകൊള്ളുന്ന

ചില്ലകളെ നോക്കി ഒന്ന് കണ്ണടച്ച്

ബുദ്ധൻ യാത്ര തുടർന്നു.

തുടിക്കുന്ന ഉള്ളുമായി

വിഷാദി മരച്ചുവട്ടിലിരുന്നു.

കണ്ണീർ പൊഴിഞ്ഞു.

മണ്ണിലോരോ തുള്ളി വീഴുമ്പോഴും

ഓരോ ഇല മുളച്ചു.

പച്ച പടർന്നു

തണൽ വിടർന്നു.

കിളികൾ പാറിവന്നു

പാട്ടുകൾ മൂളി

കിനാവിന്റെ കൂട് കൊരുത്തു.

നനഞ്ഞ മണ്ണിൽ

വിരൽ പതിയെ ചലിച്ചു.

ഒരരുവി അകലേക്കൊഴുകി

രണ്ട് കാലടികൾ

അതിൽ വിരലുകളാഴ്ത്തി.

ചില്ലകളിലും

കണ്ണീർച്ചാലിലും

രണ്ട് ഹൃദയങ്ങളിലും

പ്രകാശത്തിന്റെ നൃത്തം.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം
ആത്മചിത്രം'- സംപ്രീത എഴുതിയ കവിത

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
നിഴലുകളുടെ അലമാരhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/16/peom-by-tp-vinod-192105.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/16/peom-by-tp-vinod-192105.html#commentsf6da659a-e557-47a2-8e57-ee8014ca2ac8Thu, 16 Nov 2023 06:16:00 +00002023-11-16T06:17:00.000Zmigrator/api/author/1895920Malayalam Literature,malayalam poemകവിത ണ്ടുവായിച്ച പുസ്തകം

ഒന്നുകൂടി കാണുവാൻ

അലമാര തുറന്നു പരതി

പുറത്തേക്കെടുക്കുമ്പോൾ

അതിന്റെ നിഴൽ

മറ്റു പുസ്തകങ്ങളിലേക്ക്

ചാഞ്ഞുവീഴുന്നൊരു

നിമിഷാർദ്ധമുണ്ടായി.

നിഴലിനെ

വ്യക്തമായിക്കാണാൻ

കൈ അനക്കാതെ പിടിച്ചു.

പിന്നെ,

മുന്നോട്ടും പിന്നോട്ടും

പലദിശകളിൽ കൈ നീക്കി

നിഴലിന്റെ സാധ്യതകളെണ്ണി.

അലമാരയിലെ പുസ്തകങ്ങളുടെ

താളുകൾക്കിടയിൽ

എത്രയെത്ര നിഴലുകൾ

ഉറങ്ങുന്നുവെന്നാലോചിച്ചു.

പുസ്തകങ്ങളുടെ അലമാര

എന്ന് വിളിക്കുന്നതിനേക്കാൾ

നിഴലുകളുടെ അലമാര

എന്ന് വിളിക്കുന്നതാണ്

ശരിയെന്ന് തോന്നിപ്പോയി.

വെളിച്ചത്തിന്

നിഴലുകളെ ശേഖരിക്കാനുള്ള

ഉപാധികൾ മാത്രമാണ്

നമ്മളും നമ്മുടെ യാഥാർത്ഥ്യങ്ങളുമെന്ന്

എനിക്കെന്റെ

ഓർമ്മകളേയും

ആഗ്രഹങ്ങളേയും

പഠിപ്പിക്കണം.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
]]>
കവി(ത)യുടെ പോസ്റ്റ്‌മോർട്ടംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/08/poem-by-madhavan-puracheri-191433.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/08/poem-by-madhavan-puracheri-191433.html#commentsd7a63f54-a1e2-42b4-85da-d211f32d2091Wed, 08 Nov 2023 06:40:00 +00002023-11-08T06:40:00.000Zmigrator/api/author/1895920Malayalam Literature,poem,Madhavan Puracheriകവിത ബാഹ്യപരിശോധനയിൽ

അസാധാരണത്വമൊട്ടുമില്ലായിരുന്നു.

