മരടില്‍ അവസാനിക്കാത്ത ലംഘനങ്ങള്‍

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു കളയണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമം സംബന്ധിച്ച സന്ദേഹങ്ങള്‍ വീണ്ടും ബലപ്പെടുമ്പോള്‍
മരടില്‍ അവസാനിക്കാത്ത ലംഘനങ്ങള്‍

മൂന്നു ദശാബ്ദം മുന്‍പ്, 1991-ലാണ് രാജ്യത്ത് ആദ്യമായി തീരസംരക്ഷണ വിജ്ഞാപനം നിലവില്‍ വരുന്നത്. തീരദേശ പരിസ്ഥിതി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന് വ്യക്തമായ നടപടിക്രമങ്ങള്‍ പ്രദാനം ചെയ്യാനാണ് നിയമം ലക്ഷ്യമിട്ടിരുന്നത്. തുടര്‍ന്ന്, 1991-ലെ വിജ്ഞാപനത്തില്‍ പലപ്പോഴായി 34 ഭേദഗതികളുണ്ടായി. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വിജ്ഞാപനം ഇറക്കാന്‍ അധികാരമുള്ളിനാല്‍ ഇത് ഏറെക്കുറെ എളുപ്പവുമായിരുന്നു. 1991-ല്‍ വിജ്ഞാപനം വന്ന നാള്‍ മുതല്‍ ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുകളുമുണ്ടായി. നിയമം സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ നടക്കവേ, 2011-ല്‍ പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി, പഴയത് റദ്ദാകുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി സമര്‍പ്പിച്ച പഠന ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ വിജ്ഞാപനം. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ തീരപരിപാലനം സംബന്ധിച്ച ഭൂപടവും പദ്ധതിരേഖയും പൊതുചര്‍ച്ചകളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ചട്ടവും മാര്‍ഗ്ഗരേഖയും ഉണ്ടായില്ലെന്ന് മാത്രമല്ല ഉള്ളതില്‍ കൂടുതല്‍ തെറ്റുകളും അവ്യക്തതയുമായിരുന്നു. ജനപങ്കാളിത്തത്തോടെ തയാറക്കപ്പെടുന്ന പദ്ധതിരേഖ അന്തിമമാക്കുന്നതിനു മുന്‍പ് പബ്ലിക് ഹിയറിങ് നടത്തുകയും അതില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കുകയും വേണം. എന്നാല്‍, ഇതൊന്നും എവിടെയും നടപ്പായില്ല.

 തീരനിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിന് ഉതകുന്ന വിധത്തില്‍ തീരദേശ പരിപാലന പദ്ധിത തയാറാക്കിയോ എന്നതാണ് ആദ്യമറിയേ ത്. 2011-ല്‍ വന്ന വിജ്ഞാപനത്തിന്റെ പൊതുചര്‍ച്ചകള്‍ പലതും നടന്നത് 2018-ലാണ്. തീരദേശങ്ങളില്‍ കടുത്ത എതിര്‍പ്പുകളെത്തുടര്‍ന്ന് പബ്ലിക് ഹിയറിങ്ങുകള്‍ പലതും മാറ്റിവച്ചു. കായലോരപ്രദേശങ്ങള്‍ കൂടുതലുള്ള കോട്ടയം പോലുള്ള ജില്ലകളിലാണ് പൊതുചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനായത്. സംസ്ഥാനത്തെ മറ്റ് തീരജില്ലകളിലെ കരട് പദ്ധതി രേഖകളും ഭൗമപഠന കേന്ദ്രം തയാറാക്കിയ ഭൂപടങ്ങളും ആര്‍ക്കും ലഭ്യമായിട്ടുമില്ല. ഇതിനിടയില്‍ പുതിയ വിജ്ഞാപനം 2018 ഡിസംബറില്‍ വന്നു. പുതിയ വിജ്ഞാപനം നിലവില്‍ വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. 2011 മുതല്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടികള്‍ പാഴാകുകയും ചെയ്തു. ഉദാഹരണത്തിന് മരട് തന്നെയെടുക്കാം. തിരുവനന്തപുരത്തെ ഭൗമപഠന കേന്ദ്രം(എന്‍.സി.ഇ.എസ്.എസ്-) 2014-ല്‍ തയ്യാറാക്കിയതാണ് മരട് മുനിസിപ്പാലിറ്റിയുടെ ഭൂപടം. കരട് പദ്ധതി രേഖയും തയാറാക്കി. എന്നാല്‍, പൊതുചര്‍ച്ചകളില്‍ രേഖമൂലം നിര്‍ദ്ദേശിക്കപ്പെട്ട വസ്തുതകള്‍ പോലും കണക്കിലെടുക്കാതെയാണ് പദ്ധതി രൂപരേഖ അംഗീകരിച്ചത്. 
കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഐ.ഐ.ടിയുടെ പരിസ്ഥിതി ആഘാത പഠനറി പ്പോര്‍ട്ടില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുന്നുണ്ട്. പരിസ്ഥിതി സംബന്ധിച്ച് അടിസ്ഥാനരേഖ പോലുമില്ലാത്തതുകൊണ്ട് കൃത്യമായി ആഘാതം കണക്കാക്കാനാകില്ലെന്നു പറയുന്നു. തണ്ണീര്‍തടങ്ങളെക്കുറിച്ചും അവയുടെ ചരിത്രവും ഇപ്പോഴത്തെ സ്ഥിതിയും സംബന്ധിച്ച് കൃത്യമായ ഒരു പഠനം ആവശ്യമാണെന്നും വിദഗ്ധ സംഘം ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. തീരപരിപാലന പദ്ധതിരൂപരേഖ അനുസരിച്ച് സോണ്‍ മൂന്നില്‍ തന്നെയാണ് ഇപ്പോഴും ഫല്‍റ്റുകള്‍. 2018-ലെ നോട്ടിഫിക്കേഷന്‍ അനുസരിച്ച് അത് രരണ്ടിലേക്ക് മാറിക്കഴിഞ്ഞു. പക്ഷേ, അതംഗീകരിക്കണമെങ്കില്‍ പബ്ലിക് ഹിയറിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടത്തണം. എന്നാല്‍ അതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി അറിവില്ല. 2002 മുതല്‍ 2014 വരെയുള്ള  കാലയളവില്‍ 0.9സാ2  (227 ഏക്കര്‍) കണ്ടല്‍ക്കാടുകളാണ് ഇല്ലാതായത്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ മരട് നഗരസഭയില്‍ നിര്‍മാണം നടന്ന പ്രദേശങ്ങളുടെ വ്യാപനം മൂന്നിരട്ടി വര്‍ധിച്ചപ്പോള്‍ ഹരിതസാന്നിധ്യം പകുതിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തീരനിയമം
ആദ്യകാലങ്ങളില്‍

