ആത്മീയതയുടെ ചൂഷണ യാത്രകള്‍

കെ.പി. യോഹന്നാന്റെ ആത്മീയയാത്രയുടെ പ്രചാരകരായിരുന്നവരുടെ നേര്‍സാക്ഷ്യങ്ങള്‍
ആത്മീയതയുടെ ചൂഷണ യാത്രകള്‍

പ്പോള്‍ സ്വതന്ത്രരാണ് ഞങ്ങള്‍. സ്വസ്ഥമായി സാധാരണ ജീവിതം നയിക്കുന്നു. ജീവിതത്തില്‍ ആരുടേയും അനുയായിയാകേ തില്ലെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ടെക്സാസിലെ കാന്റോണിലെ ഫാമിലിരുന്ന് കോഡി കര്‍നീന്‍ ജീവിതം പറയുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ അമേരിക്കയിലെ പ്രചാര മുന്‍നിരക്കാരനായ കര്‍നീന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. മരച്ചുവട്ടിലെ ഒരു കെ യ്നറിനെ വീടെന്നു വിശേഷിപ്പിക്കാനാവില്ല. അടുക്കളയും കുളിമുറിയും വേര്‍തിരിക്കുന്നത് ഒരു തുണി മറച്ച്. ഫാമിലെ വരുമാനമാണ് ഏക ആശ്രയം. ഒരു നല്ല വീട് പണിയാന്‍ ഇന്നത്തെ അവസ്ഥയില്‍ സാധിക്കില്ലെന്നു പറയുന്നു കര്‍നീന്‍.

അത്യാവശ്യം സാമ്പത്തികഭദ്രതയുള്ള കുടുംബമായിരുന്നു കര്‍നീന്റേത്. വീടും തന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയും കര്‍നീന്‍ വിറ്റത് 2005-ലാണ്. നാലു കുട്ടികളടങ്ങുന്ന കുടുംബം ഒറിഗണില്‍നിന്ന് ടെക്സാസിലേക്ക് മാറി. അടുത്ത പത്തുവര്‍ഷം സ്വന്തം ശമ്പളത്തില്‍ നിന്ന് ചാരിറ്റി പ്രവര്‍ത്തനത്തിനായി മുക്കാല്‍ ഭാഗവും നീക്കിവയ്ക്കുകയും ചെയ്തു. സംഘടനയുടെ വിപുലീകരണത്തിന്റെ ചുമതല കര്‍നീനായിരുന്നു. ഓരോ മാസവും പുതിയ പദ്ധതികള്‍, അതിനായി യാത്രകള്‍, മറ്റു ക്രൈസ്തവ നേതാക്കന്‍മാരുമായുള്ള കൂടിക്കാഴ്ചകള്‍. ആയിരക്കണക്കിനു പേരെ കണ്ടു. ആത്മീയ യാത്രയുടെ പേരില്‍ സംഘങ്ങളുണ്ടാക്കി. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമല്ല, കോഴിക്കും ആടിനും പുതപ്പിനും വേണ്ടിയാണെന്ന പേരില്‍ ഗോസ്പല്‍ ഏഷ്യ പിരിവ് നടത്തി. ദരിദ്രമായ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 'ജീസസ് കിണറുകള്‍' കുഴിക്കാന്‍ വരെ പണപ്പിരിവ് നടന്നു. മാസം തോറുമുള്ള ചാരിറ്റിയും കുട്ടികളുടെ സ്പോണ്‍സര്‍ഷിപ്പുമൊക്കെ വേറെ. 