ഓർമ്മകൾപോലും തണുത്തിരിക്കുന്നതിനാൽ

വിഗ്രഹിച്ചെടുക്കാൻ

നന്നെ

പാടുപെടേണ്ടിവരുമെന്നുറപ്പ്.

അണിഞ്ഞിരുന്ന അലങ്കാരങ്ങളോരോന്നും

ശ്രദ്ധാപൂർവം അറുത്തുമാറ്റി,

ഭാരവും നീളവും രേഖപ്പെടുത്തി.

പതോളജിസ്റ്റിന്റെ സൂക്ഷ്മദൃഷ്ടി

ഉടലാകെ പരതിനടന്നു.

കണ്ണിലെ വിളക്കണഞ്ഞിട്ടും

കണ്ണടയ്ക്കാതിരിക്കുന്നതിൽ

രഹസ്യങ്ങളൊന്നുമില്ല.

കിനാവുകളുടെ ഭാരം

ഒഴിഞ്ഞുപോയിട്ടുണ്ടാവില്ല.

ഡിസ്‌കഷൻ ടേബിളിൽ

സൂര്യവെളിച്ചമൊഴുകിയെത്തുമ്പോൾ

കുഴിനഖത്തിനിടയിലൊരു മൺതരി

ആലഭാരങ്ങളില്ലാതെ

പ്രകാശിക്കുന്നുണ്ടായിരുന്നു.

കേൾക്കാനാകാത്തൊരീണം

തങ്ങിനിൽക്കുന്നതിനാലായിരിക്കും

മിടിപ്പിപ്പോഴും നിലച്ചിട്ടില്ലെന്നു തോന്നും.

അധരത്തിലിപ്പോഴും

ഹേമന്തത്തിന്റെ തളിർപ്പുണ്ടായിരുന്നു.

മൂർച്ചയേറിയ കത്തിയായിട്ടും

വാരിയെല്ലുകളുടെ കടുപ്പം

പിറുപിറുക്കാതിരുന്നില്ല.

ഹൃദയത്തിലേക്കുള്ള യാത്ര

ഒട്ടുമെളുപ്പമായിരുന്നില്ല.

സഹിതഭാവത്തിന്റെ പാളി

ശ്രദ്ധാപൂർവം തുറക്കുമ്പോഴും

രക്തസ്രാവം നിലച്ചിരുന്നില്ല.

ഇല്ലാതാകാൻ വിസമ്മതിക്കുന്ന ചിലത്

അപ്പോഴും മുറുകെ പിടിക്കുന്നുണ്ടാവണം.

ഇലപ്പച്ചകളുടെ വർണ്ണരാജിയെ

ഓർമ്മിപ്പിച്ചുകൊണ്ട്,

പതുക്കെ, പതുക്കെ...

തൊഴുകൈയോടെ വാക്കുകൾ

ഇറങ്ങിവരാൻ തുടങ്ങി.

ഹൃദയത്തിലെ ആഴമേറിയ

മുറിവിൽനിന്നും

കണ്ണീരിന്റെ

കാട്ടുചോലയുറന്നൊഴുകി.

മോർച്ചറിയാകെ

പ്രണയസുഗന്ധത്താൽ വിസ്മയിക്കപ്പെട്ടു.

അറുത്തുമാറ്റിയ അവയവങ്ങളെ

തിരികെ വെക്കാനും

തുന്നിച്ചേർക്കാനുമാകാതെ

അതിരറ്റൊരു നിർവ്വികാരത

നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.

ഭാവരൂപഘടനയിലൊരിടത്തും

ഒന്നും ധ്വനിപ്പിക്കാത്തതിനാൽ

മരണകാരണമോ മരണരീതിയോ

അഴിച്ചെടുക്കാനാവാതെ

നിശ്ശബ്ദത പാലിച്ചു.

