റിപ്പോർട്ട്  (മലയാളം വാരിക)https://www.samakalikamalayalam.comen-usThu, 28 Mar 2024 11:54:56 +0000ഫലവത്താകുമോ ഇന്ത്യ മുന്നണിhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/30/will-the-india-front-be-effective-193255.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/30/will-the-india-front-be-effective-193255.html#comments09bacf5c-0069-402b-ae08-91511bad6008Thu, 30 Nov 2023 07:09:00 +00002023-11-30T07:17:00.000Zmigrator/api/author/1895920India,indian national congress,indian politics,india allianceറിപ്പോർട്ട് ങ്കത്തിനു മുന്‍പേ പോര്‍ത്തട്ടില്‍ എടുത്തടിയും ഏറുകളും അടിതട ചവിട്ടുമൊക്കെ തുടങ്ങി. ഒറ്റച്ചുവടും കൂട്ടച്ചുവടുമായി ബി.ജെ.പിയെ നേരിടാനൊരുങ്ങിയ ഇന്ത്യ മുന്നണിക്ക് കാര്യങ്ങള്‍ പിഴയ്ക്കുന്നുണ്ടോ? പഴുതടച്ച പ്രതിരോധത്തിലൂടെ, കൂട്ടുത്തരവാദിത്വത്തോടെ ഹിന്ദുവലതു വര്‍ഗ്ഗീയതയെ നേരിടാന്‍ പ്രാപ്തമാണോ 23 പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ മുന്നണി? ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ (ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്ന പ്രചാരണ മുദ്രാവാക്യത്തിലൊതുങ്ങുമോ മുന്നണിയുടെ ഊര്‍ജ്ജം? നിതീഷ് കുമാറിനു പിന്നാലെ ജമ്മു - കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ്  നേതാവായ ഒമര്‍ അബ്ദുള്ളയുമാണ് മുന്നണിയില്‍ കാര്യങ്ങള്‍ എല്ലാം ശരിയായ രീതിയിലല്ലെന്ന് പരസ്യപ്രസ്താവന നടത്തിയത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമെന്ന് ഏവരും വിശേഷിപ്പിക്കുന്ന മത്സരമാണ് അഞ്ച് സംസ്ഥാനങ്ങളിലായി ഇപ്പോള്‍ നടന്നത്. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന്റേയും ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന സഖ്യത്തിന്റേയും ശക്തിയളക്കുന്ന പ്രധാന പോരാട്ടമാണ് ഇത്.

ശോഷിച്ച പാര്‍ട്ടി അടിത്തറയും നേതൃത്വവുമായി ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്ന കോണ്‍ഗ്രസ്സിന്റെ തിരിച്ചറിവില്‍നിന്നാണ് ഇന്ത്യ മുന്നണി രൂപീകരണത്തിന്റെ തുടക്കം. ശക്തി തെളിയിച്ച സ്വന്തം സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ക്കും ബി.ജെ.പി വെല്ലുവിളിയായതോടെയാണ് 23 പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യത്തിനു രൂപം നല്‍കിയത്. ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ മോദിയേയോ ബി.ജെ.പിയോ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഇവരൊന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. പേര് തന്നെയായിരുന്നു ആദ്യ വിവാദം. 'ഇന്ത്യ' എന്ന പേരിലൂടെ ഈ മുന്നണി ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യയുണ്ടെന്നും അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം. ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷം പരാജയപ്പെട്ട അവശരായ പ്രതീക്ഷയറ്റ കൂട്ടമാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തവരാണ് ഇന്ത്യ മുന്നണിയെന്ന് അമിത്ഷായും വിമര്‍ശിച്ചു. സാധാരണ പ്രതിപക്ഷ പാര്‍ട്ടികളെ അവഗണിച്ച് ഇല്ലാതാക്കുന്നതാണ് ബി.ജെ.പിയുടെ രീതി. എന്നാല്‍, ഇന്ത്യ മുന്നണിയുടെ കാര്യത്തില്‍ അവരെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ബി.ജെ.പി തുടങ്ങി. മതേതര ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തില്‍ ബി.ജെ.പി ഭയക്കുന്നു എന്നതിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടാന്‍ തുടങ്ങി. 

''സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുന്നണിയാണ് ഇന്ത്യ. രാജ്യ സംസ്‌കാരത്തിനും പൗരന്മാര്‍ക്കും അത് ഭീഷണിയാണ്''- സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് മോദി പ്രതികരിച്ചതിങ്ങനെ. പിന്നീടങ്ങോട്ട് ഓരോ വിവാദങ്ങളിലൂടെയും ഇന്ത്യ മുന്നണിയേയും അതിലെ പാര്‍ട്ടികളേയും നേരിട്ട് ആക്രമിക്കുകയായിരുന്നു ബി.ജെ.പിയും മോദിയും. ഘമാണ്ഡിയ സഖ്യം എന്നവര്‍ അതിനു വിളിപ്പേര് നല്‍കി. 'ഘമാണ്ഡിയ' എന്നാല്‍, അഹങ്കാരം. ''ഘമാണ്ഡിയ സഖ്യത്തിലെ പാര്‍ട്ടികളെല്ലാം 'പരിവാര്‍വാദികള്‍' ആണ്. ചിലര്‍ക്ക് മകനെ പ്രധാനമന്ത്രിയാക്കണം, ചിലര്‍ക്ക് മകനെ അന്വേഷണ ഏജന്‍സികളില്‍നിന്നു രക്ഷിക്കണം. ചിലര്‍ക്കു മകനെ മുഖ്യമന്ത്രിയാക്കണം. ചിലര്‍ക്ക് മാഡത്തിന്റെ വിശ്വസ്തരാകണം'' എന്നിങ്ങനെയായിരുന്നു അമിത്ഷായുടെ വിമര്‍ശനം.


മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതായിരുന്നു ഇന്ത്യ മുന്നണിയുടെ ആദ്യ നീക്കം. മിസ്റ്റര്‍ മോദി, നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ 'ഇന്ത്യ'യാണ്. മണിപ്പൂരിന്റെ മുറിവുണക്കും. അതുവഴി അവിടുത്തെ സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണീരൊപ്പും. മണിപ്പൂരില്‍ സ്‌നേഹവും സന്തോഷവും പുനഃസ്ഥാപിക്കും. മണിപ്പൂരില്‍ 'ഇന്ത്യ' എന്ന ആശയം പുനര്‍നിര്‍മ്മിക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. കറുത്ത വസ്ത്രമണിഞ്ഞും കരിങ്കൊടികളുയര്‍ത്തിയും ഇന്ത്യ മുന്നണി അംഗങ്ങള്‍ പാര്‍ലമെന്റിലെത്തി. അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ മൗനം പാലിച്ചിരുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ നിര്‍ബ്ബന്ധിതനായത് ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ വിജയമായി പ്രതിപക്ഷം കണക്കുകൂട്ടുന്നു.


യഥാര്‍ത്ഥത്തില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതകളും അപ്പോള്‍ത്തന്നെ തുടങ്ങിയിരുന്നു. ഇതിനിടയില്‍ ഗുജറാത്തില്‍ ആംആദ്മി സഖ്യം പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് അത് തള്ളിക്കളഞ്ഞു. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലത്തിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞതോടെ ആംആദ്മി അടുത്ത ഇന്ത്യ യോഗത്തിനുണ്ടാകുന്ന കാര്യം പുനഃപരിശോധിക്കേണ്ടിവരുമെന്നും വ്യക്തമാക്കി. 

ഭിന്നസ്വരങ്ങളുടെ കൂട്ടായ്മയില്‍ പൊട്ടിത്തെറികള്‍ പ്രതീക്ഷിതമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ള പാര്‍ട്ടികള്‍ തമ്മിലുള്ള ചേര്‍ച്ചക്കുറവും ഉരസലുമൊക്കെ ഏവരും പ്രതീക്ഷിച്ചിരുന്നു. നാലു മാസത്തിനുശേഷം രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതാണ് ഇന്ത്യ മുന്നണിക്ക് ആവേശം പകര്‍ന്ന മറ്റൊരു സംഭവം. ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറങ്ങിയ ശേഷം പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി അംഗങ്ങള്‍ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതോടെ, കേന്ദ്ര സര്‍ക്കാരിനെതിരായ അടുത്ത പോരാട്ടത്തിനു തയ്യാറെടുപ്പുമായി ഇന്ത്യ തയ്യാറെടുത്തു. കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി ഉന്നയിക്കാവുന്ന കൂടുതല്‍ വിഷയങ്ങള്‍ കണ്ടെത്തി അവയില്‍ സംയുക്ത പ്രക്ഷോഭം നടത്താനായിരുന്നു നീക്കം. 

ഇതിനിടെ 'ഇന്ത്യ' എന്ന പേരുമാറ്റി 'ഭാരതം' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ജി20 ഉച്ചകോടിയില്‍ 'ഭാരത്' എന്നെഴുതിയ നെയിം പ്ലേറ്റാണ് പ്രധാനമന്ത്രി ധരിച്ചത്. ജി20 നേതാക്കള്‍ക്കുള്ള അത്താഴവിരുന്നിലേക്ക് 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയ ക്ഷണക്കത്താണ് നല്‍കിയത്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരതം' എന്നാക്കി മാറ്റാന്‍ എന്‍.സി.ഇ.ആര്‍.ടി സമിതി ശുപാര്‍ശ ചെയ്തു. ഇതിനിടെ, പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേരു നല്‍കിയതില്‍ ഇടപെടാനാകില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഇതുകൊണ്ടൊന്നും ഇന്ത്യ മുന്നണിയോടുള്ള ബി.ജെ.പിയുടെ പരിഹാസം അവസാനിച്ചില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ ബി.ജെ.പി പരിഹസിച്ചത് ദുരന്തത്തിലേക്കുള്ള ടിക്കറ്റ് എന്നാണ്.

ഇതിനിടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായോ 'ഇന്ത്യ' മുന്നണിയുമായോ സഖ്യത്തിനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ പ്രമേയം പാസ്സാക്കിയാണ് ഇന്ത്യ മുന്നണിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗം പിരിഞ്ഞത്. എന്നാല്‍, സീറ്റ് വിഭജനം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി, ആര്‍.ജെ.ഡി, സമാജ്വാദി, ജനതാദള്‍ പാര്‍ട്ടികള്‍ അതൃപ്തരായിരുന്നു. യോഗത്തില്‍, സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തില്‍ എത്രയും വേഗത്തില്‍ തീരുമാനം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. പിന്നാലെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 440 സീറ്റില്‍ ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ 'ഇന്ത്യ' മുന്നണി തീരുമാനിച്ചു. 

ബി.ജെ.പി ഭരണപക്ഷമോ മുഖ്യ പ്രതിപക്ഷമോ ആയ സംസ്ഥാനങ്ങളിലാണ് മുന്നണി പൊതു സ്ഥാനാര്‍ത്ഥിയുണ്ടാകുക. കേരളത്തിലും പഞ്ചാബിലും പൊതു സ്ഥാനാര്‍ത്ഥികളുണ്ടാകില്ല. ബംഗാളില്‍ തങ്ങളുടെ ആളുകളെ പൊതു സ്ഥാനാര്‍ത്ഥികളാക്കണമെന്ന തൃണമൂലിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് അനുകൂലമാണ്. എന്നാല്‍, സി.പി.എം ഇത് അംഗീകരിച്ചിട്ടില്ല. ഇങ്ങനെ വന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നൂറിലധികം സീറ്റുകളില്‍ പൊതു സ്ഥാനാര്‍ത്ഥികളുണ്ടായേക്കില്ല.

ജാതി സെന്‍സസ് സംബന്ധിച്ച വിഷയത്തിലും കക്ഷികള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ജെ.ഡി.യു, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നിവ ജാതി സെന്‍സസ് ആവശ്യവുമായി മുന്നോട്ടു വന്നപ്പോള്‍, മമത ബാനര്‍ജി ഇതില്‍ നിലപാടു വ്യക്തമാക്കിയില്ല. ജൂലൈയില്‍ ബംഗളൂരുവില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ ജാതി സെന്‍സസിന് അനുകൂലമായ പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനിടെ, ഒരു കൂട്ടം ടെലിവിഷന്‍ പരിപാടികളും ടെലിവിഷന്‍ അവതാരകരേയും ബഹിഷ്‌കരിക്കാന്‍ മുന്നണി തീരുമാനിച്ചു. ബഹിഷ്‌കരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടേയും അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേയും പട്ടിക പ്രതിപക്ഷ നേതാക്കള്‍ പുറത്തിറക്കി. ഇതിനിടെ ഏകോപന സമിതിയുടെ രൂപീകരണത്തിലും അഭിപ്രായ വ്യത്യാസം പ്രകടമായി. സി.പി.എമ്മാണ് ഭിന്നത അറിയിച്ചത്. ഒരു മുന്നണിയുടെ രൂപഘടനയിലേക്കും സംഘടിത സംവിധാനത്തിലേക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ഈ ഘട്ടത്തില്‍ പോകേണ്ടതില്ല എന്നാണ് സി.പി.എം നിലപാട്. 

ഓരോ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മത്സരം. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു മുന്നണി സംവിധാനം ആവശ്യമില്ലെന്നാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാട്. ഭോപ്പാലില്‍ റാലി സംഘടിപ്പിക്കാനുള്ള ഏകോപന സമിതിയുടെ തീരുമാനത്തെ, സമിതി അംഗമല്ലാത്ത കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എതിര്‍ത്തതും സി.പി.എം ചൂണ്ടിക്കാട്ടുന്നു. ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന പരാമര്‍ശം മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക മൂലമാണ് കമല്‍നാഥ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഏകോപനസമിതിയുടെ തീരുമാനത്തെ ഇത്തരത്തില്‍ നേതാക്കള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സമിതിയുടെ പ്രസക്തിയെന്താണെന്ന് സി.പി.എം ചോദിക്കുന്നു. 

ജാതി രാഷ്ട്രീയവും മുന്നണിയും 

യു.പി, ബിഹാര്‍ അടക്കം ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കാന്‍ ശേഷിയുള്ള സംസ്ഥാനങ്ങളിലെ ഒ.ബി.സി (ഇതര പിന്നാക്ക വിഭാഗം) വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കു പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയും കോണ്‍ഗ്രസ്സും വേഗം കൂട്ടിയിട്ടുണ്ട്. ജാതി സെന്‍സസ്, ഒ.ബി.സികളുടെ സംവരണപരിധി ഉയര്‍ത്തല്‍ എന്നിവയ്ക്കു പുറമേ, വനിതാ സംവരണത്തില്‍ ഒ.ബി.സികള്‍ക്കു പ്രത്യേക സംവരണം വേണമെന്ന ആവശ്യവും ഉന്നയിച്ച പ്രതിപക്ഷം ബി.ജെ.പിയെ വീഴ്ത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായാണ് ജാതി രാഷ്ട്രീയത്തെ കാണുന്നത്. അതേസമയം, ജാതി രാഷ്ട്രീയം ബംഗാളിലെ മുന്നാക്ക ഹിന്ദുവോട്ടുകള്‍ എതിരാക്കുമെന്നു കണക്കുകൂട്ടുന്ന തൃണമൂല്‍ അതില്‍ തൊടുന്നില്ല. ഒ.ബി.സികളെ കാര്യമായി ഗൗനിക്കാതെ പതിറ്റാണ്ടുകളോളം പയറ്റിയ രാഷ്ട്രീയത്തില്‍നിന്നു കോണ്‍ഗ്രസ് വ്യതിചലിക്കുന്നുവെന്നതാണ് പ്രതിപക്ഷ നിരയിലുണ്ടായ ഏറ്റവും വലിയ മാറ്റം. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 54 ശതമാനത്തോളമുള്ള ഒ.ബി.സികളെ ചേര്‍ത്തുനിര്‍ത്താതെ ദേശീയ രാഷ്ട്രീയത്തില്‍ ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലെന്നു വിലയിരുത്തിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ സുഖ്പാല്‍ സിങ് ഖൈറയെ അറസ്റ്റ് ചെയ്തത് ഇന്ത്യ മുന്നണി മര്യാദയ്ക്കു നിരക്കാത്ത നടപടിയായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, മുന്നണിയില്‍നിന്നു തങ്ങള്‍ വിട്ടുപോകില്ലെന്നും സഖ്യധര്‍മ്മം പാലിക്കുമെന്നുമാണ് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. മുംബൈ സമ്മേളനം വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീങ്ങിയതാണ്. മുന്നണിയുടെ ആദ്യ മഹാറാലി ഭോപ്പാലില്‍ നടത്താമെന്ന് ഏകോപന സമിതി തീരുമാനിച്ചു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കമല്‍നാഥാണ് ആ തീരുമാനം അട്ടിമറിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് മോഡല്‍ നടപ്പാക്കി ബി.ജെ.പിയെ തോല്‍പ്പിക്കാമെന്ന ഉറപ്പിലാണ് കമല്‍നാഥ്. അത്തരമൊരു സാഹചര്യത്തിലേക്ക്, സനാതന ധര്‍മ്മ വിരുദ്ധത പറയുന്നവരെയൊക്കെ കൂട്ടി മുന്നണി വന്നാല്‍ അത് തിരിച്ചടിയാകുമെന്ന് കമല്‍നാഥ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആ വാദത്തിനു വഴങ്ങിയതോടെ 'ഇന്ത്യ'യ്ക്ക് അത് അംഗീകരിക്കേണ്ടിവന്നു. 

ഭോപ്പാലിനു പകരം ആദ്യ റാലി എവിടെയെന്ന് ഇന്ത്യ മുന്നണി ഇനിയും തീരുമാനിച്ചിട്ടില്ല. ഇതിനിടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ '80-ല്‍ 65 സീറ്റില്‍ സമാജ്വാദി പാര്‍ട്ടി മത്സരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ ഭാഗമായി സംസ്ഥാനത്തു ചുരുങ്ങിയത് 20 സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കവേ ആയിരുന്നു അഖിലേഷിന്റെ ഈ നിലപാട്. ബാക്കിയുള്ള 15 സീറ്റ് കോണ്‍ഗ്രസ്സിനും ആര്‍.എല്‍.ഡിക്കും അപ്നാദളിനും (കൃഷ്ണ പട്ടേല്‍ വിഭാഗം) നല്‍കാമെന്ന അഖിലേഷിന്റെ വാഗ്ദാനം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിക്കാന്‍ എസ്.പി താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ്സുമായുള്ള സീറ്റ് ചര്‍ച്ച ഫലം കണ്ടിരുന്നില്ല. മധ്യപ്രദേശില്‍ സീറ്റ് നല്‍കാന്‍ വിമുഖത കാട്ടിയ കോണ്‍ഗ്രസ്സിനുള്ള തിരിച്ചടിയായാണ് അഖിലേഷിന്റെ നീക്കം. പകരത്തിനു പകരം! ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് ശരദ് പവാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. 


ബംഗാളില്‍ ഇടതുപക്ഷവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കരുതെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. സി.പി.എം ഏകോപനസമിതിയില്‍നിന്നു വിട്ടുനില്‍ക്കുമ്പോള്‍ സി.പി.ഐ അതിന്റെ ഭാഗമാണ്. എല്ലാ സമിതിയിലും പങ്കെടുക്കുമെന്നും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സി.പി.ഐ പറയുന്നു. 'ഇന്ത്യ' മുന്നണിയെക്കാള്‍ കോണ്‍ഗ്രസ്സിനു താല്‍പ്പര്യം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ തുറന്നടിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രതിപക്ഷ മുന്നണിക്കു പുരോഗതിയുണ്ടാകുന്നില്ലെന്നും ഐക്യനീക്കങ്ങള്‍ നടക്കുന്നില്ലെന്നും നിതീഷ് പറഞ്ഞു. കോണ്‍ഗ്രസ്സിനെ മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ്സിനു മുന്നണിയെക്കുറിച്ചു ചിന്തയില്ലെന്നാണ് നിതീഷിന്റെ ആരോപണം. 

കൂട്ടുകക്ഷി ഭരണ ചരിത്രം 

1977 മുതല്‍ 1999 വരെയുള്ള ഘട്ടം കൂട്ടുകക്ഷി സര്‍ക്കാരുകളെ സംബന്ധിച്ച് നിര്‍ണ്ണായകമായ കാലഘട്ടമായിരുന്നു. 1980-'89 കാലയളവിലെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, '91-'96-ലെ നരസിംഹറാവു എന്നീ സര്‍ക്കാരുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഏഴ് കൂട്ടുകക്ഷി സര്‍ക്കാരുകളാണ് കാലാവധി പൂര്‍ത്തിയാക്കാതെ പോയത്. ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൊറാര്‍ജി ദേശായ് ഭരിച്ചത് രണ്ട് വര്‍ഷം നാല് മാസവും മാത്രമാണ്. ജനതാ പാര്‍ട്ടി (സെക്കുലര്‍)ക്കാരനായ ചരണ്‍ സിങ് ഏകദേശം 20 ദിവസം കഷ്ടിച്ച് പിടിച്ചുനിന്നു. വി.പി. സിങ് നയിച്ച ജനതാദള്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നാലെയെത്തിയ ചന്ദ്രശേഖറിന്റെ സമാജ്വാദി ജനതാ പാര്‍ട്ടിക്ക് ഏഴു മാസം മാത്രമാണ് നിലനിന്നത്. ജനതാദള്‍ - ദേവഗൗഡ-10 മാസം, ജനതാദള്‍ - ഗുജ്റാള്‍-11 മാസം, എന്‍.ഡി.എ വാജ്പേയി- ഒരു വര്‍ഷം ഏഴ് മാസം എന്നിങ്ങനെയാണ് പിന്നീടെത്തിയവരുടെ അധികാര കാലയളവ്. ഇതിനിടയില്‍ 16 ദിവസം മാത്രം നീണ്ടുനിന്ന ഒരു ബി.ജെ.പി വാജ്പേയി സര്‍ക്കാരുമുണ്ട്. പിന്നീട് 1999-2004-ലെ എന്‍.ഡി.എ വാജ്പേയി സര്‍ക്കാര്‍, 2004-'09-ലേയും 2009-'14-ലേയും യു.പി.എ മന്‍മോഹന്‍ സിങ് സര്‍ക്കാരുകള്‍, 2014 മുതല്‍ മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരുകള്‍ എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ യാഥാര്‍ത്ഥ്യമായിരുന്നു. അതായത് ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുമെന്ന കാലം കഴിഞ്ഞെന്നതായിരുന്നു അത്. 
എന്നാല്‍, 2019-ല്‍ 436 മണ്ഡലങ്ങളില്‍ 300 സീറ്റുകള്‍ ബി.ജെ.പി നേടി. പകുതിയിലധികം മണ്ഡലങ്ങളിലും 50 ശതമാനത്തിലേറെ വോട്ടു വിഹിതം പാര്‍ട്ടിക്ക് നേടാനുമായി. 1984-നുശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്ക് നേടിയതാണ് ഈ വോട്ടു വിഹിതം. ഒരു കൂട്ടുകക്ഷി മുന്നണിയിലൂടെയല്ലാതെ ഒറ്റയ്ക്ക് ഭരിക്കാമെന്നത് ബി.ജെ.പി ഇപ്പോള്‍ സ്വപ്നം കാണുന്നു.

ഈ വാർത്ത കൂടി വായിക്കാം
പാതിരിമാർ നട്ടുവളർത്തിയ ചേറ്റുവയിലെ കണ്ടൽക്കാട്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
മുസ്‌ലിം ലീഗിന്റെ പക്ഷമേത്?https://www.samakalikamalayalam.com/malayalam-vaarika/reports/2023/Dec/13/future-politics-of-the-muslim-league-194300.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Dec/13/future-politics-of-the-muslim-league-194300.html#comments043c5d55-abaf-4314-8011-fafe3aba1eb4Wed, 13 Dec 2023 10:03:00 +00002023-12-13T10:05:00.000Zmigrator/api/author/1895920iuml,muslim league,P. K. Kunhalikutty,United Democratic Front,INC-റിപ്പോർട്ട് 2017 ഏപ്രിൽ: മലപ്പുറം എം.പി ആയിരുന്ന മുസ്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദ് അന്തരിച്ച ഒഴിവിൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: വേങ്ങരയിൽനിന്നു നിയമസഭയെ പ്രതിനിധീകരിച്ചിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മൽസരിച്ചു ജയിച്ച് നിയമസഭാംഗത്വം രാജിവച്ചു. 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും ലോക്‌സഭയിലേക്കുതന്നെ മത്സരിച്ചു ജയിച്ചു. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ, ലീഗിനു പങ്കാളിത്തമുള്ള സർക്കാർ വരുമെന്ന പ്രതീക്ഷയായിരുന്നു കുഞ്ഞാലിക്കുട്ടിക്കും പാർട്ടിക്കും. അങ്ങനെ വന്നാൽ കുഞ്ഞാലിക്കുട്ടി കേന്ദ്രമന്ത്രി. പക്ഷേ, നരേന്ദ്ര മോദി സർക്കാരിനു തുടർഭരണം കിട്ടുകയാണുണ്ടായത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം എം.പി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച് ലോക്‌സഭാംഗത്വം രാജിവച്ചു. കേരളത്തിൽ യു.ഡി.എഫ് ഭരണത്തിലെത്തുമെന്നും സ്വഭാവികമായും നാലോ അഞ്ചോ മന്ത്രിമാരുൾപ്പെടുന്ന ലീഗ് നിയമസഭാകക്ഷിയുടെ നേതാവും മന്ത്രിയും ചിലപ്പോൾ ഉപമുഖ്യമന്ത്രിയുമാകാം എന്നതായിരുന്നു പ്രതീക്ഷ. പക്ഷേ, പിണറായി വിജയൻ സർക്കാരിനു തുടർഭരണമാണ് കിട്ടിയത്.

എം.എം. ഹസന്‍, വി.ഡി.സതീശന്‍, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ യുഡിഎഫ് സമ്മേളനത്തില്‍

പൊതുപണവും അധ്വാനവും അനാവശ്യമായി ചെലവഴിക്കാൻ ഇടയാക്കിയും സ്വന്തം പണവും പാർട്ടിപ്പണവും ധൂർത്തടിച്ചും ജനാധിപത്യപ്രക്രിയയെ ദുരുപയോഗം ചെയ്തതിനു പിന്നിൽ മുസ്‌ലിം ലീഗിനും അതിന്റെ അവസാന വാക്കായ നേതാവിനും ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്: അധികാരത്തിലെ പങ്കാളിത്തം. കേന്ദ്രത്തിൽ അധികാരം കിട്ടുമെന്നു കരുതി ലോക്‌സഭയിലേക്കു മത്സരിക്കുന്നു; അതു നടക്കാതെ വരുമ്പോൾ കാലാവധി തികയാൻ കാത്തുനിൽക്കാതെ സംസ്ഥാനഭരണത്തിൽ പങ്ക് പ്രതീക്ഷിച്ച് നിയമസഭയിലേക്ക്.

രണ്ടും കിട്ടാതെ ഇച്ഛാഭംഗത്തിന്റെ പരകോടിയിലാണ് ലീഗിന്റെ ഇപ്പോഴത്തെ നില. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വർഷത്തിനുള്ളിൽ വരാനിരിക്കുന്നു; ഉറച്ച രണ്ടു പാർലമെന്റ് മണ്ഡലങ്ങൾ കയ്യിലുണ്ട്. പക്ഷേ, വീണ്ടും കേന്ദ്രത്തിലേക്കു നോക്കാനുള്ള ആലോചന തൽക്കാലമില്ല. 2026 ഏപ്രിൽ-മേയിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുവരെ കാത്തിരിക്കുമ്പോൾ അധികാരത്തിനു പുറത്ത് പത്തു വർഷം തികയും. അതു വേണോ, അതോ ഇടതുമുന്നണിക്കൊപ്പം പോകണോ എന്ന ആലോചന പല തലങ്ങളിൽ പല രൂപത്തിൽ നടക്കുന്നു. യു.ഡി.എഫ് വിടണം എന്ന് ആഗ്രഹിക്കുന്നവരും വേണ്ട എന്ന് വിലക്കുന്നവരുമായി മുസ്‌ലിം ലീഗ് ഉള്ളിന്റെ ഉള്ളിൽ ഏറെക്കുറെ പിരിഞ്ഞാണു നിൽപ്പ്. യു.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് കോഴിക്കോട് ബീച്ചിൽ കെ.പി.സി.സി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പൊതുസമ്മേളനത്തിൽ, ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത് പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം ഇല്ലെന്നു വരുത്താനാണ്. തൽക്കാലത്തേക്കെങ്കിലും മുന്നണിമാറ്റ ആലോചനകളെക്കുറിച്ചുള്ള വാർത്തകൾ അവസാനിപ്പിക്കാൻ മാത്രം. പക്ഷേ, ലീഗിൽ ഇപ്പോഴും മുന്നണിമാറ്റം പുകയുന്നുണ്ട്. ലീഗിനെ നന്നായി അറിയാവുന്നവർക്ക് ആ ചൂട് മനസ്സിലാകും. മാത്രമല്ല, പറയുമ്പോൾ ലീഗുകാർക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം കൂടി മനസ്സിലാകും. പാണക്കാട് തങ്ങളുടെ വാക്കിന് ഇപ്പോൾ ലീഗിന് പഴയ വില ഇല്ല എന്ന സത്യമാണ് അത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കു ശേഷം ഹൈദരലി തങ്ങളേയും അദ്ദേഹത്തിനു ശേഷം സാദിഖലി തങ്ങളേയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തു കൊണ്ടുവന്നത് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നാണ്. പാണക്കാട്ടെ തങ്ങൾ സംസ്ഥാന അധ്യക്ഷനാവുക എന്ന കീഴ്‌വഴക്കം പാലിക്കാൻ മാത്രമാണ് ജില്ലാ പ്രസിഡന്റിന് ഒറ്റയടിക്ക് സംസ്ഥാന പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയത്. പക്ഷേ, തങ്ങള്‍മാരോടുള്ള സാധാരണവും സ്വാഭാവികവുമായ സ്‌നേഹാദരങ്ങൾക്കപ്പുറമുള്ള പരിഗണന അവരുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങൾക്കു കൊടുക്കാൻ കുഞ്ഞാലിക്കുട്ടിയും ലീഗിൽ മേധാവിത്വമുള്ള ‘കുഞ്ഞാലിക്കുട്ടിപക്ഷ’വും തയ്യാറല്ല. കുഞ്ഞാലിക്കുട്ടിപക്ഷം എന്നാൽ ലീഗ് തന്നെയാകുന്നു; അത് അധികാരത്തിനു മുൻതൂക്കം നൽകുന്ന പക്ഷവുമാണ്. കുഞ്ഞാലിക്കുട്ടി തീരുമാനിക്കാത്തതൊന്നും തങ്ങൾ പറഞ്ഞിട്ടില്ല.

മൂന്നാം സീറ്റ് എന്തിന്?

പി.കെ. കുഞ്ഞാലിക്കുട്ടി

മൂന്നാമത് ഒരു ലോക്‌സഭാ സീറ്റ് കൂടി കിട്ടാൻ കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടി പയറ്റിയത്. അതിന് മുന്നണിമാറ്റ അഭ്യൂഹങ്ങളെ പരമാവധി അയച്ചുവിട്ടു. ഉറപ്പുള്ള മൂന്നാം സീറ്റ് കിട്ടുകയും ലോക്‌സഭയിൽ ബി.ജെ.പി ഇതര സഖ്യത്തിനു ഭൂരിപക്ഷം കിട്ടുകയും ചെയ്താൽ മാത്രം ഇനി ലോക്‌സഭയിലേക്കു മത്സരിക്കുക എന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ആലോചന. കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായില്ലെങ്കിൽ അപ്പോഴത്തെ സാഹചര്യമനുസരിച്ചു തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എൽ.ഡി.എഫിലേക്കു പോവുക; എൽ.ഡി.എഫിന് ഒരു ഭരണത്തുടർച്ചയ്ക്കു കൂടി അത് ഇടയാക്കുമെങ്കിൽ വിലപേശുക, അങ്ങനെ പോകുമെന്ന് വരുത്തി കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാക്കി കൂടുതൽ നിയമസഭാ സീറ്റുകൾ നേടുക തുടങ്ങി അന്നത്തെ സാഹചര്യം നൽകുന്ന സാധ്യതകളേറെയാകാം. കേരള കോൺഗ്രസ് എമ്മിനെക്കൂടി തിരികെ യു.ഡി.എഫിൽ എത്തിക്കാൻ മുൻകൈ എടുത്ത് യു.ഡി.എഫ് ഭരണം ഉറപ്പാക്കുക എന്നതും ആ സാധ്യതകളുടെ കൂട്ടത്തിൽ ലീഗ് എണ്ണുന്നുണ്ട്. ഇത് ഓരോന്നും എത്രത്തോളം ഇഴകീറി പരിശോധിച്ചാലും കിട്ടുന്ന അവസാനത്തെ ഉത്തരം അധികാരത്തിൽ തിരിച്ചെത്താൻ ലീഗ് എന്തും ചെയ്യും എന്നതായിരിക്കും എന്നുമാത്രം. അധികാരമില്ലാതെ നിൽക്കാൻ കഴിയാത്ത പാർട്ടികൾ വേറെയുമുണ്ട് എന്നത് ലീഗിന്റെ ശ്രമങ്ങൾക്ക് കൂടുതൽ വേഗത നൽകുകയും ചെയ്യും.

ചില ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ലീഗിനു മുന്നോട്ടുപോകാൻ കഴിയില്ല. യഥാർത്ഥത്തിൽ ലീഗിനുള്ളിൽ രാഷ്ട്രീയമായും സംഘടനാപരമായും എന്തുതരം ചർച്ചകളാണു നടക്കുന്നത്? അഥവാ, അങ്ങനെ എന്തെങ്കിലും ചർച്ചകൾ ആഴത്തിൽ നടക്കാൻ കഴിയുന്നവിധം ജനാധിപത്യപരമായ വീണ്ടുവിചാരമുള്ള പാർട്ടിയായി ലീഗ് മാറിയോ? അവർ പ്രതിനിധാനം ചെയ്യുന്ന, അവരുടെ വോട്ടുബാങ്കായ സമുദായത്തിന്റെ സാമൂഹിക അന്തസ് ഉയർത്താൻ ലീഗ് എന്താണു ചെയ്തത്? മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ ഭീഷണികളെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കാൻ ലീഗ് എന്തു ചെയ്തു?

1992 ഡിസംബർ 6-ന് കർസേവകർ ബാബരി മസ്ജിദ് തകർത്തപ്പോൾ കേന്ദ്രം ഭരിക്കുന്നത് പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു. കേന്ദ്രം നോക്കി നിൽക്കുക മാത്രം ചെയ്തു എന്ന വിമർശനം അന്നുമിന്നും നിലനിൽക്കുന്നു. എല്ലാം കഴിഞ്ഞ് ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടുകയും ആർ.എസ്.എസ്സിനെ പിരിച്ചുവിടുകയുമാണ് ചെയ്തത്. റാവു കോൺഗ്രസ്സിനും രാജ്യത്തിന്റെ മതേതര മനസ്സിനും ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്തുകൂടിയാണ് അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം എ..സി.സി ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കാൻപോലും വിസമ്മതിച്ചത്. പക്ഷേ, റാവുവിനോടും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനോടുമുള്ള പ്രതിഷേധം അറിയിച്ച് കോൺഗ്രസ്സുമായുള്ള മുന്നണിബന്ധം ഒരു ദിവസത്തേക്കുപോലും പിരിയാൻ മുസ്‌ലിം ലീഗ് കേരള നേതൃത്വം തയ്യാറായില്ല. സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടിന്റെ സത്യസന്ധത ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ട സന്ദർഭമായിരുന്നു അത്. ബാബരി മസ്ജിദ് പൊളിച്ചത് രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ ഏറ്റവും കനത്ത ആഘാതമാണെന്ന് ബി.ജെ.പിയും ശിവസേനയുമൊഴികെ എല്ലാ പാർട്ടികളും നിലപാടെടുത്തു. മാത്രമല്ല, കേന്ദ്രസർക്കാരിന്റേയും അതിനെ നയിച്ച കോൺഗ്രസ്സിന്റേയും സംഘപരിവാർ അനുകൂല മനസ്സ് വെളിപ്പെട്ടു എന്ന വിമർശനം ഇടതുപക്ഷം ഉൾപ്പെടെ രൂക്ഷമായി ഉന്നയിക്കുകയും ചെയ്തു. ലീഗിനുള്ളിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. കോൺഗ്രസ് ബന്ധം തുടരുന്നതിനെതിരേ പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനും എം.പിയുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠിന്റെ നേതൃത്വത്തിൽ ശക്തമായ നിലപാടെടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും ഉൾപ്പെട്ട നേതാക്കൾ കോൺഗ്രസ് ബന്ധം നിലനിർത്താൻ തന്നെയാണ് തീരുമാനിച്ചത്. ഒടുവിൽ സേഠിനും അദ്ദേഹത്തെ പിന്തുണച്ചവർക്കും പുറത്തുപോകേണ്ടിവന്നു. അവർ ഇന്ത്യൻ നാഷണൽ ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. ഇടതുപക്ഷ മുന്നണിയുടെ ഭാഗമാകാൻ കഴിയും എന്ന പ്രതീക്ഷ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് പേരിൽ മുസ്‌ലിം എന്ന സമുദായപ്പേര് ഒഴിവാക്കി പുതിയ പാർട്ടി ഉണ്ടാക്കിയത്. പക്ഷേ, .എൻ.എല്ലിന് എൽ.ഡി.എഫിന്റെ ഭാഗമാകാൻ കാൽ നൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടിവന്നു. അപ്പോഴേയ്ക്കും ഐ.എൻ.എൽ ഒരു ഈർക്കിലി പാർട്ടിയായി മാറിക്കഴിഞ്ഞിരുന്നു. രൂപീകരണഘട്ടത്തിൽത്തന്നെ ഇടതുമുന്നണിയിൽ എടുത്തിരുന്നെങ്കിൽ സംഘടനാപരമായി ശക്തിപ്പെടാൻ ആ മുന്നണിബന്ധം ആ പാർട്ടിക്ക് ഉപകരിക്കുമായിരുന്നു. പക്ഷേ, തുടക്കത്തിലെ അനുകൂല നിലപാടിൽനിന്ന് സി.പി.എം പിൻമാറിയതിനു ശക്തമായ ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു: മുസ്‌ലിം ലീഗ് ഇന്നല്ലെങ്കിൽ നാളെ യു.ഡി.എഫ് വിട്ട് ഇപ്പുറത്തു വരും എന്ന പ്രതീക്ഷ. സംഘടനാപരമായി കെട്ടുറപ്പുള്ള ഏക മുസ്‌ലിം രാഷ്ട്രീയ പാർട്ടിയായ ലീഗിനെത്തന്നെ കിട്ടുമെങ്കിൽ പിന്നെന്തിന് ഐ.എൻ.എൽ? സി.പി.എമ്മിന്റെ ആ പ്രതീക്ഷയ്ക്ക് വെള്ളവും വളവും കൊടുത്ത് ലീഗ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

സി.പി.എമ്മിന്റെ പാലം മാറുന്നു

സി.പി.എമ്മിനെപ്പോലെ വലതുപക്ഷ രാഷ്ട്രീയ കൗശലങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു പാർട്ടിയെപ്പോലും പതിറ്റാണ്ടുകളായി മോഹിപ്പിച്ചു നിർത്താൻ ലീഗിനു കഴിഞ്ഞു. അവരുടെ ഉറച്ച വോട്ടുബാങ്ക് ആ പ്രലോഭനത്തെ ഉറപ്പിച്ചുനിർത്തി. അഖിലേന്ത്യാലീഗും ഐ.എൻ.എല്ലും പി.ഡി.പിയും എസ്.‍‍ഡി.പി.ഐയുമൊക്കെ ഉണ്ടായിട്ടും ലീഗിന്റെ അടിത്തറയിൽ വലിയ വിള്ളലൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല എന്ന വിലയിരുത്തലാണ് സി.പി.എമ്മിനെ മോഹിപ്പിക്കുന്നത്. കേരള കോൺഗ്രസ് എമ്മിനെ എൽ.ഡി.എഫിൽ എടുക്കുക എന്ന ഉറച്ച തീരുമാനത്തിന്റെ ഔദാര്യത്തിലാണ് എല്ലുംതോലുമായി മാറിയ ഐ.എൻ.എല്ലിനെ മുന്നണിയിൽ എടുക്കാനുള്ള തീരുമാനവും ഉണ്ടായത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എൽ.ഡി.എഫിൽ എടുത്തില്ലെങ്കിൽ മാണി ഗ്രൂപ്പ് ബി.ജെ.പിക്കൊപ്പം പോകും എന്ന ആശങ്ക സി.പി.എമ്മിന് ഉണ്ടായിരുന്നു.

ഏതായാലും സി.പി.എമ്മിനെ മോഹിപ്പിച്ചുനിർത്തുന്നതിന്റെ ഗുണം പലവിധത്തിൽ പലപ്പോഴായി മുസ്‌ലിം ലീഗിനു കിട്ടുകതന്നെ ചെയ്തു. 1996-2001 കാലയളവിലെ ഇ.കെ. നായനാർ സർക്കാർ ഐസ്‌ക്രീം പാർലർ കേസിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ പുഷ്പം പോലെ രക്ഷിച്ചെടുത്തത് ഉദാഹരണം. കേരള രാഷ്ട്രീയം ഏറെ ചർച്ച ചെയ്തു കഴിഞ്ഞതാണ് ആ വിട്ടുവീഴ്ചയുടെ നാനാവശങ്ങൾ. മുന്നണിമാറ്റം ഉണ്ടായില്ലെങ്കിലും ചില്ലറ രാഷ്ട്രീയ നേട്ടമൊക്കെ ഇടയ്ക്ക് സി.പി.എമ്മിന് കിട്ടാതിരുന്നില്ല. അതിലൊന്നാണ് ഒരു ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ‘അടവുനയം’ ഉദാഹരണം. പക്ഷേ, 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം നിയോജകമണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ച മുൻ യൂത്ത് ലീഗ് നേതാവ് കെ.ടി. ജലീലിന് ഇടതുമുന്നണി നൽകിയ പിന്തുണ സി.പി.എമ്മും കുഞ്ഞാലിക്കുട്ടിയുമായി, അതായത് ലീഗുമായി ഒരു അകൽച്ചയ്ക്ക് കാരണമായി. 2016-ൽ രണ്ടാംവട്ടം ജയിച്ച ജലീലിനെ ഒന്നാം പിണറായി വിജയൻ സർക്കാരിൽ മന്ത്രിയാക്കുക കൂടി ചെയ്തതോടെ ആ അകൽച്ച കൂടി. പക്ഷേ, ലീഗിൽ പ്രതീക്ഷ വച്ച് നിൽക്കുന്നതിനു പകരം മുസ്‌ലിം സമുദായത്തിൽ സ്വന്തം നിലയിൽ ഗുണഫലമുണ്ടാകുന്ന ഇടപെടലുകൾ നടത്താൻ സി.പി.എമ്മിന് ജലീലിനെ ഉപകരിച്ചു. അത് ശരിയായി തിരിച്ചറിഞ്ഞതുകൊണ്ടാണ് അവർ അദ്ദേഹത്തിനു കൂടുതൽ പരിഗണന നൽകിയത്. .കെ. ഇമ്പിച്ചി ബാവ, പാലോളി മുഹമ്മദുകുട്ടി, ടി.കെ. ഹംസ എന്നിവർ മലബാറിൽ, പ്രത്യേകിച്ചും ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ ഇടതുപക്ഷത്തിന് ഉണ്ടാക്കിക്കൊടുത്ത അടിത്തറയുടെ രൂപത്തിലായിരുന്നില്ല ജലീലിനെക്കൊണ്ടുള്ള ഗുണം. അബ്‌ദുനാസർ മഅ്ദനിയെക്കൊണ്ട് കിട്ടും എന്നു സി.പി.എം പ്രതീക്ഷിച്ച രാഷ്ട്രീയ നേട്ടത്തിന്റെ പല മടങ്ങ് വലുതുമായിരുന്നു അത്. ലീഗിന്റെ പ്രധാന അടിത്തറയായ സമസ്ത കേരള ജംഇത്തുൽ ഉലമ ഉൾപ്പെടെ വിവിധ മുസ്‌ലിം സംഘടനകൾക്ക് സി.പി.എം നേതൃത്വവുമായി, ഭരണനേതൃത്വവുമായി ഇടപെടാനുള്ള പാലമായി ജലീൽ മാറി. ചരിത്രത്തിലാദ്യമായി മഞ്ചേരി (ഇന്നത്തെ മലപ്പുറം) ലോക്‌സഭാ മണ്ഡലത്തിൽ ലീഗിനെ തോൽപ്പിച്ച ടി.കെ. ഹംസ പാർലമെന്ററി ചരിത്രത്തിൽ മായ്ക്കാത്ത ഇടമാണ് ഉണ്ടാക്കിയതെങ്കിൽ അധികാരത്തിന്റെ സാധ്യത ഉപയോഗിച്ച് ലീഗിനുള്ളിൽ കടന്ന് ആ പാർട്ടിയെ വിറളിപിടിപ്പിക്കുന്നതിന് സി.പി.എമ്മിനെ സഹായിക്കുകയാണ് ജലീൽ ചെയ്തത്. അങ്ങനെയാണ് ലീഗ് യു.ഡി.എഫിനൊപ്പം തന്നെയാണെന്നും വേറെ മോഹങ്ങളൊന്നും ആർക്കും വേണ്ടെന്നും ലീഗിലേക്കു തന്നെ നോക്കി സമസ്ത നേതാവുകൂടിയായ ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കു പറയേണ്ടിവന്നത്. ആ തീരുമാനത്തെ ആശ്വാസ നെടുവീർപ്പോടെ അഭിനന്ദിക്കാൻ കോൺഗ്രസ്സിനെ നിർബ്ബന്ധിതമാക്കിയതും ഇതിന്റെ തുടർച്ചതന്നെ. അങ്ങനെ നോക്കുമ്പോൾ ലീഗിനു വെച്ച വെള്ളം മറ്റൊരുവിധത്തിൽ തിളപ്പിച്ച് അതിൽ ലീഗിനെത്തന്നെ മുക്കിയെടുക്കുകയാണ് സി.പി.എം ഇപ്പോൾ. സ്വന്തം ഇടം ഇടയ്ക്കിടെ ഉറപ്പിച്ചു പറയേണ്ടിവരുന്ന ഗതികേടിലേക്ക് ലീഗിനെ എത്തിക്കാൻ കഴിഞ്ഞതിൽപ്പരം മറ്റെന്താണുള്ളത്.

ജിഫ്രി തങ്ങളും ഇപ്പുറത്തുതന്നെ; പക്ഷേ,

ജിഫ്രി മുത്തുക്കോയ തങ്ങള്‍

പലരും ലീഗിനു പുറത്തുനിന്നു പറയുകയും കരുതുകയും ചെയ്യുന്നതുപോലെ സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇപ്പോൾ ലീഗ് നേതൃത്വവുമായി ഉടക്കിനിൽക്കുകയല്ല. അങ്ങനെയൊരു ഘട്ടമുണ്ടായിരുന്നു. അതുകഴിഞ്ഞു. അധികാരത്തിലിരിക്കുന്ന സി.പി.എമ്മുമായി നല്ല ബന്ധം നിലനിർത്തുക; മുസ്‌ലിം ലീഗിനെ ദുർബ്ബലപ്പെടുത്തുന്ന ഒരു നടപടിയേയും പിന്തുണയ്ക്കാതിരിക്കുക എന്നതാണ് ഇപ്പോൾ സമസ്തയും ജിഫ്രി തങ്ങളും സ്വീകരിച്ചിരിക്കുന്ന നിലപാട്. അത് ആലോചിച്ചും ചർച്ചചെയ്തുമെടുത്ത തീരുമാനമാണ്. ഒരുപക്ഷേ, മുസ്‌ലിം ലീഗ് സ്വന്തം രാഷ്ട്രീയ പ്രസക്തി വിശദീകരിച്ചു ബോധ്യപ്പെടുത്താൻ സമയവും ബൗദ്ധികശേഷിയും വിനിയോഗിച്ചതിന്റെ ഫലമാണ് ഇത്. .ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് തുടങ്ങിയവരുടെ പല തലങ്ങളിലെ ആശയവിനിമയങ്ങൾ ഇതിനെ സഹായിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി മുന്‍പത്തേതിൽനിന്നു വ്യത്യസ്തമായി ഇ.ടി. മുഹമ്മദ് ബഷീറിനേയും എം.കെ. മുനീറിനേയും വിശ്വാസത്തിലെടുത്തതിന്റേയും ഫലം. യൂത്ത് ലീഗിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിയതിന്റേയും ഫലം. ഒരു കാരണവശാലും സമസ്തയുടെ ഒരു നിലപാടും സി.പി.എമ്മിനുവേണ്ടിയോ ലീഗിന് വിരുദ്ധമോ ആകില്ല എന്ന ഉറപ്പു നേടാൻ ഈ ചർച്ചകൾക്കു കഴിഞ്ഞു. ഫാസിസവും വർഗ്ഗീയതയും രാജ്യത്തെ സ്വന്തം വരുതിയിലേക്ക് മുന്‍പത്തേക്കാൾ കൂടുതൽ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ ലീഗ് താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കരുത് എന്നാണ് തങ്ങളും മറ്റ് സമസ്ത നേതാക്കളും എടുത്ത നിലപാട്. അത്ഭുതം തോന്നിയേക്കാം, സമസ്തയെ നിങ്ങൾ ഭയപ്പെടേണ്ട എന്നും ലീഗ് നേതൃത്വം ചാഞ്ചാടാതിരുന്നാൽ മതി എന്നും ചർച്ചയുടെ ഗതി തിരിച്ചുവയ്ക്കാൻ ജിഫ്രി തങ്ങൾക്കും മറ്റും സാധിച്ചു. ഫാസിസ്റ്റു ഭീഷണിയും സമുദായപാർട്ടി ഒന്നിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യവും പറഞ്ഞ് സമസ്തയെ മെരുക്കുക, പിന്നീട് സാഹചര്യം പോലെ സി.പി.എമ്മുമായി കൂടിയാലോചിച്ച് മുന്നണി മാറ്റം ആവശ്യമെങ്കിൽ നടപ്പാക്കുക എന്ന കുഞ്ഞാലിക്കുട്ടിയുടെ അജൻഡ പൊളിയുക കൂടിയാണ് ചെയ്തത്. കെ.പി.സി.സി റാലിയിൽ സാദിഖലി തങ്ങൾ നടത്തിയ പ്രഖ്യാപനത്തെ സ്വാധീനിച്ചതും ഈ ചർച്ചകൾ തന്നെയാണ്. പക്ഷേ, അതിനുമുന്‍പ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഇക്കാര്യം സംസാരിച്ചിരുന്നു. റാലി പലസ്തീനു വേണ്ടിയാണെങ്കിലും മുന്നണിക്കാര്യം പറയാൻ പറ്റിയ അവസരം കൂടിയാണ് ഇതെന്ന് ആ സംസാരത്തിനു മുന്‍പേ സാദിഖലി തങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷേ, താനുമായി കൂടിയാലോചിച്ചാണ് തങ്ങൾ ആ പ്രഖ്യാപനം നടത്തിയത് എന്നു വരുത്താൻ കുഞ്ഞാലിക്കുട്ടിക്കു സാധിച്ചു. ..സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുമായി യോഗത്തിനു മുന്‍പ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. തങ്ങൾ പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്കു മടങ്ങുമ്പോൾ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അഭിനന്ദിച്ചത് ആ പിന്നാമ്പുറ വർത്തമാനത്തിന്റെ തുടർച്ചയായിരുന്നു.

പക്ഷേ, എല്ലാ വാതിലുകളും അടച്ച്, അധികാരം എപ്പോഴെങ്കിലും തിരിച്ചുവരട്ടെ എന്ന് ആശ്വസിക്കാനൊന്നും ലീഗ് തീരുമാനിച്ചിട്ടില്ല. അതാണ് തുടക്കത്തിൽ പറഞ്ഞത്: 2026 ഏപ്രിൽ-മേയിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ടത്. അതുവരെ കാത്തിരിക്കുമ്പോൾ അധികാരത്തിനു പുറത്ത് പത്തു വർഷം തികയും. അതു വേണോ അതോ ഇടതുമുന്നണിക്കൊപ്പം പോകണോ എന്ന ആലോചന പല തലങ്ങളിൽ പല രൂപത്തിൽ തുടരും. യു.ഡി.എഫ് വിടണം എന്ന് ആഗ്രഹിക്കുന്നവരും വേണ്ട എന്ന് വിലക്കുന്നവരുമായി മുസ്‌ലിം ലീഗ് ഉള്ളിന്റെ ഉള്ളിൽ ഏറെക്കുറെ പിരിഞ്ഞുതന്നെയാണു നിൽപ്പ്.

ഈ കഥ കൂടി വായിക്കാം
ഈ കൂട്ടില്‍ കോഴിയുണ്ടോ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ തഴയപ്പെടുമ്പോള്‍https://www.samakalikamalayalam.com/malayalam-vaarika/reports/2024/Jan/10/are-the-senior-leaders-of-the-bjp-being-excluded-196500.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Jan/10/are-the-senior-leaders-of-the-bjp-being-excluded-196500.html#comments1254a825-7eac-4046-bf99-b4391d37e666Wed, 10 Jan 2024 11:06:00 +00002024-01-10T11:06:00.000Zmigrator/api/author/1895920uma bharti,raman singh,Bharatiya Janata Party,Sushil Kumar Modi,shivraj singh chouhan,Vasundhara Rajeറിപ്പോർട്ട് 

ശിവരാജ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിങ്, സുശീല്‍കുമാര്‍ മോദി...നേതാവ് എന്ന നിലയില്‍ പ്രാപ്തിയും കഴിവും തെളിയിച്ചവര്‍. മോദി-ഷാ കൂട്ടുകെട്ട് പാര്‍ട്ടിക്കകത്ത് നിശ്ചയിച്ച വിരമിക്കല്‍ പ്രായം 75 വയസ്സിനേക്കാള്‍ കുറവായിട്ടും ഈ പ്രമുഖ നേതാക്കളൊക്കെ പാര്‍ട്ടിയില്‍ അരികുവല്‍ക്കരിക്കപ്പെട്ടു. ഇവര്‍ക്കൊക്കെ പ്രായം മോദിയെക്കാള്‍ കുറവ്. പകിട്ടിലും പാരമ്പര്യത്തിലും ഒട്ടും പിന്നിലല്ലതാനും. ബിഹാറില്‍, 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്ര അറിയപ്പെടാത്ത, പ്രശസ്തരല്ലാത്ത തര്‍ക്കിഷോര്‍ പ്രസാദിനേയും രേണു ഖുഷ് വാലയേയുമാണ് മന്ത്രിസഭയില്‍ ബി.ജെ.പി ഉള്‍പ്പെടുത്തിയത്. അതേപോലെത്തന്നെയാണ് ഇത്തവണ മധ്യപ്രദേശില്‍ മോഹന്‍ യാദവിനേയും രാജസ്ഥാനില്‍ ആദ്യമായി എം.എല്‍.എയാകുന്ന ഭജന്‍ലാല്‍ ശര്‍മ്മയേയും പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയത്. ചൗഹാനും വസുന്ധരയും ഒഴിവാക്കപ്പെട്ടു. അദ്വാനിയെ അരികിലിരുത്തി മോദി പ്രധാനമന്ത്രിപദത്തിലെത്തിയ അതേ തലമുറമാറ്റം തന്നെയാണ് ഇപ്പോഴും  നടപ്പിലാകുന്നത്. സംസ്ഥാനത്തെ പ്രബല നേതാക്കന്മാരെ തഴഞ്ഞ് നോമിനികളെ കുടിയിരുത്തുന്ന തലമുറ മാറ്റത്തിന്റെ പേരില്‍ പാര്‍ട്ടിയിലും തന്റെ അപ്രമാദിത്യം അരക്കിട്ടുറപ്പിക്കുകയാണ് മോദിയും അമിത്ഷായും.  

ശിവരാജ് ചൗഹാന്‍
അപ്രസക്തനാകുമോ?

പതിനാറര വര്‍ഷമാണ് ശിവരാജ് ചൗഹാന്‍ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിലിരുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന, കാര്യപ്രാപ്തിയുള്ള നേതാവും അദ്ദേഹം തന്നെ. ഉത്തരേന്ത്യയിലെ ബി.ജെ.പിയുടെ എണ്ണം പറഞ്ഞ ഒ.ബി.സി നേതാക്കളിലൊരാള്‍. എന്നിട്ടും ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യനാളുകളില്‍ ബി.ജെ.പി അദ്ദേഹത്തെ മാറ്റിനിര്‍ത്തി. ഈ നീരസം കാണിക്കാതെ പ്രചരണത്തില്‍ സജീവമായി വീണ്ടും സ്വന്തം പാര്‍ട്ടിയെ അധികാരത്തിലേറ്റുകയും ചെയ്തു.  അഞ്ചാം തവണയും അദ്ദേഹത്തിന് മുഖ്യമന്ത്രി കസേര ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നില്ലെങ്കിലും ആ സ്ഥാനം താന്‍ അര്‍ഹിച്ചിരുന്നുവെന്ന് അദ്ദേഹം മനസ്സിലെങ്കിലും കണ്ടിരുന്നിരിക്കണം. 

ശിവരാജ് സിങ് ചൗഹാന്‍


മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ചൗഹാന്റെ ജനനം. ആര്‍.എസ്.എസിലൂടെയാണ് പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1991-ല്‍ വിദിശ മണ്ഡലത്തിലാണ് ആദ്യമായി വിജയിക്കുന്നത്. പിന്നീട് മൂന്നു തവണ കൂടെ അദ്ദേഹം ഇവിടെനിന്നു വിജയിച്ചു. ശേഷം ചൗഹാന്റെ നോട്ടം ദേശീയ രാഷ്ട്രീയത്തിലേക്കായി. എം.പിയായിരിക്കെയാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം എത്തുന്നത്. അതോടെ, വീണ്ടും സംസ്ഥാനത്തേക്കെത്തി. 
2003-ല്‍ ദിഗ്വിജയ് സിങ്ങിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിച്ച് അധികാരത്തി ലെത്തിയ ഉമാഭാരതിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിപദം രാജി വയ്ക്കേണ്ടിവന്നു. മറ്റൊരു മുതിര്‍ന്ന നേതാവായ ബാബുലാല്‍ ഗൗര്‍ ഈ സ്ഥാനത്തെത്തിയെങ്കിലും ആഭ്യന്തരപ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ രൂക്ഷമായതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഗൗറിനും സ്ഥാനമൊഴിയേണ്ടിവന്നു. ഇതോടെയാണ് ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ചൗഹാന്‍ രംഗത്തെത്തുന്നത്. അങ്ങനെ 2005-ല്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ച ചൗഹാന് കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആ കസേരയില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നത് 2018 മുതലുള്ള 15 മാസങ്ങളില്‍ മാത്രമാണ്. പക്ഷേ, ഇത്തവണ ഒത്തുതീര്‍പ്പെന്ന രീതിയിലല്ല ഭജന്‍ലാല്‍ ശര്‍മ്മ വരുന്നതെന്ന വ്യത്യാസമുണ്ട്.

 
വാജ്പേയി-അദ്വാനി കാലഘട്ടത്തില്‍നിന്ന് മോദി-ഷാ കാലത്തിലേക്കെത്തുമ്പോള്‍ ആ കൂട്ടുകെട്ടിനൊപ്പം നില്‍ക്കാന്‍ ചൗഹാന്‍ ശ്രദ്ധിച്ചിരുന്നു. 2020-ല്‍ ഭരണം 'തിരികെപ്പിടിച്ച്' കേന്ദ്ര നേതൃത്വം ചൗഹാനെ മുഖ്യമന്ത്രിപദമേല്പിച്ചു. അന്നുതന്നെ അദ്ദേഹത്തിന് അതിന്റെ 'റിസ്‌ക്'  മനസ്സിലായിരുന്നു. പാര്‍ട്ടിയിലോ ഭരണത്തിലോ മുന്‍പ് ഉണ്ടായിരുന്ന ആധിപത്യം അന്നുമുതല്‍ അദ്ദേഹത്തിന് ഇല്ലാതായി. ഇത്തവണ തെരഞ്ഞെടുപ്പിനു മുന്‍പേ കാര്യങ്ങള്‍ ഏറെക്കുറെ ഉറപ്പായിരുന്നു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വി.ഡി. ശര്‍മയും ചൗഹാനും തമ്മിലുള്ള ഭിന്നത അത് കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കോണ്‍ഗ്രസ് നാള്‍ക്കുനാള്‍ ശക്തിയാര്‍ജ്ജിച്ചു വരികയാണെന്നും ബി.ജെ.പി നേതൃത്വത്തിനു വ്യക്തമായി. ഇതോടെ ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നു തന്നെയായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. കൂട്ടായ നേതൃത്വം, മോദിയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന എന്ന തീരുമാനത്തെ ചൗഹാനും എതിര്‍ത്തില്ല. എതിര്‍ക്കാന്‍ മറ്റ് വഴികളില്ല  എന്നു പറയുന്നതാകും ശരി. 


2009-ല്‍ യു.പി.എ ഭരണം നിലനിര്‍ത്തി. എല്‍.കെ. അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹം ഇല്ലാതായതോടെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കായുള്ള അന്വേഷണം ബി.ജെ.പി ആരംഭിക്കുന്നത്. കേശുഭായ് പട്ടേലിനു പകരം നരേന്ദ്ര മോദി ഗുജറാത്തിലും ബാബു ലാല്‍ ഗൗറിനു പകരം ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശിലും മുഖ്യമന്ത്രിയായതിനു ശേഷം തുടര്‍ച്ചയായ വിജയങ്ങളായിരുന്നു ഇരു സംസ്ഥാനങ്ങളിലും. ഇരുവരും മുഖ്യമന്ത്രിമാരായി തുടരുകയും ചെയ്തു. ഇതില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്വാനിയുടെ പിന്തുണ ശിവരാജ് സിങ് ചൗഹാനായിരുന്നു.

ലാളിത്യമുള്ള, അത്ര തീവ്രമല്ലാത്ത, എല്ലാവരേയും ഉള്‍ക്കൊള്ളണമെന്ന് പറയുന്ന ചൗഹാന് പക്ഷേ, നറുക്ക് വീണില്ല. ന്യൂനപക്ഷ സമുദായങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്നതാവാം ഒരുപക്ഷേ, കാരണം. മികച്ച ഭരണാധികാരിയെന്ന പേരുണ്ടായിട്ടും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തെരഞ്ഞെടുത്തത് മോദിയെയാണ്. അന്നു മുതലാണ് കെട്ടിലും മട്ടിലും ബി.ജെ.പിയുടെ ഭാവവും രൂപവും മാറിയത്. മോദി-ഷാ കൂട്ടുകെട്ടിലൂടെ ബി.ജെ.പി തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്തു. ഏതാണ്ട് ഉത്തരേന്ത്യ മുഴുവന്‍ പിടിച്ചടക്കുകയും ചെയ്തു. 


2013 വരെ മോദിയും ചൗഹാനും ബി.ജെ.പിയുടെ മുഖ്യമന്ത്രിമാര്‍ എന്ന നിലയില്‍ തുല്യരായിരുന്നു. എന്നാല്‍ അവിടെനിന്ന് 10 വര്‍ഷം കഴിയുമ്പോള്‍ പാര്‍ട്ടിയില്‍ ഒറ്റസ്വരമേയുള്ളൂ. അത് മോദിയുടേതാണ്, ബി.ജെ.പിയുടെ ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗങ്ങളായിരുന്ന ചൗഹാനേയും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയേയും 2022 ഓഗസ്റ്റില്‍ ഒഴിവാക്കിയിരുന്നു. ചൗഹാന്റെ പടിയിറക്കത്തിന്റെ തുടക്കമായിരുന്നു ഇത്.

ശിവരാജ് സിങ് ചൗഹാന്‍ പ്രചരണത്തിനിടയില്‍


2018-ല്‍ മധ്യപ്രദേശില്‍ ബി.ജെ.പി പരാജയപ്പെട്ടപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ 22 എം. എല്‍.എമാരുമായി ബി.ജെ.പിയിലേക്കെത്തി. ഇതോടെ കമല്‍നാഥ് മന്ത്രിസഭ വീണു. ഭരണം ബി.ജെ.പിക്കു കിട്ടി. അന്ന്, എല്ലാ വിഭാഗങ്ങളേയും കൂട്ടി യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ചൗഹാനല്ലാതെ മറ്റൊരു വഴി പാര്‍ട്ടി നേതൃത്വത്തിനില്ലായിരുന്നു. ഒ.ബി.സി വിഭാഗങ്ങളെ തൃപ്തിപ്പെടുത്തേണ്ടതും ബി.ജെ.പിക്ക് ആവശ്യമായിരുന്നു. എന്നാല്‍, ഇന്നങ്ങനെയല്ല സ്ഥിതി.  ചൗഹാനു പകരം ആളെ കണ്ടെത്താമെന്ന ആത്മവിശ്വാസം ഇന്ന് മോദിക്കും കൂട്ടര്‍ക്കുമുണ്ട്. 
എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂര്‍ണ്ണമായും ചൗഹാനെ തഴയാന്‍ മോദി-ഷാ കൂട്ടുകെട്ട് തയ്യാറുമല്ല. ബി.ജെ.പിയുടെ ഏറ്റവും വലിയ ഒ.ബി.സി നേതാക്കളിലൊരാളായ ചൗഹാനെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന് അവര്‍ കരുതുന്നു.  അഞ്ചു തവണ എം.പി, 4 വട്ടം മുഖ്യമന്ത്രിയായ മറ്റാരും തന്നെ ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലില്ല.  വസുന്ധരയേയോ രമണ്‍സിങ്ങിനേയോ ഒഴിവാക്കിയതു പോലെ ചൗഹാനെ ബി.ജെ.പി തഴയില്ലെന്നു കരുതാം. ചൗഹാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറാം വട്ടവും മത്സരത്തിനിറക്കി ദേശീയ നേതൃത്വത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 29 മണ്ഡലങ്ങളിലും ബി.ജെ.പിയെ വിജയിപ്പിക്കുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്.

വസുന്ധരയില്ലാത്ത
രാജസ്ഥാന്‍ 

ഇത്തവണ ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞ് ആ സ്ഥാനത്തേക്കെത്തിയത് ഭജന്‍ലാല്‍ ശര്‍മ. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശര്‍മ ഇതാദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സാംഗനേറില്‍നിന്നു ജയിച്ച അദ്ദേഹത്തെ ബ്രാഹ്മണ വിഭാഗത്തിനു പരിഗണന നല്‍കിയാണ് മുഖ്യമന്ത്രിയാക്കിയതെന്ന് പാര്‍ട്ടി പറയുന്നു. മധ്യപ്രദേശിലെപ്പോലെത്തന്നെ രാജസ്ഥാനിലും  ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കാനായിരുന്നു ഈ തന്ത്രം.

വസുന്ധര രാജെ


രണ്ടു പതിറ്റാണ്ടോളമായി രാജസ്ഥാനില്‍ ബി.ജെ.പിയുടെ മുഖമാണ് എഴുപതുകാരിയായ വസുന്ധര രാജെ. രാജസ്ഥാന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായ അവര്‍ അഞ്ചു തവണ പാര്‍ലമെന്റംഗമായി. നിലവില്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമാണ്. എന്നാല്‍, മോദി-ഷാ കൂട്ടുകെട്ടിന് വസുന്ധരയെ അത്ര താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം പാര്‍ട്ടിയുമായി അവര്‍ അകല്‍ച്ചയിലുമായിരുന്നു. പ്രധാനപ്പെട്ട പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. 
ഇത്തവണ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടണമെന്ന് ആവശ്യം ഉയര്‍ന്നു. അവഗണിക്കുന്നുവെന്നു തോന്നിയപ്പോള്‍ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കാന്‍ സമയമായെന്ന് അവര്‍ പ്രസ്താവനയിറക്കി. വിട്ടുവീഴ്ചയ്ക്ക് വസുന്ധര ഒരുക്കമല്ലെന്നു  വന്നതോടെ അനുനയത്തിന്റെ പാതയില്‍ കേന്ദ്രനേതൃത്വമെത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ വിശ്വസ്തര്‍ക്കു മത്സരിക്കാന്‍ അവസരം നല്‍കി ദേശീയനേതൃത്വം പ്രശ്നം പരിഹരിച്ചു. 
വസുന്ധരയെപ്പോലൊരു മാസ് ലീഡറിനെ കണ്ടെത്താന്‍ ഇന്നും ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ചൗഹാനെപ്പോലെത്തന്നെ വാജ്പേയ്-അദ്വാനി 'തലമുറ'യില്‍പ്പെട്ടയാളാണ് വസുന്ധരയും. നാലു പതിറ്റാണ്ട് നീളുന്ന രാഷ്ട്രീയ പരിചയം, രണ്ട് തവണ മുഖ്യമന്ത്രി...


കോണ്‍ഗ്രസ്സിലൂടെയാണ് വസുന്ധര രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് കടുത്ത കോണ്‍ഗ്രസ് വിരോധിയുമായി. അമ്മ വിജയരാജെ സിന്ധ്യയുടെ പാത പിന്‍പറ്റി 1984-ലാണ് വസുന്ധര രാജെ സിന്ധ്യ രാഷ്ട്രീയത്തിലെത്തുന്നത്. 1951-ല്‍ രൂപീകൃതമായ ജനസംഘ് 1977-ല്‍ ജനതാപാര്‍ട്ടിയില്‍ ലയിക്കുകയും പിന്നീട് തമ്മിലടിച്ചു പിരിയുകയും ചെയ്ത ശേഷം വാജ്പേയി-അദ്വാനി എന്നിവരുടെ നേതൃത്വത്തില്‍ പഴയ ജനസംഘ് നേതാക്കള്‍ 1980-ല്‍ ബി.ജെ.പി രൂപീകരിച്ചപ്പോഴും ശക്തമായ പിന്തുണയുമായി വിജയരാജെ സിന്ധ്യ കൂടെയുണ്ടായിരുന്നു. എല്ലാക്കാലത്തും മധ്യപ്രദേശില്‍നിന്നു വാജ്പേയിയുടെ വിജയം ഉറപ്പാക്കിയിരുന്നതും ഗ്വാളിയോര്‍ മേഖലയില്‍ രാജമാത എന്നറിയപ്പെട്ടിരുന്ന വിജയരാജെയായിരുന്നു.


വിജയരാജയുടെ മകന്‍ മാധവറാവു സിന്ധ്യ ആദ്യകാലത്ത്  ജനസംഘിലായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസ്സിലെത്തി. അമ്മയും മകനും തമ്മില്‍ സ്വത്തുതര്‍ക്കങ്ങളും കേസും വഴക്കുമൊക്കെ കോടതിയിലുമെത്തി. എന്നാല്‍, സഹോദരന്റെ വഴിയേ പോകാതെ അന്നു നാമമാത്രമായ എം.പിമാരും എം.എല്‍.എമാരും മാത്രമുണ്ടായിരുന്ന ബി.ജെ.പിയിലേക്കായിരുന്നു വസുന്ധരയുടെ വരവ്. എല്ലാക്കാലത്തും പാര്‍ട്ടികള്‍ക്കപ്പുറം രാഷ്ട്രീയ സ്വാധീനമേറെയുണ്ട് സിന്ധ്യ കുടുംബത്തിന്. എന്നാല്‍, നാലു പതിറ്റാണ്ട് നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന സമയമാണ് വസുന്ധരയ്ക്കിപ്പോള്‍. 


1953 മാര്‍ച്ച് എട്ടിന് മുംബൈയിലാണ് വസുന്ധര ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം കൊടൈക്കനാലിലെ പ്രസന്റേഷന്‍ കോണ്‍വന്റ് സ്‌കൂളില്‍. ഇക്കണോമിക്സും പൊളിറ്റിക്കല്‍ സയന്‍സും പഠിച്ച് മുംബൈ സോഫിയ വനിതാ കോളജില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. 1972-ല്‍ ധോല്‍പൂരിലെ ജാട്ട് രാജകുടുംബത്തിലെ  റാണാ ഹേമന്ദ് സിങ്ങിനെയാണ് വിവാഹം കഴിച്ചത്. ഒരു വര്‍ഷം മാത്രമാണ് ആ ബന്ധം നീണ്ടത്.  1984-ല്‍ ബി.ജെ.പി ദേശീയ സമിതി അംഗമായാണ് രാഷ്ട്രീയ പ്രവേശനം. 1985-ല്‍ ധോല്‍പൂരില്‍നിന്ന് എം.എല്‍.എയായി. ആ വര്‍ഷം സംസ്ഥാന യുവമോര്‍ച്ച വൈസ് പ്രസിഡന്റുമായി. 1987-ല്‍ സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റായി. 1989 മുതല്‍ 2003 വരെ ഝാലാവാഡിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. 1999 മുതല്‍ വാജ്പേയി സര്‍ക്കാരുകളില്‍ വിവിധ വകുപ്പുകളില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. ഈ ചുമതലയില്‍ ഇരിക്കവെയാണ് വാജ്പേയിയുടെ നിര്‍ദേശപ്രകാരം 2013 ഡിസംബറില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. തൊട്ടു പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായി സ്ഥാനമേറ്റു.
ജാതിയും ഉപജാതികളുമായി വിവിധ ചേരികളില്‍  ഭിന്നിച്ചു നിന്നിരുന്ന രാജസ്ഥാനിലെ ബി.ജെ.പിയെ ശക്തമാക്കിയത് വസുന്ധരയാണ് എന്നത് നിഷേധിക്കാനാവില്ല. രാജസ്ഥാനിലെ സമ്പന്ന കര്‍ഷകരായ ജാട്ടുകള്‍ എല്ലാക്കാലവും കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നവരായിരുന്നു. രജപുത്ര ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട അവര്‍ വിവാഹം കഴിച്ചത് ജാട്ട് വിഭാഗക്കാരനെയാണെന്നതുകൊണ്ട് രണ്ട് വിഭാഗങ്ങളുടെ പിന്തുണയും അവര്‍ക്ക് കിട്ടി. വസുന്ധരയുടെ ഏക മകനും ഇപ്പോള്‍ നാലാം തവണയും എം.പിയുമായ ദുഷ്യന്ത് സിങ് വിവാഹം കഴിച്ചത് മറ്റൊരു നിര്‍ണ്ണായക വിഭാഗമായ ഗുജ്ജര്‍ സമുദായത്തില്‍പ്പെട്ട നിഹാരിക സിങ്ങിനെയാണ്. കുടുംബത്തിലുണ്ടായ ഈ ബന്ധങ്ങള്‍ അവര്‍ക്ക് നേടിക്കൊടുത്ത പൊളിറ്റിക്കല്‍ മൈലേജ് ചെറുതല്ല. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുമായി അവര്‍ക്കു നേരിട്ടുള്ള ബന്ധവും വലിയ മുതല്‍ക്കൂട്ടായി. 
2014-ല്‍ വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടു നടത്തിയ പ്രചാരണത്തിന് രാജസ്ഥാനില്‍ സര്‍വ്വ പിന്തുണയും നല്‍കിയത് വസുന്ധരയായിരുന്നു. രാജസ്ഥാനില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും വസുന്ധരയുടെ താല്പര്യപ്രകാരമായിരുന്നു. എന്നാല്‍, മോദി ഭരണത്തില്‍ ഏറിയതോടെ അതിനു മാറ്റം വന്നു. ഹിന്ദുത്വത്തിന്റെ തീവ്രതയുടെ ഏറ്റക്കുറച്ചിലിന്റെ പേരില്‍ പിന്നീട് ഭിന്നിപ്പ് രൂക്ഷമായി. അന്ന് പാര്‍ട്ടിയില്‍ രണ്ടാം നിരക്കാരായിരുന്ന മിക്ക നേതാക്കളും ഒതുക്കപ്പെട്ടെങ്കിലും അതിനെ ചെറുത്തുനിന്ന ഏക നേതാവായി വസുന്ധര.  പാര്‍ട്ടിയില്‍ അവര്‍ക്കുള്ള ആധിപത്യവും അണികള്‍ക്കിടയിലെ സ്വീകാര്യതയും അതിനവരെ പ്രാപ്തമാക്കി. ഇന്നും അതിനൊന്നും മാറ്റമില്ല. 


രാഷ്ട്രീയത്തില്‍നിന്ന് അവരെ നിഷ്‌കാസിതയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. അവര്‍ മുഖ്യമന്ത്രിയായിരിക്കെ 2017-2018 കാലഘട്ടത്തില്‍ത്തന്നെ പകരക്കാരെ വയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രനേതൃത്വം ആലോചിച്ചിരുന്നു. അവര്‍ ഭരിച്ചിരുന്ന ഖനന മന്ത്രാലയത്തിന്റെ പേരില്‍ റെയ്ഡ് നടത്തി മുഖ്യമന്ത്രിയിലേക്കു കാര്യങ്ങള്‍ എത്തിയതാണ്.  ഐ.പി.എല്‍ ചെയര്‍മാനും വ്യവസായിയുമായിരുന്ന ലളിത് മോദിയുമായുള്ള അവരുടെ അടുത്ത ബന്ധവും വിവാദമാക്കി. എന്നാല്‍ ഭൂരിപക്ഷം എം.പിമാരും എം.എല്‍.എമാരും അവരെ പിന്തുണച്ചു. ഒരു ഭരണമാറ്റം നടപ്പാക്കാന്‍ കേന്ദ്രനേതൃത്വത്തിനു ഇതായിരുന്നു തടസം. കേന്ദ്രമന്ത്രിസ്ഥാനവും മറ്റും നല്‍കി അവരെ ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു മറ്റൊരു പദ്ധതി. എന്നാല്‍, അതും അവര്‍ നിഷേധിച്ചു. 2018-ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ കേന്ദ്രനേതൃത്വം പിടിമുറുക്കി. അവിടെയും മുഖ്യമന്ത്രിയായിരുന്ന വസുന്ധരയും കേന്ദ്രനേതൃത്വവും തമ്മില്‍ വലിയ ശീതസമരമാണുണ്ടായത്. മന്ത്രിസഭയിലെ രണ്ടാമനും വസുന്ധരയുടെ വലംകൈയുമായിരുന്ന യൂനുസ് ഖാന് കേന്ദ്രനേതൃത്വം ടിക്കറ്റ് നിഷേധിക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍.


 ബി.ജെ.പിയുടെ മാര്‍ഗ്ഗദര്‍ശിയായ ആര്‍.എസ്.എസിനും വസുന്ധരയോടു താല്പര്യം തീരെയില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ബി.ജെ.പിയിലാണെങ്കിലും ഒരിക്കലും തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായിരുന്നില്ല വസുന്ധര. കഴിഞ്ഞ തവണ ഭരണത്തിലിരിക്കെ വര്‍ഗ്ഗീയ ചേരിതിരിവുകളേയും കലാപസാധ്യതപോലും ഉണ്ടായിരുന്ന സാഹചര്യങ്ങളേയും അവര്‍ ആദ്യമേ തന്നെ ഇല്ലാതാക്കി.  അഴിമതി ആരോപണങ്ങള്‍ പലതും ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തോടും ജനാധിപത്യ സംവിധാനങ്ങളോടുമുള്ള ബഹുമാനവും അവര്‍ എന്നും പുലര്‍ത്തി. ഇതുതന്നെയാവണം ആര്‍.എസ്.എസിന് അവരോടുള്ള ഇഷ്ടക്കേടും.

സുശീല്‍ കുമാര്‍ മോഡിയും
രമണ്‍സിങ്ങും ഉമാഭാരതിയും

2005-ല്‍ റാബ്റി ദേവി സ്ഥാനമൊഴിഞ്ഞപ്പോള്‍ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി. ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയും. ധനകാര്യമന്ത്രിയായും പാര്‍ട്ടി നേതാവുമായി കഴിവു തെളിയിച്ച സുശീല്‍ കുമാറിനെ 2020 തെരഞ്ഞെടുപ്പോടെ ഒതുക്കുന്നതാണ് കണ്ടത്. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ജയപ്രകാശ് നാരായണ്‍ നയിച്ച 1974 വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ മികച്ച നേതാവായിരുന്നു. ഒതുക്കിയപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കുമെന്ന് അദ്ദേഹത്തിന്റെ അണികള്‍ വിശ്വസിച്ചെങ്കിലും അതുണ്ടായില്ല. പിന്നീട് രാജ്യസഭാ എം.പിയാക്കി നാമനിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം ഇന്ന് പാര്‍ട്ടിയില്‍ അപ്രധാനമായ നേതാവായി നില്‍ക്കുന്നു. 

രമണ്‍ സിങ്


രജപുത് കുടുംബത്തില്‍ ജനിച്ച് ആയുര്‍വേദ ഡോക്ടറായ രമണ്‍ സിങ്ങ് ബി.ജെ.പിയില്‍ ചേര്‍ന്നത് 1976-ലാണ്. സംഘാടനശേഷിയും നേതൃത്വ മികവും കൊണ്ട് ശ്രദ്ധ നേടി. നക്സലൈറ്റ് ആക്രമണങ്ങള്‍ ചെറുക്കാനെന്ന പേരില്‍ സാല്‍വ ജുദും എന്ന ക്രൂരമായ സംഘത്തെ നിയോഗിച്ചത് അദ്ദേഹമായിരുന്നു.

2018-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റതോടെ രമണ്‍ സിങ്ങിന്റെ ഭാവിയും തുലാസിലായി. ഏറ്റവുമൊടുവില്‍ സിങ്ങിനെ സ്പീക്കറാക്കിയാണ് കേന്ദ്രനേതൃത്വം ഒതുക്കിയത്. 