    റിപ്പബ്ളിക്കായി 39 വര്‍ഷത്തിനു ശേഷമാണ് പരിസ്ഥിതി നിയമം പാര്‍ലമെന്റില്‍ പാസ്സാകുന്നത്. 1972 ജൂണില്‍ സ്റ്റോക്ക്ഹോമില്‍ നടന്ന യു.എന്‍ സമ്മേളനത്തിലെ തീരുമാനമനുസരിച്ചായിരുന്നു ഇത്. നിയന്ത്രണങ്ങളുള്ള തീരദേശം നാലു സോണുകളായി തിരിച്ചു. ലക്ഷദ്വീപും ആന്‍ഡമാനുമടക്കമുള്ള ദ്വീപുകളെ നാലാമത്തെ മേഖലയിലാണ് അന്ന് ഉള്‍പ്പെടുത്തിയത്. ഇതിനു ശേഷം 1991 ഫെബ്രുവരിയില്‍ പരിസ്ഥിതി  വനം മന്ത്രാലയം തീരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം വരുത്തി. 1986-ല്‍ നിലവില്‍ വന്ന പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ര ു സെക്ഷനുകള്‍ അടിസ്ഥാനമാക്കിയാണ് അന്ന് നിയന്ത്രണം കൊ ുവന്നത്. കടല്‍ത്തീരം, നദീതടം, കായല്‍ത്തീരം തുടങ്ങി തിരയിളകുന്ന ഏതു ജലാശയങ്ങളും ഈ ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ആണവ റിയാക്ടറുകളല്ലാതെ മറ്റു പദ്ധതികളോ വികസന പ്രവര്‍ത്തനങ്ങളോ നടത്തരുതെന്നായിരുന്നു ഉത്തരവ്. എന്നാല്‍, എല്‍.എന്‍.ജി ഉള്‍പ്പെടെ പതിനാലോളം  പദ്ധതികള്‍ക്ക് പിന്നീട് ചില ഇളവുകളും നല്‍കി.  പ്രാദേശിക സവിശേഷതകള്‍ കണക്കിലെടുക്കാതെ പൊതുമാനദണ്ഡത്തിലാണ് അന്ന് സോണുകളെല്ലാം തിരിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പു ായി. ഇതിനു പുറമേ ആശയക്കുഴപ്പം നിറഞ്ഞ് അവ്യക്തമായിരുന്നു തീരഭൂപടങ്ങളെല്ലാം. വേലിയേറ്റ വേലിയിറക്ക രേഖകള്‍ വേര്‍തിരിക്കുന്ന മാനദണ്ഡങ്ങളിലും നിറയെ ആശയക്കുഴപ്പമുണ്ടായിരുന്നു. പില്‍ക്കാലങ്ങളില്‍ നിയമലംഘനങ്ങള്‍ക്ക് ഇതു മറയാകുകയും ചെയ്തു. 
    

പോരായ്മകള്‍ പരിഹരിക്കാനായി 2004-ല്‍ ഡോ. സ്വാമിനാഥന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിച്ചു. ആ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ 2009 ജൂണില്‍ സോണ്‍ വിഭജനത്തിന്റെ ചുമതല നാലംഗ കമ്മിഷനു നല്‍കി. ഒരു ദശാബ്ദത്തിനുശേഷം, 2011-ല്‍ നിലവില്‍ വന്ന വിജ്ഞാപനം പോരായ്മകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടതായിരുന്നു. സോണുകളെ തിരിച്ച്, നിയന്ത്രണങ്ങളും ഇളവുകളും നിര്‍ദ്ദേശിച്ച് ക്രമീകരിച്ചു. സമുദ്രതീരത്ത് 200 മീറ്ററില്‍ നിര്‍മ്മാണങ്ങളും വ്യവസായങ്ങളും വിലക്കി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായി ഈ മേഖലയില്‍ നിര്‍മ്മാണം പരിമിതപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ചില ഒരു വര്‍ഷത്തിനുള്ളില്‍ വേലിയേറ്റ രേഖ നിശ്ചയിക്കാന്‍ അതോറിറ്റിയെ ഈ വിജ്ഞാപനം ചുമതലപ്പെടുത്തി. ആസൂത്രണ പദ്ധതിയുടെ രൂപരേഖയും ഈ നിയമത്തിന്റെ ഭാഗമായിരുന്നു. അതിന്റെ ഭാഗമായാണ് ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ പ്രദേശം തീരപരിപാലന മേഖലയായി പരിഗണിക്കാന്‍ തുടങ്ങിയത്. ഈ അന്‍പതു മീറ്ററിനുള്ളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയമം അനുവദിക്കുന്നില്ല. പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഇളവു ്.