അലഞ്ഞുനടപ്പിന്റെ ഭംഗിയിൽ

അവ്യാഖ്യേയവും അജ്ഞാതവുമായ

ഒരിരിപ്പിൽ

ജീവിച്ചിരുന്നതിന്റെ അടയാളങ്ങൾ

അവശേഷിപ്പിക്കുകതന്നെ ചെയ്തു.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം

വേതാളപാത

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
ഒക്ടോബറിന്റെ പാട്ടുകാരൻhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/08/poem-by-kk-shivadas-191429.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/08/poem-by-kk-shivadas-191429.html#comments1fc81b44-e134-47c1-a991-2d73be41fb34Wed, 08 Nov 2023 06:11:00 +00002023-11-08T06:11:00.000Zmigrator/api/author/1895920Malayalam Literature,malayalam poem,KK Shivadasകവിത പൈക്കാടുനിന്നും

കുറവിലങ്ങാട് പള്ളിക്കവലയിലേക്ക്

നഗ്നപാദനായി

നടക്കുന്നു പത്രോസ്.

നിങ്ങളന്വേഷിക്കുന്ന ഞാനല്ല അവനെന്ന്

പത്രോസ് എന്ന തടിപ്പണിക്കാരൻ.

അയാൾ ചെങ്കുപ്പായം ഊരിയെറിയുന്നു.

ഇതെന്റെ വസ്ത്രമല്ല

ഞാൻ കുന്തക്കാരനുമല്ല.

കഴുത്തിലെ വെന്തിങ്ങയിൽ തൊട്ട്

അയാൾ വിതുമ്പുന്നു

ഇതെന്റെ വീടല്ല

ആ കാണുന്നതേയല്ല

പാറയിൽ ഞാൻ പണിതൊരാലയം.

പള്ളിക്കവലയിലെ ജോസിന്റെ കടയിൽനിന്ന്

സോഡാ കുടിച്ച് പത്രോസ് പാടുന്നു.

കാരുണ്യക്കടലേ

കനിവരുളുക കാരുണ്യക്കടലേ,

സ്ത്രീകളെ കണ്ട് കുപിതനായി

മുഖം തിരിച്ച് അയാൾ

കൂര്യനാട്ടേയ്ക്ക് പോകുന്നു.

അയാളുപേക്ഷിച്ച പാട്ട്

കമ്യൂണിസ്റ്റ് മുദ്രാവാക്യത്തിനും

മാർക്കോസിന്റെ പള്ളിപ്പാട്ടിനുമിടയിൽ

ഒക്ടോബറിന്റെ വിലാപമാകുന്നു.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം 
പൂപ്പാടം 


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
പൂപ്പാടം https://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/02/poem-by-bijoy-chandran-190951.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/02/poem-by-bijoy-chandran-190951.html#comments17b854b6-0b62-4d06-a42c-b234e1f7ef74Thu, 02 Nov 2023 07:59:00 +00002023-11-02T08:02:00.000Zmigrator/api/author/1895920കവിത പൂക്കളുടെ കൃഷി തുടങ്ങാന്‍ തീരുമാനിച്ച ദിവസം
ഒരു കൂട്ടം പുതിയ ശലഭങ്ങള്‍ 
എന്റെ പാടത്തേയ്ക്ക് താണിറങ്ങി
അവയുടെ ചിറകുകളില്‍ 
ഒരായിരം പൂപ്പാടങ്ങള്‍ കാറ്റുപിടിച്ചു

തലയില്‍ വെച്ച പാളത്തൊപ്പിയുടെ പഴങ്കുനിപ്പില്‍
അവ പറ്റിച്ചേര്‍ന്നു
പാളയ്ക്ക് ഏറെനാള്‍ കൂടി
അതിന്റെ കൂമ്പിനെ ഓര്‍മ്മവന്നു
ഒരു ചെമ്പഴുക്ക തോട്ടുവെള്ളത്തില്‍
കുണുങ്ങി
വെള്ളത്തിന്റെ ചില്ലിനപ്പുറം 
ചെമ്പരത്തികള്‍, ചെത്തികള്‍, പടയിഞ്ച
കണ്ണു നീട്ടുന്ന ശംഖുപുഷ്പങ്ങള്‍

എവിടെനിന്നോ പാളിവീണു ഒരു ഓലക്കീറ്
അതൊരു പനന്തത്ത ആയിരുന്നോ.
പക്ഷികള്‍, നിറങ്ങള്‍ കൊണ്ടങ്ങനെ പാടത്തിന്റെ
നിദ്രയില്‍ പലതരം പൂക്കളെ വരയ്ക്കുന്നു