കോഡി കർനീൻ
കോഡി കർനീൻ

വര്‍ണ്ണവൈവിധ്യമാര്‍ന്ന വിവരണക്കുറിപ്പുകളിലൂടെയും റേഡിയോ പ്രഭാഷണങ്ങളിലൂടെയും യോഹന്നാന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പ്രചാരമേറി. നല്‍കുന്ന പണം ചെലവഴിക്കുന്നുെണ്ടന്ന് ഉറപ്പുവരുത്താനായി ഇന്ത്യയില്‍ വന്ന് അത് ബോധ്യപ്പെട്ട സംഘങ്ങളു ായി. ദിവസം തോറും 25000 ഡോളറിലധികമാണ് കിട്ടിക്കൊണ്ടിരുന്നത്. ഇത് ഒരു ദശാബ്ദത്തോളം തുടര്‍ന്നു. വടക്കേ അമേരിക്കയില്‍ അണികളും അതിനു പിന്നാലെ സംഭാവനകളും ഒഴുകിയെത്തി. ആസ്തി വര്‍ദ്ധനയ്ക്കൊപ്പം തന്നെ പരാതികളും ഗോസ്പല്‍ ഏഷ്യയ്ക്കെതിരെ ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. സ്വന്തം ജീവിതം മാറ്റിവച്ച് സംഘടനയ്ക്കായി കഷ്ടപ്പെട്ടവരെല്ലാം പിന്നീട് വിശ്വാസവഞ്ചനയുടെ കഥകളാണ് പറഞ്ഞത്. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ കോടിക്കണക്കിനു രൂപ ദുരുപയോഗം ചെയ്തെന്ന് ഇതില്‍ പലരും പറയുന്നു. അമേരിക്കയില്‍ ഗോസ്പല്‍ ഏഷ്യയ്ക്കെതിരെ വന്ന കേസ് ഉദാഹരണം. ഈ കേസ് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് ഗോസ്പല്‍ ഏഷ്യയില്‍നിന്ന് പിന്നീട് പുറത്തുപോയ കോഡി കര്‍നീന്‍. 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് കെ.പി. യോഹന്നാന്‍ ഈ കേസ് ഒത്തുതീര്‍ത്തത്. ഒരു വിധത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നും എത്തേണ്ട സ്ഥലത്തുതന്നെയാണ് ഫണ്ടുകളെത്തിയെന്നുമാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ വാദം. കോടതി വഴിയുള്ള നിയമപോരാട്ടം തുടര്‍ന്നെങ്കില്‍ തങ്ങള്‍ക്കു ജയമുണ്ടാകുമെന്നാണ് ജി.എഫ്.എ വക്താവ് ജോണി മൂര്‍ പ്രതികരിച്ചത്.

1970-കളിലാണ് യോഹന്നാന്‍ ടെക്സാസിലെത്തുന്നത്. സാര്‍വത്രിക സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പേരില്‍ അദ്ദേഹം  രൂപം നല്‍കിയ ആശയങ്ങള്‍ പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ കര്‍നീന്‍ പള്ളികളിലെ  പ്രഭാഷണങ്ങളും കേള്‍ക്കുമായിരുന്നു. ഇതില്‍നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ഗോസ്പല്‍ ഏഷ്യയിലേക്ക് എത്തിയത്. 1979-ല്‍ തുടങ്ങിയ ഗോസ്പല്‍ ഏഷ്യ ജീവിതമായിരുന്നു. കെ.പി.യോഹന്നാനാകട്ടെ ഒരു റോള്‍ മോഡലും. ജീവിതത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അനുശാസനങ്ങള്‍ അങ്ങനെയായിരുന്നു. ലാളിത്യമാര്‍ന്ന ജീവിതത്തെക്കുറിച്ച് പ്രചരിപ്പിച്ച യോഹന്നാന്‍ അനുയായികളില്‍ പലരേയും അത്തരം ജീവിതവഴികളില്‍ നടക്കാന്‍ പ്രേരിപ്പിച്ചു. കര്‍നീനെപ്പോലെയുള്ള മറ്റനേകം പേരെ സ്വാധീനിച്ചതായിരുന്നു യോഹന്നാന്റെ 'റെവല്യൂഷന്‍ ഇന്‍ വേള്‍ഡ് മിഷന്‍സ് 'എന്ന പുസ്തകം. 

അത്യാവശ്യം ജീവനക്കാരുമായാണ് ഗോസ്പല്‍ ഏഷ്യ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട്, 2000-ത്തില്‍ അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചുകളില്‍ യോഹന്നാനും സംഘവും നടത്തിയ യാത്രകളാണ് സ്വാധീനം വര്‍ദ്ധിപ്പിച്ചത്. ടെക്സാസിലെ വില്‍സ് പോയിന്റിലാണ് ആസ്ഥാനം. ക്യാംപസ് എന്നറിയപ്പെടുന്ന 120 ഹെക്ടര്‍ വരുന്ന ഈ സ്ഥലം ഡള്ളാസില്‍നിന്ന് എണ്‍പത് കിലോമീറ്റര്‍ ദൂരെയാണ്. ഒരു ലക്ഷം ചതുരശ്ര അടിയിലധികം വരുന്ന കെട്ടിടത്തിലാണ് അഡ്മിനിസ്ട്രേഷന്‍ ഓഫീസ്. പള്ളിയും കഫ്റ്റീരിയയും 80 വീടുകളും ഇതിനൊപ്പമുണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യയില്‍ പ്രാര്‍ത്ഥനകളിലും യോഗങ്ങളിലും മുന്‍ജീവനക്കാര്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ട്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുമായോ ജീവനക്കാരുമായോ ബന്ധപ്പെടരുതെന്ന് ചില മുന്‍ജീവനക്കാര്‍ക്ക് താക്കീതുമുണ്ടെന്നു പറയുന്നു കര്‍നീന്‍. 