പരമ്പരാഗത മത്സ്യസംസ്‌കരണം, ഐസ് പ്ലാന്റുകള്‍, ജെട്ടികള്‍ ഉള്‍പ്പെടെയുള്ള ചിലവ ഈ സോണില്‍ നിയമം അനുവദിക്കുന്നു. 1991-ല്‍ കര്‍ക്കശമായി നടപ്പാക്കിയ നിയമം രണ്ടു ദശാബ്ദം പിന്നിട്ടപ്പോഴേക്ക് തീര്‍ത്തും ദുര്‍ബലമാകുകയായിരുന്നു. 

എന്നാല്‍, ടൂറിസം ലോബിയുള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ വീണ്ടും നിയമപരിഷ്‌കരണത്തിന് കളമൊരുങ്ങുകയായിരുന്നു. 2014 ജൂണില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പരിസ്ഥിതി മന്ത്രാലയം ശൈലേഷ് നായക് സമിതിയെ നിയോഗിച്ചു. ആറു മാസത്തിനു ശേഷം,  2014 നവംബറില്‍ സമിതി റിപ്പോര്‍ട്ട് നല്‍കി. ഈ കാലയളവ് മുതല്‍ 2016 ഏപ്രില്‍ വരെ എട്ടോളം ഭേദഗതികളാണ് വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. 2015 ജനുവരിയിലാണ് ശൈലേഷ് കമ്മിറ്റി അന്തിമറിപ്പോര്‍ട്ട് പരിസ്ഥിതിമന്ത്രാലയത്തിനു നല്‍കിയത്. തുടര്‍ന്ന്, 2018 ഡിസംബറില്‍ പുതിയ വിജ്ഞാപനമിറങ്ങി. തീരദേശത്ത് താമസിക്കുന്നവരുടെയും ഗവേഷകരുടെയും പദ്ധതി ആസൂത്രകരുടേയും അഭിപ്രായങ്ങളും വിലയിരുത്തലുകളും വിജ്ഞാപനം തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായിരുന്നു. എന്നാല്‍, ഇതുണ്ടായില്ല. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങള്‍ പരമാവധി കുറച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയതും. 

അവസാനത്തെ 
വിജ്ഞാപനം

2018-ല്‍ പുതിയ വിജ്ഞാപനം അനുസരിച്ച് നിര്‍മ്മാണത്തിനുള്ള നിയന്ത്രണപരിധി വേലിയേറ്റ പരിധിയില്‍നിന്ന് 50 മീറ്ററായി. നേരത്തെ ഇത് 100 മീറ്ററായിരുന്നു. സമുദ്രതീരത്ത് നിന്ന് 500 മീറ്റര്‍ വരെ നിയന്ത്രണങ്ങളുമു ്. എന്നാല്‍, ഈ സോണുകളെ വിഭജിച്ച് നാലു പുതിയ സോണുകളാക്കി. അതില്‍ ഇളവുകളും നല്‍കി. ഉദാഹരണത്തിന് സോണ്‍ ഒന്നില്‍ തന്നെ ഇക്കോടൂറിസം പദ്ധതികള്‍ക്ക് അനുമതിയു ്. ഇക്കോ ടൂറിസത്തിന്റെ പേരില്‍ ടൂറിസം പ്രവര്‍ത്തനം നിര്‍ബ്ബാധം തുടരാം. ക ല്‍ക്കാടുകളിലൂടെ പൈപ്പ് ലൈനും റോഡുകളും നിര്‍മിക്കാം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നശിപ്പിക്കപ്പെടുന്ന കണ്ടലുകള്‍ക്ക് പകരം വച്ചുപിടിപ്പിച്ചാല്‍ മതി.