സുശീല്‍ കുമാര്‍ മോഡി


രാമജന്മഭൂമി പ്രക്ഷോഭത്തിലെ തീപ്പൊരി നേതാവായ ഉമാഭാരതിയും തഴയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2019-നു ശേഷം പൊതുവേദികളിലോ, പാര്‍ട്ടി വേദികളിലോ ഉമാഭാരതി സജീവമല്ല. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ മത്സരിച്ചിരുന്നില്ല. 2014-ല്‍ യു.പി.യിലെ ഝാന്‍സി മണ്ഡലത്തില്‍നിന്നാണ് ലോക്സഭയില്‍ എത്തിയത്. തുടര്‍ന്ന് കേന്ദ്ര ജലവിഭവമന്ത്രിയുമായി. എന്നാല്‍, 2019-ല്‍ മത്സരിക്കാഞ്ഞതാണെന്ന് അവരുടെ അനുയായികള്‍ പറയുന്നു. എന്നാല്‍, സീറ്റു കൊടുത്തില്ലെന്നാണ് അവരുടെ എതിരാളികള്‍ പറയുന്നത്.

ഉമാഭാരതി ഹിമാലയന്‍
യാത്രയില്‍ 

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉമ ആഗ്രഹിക്കുന്നുണ്ട്. 2003-ല്‍ ഡിസംബര്‍ മുതല്‍ ഏകദേശം 10 മാസക്കാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ല, പകരം പ്രാര്‍ത്ഥിക്കുമെന്നാണ് മുന്‍പ് അവര്‍ പറഞ്ഞത്. അതിനായി ഹിമാലയത്തിലേക്കു പോവുകയാണത്രെ.
 പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധത്തിലല്ല ഉമാഭാരതി. മരുമകന്‍ രാഹുല്‍ സിങ് ലോധിയെ രണ്ടു മാസം മുന്‍പ് ശിവരാജ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമാക്കിയിരുന്നു. ഇടക്കാലത്തു സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നു പ്രഖ്യാപിച്ച ഉമ പിന്നീടു തിരിച്ചുവരവും പ്രഖ്യാപിച്ചു. വനിതാ സംവരണബില്‍ പാസ്സാക്കിയപ്പോള്‍ അതില്‍ ഒ.ബി.സി സംവരണം വേണമെന്ന് അടുത്ത കാലത്ത് ഉമാഭാരതി ആവശ്യപ്പെട്ടത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി. 

നേതൃത്വത്തിലെ
 പുതുമ

പുതിയ മുഖങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം. ഇത് മാത്രമല്ല, നിതീഷ് കുമാറിന്റെ ജാതി സെന്‍സിനെ നേരിടാനുള്ള നീക്കങ്ങളില്‍ പ്രധാനമാണ് ഇത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 65 ശതമാനം സംവരണം വേണമെന്ന ഇന്ത്യ മുന്നണിയുടെ ആവശ്യത്തെ ബി.ജെ.പി നേതൃമാറ്റംകൊണ്ട് നേരിടാമെന്ന ആത്മവിശ്വാസത്തിലാണ്. ഛത്തീസ്ഗഡില്‍ ഗോത്രനേതാവ്, മധ്യപ്രദേശില്‍ ഒ.ബി.സി നേതാവ്, രാജസ്ഥാനില്‍ ബ്രാഹ്മണന്‍. ജാതിബാലന്‍സിന്റെ പുതിയ രാസസൂത്രമാണ് ബി.ജെ.പി 2024-ല്‍ പയറ്റാനൊരുങ്ങുന്നത്. 


ഇതിനു പുറമേ 2024-ല്‍ മോദി എന്ന ഏക പ്രചരണബിംബത്തെ ആശ്രയിച്ച് ജയിക്കാമെന്നും പാര്‍ട്ടി കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ തന്റെ വഴിയില്‍ തടസമായേക്കാമെന്നു തോന്നുന്ന നേതാക്കളെയെല്ലാം അദ്ദേഹം വെട്ടിമാറ്റുകയാണെന്ന് ആര്‍.എസ്.എസിനോട് അടുപ്പമുള്ളവര്‍തന്നെ പറയുന്നു. ആ ലക്ഷ്യം നിര്‍വ്വഹിക്കുന്നത് അമിത് ഷായും. ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് പോലും അങ്ങനെ ഒതുക്കപ്പെട്ടയാളാണ്. മോദിക്കു പകരക്കാരന്‍ ആരെന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ പേര് ചില കേന്ദ്രങ്ങളിലെങ്കിലും ഉയര്‍ന്നിരുന്നു. മോദി-ഷായേക്കാള്‍ തീവ്രഹിന്ദുത്വം പേറുന്ന യോഗിയുടെ നിലപാടുകള്‍ ആര്‍.എസ്.എസ്സിനും താല്പര്യമാണ്.   
ഇത് മുന്‍കൂട്ടി കണ്ടാണ് ഉത്തര്‍പ്രദേശില്‍ ജയിച്ചപ്പോള്‍ മോദി-ഷാ കൂട്ടുകെട്ട് മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ചത് ആദിത്യനാഥിനെയല്ല, പകരം മനോജ് സിന്‍ഹയെയായിരുന്നു. അതായത് അവര്‍ക്ക് താല്പര്യമുള്ളതുകൊണ്ടല്ല ഉത്തര്‍പ്രദേശില്‍ യോഗി മുഖ്യമന്ത്രിയായത്, പകരം മോദി-ഷാ കൂട്ടുകെട്ടുകളേക്കാള്‍ പിന്തുണ ആദിത്യനാഥിനായിരുന്നു. അത്രയും അണികളുടെ വിപുലമായ ശൃംഖലയും അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആദിത്യനാഥിനെ ഒതുക്കാന്‍ അവര്‍ ശ്രമിച്ചു. 2022-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതുപോലും മറ്റുവഴികളില്ലാത്തതുകൊണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

ഈ ലേഖനം കൂടി വായിക്കാം
എന്തിനാണ് മറ്റപ്പള്ളിക്കാർ രാവും പകലും സമരം ചെയ്യുന്നത്?

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
ശാന്തിവനത്തിന് പിന്നീട് എന്ത് പറ്റി?https://www.samakalikamalayalam.com/malayalam-vaarika/reports/2024/Jan/10/what-happened-to-shantivanam-later-196498.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Jan/10/what-happened-to-shantivanam-later-196498.html#commentscb4f5ed3-e375-4bc5-a421-31cbf27b173dWed, 10 Jan 2024 10:09:00 +00002024-01-10T10:48:00.000Zmigrator/api/author/1895920shanthivanamറിപ്പോർട്ട് ജൈവവൈവിദ്ധ്യങ്ങളുടെ മൂല്യം നമ്മുടെ ആവാസവ്യവസ്ഥയെ കൂടുതല്‍ പ്രതിരോധശേഷിയുള്ള, സുസ്ഥിര സമൂഹത്തിനുവേണ്ടിയുള്ള വ്യവസ്ഥയായി നിലനിര്‍ത്തുന്നു. എന്നാല്‍, അവയ്ക്ക് എല്ലാം നശിപ്പിക്കാനുള്ള പ്രവണതയുള്ളതുകൊണ്ട് നാമെല്ലാം ഇപ്പോള്‍ ചെയ്യുന്നത് രക്ഷാദൗത്യത്തിന് ഇറങ്ങിയ ഒരു പായ്വഞ്ചിയെ കത്തിക്കുന്നതിനു തുല്യമാണ്.'' സ്വീഡിഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോഹാന്‍ റോക്ക്സ്ട്രോമിന്റെ വാക്കുകളാണിവ. തീര്‍ച്ചയായും ഇത് വിരല്‍ചൂണ്ടുന്നത് പ്രകൃതിയുടെ സുസ്ഥിരതയിലേക്കാണ് (sustainability). പല ലോകോത്തര, ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രകൃതിയും മനുഷ്യനും അവരുടെ ആവാസവ്യവസ്ഥയും എന്നത്. ഇത്രയേറെ ചൂടുപിടിച്ച ചര്‍ച്ചകള്‍ ഒക്കെ നടന്നിട്ടും പല ആശയങ്ങളും വെറും കടലാസുകഷണങ്ങളില്‍ ഒതുങ്ങിപ്പോകാറാണ് പതിവ്. പരിസ്ഥിതി ദിനമോ അല്ലെങ്കില്‍ പരിസ്ഥിതി സംബന്ധിയായ മറ്റേതെങ്കിലും ദിനമോ വേണം ഇവയെല്ലാം പൊടിതട്ടിയെടുക്കാന്‍ എന്നതാണ് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്.


 'മരം ഒരു വരം', 'ഒരു മരം, അവ വളര്‍ന്നങ്ങൊരു കാട്, അതിന്റെ തണല്‍, മറക്കരുതൊരുനാളും' എന്നിങ്ങനെയുള്ള പഴംപാട്ടുകള്‍ ഏറ്റുപാടുന്ന ബഹു സ്വര സമൂഹം എത്രത്തോളം അവയെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. അത്യാഗ്രഹം നിറഞ്ഞ ഒരു മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടിയും അല്ലെങ്കില്‍ വികസനം എന്ന പേരില്‍ ഒരു നിയമവ്യവസ്ഥയുടെ പിന്‍ബലത്തോടുകൂടിയും പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നമുക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ അറിഞ്ഞും അറിയാതേയും നാമാവശേഷമായിട്ടുണ്ട്. പലതും നാശത്തിന്റെ വക്കിലുമാണ്. അവയില്‍ സംരക്ഷിതമേഖലകളും ഉള്‍പ്പെടുന്നു എന്നത് സങ്കടകരമായ വസ്തുതയാണ്. എറണാകുളത്തും ഉണ്ട് അങ്ങനൊരു സ്ഥലം. വടക്കന്‍ പറവൂരിനടുത്ത് കോട്ടുവള്ളിയില്‍ സ്ഥിതിചെയ്യുന്ന, കേരള വനം വകുപ്പ് സംരക്ഷിത മേഖലയായി അടയാളപ്പെടുത്തിയ സ്വകാര്യ ഭൂമിയായ ശാന്തിവനം.

ശാന്തി വനത്തിനു മുന്നില്‍ ഉടമയായ മീന 


ശാന്തിവനം - സമാധാനത്തിന്റെ ഹരിതസമ്പന്നമായ വാസസ്ഥലം. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ കാടുമൂടിയ സ്ഥലവും നടുവിലായി ഒരു ചെറിയ വീടും അതിനു ചുറ്റും അഞ്ചു നടകളുള്ള കാവും ചേര്‍ന്ന 'തുണ്ടപ്പറമ്പ്' എന്ന സ്വകാര്യ ഭൂമിയാണ് ശാന്തിവനം. വിവിധ സസ്യങ്ങളുടെ സമ്പന്നത ഈ സ്ഥലത്തെ സവിശേഷമാക്കുന്നു. ശാന്തിവനത്തിന്റെ ഇപ്പോഴത്തെ അവകാശിയും ആലുവ യു.സി കോളേജ് മന:ശാസ്ത്ര വിഭാഗ വിദ്യാര്‍ത്ഥിനിയുമായ ഉത്തര മേനോന്‍ ശാന്തിവനത്തെ കുറിച്ച് പറയുന്നതിങ്ങനെ ''ശാന്തിവനം 200 വര്‍ഷത്തോളം പഴക്കമുള്ള എന്റെ മുത്തശ്ശി സാവിത്രിയുടെ സ്ഥലമാണ്. എന്റെ മുത്തച്ഛന്‍ രവീന്ദ്രനാഥാണ് ഒരുകാലത്ത് തെങ്ങുംതോപ്പായിരുന്ന ഇവിടം ഹരിതാഭമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കൂടുതല്‍ അടുത്തുചെന്നു പരിശോധിച്ചാല്‍ നമുക്കു മനസ്സിലാവും ഇവ സാധാരണയായി കണ്ടുവരുന്ന മിയാവാക്കി (miyawaki) കാടുകള്‍പോലെയല്ല, മറിച്ച് ഇവിടെയുള്ള പച്ചപ്പ് തികച്ചും സ്വാഭാവികമായി ഉരുത്തിരിഞ്ഞ ഒന്നാണെന്നും സസ്യങ്ങള്‍ ഇഷ്ടത്തിന് വളരുകയും അവയെ വളരാന്‍ അനുവദിക്കുകയുമാണിവിടെ. ഈ കാടിനു ചുറ്റും നടക്കുന്നതിനായി ചെറുപാതകള്‍ ഇവയുടെ വളര്‍ച്ചയ്ക്കു വിഘാതമാകാതെ കടന്നുപോകുന്നു. ഈ ഹരിതവനത്തിന്റെ ജീവനം എന്ന കൂട്ടായ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ.'' 

ശാന്തിവനത്തില്‍ കെ.എസ്.ഇ.ബിയുടെ
ടവറിന്റെ നിര്‍മാണം നടക്കുന്നു


സൈലന്റ്വാലി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുത്തച്ഛന്‍ രവീന്ദ്രനാഥിന്റെ മരണശേഷം ഉത്തരയുടെ അമ്മ മീനാമേനോന്‍ ശാന്തിവനത്തെ അതീവ ശ്രദ്ധയോടെ സംരക്ഷിക്കുകയും ആ ആവാസവ്യവസ്ഥയെ അവിടെ നിലനിര്‍ത്താന്‍ അക്ഷീണം പരിശ്രമിക്കുകയും ചെയ്തു. ഒരു സംഗീതപ്രേമികൂടിയായ മീനാമേനോന്‍ ശാന്തിവനത്തെ വെറുമൊരു വാസസ്ഥലമായി മാത്രമല്ല, മറിച്ച് തന്റെ ആത്മാവായിട്ടാണ് കണ്ടത്. വിദ്യാഭ്യാസത്തില്‍ പ്രകൃതിയുടെ സ്ഥാനത്തിനു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ചിന്തയാല്‍ അവര്‍ ശാന്തിവനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി പല കുട്ടിക്കൂട്ടായ്മകള്‍ക്കു നേതൃത്വം നല്‍കി. അവയിലൊന്നാണ് 'ക്രോസ് ക്ലബ്ബ് (Crows Club).' പരിസ്ഥിതി ശുചീകരണത്തിന് ഏറ്റവും പ്രധാന പക്ഷിയായ കാക്കയുടെ പേരുള്ള ഈ ക്ലബ്ബ് വഴി, പ്രകൃതിയിലെ ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ആശയത്തിലൂന്നാനും പ്രവര്‍ത്തിക്കാനും കുട്ടികളെ സജ്ജമാക്കാനാണ് ലക്ഷ്യമിട്ടത്. 

ശാന്തിവനം
എന്ന സംരക്ഷിത വനം

ഇന്‍സ്റ്റഗ്രാംപോലുള്ള നവമാധ്യമങ്ങളുടെ പ്രചാരമേറിയതോടെ കൂടുതല്‍ ആളുകളിലേക്ക് പ്രകൃതിയുടേയും ജീവജാലങ്ങളുടേയുമെല്ലാം പ്രത്യേകതകളും പ്രാധാന്യവും ഏകോപിപ്പിച്ച് 'അല- Ask, Learn & Act' എന്ന പേരിലൂടെ ആശയങ്ങള്‍ കൈമാറുകയും കൂടെത്തന്നെ പ്രേക്ഷകനു സംശയനിവാരണത്തിന് അവസരങ്ങളും നല്‍കിയിരുന്നു. എങ്ങനെ പ്രകൃതിയോടു ചേര്‍ന്നുകൊണ്ട് സുസ്ഥിര ജീവിതം നയിക്കാം, എങ്ങനെയൊക്കെ പ്രകൃതിയെ വീക്ഷിക്കാം, എങ്ങനെ അവയ്ക്ക് കോട്ടം തട്ടാതെ നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കാം എന്നിവയും 'അല' ചര്‍ച്ചയാക്കുന്നു. ചെറുപ്പക്കാരിലേക്കു മാത്രം ഒതുക്കിനിര്‍ത്താതെ മുതിര്‍ന്നവരിലേക്കും ഇവ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. സംഗീത സംവിധായകന്‍ ബിജിബാലാണ് 'അല'യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉത്തരയും അമ്മ മീനയോടൊത്ത് ഈ ആശയങ്ങളുടെ അവതരണത്തിനായി വിവിധ പോസ്റ്ററുകളും എഴുത്തുകളും സൃഷ്ടിച്ചു. 'അല'യിലൂടെ ഒരു മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനായി പ്രകൃതിയേയും അതിന്റെ നിഗൂഢ ഘടകങ്ങളേയും സുസ്ഥിരമായ ജീവിതരീതികളേയും കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച്, വിദഗ്ദ്ധരില്‍നിന്നും വിശദീകരണം ലഭിക്കുന്ന രീതിയാണ് ഇവിടെ.

ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍


നാട്ടിലും വീട്ടിലും ഒരുപോലെത്തന്നെ അറിവു പകര്‍ന്നുകൊടുക്കാന്‍ മീനാമേനോന്‍ ശ്രദ്ധിച്ചു. ഉത്തരയ്ക്ക് എങ്ങനെയാണ് പ്രകൃതിയോട് ഇത്രയും പാരസ്പര്യം വന്നത് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ- 'അമ്മ.' ഉത്തരയുടെ വാക്കുകളിങ്ങനെ:
''അമ്മ എല്ലാ കാര്യവും വളരെ വ്യക്തിപരമായിട്ടാണ് എടുക്കാറുള്ളത്. ശാന്തിവനത്തിലെത്തുന്ന ഓരോ ജീവജാലത്തിനും മനുഷ്യരെപ്പോലെ വിളിപ്പേരുകള്‍ അമ്മ നല്‍കിയിരുന്നു. പ്രകൃതിയുടെ ചക്രത്തിലെ ഇവയുടെയെല്ലാം പ്രാധാന്യം അത്രമേല്‍ ഗൗരവമേറിയതിനാല്‍ ഈ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകപോലുള്ളവയൊന്നും ചെയ്യാന്‍ പാടില്ലെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പ്രകൃതിയോട് കൂടുതല്‍ താദാത്മ്യം തോന്നുന്ന ഒരാളായി അമ്മയെന്നെ പരുവപ്പെടുത്തിയെടുത്തു എന്നു ഞാനുറച്ചു വിശ്വസിക്കുന്നു.''


ഒരിക്കല്‍ പച്ചത്തുരുത്തായിരുന്ന ശാന്തിവനം ഇന്ന് അതിന്റെ ജൈവവൈവിധ്യ സമ്പത്ത് നഷ്ടപ്പെട്ട അവസ്ഥയിലാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടേയും പ്രകൃതിസ്‌നേഹികളുടേയും പക്ഷിനിരീക്ഷകരുടേയുമെല്ലാം സ്വര്‍ഗ്ഗമായിരുന്ന ഈ സ്ഥലം നാശത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലേക്ക് നയിച്ചത് 'വികസനം'  തന്നെയാണ്. മന്നം - വൈപ്പിന്‍ വൈദ്യുതോര്‍ജ്ജ ലൈന്‍ പദ്ധതിയോടനുബന്ധിച്ചുള്ള കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 110 കെ.വി ലൈന്‍ സ്ഥാപിക്കാനായി തിരഞ്ഞെടുക്കപ്പെട്ടത് ശാന്തിവനത്തെയായിരുന്നു. ആ ടവര്‍ ശാന്തിവനത്തിനു നടുവിലായിത്തന്നെ സ്ഥാപിക്കാനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരുന്നു. ഈ ടവര്‍ വന്നാല്‍ ആ ഭൂപ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും വലിയരീതിയിലുള്ള ആഘാതങ്ങളുണ്ടാവും എന്ന ഉത്തമബോധ്യമുള്ളതുകൊണ്ട് ശാന്തിവനം പ്രക്ഷോഭങ്ങളുടെ ഭൂമികയായി മാറി.
ടവറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനുവേണ്ടിയും ശാന്തിവനത്തിലെ ജീവജാലങ്ങള്‍ക്കു നാശം സംഭവിക്കാതിരിക്കാനുമായി മീനാമേനോന്‍ സലീം അലി ഫൗണ്ടേഷനുമായി ചേര്‍ന്ന് ഒരു ബദല്‍ പാതയ്ക്കായുള്ള രൂപരേഖ കെ.എസ്.ഇ.ബിക്ക് സമര്‍പ്പിച്ചു. എന്നാല്‍, അത് തള്ളിപ്പോവുകയും പിന്നീട് കേസ് കോടതിയിലേക്ക് എത്തുകയും ചെയ്തു. ശാന്തിവനം എന്നത് കേരള സംസ്ഥാന വനംവകുപ്പിന്റെ രേഖകള്‍ പ്രകാരം ഒരു സംരക്ഷിത മേഖലയാണെന്നതായിരുന്നു ആ റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കിയത്. അനുകൂലമായ കോടതിവിധി വന്നെങ്കിലും അവയുടെ പകര്‍പ്പ് കയ്യില്‍ കിട്ടുന്നതിനു മുന്‍പുതന്നെ കെ.എസ്.ഇ.ബി അധികൃതര്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കുന്നതിനായി ശാന്തിവനത്തിലേക്ക് ഒരു മുന്നറിയിപ്പും കൂടാതെ ജെ.സി.ബികളുമായി ഇടിച്ചുകയറി മരങ്ങള്‍ വെട്ടിമാറ്റാനും തുടങ്ങി. '50 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വമായ വെള്ള പൈന്‍ (Vateria indica) പോലും ഒരുപാടു തവണ പറഞ്ഞിട്ടു പോലും അവര്‍ നിഷ്‌കരുണം വെട്ടിമാറ്റി.'' ഉത്തര ദു:ഖത്തോടെ ഓര്‍ത്തു. പക്ഷേ, ആ സംഭവത്തോടുകൂടിയാണ് ഉത്തര വളരെ ധൈര്യവതിയായ തന്റെ അമ്മയെ കണ്ടത്. ''നേരത്തെ പറഞ്ഞതുപോലെത്തന്നെ അമ്മ എല്ലാ കാര്യവും വളരെ വ്യക്തിപരമായിട്ട് എടുക്കുന്നതുകൊണ്ടാണ് കെ.എസ്.ഇ.ബിക്കാര് മരം മുറിച്ചപ്പോള്‍ അമ്മ തന്റെ മുടി ഒരു പ്രതിഷേധമെന്നോണം മുറിച്ചുമാറ്റിയത്.'' മീനാമേനോന്റെ ആ ശബ്ദം ഇന്നും അവിടെ അലയടിക്കുന്നുണ്ട്. ''അവരതിന്റെ തലയറുത്തു, അപ്പൊ ഞാനെന്റെ മുടിയറുത്തു. ഇതാണെന്റെ പ്രതിഷേധസ്വരം.''

അമ്മ മീനയുടെ മരണത്തിനു ശേഷം
ഏറെ നാള്‍ കഴിഞ്ഞാണ് മകള്‍ ഉത്തര ശാന്തിവനത്തിലെത്തിയത്. ശാന്തിവത്തിലെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ചിത്രത്തില്‍ കാണാം


തന്റെ അമ്മ ഒരിക്കലും പേരോ പ്രശസ്തിയോ സമ്പത്തോ ആഗ്രഹിച്ചിരുന്നില്ല എന്നും എന്തു പ്രവൃത്തി ചെയ്താലും അത് പ്രകൃതിക്കു ദോഷമാകരുത് എന്നും പ്രകൃതിയുടെ പ്രാധാന്യം മറ്റുള്ളവരിലേക്കും എത്തിക്കണം എന്നതു മാത്രമായിരുന്നു മീനാമേനോന്റെ ലക്ഷ്യം. ''പലരും അതിശയത്തോടെയാണ് ഞങ്ങളെ നോക്കാറുള്ളത്. പ്രകൃതിയോട് എങ്ങനെ ഇത്രയും ഇണങ്ങി എങ്ങനെ 'ആ കാടിനു നടുവില്‍' ജീവിക്കുന്നു എന്ന സംശയമാണ് ചിലര്‍ക്ക്. മറ്റു ചിലര്‍ ആകട്ടെ, 'ഉപദേശികളാണ്.' ഇതല്ല സാധാരണ ജീവിതം, നിങ്ങള് സാധാരണ മനുഷ്യരെപ്പോലെയാവൂ എന്നതായിരുന്നു ഏറ്റവും കൂടുതല്‍ കിട്ടിയ ഉപദേശം. ചിലര്‍ ദേശീയപാതയോരത്തെ ഈ സ്ഥലം ലക്ഷ്യം വെച്ചിട്ടാണ് സംസാരം. ''ഉത്തര ഒരു ചെറുപുഞ്ചിരിയോടെ ഓര്‍ത്തെടുത്തു. പക്ഷേ, ഈ ജീവിതം തന്നെയാണ് ഞങ്ങളുടെ 'സാധാരണ' ജീവിതം എന്ന് ഉത്തര അടിയുറച്ചു വിശ്വസിക്കുന്നു. അന്ന് ആ വെള്ളപ്പൈന്‍ വെട്ടിയതിനുശേഷം കൂടുതല്‍ ആളുകള്‍ പ്രതിഷധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. അവയില്‍ പ്രശസ്തരും സാധാരണക്കാരും ഒരുപോലെ ശാന്തിവനം സംരക്ഷിക്കാനായി അണിനിരന്നു. ''ഈ പ്രതിഷേധം ഒരു വന്‍സമരമായി വളര്‍ന്നത് യാദൃച്ഛികമായിട്ടാണ്. അമ്മയുടെ ആ പ്രതിഷേധസ്വരം പല മാധ്യമങ്ങളിലൂടെ പൊതുജനത്തിലേക്ക് എത്തിയതുകൊണ്ടുതന്നെ ഒരേ മനസ്സുള്ള പലരും ഞങ്ങള്‍ക്കു കൂട്ടായി വന്നു. ഫേസ്ബുക്ക് പോലുള്ള നവമാദ്ധ്യമങ്ങളിലൂടെയും ഒരുപാടു പേര്‍ ഒത്തുചേര്‍ന്നു'' -ഉത്തര കൂട്ടിച്ചേര്‍ത്തു.

ശാന്തിവനം

ശാന്തിവനം ഒരു സ്വകാര്യസ്വത്തായതിനാലും സര്‍ക്കാറിന്റെ ഒരംശത്തിനെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നതുകൊണ്ടും സര്‍ക്കാറിന്റെ ഇടപെടലുകള്‍ക്ക് ഒരു പരിധിയുണ്ടായിരുന്നു. സാധാരണ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം അവയ്ക്കു കീഴിലുള്ള സംരക്ഷിത ഭൂമിയുടെ പട്ടികയുള്ള രജിസ്റ്റര്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍, ശാന്തിവനം ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ളതായതിനാല്‍ ആ രജിസ്റ്ററില്‍പോലും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല എന്ന് ഉത്തര സങ്കടത്തോടെ ഓര്‍ക്കുന്നു. ഈ സമരം വെറും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന ഒരു കുപ്രചാരണവും ഇതിനിടയില്‍ ഉണ്ടായി. പക്ഷേ, അവയെല്ലാം അതിജീവിച്ചുകൊണ്ട് സമരം വളരെ ശക്തിയോടെ മുന്നോട്ടുനീങ്ങി. രണ്ടു മാസത്തോളം പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും അനുകൂലമായ മാറ്റമൊന്നും ഉണ്ടായില്ല. എങ്കിലും ധാരാളം വിദ്യാര്‍ത്ഥികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിച്ചേര്‍ന്നു.


'എന്റെ വഴി പ്രകൃതിതന്നെയാണ്' എന്നായിരുന്നു അവസാന ശ്വാസത്തിലും മീനാമേനോന്റെ നയം. ഉത്തരയെ സംബന്ധിച്ചിടത്തോളം ശാന്തിവനം വെറുമൊരു വീടല്ല. അവരുടെ എല്ലാമെല്ലാമാണ്. അവര്‍ ഊന്നിനില്‍ക്കുന്ന വേരാണ് ശാന്തിവനം. അതവരുടെ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ''ശാന്തിവനത്തെ ഒരു ഭൂതകാലമായി കാണാനാഗ്രഹിക്കുന്നില്ല. പല രീതികളില്‍ ശാന്തിവനം ഇന്നും എന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും ശാന്തിവനം സത്യത്തിന്റെ അടയാളമായി എന്നില്‍ സദാ വര്‍ത്തിക്കും'' ഉത്തര കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ചില സംഘടനകളിലൂടെയും ഒരുപാടുപേര്‍ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ ഒന്നിക്കുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്. എന്നാല്‍, അവയില്‍ ചിലതിന്റെയെങ്കിലും പ്രവര്‍ത്തനം എത്രത്തോളം ഫലവത്താണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.


അധികാരകേന്ദ്രങ്ങള്‍ പരിസ്ഥിതി ബോധവല്‍ക്കരണം ഫലപ്രദമായി കുട്ടികളിലടക്കം നടത്തിയാല്‍ പ്രകൃതിയോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകും. ഇപ്പോള്‍ സമൂഹത്തില്‍ സുസ്ഥിര ജീവിതരീതികള്‍ (Sustainable lifestyle) വളരെ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രവണത തുടരുകയാണെങ്കില്‍ സ്വാഭാവികമായും മനുഷ്യന്‍ തന്റെ നിലനില്‍പ്പിനായി പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും ശ്രമിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ മനുഷ്യരായ നമ്മള്‍ ഭാവിയില്‍ പ്രകൃതിയുടെ മുറിവുകള്‍ ഉണക്കുമെന്നും ശാന്തിവനംപോലുള്ള സംരക്ഷിതമേഖലകളെ യാതൊരു ചൂഷണങ്ങള്‍ക്കും ഇനിയെങ്കിലും വിട്ടുനല്‍കില്ല എന്നും നമുക്കു പ്രത്യാശിക്കാം.    ?

ഈ ലേഖനം കൂടി വായിക്കാം
കുട്ടികളിലെ വിഷാദരോഗം; ചില വസ്തുതകൾ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
കുട്ടികളുടെ കാര്യത്തിൽ ഭയം വേണോ, ജാഗ്രത മതിയോ?https://www.samakalikamalayalam.com/malayalam-vaarika/reports/2023/Dec/20/incidents-of-child-abduction-194845.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Dec/20/incidents-of-child-abduction-194845.html#comments93403329-7ce6-45f7-9258-e40ac06886a4Wed, 20 Dec 2023 04:54:00 +00002023-12-20T04:54:00.000Zmigrator/api/author/1895920child abuse,childern,Child rape case,Unicef videos for children,Children's Child Care,Special Child,Actress abduction case,Gorakhpur children tragedy,Actress Abduction case,child abductionറിപ്പോർട്ട് കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ ഇതാദ്യമാണെന്ന് കൊല്ലം ഓയൂരിലെ ആറു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം പുറത്തു വന്നതുമുതൽ പലരും ഉല്‍ക്കണ്ഠപ്പെടുന്നുണ്ടായിരുന്നു. പൊലീസും പറയുന്നത് അതുതന്നെയാണ്. പക്ഷേ, അതത്രയ്ക്കു ശരിയല്ലെന്നാണ് വ്യക്തമാകുന്നത്. കൺമുന്നിൽനിന്നു കുട്ടിയെ പിടിച്ചുകൊണ്ടു പോകുന്ന അനുഭവങ്ങൾ ഇല്ലെന്നു പറയുന്നതാകും ശരി. അതല്ലാതെ കേരളത്തിൽനിന്നു ബാല്യം വിടാത്ത കുട്ടികളേയും കൗമാരക്കാരേയും കാണാതാകുന്നുണ്ട്. അവരിൽ ബഹുഭൂരിപക്ഷത്തേയും ആരെങ്കിലുമൊക്കെ പിടിച്ചുകൊണ്ടോ കൂട്ടിക്കൊണ്ടോ പോകുന്നതുമാണ്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേരള പൊലീസിന്റെ വെബ്‌സൈറ്റിലുള്ള വിവരങ്ങളിലും കിഡ്‌നാപ്പിംഗ് ആന്റ് അബ്ഡക്ഷൻ എന്ന ഒരു വിഭാഗമുണ്ട്: അതായത് തട്ടിക്കൊണ്ടുപോകലും അപഹരണവും!

അതുപ്രകാരം 2023-ൽ ഒക്ടോബർ വരെ 121 കുട്ടികൾ തട്ടിക്കൊണ്ടുപോകലിനോ ‘അപഹരണ’ത്തിനോ വിധേയരായിട്ടുണ്ട്. 2022-ൽ ഇത് 269-ഉം 2011-257-ഉം 2010-200-ഉം 2019-280-ഉം ആയിരുന്നു. 2018-205, 2017-184, 2016-157. കുറയുകയല്ല കൂടി വരികയാണ്. കുട്ടികൾക്കെതിരായ പത്ത് കുറ്റകൃത്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് 11-ാമതായി, കുട്ടികൾക്കെതിരായ മറ്റു കുറ്റകൃത്യങ്ങൾ എന്നൊരു വിഭാഗം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പ്രത്യേകമായി നിർവ്വചിക്കപ്പെടാത്ത അത്തരം കുറ്റകൃത്യങ്ങൾക്കു വിധേയരായ കുട്ടികൾ മാത്രം ഈ വർഷം ഒക്ടോബർ വരെ 2682 ആണ്. ക്രമേണ കൂടിവരിക തന്നെയാണ് ഇതും; പേടിപ്പിക്കുന്നവിധം. ബാലവിവാഹം, ലൈംഗിക ദുരുപയോഗത്തിനായി പെൺകുട്ടികളെ വിൽക്കൽ, ഇതേ ആവശ്യത്തിനു പെൺകുട്ടികളെ വാങ്ങൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വേശ്യാവൃത്തി, ഉപേക്ഷിച്ചുപോകൽ, ആത്മഹത്യാപ്രേരണ, ഭ്രൂണഹത്യ, പോക്സോ കേസുകൾ, ശിശുഹത്യ എന്നിവയാണ് മറ്റു കുറ്റകൃത്യങ്ങൾ. ഇതിൽ വാങ്ങലും വിൽക്കലും മാത്രമാണ് പൊലീസ് കണക്കുപ്രകാരം തീരെ ഇല്ലാത്തത്. ബാക്കി എല്ലാം ഏറിയും കുറഞ്ഞും നടക്കുന്നു. എന്നിട്ടാണ് ആറു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയവർ 21 മണിക്കൂർ കഴിഞ്ഞ് സ്വയം ആ കുട്ടിയെ ഉപേക്ഷിച്ചു പോകുമ്പോൾ കേരളം പൊലീസിന് സല്യൂട്ടടിക്കുന്നത്; തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായി റിമാന്റിലായ യൂ ട്യൂബർ യുവതിയെ അവരുടെ മികച്ച ഇംഗ്ലീഷിന്റേയും ‘മിടുക്കിന്റേയും’ പേരിൽ എ.ഡി.ജി.പി പ്രകീർത്തിക്കുന്നത്. കുട്ടികൾ ഇരകളാക്കപ്പെടുന്ന കുറ്റകൃത്യങ്ങളോട് കേരളീയ സമൂഹവും കേരള പൊലീസും വേണ്ടത്ര ഗൗരവവും ഉത്തരവാദിത്വവുമുള്ളവരല്ലെന്നാണ് ഇതു കാണിക്കുന്നത്. കുട്ടികൾക്കെതിരായി തിരിച്ചറിയപ്പെട്ട ആകെ കുറ്റകൃത്യങ്ങൾ ഈ വർഷം ഒക്ടോബർ വരെ മാത്രം 4254 ആണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത് 2016-2879 ആയിരുന്നു; 2017-3562, 2018-4253, 2019-4754, 2020-3941, 2021-4536, കഴിഞ്ഞ വർഷം 5315.

എന്താണ് സത്യം?

കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ പ്രതികൾ ഉണ്ടാകാറില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു; ഈ ഒരു കേസ് ഒഴികെ അതാണു സ്ഥിതി. അച്ഛനമ്മമാരോട് പിണങ്ങിയോ അല്ലെങ്കിൽ സ്കൂളിലെ എന്തെങ്കിലും വിഷയങ്ങളുടെ ഭാഗമായോ ഒരു വല്ലാത്തതരം മനോഭാവത്തിലേക്ക് എത്തി കൂട്ടുകാരുമായി ചേർന്നു നാടുകാണാൻ പോവുകയോ ഒക്കെയാണ് ചെയ്യുന്നത്. കുട്ടികൾ സ്വയം വിട്ടുപോകുന്നവരായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അവരെ മുഴുവൻ കണ്ടെത്തി. ഏറ്റവും അവസാനം കാണാതായ വട്ടപ്പാറയിലെ മൂന്ന് കുട്ടികളെയടക്കം 24 മണിക്കൂറിനുള്ളിൽ പൊലീസ് കന്യാകുമാരിയിൽനിന്നു കണ്ടെത്തി വീട്ടുകാരെ ഏല്പിച്ചു. അത് തട്ടിക്കൊണ്ട് പോകലല്ല. ഒരു കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയിട്ട് ഞാനിന്ന് സ്കൂളിൽ പോകുന്നില്ല എന്നു തീരുമാനിച്ച് നേരെ കിട്ടുന്ന ബസിൽ കയറിപ്പോകാൻ സ്വയം തീരുമാനിച്ചാൽ അത് പൊലീസിന്റെ കുറ്റമല്ലെന്നും പൊലീസ് വാദിക്കുന്നു. “അങ്ങനെ ഒരു ഇഷ്യു ഉണ്ടായിക്കഴിഞ്ഞാൽ അവരെ കണ്ടെത്തുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. അവരെ 100 ശതമാനവും കണ്ടെത്തി കുടുംബത്തെ ഏല്പിച്ചിട്ടുണ്ട്. അതിൽ ഒരു പ്രതി ഉണ്ടാകുന്ന സാഹചര്യം നാളിതുവരെ ഉണ്ടായിട്ടില്ല” എന്നാണ് വിശദീകരണം. അങ്ങനെയെങ്കിൽ കുട്ടികളോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം വർദ്ധിക്കുകയാണോ, അതനുസരിച്ചുള്ള ഉത്തരവാദിത്വം സമൂഹം കാണിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രസക്തമായി മാറുന്നത്. പക്ഷേ, ബാലനീതി നിയമത്തിന്റെ 92-ാം ചട്ടത്തിൽ ഒരു കുട്ടിയെ കാണാതായാൽ എന്തൊക്കെ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടതെന്നു കൃത്യമായി പറയുന്നുണ്ട്. ഉടനേതന്നെ എഫ്‌..ആർ രജിസ്റ്റർ ചെയ്യണം, കുട്ടികളെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോയും സഹിതം എല്ലായിടത്തും ജാഗ്രതാ നിർദ്ദേശം കൊടുക്കണം തുടങ്ങിയ കാര്യങ്ങൾ അക്കമിട്ടു പറയുന്നു. എഫ്‌..ആറിന്റെ പകർപ്പ് ജില്ലാ നിയമസഹായ സമിതിക്ക് (ഡി.എൽ.എസ്.) കൊടുക്കണം. എങ്കിലും ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ പല പൊലീസ് സ്റ്റേഷനുകളിലും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. അത് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരുടെ പതിവ് അനുഭവവുമാണ്. “പ്രത്യേകിച്ചും 16, 17 വയസ്സുള്ള പെൺകുട്ടികളുടെ തിരോധാനം റിപ്പോർട്ട് ചെയ്താൽപ്പോലും അതിൽ മറ്റു പല കാഴ്ചപ്പാടുകളുംകൊണ്ട് എഫ്‌..ആർ വളരെ വൈകുന്ന സാഹചര്യമുണ്ട്. 18 വയസ്സിനു താഴെയുള്ള ഏത് കുട്ടി ആയാലും കാണാതായെന്നു വിവരം കിട്ടിയാൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. പത്തനംതിട്ടയിൽ മൂന്നു കുട്ടികൾ മരിച്ച സംഭവത്തിൽ കൃത്യമായി അന്വേഷണം ഉണ്ടാകാത്തതുകൊണ്ട് അവരെ പിന്നീട് മരിച്ച നിലയിലാണ് കിട്ടിയത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്ന് വളരെ ചർച്ച ചെയ്യപ്പെട്ടതാണ്. പക്ഷേ, പിന്നെയും കാര്യമായ മുന്നോട്ടുപോക്ക് ഉണ്ടായിട്ടില്ലെന്നാണ് ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം. എപ്പോഴാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുക എന്ന് ഒരു രൂപവുമില്ല. മുൻകൂട്ടി അറിയിച്ചുകൊണ്ടല്ലല്ലോ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് പൊലീസിന് ഇതിനെക്കുറിച്ച് എത്രത്തോളം ഗ്രാഹ്യമുണ്ട് എന്നതിനെക്കുറിച്ച് വകുപ്പ് കൃത്യമായി ഒരു പരിശോധന നടത്തേണ്ടതാണ്. കൃത്യമായും നടപടിക്രമങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്” എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഓയൂരിൽനിന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ആളുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണെങ്കിലും കുട്ടികളാകെ അരക്ഷിതരാണെന്ന തരത്തിൽ ഭീതി പടർത്തുന്നത് ഗുണകരമല്ലെന്ന വാദവും ശക്തമാണ്. “കേരളത്തിലെ പൊതുസമൂഹം ഉയർന്ന മാനവികമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതാണ് ഓയൂർ സംഭവത്തിൽനിന്നും വ്യക്തമാകുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ സ്വപ്നംപോലും കാണാൻ കഴിയാത്ത ജനകീയ ഇടപെടലാണ് നമ്മൾ കണ്ടത്. പക്ഷേ, അതവിടെ അവസാനിക്കരുത്. സർക്കാർ സംവിധാനങ്ങൾ മാത്രമല്ല, സമസ്ത മേഖലയിലുള്ള ജനങ്ങളും കുട്ടികളെ സംരക്ഷിക്കുന്നതിനും കുട്ടികളുടെ ഉത്തമ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ബാധ്യസ്ഥരാണെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും അതാവർത്തിക്കാൻ അനുവദിക്കരുത്. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ മാത്രമല്ല, കുട്ടികൾക്കെതിരെയുള്ള വിവിധ തരത്തിലുള്ള അതിക്രമങ്ങളുടെ കണക്കുകളും ഒട്ടും ആശാവഹമല്ല. കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ചും കുട്ടികൾക്കായുള്ള നിയമ പരിരക്ഷകളെക്കുറിച്ചും വ്യാപകമായ ജനകീയ അവബോധം സൃഷ്ടിച്ചെടുക്കുകയും അതോടൊപ്പം തന്നെ കുറ്റവാളികൾക്കി മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്തുകയും ചെയ്തെങ്കിൽ മാത്രമേ കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ കഴിയൂ” -ബാലാവകാശ പ്രവർത്തകർ പറയുന്നു.

അതേസമയം, ഓയൂർ സംഭവത്തിൽ പ്രതിയെ പിടിച്ചില്ലെന്ന ആക്ഷേപം തുടക്കം മുതൽ പല രൂപത്തിൽ ഉണ്ടായത് പൊലീസ് ഇത്തരം അന്വേഷണമേഖലകളിൽ ചില പ്രതിസന്ധികൾ അനുഭവിക്കുന്നതിന്റെ ഭാഗമാണ് എന്ന വിശദീകരണം പൊലീസുമായി ബന്ധപ്പെട്ട ചിലരിൽനിന്ന് അനൗപചാരികമായി ഉണ്ടായിരുന്നു. അത് സാമൂഹിക പ്രതിബദ്ധതയുടേയും ആ കുടുംബത്തോടുള്ള മാനുഷികതയ്ക്കു പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നതിന്റേയും സ്വാഭാവിക തുടർച്ചയാണെന്നും പറഞ്ഞു. പക്ഷേ, പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിങ്ങനെ കുട്ടിയുടെ കുടുംബവുമായി ബന്ധമില്ലാത്തവർ അറസ്റ്റിലായതോടെ അത്തരം വിശദീകരണങ്ങൾ നൽകിയവർ പെട്ടെന്നു നിശ്ശബ്ദരായി. ഇങ്ങനെയായിരുന്നു ആ വിശദീകരണത്തിന്റെ സ്വഭാവം: “കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വിവരം അറിയുമ്പോൾ അതിന്റെ വസ്തുതകൾ അന്വേഷിക്കാൻ ആ കുട്ടിയുടെ അച്ഛനമ്മമാരോടുൾപ്പെടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസ്സിലാക്കേണ്ടിവരും. തട്ടിക്കൊണ്ടുപോകാൻ ഇടയുള്ളത് ആരാണെന്നു മനസ്സിലാകുമ്പോൾ ആ വീടുമായി ബന്ധപ്പെട്ടും ചില സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യം വരാം. കുട്ടിയെ കണ്ടെത്തുന്നതിനു മുൻപ് അത്തരം ഒരു ചോദ്യം ചെയ്യലിലേക്കു പോയാൽ ഒരുപക്ഷേ, അതു സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതികരണം, മാധ്യമങ്ങളിലൂടെ വരാൻപോകുന്ന വാർത്ത തുടങ്ങിയതെല്ലാം പൊലീസിന് എതിരായി മാറാൻ സാധ്യതയുണ്ട്. കാരണം കുട്ടി നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന രക്ഷിതാക്കളെ പൊലീസ് ക്രൂരമായി ചോദ്യം ചെയ്യുന്നു എന്നായിരിക്കും ചിത്രീകരിക്കപ്പെടുക. കൊല്ലം ജില്ലയിലെത്തന്നെ കുണ്ടറയിൽ 2017-ൽ പത്തു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. അതിന്റെ പ്രതിയിലേക്ക് പൊലീസ് ആദ്യം തന്നെ എത്തിയിരുന്നു. ആ കുട്ടിയുടെ മുത്തച്ഛനാണ് ഇതു ചെയ്തതെന്ന സംശയത്തിലേക്കു വന്നു. പക്ഷേ, കുട്ടിയുടെ മരണാനന്തരചടങ്ങുകളടക്കം നടക്കുന്നതിനു മുൻപ് പൊലീസ് അനുഭവിച്ച ടെൻഷൻ വളരെ വലുതാണ്. കഷ്ടകാലത്തിനു ചോദ്യം ചെയ്യുമ്പോൾ പൊലീസിന്റെ കണ്ടെത്തൽ ശരിയല്ലെന്നു വന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിന് അല്പം സാവകാശമെടുത്തു. ചടങ്ങുകൾക്കുശേഷം ചോദ്യം ചെയ്തപ്പോൾ കുറ്റവാളി മുത്തച്ഛൻ വിക്ടർ ആണെന്നു തെളിഞ്ഞു. അയാൾ ശിക്ഷിക്കപ്പെട്ടു ജയിലിലാണ്. ഏതു രൂപത്തിലുള്ള കേസായാലും പ്രതി ആ കുടുംബവുമായി ബന്ധപ്പെട്ട ആളാണെങ്കിൽ അതിനനുസരിച്ച് സമയവും സാവകാശവും എടുത്തല്ലാതെ, എല്ലാ തെളിവുകളും രേഖകളും കണ്ടെത്തിക്കൊണ്ടല്ലാതെ മുന്നോട്ട് പോകാൻ പൊലീസിനു കഴിയില്ല. ആ രൂപത്തിൽ ചില സാവകാശം ഈ കേസിന്റെ ഭാഗമായിട്ടും അതിന്റെ വസ്തുത മനസ്സിലാക്കാൻ വേണ്ടിയുള്ള സാവകാശം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി.”

ഓയൂർ കേസിൽ പൊലീസ് തിരക്കഥ ഉണ്ടാക്കി എന്ന വിമർശനം നിലനിൽക്കുമ്പോൾ ഈ വിശദീകരണം ഭാവിയിലും പ്രസക്തമാവുകയാണ്.

കുട്ടികളോട് അനീതികൾ പലവിധം

ഇടുക്കിയിലെ ഒരു ആൺകുട്ടിക്ക് രണ്ടാനച്ഛനിൽനിന്നും അമ്മയിൽനിന്നും ക്രൂര മർദ്ദനമേറ്റത് കേരളം ഗൗരവത്തിലെടുത്ത് ഇടപെട്ട കേസുകളിലൊന്നാണ്. ഏതാനും വർഷങ്ങൾക്കു മുന്‍പായിരുന്നു സംഭവം. അന്നത്തെ സാമൂഹികനീതി മന്ത്രി എം.കെ. മുനീർ മുൻകയ്യെടുത്തു സർക്കാർ നിയോഗിച്ച സമിതി കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ചില മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ സുരക്ഷയ്ക്ക് ഒരു മാതൃകാ പെരുമാറ്റച്ചട്ടം തന്നെ ഉണ്ടാക്കാനുള്ള ആ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു; അതിന്റെ ഭാഗമായി ഒരു സമഗ്രരേഖ പുറത്തിറക്കുകയും ചെയ്തു. പിന്നീട് ഒന്നുമുണ്ടായില്ല. ‘ബാലസുരക്ഷാ പ്രോട്ടോക്കോൾ’ ഇപ്പോഴും കടലാസിലാണ്.

ശാരീരികമോ മാനസികമോ ആയ മുറിവേൽപ്പിക്കൽ, ലൈംഗിക അതിക്രമം, ചൂഷണം, അവഗണന എന്നിവയാണ് കേരളത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ അതിക്രമമായി റിപ്പോർട്ടിൽ പറയുന്നത്. ഇരയ്ക്ക് ജീവിതത്തിലുടനീളം ശാരീരികമായും മാനസികമായും നിലനിൽക്കുന്നതരം പ്രത്യാഘാതമുണ്ടാക്കുന്ന ഗൗരവമുള്ള പ്രശ്നമാണ് കുട്ടികളോടുള്ള അതിക്രമം എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അതിക്രമത്തിന്റെ ഇനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചെത്തിയാലും തുടരുമെന്ന് ഓയൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെടുന്നതും പ്രധാനമാണ്.

ദുരുദ്ദേശ്യത്തോടെ ലാളിക്കുന്നതും കുട്ടികളുടെ സ്വകാര്യതയിലേക്ക് അവരുടെ ഇഷ്ടമില്ലാതെ നോക്കുന്നതും ലൈംഗിക സംതൃപ്തിക്കുവേണ്ടി കുട്ടിയെ ചൂഷണം ചെയ്യുന്നതും ബാലവേശ്യാവൃത്തി ചെയ്യിക്കൽ, കുട്ടികളെക്കൊണ്ട് അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കലും തുടങ്ങി കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമമാണ്. ശാരീരിക അതിക്രമം എന്നാൽ അടി, ഭയപ്പെടുത്തൽ, പൊള്ളിക്കൽ, മനുഷ്യരുടെ കടി, അടിച്ചമർത്തൽ എന്നിവ. മാനസികമായ അവഗണയാകട്ടെ, കുട്ടിക്കു ശരിയായ പിന്തുണയും ശ്രദ്ധയും വാത്സല്യവും നൽകുന്നതിൽ രക്ഷിതാക്കൾക്കുണ്ടാകുന്ന സ്ഥിരമായ വീഴ്ചയും. കുട്ടിയെ താഴ്ത്തിക്കെട്ടുകയോ അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നത് മാനസിക പീഡനം. വേണ്ടത്ര വിഭവങ്ങൾ ഉണ്ടായിട്ടും ആരോഗ്യം, വിദ്യാഭ്യാസം, മാനസിക വികാസം, പോഷകാഹാരം തുടങ്ങിയ കാര്യങ്ങളിൽ ശരിയായതു ചെയ്യുന്നതിൽ രക്ഷിതാക്കൾക്കുണ്ടാകുന്ന പരാജയം അവഗണനയാണ്. കുട്ടികൾക്ക് മദ്യവും മയക്കുമരുന്നും കൊടുക്കുന്നതും അവരെക്കൊണ്ട് അവ വിൽപ്പിക്കുന്നതും അവരോടുള്ള അതിക്രമം തന്നെ.

കുട്ടികൾക്കുവേണ്ടി എന്ന പേരിൽ വിവിധ വകുപ്പുകൾ നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതായി അവകാശവാദങ്ങളുണ്ട്. അവയിൽ ഇടപെട്ട് ശക്തിപ്പെടുത്തുകയും ദൗർബ്ബല്യങ്ങളും വിടവുകളും പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ അധികം പണം ലഭ്യമാക്കുകയും വേണം. അതിക്രമങ്ങളിൽനിന്നു പ്രതിരോധം, സുരക്ഷ, പുനരധിവാസം എന്നിവ നൽകുന്നതിന് ഉയർന്ന പരിഗണന നൽകി അവർക്ക് നീതി ഉറപ്പാക്കാനുള്ള ശുപാർശകൾ എന്നായിരുന്നു ആ സമിതിയുടെ അവകാശവാദം.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കാൻ പറ്റുന്നവയാണ്. അതിന് അതിക്രമങ്ങൾക്കെതിരേ നടപടികളെടുക്കണം, കേസ് മനസ്സിലാക്കി വേഗത്തിൽ ഇടപെടണം, ഇരയ്ക്ക് ശ്രദ്ധയും സുരക്ഷയും നൽകണം, അതിക്രമം ആവർത്തിക്കാതിരിക്കാൻ നോക്കണം. പോക്സോ നിയമത്തെക്കുറിച്ച് ബോധവൽക്കരണം വ്യാപിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് കർമ്മരേഖയിൽ ഉണ്ടായിരുന്നത്. ജനകീയ ബോധവൽക്കരണ പരിപാടിയും അതിക്രമങ്ങളോട് പൊറുക്കാത്ത നിയമനടപടികളും വീട്ടിലും സ്കൂളിലും അച്ചടക്കത്തിനു പോസിറ്റീവായ രീതികൾ മാത്രം, കുട്ടികളെ ദോഷകരമായി ബാധിക്കുന്ന സാംസ്കാരിക രീതികളുടെ മാറ്റം തുടങ്ങി പ്രതീക്ഷ നൽകിയ ഒട്ടേറെ കാര്യങ്ങൾ.

സാമൂഹികനീതി, പൊതുവിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, ആഭ്യന്തരം എന്നീ വകുപ്പുകൾ സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങൾക്കൊപ്പം ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (സി.ഡബ്ല്യു.സി) സാമൂഹികനീതി വകുപ്പ് ശക്തിപ്പെടുത്തുകയും വേണം. കാണാതാകൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമ കേസുകളിൽ സമയബന്ധിതമായ ഇടപെടലാണ് ആദ്യം വേണ്ടത്. മാധ്യമങ്ങളെ കുറ്റം പറയുന്നതു പിന്നെയാകാം; അതേ മാധ്യമശ്രദ്ധയ്ക്കുവേണ്ടിയുള്ളതാണ് പിന്നീടുള്ള തിടുക്കം എന്നതും കാണേണ്ടതു തന്നെയാണ്.

കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യവും അന്തസ്സും ഉള്ള പരിതസ്ഥിതിയിലും വളർന്നുവരാനുള്ള അവസരങ്ങളും സൗകര്യങ്ങളും നൽകുകയും ചൂഷണത്തിൽനിന്നും സാൻമാർഗ്ഗികവും ഭൗതികവുമായ പരിത്യജനത്തിൽനിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുക” എന്ന ഭരണഘടനാ (ആർട്ടിക്കിൾ 39 എഫ്) നിർദ്ദേശം കുട്ടികൾക്കുള്ള വാഗ്ദാനം കൂടിയാണ്. അതു പാലിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്” നിയമജ്ഞരും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാണിക്കുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കാം
മുസ്‌ലിം ലീഗിന്റെ പക്ഷമേത്?

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
ആരോപണങ്ങളെല്ലാം കത്തിനിന്നിട്ടും പിണറായി വിജയനെ ജനങ്ങള്‍ അംഗീകരിച്ചില്ലേ? പി.എസ്.ശ്രീധരന്‍ പിള്ള ചോദിക്കുന്നുhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Mar/13/interview-with-ps-sreedharan-pillaihttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Mar/13/interview-with-ps-sreedharan-pillai#commentsc86c6a9f-c808-4656-9992-810bed1a2fb3Wed, 13 Mar 2024 12:19:24 +00002024-03-13T12:19:24.519Zപി.എസ്. റംഷാദ്/api/author/1896084BJP,PINARAYI,pinarayi vijayan,bjp kerala,ps sreedharan pillaiറിപ്പോർട്ട് മുതിര്‍ന്ന രാഷ്ട്രീയ നേതാവും അഭിഭാഷകനും കേരളത്തിലെ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ്. ശ്രീധരന്‍പിള്ള മിസോറാമിലും പിന്നീട് ഗോവയിലും ഗവര്‍ണറായ ശേഷം ഇത്ര തുറന്ന് രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുന്നത് ഇതാദ്യം.

ഗവര്‍ണര്‍ക്കു കക്ഷിരാഷ്ട്രീയം പറയാനും ഇടപെടാനും പരിമിതിയുണ്ടെങ്കിലും കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ താങ്കള്‍ക്ക് ഈ നിര്‍ണ്ണായക ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പറയാനുള്ളത് കേള്‍ക്കാന്‍ താല്പര്യമുണ്ട്?

രാഷ്ട്രീയം ഒരു കലയാണ്. അതില്‍ മനുഷ്യമനസ്സുകളെ അപഗ്രഥിക്കാനും സാഹചര്യങ്ങള്‍ വിലയിരുത്താനും അത് ഉചിതമായവിധത്തില്‍ രാജ്യതാല്പര്യങ്ങള്‍ കണക്കിലെടുത്ത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനും സാധിക്കണം. അതിന് അജന്‍ഡ സെറ്റ് ചെയ്യുന്നവര്‍ക്കാണ് പ്രാധാന്യം. ഗവര്‍ണര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോള്‍ രാഷ്ട്രീയമില്ലെങ്കിലും 2004-ലും 2019-ലും കേരളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ അത്തരം അജന്‍ഡകളിലേക്കു സാഹചര്യങ്ങള്‍ എത്തിയതുകൊണ്ടാവാം അന്നത്തെ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു മികച്ച പ്രകടനം സാധിച്ചത്. 2004-ല്‍ 13 ശതമാനം വോട്ടും കേരളത്തില്‍ ഒരു സീറ്റിലും കേരളനേതൃത്വത്തിനു കീഴിലായിരുന്ന ലക്ഷദ്വീപിലും എന്‍.ഡി.എയ്ക്കു വിജയിക്കാന്‍ കഴിഞ്ഞു. 2019 കേരളത്തിലെ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു. 16 ശതമാനത്തോളം വോട്ടുകള്‍ കിട്ടി. ഏതായാലും ഒരു അജന്‍ഡ സെറ്റ് ചെയ്യുന്ന പാര്‍ട്ടിയാണ്, ആ അജന്‍ഡയ്ക്ക് എതിരാളികളെക്കൊണ്ട് മറുപടി പറയിക്കുമ്പോഴാണ് രാഷ്ട്രീയം വിജയിക്കുന്നത്. അതില്‍ കേരളത്തിലെ ബി.ജെ.പി വിജയിച്ചോ പരാജയപ്പെട്ടോ എന്ന വിഷയത്തിലേക്കൊന്നും ഞാന്‍ പോകുന്നില്ല. അതു പറയാന്‍ ഇപ്പോള്‍ പരിമിതിയുണ്ട്. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ ഒരു സാഹചര്യം രാഷ്ട്രീയവിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ കാണുന്നുണ്ട്. കേരളത്തില്‍ അത് വളരെ പ്രകടമാണ്. വളരെ താല്പര്യത്തോടെ ഈ വികസനപ്രക്രിയ അതുപോലെ തുടരണം, നരേന്ദ്ര മോദിയുടെ മോഡല്‍ രാജ്യത്തു മുന്നോട്ടുപോകണം എന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകളെ കാണാന്‍ സാധിച്ചു. ഇതാണ് വസ്തുത. വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍ എനിക്കൊരു കാര്യം ഉറപ്പിച്ചു പറയാന്‍ സാധിക്കും: വലിയ ഒരു മാറ്റം എല്ലാവരുടെ മനസ്സിലും ഉണ്ടാകും. കേരളം ഇന്നു വലിയ കടക്കെണിയിലാണ്. അതിന്റെ കാരണങ്ങളെക്കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. പക്ഷേ, കേരളത്തിന് എന്തുകൊണ്ട് കൂടുതല്‍ വികസനത്തിലേക്കു പോകാന്‍ സാധിക്കുന്നില്ല? അതിനുവേണ്ടിയുള്ള സമന്വയം, എല്ലാവരും തമ്മില്‍ - വ്യത്യസ്ത പാര്‍ട്ടികള്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍, വ്യത്യസ്തമായ സാഹിത്യ, സാംസ്‌കാരിക മേഖലകള്‍ ഒക്കെ ഉള്‍പ്പെടുത്തി - ഉണ്ടായാല്‍ നന്ന് എന്നു കരുതുന്ന ഒരാളാണ് ഞാന്‍.

മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ രാഷ്ട്രീയ പ്രബുദ്ധര്‍ കൂടുതലുള്ള നാടാണ് എന്നാണല്ലോ കേരളം ചര്‍ച്ച ചെയ്യപ്പെടാറ്. ഈ രാഷ്ട്രീയബോധമാണ് ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്നത് എന്ന വാദത്തോട് എന്താണ് പ്രതികരണം?

ബി.ജെ.പിയെ എന്തുകൊണ്ട് അകറ്റിനിര്‍ത്തുന്നു എന്നുള്ളതിന്റെ ഒരു വിശകലനത്തിനു ഞാന്‍ മുതിരുന്നില്ല. കേരളത്തിലെ ആളുകളുടെ രാഷ്ട്രീയപ്രബുദ്ധതയെക്കുറിച്ചു പറഞ്ഞതിനോട് എനിക്കു വിയോജിപ്പാണുള്ളത്. കേരള രാഷ്ട്രീയത്തിലെ രൂപപരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ആദ്യമായി ജാതി അടിസ്ഥാനത്തില്‍ രാഷ്ട്രീയം കത്തിജ്വലിച്ചുനിന്ന അന്‍പതുകളിലെ തിരുവിതാംകൂര്‍ - കൊച്ചിയെക്കുറിച്ചു പറയേണ്ടിവരും. അന്നത്തെ ഒരു ഉപതെരഞ്ഞെടുപ്പ് ഓര്‍ക്കുന്നു; നെടുമങ്ങാടും നെയ്യാറ്റിന്‍കരയും. അതില്‍ നെഹ്റുവിന്റെ നെഞ്ചിലേക്ക് ഉണ്ട പായിച്ചത് കേരളത്തില്‍നിന്നാണ്. മന്നത്തു പത്മനാഭനും അദ്ദേഹം ഉള്‍പ്പെടുന്ന രാഷ്ട്രീയ സംവിധാനവും ആര്‍. ശങ്കറും അദ്ദേഹത്തിന്റെ രാഷ്ട്രീയ സംവിധാനവും പട്ടം താണുപിള്ളയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയും. രണ്ടിടത്തും കോണ്‍ഗ്രസ്സിനെ മുട്ടുകുത്തിച്ചു. അതില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പക്ഷേ, ജാതിരാഷ്ട്രീയമാണ് പ്രതിഫലിച്ചത്. ജാതിരാഷ്ട്രീയം അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആഘാതം സൃഷ്ടിച്ച നാടാണ് കേരളം. പെട്ടെന്ന് ഇടപെട്ടു, അവര്‍ തിരുത്തി. ആരെയും രാഷ്ട്രീയമായി പഴിക്കാനല്ല ഇതു പറയുന്നത്.

1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം കിട്ടി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഇടതുപക്ഷ ചിന്തകനും രാഷ്ട്രീയ നേതാവുമായ റാം മനോഹര്‍ ലോഹ്യയുടെ തെരഞ്ഞെടുത്ത ലേഖന സമാഹാരത്തില്‍ ഒരു അദ്ധ്യായം തന്നെ 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെപ്പറ്റിയാണ്. അതില്‍ അദ്ദേഹം കൊടുത്ത നിര്‍വ്വചനം, ''ഇതു രാഷ്ട്രീയ വിജയമല്ല; കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദുയിസമാണ്; ഇവിടുത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം ക്രിസ്ത്യാനിസമാണ്'' എന്നാണ്. ഇത് ഞാന്‍ പറയുന്നതല്ല, എന്റെ പഴയ പാര്‍ട്ടി പറയുന്നതല്ല, റാം മനോഹര്‍ ലോഹ്യയുടെ വാക്കുകളാണ്. ഇതിന് ഉപോല്‍ബലകമായി ഒരു കാര്യം കൂടി ഞാന്‍ പറയാം: കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ മന്നത്തു പത്മനാഭനെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ത്തന്നെ മന്നത്തിന്റെ ജന്മദിനത്തിനു ക്ഷണമില്ലാതിരുന്നിട്ടും പെരുന്നയില്‍ പോയി; ഭക്ഷണം കഴിച്ചു, സന്തോഷവും പങ്കിട്ടു; 1955-ലോ 1956-ലോ ആണ്. എന്നിട്ട്, നമ്മുടെ നായന്മാര് പിള്ളേര് ഇവിടൊക്കെ തെരഞ്ഞെടുപ്പിനു നില്‍ക്കുന്നുണ്ട് എന്നു പറഞ്ഞു. അഞ്ചു പേരെ മന്നം പിന്തുണച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും ഏറ്റവും വലിയ അഭിഭാഷകരിലൊരാളുമായിരുന്ന സി.ജി. ജനാര്‍ദനക്കുറുപ്പ് സാര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇത് എഴുതിയിട്ടുണ്ട്.

ഒരു രസകരമായ കാര്യം കൂടി അതോടു ചേര്‍ത്തുപറയാം. പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ അന്ന് മത്സരിച്ചത് തോപ്പില്‍ ഭാസിയാണ്. എനിക്ക് മന്നത്തിന്റെ ജാതീയതയുടേയും നായരിസത്തിന്റേയുമൊന്നും വോട്ട് വേണ്ട, അത് ഞാന്‍ പ്രഖ്യാപിക്കുകയാണ് എന്ന് തോപ്പില്‍ ഭാസി പറഞ്ഞു. അതിനു മന്നം കൊടുത്ത മറുപടി, അവനാണ് അച്ഛനു പിറന്ന നായര്; അതുകൊണ്ട് അവനെ ജയിപ്പിക്കണം എന്നാണ്. ഇങ്ങനെ നാലഞ്ചു സീറ്റിലെ വസ്തുതയിലേക്ക് ഞാന്‍ വിരല്‍ചൂണ്ടുന്നത് 1950-കളിലെ നമ്മുടെ രാഷ്ട്രീയത്തെപ്പറ്റി പറയാനാണ്. അന്ന് ജനസംഘമൊന്നും ഇവിടെ കാര്യമായി ഇല്ലല്ലോ. അപ്പോള്‍, കേരള രാഷ്ട്രീയത്തിന്റെ അടിത്തറ ഇതിലാണ്. എന്നിട്ടാണോ നമ്മള്‍ രാഷ്ട്രീയബോധത്തെക്കുറിച്ചു പറയുന്നത്.

അറിയാമല്ലോ, ഉത്തരേന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ (പശു ബെല്‍റ്റ് എന്ന് ഇപ്പോള്‍ പറയുന്നത്) 230 സീറ്റുകളില്‍ 221 ഉം 1971-ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിനും കോണ്‍ഗ്രസ്സിനും നല്‍കി. പാകിസ്താനെതിരെ ബംഗ്ലാദേശ് മോചനത്തിനുവേണ്ടി നടത്തിയ യുദ്ധം ജയിച്ചതിന്റെ തുടര്‍ച്ചയായിരുന്നു അത്. എന്നാല്‍, അടിയന്തരാവസ്ഥ കഴിഞ്ഞ് 1977-ലെ തെരഞ്ഞെടുപ്പില്‍ അതേ ജനങ്ങള്‍ മൂന്നു സീറ്റ് ഒഴികെ ഒന്നും കോണ്‍ഗ്രസ്സിനു കൊടുത്തില്ല. അങ്ങനെയാണല്ലോ രാജ്യത്ത് ഭരണമാറ്റം ഉണ്ടായത്. അന്ന് കേരളത്തിലെ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ്സിനാണ് കൊടുത്തത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് സഖ്യകക്ഷി എ.ഐ.എ.ഡി.എം.കെയ്ക്ക് തൊണ്ണൂറു ശതമാനം സീറ്റുകളും കിട്ടി. കര്‍ണാടകത്തില്‍ 28-ല്‍ 26 സീറ്റും ഇന്ദിരാഗാന്ധിക്കു കൊടുത്തു. ആന്ധ്രപ്രദേശിലും വലിയ ഭൂരിപക്ഷം കിട്ടി. അങ്ങനെ ഏകാധിപത്യത്തെ അരിയിട്ടു വാഴ്ത്തി. അതേസമയത്താണ്, ഉടുതുണിക്കു മറുതുണി ഇല്ലാത്ത, എഴുത്തും വായനയും അറിയാത്തവര്‍ രാഷ്ട്രീയമായി ചിന്തിച്ചതും രാജ്യത്ത് രാഷ്ട്രീയ മാറ്റം ഉണ്ടായതും. ആ വസ്തുത അംഗീകരിച്ചാണ് നമ്മളെ എല്ലാവരും മദര്‍ ഓഫ് ഡെമോക്രസി എന്നു വിളിക്കുന്നത്. അപ്പോള്‍, രാഷ്ട്രീയപ്രബുദ്ധത ഇവിടെയാണോ അവിടെയാണോ? തര്‍ക്കത്തിനില്ല. എങ്കിലും ഇതൊക്കെ ആലോചിക്കേണ്ട വിഷയങ്ങളാണ്.

രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മയെക്കുറിച്ചു പറയാം. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയാകുമ്പോള്‍ ജ്യോതിബസു മുഖ്യമന്ത്രിയായിരുന്നു. കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രിക്കു സ്വീകരണം കൊടുത്തപ്പോള്‍ ഞാന്‍ പങ്കെടുക്കില്ല, വേദി പങ്കിടില്ല എന്നു പറഞ്ഞു. ആ ആളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എവിടെത്തി? ശിവഗിരിയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹം വരികയും ചെയ്തതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ബഹിഷ്‌കരിച്ചല്ലോ. അന്ന് ബഹിഷ്‌കരിച്ചവര്‍ അതേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ ഒരു കൂടിക്കാഴ്ചയ്ക്ക് സമയം കിട്ടാനും സൗഹാര്‍ദ്ദത്തിനും അന്യോന്യമൊന്ന് പുഞ്ചിരി കൈമാറാനും കാത്തുകെട്ടി കിടക്കേണ്ടിവന്നില്ലേ. പ്രായോഗികമായി കേരളം ശരിയാണോ എന്ന് ഇവരൊക്കെയൊന്ന് ചിന്തിക്കട്ടെ. അങ്ങനെയാണെങ്കില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും നൂറുശതമാനം ഗവര്‍ണര്‍മാരും തൊട്ടുകൂടാത്തവരല്ലേ? വേദി പങ്കിടാന്‍ പാടില്ലാത്തവരല്ലേ? പക്ഷേ, അതിന് എനിക്കൊരു ഉത്തരമുണ്ട്. ഞാന്‍ എന്റെ ഒരു മാസത്തെ പരിപാടി കേരള ഗവണ്‍മെന്റിനു കൊടുത്തു, മുഖ്യമന്ത്രിയുടെ മറുപടിക്ക്. ഞങ്ങളെ ഉള്‍ക്കൊള്ളുന്നു മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നില്ല. ഞാന്‍ രാഷ്ട്രീയം പറയുകയല്ല; പക്ഷേ, എന്റെ സ്‌കൂള്‍ ഓഫ് തോട്ടിനു കിട്ടിയ മറുപടിയാണത്. കോട്ടയത്ത് ഞാന്‍ പങ്കെടുത്ത മാര്‍ത്തോമാ സഭയുടെ വലിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് അനഭിമതനെന്ന് പറഞ്ഞ് ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന കേരള ഗവര്‍ണറാണ്. രാഷ്ട്രീയത്തില്‍ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പറയും. അതൊക്കെ ജനാധിപത്യത്തില്‍ നല്ല കാര്യങ്ങളാണ്. പക്ഷേ, കേരളത്തിന്റെ വികസന കാര്യത്തില്‍, സമുദായ സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍, പൊതുപ്രശ്നങ്ങളെ നേരിടേണ്ട കാര്യത്തില്‍ എല്ലാവരും തമ്മില്‍ യോജിപ്പ് ഉണ്ടാകണം. കേരളത്തില്‍ ജീവിച്ച് അനുഭവ സമ്പത്തുള്ള ഡോ. എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായ ശേഷം കേരള നിയമസഭയെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞത് രാഷ്ട്രീയ അതിപ്രസരം കേരളത്തിന്റെ എല്ലാ മേഖലയിലും ഒഴിവാക്കണം എന്നാണ്. രാഷ്ട്രീയം വേണം. വൈവിധ്യം വേണം. പക്ഷേ, പൊതുവായ കാര്യങ്ങളില്‍ യോജിച്ചുനില്‍ക്കുന്ന ഒരു പോസിറ്റീവ് അപ്രോച്ച് ഉണ്ടാകണം.

രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്നുതന്നെ എല്ലാ വിഭാഗങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന നേതാവായാണ് താങ്കള്‍ എല്ലാക്കാലത്തും അറിയപ്പെട്ടിട്ടുള്ളത്. അതൊരു വസ്തുതയാണുതാനും. കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന വിയോജിപ്പുകളേയും 'സംഘര്‍ഷ'ത്തേയും കുറിച്ച് എന്താണ് പ്രതികരണം?

ഗോവ കേരളത്തില്‍നിന്ന് കുറേയധികം ദൂരെയാണ് (പൊട്ടിച്ചിരി). ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍, രണ്ടു കൂട്ടരും തമ്മില്‍ സൗഹാര്‍ദ്ദമുണ്ടാകുന്ന അന്തരീക്ഷം ഉണ്ടാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.

2020 നവംബറില്‍ രാഷ്ട്രപതിഭവനില്‍ നടന്ന ഗവര്‍ണര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗമുണ്ടല്ലോ. അതിലെ ആഹ്വാനമനുസരിച്ച് രാജ്ഭവനില്‍ ഒതുങ്ങിയിരിക്കാതെ ഗവര്‍ണര്‍ സജീവമാകുന്നതാണോ കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ കാണുന്നത്. താങ്കള്‍ ആ ആഹ്വാനം എങ്ങനെയാണ് നടപ്പാക്കുന്നത്?

പ്രധാനമന്ത്രി പറഞ്ഞത് ഓര്‍മ്മയുണ്ട്. ജനങ്ങളുടെ ഇടയില്‍ സജീവമാകണം; രാജ്യപുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കണം. അതുകൊണ്ടാണ് ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും യാത്ര ചെയ്യാന്‍ എനിക്കു സാധിച്ചപ്പോള്‍ ഗവര്‍ണര്‍ക്കു കിട്ടുന്ന പേഴ്സണല്‍ ഫണ്ട് അവിടുത്തെ 47 ഹിന്ദു ചാരിറ്റബിള്‍ സ്ഥാപനങ്ങളിലും 33 ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും മുസ്ലിം സ്ഥാപനങ്ങളിലും (അവ കുറവാണ്; അഞ്ചെണ്ണമോ മറ്റോ ഉള്ളു) നേരിട്ടു ചെന്നു നല്‍കിയത്. അതോടൊപ്പം തന്നെ മറ്റൊന്നുകൂടി ചെയ്തു. ചരിത്രപ്രാധാന്യമുള്ള, നാനൂറു കൊല്ലം പഴക്കമുള്ള വലിയ ബംഗ്ലാവായ രാജ്ഭവനില്‍ ഗവര്‍ണര്‍ താമസിക്കുമ്പോള്‍ സുരക്ഷാച്ചട്ടങ്ങള്‍ പ്രകാരം പൊതുജനങ്ങളുടെ സന്ദര്‍ശനം അനുവദിക്കില്ല. അതുകൊണ്ട് എന്റെ താമസം പുറത്ത് മറ്റൊരു സ്ഥലത്തേക്കു ഞാന്‍ മാറ്റി. ഗോവ രാജ്ഭവന്‍ ലോക്ഭവനാണ് എന്ന് അവിടെ സന്ദര്‍ശിച്ച ബീഹാര്‍ ഗവര്‍ണര്‍ പറഞ്ഞത് വലിയ വാര്‍ത്തയായത് അങ്ങനെയാണ്. എല്ലാ ഗവര്‍ണര്‍മാരും അങ്ങനെ ചെയ്യുന്നുണ്ടോ എന്നറിയില്ല. മുതിര്‍ന്ന പ്രതിഭകളൊക്കെയാണ് മിക്ക ഗവര്‍ണര്‍മാരും. അവരുടെ മേലേയൊക്കെ ഒരു ചാട്ടവാര്‍കൊണ്ട് അത് അടിച്ചേല്പിക്കാന്‍ സാധിച്ചെന്നു വരില്ല. ഹു ഈസ് സുപ്രീം? പീപ്പിള്‍ ആര്‍ സുപ്രീം. നോട്ട് ഗവര്‍ണര്‍ ഈസ് സുപ്രീം, നോട്ട് സുപ്രീംകോര്‍ട്ട് ഈസ് സുപ്രീം, നോട്ട് പാര്‍ലമെന്റ് ഈസ് സുപ്രീം; പീപ്പിള്‍ ആര്‍ സുപ്രീം. അവരെ സേവിക്കാനുള്ള ബാധ്യതയാണ് ഗവര്‍ണര്‍ക്കായാലും മുഖ്യമന്ത്രിക്കായാലും ബ്യൂറോക്രാറ്റുകള്‍ക്കായാലും ന്യായാധിപന്‍മാര്‍ക്കായാലും മാധ്യമങ്ങള്‍ക്കായാലും ബാര്‍ അസോസിയേഷനായാലും എല്ലാം ഉള്ളത്. അതുകൊണ്ട് അവരവരുടെ ഡ്യൂട്ടി എല്ലാവരും ചെയ്യണം.

രാഷ്ട്രീയമായി വിയോജിക്കുന്നവരോടും നീതികാണിക്കേണ്ടവരാണ് ഭരണാധികാരികള്‍. പക്ഷേ, മൂന്നാമതൊരിക്കല്‍ക്കൂടി മോദി സര്‍ക്കാര്‍ വരും എന്ന പ്രതീതി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ആശങ്കയുണ്ട് എന്നതൊരു വസ്തുതയല്ലേ? മതന്യൂനപക്ഷങ്ങളുടെ ഈ ആശങ്ക മുതലെടുക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളും സജീവമാണ്. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?

പിണറായി വിജയനും ഒ.രാജഗോപാലിനും ഒപ്പം

ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഏതു കാലഘട്ടത്തിലും ഒരു ജനാധിപത്യ രാജ്യത്ത് ഭരിക്കുന്നവരും മറുഭാഗത്തുള്ളവരും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം തെളിയിക്കാന്‍ ശ്രമിക്കും. ഭൂരിപക്ഷം കിട്ടിയവര്‍ ഭരിക്കും. ജനവിധിയില്‍ പ്രതിപക്ഷത്തായിപ്പോയവര്‍ അഞ്ചു വര്‍ഷം മാതൃകാ പ്രവര്‍ത്തനം നടത്തി അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ ശ്രമിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇവിടെ അങ്ങനെയല്ല; പ്രശ്നാധിഷ്ഠിതമല്ല. പ്രശ്നങ്ങളില്‍ അധിഷ്ഠിതമായ ആശങ്ക ന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല. അത് വ്യക്തിനിഷ്ഠമാണ്. അതല്ലാതെ നരേന്ദ്ര മോദി ഏതെങ്കിലും മതവിഭാഗത്തിനെതിരെ, അവരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിച്ച ഒരു സംഭവവും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാകില്ല. എന്നിട്ടും ആശങ്ക പടര്‍ത്തുന്നു; അത് ജനാധിപത്യത്തിന്റെ വികലമായ ഭാവത്തെയാണ് വളര്‍ത്തുന്നത്. വോട്ട് ചെയ്യുന്നവരോടും ചെയ്യാത്തവരോടും ഒരുപോലെ താല്പര്യം കാണിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദി.

പള്ളി പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് രാജ്യത്തിന്റെ പ്രധാനമന്ത്രി മുഖ്യ യജമാനന്‍ ആകുന്നത് മതേതരത്വത്തില്‍ വിശ്വസിക്കുന്ന ആളുകളെ വിഷമിപ്പിക്കില്ലേ. അത് അറിയാത്തതല്ലല്ലോ അദ്ദേഹത്തിന്?