ക്രിസ്റ്റീനെ ഹാരിസ്
ക്രിസ്റ്റീനെ ഹാരിസ്

ക്രിസ്റ്റീനെ ഹാരിസ് ഇത്തരത്തിലൊരു ഇരയാണ്. ഒരു ഫാം ഹൗസില്‍ ജീവിതം കഴിച്ചുകൂട്ടുന്ന അവര്‍ അഞ്ച് വര്‍ഷം മുന്‍പാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ വിടാന്‍ തീരുമാനമെടുത്തത്. യോഹന്നാന്റെ പുസ്തകം വായിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പ്രവര്‍ത്തകരായി. അത് ഒട്ടും എളുപ്പമായിരുന്നില്ല. ഞങ്ങളുടെ സഭയും ഇടവകാംഗങ്ങളും ഞങ്ങളെ പുറന്തള്ളി. സഭാപ്രവര്‍ത്തനങ്ങളുടെ ചുമതല വന്നതോടെ വീടും ഭര്‍ത്താവിന്റെ ജോലിയും ഉപേക്ഷിച്ച് ഹാമില്‍ട്ടണിലേക്കു മാറി. അവിടെയായിരുന്നു ഓഫീസ്. ദൈവം ഞങ്ങളോട് ആവശ്യപ്പെട്ടതുപോലെയായിരുന്നു ഞങ്ങളതൊക്കെ ചെയ്തത്. എന്നാല്‍, ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിശ്വാസം ഇവര്‍ക്കില്ല. നേതാക്കളില്‍നിന്നുണ്ടായത് ആത്മീയതയുടെ പേരുള്ള ചൂഷണമായിരുന്നെന്ന് ഇവര്‍ ഇപ്പോള്‍ സമ്മതിക്കും. 

ബ്രൂസ് മോറിസൺ
ബ്രൂസ് മോറിസൺ

പാസ്റ്റര്‍ ബ്രൂസ് മോറിസണും സഭയും 20 വര്‍ഷത്തിലേറെയായി 150000 ഡോളറാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് കൈമാറിയത്. ഓരോ ഞായറാഴ്ചയും പള്ളികളില്‍ കിട്ടിയ പിരിവ് അതോടെ കൈമാറുകയായിരുന്നു. അവര്‍ പറഞ്ഞതും നല്‍കിയതുമായ തെളിവുകള്‍ വിശ്വസിക്കാന്‍ പര്യാപ്തമായിരുന്നു. എന്നാല്‍, സഭയില്‍നിന്നും മാറിയ മുന്‍ ജീവനക്കാരില്‍നിന്നാണ് പല യാഥാര്‍ത്ഥ്യങ്ങളും ബ്രൂസ് മോറിസണ്‍ അറിഞ്ഞത്. അങ്ങനെയാണ് സ്ഥാപനത്തിന്റെ സാമ്പത്തികവഴികളെക്കുറിച്ച് അദ്ദേഹം അന്വേഷണം നടത്തിയത്. 

2007 മുതല്‍ 2014 വരെ കാനഡ റവന്യൂ ഏജന്‍സിക്കു നല്‍കിയ കണക്കുകള്‍ പ്രകാരം 94 ദശലക്ഷം ഡോളറാണ് ഇന്ത്യയിലേക്ക് അയച്ചത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് ഈ കാലയളവില്‍ കാനഡയില്‍നിന്ന് ഫണ്ടൊന്നും ലഭിച്ചിട്ടില്ല. ഈ പണം എവിടെ പോയി. മോറിസണിന്റെ ആശങ്ക പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുകയായിരുന്നു. ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗ ബിലിറ്റിയുടെ കണക്കു പ്രകാരം ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് 2015-ല്‍ 259 മില്യണ്‍ ഡോളര്‍ പണം കൈവശമുണ്ട്. പല ഇടപാടുകളിലും വേണ്ടത്ര സുതാര്യതയില്ലെന്നും അവര്‍ പറയുന്നു.

(സി.ബി.സി ന്യൂസ് പ്രസിദ്ധീകരിച്ച ടെസ്റ്റ് ഓഫ് ഫെയ്ത്ത് എന്ന റിപ്പോര്‍ട്ടില്‍നിന്നും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com