എന്റെ ചൂളംപാട്ടിന്റെ ഈര്‍ക്കിലില്‍ ഈ പാടത്തെ
ഇന്നു ഞാന്‍ കോര്‍ത്തെടുക്കും

ഒരു വാഴക്കുടപ്പന്‍ പോള വിടര്‍ത്തി 
നാവിലേയ്ക്ക് തേനിറ്റിക്കുന്നു
തേക്കുകൊട്ടയുടെ കഴയില്‍
ഒരു പാട്ട് വഴുക്കുന്നു

പൂക്കളുടെ കൃഷി മാത്രമേ ഇനി ചെയ്യൂ
എന്ന് തീരുമാനിച്ചു

വരമ്പത്തെ തുമ്പയെ
ചവിട്ടാതെ നടക്കണേ
ഇടംവലം വേച്ചുപോയ്
വീഴാതെ കാക്കണേ
എന്നു മുത്തപ്പന്‍ കാവ്

മണ്ണിലേയ്ക്ക് സൂര്യകാന്തിയുടെ
സ്വര്‍ണ്ണവിത്തെറിഞ്ഞപ്പോള്‍
കുറെയേറെ സൂര്യന്മാര്‍ ആകാശത്തെ തീ പിടിപ്പിച്ചു
പൂക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്നത് സ്വപ്നം കണ്ടു

ഒന്നു കണ്‍ ചിമ്മിയപ്പോള്‍ 
സൂര്യകാന്തികള്‍ ചുറ്റും,
ചില്ലകള്‍ കൈനീട്ടുന്നു,
മൊട്ടുകള്‍ വിടര്‍ത്തുന്നു

പൂക്കള്‍ തലയാട്ടുവാന്‍ തുടങ്ങി
അത്രയും വലിയ പൂക്കള്‍
ലോകം ആദ്യമായ് കണ്ടു

ഒരു നാട്ടുവേലിയായ് പാടത്തിനു ചുറ്റും 
ഞാന്‍ ഓടിനടന്നു

വീട് മേയാന്‍ ചിലര്‍ക്ക് ഒരു വലിയ പൂവ് കൊടുത്തു
പകലുറങ്ങാന്‍ ഒരു പൂമെത്ത ചിലര്‍ക്ക്
പാട്ടായ് അലയുവാന്‍ ഒരു പൂക്കൊട്ട മറ്റു ചിലര്‍ക്ക്

കണ്ടവരൊക്കെ കണ്ണുകളില്‍
ആവുന്നത്ര പൂക്കള്‍ നിറച്ചിട്ട്
ചിരിച്ചുലഞ്ഞ് വീട് പറ്റി

ഞാന്‍ പൂപ്പാടത്തിന്റെ കാവല്‍ക്കാരനാണെന്ന് 
അതിലേ വന്ന തീവെയിലും കരുതി
സൂര്യനെ നോക്കി ഇടയ്ക്ക്
പൂക്കളോടൊപ്പം ഞാനും തലയാട്ടി

അവര്‍ക്കിടയില്‍ പമ്മിനിന്നു.

ഈ കവിത കൂടി വായിക്കാം
നിലാവിന്റെ തീരങ്ങളിലേക്ക് മടങ്ങിപ്പോയ ഒരാള്‍ 



സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
കടുകും കടലുംhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/02/poem-by-pybalan-190945.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Nov/02/poem-by-pybalan-190945.html#commentseb3f1f4d-69e0-404c-9d1e-b24bd04cf9f1Thu, 02 Nov 2023 07:33:00 +00002023-11-02T07:33:00.000Zmigrator/api/author/1895920Malayalam Literature,poem,malayalam poemകവിത ന്നെ ആരും ശ്രദ്ധിക്കുന്നില്ല
എന്ന തോന്നലായിരുന്നു ആദ്യമൊക്കെ
വഴിനടക്കുമ്പോള്‍ എതിരെ വരുന്നവരെയോ
അകലെ പോകുന്നവരെയോ പരിഗണിച്ചിരുന്നില്ല
ആദ്യമായ് മഴ നനഞ്ഞതെന്നെന്നോ
സൂര്യനെ നോക്കി കണ്ണുകലങ്ങി
കുഴഞ്ഞുവീണതെന്നെന്നോ അറിയില്ല.