ഒരാളും അതില്‍ വിഷമം പ്രകടിപ്പിച്ചിട്ടില്ല. ന്യൂനപക്ഷ സമുദായം അതിനോട് പ്രതികരിച്ച രീതി നോക്കിയാല്‍ അറിയാം. സുപ്രീംകോടതിയുടെ അന്തിമവിധി പ്രഖ്യാപിക്കുകയും ആ വിധിയനുസരിച്ച് നടപ്പാക്കുകയുമാണ്. പലര്‍ക്കും അറിയാതെ പോകുന്ന ഒരു വസ്തുതയുണ്ട്; ആ കേസ് നടക്കുമ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഹിന്ദു സന്ന്യാസിമാരുടെ യോഗം പോലും അഭ്യര്‍ത്ഥിച്ചു. എന്നാല്‍, നിയമപരമായി പരിഹാരം കാണണം അല്ലെങ്കില്‍ ഒത്തുതീര്‍പ്പിലൂടെ പരിഹാരം കാണണം എന്നായിരുന്നു നരേന്ദ്ര മോദിയുടെ നിലപാട്. ഈ രണ്ടു തലവും വന്നു. കോടതി വിധിച്ചു; ആ വിധിക്കനുസരിച്ച് എല്ലാവരേയും വിളിച്ചുവരുത്തി സമന്വയത്തിന്റെ അന്തരീക്ഷം ഉണ്ടായി. നമുക്കറിയാം, ഒരു ശുദ്ധ സന്ന്യാസിയുടെ ജീവിതം നയിക്കുന്ന ആളാണ് നരേന്ദ്ര മോദി. അദ്ദേഹത്തെ സന്ന്യാസിമാര്‍ പ്രാണപ്രതിഷ്ഠയ്ക്കുവേണ്ടി നിയോഗിച്ചു. എല്ലാവരേയും ക്ഷണിച്ചു. പ്രതിപക്ഷത്തെ ഉള്‍പ്പെടെ പല രാഷ്ട്രീയകക്ഷികളും അവരുടെ തീരുമാനത്തില്‍നിന്നു വ്യതിചലിച്ച് അവിടെ എത്തി. ആസേതുഹിമാചലം എല്ലാവരും ഒന്നിച്ച ഒരു പ്രാണപ്രതിഷ്ഠയാണ് നടന്നത്. നമ്മുടെ ഭരണഘടനയില്‍ മൗലികാവകാശങ്ങളെക്കുറിച്ചു പറയുന്നിടത്തെ ഇല്ലസ്ട്രേഷന്‍ ഭഗവാന്‍ ശ്രീരാമചന്ദ്രനും ധര്‍മ്മപത്‌നിയും കൂടി പോകുന്നതാണ് എന്ന വസ്തുത ഓര്‍ക്കുക കൂടി ചെയ്യണം ഈ അവസരത്തില്‍. ഇങ്ങനയൊരു രാജ്യത്ത് ഭരണഘടനയില്‍ ഇത് എഴുതിവച്ചത് മതത്തിന്റെ അടിസ്ഥാനത്തിലാണോ? അങ്ങനെയാണെങ്കില്‍ എല്ലാ മതങ്ങളുടേയും ഇല്ലസ്ട്രേഷന്‍ വരണ്ടേ? ഡയറക്റ്റീവ് പ്രിന്‍സിപ്പിള്‍സ് പറയുന്നിടത്തെ ഇല്ലസ്ട്രേഷന്‍ ഗീതോപദേശം കൊടുക്കുന്നതല്ലേ. ഇത് പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. അതിനെക്കുറിച്ച് ഈ നിലയില്‍ പറയുന്നവര്‍ ഭരണഘടനയെ തുടക്കത്തില്‍ തള്ളിപ്പറഞ്ഞ, സ്വാതന്ത്ര്യദിനത്തോടും റിപ്പബ്ലിക് ദിനത്തോടും രണ്ടുകൊല്ലം നിസ്സഹകരിച്ച പശ്ചാത്തലമുള്ളവരാണ്. അന്‍പതുകളിലെ ആദ്യത്തെ പ്രതിപക്ഷത്തിന് ഇപ്പോള്‍ എത്ര സീറ്റുണ്ട്? ജനങ്ങള്‍ ഇതല്ലാം മനസ്സിലാക്കണം. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവുമെല്ലാം ഉള്‍ക്കൊള്ളുന്നതിനെ അങ്ങനെ മനസ്സിലാക്കണം.

പക്ഷേ, ഭഗവാന്‍ ശ്രീരാമചന്ദ്രനെ ഇന്ത്യയുടെ പുരാതന സംസ്‌കാരമോ ആധുനിക കാലത്ത് ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെയുള്ള ഭരണാധികാരികളും നേതാക്കളോ കണ്ടതുപോലെയാണോ സംഘപരിവാര്‍ കാണുന്നത്; അവര്‍ക്ക് അതൊരു രാഷ്ട്രീയ ഉപകരണം മാത്രമല്ലേ. അതല്ലേ വിമര്‍ശനം?

ഞാന്‍ അങ്ങനെ കരുതുന്നില്ല.

കേരളത്തിലെ രാഷ്ട്രീയം മാറുന്ന രീതികള്‍ പറഞ്ഞല്ലോ. ഒന്നാം കേരളനിയമസഭയിലേക്കു നടന്ന തെരഞ്ഞൈടുപ്പില്‍ മുസ്ലിം ലീഗിനെ അടുപ്പിക്കരുത് എന്നായിരുന്നല്ലോ എ.ഐ.സി.സി തീരുമാനവും കെ.പി.സി.സിക്കുള്ള നിര്‍ദ്ദേശവും. പക്ഷേ, ലീഗ് ഇന്ന് യു.ഡി.എഫിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയായി എന്നു വിമര്‍ശിക്കുന്ന തരത്തിലേക്ക് ആ പാര്‍ട്ടിയുടെ സ്റ്റാറ്റസ് മാറി എന്ന ആക്ഷേപം ബി.ജെ.പിയാണ് ഉന്നയിക്കാറ്. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗ് കോണ്‍ഗ്രസ്സിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കേരളം കണ്ടു. എന്താണ് അഭിപ്രായം?

എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. പക്ഷേ, ഗവര്‍ണര്‍ എന്ന നിലയില്‍ പറയാന്‍ പാടില്ല.

കേരളത്തിലെ മുന്നണി രാഷ്ട്രീയം കടന്നുപോകുന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കാവുന്ന സാഹചര്യങ്ങളിലൂടെയാണ് എന്നു കരുതുന്നുണ്ടോ?

രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ അഭിപ്രായത്തില്‍, രാഷ്ട്രീയാടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്ന ആളുകളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞുവരികയാണ്. ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പില്‍ ഇരട്ടക്കാളകള്‍, അരിവാള്‍ നെല്‍ക്കതിര്‍, ദീപം എന്നിങ്ങനെ നാമമാത്രമായ ചിഹ്നങ്ങളാണ് ഉണ്ടായിരുന്നത്. ആ പെട്ടി നോക്കി വോട്ട് ഇട്ടിരുന്ന ജനതയാണ്. രാഷ്ട്രീയമായിരുന്നു മാനദണ്ഡം. അതു മാറി മാറി വന്നിട്ട് ശക്തമായ കേഡര്‍ പാര്‍ട്ടികളായവര്‍ക്കുപോലും നൂറു ശതമാനവും ഇതു തങ്ങളുടെ നിയോജകമണ്ഡലമാണ് എന്ന് ഉറപ്പിച്ച് പറയാനാകാത്ത സ്ഥിതിയാണ്. അങ്ങനെ ജയിക്കാന്‍ കഴിയുന്ന ഒരു നിയോജകമണ്ഡലവും ഇല്ലാത്ത സ്ഥിതിയിലേക്ക് ഇന്ന് കേരളം എത്തിനില്‍ക്കുന്നു. ഇത് പഠിക്കേണ്ട വിഷയമാണ്. 2004-ല്‍ മുസ്ലിം ലീഗ് മഞ്ചേരിയില്‍ തോറ്റില്ലേ? ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്നു പറഞ്ഞിരുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാവരും തോറ്റില്ലേ? എവിടെപ്പോയി അവരുടെ സുരക്ഷിത മണ്ഡലം? ഇതുതന്നെ മറുഭാഗത്തുള്ള, ഇപ്പോള്‍ കേരളം ഭരിക്കുന്ന കക്ഷിയെ എടുത്ത് നോക്കിക്കൊള്ളൂ. പ്രധാന പ്രതിപക്ഷത്തെ നോക്കിക്കൊള്ളൂ. ഇന്ന് ജനങ്ങള്‍ വിലയിരുത്തുന്നത്; പൊതുസമൂഹത്തിന്റെ വിലയിരുത്തലിനു കൂടുതല്‍ പ്രാധാന്യം കിട്ടുന്ന സമൂഹമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കേരളം പരിശോധിക്കുമ്പോള്‍, ഏറ്റവും വലിയ ആക്ഷേപം, സ്വര്‍ണ്ണക്കള്ളക്കടത്തുമൊക്കെയായി ബന്ധപ്പെട്ട സമരങ്ങളുടെ പോര്‍ക്കളമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പ്രധാന പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമെല്ലാം ഒരു ഭാഗത്ത്. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും മീഡിയകളുമെല്ലാം അതില്‍ പങ്കുവഹിച്ചിട്ടും ജനങ്ങള്‍ മാന്‍ഡേറ്റ് കൊടുക്കേണ്ടിവന്നപ്പോള്‍ കൂടുതല്‍ അംഗീകാരം കേരളത്തിലെ മുഖ്യമന്ത്രിക്കു കൊടുത്തില്ലേ? കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. ഇങ്ങനെ ചില കാര്യങ്ങള്‍ വരുമ്പോള്‍, ഇതെല്ലാം ഇന്‍ഡിക്കേഷന്‍സ് ആണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രചാരണങ്ങളേക്കാള്‍ അപ്പുറം വസ്തുതകളെ വിലയിരുത്തുകയാണ്. ആ വിലയിരുത്തുന്നതില്‍ കൂടുതല്‍ കേന്ദ്രീകരിച്ച്, വസ്തുതകളെ വസ്തുതകളായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കണം.

കേന്ദ്രത്തിന്റെ ഓരോ പദ്ധതികളും കേരളത്തിലെത്തുമ്പോള്‍ അതിനെക്കുറിച്ച് വേണ്ടത്ര ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചോ? ഞാന്‍ അതിന്റെ തര്‍ക്കവിതര്‍ക്കങ്ങളിലേക്കു കടക്കുന്നില്ല. അവബോധമുള്ളവരാണ് ജനങ്ങള്‍. ഉദാഹരണത്തിന് മണിപ്പൂര്‍ സംഭവം.

മണിപ്പൂരില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നാണ് പറയുന്നത്?

മണിപ്പൂരിലെ സംഭവത്തില്‍ പൊളിറ്റിക്കലായിട്ട് തെറ്റുണ്ടാകാം. അതില്‍ ഇടപെട്ടില്ല എന്നൊക്കെയുള്ള രാഷ്ട്രീയ വിമര്‍ശനം നമുക്കു മനസ്സിലാക്കാം. പക്ഷേ, അതൊരു വര്‍ഗ്ഗീയ കലാപമായി ചിത്രീകരിച്ചത് കേരളം മാത്രമല്ലേയുള്ളു? ഞാന്‍ അതിനെപ്പറ്റി പഠിക്കാന്‍ ശ്രമിച്ചു. കത്തോലിക്കാ സഭയുടെ മുംബൈയിലെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍മാരുടെ കൂട്ടത്തില്‍ സീനിയറാണ് എന്നു മാത്രമല്ല, മാര്‍പാപ്പയുടെ ഉപദേശകരായ എട്ടു പേരില്‍ ഒരാളാണ്. ഞാനുമായി നല്ല അടുപ്പമുണ്ട്. ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, തിരുമേനീ ഇങ്ങനെയല്ലേ കാര്യം? അദ്ദേഹം അന്വേഷിച്ചു. മണിപ്പൂരിലെ അവരുടെ ബിഷപ്പിനോട് അന്വേഷിച്ചു. അവിടെ നടന്നത് വംശീയകലാപമാണ്. ഞാന്‍ അത് ഫേസ്ബുക്കില്‍ എഴുതി. അതിന് ഉപോല്‍ബലകമായി ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. ഹൈക്കോടതി വിധിയിലൂടെ ഇപ്പോള്‍ തെറ്റ് തിരുത്തിയില്ലേ. അവിടെ 14 ശതമാനമാണ് കുക്കികള്‍. ഇവരുടെ കൈയിലാണ് 80 ശതമാനം ഭൂമിയും. പ്രഖ്യാപിത പട്ടികവര്‍ഗ്ഗ സംസ്ഥാനമായതുകൊണ്ട് വേറെ ആര്‍ക്കും ഭൂമി വാങ്ങാന്‍ പറ്റില്ല. അത് അവിടുത്തെ പ്രശ്നമാണ്. ആ പ്രശ്നത്തിന് മതപരമായ തലം കൊടുക്കാന്‍ സാധിക്കില്ല. ഒറ്റ ഉദാഹരണം പറയാം. കുക്കികളില്‍ 96 ശതമാനവും ക്രിസ്ത്യാനികളാണ്. 100 ശതമാനം ക്രിസ്തുമത വിശ്വാസികളായ നാഗന്മാര്‍ അവിടെ 24 ശതമാനമുണ്ട്. 52 ശതമാനം ഹിന്ദുക്കളായ മെയ്തികള്‍, ആറു ശതമാനം മുസ്ലിങ്ങളായ മെയ്തികള്‍, ഒരു ശതമാനം ക്രിസ്ത്യാനികളായ മെയ്തികള്‍. ഇതാണ് അവിടുത്തെ ഇക്വേഷന്‍. അത് നില്‍ക്കുമ്പോള്‍, അവിടെ എക്കാലത്തും കലാപമുള്ളത് നാഗാസും കുക്കികളും തമ്മിലാണ്; 24ഉം 14ഉം തമ്മിലാണ്. 1027 കുക്കികള്‍ 18 കൊല്ലത്തിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജാപ്പി കൂട്ടക്കൊല എന്ന് അറിയപ്പെടുന്ന സംഭവത്തിന്റെ ഓര്‍മ്മയ്ക്ക് അവിടെ എല്ലാക്കൊല്ലവും സെപ്റ്റംബറില്‍ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് നടക്കാറുണ്ട്. ഈ പ്രശ്നം പരിഹരിച്ചത് ആരാണ്? നരേന്ദ്ര മോദി വന്ന ശേഷം നാഗന്മാരായ സായുധകലാപം നടത്തുന്ന ആളുകളെ വിളിച്ച് ആയുധം വച്ച് കീഴടങ്ങാന്‍ സാഹചര്യം ഉണ്ടാക്കി. ശരിയാണ്, കുക്കികളുടെ ക്രിസ്ത്യന്‍ ദേവാലയങ്ങളെല്ലാം തകര്‍ത്തു എന്നത് സത്യമാണ്. ബൈ ഹും? ഹിന്ദു തീവ്രവാദി സംഘടനകളോ മറ്റോ ആണോ? വര്‍ഗ്ഗീയ കലാപമായിരുന്നെങ്കില്‍ നാഗാ ക്രിസ്ത്യാനികളുടെ ഒരൊറ്റ പള്ളിയെങ്കിലും തകര്‍ത്തോ? പക്ഷേ, കേരളത്തിലെ അരങ്ങ്തകര്‍ത്ത പ്രചരണം എന്തായിരുന്നു? ഈ പള്ളികള്‍ പൊളിച്ചതെല്ലാം കാണിച്ചിട്ട് അവസാനത്തെ ക്രിസ്ത്യന്‍ വീട്ടില്‍ വരെ പ്രചരിപ്പിച്ചത് ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലയ്ക്കാണ്. ജനങ്ങളെ പഠിപ്പിക്കുകയല്ല ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. നികൃഷ്ടമായ വിദ്വേഷത്തിന്റെ വിളവെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നുള്ളതാണ് മലയാളിയായ എന്റെ ദുഖം.

അപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് എഴുതിയത് തെറ്റായിരുന്നോ?

ദേശീയ മാധ്യമങ്ങള്‍ എന്നു പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പറഞ്ഞത്. അവരെ പഴിക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ, പത്രങ്ങളെ ആശ്രയിച്ചാണോ ഇന്ത്യയിലെ രാഷ്ട്രീയം പോകുന്നത്? ഹൈക്കോടതി ഇപ്പോള്‍ പിന്‍വലിച്ചതെന്താണ്. 14 ശതമാനം ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഭൂ അവകാശം പിന്‍വലിച്ചില്ലേ. അവരെ ആദിവാസി പട്ടികയില്‍പ്പെടുത്തിയാല്‍പ്പിന്നെ ഭൂമി അവരുടേതായി. കുക്കി സമുദായം ഇസ്രയേലിന്റെ സൈന്യത്തില്‍ റിസര്‍വേഷനുള്ളവരാണ്. അറിയാമോ? ഇതൊന്നും കേരളത്തില്‍ ആരും പഠിക്കുന്നില്ല. മാധ്യമങ്ങളെ ആശ്രയിച്ച് ഒരു രാജ്യത്തിനു മുന്നോട്ടുപോകാന്‍ സാധിക്കില്ല. സാധിക്കണമെങ്കില്‍ നെഹ്റുജി പറഞ്ഞതുപോലെ, പൊളിറ്റീഷ്യന്‍ ആന്റ് മീഡിയ ഷുഡ് ടീച്ച് ദ പീപ്പിള്‍. അതുണ്ടാകുന്നില്ല. എന്റെ വാദം ബലപ്പെടുത്തുന്ന ഒരു കാര്യം കൂടി പറയാം. മെയ്തി വിഭാഗത്തെ സംവരണത്തില്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തോട് ശുപാര്‍ശ ചെയ്തത് എപ്പോഴാണ്? 2013-ല്‍. അത് പെന്‍ഡിംഗിലായിരുന്നു. ഇത്രകാലമായിട്ടും നടപ്പാക്കാത്തത് എന്താണെന്നു ചോദിച്ച് ഒരു ജഡ്ജി എടുത്തുവച്ച് നടപ്പാക്കി. അതിനെത്തുടര്‍ന്നല്ലേ കലാപമുണ്ടായത്. എത്രയോ തവണ കേന്ദ്ര ആഭ്യന്തരമന്ത്രി പോയി. പരമാവധി ശ്രമിച്ചു. ഇതിനു മുന്‍പ് കലാപം നടന്നപ്പോള്‍, 1027 പേര്‍ പലപ്പോഴായി കൊല്ലപ്പെട്ടപ്പോള്‍ അവിടം സന്ദര്‍ശിച്ച ഏതെങ്കിലും പ്രധാനമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ പേര് പറയാമോ? ഇല്ല. ഈ അളവുകോല്‍ എങ്ങനെയാണ്? അതിലൊക്കെ നീതി കാണിക്കണം. കേരളത്തിലെ ആളുകള്‍ക്ക് ഒരു സത്യസന്ധത വേണ്ടേ? രാജ്യത്തിന്റെ താല്പര്യം വരുമ്പോള്‍ കുറഞ്ഞപക്ഷം ഒന്നു പഠിക്കാന്‍ പോലും തയ്യാറാകാത്ത ആളുകളാണ് ഇപ്പോഴത്തെ പ്രചരണരംഗങ്ങളിലെല്ലാമുള്ളത്.

പക്ഷേ, ഇവിടെ ഈസ്റ്റര്‍ ആശംസകളുമായി ക്രൈസ്തവ സമുദായത്തിലേക്ക് ബി.ജെ.പി ഇറങ്ങിയ പിന്നാലെ മണിപ്പൂരില്‍നിന്നുവന്ന വിവരങ്ങളില്‍ ബി.ജെ.പി പതറിപ്പോയല്ലോ. ഈ പറഞ്ഞതൊന്നും പ്രകാശ് ജാവഡേക്കര്‍ അടക്കമുള്ള നേതാക്കള്‍ക്കു വിശദീകരിക്കാന്‍ കഴിഞ്ഞില്ല?

ഞാന്‍ അതിലേക്കു പോകുന്നില്ല.

കേരളത്തിലെ ഒരു വിഭാഗം സമുദായ നേതാക്കളുടെ ഭാഗത്തുനിന്ന് 'തൊട്ടുകൂടായ്മ' മാറിയത് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമായി മാറുമോ?

എന്റെ അഭിപ്രായം ഞാന്‍ റിസര്‍വ്വ് ചെയ്യുകയാണ്. ഗവര്‍ണര്‍ സ്ഥാനത്തിരുന്നുകൊണ്ട് അത് പറയാന്‍ പറ്റില്ല; അതുകൊണ്ട് പറയുന്നില്ല.

പക്ഷേ, ബി.ജെ.പിയോട് സമുദായ സംഘടനകളുടെ അസ്പൃശ്യത വലിയൊരു പരിധിവരെ മാറി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്, അല്ലേ?

എന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ പാകിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പറഞ്ഞത്, അണ്‍ടച്ചബിലിറ്റി ഈസ് എ ക്രൈം ദാറ്റ് റ്റൂ ഇന്‍ പൊളിറ്റിക്സ് എന്നാണ്. 1967-ല്‍ ഭാരതീയ ജനസംഘത്തിന്റെ പതിന്നാലാം സമ്മേളനത്തില്‍ പറഞ്ഞതാണ്. അസ്പൃശ്യത തെറ്റാണ്. രാഷ്ട്രീയമായി എതിര്‍ക്കാം. ഞങ്ങള്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ തൊടില്ല എന്ന് പറയുന്നത് തെറ്റാണ്, ജനാധിപത്യ വിരുദ്ധമാണ്. 1977-ലെ തെരഞ്ഞെടുപ്പില്‍ കെ.ജി. മാരാര്‍ ഉദുമയിലും സുകുമാരന്‍ നായര്‍ വടക്കേക്കരയിലും നമ്പ്യാര്‍ ഒറ്റപ്പാലത്തും മത്സരിച്ചല്ലോ. ഇവര്‍ മൂന്നു പേരും ഉറച്ച ആര്‍.എസ്.എസ്സുകാരായിരുന്നു. മാരാര്‍ജി ആര്‍.എസ്.എസ്സിന്റെ പ്രചാരകനായിരുന്നു. അവരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതല വഹിച്ച് അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചത് സി.പി.എം അല്ലേ. 1980-ല്‍ ഒ. രാജഗോപാല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചത് യു.ഡി.എഫ് പിന്തുണയോടുകൂടിയല്ലേ. അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ളയായിരുന്നു. അപ്പോള്‍, ഇതിലെന്താണ് അര്‍ത്ഥമുള്ളത്? നരേന്ദ്ര മോദിക്ക് അസ്പൃശ്യത കല്പിച്ചിട്ട് ആരാണ് അതില്‍ മണ്ടരായത്. എതിര്‍ക്കാം, ജനങ്ങളെ ബോധവല്‍ക്കരിക്കാം. അധികാരത്തിലുള്ളവരെ താഴെയിറക്കാം. മറിച്ചുള്ള കുപ്രചരണങ്ങള്‍ ശരിയല്ല.

മുതിര്‍ന്ന നിയമജ്ഞനും കൂടിയായ താങ്കള്‍ കേരളത്തില്‍ സജീവ രാഷ്ട്രീയത്തിലുള്ളപ്പോഴാണല്ലോ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവം. ഇപ്പോള്‍ ആ വിഷയം വീണ്ടും തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സജീവമാകുന്നതിനെ എങ്ങനെ കാണുന്നു?

അതിലെ വലിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞപ്പോള്‍ അന്വേഷിക്കില്ല എന്ന് ശാഠ്യം പിടിച്ചത് ആരാണ്? കോട്ടയംകാരനായ അന്നത്തെ ആഭ്യന്തര മന്ത്രിയല്ലേ. മറ്റൊന്ന്, ഇത് മാര്‍ക്സിസ്റ്റ്-ബി.ജെ.പി സംഘര്‍ഷമല്ലാത്തതുകൊണ്ട് അതിലെ ഒരു പ്രധാന പ്രതി എന്നെ കേസ് ഫയല്‍ ഏല്പിച്ചതാണ്. ജയിലില്‍ കിടക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ മനോവീര്യം പോകും എന്ന് എന്റെ പാര്‍ട്ടിയുടെ അന്നത്തെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അത് എടുക്കരുത് എന്ന് പറഞ്ഞതുകൊണ്ട് ഞാനത് ഒഴിവാക്കിയതാണ്. കൈകള്‍ ശുദ്ധമായവര്‍ ആരൊക്കെയുണ്ടെന്ന് ബോധപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

ആരും എന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. ഞാനതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുമില്ല. എന്റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരു സ്ഥാനം വേണമെന്നു പറഞ്ഞ് ആവശ്യം ഉന്നയിച്ചിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം കിട്ടി; ഞാന്‍ ആരോടും ചോദിച്ചതല്ല. എനിക്ക് എല്ലാം അന്നത്തെ എന്റെ പ്രസ്ഥാനം തന്നിട്ടുണ്ട്. ചോദിച്ചിട്ടല്ല. ഇപ്പോള്‍, തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന് വാര്‍ത്തകള്‍ വരുന്നു. ആ വാര്‍ത്തകള്‍ ഞാനും കണ്ടതല്ലാതെ എന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ അതിനേപ്പറ്റി ഒരു ഉത്തരം പറയാനും കഴിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
'എന്നെ മുഖ്യമന്ത്രിയാക്കൂ, ഞാന്‍ യോഗ്യയാണ് എന്ന് ഏതെങ്കിലും വനിത പറയുന്നുണ്ടോ?'; സുധാകരന് മറുപടി, യു പ്രതിഭ അഭിമുഖംhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Mar/07/arent-women-fit-to-be-chief-ministers-pratibhas-reply-to-sudhakaranhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Mar/07/arent-women-fit-to-be-chief-ministers-pratibhas-reply-to-sudhakaran#comments219ae19a-ed96-43e5-bcbe-568117e92978Thu, 07 Mar 2024 09:23:37 +00002024-03-07T10:07:14.738Zസമകാലിക മലയാളം ഡെസ്ക്/api/author/1895929G. Sudhakaran,Chief Minister of Kerala,U. Prathibhaറിപ്പോർട്ട് കൊച്ചി : മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള സ്ത്രീകളില്ലെന്ന ജി. സുധാകരന്റെ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് കായംകുളം എംഎല്‍എ യു. പ്രതിഭ. സമകാലിക മലയാളം വാരികയുടെ പ്രത്യേക വനിതാപതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പ്രതിഭയുടെ മറുപടി. അടുത്ത മുഖ്യമന്ത്രി വനിതയായിരിക്കണം എന്നുള്ള ചര്‍ച്ച അപ്രസക്തമാണെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുഖ്യമന്ത്രി പദം നല്‍കേണ്ടിയിരുന്നത് ഗൗരിയമ്മയ്ക്കാണെന്നും സുധാകരന്‍ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു.

അഭിമുഖത്തില്‍ നിന്ന്: കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവ് പറഞ്ഞ മറുപടി കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഒരു വനിതയുമില്ല എന്നാണ്. സത്യത്തില്‍ അതുകേട്ടപ്പോള്‍ ചിരിച്ചുപോയി. എന്നെ മുഖ്യമന്ത്രിയാക്കൂ, ഞാന്‍ യോഗ്യയാണ് എന്ന് ഏതെങ്കിലും വനിത പറയുന്നുണ്ടോ? ഇവര്‍ തന്നെ പറയുന്നു. വനിത മുഖ്യമന്ത്രിയായാല്‍ എന്ന ആ ക്യാംപെയിന്‍ തന്നെ തട്ടിപ്പാണ്. യു.എന്‍ സെക്രട്ടറി ജനറലായി സ്ത്രീ വന്നാലും സ്ത്രീകളെല്ലാം ഉന്നമനത്തിലേക്കു വരുമെന്നു വിശ്വസിച്ചിട്ടു കാര്യമില്ല. സ്ത്രീ ഒരു പ്രത്യേക വസ്തു അല്ലെന്നും സ്ത്രീക്ക് പുരുഷനെപ്പോലെ ശേഷിയും സാമര്‍ത്ഥ്യവും ഉണ്ടെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടത് ഈ പറഞ്ഞ നേതാവിന്റെ ഉള്‍പ്പെടെ മനസ്സിലാണ്. മുഖ്യമന്ത്രിയാകാന്‍ യോജിച്ച ഒരു സ്ത്രീയും കേരളത്തില്‍ ഇല്ല എന്നത് എത്രത്തോളം മോശപ്പെട്ട ഒരു പ്രസ്താവനയാണ്.

സ്ത്രീപക്ഷം എന്നത് നമ്മുടെ ഒരു നയമാണ്; പ്രത്യേകിച്ച് വികസനത്തില്‍ ഉള്‍പ്പെടെ സ്ത്രീപക്ഷം എന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. പക്ഷേ, സ്ത്രീപക്ഷം എന്നുമാത്രം പറഞ്ഞ് സ്ത്രീയെ ഒതുക്കേണ്ട എന്നുള്ളതാണ്. 'വനിത മുഖ്യമന്ത്രി ആയാല്‍...' എന്ന ചര്‍ച്ച അടുത്തയിടെ ഒരു മാധ്യമം ഉയര്‍ത്തിക്കൊണ്ടുവന്നു. ഞാന്‍ പറയുന്നത് ഒന്നും സംഭവിക്കില്ല എന്നാണ്. അങ്ങനെയാണെങ്കില്‍, വനിത മുഖ്യമന്ത്രിയായ ബംഗാളില്‍ സ്ത്രീകളെ ഓടിച്ചിട്ടു തല്ലിയില്ലേ. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മമത ബാനര്‍ജി ശക്തയാണ്. പക്ഷേ, അവര്‍ സ്ട്രോംഗ് ആയതുകൊണ്ട് അവിടുത്തെ സ്ത്രീകളെല്ലാം സ്ട്രോംഗായി എന്നു പറയാന്‍ പറ്റില്ല. അത് ഒരു മനോഭാവമാണ്. ഇപ്പോഴത്തെ ഒരു ക്ലീഷേ ചോദ്യമാണ്, വനിത മുഖ്യമന്ത്രി ആയാല്‍..., വനിത പ്രധാനമന്ത്രി ആയാല്‍ എന്നൊക്കെ. വനിത പ്രസിഡന്റ് ആയല്ലോ. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനടക്കം അവരെ ക്ഷണിച്ചില്ല എന്നാണല്ലോ പുറത്തുവന്നത്. അതുപോലെ ജനങ്ങളെ കാണിക്കാന്‍ ഒരു വനിതാ മുഖ്യമന്ത്രിയെ വെച്ചാലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പ്രസക്തിയുമില്ല. അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഉറപ്പായും രാഷ്ട്രീയ ചട്ടക്കൂടുകള്‍ വേണം; അതില്ലാതെ സര്‍വ്വതന്ത്ര സ്വതന്ത്രരായാല്‍ പാളിച്ചകള്‍ വരാം. ഒരു കേഡര്‍ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ അച്ചടക്കം കാണിക്കണമെങ്കില്‍പ്പോലും അവരെ വിശ്വാസത്തില്‍ കൊണ്ടുവരണം. അതിനിടയില്‍, ഇതേ ചോദ്യത്തിന് കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവ് പറഞ്ഞ മറുപടി കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഒരു വനിതയുമില്ല എന്നാണ്. സത്യത്തില്‍ അതുകേട്ടപ്പോള്‍ ചിരിച്ചുപോയി. എന്നെ മുഖ്യമന്ത്രിയാക്കൂ, ഞാന്‍ യോഗ്യയാണ് എന്ന് ഏതെങ്കിലും വനിത പറയുന്നുണ്ടോ? ഇവര്‍ തന്നെ പറയുന്നു. വനിത മുഖ്യമന്ത്രിയായാല്‍ എന്ന ആ ക്യാംപെയിന്‍ തന്നെ തട്ടിപ്പാണ്. യു.എന്‍ സെക്രട്ടറി ജനറലായി സ്ത്രീ വന്നാലും സ്ത്രീകളെല്ലാം ഉന്നമനത്തിലേക്കു വരുമെന്നു വിശ്വസിച്ചിട്ടു കാര്യമില്ല. സ്ത്രീ ഒരു പ്രത്യേക വസ്തു അല്ലെന്നും സ്ത്രീക്ക് പുരുഷനെപ്പോലെ ശേഷിയും സാമര്‍ത്ഥ്യവും ഉണ്ടെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടത് ഈ പറഞ്ഞ നേതാവിന്റെ ഉള്‍പ്പെടെ മനസ്സിലാണ്. മുഖ്യമന്ത്രിയാകാന്‍ യോജിച്ച ഒരു സ്ത്രീയും കേരളത്തില്‍ ഇല്ല എന്നത് എത്രത്തോളം മോശപ്പെട്ട ഒരു പ്രസ്താവനയാണ്.

യു പ്രതിഭയുമായുള്ള അഭിമുഖം സമകാലിക മലയാളം വാരിക വനിതാ പതിപ്പില്‍

]]>
‘‘പൊരുതി ജീവിക്കുന്നത് എനിക്കു വേണ്ടി മാത്രമല്ല‘‘https://www.samakalikamalayalam.com/malayalam-vaarika/reports/2024/Mar/06/interview-with-shyama-s-prabhahttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Mar/06/interview-with-shyama-s-prabha#commentse0bedfa9-1f71-4247-988e-afd49adda1adWed, 06 Mar 2024 12:05:12 +00002024-03-06T12:05:12.795Zപി.എസ്. റംഷാദ്/api/author/1896084transgender,LGBTQIA + community,transwoman,lgbtq,lgbtq community,trans,transexual,queerറിപ്പോർട്ട് രിത്രം നിര്‍മ്മിച്ച്, ഒപ്പം സഞ്ചരിച്ച എത്രയെത്ര ആളുകളെക്കുറിച്ച് കേരളം പറഞ്ഞും കേട്ടും എഴുതിയും അറിയുകയും അറിയിക്കുകയും ചെയ്തിട്ടുണ്ടോ അവരുടെ നിരയിലെ പേരായി മാറുകയാണ് ശ്യാമ എസ്. പ്രഭയും. ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ സുരക്ഷിത ജീവിതത്തിനും അവകാശങ്ങള്‍ക്കും വേണ്ടി കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന സമാനകളില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിക്കുന്നവരില്‍ ഒരാള്‍. ട്രാന്‍സ്ജെന്‍ഡേഴ്സിനു മാത്രമല്ല, ആണിനും പെണ്ണിനും മാതൃകയും പ്രചോദനവുമായി മാറുകയാണ് ശ്യാമയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന സാമൂഹിക കാഴ്ചപ്പാടുമുള്ള മികച്ച പ്രഭാഷക, സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം, ഡെമോക്രാറ്റിക് ട്രാന്‍സ്ജെന്‍ഡര്‍ ഫെഡറേഷന്‍ കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ക്വീറിഥം എന്ന എല്‍ജിബിടിക്യു സംഘടനയുടെ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐയുടെ തിരുവന്തപുരം ജില്ലാ കമ്മിറ്റി അംഗം. ഇത്തവണ ജെ.ആര്‍.എഫ് (ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) നേടി. ഗവേഷണവും പ്രതിബദ്ധതകള്‍ പ്രതിഫലിപ്പിക്കുന്നതാകണം എന്നാണ് തീരുമാനം. ''മലയാള സാഹിത്യത്തിലാണ് ഗവേഷണമെങ്കിലും അത് ജെന്‍ഡറുമായി ബന്ധപ്പെടുത്തി ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്. ഇനിവരുന്ന തലമുറകളിലെ ട്രാന്‍സ്, ക്വിയര്‍ വ്യക്തികള്‍ക്കു കൂടി പ്രയോജനപ്പെടുന്ന സാമൂഹിക പ്രസക്തമായ പഠനമായിരിക്കണം എന്നു വിചാരിക്കുന്നു'' - ശ്യാമ പറയുന്നു. സംസ്ഥാനത്ത് ആദ്യം ഡി.വൈ.എഫ്.ഐ രൂപീകരിച്ച ട്രാന്‍സ്ജെന്‍ഡര്‍ യൂണിറ്റ് ശ്യാമ സെക്രട്ടറിയായ തിരുവനന്തപുരം പി.എം.ജി യൂണിറ്റ് ആയിരുന്നു. അതിനുശേഷം നടന്ന സമ്മേളനങ്ങളിലാണ് മേഖലാ കമ്മിറ്റിയിലും ബ്ലോക്ക് കമ്മിറ്റിയിലും പിന്നീട് ജില്ലാക്കമ്മിറ്റിയിലും അംഗമായത്. കഴിഞ്ഞ രണ്ടു സംസ്ഥാന സമ്മേളനങ്ങളില്‍ പ്രതിനിധിയായിരുന്നു.

മനോഭാവം മാറുന്നു

തിരുവനന്തപുരം കരമനയിലെ വീട്ടില്‍ പോയി അമ്മ പ്രഭയുമായും സഹോദരന്‍ പ്രദീപുമായും സന്തോഷമായിരിക്കാന്‍ കഴിയുന്നു എന്നതും ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പങ്കാളി മനു കാര്‍ത്തിക്കുമൊത്ത് ശ്രീകാര്യത്തെ വീട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നതും ശ്യാമ ആഹ്ലാദത്തോടെ പറയുന്നു. മാറ്റമാണ് ഇതിലെല്ലാം പ്രതിഫലിക്കുന്നത് എന്നതുതന്നെ കാരണം. തൃശൂര്‍ സ്വദേശിയായ ട്രാന്‍സ്മാന്‍ ആണ് മനു. വിവാഹം കഴിഞ്ഞിട്ട് ഈ ഫെബ്രുവരി 14-ന് രണ്ടു വര്‍ഷമായി. നേരത്തേ പരിചയമുണ്ടായിരുന്നു. പരസ്പരം പരിമിതികളും പ്രശ്നങ്ങളുമൊക്കെ മനസ്സിലാക്കുന്നവരാകുമ്പോള്‍ കൂടുതല്‍ നന്നായി മുന്നോട്ടുപോകാന്‍ പറ്റും എന്നാണ് ചിന്തിച്ചത്; അതാണ് അനുഭവവും. ''ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും കേരളസമൂഹത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റത്തെ വളരെ പോസിറ്റീവായാണ് കാണുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന കേരളത്തിന്റെ സാമൂഹികാവസ്ഥ അല്ല ഇപ്പോള്‍. ഇടപെടുമ്പോള്‍ പല മേഖലകളിലും ആ മാറ്റം ദൃശ്യമാണ്. ഒരുപാട് ആളുകള്‍ക്ക് അബദ്ധധാരണകളുണ്ടായിരുന്നു. അതിനെയൊക്കെ ഒരു പരിധിവരെ അതിജീവിക്കാന്‍ നിലവിലെ സംവിധാനങ്ങളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ധാരണകള്‍ മാറ്റാന്‍ ഇടയാക്കി. മാധ്യമങ്ങളുടെ ഇടപെടലും പോസിറ്റീവായി കാണുന്നു'', മുന്‍പത്തേതില്‍നിന്നു വ്യത്യസ്തമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് അവര്‍ പറയുന്ന ചില പ്രധാന കാര്യങ്ങളുണ്ട്: ഒന്നാമതായി യുവജനങ്ങള്‍, പ്രത്യേകിച്ചും കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുടെയൊക്കെ ഭാഗത്തുനിന്നും നല്ല സ്വീകാര്യതയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. ''കാര്യങ്ങള്‍ കൂടുതല്‍ ശരിയായി മനസ്സിലാക്കാനുള്ള സാഹചര്യം അവര്‍ക്കു കിട്ടിയതുകൊണ്ടുകൂടിയാണ് ഇത് എന്നാണ് തോന്നുന്നത്. ക്യാമ്പസുകളിലൊക്കെ ഇപ്പോള്‍ ക്വിയര്‍ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രൈഡ് എന്ന പേരില്‍ 2010 മുതല്‍ നടത്തി വരുന്ന, ക്വിയര്‍ മനുഷ്യരുടെ കൂട്ടായ്മ തുടക്കത്തിലൊക്കെ ട്രാന്‍സ് മനുഷ്യരുടേയോ അല്ലെങ്കില്‍ ക്വിയര്‍ മനുഷ്യരുടേയോ മാത്രം കൂട്ടായ്മയായി ഒതുങ്ങിയിരുന്നിടത്ത് ഇന്ന് കേരളത്തിലെ ക്യാമ്പസുകള്‍ അത് ഏറ്റെടുത്തിട്ടുണ്ട്. ഞങ്ങള്‍ നടത്തുന്ന പരിപാടികളില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് യുവജന സംഘടനകളും വ്യക്തികളും പങ്കെടുക്കുന്നു.''

സമൂഹത്തില്‍ സ്വീകാര്യതയുടെ തോത് കൂടിയത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ദൈനംദിന ജീവിതത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത്?

ഒരുപാട് ക്വിയര്‍ വ്യക്തികളെ അവരുടെ കുടുംബം അംഗീകരിക്കാന്‍ തയ്യാറാകുന്നു. അതു ചെറിയ കാര്യമല്ല എന്നു മനസ്സിലാകണമെങ്കില്‍ മുന്‍പ് സ്വന്തം കുടുംബത്തില്‍നിന്നു പുറത്താക്കപ്പെട്ടവരുടെ വേദനിക്കുന്ന അനുഭവങ്ങള്‍ അറിയണം. എല്ലാ കുടുംബങ്ങളും മാറിയെന്നോ സമൂഹം മുഴുവനായും മാറിയെന്നോ അല്ല; പക്ഷേ, മെച്ചപ്പെട്ട നിലയിലുള്ള സ്വീകാര്യത ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ടിട്ടുണ്ട്; ജുഡീഷ്യറി കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഇത്തരം മനുഷ്യര്‍ക്കു നിഷേധിക്കപ്പെടുന്നുണ്ട് എന്ന വിലയിരുത്തല്‍ കോടതി പല ഘട്ടങ്ങളിലും നടത്തിയിട്ടുണ്ട്. അതൊക്കെത്തന്നെ വ്യക്തിപരമായ പ്രശ്നങ്ങള്‍ അതിജീവിക്കാന്‍ ഓരോ വ്യക്തികളും കോടതിയെ സമീപിച്ചതാണെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ വിധികള്‍ ഈ മനുഷ്യരുടെ ഒന്നാകെയുള്ള സ്വീകാര്യതയിലേക്കു വഴിവച്ചിട്ടുണ്ട്.

സ്വന്തം ട്രാന്‍സ് വ്യക്തിത്വം വെളിപ്പെടുമ്പോള്‍ കുടുംബത്തില്‍ ജീവിക്കാന്‍ കഴിയാതെ ഓടിപ്പോകേണ്ടിവന്ന അവസ്ഥയ്ക്ക് മാറ്റം ക്രമേണയാണ് ഉണ്ടായിരിക്കുന്നത്. വ്യക്തിത്വം വെളിപ്പെടുത്തിയവര്‍ക്കൊക്കെ സ്വന്തം വിട്ടില്‍ ജീവിക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടായി. ഇപ്പോള്‍ വീട്ടിലും നാട്ടിലും നില്‍ക്കാന്‍ കഴിയുന്ന അവസ്ഥ വന്നിരിക്കുന്നു എന്ന തിരിച്ചറിവിലേക്ക് ഒരുപാടുപേര്‍ എത്തിയിട്ടുണ്ട്. മാത്രമല്ല, പെട്ടെന്ന് ഒരു പുറത്താക്കല്‍ ഉണ്ടായാല്‍പ്പോലും മുന്‍പൊക്കെ സുരക്ഷിതമായി നില്‍ക്കാന്‍ യാതൊരു സംവിധാനങ്ങളുമില്ലായിരുന്നു. ഇന്നിപ്പോള്‍ സര്‍ക്കാര്‍ തന്നെ ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിസന്ധിയില്‍പ്പെട്ട് വരുന്നവരെ സുരക്ഷിതരായി താമസിപ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നുണ്ട്. കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമൊക്കെ അതില്‍ നല്ല രീതിയില്‍ ഇടപെട്ടു. കുടുംബശ്രീ യൂണിറ്റ് രൂപീകരണം പോലുള്ളതൊക്കെ ചെയ്ത്, ഈ വരുന്ന ആളുകളെ ഈ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നു. വായ്പകള്‍ അനുവദിക്കുന്നു. വിദ്യാഭ്യാസം നേടാന്‍ ആഗ്രഹമുള്ളവരാണെങ്കില്‍ അതിനു നിരവധി പദ്ധതികളുണ്ട്. അതൊക്കെ മുഖ്യധാരയിലേക്കു വരാന്‍ അവരെ സജ്ജരാക്കുന്ന കാര്യങ്ങളാണ്.

2023 തുടക്കത്തില്‍ ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കൂടിയാലോചന നടത്തിയിരുന്നു. 2019-ല്‍ നിലവില്‍ വന്ന ട്രാന്‍സ്ജെന്‍ഡര്‍ നിയമം ഏതൊക്കെ സംസ്ഥാനങ്ങളില്‍ ഏതൊക്കെ നിലയിലാണ് നടപ്പാക്കിയത് എന്നതിനെപ്പറ്റി സംസ്ഥാനങ്ങളെ മേഖലാടിസ്ഥാനത്തില്‍ തിരിച്ചു നടത്തിയ കൂടിയാലോചന. ചെന്നൈയില്‍ നടന്ന ദക്ഷിണമേഖലാ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ എനിക്കു കഴിഞ്ഞു. രാജ്യത്ത് കേരളം ഈ വിഷയത്തില്‍ എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ട് എന്നതിനെപ്പറ്റി വ്യക്തിപരമായി മനസ്സിലാക്കാന്‍ കൂടി ആ യോഗം ഉപകരിച്ചു. തമിഴ്നാട് നമ്മളേക്കാള്‍ മുമ്പേ ഈ വിഷയം ഏറ്റെടുത്തതാണെങ്കിലും ഇപ്പോള്‍ അവിടുത്തേക്കാള്‍ കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ നടന്നിട്ടുണ്ട്. മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും ട്രാന്‍സ്ജെന്‍ഡേ്ഴ്സ് ജീവിക്കുന്നതില്‍നിന്നു വ്യത്യസ്തമാണ് ഇവിടുത്തെ ജീവിതാവസ്ഥ. സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഇവിടുണ്ട്. മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മള്‍ എത്രയോ മുന്നോട്ടുപോയിരിക്കുന്നു എന്നു മനസ്സിലാകുന്നത്. പക്ഷേ, അവകാശങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ചും നിയമനങ്ങളിലെ സംവരണം പോലുള്ള കാര്യങ്ങള്‍.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ട്രാന്‍സ്ജെന്‍ഡര്‍ നയം കൊണ്ടുവന്നതെങ്കിലും ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് നടപ്പാക്കിത്തുടങ്ങിയത്. അന്നു മുതല്‍ ഇതുവരെ ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തുന്നുണ്ട്. അത് വിവിധ പദ്ധതികള്‍ക്കു വിനിയോഗിക്കാന്‍ കഴിയുന്നു. ഒരാള്‍ക്ക് ഒരു ആവശ്യം വന്നാല്‍ നമ്മുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് സംസാരിക്കാനും പരിഹാരമുണ്ടാക്കാനും കഴിയുന്ന സാഹചര്യമുണ്ട്.

ശ്യാമ എസ് പ്രഭ

ശ്യാമ ട്രാന്‍സ് സ്ത്രീ വ്യക്തിത്വം വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ഇപ്പോള്‍ എങ്ങനെ ഓര്‍ക്കുന്നു?

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുള്ള ലിംഗ വിഭാഗമായി അംഗീകരിച്ച സുപ്രീംകോടതിയുടെ 2014-ലെ വിഖ്യാതമായ നല്‍സാ വിധിക്കു ശേഷം, 2015-ലാണ് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം കൊണ്ടുവന്നത്. ആ സാഹചര്യത്തിലാണ് ഞാനും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. എനിക്കും ഇവിടെ ജീവിക്കാം, എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താം എന്ന് എനിക്കു തന്നെ ആത്മവിശ്വാസം വന്നു, അപ്പോള്‍. പക്ഷേ, അതിനുമുന്‍പു തന്നെ കേരളത്തിലെ ഇത്തരം മൂവ്മെന്റുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. അന്ന് നിയമപരമായ അംഗീകാരം കിട്ടിയിരുന്നില്ല. നിയമപരമായ അംഗീകാരം കിട്ടിയ ശേഷമാണ് ആഗ്രഹിക്കുന്ന വസ്ത്രധാരണത്തിലേക്കോ ശാരീരിക മാറ്റത്തിലേക്കോ ഒക്കെ കടന്നത്. അതിന് അനുകൂലമായ മെച്ചപ്പെട്ട ഒരു അവസ്ഥ പിന്നീട് ഇവിടെ ഉണ്ടായി. വ്യക്തിപരമായി പലതരത്തിലുള്ള സ്ട്രഗിള്‍സും അഭിമുഖീകരിച്ചിട്ടുണ്ട്, അതിനു മുന്‍പ്. ഇടപെടുന്ന സാമൂഹിക മേഖലകളിലൊക്കെത്തന്നെ പ്രതിഷേധമോ പ്രശ്നങ്ങളോ ഒക്കെ ഐഡന്റിറ്റിയുടെ പേരില്‍ ഉണ്ടായി. എന്നാല്‍, ഇപ്പോള്‍ ഒരുപാടുപേര്‍ ബഹുമാനിക്കുന്നു; പല പരിപാടികള്‍ക്കും ക്ഷണിക്കുന്നു, അതിന്റെ ഭാഗമാക്കുന്നു. ട്രാന്‍സിന്റെ വിഷയം മാത്രമല്ല, മറ്റു പല വിഷയങ്ങളിലും ഇടപെടാനും അഭിപ്രായങ്ങള്‍ വ്യക്തമാക്കാനും കഴിയുന്നു. അതൊക്കെ കുറച്ചുകൂടി ഉള്‍ക്കൊള്ളല്‍ സാധ്യമാകുന്ന സ്ഥിതിയിലേക്ക് നമ്മുടെ സമൂഹം മാറി എന്നതിന്റെ മികച്ച ഉദാഹരണമായാണ് ഞാന്‍ കാണുന്നത്. പക്ഷേ, ഇപ്പോഴും പ്രശ്നങ്ങളുണ്ട്. വളരെ യാഥാസ്ഥിതികമായി ഇപ്പോഴും പ്രശ്നങ്ങളെ കാണുന്ന ആളുകളുണ്ട്. അവരില്‍ ഉദ്യോഗസ്ഥരുണ്ട്, കുടുംബങ്ങളുണ്ട്; അങ്ങനെ ഓരോ ഇടങ്ങളിലുമുണ്ടാകാറുണ്ട്. അത് ഓരോ മനുഷ്യരുടെ ചിന്താഗതിയാണ്. അതൊക്കെ ഒരുപരിധി വരെയേ നമുക്ക് മാറ്റിയെടുക്കാന്‍ കഴിയുകയുള്ളു.

നിയമമൊക്കെ വന്നതുകൊണ്ട് ആളുകള്‍ ബോധമുള്ളവരാകുന്നുണ്ട്. ഇങ്ങനെ നിയമങ്ങളുണ്ട്, ഈ മനുഷ്യര്‍ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകാന്‍ പാടില്ല എന്നൊക്കെയുള്ള ബോധം. പിന്നെ, നിരന്തരം ഇതൊക്കെയായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആളുകളുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതൊക്കെ എന്നെ സംബന്ധിച്ച് വളരെ പോസിറ്റീവായി കാണാന്‍ കഴിയുന്ന കാര്യങ്ങളാണ്.

തെരുവില്‍ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തവരുടെ ദാരുണമായ അനുഭവങ്ങളെ എങ്ങനെ മറികടന്നു?

അതേ, ട്രാന്‍സ്ജെന്‍ഡേഴ്സ് തെരുവില്‍ പൊലീസിന്റെ ഉള്‍പ്പെടെ തല്ലുകൊണ്ട കാലം ഉണ്ടായിരുന്നു കേരളത്തില്‍പ്പോലും. കോഴിക്കോട്ട് രണ്ടു പേര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റപ്പോള്‍, തല്ലരുത് എന്ന് അപേക്ഷിച്ച അവരോട് 'നിങ്ങള്‍ ചാകേണ്ടവരാണ്' എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. എന്നിട്ട് വീണ്ടും തല്ലി. ഏറ്റവും ട്രാന്‍സ്ഫോബിക് ആയി പെരുമാറിക്കൊണ്ടിരുന്ന ഒരു പൊലീസ് സംവിധാനത്തില്‍നിന്ന് ഇന്ന് മെച്ചപ്പെട്ട ഒരു പൊലീസ് സംവിധാനത്തിലേക്കു നമുക്കു മാറാന്‍ കഴിഞ്ഞു എന്നു പറയുന്നത് ആ മേഖലയില്‍ നടത്തിയ കാര്യമായ ഇടപെടല്‍കൊണ്ട് തന്നെയാണ്. ബോധ്യം എന്ന പേരില്‍ ഒരു ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടി സംസ്ഥാനത്തു നടക്കുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സുമായി ബന്ധപ്പെട്ടു മാത്രമല്ല, പൊതുവായി ലിംഗനീതിയുമായി ബന്ധപ്പെട്ട പരിപാടിയാണത്. ജെന്‍ഡര്‍ എന്ന് പറയുമ്പോള്‍ ഒരുപാടു പേരുടെ ധാരണ സ്ത്രീശാക്തീകരണം എന്നാണ്. അതില്‍, ജെന്‍ഡര്‍ ഇന്റര്‍സെക്ഷണാലിറ്റി പലപ്പോഴും അഭിമുഖീകരിക്കപ്പെടുന്നില്ല. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളേപ്പറ്റി, ഗാര്‍ഹിക പീഡനത്തെപ്പറ്റി ഒക്കെ നിരന്തരം ബോധവല്‍ക്കരണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ബോധ്യം. അതില്‍ ട്രാന്‍സ്ജെന്‍ഡര്‍ അണ്ടര്‍സ്റ്റാന്റിംഗ് എന്ന പേരില്‍ ഒരു പ്രത്യേക സെഷന്‍ വച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമസംവിധാനങ്ങളെപ്പറ്റി, ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റി പ്രത്യേക ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരേയും കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം. തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജ് (പി.ടി.സി), തൃശൂര്‍ പൊലീസ് അക്കാദമി, കോഴിക്കോട് പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍ പൊലീസുകാര്‍ക്ക് കാര്യമായ ബോധവല്‍ക്കരണം കൊടുക്കുന്നുണ്ട്. പി.ടി.സിയിലെ ഗസ്റ്റ് അദ്ധ്യാപിക കൂടിയാണ് ഞാന്‍. ഇപ്പോള്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയായ കിരണ്‍ നാരായണനു ചുമതലയുണ്ടായിരുന്നപ്പോള്‍ മേഡം മുന്‍കൈയെടുത്ത് പി.ടി.സിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഈ ബോധവല്‍ക്കരണം നടത്തിയിരുന്നു. അങ്ങനെ വളരെ പോസിറ്റീവായി ഈ വിഷയത്തെ കാണുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ അത്തര ഇടങ്ങള്‍ ഞങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതാകുന്നുണ്ട്; ഞങ്ങള്‍ക്ക് അവരെ സമീപിക്കാനും കഴിയുന്നുണ്ട്.

പൊലീസുകാരുടെ മനോഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നത് നമുക്കു കാണാന്‍ കഴിയുന്ന അനുഭവമാണ്. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ ഉള്‍പ്പെടെ അത് മനസ്സിലാകും. എന്നാല്‍ മോശമായി ഇടപെടുന്ന ആളുകളുമുണ്ട്. പക്ഷേ, മൊത്തത്തില്‍ ഒരു അഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ വിലയിരുത്തിയാല്‍ പൊലീസുകാര്‍, അദ്ധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ നിര്‍മ്മാണപ്രക്രിയയുടെ ഭാഗമായി നില്‍ക്കുന്ന ആളുകളുടെ ഭാഗത്തുനിന്നു വലിയ രീതിയിലുള്ള സ്വീകാര്യതയും നല്ല പ്രതികരണവും കിട്ടുന്നുണ്ട്.

ശ്യാമ എസ് പ്രഭ

ഉന്നത വിദ്യാഭ്യാസമാണ് ശ്യാമ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു നല്‍കുന്ന ഏറ്റവും വലിയ പ്രചോദനം. അതിനോടുള്ള മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ എങ്ങനെയാണ്?

എനിക്ക് ഐഡന്റിറ്റി ക്രൈസിസ് വന്ന സമയത്താണ് വീട്ടില്‍ കുറേ പ്രശ്നങ്ങള്‍ ഉണ്ടായത്. ബന്ധുക്കളുടെയൊക്കെ ഭാഗത്തുനിന്നു വലിയ പ്രശ്നമുണ്ടായി. പ്രത്യേകിച്ചും, സമൂഹം എന്തു പറയും എന്നാണ് വീട്ടുകാരുടെ ആശങ്ക. വീട്ടില്‍ മറ്റു പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരുടെ ഭാവി, സഹോദരന്റെ ഭാവി അതൊക്കെ എന്താകും, കുടുംബത്തില്‍ ഒരാളുടെ ട്രാന്‍സ് വ്യക്തിത്വം അവരെ കുഴപ്പത്തിലാക്കുമോ എന്നുള്ള ആശങ്ക. ഇപ്പോഴും ചെറിയ രീതിയിലുള്ള പ്രശ്നങ്ങളുള്ള ആളുകളുണ്ട്. കുടുംബത്തിലും സമൂഹത്തിന്റെ പല മേഖലകളിലും അങ്ങേയറ്റം മോശമായി അധിക്ഷേപിച്ച സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരിഹസിച്ചിട്ടുണ്ട്. വാക്കുകള്‍ കൊണ്ടുള്ള ആക്രമണം ഏറ്റവും കൂടുതല്‍ അഭിമുഖീകരിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. വീടിനടുത്തുള്ള കുട്ടികളുടെ ഭാഗത്തുനിന്നൊക്കത്തന്നെ. ജെന്‍ഡറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു സങ്കല്പമുണ്ടല്ലോ; ആണാണെങ്കില്‍ ഇങ്ങനെ ആയിരിക്കണം, പെണ്ണാണെങ്കില്‍ ഇങ്ങനെ എന്ന്. അതിനപ്പുറത്തേക്കുള്ള മനുഷ്യരൊന്നും സ്വാഭാവിക മനുഷ്യരായി പലപ്പോഴും അംഗീകരിക്കപ്പെട്ടിരുന്നില്ല. കുറേ അടിച്ചാല്‍ ശരിയാകും, ചികിത്സിച്ചാല്‍ ശരിയാകും എന്നൊക്കെ ചിന്തിക്കുന്ന അല്ലെങ്കില്‍ മാനസിക രോഗമാണെന്നു ചിന്തിക്കുന്ന അവസ്ഥയിലാണ് എന്റെ കുട്ടിക്കാലമുണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ശരിക്കും എന്റെ വസ്ത്രം പോലും അഴിച്ചു പരിശോധിച്ച സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലഘട്ടത്തിന്റെ പ്രശ്നമായിരുന്നു. അദ്ധ്യാപകരുടെ ഭാഗത്തുനിന്നടക്കം പുച്ഛവും പരിഹാസവും കലര്‍ന്ന സംസാരം കേള്‍ക്കേണ്ടിവന്നു. പക്ഷേ, വിദ്യാഭ്യാസം എന്നത് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഏതു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മനുഷ്യരാണെങ്കിലും സമൂഹത്തില്‍ നമ്മുടെ അവകാശങ്ങളെപ്പറ്റി ബോധ്യപ്പെട്ട് ജീവിക്കാനും ഭൂരിപക്ഷത്തോട് നിരന്തരം കലഹിക്കേണ്ടിവരികയുമൊക്കെ ചെയ്യുമ്പോള്‍ അതിനു പ്രയോഗിക്കേണ്ടിവരുന്ന ആയുധവുമൊക്കെ വിദ്യാഭ്യാസമാണ്. അത് മെച്ചപ്പെട്ട നിലയില്‍ നേടിയെടുക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നു. പ്രതിസന്ധികള്‍ നിറഞ്ഞുനിന്ന കാലത്തും വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ തയ്യാറായില്ല.

ബിരുദവും ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി കോളേജിലാണ് ചെയ്തത്. രണ്ട് പി.ജികളില്‍ ഒന്ന് മലയാളത്തിലും ഒന്ന് വിദ്യാഭ്യാസത്തിലുമാണ്. മാര്‍ തിയോഫിലിസ് ട്രെയിനിംഗ് കോളേജില്‍നിന്ന് ബി.എഡ്, തൈക്കാട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍നിന്ന് എം.എഡ്. മലയാളത്തില്‍ 2014-ല്‍ നെറ്റ് കിട്ടിയിരുന്നു. 2018 മുതല്‍ അഞ്ചു വര്‍ഷം ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിന്റെ ഭാഗമായി ഡയറക്ടറേറ്റില്‍ത്തന്നെ ജോലി ചെയ്തു. ആ അഞ്ചു കൊല്ലം ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ജീവിതത്തിലും പ്രധാനമായിരുന്നു. ഇന്നു കേരളത്തില്‍ കാണുന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമപദ്ധതികള്‍ മുഴുവന്‍ വന്ന കാലമാണ്. ഈ മാറ്റങ്ങളുടെ കൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു അവസരമായിരുന്നു. ബജറ്റില്‍ ഗവണ്‍മെന്റ് വകയിരുത്തുന്ന തുക എങ്ങനെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ ക്ഷേമത്തിനു വിനിയോഗിക്കാം എന്ന കാര്യത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, നൈപുണ്യശേഷി തുടങ്ങി പല വിഭാഗങ്ങളായി തിരിച്ചിട്ട് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇനി വരുന്നവര്‍ക്കും മെച്ചം കിട്ടണം എന്ന ആഗ്രഹത്തോടെ അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇന്നു കാണുന്ന എല്ലാ ക്ഷേമപദ്ധതികളും എഴുതിത്തയ്യാറാക്കി സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായി നടപ്പിലാക്കുന്നതിന്റെ ഭാഗമാകാന്‍ സാധിച്ചു. പ്രത്യേകിച്ചും ഈ കമ്യൂണിറ്റിയില്‍ നിന്നുള്ള ആളായതുകൊണ്ട് പ്രത്യേക ശ്രദ്ധയോടെ ചെയ്യാന്‍ കഴിഞ്ഞു എന്ന അഭിമാനമുണ്ട്. പിന്നെ, അക്കാദമിക കാര്യങ്ങളില്‍ കുറേ പിന്നിലേക്കു പോകുന്നതായി എനിക്കുതന്നെ തോന്നി. അതുകൊണ്ടാണ് ഒരു ഇടവേള എടുത്തിട്ട് അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാം എന്നു വിചാരിച്ചത്. ഗവേഷണത്തില്‍ മുഴുവനായി ശ്രദ്ധിക്കണം എന്നാണ് വിചാരിക്കുന്നത്. ഡോ. പി.എസ്. ശ്രീകല ടീച്ചറോട് ഗവേഷണത്തില്‍ ഗൈഡ് ചെയ്യാന്‍ പറ്റുമോ എന്നു ചോദിച്ചു. യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം മേധാവിയായ ടീച്ചര്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് പറ്റില്ല എന്നാണ് വിചാരിച്ചത്. പക്ഷേ, ടീച്ചര്‍ക്ക് ഗൈഡ് ചെയ്യാം. നേരത്തേ പരിചയമുള്ള ആള്‍ എന്ന നിലയ്ക്ക് അത് നടന്നാല്‍ ഞാന്‍ കൂടുതല്‍ കംഫെര്‍ട്ടബിള്‍ ആയിരിക്കുകയും ചെയ്യും. ടീച്ചര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ കൃത്യമായ ധാരണയുമുണ്ട്; എത്രയോ മുന്‍പു മുതല്‍ത്തന്നെ. അതും എനിക്കു വളരെ പ്രയോജനപ്പെടും.

പഠിക്കാന്‍ കഴിയാതെ പോയ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പഠനത്തിനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്?

പഠിക്കാന്‍ കഴിയുന്ന സാമൂഹികാവസ്ഥയിലേക്ക് ഒരുപാട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു പല കാരണങ്ങളാല്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് സാക്ഷരതാമിഷന്‍ അതോറിറ്റി ഡോ. പി.എസ്. ശ്രീകല ഡയറക്ടറായിരുന്നപ്പോള്‍ ഒരു പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു, സമന്വയ തുടര്‍വിദ്യാഭ്യാസ പരിപാടി. അന്ന് വിവിധ ക്ലാസ്സുകളിലായി 918 പേര്‍ പഠിക്കാന്‍ സന്നദ്ധരായി വന്നു. അങ്ങനെ പത്താം ക്ലാസ്സും ഹയര്‍ സെക്കന്‍ഡറിയുമൊക്കെ ജയിച്ചവരുണ്ട്. അവരൊക്കെ വിവിധ കോളേജുകളില്‍ ചേര്‍ന്നുപഠിക്കുന്നുമുണ്ട്. അതില്‍ ഒരു പ്രതിസന്ധിയായി വന്നത് പ്രായമായിരുന്നു. 23 വയസ്സ് ആയിരുന്നു ബിരുദത്തിനു ചേരാനുള്ള പ്രായപരിധി. ആ പ്രായം കഴിഞ്ഞവര്‍ക്ക് കോളേജില്‍ ചേരാന്‍ താല്പര്യമുണ്ടെങ്കില്‍ അതിന് അവസരമുണ്ടാകണം എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റികളുടെ കീഴിലുമുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ രണ്ട് സീറ്റുകള്‍ വീതം ട്രാന്‍സ്ജെന്‍ഡേഴ്സിനു സംവരണം ചെയ്യുകയും അതില്‍ ചേരാനുള്ള കുറഞ്ഞ പ്രായപരിധിയും ഉയര്‍ന്ന പ്രായപരിധിയും എടുത്തുകളയുകയും ചെയ്തു. മാത്രമല്ല, സംവരണം ചെയ്ത എല്ലാ സീറ്റുകളിലും ആളുകള്‍ ആവുകയും പ്രവേശനം കിട്ടാത്തവര്‍ ഉണ്ടായിരിക്കുകയും ചെയ്താല്‍ അധികം സീറ്റുകള്‍ അനുവദിച്ച് അവര്‍ക്ക് പ്രവേശനം കൊടുക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അത്രയും പ്രാധാന്യം ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു കൊടുക്കുന്നുണ്ട്. അങ്ങനെ കോളേജില്‍ ചേര്‍ന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ സൗകര്യവും കൊടുക്കുന്നുണ്ട്. ഒരു വര്‍ഷം ഏകദേശം അറുപതിനായിരം രൂപ ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി ചെലവഴിക്കുന്നു. സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കോഴ്സില്‍ പഠിക്കുന്നവര്‍ക്കും ഫീസിളവ് ഉള്‍പ്പെടെയുണ്ട്. അന്ന് ചേര്‍ന്നവര്‍ എല്ലാവരും തന്നെ തുടര്‍ന്നു പഠിച്ചു, പഠിക്കുന്നു. പാര്‍ശ്വവല്‍കൃത വിഭാഗം എന്ന നിലയില്‍ ഈ വിഭാഗത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരുപാട് മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. അതിനോടു ചേര്‍ത്ത് പറയേണ്ട ഒരു കാര്യം, ലൈഫ് മിഷന്‍ വഴി ട്രാന്‍സ്ജെന്‍ഡേഴ്സിനു വീടുകള്‍ കിട്ടുന്ന കാര്യമാണ്. തിരുവനന്തപുരം ജില്ലയില്‍ത്തന്നെ അഞ്ചു പേര്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം വാങ്ങുന്നതിന് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം പണം അനുവദിച്ചു. സമൂഹത്തിന്റെ മാറിവരുന്ന മനോഭാവം കൂടിയാണ് ഇത്തരം തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത്. പക്ഷേ, അതൊന്നും വാര്‍ത്തയായി കണ്ടില്ല.

സമൂഹത്തിന്റെ മാറ്റം വസ്തുതയാണെങ്കിലും എതിര്‍ പ്രചാരണങ്ങളും വളരെ ശക്തമായി തുടരുകയാണല്ലോ. അതിനെതിരായ ക്യാംപെയ്നുകളുടെ സ്വഭാവം എന്താണ്?

ഏറ്റവും കൂടുതല്‍ പ്രതിസന്ധി സമൂഹത്തില്‍ ഇറങ്ങി ഇടപഴകുന്നവര്‍ക്ക് ഉണ്ടാകുന്നുണ്ട്. ഐഡന്റിറ്റിയില്‍ വലിയ ഒരു ഏറ്റുമുട്ടല്‍ അനുഭവിക്കുന്ന ഒരു പ്രായമുണ്ട്. ആ കാലത്ത് നിരന്തരം കളിയാക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യുമ്പോള്‍ ആ വ്യക്തി അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് എവിടെയും പരാമര്‍ശിക്കുന്നില്ല. എന്നെ ഒമ്പത് എന്നോ ചാന്തുപൊട്ട് എന്നോ ആണും പെണ്ണും കെട്ടത് എന്നോ വിളിക്കുമ്പോള്‍, ആ പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷമുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത്, ഇങ്ങനെ കേള്‍ക്കേണ്ടിവരുന്നത്? ഞാന്‍ അറിഞ്ഞുകൊണ്ട് ആ രീതിയില്‍ പെരുമാറുന്നതല്ലല്ലോ. ഒരു സാമൂഹികജീവി എന്ന നിലയില്‍ സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ എന്നെ മാനിക്കണം എന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കും. അതില്‍ ജെന്‍ഡര്‍ വ്യത്യാസമൊന്നുമില്ല. ഒരാളും രാവിലെ ഇറങ്ങുമ്പോള്‍ ഞാന്‍ നൂറു പേരില്‍നിന്ന് തെറിവിളി കേള്‍ക്കാം, അടി കൊള്ളാം എന്നുവച്ച് ഇറങ്ങില്ല. വൈവിധ്യത്തോടുകൂടിയ മനുഷ്യരാണ്. അത്തരം മനുഷ്യര്‍ അനുഭവിക്കുന്ന അവസ്ഥ ഒരു തരത്തിലുള്ള വൈവിധ്യമാണെന്നും അതിനെ ചികിത്സിക്കാന്‍ പറ്റില്ല എന്നും അതൊരു മാനസിക വെല്ലുവിളി അല്ല എന്നും പറയേണ്ട ഏജന്‍സികള്‍ തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി, അമേരിക്കന്‍ സൈക്യാട്രി അസോസിയേഷന്‍, ലോകാരോഗ്യ സംഘടന ഇവയൊക്കെ ആധികാരികമായി ഈ വിഷയത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും പലതരത്തിലുള്ള വിഷയങ്ങളുടെ മറപിടിച്ച്, മതം അടക്കമുള്ള വിഷയങ്ങളുടെ മറപിടിച്ച് തെറ്റിദ്ധരിപ്പിക്കുകയും അശാസ്ത്രീയമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളുണ്ട്. പ്രത്യേകിച്ചും ഒരു എല്‍ജിബിടിക്യു വിരുദ്ധ മൂവ്മെന്റ് കേരളത്തിലും നടപ്പാക്കപ്പെട്ടിട്ടുണ്ട്. ഭരണഘടന അനുവദിക്കുന്ന എല്ലാ അവകാശങ്ങളും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഉണ്ടായിരിക്കണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അങ്ങനെ ജീവിക്കാന്‍ അവകാശമുണ്ട് എന്നു പറയുന്നത് രാജ്യത്തിന്റെ പരമോന്നത നീതിപീഠമാണ്; അതിന്റെ അടിസ്ഥാനത്തില്‍ നിയമമുണ്ടായിട്ടുണ്ട്, ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്, വിവിധ സംസ്ഥാനങ്ങള്‍ നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്, വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതൊക്കെ പൊതുസമൂഹം അറിയാതെയാണ് ഇത്തരം കളിയാക്കലുകളും വിദ്വേഷം പ്രചരിപ്പിക്കുന്നതും എന്നു ധാരണയില്ല. അങ്ങനെയാണെങ്കില്‍, അറിഞ്ഞുകൊണ്ടാണെങ്കില്‍ ഒരു പരിധിവരെ നിയമത്തെ വെല്ലുവിളിക്കുകയാണ്, കോടതികളെ വെല്ലുവിളിക്കുകയാണ് അവര്‍. മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന സമീപനമാണ് ഇത്. ഇവരെ കൊല്ലണം എന്ന് കുട്ടികളെ ഉപയോഗിച്ചുപോലും ആഹ്വാനം ചെയ്യിക്കുന്ന ഒരു രീതി ഉണ്ടാകുന്നു എന്നത് ഗുരുതരമായ വിഷയം തന്നെയാണ്. അതിനെ ജനാധിപത്യപരമായി നേരിടാന്‍ സാധിക്കുന്ന രീതിയിലേക്ക് കേരളത്തിലെ ക്വിയര്‍ സമൂഹവും മാറേണ്ടതുണ്ട്. ഐക്യപ്പെട്ടു പ്രവര്‍ത്തിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്.

ക്വിയര്‍ വ്യക്തിത്വം വെളിപ്പെടുത്തുന്നവര്‍ക്ക് കിട്ടുന്ന പിന്തുണയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് ഇപ്പോഴും ശക്തി കുറവാണ് എന്നത് യാഥാര്‍ത്ഥ്യമല്ലേ?

പ്രതിസന്ധി കാലത്തിലൂടെ കടന്നുപോകുമ്പോള്‍ സമീപിക്കാന്‍ കഴിയുന്ന നിരവധി സംവിധാനങ്ങളുണ്ട്. സമൂഹമാധ്യമങ്ങളിലും ഈ കമ്യൂണിറ്റിയില്‍ത്തന്നെയുള്ള ആളുകള്‍ സഹായിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നുണ്ട്. അവരെയൊക്കെ ഒന്ന് സമീപിച്ചാല്‍ പറ്റാവുന്ന മാനസിക പിന്തുണ കൊടുക്കാന്‍ പറ്റും. ഈ പറയുന്ന സംവിധാനങ്ങളുമായി ഒന്ന് ബന്ധപ്പെടുത്തി കൊടുക്കാന്‍ പറ്റും. അവിടെനിന്ന് വേറൊരു ജീവിതം നയിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്കു മാറാന്‍ പറ്റും. പിന്നെ, കുടുംബങ്ങള്‍ക്കു ബോധവല്‍ക്കരണമൊക്കെ കൊടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയുണ്ട്. ശിശുക്ഷേമ സമിതികള്‍ കുട്ടികളുടെ വിഷയത്തില്‍ ഇടപെടുമ്പോള്‍ ജെന്‍ഡര്‍ വൈവിധ്യമുള്ള കുട്ടിയാണെന്നു ബോധ്യപ്പെട്ടാല്‍ രക്ഷിതാക്കളെ വളരെ മിതത്വത്തോടെ ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ആ കുട്ടിയെ വീട്ടില്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. ഒരു സാഹചര്യത്തിലും അത്തരം കുട്ടികളെ പുറത്താക്കരുത് എന്ന് നിയമം വ്യക്തമായി പറയുന്നുണ്ട്. പുറത്താക്കിയാല്‍ രക്ഷിതാക്കള്‍ അതിനു മറുപടി പറയേണ്ടിവരും. നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ബാലനീതി നിയമത്തിനു വിധേയമായിത്തന്നെ ഈ കുട്ടികളോട് ഇടപെടണം എന്നാണ് പറഞ്ഞിട്ടുള്ളത്. നേരത്തേ സൂചിപ്പിച്ച ആളുകള്‍ നെഗറ്റീവിറ്റി പരത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അവരെ അവഗണിക്കുക എന്നേ പറയാനുള്ളു. വലിയൊരു വിഭാഗം ആളുകള്‍ ശരിയായി മനസ്സിലാക്കി ഇടപെടുന്നുണ്ട്. ഇത്തരം മേഖലകളിലേക്കു നല്ല മനുഷ്യരുടെ പ്രാതിനിധ്യം ഉണ്ടാകുന്നുണ്ട്. അതൊക്കെത്തന്നെ, ഇനിയും കുറച്ചാളുകള്‍ക്ക് അവരുടെ അസ്തിത്വം തുറന്നു പറയാന്‍ പ്രചോദനമാകും. വിദ്യാഭ്യാസം, കല, കായികം, സാഹിത്യം, സിനിമ തുടങ്ങി വിവിധ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ അവരുടെ മുദ്രപതിപ്പിക്കുന്നുണ്ട്. അതൊക്കെത്തന്നെ, ഇനി വരുന്നവര്‍ക്ക് സ്വന്തം ഐഡന്റിറ്റി മറച്ചുവയ്ക്കാതെ ആര്‍ജ്ജവത്തോടെ പറയാന്‍ സാധിക്കുന്ന അവസ്ഥ ഉണ്ടാക്കും.

സംഘര്‍ഷം അനുഭവിക്കുന്ന വ്യക്തികളോടു പറയാനുള്ളത് ആരുടേയും വാക്കുകളൊന്നും കേട്ട് തളര്‍ന്നു പോകാനുള്ളവരല്ല നമ്മള്‍ എന്നാണ്. ഞാനൊക്കെ ഏറ്റവും ചെറിയ പ്രായത്തില്‍, ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മോശം വാക്കുകള്‍ കേട്ടുതുടങ്ങിയതാണ്. നിരന്തരമായ കലഹത്തിലൂടെയും സമരത്തിലൂടെയുമാണ് ഓരോ ക്വിയര്‍ വ്യക്തിയും മുന്നോട്ടു പോകേണ്ടിവരുന്നത്. ആ കാലത്ത് ഞങ്ങള്‍ അനുഭവിച്ചതിനും അപ്പുറത്തല്ല ഇന്നത്തെ അവസ്ഥ. ഇപ്പോള്‍ നമ്മള്‍ നേരിടുന്നത് വളരെ നിസ്സാരമായി കണ്ടുകൊണ്ടുതന്നെ അതിനെ അവഗണിച്ചു മുന്നോട്ടു പോകണം. നേടാനുള്ള കാര്യങ്ങള്‍ നേടണം. അതുവഴി മാത്രമേ ഈ വിമര്‍ശിക്കുന്നവര്‍ക്കു മറുപടി കൊടുക്കാന്‍ കഴിയുകയുള്ളു. ആ അവസ്ഥയിലേക്ക് ഓരോ ക്വിയര്‍ മനുഷ്യരും മാറുകയാണ് പ്രധാനം. സംസ്ഥാനതലത്തില്‍ നമുക്കുവേണ്ടി മന്ത്രി അധ്യക്ഷയായ ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡും ജില്ലാ തലത്തില്‍ കളക്ടര്‍ ചെയര്‍പേഴ്സണ്‍ ആയ ബോര്‍ഡുകളുമുണ്ട്. സമീപിക്കാം. എല്ലായിടത്തും ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍ അംഗങ്ങളാണ്. ഈ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. അതൊരു വലിയ ബോധവല്‍കരണ പ്രവര്‍ത്തനമായി മാറ്റുകയും വേണം.

തിയേറ്ററുകളില്‍ സിനിമയ്ക്കു മുന്‍പ് 'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം കുറ്റകരമാണ്' എന്ന് എഴുതി കാണിക്കുന്നതിനൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. അങ്ങനെ പൊതുസമൂഹത്തിനു കണ്ണു തുറക്കാന്‍ കഴിയുന്ന കൂടുതല്‍ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ശ്യാമ എസ് പ്രഭ

മോശമായി പെരുമാറിയവര്‍ മാറിയ കാലത്ത് തിരുത്തിയ അനുഭവങ്ങളുണ്ടോ?

ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണ വിഷമകാലത്ത് ഉണ്ടായിട്ടുണ്ട്; മറ്റു ക്വിയര്‍ വ്യക്തികളുടെ ഭാഗത്തുനിന്നുള്ള പിന്തുണ. ശരിക്കും ആത്മവിശ്വാസം അവര്‍ തന്നിട്ടുണ്ട്. പുരുഷ, സ്ത്രീ ലിംഗത്തില്‍പ്പെട്ടവരില്‍നിന്ന് അന്നൊന്നും പിന്തുണ കിട്ടിയിട്ടില്ല. പണ്ട് സ്‌കൂളിലൊക്കെ ഒന്നിച്ചു പഠിച്ച പലരും പിന്നീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുമൊക്കെ ബന്ധപ്പെട്ടിട്ടുണ്ട്. അന്ന് അറിവില്ലാത്തതുകൊണ്ട് മോശമായി പെരുമാറിയതില്‍ അവര്‍ വിഷമിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതിനേക്കുറിച്ചൊക്കെ ദേഷ്യമുണ്ടോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അവര്‍ക്കു പശ്ചാത്താപമുണ്ട്. അത് വലിയ ഒരു മാറ്റമാണല്ലോ. സ്വന്തം കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. തടിയുള്ള, കറുത്ത മനുഷ്യരെ കളിയാക്കുന്നത് പല കോമഡി പരിപാടികളിലേയും രീതിയാണ്. വീട്ടില്‍ അതു കണ്ട് മുതിര്‍ന്നവര്‍ ചിരിച്ചാല്‍ കുട്ടികളും ചിരിക്കും. അതുകഴിഞ്ഞ് അവരുടെ ക്ലാസ്സില്‍ അങ്ങനെയൊരു കുട്ടി വന്നാലും സ്വാഭാവികമായും ചിരിക്കും. പക്ഷേ, വൈകല്യങ്ങളല്ല ഇതൊക്കെ മനുഷ്യന്റെ വൈവിധ്യങ്ങളാണെന്നും അതിനെയും ചേര്‍ത്തുനിര്‍ത്തണം എന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ എന്നെയൊക്കെ അന്ന് കളിയാക്കിയവര്‍ക്കു സാധിക്കുന്നുണ്ടാകാം. അതുവഴിയാണ് അടുത്ത തലമുറയ്ക്ക് ഒരു നന്മ കൊടുക്കാന്‍ കഴിയുക.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ മാറ്റം എങ്ങനെയാണ് പ്രതിഫലിക്കുന്നത്. ശ്യാമ കരിക്കുലം സമിതികളിലും അംഗമാണല്ലോ?