സോണ്‍ രണ്ടില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം അനുവദിക്കുന്നു, മുന്‍കൂര്‍ അനുമതി വേണമെന്ന് മാത്രം. മൂന്നാം സോണില്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അനുമതിയു ്. ഹോംസ്റ്റേകളും അനുവദിക്കുന്നു. ജനസാന്ദ്രത കണക്കിലെടുത്ത് മൂന്നാം സോണ്‍ ര ായി തിരിച്ചിട്ടു ്. സോണ്‍ എയില്‍ അമ്പതു മീറ്റര്‍ വരെ നോ ഡെവലപ്പ്മെന്റ് സോണായി തിരിച്ചിട്ടുമു ്. 2018-ലെ വിജ്ഞാപനം അനുസരിച്ച് പുതിയ കരട് പദ്ധതി ഇനി തയ്യാറാക്കണം. പഴയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ തീരദേശ പദ്ധതി രൂപരേഖ സംബന്ധിച്ച ചര്‍ച്ച പലയിടത്തും പൂര്‍ത്തിയാക്കാനായിട്ടില്ലെന്നതാണ് വാസ്തവം. 

ലക്ഷ്യമിട്ടത് ലംഘനങ്ങളുടെ സാധൂകരണം

നിയമവിരുദ്ധമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളും അവരെ അതിനു സഹായിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകളും ലക്ഷ്യമിട്ടത് ലംഘനങ്ങളുടെ സാധൂകരണമായിരുന്നു. തീരദേശ നിയമം ലംഘിച്ച നിര്‍മ്മാണങ്ങള്‍ നിയമപരമായ സാധൂകരണം അനുവദിക്കുന്നതല്ല. 2007-ലാണ് സീനിയര്‍ ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ) മരടിലെ ഈ ഫല്‍റ്റുകളില്‍ നിര്‍മ്മാണ ക്രമക്കേട് ക െത്തുന്നത്. അനുമതിയില്ലാത്തതിനെത്തുടര്‍ന്ന് തീരദേശ പരിപാലന അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി നല്‍കാന്‍ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. 2007 ജൂലൈ 31-ന് നോട്ടീസും തുടര്‍നടപടിയും കോടതി സ്റ്റേ ചെയ്തു.

പക്ഷേ, ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ തീരുമാനമായില്ല. ഈ കാലയളവില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ സഹായത്തോടെ അഞ്ചില്‍ നാലു സമുച്ചയങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി. കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തിന്റെ നമ്പറിടാന്‍ ഉത്തരവും നേടി. 2012-ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കി. കേരള തീരദേശ പരിപാലന അതോറിറ്റിയെ കക്ഷി പോലുമാക്കാതെയാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയതെന്ന ആക്ഷേപമുണ്ടായി
യിരുന്നു. നിയമപ്രകാരം വീണ്ടും നോട്ടീസ് നല്‍കാമെന്ന് പക്ഷേ, ഉത്തരവിലുണ്ടായിരുന്നു. എന്നാല്‍ മരട് നഗരസഭ ഇതിന് തയാറായില്ല. 2015-ല്‍ കേസ് പരിഗണിച്ചപ്പോള്‍ തീരദേശ നിയന്ത്രണ നിയമലംഘനം അതോറിറ്റി ചൂണ്ടിക്കാട്ടി. 2003-ലെ ലേക്ക്ഷോര്‍ കേസ് വിധിയില്‍ ഭൂപടത്തിലുള്ള പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. അതു പോലെ ഇതും തള്ളിക്കളഞ്ഞു. നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേ ത് നഗരസഭയുടെ ബാധ്യതയാണെന്നും കെട്ടിട ഉടമകള്‍ക്ക് അതില്ലെന്നുമുള്ള നിരീക്ഷണം നീക്കാന്‍ അതോറിറ്റി നല്‍കിയ റിവ്യൂ ഹര്‍ജിയും 2015 നവംബറില്‍ തള്ളി. തുടര്‍ന്നാണ് 2016 ജനുവരിയില്‍ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ നോട്ടീസ് നല്‍കിയിട്ടും നഗരസഭ ഹാജരായില്ല. തുടര്‍ന്നാണ് ഫ്‌ലാറ്റ് പൊളിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര മേയ് എട്ടിന് ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതും പൊളിച്ച് നീക്കാനുള്ള നടപടികള്‍ തുടങ്ങിയതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com