മഴയും ചൂടും ഇന്നെന്നെ ഒരുപോലെ ഭയപ്പെടുത്തുന്നു
ബാല്യത്തില്‍ മഴയുടെ കൗതുകത്തില്‍ നനഞ്ഞു
കുളിക്കുന്നത് എത്ര രസകരമായിരുന്നു
വെയിലില്‍ വിയര്‍ത്തുകുളിക്കുന്നത്
ആരോഗ്യത്തിന്റെ പര്യായമായിരുന്നു
ഇന്ന് മഴ യാത്ര മുടക്കുന്നു
വെള്ളപ്പൊക്കത്തിന്റെ കലങ്ങലില്‍
എന്തെല്ലാം ഒലിച്ചുപോകുന്നു
ജീവന്‍ പണയം വയ്ക്കുന്നതിനു മുന്‍പേ
ഒരു തേങ്ങല്‍ വന്ന് നമ്മെ മൂടുന്നു
ചൂടില്‍ അരി തിളയ്ക്കുന്നു
ജീവന്‍ ആവിയാകുന്നു
വരും തലമുറയ്ക്ക് കാത്തുവയ്ക്കാനെന്തുണ്ട്
അവശേഷിക്കുന്ന തുമ്പപ്പൂവിന്റെ നീറ്റല്‍.

മാനത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടുന്നോ?
ശ്രദ്ധ കൂടുന്നതുകൊണ്ട് ഇരിക്കപ്പൊറുതിയില്ല
ഇങ്ങനെയൊക്കെയാണെങ്കിലും
ചെമ്പരത്തിയുടെ ചുവപ്പില്‍ ഒരു കണ്ണുണ്ട്
ചെവിയില്‍ തിരുകാന്‍ സമയമായിട്ടില്ല
അല്ലെങ്കില്‍ ഞാനെന്തിന് തിരുകണം
ഞാനിപ്പോള്‍ തിരുമലയ്ക്കടുത്താണ്
ഞാന്‍ അങ്ങോട്ടു പോയില്ലെങ്കിലും
കടലിന് എപ്പോ വേണമെങ്കിലും ഇങ്ങോട്ടുവരാം
കടുകുപാടങ്ങള്‍ സ്വപ്നം കണ്ട്
കടുകിനകത്ത് ഒളിക്കാമെന്നോ!
നോഹയുടെ പേടകത്തില്‍ ഒളിച്ചിരുന്നാലും
ഒരിക്കല്‍ സൂര്യന്‍ വന്ന് കൊണ്ടുപോകും
ഇതൊക്കെ പുതിയ കഥകള്‍

ഞാനിന്ന് ഉപ്പിനു പോകണ വഴി തിരയുന്നു
രുചിഭേദങ്ങളിലേക്ക് നാക്കുനീട്ടുന്നു
ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നു
ആരൊക്കെയോ നേരേ വരുന്നു

ഞാന്‍ വേറൊരു വഴി വെട്ടുന്നു.