സംസ്ഥാന സര്‍ക്കാരിന്റെ കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയാറോളം ഫോക്കസ് ഗ്രൂപ്പുകള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ എന്നെയും ഉള്‍പ്പെടുത്തി. ജെന്‍ഡര്‍ ആന്റ് എജ്യുക്കേഷന്‍ കമ്മിറ്റിയിലും ഇന്‍ക്ലൂസീവ് എജ്യുക്കേഷന്‍ കമ്മിറ്റിയിലും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസ്സുകളിലെ പാഠപുസ്തക മാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഏഴിലേയും ഒന്‍പതിലേയും പുസ്തകങ്ങളില്‍ ഈ വിഷയം വരുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെക്കുറിച്ചും സമൂഹം ആ മനുഷ്യരെ കാണുന്നതില്‍ എന്തൊക്കെ മാറ്റം ഉണ്ടാകണം എന്നതിനെക്കുറിച്ചുമൊക്കെ സാമൂഹിക ശാസ്ത്രം, ജീവശാസ്ത്രം പാഠപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത് രാജ്യത്തുതന്നെ വലിയ മാറ്റം കൊണ്ടുവരുന്ന ഒന്നാണ്. മെഡിക്കല്‍ വിദ്യാഭ്യാസം അടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതികളിലും ഈ വിഷയത്തിനു വേണ്ടത്ര പ്രാധാന്യമില്ല. അതുണ്ടാകാന്‍ എന്ത് ഇടപെടലാണ് വേണ്ടത് എന്ന് കഴിഞ്ഞ ദിവസം ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് ചര്‍ച്ച ചെയ്തിരുന്നു. ഒരു ഫൗണ്ടേഷന്‍ കോഴ്സിന്റെ മോഡ്യൂള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്. അതൊക്കെ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ തുടക്കത്തിലെ തന്നെ നിരീക്ഷണം, ''ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ക്ലാസ്സ്മുറിയിലാണ്'' എന്നാണ്. അങ്ങനെയാകുമ്പോള്‍ ആ ഭാവി എങ്ങനെയാകണം എന്നു തീരുമാനിക്കുന്നത് അദ്ധ്യാപകരാണ്. ദിശാബോധമുള്ള അദ്ധ്യാപകരായി അത്തരം മനുഷ്യര്‍ക്കു മാറാന്‍ കഴിയുമ്പോഴേ ഗുണപരമായ കാഴ്ചപ്പാടോടെ കുട്ടികള്‍ക്കടക്കം വിദ്യാഭ്യാസത്തിന്റെ ഗുണഫലം കൊടുക്കാന്‍ കഴിയുകയുള്ളു. സ്വാഭാവികമായും അദ്ധ്യാപകര്‍ ആ രീതിയില്‍ മാറേണ്ടിവരും. അവര്‍ പോസിറ്റീവായിത്തന്നെ കണ്ട് പഠിപ്പിക്കേണ്ടി വരും. എന്റെ വിദ്യാഭ്യാസകാലത്തൊക്കെ അദ്ധ്യാപകര്‍ എങ്ങനെയാകാന്‍ പാടില്ല എന്നു മനസ്സിലാക്കാന്‍ എനിക്ക് പല അദ്ധ്യാപകരുടേയും പെരുമാറ്റം ഉപകരിച്ചിട്ടുണ്ട്.

മാറുന്ന കാലത്തെ പുതിയ തലമുറയുടെ മാതൃകയെക്കുറിച്ച് ഈ 'സഞ്ചാരത്തിനിടയില്‍' മനസ്സ് തൊടുന്ന അനുഭവങ്ങളുണ്ടോ?

തീര്‍ച്ചയായും. പുതിയ തലമുറയുടെ മനോഭാ വത്തിലേയും മനസ്സിലാക്കലിലേയും മാറ്റത്തിന്റെ തീക്ഷ്ണതയെക്കുറിച്ച് ഒരു അനുഭവം പറയാം. ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരു യോഗത്തിനു പോയപ്പോള്‍ ശ്രദ്ധേയ എഴുത്തുകാരി സി.എസ്. ചന്ദ്രികയുടെ മകള്‍ ഉണ്ടായിരുന്നു. മുന്‍പേ സംസാരിച്ചവരൊക്കെ ആണ്‍, പെണ്‍ ജെന്‍ഡറിനേക്കുറിച്ചു മാത്രം പറഞ്ഞുപോയി. ഞാന്‍ തന്നെ ഇത്തരത്തിലുള്ള വിഷയത്തേക്കുറിച്ചു സംസാരിക്കേണ്ടിവരുമല്ലോ എന്നാണ് ആ സമയമൊക്കെ ആലോചിച്ചത്. കാരണം, കൂടിയിരിക്കുന്നവരെല്ലാം ആ 'ബൈനറി'യെ കേന്ദ്രീകരിച്ചു തന്നെയാണ് സംസാരിക്കുന്നത്. എന്നാല്‍, എന്നെയും മറ്റുള്ളവരേയും അതിശയിപ്പിച്ചുകൊണ്ട് കൃത്യമായി സംസാരിച്ചത് സ്‌കൂളില്‍ പഠിക്കുന്ന ആ പെണ്‍കുട്ടിയാണ്. വളരെ വ്യക്തതയോടെ തന്നെ ജെന്‍ഡര്‍ ഇന്റര്‍സെക്ഷണാലിറ്റിയെക്കുറിച്ചും ട്രാന്‍സ് മനുഷ്യരെക്കുറിച്ചും പറഞ്ഞു. അതൊക്കെയും നമ്മുടെ ഇടങ്ങളില്‍ സംസാരിക്കേണ്ടതുണ്ട് എന്ന് ആ കുട്ടി പറയുമ്പോള്‍ അത് എത്രയോ അനുഭവ സമ്പത്തുള്ള മനുഷ്യരെ അടക്കം കണ്ണുതുറപ്പിക്കാന്‍ പോന്നതായി മാറി; അതു വലിയ അഭിമാനകരമായി തോന്നിയ ഒരു സംഭവമാണ്. ഞങ്ങളൊക്കെ നിരന്തരം ആക്രമിക്കപ്പെട്ട സാഹചര്യത്തിലൂടെ ഇനി വരുന്നവര്‍ക്കു കടന്നുപോകേണ്ടിവരില്ല എന്ന ആത്മവിശ്വാസം ചെറിയ രീതിയിലെങ്കിലും കിട്ടുന്ന ഒരു അനുഭവം.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മൂത്രപ്പുരയില്‍ പോകാന്‍ പേടിച്ചിരുന്ന ഒരു കാലമുണ്ട് എനിക്കൊക്കെ. ഏതു രീതിയിലുള്ള ആക്രമണമാണ് ഉണ്ടാവുക എന്ന പേടി. ശരിക്കും അത്തരം ദുരനുഭവം ഉണ്ടായിട്ടുമുണ്ട്. എല്ലാവരും പോയി വന്ന ശേഷം മാത്രം പോകുന്ന അവസ്ഥ. അതില്‍ നിന്നുള്ള മാറ്റത്തിന്റെ വാഹകരായി കുട്ടികളൊക്കെ വരും എന്നാണ് ഇപ്പോഴത്തെ പല അനുഭവങ്ങളും.

'ചാന്തുപൊട്ട്' ആഘോഷിക്കപ്പെട്ട കേരളത്തില്‍ കാതല്‍ അനുഭവം?

ദളിത് ക്വിയര്‍ വ്യക്തികള്‍ അനുഭവിക്കുന്നത് കുറച്ചുകൂടി തീവ്രമായ അനുഭവങ്ങളാണ്. ഒരു ലെസ്ബിയന്‍ ദളിത് സ്ത്രീ ആണെങ്കില്‍ അവര്‍ ഇരട്ടി ആഘാതം അനുഭവിക്കേണ്ടിവരുന്നുണ്ട്, അവരുടെ ഐഡന്റിറ്റിയുടെ പേരില്‍. ദളിത് ആയിരിക്കുക എന്നതിനൊപ്പം തന്നെ ലെസ്ബിയനായിരിക്കുക, സ്ത്രീ ആയിരിക്കുക എന്നൊക്കെയുള്ളതു കൂടിയാകുമ്പോള്‍ അത് നിരന്തര സമ്മര്‍ദ്ദം ആ വ്യക്തികള്‍ക്കു കൊടുക്കുന്നു. അവരുടെയൊക്കെ ജീവിതത്തെപ്പറ്റി എവിടെയും ആരും സംസാരിക്കുകയോ അടയാളപ്പെടുത്തുകയോ പോലും ചെയ്യുന്നില്ല. നിരന്തരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധി മനുഷ്യര്‍ നമുക്കിടയിലുണ്ട്. കാതല്‍പോലെ ഒരു സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം പോലും ഈ കാലഘട്ടത്തില്‍ അങ്ങേയറ്റം പ്രസക്തമാണ്. അതിനെയൊക്കെ വിമര്‍ശിക്കുന്ന ആളുകളുമുണ്ട്. എന്നാല്‍ പോലും അനിവാര്യമായ സാഹചര്യത്തിലും സമയത്തും അത്തരത്തിലൊരു സിനിമ വന്നു. ചാന്തുപൊട്ട് പോലെ ഒരു സിനിമ വന്ന സമൂഹത്തിലാണല്ലോ ഇതും. വലിയൊരു ചരിത്രത്തിന്റെ ഭാഗമായി നമ്മള്‍ നില്‍ക്കുന്ന സമയത്ത് പോസിറ്റീവായിത്തന്നെ ഇത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ നമ്മുടെ ഭാഷയില്‍, അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാകുന്നു. സിനിമകളില്‍ അത് വരുമ്പോള്‍ ഒരുപാടു പേരെ അത് സ്വാധീനിക്കാം, അതിന്റെ നല്ല വശങ്ങളെ ആളുകള്‍ സ്വീകരിക്കാം.

2014-ലെ സുപ്രീംകോടതി വിധിയില്‍ ഈ വ്യക്തിത്വ വൈവിധ്യം ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. അതിനര്‍ത്ഥം ഇന്നോ ഇന്നലെയോ പെട്ടെന്നുണ്ടായതല്ല ഇത്തരം മനുഷ്യര്‍ എന്നും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ തന്നെ ഇവിടെ നിലനില്‍ക്കുന്നവരാണ് എന്നുമാണല്ലോ. അതിനെതിരെ കൊളോണിയല്‍ കാലഘട്ടത്തില്‍ ഒരു പ്രത്യേക നിയമം വരുന്നു, അടിച്ചമര്‍ത്തുന്നു, അതോടെ മനുഷ്യര്‍ എന്ന പദവിയില്‍നിന്നുപോലും ഇത്തരം മനുഷ്യര്‍ക്ക് ഒരുപാട് താഴേയ്ക്കു പോകേണ്ടിവന്നു. മുഗള്‍ഭരണകാലത്തുപോലും സ്വവര്‍ഗ്ഗ ബന്ധങ്ങളുള്ള രാജാക്കന്‍മാര്‍ ഉണ്ടായിരുന്നു എന്നും അതിനെ വളരെ സഹിഷ്ണുതയോടെ കണ്ട ജനതയുണ്ടായിരുന്നു എന്നും വായിച്ചിട്ടുണ്ട്. ആ സഹിഷ്ണുതയില്‍നിന്നാണ് പിന്നീട് മാറിപ്പോയത്. നപുംസകം എന്ന വാക്കുപോലും ഉപയോഗിക്കുന്നത് വളരെ മോശമായ രീതിയിലാണ്. പക്ഷേ, അതൊരു സവിശേഷമായ പദമായിട്ടാണ് ആ കാലത്ത് ഉപയോഗിച്ചിരുന്നത്. ശിഖണ്ഡിനി എന്നത് ട്രാന്‍സ് പുരുഷനായ ഒരു കഥാപാത്രമാണ്. പക്ഷേ, ആ വാക്ക് ഇപ്പോള്‍ ഒരു പേര് എന്ന നിലയില്‍നിന്ന് പരിഹസിക്കാനുള്ള ഒരു പ്രയോഗമാക്കി മാറ്റി.

ഞങ്ങള്‍ സ്വാഭാവികമായി ഇങ്ങനെയാണ്; ആ സ്വാഭാവികതയ്ക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. വേറൊരാളുടെ സ്വകാര്യതയിലേക്ക് നമ്മള്‍ കടന്നുചെന്ന് അതിനെക്കുറിച്ച് തല പുകയ്ക്കേണ്ട കാര്യമില്ല എന്ന ബോധ്യം വേണം. എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടല്ലോ. ബഷീറിന്റെ ഒരു ചെറുകഥയില്‍ (ഭൂമിയിലെ അവകാശികള്‍ ആണെന്നു തോന്നുന്നു) ''ഇവിടെ സര്‍വ്വചരാചരങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട് എന്ന് പറയുന്നുണ്ട്. അത് പുഴുക്കളാണെങ്കിലും പ്രാണികളാണെങ്കിലും. ഭൂമി എല്ലാ ജീവജാലങ്ങളുടേതുമാണ്. അവരുടെ ഇടങ്ങളില്‍ അത് അങ്ങനെ ജീവിക്കട്ടെ. നമുക്ക് യാതൊരു അലോസരവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ അവയെ അലോസരപ്പെടുത്താന്‍ പോകേണ്ട കാര്യമില്ല. സമൂഹവും ആ രീതിയില്‍ മാനിക്കാനും അംഗീകരിക്കാനും സാധിക്കുന്ന മാനസികാവസ്ഥയിലേക്കു മാറണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
രാഷ്ട്രീയപ്രചരണങ്ങളേശിയില്ല, തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് കൂടുതല്‍ അംഗീകാരം കിട്ടി: പി.എസ്. ശ്രീധരന്‍ പിള്ള https://www.samakalikamalayalam.com/malayalam-vaarika/reports/2024/Mar/04/ps-sreedharan-pillai-said-that-pinarayi-vijayan-got-recognitionhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Mar/04/ps-sreedharan-pillai-said-that-pinarayi-vijayan-got-recognition#commentsb78a759a-47b5-49ea-88e3-5a005ed7c7c4Mon, 04 Mar 2024 12:05:07 +00002024-03-04T12:05:07.755Zസമകാലിക മലയാളം ഡെസ്ക്/api/author/1895929BJP,pinarayi vijayan,ABVP,cpm,ps sreedharan pillaiറിപ്പോർട്ട് കൊച്ചി: തെരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ലഭിച്ച അംഗീകാരമെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍പിള്ള. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും വിവാദങ്ങളില്‍ മാധ്യമങ്ങളടക്കം എതിര്‍ചേരിയില്‍ നിന്നിട്ടും ജനങ്ങള്‍ മുഖ്യമന്ത്രിയെ അംഗീകരിച്ചെന്ന് അദ്ദേഹം പറയുന്നു. സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കേരളം പരിശോധിക്കുമ്പോള്‍ ഏറ്റവും വലിയ ആക്ഷേപം സ്വര്‍ണ്ണക്കള്ളക്കടത്തുമൊക്കെയായി ബന്ധപ്പെട്ട സമരങ്ങളുടെ പോര്‍ക്കളമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പ്രധാന പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമെല്ലാം ഒരു ഭാഗത്ത്. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും മീഡിയകളുമെല്ലാം അതില്‍ പങ്കുവഹിച്ചിട്ടും ജനങ്ങള്‍ മാന്‍ഡേറ്റ് കൊടുക്കേണ്ടി വന്നപ്പോള്‍ കൂടുതല്‍ അംഗീകാരം കേരളത്തിലെ മുഖ്യമന്ത്രിക്കു കൊടുത്തില്ലേ. കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. ഇങ്ങനെ ചില കാര്യങ്ങള്‍ വരുമ്പോള്‍ ഇതെല്ലാം ചില സൂചകങ്ങളാണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയപ്രചാരണങ്ങളേക്കാള്‍ അപ്പുറം വസ്തുതകളെ വിലയിരുത്തുകയാണ്. ആ വിലയിരുത്തുന്നതില്‍ കൂടുതല്‍ കേന്ദ്രീകരിച്ച് വസ്തുതകളെ വസ്തുതകളായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കണം എന്നും അദ്ദേഹം പറയുന്നു.

അഭിമുഖം പൂര്‍ണമായി വായിക്കാന്‍

https://reader.magzter.com/reader/hxgrvkifvdtx75rqpk0mpa161801918338901/1618019

പുതിയ ലക്കം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
ആനകള്‍ക്ക് ദുരിതപീഡനത്തിന്റെ പെരുമഴhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/28/harassment-faced-by-elephants-in-the-countryhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/28/harassment-faced-by-elephants-in-the-country#commentsb9424e21-7d34-4a74-9ff3-07c3131df13dWed, 28 Feb 2024 09:06:23 +00002024-02-28T09:06:23.160Zദേവദാസ്/api/author/1926942elephant,animal,Elephant Attack,elephant death,elephant death in Kerala,ANIMAL ATTACK,animal abuse,elephant attack deadറിപ്പോർട്ട് തവും സമൂഹവും കൂടിക്കുഴയുന്നിടത്തായി പിന്നെ കാലം. കഥകളിലും പുരാണങ്ങളിലും രൂപസൗകുമാര്യം കൈവരിച്ച വിവിധ മാധ്യമ ചിത്രണ-ശില്പരീതികളിലും ആന ദ്വിതലങ്ങളില്‍ പ്രബലമായി. ഹസ്ത്യാര്‍യുര്‍വ്വേദവും മാതംഗലീലയും അസാമിലെ മജുലി എന്ന ദ്വീപിലെ ഒരു ഛത്രിയിലുണ്ടെന്നു പറയപ്പെടുന്ന ഗ്രന്ഥത്തിന്റെ പ്രാഗ്രൂപങ്ങളും സൃഷ്ടിക്കപ്പെട്ടു. അറിയാത്തവരുടേയും അതിനു തുനിയാത്തവരുടേയും മുന്നില്‍ നിരീക്ഷണബുദ്ധിയുള്ളവര്‍ ആരാധ്യരായി. ഡാവിഞ്ചി പോലും തന്റെ രചനകള്‍ക്കു ഭിഷഗ്വരന്മാരിലൂടെ എത്രയെത്ര മൃതദേഹങ്ങള്‍ കണ്ടറിഞ്ഞു. ഇതേ വഴിയില്‍ ആനകളും പഠനോപകരണങ്ങളായി. ഇവയ്ക്ക് ശരീരവലിപ്പത്തിനനുസൃതമായ ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന ബലഹീനത ഹിംസാത്മകമായി വിനിയോഗിക്കപ്പെട്ടു.

കൊന്നുതിന്നുന്ന ജീവികളില്‍നിന്നു സസ്യാഹാരികളെ മനുഷ്യന്‍ വേര്‍തിരിച്ചു. സ്വയം മിശ്രഭുക്കായി വളര്‍ന്നു. ഒരു ശാസ്ത്രനിഗമനമുള്ളത് ഭൂമുഖം സസ്യനിബിഡമായിരുന്ന ഒരു ഘട്ടത്തില്‍ മനുഷ്യന്‍ ഫലഭുക്ക്-ഫ്രൂട്ടേറിയന്‍ ആയിരുന്നു എന്നതാണ്. ക്രമേണ സാമൂഹിക ജീവിതവും ഇരതേടലിലേക്ക് മനുഷ്യനെ നയിച്ചപ്പോള്‍ ഒറ്റ വേട്ടയ്ക്ക് കിട്ടുന്ന വിഭവ വലിപ്പത്തിന്റെ പേരില്‍ ആനയും ഇരയാക്കപ്പെട്ടു.

ആനകള്‍ എങ്ങനെ പ്രജ്ഞാനുവര്‍ത്തിയായ മനുഷ്യവംശ ചരിത്രത്തില്‍ കടന്നുവന്നു എന്നതിന് ഇന്നും കൃത്യമായ തെളിവുകളില്ല. കരയിലെ ജീവികളില്‍ ആകാരത്തിന്റേയും ശക്തിയുടേയും സവിശേഷതകൊണ്ട് മനുഷ്യനെന്ന ജീവിയുടെ ശ്രദ്ധയില്‍ ആന എത്തി എന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. അടുത്തകാലത്ത് അന്തരിച്ച വിഖ്യാത നരവംശ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ലീക്കിയുടെ (കെനിയ) ചിന്താധാരയില്‍, താരതമ്യ-ധാരണാപഠനങ്ങളില്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ ചിന്തയ്ക്ക് ഇടം കിട്ടിയില്ല. ഏറെക്കുറെ സമാന്തര/വൈവിധ്യരീതി കൈക്കൊണ്ട് റോബര്‍ട്ട് ബാംസ് (വടക്കേ അമേരിക്ക) റെയ്മണ്ട് ഡാര്‍ട്ട് (ആസ്ത്രേലിയ) ഇതില്‍നിന്നകന്നു നിന്നു. ഭീംബേദ്ക്കയിലെ ഗുഹാചിത്രണങ്ങളില്‍പോലും ആനയോട് സാമ്യമുള്ള ഒരു മൃഗത്തെ കല്ലുളിക്കു സമാനമായ ആയുധംകൊണ്ട് ആദിമ ശിലായുഗകാലം ക്ഷതമേല്പിക്കുന്ന ചിത്രണമുണ്ട്. അന്നത് വേട്ടയ്ക്കു മുന്‍പുള്ള മുന്നൊരുക്കമായിരുന്നത്രേ. വശത്താക്കേണ്ടതോ ഭക്ഷിക്കേണ്ടതോ നിഗ്രഹിക്കേണ്ടതോ ആയ ഒരു ജീവിയായി ആന. ആദിമകാലം മുതല്‍ പെരുകിവന്ന മനുഷ്യസമൂഹം ചാര്‍ത്തിയ മുദ്ര. ക്രമാനുക്രമമായി കുലാലങ്കാരങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ഇവയെ വിനിയോഗിച്ചു. മൃതാവശിഷ്ടങ്ങള്‍ ആയുധങ്ങളും അലങ്കാരങ്ങളുമായി. ആനയെ ഇണക്കുന്നവരുടെ വംശം പിറന്നു. ആധുനിക സംസ്‌കൃതിയില്‍ ഇതിന്റെ ശൃംഖല എത്തിനില്‍ക്കുന്നത് കെട്ടുകാഴ്ചകളിലും മേളപ്പൊലിമയിലുമായി. ഏറെ വിരളമായി മാത്രം ഗജപക്ഷ ചിന്താസമീപനങ്ങളുണ്ടായത് മാറ്റിനിര്‍ത്തിയാല്‍ ഈ വംശചരിത്രം നിശ്ശബ്ദമാണ്. അല്ലെങ്കില്‍ നിരാകരിക്കപ്പെട്ടത്. വിനോദ സംഹിതകളില്‍ ഒരു ജീവിയും വിനോദചിത്തനാക്കാന്‍ സ്വയം സജ്ജമായതിനു തെളിവില്ല. മനുഷ്യകേന്ദ്രീകൃതമായ ചിന്തകൊണ്ട് മൃഗചലനങ്ങളെ വിനോദോദീപകമെന്നു സ്വയം വ്യാഖ്യാനിച്ചു.

ഭൂമുഖത്തുള്ള ആനകളെ ഏഷ്യന്‍-ആഫ്രിക്കന്‍ എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അനുകൂലമല്ലാത്ത കാലാവസ്ഥയുള്ളതുകൊണ്ട് ആനകളില്ല. നേപ്പാള്‍, ബര്‍മ്മ, ശ്രീലങ്ക, ഇന്റോനേഷ്യ, തായ്ലന്റ്, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏഷ്യന്‍ ആനകള്‍ ഏറെയും. എന്നാല്‍, ആചാരാനുഷ്ഠാനങ്ങളിലും പുരാണങ്ങളിലും ആനകളെ ഏറ്റവുമധികം ഉള്‍ക്കൊള്ളിച്ച ഇടം കേരളം മാത്രമാണ്.

ഇന്ത്യന്‍ തനതു ചിത്രകലാരൂപമായ മിനിയേച്ചര്‍ ആര്‍ട്ടിലും താന്ത്രിക് ശൈലിയിലും ആനകള്‍ ഉള്‍പ്പെടുന്നു. മറ്റൊരു സ്ഥാനം ദാരു/ശിലാ ശില്പ നിര്‍മ്മിതിയാണ്. മുഖകവാടത്തിലും മേല്‍ശില്പങ്ങളിലും ഭാരം താങ്ങുന്നവയായും അനുഗ്രഹം ചൊരിയുന്നവയായും വിവിധ മൃഗങ്ങളുമായി യുദ്ധം ചെയ്യുന്നവയായും രാജമുദ്രയായും ഇവ നിബന്ധിക്കപ്പെട്ടു. ദേവതാ സങ്കല്പത്തില്‍ സദാ സഹചാരിത്വം നല്‍കി. ഗണപതി എന്ന ഒറ്റപ്പദം മാത്രം മതി ഈ പ്രാധാന്യമറിയാന്‍. ചിത്രണത്തില്‍ ഇവയ്ക്കു നല്‍കിയ വര്‍ദ്ധിത പ്രമുഖത്വം പ്രത്യുത ജീവിതത്തിലില്ല. ദുരിതപീഡനത്തിന്റെ പെരുമഴ പെയ്ത്തു തന്നെ.

ആനയും മദപ്പാടും

സാഹചര്യങ്ങളോട് പരമാവധി ഇണങ്ങി ജീവിക്കുന്ന ഒരു ജീവിയാണ് ആന. പതുപതുപ്പുള്ള പ്രതലത്തില്‍ ചവിട്ടാന്‍ മാത്രം യുക്തമായവയാണ് പാദങ്ങള്‍. കാഴ്ച വശങ്ങളിലേയ്ക്കാണ്. ശിരസ്സിനു മദ്ധ്യത്തില്‍ ഒരു ബ്ലയ്ന്റ് സ്പോട്ടുണ്ട്. ഗന്ധവും ശബ്ദവും ദിശാബോധവും വ്യക്തികളെ തിരിച്ചറിയാനുള്ള കഴിവുമുണ്ട്. ടെലിപ്പതിക് പോലുള്ള പരസ്പരാശയ വിനിമയം ഇവ പുലര്‍ത്തുന്നു. ശരീരത്തിന്റെ ഫാനാണ് ചെവികള്‍. ഇവ ചലിപ്പിച്ചുകൊണ്ടിരിക്കും. ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥികളില്ല. മദകാലം നവംബര്‍ തുടങ്ങി മെയ് വരെയാണ്. ചെവിക്കും കണ്ണിനുമിടയിലുള്ള ഒരു രന്ധ്രത്തിലൂടെ കൊമ്പന്‍ മദജലം പുറത്തേയ്ക്ക് സ്രവിപ്പിക്കും. ഇത് സ്വയം ദേഹത്ത് പുരട്ടും. ഈ ഗന്ധം കിലോമീറ്ററുകള്‍ അകലെനിന്നു പിടിയാനകളെ ആകര്‍ഷിക്കും. ഗര്‍ഭകാലം 18 തുടങ്ങി 22 മാസമാണ്. ഒരു പ്രസവത്തില്‍ ഒരു കുട്ടി. ചിലപ്പോള്‍ ഇരട്ടകളും പിറക്കും. ആന സസ്തനി-പ്രസവിച്ച് മുലയൂട്ടുന്ന വിഭാഗത്തില്‍പ്പെടുന്നു.

നിലവില്‍ ഏഷ്യന്‍ ആനകളുടെ ലിംഗാനുപാതത്തില്‍ അചിന്ത്യമായ അന്തരമുണ്ട്. കരുത്തുള്ള കൊമ്പന്മാരുടെ എണ്ണം അമ്പരപ്പിക്കുംവിധം കുറവാണ്. 20 വര്‍ഷം മുന്‍പേയുള്ള കണക്കില്‍ 1:250 ആയിരുന്നു. ഫലം വിചിത്രമാണ്. പിടിയാനകള്‍ യഥാകാലം തൊട്ടടുത്ത് ലഭിക്കുന്ന താഴ്ന്ന ജനിതകശേഷി പുലര്‍ത്തുന്ന കൊമ്പന്മാരുമായി ഇണചേരുന്നു. പിറക്കുന്നത് മോഴയാനകളും. ഇവയ്ക്കു പുനരുല്പാദന ശേഷിയുമില്ല. 50 വര്‍ഷം മുന്‍പുള്ള ആനകളുടെ ഉയരവും രൂപവും ഇന്നുള്ളതും ചേര്‍ത്തൊരു താരതമ്യം നടത്തിയാല്‍ വസ്തുത വ്യക്തമാവും. ഇതിനര്‍ത്ഥം ആവാസവ്യവസ്ഥയിലെ മനുഷ്യന്റെ ഇടപെടല്‍ കൂടിയാവുമ്പോള്‍ ഈ ജീവിവര്‍ഗ്ഗം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടാന്‍ ഏറെക്കാലം വേണ്ട. ശാസ്ത്രീയമായി ഇതര ജീവികളിലും-ചില മനുഷ്യ ഗോത്രങ്ങളില്‍ക്കൂടി-സംഭവിക്കുന്ന ജനറ്റിക് ഇംബ്രീഡിങ്ങ് എന്ന പ്രതിഭാസമാണിത്.

വിദേശികള്‍ കേരളത്തില്‍

ഹാരിപോര്‍ട്ടറിലൂടെശ്രദ്ധനേടിയ പ്രസിദ്ധ ഐറിഷ് നടി ഋ്മിിമ ഘ്യിരവ അടുത്തിടെ കേരളത്തിലെത്തിയത് ലണ്ടനിലെ പ്രഗത്ഭ അഭിഭാഷകനും നിയമവിദ്ഗദ്ധനും ചാരിറ്റി ക്യാമ്പയിനായിനറുമായ ഊിസമാ ങമരിമഹൃക്കൊപ്പമാണ്. ആരുമറിയാതെ കേരളത്തിലെ ആനത്താവളങ്ങളും നേരിട്ട് കണ്ടറിഞ്ഞു. ഇവര്‍ കണ്ട ചിത്രം യൂറോപ്പില്‍ വന്‍പ്രചാരമുള്ള സണ്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത് വന്‍ അലകളുയര്‍ത്തി. '93-ല്‍ ഇവിടെ എത്തിയ മറ്റൊരു യൂറോപ്യന്‍ ജേണലിസ്റ്റിന്റെ 30 പേജുള്ള ലേഖനം ചേര്‍ത്ത പുസ്തകം കണ്ട് വിദേശ ആന പ്രണയി സമൂഹം അമ്പരന്നു. എത്ര ക്രൂരമായാണ് ഇവിടെ ആനകളുടെ പരിപാലനം നടക്കുന്നതെന്നതിലേയ്‌ക്കൊരു വിശ്വജാലകം തുറക്കലായി ഇത്. Kurt Aeshbacher (സ്വീഡിഷ്) സ്വിസ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കേരളത്തിലെ നാട്ടാനകളെക്കുറിച്ചുള്ള 20 മിനിറ്റ് ദൈര്‍ഘ്യം വരുന്ന 'മെന്‍ഷന്‍' എന്ന ഡോക്യുമെന്ററി ആ മാസം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ജനപ്രിയ പരിപാടിയായി. ഇതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ ടൂര്‍ കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും എലിഫെന്റ് ടൂറിസം ഉപേക്ഷിച്ചു. സ്വിസ് സര്‍ക്കസ് കമ്പനി (knie) ഇനിമേല്‍ ആന അഭ്യാസം വേണ്ടെന്ന തീരുമാനത്തില്‍ പ്രേക്ഷകപക്ഷത്തെത്തുടര്‍ന്നെത്തി. അവയും എത്രയ്ക്ക് പീഡനമേല്‍ക്കുന്നു എന്നറിഞ്ഞതുതന്നെ കാരണം ഡല്‍ഹിയിലെ കടുത്ത തണുപ്പുകാലത്ത് ഹുമയൂണ്‍ ചക്രവര്‍ത്തി വലിയ കല്‍ത്തൊട്ടികളില്‍ രാത്രി മുഴുവന്‍ തണുക്കാന്‍ വെള്ളം നിറച്ചുവെച്ചു. കാലത്ത് ഈ വെള്ളം കോരിയൊഴിച്ച് വിറയ്ക്കുന്ന ആനകളെ കണ്ട് വിഷാദിച്ചു. വലിയ കുന്നിന്‍ ചെരിവുകളില്‍ പിന്‍തിരിച്ചു നിര്‍ത്തി പുറകോട്ടു നടത്തി അഗാധങ്ങളിലേക്ക് വീഴുന്ന ആനകളെ കണ്ടു ഖിന്നനായി. ഇങ്ങ് കേരളത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ക്ക് സാമൂതിരിയുടെ ആനകളുടെ വാല്‍ ഛേദിക്കുന്നതു ഹരമായിരുന്നു. ലോഗന്റെ മലബാര്‍ മാന്വലില്‍ തടിപിടിക്കാനുള്ള വടം കടിച്ചുപിടിച്ച് കോറുവായ പൊട്ടി വ്രണം വന്ന ആനകളെ കണ്ടത് രേഖപ്പെടുത്തയിട്ടുണ്ട്. ആനകളെ ആനകളുമായും മറ്റു മൃഗങ്ങളുമായും യുദ്ധം ചെയ്യിച്ച് കണ്ടു രസിച്ച രാജാക്കന്മാരുമുണ്ടായിരുന്നു. കൊളോസിയത്തിലെ യഹൂദ പീഡനം പോലെ. ആനകളുടെ ടെലിപ്പതിക് സംവേദനക്ഷമതയെക്കുറിച്ച് രേഖപ്പെടുത്താന്‍ ഒരു സംഘം പാരാസൈക്കോളജിസ്റ്റുകള്‍ എത്തിയത് കേരളത്തിലാണ്. അനിമല്‍ പ്ലാനറ്റ് സംപ്രേക്ഷണം ചെയ്ത പെറ്റ് പവേര്‍സ് കേരളത്തിലുള്ള ആനകളെക്കുറിച്ചുള്ള എപ്പിസോഡ് വലിയ ചര്‍ച്ചയായി.

നാട്ടാനകളുടെ മനോനില

കേരളത്തിലെ നാട്ടാനകളെല്ലാം ഒരുതരം ചൈല്‍ഡ് സൈക്കോട്രോമയിലാണ്. ശരീരത്തിന്റെ പല ഭാഗത്തും (അകത്തും പുറത്തും) പാപ്പാന്മാര്‍ ഉണ്ടാക്കുന്ന വ്രണങ്ങളിലൂടെയും ആന്തരിക ക്ഷതങ്ങളിലൂടെയും വേദനയില്‍ ശ്രദ്ധ തിരിച്ചുനിര്‍ത്തും. വേണ്ടത്ര സ്വാഭാവിക തീറ്റയോ വെള്ളമോ കൊടുക്കുന്നത് വിരളം. ചില ലേപനങ്ങള്‍ തേച്ചു കാഴ്ച കുറയ്ക്കും. ഇന്നുള്ള നാട്ടാനകളില്‍ സ്വാഭാവിക കാഴ്ച രണ്ടു കണ്ണിനുമുള്ള എത്ര എണ്ണമുണ്ടെന്നു കണ്ടെത്തണം. ഇതിനൊക്കെ പുറമെയാണ് നിരന്തരമുള്ള യാത്രയും ഉറക്കമില്ലായ്മയും. ആനയുടെ കര്‍ണ്ണപുടങ്ങള്‍ക്കു താങ്ങാവുന്നതിലും എത്രയോ ഉയര്‍ന്ന ആവൃത്തിയുള്ള ശബ്ദത്തിന് അഭിമുഖമായി മണിക്കൂറുകള്‍ നിശ്ചലരായി നില്‍ക്കണം. ഒരാന ഗവേഷകന്‍ പറഞ്ഞ കണക്കില്‍ നിലവില്‍ 399 നാട്ടാനകളാണ് കേരളത്തിലുള്ളത്. ഇവ ഭാഗഭാക്കാവുന്ന കൂട്ടായ്മയുടെ ഒരേകദേശ കണക്കെടുത്താല്‍ ഹൃദയം സ്തംഭിക്കും.

അടുത്ത കാലത്ത് കേരളം-തമിഴ്നാട് അതിര്‍ത്തിയില്‍ വ്യാപകമായി വാഴത്തോട്ടം ആക്രമിക്കുന്നു എന്ന പേരില്‍ കീഴടക്കപ്പെട്ട ആനയുടെ പോസ്റ്റ്മോര്‍ട്ടത്തിലാണ് അതിനു പല്ലുകള്‍ ഇല്ലായിരുന്നു എന്നറിഞ്ഞത്. വാഴ മാത്രമായിരുന്നു അതിന്റെ ഏക ഭക്ഷണാശ്രയം. അടുത്ത കാലത്ത് തൃശൂരില്‍ അടിമച്ചന്തയിലേതുപോലെ ഓലപ്പുരയില്‍ ഒരാനക്കുട്ടിയെ വില്‍പ്പനയ്ക്ക് കെട്ടി നിര്‍ത്തിയ രംഗം വിവരിച്ചയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

കേരളത്തിലെ എത്രയാനകള്‍ക്ക് സ്ഥിരം പാപ്പാന്‍ ഉണ്ടെന്നു ചോദ്യത്തിന് ഇല്ല എന്ന ഒരു മറുപടി മാത്രം. അവര്‍ മാറിക്കൊണ്ടിരിക്കും ഒരുവേള ഉടമയും. പാപ്പാന്‍ മാറുമ്പോള്‍ ചട്ടം മാറ്റുക എന്നൊരു ഭീകരമുറയുണ്ട്. ഒരു സംഘം ചുറ്റും നിന്നു ആനയെ മര്‍ദ്ദിച്ചു വീഴ്ത്തും. പരീക്ഷീണിതനാവുമ്പോള്‍ കണ്ണു മറച്ച തുണി മാറ്റും. ആന ചിന്തിക്കുന്നത് ഇത്രയും നേരം തന്നെ വീഴ്ത്തിയത് കൊമ്പില്‍ പിടിച്ച ആളാകുമെന്നാണത്രേ. അങ്ങനെ പുതിയ ഒന്നാം പാപ്പാന്‍ അരോധിതനായി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ ലജ്ജിപ്പിക്കുന്ന ഇത്തരം ആനപീഡന കേന്ദ്രങ്ങള്‍ ഇന്നും സജീവമാണ്. പുറത്താര്‍ക്കും അവിടേയ്ക്ക് പ്രവേശനമില്ല.

1997-ല്‍ നിഭ നമ്പൂതിരി എഡിറ്റു ചെയ്ത പാപ്പാന്മാര്‍ക്കുള്ള ഏക ഹാന്റ് ബുക്ക്. അതുവരെ, ഏറെക്കുറെ ഇപ്പോഴും മൂപ്പന്മാരാണ് മാര്‍ഗ്ഗദായകര്‍. എട്ട് പാപ്പാന്‍ മക്കളുടെ അച്ഛനായ പാപ്പാന്‍ ചാമിയെപ്പോലെയുള്ളവര്‍ അപൂര്‍വ്വ ജന്മം.

ഒരു ദിവസം രാത്രി പന്ത്രണ്ട് മണിക്കുള്ള തീവണ്ടിയില്‍ സുഹൃത്തിനെ യാത്രയയച്ച് മടങ്ങും വഴി കോട്ടായി കാളികാവു പാലത്തിനു മുകളിലെത്തിയപ്പോള്‍ അടിയുടെ ശബ്ദവും ആനയുടെ വേദനാഭരിതമായ ഞെരുക്കവും. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ടത് പുഴയില്‍ അടിച്ചുവീഴ്ത്തിയ ആന. തുമ്പിക്കൈ വെള്ളത്തിലേക്കു നീളുമ്പോള്‍ അത് ഒരാള്‍ ചവിട്ടിത്തെറിപ്പിക്കുന്നു. പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നാട്ടാന സംരക്ഷണം തങ്ങളുടേതല്ലെന്നും ഫോറസ്റ്റ് വകുപ്പിനെ അറിയിക്കാനുമായിരുന്നു നിര്‍ദ്ദേശം. യജ്ഞം ചട്ടം മാറ്റലാണ്.

1997-ല്‍ നിഭ നമ്പൂതിരി എഡിറ്റു ചെയ്ത പാപ്പാന്മാര്‍ക്കുള്ള ഏക ഹാന്റ് ബുക്ക്. അതുവരെ, ഏറെക്കുറെ ഇപ്പോഴും മൂപ്പന്മാരാണ് മാര്‍ഗ്ഗദായകര്‍. എട്ട് പാപ്പാന്‍ മക്കളുടെ അച്ഛനായ പാപ്പാന്‍ ചാമിയെപ്പോലെയുള്ളവര്‍ അപൂര്‍വ്വ ജന്മം.

മറ്റൊരിക്കല്‍, തൃശൂരില്‍ ഒരു വിദേശസംഘത്തിന്റെ ഷൂട്ടിങ്ങ് സെഷനാണ്. റെക്കാഡിങ്ങ് ഉപകരണങ്ങളും ക്യാമറയും സായിപ്പിന്റെ ശബ്ദകോലാഹലങ്ങളും കേട്ട് ആന അസ്വസ്ഥനായി. അടിച്ചുവീഴ്ത്തിയ ആനയുടെ പിന്‍ചെവിയില്‍ ഞരമ്പു നോക്കി പാപ്പാന്‍ കത്തിയൂരി ഒറ്റവഴി. ഒരലര്‍ച്ചയോടെ ആന തളര്‍ന്നു. ചോര കുടുകുടെ ചാടി. ക്യാമറാമാനും അസിസ്റ്റന്റും ബോധമറ്റു വീണു. ആനയെ എത്തിച്ചപ്പോള്‍ ടീം ക്യാപ്റ്റനോട് മുറി ഇംഗ്ലീഷില്‍ പറഞ്ഞു: ഭയപ്പെടേണ്ട. ആന ഇപ്പോള്‍ എഴുന്നേല്‍ക്കും. ഇതൊക്കെ ഇവിടെ സാധാരണമാണ്.

കേരളത്തില്‍ മനുഷ്യരോട് ഇടപഴകി കഴിയുന്ന ആനകളെ മൂന്ന് ഘട്ടങ്ങളിലായി തിരിക്കാം. ആദ്യഘട്ടം ആഢ്യത്വത്തിന്റേതാണ്. അലങ്കാര മത്സ്യങ്ങളെപ്പോലെ ഇവയെ വളര്‍ത്തി. രണ്ടാംഘട്ടത്തില്‍ മാടമ്പികോയ്മ അസ്തമിക്കുകയും ആന വളര്‍ത്തല്‍ ചെലവേറിയതുമായി. മൂന്നാംഘട്ടമാണ് വിചിത്രം. ആന ഒരു ഉപഭോക്തൃ ഉല്പന്നമായി കൂലിക്ക് വിട്ടും കാഴ്ചയ്ക്ക് നിര്‍ത്തിയും ധനാര്‍ജ്ജന തൃഷ്ണ കൂടപിറപ്പായ സമൂഹം ആനയെ ഉപയോഗിക്കാമെന്നു പഠിച്ചു. വളര്‍ത്തുന്നവരും കൂലിക്കെടുക്കുന്നവരും ധനാഢ്യരാണെന്ന ധാരണ പരത്തി. പക്ഷേ, ഇതിനെല്ലാമിടയില്‍ ഞെരുങ്ങിപ്പോയത് ഈ അഭിശപ്ത ജീവികളാണ്.

ആന പരിപാലനം മുതല്‍ മയക്കുവെടിയിലൂടെ പീഡിപ്പിച്ചൊതുക്കുന്നതിനുമുണ്ട് മൂന്ന് ഘട്ടങ്ങള്‍. പാലകാപ്യ മുനിയെ പ്രകീര്‍ത്തിച്ചു തുടങ്ങിയ ഒന്നാംഘട്ടം പാപ്പാന്‍ അനുസരണക്കേടെന്നു വിധിക്കുമ്പോള്‍ മര്‍ദ്ദിച്ചവശരാക്കി-മുറിവേല്പിച്ച് വശപ്പെടുത്തുന്നതിലെത്തി. ഈ ഘട്ടത്തിലാണ് ചികിത്സാ ത്രിമൂര്‍ത്തികളുടെ രംഗപ്രവേശം. പണിക്കരും ചീരനും കൈമളും മയക്കുവെടിയുടെ വക്താക്കളും പ്രയോക്താക്കളുമായി. മയക്കുവെടിക്ക് ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ചും അളവിനെക്കുറിച്ചും തവണകളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ഇവരില്‍ മാത്രമൊതുങ്ങുന്ന രഹസ്യമായി. മര്‍ദ്ദിച്ചൊതുക്കുന്നതിലും കുറവാണ് മയക്കുവെടിയില്‍ ആനക്കേല്‍ക്കുന്ന പ്രത്യക്ഷാഘാതം എന്നു വിശ്വസിച്ചു. എന്നാല്‍, ഓരോ മയക്കുവെടിയിലും അറ്റുപോവുന്നത് ആനയുടെ ജീവിതകാലമാണെന്നത് മറച്ചുവെയ്ക്കപ്പെട്ടു.

മുള്‍വളയും കൂച്ചുചങ്ങലയും കച്ചക്കയറും കൊളുത്തു തോട്ടിയും ഇടിക്കോലും കത്തിയുമായി ചുറ്റും നില്‍ക്കുന്നവര്‍ക്കിടയില്‍ പുലരേണ്ടിവരുന്ന ഒരു ജീവിയുടെ മനസ്സിലേക്ക് ഒരു ഭൂഗര്‍ഭ സഞ്ചാരിയെപ്പോലെ ഇറങ്ങിച്ചെല്ലുക. നിസ്സഹായത ചുമന്നു പിടഞ്ഞു പിടഞ്ഞു മരിച്ച ആനകളുടെ ആത്മാവ് അവിടെ അരൂപികളായി ആശാന്തരായി അലഞ്ഞുനടക്കുന്നുണ്ടാവും.

വീരേതിഹാസികളും വാഴ്ത്തപ്പെടുന്നവരുമായി മാറിയ ഇവര്‍ക്ക് നല്ല മാധ്യമ പ്രചാരവും കിട്ടി. ഒരാള്‍ കൊല്ലപ്പെടുന്നത് മയക്കുവെടിയേറ്റ് വിഭ്രമിച്ച ആനയുടെ ബലത്തില്‍ത്തന്നെയാണ്. മറ്റൊരാള്‍ മയക്കുവെടി മരുന്നിനേയും വെടിവെപ്പിനേയും കച്ചവടാത്മകമായി കുത്തകവല്‍ക്കരിച്ചു. അടുത്തയാള്‍ ചെയ്തികളില്‍ അന്തരാദുഃഖിതനായി.

വെടിയേറ്റ ആന വൈകാതെ തളരുമെന്നതുകൊണ്ട് ആന മുതലാളിമാരും ക്രൂരതയും എന്തും ചെയ്യാന്‍ മനക്കരുത്തുമുള്ള പാപ്പാന്മാരും ത്രിമൂര്‍ത്തികളെ വാഴ്ത്തി. പീഡനവും വെടിയും കണ്ട് ത്രില്ലടിച്ച ആള്‍ക്കൂട്ടം ലഹരികൊണ്ടു ത്രിമൂര്‍ത്തികള്‍ നേതൃത്വം കൊടുത്തു നടത്തിയ ഗ്രേറ്റ് എലിഫെന്റ് മാര്‍ച്ച് നടന്നു തളര്‍ന്ന ആനകളെക്കൊണ്ട് അപമാനമെഴുതിച്ചു. ചെവിയിളക്കാനാവാത്തവിധം ഏഷ്യാഡ് പ്രദര്‍ശനത്തിനു പാക്ക് ചെയ്തയച്ച ആനകളില്‍ ഒട്ടുമിക്കവയും രോഗബാധിതരായി. മൂന്നാംഘട്ടത്തില്‍ ആന മുതലാളിമാര്‍ ഒരു കണ്ടെത്തല്‍ നടത്തി. മയക്കുവെടിയാല്‍ തങ്ങളുടെ ഉല്പന്നം അപ്രതീക്ഷിത കാലത്ത് ചരമം കൊള്ളുന്നു. ഈ രീതി വേണ്ട. ഇപ്പോള്‍ മറ്റൊരു ഒതുക്കുസംഘം സജീവമായി രംഗത്തുണ്ട്.

പാരമ്പര്യ ആയുര്‍വ്വേദ ചികിത്സാരീതിയുമായി തികച്ചും വേറിട്ട രാസവസ്തു ചികിത്സാരീതി പ്രാവര്‍ത്തികമാക്കിയ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ആനകള്‍ക്ക് ഏറ്റവുമധികം വന്നുപെടുന്ന എരണ്ടക്കെട്ട്-മലബന്ധം, വാതം എന്നീ ചികിത്സാ വിദഗ്ദ്ധരായി. ഒരു വിദഗ്ദ്ധന്‍ എരണ്ടക്കെട്ട് നീക്കുന്ന രംഗം ഇപ്പോഴും യുട്യൂബിലുണ്ട്. പക്ഷേ, അപ്പോഴൊന്നും ഇതിനു കാരണം ആനകള്‍ക്കു കൊടുക്കുന്ന ഭക്ഷണക്രമത്തിലെ അപാകതയാണെന്നതും വാതം കോണ്‍ക്രീറ്റ് നിലത്തില്‍ നില്‍ക്കുന്നതുകൊണ്ടാണെന്നതും പറഞ്ഞില്ല. പകരം ചികിത്സയില്‍ മുഴുകി.

മലബാറിലെ മറ്റൊരാന മുതലാളിയുടെ ആനപ്പന്തിക്കു ചുറ്റും മുപ്പതടിയോളം ഉയരമുള്ള തകരമറയാണ്. ഉള്ളിലേക്കാര്‍ക്കും പ്രവേശമില്ല. അകത്തെ നില പരിതാപകരമാണ്. പലതിനും യമന്‍ ജീവന്‍മുക്തി കൊടുത്തു, ഭാഗ്യം.

സ്വന്തം വിസര്‍ജ്ജ്യത്തിന്റെ ദുര്‍ഗ്ഗന്ധത്തിലും മനുഷ്യപീഡനത്തിലും പെട്ട ആനകളെ കൂട്ടമായി കാണാന്‍ ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയിലെത്തുക. ഇവിടെയും കോടനാടും കോന്നിയിലും പാപ്പാന്മാരുടെ കാലത്തെ തല്ലിമയക്കല്‍ കഴിഞ്ഞാല്‍ സന്ദര്‍ശനാനുമതിയുണ്ട്. ഐ.ഒവിന്റെ മുന്നിലിരുത്തിയ നിരപരാധിയെപ്പോലെ ആനകള്‍ നില്‍ക്കുന്നതു കാണാം. തേക്കടിയിലെ ആന സവാരി ഉടമ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ്. ആനകള്‍ പിടികളും. കാസിരംഗ മുതല്‍ ഇന്ത്യയിലൊട്ടുക്കും കേരളത്തില്‍ മുഖമുദ്രയായും പ്രകീര്‍ത്തിക്കപ്പെടുന്ന ആനസവാരിക്കു പിന്നില്‍ ഒരു ജീവിയുടെ പൊള്ളുന്ന കണ്ണീരുണ്ട്.

ആനകള്‍ എന്തുകൊണ്ട് കാടിറങ്ങുന്നു, പ്രതികരിക്കുന്നു എന്നതറിയാന്‍ നാളിതുവരെ സമഗ്രമായ ഒരന്വേഷണവും നടന്നിട്ടില്ല എന്നതാണ് സത്യം. അരിക്കൊമ്പന്‍ എന്തുകൊണ്ട് അരി തേടി എന്നും തണ്ണീര്‍ക്കൊമ്പന്‍ എന്തുകൊണ്ട് തണ്ണീര്‍ തേടി എന്നും അന്വേഷിച്ചില്ല. ഒന്നിനെ നാടുകടത്തിയും മറ്റൊന്നിനെ അവസാനിപ്പിച്ചും തല്‍ക്കാലം പ്രശ്‌നം തീര്‍ത്ത് വോട്ട്ബാങ്ക് സുഭദ്രമാക്കിയല്ലോ. ഔദ്യോഗികവൃന്ദത്തിനും സമാശ്വാസം. ഇനി അതിനു പുറകെ പോകേണ്ടല്ലോ. ഒറ്റപ്പെട്ട ശബ്ദമെല്ലാം അല്പം കഴിയുമ്പോള്‍ നിലയ്ക്കും. ഒരു ജീവിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിന്മേല്‍ സംഭവിച്ച മനുഷ്യന്റെ കടന്നു കയറ്റമാണ് ആനകള്‍ക്കുമേല്‍ പതിച്ച അശനിപാതം. ഒന്നുകൂടി ലളിതമാക്കിയാല്‍ ഒരു ദിവസം വീട്ടില്‍നിന്നും നാട്ടില്‍നിന്നും ബഹിഷ്‌കൃതനാക്കപ്പെട്ട് അലയുന്ന ഉന്മാദിക്കു സമാനം. മയക്കുവെടിക്ക് ഉത്തരവിടുന്നവരും ഡോസേജ് നിര്‍ണ്ണയിക്കുന്നവരും വെടിവെപ്പുകാരും ഭരണ നൈപുണികരും ക്രമസമാധാന വനപാലകരും ചാനല്‍ തള്ളുകാരും കുറഞ്ഞപക്ഷം ക്ഷമയോടെ ഒരു തവണയെങ്കിലും വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ എന്ന കവിത ഒരിക്കലെങ്കിലും ഒന്നു വായിക്കണം. പുന്നത്തൂര്‍ കോട്ടയിലെ പാപ്പാനായിരുന്ന ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയുടെ പുനര്‍ജ്ജനി എന്ന കവിതാസമാഹാരത്തിലെ മോക്ഷം എന്ന നെഞ്ചു നീറ്റുന്ന കവിത. ബാംഗ്ലൂര്‍ ഫൗണ്ടേഷന്‍ ബുക്‌സ് ഇറക്കിയ ഞവലമ ഏവീവെന്റെ (2005) ഏീറ െശി ഇവമശി െവായിക്കാം. വിശ്വസാഹിത്യകാരന്‍ സരാമാഗുവിന്റെ ഒമൃ്ശഹഹ ടലരസലൃ (2010) ഇറക്കിയ ഠവല ഋഹലുവമിെേ ഖീൗൃില്യ വായിക്കാം. പി. ബാലന്‍ സംവിധാനം ചെയ്ത, അന്തര്‍ദ്ദേശീയ തലത്തില്‍ പരമോന്നത ബഹുമതി നേടിയ 18-ാമത്തെ ആന ഒന്നു കാണണം. ഇതു കണ്ട് ആന നേര്‍ച്ചക്കാരും ഘോഷക്കാരും ചെയ്ത തെറ്റോര്‍ത്ത് പിന്‍വാങ്ങിയിട്ടുണ്ട്. 'ആനച്ചന്തം' മനുഷ്യനിര്‍മ്മിതിയാണ്. അതിനെ സമൂഹവല്‍ക്കരിക്കരുത്.

മുള്‍വളയും കൂച്ചുചങ്ങലയും കച്ചക്കയറും കൊളുത്തു തോട്ടിയും ഇടിക്കോലും കത്തിയുമായി ചുറ്റും നില്‍ക്കുന്നവര്‍ക്കിടയില്‍ പുലരേണ്ടിവരുന്ന ഒരു ജീവിയുടെ മനസ്സിലേക്ക് ഒരു ഭൂഗര്‍ഭ സഞ്ചാരിയെപ്പോലെ ഇറങ്ങിച്ചെല്ലുക. നിസ്സഹായത ചുമന്നു പിടഞ്ഞു പിടഞ്ഞു മരിച്ച ആനകളുടെ ആത്മാവ് അവിടെ അരൂപികളായി ആശാന്തരായി അലഞ്ഞുനടക്കുന്നുണ്ടാവും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
കാടും മനുഷ്യരും: സംഘര്‍ഷങ്ങള്‍ എങ്ങനെ ഇല്ലാതാക്കും? https://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/28/ways-to-avoid-wildlife-conflicthttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/28/ways-to-avoid-wildlife-conflict#commentsce80743c-28bb-4cc0-ae94-ecc0b82f45ceWed, 28 Feb 2024 05:16:46 +00002024-02-28T05:16:46.226Zസി. സുശാന്ത്/api/author/1914088wayanad,Nature,elephant,wildlife,wildlife attack,wild animal attack,wayanad animal attackറിപ്പോർട്ട് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനം അഥവാ ഇടപെടലുകള്‍ ആഗോളതലത്തില്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ്.

നുഷ്യരും വന്യജീവികളും വന ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണ്. പരസ്പരം ഇഴപിരിക്കാനാകാത്തവണ്ണം ഇഴുകിച്ചേര്‍ന്ന കണ്ണികള്‍. അവര്‍ ഐക്യത്തോടെ ഈ ആവാസ വ്യവസ്ഥ പങ്കിടുന്നു. ഇങ്ങനെ കഴിഞ്ഞുപോകവേ എപ്പോഴെങ്കിലും ഇവയിലേതെങ്കിലും ഒന്നിന്റെ നിലനില്‍പ്പിനു മറ്റൊന്ന് തടസ്സമാകുകയോ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഇവ തമ്മിലുള്ള ഇടപെടലുകളില്‍ സംഘര്‍ഷം ഉണ്ടാകുന്നു. ഈ പരസ്പര ഇടപെടലുകളില്‍ മനുഷ്യനു ജീവഹാനി സംഭവിക്കുകയും അതുപോലെ അപൂര്‍വ്വരായ ജീവജാലങ്ങള്‍ കൊന്നൊടുക്കപ്പെടുകയോ അത് അവയുടെ നിലനില്‍പ്പിനു ഭീഷണിയുമാകുന്നു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനം അഥവാ ഇടപെടലുകള്‍ ആഗോളതലത്തില്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ്.

ഒരു തുലാസില്‍ ഇരുകൂട്ടരേയും വച്ചാല്‍ രണ്ടും നമുക്ക് വേണ്ടപ്പെട്ടതാണ്. ഒന്നിനെ തള്ളി മറ്റൊന്നിനെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. സന്തുലതയോടെ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയേ മതിയാകൂ.

മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘട്ടനമോ സംഘര്‍ഷമോ ആരംഭിക്കുന്നത് വളരെ പുരാതനകാലം മുതലേയാണ്. മനുഷ്യനും വന്യമൃഗങ്ങളും ഒരേ ഭൂപ്രകൃതിയും പ്രകൃതിവിഭവങ്ങളും പങ്കിട്ടു തുടങ്ങുന്ന കാലഘട്ടത്തിലാണ് ഈ സംഘര്‍ഷം ആരംഭിക്കുന്നത്. വനാന്തരങ്ങള്‍ക്കരികിലും ഉള്ളിലേക്കും വ്യാപിച്ച് അതിരുകടന്ന വികസനപ്രവര്‍ത്തങ്ങള്‍ വന്യജീവികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറിയപ്പോള്‍ ഇത് മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ നിലനില്‍പ്പിനായി പരസ്പരം പോരാടുന്ന അതിസങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നു.

ഈയടുത്തകാലത്ത് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനം കൂടുകയും അത് മനുഷ്യന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലയില്‍ വിപരീത ഫലങ്ങളുണ്ടാക്കുകയും അതുപോലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിലും വിള്ളലുകളുണ്ടാക്കുകയും ചെയ്തു. മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ ഇടപഴകുന്ന മേഖലകളില്‍ വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളും സ്വകാര്യ വസ്തുക്കളും നശിപ്പിക്കുകയും ഒപ്പം വളര്‍ത്തുമൃഗങ്ങളായ കന്നുകാലികളെ കൊല്ലുകയും മനുഷ്യനു ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ ഏല്പിക്കുന്നു. ഈ അടുത്തകാലത്ത് വയനാട് മാനന്തവാടി ടൗണില്‍ നിലയുറപ്പിച്ച തണ്ണീര്‍ക്കൊമ്പനും (മയക്കുവെടിയേറ്റ് ചരിഞ്ഞു). വയനാട്ടിലെ മാനന്തവാടിയില്‍ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരു കര്‍ഷകനെ അതിദാരുണമാംവിധം കൊലപ്പെടുത്തിയ ബേലൂര്‍ മാഗ്ന എന്ന മോഴ ആനയും സമകാലിക വന്യജീവി ഇടപെടലുകളുടെ നേര്‍ക്കാഴ്ചകളാണ്.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഇന്ന് അവ തമ്മിലുള്ള ഇടപെടല്‍ എന്ന പുതിയ കാഴ്ചപ്പാടിലാണ് എത്തിനില്‍ക്കുന്നത്. എന്താണീ സംഘര്‍ഷം അഥവാ ഇടപെടല്‍? ഇങ്ങനെ നിര്‍വ്വചിക്കാം മനുഷ്യനും വന്യമൃഗങ്ങളും വനം എന്ന ആവാസവ്യവസ്ഥയില്‍ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുപോകുമ്പോള്‍ മനുഷ്യനോ വന്യജീവിക്കോ ജീവനാശവും കൃഷിനാശവും സംഭവിക്കുമ്പോള്‍, അല്ലെങ്കില്‍ ഒന്ന് മറ്റൊന്നിന്റെ നിലനില്‍പ്പിനു നിരന്തരം ഭീഷണിയാകുമ്പോള്‍ അവ തമ്മിലുള്ള സംഘട്ടനം ഉടലെടുക്കുന്നു. നമ്മുടെ പൂര്‍വികര്‍ മറ്റു ജീവജാലങ്ങളെപ്പോലെ പ്രകൃതിയിലെ ഒരു സൃഷ്ടി മാത്രമായിരുന്നു. എന്നാല്‍, ബുദ്ധിവികാസവും വിവേചനബുദ്ധികൊണ്ടും സൃഷ്ടിപരമായ കഴിവുകൊണ്ടും മനുഷ്യന്‍ ഇന്ന് സഹജീവികളെ ബഹുദൂരം പിന്നിലാക്കി; പരിണാമസിദ്ധാന്തങ്ങളെ കാറ്റില്‍പറത്തി അധിനിവേശത്തിന്റെ അഹന്തയില്‍ പ്രകൃതിയെത്തന്നെ കീഴടക്കാമെന്ന വ്യാമോഹത്തിലെത്തിനില്‍ക്കുന്നു. മനുഷ്യന്റെ അതിരുകടന്ന അധിനിവേശവും ജനസംഖ്യാപെരുപ്പവും അവനെ കൂടുതല്‍ ആവശ്യക്കാരനാക്കി. വനാന്തരങ്ങള്‍ കയ്യേറി വാസസ്ഥലങ്ങളാക്കുകയും വനാന്തരങ്ങള്‍ ചുരുങ്ങി നാടായി മാറുകയും കൂടുതല്‍ വനയിടങ്ങള്‍ കയ്യടക്കി അധിനിവേശം തുടരുകയും മനുഷ്യകോളനികളായി തീര്‍ന്ന കാടുകള്‍ തുണ്ടുഭൂമിയായി വിഭജിക്കപ്പെടുകയും വന്യജീവികളുടെ വഴിത്താരകള്‍ അടയുകയും വസിക്കുവാന്‍ ആവാസവ്യവസ്ഥ ഇല്ലാതെ ആഹാരത്തിനായി അവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു യാത്രയാകുകയും ചെയ്തു. ഇത് വ്യാപകമായ കൃഷിനാശത്തിനും വിള നാശത്തിനും ജീവഹാനിക്കും കാരണമാകുകയും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുകയും ചെയ്തു. ഇന്ന് ഈ ഇടപെടല്‍ അഴിച്ചാലും അഴിച്ചാലും തീരാത്തൊരു തീരാകുരുക്കായി അതിസങ്കീര്‍ണ്ണമായി തുടരുകയും ചെയ്യുന്നു. ഈ വന്യജീവി ഇടപെടല്‍ മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുനന്ത് ആദിവാസി സമൂഹമാണ്. അവരുടെ സഞ്ചാരപഥങ്ങളും വന്യജീവികളുടെ വഴിത്താരകളും ഒന്നുതന്നെയായതിനാല്‍ പലപ്പോഴും അവര്‍ക്ക് വന്യമൃഗങ്ങളില്‍നിന്നും ജീവാപായം സംഭവിക്കുന്നു. ഒപ്പം അവരുടെ കിടപ്പാടവും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ട് അവരെ നിരാലംബരുമാക്കുന്നു. വന്യജീവികളോട് അവര്‍ക്ക് ഒടുങ്ങാത്ത പകയും ഉണ്ടാകുന്നു. ഇത് അപൂര്‍വ്വ വന്യമൃഗങ്ങളുടെ നാശത്തിനും കാരണമാകുന്നു. ഒരു തുലാസില്‍ ഇരുകൂട്ടരേയും വച്ചാല്‍ രണ്ടും നമുക്ക് വേണ്ടപ്പെട്ടതാണ്. ഒന്നിനെ തള്ളി മറ്റൊന്നിനെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. സന്തുലതയോടെ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയേ മതിയാകൂ.

ഇന്ത്യയെപ്പോലൊരു വികസ്വര രാഷ്ട്രത്തില്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വനവുമായി സഹവര്‍ത്തിച്ചു ജീവിക്കുന്നവര്‍ വളരെക്കാലമായി വന്യമൃഗങ്ങളോടും സഹവര്‍ത്തിത്വത്തോടെയാണ് ജീവിച്ചുപോന്നിരുന്നത്. എന്നാല്‍, മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന പ്രകൃതിവിഭവ ഉപയോഗം വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ വരുത്തിയ ശോഷണവും വഴിതെളിച്ചത് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘട്ടനത്തിലേക്കാണ്. ഇത് വന്യജീവികളുടെ സംരക്ഷണത്തില്‍പ്പെട്ടിരിക്കുന്ന വന്യജീവി മാനേജ്‌മെന്റുകള്‍ക്കു തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

വനമേഖലയില്‍ കഴിയുന്ന എല്ലാ കര്‍ഷകരും വന്യജീവി ഇടപെടലുകളാല്‍ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പലപ്പോഴും ഇവര്‍ സ്വയം കരുതലുകള്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. അവര്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗ്ഗം വൈദ്യുതവേലികളാണ്. പക്ഷേ, ഇവ സ്ഥാപിക്കുന്നതിനു നല്ല ചെലവുണ്ട്. ഇത് താങ്ങാന്‍ മിക്ക കര്‍ഷകര്‍ക്കും കഴിയില്ല.

പ്രായോഗികമല്ലാത്ത വഴികള്‍

വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയായ വനാന്തരങ്ങളില്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനു വനമേഖലയില്‍ വസിക്കുന്ന മനുഷ്യരുടെ ഭക്ഷണവും കിടപ്പാടവും കൃഷിയിടങ്ങളും സംരക്ഷിച്ചു നിലനിര്‍ത്തപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ ആഹാരസുരക്ഷ ഉറപ്പുവരുത്തുക, അവരുടെ ജീവനോപാധികള്‍ വന്യജീവി ഇടപെടല്‍ കൂടാതെ നിലനിര്‍ത്തുക, ജീവനു സംരക്ഷണം നല്‍കുക എന്നിവയിലൂടെ മാനസികനില നന്നായി നിലനിര്‍ത്തുവാന്‍ കഴിയുക എന്നതും പ്രധാനമാണ്.

വന്യമൃഗങ്ങളുടെ ഇടപെടല്‍ നിമിത്തം വനമേഖലയില്‍ കഴിയുന്നവര്‍ക്കു വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇതു കാരണം ഇവര്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ച് മറ്റു കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരാകുന്നു. വനംവകുപ്പ് ഒട്ടനവധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വന്യമൃഗങ്ങള്‍ ഇറങ്ങുവാന്‍ സാധ്യതയുള്ള ജനവാസമേഖലയില്‍ ഇലക്ട്രോണിക് വേലികള്‍, കിടങ്ങുകള്‍, ആനകളെ തടയുന്നതിനു സംരക്ഷണഭിത്തി, ചെക്ക് ഡാമുകള്‍ തീര്‍ത്ത് വന്യജീവികളുടെ ഇടപെടലുകള്‍ തടയുന്നത്തിനും മനുഷ്യനു ജീവഹാനി വരാതിരിക്കുവാനും പരമാവധി ശ്രമിക്കുന്നുണ്ട്. വന്യജീവി ഇടപെടല്‍ മൂലം കൃഷിനാശവും സാമ്പത്തികനഷ്ടവും ഉണ്ടായവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുവാനും അവരെ പുനരധിവസിപ്പിക്കുവാനും ശ്രമങ്ങള്‍ തുടരുന്നു. എന്നാല്‍, ഇന്നത്തെ ആനുകൂല്യങ്ങള്‍ അവര്‍ക്കുണ്ടായ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവും അപര്യാപ്തവുമാണ്. വനംവകുപ്പ് സ്വീകരിച്ചുവരുന്ന പ്രതിരോധ പ്രവര്‍ത്തനമാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്.

വനമേഖലയില്‍ കഴിയുന്ന എല്ലാ കര്‍ഷകരും വന്യജീവി ഇടപെടലുകളാല്‍ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പലപ്പോഴും ഇവര്‍ സ്വയം കരുതലുകള്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. അവര്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗ്ഗം വൈദ്യുതവേലികളാണ്. പക്ഷേ, ഇവ സ്ഥാപിക്കുന്നതിനു നല്ല ചെലവുണ്ട്. ഇത് താങ്ങാന്‍ മിക്ക കര്‍ഷകര്‍ക്കും കഴിയില്ല. വൈദ്യുതവേലി ചിലപ്പോള്‍ ചെറുമൃഗങ്ങളുടെ മരണത്തിനും കാരണമാകുന്നു. പിന്നീട് ഉപയോഗിക്കുന്ന പ്രതിരോധമാര്‍ഗ്ഗങ്ങള്‍ വലകള്‍, കുരുക്കുകള്‍, പന്നിപ്പടക്കങ്ങള്‍, മറ്റു പടക്കങ്ങള്‍, പി.വി.സി. തോക്കുകള്‍ എന്നിവയാണ്. പടക്കങ്ങള്‍ ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മാരകമായി തീരാറുണ്ട്. മേല്‍പ്പറഞ്ഞ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അപ്രായോഗികവും അപര്യാപ്തവുമാണ്. സര്‍ക്കാര്‍ നടപ്പിലാക്കിയ വൈദ്യുതിവേലികളും കിടങ്ങുകളും പലപ്പോഴും ശാശ്വത പരിഹാരമാകുന്നില്ല. ആനക്കൂട്ടം വൈദ്യുതവേലികള്‍ വളരെ എളുപ്പത്തില്‍ മറികടന്നു വിളകളെ നശിപ്പിക്കുന്നു; ആള്‍നാശവും ഉണ്ടാക്കുന്നു. കിടങ്ങുകളുടെ ആഴം കുറവായതുകൊണ്ട് അവയും പലപ്പോഴും ഫലവത്താകാറില്ല.

ഭൂരിഭാഗം കര്‍ഷകരും വിശ്വസിക്കുന്നത് വനംവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി വനഭൂമിയില്‍ യൂക്കാലി, അക്കേഷ്യ, മാഞ്ചിയം, വാകമരത്തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചത്, സ്വാഭാവിക വനാന്തരങ്ങളുടെ ശോഷണത്തിനു കാരണമാകുകയും സസ്യഭുക്കുകളായ പുള്ളിമാന്‍, മ്ലാവ്, കേഴമാന്‍, കാട്ടുപന്നി, കാട്ടുപോത്ത്, ആന തുടങ്ങിയ വന്യജീവികള്‍ നാട്ടിലേക്ക് ആഹാര സമ്പാദനത്തിന് ഇറങ്ങുകയും ചെയ്തു. സെന്ന എന്നറിയപ്പെടുന്ന പയര്‍വര്‍ഗ്ഗ സസ്യമായ ചെന്നാമുക്കിയുടെ വനപ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റം അതുപോലെ കുടിയേറ്റ സസ്യങ്ങളായ അരിപ്പൂച്ചെടി, ചിരവപൂവ് എന്നിവയുടെ കടന്നുകയറ്റം അടിക്കാടുകളിലെ സ്വാഭാവിക സസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും ഇത് സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ആഹാര ദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്തു. വനഭൂമിയില്‍ ആഹാര ലഭ്യത കുറഞ്ഞത് വനത്തിനോട് ചേര്‍ന്നുകിടക്കുന്ന ജനവാസ മേഖലകളിലേക്കു വന്യജീവികളുടെ ഇടപെടല്‍ കൂട്ടുകയാണുണ്ടായത് എന്നാണ്.

ഇലക്ട്രോണിക് വേലികളിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയുടെ ശക്തി കൂട്ടുക, ആനകളെ തടയുന്നതിനായി തീര്‍ക്കുന്ന സംരക്ഷണഭിത്തികളുടെ ഉയരം കൂട്ടുക, ആനകള്‍ കടന്നുവരാതിരിക്കാന്‍ നിര്‍മ്മിക്കുന്ന കിടങ്ങുകളുടെ ആഴവും വീതിയും വര്‍ദ്ധിപ്പിക്കുക, റെയില്‍വേ വേലികള്‍ നിര്‍മ്മിക്കുക തുടങ്ങിയവ അവര്‍ പരിഹാരമാര്‍ഗ്ഗങ്ങളായി കാണുകയും ചെയ്യുന്നു. ഒപ്പം വന്യജീവികളുടെ ആക്രമണം മൂലം ജീവനോപാധികള്‍ നഷ്ടമാകുന്നവര്‍ക്കു യഥാര്‍ത്ഥ നഷ്ടപരിഹാരം നല്‍കുവാനും സര്‍ക്കാരും പ്രദേശവാസികളും സംയുക്തമായി പരിസ്ഥിതിക്കിണങ്ങുന്ന പ്രാദേശിക വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ചു വനത്തെ സമ്പുഷ്ടമാക്കുവാനും പദ്ധതിയുണ്ട്.

കേരള വനം വന്യജീവി വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 2011 മുതല്‍ 2021 വരെ ഒരു ദശാബ്ദക്കാലത്ത് മനുഷ്യന്‍ - വന്യജീവി ഇടപെടലില്‍ 34,875 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 1,233 പേര്‍ക്ക് ജീവഹാനിയും 6803 പേര്‍ക്ക് മുറിവുകളോ വികലാംഗത്വമോ ഉണ്ടായിട്ടുണ്ട്.

2012-2023 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ കാട്ടാനകളാല്‍ 202 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും 196 പേര്‍ പിടികൂടപ്പെട്ട ആനകളാല്‍ കൊല്ലപ്പെട്ടതായുമാണ് കണക്ക്.

ഇക്കാലത്ത് ആന, കടുവ, പുലി, കാട്ടുപന്നി, മാന്‍ വര്‍ഗ്ഗക്കാര്‍ എന്നിവയ്ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട്. മനുഷ്യന്‍-വന്യജീവി സംഘട്ടനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മദ്ധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ്. അതില്‍ മുന്‍പന്തിയിലാണ് വയനാട് ജില്ല. ഡെറാഡൂണിലെ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും പെരിയാര്‍ കടുവ സംരക്ഷണ ഫൗണ്ടേഷനും സംയുക്തമായാണ് പത്തു വര്‍ഷം നീണ്ട ഈ പഠനം നടത്തിയത്. 2012-2023 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ കാട്ടാനകളാല്‍ 202 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും 196 പേര്‍ പിടികൂടപ്പെട്ട ആനകളാല്‍ കൊല്ലപ്പെട്ടതായുമാണ് കണക്ക്. വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വിദേശത്തുനിന്നെത്തിയ വിദേശ സസ്യങ്ങള്‍ കളസസ്യങ്ങളായി പടര്‍ന്നുപന്തലിച്ചതും അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തോട്ടങ്ങള്‍ 30,000-ലേറെ ഹെക്ടര്‍ വനഭൂമിയില്‍ വ്യവസായിക അടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചതും സസ്യഭുക്കുകളായ വന്യജീവികളുടെ മേച്ചില്‍സ്ഥലങ്ങളും ആഹാരസസ്യങ്ങളും കുറയ്ക്കുകയും ആഹാരം തേടി കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മേയാനിറങ്ങുവാന്‍ അവയെ നിര്‍ബ്ബന്ധിതമാക്കുകയും ചെയ്യുന്നു.

ഈ ഇടപെടല്‍ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു കളമൊരുക്കുന്നു. മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് കൃഷിരീതിയിലുണ്ടായ സമ്പൂര്‍ണ്ണമായ മാറ്റമാണ് വനമേഖലകള്‍ക്ക് അരികില്‍ നെല്‍കൃഷി മാത്രം ചെയ്തിരുന്ന ഇടങ്ങളില്‍ ഇന്ന് കരിമ്പും വാഴയും പൈനാപ്പിളും അതുപോലുള്ളവയും വന്‍തോതില്‍ കൃഷി ചെയ്യുന്നത് കൂടുതല്‍ വന്യജീവികളെ കൃഷിയിടങ്ങളിലേക്ക് ആകര്‍ഷിക്കുകയും സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തു. മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ സങ്കീര്‍ണ്ണമായി തുടരുന്ന ഈ പ്രശ്നത്തിനു പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് സര്‍ക്കാരും കേരള വനം വന്യജീവി വകുപ്പും. കേരള വനം വന്യജീവി വകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ച കര്‍മ്മപദ്ധതിയില്‍ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. മനുഷ്യവാസ മേഖലകളില്‍ ആനക്കൂട്ടം പ്രവേശിക്കുന്നതു തടയുവാന്‍ കിടങ്ങുകള്‍, സൗരോര്‍ജ്ജ വേലികള്‍, തൂക്കിയിടാവുന്ന സൗരവേലികള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നു. കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കുവാന്‍ ദ്രുതകര്‍മ്മസേന രൂപീകരിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്. കൃഷിനാശം മൂലമുണ്ടാകുന്ന നഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. ഇപ്രകാരം 1308.64 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലിയും 66.25 കിലോമീറ്റര്‍ തൂക്കിയിടാവുന്ന സൗരവിളകളും 81.65 കിലോമീറ്റര്‍ ആനകിടങ്ങുകളും 10 കിലോമീറ്റര്‍ റെയില്‍വേലികളും വനാതിരുകളില്‍ നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

അധിനിവേശവും ഇടപെടലുകളും

വന്യമൃഗങ്ങളെ അകറ്റിനിര്‍ത്തുക, മനുഷ്യരും വന്യമൃഗങ്ങളും നേരിട്ടു കണ്ടുമുട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, ആനമയക്കി, വീര്യമുള്ള മുളകുചെടികള്‍, വന്യമൃഗങ്ങള്‍ കടന്നുവരാതിരിക്കുവാന്‍ തടസ്സം സൃഷ്ടിക്കുന്ന പനകള്‍, മറ്റു ചെടികള്‍ എന്നിവ നിരനിരയായി നട്ടുപിടിപ്പിക്കുക, റെയില്‍വേ വേലിയുടെ മാതൃകയില്‍ ഇടപെടല്‍ മേഖലയില്‍ വേലികള്‍ തീര്‍ക്കുക തുടങ്ങി നിര്‍ദ്ദേശങ്ങളുമുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം മൊബൈലില്‍ വന്യജീവികളുടെ സാന്നിധ്യം എസ്.എം.എസ് വഴി കൈമാറല്‍ എന്നിവയും ഉണ്ട്.

ഏതു പരിഹാരമാര്‍ഗ്ഗവും വന്യജീവികളുടെ ഇടപെടല്‍ മൂലം വളരെക്കാലമായി സ്വയം നിലനില്‍പ്പിനു നിരന്തരം പോരാടുന്ന ഒരു ജനതയ്ക്ക് ആശ്വാസം പകരുന്നതാണ്. ഈ പരിഹാര മാര്‍ഗ്ഗങ്ങള്‍ ശാശ്വതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ അല്ലെങ്കിലും കുറച്ചേറെ മനുഷ്യന്‍-വന്യമൃഗ സംഘട്ടങ്ങള്‍ക്കു കുറവ് വരുത്തുവാനും ഇടപെടല്‍ നിയന്ത്രിക്കുവാനും സാധ്യതകളേറെയുള്ള നിര്‍ദ്ദേശങ്ങളാണ്. ഒറ്റയടിക്കു വനം കയ്യേറപ്പെടുന്നതോ ചൂഷണം ചെയ്യപ്പെടുന്നതോ ആവാസവ്യവസ്ഥ തകരുന്നതോ നിയന്ത്രണവിധേയമാക്കാന്‍ കഴിയുകയില്ല. അതിനു നാം തന്നെ മുന്‍കൈയെടുത്ത് ഈ അധിനിവേശവും ഇടപെടലുകളും മെല്ലെ മെല്ലെ കുറച്ചുകൊണ്ട് വരേണ്ടതാണ്. അതിനു കഴിയുന്ന എല്ലാ പരിഹാരമാര്‍ഗ്ഗങ്ങളും ഉപായങ്ങളും സ്വീകരിക്കേണ്ടതാണ്. എന്നാല്‍, മാത്രമേ ഈ വളരെയേറെ സങ്കീര്‍ണ്ണമായ പ്രശ്നത്തിന് അല്പമെങ്കിലും കുറവുണ്ടാക്കാന്‍ കഴിയുകയുള്ളു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്വം എന്ന ചിന്ത ഉപേക്ഷിച്ച് ഇരുകൂട്ടരും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് അല്പമെങ്കിലും പരിഹാരമാകൂ. സമീപഭാവിയില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളിലൂടെ കൂടുതല്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഈ നിരന്തര പോരാട്ടത്തിന് ആക്കം കുറയ്ക്കുവാന്‍ ആദ്യം ചെയ്യേണ്ടത് നഷ്ടപ്പെട്ടുപോയ മനുഷ്യന്‍ വന്യജീവി ബന്ധവും സഹവര്‍ത്തിത്വവുമാണ്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷഭരിതമല്ലാത്ത നേരിട്ടുള്ള ഇടപെടലുകള്‍ വര്‍ദ്ധിപ്പിച്ചു സഹവര്‍ത്തിത്വം കൂട്ടുകയാണ് ഒരു പോംവഴി. ശരിയായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഈ ഇടപെടല്‍ നേരിട്ടു ബാധിക്കുന്നവരുമായി കൂടിയാലോചിച്ച് വളരെ അനുയോജ്യമായൊരു പദ്ധതി അവരുടെ കൂടെ പരിപൂര്‍ണ്ണ പിന്തുണയോടെ നടപ്പിലാക്കപ്പെടേണ്ടതാണ്. പലപ്പോഴും സൗരവേലികള്‍ നേരായ രീതിയില്‍ സംരക്ഷിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ല എന്ന തരത്തില്‍ ഇടപെടല്‍ മേഖലയില്‍ വസിക്കുന്നവര്‍ പെരുമാറുന്നതും അതു കൂടുതല്‍ അപകടകരമായ സാഹചര്യങ്ങളിലേക്കു നയിക്കാറുമുണ്ടു്. വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്വം എന്ന ചിന്ത ഉപേക്ഷിച്ച് ഇരുകൂട്ടരും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് അല്പമെങ്കിലും പരിഹാരമാകൂ. സമീപഭാവിയില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളിലൂടെ കൂടുതല്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കടുവ, പുലി, കരടി തുടങ്ങിയ മാംസഭുക്കുകളായ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുവരുത്തിയിട്ടുണ്ട്. ഈ ഇടപെടലുകള്‍ക്കു പ്രധാന കാരണം ജനസംഖ്യാവര്‍ദ്ധനവും അതോടനുബന്ധിച്ച് വനമേഖലയില്‍ കൃഷിയും കന്നുകാലി വളര്‍ത്തലും നഗരവല്‍ക്കരണവുമൊക്കെയാണ്. ആന, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യജീവികള്‍ കൂട്ടത്തോടെയെത്തി വിളകള്‍ നശിപ്പിക്കുന്നതും കടുവ, പുലി തുടങ്ങിയ കന്നുകാലികളെ കൊന്നുതിന്നുന്നതും അവയുടെ സ്വാഭാവിക ആഹാര സസ്യങ്ങളുടേയും ഇരകളുടേയും അസാന്നിധ്യമാണ്. ചരിത്രം പരിശോധിച്ചാല്‍ മനുഷ്യന്‍ തന്റെ വിളകള്‍ സംരക്ഷിക്കുന്നതിനായി വന്യമൃഗങ്ങളെ കൊന്നിരുന്നു. ആധുനിക കാലഘട്ടത്തില്‍ ഒരു വന്യജീവിയേയും കൊന്നൊടുക്കാന്‍ കഴിയില്ല. അവയും നിലനിര്‍ത്തപ്പെടേണ്ടതാണ്. വന്യജീവികള്‍ നശിപ്പിക്കുന്ന വിളകള്‍ക്കും അവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും യഥാര്‍ത്ഥ നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ വന്യമൃഗങ്ങളെ ഉപദ്രവിക്കുക കുറയും.

വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ വളര്‍ത്തുന്ന കന്നുകാലികള്‍ കാട്ടില്‍ മേയുവാന്‍ പോകുന്നതു വഴിയുണ്ടാകുന്ന വഴിത്താരകളിലൂടെയാണ് വന്യജീവികള്‍ നാട്ടിലെത്തുന്നത്. മനുഷ്യന്റെ സഞ്ചാരപാതയിലൂടെ വന്യജീവികള്‍ പൊതുവെ സഞ്ചരിക്കാറില്ല. ഇപ്പോള്‍ പിന്നെ നാടും കാടുമെല്ലാം ഒന്നായപോലെയാണ് കാട്ടിലേക്കുള്ള സഞ്ചാരവും കടന്നുകയറ്റുവുമെല്ലാം. വന്യജീവികളുടെ സ്വൈര്യസഞ്ചാരത്തിനു നാള്‍ക്കുനാള്‍ നാം തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് മനുഷ്യരും വന്യമൃഗങ്ങളും ഒത്തൊരുമയോടെ വന ആവാസവ്യവസ്ഥയില്‍ ജീവിക്കണമെന്നാണ്. അതിനു സാഹചര്യമൊരുക്കുന്നതിനുള്ള ഘടകങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് സര്‍ക്കാരും വനംവകുപ്പും ചെയ്യേണ്ടത്.

ഈയടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ വന്യമൃഗങ്ങളോടൊപ്പമുള്ള സെല്‍ഫികളും റീലുകളും വ്‌ലോഗുകളും എടുക്കുക എന്നതാണ് ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട വിനോദം. ഇതും വന്യജീവികളെ പ്രകോപിതരാക്കാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വാഴച്ചാല്‍, മലക്കപ്പാറ വനമേഖല കാട്ടാനകളുടെ പ്രധാന വഴിത്താരയാണ്. ഇതുവഴി സഞ്ചരിക്കുന്നവര്‍ റോഡരുകില്‍ വളരെ ശാന്തരായി മേയുന്ന കാട്ടാനകൂട്ടത്തെ പ്രകോപിപ്പിച്ച് ചിത്രങ്ങള്‍ എടുക്കുന്നതു കാണാന്‍ ഇടയായിട്ടുണ്ട്. അതുപോലെ കര്‍ണാടകയിലെ കബനിയിലെ സഞ്ചാരത്തില്‍ വളരെ ശാന്തനായി മേയുന്ന ഒരു കാട്ടാനയെ കല്ല് പെറുക്കി എറിഞ്ഞ് പ്രകോപിച്ച് ചിത്രങ്ങള്‍ എടുക്കുന്നവരേയും കണ്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഇപ്പോള്‍ കൂടിവരുന്നു. ഇതും വന്യജീവികള്‍ മനുഷ്യരെ കാണുമ്പോള്‍ കൂടുതല്‍ അക്രമാസക്തരാകുന്നതിന് ഒരു കാരണമായി തീര്‍ന്നിരിക്കുന്നു.

ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് മനുഷ്യരും വന്യമൃഗങ്ങളും ഒത്തൊരുമയോടെ വന ആവാസവ്യവസ്ഥയില്‍ ജീവിക്കണമെന്നാണ്. അതിനു സാഹചര്യമൊരുക്കുന്നതിനുള്ള ഘടകങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് സര്‍ക്കാരും വനംവകുപ്പും ചെയ്യേണ്ടത്. വന്യജീവികള്‍ ഉപദ്രവകാരികള്‍ ആകുന്നുവെങ്കിലും അവയുടെ ആവാസവ്യവസ്ഥ നമ്മള്‍ കയ്യടക്കിയതുകൊണ്ടാണ് കുടിയിറക്കപ്പെട്ട അവ മനുഷ്യവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ആഹാരത്തിനായി അലയുന്നത്. അവയെ നിലനിര്‍ത്താനും സംരക്ഷിക്കാനും ആയതിനാല്‍ നാം ബാധ്യസ്ഥരുമാണ്. ഭൂമിയുടെ അവകാശികള്‍ മനുഷ്യരും സര്‍വ്വചരാചരങ്ങളും ചേര്‍ന്നതാണ്.

]]>
100 വര്‍ഷങ്ങള്‍ക്ക് ശേഷം ലെനിനെ ഓര്‍ക്കുമ്പോള്‍ https://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/22/a-thought-on-the-centenary-of-lenins-deathhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/22/a-thought-on-the-centenary-of-lenins-death#comments34b08278-d1a5-431a-a8e5-f200dc4957bdThu, 22 Feb 2024 09:51:28 +00002024-02-22T09:51:28.786Zആര്‍. അജയന്‍/api/author/1925793Russia,lenin,Marxist revolutionary,Leninism,October Revolutionറിപ്പോർട്ട് 21ജനുവരി 1930. ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു കോടതിയില്‍ കുപ്രസിദ്ധമായ ലാഹോര്‍ ഗൂഢാലോചന കേസിന്റെ വിചാരണ തുടങ്ങുവാനായി മജിസ്ട്രേറ്റ് വന്ന് തന്റെ കസേരയില്‍ ഇരുന്നതും പ്രതിക്കൂട്ടില്‍നിന്നും 'ലെനിന്‍ മരിക്കുന്നില്ല', 'സാമ്രാജ്യത്വം തുലയട്ടെ', 'സാര്‍വ്വദേശീയ കമ്യൂണിസം സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുപൊങ്ങി. വിചാരണ കഴിഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയുടെ സാമ്രാജ്യത്വ കോടതി ധീര സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് തൂക്ക് കയര്‍ വിധിച്ചു. തൂക്കിലേറ്റുന്നതിനു മുന്‍പ് വിപ്ലവകാരികളില്‍ ഒരുവനായ ഭഗത്സിങ്ങിനോട് തന്റെ അവസാന ആഗ്രഹം എന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''മരിക്കുന്നതിനു മുന്‍പ് എനിക്ക് ലെനിനെ വായിച്ചുതീര്‍ക്കണം.'' തൂക്ക് കയറിലേക്ക് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ പോലും അദ്ദേഹം ലെനിന്‍ എന്ന മഹാരഥന്റെ വാക്കുകള്‍ വായിക്കുന്ന തിരക്കിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഈ അദ്ധ്യായം മാത്രം മതി ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് വ്‌ലാദിമിര്‍ ഇല്യാനോവിച്ച് ലെനിന്‍ എന്ന വിപ്ലവ സൂര്യന്‍ ചെലുത്തിയ സ്വാധീനം മനസ്സിലാക്കാന്‍. സോഷ്യലിസത്തിന്റെ ശത്രുക്കള്‍ തങ്ങളുടെ പ്രൊപ്പഗാണ്ടകളിലൂടെ ലെനിന്റെ നേട്ടങ്ങളേയും ആശയങ്ങളേയും താറടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രവും അത് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളും എന്നത്തേയും പോലെ സജീവമായി നിലകൊള്ളുന്നു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനും മനുഷ്യരാശിയെ ചൂഷണത്തില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍നിന്നും മോചിപ്പിക്കുന്നതിനുംവേണ്ടി ലെനിന്‍ ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകളെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനുമുള്ള സുപ്രധാന അവസരം നല്‍കുന്ന വാര്‍ഷികമാണിത്.

മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു വിപ്ലവ പ്രസ്ഥാനത്തിനും ഈ ലെനിനിസ്റ്റ് മാതൃകയാണ് പ്രചോദനമായിട്ടുള്ളത്.

ലെനിന്‍ പകര്‍ന്നുതന്ന പാഠങ്ങള്‍

മാര്‍ക്സും എംഗല്‍സും തൊഴിലാളി വിമോചനങ്ങള്‍ക്കു ശാസ്ത്രീയ അടിത്തറ പാകിയപ്പോള്‍ ലെനിന്റെ എഴുത്തുകളും പ്രവര്‍ത്തനവും വിപ്ലവ പോരാട്ട പ്രസ്ഥാനങ്ങള്‍ക്കു സംഭാവന ചെയ്തത്, മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍, മനുഷ്യസമൂഹത്തെക്കുറിച്ചുള്ള പഠനവും തിരിച്ചറിവുകളും അതിലൂന്നിയുള്ള പ്രവര്‍ത്തനവുമാണ്. 1895-1896 കാലഘട്ടത്തില്‍ തടവറയില്‍വച്ച് വിപ്ലവ പാര്‍ട്ടിയുടെ കരടുപദ്ധതി തയ്യാറാക്കുമ്പോള്‍ അദ്ദേഹം സൂചിപ്പിക്കുന്നത്, മുതലാളിത്തത്തിനെതിരെയുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ പോരാട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഏതൊരു വര്‍ഗ്ഗത്തിനെതിരെയുള്ള സമരമാണെന്നും തൊഴിലാളിവര്‍ഗ്ഗത്തിന്റെ കരങ്ങളിലേക്ക് രാഷ്ട്രീയ അധികാരം എത്തുന്നതിലൂടെ മാത്രമേ ഈ പോരാട്ടം ലക്ഷ്യം കാണുകയുള്ളു എന്നുമാണ്. ഇതിലൂടെ ഭൂമിയും ഉപകരണങ്ങളും ഫാക്ടറികളും അതിന്റെ ലാഭവുമെല്ലാം ഉല്പാദനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കുതന്നെ ഗുണം ചെയ്യുന്ന ഒരു സോഷ്യലിസ്റ്റ് ഉല്പാദനക്രമം രൂപം കൊള്ളുമെന്നും ലെനിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മാര്‍ക്സിന്റെ പാത പിന്തുടര്‍ന്ന ലെനിന് ഒരു കാര്യം വ്യക്തമായിരുന്നു, തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണം കൂടാതെ ചൂഷണവര്‍ഗ്ഗത്തില്‍നിന്നും തൊഴിലാളികളെ മോചിപ്പിക്കാന്‍ സാധ്യമല്ല എന്ന വസ്തുത. അങ്ങനെയാണ് അദ്ദേഹം, വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ വര്‍ഗ്ഗബോധമുള്ള തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അച്ചടക്കവും പ്രതിബദ്ധതയുമുള്ള സംഘടിതമായ ഒരു വിപ്ലവ പാര്‍ട്ടിയുടെ ആശയത്തിലേക്ക് എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, ദുര്‍ഘടമായ സാഹചര്യങ്ങളെ മറികടന്നുകൊണ്ട് റഷ്യന്‍ സാമ്രാജ്യത്തിന്റെ കിരാതഭരണത്തിന്റെ കീഴില്‍ വസിച്ചിരുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, അവരുടെ ഉള്ളിലെ വര്‍ഗ്ഗബോധം ഉണര്‍ത്തിക്കൊണ്ട്, തൊഴിലാളിവര്‍ഗ്ഗത്തെ സംഘടിപ്പിച്ച് ബോള്‍ഷെവിക്കുകള്‍ ഒക്ടോബര്‍ വിപ്ലവത്തിനു മുന്നോടിയായി ഒരു വിപ്ലവ പ്രസ്ഥാനത്തിനു രൂപംകൊടുത്തു. വിപ്ലവത്തെ തകര്‍ക്കാന്‍ വേണ്ടി സാമ്രാജ്യത്വശക്തികള്‍ പലതരത്തിലുള്ള പ്രതിവിപ്ലവ ശ്രമങ്ങള്‍ നടത്തി എങ്കിലും അവര്‍ അതിന്റെ അര്‍പ്പണബോധവും സംഘടനശക്തിയുംകൊണ്ട് അതിനെയെല്ലാം മറികടന്നു.

തൊഴിലാളികളെ ദേശീയതയുടെ പേരിലും വിഭാഗീയതയുടെ പേരിലും വിഭജിക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തയാളായിരുന്നു ലെനിന്‍. തൊഴിലാളികള്‍ തമ്മില്‍ മതവിദ്വേഷത്തിന്റെ പേരിലോ തീവ്രദേശീയത നിമിത്തമോ അസംഘടിതരാകരുത് എന്നും സാഹോദര്യത്തിലും പോരാട്ടവീര്യത്തിലും ഒത്തുചേര്‍ന്ന് മുതലാളിത്തത്തെ താഴെ ഇറക്കാന്‍ സംഘടിതരാകണമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു വിപ്ലവ പ്രസ്ഥാനത്തിനും ഈ ലെനിനിസ്റ്റ് മാതൃകയാണ് പ്രചോദനമായിട്ടുള്ളത്.

ജനാധിപത്യത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ലെനിന്‍. സാര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഏകാധിപത്യ ഭരണത്തെ താഴെ ഇറക്കി ജനാധിപത്യത്തിനുവേണ്ടി പോരാടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഒക്ടോബര്‍ വിപ്ലവത്തിന്റെ നായകന്‍

ലെനിന്റെ കാലത്ത് അന്ന് യൂറോപ്പിലെ മാര്‍ക്സിയന്‍ ചിന്താധാരയില്‍ ഉള്‍പ്പെടുന്ന സോഷ്യലിസ്റ്റുകള്‍ അടക്കം യുദ്ധത്തിന്റെ പേരില്‍ തങ്ങളുടെ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ മറന്ന് ദേശീയതയ്ക്കു പിന്നാലെ പോയവരായിരുന്നു. എന്നാല്‍, അവരില്‍നിന്ന് വ്യത്യസ്തമായി, സാമ്രാജ്യത്വത്തെക്കുറിച്ചും നിലവില്‍ നടക്കുന്ന യുദ്ധത്തില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ശരിയായ വിശകലനം നടത്താന്‍ ലെനിനു സാധിക്കുന്നു. ആനുകാലിക സാഹചര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിലൂന്നിയ ബോധ്യമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. അതുകൊണ്ടാണ് 1917 ഏപ്രിലില്‍ ഏകദേശം പത്ത് വര്‍ഷത്തെ നാടുകടത്തലിനു ശേഷം പെട്രോഗ്രാഡില്‍ എത്തിയ ലെനിനെ സ്വീകരിക്കാന്‍ ഫിന്‍ലന്‍ഡിലെ ആ സ്റ്റേഷനില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ ഒത്തുകൂടിയതും. പിന്നീട് അദ്ദേഹം അവരുടെ വിപ്ലവത്തിന്റെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തതും. വര്‍ഗ്ഗസമരത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തെളിവായ വിശകലനവും കാഴ്ചപ്പാടുകളും ലെനിനെ ലോക ചരിത്രത്തെത്തന്നെ മാറ്റിമറിച്ച മഹത്തായ സോഷ്യലിസ്റ്റ് ഒക്ടോബര്‍ വിപ്ലവത്തിന്റെ അമരക്കാരനും ചാലകശക്തിയുമാക്കി.

ഈ പോരാട്ടത്തിന്റെ ഫലമായി അദ്ദേഹം റഷ്യയിലെ തൊഴിലാളികളെ സംഘടിപ്പിച്ച്, തൊഴിലാളികള്‍ തന്നെ ഭരണചക്രം നിയന്ത്രിക്കുന്ന സോവിയറ്റ് യൂണിയന്‍ എന്ന ചൂഷണവിരുദ്ധ സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തെ സ്ഥാപിച്ചു. ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ ഉയര്‍ന്നതും വ്യവസായ മേഖല മുതല്‍ ശാസ്ത്ര - സാങ്കേതിക മേഖലകളില്‍ വരെ ഉണ്ടായ വളര്‍ച്ചയും സൗജന്യ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും വേണ്ടി ഉള്ള പദ്ധതികളും സാമ്പത്തിക സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായതും ഈ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായാണ്. മാത്രമല്ല, തൊഴിലിനുള്ള അവകാശനിയമം വന്നതും സോവിയറ്റ് സാംസ്‌കാരിക മേഖലയ്ക്ക് ഉണ്ടായ ഉയര്‍ച്ചയുമെല്ലാം ഇടത് കമ്യൂണിസ്റ്റ് ഭരണകാലത്തിന്റെ സംഭാവനകളാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് രൂപീകൃതമായ ആദ്യ രാജ്യമെന്ന നിലയിലും അതിലേക്കു നയിച്ച സോഷ്യലിസ്റ്റ് മുന്നേറ്റവും ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗ്ഗത്തിനു നല്‍കിയ പ്രതീക്ഷയുടെ വെളിച്ചം ചെറുതല്ല.

ജനാധിപത്യത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ലെനിന്‍. സാര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഏകാധിപത്യ ഭരണത്തെ താഴെ ഇറക്കി ജനാധിപത്യത്തിനുവേണ്ടി പോരാടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ലെനിന്‍ തന്റെ സമകാലികരെപ്പോലെ ജനാധിപത്യ വിപ്ലവം നയിക്കേണ്ടത് ബൂര്‍ഷ്വകളാണ് എന്ന സങ്കുചിത വീക്ഷണത്തിന് ഉടമയായിരുന്നില്ല. മറിച്ച് തൊഴിലാളിവര്‍ഗ്ഗത്തിനു മാത്രമേ ജനാധിപത്യത്തിനു വേണ്ടിയുള്ള സന്ധിയില്ലാ സമരം നയിക്കാന്‍ സാധിക്കുകയുള്ളു എന്ന് ലെനിന്‍ വാദിച്ചു. ബൂര്‍ഷ്വകള്‍ തങ്ങളുടെ സ്വത്തിനു നേരെ ഭീഷണി ഉയരുമ്പോള്‍ മറുകണ്ടം ചാടി ഏകാധിപതിക്കു വേണ്ടി സ്തുതിപാടുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗം ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടര്‍ന്നുപോരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജനാധിപത്യത്തോടും തെരഞ്ഞെടുപ്പുകളോടും ബൂര്‍ഷ്വ പാര്‍ലമെന്റുകളുടെ സംവിധാനത്തോടും ലെനിന്റെ കാഴ്ചപ്പാടുകള്‍ നമുക്ക് തരുന്ന മാതൃക, ഒരു വിപ്ലവകാരി തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നതിനായി തന്റെ മുന്നിലുള്ള ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ്.

ലെനിന്‍ മരിച്ച് നൂറ് വര്‍ഷങ്ങള്‍ക്കു ഇപ്പുറവും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനും മുതലാളിത്തത്തിന്റെ പീഡനങ്ങള്‍ മൂലം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും സോഷ്യലിസത്തിനും ലെനിന്‍ കാണിച്ചുതന്ന മാതൃകയും പകര്‍ന്നുതന്ന പ്രതീക്ഷയും ഇന്നും പ്രസക്തമായി തുടരുന്നു.

ലെനിന്റെ സൈദ്ധാന്തിക വീക്ഷണവും ആധുനിക ലോകവും

സൈദ്ധാന്തിക തലത്തില്‍ ലെനിന്റെ സംഭാവനകള്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ നവീകരണത്തിന്റെ പാതയിലേക്കു നയിച്ചു. മാനവസമൂഹത്തില്‍ മാറ്റം കൊണ്ടുവരാനും മനസ്സിലാക്കാനുമുള്ള ഒരു പുതിയ രീതിശാസ്ത്രമാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍ സമ്മാനിച്ചത്. ലെനിന്റെ പ്രത്യയശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആനുകാലിക പ്രസക്തിയുള്ളതുമായ ഒന്നാണ് സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി യൂറോപ്യന്‍മാരും അമേരിക്കയും ഏഷ്യന്‍ - ആഫ്രിക്കന്‍ വന്‍കരകളില്‍ നടത്തിയ സാമ്രാജ്യത്വ ശ്രമങ്ങള്‍, പഴയ ചക്രവര്‍ത്തി ഭരണത്തിനു കീഴില്‍ നടന്നുപോന്നിരുന്ന കൊളോണിയല്‍ പ്രവര്‍ത്തനങ്ങള്‍പോലെയാകില്ല എന്ന് നേരത്തെ തന്നെ ലെനിന്‍ മനസ്സിലാക്കിയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വന്‍കിട മുതലാളിത്ത രാജ്യങ്ങള്‍ തങ്ങളുടെ പക്കലുള്ള മൂലധനം വിദേശത്തേക്കു കയറ്റുമതി ചെയ്യാന്‍ നിര്‍ബ്ബന്ധിതരായി. സാമ്രാജ്യത്വത്തിലൂടെ ഉയര്‍ന്നുവന്ന കുത്തക മുതലാളിത്തം ലിബറല്‍ സാമ്പത്തിക ശാസ്ത്രത്തിനു പകരം സ്ഥാനം പിടിച്ചു. സിന്‍ഡിക്കേറ്റുകളും കോര്‍പറേറ്റുകളും വന്‍കിട ട്രസ്റ്റുകളും കാര്‍ട്ടലുകളും നിയന്ത്രിക്കുന്ന 'പുതിയ മുതലാളിത്തത്തിന്' ഫ്രീ മാര്‍ക്കറ്റ് മുഖമുദ്രയായിരുന്ന 'പഴയ മുതലാളിത്തം' വഴിമാറി കൊടുക്കുകയായിരുന്നു. വന്‍ ലാഭങ്ങള്‍ കൊയ്യാന്‍ വേണ്ടി സാമ്രാജ്യത്വ ശക്തികള്‍ ഏത് തരം കാട്ടാളത്തത്തിനും മുന്നിട്ടിറങ്ങും എന്ന ലെനിന്റെ വിശകലനം ശരിവയ്ക്കുന്നതാണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ രണ്ടാം ദശകത്തിലും തുടര്‍ന്നുപോരുന്ന പ്രകൃതി വിഭവങ്ങള്‍ക്കും കടല്‍-കര വഴിയുള്ള വ്യാപാരമാര്‍ഗ്ഗങ്ങള്‍ക്കും കമ്പോളത്തിന്മേലുള്ള അധികാരത്തിനും വേണ്ടി സാമ്രാജ്യത്വ ബ്ലോക്കുകള്‍ തമ്മില്‍ നടക്കുന്ന വടംവലികളും യുദ്ധങ്ങളും അതുമൂലം ഉണ്ടാക്കുന്ന അസമത്വ സാഹചര്യങ്ങളും നാശനഷ്ടങ്ങളും മരണങ്ങളും ദാരിദ്ര്യവുമെല്ലാം.

സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലെനിന്‍ പകര്‍ന്നുതന്ന വിപ്ലവ ചിന്തകളുടേയും പ്രവര്‍ത്തനരീതികളുടേയും പാഠങ്ങള്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ കാലത്തിനൊത്ത് വളര്‍ത്തുവാനും, പുതുക്കുവാനും സഹായിച്ചു. ലെനിന്‍ മരിച്ച് നൂറ് വര്‍ഷങ്ങള്‍ക്കു ഇപ്പുറവും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനും മുതലാളിത്തത്തിന്റെ പീഡനങ്ങള്‍ മൂലം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും സോഷ്യലിസത്തിനും ലെനിന്‍ കാണിച്ചുതന്ന മാതൃകയും പകര്‍ന്നുതന്ന പ്രതീക്ഷയും ഇന്നും പ്രസക്തമായി തുടരുന്നു.

അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ വോട്ടവകാശം, സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ രേഖപ്പെടുത്തുമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു. കേരളത്തില്‍ വനവിസ്തൃതി ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
ദ്രാവിഡരാഷ്ട്രീയ ആശയം എവിടെവരെയെത്തി? ഇളയദളപതിയുടെ വരവ് തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റുമോ? https://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/22/tamilnadu-politics-and-entry-of-film-stars-into-politicshttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/22/tamilnadu-politics-and-entry-of-film-stars-into-politics#commentsfcf7fcf4-32fc-4c25-917c-4407fc102ac7Thu, 22 Feb 2024 08:17:10 +00002024-02-22T08:17:10.393Zഅരവിന്ദ് ഗോപിനാഥ്/api/author/1895944tamilnadu assembly,tamilnadu,AIADMK,DMK,RAJANI KANTH,Tamil Movie,Kamal Haasan,VIJAY,karunanidhi,MGR,tamilnadu politicsറിപ്പോർട്ട് ണ്‍പത് കൊല്ലങ്ങള്‍ക്കു മുന്‍പ് 1944-ലാണ് പെരിയാര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദ്രാവിഡ മുന്നേറ്റം സംഘടനാരൂപം കൈവരിച്ചത്. ആ പ്രസ്ഥാനത്തിനു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിശ്വാസമില്ലായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേയും ജനകീയ രാഷ്ട്രീയത്തേയും അത് വേറിട്ടുതന്നെ കണ്ടിരുന്നു. യഥാര്‍ത്ഥ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു പലപ്പോഴും തടസ്സമാകുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നായിരുന്നു ആ സംഘടനയുടെ ആശയാടിത്തറ തന്നെ. എന്നാല്‍, പ്രസ്ഥാനത്തിനകത്തുനിന്നുതന്നെ ഒരു വിഭാഗത്തിനു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കാമെന്ന താല്പര്യം ശക്തമായി. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം, അവര്‍ 1949-ല്‍ ഡി.എം.കെ രൂപീകരിച്ചു. സിനിമയിലെ ജനസമ്മിതി രാഷ്ട്രീയാധികാരം നേടാനുള്ള എളുപ്പവഴിയാണെന്നു ആദ്യം തിരിച്ചറിഞ്ഞത് സി.എന്‍. അണ്ണാദുരൈയാണ്. ദ്രാവിഡ ആശയങ്ങളില്‍നിന്നു വ്യതിചലിച്ച് ഒത്തുതീര്‍പ്പുകളിലൂടെ ഡി.എം.കെ അധികാരത്തിലുമെത്തി. കെ.ആര്‍. രാമസ്വാമിക്കൊപ്പം അവതരിപ്പിച്ച നാടകങ്ങളിലൂടെയാണ് ഡി.എം.കെ. പാര്‍ട്ടി ആസ്ഥാനത്തിനാവശ്യമായ പണം അണ്ണാദുരൈ സമാഹരിച്ചത്. പത്തോളം സിനിമകള്‍ക്ക് അദ്ദേഹം കഥയും തിരക്കഥയുമെഴുതി. രാഷ്ട്രീയം കൃത്യമായി എത്തിക്കാനുള്ള വിനിമയമാര്‍ഗ്ഗം സിനിമയാണെന്നു തിരിച്ചറിഞ്ഞതും അദ്ദേഹമാണ്.

അണ്ണാദുരൈയില്‍നിന്നു തുടക്കമിട്ട ചലച്ചിത്ര, രാഷ്ട്രീയ ബന്ധം ഊട്ടിയുറപ്പിച്ച് കരുണാനിധിയും എം.ജി.ആറുമെത്തി. തമിഴ്നാടിന്റെ നവോത്ഥാന മുന്നേറ്റം വ്യക്തികേന്ദ്രീകൃതമായ തലത്തിലേക്കു ചുരുങ്ങിത്തുടങ്ങിയത് അന്നുമുതലാണ്. തന്റെ ഇമേജിനെ വോട്ടാക്കി മാറ്റുകയായിരുന്നു എം.ജി.ആര്‍ ചെയ്തത്. ദരിദ്രരുടെ, താഴ്ന്ന ജാതിക്കാരുടെ വികാരങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയൊക്കെയായിരുന്നു ആ സിനിമകള്‍. ബലഹീനതകളെ മുതലെടുത്തുകൊണ്ടുള്ള ഇമേജ് നിലനിര്‍ത്തിയുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഫലപ്രദമായി കൊണ്ടുപോയത് അദ്ദേഹമാണെന്നതില്‍ സംശയമില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഗുണപരമായ ആശയങ്ങളൊന്നും പിന്‍തലമുറക്കാര്‍ ഉള്‍ക്കൊണ്ടില്ല.

പെരിയാര്‍
ഡി.എം.കെയുമായി വേര്‍പിരിഞ്ഞ്, ബ്രാഹ്മണസ്ത്രീയായ ജയലളിത ദ്രാവിഡ പാര്‍ട്ടിയെന്ന് അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയുടെ തലപ്പത്തെത്തി. ദ്രാവിഡാശയം ഉപേക്ഷിച്ച് വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുകൂടി. ആശയം വേറെ, പാര്‍ട്ടി വേറെ എന്ന നിലയിലായി കാര്യങ്ങള്‍.

ദൈവനിഷേധം, ജാതിവിരുദ്ധത, മതവിമര്‍ശനം, വര്‍ഗ്ഗീയവിരുദ്ധത എന്നിങ്ങനെ സ്വയം മര്യാദൈ ഇയക്കത്തിന്റെ ആശയങ്ങളെല്ലാം നിരാകരിക്കപ്പെട്ടു. ഈശ്വരനില്ലെന്നും ജാതിയില്ലെന്നും മതമില്ലെന്നുമൊക്കെയുള്ള ആശയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ഒരു പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കാനാവില്ലല്ലോ. ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിന്‍തലമുറക്കാരില്‍ വൈരുദ്ധ്യങ്ങളേറെ കണ്ടു. പതിയെ ദ്രാവിഡ പാര്‍ട്ടിയെന്ന അടയാളങ്ങള്‍ ഓരോ പാര്‍ട്ടികളും ഉപേക്ഷിച്ചു. ഡി.എം.കെയുമായി വേര്‍പിരിഞ്ഞ്, ബ്രാഹ്മണസ്ത്രീയായ ജയലളിത ദ്രാവിഡ പാര്‍ട്ടിയെന്ന് അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയുടെ തലപ്പത്തെത്തി. ദ്രാവിഡാശയം ഉപേക്ഷിച്ച് വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുകൂടി. ആശയം വേറെ, പാര്‍ട്ടി വേറെ എന്ന നിലയിലായി കാര്യങ്ങള്‍.

ദ്രാവിഡ രാഷ്ട്രീയത്തിലെ സിനിമാചരിത്രം തുടങ്ങുന്നത് അണ്ണാദുരൈയില്‍ നിന്നാണ്. സ്റ്റാലിനടക്കം തമിഴകത്തിന്റെ മുഖ്യമന്ത്രിയായവര്‍ക്കെല്ലാം സിനിമാബന്ധമുണ്ട്. സ്‌ക്രീനില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും അവര്‍ തിളങ്ങി. കാലിടറി വീണവരുമുണ്ട്. എല്ലാ ജാതിവിഭാഗങ്ങള്‍ക്കും സ്വീകാര്യനായ, പൊതുസ്വീകാര്യതയുള്ള വ്യക്തികള്‍ സിനിമാക്കാരാകുന്നത് സ്വാഭാവികം! രാഷ്ട്രീയസാധ്യതകള്‍ തേടി കമല്‍ഹാസനും രജനീകാന്തുമിറങ്ങി. ഇപ്പോള്‍ വിജയ്യും. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. ദ്രാവിഡം പേരിലില്ല. രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പതിവ് പ്രഖ്യാപനം പോലെ അഴിമതിക്കെതിരായ പോരാട്ടമാണ് ഇളയദളപതിയും ലക്ഷ്യമിടുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാട്ടില്‍ വിഭജന രാഷ്ട്രീയത്തിനെതിരേയും ജാതിരഹിത ഭരണസംവിധാനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപനം.

അണ്ണാദുരൈയുടെ പാതയാണ് ഏറെക്കുറെ കരുണാനിധിയും സ്വീകരിച്ചത്. ബ്രാഹ്മണ്യത്തില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയെ വെല്ലുവിളിക്കുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. ഓരോ സിനിമയിലൂടെയും അദ്ദേഹം ഒരു രാഷ്ട്രീയസന്ദേശം കൊടുത്തിരുന്നു. എഴുപതോളം തിരക്കഥകള്‍ അദ്ദേഹമൊരുക്കി. ദ്രാവിഡപ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ചിരുന്ന ആശയങ്ങളെ ഉള്‍ക്കൊണ്ട് രാഷ്ട്രീയജീവിതം നയിച്ച ചുരുക്കം ചില നേതാവ് കൂടിയാണ് അദ്ദേഹം. അവസാനം വരെ അത്തരം അടയാളങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചതുമില്ല. എന്നാല്‍, സിനിമ ഉപയോഗിച്ച് അധികാരം നേടി വിജയിച്ചയാള്‍ എം.ജി.ആറാണ്. താത്വികാടിത്തറയോ സംഘടനാബലമോ ഇല്ലാതെ എം.ജി.ആറിന്റെ പാര്‍ട്ടിക്കു നിലനില്‍ക്കാനാകില്ലെന്നാണ് കരുണാനിധിയും കരുതിയത്. എന്നാല്‍, പാര്‍ട്ടി കരുണാനിധിക്കൊപ്പവും പ്രവര്‍ത്തകര്‍ എം.ജി.ആറിനൊപ്പവും നീങ്ങി. പാര്‍ട്ടിയുടെ താത്വിക നിലപാട് ചോദിച്ചവരോട് അത് അണ്ണായിസമാണെന്ന് എം.ജി.ആര്‍ പറഞ്ഞു. ഗാന്ധിസം, കമ്യൂണിസം, ക്യാപിറ്റലിസം - ഈ മൂന്ന് ഇസങ്ങളുടേയും നല്ലവശം ചേര്‍ന്നാല്‍ അണ്ണായിസമായി എന്നതായിരുന്നു എം.ജി.ആറിന്റെ മറുപടി. ഹിന്ദുവിരുദ്ധ സമരങ്ങളോടും ദൈവനിഷേധത്തോടും എം.ജി.ആര്‍ വലിയ താല്പര്യം കാണിച്ചില്ല. എ.ഡി.എം.കെയെ പിന്നീട് എ.ഐ ചേര്‍ത്ത് എ.ഐ.എ.ഡി.എം.കെ എന്നു പേരുമാറ്റിയത് പാര്‍ട്ടിയുടെ ദേശീയ പ്രതിച്ഛായ ലക്ഷ്യമിട്ടായിരുന്നു.

എംജിആര്‍

എം.ജി.ആര്‍ പാര്‍ട്ടി രൂപീകരിച്ച് വിട്ടുപോയപ്പോള്‍ കരുണാനിധി എ.ഐ.എ.ഡി.എം.കെയെ വില കുറച്ചു കണ്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, കരുണാനിധിക്കും ഒന്നരവര്‍ഷത്തോളം നീണ്ട രാഷ്ട്രപതി ഭരണത്തിനും ശേഷം അടിയന്തരാവസ്ഥയ്ക്കു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ എം.ജി.ആര്‍ മുഖ്യമന്ത്രിയായി. അന്ന് മുതല്‍ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ. ദ്വന്ദത്തിലായിരുന്നു തമിഴ് രാഷ്ട്രീയം ചുറ്റിക്കറങ്ങിയത്. 1977-ല്‍ അധികാരത്തിലെത്തിയ എം.ജി.ആര്‍ 1987-ല്‍ മരണം വരെ മുഖ്യമന്ത്രിസ്ഥാനത്തിരുന്നു. എം.ജി.ആറിന്റെ മരണശേഷം തമിഴ്നാട് രാഷ്ട്രീയം വീണ്ടും വഴിത്തിരിവിലെത്തി. അദ്ദേഹത്തിനൊപ്പം ഏറ്റവും കൂടുതല്‍ സിനികളില്‍ അഭിനയിച്ച ജയലളിത പിന്‍ഗാമിയായി രംഗത്തെത്തിയതോടെ എ.ഐ.എ.ഡി.എം.കെ പിളര്‍ന്നു. എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനായിരുന്നു മറുവശത്ത്. 1989-ലെ തെരഞ്ഞെടുപ്പില്‍ കരുണാനിധി ഡി.എം.കെയെ അധികാരത്തിലെത്തിച്ചതോടെ, എം.ജി.ആറിന്റെ മരണശേഷം 23 ദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് എ.ഐ.എ.ഡി.എം.കെ ജയലളിതയ്ക്ക് മാത്രമായി വിട്ടുകൊടുത്തു. പിന്നീട് കരുണാനിധിയുമായി നേരിട്ട് പോരാടിയ ജയലളിത ആറുതവണ മുഖ്യമന്ത്രിയായി. വിവാദങ്ങളുടെ നിഴലുകളും അവരെ വിടാതെ പിന്തുടര്‍ന്നു.

ഇവരോടൊത്തുണ്ടായിരുന്ന കെ.ആര്‍. രാമസ്വാമി പാര്‍ട്ടി പ്രവര്‍ത്തകനോ നേതാവോ ആയില്ല. ചലച്ചിത്രതാരങ്ങളായ എന്‍.എസ്. കൃഷ്ണനും എം.ആര്‍. രാധയുമൊക്കെ ഡി.എം.കെയില്‍ ചേര്‍ന്നു. ഇതിഹാസതാരം ശിവാജി ഗണേശനും തമിഴ് രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം ചെലുത്തി.

ഇവരോടൊത്തുണ്ടായിരുന്ന കെ.ആര്‍. രാമസ്വാമി പാര്‍ട്ടി പ്രവര്‍ത്തകനോ നേതാവോ ആയില്ല. ചലച്ചിത്രതാരങ്ങളായ എന്‍.എസ്. കൃഷ്ണനും എം.ആര്‍. രാധയുമൊക്കെ ഡി.എം.കെയില്‍ ചേര്‍ന്നു. ഇതിഹാസതാരം ശിവാജി ഗണേശനും തമിഴ് രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം ചെലുത്തി. ദ്രാവിഡ കഴകത്തിനും ദ്രാവിഡ മുന്നേറ്റ കഴകത്തിനുമൊപ്പം പ്രവര്‍ത്തിച്ച ശിവാജി ഗണേശന്‍ പിന്നീട് തമിഴ് നാഷണലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ടി.എന്‍.പി പിന്നീട് കോണ്‍ഗ്രസ്സില്‍ ലയിച്ചു. രാജ്യസഭാംഗമായിരുന്ന അദ്ദേഹം തമിഴ് മുന്നേറ്റ മുന്നണി എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. 1989-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവയാര്‍ മണ്ഡലത്തില്‍നിന്ന് ഡി.എം.കെയുടെ ദുരൈ ചന്ദ്രശേഖരനോട് പരാജയപ്പെട്ടതോടെ ശിവാജി രാഷ്ട്രീയം അസ്തമിച്ചു. പിന്നീട് ജനതാദളിന്റെ സംസ്ഥാന അധ്യക്ഷനായെങ്കിലും സജീവമായി രാഷ്ട്രീയത്തിലുണ്ടായില്ല. തൊണ്ണൂറുകളില്‍ ഇടതുപാര്‍ട്ടിയായ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിലൂടെയാണ് കാര്‍ത്തിക് രാഷ്ട്രീയത്തിലേക്കു വരുന്നത്. അഖില ഇന്ത്യ നാടലും മക്കള്‍ ക്ച്ചി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. വിരുദുനഗറില്‍നിന്ന് മത്സരിച്ചപ്പോള്‍ കിട്ടിയത് 15000 വോട്ട്. എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 2018-ല്‍ 'മനിത ഉരിമൈഗള്‍ കാക്കും കച്ചി' എന്ന പേരില്‍ മറ്റൊരു പാര്‍ട്ടിയുണ്ടാക്കി 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയ്‌ക്കൊപ്പം നിന്നെങ്കിലും പാര്‍ട്ടിക്കു ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായി ചേര്‍ന്ന് വിജയസാധ്യത തേടുകയാണ് കമല്‍ഹാസന്‍. ജയലളിതയുമായി രാഷ്ട്രീയപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നു പിന്നീട് വെളിപ്പെടുത്തിയ രജനീകാന്ത്, രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഇപ്പോള്‍ രജനിക്ക് ബി.ജെ.പിയോടാണ് കൂറ്.
ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, ശരത് കുമാര്‍, കാര്‍ത്തിക്, ജയലളിത, കരുണാനിധി, രജനീകാന്ത്, ശരത് കുമാര്‍ , എംജിആര്‍

നാട്ടാമൈ ചിത്രം നിര്‍മ്മാതാക്കളുടെ അനുമതിയില്ലാതെ ജയ ടിവിയില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജയലളിതയുമായുള്ള തര്‍ക്കമാണ് ശരത് കുമാറിന്റെ സിനിമാപ്രവേശനത്തിനു കാരണം. 1996-ല്‍ ഡി.എം.കെയില്‍ ചേര്‍ന്ന ശരത് കുമാര്‍ 2001-ല്‍ രാജ്യസഭ എം.പിയായി. എന്നാല്‍, 2006-ല്‍ രാജ്യസഭ അംഗത്വം രാജിവച്ച അദ്ദേഹം ചിരവൈരിയായിരുന്ന ജയലളിതയ്‌ക്കൊപ്പം കൈകോര്‍ത്തു. ഭാര്യ രാധികയ്‌ക്കൊപ്പം എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നു. എന്നാല്‍, അതേ വര്‍ഷം തന്നെ എ.ഐ.ഡി.എം.കെയുമായി തെറ്റിപ്പിരിയുകയും ചെയ്തു. 2007-ല്‍ ആള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2011-ല്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കി. തെങ്കാശിയില്‍നിന്നു മത്സരിച്ച് നിയമസഭയിലെത്തുകയും ചെയ്തു. 2016-ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എം.ജി.ആറിന്റെ പേരിലാണ് ഭാഗ്യരാജ് പാര്‍ട്ടി രൂപീകരിച്ചത്. നില്‍ക്കക്കള്ളിയില്ലാതെ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നു. 2006-ല്‍ ഡി.എം.കെയിലെത്തിയ അദ്ദേഹം രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. എം.ജി.ആറിനു ശേഷം കുറച്ചെങ്കിലും വിജയിച്ചത് വിജയകാന്താണ്. അദ്ദേഹത്തിന്റെ ഡി.എം.ഡി.കെ ഇപ്പോഴുമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചിത്രത്തിലില്ല. 2009-ലാണ് തമിഴ് ദേശീയ പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷി പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍, സാന്നിധ്യം പോലും അറിയിക്കാനായില്ല. ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തിന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും ചലനങ്ങളുണ്ടാക്കാനായില്ല. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായി ചേര്‍ന്ന് വിജയസാധ്യത തേടുകയാണ് കമല്‍ഹാസന്‍. ജയലളിതയുമായി രാഷ്ട്രീയപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നു പിന്നീട് വെളിപ്പെടുത്തിയ രജനീകാന്ത്, രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഇപ്പോള്‍ രജനിക്ക് ബി.ജെ.പിയോടാണ് കൂറ്.

വിജയ്
അഴിമതിയുടെ ഉന്മൂലനവും ജനസേവനവുമെന്ന പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി ഇളയ ദളപതി വരുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയാശയങ്ങളുടെ നേരിയ ശേഷിപ്പ് പോലും അവശേഷിക്കുന്നില്ല.

രാഷ്ട്രീയ അവസരം

ഡി.എം.കെ, എ.ഐ.ഡി.എം.കെ എന്നീ രണ്ട് പാര്‍ട്ടികള്‍ക്കു മേധാവിത്വമുള്ള രാഷ്ട്രീയമാണ് തമിഴ്നാടിന്റേത്. 70 മുതല്‍ 80 ശതമാനം വോട്ടുവിഹിതവും ഇവര്‍ക്കാണ്. ബാക്കിവരുന്ന 20 മുതല്‍ 30 ശതമാനം വരെയാണ് ബാക്കിയുള്ള പാര്‍ട്ടികള്‍ക്ക്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ പലരും ശ്രമിച്ചതുപോലെ ഈ വോട്ടുവിഹിതമാണ് വിജയ്യുടേയും ലക്ഷ്യം. 2024-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ - കോണ്‍ഗ്രസ് സഖ്യത്തിനാണ് മേല്‍ക്കൈ. എന്‍.ഡി.എ മുന്നണി ഉപേക്ഷിച്ച എ.ഐ.ഡി.എം.കെ പുതിയ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ കെ. അണ്ണാമലയാണ് ശ്രദ്ധേയമായ മറ്റൊരു രാഷ്ട്രീയ മുഖം. തമിഴ്നാട് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി, ജയലളിതയുടെ മരണത്തോടെ പിളര്‍പ്പിലൂടെ ശക്തിക്ഷയിച്ച എ.ഐ.എ.ഡി.എം.കെ, കാര്യമായ എതിരാളികളില്ലാത്ത ഡി.എം.കെ, വേരുറപ്പിക്കാന്‍ കഴിയാത്ത കമല്‍ഹാസന്‍, ഡി.എം.കെക്കൊപ്പം ചേര്‍ന്ന് അസ്തിത്വം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും. ഇതാണ് മൊത്തതിലുള്ള രാഷ്ട്രീയചിത്രം. രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയ്യ്ക്ക് ഇതിലും മികച്ച അവസരമില്ല. ബി.ജെ.പി ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന വിജയ്യ്ക്ക് രാഷ്ട്രീയശക്തി തെളിയിച്ചേ മതിയാകൂ. ഡി.എം.കെയാണ് വിജയ്യുടെ എതിരാളിയെന്നതില്‍ സംശയമില്ല. അങ്ങനെ വന്നാല്‍ ഉദയനിധി സ്റ്റാലിനും വിജയ്യും തമ്മിലുള്ള പോരാട്ടമാകും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കുക. അഴിമതിയുടെ ഉന്മൂലനവും ജനസേവനവുമെന്ന പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി ഇളയ ദളപതി വരുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയാശയങ്ങളുടെ നേരിയ ശേഷിപ്പ് പോലും അവശേഷിക്കുന്നില്ല. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, എ.പി.ജെ അബ്ദുള്‍കലാം എന്നിവരെ രാഷ്ട്രീയ ഐക്കണുകളായി ഉയര്‍ത്തിക്കാട്ടുന്ന വിജയ് ആ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനെത്തിയ നായകനാണെന്നു വിശ്വസിക്കാന്‍ തരവുമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

]]>
കെ.കേളപ്പനും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രംhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/22/election-history-of-kerala-special-column-by-k-balakrishnanhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/22/election-history-of-kerala-special-column-by-k-balakrishnan#comments9b877105-5bb7-40b8-a34a-b08d78af0d3dThu, 22 Feb 2024 06:28:36 +00002024-02-22T06:28:36.787Zകെ. ബാലകൃഷ്ണന്‍/api/author/1896001election,congress,cpm,loksabha,Legislative Council,elections in keralaറിപ്പോർട്ട് കേരളത്തില്‍ ഇനിയും തെരഞ്ഞെടുപ്പുരംഗം ചൂടായിട്ടില്ല. ചില തെക്കുവടക്ക് യാത്രകള്‍ നടക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ഇനിയുമൊരുപാട് സമയമുണ്ടെന്ന മട്ടിലാണ് പാര്‍ട്ടികളുടെ പെരുമാറ്റം. സ്ത്രീകള്‍ക്കു പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം പാര്‍ലമെന്റ് അംഗീകരിച്ചശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. ഇത്തവണ അത് പ്രാബല്യത്തിലായില്ലെങ്കിലും കേരളത്തില്‍ ഇത്തവണതന്നെ പ്രാവര്‍ത്തികമാക്കണമെന്നു ശക്തമായ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു. ജനപക്ഷം എന്ന പേരില്‍ പി.ജി. ജോര്‍ജും മകന്‍ ഷോണും നടത്തുന്ന പാര്‍ട്ടി ലയിച്ചതോടെ ബി.ജെ.പിക്ക് എത്ര ശക്തികൂടിയെന്ന് വോട്ടെണ്ണിയാലേ പറയാനാവൂ. എന്നാല്‍, മൈക്കിനു മുന്‍പില്‍ പ്രതിഭാശാലിയായതിനാല്‍ ചാനലുകള്‍ കൈമെയ് മറന്ന് ജോര്‍ജിനൊപ്പം സഞ്ചരിക്കുമെന്നതിനാല്‍ പ്രചരണരംഗത്ത് ശോഭിക്കും. കുറച്ചുകാലമായി താന്‍ പൊതുരംഗത്തില്ലാത്തതിന്റെ വിടവു നികത്തുന്നത് ആരിഫ് മുഹമ്മദ്ഖാനാണെന്ന് ജോര്‍ജിനറിയാം. തണ്ണീര്‍കൊമ്പന്‍ മാനന്തവാടിയിലും ആരിഫ് മുഹമ്മദ്ഖാന്‍ മിഠായിത്തെരുവിലും പിന്നെ നിലമേലും നടത്തിയ പ്രകടനങ്ങളെ വെല്ലുന്ന പ്രകടനമാണ് പാര്‍ട്ടികളില്‍നിന്നു ജനം പ്രതീക്ഷിക്കുന്നത്.

കേരളപിറവിക്കു മുന്‍പുള്ള ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പും കേരളപിറവിക്കു തൊട്ടുപിറകെ നടന്ന രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പും കേരളരാഷ്ട്രീയത്തിലെ പില്‍ക്കാല ഗതിവിഗതികള്‍ക്കു വഴിമരുന്നിട്ടു.

നമ്മുടെ രാജ്യം ആസാദിയായത് 75 കൊല്ലം മുന്‍പാണെങ്കിലും ഒന്നാം പൊതുതെരഞ്ഞെടുപ്പ് നടന്നിട്ട് 72 കൊല്ലമേ ആയുള്ളൂ. അന്നാണെങ്കില്‍ കേരളമില്ല. 1951-ലെ ഒന്നാം തെരഞ്ഞെടുപ്പാണെന്നാണ് രേഖയും പറയാറുള്ളതെങ്കിലും ഇവിടെ വോട്ടെടുപ്പ് നടന്നത് 1952 മാര്‍ച്ച് 27-നാണ്. തെക്ക് തിരുനല്‍വേലിയും വടക്ക് സൗത്ത് കനറ വടക്കും തെക്കുമെന്ന് രണ്ട് മണ്ഡലങ്ങള്‍. അതില്‍ പില്‍ക്കാല കേരളത്തിലെ കുറേ നാടുകളുമുള്‍പ്പെടും. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാറില്‍ അഞ്ച് ലോക്സഭാ മണ്ഡലത്തിലായി ആറ് പ്രതിനിധികള്‍. തിരുവിതാംകൂറും കൊച്ചിയും അതിനകം ലയിച്ചിരുന്നതിനാല്‍ തിരു-കൊച്ചിയില്‍ 10 മണ്ഡലത്തിലായി 11 ലോക്സഭാ സീറ്റ്.

കേരളപിറവിക്കു മുന്‍പുള്ള ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പും കേരളപിറവിക്കു തൊട്ടുപിറകെ നടന്ന രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പും കേരളരാഷ്ട്രീയത്തിലെ പില്‍ക്കാല ഗതിവിഗതികള്‍ക്കു വഴിമരുന്നിട്ടു. വര്‍ഗ്ഗീയത കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആഴത്തില്‍ സ്വാധീനിക്കാന്‍ തുടങ്ങുന്നത് അതിനുശേഷമാണ്. മധ്യതിരുവിതാംകൂറില്‍ ആദ്യമേതന്നെ അത് ശക്തമായിരുന്നുവെങ്കിലും പരക്കെയാകുന്നത് പിന്നീടാണ്. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം എങ്ങനെ പെരുമാറിയെന്നതിലേക്ക്, ആ ചരിത്രത്തിലേക്കും കൗതുകങ്ങളിലേക്കും ഒരു എത്തിനോട്ടമാണ് അവിടെ നടത്തുന്നത്. മുഖ്യശത്രുക്കള്‍ മുഖ്യ മിത്രങ്ങളാകുന്നതും അവര്‍ തോളോടുതോള്‍ചേര്‍ന്ന് മത്സരിക്കുന്നതും വന്‍മരങ്ങള്‍ കടപുഴകിവീഴുന്നതുമെല്ലാം ഒന്നാം തെരഞ്ഞെടുപ്പില്‍ത്തന്നെ ദൃശ്യമായി. കേരളഗാന്ധിയെന്നറിയപ്പെട്ട കെ. കേളപ്പനാണ് സ്വാതന്ത്ര്യലബ്ധിക്കാലത്തും റിപ്പബ്ലിക്കാകുമ്പോഴുമെല്ലാം മലബാറിലെയെന്നല്ല കേരളത്തിലാകെത്തന്നെ കോണ്‍ഗ്രസ്സിന്റെ എല്ലാമെല്ലാം. 1948-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കല്‍ക്കത്താ തീസിസ് അംഗീകരിച്ചതോടെ കമ്മ്യൂണിസ്റ്റുകാരെ എങ്ങനെയും അമര്‍ച്ചചെയ്യാന്‍ പൊലീസിനെ സഹായിക്കാന്‍ വോളന്റിയര്‍മാരെ, സേവാദളുകാരെ നിയോഗിച്ച കെ.പി.സി.സി പ്രസിഡന്റാണ് അദ്ദേഹം. അഹിംസയെല്ലാം പഴങ്കഥയെന്നു പരസ്യമായി വ്യക്തമാക്കിയതുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ നിരോധനത്തിലും. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് നിരോധനം പിന്‍വലിക്കാന്‍ നടപടി തുടങ്ങിയതുതന്നെ. പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുണ്ടായ അത്ഭുതം കേളപ്പനും കമ്യൂണിസ്റ്റുകാരും യോജിക്കുന്നതാണ്.

കെ. കേളപ്പന്‍, എന്‍. ശ്രീകണ്ഠന്‍ നായര്‍, എ.കെ.ജി, കെ.കേളപ്പന്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരോധനത്തിന്റെ നിഴലില്‍ സി.പി.ഐ

ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്താകെയുണ്ടായ സവിശേഷമായ ഒരു സംഭവമാണ് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി എന്ന പാര്‍ട്ടിയുടെ ഉദ്ഭവം. കോണ്‍ഗ്രസ്സിനകത്ത് സ്വാതന്ത്ര്യാനന്തരം ഉടനടി രൂപപ്പെട്ട വിഭാഗീയതയുടെ പ്രത്യക്ഷ രൂപമാണ് കെ.എം.പി.പി. ജെ.ബി. കൃപലാനിയാണ് അതിന്റെ നേതാവ്. അതിന്റെ മദിരാശി ശാഖയിലാണ് മുഖ്യമന്ത്രി ടി. പ്രകാശവും കേളപ്പനും കെ.എ. ദാമോദരമേനോനുമടക്കമുള്ളവര്‍. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസ് അണികളില്‍ വലിയൊരു വിഭാഗം കേളപ്പന്റെയൊപ്പമാണ്. അധികാരത്തിലെത്തിയ ഉടന്‍തന്നെ കോണ്‍ഗ്രസ് അഴിമതിയുടെ പാളയത്തിലെത്തിയെന്നതാണ് കേളപ്പനെപ്പോലുള്ളവരുടെ ആരോപണം. അതേസമയം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ബദല്‍ തങ്ങളാണ്, കമ്യൂണിസ്റ്റുകാരുടെ കാലംകഴിഞ്ഞുവെന്ന പ്രചരണത്തിലായിരുന്നു. കെ.എം.പി.പിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ധാരണയിലെത്തി കോണ്‍ഗ്രസ്സിനെതിരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗുമായും പരിമിതമായ ധാരണയുണ്ടായിരുന്നു സി.പി.ഐക്ക്. കോണ്‍ഗ്രസ്വിരുദ്ധതയെന്ന ഒരു പോയന്റിലാണ് യോജിപ്പ്. സ്വാതന്ത്യ്രത്തിന്റെ ചാമ്പ്യനായ കേന്ദ്രഭരണകക്ഷി മലബാറില്‍ അമ്പേ തോല്‍ക്കുകയായിരുന്നു. പൊന്നാനി ഇരട്ട അംഗത്വമുള്ള മണ്ഡലമായിരുന്നു. അവിടെ കെ.എം.പി.പിയുടെ കെ. കേളപ്പന്‍ പൊതുമണ്ഡലത്തില്‍ ജയിച്ചപ്പോള്‍ സംവരണസീറ്റില്‍ കോണ്‍ഗ്രസ് നോമിനിയായ ഈച്ചരന്‍ ഇയ്യാണി ജയിച്ചതാണ് ഭരണകക്ഷിയുടെ കേവലാശ്വാസം.

കെ.എം.പി.പിയുമായി ധാരണയുണ്ടാക്കിയെന്നു മാത്രമല്ല, മലബാറിലെ അഞ്ചില്‍ ഒരു സീറ്റില്‍ മാത്രമാണ് സി.പി.ഐ. മത്സരിച്ചതെന്നും ഓര്‍ക്കണം. നിരോധനത്തിന്റെ അസ്‌കിതകള്‍ തുടരുന്നു, പല നേതാക്കളും ജയിലില്‍ത്തന്നെയാണ്, ജയിലില്‍നിന്നും ഒളിവില്‍നിന്നും പുറത്തിറങ്ങി പ്രവര്‍ത്തകര്‍ സടകുടയുന്നതേയുള്ളു എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങളുള്ളതിനാല്‍ ഭൂമിയോളം ക്ഷമ, വിട്ടുവീഴ്ച കാണിക്കുകയായിരുന്നു. ആ അടവുനയം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വലിയ മുന്നേറ്റത്തിനു കളമൊരുക്കി. അതായത് കോണ്‍ഗ്രസ്സിന്റെ ബദല്‍ശക്തി സി.പി.ഐയാണെന്ന പ്രതീതിയുണ്ടാക്കാന്‍ സാധിച്ചു. പോരാത്തതിന് കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായ സി.കെ.ജി എന്ന സി.കെ. ഗോവിന്ദന്‍ നായരെ എ.കെ.ജി കണ്ണൂര്‍ മണ്ഡലത്തില്‍ തോല്‍പ്പിച്ചത് ആ തെരഞ്ഞെടുപ്പിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ്. എണ്‍പത്തേഴായിരത്തില്‍പരം വോട്ടിന്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 34.47 ശതമാനം വോട്ട് ഭൂരിപക്ഷം. അതേസമയം തലശ്ശേരിയില്‍ കെ.എം.പി.പിയുടെ നെട്ടൂര്‍ പി. ദാമോദരനും കോഴിക്കോട്ട് കെ.എം.പി.പിയുടെ കെ.എ. ദാമോദരമേനോനും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. മലപ്പുറത്താകട്ടെ, ലീഗിന്റെ സ്വതന്ത്രന്‍ ബി. പോക്കര്‍ കോണ്‍ഗ്രസ്സിലെ ടി.വി. ചാത്തുക്കുട്ടി നായരെ തോല്‍പ്പിച്ചു. ഭരിപക്ഷം - 16976. മലപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായിത്തന്നെ പോക്കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തലശ്ശേരിയില്‍ കെ.എം.പി.പിയുടെ നെട്ടൂര്‍ പി. ദാമോദരനും കോഴിക്കോട്ട് കെ.എം.പി.പിയുടെ കെ.എ. ദാമോദരമേനോനും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. മലപ്പുറത്താകട്ടെ, ലീഗിന്റെ സ്വതന്ത്രന്‍ ബി. പോക്കര്‍ കോണ്‍ഗ്രസ്സിലെ ടി.വി. ചാത്തുക്കുട്ടി നായരെ തോല്‍പ്പിച്ചു. ഭരിപക്ഷം - 16976. മലപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായിത്തന്നെ പോക്കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എ.പി. ഉദയഭാനു,പറവൂര്‍ ടി.കെ.നാരായണപിള്ള
ഒന്നാം തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തിരുവിതാംകൂറില്‍ മുന്നണിയുണ്ടാക്കിയത് ആര്‍.എസ്.പിയും കെ.എസ്.പിയുമാണ്. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തോട് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണിച്ച നിഷേധാത്മക സമീപനത്തിനെതിരെ കലാപമുണ്ടാക്കി രൂപീകരിച്ച സോഷ്യലിസ്റ്റ് ഗ്രൂപ്പാണ് കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടി. കേരള ദേശീയതയാണ് അവര്‍ ഉയര്‍ത്തിയത്.

ആദ്യത്തെ തെരഞ്ഞെടുപ്പോടെത്തന്നെ കോണ്‍ഗ്രസ് മലബാറില്‍ ഒന്നാമത്തെ ശക്തിയേയല്ല, രണ്ടാമത്തെ ശക്തിപോലുമാണോ എന്നത് സംശയമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനു ബോധ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍നിന്നു വിട്ടുനിന്നതും 1948-ലെ അതിസാഹസികതയും സി.പി.ഐയെ പൂര്‍ണ്ണമായി ഒറ്റപ്പെടുത്തിയെന്ന കോണ്‍ഗ്രസ്സിന്റേയും സോഷ്യലിസ്റ്റകളുടേയും നിരീക്ഷണം തെറ്റായെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു.

തിരു-കൊച്ചി സംസ്ഥാനത്ത് പഴയ തെക്കന്‍ തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിതന്നെയാണ് മേധാവിത്വം പുലര്‍ത്തിയത്. മലബാറില്‍ കെ. കേളപ്പനെപ്പോലെ തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ എല്ലാമെല്ലാമായ പറവൂര്‍ ടി.കെ. നാരായണപിള്ള ചിറയന്‍കീഴ് മണ്ഡലത്തില്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ പിടിച്ചുകുലുക്കുകതന്നെ ചെയ്തു. തിരുവിതാംകൂറിന്റെ അവസാനത്തെ പ്രധാനമന്ത്രിയും തിരു-കൊച്ചിയുടെ ആദ്യത്തെ മുഖ്യമന്ത്രിയുമാണ് പറവൂര്‍ ടി.കെ. സര്‍വാദരണീയനായി കരുതപ്പെട്ട, സാഹിത്യ-സാംസ്‌കാരിക മേഖലകളിലെല്ലാം പ്രശസ്തനായ പറവൂര്‍ ടി.കെയെ 16904 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വി. പരമേശ്വരന്‍ നായരാണ് പരാജയപ്പെടുത്തിയത്. തിരു-കൊച്ചിയില്‍ സി.പി.ഐ നേതാക്കള്‍ മത്സരിച്ചത് സ്വതന്ത്രരായാണ്. നിരോധനം പിന്‍വലിക്കുന്നതിലുണ്ടായ കാലതാമസത്തെത്തുടര്‍ന്നായിരുന്നു അത്. സാധാരണ ഒരു പാര്‍ട്ടി അനുഭാവി മാത്രമായ പരമേശ്വരന്‍ നായര്‍ ജനപ്രിയ അഭിഭാഷകനായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലിന്റെ കര്‍ത്താവായ ടി.കെ. വേലുപ്പിള്ളയുടെ മകനാണ് പരമേശ്വരന്‍ നായര്‍. അദ്ദേഹത്തിന്റെ സഹോദരനാണ് പ്രശസ്ത ബാലസാഹിത്യകാരനായ മാധവന്‍ നായര്‍ എന്ന മാലി. കേരള രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളില്‍ പതിറ്റാണ്ടുകളോളം വലിയ ഇടപെടല്‍ ശക്തിയായിരുന്ന 'കേരളശബ്ദം' വാരിക ആരംഭിച്ചത് പരമേശ്വരന്‍ നായരാണ്. ഇതേ പരമേശ്വരന്‍ നായരാണ് ഒന്നാം ലോക്സഭയിലെ സഹപ്രവര്‍ത്തകനായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ തകര്‍ത്തുവിട്ടത്. അക്കാലത്തെ അത്ഭുതമായിരുന്നു ആ ഭൂരിപക്ഷം. ഒന്നരലക്ഷത്തിലേറെ..

ഒന്നാം തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തിരുവിതാംകൂറില്‍ മുന്നണിയുണ്ടാക്കിയത് ആര്‍.എസ്.പിയും കെ.എസ്.പിയുമാണ്. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തോട് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണിച്ച നിഷേധാത്മക സമീപനത്തിനെതിരെ കലാപമുണ്ടാക്കി രൂപീകരിച്ച സോഷ്യലിസ്റ്റ് ഗ്രൂപ്പാണ് കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടി. കേരള ദേശീയതയാണ് അവര്‍ ഉയര്‍ത്തിയത്. മത്തായി മാഞ്ഞൂരാന്റേയും ശ്രീകണ്ഠന്‍ നായരുടേയും മറ്റും നേതൃത്വത്തില്‍ രൂപീകൃതമായ പാര്‍ട്ടി. ആ പാര്‍ട്ടിയിലെ ശ്രീകണ്ഠന്‍ നായര്‍ വിഭാഗം വൈകാതെ തൃദീപ്കുമാര്‍ ചൗധരിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ പ്രവര്‍ത്തിക്കുകയായിരുന്ന റവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അക്കാലത്ത് തിരുവിതാംകൂറില്‍ മാത്രമായിരുന്നു രണ്ട് പാര്‍ട്ടികളും. നിരോധനം കഴിഞ്ഞ് പുറത്തുവന്ന സി.പി.ഐയെ ഇവര്‍ അഭിവാദ്യം ചെയ്യുകയും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് എന്‍. ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്ത് കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാകുന്നത്. കൊല്ലം അന്ന് ദ്വയാംഗമണ്ഡലമാണ്. സി.പി.ഐ സ്ഥാനാര്‍ത്ഥി ആര്‍. വേലായുധനും അവിടെ ജയിച്ചു. സ്വതന്ത്രന്‍ എന്ന ലേബലില്‍. പുന്നപ്ര വയലാര്‍ സമരം നടന്ന ആലപ്പുഴയില്‍ ആ സമരത്തിന്റെ സൂത്രധാരന്മാരിലൊരാളും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവുമായ പി.ടി. പുന്നൂസ് കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ എ.പി. ഉദയഭാനുവിനെ 76380 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. കണ്ണൂരില്‍ എ.കെ.ജി നേടിയ തകര്‍പ്പന്‍ ഭൂരിപക്ഷം കഴിഞ്ഞാല്‍ രണ്ടാമത് പുന്നൂസിന്റേതാണ്.

എന്നാല്‍, ആലപ്പുഴ കഴിഞ്ഞ് മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സ്വാധീനമേഖലയെത്തിയപ്പോള്‍ എല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ്സിന്റെ ജൈത്രയാത്രയാണ് കണ്ടത്. തിരുവല്ലയില്‍ സി.പി. മാത്തനും മീനച്ചിലില്‍ പി.ടി. ചാക്കോയും കോട്ടയത്ത് സി.പി. മാത്യുവും എറണാകുളത്ത് എ.എം. തോമസ്സും കൊടുങ്ങല്ലൂരില്‍ കെ.ടി. അച്ചുതനും തൃശൂരില്‍ ഇയ്യുണ്ണി ചാലക്കയും കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരില്‍ ജോസഫ് മുണ്ടശ്ശേരിയായിരുന്നു കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥി. കൊടുങ്ങല്ലൂരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ ജോര്‍ജ് ചടയംമുറിയാണ് പരാജയപ്പെട്ടത്. പില്‍ക്കാലത്ത് മൂവാറ്റുപുഴ മണ്ഡലമായി മാറിയ മീനച്ചിലില്‍ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്സിന്റെ അന്നത്തെ തീപ്പൊരി നേതാവ് പി.ടി. ചാക്കോ ഒരു വര്‍ഷത്തിനകം പാര്‍ലമെന്റംഗത്വം രാജിവെച്ചത് ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ക്കൂടി അംഗമായിരുന്ന പി.ടി. ചാക്കോവിന് ദേശീയതലത്തില്‍ത്തന്നെ വലിയൊരു ഭാവിയുണ്ടെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്സിലെ വിഭാഗീയ പ്രവണതകള്‍ അതിനു പ്രതിബന്ധമായതാണ് പിന്നീട് കാണാനായത്. തിരുവിതാംകൂര്‍ നിയമസഭയിലും തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്ന ചാക്കോ കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും ചീഫ്വിപ്പുമായിരുന്നു. പ്രധാനമന്ത്രി നെഹ്റുവുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് രാജിക്കു കാരണമായതത്രെ. പാര്‍ലമെന്റില്‍ സ്വന്തം നിലയ്ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങള്‍ക്കു സ്വാതന്ത്യ്രമുണ്ടാകണമെന്നായിരുന്നു ചാക്കോയുടെ വാദം. മീനച്ചിലില്‍ ഒരുവര്‍ഷത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെത്തന്നെ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി വിജയിച്ചു. രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലും കൊട്ടുകാപ്പള്ളിക്കു തന്നെയായിരുന്നു വിജയം. ആദ്യ ലോക്സഭയില്‍നിന്ന് രാജിവെച്ചതില്‍പ്പിന്നെ പി.ടി. ചാക്കോ പൂര്‍ണ്ണമായും സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു. ആദ്യത്തെ ഐക്യകേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായ ചാക്കോ 1960-1964-ല്‍ പട്ടത്തിന്റേയും ആര്‍. ശങ്കറിന്റേയും മന്ത്രിസഭയില്‍ ആഭ്യന്തരവും റവന്യൂവും കൈകാര്യം ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ ഒരു സ്ത്രീയെ കണ്ടുവെന്ന പ്രശ്നത്തില്‍ ആരോപണവും പ്രചരണവും രൂക്ഷമായതോടെ മന്ത്രിസ്ഥാനം രാജിവെച്ച ചാക്കോ വീണ്ടും അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും അകാലത്തില്‍ മരിച്ചു. ചാക്കോവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്‍പില്‍ നിരാഹാരം നടത്തിയത് കോണ്‍ഗ്രസ് എം.എല്‍.എയായ പ്രഹ്ലാദന്‍ ഗോപാലനാണ്. ഈ സംഭവങ്ങള്‍ അധികം വൈകാതെ കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിലെത്തി. കേരളാ കോണ്‍ഗ്രസ്സിന്റെ പിറവി അങ്ങനെയാണ്.

പി.ടി.ചാക്കോ, പി.ടി.പുന്നൂസ്, സി.പി. മാത്തന്‍
ഒന്നാം ലോക്സഭയിലേക്ക് തിരുവനന്തപുരത്തുനിന്നു സ്വതന്ത്രയായി മത്സരിച്ച് ആനി മസ്‌ക്രീന്‍ വന്‍വിജയം നേടിയത് അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമല്ല, അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തേയും ഞെട്ടിച്ചു.

ആനി മസ്‌ക്രീന്റെ വിജയവും പരാജയവും

ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് പൊട്ടിമുളച്ച കെ.എം.പി.പി എന്ന പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മലബാറില്‍ വന്‍നേട്ടമാണ് ഉണ്ടാക്കിയതെന്നു സൂചിപ്പിച്ചുവല്ലോ. അഞ്ച് മണ്ഡലത്തില്‍ മൂന്നില്‍ വിജയം. ആറംഗങ്ങളില്‍ മൂന്നംഗങ്ങള്‍. രാജ്യത്താകെ 12 സീറ്റാണ് കൃപലാനിയുടെ നേതൃത്വത്തിലുള്ള കെ.എം.പി.പിക്കു ലഭിച്ചത്. മുഖ്യപ്രതിപക്ഷമാവുമെന്ന് കരുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും 12 സീറ്റേ ലഭിച്ചുള്ളു. ഏതാനും മാസത്തിനകം ഈ രണ്ട് പാര്‍ട്ടിയും ചേര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ തലതൊട്ടപ്പനായ പട്ടം താണുപിള്ളയും അതിന്റെ ഭാഗമായി. എന്നാല്‍ കെ. കേളപ്പന്‍ കെ.എം.പി.പിയോട് വിടപറഞ്ഞ് സര്‍വ്വോദയ പാതയിലെത്തി. കെ.എ. ദാമോദരമേനോന്‍ കോണ്‍ഗ്രസ്സില്‍ത്തന്നെ തിരികെയെത്തി അതിന്റെ നേതൃസ്ഥാനത്തെത്തി. അതിനിടെ കൃപലാനിയും സോഷ്യലിസ്റ്റ് നായകനായ രാംമനോഹര്‍ ലോഹ്യയും തമ്മില്‍ തെറ്റിയത് തിരു-കൊച്ചിയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടാണ്. 1954-ല്‍ തിരു-കൊച്ചിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പി.എസ്.പിയും മുന്നണിയായാണ് മത്സരിച്ചത്. കോണ്‍ഗ്രസ്സിന് 45, സി.പി.ഐക്ക് 23, ആര്‍.എസ്.പിക്ക് ഒന്‍പത്, പി.എസ്.പിക്ക് 19, തിരുവിതാംകൂര്‍ തമിഴ് കോണ്‍ഗ്രസ്സിന് 12, സ്വതന്ത്രര്‍ 9 എന്നിങ്ങനെയായിരുന്നു കക്ഷിനില. സി.പി.ഐ-പി.എസ്.പി-ആര്‍.എസ്.പി മുന്നണി മന്ത്രിസഭയുണ്ടാക്കുമെന്നായിരുന്നു കരുതിയതെങ്കിലും പട്ടത്തെ കോണ്‍ഗ്രസ് പാട്ടിലാക്കി. നിരുപാധികം പുറത്തുനിന്നു പിന്തുണ വാഗ്ദാനം നല്‍കി, ഇടതുപക്ഷ കൂട്ടുകെട്ടില്‍നിന്ന് പട്ടത്തെ അടര്‍ത്തിയെടുക്കുകയായിരുന്നു. പട്ടം മന്ത്രിസഭയുടെ ഭരണം തുടങ്ങി അധികം കഴിയുംമുന്‍പ് തമിഴ്നാട് കോണ്‍ഗ്രസ് ഇടഞ്ഞു. ഭാഷാപ്രക്ഷോഭത്തിന്റെ പേരില്‍ അവര്‍ തെരുവിലിറങ്ങി. പൊലീസ് വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മന്ത്രിസഭ രാജിവെച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമന്ന് പി.എസ്.പി ജനറല്‍ സെക്രട്ടറി ലോഹ്യ പരസ്യമായി ആവശ്യപ്പെട്ടു. എന്നാല്‍, നേതൃത്വത്തില്‍ ഭൂരിപക്ഷമായ കൃപലാനി-അശോകമേത്ത വിഭാഗം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം തള്ളി. പട്ടം രാജിവെച്ചില്ല. ഫലം 1955 അവസാനമാകുമ്പോഴേക്കും പി.എസ്.പി പിളര്‍ന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി പുനരുജ്ജീവിച്ചു.

ഒന്നാം ലോക്സഭയിലേക്ക് തിരുവനന്തപുരത്തുനിന്നു സ്വതന്ത്രയായി മത്സരിച്ച് ആനി മസ്‌ക്രീന്‍ വന്‍വിജയം നേടിയത് അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമല്ല, അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തേയും ഞെട്ടിച്ചു. 68117 വോട്ടിനാണ് ആനി ജയിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ തിളങ്ങിയ വനിതകളില്‍ ഒന്നാംസ്ഥാനത്താണ് ആനി മസ്‌ക്രീനിന്റെ സ്ഥാനം. തീപ്പൊരി നേതാവായ അവര്‍ രാജാധിപത്യത്തിനെതിരെ ആഞ്ഞടിച്ചു. സര്‍ സി.പി.ക്കെതിരെ അതിശക്തമായ വാക്പയറ്റാണവര്‍ നടത്തിയത്. എതിരാളികളെ കീറിമുറിക്കുന്ന അവരുടെ പ്രസംഗശൈലി ഏറെ ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട് ബോംബെയില്‍ അവര്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വാര്‍ത്ത വായിച്ച് ഗാന്ധിജി അവര്‍ക്കെഴുതിയത് നാവിനെ നിയന്ത്രിക്കണമെന്നാണ്. അവരെ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോടും ഗാന്ധിജി നിര്‍ദ്ദേശിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിനേയും സോഷ്യലിസ്റ്റുകളേയുമെല്ലാം വെല്ലുവിളിച്ച് വന്‍വിജയം നേടിയ ആനി പക്ഷേ, രണ്ടാം തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങി. നാലാം സ്ഥാനത്തായിരുന്നു അവര്‍. സി.പി.ഐ പിന്തുണച്ച സ്വതന്ത്രന്‍ അഡ്വ. എസ്. ഈശ്വരയ്യരാണ് ജയിച്ചത്. രാജന്‍കേസില്‍ പ്രൊഫ. ഈച്ചരവാരിയരുടെ അഭിഭാഷകനെന്ന നിലയില്‍ പില്‍ക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന അഭിഭാഷകന്‍.

തിരുവല്ലയില്‍ വന്‍ വ്യവസായിയായ സി.പി. മാത്തനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ച് വിജയിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവുമായിരുന്ന മാത്തന്‍ മലയാളമനോരമ സ്ഥാപകനായ മാമ്മന്‍ മാപ്പിളയുമായി ചേര്‍ന്ന് നാഷണല്‍ ആന്‍ഡ് ക്വയിലോണ്‍ ബാങ്ക് സ്ഥാപിച്ചു. ബാങ്ക് വന്‍ തകര്‍ച്ചയിലേക്കു നീങ്ങിയപ്പോള്‍ സര്‍ സി.പി ഇടപെട്ടു. വന്‍ ക്രമക്കേടും അഴിമതിയുമാണ് നടന്നതെന്നു വ്യക്തമായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാമ്മന്‍മാപ്പിളയെപ്പോലെത്തന്നെ മാത്തനും ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവന്നു. തൃശൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് കമ്യൂണിസ്റ്റ് സ്വതന്ത്രനായ മുണ്ടശ്ശേരിയെ പരാജയപ്പെടുത്തിയ ഇയ്യുണ്ണി ചാലക്ക കൊച്ചി മന്ത്രിസഭയില്‍ അംഗമായിരുന്നു. ബാങ്കിങ്ങ് രംഗത്ത് പ്രശസ്തനായിരുന്ന ഇയ്യുണ്ണി കാത്തലിക് സിറിയന്‍ ബാങ്കിന്റെ സംഘാടകരില്‍ പ്രധാനിയായിരുന്നു. എറണാകുളത്ത് എ.എം. തോമസ് ഒന്നാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചെറിയ മാര്‍ജിനിലാണ്. കേവലം 1736 വോട്ട്. രണ്ടാം തെരഞ്ഞെടുപ്പായപ്പോള്‍ ഭൂരിപക്ഷം പതിനായിരത്തിലുമധികമായി വര്‍ദ്ധിപ്പിക്കാനായി. മൂന്നാമതും പാര്‍ലമെന്റിലെത്തിയ എ.എം. തോമസ് നെഹ്റുവിന്റേയും ശാസ്ത്രിയുടേയും മന്ത്രിസഭയില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു.

ഒന്നാം തെരഞ്ഞെടുപ്പുകാലത്ത് ക്രാങ്കന്നൂര്‍ എന്ന ഒരു മണ്ഡലമുണ്ടായിരുന്നു. ക്രാങ്കന്നൂര്‍ കൊടുങ്ങല്ലൂരാണ്. ജോര്‍ജ് ചടയംമുറിയെ പരാജയപ്പെടുത്തി ഒന്നാം ലോക്സഭയില്‍ ക്രാങ്കന്നൂരില്‍നിന്ന് എത്തിയത് കെ.ടി. അച്ചുതനാണ്. കോണ്‍ഗ്രസ് നേതാവെന്നതിനൊപ്പം ഇരിങ്ങാലക്കുടയിലെ പ്രമുഖ എസ്.എന്‍.ഡി.പി നേതാവുമായിരുന്നു അച്ചുതന്‍. പില്‍ക്കാലത്ത് 1962-ല്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒന്നാം ലോക്സഭയില്‍ മലപ്പുറത്തെ പ്രതിനിധാനം ചെയ്ത പോക്കര്‍ ബടക്കേക്കണ്ടി മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു. തലശ്ശേരി സ്വദേശിയായ അദ്ദേഹം ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. 1919-ല്‍ മൊണ്ടേഗു ചെംസ്ഫോര്‍ഡ് ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട തെളിവെടുപ്പില്‍ പ്രത്യേകമായ നിവേദനം നല്‍കി ശ്രദ്ധേയനായി. ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന പോക്കര്‍ സാഹിബ് രണ്ടാം ലോക്സഭയിലും അംഗമായിരുന്നു. മണ്ഡലത്തിന്റെ പേര് അപ്പോഴേക്കും മഞ്ചേരിയെന്നാക്കിയിരുന്നു.

ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ പൊന്നാനിയും തിരുവിതാംകൂറില്‍ കൊല്ലവുമായിരുന്നു ദ്വയാംഗമണ്ഡലം. പൊന്നാനിയില്‍ കോണ്‍ഗ്രസ്സിലെ ഈച്ചരന്‍ ഇയ്യാണിയും കൊല്ലത്ത് സി.പി.ഐയിലെ ആര്‍. വേലായുധനുമാണ് ജയിച്ചത്.

ഈശ്വര അയ്യര്‍, പട്ടം താണുപിള്ള, കെടി അച്യുതന്‍
തിരുവനന്തപുരത്ത് സാക്ഷാല്‍ പട്ടം താണുപിള്ള തന്നെ കോണ്‍ഗ്രസ് പിന്തുണയോടെ പി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പതിനായിരത്തില്‍പ്പരം വോട്ടിന് സി.പി.ഐ പിന്തണയുള്ള എസ്. ഈശ്വരയ്യരോട് തോറ്റു.

കേരളപിറവിക്കുശേഷം 1957-ല്‍ കേരളത്തിനകത്തുതന്നെയുള്ള മണ്ഡലങ്ങളായി വിഭജനം നടന്ന ശേഷമുള്ള തെരഞ്ഞെടുപ്പാണ് കേരളരാഷ്ട്രീയത്തിലെ കക്ഷിനിലവാരമളക്കാന്‍ പാകത്തില്‍ രൂപപ്പെട്ടുള്ളു. ഒന്നാം തെരഞ്ഞെടുപ്പില്‍ പാത്തുംപതുങ്ങിയുമാണ്, അതായത് നിരോധനം പിന്‍വലിക്കുന്നതിനു മുന്‍പാണ് സി.പി.ഐ മത്സരിച്ചതെങ്കില്‍ ഇത്തവണ സര്‍വ്വസന്നാഹത്തോടെയാണ്. ആദ്യ കേരളനിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റും ഒരേ കാലത്ത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന മേല്‍ക്കൈ സി.പി.ഐക്ക് കൈവന്നു. ആര്‍.എസ്.പിയും കെ.എസ്.പിയും ഇടഞ്ഞ് ഒഴിഞ്ഞുപോയിട്ടും കമ്യൂണിസ്റ്റ് മേധാവിത്വം തെളിയിക്കാനായെന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 1957-ന്റ പ്രാധാന്യം. കമ്യൂണിസ്റ്റുകാര്‍ ഈശ്വരവിരോധികളാണെന്നു പ്രചരിപ്പിച്ചുകൊണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണനേതൃത്വം ഏറ്റെടുക്കുന്ന അവസ്ഥവരെ അക്കാലത്തുണ്ടായി. എന്നിട്ടും മത-ഈശ്വര വിശ്വാസ പ്രചാരണം പലേടത്തും വിലപ്പോയില്ലെന്നു ഫലം തെളിയിക്കുന്നു.

തിരുവനന്തപുരത്ത് സാക്ഷാല്‍ പട്ടം താണുപിള്ള തന്നെ കോണ്‍ഗ്രസ് പിന്തുണയോടെ പി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പതിനായിരത്തില്‍പ്പരം വോട്ടിന് സി.പി.ഐ പിന്തണയുള്ള എസ്. ഈശ്വരയ്യരോട് തോറ്റു. ചിറയിന്‍കീഴില്‍ സി.പി.ഐയിലെ എസ്. കുമാരന്‍ തൊണ്ണൂറ്റിരണ്ടായിരത്തില്‍പ്പരം വോട്ടിനാണ് ജയിച്ചത്. ഇടത് സഖ്യത്തില്‍നിന്ന് വഴിമാറി കോണ്‍ഗ്രസ് പക്ഷത്തേക്കു നീങ്ങാന്‍ തുടങ്ങിയ ആര്‍.എസ്.പിയുടെ ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്ത് സി.പി.ഐ സ്വതന്ത്രനായ വി. പരമേശ്വരന്‍ നായരോട് തോറ്റു. അതേ മണ്ഡലത്തില്‍ സി.പി.ഐയുടെ പി.കെ. കൊടിയന്‍ സംവരണസീറ്റില്‍ ജയിച്ചു. അമ്പലപ്പുഴയില്‍ പി.ടി. പുന്നൂസും തിരുവല്ലയില്‍ പി.കെ. വാസുദേവന്‍ നായരും സി.പി.ഐയുടെ കൊടിയുയര്‍ത്തി. തിരുവല്ലയിലെ വിജയം പി.കെ. വാസുദേവന്‍ നായരുടെ ഉജ്ജ്വലമായ പാര്‍ലമെന്ററി പ്രവേശമായിരുന്നു. പില്‍ക്കാലത്ത് മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ പി.കെ.വി 3607 വോട്ടിനാണ് കോണ്‍ഗ്രസ്സിലെ പി.എസ്. ജോര്‍ജിനെ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ്സിലെ മാത്യു മണിയങ്ങാടന്‍ കോട്ടയത്തും ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി മൂവാറ്റുപുഴയിലും എ.എം. തോമസ് എറണാകുളത്തും വിജയിച്ചു. മുകുന്ദപുരത്ത് സി.പി.ഐയിലെ അഡ്വ. ടി.സി. നാരായണന്‍കുട്ടി മേനോനും തൃശൂരില്‍ സി.പി.ഐയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളായ കെ.കെ. വാര്യര്‍ എന്ന കെ. കൃഷ്ണവാരിയരും വിജയിച്ചു. ടി.സി. നാരായണന്‍കുട്ടി മേനോനാണ് സി. അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് അഡ്വക്കേറ്റ് ജനറലായ അഡ്വ. ടി.സി.എന്‍. മേനോന്‍. 1957-ല്‍ പുതുതായി രൂപവല്‍ക്കരിക്കപ്പെട്ട പാലക്കാട് മണ്ഡലത്തില്‍ സി.പി.ഐയിലെ പി. കുഞ്ഞനാണ് ജനറല്‍ സീറ്റില്‍ വിജയിച്ചത്. പൊന്നാനിയില്‍ സംവരണസീറ്റില്‍ ഒന്നാം സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈച്ചരന്‍ ഇയ്യുണ്ണി പാലക്കാട് മണ്ഡലത്തിലെ സംവരണ സീറ്റില്‍ ജയിച്ചു. കോഴിക്കോട് കോണ്‍ഗ്രസ്സിലെ പി. കുട്ടിക്കൃഷ്ണമേനോന്‍ വിജയിച്ചു. വടകരയും തലശ്ശേരിയും കാസര്‍കോടും ഉള്‍പ്പെട്ട വടക്കേ മലബാറില്‍ തെരഞ്ഞെടുപ്പിനു ചൂട് കൂടുതലായിരുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായ എ.കെ.ജി മത്സരിച്ചു ജയിച്ച കണ്ണൂര്‍ മണ്ഡലം ഇല്ലാതായിക്കഴിഞ്ഞിരുന്നു. ദക്ഷിണ കനറയില്‍നിന്ന് കേരളത്തിന്റെ ഭാഗമായിത്തീര്‍ന്ന ഭാഗങ്ങളും പയ്യന്നൂര്‍ മേഖലയുമെല്ലാം ചേര്‍ന്ന കാസര്‍കോടാണ് പകരം വന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസ്റ്റീജാണ് എ.കെ.ജിയുടെ മണ്ഡലം. കാസര്‍കോട് മണ്ഡലത്തിന്റെ കുറെയധികം ഭാഗത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയില്ല. അതിനെക്കുറിച്ച് അവര്‍ക്കറിയില്ല. പക്ഷേ, അതൊന്നും വകവെയ്ക്കാതെ എ.കെ.ജിയെത്തന്നെ കാസര്‍കോട് സ്ഥാനാര്‍ത്ഥിയാക്കി. എ.കെ.ജിയുടെ തോല്‍വിയാണ് പലരും പ്രവചിച്ചത്. കോണ്‍ഗ്രസ് അത് ഉറച്ചു വിശ്വസിച്ചു. പക്ഷേ, 5645 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.കെ.ജി ജയിച്ചു. ആ വിജയം സംസ്ഥാനത്താകെ വലിയ തരംഗം സൃഷ്ടിച്ചു.

ജയപ്രകാശ് നാരായണനുമായുള്ള അടുത്ത ബന്ധമാണ് സോഷ്യലിസ്റ്റ് വിഭാഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. തൃത്താലയില്‍നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് 1952-ല്‍ ജയിച്ച ഡോക്ടര്‍ മേനോന്‍ 1965-ല്‍ കൊയിലാണ്ടിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു- യോഗം ചേരാതെ പിരിച്ചുവിട്ട സഭ.

തലശ്ശേരിയില്‍ ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച കെ.എം.പി.പിയിലെ നെട്ടൂര്‍ പി. ദാമോദരന്‍ ജനകീയനായിരുന്നു. പുതുതായി രൂപീകരിക്കുന്ന കണ്ണൂര്‍ ജില്ലയുടെ തലസ്ഥാനം കണ്ണൂര്‍ തന്നെയാകണം, തലശ്ശേരിയല്ല ആകേണ്ടത് എന്ന നിലപാടാണ് നെട്ടൂര്‍ പി. സ്വീകരിച്ചത്. തലശ്ശേരി മേഖഖലയില്‍ അതിനെതിരെ വലിയ ഒച്ചപ്പാടുണ്ടായ സാഹചര്യത്തില്‍ രണ്ടാം തെരഞ്ഞെടുപ്പില്‍ നെട്ടൂര്‍ പി.യെ ഒഴിവാക്കുകയായിരുന്നു. സി.പി.ഐ സ്വതന്ത്രനായ എസ്.കെ. പൊറ്റെക്കാടിനേക്കാള്‍ കേവലം 1382 വോട്ട് കൂടുതല്‍ നേടിയാണ് എം.കെ. ജിനചന്ദ്രന്‍ തലശ്ശേരിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത്. മത്സരം അത്ര തീവ്രമായിരുന്നു. വടകരയിലാകട്ടെ, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഡോ. കെ.ബി. മേനോന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് തൊട്ടുപുറകെ വന്നത്. തളിപ്പറമ്പ് സ്വദേശിയായ കൊന്നാനത്ത് ബാലകൃഷ്ണ മേനോന്‍ എന്ന ഡോ. കെ.ബി. മേനോന്‍ അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടി ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുമ്പോള്‍ ജോലി രാജിവെച്ചാണ് സ്വാതന്ത്യ്രസമരത്തില്‍ പങ്കാളിയായത്. കഴരിയൂര്‍ ബോംബ് കേസുമായി ബന്ധപ്പെട്ട് പത്തുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. ജയപ്രകാശ് നാരായണനുമായുള്ള അടുത്ത ബന്ധമാണ് സോഷ്യലിസ്റ്റ് വിഭാഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. തൃത്താലയില്‍നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് 1952-ല്‍ ജയിച്ച ഡോക്ടര്‍ മേനോന്‍ 1965-ല്‍ കൊയിലാണ്ടിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു- യോഗം ചേരാതെ പിരിച്ചുവിട്ട സഭ.

ആദ്യത്തെ പാര്‍ലമെന്റില്‍ തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌കൂളിലും ബ്രണ്ണന്‍ സ്‌കൂളിലുമായി പഠിച്ച ആറുപേര്‍ അംഗങ്ങളായിരുന്നു. കെ. കേളപ്പന്‍, എ.കെ.ജി, നെട്ടൂര്‍ പി. ദാമോദരന്‍, ബി. പോക്കര്‍, തമിഴ്നാട്ടിലെ മയിലാടുത്തുറൈ അഥവാ മയൂരം മണ്ഡലത്തില്‍ സി.പി.ഐ ടിക്കറ്റില്‍ ജയിച്ച കെ. അനന്തന്‍ നമ്പ്യാര്‍ എന്നിവര്‍ ലോകസഭയില്‍. വി.കെ. കൃഷ്ണമേനോന്‍ രാജ്യസഭയിലും.

ജോസഫ് മുണ്ടശേരി, പി.കെ. വാസുദേവന്‍ നായര്‍
]]>
പൗരത്വത്തിനു മുന്‍പേ വോട്ടവകാശം https://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/21/special-column-related-on-general-electionhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/21/special-column-related-on-general-election#comments3141392e-b678-4942-bc1a-95e40b3309d9Wed, 21 Feb 2024 08:48:36 +00002024-02-21T08:48:36.312Zസതീശ് സൂര്യന്‍/api/author/1895927election,congress,Elections,citizens,votterറിപ്പോർട്ട് പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരനാണ് ഇന്ത്യയില്‍ വോട്ടവകാശമുള്ളത്. അതായത് ഇന്ത്യന്‍ പൗരത്വം ഒരു മുന്നുപാധിയാണ് വോട്ടവകാശത്തിന് എന്നര്‍ത്ഥം. എന്നാല്‍, പൗരന്മാരായി തീരുന്നതിനു മുന്‍പേത്തന്നെ വോട്ടര്‍മാരായി തീര്‍ന്ന ജനതയാണ് ഇന്ത്യക്കാര്‍. സാര്‍വ്വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ ചരിത്രത്തിലേക്കു കണ്ണോടിക്കുമ്പോഴാണ് നമുക്കിത് വ്യക്തമാകുക.

ചില കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ആ രാജ്യത്ത് സ്ഥിരതാമസക്കാരായ, നിഷ്‌കര്‍ഷിക്കപ്പെട്ട പ്രായപരിധിയിലുള്‍പ്പെടുന്ന സ്ഥിരതാമസക്കാരായ ഏവര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നു. അവിടങ്ങളില്‍ പൗരത്വം വോട്ടുചെയ്യുന്നതിന് ഒരു മുന്നുപാധിയായിരുന്നില്ല. ചില രാജ്യങ്ങളില്‍ ഇപ്പോഴും വോട്ടവകാശത്തിനു പൗരത്വം മുന്നുപാധിയല്ല. എന്നാല്‍, ഒരു ഇന്ത്യന്‍ പൗരനു മാത്രമേ ഇന്ത്യയില്‍ വോട്ടവകാശമുള്ളൂ. എന്നാല്‍, പൗരന്മാരായി തീരുന്നതിനു മുന്‍പേ വോട്ടര്‍മാരായി മാറിയ ജനതയാണ് ഇന്ത്യക്കാര്‍. കൗതുകകരവും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതുമായ ആ ചരിത്രം ഓര്‍നിത് ഷാനി എഴുതിയ 'ഹൗ ഇന്‍ഡ്യ ബികേം എ ഡെമോക്രസി' ഉള്‍പ്പെടെയുള്ള പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്.

1951 ഒക്ടോബര്‍ 25-നും 1952 ഫെബ്രുവരി 21-നും ഇടയിലാണ് രാജ്യത്ത് ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, സാര്‍വ്വത്രികമായ പ്രായപൂര്‍ത്തിവോട്ടവകാശം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പിനുള്ള ശക്തിമത്തായതും സങ്കീര്‍ണ്ണവുമായ തയ്യാറെടുപ്പ് ജോലികള്‍ നേരത്തേത്തന്നെ തുടങ്ങിയിരുന്നു. ആദ്യ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനു തുടക്കമാകുന്നതു 1947 സെപ്റ്റംബറിലായിരുന്നു. അങ്ങനെ സാര്‍വ്വത്രികമായ പ്രായപൂര്‍ത്തിവോട്ടവകാശം അടിസ്ഥാനമാക്കിയുള്ള ആദ്യ കരട് വോട്ടര്‍പട്ടിക ഭരണഘടന നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് തയ്യാറായി. ചുരുക്കത്തില്‍ ഇന്ത്യക്കാര്‍ പൗരന്മാരാകുന്നതിനു മുന്‍പേത്തന്നെ വോട്ടര്‍മാരായി എന്നര്‍ത്ഥം.

സാര്‍വ്വത്രികമായ പ്രായപൂര്‍ത്തിവോട്ടവകാശം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു. 1928-ലെ നെഹ്‌റു റിപ്പോര്‍ട്ടിന്റെ കാലംതൊട്ട് ഇത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറിയിരുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം ഇന്ത്യയില്‍ ശക്തിപ്പെട്ട കൊളോണിയല്‍ വിരുദ്ധ സ്വഭാവമുള്ള ബഹുജന ദേശീയത പ്രായപൂര്‍ത്തിവോട്ടവകാശം എന്ന സങ്കല്‍പ്പത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഈ അഭിലാഷത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നതില്‍ സ്ഥാപനപരമായും സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ അധിഷ്ഠിതമായ ഇലക്ടറല്‍ ഡെമോക്രസിയുടെ സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലും വലിയൊരു തടസ്സം ഉണ്ടായിരുന്നുവെന്നാണ് ഓര്‍നിത് ഷാനി തന്നെ ചൂണ്ടിക്കാണിക്കുന്നത്.

1935-ലെ ഇന്‍ഡ്യാ ആക്ടിനു മുന്നോടിയായി വോട്ടവകാശത്തിന്റെ പരിധി വിപുലമാക്കാതിരുന്നതെന്തുകൊണ്ട് എന്നത് സംബന്ധിച്ച പരിശോധനയില്‍ വ്യക്തമാകുക ഇക്കാര്യത്തില്‍ കൊളോണിയല്‍ ഭരണാധികാരികളുടേയും പ്രവിശ്യാ ഭരണകൂടങ്ങളിലെ ജനപ്രതിനിധികളുടേയും എതിര്‍പ്പുണ്ടായിരുന്നു എന്നതാണ്. ഭരണനിര്‍വ്വഹണപരമായി ദുഷ്‌കരവും ഇപ്പോള്‍ അപ്രായോഗികവുമാണ് പ്രായപൂര്‍ത്തി വോട്ടവകാശം എന്ന സംഗതി സങ്കല്പിക്കുന്നതുപോലും എന്നായിരുന്നു ഇരുകൂട്ടരുടേയും വാദം. ഇതാണ് ഓര്‍നിത് ഷാനി ചൂണ്ടിക്കാണിച്ച വലിയ തടസ്സം. ജനസംഖ്യയില്‍ ഭീമമായ ഒരു വിഭാഗത്തിനു വോട്ടവകാശം നിഷേധിക്കുന്നതിനു കൊളോണിയല്‍ ഭരണാധികാരികള്‍ കാണിച്ച ഔത്സുക്യവും ഭരണപരമായ ദുര്‍വ്വഹഭാരമായി സാര്‍വ്വത്രിക വോട്ടവകാശത്തെ കണ്ടതിലുള്ള യുക്തിയും നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, പ്രവിശ്യാ അസംബ്ലികളിലെ ജനപ്രതിനിധികളുടെ എതിര്‍പ്പിനു നിദാനമെന്ത് എന്നത് ആഴമേറിയ ചിന്തയ്ക്കു പ്രേരിപ്പിക്കുന്നു. ലിംഗഭേദം, വര്‍ഗ്ഗം, സമ്പത്ത്, സ്വത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടവകാശം വളരെയധികം പരിമിതപ്പെടുത്തിയിരുന്നു എന്നതാണ് ഈ എതിര്‍പ്പിനു കാരണമായിരുന്നത് എന്നു കാണാം. സമൂഹത്തില്‍ അധീശത്വമുള്ള വിഭാഗങ്ങള്‍ അവകാശങ്ങള്‍ സാര്‍വ്വത്രികമാകുന്നതിനു തടസ്സമാകുന്നതില്‍ രാഷ്ട്രീയമായ സ്വാഭാവികതയുണ്ടല്ലോ. എന്തായാലും ജനാധിപത്യാവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ 'ഭരണപരമായ ദുഷ്‌കര്‍ത്തവ്യം' ഒരു തൊടുന്യായമാകുന്നത് 'ഒരൊറ്റ രാജ്യം, ഒരൊറ്റ തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം ഉയരുന്ന ഈ കാലത്തും ദൃശ്യമാകുന്നു എന്നത് അധീശവിഭാഗങ്ങള്‍ ജനാധിപത്യത്തിലെ സാര്‍വ്വത്രിക പങ്കാളിത്തത്തിനു അവസരം ലഭിക്കുമ്പോള്‍ എതിരു നില്‍ക്കുമെന്നതിനു വലിയ തെളിവാണ്.

എന്നാല്‍, എന്തു വെല്ലുവിളികള്‍ ഉയര്‍ന്നാലും ഏതുതരത്തിലുള്ള ഭരണനിര്‍വ്വഹണഭാരം അതേല്‍പ്പിച്ചാലും ശരി സാര്‍വ്വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം എന്ന തത്ത്വം പ്രായോഗികമാക്കുകതന്നെ ചെയ്യുമെന്ന് ദൃഢനിശ്ചയം ചെയ്തവരായിരുന്നു നമ്മുടെ രാഷ്ട്രശില്പികള്‍. പ്രാതിനിധ്യ ജനാധിപത്യം ലക്ഷ്യമായിരിക്കവെ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സമമായ അവകാശം ഉറപ്പുവരുത്തുക എന്ന മഹിതമായ ആദര്‍ശമായിരുന്നു ആ ദൃഢനിശ്ചയത്തിനു പിറകിലുണ്ടായിരുന്നത്. വിദ്യാഭ്യാസത്തിന്റേയോ സ്വത്തിന്റേയോ മറ്റേതെങ്കിലും ഭൗതികമായ മികവിന്റേയോ വംശീയതയുടേയോ വിശ്വാസത്തിന്റേയോ ലിംഗപദവിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി തുടരാനാഗ്രഹിക്കുന്ന ഒരാള്‍ക്കും വോട്ടവകാശം നിഷേധിക്കപ്പെടരുതെന്ന നിഷ്‌കര്‍ഷ ഭരണഘടനാ അസംബ്ലിയില്‍ നടന്ന ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍നിന്നും വ്യക്തമാകുന്നുണ്ട്. വംശീയമോ വര്‍ഗ്ഗീയമോ വര്‍ഗ്ഗപരമോ ആയ ഏതെങ്കിലും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ജനതയില്‍ ഒരു വിഭാഗത്തിനു വോട്ടവകാശം നിഷേധിക്കപ്പെടുകയോ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയ ആര്‍ക്കെങ്കിലും അനുകൂലമായി അട്ടിമറിക്കപ്പെടുകയോ ചെയ്താല്‍ നേരത്തെ ഇന്ത്യന്‍ അഫയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി ലോര്‍ഡ് ബിര്‍ക്കന്‍ ഹെഡിനെപ്പോലുള്ള കൊളോണിയല്‍ ഭരണാധികാരികള്‍ ഇന്ത്യന്‍ നേതാക്കളോട് ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്നാണ് അര്‍ത്ഥം.

ഭരണഘടനാ അസംബ്ലി സെക്രട്ടേറിയറ്റ് (Constituent Assembly Secretariat - സിഎഎസ്) ജനങ്ങളുമായുള്ള ആശയവിനിമയം ലാക്കാക്കിക്കൊണ്ട് ഭരണഘടനാ ചര്‍ച്ചകളിന്മേലും മറ്റും സ്ഥിരമായി പ്രസിദ്ധീകരിച്ചുപോന്ന പത്രക്കുറിപ്പുകള്‍ ഇതു സംബന്ധിച്ച ആര്‍ക്കൈവ്‌സുകളില്‍ ലഭ്യമാണ്. ജനങ്ങളുടെ അന്വേഷണങ്ങള്‍ക്കു മറുപടിയായി സി.എ.എസ് ഈ വിശദമായ പത്രക്കുറിപ്പുകളിലൂടെയാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ രീതിയും പ്രക്രിയയും ജനങ്ങളെ അറിയിച്ചത്. ഭരണഘടനാ ഉപദേഷ്ടാവ് ബി.എന്‍. റാവു തന്നെയാണ് ഈ പത്രക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനു മേല്‍നോട്ടം വഹിച്ചത്. ഒരു ജനത കാലങ്ങളായി നേടിയെടുക്കാന്‍ പൊരുതിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. അതുകൊണ്ടുതന്നെ 'അടുത്തായി എന്ത് സംഭവിക്കും' എന്നതിനെക്കുറിച്ചും കാലാകാലങ്ങളില്‍ ഈ പ്രക്രിയയില്‍ എന്തു മാറ്റങ്ങള്‍ വരുത്തുന്നുവെന്നതിനെക്കുറിച്ചും ഉള്ള സൂചനകള്‍ നല്‍കിക്കൊണ്ട് ആ ഘട്ടത്തില്‍ ഈ പത്രക്കുറിപ്പുകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കുകയായിരുന്നു. ഇതിനകം തന്നെ ഇന്ത്യയുമായി ലയിച്ച പല നാട്ടുരാജ്യങ്ങളും 'പൂര്‍ണ്ണ ഉത്തരവാദിത്വമുള്ള ഗവണ്‍മെന്റുകള്‍' നിലവില്‍ വരുത്തുന്നതിനു പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിരുന്നു. ആ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്ന പത്ര പ്രസ്താവനകള്‍ ഉണ്ടാകുകയും ചെയ്തു. ഉദാഹരണത്തിന്, പട്ടാളം ഏറ്റെടുത്തതിനുശേഷം, ഹൈദരാബാദില്‍ 'ജനാധിപത്യ സ്ഥാപനങ്ങള്‍' സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ച് സമാനമായ പത്രക്കുറിപ്പുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന്, പത്രങ്ങളിലെ ഒപ്പീനിയന്‍ കോളങ്ങള്‍ ഇത്തരം ചര്‍ച്ചകളാല്‍ മുഖരിതമായി. തങ്ങള്‍ക്കു ലഭിച്ച 'വോട്ട്' എന്ന 'അമൂല്യമായ സമ്പത്തിനെ'ക്കുറിച്ച് ചിന്തിക്കാന്‍ അവ ജനങ്ങളോട് ആഹ്വാനം ചെയ്തു. അതുപോലെ, വോട്ടര്‍പട്ടികയില്‍ ആളുകളെ ചേര്‍ക്കുമ്പോള്‍ 'വീടുകളുടെ നമ്പര്‍' ചേര്‍ക്കല്‍ എന്ന പ്രക്രിയ, ജനങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ 'സ്ഥലിക ദൃശ്യവല്‍ക്കരണം' ജനങ്ങളില്‍ സാദ്ധ്യമാക്കുന്നുവെന്നും ഉറപ്പാക്കി.

തെരഞ്ഞെടുപ്പു ജനാധിപത്യത്തേയും വോട്ടവകാശത്തേയും സംബന്ധിച്ച ആശങ്ക പ്രകടിപ്പിക്കുന്ന സന്ദേശങ്ങളുടെ മലവെള്ളപ്പാച്ചിലാണ് പത്രക്കുറിപ്പുകളെത്തുടര്‍ന്ന് സി.എ.എസ്സിലേക്കുണ്ടായത്. പ്രായപരിധി കാരണം വോട്ടവകാശം നിഷേധിക്കപ്പെടുന്നുവെന്നു കാണിച്ചും മെച്ചപ്പെട്ട തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ വേണമെന്ന്, വോട്ടര്‍പട്ടികയിലെ 'ജാതി', 'മതം' കോളങ്ങള്‍ വേണ്ടെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടും സന്ദേശങ്ങളുണ്ടായി. 'ഇന്ത്യന്‍ ഭരണഘടന' എന്ന ഇതിഹാസസൃഷ്ടിക്കു കാരണമായത് ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകള്‍ മാത്രമല്ല, ഇത്തരത്തിലുള്ള സാധാരണ ജനങ്ങളുടെ സമരസമ്മര്‍ദ്ദങ്ങള്‍ കൂടിയാണ് എന്നു ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. ആ ഇതിഹാസത്തിലെ സാര്‍വ്വത്രിക വോട്ടവകാശമെന്ന അദ്ധ്യായത്തിലും ജനങ്ങള്‍ നായകരായി കണ്ടത് തങ്ങളെ തന്നെയായിരുന്നു. അതുവരെ അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമങ്ങള്‍ക്കു വിധേയപ്പെടാന്‍ വിധിക്കപ്പെട്ടവരായിട്ടായിരുന്നില്ല. അവര്‍ തങ്ങളെത്തന്നെ കണ്ടത്. പ്രജകളില്‍ (Subjects) നിന്നും പൗരന്മാരിലേക്ക് (Citizens) ഉള്ള വളര്‍ച്ചയുടെ ഒരു നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു തങ്ങളുടെ കര്‍ത്തൃത്വം ഇന്ത്യയിലെ സാമാന്യ ജനതതി തിരിച്ചറിഞ്ഞ ആ നിമിഷം.

പോളിങ് ബൂത്ത്
വിഭജനമുയര്‍ത്തിയ അഭയാര്‍ത്ഥി പ്രവാഹമായിരുന്നു വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനു മുന്‍പാകെ ഉയര്‍ന്ന മുഖ്യവെല്ലുവിളി. വിഭജനം ഏകദേശം 18 ദശലക്ഷം ആളുകളുടെ കൂട്ട കുടിയൊഴിപ്പിക്കലിനും ഏകദേശം ഒരു ദശലക്ഷം ആളുകളുടെ മരണത്തിനും വിഭജനം കാരണമായി. കൂട്ടിക്കുടിയൊഴിപ്പിക്കലിനെ ത്തുടര്‍ന്നുണ്ടായ ഈ അഭയാര്‍ത്ഥികള്‍ ഏതെങ്കിലും ഒരിടത്തു സ്ഥിരതാമസമാക്കുന്നതിനു സമയമെടുക്കും.

സാര്‍വ്വത്രിക വോട്ടവകാശവും വോട്ടര്‍ പട്ടികയും

സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഒരു ഭഗീരഥ പ്രവര്‍ത്തനമായിരുന്നു, ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു നവജാതരാഷ്ട്രം രാഷ്ട്രത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ മനുഷ്യരോടും ആശയവിനിമയത്തിനു തുനിഞ്ഞു. മുപ്പതു ദശലക്ഷമായിരുന്നു കൊളോണിയല്‍ ഇന്ത്യയിലെ വോട്ടര്‍മാരെങ്കില്‍ സ്വാതന്ത്ര്യാനന്തരം 173 ദശലക്ഷത്തിലധികം ആളുകള്‍ക്ക് (കഷ്ടിച്ച് ആറിരട്ടി) വോട്ടിംഗ് അവകാശം ലഭിച്ചു. അതായത് രാജ്യത്തെ ജനസംഖ്യയുടെ 49 ശതമാനം പേര്‍ക്ക്. അതോടെ പ്രായപൂര്‍ത്തി വോട്ടവകാശം പ്രാവര്‍ത്തികമായി. വോട്ടര്‍പട്ടികയിലുള്ളവരില്‍ 85 ശതമാനവും തങ്ങളുടെ രാഷ്ട്രീയ പ്രതിനിധികള്‍ക്കു ജനപ്രതിനിധിസഭകളിലേക്കു ഒരിക്കലും വോട്ട് ചെയ്തവരായിരുന്നില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും ദരിദ്രരും നിരക്ഷരരും ആയിരുന്നുവെന്നതും വേറൊരു സവിശേഷത.

വിഭജനമുയര്‍ത്തിയ അഭയാര്‍ത്ഥി പ്രവാഹമായിരുന്നു വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനു മുന്‍പാകെ ഉയര്‍ന്ന മുഖ്യവെല്ലുവിളി. വിഭജനം ഏകദേശം 18 ദശലക്ഷം ആളുകളുടെ കൂട്ട കുടിയൊഴിപ്പിക്കലിനും ഏകദേശം ഒരു ദശലക്ഷം ആളുകളുടെ മരണത്തിനും വിഭജനം കാരണമായി. കൂട്ടിക്കുടിയൊഴിപ്പിക്കലിനെ ത്തുടര്‍ന്നുണ്ടായ ഈ അഭയാര്‍ത്ഥികള്‍ ഏതെങ്കിലും ഒരിടത്തു സ്ഥിരതാമസമാക്കുന്നതിനു സമയമെടുക്കും. അതിനാല്‍ വീട്ടു നമ്പര്‍, താമസിക്കുന്ന ഇടം എന്ന അനിവാര്യഘടകങ്ങള്‍ വോട്ടര്‍പട്ടികയില്‍ നല്‍കുന്നതിനു സാദ്ധ്യമായിരുന്നില്ല. ഒടുവില്‍, തങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരാകാന്‍ ഉദ്ദേശിക്കുന്നു എന്നു സത്യവാങ്മൂലം നല്‍കിയാല്‍ മതി എന്ന ഉപാധിയോടെ വോട്ടര്‍പട്ടികയില്‍ അവരെ ചേര്‍ക്കാന്‍ ധാരണയാകുകയും ചെയ്തു. ഭരണഘടന ഇനിയും നിലവില്‍ വരേണ്ടതുണ്ട് എന്നുള്ളതുകൊണ്ട് പൗരത്വമായി അടുത്ത വിഷമമേറിയ സംഗതി. അപ്പോള്‍ ഇന്ത്യയില്‍ 180 ദിവസമായി താമസക്കാരനാകണം എന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.

കരടു വോട്ടര്‍ പട്ടിക തയ്യാറാക്കിയ ഭരണഘടനാ അസംബ്ലി സെക്രട്ടറിയേറ്റ് അതിഭീമമായ ഈ ഭരണച്ചുമതല 1950 മാര്‍ച്ചില്‍ ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു കൈമാറി. സുകുമാര്‍ സെന്‍ ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍. ലോക്സഭയിലേക്കും 18 സംസ്ഥാന നിയമസഭകളിലേക്കുമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിച്ച സുകുമാര്‍ സെന്‍ പറഞ്ഞത് എല്ലാവര്‍ക്കും വോട്ട് നല്‍കിയത് 'വിശ്വാസ'ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ്. ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ പ്രായോഗിക പൊതുബോധത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍. റഷീദ് കിദ്വായ് എഴുതിയ 'ബാലറ്റ്: ടെന്‍ എപിസോഡ്‌സ് ദാറ്റ് ഹേവ് ഷേപ്ഡ് ഇന്‍ഡ്യാസ് ഡെമോക്രസി' എന്ന പുസ്തകത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിട്ട നിരവധി ആദ്യ വെല്ലുവിളികളിലൊന്ന് മഹത്തായ ആദ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതെങ്ങനെ എന്നതായിരുന്നു. വലിയൊരു വിഭാഗം വനിതാ വോട്ടര്‍മാര്‍ അവരുടെ പേരുകളിലല്ല, മറിച്ച് അവരുടെ ഭര്‍ത്താവോ പിതാവോ പുത്രനോ സഹോദരനോ പോലെയുള്ള പുരുഷന്മാരുമായ കുടുംബാംഗങ്ങളുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നല്‍കിയിരുന്നത്. പല ഉത്തരേന്ത്യന്‍ - മദ്ധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലും നിലനിന്നിരുന്ന പ്രാദേശികമായ വിലക്കുകളായിരുന്നു ഇതിനു കാരണം. അന്യപുരുഷന്‍മാരോട് പേരു വെളിപ്പെടുത്തുന്നത് കുലസ്ത്രീകള്‍ക്കു ചേര്‍ന്ന പ്രവൃത്തിയല്ലെന്നായിരുന്നു അവിടങ്ങളിലെ ധാരണ. ആയതിനാല്‍, കേരളത്തിലെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക മതവിശ്വാസികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയ്ക്കു പകരം ഭര്‍ത്താവിന്റെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതിനെ അനുസ്മരിപ്പിക്കുംവിധം സ്ത്രീകള്‍ (പുരുഷന്മാരായ കുടുംബാംഗങ്ങള്‍) സ്ത്രീകളുടെ പേര് മറച്ചുവെച്ചു; പകരം പുരുഷന്മാരായ കുടുംബാംഗങ്ങളുടെ ഭാര്യയെന്നോ സഹോദരിയെന്നോ ഒക്കെ പേരിന്റെ സ്ഥാനത്തു നല്‍കി. ഇതു കണ്ടെത്തിയതിനെ തുടര്‍ന്നു വോട്ടര്‍ പട്ടികയില്‍ വോട്ടറുടെ ശരിയായ പേര് തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ബ്ബന്ധമാക്കി. ശരിയായ പേര് നല്‍കാന്‍ വിസമ്മതിക്കുന്ന ഒരാളും പട്ടികയിലുണ്ടാകരുതെന്നും സ്ത്രീകള്‍ അവരുടെ പേരില്ലാതെ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ എന്‍ട്രി ഇല്ലാതാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അനിവാര്യമായിരുന്നു ഈ നടപടി. പക്ഷേ, രാജ്യത്തെ മൊത്തം 80 ദശലക്ഷം സ്ത്രീ വോട്ടര്‍മാരില്‍ ഏകദേശം 2.8 ദശലക്ഷത്തോളം പേര്‍ അവരുടെ ശരിയായ പേര് വെളിപ്പെടുത്തിയില്ല. അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തു. ദൗര്‍ഭാഗ്യകരമായ ഫലം. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ വോട്ടവകാശം നഷ്ടമായത്. ദശകങ്ങള്‍ ഏറെക്കഴിയുകയും നിരവധി പരീക്ഷണങ്ങള്‍ നേരിട്ടിട്ടും ജനാധിപത്യം മുന്നോട്ടുപോകുകയും ചെയ്ത് ഇപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യണമെന്ന ആവശ്യം മുറുകുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഈ ആദ്യകാലാനുഭവം സ്മരിക്കുന്നത് പ്രസക്തമാണ്.

വോട്ടര്‍മാര്‍

ഹിന്ദുയാഥാസ്ഥിതികര്‍, മുസ്‌ലിം, ബ്രാഹ്മണേതര ഹിന്ദുക്കള്‍, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍, ഉദാര ജനാധിപത്യവാദികള്‍ എന്നിവരുടെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഒരു അവകാശ പ്രഖ്യാപനമായിരുന്നു, ഭരണഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇന്ത്യക്കാരുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കുകയും ന്യൂനപക്ഷങ്ങള്‍ക്കു സവിശേഷ സംരക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു.

എന്താണ് നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ട്

ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിതാവും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളുമായ മോത്തിലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നെഹ്റു റിപ്പോര്‍ട്ട്. 1927-ല്‍ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ വച്ച് ഇന്ത്യന്‍ അഫയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി ലോര്‍ഡ് ബിര്‍ക്കന്‍ഹെഡ് ഇന്ത്യന്‍ നേതാക്കളോട് വെല്ലുവിളി മട്ടില്‍ ഉന്നയിച്ച എല്ലാ സമുദായങ്ങള്‍ക്കും സ്വീകാര്യമായ ഒരു ഭരണഘടന തയ്യാറാക്കാനുള്ള ആവശ്യമാണ് ഈ രേഖയ്ക്കു പ്രേരണയായത്. ഇന്ത്യന്‍ നേതാക്കള്‍ക്ക് ഇത്തരമൊരു ഡോക്യുമെന്റ് തയ്യാറാക്കാനാകില്ല എന്ന കൊളോണിയല്‍ തെറ്റിദ്ധാരണയായിരുന്നു ഈ വെല്ലുവിളിയുടെ അടിസ്ഥാനം. എന്നിരുന്നാലും, നിരവധി കണ്‍സള്‍ട്ടേറ്റീവ് സെഷനുകള്‍ക്ക് ശേഷം, ഇതിനായി രൂപീകരിച്ച ഉപസമിതി തയ്യാറാക്കിയ ഒരു രേഖ 1928 ഓഗസ്റ്റില്‍ ലഖ്നൗവില്‍ നടന്ന സര്‍വ്വകക്ഷി സമ്മേളനം അംഗീകരിച്ചു. ദ ഇന്‍ഡ്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ - കോര്‍ണര്‍‌സ്റ്റോണ്‍ ഒഫ് എ നേഷന്‍ എന്ന ഗ്രന്ഥത്തില്‍ ഗ്രാന്‍വില്‍ ഓസ്റ്റിന്‍ (2001, പേജ് 55) ഇക്കാര്യം വിവരിക്കുന്നുണ്ട്. ഹിന്ദുയാഥാസ്ഥിതികര്‍, മുസ്‌ലിം, ബ്രാഹ്മണേതര ഹിന്ദുക്കള്‍, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍, ഉദാര ജനാധിപത്യവാദികള്‍ എന്നിവരുടെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഒരു അവകാശ പ്രഖ്യാപനമായിരുന്നു, ഭരണഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇന്ത്യക്കാരുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കുകയും ന്യൂനപക്ഷങ്ങള്‍ക്കു സവിശേഷ സംരക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം എന്നല്ല ഡൊമീനിയന്‍ പദവി എന്നാണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് വിവക്ഷിച്ചത് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാരുടെ അധികാരം അപ്പോഴും തുടരും.

]]>
ആയാറാം ഗയാറാം: നിതീഷ് കാലുമാറുമ്പോള്‍https://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/15/nitish-kumars-political-change-in-biharhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/15/nitish-kumars-political-change-in-bihar#comments1487a679-2665-48d3-8031-4073296ade00Thu, 15 Feb 2024 05:47:22 +00002024-02-15T05:47:22.069Zഅരവിന്ദ് ഗോപിനാഥ്/api/author/1895944bihar,Indian politician,nithis kumar,Janata Dal (United),socialistറിപ്പോർട്ട് ണ്ടുമാസത്തിലേറെയായി പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമം! വിചാരിച്ചതുപോലെ, ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും കാലുമാറി. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതുകക്ഷികള്‍ എന്നിവരുമായി ചേര്‍ന്ന് 2022 ഓഗസ്റ്റില്‍ രൂപീകരിച്ച മഹാസഖ്യസര്‍ക്കാര്‍ പിരിച്ചുവിട്ട ശേഷം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയിലേക്കാണ് നിതീഷ് ചുവടുമാറിയത്. ജെ.ഡി.യു, ബി.ജെ.പി, എച്ച്.എ.എം എന്നിവയുടെ എം.എല്‍.എമാരും ഒരു സ്വതന്ത്രനുമടക്കം 128 പേരുടെ പിന്തുണ എന്‍.ഡി.എ ഉറപ്പാക്കിയതോടെ ഒമ്പതാം തവണയും നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി.

രാഷ്ട്രീയ പാര്‍ട്ടികളിലെ നാടകീയമായ കാലുമാറ്റങ്ങളെ ആയാറാം ഗയാറാം എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത് ദശാബ്ദങ്ങള്‍ക്കു മുന്‍പാണ്. 1967-ല്‍ ഹരിയാനയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പലവട്ടം പാര്‍ട്ടിമാറിയ ഗയാലാല്‍ എന്ന സ്വതന്ത്ര അംഗത്തെ കോണ്‍ഗ്രസ് നേതാവ് റാവു ബിരേന്ദ്ര സിങ് വിശേഷിപ്പിച്ച പദമാണ് 'ആയാറാം ഗയാറാം'. സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട ഗയാലാല്‍ ആദ്യം കോണ്‍ഗ്രസ്സിലായിരുന്നു. പിന്നാലെ യുണൈറ്റഡ് ഫ്രണ്ടിലെത്തി. എന്നാല്‍, വീണ്ടും കാലുമാറി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഒന്‍പത് മണിക്കൂറിനുള്ളില്‍ വീണ്ടും യുണൈറ്റഡ് ഫ്രണ്ടില്‍. അതുകൊണ്ടും അവസാനിച്ചില്ല. രണ്ട് മണിക്കൂറിനുള്ളില്‍ തിരിച്ച് വീണ്ടും കോണ്‍ഗ്രസ്സില്‍. അങ്ങനെ ചേരിമാറി ചാടിക്കളിച്ച ഗയാലാലിനെ പത്രപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കി ബിരേന്ദ്രസിങ് പറഞ്ഞ വാക്കാണ് 'ആയാറാം ഗയാറാം'. നിതീഷ് കുമാറിന്റെ കൂറുമാറ്റത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ചതും ഇതേ വാക്കുകള്‍ കൊണ്ടാണ്.

രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രം, സിദ്ധാന്തം, നീതിശാസ്ത്രം, നൈതികത എന്നിവയേക്കാള്‍ പ്രാധാന്യം അധികാരത്തിനും അവസരത്തിനുമാണെന്നു ചിന്തിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് നിതീഷ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഈ മാറ്റത്തില്‍ അത്ഭുതവുമില്ല. കഴിഞ്ഞ 11 വര്‍ഷത്തിനിടെ മുന്നണികള്‍ മാറിമാറി അദ്ദേഹം മുഖ്യമന്ത്രിയായത് ആറ് തവണയാണ്. ഏതുവിധേനയും അധികാരം ഉറപ്പിക്കുമെന്ന് കഴിഞ്ഞ ദശാബ്ദക്കാലയളവില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.
രാഹുല്‍, നിതീഷ്,മമത, സോണിയ

പ്രതിപക്ഷ മുന്നണിസഖ്യമായ ഇന്ത്യയുടെ രൂപീകരണത്തിനു ചുക്കാന്‍പിടിച്ചത് നിതീഷായിരുന്നു. കഴിഞ്ഞ ജൂണില്‍ മോദിയെ പുറത്താക്കാന്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രഖ്യാപിച്ച നിതീഷ് ഇന്ന് മോദിയോടൊപ്പം ചേര്‍ന്നുനില്‍ക്കുമ്പോള്‍ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് തന്നെ കളങ്കമാകുന്നു. സാമാന്യജനത്തിനു ബോധ്യപ്പെടുംവിധം ഒരു രാഷ്ട്രീയ വിശദീകരണവും നിതീഷ് കുമാര്‍ നല്‍കിയില്ലെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇത്തരം സ്വയം പരിഹാസ്യമായ പ്രവൃത്തികളേറെയുണ്ടെങ്കിലും ഇത്തവണത്തെ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യത്തിലും അവസരത്തിലുമാണ്.

ഭരണഘടനാ സ്ഥാപനങ്ങള്‍, കോടതികള്‍, പാര്‍ലമെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാത്തിനെയും തങ്ങളുടെ വരുതിയിലാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ അന്തിമഘട്ടങ്ങളിലാണ്. പ്രകടമായ വര്‍ഗ്ഗീയതയ്ക്കും ഭൂരിപക്ഷ സമഗ്രാധിപത്യ ശ്രമങ്ങള്‍ക്കുമാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം സാക്ഷിയാകുന്നത്. ജനാധിപത്യം നാമമാത്രമാകുന്നു, മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു, ഭരണഘടനസ്ഥാപനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു, ഇനിയൊരു അവസരം കൂടി അവര്‍ക്കു നല്‍കിയാല്‍ രാജ്യം ഒരിക്കലും വീണ്ടെടുക്കാനാകാത്തവിധം സമഗ്രാധിപത്യത്തിലേക്കു നീങ്ങുമെന്നു വ്യക്തം.

ഈ സാഹചര്യത്തിലാണ് ഇത്തവണയില്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ലെന്ന രീതിയില്‍ ജീവന്മരണ പോരാട്ടത്തിന് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്നത്. ഭിന്നതകളുള്ള, വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന, രാഷ്ട്രീയവാദങ്ങളേറെയുള്ള ഭിന്നതകളുടെ ഈ മുന്നണിക്ക് ആദ്യം വേണ്ടിയിരുന്നത് യോജിപ്പായിരുന്നു. എന്നാല്‍, ഭിന്നിപ്പിച്ച് വിജയിക്കുക എന്ന കൊളോണിയല്‍ രാഷ്ട്രീയതന്ത്രത്തിന്റെ ആവര്‍ത്തനമാണ് നിതീഷിന്റെ കാര്യത്തില്‍ നടന്നത്. പ്രതിപക്ഷത്തിന് ഇത് ക്ഷീണമാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍, രാഷ്ട്രീയക്കാരിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനൊപ്പം അവരുടെ പ്രതിബദ്ധതപോലും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നു.

നിതീഷും ലാലുവും

സ്വാതന്ത്ര്യത്തിനുശേഷം ഭൂരിഭാഗം സോഷ്യലിസ്റ്റ് നേതാക്കളെല്ലാം നേരിട്ടല്ലെങ്കിലും ഹിന്ദുത്വരാഷ്ട്രീയത്തോട് സമരസപ്പെട്ടിട്ടുണ്ട്. അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളില്‍ പ്രായോഗിക രാഷ്ട്രീയ സമീപനങ്ങളായി അത് കരുതപ്പെട്ടു. 1967-ല്‍ യു.പിയില്‍ ജനസംഘവുമായി കൈകോര്‍ത്ത ലോഹ്യ മുതല്‍ ആ നേതാക്കളുടെ പട്ടിക തുടങ്ങുന്നു. മധുദന്തവതെ, സുരേന്ദ്രമോഹന്‍ എന്നിങ്ങനെയുള്ള നേതാക്കള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് നേതാക്കളായി മാറിയ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഈ സോഷ്യലിസ്റ്റ് ധാരയിലെ അവസാന കണ്ണികളാണ്. ഇതില്‍ നിതീഷ് ഹിന്ദുത്വരാഷ്ട്രീയത്തോട് വിധേയത്വം പ്രകടിപ്പിച്ച് അധികാരം നേടിയപ്പോള്‍ ലാലുവിന്റെ സമീപനം മറ്റൊന്നായിരുന്നു.

എഴുപതുകളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി വിരുദ്ധ പ്രക്ഷോഭം നടക്കുന്ന കാലത്ത് അടിയുറച്ച ലോഹ്യ ശിഷ്യരായിരുന്നു ലാലുവും നിതീഷ് കുമാറും. 1970-കളിലെ പ്രക്ഷുബ്ധമായ ക്യാമ്പസുകളില്‍ കണ്ടുമുട്ടിയവര്‍. ജെ.പിയുടെ 'സമ്പൂര്‍ണ്ണ ക്രാന്തി' പ്രക്ഷോഭത്തില്‍ ഇരുവരും ഒപ്പം മുലായം അടക്കമുള്ള നേതാക്കളും പങ്കെടുക്കുകയും ഭാവിയുടെ നേതാക്കളായി വളരുകയും ചെയ്തു. ഈ സമയത്തെ കോണ്‍ഗ്രസ്സിനെ നേരിട്ടെതിര്‍ക്കുന്ന ജനതാ പാര്‍ട്ടി അംഗങ്ങളായിരുന്നു ഇരുവരും. ജനതാപാര്‍ട്ടിയില്‍നിന്ന് ജനസംഘ് പിരിഞ്ഞു പോവുകയും ഇത് പിന്നീട് ബി.ജെ.പിയായി മാറുകയും ചെയ്തതിനു സമാന്തരമായി ജനതാദള്‍ ബിഹാറില്‍ അധികാരം പിടിക്കുകയും ചെയ്തിരുന്നു. അതിനു മുന്‍പുതന്നെ, 1977-ല്‍ എം.പിയായ ആളാണ് ലാലു പ്രസാദ് യാദവ്. ജനതാദള്‍ ബിഹാര്‍ പിടിച്ച 1990-ല്‍ ലാലുവിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ പിന്തുണ നല്‍കിയ ആളാണ് നിതീഷ് കുമാര്‍. എന്നാല്‍, വൈകാതെ ലാലുവുമായി ഉടക്കിയ നിതീഷ് കുമാര്‍ ആര്‍.ജെ.ഡി വിട്ട് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപീകരിച്ചു. വൈകാതെ ലാലുവും ജനതാദള്‍ വിട്ട് ആര്‍.ജെ.ഡി എന്ന പാര്‍ട്ടിയുണ്ടാക്കി. അപ്പോഴേക്കും ലോഹ്യയുടെ ശിഷ്യരിലൊരാള്‍ അധികാരത്തിനുവേണ്ടി ഹിന്ദുത്വ ഫാസിസവുമായി സമരസപ്പെട്ടു. മറ്റൊരാള്‍ അതിന് അപവാദവുമായി. ഇപ്പോള്‍ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി നിതീഷ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ലാലു പ്രസാദ് യാദവ് കേന്ദ്ര അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാകാനെത്തുന്ന ദൃശ്യമാണ് നാം കാണുന്നത്. വഴങ്ങാത്ത രാഷ്ട്രീയം അനുഭവിക്കേണ്ടിവരുന്നതെന്തെന്ന് ഇതില്‍നിന്നു വ്യക്തം.

നിതീഷും തേജ്വസിയും

നിതീഷിന്റെ വരവ്

പറ്റ്നയിലെ ഭക്തിപ്പൂരില്‍ 1951-ലാണ് ജനനം. ഇപ്പോഴത്തെ പാറ്റ്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം 1970-കളില്‍ ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം സജീവമായി ചേര്‍ന്നു. ബിഹാര്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനീയറുടെ ജോലിയില്‍ മനസ്സില്ലാമനസ്സോടെ കഴിയവെയാണ് ജെ.പിയുടെ ശിഷ്യനായി രാഷ്ട്രീയത്തിലേക്കു ചേക്കേറുന്നത്. പിന്നീട് സത്യേന്ദ്ര നാരായണ്‍ ബിഹാര്‍ ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നിതീഷ് അതിന്റെ ഭാഗമായി. 1985-ല്‍ ജനതാദള്‍ അംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1985-ലാണ് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1989-ല്‍ ബാഡ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് ജയിച്ച് പാര്‍ലമെന്റ് അംഗമായി. വി.പി. സിങ്ങിന്റെ മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്ത്രിയായി. 1994-ലാണ് ആദ്യ പാര്‍ട്ടി മാറ്റം. 1994-ല്‍ ഇദ്ദേഹം ജോര്‍ജ് ഫെര്‍ണാണ്ടസുമായി സമതാ പാര്‍ട്ടി രൂപീകരിച്ചു. 1997-ല്‍ ലാലുവിനെതിരെ കാലിത്തീറ്റ കുംഭകോണം വന്നപ്പോള്‍ ജനതാദളില്‍ ശരദ് യാദവ് ഇടഞ്ഞു. അങ്ങനെ ലാലുവിന്റെ രാഷ്ട്രീയ ജനതാദള്‍ പിറന്നു.

പിന്നീട് 2003-ല്‍ ശരദ് യാദവിന്റെ ജനതാദളും സമതാപാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും ചേര്‍ന്ന് ലയിച്ച് ഒരൊറ്റ പാര്‍ട്ടിയായതാണ് ജനതാദള്‍ യുണൈറ്റഡ് അഥവാ ജെ.ഡി.യു. പിന്നീട് ജെ.ഡി.യു ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രധാന സഖ്യകക്ഷികളിലൊന്നായി മാറി. 1998-1999 കാലത്ത് വാജ്‌പേയ് സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു നിതീഷ്. പിന്നീട് കൃഷിവകുപ്പും കൈകാര്യം ചെയ്തു. 1999-ല്‍ ഗെയ്സലില്‍ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം ഉണ്ടായപ്പോള്‍ മന്ത്രി എന്ന നിലയില്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് കുമാര്‍ രാജിവെച്ചിറങ്ങി. 2001-ല്‍ വീണ്ടും റെയില്‍വേ മന്ത്രിയായി തിരിച്ചെത്തി. 2000-ല്‍ വെറും ഏഴുദിവസത്തേക്ക് ബിഹാര്‍ മുഖ്യമന്ത്രിയായിട്ടുണ്ട് നിതീഷ്. അന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാഞ്ഞതുകൊണ്ട് ഒരാഴ്ച പോലും തികയ്ക്കാതെ ഇറങ്ങിപ്പോരേണ്ടിവന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ലാലു പ്രസാദ് യാദവിന് പ്രധാന എതിരാളിയായി ബിഹാറില്‍ നിതീഷ് കുമാര്‍ രംഗത്തെത്തി. അഞ്ചുവര്‍ഷത്തിനുശേഷം, 2005 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യം ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാദളിനെ തോല്‍പ്പിച്ച് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നു. 2010-ല്‍ വീണ്ടും ജയിച്ചു മുഖ്യമന്ത്രിയായെങ്കിലും നരേന്ദ്ര മോദിയെ എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചു. 2015-ല്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ വീണ്ടും മത്സരിച്ച് മുഖ്യമന്ത്രി പദം നിലനിര്‍ത്തുന്നു. 2017-ല്‍ ആര്‍.ജെ.ഡിയുമായുള്ള കൂട്ടുവെട്ടി വീണ്ടും എന്‍.ഡി.എയുടെ കൂടെ സഖ്യമുണ്ടാക്കുന്നു. അങ്ങനെ സഖ്യങ്ങള്‍ മാറിയും മറിഞ്ഞും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നിതീഷ് കുമാര്‍ തന്നെയാണ് ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലെന്നതാണ് യാഥാര്‍ത്ഥ്യം.
നിതീഷ്-പഴയ ചിത്രം

എന്‍.ഡി.എയുടെ മുഖ്യമന്ത്രിയായി 2000 മുതല്‍ തുടങ്ങിയ നിതീഷിന്റെ ബി.ജെ.പി ബന്ധത്തിന് വിള്ളല്‍ വീഴുന്നത് 2013-ല്‍ മാത്രമാണ്. 2017-ല്‍ വീണ്ടും ബന്ധം പുതുക്കിയെങ്കിലും അത് വീണ്ടും തകര്‍ന്നു. 2002-ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ബിഹാറില്‍ നിന്നുള്ള മറ്റൊരു നേതാവായ രാം വിലാസ് പസ്വാന്‍ വാജ്പേയ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചെങ്കിലും റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ ഇതിന് തയ്യാറായില്ല. അതേ സമയം, അയോദ്ധ്യയിലേക്കുള്ള രഥയാത്രാ സമയത്ത് അന്നത്തെ പ്രതാപിയായ എല്‍.കെ. അദ്വാനിയെ ബിഹാറിലെ സമസ്തിപ്പൂരില്‍ പിടിച്ചുകെട്ടി എന്ന ഖ്യാതിയാണ് ലാലു പ്രസാദ് യാദവിനുള്ളത്. ബി.ജെ.പിയുമായി ഇതുവരെ സന്ധിചെയ്യാത്ത സോഷ്യലിസ്റ്റ് നേതാവ് കൂടിയാണ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസിലെ പ്രതിയെന്ന ആക്ഷേപവും ലാലുവിന്റെ ഭരണകാലത്ത് ബിഹാറില്‍ മാഫിയാ ഭരണം (ജംഗിള്‍രാജ്) ആയിരുന്നു എന്ന ആരോപണവുമൊക്കെ നിലനില്‍ക്കുമ്പോഴും ഈയടുത്തുവരെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവായിരുന്നു ലാലു പ്രസാദ് യാദവ്.

യു.പിയിലേയും ബിഹാറിലേയുമായുള്ള 120 സീറ്റുകളില്‍ ബി.ജെ.പിയെ തറപറ്റിക്കാനായാല്‍ 2024-ല്‍ മോദി അധികാരത്തിലെത്തില്ലെന്ന സന്ദേശം നിതീഷ് കുമാര്‍ നല്‍കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍നിന്നു മാത്രം നൂറിലേറെ സീറ്റുകള്‍ ബി.ജെ.പി നേടിയിരുന്നു. എന്നാല്‍, നിതീഷിന്റെ കാലുമാറ്റത്തോടെ ഇന്ത്യ മുന്നണിയുടെ ഈ സാധ്യതയും അടഞ്ഞു.

]]>
മായാവതിയുടെ രാഷ്ട്രീയജീവിതംhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/09/about-mayawatis-political-careerhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/09/about-mayawatis-political-career#comments7fd3028a-0d7b-4503-83b1-5664073d08b0Fri, 09 Feb 2024 05:46:24 +00002024-02-09T05:46:24.988Zഅരവിന്ദ് ഗോപിനാഥ്/api/author/1895944bsp,mayawati,obc,INDIAN NATIONAL DEVELOPMENTAL INCLUSIVE ALLIANCE,Kanshi Ram,National Democratic Allianceറിപ്പോർട്ട് ധികാര ഭ്രമാത്മകതയുടേയും ഉന്മാദത്തിന്റേയും മിശ്രണം-ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ മായാവതിയെ വിശേഷിപ്പിച്ചതിങ്ങനെ. നൂറ്റാണ്ടിലൊരിക്കലേ 'മായാവതിമാര്‍' ജനിക്കൂ എന്നൊരു ചൊല്ല് തന്നെയുണ്ട്. പരുക്കന്‍ സ്വഭാവമുള്ള, ആദര്‍ശരഹിതമായ, അഴിമതിക്കാരിയായ ഒരു വ്യക്തിത്വം മാത്രമാകും പലര്‍ക്കും മായാവതി. എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തിന്റെ അപവാദങ്ങള്‍ എത്ര തന്നെയുണ്ടെങ്കിലും ജീവിക്കുന്ന രാഷ്ട്രീയ ഇതിഹാസമാണ് അവരെന്ന കാര്യത്തില്‍ സംശയമില്ല. ജാതിവിവേചനം നേരിട്ട ബാല്യം. ആണ്‍മേധാവിത്വത്തോട് പടവെട്ടിയ യുവത്വം. ജാതിസമവാക്യങ്ങള്‍ നിര്‍ണയിക്കുന്ന യു.പിയുടെ മണ്ണില്‍ വിജയതേരോട്ടം. വര്‍ഗ്ഗീയശക്തികള്‍ക്കൊപ്പവും അല്ലാതേയും പ്രായോഗിക രാഷ്ട്രീയ സഖ്യങ്ങളിലൂടെ അധികാരം കൈക്കലാക്കിയ അവരുടെ വിജയതന്ത്രങ്ങള്‍ പില്‍ക്കാലത്ത് ഏശാതെയായി. ത്രിശൂലമേന്തിയും ബ്രാഹ്മണ-ദളിത് കൂട്ടുകെട്ടുമടക്കം അവര്‍ പരീക്ഷിച്ച സോഷ്യല്‍ എന്‍ജിനീയറിങ്ങ് പാടേ പരാജയപ്പെട്ടിട്ടുണ്ട്. യു.പി.യിലെ നിശ്ചലമായ ആനകള്‍ ഒരുപക്ഷേ, അവരുടെ അഴിമതിക്കഥകളുടെ ബിംബങ്ങളായേക്കും. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വയം ഉരുത്തിരിഞ്ഞുവന്ന ദളിത് നേതാവ് എന്ന നിലയില്‍ മായാവതിയെ എല്ലാക്കാലത്തും പരാജയത്തിന്റേയും അഴിമതിയുടേയും മാത്രം നിഴലില്‍ മാത്രം ഒതുക്കിനിര്‍ത്തി ഓര്‍മ്മിക്കാനാകില്ല.

20 വര്‍ഷം മുന്‍പ് മൂന്നു വട്ടം ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയാണ് അവര്‍. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനം ഭരിക്കാന്‍ അവസരം ലഭിച്ച ആദ്യ ദളിത് വനിത. ഉത്തര്‍പ്രദേശില്‍ മായാവതി മുഖ്യമന്ത്രിയായത് ബി.ജെ.പിയുടെ പിന്തുണയോടെയാണ് എന്നതും ഓര്‍മ്മിക്കണം. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് മായാവതിയുടെ ഉയര്‍ച്ചയെ 'ജനാധിപത്യത്തിന്റെ മഹാത്ഭുതം' എന്നാണ് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു വിശേഷിപ്പിച്ചിട്ടുള്ളത്.
മായാവതി

പല മാനങ്ങളുള്ളതാണ് മായാവതിയുടെ ജീവിതകഥ- അജയ്ബോസ് എഴുതിയ ജീവചരിത്രത്തിലെ ആദ്യവാചകം ഇങ്ങനെയാണ്. രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളാകാനുള്ള അഭിലാഷത്തില്‍ നയിക്കപ്പെടുന്ന ഒരു ദളിത് സ്ത്രീയുടെ വിസ്മയിപ്പിക്കുന്ന വ്യക്തിചിത്രം മാത്രമല്ല അത്. അധികാരത്തിനുവേണ്ടി രാഷ്ട്രീയക്കാര്‍ പിന്തുടര്‍ന്ന പരമ്പരാഗത രീതികള്‍ പലതും അവര്‍ പൊളിച്ചെഴുതി. നിരന്തരമായ പ്രത്യയശാസ്ത്ര രീതികളിലെ മാറ്റം അതിനു തെളിവാണ്. അത്തരം മാറ്റങ്ങളിലൂടെ അവര്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ അത് അസംബന്ധമായേനെ. അധികാരലബ്ധി കൂടി ഇല്ലായിരുന്നെങ്കില്‍ അവരുടെ രാഷ്ട്രീയം, പ്രത്യയശാസ്ത്രം, പ്രവര്‍ത്തനം എന്നിവയൊക്കെ പരിഹാസ്യമാകുമായിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ സ്റ്റീരിയോ ടിപ്പിക്കലായ ജാതിവിഭജനം ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന ഒരു വലിയ സാമൂഹ്യപ്രക്ഷോഭത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു അവരുടെ രാഷ്ട്രീയ ഉദയം.

അവരുടെ ബാല്യകാലത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും വിശാലമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്നു ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ഇന്നും അതേക്കുറിച്ച് ചുരുക്കം ചില വിവരങ്ങള്‍ മാത്രമാണ് പൊതുമണ്ഡലത്തില്‍ പ്രചരിക്കുന്നത്. കുടുംബബന്ധങ്ങള്‍, സൗഹൃദം, സ്നേഹബന്ധങ്ങള്‍ ഇതൊന്നും പരസ്യമാക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായിട്ടില്ല. ഊഹംവച്ച് പ്രചരിക്കുന്ന ചില കഥകള്‍ക്കപ്പുറം സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളും ദുരൂഹമായി തുടരുന്നു. രാഷ്ട്രീയ ഗുരുവായ കാന്‍ഷിറാമിനോടുള്ള ബന്ധം മാത്രമാണ് ഇതില്‍ പുറത്തറിയാവുന്നത്.

ഉത്തര്‍പ്രദേശിന്റെ ഒരറ്റത്തുള്ള കുഗ്രാമത്തില്‍ ഒരു ദളിത് കുടുംബത്തിലാണ് മായാവതിയുടെ ജനനം. അച്ഛന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായിരുന്നു. എല്ലാവിധ വിവേചനങ്ങളും അനുഭവിച്ച കാലം. ഭൂമിയുടെ ഉടമസ്ഥതയെല്ലാം ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രം. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളോടെ അവര്‍ ഗ്രാമത്തിന്റെ മറ്റൊരു വശത്ത് ജീവിക്കുന്നു. കിണറോ സ്‌കൂളോ, എന്തിന് ശ്മശാനം പോലും ഉപയോഗിക്കാന്‍ ദളിര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഈ തൊട്ടുകൂടായ്മയുടേയും വിവേചനത്തിന്റേയും അവഗണനയുടേയും കാഠിന്യം അറിഞ്ഞാണ് മായാവതി ബാല്യം പിന്നിട്ടത്. എട്ടാം വയസ്സില്‍ ഡല്‍ഹി നഗരത്തിനു പുറത്തുള്ള ഒരു കോളനിയിലേക്ക് അവരുടെ കുടുംബം മാറി.
പാര്‍ലമെന്റില്‍ മായാവതിയെ സ്വീകരിക്കുന്ന പാര്‍ട്ടി എംപി

ചമാര്‍ എന്ന വിഭാഗമാണ് മായാവതിയുടെ കുടുംബം. അസ്പൃശ്യരില്‍ ഏറ്റവും കുറഞ്ഞതെന്ന് കരുതപ്പെട്ടിരുന്ന വിഭാഗം. അതുകൊണ്ടുതന്നെ ജാതി എന്നത് കുട്ടിക്കാലത്തെ അവര്‍ തിരിച്ചറിഞ്ഞിരുന്നു. വിവേചനത്തെ അവര്‍ ചെറുത്തു. അതിന്റെ പേരില്‍ പലപ്പോഴും ആളുകളുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അനുഭവച്ചൂളയില്‍ അവരിലെ തീപ്പൊരി വാര്‍ത്തെടുക്കപ്പെടുകയായിരുന്നു. അവരുമായി തര്‍ക്കത്തിന് ആരും നില്‍ക്കാതെയായി. അങ്ങനെ അച്ഛന്റെ നിര്‍ബ്ബന്ധപ്രകാരം അവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങി. വിദ്യാഭ്യാസ ചെലവിനായി സ്വകാര്യ കോളേജുകളില്‍ പാര്‍ട്ട് ടൈമായി അവര്‍ പഠിപ്പിക്കാന്‍ തുടങ്ങിയത് അവരുടെ ജീവചരിത്രമെഴുതിയ അജോയ് ബോസ് പറയുന്നുണ്ട്.

അറുപതുകളുടേയും എഴുപതുകളുടേയും അവസാനം ദളിത് വിഭാഗക്കാര്‍ രാഷ്ട്രീയമായി സംഘടിക്കപ്പെട്ടു തുടങ്ങി. അംബേദ്കറിന്റെ പുസ്തകങ്ങളും ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. കോളനിയില്‍ ഇത് സംബന്ധിച്ച യോഗങ്ങളും പരിപാടികളുമൊക്കെ തുടര്‍ച്ചയായി നടക്കുമായിരുന്നു. അത്തരമൊരു പരിപാടിക്കിടെ ഒരു സംഭവം നടന്നു. മേല്‍ജാതിക്കാരനായ ഒരു കോണ്‍ഗ്രസ് നേതാവിനെതിരേ അവര്‍ ശബ്ദമുയര്‍ത്തി. ആ പാര്‍ട്ടി ദളിതര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തി. 21-കാരിയുടെ ഒരു സ്വാഭാവിക പ്രതികരണമായിരുന്നില്ല അത്. മൂര്‍ച്ചയേറിയ ആ വാക്കുകള്‍ ഏവരും ശ്രദ്ധിച്ചു. മായാവതിയില്‍ ഒരു നേതാവുണ്ടെന്ന് കാന്‍ഷിറാം തിരിച്ചറിഞ്ഞ സംഭവം ഇതായിരുന്നു.

കാന്‍ഷിറാമുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അച്ഛനെ ധിക്കരിച്ച്, പഠനം ഉപേക്ഷിച്ച് അവര്‍ രാഷ്ട്രീയ ഗുരുവായ കാന്‍ഷിറാമിനൊപ്പം ചേര്‍ന്നു. പിന്നീടങ്ങോട്ടുള്ള ദശാബ്ദങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാവതി ബഹന്‍ജിയായി. 10 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനം അതിന്റെ അജണ്ട ദേശീയമായിരുന്നുവെന്ന് കരുതപ്പെടുന്നെങ്കിലും ഉത്തര്‍പ്രദേശില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവര്‍ ശ്രദ്ധിച്ചത്. ഇത് യുക്തിസഹമായിരുന്നു. മായാവതി ആ സംസ്ഥാനത്തുനിന്നുള്ളവളായിരുന്നുവെന്നത് മാത്രമല്ല, ഡല്‍ഹിയില്‍നിന്ന് വടക്കന്‍ സമതലങ്ങളിലുള്ള വിശാലമായ രാഷ്ട്രീയ ഭൂമികയായിരുന്നു.

ബി.എസ്.പിയുടെ ഉദയം

ബി.എസ്.പിയുടെ ചരിത്രം മായാവതിയുടെ കൂടെ ചരിത്രമാണ്. 1984-ല്‍ ആണ് കാന്‍ഷിറാം ബഹുജന്‍ സമാജ് പാര്‍ട്ടിക്കു രൂപം നല്‍കിയത്. അധഃസ്ഥിത ജനതയുടെ മുന്നേറ്റമായിരുന്നു ലക്ഷ്യം. പ്രസ്ഥാനത്തിന്റെ മുന്നില്‍ത്തന്നെ അദ്ദേഹത്തിന്റെ സഹായിയായി മായാവതി ഉണ്ടായിരുന്നു. വരും ദശാബ്ദങ്ങളില്‍ നിര്‍ണ്ണായക രാഷ്ട്രീയ പ്രസ്ഥാനമായി ബി.എസ്.പി മാറി. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നാലുതവണ അധികാരത്തിലെത്താന്‍ കഴിഞ്ഞ അതുല്യ വ്യക്തിയായി മായാവതി മാറി. എന്നാല്‍, യു.പിക്കു പുറമേ മിക്ക സംസ്ഥാനങ്ങളിലും യൂണിറ്റുകളുണ്ടായെങ്കിലും ഒന്നോ രണ്ടോ എം.എല്‍.എമാരെ നേടിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റം നടത്താന്‍ എങ്ങുമായില്ല എന്നതാണ് ഈ പ്രസ്ഥാനം നേരിട്ട തിരിച്ചടി.

മായാവതി -പഴയ ചിത്രം

ബി.എസ്.പിയുടെ ആദ്യ മത്സരം 1985-ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പായിരുന്നു. മത്സരിച്ച ഏക സീറ്റില്‍ കിട്ടിയത് വെറും 1253 വോട്ട് മാത്രം. എന്നാല്‍, അതൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. അടുത്ത അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനത്തിലുടെ പാര്‍ട്ടിക്ക് അടിത്തറ പാകാന്‍ കാന്‍ഷിറാമിനും മായാവതിക്കുമായി. ബി.എസ്.പി യു.പിയില്‍ മികച്ച രാഷ്ട്രീയ പ്രസ്ഥാനവുമായി. ഇതിനിടെ പഞ്ചാബിലും ഡല്‍ഹിയിലും ഹരിയാനയിലും സാന്നിധ്യമറിയിച്ച പാര്‍ട്ടി, മധ്യപ്രദേശിലും രാജസ്ഥാനിലും ശ്രദ്ധിക്കപ്പെടുന്ന പാര്‍ട്ടിയായി. എന്നാല്‍, എവിടെയും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

1989-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ രണ്ടും പഞ്ചാബില്‍ ഒരു സീറ്റും നേടി കുതിപ്പിന് തുടക്കമിട്ടു. പാര്‍ട്ടിയുടെ ആദ്യ എം.പിയായി യു.പിയിലെ ബിജനോറില്‍ വിജയിച്ചത് മായാവതിയായിരുന്നു. 372 സീറ്റില്‍ മത്സരിച്ച് 13 സീറ്റില്‍ വിജയിച്ച് ബി.എസ്.പി യു.പി നിയമസഭയിലേക്കും കടന്നത്. 90 സീറ്റില്‍ കെട്ടിവച്ച പണവും തിരിച്ചുപിടിച്ച് 9.31 ശതമാനം വോട്ടും നേടിയതോടെ മറ്റു പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി ബി.എസ്.പി മാറി. 1991-ലും 367 സീറ്റില്‍ മത്സരിച്ച് 12 ഇടത്ത് വിജയിച്ചു. 9.44 ശതമാനം വോട്ടു വിഹിതം നേടി. പിന്നീടങ്ങോട്ട് പാര്‍ട്ടി സഖ്യങ്ങളുടെ കാലം. 1993-ല്‍ ജനതാദള്‍ വിട്ട് സമാജ് വാദിയായി മാറിയ മുലായം സിങ് ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി. 164 സീറ്റില്‍ പൊരുതിയ ബി.എസ്.പി 67 സീറ്റില്‍ വിജയം കുറിച്ചു. 1996-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് സഖ്യമുണ്ടാക്കിയത്. 296 സീറ്റില്‍ പൊരുതിയ ബി.എസ്.പി 67 സീറ്റില്‍ വിജയം ആവര്‍ത്തിച്ചു. 108 ലക്ഷം വോട്ടുമായി 19.64 ശതമാനമായി വോട്ടു വിഹിതം. 2001-ല്‍ കാന്‍ഷിറാം പാര്‍ട്ടിയുടെ നേതൃത്വം മായാവതിക്കു പൂര്‍ണ്ണമായി കൈമാറി. അനാരോഗ്യമായിരുന്നു കാരണം. 2002-ല്‍ ഒറ്റയ്ക്ക് പൊരുതിയ ബി.എസ്.പി 98 സീറ്റില്‍ വിജയിച്ച് മുഖ്യ പ്രതിപക്ഷമായി.

മായാവതിയും കാന്‍ഷിറാമും

2007 ആയപ്പോഴേക്കും മായാവതി യു.പി രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി. 405-ല്‍ 206 സീറ്റില്‍ വിജയിച്ച് (158 ലക്ഷം വോട്ടും 30.43 ശതമാനവും) ഒറ്റയ്ക്ക് അധികാരത്തിലേക്കു കയറിയ മായാവതി, കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ബി.എസ്.പിയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു ഭരണം. പിന്നീടുള്ള യു.പിയിലെ പ്രകടനം ഓരോ തവണയും മോശമാവുകയായിരുന്നു. 2012-ലെ തെരഞ്ഞെടുപ്പില്‍ 25.91 ശതമാനം വോട്ടു നേടിയിട്ടും 80 സീറ്റു മാത്രമേ പാര്‍ട്ടിക്ക് നേടാനായുള്ളൂ. 224 സീറ്റുമായി മുലായം അധികാരം പിടിച്ചു. എന്നാല്‍, 2017-ല്‍ ബി.ജെ.പിയുടെ കുതിച്ചുചാട്ടത്തില്‍ ബി.എസ്.പി തീര്‍ത്തും ഇല്ലാതായി. 22.23 ശതമാനം വോട്ട് നേടിയെങ്കിലും വെറും 19 സീറ്റിലേക്കൊതുങ്ങിയ പാര്‍ട്ടി, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അടിത്തറ ചോര്‍ന്ന് ഇപ്പോഴത്തെ ഒരു സീറ്റിലേക്ക് ചുരുങ്ങി.

ലോക്സഭയിലേക്ക് 1989-ല്‍ മൂന്ന് സീറ്റ് നേടിയ പാര്‍ട്ടി 1991-ലും 3 സീറ്റ് നേടി. എന്നാല്‍, 1996 ആയപ്പോഴേക്കും നില മെച്ചപ്പെട്ടു. 11 പേരെ ലോക്സഭയിലെത്തിക്കാന്‍ കഴിഞ്ഞു. 1998-ല്‍ അഞ്ചും 1999-ല്‍ 14 പേരെയും വിജയിപ്പിച്ചു. 2004 ആയപ്പോള്‍ ഇത് 19 ആയി ഉയര്‍ന്നു. എറ്റവുമധികം പേരെ ജയിപ്പിച്ചത് 2009-ലാണ്- 21 പേര്‍. എല്ലാവരും യു.പിയില്‍ നിന്നുതന്നെ എന്നതും പ്രത്യേകതയാണ്. അതേസമയം, 2001-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാതെ ലോക്സഭയില്‍നിന്നുതന്നെ പുറത്തായതാണ് ബി.എസ്.പിയുടെ ചരിത്രം.

ബി.ജെ.പി ചരിത്രവിജയം നേടിയ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 19.8 ശതമാനം വോട്ടു നേടിയിട്ടും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. ഇത് കണക്കിലെടുത്താണ് 2019-ല്‍ സമാജ്വാദിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നത്. 10 സീറ്റില്‍ ജയം നേടിയെങ്കിലും രാഷ്ട്രീയപ്രഭ അസ്തമിച്ചു തുടങ്ങിയിരുന്നു. എസ്.പിയുമായി ഒത്തുപോകാനില്ലെന്ന് മായാവതി പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ഏറ്റവും ദയനീയ പ്രകടനം കണ്ടു. സീറ്റെണ്ണത്തില്‍ പിന്നില്‍ പോയെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ഏറ്റവും കൂടുതല്‍ വോട്ടുള്ള മൂന്നാമത്തെ പാര്‍ട്ടി ബി.എസ്.പിയാണ്. വോട്ടുവിഹിതം 12.7 ശതമാനം. 1995, 97, 2002 എന്നീ വര്‍ഷങ്ങളില്‍ സഖ്യസര്‍ക്കാരുകളില്‍ ഹ്രസ്വകാലത്തേക്ക് മുഖ്യമന്ത്രിയായ മായാവതി ഓരോ തവണയും പാര്‍ട്ടിയുടെ വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചിരുന്നു. 2007-ല്‍ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോള്‍ 30.43 ശതമാനമായിരുന്നു വോട്ട്. അതുകൊണ്ടുതന്നെ അടിത്തറയിളകിയിട്ടില്ലെന്ന വിശ്വാസത്തിലാണ് ബഹന്‍ജി.
ത്രിശൂലവുമായി

ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിലോ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലോ ചേരാതെ വിട്ടുനില്‍ക്കുകയാണ് മായാവതി. ഇരുമുന്നണികളും ദളിത് വിരുദ്ധ-ജാതി സഖ്യങ്ങളാണ് എന്നാണ് മായാവതിയുടെ പ്രഖ്യാപനം. അതുകൊണ്ട് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പിനു ശേഷം സഖ്യസാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തു. സഖ്യം ഗുണം ചെയ്തില്ലെന്നും ബി.എസ്.പിക്ക് ഗുണം ചെയ്തില്ലെന്നുമുള്ള പ്രഖ്യാപനം വോട്ടുകള്‍ പാര്‍ട്ടിക്ക് എത്തിക്കുന്നതിലുള്ള ആജ്ഞാശേഷി നഷ്ടപ്പെട്ടെന്ന് വേണം വിലയിരുത്താന്‍.

മായാവതിയും സോണിയയും

ഇന്ത്യ മുന്നണിയുടെ മുംബൈയിലെ യോഗത്തിനു മുന്‍പ് ദളിത് വിരുദ്ധ-ജാതി പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത് ഞങ്ങളവരെ ക്ഷണിച്ചിട്ടില്ല എന്നായിരുന്നു. ആര്‍ക്ക് വോട്ട് ചെയ്യണം, ആര്‍ക്ക് ചെയ്യരുത് എന്ന് മായാവതി അണികളോട് ഇതുവരെ പറഞ്ഞിട്ടുമില്ല. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ വോട്ടുവിഹിതം 12.88 ശതമാനമാണ്. കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വോട്ടുവിഹിതം. ബി.എസ്.പി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുന്നതിനോട് സമാജ്വാദി പാര്‍ട്ടിക്ക് യോജിപ്പില്ല. 1993-ല്‍ മുലായം സിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായി കൈകോര്‍ത്ത ബി.എസ്.പി ആ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയിരുന്നു. 1992 ഡിസംബറില്‍ അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം. മുലായവും കാന്‍ഷിറാമും ചേര്‍ന്നാല്‍ ജയ് ശ്രീറാം വിളികള്‍ കേള്‍ക്കില്ലെന്നായിരുന്നു അന്ന് ഉയര്‍ന്ന മുദ്രാവാക്യം. മുഖ്യമന്ത്രി പദം പങ്കുവച്ച് മുലായവും മായാവതിയും കൈകോര്‍ത്തത് ചരിത്രം. നേതാക്കള്‍ കൈകോര്‍ത്തെങ്കിലും അണികള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് അവസാനിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുകൂട്ടര്‍ക്കും വഴി പിരിയേണ്ടിവന്നെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ ദളിത് നേതാവായി മായാവതി പിന്നെയും തുടര്‍ന്നു. നാലു തവണ മുഖ്യമന്ത്രിയുമായി. ഓരോ തവണയും ബി.ജെ.പിയോ എസ്.പിയോ കോണ്‍ഗ്രസ്സോ അവരെ പിന്തുണച്ചു. 2007-ല്‍ 206 സീറ്റും 30 ശതമാനം വോട്ടുവിഹിതവും നേടി അവര്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കി. 2007 മുതലാണ് ബി.എസ്.പിയുടെ തകര്‍ച്ച തുടങ്ങിയത്. ഒരിക്കല്‍ ബി.എസ്.പിയുടെ ശക്തിയായിരുന്ന ബാല്‍മികി-ജാട്ട് ഇതര ദളിത് വിഭാഗങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്കൊപ്പമാണ് ഇപ്പോള്‍.