ഈ കവിത കൂടി വായിക്കാം
വേതാളപാത
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
വേതാളപാതhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Oct/25/poem-by-pm-govindanunni-190301.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Oct/25/poem-by-pm-govindanunni-190301.html#commentsfa0b9d23-2617-4bf1-90bf-1448ee0da8d0Wed, 25 Oct 2023 05:07:00 +00002023-10-25T05:09:00.000Zmigrator/api/author/1895920കവിത നിങ്ങൾ ശവത്തെ ചുമക്കുന്നു
കാണുന്നവരോട് പറയുന്നു:
ഇതെന്റെ ശരീരം
വെയിൽ കറുങ്ങലിക്കുന്നു
കാറ്റ് ഊത്തു നിർത്തുന്നു
മറികടന്ന വനം പിന്നാലെ വരുന്നു
ശവം കഥ പറയുന്നു
നിങ്ങൾ മൂളുന്നു
അവസാനത്തെ മൗനത്തോടൊപ്പം ദിവസം പൊട്ടിത്തെറിക്കുന്നു
നിങ്ങൾ ശവമിറക്കി
ഇരുട്ടിൽ ശയിക്കുന്നു
തണുപ്പുവിടാത്ത ശരീരത്തെ
നിർവ്വികാരം തലോടുന്നു
ഉണർന്നു നിൽക്കുന്ന ആകാശത്തോട് പറയുന്നു
ഇതെന്റെ ശവം
സപ്തർഷികൾ
അരുന്ധതി
ധ്രുവൻ
എല്ലാവരും ചിരിക്കുന്നു
കണ്ണിറുക്കി അടച്ചു തുറന്ന്
ഉണ്ടാക്കിത്തീർത്ത പ്രഭാതത്തിലേക്ക്
നിങ്ങൾ ശവം ചുമക്കുന്നു
എത്രവർഷങ്ങളെ ഹോമിച്ചാലാണ്
നമുക്കൊരു ജീവിതം കിട്ടുക
നിങ്ങളും ശവവും ചോദിക്കുന്നു
പരസ്പരം.
]]>
നിലാവിന്റെ തീരങ്ങളിലേക്കുമടങ്ങിപ്പോയ ഒരാൾhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Oct/25/poem-by-aravindan-ks-mangalam-190297.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Oct/25/poem-by-aravindan-ks-mangalam-190297.html#comments00fe44ae-8b57-4a81-b209-3d1fa9a6a1f1Wed, 25 Oct 2023 04:38:00 +00002023-10-25T04:45:00.000Zmigrator/api/author/1895920poem,malayalam poetry,malayalamqoute,thoolika,malayalamkavithakalകവിത നാട്ടുപാട്ടിന്റെ ചന്തമായ്
അവൻ നമ്മോടൊപ്പം നടന്നു
കവിതയും പാട്ടും സ്നേഹത്തിന്റെ
മധുരോദാരമനസ്സും
പങ്കുവച്ചു...
ഒരിക്കലും വറ്റാത്ത സരസ്സിന്റെ ആർദ്രത,
നിലാവിന്റെ സൗഹൃദം,
സൗമ്യമധുരമായൊരീണമായ്
ആകാശം നിറഞ്ഞു...
അവൻ വരുന്ന വഴിയിൽ നിറയെ
മുക്കുറ്റിപ്പൂവുകൾ...
തീവണ്ടിയുടെ
താളലയങ്ങൾക്കുമീതെ
അവന്റെ പാട്ട്
പാട്ടിൽ മുഴുകി, താളം പിടിക്കുന്ന
അനേകം സ്നേഹമനസ്സുകൾ
സായംസന്ധ്യയിലേക്ക്
കുതിച്ചു പായുകയാണ് വണ്ടി...
അവനെ സ്നേഹിക്കുന്നവർ
എന്നും
അവനോടൊപ്പമുണ്ടായിരുന്നു
ഓരോ മനസ്സിലുമുണ്ടായിരുന്നു
അവന്റെ രൂപം.
ഒരു ദിവസം അവൻ തൂലികയാൽ
അവരുടെ മനസ്സ് ഒപ്പിയെടുത്ത്
സ്വന്തം ഛായാചിത്രം തീർത്തു.
അത് ഞങ്ങൾ ആകാശത്ത് കണ്ട
ആദ്യ അടയാളമായിരുന്നു...
അവൻ എന്നെയാണ് ഏറ്റവുമധികം
സ്നേഹിക്കുന്നതെന്ന്
എനിക്കുറപ്പുണ്ടായിരുന്നു
ഞാൻ മാത്രമല്ല, അവനെ തൊട്ടവരെല്ലാം
ആ ഉറപ്പു നേടിയവരായിരുന്നു.
അങ്ങനെയാണവൻ
സ്നേഹത്തിന്റെ വിസ്മയക്കടലായി
ഞങ്ങളിൽ തിരയടിച്ചത്...
പിന്നീടവൻ അവന്റെ പാട്ടിലേക്ക്
മടങ്ങിപ്പോയി -
കറുത്ത ചായത്തിൽ വരച്ചുതീർത്ത
ചിത്രങ്ങളിലേക്ക് നടന്നുപോയി -
നിലാവിന്റെ തീരങ്ങളിൽ
ആരാണ് ഈ നിശ്ശബ്ദതയിൽ പാടുന്നത്...?
*“ഓടിവള്ളങ്ങൾക്കോളങ്ങൾ കൂട്ട്
ഈണങ്ങൾക്കെല്ലാം താളങ്ങൾ കൂട്ട്
പാവം മനസ്സിന് സ്വപ്നങ്ങൾ കൂട്ട്
സ്വപ്നങ്ങൾക്കെല്ലാം ദുഃഖങ്ങൾ കൂട്ട്”
കവി, ഗായകൻ, ചിത്രകാരൻ എന്നിങ്ങനെയെല്ലാം
അറിയപ്പെട്ട മണർകാട് ശശികുമാറിന്റെ ഓർമ്മയ്ക്ക്
* ശശികുമാറിന്റെ വരികൾ