]]>
റബര്‍ കൃഷിക്ക് ഇനി ഭാവിയുണ്ടോ? - കര്‍ഷകര്‍ ചോദിക്കുന്നുhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/02/rubber-farmers-facing-financial-crisis-due-to-fall-in-priceshttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/02/rubber-farmers-facing-financial-crisis-due-to-fall-in-prices#commentsc8437f89-3057-4503-9bdc-57029ba212b0Fri, 02 Feb 2024 05:46:14 +00002024-02-02T05:46:14.131Zഅരവിന്ദ് ഗോപിനാഥ്/api/author/1895944Rubber prices,commodities,Rubber Board,natural rubber,rubber politics,rubber farmersറിപ്പോർട്ട് മുസാവരിക്കുന്നില്‍നിന്ന് ജീപ്പിന്റെ ഗിയര്‍ ലിവര്‍ മുന്നോട്ടാക്കി മാത്യു ഇങ്ങനെ പറഞ്ഞു തുടങ്ങി: എല്ലാം അനശ്ചിതത്വത്തിലായതാണ് റബറിന്റെ പ്രശ്‌നം. ഒഴുക്കില്ലാത്ത കല്ലടയാറിനു കുറുകെയുള്ള തൂക്കുപാലവും പിന്നിട്ട് ജീപ്പ് എസ്റ്റേറ്റ് വഴിയിലേക്ക് മുരണ്ട് കയറുമ്പോള്‍ ഇന്നത്തെ പ്രതിസന്ധിയെക്കുറിച്ചല്ല, ഭാവിയെക്കുറിച്ചുള്ള ആശങ്കയുടെ ഭയപ്പാടാണ് ആ മുഖത്ത് നിഴലിച്ചത്. രണ്ട് ചക്രത്തിനു മാത്രം ഒഴിച്ചിട്ടിരിക്കുന്ന വഴിപ്പാട്. വേനലായതിനാല്‍ റബര്‍മരങ്ങളെല്ലാം ഇലകള്‍ പൊഴിച്ച് നില്‍ക്കുന്നു. നഷ്ടസൗഭാഗ്യത്തിന്റെ ഓര്‍മ്മയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ശനിയാഴ്ചയായതിനാല്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനുള്ള യാത്രയിലാണ് പി.എ. മാത്യു. വലിയ പ്ലാന്ററൊന്നുമല്ല ഞാന്‍, ഒരു ചെറുകിട കര്‍ഷകന്‍. അപ്പാപ്പന്റെ ജീവിതവും സമ്പാദ്യവുമായിരുന്നു ഈ തോട്ടം. അത് ഞാന്‍ മുന്നോട്ടു കൊണ്ടുപോകുന്നുവെന്നു മാത്രം. ജെ.എന്‍.യുവില്‍നിന്ന് എം.ഫിലും പിഎച്ച്.ഡിയും നേടിയ മാത്യുവിന് പതിനഞ്ച് വര്‍ഷത്തിലധികം അദ്ധ്യാപനപരിചയമുണ്ട്. ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ തലവനായിരുന്നു. ഫിസാറ്റ് ബിസിനസ് സ്‌കൂളിന്റെ ഡയറക്ടറും. അങ്ങനെ, നവലിബറല്‍ നയങ്ങള്‍ക്കുശേഷം തൊഴില്‍ കേന്ദ്രീകൃതമായ വിദ്യാഭ്യാസമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ സ്വന്തം നാടായ പുനലൂരില്‍ ഗ്രെയ്സ് അക്കാദമി എന്ന വിദ്യാഭ്യാസ സ്ഥാപനവും തുടങ്ങി. എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടും ഈ സ്ഥാപനത്തിനു മാത്രം അനുമതി നിഷേധിക്കപ്പെട്ടു. വലിയ നിയമപോരട്ടങ്ങളിലൂടെയാണ് ഈ അനുമതി നേടിയെടുത്തതും. അത് ഒരല്പം പഴയകഥ.

ഡോ.പി.എ. മാത്യു
ഏതൊരു കാര്‍ഷികവിളയുടെ വിലയിടിവിനും വിലക്കയറ്റത്തിനും ഒരു കാലയളവുണ്ട്. ഇപ്പോള്‍ത്തന്നെ കാപ്പിവില റെക്കോഡിലാണ്. എന്നാല്‍, നാളെ അതാകണമെന്നില്ല. ഡിമാന്‍ഡും രാജ്യാന്തരവിപണിയിലെ ചലനങ്ങളുമൊക്കെ വിലയെ സ്വാധീനിക്കും. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി റബറിനു വിലയിടിവാണ്. റബറിന്റെ കാര്യത്തില്‍ കുറച്ചുകൂടി വ്യത്യസ്തമാണ് കാര്യങ്ങള്‍. റബര്‍കൃഷിയുടെ പ്രധാന പ്രശ്‌നങ്ങള്‍ എണ്ണമിട്ട് മാത്യു നിരത്തുന്നു. 1. വിലയിലെ അസ്ഥിരത 2. കാലാവസ്ഥ വ്യതിയാനം 3. ഉല്പാദനക്കുറവ് 4. ടാപ്പിങ് തൊഴിലാളികളുടെ കുറവ് 5. ഉല്പാദനച്ചെലവിലെ വര്‍ദ്ധന 6. വന്യമൃഗങ്ങളുടെ ആക്രമണം.
റബര്‍പാല്‍ സംഭരിക്കുന്ന ടാപ്പിങ് തൊഴിലാളി

നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിരുന്നു റബര്‍ കൃഷി. സമയാസമയങ്ങളിലുള്ള മഴ, മണ്ണിന്റെ ഘടന അങ്ങനെ പലതും... റബര്‍ ബോര്‍ഡിന്റെ ബഡ്ഡഡ് തൈയാണ് കര്‍ഷകര്‍ നട്ടത്. മൂന്നു ദിവസത്തിലൊരിക്കല്‍ വെട്ടാനാണ് അവര് പറഞ്ഞത്. റെയിന്‍ഗാര്‍ഡ് ഇട്ട് വെട്ടിയാല്‍ വര്‍ഷം മുഴുവന്‍ വെട്ടാനുമാകും. അങ്ങനെയാണ് കര്‍ഷകര്‍ക്ക് ആദായം കിട്ടിത്തുടങ്ങിയത്. പക്ഷേ, ആഗോളതാപനത്തെത്തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനത്തോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു. എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ഉള്ള കാലാവസ്ഥയല്ല ഇന്ന്. മഴ എപ്പോള്‍ പെയ്യുമെന്നറിയാത്ത അവസ്ഥ. പണ്ടൊക്കെ ജൂണ്‍-സെപ്റ്റംബര്‍ കാലയളവിലാണ് മരത്തിന് റെയിന്‍ഗാര്‍ഡ് ഇട്ട് ടാപ്പ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഓഗസ്റ്റ്- സെപ്റ്റംബറിലാണ് മഴ പെയ്യുക. റെയിന്‍ഗാര്‍ഡ് ഇട്ട സമയത്ത് മഴയുണ്ടാകില്ല. ഇന്ന് ഡിസംബറിലും ജനുവരിയിലും വരെ മഴപെയ്യുന്നു. കാലവര്‍ഷത്തിനു മുന്നേ ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും ഒരു പ്രയോജനവും കിട്ടില്ല. ആ കാലയളവില്‍ ഇലകള്‍ പൊഴിയും. ഇത് റബറിന്റെ ഉല്പാദനത്തെ സാരമായി ബാധിച്ചു. ടാപ്പിങ് നടക്കില്ല, നടന്നാല്‍ത്തന്നെ 30 മുതല്‍ 40 ശതമാനം വരെ ഉല്പാദനം കുറഞ്ഞെന്നു പറയുന്നു മാത്യു. പണ്ടൊക്കെ മഴപെയ്യുമ്പോള്‍ എന്റെ അപ്പന്റെ മുഖത്തെ ഭാവം മാറും. ഇന്നത് എനിക്കു മനസ്സിലാകും. ഒന്നാമത് വിലയില്ല, അതിന്റെ കൂടെ ഉല്പാദനവും കുറഞ്ഞാല്‍...

മറ്റൊന്ന് ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം. മറ്റ് പണിക്കു പോയാല്‍ ഇതിന്റെ ഇരട്ടി ശമ്പളം കിട്ടും. അണ്‍സ്‌കില്‍ഡ് ലേബറിന് 1000 രൂപ കിട്ടും. പിന്നാരെങ്കിലും ഈ ശമ്പളത്തിനു കഷ്ടപ്പെടാന്‍ വരുമോ? അങ്ങനെ വന്നപ്പോഴാണ് ചെറുകിട കര്‍ഷകര്‍ സ്വയം ടാപ്പിങ് നടത്തിത്തുടങ്ങിയത്. ഗള്‍ഫില്‍നിന്നു മടങ്ങിവന്ന പ്രവാസികളൊക്കെ ടാപ്പിങ് നടത്തുന്നത് പോസിറ്റീവാണ്. മറ്റേത് മേഖലയിലും ബംഗാള്‍ സ്വദേശികളെ കാണാം. ടാപ്പിങ് മേഖലയില്‍ അവര്‍ക്കു പരിശീലനം നടത്തിക്കൊണ്ട് വന്നാല്‍ പോലും അവര്‍ നില്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മളെ ആശ്രയിച്ച്, നമുക്ക് വിശ്വാസമുള്ള ആള്‍ക്കാരെ മാത്രമേ നിര്‍ത്താനാകൂ. അല്ലെങ്കില്‍ മരവും പോകും. പുതിയ തലമുറയ്ക്ക് ഈ മേഖലയിലേക്കു വരാന്‍പോലും താല്പര്യവുമില്ല. നോണ്‍റെസ്പക്ടബിള്‍ ജോബായിട്ടാണ് പലരും ടാപ്പിങ്ങിനെ കാണുന്നത്. ഇങ്ങനെ എല്ലാ വഴികളിലും പ്രവചനാതീതമായ ഒരു വിളയായി റബര്‍ മാറിയെന്നതാണ് സത്യം. അത് വിലയായാലും കാലാവസ്ഥയായാലും തൊഴില്‍ശേഷിയാലും. പിന്നെ എന്തുകൊണ്ട് ആള്‍ക്കാര്‍ ഇപ്പോഴും റബര്‍ പ്ലാന്റ് ചെയ്യുന്നുവെന്ന് ചോദിച്ചാല്‍ മറ്റു ബദല്‍വിളയില്ല എന്നതാണ് അതിന്റെ ഉത്തരം.
പുനലൂര്‍ പിറവന്തൂരിലെ മാത്യുവിന്റെ റബര്‍ തോട്ടം

ഉദാഹരണത്തിന് എന്റെ തോട്ടത്തിന്റെ അരികില്‍ റിസര്‍വ് ഫോറസ്റ്റാണ്. നൂറുവര്‍ഷം മുന്‍പ് അപ്പാപ്പന്‍ വാങ്ങിയതാണ് ഇത്. വനംവകുപ്പ് ചെയ്ത ചതി അവരാ ഭൂമിയില്‍ മുഴുവന്‍ യൂക്കാലി വച്ച് പിടിപ്പിച്ചു. വെള്ളം മുഴുവന്‍ അതില്ലാതാക്കിയെന്നത് മാത്രമല്ല, വന്യമൃഗങ്ങളുടെ ശല്യവും കൂടി. അടിക്കാട് ഇല്ലാതായതോടെ ജീവികളുടെ സഞ്ചാരവും കൂടി. ഇലക്ട്രിക് ഫെന്‍സിങ്ങിനൊക്കെ വലിയ ചെലവാണ്. അത് പലപ്പോഴും പ്രായോഗികവുമല്ല. ഉല്പാദനച്ചെലവ് ഉയര്‍ന്നതുകൊണ്ട് തന്നെ ചുരുങ്ങിയത് കിലോയ്ക്ക് 200 രൂപയെങ്കിലും കിട്ടാതെ റബര്‍ കൃഷി ലാഭത്തിലാകില്ല. വളത്തിനുള്‍പ്പെടെ എല്ലാത്തിനും വില കൂടി. സ്ലോട്ടര്‍ ടാപ്പിങ്ങിനു ശേഷം മരം കൊടുത്തുകിട്ടിയാല്‍ പ്ലാന്റിങ്ങിനു മുടക്കേണ്ടിവരും. അതായത് ലാഭം അപ്പോഴും റബര്‍കര്‍ഷകന് അകലെയാണ്...പി.എ. മാത്യു പറയുന്നു

മാത്യുവിനെപ്പോലെ ചെറുകിടക്കാരും അല്ലാതെയുമായി 10 ലക്ഷത്തിലധികം റബര്‍ കര്‍ഷകരുണ്ട് കേരളത്തില്‍. ഭൂരിപക്ഷവും രണ്ട് ഏക്കറില്‍ താഴെ കൃഷിയുള്ളവര്‍. മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളും ഈ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. മുന്‍പ്, രാജ്യത്ത് ഉല്പാദിപ്പിക്കുന്ന റബറിന്റെ 90 ശതമാനവും കേരളത്തില്‍ നിന്നായിരുന്നെങ്കില്‍ ഇപ്പോഴത് 75 ശതമാനമായി. റബര്‍ ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് 2005-2006 കാലയളവില്‍ ഉല്പാദനം 8,02,625 ടണ്‍ ആയിരുന്നു. 2021-ല്‍ അത് 7,75,000 ടണ്ണായി കുറഞ്ഞു.

അനുയോജ്യമായ കാലാവസ്ഥയും മണ്ണുമായിരുന്നതുകൊണ്ട് കേരളത്തിലെ റബറിന്റെ ഗുണമേന്മ കൂടുതലായിരുന്നു. ടാപ്പിങ് രീതിയിലും മലയാളികള്‍ക്കുള്ള വൈദഗ്ധ്യം മറ്റുള്ളവര്‍ക്കുണ്ടായിരുന്നില്ല. എല്ലാ വര്‍ഷവും റബര്‍ വിറ്റ പൈസകൊണ്ട് കാഞ്ഞിരപ്പള്ളിക്കാര്‍ വേള്‍ഡ് ടൂറു നടത്താറുണ്ടായിരുന്നുവെന്നത് പഴയ ഒരു തമാശ. എന്നാല്‍, ഇതൊക്കെ മാറി മറിഞ്ഞു. പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയതോടെ റബര്‍തോട്ടങ്ങള്‍ മിക്കതും വില്‍ക്കാനിട്ടിരിക്കുന്നു. ആദായവില പോലും ലഭിക്കാത്തതിനാല്‍ പലരും റബര്‍ വെട്ടിമാറ്റി മറ്റു കൃഷികളിലേക്ക് തിരിഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് താങ്ങുവിലയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തത് ദുരിതം ഇരട്ടിയാക്കി.

സ്വഭാവിക റബര്‍ വിപണിയില്‍നിന്ന് ഏറ്റവുമധികം വാങ്ങുന്നത് ടയര്‍ കമ്പനികളാണ്. ഈ കമ്പനികളാണ് (എം.ആര്‍.എഫ്, സിയറ്റ്, അപ്പോളോ, ജെ.കെ, ബിര്‍ള) വിപണിവില നിയന്ത്രിക്കുന്നതും. ഈ കമ്പനികള്‍ യോജിച്ച് വില കുത്തനെ ഇടിക്കുന്നതാണ് പതിവ്. ലോബിയിങ്ങിലൂടെ ഇറക്കുമതിക്ക് ഈ കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാനത്തെ റബര്‍ വാങ്ങാതാകുന്നതോടെ വിലയിടിയും. ആസിയാന്‍ കരാറുള്‍പ്പെടെയുള്ളവ ടയര്‍ കമ്പനികള്‍ക്കു സഹായകരവുമാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ടയര്‍ കമ്പനികളാണ് വില നിശ്ചയിക്കുന്നതെന്ന് ചുരുക്കം. വിപണിയിലെ വിലനിയന്ത്രണം നേരായല്ലാത്ത മാര്‍ഗ്ഗത്തിലൂടെ നിശ്ചയിച്ചതിന്റെ പേരില്‍ സി.സി.ഐ ഈ കമ്പനികള്‍ക്കു കനത്തപിഴയും ഈടാക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകുന്നില്ലെന്നു മാത്രം. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന വിളയായതുകൊണ്ട് ദേശീയതലത്തില്‍ നാമമാത്രമായ സമ്മര്‍ദ്ദമേ കേന്ദ്രസര്‍ക്കാരിനുമുള്ളൂ. അതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനികള്‍.

മിനിമം വില 150 രൂപ ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 2015-ല്‍ സ്ഥിരതാ പദ്ധതി കൊണ്ടുവന്നത്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം പ്രകാരം ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്കു നല്‍കുന്നതാണ് ഈ പദ്ധതി. റബര്‍ വില്‍ക്കുമ്പോള്‍ നല്‍കുന്ന ബില്ലും രേഖകളും ആര്‍.പി.എസ് എന്ന റബര്‍ ഉല്പാദകസംഘം വഴി കൃഷി വകുപ്പിലേക്കും റബര്‍ ബോര്‍ഡ് വഴി സര്‍ക്കാരിലേക്കും നല്‍കും. സര്‍ക്കാര്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തിക്കും. ഇങ്ങനെയുള്ള സബ്സിഡി വിതരണം ചെയ്തിട്ട് മാസങ്ങള്‍ പിന്നിടുന്നു. പുതിയ അപേക്ഷകള്‍ ഡിസംബര്‍ മുതല്‍ സ്വീകരിക്കുന്നുമില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം സബ്സിഡി അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയതില്‍ ഫെബ്രുവരി വരെ 32 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്.
റബര്‍ ബോര്‍ഡ് ആസ്ഥാനം

ഇല്ലാതാകുന്ന ബോര്‍ഡും

റബറിനു തറവില നിശ്ചയിക്കാനുള്ള അധികാരം റബര്‍ ആക്ട് (1947) പ്രകാരം ബോര്‍ഡിനുണ്ടായിരുന്നു. എന്നാല്‍, പുതിയ ബില്ലില്‍ തറവില നിശ്ചയിക്കാനുള്ള വ്യവസ്ഥ തന്നെ ബില്ലില്‍ മാറ്റി. നിലവില്‍ 20 അംഗങ്ങളുള്ള റബര്‍ ബോര്‍ഡില്‍ പുതിയ ബില്‍ പ്രകാരം 30 അംഗങ്ങളുണ്ടാവും. എന്നാല്‍, കേരളത്തില്‍നിന്ന് നിലവില്‍ എട്ട് അംഗങ്ങളുള്ളത് ആറായി കുറയും. ഭൂരിപക്ഷം അംഗങ്ങളേയും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. ഇതു റബര്‍ ബോര്‍ഡിന്റെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുമെന്നാണ് ഭീതി. -കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ ബോര്‍ഡില്‍ അടിച്ചേല്പിക്കാന്‍ ഇടയാക്കുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത്രത്ര വിശ്വസനീയമല്ല. റീജ്യണല്‍ ഓഫീസുകള്‍ പൂട്ടിയതിനു കാരണം റബര്‍ ബോര്‍ഡിന്റെ ജീവനക്കാരേയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളേയും കാര്യക്ഷമമായി ഉപയോഗിക്കാനാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. റബര്‍ കയറ്റുമതി, ഇറക്കുമതി എന്നിവയെക്കുറിച്ച് പ്രത്യേകിച്ചും കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കാനുള്ള ഉത്തരവാദിത്വം ബോര്‍ഡിനുണ്ടായിരുന്നു. പുതിയ ബില്‍ പ്രകാരം ഈ ഉപദേശം കേന്ദ്രസര്‍ക്കാരിനു വേണമെങ്കില്‍ സ്വീകരിക്കാം, ഇല്ലെങ്കില്‍ തള്ളാം. ഇതോടെ ബോര്‍ഡിന്റെ പ്രസക്തിതന്നെ ഇല്ലാതാകും.

]]>
കെ.എസ്.ആര്‍.ടി.സി രക്ഷപെടില്ലേ; കാരണങ്ങളില്‍ ചിലത് ഇതൊക്കെയാണ്https://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/02/what-is-the-way-to-save-ksrtchttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Feb/02/what-is-the-way-to-save-ksrtc#comments69997b5d-36c6-4c9f-80d1-e6bd9ee4a47aFri, 02 Feb 2024 03:49:55 +00002024-02-02T03:49:55.467Zപി.എസ്. റംഷാദ്/api/author/1896084ksrtc,K B Ganesh Kumar,ksrtc-swift,public transportation,crisis in ksrtcറിപ്പോർട്ട് ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമില്ലാതെ സ്റ്റാര്‍ട്ടു ചെയ്തു നിര്‍ത്തിയിരിക്കുന്ന ബസ് കണ്ട് കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ കാരണം തിരക്കിയത് സ്വാഭാവികം. പക്ഷേ, ആ ബസ് പാറശാലയില്‍നിന്ന് തമ്പാനൂരിലേക്ക് ഓടിച്ചു വന്ന ഡ്രൈവര്‍ അത്രയ്ക്കങ്ങ് സ്വാഭാവികമായല്ല മറുപടി പറഞ്ഞത്. ''ആ വണ്ടി സെല്‍ഫൊന്നും എടുക്കുന്നില്ല. പറഞ്ഞു മടുത്തു. എങ്കില്‍പ്പിന്നെ തിരിച്ചുപോകുന്നതുവരെ ഓഫ് ചെയ്യണ്ടാന്ന് വച്ചു.'' മറുപടിക്കു പ്രതികരണമായി നടപടിയാണ് ഉണ്ടായത്. പാറശാല ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരനായ ഡ്രൈവര്‍ പി. ബിജുവിനെ പിരിച്ചുവിട്ടു. ഡ്രൈവര്‍ ഡീസല്‍ പാഴാക്കുന്നത് തടയാതിരുന്നതിന് കണ്ടക്ടര്‍ രജിത്ത് രവിക്കും ബസ് സെല്‍ഫ് എടുക്കാത്ത കാര്യം അറിയിച്ചിട്ടും പരിഹരിക്കാത്ത പാറശാല ഡിപ്പോയിലെ ചാര്‍ജ്മാന്‍ കെ. സന്തോഷ് കുമാറിനും സസ്പെന്‍ഷന്‍. ജനുവരി 9-ന് സി.എം.ഡി തലസ്ഥാനത്തെ ആസ്ഥാന ഡിപ്പോ സന്ദര്‍ശിക്കുമ്പോഴായിരുന്നു സംഭവം. ജോലി പോയ ഡ്രൈവര്‍ ബിജുവിന്റെ സഹപ്രവര്‍ത്തകരുടെ സംശയമിതാണ്: ഡ്രൈവര്‍ പലവട്ടം പറഞ്ഞിട്ടും ബസ് നന്നാക്കിക്കൊടുക്കാത്തതിനാണ് ചാര്‍ജ്മാനെ സസ്പെന്റ് ചെയ്തതെങ്കില്‍ ഡ്രൈവര്‍ ചെയ്ത തെറ്റെന്താണ്? സി.എം.ഡിയോട് 'വിനയമില്ലാതെ' പ്രതികരിച്ചതാണ് ബിജുവിന്റെ തെറ്റെന്നു മേലുദ്യോഗസ്ഥര്‍ പറയുന്നു. ഒരാഴ്ചയിലധികമായി കെ.എസ്.ആര്‍.ടി.സിയില്‍ പുകയുകയാണ് ഈ നടപടി. അല്ലെങ്കില്‍ത്തന്നെ പ്രശ്നങ്ങള്‍ക്കു കുറവൊന്നുമില്ലാത്ത കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ ഒരു പ്രശ്നം കൂടി. താല്‍ക്കാലിക ജീവനക്കാരനെ പറഞ്ഞുവിടാന്‍ ചോദ്യവും പറച്ചിലും നോട്ടീസുമൊന്നുമില്ലാത്തതുകൊണ്ട് ബിജുവിന്റെ ഭാഗം കെ.എസ്.ആര്‍.ടി.സി കേട്ടിട്ടില്ല. ജീവനക്കാരുടെ കണ്ണീരിനും പ്രതിഷേധത്തിനുമിടയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കെ.എസ്.ആര്‍.ടി.സിക്കു പാവപ്പെട്ട ഒരു ഡ്രൈവറെക്കൂടി വഴിയാധാരമാക്കിയിട്ട് എന്തു കിട്ടാന്‍ എന്ന ചോദ്യമാണ് ബാക്കി.

സാധാരണ ജീവനക്കാര്‍, സംഘടനകള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സി.എം.ഡി, ഗതാഗതമന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി എന്നിങ്ങനെ വലിയൊരു ശൃംഖലയുടെ ആശങ്കയും തലവേദനയും പരിഹാരമില്ലാത്ത പ്രശ്നവുമായി തുടരുന്ന കെ.എസ്.ആര്‍.ടി.സിയുടെ പ്രതാപകാലം തിരിച്ചുവരാനുള്ള വിദൂരസാധ്യതപോലും ഇവരിലാരും കാണുന്നില്ല. പ്രതാപകാലമെന്നാല്‍, ശമ്പളവും പെന്‍ഷനും മുടങ്ങാതിരുന്ന കാലം. കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുക എന്നത് ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ഒരു കാര്യമായേക്കാം. അങ്ങനെയെങ്കില്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ശരിയായ ഇടപെടലുകള്‍ ആവശ്യമല്ലേ?

പൊതുഗതാഗതത്തിന്റെ ആവശ്യകത

''കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുമ്പോള്‍ നമ്മുടേതാണല്ലോ ഇത് എന്ന തോന്നലാണ്; പ്രൈവറ്റ് ബസില്‍ കയറുമ്പോള്‍ അതു കിട്ടില്ല'', പറയുന്നത് തിരുവനന്തപുരം നഗരപരിസരത്തുനിന്ന് ദിവസവും കെ.എസ്.ആര്‍.ടി.സി ബസില്‍ മാത്രം സെക്രട്ടേറിയറ്റില്‍ ജോലിക്കു പോയിവരുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍. തന്റെ 24 രൂപ പൊതുമേഖലയ്ക്കു കിട്ടിയാല്‍ മതി എന്നാണ് തീരുമാനം. അതുകൊണ്ട് പ്രൈവറ്റ് ബസില്‍ കയറില്ല. ഇടയ്ക്ക് സ്‌കൂട്ടറിലും പോകും. കാറുണ്ടെങ്കിലും ചെറിയ യാത്രകള്‍ക്ക് അതെടുത്ത് ഗതാഗതക്കുരുക്ക് കൂട്ടാന്‍ തയ്യാറല്ല എന്നുമുണ്ട് തീരുമാനം. അത്രയ്ക്ക് സാമൂഹിക പ്രതിബദ്ധത ഉള്ളതുകൊണ്ട് അദ്ദേഹം പറയുന്ന ഈ കാര്യം കൂടി കണക്കിലെടുക്കാം: ''ആളുകള്‍ക്ക് ബസില്‍, പ്രത്യേകിച്ചും 'ട്രാന്‍സ്പോര്‍ട്ട് ബസില്‍' കയറണമെന്നു തോന്നണം. അതിനു ജീവനക്കാരുടെ പെരുമാറ്റം കൂടി നന്നാകണം. പ്രൈവറ്റ് ബസുകാരെ സഹിക്കാന്‍ വയ്യാത്തതുകൊണ്ടുകൂടിയാണ് ആളുകള്‍ കെ.എസ്.ആര്‍.ടി.സിയിലേക്കു വരുന്നത്. അവരോട് കുറച്ചുകൂടി മാന്യമായി പെരുമാറണം.''

മന്ത്രി കെ.ബി. ഗണേഷ് കുമാറും ഇതുതന്നെയാണ് മറ്റൊരുവിധത്തില്‍ പറയുന്നത്; പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊരു യാഥാര്‍ത്ഥ്യമാണ് എന്നു വ്യക്തമാക്കുന്ന നിരവധി പ്രതികരണങ്ങളാണ് കേള്‍ക്കുന്നത്; അതും യാത്രക്കാരില്‍നിന്ന്. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടത്തിലും ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ഉള്‍പ്പെടെ ഇപ്പോള്‍ ആ സ്ഥാപനം ചെന്നുപെട്ടിരിക്കുന്ന ഗുരുതര പ്രതിസന്ധിയിലും താഴെനിന്നു മുകളിലേക്കും മുകളില്‍നിന്നു താഴേയ്ക്കും പല തലങ്ങളിലെ ജീവനക്കാരുടെ പങ്ക് വളരെ വലുതാണ് എന്ന് തുറന്നുസമ്മതിക്കാന്‍ അവര്‍ക്കും അവരുടെ സംഘടനകള്‍ക്കും മടിയാണ്. കാരണമുണ്ട്: ''ജീവനക്കാരില്‍ കുറച്ചു പേര്‍ മാത്രമാണ് മോശമായി പെരുമാറുന്നത്. അത് പൊതുവായ രീതിയാണ് എന്നു വരുത്താന്‍ ചില കേന്ദ്രങ്ങള്‍ കാര്യമായി ശ്രമിക്കുകയാണ്. പ്രധാനമായും പ്രൈവറ്റ് ബസുകാരും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ് ഇതിനു പിന്നില്‍'', പറയുന്നത് പ്രമുഖ തൊഴിലാളി സംഘടനകളിലൊന്നിന്റെ പ്രാദേശിക നേതാവ്. പക്ഷേ, ഈ തുറന്നുപറച്ചില്‍ ഇവരുടെ സംസ്ഥാന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. അവര്‍ക്ക് സ്വകാര്യ ബസ് മുതലാളിമാരെ പിണക്കാന്‍ താല്പര്യമില്ലാത്തതാണു കാരണം.

അവിടെ തുടങ്ങുന്നു യഥാര്‍ത്ഥ പ്രശ്നവും പ്രതിസന്ധിയും. സി.എം.ഡിയേയും ചിലപ്പോള്‍ മന്ത്രിയെത്തന്നെയും തങ്ങള്‍ വരച്ച വരയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടയില്‍ തൊഴിലാളി സംഘടനകള്‍ക്കു സ്വയമൊന്നു തിരുത്താന്‍ തീരെ സമയമില്ല. ''തിരുത്തിയാല്‍ നന്നായിപ്പോയാലോ; അവരവരും കെ.എസ്.ആര്‍.ടി.സിയും'' എന്നു പരിഹസിക്കുന്നത് മുന്‍ സി.എം.ഡിമാരിലൊരാള്‍. അങ്ങനെയൊരു പ്രശ്നമേഖലയായി, ഒരുകാലത്ത് കേരളത്തിന്റെ അഭിമാന പൊതുഗതാഗത മേഖലയായിരുന്ന കെ.എസ്.ആര്‍.ടി.സി പതറിനില്‍ക്കുമ്പോഴാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് രണ്ടര വര്‍ഷമായതും ഘടകകക്ഷികള്‍ക്കു സി.പി.എം കൊടുത്ത വാക്ക് പാലിക്കാന്‍ മാറ്റിയ രണ്ടു മന്ത്രിമാരിലൊരാള്‍ ഗതാഗതമന്ത്രി ആയതും. ആന്റണി രാജുവിനു പകരം കെ.ബി. ഗണേഷ് കുമാര്‍ വന്നു. പക്ഷേ, അതുകൊണ്ടുമാത്രം മാറ്റങ്ങള്‍ ഉണ്ടാകില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും ചിലതൊക്കെ മാറും എന്ന സൂചനയും പ്രതീതിയും നല്‍കിയിരിക്കുകയാണ് പുതിയ മന്ത്രി.

തുടരുന്ന ദുരനുഭവങ്ങള്‍

ഉടുപ്പിയിലേക്ക് ടിക്കറ്റ് കൊടുത്തിട്ട് കാസര്‍കോട്ട് ഇറക്കിവിട്ട സ്വിഫ്റ്റ് ബസിലെ അനുഭവം തൊട്ടടുത്ത ദിവസമാണല്ലോ ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസിനെ മാത്രം ആശ്രയിച്ചിരുന്ന തലസ്ഥാനത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 'വെളിപ്പെടുത്തിയ' അനുഭവം കുറച്ചുകൂടി മാരകമാണ്. സിറ്റി സര്‍വ്വീസില്‍ ശ്രീകാര്യത്തുനിന്ന് സ്റ്റാച്യുവിലേക്കുള്ള യാത്ര. കയറുന്ന യാത്രക്കാരോടൊക്കെ ആ ഡോറങ്ങ് അടയ്ക്കണം എന്ന് കണ്ടക്ടര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുന്നതിനു മുന്‍പ് അടയ്ക്കാന്‍ വൈകുന്നവരോട് ദേഷ്യപ്പെടുന്നുമുണ്ട്, ''ഓരോന്ന് രാവിലെ ഇറങ്ങിക്കോളും.'' നഗരത്തില്‍ അയ്യന്‍കാളി ഹാളിനടുത്ത് ഇറങ്ങിയ മുതിര്‍ന്ന പൗരനായ ഒരു യാത്രക്കാരന്‍ സഹികെട്ട് കണ്ടക്ടറോട് പറഞ്ഞു: ''ഡോറടയ്ക്കുന്നത് യാത്രക്കാരുടെ ജോലി അല്ല. ഞങ്ങള്‍ മര്യാദയുടെ പേരില്‍ ചെയ്യുമ്പോള്‍ നിങ്ങളത് അടിച്ചേല്പിക്കാന്‍ നില്‍ക്കരുത്.'' പിന്നെയുണ്ടായത് കണ്ടക്ടറുടെ അസഭ്യവര്‍ഷമാണ്. അടി കിട്ടുന്നതിനു മുന്‍പ് യാത്രക്കാരന്‍ ബസില്‍നിന്ന് ഇറങ്ങി; അല്ല ചാടി. ഈ നേരനുഭവം സ്വകാര്യ ബസുകാര്‍ പ്രചരിപ്പിക്കുന്നതല്ല. പക്ഷേ, എല്ലാവരും ഇങ്ങനെയല്ലല്ലോ എന്നു പറഞ്ഞ് ലഘൂകരിക്കാനാണ് തൊഴിലാളി നേതാക്കള്‍ക്ക് ഇഷ്ടം.

കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാന്‍ യാത്രക്കാര്‍ ഇരച്ചുകയറേണ്ട സമയത്താണ് പാവപ്പെട്ട യാത്രക്കാരന്‍ കണ്ടക്ടറുടെ ചീത്തവിളി കേട്ടു ചാടുന്നത്. പല തരം ദുരനുഭവങ്ങളിലൊന്നു മാത്രമാണ് ഇതും. പക്ഷേ, കെ.എസ്.ആര്‍.ടി.സി തകരണമെന്നും ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മാറരുതെന്നുമല്ല കേരളം ആഗ്രഹിക്കുന്നത്. തിരിച്ചുവരണമെന്നും ഇതില്‍ പ്രതീക്ഷവയ്ക്കുന്ന എല്ലാവര്‍ക്കും ആശ്രയമാകണം എന്നുമാണ്. ദുരവസ്ഥയുടെ നിലയില്ലാക്കയത്തില്‍ മുങ്ങുന്ന കെ.എസ്.ആര്‍.ടി.സിയെ ആര്, എങ്ങനെ രക്ഷിക്കും? ജീവനക്കാര്‍ മാത്രമാണോ പ്രതിസന്ധിക്കു കാരണക്കാര്‍?

വ്യവഹാരങ്ങള്‍ പലവിധം

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ കിട്ടി ജീവിക്കാമെന്നു കരുതേണ്ടെന്നും മറ്റു മാര്‍ഗ്ഗം നോക്കുന്നതാണ് നല്ലതെന്നും ഈയിടെ പറഞ്ഞത് ഹൈക്കോടതിയാണ്. പെന്‍ഷന്‍ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇതു പറഞ്ഞത്. പെന്‍ഷന്‍ എല്ലാ മാസവും ആദ്യ ആഴ്ചയില്‍ കൊടുക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ നവംബറിലേയും ഡിസംബറിലേയും പെന്‍ഷന്‍ കിട്ടാതെ വന്നപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രണ്ടാണ് കോടതിയെ സമീപിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തത് പെന്‍ഷന്‍കാരുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പെന്‍ഷന്‍ കൊടുക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാം എന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായുമില്ല. കണ്‍സോര്‍ഷ്യമല്ല പെന്‍ഷന്‍ കിട്ടുകയാണ് പ്രധാനം എന്നുകൂടി കോടതി പറഞ്ഞു.

നവംബര്‍ മാസത്തിലെ പെന്‍ഷന്‍ കൊടുക്കാന്‍ 70.72 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ പിന്നീട് കോടതിയെ അറിയിച്ചു. കണ്‍സോര്‍ഷ്യം രൂപീകരണത്തിന് കൂടുതല്‍ സമയവും ചോദിച്ചു. പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കോര്‍പസ് ഫണ്ടിലേക്ക് ഓരോ ദിവസത്തേയും കളക്ഷനില്‍നിന്ന് പത്ത് ശതമാനം നല്‍കണം എന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറ്റൊരു വിധി. അതിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അത് അഞ്ച് ശതമാനമാക്കി കുറച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം അതായിരുന്നു. ജനുവരി ഒന്നു മുതല്‍ അത് പ്രാബല്യത്തിലായി. പക്ഷേ, എല്ലാക്കാലത്തേക്കുമല്ല; നിലവിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്താണ് ഈ ഇളവ്. എത്രയും വേഗം പത്തു ശതമാനം എന്നത് പുന:സ്ഥാപിക്കണം. ''എന്നുവച്ചാല്‍, ഈ മാസം ഒന്നു മുതല്‍, പ്രതിദിന കളക്ഷനിലെ 100 രൂപയില്‍നിന്ന് അഞ്ചു രൂപ 'പെന്‍ഷന്‍ കുടുക്കയില്‍' നിക്ഷേപിക്കുന്നത് കഴിയുന്നത്ര വേഗം പത്തു രൂപയാക്കാനുള്ള വഴി കണ്ടില്ലെങ്കില്‍ കോടതി തന്നെ ചെവിക്കു പിടിക്കും,'' ജീവനക്കാരുടെ സംഘടനാനേതാക്കളിലൊരാളുടെ പരിഹാസമാണ്. സ്ഥാപനത്തേയും അതിന്റെ സ്ഥിതിയേയും ഇങ്ങനെ പരിഹസിക്കുന്നവര്‍ മുന്‍പ് പരസ്യമായി സമൂഹമാധ്യമങ്ങളിലൊക്കെയാണ് അതു ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങനെ ചെയ്യാന്‍ മടിക്കുകയും പേടിക്കുകയും ചെയ്യുന്നു. കെ.ബി. ഗണേഷ് കുമാര്‍ വന്ന ശേഷം പെട്ടെന്നുണ്ടായ മാറ്റങ്ങളിലൊന്നാണ് ഇത്. കോര്‍പറേഷനെ ജനമധ്യത്തില്‍ മോശമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇവിടെ ഉണ്ടാകില്ല എന്ന സന്ദേശമാണ് ഗണേഷ് കുമാര്‍ കൊടുത്തത്. അത് ഏറ്റു. അതുകൊണ്ട് പേരു വെളിപ്പെടുത്താതെ ഇത്തരം പ്രതികരണം തരാനേ നിര്‍വ്വാഹമുള്ളു എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

പത്ത് ശതമാനത്തിലേക്ക് എപ്പോള്‍ മുതല്‍ മാറാന്‍ കഴിയുമെന്ന് അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. വെറുതേ അറിയിച്ചാല്‍പ്പോരാ, എങ്ങനെ സാധിക്കുമെന്നും എന്താണ് സാമ്പത്തിക സമാഹരണത്തിനുള്ള വഴിയെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് കൊടുക്കണം. ഫെബ്രുവരി രണ്ടിനാണ് ഹര്‍ജി ഇനി പരിഗണിക്കുക. അപ്പോഴേയ്ക്കും ഒരു വഴി കണ്ടെത്തുക എന്ന വലിയ ചുമതല കൂടി ചുമലിലേറ്റിയാണ് പുതിയ മന്ത്രിയുടെ വരവ്. ചെലവ് കുറയ്ക്കലിന് എല്ലാ മാര്‍ഗ്ഗങ്ങളും നോക്കുകയും പണമുണ്ടാക്കാന്‍ വേറെ വഴികളൊക്കെയുണ്ട് എന്ന് സസ്പെന്‍സ് നിലനിര്‍ത്തി പറയുകയും ചെയ്യുകയാണ് ഗണേഷ് കുമാര്‍. പക്ഷേ, കോടതിക്കു മുന്നില്‍ കൃത്യമായ റിപ്പോര്‍ട്ടു കൊടുക്കാതെ പറ്റില്ല; സമയം അധികമില്ലതാനും. സമയം നീട്ടിച്ചോദിക്കുക എന്നതിലേക്കാണ് പോകുന്നതെന്ന സൂചന ശക്തം. ഇപ്പോള്‍ത്തന്നെ പ്രതിദിന കളക്ഷനില്‍നിന്ന് വായ്പകളുടെ തിരിച്ചടവിനു മാത്രം ഒരു കോടി രൂപ മാറ്റിവയ്ക്കുന്നുണ്ട്. ഡീസല്‍ വാങ്ങുന്നതിന്റെ തുക വേറെയും.

ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ആദ്യ പത്തു ദിവസത്തിനകം കൊടുക്കണം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ കെ.എസ്.ആര്‍.ടി.സി അപ്പീല്‍ പോയപ്പോള്‍ത്തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു; ശമ്പളം അങ്ങനെ കൊടുക്കാവുന്ന സ്ഥിതിയിലല്ല കോര്‍പറേഷന്‍. അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് അനുകൂല വിധിയും നല്‍കി. അതായത് സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തു. ഗുരുതര സമ്പത്തിക പ്രതിസന്ധിയും ശമ്പളം ഒന്നിച്ചുനല്‍കാന്‍ കഴിയാത്ത സ്ഥിതിയുമാണ് അപ്പീലില്‍ ചൂണ്ടിക്കാണിച്ചത്. 2023 ഫെബ്രുവരിയില്‍ തുടങ്ങിയ രണ്ടു ഗഡു രീതി തുടരേണ്ടിവരും. അതുതന്നെ കൊടുക്കുന്നത് വായ്പ വാങ്ങിയും സര്‍ക്കാരിന്റെ സഹകരണത്തിലുമാണ്. ശമ്പളം രണ്ടു ഗഡു ആക്കുന്നത് അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ വന്നപ്പോള്‍ ജീവനക്കാരുടെ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. അത് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ജീവനക്കാരുടെ അഭിപ്രായം കൂടി ചോദിച്ച ശേഷമാണ് രണ്ടു ഗഡു ആക്കിയതെന്നും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല എന്നും അപ്പീലില്‍ കെ.എസ്.ആര്‍.ടി.സി പറഞ്ഞു.

അതേസമയം, ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും പത്തിനു മുന്‍പ് കൊടുക്കണം എന്ന ഉത്തരവ് പാലിക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടി തുടരേണ്ടിവരുമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അത് നിലനില്‍ക്കുകയാണ്. ശമ്പളക്കാര്യത്തിലെ കോടതിവിധി കെ.എസ്.ആര്‍.ടി.സി പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ തന്നെയാണ് കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയത്. ഒക്ടോബറിലെ ശമ്പളം വിതരണം ചെയ്തു എന്നു പറഞ്ഞാണ് അന്ന് കെ.എസ്.ആര്‍.ടി.സി കോടതിക്കു മുന്നില്‍ പിടിച്ചുനിന്നത്.

വഴിവിട്ട താല്‍പ്പര്യങ്ങള്‍

കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ തുടരുകയും ശമ്പളവും പെന്‍ഷനും മുടങ്ങുകയോ ശമ്പളം രണ്ടു ഗഡു ആക്കുകയോ ചെയ്യുമ്പോഴും 'ഉപദേശകസമിതി' പോലുള്ള കൊച്ചു കൊച്ച് 'അധികാര സ്ഥാന'ങ്ങളെച്ചൊല്ലിയുള്ള തര്‍ക്കത്തിനും കെറുവിനുമൊന്നും കുറവില്ല. ആന്റണി രാജു മന്ത്രിസ്ഥാനം ഒഴിയുന്നതിനു തൊട്ടുമുന്‍പ് രൂപീകരിച്ച ഉപദേശകസമിതിയില്‍ കെ.എസ്.ആര്‍.ടി.സിയിലെ ചില ഉന്നതരുടെ വഴിവിട്ട താല്പര്യങ്ങളുണ്ടെന്നു പുറത്തുവന്നു. പ്രൈവറ്റ് ബസുടമകളുടെ ആളുകള്‍, ഗതാഗത വകുപ്പിനെ സമൂഹമാധ്യമങ്ങളിലും മറ്റും അവഹേളിച്ചവര്‍, കെ.എസ്.ആര്‍.ടി.സിയുടെ പേരുപറഞ്ഞ് പ്രൈവറ്റ് ബസുകാരെ ഭീഷണിപ്പെടുത്തുന്നവര്‍ തുടങ്ങി ആര്‍.ടി.എ ബോര്‍ഡില്‍ പ്രൈവറ്റ് ബസുകാര്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വരെ ഉപദേശകസമിതിയുടെ ഭാഗമായി. ഉപദേശകസമിതികൊണ്ട് കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. പക്ഷേ, സമിതിയില്‍ അംഗമായിരിക്കുന്നത് സ്വന്തം നിലയ്ക്ക് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗവും. മുങ്ങാന്‍ പോകുന്ന വള്ളത്തില്‍ ചാരുകസേര ഇട്ടിരുന്ന് കാറ്റുകൊള്ളുന്നവര്‍.

ഓരോ മാസവും കെ.എസ്.ആര്‍.ടി.സി ശമ്പളം കൊടുക്കുന്നത് ഇപ്പോള്‍ വാര്‍ത്തയാണ്. ഒക്ടോബറിലെ ശമ്പളം കൊടുത്തതിനെക്കുറിച്ച് കോടതിയെ അറിയിച്ച് ആശ്വാസത്തോടെ ഒന്ന് ഇരിക്കുന്നതിനു മുന്‍പുതന്നെ നവംബറിലെ ശമ്പളം വൈകിയേക്കും എന്ന പ്രചരണമുണ്ടായി. അതും മറികടന്നു; സര്‍ക്കാരിന്റെ നല്‍കിയ തുക കൊണ്ട്. നവംബറിലെ രണ്ടാം ഗഡുവായ 39 കോടി തികയാന്‍ സര്‍ക്കാര്‍ നല്‍കിയ 20 കോടി രൂപ കൂടി വേണ്ടിവന്നു. ബാങ്കില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് 19 കോടി സംഘടിപ്പിച്ചത്. ആദ്യ ഗഡുവിന് 30 കോടി സര്‍ക്കാര്‍ നല്‍കിയിരുന്നു. സംഗതി നവംബറിലെ ശമ്പളമാണെങ്കിലും രണ്ടാം ഗഡു ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയപ്പോള്‍ ഡിസംബര്‍ അവസാന ആഴ്ചയായി. പെന്‍ഷനും ശമ്പളത്തിനുമായി ഡിസംബറില്‍ മാത്രം 121 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയത്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് പ്രതിഷേധധര്‍ണ്ണ നടത്തിയെങ്കിലും അതുകൊണ്ടല്ല ശമ്പളം കിട്ടിയതെന്ന് അവര്‍ക്കും നല്ല ബോധ്യമുണ്ട്. നേരത്തെ, നവംബര്‍ മുതല്‍ പെന്‍ഷന്‍ നല്‍കാനുള്ള പണം കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കും എന്നൊക്കെ പറഞ്ഞെങ്കിലും അതു നടക്കാതെ വന്നപ്പോള്‍ നവംബറില്‍ 71 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ കേരളം പെടാപ്പാട് പെടുന്നതിനിടയിലാണ് കെ. എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താന്‍ ഇങ്ങനെ ചെലവഴിച്ചുകൊണ്ടിരിക്കേണ്ടിവരുന്നത്. പൊതുമേഖലാ ഗതാഗത സംവിധാനം നിലച്ചുപോകാതിരിക്കാനും നിരവധി കുടുംബങ്ങളെ ആത്മഹത്യയില്‍നിന്നു രക്ഷിക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് സര്‍ക്കാരിന്റെ ഇടപെടലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു.

അതിനിടെ, യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേയോ പേടിഎമ്മോ പോലെ ഏതെങ്കിലും യു.പി.ഐ വഴി ടിക്കറ്റിന്റെ പണം കൊടുക്കാന്‍ കഴിയുന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ ആധുനികവല്‍ക്കരണം എന്നു വരുത്താനാണ് ചിലരുടെ ശ്രമം. അതല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം. ദീര്‍ഘദൂര ബസുകളില്‍ ഇത് ഈ മാസം നടപ്പാക്കാനാണ് തീരുമാനം. പക്ഷേ, കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന മുഴുവനാളുകളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണോ, അവരില്‍ത്തന്നെ കൂടുതലും യു.പി.ഐ ഉപയോഗിക്കുന്നവരും ബാങ്ക് അക്കൗണ്ടില്‍നിന്ന് അങ്ങനെ പണം അയയ്ക്കാന്‍ അറിയുന്നവരുമാണോ എന്ന യാതൊരുവിധ പഠനവും നടത്തിയിട്ടില്ല; കാര്‍ഡുകള്‍ ഉപയോഗിക്കാത്ത എത്രയോ ആളുകള്‍ ഇപ്പോഴും കേരളത്തില്‍പ്പോലുമുണ്ട് എന്ന വസ്തുതയും കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതര്‍ക്കു മുന്നില്‍ ഇല്ല.

കേരളത്തിലെ ഗതാഗതവകുപ്പിന്റെ മുഖമാണ് കെ.എസ്.ആര്‍.ടി.സി. മൂന്നു വര്‍ഷം മുന്‍പ് എംപാനല്‍ കണ്ടക്ടര്‍മാരെ കോടതിവിധിയുടെ പേരില്‍ കൂട്ടത്തോട പിരിച്ചുവിട്ടത് കേരളത്തിന് ഓര്‍മ്മയുണ്ട്. അന്ന് അതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തിയെങ്കിലും വിധി നടപ്പാക്കുകതന്നെ ചെയ്തു. അത് ആ പ്രത്യേക വിഷയത്തില്‍ പുറപ്പെടുവിച്ച വിധിയും തീരുമാനവുമായിരുന്നു. ആ കണ്ടക്ടര്‍മാരുടേയും കുടുംബങ്ങളുടേയും കണ്ണുനീരിനു ഫലമൊന്നും ഉണ്ടായില്ല. എന്നാല്‍, നിലനില്‍പ്പിനായുള്ള പിടച്ചിലിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി എങ്ങാനും നിന്നുപോയാല്‍ തകര്‍ന്നുപോകുന്ന പൊതുമേഖലയുടെ കരുത്തിനേയും അതിനെ ആശ്രയിക്കുന്ന മനുഷ്യരേയും കുടുംബങ്ങളേയും മുന്നില്‍ക്കണ്ട് പുതിയ സമഗ്രപദ്ധതികള്‍ ഉണ്ടാകണം എന്നാണ് പൊതുവികാരം.

കെ.ബി. ഗണേഷ്‌കുമാര്‍
]]>
'രാഷ്ട്രീയ തമാശകള്‍ക്ക് രാഹുല്‍ ഗാന്ധിയെ ഇട്ടുകൊടുക്കരുത്'https://www.samakalikamalayalam.com/malayalam-vaarika/reports/2024/Jan/17/interview-with-binoy-vishwam-197032.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2024/Jan/17/interview-with-binoy-vishwam-197032.html#commentsce1df72e-e063-4796-b42c-6b147df78191Wed, 17 Jan 2024 09:02:00 +00002024-01-17T09:05:00.000Zബിനോയ് വിശ്വം/api/author/1913842cpi,aisf,binoy viswam,video interview,political interviewറിപ്പോർട്ട് പാര്‍ട്ടി സമ്മേളനത്തിന്റെ സ്വാഭാവിക പ്രക്രിയയിലൂടെ അല്ല ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായത് എന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. 2024 ജൂലൈ ഒന്നുവരെ രാജ്യസഭാംഗമാണ്; സി.പി.ഐയുടെ കക്ഷിനേതാവും. പാര്‍ട്ടി ഏല്‍പ്പിച്ച ആ ചുമതലയോടു നീതിപുലര്‍ത്തിയ അഞ്ചര വര്‍ഷമാണ് കഴിഞ്ഞത്. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇടതുപക്ഷത്തിന്റെ പൊതു രാഷ്ട്രീയ നിലപാടുകളും ആവശ്യപ്പെടുന്ന വലിയ ഇടപെടലുകള്‍ പാര്‍ലമെന്റില്‍ ആവശ്യമുള്ള കാലം. സ്വന്തം സാന്നിധ്യം ശരിയായി അടയാളപ്പെടുത്തുന്ന വിധമാണ് ബിനോയ് വിശ്വം അതു നിര്‍വ്വഹിച്ചത്. 83 ശതമാനമാണ് രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന്റെ ഹാജര്‍ നില. ദേശീയ ശരാശരി 79 ശതമാനമായിരിക്കെയാണ് ഇത്. 315 ചര്‍ച്ചകളില്‍ പങ്കെടുത്തു; ദേശീയ ശരാശരി 108.1. ചോദ്യങ്ങള്‍ ചോദിക്കുന്നതിലെ ദേശീയ ശരാശരി 247.12. ബിനോയ് വിശ്വം ചോദിച്ചത് 449. രണ്ടു സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. സംസ്ഥാന ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം എന്നതും അന്ധവിശ്വാസങ്ങള്‍ക്കെതിരായ ബില്ലും ഉള്‍പ്പെടെ മൂന്നെണ്ണം കൂടി വരാനുണ്ട്. മൂന്നും സ്വീകരിച്ചു; അവതരിപ്പിക്കാനുള്ള തീയതി കാത്തിരിക്കുന്നു. 
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എന്ന നിലയില്‍ സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ ഭാഗമായതുവഴി കിട്ടിയത് രാഷ്ട്രീയ അനുഭവസമ്പത്തിന്റെ വിലമതിക്കാനാകാത്ത ശേഖരം. അതുമായാണ് കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിനു തുടര്‍ച്ചയായി സെക്രട്ടറിയായത്. പക്ഷേ, അതു മാത്രമല്ല; വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ രാഷ്ട്രീയ കലാപങ്ങളില്‍നിന്നു മുക്തമാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച എം.എല്‍.എ, വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലെ വനം മന്ത്രി. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചുമതല. ''നല്ല കമ്യൂണിസ്റ്റായി ജീവിക്കണം, നല്ല കമ്യൂണിസ്റ്റായി മരിക്കണം; കയ്യില്‍ കളങ്കമുണ്ടാകരുത്; ജനങ്ങളോടു വഞ്ചന കാണിക്കരുത്. അതിനിടയില്‍ പാര്‍ട്ടി എന്തെങ്കിലും കടമകള്‍ തന്നാല്‍ ഏറ്റെടുക്കുക എന്നല്ലാതെ ഒരിക്കലും പാര്‍ട്ടിയില്‍ ഇന്ന ആളാകണം എന്ന് ആഗ്രഹിച്ചിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയാകണം എന്ന് ആഗ്രഹിച്ചിട്ടേയില്ല'' -ബിനോയ് വിശ്വം പറയുന്നു.
വനം മന്ത്രിയായിരുന്ന കാലത്ത് കേരളം ഏറെ ശ്രദ്ധിച്ച ഒരു ഭൂമി ഇടപാടിനെ ഇടതുപക്ഷ മൂല്യബോധത്തിന്റെ ജാഗ്രതകൊണ്ട് ചെറുത്തുതോല്‍പ്പിച്ചതിനെക്കുറിച്ച് ഭാഗികമായെങ്കിലും മനസ്സു തുറന്ന വര്‍ത്തമാനം കൂടിയാണ് ഇത്. കേരള രാഷ്ട്രീയത്തില്‍ ബിനോയ് വിശ്വത്തിനിത് പുതിയ തുടക്കമല്ല. പക്ഷേ, കാനത്തിന്റെ തുടര്‍ച്ചക്കാരനില്‍നിന്നു കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പലതിനും നല്‍കുന്ന മറുപടികളില്‍ ബിനോയ് വിശ്വത്തിനുള്ള ആമുഖമുണ്ട്.
----
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മഹത്തായ ഭൂതകാലമുള്ള പാര്‍ട്ടിയാണ്. പി. കൃഷ്ണപിള്ള മുതല്‍ ഇങ്ങോട്ട് വലിയ നേതാക്കളുടെ വലിയ നിര അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അതു കഴിഞ്ഞ് സി.പി.ഐയിലും ഉണ്ടായിട്ടുണ്ട്. അവര്‍ ഓരോരുത്തരുടേയും വിയോഗവേളയില്‍, 'ജീവിക്കുന്നു ഞങ്ങളിലൂടെ' എന്നു പ്രവര്‍ത്തകരും നേതാക്കളും മുദ്രാവാക്യം മുഴക്കാറുണ്ട്. ആ വാഗ്ദാനവും സി.പി.ഐയുടെ കാമ്പും കരുത്തും ഇപ്പോഴും നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയുന്നുണ്ടോ? 


ആ മുദ്രാവാക്യത്തില്‍ ഒരു ആഹ്വാനമുണ്ട്, താക്കീതുണ്ട്, യാഥാര്‍ത്ഥ്യങ്ങളിലേക്കു കണ്ണ് തുറക്കാനുള്ള നിര്‍ദ്ദേശമുണ്ട്. ആ മുദ്രാവാക്യം വളരെ ശരിയാണ്. ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു ചൂണ്ടിക്കാണിച്ചു പറയാന്‍ ഒരുപാടു പേര്‍ കടന്നുപോയിട്ടുണ്ട്. അവരെല്ലാം കെട്ടിപ്പടുത്ത, ഉണ്ടാക്കിയെടുത്ത പാര്‍ട്ടിയിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്കെല്ലാം ഓരോ നിമിഷവും അത് ഓര്‍മ്മയുണ്ട്. ഞങ്ങളല്ല ഈ പാര്‍ട്ടി ഉണ്ടാക്കിയത്. ത്യാഗപൂര്‍ണ്ണമായി ജീവിതം നയിച്ച വലിയവലിയ മനുഷ്യര്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ്. സ്വന്തം നാടിനേയും ജനങ്ങളേയും കൊടിയേയും പ്രാണനേക്കാള്‍ വലുതായി കണ്ടവര്‍. അവരാണ് പാര്‍ട്ടി കെട്ടിപ്പടുത്തത്. അവരുടെ പാതയില്‍ ഉറച്ചുനില്‍ക്കാനുള്ള ബോധ്യമാണ് ആ മുദ്രാവാക്യം. ആ അര്‍ത്ഥത്തില്‍ അതു വളരെ ശരിയാണ്. കുട്ടിക്കാലത്തേ ഞാന്‍ വിളിച്ച മറ്റൊരു മുദ്രാവാക്യമുണ്ട്: വൈക്കത്തെ എല്ലാ ജാഥകളിലും അന്നൊക്കെ വിളിച്ച മുദ്രാവാക്യമാണ്, ''കമ്യൂണിസ്റ്റ് പാര്‍ട്ടി നാടിന്റെ ജീവന്‍.' ഏറ്റവും ഇഷ്ടപ്പെട്ട മുദ്രാവാക്യമാണ് അത്. ഇപ്പോഴും പ്രസംഗിക്കുമ്പോള്‍ അന്തരീക്ഷം അങ്ങനെയാണെങ്കില്‍ അതൊക്കെ ഓര്‍ത്ത് പറയാറുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി നാടിന്റെ ജീവനാണ്, ജീവനാകണം. അങ്ങനെ നാടിന്റെ ജീവനാകാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമത്തില്‍ വഴി കാണിക്കാന്‍ അര്‍ഹമായ ജീവിതം നയിച്ച ഒരുപാട് പേരുണ്ട്. അതാണ് സമ്പത്തും ഒസ്യത്തും. അതിനെ മുറുകെപിടിക്കാനുള്ള കടമയെക്കുറിച്ചാണ് ആ മുദ്രാവാക്യം ഓര്‍മ്മിപ്പിക്കുന്നത്.

ബിനോയ് വിശ്വം


വീഴ്ചകളും കുറവുകളും അറിഞ്ഞുകൊണ്ടേ അത് ഏറ്റെടുക്കാന്‍ പറ്റുകയുള്ളൂ. നമ്മളില്‍ അവര്‍ ജീവിക്കണമെങ്കില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി നാടിന്റെ ജീവനാകണമെങ്കില്‍ ഞങ്ങള്‍ ഞങ്ങളോടു തന്നെ ഒരുപാട് സമരം ചെയ്യണം. ജീവിക്കുന്ന ഈ സമൂഹത്തില്‍ ഒരുപാട് 'ദുഷ്ടുകള്‍' ഉണ്ട്. അവ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തേയ്ക്കു കടക്കാന്‍ അനുവദിക്കാന്‍ പാടില്ല. പക്ഷേ, പലപ്പോഴും കടന്നു വരും. അതു യാദൃച്ഛികമല്ല. നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ ഭാഗമാണത്. ഒരുകാലത്ത് ഇടതുപക്ഷ മൂല്യങ്ങളെല്ലാം വലതുപക്ഷ പാര്‍ട്ടികളെപ്പോലും സ്വാധീനിക്കാന്‍ പോന്നതായിരുന്നെങ്കില്‍ ഇന്നു കാറ്റ് മാറിയാണ് വീശുന്നത്. വലതുപക്ഷ ആശയങ്ങള്‍ക്കു വലിയ മുന്‍തൂക്കമുണ്ട്. ഇടതുപക്ഷ ആശയങ്ങളെ ആക്രമിക്കാനും കീഴ്പെടുത്താനുമുള്ള ശക്തിനേടിയ വൈറസ് ആണ്. അവയെ ചെറുത്തുനില്‍ക്കാനുള്ള കഴിവാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാകേണ്ടത്. അതാണ് ഞാന്‍ പറഞ്ഞത്: സമരമാണ്; ആ സമരം ഞങ്ങള്‍ ഞങ്ങളോടു തന്നെ ചെയ്യേണ്ട സമരമണ്. അതു തുടരും.

ഭരണത്തുടര്‍ച്ചയിലാണല്ലോ സി.പി.ഐ ഉള്‍പ്പെടുന്ന എല്‍.ഡി.എഫ്; അത് എപ്പോഴും ഉണ്ടാകുന്നതല്ല. തുടര്‍ച്ചയായി ഭരണകക്ഷിയാകുന്നത് പാര്‍ട്ടി സംഘടനയെ ദുര്‍ബ്ബലപ്പെടുത്തിയതായി വിലയിരുത്തലുണ്ടോ? 


ഇല്ല. പാര്‍ട്ടി സംഘടന ശക്തിപ്പെടുകയാണ്. ഈ ഭരണത്തിന്റെ നിഴലിലോ മറവിലോ അല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്. ഭരണത്തുടര്‍ച്ചയ്ക്ക് ഇടയാക്കിയ ഒരു സാഹചര്യമുണ്ട്. ഈ ഭരണം, സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍, നയങ്ങള്‍ തുടങ്ങിയവ ഇടതുപക്ഷത്തേപ്പറ്റിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും ഉണ്ടാക്കിയ മതിപ്പാണ് അനുകൂല അന്തരീക്ഷമുണ്ടാക്കിയത്. പാര്‍ട്ടി മുന്നോട്ടാണ് പോകുന്നത്. എണ്ണത്തിലും സ്വാധീനത്തിലുമെല്ലാം പാര്‍ട്ടി വളരുകയാണ്. പക്ഷേ, ആ വളര്‍ച്ചയുടെ തോത് പാര്‍ട്ടിക്കു ഗുണത്തിലും നേടാന്‍ കഴിയണം. ക്വാളിറ്റിയും ക്വാണ്ടിറ്റിയും കമ്യൂണിസ്റ്റ് സംസ്‌കാരത്തിലും കമ്യൂണിസ്റ്റ് ശീലങ്ങളിലും കൂടി ശക്തിപ്പെടേതുണ്ട്. എണ്ണത്തില്‍ വളരണം എന്നതു ശരിയാണ്. പക്ഷേ, അതുമാത്രം പോരാ. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്താണ് എന്നതിനു മാതൃകയാകേണ്ടതുണ്ട്. ഞങ്ങളെല്ലാം കണ്ടുപഠിച്ചത് ആ മാതൃകയാണ്. അതു കണ്ടാണ് ഞങ്ങളെല്ലാം വളര്‍ന്നത്. അതിന്റെയൊരു കരുത്ത് ഞങ്ങള്‍ക്കെല്ലാമുണ്ട്. ഞങ്ങളുടെ പുറകേ വരുന്ന സഖാക്കള്‍ക്കു പഠിക്കാനുള്ള എന്തെങ്കിലും ഞങ്ങള്‍ ജീവിച്ചു കാണിച്ചുകൊടുക്കണം. ഞങ്ങള്‍ അലമ്പന്മാരും അഴിമതിക്കാരും വഞ്ചകരുമായി മാറിയാല്‍ അതായിരിക്കും ആ തലമുറ കാണുന്നത്. അങ്ങനെയല്ല ഞങ്ങള്‍ ജീവിക്കേണ്ടത്. ഞങ്ങള്‍ക്കു വഴികാണിച്ചവര്‍ എങ്ങനെ ജീവിച്ചോ അങ്ങനെയാണ് ഞങ്ങളും ജീവിക്കേണ്ടത്. സമൂഹത്തെ ശരിയായി അറിയണം. ആ അറിവ് ആര്‍ജ്ജിക്കലിനെയാണ് ഞാന്‍ സമരം എന്ന് ഉദ്ദേശിച്ചത്.

പാര്‍ട്ടിയെക്കുറിച്ച് ഉണ്ടായ മതിപ്പ് എന്നു പറയുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യം മുതല്‍തന്നെ സി.പി.ഐ എടുത്ത ചില മൗലികമായ നിലപാടുകള്‍ മൂലമാണല്ലോ. മാവോയിസ്റ്റ് വെടിവയ്പ്, യു.എ.പി.എ എന്നിവ ഉദാഹരണം. മുന്നണിക്കുള്ളില്‍, സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് തിരുത്തുന്ന ഒരു ശക്തിയായാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, കാനം രാജേന്ദ്രന്റെ കാലത്തുതന്നെ ആ ഇടപെടലുകള്‍ക്ക് ഒരു ദൗര്‍ബ്ബല്യം ഉണ്ടായോ?

 
ഇതെല്ലാം മാധ്യമങ്ങളുടെ ഒരു പ്രത്യേക ശൈലിയാണ്. പൊതുവേ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു രീതിയുണ്ട്. അത് ചില ക്ലീഷേ പ്രയോഗങ്ങളാണ്. ചില വാക്കുകള്‍ ഉണ്ടാക്കുകയാണ്. തിരുത്തല്‍ ശക്തി എന്ന പേര് സി.പി.ഐക്ക് അങ്ങനെ ഇട്ട പേരാണ്. സി.പി.ഐ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍നിന്നുകൊണ്ട് പാര്‍ട്ടി എന്താണോ ചെയ്യേണ്ടത് ആ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതു പറയാനും പ്രവര്‍ത്തിക്കാനും ചിന്തിക്കാനുമാണ് സി.പി.ഐ ശ്രമിച്ചിട്ടുള്ളത്. ഈ നയം കാനത്തിന്റെ തുടക്കമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലത്തും അങ്ങനെത്തന്നെ ആയിരുന്നു. മാവോയിസ്റ്റ് വേട്ടയും യു.എ.പി.എയും എടുത്തു പറഞ്ഞല്ലോ. കാര്യത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കേണ്ട നിലപാട് എന്താണെന്ന് സി.പി.ഐക്ക് ശരിയായി അറിയാം. അത് ഇടതുപക്ഷ നിലപാടാണ്. അതിനപ്പുറത്ത് വേറെ ഒരു തിരുത്തല്‍ എന്നു പറയുന്നതില്‍ കാര്യമില്ല. ദാറ്റ് ഈസ് ദ കമ്യൂണിസ്റ്റ് പൊസിഷന്‍. മാവോയിസം മാര്‍ക്‌സിസമല്ല എന്നു ലോകത്ത് ആദ്യം പറഞ്ഞ പാര്‍ട്ടിയാണ് സി.പി.ഐ. അത് മാര്‍ക്‌സിസത്തിന്റെ വികൃതാനുകരണം മാത്രമാണ്. പക്ഷേ, ആശയ നിലപാടുകളുടെ പേരില്‍ ആരെയും വെടിവച്ചു കൊല്ലുന്നതിനോട് കമ്യൂണിസ്റ്റുകാര്‍ യോജിക്കുന്നില്ല. വഴിതെറ്റിപ്പോയ സഖാക്കളായാണ് സി.പി.ഐ മാവോയിസ്റ്റുകളെ കാണുന്നത്. 
എല്ലാ ജനാധിപത്യാവകാശങ്ങളേയും ചവിട്ടിമെതിക്കുന്ന, ഭരണകൂടത്തിനു സമസ്താധികാരങ്ങളും നല്‍കുന്ന ഒരു തെറ്റിന്റെ പേരാണ് യു.എ.പി.എ. വലതുപക്ഷ ഗവണ്‍മെന്റുകള്‍ ഈ ജനാധിപത്യ അവകാശങ്ങളെയെല്ലാം ചവിട്ടിമെതിക്കാനും ജനങ്ങളെ ഭയപ്പെടുത്താനും സ്വാതന്ത്ര്യത്തിന്റെ എല്ലാ മൂല്യങ്ങളേയും ഇല്ലാതാക്കാനും വേണ്ടി കരുപിടിപ്പിച്ച ഒന്നാണ് യു.എ.പി.എ. അതിനെ തുടക്കം മുതല്‍ സി.പി.ഐയും സി.പി.എമ്മും എതിര്‍ക്കുകയാണ്. ആ നിലപാട് സി.പി.ഐ പറയും. അതല്ലാതെ സി.പി.ഐ കേരളത്തില്‍ കണ്ടുപിടിച്ച കാര്യമല്ല അത്. 

തിരുത്തല്‍ എന്നു പറയേണ്ടിവരുന്നതിനു കാരണമുണ്ട്. എല്‍.ഡി.എഫിനെ നയിക്കുന്നത് സി.പി.എം ആണ്; ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ ഭരിക്കുന്ന മുഖ്യമന്ത്രി സി.പി.എമ്മിന്റെയാണ്. അങ്ങനെയുള്ള ഒരു സര്‍ക്കാരിന്റെ ചില നടപടികളെ ഉള്ളില്‍നിന്നുകൊണ്ട് സി.പി.ഐ വിമര്‍ശിക്കുന്നതിനെയാണ് തിരുത്തല്‍ എന്നു വിശേഷിപ്പിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിനെതിരെ മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന വിമര്‍ശനം കൂടിയാണല്ലോ അത്? 
ഒരു രാഷ്ട്രീയശക്തി എന്ന നിലയിലും ഒരു ഗവണ്‍മെന്റ് എന്ന നിലയിലും ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിനു കടമയുണ്ട്. വലതുപക്ഷം കാണിക്കുന്ന എല്ലാ കൊള്ളരുതായ്മയേയും ജനദ്രോഹത്തേയും ജനാധിപത്യ വിരുദ്ധതയേയും ചെറുത്തു മുന്നോട്ടു പോകുന്ന ഇടതുപക്ഷ വഴിയെപ്പറ്റിയാണ് എല്‍.ഡി.എഫ് ചിന്തിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ ഈ ഗവണ്‍മെന്റിന് ഒരു ദേശീയ പ്രാധാന്യമുണ്ട്. ഞങ്ങള്‍ ബി.ജെ.പി വാഴ്ചയെ വെല്ലുവിളിക്കുന്നു. വലതുപക്ഷം കാണിക്കുന്ന എല്ലാ തെറ്റുകളേയും ഞങ്ങള്‍ വിമര്‍ശിക്കുന്നു, ഇന്ത്യ മുഴുവന്‍. അങ്ങനെ വിമര്‍ശിക്കുമ്പോള്‍ ഞങ്ങളുടെ കയ്യിലെ വലിയ ആയുധമാണ് ഈ ഗവണ്‍മെന്റ്; പ്രകാശഗോപുരമാണ്. ഇടതുപക്ഷത്തിനു ദേശീയതലത്തില്‍ത്തന്നെ ഉയര്‍ത്തിക്കാണിക്കാനുള്ള മാതൃകയാണ്. ഈ ഗവണ്‍മെന്റിനെ കൂടുതല്‍ പ്രകാശമാനമായ ബദലാക്കി മാറ്റാന്‍ സി.പി.ഐക്കും സി.പി.എമ്മിനും കടമയുണ്ട്. അതു ഞങ്ങളുടെ കടമയാണ്. തിരുത്തല്‍ എന്നത് മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിലെ സംഘടനാ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. തിരുത്തല്‍ വേണ്ടിവരുമ്പോള്‍ തിരുത്തണം. അതു ഞങ്ങളുടെ മാത്രം കാര്യമല്ല.
ഒരു കാര്യം മനസ്സിലാക്കണം: പാര്‍ട്ടിക്കകത്ത് ഒരു തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. ഞങ്ങള്‍ ആ സഖാക്കളെ മാനിക്കുകയാണ്. പാര്‍ട്ടിക്കകത്ത് കടന്നുകൂടിയിട്ടുള്ള അന്യവര്‍ഗ്ഗ വാസനകളേയും ചീത്ത പ്രവണതകളേയും തിരിച്ചറിഞ്ഞുകൊണ്ട്, അത് തിരുത്താന്‍വേണ്ടി ഒരു തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ച ചെയ്ത് അംഗീകരിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. ആ പാര്‍ട്ടിക്കു മനസ്സിലാകും തിരുത്തല്‍ എന്നാല്‍, അതിന്റെ അര്‍ത്ഥമെന്താണെന്ന്. ഞങ്ങള്‍ സഖാക്കളെപ്പോലെ, ബന്ധുക്കളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഈ ആശയങ്ങള്‍ കൈമാറുകയാണ്. ഞങ്ങള്‍ അവരേക്കാള്‍ കേമന്മാരല്ല; അവര്‍ ഞങ്ങളെക്കാള്‍ കേമന്മാരുമല്ല. ഞങ്ങള്‍ രണ്ടുപേരും ഒരു പൊതു സമീപനത്തിന്റെ ഭാഗമാണ്. അത് കണ്ടുകൊണ്ട്, ഞങ്ങള്‍ അവരേയും ഞങ്ങളേയും ഒന്നുപോലെ കണ്ടുകൊണ്ട് ഇടതുപക്ഷം അധികാരം കയ്യാളുമ്പോഴും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സമൂഹത്തില്‍ ജീവിക്കുമ്പോഴുമെല്ലാം പാലിക്കേണ്ട നിലപാടുകളേയും മൂല്യങ്ങളേയും പറ്റിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് നടത്തുന്നത്.

ദേശീയ തലത്തില്‍ ഇടതുപക്ഷം ഫാസിസത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരായ ഇടപെടലുകള്‍ക്ക് ആശയപരമായ നേതൃത്വം നല്‍കുന്ന കൂട്ടായ്മയാണല്ലോ. പക്ഷേ, നിലവിലെ സാഹചര്യം - രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇന്ത്യാ മുന്നണിക്കുള്ളില്‍ ഉയര്‍ന്ന ഭിന്നാഭിപ്രായങ്ങള്‍ ഉള്‍പ്പെടെ - ബി.ജെ.പി വിരുദ്ധ മുന്നണിയുടെ ദൗര്‍ബ്ബല്യം പ്രകടമാക്കുന്നതല്ലേ. ഈയൊരു നിര്‍ണ്ണായക രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ മാനേജ് ചെയ്യും? 


സി.പി.ഐ എടുത്ത നിലപാട് ശരിയാണ് എന്ന് ഒരിക്കല്‍ക്കൂടി ശരിവയ്ക്കുന്നതാണ് ഈ സാഹചര്യം. സി.പി.ഐയും സി.പി.എമ്മും അടക്കമുള്ള ഇടതുപക്ഷം പറഞ്ഞ രാഷ്ട്രീയം സത്യമാണെന്നു കൂടുതല്‍ വ്യക്തമായി. ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പിയാണ് മുഖ്യശത്രു. അതൊരു വെറും വലതുപക്ഷ പാര്‍ട്ടി മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തെ ഫാസിസ്റ്റ് രാഷ്ട്രീയവല്‍ക്കരിക്കുകയാണ് അവര്‍ ചെയ്യുന്നത്. തീവ്രവലതുപക്ഷത്തിനു രാഷ്ട്രീയ മേധാവിത്വം കിട്ടിയാല്‍ ഏതറ്റം വരെയും അവര്‍ പോകുമെന്ന് തെളിയിക്കുന്നതാണ് ഈ ദിവസങ്ങളിലെല്ലാം അവരുടെ പ്രവൃത്തികള്‍. എണ്ണിയെണ്ണി പറയുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തെ കാണേണ്ടത്. ഒരു അമ്പലം പണിയുന്നതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല; വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ എല്ലാ അവകാശങ്ങളുമുള്ള രാജ്യമാണ് മതേതര ഇന്ത്യ. ഈ വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. അതിനെയെല്ലാം മറന്നുകൊണ്ടാണ് ഇന്ത്യയെ ഏക മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ഒരു സെക്കുലര്‍ രാഷ്ട്രത്തെ തിയോക്രാറ്റിക് രാഷ്ട്രമാക്കി മാറ്റാന്‍ ആര്‍.എസ്.എസിന്റെ സംഘടിതമായിട്ടുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ അമ്പലം പണിയുന്നത്. ബാബരി പള്ളിയെ ഇന്ത്യയ്ക്കു മറക്കാന്‍ പറ്റില്ല. നാനൂറിലേറെ കൊല്ലക്കാലം ഇന്ത്യയുടെ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ഒരു പള്ളി. ഇവിടെ ജീവിച്ചിരുന്ന കോടാനുകോടി മുസ്ലിം സഹോദരങ്ങള്‍ അവരുടെ ആരാധനാ അവകാശത്തിന്റെ പ്രതീകമായി കണ്ടിരുന്ന പള്ളി. അതൊരു വെറും പള്ളി മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ ഇവിടെ സുരക്ഷിതരാണോ, ഭരണഘടന വാഗ്ദാനം ചെയ്ത സുരക്ഷിതത്വം തങ്ങള്‍ക്കു ലഭിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി നിന്ന പള്ളിയാണത്. രാഷ്ട്രത്തിന് അവരോടുള്ള ഉത്തരവാദിത്വത്തിന്റെ അടയാളമായി നിന്ന പള്ളി. അത് ആര്‍.എസ്.എസ് പൊളിച്ചുമാറ്റി. ബി.ജെ.പി അതിനുവേണ്ടി വലിയ ക്യാംപെയ്ന്‍ നടത്തി. സംവരണം അടക്കമുള്ള എല്ലാ മൗലിക പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ അവര്‍ ക്ഷേത്രപ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നു. ബാബരി പള്ളി പൊളിഞ്ഞുവീണതല്ല, പൊളിച്ചതാണ്. അന്ന് അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം, ''ഞങ്ങള്‍ ഇങ്ങനെയാണ് ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നത്'' എന്നാണ്. മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന സഹോദരങ്ങളുടെ ആരാധനാകേന്ദ്രം പൊളിച്ചുമാറ്റാന്‍ ഹിന്ദുമതം സമ്മതിക്കുന്നില്ല. അതല്ല ഹിന്ദു മതം. ബി.ജെ.പി ഹിന്ദുത്വ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ സംഗതി ഹിന്ദുമതല്ല; കറതീര്‍ന്ന ഫാസിസ്റ്റ് ആശയത്തെ ഭാരതവല്‍ക്കരിച്ച പേരാണ് അത്. ശബ്ദത്തില്‍ അടുപ്പമുള്ളതുകൊണ്ട് പലരും കരുതും, ഇതാണ് ഹിന്ദുമതം എന്ന്. ആ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീകരമായ അഴിഞ്ഞാട്ടമായിരുന്നു ബാബരി പള്ളി പൊളിക്കല്‍. അവിടെയാണ് ക്ഷേത്രം പണിയുന്നത്. ഒരുപാട് മുറിപ്പാടുകളുണ്ട് ആ മണ്ണില്‍. ഇന്ത്യയുടെ മതേതരത്വത്തിന്റെ നെഞ്ചിലേക്ക് ആര്‍.എസ്.എസ് കുത്തിയിറക്കിയ കഠാരയുടെ മുറിപ്പാടുണ്ട്. ആ മണ്ണിലാണ് ക്ഷേത്രം ഉയരുന്നത്. അങ്ങോട്ട് എല്ലാവരേയും ക്ഷണിച്ചുവരുത്തി ആ ഭീകരമായ കടന്നാക്രമണത്തിന് വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. ഈ രാഷ്ട്രം അതിനെ ശരിവയ്ക്കുന്നു എന്നു സമ്മതിപ്പിക്കാന്‍ നോക്കുകയാണ്. ഈ രാഷ്ട്രം അതു സമ്മതിക്കുന്നില്ല എന്നു പറയാനുള്ള അവസരമാണ്. അതുകൊണ്ടാണ് അതിനെ തടയണം എന്നതില്‍ സി.പി.ഐ ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിനു സംശയമില്ലാത്തത്. ഞങ്ങള്‍ വരുന്നില്ല എന്ന് ഒറ്റ നിമിഷംപോലും ചിന്തിക്കാന്‍ കാത്തു നില്‍ക്കാതെയാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളെപ്പോലെ പറയാന്‍ കഴിയേണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബാബരി പള്ളി പൊളിച്ചതില്‍ ഒരു പങ്കുണ്ട് കോണ്‍ഗ്രസ്സിന്. നരസിംഹ റാവുവിന്റെ മൗനം മറക്കാന്‍ പാടില്ല. ഏഴോ എട്ടോ മണിക്കൂറെടുത്തു പള്ളി പൊളിച്ചുതീര്‍ക്കാന്‍. അതുവരെ മിണ്ടിയിട്ടേ ഇല്ല, എ.ഐ.സി.സി പ്രസിഡന്റ് കൂടിയായ പ്രധാനമന്ത്രി. അതൊന്നും കോണ്‍ഗ്രസ് മറക്കരുത്, ഞങ്ങള്‍ മറന്നിട്ടില്ല, ആരും മറന്നിട്ടില്ല. പക്ഷേ, ഇന്നത്തെ കോണ്‍ഗ്രസ്, ഇന്ത്യാ സഖ്യം നയിക്കുന്ന കോണ്‍ഗ്രസ്; ബി.ജെ.പിയാണ്, ആര്‍.എസ്.എസ്സാണ് പ്രധാന എതിരാളി എന്നു തിരിച്ചറിവുള്ള കോണ്‍ഗ്രസ്, ആ രാഷ്ട്രീയം ശരിയായി പറയാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമുള്ള കോണ്‍ഗ്രസ് ഈ ക്ഷണത്തിനു മുന്നില്‍ നില്‍ക്കുന്ന നില്‍പ്പ് അപഹാസ്യമാണ്. കോണ്‍ഗ്രസ്സിന്റെ ഗാന്ധി, നെഹ്രു മൂല്യങ്ങളെ തള്ളിപ്പറയുകയാണ് ഫലത്തില്‍ അവര്‍ ചെയ്യുന്നത്. അതു പാടില്ല. പോകണോ വേണ്ടയോ എന്ന് ആശയക്കുഴപ്പമാണ്. എന്തിനാണ് ഈ ആശയക്കുഴപ്പം? അതു മാറാന്‍ കോണ്‍ഗ്രസ്സിന് ഒറ്റവഴിയേ ഉള്ളൂ. ഗാന്ധിജിയേയും നെഹ്രുവിനേയും ഓര്‍ക്കുക. ഡിസ്‌കവറി ഓഫ് ഇന്ത്യ എഴുതിയ നെഹ്രുവിനെ കോണ്‍ഗ്രസ് റീ ഡിസ്‌കവര്‍ ചെയ്യണം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരുപാടു ദൂരക്കാഴ്ചയുള്ള വിഷനറിയാണ് നെഹ്രു. കോണ്‍ഗ്രസ്സില്‍ നെഹ്രുവിനെ വായിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കും നെഹ്രുവിനെ ഓര്‍ക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുമുള്ള സ്വാധീനമാണ് ഈ ചാഞ്ചാട്ടം കാണിക്കുന്നത്. ആ ചാഞ്ചാട്ടം അവരെ സഹായിക്കില്ല. ആ ചാഞ്ചാട്ടത്തിന്റെ രൂപങ്ങളാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയത്. ആ തെറ്റ് കോണ്‍ഗ്രസ് ആവര്‍ത്തിക്കാന്‍ പാടില്ല. അതുകൊണ്ട് കോണ്‍ഗ്രസ്സിനു നിലപാട് വേണം. ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും ഈ മറയിട്ട അജന്‍ഡയിലേക്കു ഞങ്ങള്‍ പോകില്ല എന്നു പറയാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കാണിക്കണം കോണ്‍ഗ്രസ്.