കവിത കൂടി വായിക്കാം
ശകലങ്ങള്‍
]]>
ഒച്ചകള്‍https://www.samakalikamalayalam.com/malayalam-vaarika/poetry/2023/Oct/19/ochakal-poem-by--kr-tony-189805.htmlhttps://www.samakalikamalayalam.com/malayalam-vaarika/poetry/2023/Oct/19/ochakal-poem-by--kr-tony-189805.html#comments26792dda-3de4-4774-85c0-825f43b57f87Thu, 19 Oct 2023 06:17:00 +00002023-10-19T06:19:00.000Zmigrator/api/author/1895920KR Tonyകവിത പാക്കിങ് കേസ് നിര്‍മ്മിക്കുന്ന
ചുമ്മാരിന്റെ അറക്കക്കമ്പനിയില്‍
ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും
രാവിലെ കൃത്യം എട്ടുമണിക്ക്
മരപ്പലക അറുക്കല്‍ തുടങ്ങും.
അതിന്റെ കര്‍ണ്ണകഠോരമായ ഒച്ച കേട്ടാല്‍
എനിക്ക് വേവലാതി തുടങ്ങും:
സ്‌കൂളില്‍ പോകാനുള്ള നേരമായി!
കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളാണ്
അവിടേക്ക് മടികൂടാതെ പോകുന്ന കുട്ടികള്‍
ഇനിയും ജനിച്ചിട്ടില്ല!
ആരെയും മടുപ്പിക്കാനുള്ള വിദ്യ
കന്യാസ്ത്രീകള്‍ക്കറിയാം;
വെറുപ്പിക്കാനുള്ള വിദ്യ അച്ചന്മാര്‍ക്കും!
ഞാന്‍ പോകുന്ന സ്‌കൂളില്‍ രണ്ടു കൂട്ടരുമുണ്ട്
ഈനാംപേച്ചിക്ക് മരപ്പട്ടിപോലെ!
അങ്ങനെയിരിക്കെ ഒരു ദിവസം
ചുമ്മാരിന്റെ കമ്പനിയില്‍നിന്ന്
ഒച്ചയൊന്നും കേട്ടില്ല:
ഞായറാഴ്ചയെന്നു കരുതി
അന്നു ഞാന്‍ സ്‌കൂളില്‍ പോയില്ല!
പിറ്റേന്നു വൈകുകയും ചെയ്തു
അത് പതിവായി!
അതിന്റെ പേരില്‍ ക്ലാസ്സില്‍
പലതവണ നാണംകെട്ടു;
ടീച്ചറുടെ കയ്യില്‍നിന്ന്
ചൂരല്‍പഴവും കിട്ടി പലവട്ടം;
പഠിത്തത്തില്‍ പിന്നാക്കം പോയി;
പരീക്ഷയില്‍ തോറ്റു;
പഠിപ്പു നിര്‍ത്തി!
വലുതായപ്പോള്‍ ഞാന്‍ സ്വന്തമായി
ഒരറക്കക്കമ്പനി തുടങ്ങി,
അതിന്റെ വേവലാതികളുമായി നടക്കുന്നു.
ചുമ്മാരിന്റെ കമ്പനി എന്നേ നിന്നുപോയി:
ഒച്ചകള്‍ ഒരിക്കലും നിന്നുപോയിക്കൂടാ!
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
]]>