കോണ്‍ഗ്രസ്സിനെ വിശ്വസിച്ച് ഒരു ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ കെട്ടിപ്പടുക്കാം എന്ന് ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ? 


ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ഭീഷണിയായി ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രതീകമായ ആര്‍.എസ്.എസ് വളര്‍ന്നുവരുമ്പോള്‍ അതിനെ ചെറുത്തേ മതിയാകൂ. ആ ചെറുക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യം പറഞ്ഞ പാര്‍ട്ടിയാണ് സി.പി.ഐ. ആര്‍.എസ്.എസ്സും അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയവുമാണ് മുഖ്യശത്രു. ആ മുഖ്യശത്രുവിനെ പരാജയപ്പെടുത്താന്‍ ബാക്കി എല്ലാവരുമായി ചേര്‍ന്നു വിശാലമായ സമര ഐക്യമുന്നണി കെട്ടിപ്പടുക്കാന്‍ മുന്നോട്ടു വരണം എന്നാണ് ഞങ്ങളെ മാര്‍ക്‌സിസം പഠിപ്പിക്കുന്നത്. ആ പാഠമാണ് ഞങ്ങളെ നയിക്കുന്നത്. എന്തെല്ലാം ദൗര്‍ബ്ബല്യമുണ്ടെങ്കിലും ചാഞ്ചാട്ടമുള്ളപ്പോഴും പലപ്പോഴും ആ പ്രവണത പുറത്തുവരുമ്പോഴും ഇന്ത്യയിലാകെ സാന്നിധ്യമുള്ള, ഒരു പാന്‍ ഇന്ത്യന്‍ സാന്നിധ്യമുള്ള മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിയെ ഒഴിവാക്കിക്കൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നണിക്ക് യുക്തിയില്ല, രാഷ്ട്രീയ ആഴമില്ല എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ ഗവണ്‍മെന്റ് നടപ്പാക്കിയ ആദ്യ ഫാസിസ്റ്റ് രാഷ്ട്രീയ പ്രക്രിയ അടിയന്തരാവസ്ഥയാണ്. അന്ന് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിനോട് ചേര്‍ന്നുനിന്ന പാര്‍ട്ടിയാണ് സി.പി.ഐ. പിന്നീട് പാര്‍ട്ടി ആ തെറ്റ് തിരുത്തി. ഇപ്പോള്‍ ഫാസിസ്റ്റുവിരുദ്ധ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ വന്നു മത്സരിച്ച രാഹുല്‍ ഗാന്ധി അത് ആവര്‍ത്തിക്കാന്‍ പോവുകയാണ്. കോണ്‍ഗ്രസ്സിനെ എങ്ങനെ വീണ്ടും ആശ്രയിക്കും? 


അടിയന്തരാവസ്ഥ തെറ്റായിരുന്നു; സംശയമില്ല. ആ തെറ്റ് തെറ്റായിത്തന്നെ ചൂണ്ടിക്കാണിക്കാന്‍ സി.പി.ഐക്ക് ആരംഭത്തില്‍ പറ്റിയില്ല. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രം കഴിയുന്ന രാഷ്ട്രീയ ആര്‍ജ്ജവം കാണിച്ചുകൊണ്ട് തെറ്റ് ജനങ്ങളോട് ഏറ്റുപറഞ്ഞു തിരുത്തിയ മഹത്വവും സി.പി.ഐക്കുണ്ട്. അടിയന്തരാവസ്ഥ തെറ്റാണ് എന്നു സമ്മതിക്കുമ്പോഴും രാജ്യം കണ്ട ഏറ്റവും വലിയ മര്‍ദ്ദക വാഴ്ച അതാണെന്നു പറയുന്നത് സത്യമല്ല. കയ്യൂര്‍ മറന്നോ, കരിവെള്ളൂര്‍ മറന്നോ, തെലുങ്കാന മറന്നോ? പഴയ കോണ്‍ഗ്രസ് വാഴ്ചക്കാലത്തെ കമ്യൂണിസ്റ്റ് വേട്ട മറന്നോ? '40-കളും '50-കളും മറന്നോ? ഭീകരമായ മര്‍ദ്ദനങ്ങളും വേട്ടകളുമുണ്ട്?

സ്വതന്ത്ര ഇന്ത്യയില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി അടിയന്തരാവസ്ഥയാണല്ലോ? 


അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ പാടില്ല. പക്ഷേ, അതാണ് രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി എന്നു പറയുമ്പോള്‍ ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട കടുത്ത മര്‍ദ്ദനങ്ങളേയും ഭീഷണികളേയും മറക്കലാണ്. അതു പുതിയ തലമുറയെ പഠിപ്പിക്കണം. അടിയന്തരാവസ്ഥയാണ് ഏറ്റവും വലിയ സംഭവം എന്നു കരുതുന്ന ഒരുപാടുപേര്‍ ഈ തലമുറയിലുണ്ട്. അല്ലെന്ന് എനിക്കുറപ്പാണ്. ഞാനതിനെ വെള്ളപൂശുകയേ അല്ല. പക്ഷേ, അടിയന്തരാവസ്ഥയില്‍ അവസാനിക്കുന്നില്ല മര്‍ദ്ദക വാഴ്ചകള്‍. ഇന്നത്തെ സ്ഥിതി എന്താ? അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമല്ലേ? അടിയന്തരാവസ്ഥയാണ് ഏറ്റവും വലിയ ഭരണകൂട ഭീകരത എന്നു പറഞ്ഞവര്‍ തന്നെ പറഞ്ഞ എത്ര സംഭവങ്ങള്‍ വേണം? ആ രാഷ്ട്രീയം കാണണ്ടേ? ഇന്നത്തെ ഫാസിസ്റ്റ് ഭീകരതയുടെ രൂക്ഷമായ ജനദ്രോഹ സ്വഭാവം മറച്ചുവയ്ക്കാന്‍ അവര്‍ക്കു ഉപയോഗപ്പെടുത്താന്‍ കഴിയുന്നവിധം നമ്മള്‍ ചരിത്രാനുഭവങ്ങളെ വ്യാഖ്യാനിക്കരുത്.

വയനാട് തെരഞ്ഞെടുപ്പിലെ നിലപാട്. അവിടെ സി.പി.ഐയുമായിത്തന്നെയാണ് മത്സരം? 


വയനാട്ടിലെ മത്സരം ഫാസിസ്റ്റ്വിരുദ്ധ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. വയനാട്ടിലെ കാര്യം, കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വര്‍ത്തമാനസ്ഥിതി കാണാത്തതിന്റെ പ്രശ്‌നമാണ്. അല്ലാതെ അതിനെ ഫാസിസവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട. അതു ശരിയാണോ എന്ന് എനിക്കു സംശയമുണ്ട്. പക്ഷേ, അതു മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ പ്രശ്‌നമെന്താണ്. മോദിയുടെ ഗവണ്‍മെന്റ് വീണ്ടും വരാന്‍ പാടില്ല; ബി.ജെ.പിയെ ഒരിക്കല്‍ക്കൂടി ജയിക്കാന്‍ അനുവദിക്കരുത്. ഈ ലക്ഷ്യത്തിലേക്കുള്ള മഹാസമരമാണ് ഇത്. വെറും ഇലക്ഷനല്ല. ആ ഇലക്ഷന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ പോരാട്ട വേദി ഉത്തരേന്ത്യയാണോ കേരളമാണോ. അതാണ് ചോദ്യം. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ പറ്റുമോ കോണ്‍ഗ്രസ്സിന്. ഞങ്ങളുടെ ചോദ്യം അത്രയുമേ ഉള്ളൂ. കോണ്‍ഗ്രസ്സിന് എവിടെയും മത്സരിക്കാം, വയനാട്ടിലും മത്സരിക്കാം. എന്തായാലും കേരളത്തില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫുമാണ്. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി നല്ല ബന്ധമുണ്ട്. ആദരവുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു പുതിയ ദിശ കൊടുക്കാന്‍ ആ ചെറുപ്പക്കാരന്‍ നടത്തുന്ന ശ്രമങ്ങളെപ്പറ്റി മതിപ്പുണ്ട്. ഇതൊന്നും മറച്ചുവയ്ക്കുന്നില്ല. പക്ഷേ, രാഹുല്‍ ഗാന്ധിയെപ്പോലെ ഒരു കോണ്‍ഗ്രസ് നേതാവ്, ഈ സമരത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖമായ നേതാവ്, ഉത്തരേന്ത്യ വിട്ടിട്ട് കേരളത്തിലേക്ക് വന്ന് മത്സരിക്കുമ്പോള്‍ അതു നല്‍കുന്ന രാഷ്ട്രീയ സന്ദേശമെന്താണ്? അത് കോണ്‍ഗ്രസ് അറിയണ്ടേ? ഒന്ന്, കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളി ഇടതുപക്ഷമാണ് എന്ന വ്യാഖ്യാനം വരും; രണ്ട്, ഈ സമരത്തിന്റെ കേന്ദ്ര പ്രദേശത്തു നില്‍ക്കാന്‍ ഭയപ്പെട്ട് കോണ്‍ഗ്രസ് പിന്തിരിഞ്ഞോടി എന്നു വരും. അങ്ങനെ പ്രചരിപ്പിക്കാന്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് അവസരം കൊടുത്തു. കോണ്‍ഗ്രസ്സിന്റെ അഭിമാന സീറ്റായിരുന്ന അമേഠിയില്‍ എങ്ങനെ ബി.ജെ.പി ജയിച്ചു? മറ്റൊരു കാര്യം: ഇവിടെനിന്ന് ബി.ജെ.പിയുടെ ഒരാളും ഇത്തവണയും ജയിക്കാന്‍ പോകുന്നില്ല. അങ്ങനെയായിരിക്കെ, കോണ്‍ഗ്രസ്സിന്റെ മുഖ്യ നേതാവ് ബി.ജെ.പിക്ക് ഒരാളെപ്പോലും ജയിപ്പിക്കാന്‍ കഴിയാത്ത കേരളത്തിലേക്കു കളം മാറ്റിച്ചവിട്ടിയാല്‍ എന്തു വിശ്വാസ്യത? അതാണ് കോണ്‍ഗ്രസ് ചിന്തിക്കേണ്ടത്. 

ഫാസിസ്റ്റ്വിരുദ്ധ രാഷ്ട്രീയത്തിന്റെ ശരിയായ ഗൗരവം രാഹുല്‍ ഗാന്ധി ശരിയായി മനസ്സിലാക്കാത്തതുകൊണ്ടല്ലേ ഇത്? 


ഞാനിത് രാഹുലിനെ വിമര്‍ശിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നില്ല. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന എല്ലാവരും കൂടി രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഈ വേഷം കെട്ടിക്കുകയായിരിക്കാം. ഇന്ത്യയ്ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്. അത്, ബി.ജെ.പിക്കെതിരായ സമരത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വഴി കാണിക്കാന്‍ പറ്റും എന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷയെ കോണ്‍ഗ്രസ് കാണണം. ഇതുപോലുള്ള രാഷ്ട്രീയ തമാശകള്‍ക്ക് രാഹുല്‍ ഗാന്ധിയെ ഇട്ടുകൊടുക്കരുത്. ഇവിടെ പരീക്ഷിക്കപ്പെടുന്നത് കോണ്‍ഗ്രസ്സിന്റെ 'പൊളിറ്റിക്കല്‍ വിസ്ഡം' ആണ്.

കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളതുകൊണ്ട് ചോദിക്കുകയാണ്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റിലും വിജയിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യം കൊണ്ടാണെങ്കില്‍ ഇത്തവണയും അത് ആവര്‍ത്തിക്കാനും അതുവഴി ഇടതുപക്ഷത്തെ ദുര്‍ബ്ബലപ്പെടുത്താനും രാഹുല്‍ ഗാന്ധി നിന്നുകൊടുക്കുകയല്ലേ? 
അതില്‍ കാര്യമുണ്ട്. ബി.ജെ.പി വരാന്‍ പാടില്ല എന്ന് എല്‍.ഡി.എഫിനും സി.പി.ഐക്കും ബോധ്യമാണ്. അതിനുവേണ്ടി ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം നിര്‍വ്വചിക്കുന്നുണ്ട്. കേരളത്തില്‍നിന്നു പോകുന്ന ഒരാളും ബി.ജെ.പിക്കുവേണ്ടി കൈ പൊക്കാന്‍ പാടില്ല. ആ ഗ്യാരന്റിയേ ഉള്ളൂ എല്‍.ഡി.എഫിന്. 20 എം.പിമാര്‍ ഇവിടെനിന്ന് എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ചു പോയാല്‍ ആ 20 പേരും നിര്‍ണ്ണായക ഘട്ടം വന്നാല്‍ ബി.ജെ.പിക്കെതിരെ കൈ പൊക്കും. ഇന്ത്യാ സഖ്യത്തിനുവേണ്ടി നിലകൊള്ളും. കോണ്‍ഗ്രസ്സില്‍നിന്നു ജയിച്ചു പോകുന്നവരുടെ കാര്യത്തില്‍ ആ ഉറപ്പുണ്ടോ? നിര്‍ണ്ണായക അവസരം വന്നാല്‍ കോണ്‍ഗ്രസ്സുണ്ടെങ്കില്‍ ബി.ജെ.പിക്ക് വേറെ ആളു വേണ്ട. ഗോവ, മണിപ്പൂര്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും അത് കണ്ടതാണ്. പ്രലോഭനങ്ങളോ സമ്മര്‍ദ്ദങ്ങളോ വന്നാല്‍ രായ്ക്കുരായ്മാനം കൂടുമാറി ബി.ജെ.പിയാകാന്‍ തയ്യാറുള്ള ഒരുപാടു പേരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് കേരളത്തിലെ എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബാധകമാണ്. അതുകൊണ്ട് ഇന്ത്യാ സഖ്യത്തിന്റെ ഗവണ്‍മെന്റ് ഉണ്ടാകുമെന്ന് ഉറപ്പാക്കാന്‍ കേരളത്തില്‍നിന്ന് 20 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളും ജയിക്കേണ്ടത് ആവശ്യമാണ്. ഞങ്ങളുടെ മുഖ്യശത്രു ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. ഞങ്ങളുടെ എം.പിമാര്‍ പാര്‍ലമെന്റിലും പുറത്തും ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് എവിടം വരെയും പോരാടും. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. ആ ഉറപ്പ് ഇന്ത്യയ്ക്കു മുന്നില്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് വ്യത്യാസം.

നിയമനിര്‍മ്മാണ സഭകളിലെ വനിതാ സംവരണ ബില്ല് പാസ്സായെങ്കിലും അത് നടപ്പാക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ അല്ലല്ലോ. സി.പി.ഐ സ്വന്തം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതാ സംവരണം നടപ്പാക്കി സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോ? 
ഞങ്ങള്‍ എന്നും വനിതാ സംവരണത്തെ അനുകൂലിച്ച പാര്‍ട്ടിയാണ്. അതിനുവേണ്ടി പോരാടിയ പാര്‍ട്ടിയാണ്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ പരമാവധി സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ആകാവുന്നിടത്തോളം ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഇനിയും അതു തുടരും. ഞങ്ങള്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന പാര്‍ട്ടിയല്ല; ചേര്‍ത്തുനിര്‍ത്തുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിക്കകത്തും പാര്‍ട്ടിക്കു പുറത്ത് നിയമനിര്‍മ്മാണ സഭകളിലും ഉള്‍പ്പെടെ പ്രാതിനിധ്യം കൊടുക്കുന്ന പാര്‍ട്ടിയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥിക്കു സാധ്യതയുണ്ടോ? 
പൊതു നിലപാടാണ് ഞാന്‍ പറഞ്ഞത്. അതനുസരിച്ച് ഓരോ സാഹചര്യത്തിലും ബന്ധപ്പെട്ട ഘടകങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും.

സംസ്ഥാനത്തെ സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തന മികവിനെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ദോഷകരമായി ബാധിക്കുന്നുണ്ടോ? 
പാര്‍ട്ടിയുടെ മന്ത്രിമാരെല്ലാം ഒന്നിനൊന്നു മികച്ചവരാണ്. എല്‍.ഡി.എഫ് ഏല്‍പ്പിച്ച, ജനങ്ങള്‍ ഏല്‍പ്പിച്ച ചുമതലകള്‍ അവര്‍ ശരിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. പക്ഷേ, എല്ലാവരേയും പൊതുവായി ബാധിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മോശം സാമ്പത്തിക സ്ഥിതിയാണ്. അത് സി.പി.ഐ മന്ത്രിമാരുടെ മാത്രം പ്രശ്‌നമല്ല; എല്‍.ഡി.എഫ് ഗവണ്‍മെന്റിലെ ഓരോ മന്ത്രിയും വകുപ്പും നേരിടുന്ന മുഖ്യപ്രശ്‌നം നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതികള്‍, ജനോപകാരപ്രദമായ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സാമ്പത്തിക ലഭ്യതയില്ല. നികുതിപിരിവ് ഊര്‍ജ്ജിതപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ആ വഴിക്കു പരമാവധി ശ്രമിക്കുന്നുണ്ട്. അതു വിജയിച്ചിട്ടുണ്ട്. പക്ഷേ, കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന ഒരു വലിയ തെറ്റ് കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുക എന്നതാണ്. വലിയ തെറ്റാണത്. ഈ ഗവണ്‍മെന്റിനെ കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റിനു ഭയമാണ്. വെറുക്കുകയുമാണ്. അവര്‍ ഭയക്കുന്ന, അവര്‍ക്കു വെറുപ്പുള്ള ഇടതുപക്ഷ ഗവണ്‍മെന്റിനെ സാമ്പത്തികമായി ദുര്‍ബ്ബലമാക്കാന്‍ ശ്രമിക്കുന്ന യുദ്ധത്തിലാണ് ബി.ജെ.പി ഗവണ്‍മെന്റ്. അതിന്റെ ഫലമായി കിട്ടേണ്ടത് മുഴുവനും കിട്ടുന്നില്ല. അങ്ങനെയുള്ള അവസ്ഥയില്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക ആക്രമണത്തിന്റെ മുന്നിലാണ് കേരളം. അതിന്റെ പരിമിതി കേരള ഗവണ്‍മെന്റ് അനുഭവിക്കുന്നുണ്ട്. അത് ജനങ്ങളെ കണ്ട് പറയാന്‍ വേണ്ടിയാണ് നവകേരള സദസ്സ് നടത്തിയത്. അതിനെ കേരളം നന്നായി സ്വീകരിച്ചു. ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം, ഈ ഗവണ്‍മെന്റിനു വേഗതയില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തതിന്റെ പരിമിതിയെപ്പറ്റി. അതിനു പിന്നിലെ രാഷ്ട്രീയവും ഞങ്ങള്‍ ജനങ്ങള്‍ക്കു നല്ല വണ്ണം ബോധ്യപ്പെടുത്തിക്കൊടുത്തു. പതിനാറാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷനായി മോദിയുടെ ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് പനഗാരിയ ഇപ്പോള്‍ നിയുക്തനായിരിക്കുന്നു. ആസൂത്രണ കമ്മിഷന്റെ അന്ത്യകൂദാശ നടത്തി നിതി ആയോഗ് ഉണ്ടാക്കിയപ്പോള്‍ അതിന്റെ തലപ്പത്ത് മോദി അവരോധിച്ച മാന്യദേഹമാണ് അദ്ദേഹം. ഫെഡറല്‍ സംവിധാനത്തിനുമേല്‍ കൂടുതല്‍ ആക്രമണം വരുമെന്നാണ് അതിന്റെ അര്‍ത്ഥം. ദേശീയവിഹിതം പങ്കുവയ്ക്കുമ്പോള്‍ കേരളത്തോട് ഇന്നുള്ള അവഗണന വീണ്ടും രൂക്ഷമാകും എന്നുവേണം കരുതാന്‍.

ഈ രാഷ്ട്രീയം കേരളത്തിലെ പ്രതിപക്ഷത്തിനുകൂടി മനസ്സിലാകേണ്ടതല്ലേ. കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ ന്യായീകരിക്കുന്നവിധം പെരുമാറുന്നു എന്ന വിമര്‍ശനം സി.പി.ഐക്കുണ്ടോ? കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷവും ചേരുന്നതിന്റെ രാഷ്ട്രീയമെന്താണ്? 


അത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പരിമിതിയാണ്; ദൗര്‍ബ്ബല്യമാണ്, രാഷ്ട്രീയമായ തെറ്റാണ്. അതില്‍നിന്നു പുറത്തു കടക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുന്നില്ല. അവരുടെ മുഖ്യശത്രു പലപ്പോഴും ഞങ്ങളാണ്. ഇടതുപക്ഷത്തെ മുഖ്യശത്രുവായിക്കണ്ട് എല്‍.ഡി.എഫ് ഗവണ്‍മെന്റിനെ എങ്ങനെയെല്ലാം ദുര്‍ബ്ബലമാക്കാന്‍ പറ്റുമോ അതിനുവേണ്ടി രാഷ്ട്രീയം മറന്ന് ബി.ജെ.പിയുമായിപ്പോലും ചേരുകയാണ് അവര്‍. ഇത് കോണ്‍ഗ്രസ്സിനെ ആത്യന്തികമായി നാശത്തിലേക്കു നയിക്കും. അത് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞാല്‍ കൊള്ളാം.

വി.എസ്. സര്‍ക്കാരില്‍ താങ്കള്‍ വനം മന്ത്രി ആയിരുന്നപ്പോഴാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മെര്‍ക്കിസ്റ്റണ്‍ ഭൂമി വിവാദം ഉണ്ടായത്. ആ ഭൂമി വില്‍പ്പന നടക്കാതെ പോയത് താങ്കള്‍ സ്വീകരിച്ച ശക്തമായ നിലപാടു മൂലമാണല്ലോ. എന്താണ് അന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്? 


ആ ഭൂമി രക്ഷിച്ചത് എല്‍.ഡി.എഫ് ഗവണ്‍മെന്റാണ്; അതിലെ വനം മന്ത്രിയാണ്. അത് വില്‍ക്കാനോ വാങ്ങാനോ നിയമപ്രകാരം കഴിയാത്ത ഭൂമിയാണെന്ന് എല്ലാത്തരം സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചുകൊണ്ട് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. കേരളത്തിലെ വനം മാഫിയയ്ക്ക്, ചന്ദന മാഫിയയ്ക്ക് പല കാരണങ്ങള്‍കൊണ്ടും ഇഷ്ടപ്പെടാത്ത പലതും ചെയ്താലേ വനങ്ങള്‍ സംരക്ഷിക്കാനാവുകയുള്ളൂ. കാടിനെ രക്ഷിക്കാന്‍, ഭൂമിയെ രക്ഷിക്കാന്‍ വനം മാഫിയയെ നേരിടാന്‍ ഒരു കമ്യൂണിസ്റ്റ് മന്ത്രി കാണിക്കേണ്ട എല്ലാ ജാഗ്രതയും കാണിച്ച ഒരു സമരമായിരുന്നു അത്; ആ സമരം ജയിച്ച വനം മന്ത്രിയാണ് ഞാന്‍. അതുകൊണ്ടുതന്നെ ആ ശക്തികള്‍ക്കു പകയുണ്ടായി. ആ പകയാണ് നട്ടാല്‍ കിളിര്‍ക്കാത്ത പച്ചക്കള്ളം ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മെര്‍ക്കിസ്റ്റണില്‍ മാത്രമല്ല, മറ്റൊരു വിവാദത്തിലും ലവലേശം കളങ്കം എന്റെ കയ്യില്‍ ഉണ്ടായില്ല എന്ന് ഉറപ്പുണ്ട്. അതു കേരളത്തിനു ബോധ്യപ്പെട്ടതുകൊണ്ടാണ് ആ അപവാദ പ്രചരണം സോപ്പുകുമിളപോലെ പൊട്ടിപ്പോയത്. മന്ത്രിയാകാന്‍ വന്നപ്പോള്‍ ഞാന്‍ നല്‍കിയ വാക്ക് അതാണ്. എന്റെ കയ്യില്‍ കളങ്കമില്ല; അഞ്ചുകൊല്ലം കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോഴും കളങ്കമുണ്ടാകില്ല. ഭരണം കഴിഞ്ഞു ഞാന്‍ ഇറങ്ങിപ്പോകുമ്പോഴോ ഞാന്‍ മരിച്ചുകഴിഞ്ഞിട്ടോ എന്റെ മക്കളെ നോക്കി 'കള്ളന്റെ മക്കള്‍' എന്ന് ഒരാളും പറയില്ല. അങ്ങനെ പറയാന്‍ എനിക്ക് ആര്‍ജ്ജവമുണ്ട്. അത് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്ന ആര്‍ജ്ജവമാണ്; എന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി പഠിപ്പിച്ച നീതിബോധമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നെ ഞാനാക്കിയത്. വനം മന്ത്രിക്ക് ഒരുപാട് പരിമിതികളുണ്ട്. ജനപ്രിയമായതെല്ലാം ചെയ്യാന്‍ കഴിയില്ല. റോഡു വെട്ടാന്‍, തോടു വെട്ടാന്‍ ഒക്കെ സമ്മതം മൂളാന്‍ കഴിയില്ല. വനഭൂമി വനഭൂമിയാണ്. വനങ്ങള്‍ക്കുള്ളില്‍ക്കൂടി പാലം പണിയാനോ ഹൈവേ പണിയാനോ ഉള്ള പദ്ധതിക്കു വഴങ്ങാന്‍ വനം മന്ത്രിക്കു കഴിയില്ല. ഭാവിക്കുവേണ്ടിയുള്ള കരുതലാണ് വനങ്ങള്‍. അതു വെള്ളംപോലെ വ്യക്തമാണ്. വനങ്ങള്‍ക്കൊരു വലിയ ദൗത്യമുണ്ട്. ഇവിടെ മാത്രല്ല, ലോകത്തെല്ലായിടത്തും. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ലാഭത്തിനുവേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങളുടെ ഇരയായി വനങ്ങളെ മാറ്റാന്‍ കഴിയില്ല. പ്രകൃതിയുടെ സംരക്ഷണത്തില്‍ വനങ്ങളുടെ പങ്ക് അറിയാവുന്ന കമ്യൂണിസ്റ്റുകാരനാണ് ഞാന്‍. കാടുകള്‍ക്കുമേലുള്ള കയ്യേറ്റം അനുവദിക്കാനാകില്ല. കാട് കയ്യേറുന്നത് പാവം കൃഷിക്കാരും ആദിവാസികളുമല്ല. കോര്‍പറേറ്റ് കൊള്ളക്കാരാണ്. ബി.ജെ.പി വനനിയമങ്ങളെല്ലാം മാറ്റിയെഴുതിയല്ലോ. പരിസ്ഥിതി നിയമങ്ങളും മാറ്റിയെഴുതി. കോര്‍പറേറ്റ് കൊള്ളയ്ക്കുവേണ്ടിയുള്ള നീക്കങ്ങളെ ചെറുക്കുന്നവര്‍ ലോകത്തെല്ലായിടത്തുമുള്ളതുപോലെ കേരളത്തിലുമുണ്ട്. അതിന്റെ വക്താവാണ് ഞാന്‍. വനം മാഫിയയ്ക്കു മുന്നില്‍ മുട്ടുകുത്താത്ത കാലം, ചന്ദനമാഫിയയെ പൊളിച്ചടുക്കിയ കാലം, അനാഥമായിപ്പോകുമായിരുന്ന ഭൂമി പ്രകൃതിക്കും ഭാവിക്കും വേണ്ടി സംരക്ഷിച്ച കാലം ആയിരുന്നു ആ ഗവണ്‍മെന്റിന്റേത് എന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ആ കാലം ഓര്‍മ്മിക്കപ്പെടും. നാളെയൊരു സമയത്ത് ഇതെല്ലാം കേരളം അംഗീകരിക്കും. പശ്ചിമഘട്ടം ഇല്ലെങ്കില്‍ ഇവിടുത്തെ പുഴകളൊക്കെ വറ്റും. പുഴകളില്ലെങ്കില്‍ വെള്ളവും വെള്ളമില്ലെങ്കില്‍ കൃഷിയുമില്ല. കൃഷിയില്ലെങ്കില്‍ ഭക്ഷണമില്ല. ഇതു മനസ്സിലാക്കിയാല്‍ മതി. വലിയ കണ്ടുപിടിത്തമൊന്നും വേണ്ട. ഇതിനു മാര്‍ക്‌സിസം വായിക്കുകയോ ഏംഗല്‍സിനെ പഠിക്കുകയോ വേണമെന്നില്ല. ആ അര്‍ത്ഥത്തില്‍ പുഴകള്‍ക്കുവേണ്ടിയും വെള്ളത്തിനുവേണ്ടിയും ശുദ്ധ വായുവിനുവേണ്ടിയും ഉറച്ചുനിന്നു. ആ നില്‍പ്പില്‍ ഭീഷണികളും സമ്മര്‍ദ്ദങ്ങളുമൊക്കെ ഉണ്ടായി; വമ്പന്മാര്‍, ടാറ്റയും ഹാരിസണും അടക്കമുള്ളവര്‍ എതിര്‍ ഭാഗത്തു നിരന്നു. അവരോടൊന്നും ലവലേശം വിട്ടുവീഴ്ച ചെയ്യാതെ ഞങ്ങള്‍ കാടിനു കാവല്‍നിന്നു.
ഒരുപാട് മുറിവേറ്റവനാണ് ഞാന്‍. വികസനവിരോധി എന്നത് എനിക്ക് അക്കാലത്തുണ്ടായ പേരാണ്. യഥാര്‍ത്ഥത്തില്‍ ഞാനാണ് വികസനവാദി. 

വലിയ വാഗ്ദാനങ്ങളും കൂടി ഉള്‍പ്പെട്ട സമ്മര്‍ദ്ദങ്ങളായിരിക്കുമല്ലോ ഉണ്ടായത്? 
അതെ, ഒരുപാട്. ചിന്തിക്കാന്‍പോലും കഴിയുന്നതിനപ്പുറം ഭീഷണികളുമുണ്ടായി. പക്ഷേ, പാര്‍ട്ടി പഠിപ്പിച്ച മൂല്യബോധം അതേപോലെ ഉയര്‍ത്തിപ്പിടിച്ചാണ് നിന്നത്. എവിടെയും തല കുനിച്ചില്ല; ആരുടെ മുന്നിലും.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനില്‍നിന്ന് ഈ ശ്രമങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും സമ്പൂര്‍ണ്ണ പിന്തുണ കിട്ടുകയും ചെയ്തിരുന്നോ? 
പൊതുവില്‍ വി.എസ്സിന്റെ പിന്തുണ കിട്ടിയിരുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കാം
ജനാധിപത്യത്തിന്റെ മരുഭൂമിയാകുന്ന ഇന്ത്യ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
കനപ്പെട്ട  ഒരു ജീവിതംhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Dec/30/political-career-of-kanam-rajendran-195572.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Dec/30/political-career-of-kanam-rajendran-195572.html#comments842af086-d6b3-440c-9648-939c34269d22Sat, 30 Dec 2023 03:57:00 +00002023-12-30T03:57:00.000Zmigrator/api/author/1895920cpi,Kanam Rajendran,aituc,Left Democratic Front (LDF),All India Youth Frontറിപ്പോർട്ട് ടതുപക്ഷ ജനാധിപത്യമുന്നണിയെ രാഷ്ട്രീയമായ ഒരു ആവശ്യമായാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തുക എന്നത് മുന്നണിയുടെ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ട് ചെയ്യേണ്ടതാണ്. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ ഒരുമിച്ചു നിൽക്കുകയും ബി.ജെ.പിക്ക് എതിരായി ബദൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടാണ് ഞങ്ങൾ ഈ മുന്നണിയിൽ നിൽക്കുന്നത്. അതിൽനിന്നു വ്യത്യസ്തമായ നിലപാടുകൾ ഉണ്ടാകുമ്പോൾ അത് തുറന്നുപറയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. അതുകൊണ്ടാണ് രാഷ്ട്രീയപ്രശ്‌നങ്ങൾ അങ്ങനെ പറയുന്നത്. ഭരണത്തിലെ മറ്റേതെങ്കിലും പ്രശ്‌നത്തെക്കുറിച്ച് ഇതുപോലെ പറയാറില്ല. ഞങ്ങൾക്ക് ഏതെങ്കിലും പരിഗണന കിട്ടിയില്ലെന്നോ മറ്റോ പരസ്യമായി പറയാറില്ല. അതൊക്കെ മുന്നണിക്കകത്താണ് പറയുന്നത്. പക്ഷേ, രാഷ്ട്രീയ കാര്യങ്ങൾ സി.പി.ഐയും സി.പി.എമ്മും ചർച്ച ചെയ്യുകതന്നെ വേണം. ചിലപ്പോൾ മുന്നണിക്കകത്ത് ചർച്ച ചെയ്യും. അതു പോരാ എന്നു തോന്നുകയാണെങ്കിൽ പുറത്തും ചർച്ച ചെയ്യും”, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ‘മലയാളം വാരിക’യുമായുള്ള അഭിമുഖത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അത് അതേവിധം ഇപ്പോൾ അദ്ദേഹത്തിന്റെ അഭാവത്തിൽ ആവർത്തിക്കുന്നതിനു രാഷ്ട്രീയ പ്രസക്തിയുണ്ട്. കാരണം, കാനം ജീവിച്ച കേരള സമൂഹം അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗശേഷം അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന കാര്യം രാഷ്ട്രീയമായി ഇത്രയ്ക്ക് ഉൾക്കനമുള്ള ഒരു ഇടതുപക്ഷ നേതാവിനെ പുതിയകാലത്തും കേരളം പ്രതിനിധീകരിച്ചിരുന്നു എന്നതാണ്. “മുൻകാലങ്ങളിലേക്കാൾ ഭരണത്തിലിരിക്കുമ്പോൾ രാഷ്ട്രീയ വിയോജിപ്പുകൾ തുറന്നുപറയുന്ന രീതി സംഘടനാപരമായി പാർട്ടിക്കു ഗുണം ചെയ്യുന്നുണ്ടോ” എന്ന ചോദ്യത്തോടായിരുന്നു ഈ മറുപടി.

ഇനി മറ്റൊരു പ്രതികരണം കൂടി കേൾക്കണം; അത് 2017-ലേതാണ്. “എൽ.ഡി.എഫ് സർക്കാരിന് ഒരു വർഷം തികയാറായപ്പോഴേക്കും സി.പി.ഐ കേരളഘടകത്തിനും സംസ്ഥാന സെക്രട്ടറിക്കും ഇടതുമുന്നണിയിലെ പ്രതിപക്ഷത്തിന്റെ റോൾ വന്നു ചേർന്നിട്ടുണ്ടോ” എന്ന് അന്നു ചോദിച്ചു: “ഇല്ല, അങ്ങനെയൊരു റോൾ ഞങ്ങൾ എടുക്കുന്നില്ല. ഞങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള റോളാണ് എടുക്കുന്നത്. എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുക, ഇടത് ഐക്യം ദൃഢമാക്കുക, ഇതാണ് ഞങ്ങളുടെ ലക്ഷ്യം” എന്നായിരുന്നു കാനത്തിന്റെ മറുപടി. യാദൃച്ഛികമായാണെങ്കിലും കേരളത്തിനു മുന്നിലുള്ളത് എൽ.ഡി.എഫ് സർക്കാരിനു തിരുത്തൽ ശക്തിയാകുന്നവിധം പ്രതിപക്ഷ ദൗത്യത്തിലേക്ക് എത്തിയ സി.പി.ഐ ആണ് എന്നു ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹത്തിൽനിന്ന് ഉണ്ടായ വിശദീകരണത്തിൽ, കഴിഞ്ഞ എട്ടു വർഷവും എൽ.ഡി.എഫ് സർക്കാരിനോട് കാനത്തിന്റെ നേതൃത്വത്തിൽ സി.പി.ഐ എടുത്ത നിലപാടിന്റെ മാറ്റുരച്ച കൃത്യതയുണ്ടായിരുന്നു. “അങ്ങനെയൊരു നിലപാട് ഞങ്ങൾ ഒരു കാര്യത്തിലും എടുക്കുന്നില്ല. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ കൃത്യമായി നടപ്പാക്കണം, ആ കാര്യത്തിനാണ് മുന്നണിയുള്ളത്. അതിനു പുറത്ത് പല വിഷയങ്ങളുമുണ്ടാകും. ആ വിഷയങ്ങളിൽ രണ്ടു പാർട്ടികൾക്കും സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും.” ഇങ്ങനെ, താനും പാർട്ടിയും ഇടതുമുന്നണിയിലും സർക്കാരിലും ഉന്നയിക്കുന്ന ഗൗരവമുള്ള വിമർശനങ്ങളെ പ്രതിപക്ഷസ്വരമായി മനസ്സിലാക്കിയവരെ തിരുത്തുന്നതിൽ കാനത്തിനു നല്ല ശ്രദ്ധ ഉണ്ടായിരുന്നു. അത് ശരിയായി മനസ്സിലാകാത്തവർ പിന്നെയും അദ്ദേഹത്തെ ‘ഇടതുമുന്നണിക്കുള്ളിലെ പ്രതിപക്ഷ നേതാവ്’ എന്നു പറഞ്ഞു; അദ്ദേഹത്തിന്റെ വിയോഗവേളയിൽപോലും പറഞ്ഞു: “ഈ കേരളത്തിൽ നിന്നാണ് ഒരു ബദൽ വളർന്നുവരേണ്ടത് എന്ന കാര്യം സി.പി.ഐയും സി.പി.എമ്മും ചിന്തിക്കുമ്പോൾ ആ ബദൽ നയങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനം ഈ സർക്കാരിനുണ്ടായാൽ അത് തിരുത്തേണ്ടത് ഞങ്ങളുടേയുംകൂടി ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം ഞങ്ങൾ നിർവ്വഹിക്കുന്നു എന്നു മാത്രം അതിനെ കണ്ടാൽ മതി. സി.പി.എമ്മിനും ആ ഉത്തരവാദിത്വമുണ്ട്.” ഈ വാക്കുകളിലുണ്ട് അതിനെല്ലാമുള്ള കാനം രാജേന്ദ്രന്റെ മറുപടി; ഒന്നല്ല, പല മുഴം മുന്‍പേ.

കാനം രാജേന്ദ്രന്‍

വാക്കും പ്രതീക്ഷയും

പതിനെട്ടു വയസ്സാകാൻ കാത്തിരുന്ന് പാർട്ടി അംഗമായ ആളാണ് കാനം രാജേന്ദ്രൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ അക്കാലത്ത് കോട്ടയം ജില്ലയിലെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിലൊരാൾ. പതിന്നാല് വയസ്സു മുതൽ എ..എസ്.എഫ് പ്രവർത്തകനും പ്രാദേശിക, ജില്ലാ ഭാരവാഹിയുമായിരുന്ന പയ്യന്റെ രാഷ്ട്രീയബോധ്യം ഉറപ്പായ പാർട്ടി നേതൃത്വം പതിനെട്ടു വയസ്സായപ്പോൾത്തന്നെ അംഗത്വം കൊടുത്തു. അങ്ങനെയാണ്, ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ ഐക്യകേരളത്തിൽ അധികാരമേൽക്കുന്നതിന് ഏഴു വർഷം മുന്‍പ്, 1950 നവംബർ 10-ന് ജനിച്ച രാജേന്ദ്രൻ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷമുള്ള ആദ്യ ഇടതു ഗവൺമെന്റ് അധികാരത്തിൽ എത്തിയതിന്റെ പിറ്റേ വർഷം, 1968-ൽ പാർട്ടി അംഗമായത്. തൊട്ടടുത്ത വർഷം തന്നെ എ..എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി; പത്തൊന്‍പതാം വയസ്സിൽ. ഇരുപതു വയസ്സിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, 23-ാം വയസ്സിൽ യുവജന വിഭാഗം എ..വൈ.എഫ് സംസ്ഥാന സെക്രട്ടറി. രണ്ടു തവണ നിയമസഭയിലേക്കു ജയിക്കുകയും മൂന്നു വട്ടം ജയിക്കാതിരിക്കുകയും ചെയ്‌തെങ്കിലും 18-ാം വയസ്സിൽ പാർട്ടി അംഗമായ പക്വത രാഷ്ട്രീയ, സംഘടനാബോധത്തിന് അടിത്തറപാകിയതുകൊണ്ട് 60 തികയും മുന്‍പ് പാർലമെന്ററി പ്രവർത്തനമോഹം അവസാനിപ്പിച്ച് സംഘടനയിലേക്ക് ‘ചുരുങ്ങി’; കൂടുതൽ പടർന്നു. പിന്നീട് പല നേതാക്കളും എൺപതിനടുത്തുപോലും പ്രായപരിധിയുടെ പേരിൽ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നപ്പോൾ കാനത്തിനെ കുറ്റം പറഞ്ഞിട്ടുണ്ട്; പ്രായപരിധിയുടെ പാർട്ടി നിർദ്ദേശം കർശനമായി പാലിക്കാൻ നേതൃത്വം നൽകിയതിന്. പക്ഷേ, 2006-ലെ തോൽവിയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അവസാനിപ്പിച്ച കാനം പിന്നീട് തനിക്കു സ്ഥാനത്തിനുവേണ്ടി ആ വഴിക്കു പോയിട്ടില്ല. വേണമെങ്കിൽ 2015-ൽ സെക്രട്ടറിയാകുന്നതിനു മുന്‍പ് മത്സരിക്കാൻ ഒരു അവസരം കൂടി അദ്ദേഹത്തിന് കിട്ടിക്കൂട എന്നില്ലായിരുന്നു. വാഴൂർ അല്ലാതെ ഇടതുമുന്നണിക്കു വിജയം ഉറപ്പുള്ള സി.പി.ഐയുടെ സീറ്റുകളിലേതിലെങ്കിലും മത്സരിക്കാനും കഴിയുമായിരുന്നു. 2006-ൽത്തന്നെ അതുചെയ്തിരുന്നെങ്കിൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ സി.പി.ഐ മന്ത്രിമാരുടെ നായകൻ കാനം ആകുമായിരുന്നു. 2011-ൽ അങ്ങനെ ചെയ്‌തെങ്കിൽ പ്രതിപക്ഷ നേതൃനിരയിൽ സഭയിലെ ശ്രദ്ധേയനാകുമായിരുന്നു. പക്ഷേ, അങ്ങനെയൊന്നും അധികാരത്തിനു പിന്നാലെ പോകുന്ന നേതാവായിരുന്നില്ല കാനം. ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ തെരഞ്ഞെടുക്കപ്പെടാനുള്ള അവസരങ്ങളും സ്വന്തമായി പ്രയോജനപ്പെടുത്താൻ ഒരു വിരൽപോലും കാനം അനക്കിയില്ല.

ട്രേഡ് യൂണിയൻ മേഖലയിൽ കാനം പ്രവർത്തിച്ചു തുടങ്ങിയത് എ..എസ്.എഫ്, ..വൈ.എഫ് കാലത്തിനു സമാന്തരമായിത്തന്നെയാണ്. അതു നൽകിയ അനുഭവസമ്പത്ത് ചെറുതല്ല. വിദ്യാർത്ഥി, യുവജന നേതാക്കളെപ്പോലെ തോട്ടം മേഖലയുമായി വ്യക്തിപരമായിത്തന്നെ അടുത്ത ബന്ധമുണ്ടായിരുന്നു. അത് തൊഴിലാളി സംഘടനാ പ്രവർത്തനത്തിൽ അത് കൂടുതൽ കരുത്തുനൽകി. ട്രേഡ് യൂണിയൻ മേഖല പലപ്പോഴും ആവശ്യപ്പെടുന്ന കർക്കശഭാവം എപ്പോഴും എടുത്തണിയാത്ത, തൊഴിലാളി നേതാവെന്നാൽ അശ്ലീലവും തെറിയും വിടുവായത്തം പറയലുമാണെന്നു ധരിക്കാത്ത കാനം രീതിക്ക് തോട്ടം മേഖലയിൽ മാത്രമല്ല, സിനിമാത്തൊഴിലാളികളുടെ സംഘടനാപ്രവർത്തനം വരെ വിവിധ മേഖലകളിൽ അനുയായികളെ നൽകി; ആരാധകരേയും. 2006-ലാണ് എ..ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയായത്. അക്ഷരാർത്ഥത്തിൽ കേരളത്തിലെ എ..ടി.യു.സിയുടെ മികച്ച കാലം. അതിന്റെ തുടർച്ചയായാണ് 2015-ൽ പാർട്ടി സെക്രട്ടറിയായത്; അതും കോട്ടയത്തു ചേർന്ന സമ്മേളനത്തിൽ. 2018-ലും 2022-ലും വീണ്ടും സെക്രട്ടറി.

കാനം രാജേന്ദ്രനു പ്രമേഹരോഗം ആദ്യം ഒരു കാൽപ്പാദവും പിന്നീട് മുട്ടിനു താഴെയും നഷ്ടപ്പെടുത്തിയത് ഇപ്പോൾ കേരളത്തിന് അറിയാം. അതിലൊന്നും പതറാതെ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരാനും ജയ്‌പൂർ കാലിന്റെ പിന്തുണയിൽ നേരേ നിൽക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. നല്ല മനക്കരുത്തുമുണ്ടായിരുന്നു. പക്ഷേ, പെട്ടെന്നാണ് ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന സി.പി.ഐക്കാർ അല്ലാത്തവരും ഇടതുപക്ഷ അനുഭാവികൾ അല്ലാത്തവരുമുണ്ട് എന്ന് ഈ ദിവസങ്ങളിലെ പ്രതികരണങ്ങൾ പലതും കാണിച്ചുതന്നു. അത് കാനം രാജേന്ദ്രൻ പ്രതിനിധീകരിച്ച ജനപക്ഷ രാഷ്ട്രീയ നിലപാടുകൾക്കു ലഭിച്ച പിന്തുണയാണ്. നിസ്സാരമല്ല കാര്യം. നാലു മന്ത്രിമാരുള്ള, അധികാരത്തിലിരിക്കുന്ന മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയുടെ ഒന്നാമത്തെ നേതാവ് എപ്പോഴൊക്കെയോ കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമായി എന്ന് അവർക്കു തോന്നി. അധികം നേതാക്കൾക്കു കിട്ടാ ഇടം. ആ തെരഞ്ഞെടുപ്പിൽ കാനത്തിനു മികച്ച ഭൂരിപക്ഷത്തോടെയാണ് ജയം.

ഇടപെടലുകൾ

കാനം രാജേന്ദ്രൻ കോട്ടയംകാരനാണ് എന്ന്, വാഴൂരിനടുത്തുള്ള നാട്ടുമ്പുറത്തിന്റെ പേരാണ് കാനം എന്ന് അറിയാത്ത നിരവധിയാളുകളുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹൃദയമായ ആലപ്പുഴയിൽനിന്നോ സി.പി.ഐക്ക് ഇപ്പോഴും തലയെടുപ്പു ബാക്കിയുള്ള കൊല്ലത്തു നിന്നോ ആണെന്നു കരുതിയവർ. പക്ഷേ, കോട്ടയം ജില്ലയിൽനിന്ന് പി.കെ. വാസുദേവൻ നായർക്കു ശേഷം സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രേൻ ആ ജീവിത പശ്ചാത്തലത്തെക്കുറിച്ച് ഒരല്പം അവകാശവാദത്തോടെ പറഞ്ഞ സന്ദർഭമുണ്ട്. മൂന്നാർ പാപ്പാത്തിമലയിലെ കുരിശ് വിവാദമായപ്പോഴായിരുന്നു അത്. സ്‌പിരിറ്റ് ഇൻ ജീസസ് എന്ന സ്വകാര്യ പ്രാർത്ഥനാഗ്രൂപ്പ് പാപ്പാത്തിമലയിൽ കയ്യേറിയ സ്വത്തില്‍ സ്ഥാപിച്ച കുരിശ് സബ്കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാർ പിഴുതുമാറ്റി. അതിനെതിരെ മുഖ്യമന്ത്രി പരസ്യമായി പൊതുയോഗത്തിലും സി.പി.ഐക്കാരനായ റവന്യൂമന്ത്രി ഉൾപ്പെട്ട യോഗത്തിലും പൊട്ടിത്തെറിക്കുന്നു. പക്ഷേ, കുരിശ് നീക്കിയത് റവന്യൂമന്ത്രിയും പാർട്ടിയും എതിർക്കുന്നുമില്ല. ഇതേക്കുറിച്ച് കാനം പറഞ്ഞത് വലിയ വാർത്തയും ചർച്ചയുമായി. “അദ്ദേഹത്തിന് (മുഖ്യമന്ത്രി പിണറായി വിജയന്) കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ അറിയാൻ പാടില്ലാത്തതുകൊണ്ട് പറഞ്ഞതാണ്. ആ സമൂഹത്തിന്റെ മനസ്സ് അദ്ദേഹത്തിന് അറിയില്ല. ഞങ്ങളൊക്കെ ആ പ്രദേശത്തു നിന്നു വരുന്നവരാണ്, ആ മനസ്സ് അറിയാം, അവരുടെ നിലപാടുകളെക്കുറിച്ച് ധാരണയുണ്ട്. അവരുടെ മനസ്സുമായി സംവദിക്കാൻ ഞങ്ങൾക്കു മധ്യസ്ഥന്മാരുടെ ആവശ്യമില്ല”.

എൻജിനീയറിങ് വിദ്യാർത്ഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമ്മ മഹിജയുടെ നിരാഹാര സമരം നിർത്താൻ ഇടപെട്ടു വിജയിച്ചത് കാനം ആയിരുന്നു. അദ്ദേഹവും അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും നടത്തിയ ആശയവിനിമയവും ഇടപെടലുകളുമാണ് ഫലം കണ്ടത്. പ്രകടനപത്രികയിൽ പറയാത്ത ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വൈദ്യുതിമന്ത്രി എം.എം. മണി നടത്തിയ പ്രഖ്യാപനത്തിനെതിരായ പ്രതികരണം, നിലമ്പൂർക്കാട്ടിൽ പൊലീസ് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നപ്പോൾ ഏറ്റുമുട്ടൽ കൊലയ്‌ക്കെതിരായ പരസ്യപ്രതികരണം, യു..പി.എയ്‌ക്കെതിരേ ദേശീയതലത്തിൽ നിലപാടെടുത്ത ശേഷം ഇവിടെ ചില കേസുകളിൽ അത് ചേർത്തത് പരസ്യമായി ചോദ്യം ചെയ്തു തിരുത്തിച്ചത് തുടങ്ങി കാനവും സി.പി.ഐയും ഇടതുമുന്നണി സർക്കാരിലെ തിരുത്തലിന്റെ പേരു തന്നെയായി മാറിയ കാലമാണ് കാനം എന്ന സംസ്ഥാന സെക്രട്ടറിയുടെ കനം വർദ്ധിപ്പിച്ചത്.

മഹിജയുമായി പിണറായി ഫോണിൽ സംസാരിച്ചത് ആദ്യമേ ചെയ്തിരുന്നെങ്കിൽ പ്രശ്‌നം തീരുമായിരുന്നു എന്നും പ്രശ്‌നം ആർക്കും ഉണ്ടാക്കാം അത് പരിഹരിക്കുന്നതിലാണ് ഒരു ഭരണാധികാരിയുടെ കഴിവ് എന്നും പറയാനുള്ള ആർജ്ജവം കാനത്തിനുണ്ടായി; മറ്റാർക്കും ഉണ്ടായതുമില്ല. “വന്ദ്യവയോധികനായ പൊതുപ്രവർത്തകൻ സഖാവ് എം.എൻ. രാവുണ്ണിക്കെതിരെ യു..പി.എ ചുമത്തി കേസെടുത്തു. അദ്ദേഹം ചെയ്ത കുറ്റമെന്താ” എന്നു ചോദിച്ചത് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് എന്നത് ആ ചോദ്യത്തിന്റെ മുനയ്ക്ക് കുറച്ചൊന്നുമല്ല മൂർച്ചകൂട്ടിയത്.

കാനം രാജേന്ദ്രന്‍

സഭയിലെ സ്വരം

1982-1987 കാലയളവിലെ ഏഴാം കേരള നിയമസഭ. 1984 ജൂലൈ 27-നാണ് സാലി കൊലക്കേസിലെ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട സബ്മിഷൻ കാനം രാജേന്ദ്രൻ സഭയിൽ ഉന്നയിച്ചത്. വയലാർ രവി ആയിരുന്നു ആഭ്യന്തരമന്ത്രി. കേരളത്തെ പിടിച്ചുകുലുക്കിയ സാലി വധക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കാനം നിരാഹാരസമരം നടത്തിയിട്ടാണ് കെ. കരുണാകരൻ സർക്കാർ വിദ്യാധരൻ കമ്മിഷനെ വച്ചത്. പക്ഷേ, കമ്മിഷൻ റിപ്പോർട്ടു സമർപ്പിച്ച് രണ്ടു മാസമായിട്ടും അതിൽ തുടർനടപടികൾ ഉണ്ടായില്ല. “പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റമുണ്ടെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ കമ്മിഷൻ റിപ്പോർട്ട് ഈ സഭയുടെ മേശപ്പുറത്തുവയ്ക്കണം. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റും ആഭ്യന്തരമന്ത്രിയും വേണ്ട നടപടികൾ സ്വീകരിക്കണം” - കാനം ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടികൾ സ്വീകരിക്കും എന്ന ഉറപ്പിൽ വയലാർ രവി അവസാനിപ്പിച്ചില്ല. പ്രതിപക്ഷത്തെ യുവ സാമാജികന്റെ അതിശക്തമായ ഇടപെടലിനെ നേരിൽ അഭിനന്ദിക്കുകയും ചെയ്തു.

എട്ടാം നിയമസഭയിൽ 1987 ആഗസ്റ്റ് 12-ന് ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് കാനം രാജേന്ദ്രൻ നടത്തിയ പ്രസംഗം 36 വർഷങ്ങൾക്കു ശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളത്തിന്റെ കാര്യത്തിലും എത്രയോ പ്രസക്തമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് അദ്ദേഹത്തിലെ രാഷ്ട്രീയ നേതാവിന്റെ ഉൾക്കനം കൂടുതൽ വ്യക്തമാവുക. കോൺഗ്രസ്സാണ് അന്ന് കേന്ദ്രത്തിൽ; കേരളത്തിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ.

സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട വരുമാനം കുറയ്ക്കുന്നതിനുവേണ്ടി എന്തെല്ലാം സംവിധാനങ്ങൾ ആവിഷ്‌കരിക്കാമോ അതെല്ലാം കേന്ദ്രഗവൺമെന്റ് ഓരോ കാലത്തും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്” - കാനം പറഞ്ഞു. “വിലവർദ്ധനവുണ്ടാക്കുന്ന തെറ്റായ സാമ്പത്തികനയങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു രാജ്യത്തിന്റെ ചട്ടക്കൂടിൽനിന്നുകൊണ്ടു മാത്രമാണ് ഈ സംസ്ഥാന ഗവൺമെന്റ് ബജറ്റ് അവതരിപ്പിച്ചത്. എന്താണ് സംസ്ഥാന ഗവൺമെന്റുകൾക്ക് ആകെ അവശേഷിച്ചിട്ടുള്ളത്? ബേസിക് ടാക്‌സ്, ഭൂനികുതി തുടങ്ങിയ കാര്യങ്ങൾ മാത്രമാണ്. അതുകഴിഞ്ഞാൽ പിന്നെയുള്ളത് കമ്മോഡിറ്റി ടാക്‌സാണ്. അതിന്റെ കാര്യത്തിലും കേന്ദ്ര ഗവൺമെന്റ് കയ്യിട്ടുവാരുന്ന അനുഭവം ഉണ്ട്.” സംസ്ഥാനത്തിന് അർഹമായ നികുതിവരുമാന വിഹിതം കിട്ടാത്തത് തുറന്നുകാട്ടി നടത്തിയ അതിശക്തമായ ആ പ്രസംഗം കാലത്തെ അതിജീവിക്കുന്ന രാഷ്ട്രീയ പ്രാധാന്യത്തോടെ നിൽക്കുന്നു. ഏഴ്, എട്ട് നിയമസഭകളിലായി ഒമ്പതുവർഷം മാത്രമാണ് അദ്ദേഹം സഭാംഗമായിരുന്നത്. 1987-1992 കാലയളവിലെ എട്ടാം നിയമസഭ കാലാവധി തികയുന്നതിന് ഒരു വർഷം മുന്‍പ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 1991-ലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിലെ ഗംഭീര ഇടതുവിജയവും ഒരു വർഷം മുന്‍പേ നിമസഭാ തെരഞ്ഞെടുപ്പ് നടത്തിയതിലെ പ്രതീക്ഷയും രാജീവ് ഗാന്ധി വധത്തെത്തുടർന്നുണ്ടായ സഹതാപതരംഗം യു.ഡി.എഫിനെ വിജയിപ്പിച്ചതും ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. ഏതായാലും സഭയിലെ രണ്ടാമൂഴം ഒരു വർഷം മുന്‍പേ അവസാനിപ്പിക്കാൻ കാനം നിർബ്ബന്ധിതനായി. അന്ന് കാനത്തോട് തോറ്റ പി.സി. തോമസ് പിന്നീട് കുറേക്കാലം ഇടതുസഹയാത്രികനായിരുന്നു. 2006-ൽ കാനത്തെ തോൽപ്പിച്ച എൻ. ജയരാജ് ഉൾപ്പെട്ട കേരള കോൺഗ്രസ് എം. ഇപ്പോൾ ഇടതുമുന്നണി ഘടകകക്ഷിയാണ്. കാലം സാക്ഷി.

നേതാവ്

തലസ്ഥാനത്ത്, തൈക്കാട് സംഗീത കോളേജിലേക്കുള്ള വഴിയിൽ സി.പി.ഐ ആസ്ഥാനം എം.എൻ. സ്മാരകത്തിന്റെ അന്തരീക്ഷം എപ്പോഴും പ്രശാന്തമായിരിക്കും. അധികാരമുള്ളപ്പോഴും അല്ലാത്തപ്പോഴും അത് അങ്ങനെയാണ്. അധികാരമുള്ള കാലത്ത് സി.പി.ഐയുടെ ചില മന്ത്രിമാരുടെ വീട്ടിലും എം.എൽ.എ ഹോസ്റ്റലിലുമുള്ള തിരക്ക് പാർട്ടി കേന്ദ്രത്തേയും വിഴുങ്ങാതെ ഓരോ നേതാവും ശ്രദ്ധിക്കുന്നു എന്നാണ് തോന്നുക. അതൊരു ശീലമാകാം. കാനം സെക്രട്ടറിയായിരിക്കുമ്പോഴും അതിനു മാറ്റം വന്നില്ല. പക്ഷേ, അകത്തു സെക്രട്ടറിയുണ്ട് എന്നതിന്റെ പേരിൽ പുറത്ത് ആളുകൾ ശ്വാസംപിടിച്ചിരിക്കുന്നത് കാനത്തിന്റെ കാലത്ത് കാണാറില്ലായിരുന്നു. അവിടെ മുന്‍പത്തേക്കാൾ ഉറക്കെ വർത്തമാനവും ഉച്ചത്തിൽ ചിരിയുമൊക്കെ കേട്ടു. കാനം സൗമ്യമായ ആ പതിവു ചിരികൊണ്ട് സ്വന്തം സാന്നിധ്യം പ്രസന്നമാക്കി. അദ്ദേഹത്തെ കാണാൻ വരുന്ന സാധാരണക്കാർക്ക് അധികം കാത്തിരിക്കേണ്ടി വരാതെ കണ്ട് കാര്യം പറഞ്ഞ് മടങ്ങാനും ഇടപെടൽ ആവശ്യമെങ്കിൽ അത് ഉറപ്പാക്കാനും കഴിഞ്ഞിരുന്നു. ഈയിടെ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും എം.എൻ. സ്മാരകത്തിൽ കാനത്തിന്റെ വലംകൈയുമായിരുന്ന യു. വിക്രമൻ അക്കാര്യത്തിൽ കാനത്തിന്റെ രീതി അറിഞ്ഞു പെരുമാറി. എം.എൻ. സ്മാരകത്തിലെ ‘ഓഫീസ് അധികാരകേന്ദ്രങ്ങളി’ൽ അലോസരമുണ്ടാക്കാതെത്തന്നെ കാനം വരുത്തിയ മാറ്റങ്ങൾ ആ ഓഫീസിനെ കൂടുതൽ ജനസൗഹൃദപരമാക്കി.

തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിൽ ഈയിടെ മാത്രം സ്വന്തം വീടുവച്ചു താമസം മാറിയ കാനത്തിന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ. സ്മാരകത്തിനു പുതിയ കെട്ടിടം പണിതു തീരുന്നതു കാണാൻ കഴിഞ്ഞില്ല. എം.എൻ. സ്മാരകം പുതുക്കിപ്പണിയാൻ പൊളിച്ചതുകൊണ്ട് പട്ടത്തെ പി.എസ്. സ്മാരകത്തിലാണ് നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ മൃതശരീരം അന്ത്യാഭിവാദ്യത്തിനു വച്ചതും അവിടെ. സി.പി.ഐയുടെ ഹൃദയം പിളർന്നുകൊണ്ട് ഒരു നേതാവ് എഴുപത്തിമൂന്നാം വയസ്സിൽ ഓർക്കാപ്പുറത്ത് യാത്രയാകുന്നത് എവിടെനിന്നായാലെന്ത്. തല ഉയർത്തിപ്പിടിച്ച് അഭിമാനം കൈവിടാതെ നിൽക്കാൻ കേരളത്തിലെ സി.പി.ഐയെ പ്രാപ്തമാക്കിയ നേതാക്കളുടെ നിരയിലെ കണ്ണിയാണ് അറ്റുപോകുന്നത്. സി.പി.ഐക്കാരുടെ കണ്ണീരിനുപോലും അതാണ് ഇത്ര ചുവപ്പു നിറം.

കാലം ചെല്ലുമ്പോൾ വെറും ബഹളം മാത്രമായിപ്പോകുന്ന ചില മുദ്രാവാക്യങ്ങൾ പൊടുന്നനെ അർത്ഥപൂർണ്ണമാകുന്ന അനുഭവങ്ങളുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഉള്ള കാലത്തോളം കാനത്തിന്റെ ഓർമ്മകൾ മരിക്കില്ല എന്നത് മുദ്രാവാക്യത്തിനും പ്രതീക്ഷയ്ക്കും അപ്പുറം സി.പി.ഐയുടെ വാഗ്‌ദാനമാണ്. ആ പാർട്ടി കേരളത്തിനു നൽകുന്ന വാക്ക്.

ഈ റിപ്പോർട്ട് കൂടി വായിക്കാം
കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
എന്തിനാണ് മറ്റപ്പള്ളിക്കാര്‍ രാവും പകലും സമരം ചെയ്യുന്നത്?https://www.samakalikamalayalam.com/malayalam-vaarika/reports/2023/Dec/13/about-the-soil-mining-done-by-the-people-of-mattapally-194305.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Dec/13/about-the-soil-mining-done-by-the-people-of-mattapally-194305.html#comments2584ccf8-4c60-433b-a0fc-eb23383808ecWed, 13 Dec 2023 11:11:00 +00002023-12-13T11:11:00.000Zmigrator/api/author/1895920mining,environment,mattappally,nooranadu,Palamel,ecologyറിപ്പോർട്ട് സ്വന്തം മണ്ണില്‍നിന്ന് വേരറ്റുപോകാന്‍ തയ്യാറാകാത്ത ഒരു കൂട്ടം മനുഷ്യരുടെ പോരാട്ടമാണ് നൂറനാട് പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയിലേത്. ദേശീയപാതാ വികസനത്തിനായി മറ്റപ്പള്ളിയിലെ നാലു മലനിരകളൊന്നോടെ ഇടിച്ചുനിരത്താന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 10-ന് നാട്ടുകാര്‍ കായംകുളം-പുനലൂര്‍ റോഡ് ഉപരോധിച്ചു. സമരത്തില്‍നിന്നും പിന്മാറാന്‍ തയ്യാറല്ലാത്ത സ്ത്രീകളെ ഉള്‍പ്പെടെയുള്ള സമരക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു. മാവേലിക്കര എം.എല്‍.എ എം.എസ് അരുണ്‍കുമാറിനടക്കം ജനപ്രതിനിധികള്‍ക്കും സമരപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റതോടെയാണ് ‘മറ്റപ്പള്ളി’ മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊതു ആവശ്യങ്ങളുടെ പേരില്‍, വികസനത്തിന്റെ പേരു പറഞ്ഞ് നീതികരിക്കുന്ന ഒരു കുറ്റകൃത്യത്തിന് സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും കൂട്ടുനില്‍ക്കുന്നു. നിയമവ്യവസ്ഥയുടെ പഴുതുകളിലൂടെ സാമൂഹികനീതി നിഷേധിക്കപ്പെടുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ചെറുത്തുനില്‍പ്പുമായി തെരുവിലിറങ്ങിയത്.

പാലമേല്‍ പഞ്ചായത്തിലെ നാലു വാര്‍ഡുകളിലായിട്ടാണ് മറ്റപ്പള്ളിയിലെ നാലു മലനിരകളുള്ളത്. പത്തനംതിട്ട ജില്ലയോട് ചേര്‍ന്ന് ആലപ്പുഴ ജില്ലയുടെ കിഴക്ക് ഭാഗത്തായിട്ടാണ് മറ്റപ്പള്ളി മലയും ആദിക്കാട്ടുകുളങ്ങര മലയും ഞവരക്കുന്നും പുലിക്കുന്നും. വീട്ടാവശ്യങ്ങള്‍ക്കുള്‍പ്പെടെ ചെറിയതോതില്‍ മണ്ണെടുപ്പ് മുന്‍പും ഈ മലകളില്‍ നടന്നിട്ടുണ്ട്. പക്ഷേ, ഇത്രവ്യാപകമായി വസ്തു വാങ്ങിക്കൂട്ടി മണ്ണെടുത്ത് മലയൊന്നാകെ ഇടിച്ചുനിരത്താന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടത്. രണ്ടര ഏക്കര്‍ വസ്തുവിലെ മണ്ണാണ് തുടക്കത്തില്‍ എടുത്തുതുടങ്ങിയത്. ഖനന കമ്പനിയായ കൂട്ടിക്കല്‍ കണ്‍സ്‌ട്രക്‌ഷന്‍സാണ് ഈ രണ്ടര ഏക്കറിലെ മണ്ണെടുപ്പിന് പെര്‍മിറ്റ് നേടിയത്. ഇപ്പൊ മണ്ണെടുക്കുന്ന ഭൂമിയുടെ മുകളിലേക്ക് പതിന്നാല് ഏക്കറോളം ഭൂമി ഇവര്‍ വാങ്ങിക്കൂട്ടി.

ഒറ്റയടിക്കുള്ള ഖനനത്തിന് ജിയോളജി വകുപ്പ് അനുമതി നല്‍കാത്തതിനാല്‍ ഘട്ടംഘട്ടമായി ഈ മലയൊന്നാകെ എടുക്കാനായിരുന്നു ഈ കമ്പനിയുടെ പദ്ധതി. അങ്ങനെ, നാലു മലകളിലായി 124 ഏക്കര്‍ ഭൂമി വിവിധ വ്യക്തികള്‍ അല്ലെങ്കില്‍ കമ്പനികള്‍ വസ്തുക്കള്‍ കരാറെഴുതിയിട്ടുണ്ടെന്ന് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാര്‍ പറയുന്നു. എഗ്രിമെന്റ് എഴുതിയിട്ടുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്; പക്ഷേ, അത് നിയമത്തിനു മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ തെളിവുകളില്ല. ദേശീയപാതകളുള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതികളൊന്നും ആവശ്യമില്ലെന്ന പുതിയ നിയമവും മണ്ണെടുക്കുന്നവര്‍ക്കു സഹായകമാകുന്നു. 300 മീറ്റർ വരെയുള്ള മണ്ണെടുപ്പുകൾക്ക് പഞ്ചായത്തു സെക്രട്ടറിമാർ അനുവാദം നൽകാം എന്ന സംസ്ഥാന സർക്കാർ നിർദ്ദേശവും കേന്ദ്ര സർക്കാർ Ease of Doing Business-ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുമൊക്കെ ഇത്തരം അനധികൃത മണ്ണെടുപ്പിനു സഹായകരമാകുന്നു.

ദേശീയപാതാ നിര്‍മ്മാണത്തിനു വേണ്ടിയല്ല മണ്ണെടുക്കുന്നതെന്നാണ് പ്രദേശവാസികളുടെ പക്ഷം. ഇക്കാര്യം സ്ഥലം എം.എല്‍.എ എം.എസ്. അരുണ്‍കുമാറും ഉന്നയിച്ചിരുന്നു. എന്നാല്‍, ജില്ലയില്‍ 17 സ്ഥലങ്ങളില്‍നിന്നാണ് ദേശീയപാതയുടെ നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിന് പരിഗണന വന്നുവെന്നും 2023 മേയ് മാസം മറ്റപ്പള്ളിയില്‍നിന്ന് മണ്ണെടുക്കുന്നതിന് അനുമതി നല്‍കിയതെന്നുമാണ് ജിയോളജി വകുപ്പ് പറയുന്നത്. നാലു സ്ഥലങ്ങളില്‍നിന്ന് മണ്ണെടുക്കാനാണ് തീരുമാനം അതിലാദ്യത്തേതാണ് മറ്റപ്പള്ളി. ദേശീയപാതയോട് ഏറ്റവും സമീപമുള്ള മലകളാണ് മറ്റപ്പള്ളിയിലേത്. ആലപ്പുഴ ജില്ലയിലെ ആകെയുള്ള രണ്ട് മലനിരകളിലൊന്നാണ് മറ്റപ്പള്ളിയിലേതെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റൊന്ന് മുളക്കുഴയിലാണ്. ഈ കുന്നുകളില്‍നിന്ന് ഇതിനകം പകുതിയിലേറെ മണ്ണെടുത്തു കഴിഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ രണ്ട് മലനിരകളും ഇല്ലാതാകുമെന്നുറപ്പാണ്.

അതായത് തുടക്കത്തില്‍ അനുമതിയുള്ള രണ്ടര ഏക്കറില്‍ മണ്ണെടുക്കുക, പിന്നാലെ ബാക്കിയുള്ള വസ്തുക്കളില്‍നിന്നും മണ്ണെടുക്കാനാണ് അവരുടെ ലക്ഷ്യം. ഇത് മുന്നില്‍ കണ്ടാണ് പഞ്ചായത്തും സമരസമിതിയും മണ്ണെടുപ്പ് തടഞ്ഞതെന്ന് പറയുന്നു പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാര്‍.

ദേശീയപാതാ വികസനത്തിന്റെ പേരില്‍ മണ്ണെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ കമ്പനി ജിയോളജി വകുപ്പിന്റെ പെര്‍മിറ്റുമായി പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് അനുമതി നല്‍കിയില്ല. ഇതിനെ മറികടന്ന് മണ്ണെടുക്കുമെന്നുള്ള സൂചന കിട്ടിയതോടെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചാണ് നാട്ടുകാര്‍ പ്രതിരോധിച്ചത്. എന്നിട്ടും അനുകൂലമായ ഹൈക്കോടതി ഉത്തരവിലൂടെ പൊലീസ് സംരക്ഷണത്തില്‍ മണ്ണെടുക്കാന്‍ രണ്ടാഴ്ച ലോറികള്‍ എത്തി. നാട്ടുകാരുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ അതു തടസ്സപ്പെട്ടു. തുടര്‍ന്നു ജനപ്രതിനിധികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അതിനിടെ കഴിഞ്ഞ മാസം 26-ന് മണ്ണെടുക്കാന്‍ വന്നെങ്കിലും ജനങ്ങള്‍ തടഞ്ഞു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഡിവിഷന്‍ ബെഞ്ച് വിധി വരുന്നതുവരെ മണ്ണെടുക്കരുതെന്നു തീരുമാനിച്ചു. കേസ് വിധി പറയാനായി ഡിവിഷന്‍ ബെഞ്ച് ഡിസംബര്‍ 9-ലേക്ക് മാറ്റി. തുടര്‍ന്നാണ് വീണ്ടും പൊലീസ് സംരക്ഷണത്തില്‍ മണ്ണെടുപ്പ് നടത്തിയത്.

സമരസമിതിയുടെ ആശങ്കകള്‍ ശരിവയ്ക്കുംവിധമാണ് കാര്യങ്ങള്‍ പിന്നീട് നടന്നത്. സമരം ലാത്തിച്ചാര്‍ജ്ജില്‍ കലാശിച്ചപ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ താല്‍ക്കാലികമായി മണ്ണെടുപ്പ് നിര്‍ത്തി. സ്ഥലവാസികൂടിയായ മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗവും നടന്നു. അനുമതിയില്ലാത്ത ഭൂമിയില്‍നിന്നാണു മണ്ണെടുത്തതെന്നും മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നതില്‍ ജിയോളജി വകുപ്പിനു വീഴ്ചയുണ്ടായെന്നു സര്‍വ്വകക്ഷിയോഗത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. മണ്ണെടുക്കാന്‍ അനുമതിയുള്ള ഭൂമിയില്‍നിന്നുതന്നെയാണ് മണ്ണെടുത്തത് എന്ന് കളക്ടര്‍ റിപ്പോര്‍ട്ട് കരാറുകാരന് അനുകൂലമായി നല്‍കുകയും ചെയ്തു. എന്നാല്‍, നാട്ടുകാര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ പരിഹാരമായതുമില്ല. നിയമത്തിന്റെ പഴുതുകളിലൂടെ മണ്ണെടുപ്പ് വീണ്ടും തുടരാനാണ് കരാര്‍ കമ്പനിയുടെ ശ്രമം. സ്റ്റോപ്പ് മെമ്മോ കിട്ടിയില്ലെന്ന വാദത്തില്‍ നവംബര്‍ 27-ാം തീയതി തിങ്കളാഴ്ച പുലര്‍ച്ചെ മണ്ണെടുപ്പ് പുനരാരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധവും തുടങ്ങി. ഇപ്പോള്‍ രാപ്പകല്‍ സമരത്തിലാണ് പ്രദേശവാസികള്‍.

ആശങ്കകള്‍ പ്രശ്‌നങ്ങള്‍

പാലമേല്‍ പ്രദേശത്തെ ഈ മലകള്‍ സംരക്ഷിച്ചില്ലെങ്കില്‍ ജൈവവൈവിധ്യനാശം മൂലമുള്ള പ്രതിസന്ധി രൂക്ഷമാകുമെന്നതാണ് ആശങ്ക. ഈ ആശങ്ക സെസിന്റെ പഠനവും ശരിവയ്ക്കുന്നു. മലയെടുത്താല്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. ഓണാട്ടുകരയുടെ വലിയൊരു ഭാഗം മണല്‍പുരയിടങ്ങളാണ്. എന്നാല്‍, പാലമേല്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ കുന്നുകളാണു ജലം സംരക്ഷിച്ചു നിര്‍ത്തുന്നത്. മല ഇല്ലാതായാല്‍ ഇവിടത്തെ ജലസംഭരണി എന്ന് വിശേഷിപ്പിക്കാവുന്ന കരിങ്ങാലില്‍ചാല്‍ പുഞ്ച വറ്റിവരളും. പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട്ടെ വിശേഷപ്പെട്ട ഇനം പക്ഷികളുടെ വംശനാശത്തിനും ഇതു കാരണമാകാം. റെഡ് ഡേറ്റാ ബുക്കില്‍ വരെ ഇടം പിടിച്ചിട്ടുണ്ട് ഇവിടം. ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയ്ക്കാകെ കോട്ടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് സെസിന്റെ റിപ്പോര്‍ട്ടില്‍ നടപടിയൊന്നും ഉണ്ടായില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു നയതീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

2012 സെപ്റ്റംബര്‍ 12-നുണ്ടായ ഭൂചലനത്തില്‍ ഈ മലകളിലെ ഇരുന്നൂറോളം വീടുകള്‍ക്ക് വിള്ളലുകളുണ്ടായി. തൊട്ടടുത്ത ജില്ലയായ പത്തനംതിട്ടയിലെ പള്ളിക്കല്‍ പഞ്ചായത്തിലെ നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി. 2018-ല്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. കുന്നിടിച്ച് ഒരു വലിയ പ്രകൃതിദുരന്തത്തെ വിളിച്ചുവരുത്തരുതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓണാട്ടുകരയുടെ കുടിവെള്ളസംഭരണിയെന്ന് വിശേഷിപ്പിക്കാവുന്നതാണ് കരിങ്ങാലില്‍ പുഞ്ച്. കുന്നുകള്‍ ഇല്ലാതായാല്‍ സ്വാഭാവികമായും നീരൊഴുക്കില്ലാതാകുന്നതോടെ പുഞ്ച വറ്റിവരളും. മൂന്നു പഞ്ചായത്തുകളുടെ കുടിവെള്ളവും കൃഷിയും ഇല്ലാതാകും. പാലമേല്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ ജനങ്ങള്‍ക്കും വാര്‍ഡുകളിലേക്കും എട്ടരലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിക്കേണ്ട ജലസംഭരണിയും ഈ മലയുടെ മുകളിലാണ്. മണ്ണെടുക്കുന്നതോടെ ഈ ടാങ്ക് പൊളിക്കേണ്ടി വരും. പുതുതായി ടാങ്ക് നിര്‍മ്മിക്കാനുമാകില്ല.

മുന്‍പും ഖനന ശ്രമങ്ങള്‍

ഇതാദ്യമല്ല മറ്റപ്പള്ളി മലകളില്‍നിന്ന് മണ്ണെടുക്കാനുള്ള ശ്രമങ്ങള്‍. മുന്‍പു റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ പേരിലായിരുന്നു അന്ന് മണ്ണുകൊള്ള. അന്ന് ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരുടേയും ശക്തമായ ഇടപെടലുണ്ടായി. ഭരണാധികാരികളുടെ ഒത്താശയോടെ നടന്ന ഈ നീക്കത്തിനെതിരേ താലൂക്ക് വികസനസമിതി യോഗങ്ങളില്‍ വിമര്‍ശനമുണ്ടായി. ഇതോടെ മണ്ണെടുപ്പ് നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രാദേശിക വികസന സമിതികള്‍ രൂപീകരിക്കാന്‍ ജില്ലാ വികസനസമിതി തീരുമാനിച്ചു. അങ്ങനെ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വില്ലേജ് ഓഫീസര്‍ കണ്‍വീനറുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമടങ്ങുന്ന കമ്മിറ്റികള്‍ നിലവില്‍ വന്നു. വീടുവയ്ക്കുന്നതിനു ഭൂമി നിരപ്പാക്കേണ്ട ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇതിന് ഇളവ് നല്‍കിയിരുന്നത്. ഒരുപരിധിവരെ അനിയന്ത്രിതമായ മണ്ണെടുപ്പ് നിയന്ത്രിക്കാന്‍ ഈ സമിതികള്‍ക്കു കഴിഞ്ഞു. പുലിക്കുന്ന് മല തന്നെ പൂര്‍ണ്ണമായും എടുക്കാന്‍ വന്നവരെ പഞ്ചായത്ത് കമ്മിറ്റിയും ജനങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്ത ചരിത്രം കൂടി മറ്റപ്പള്ളിക്കാര്‍ക്കുണ്ട്.

എന്നാല്‍, കാലത്തിനനുസരിച്ച് പാരിസ്ഥിതിക നിയമങ്ങള്‍ ദുര്‍ബ്ബലമാക്കിയതോടെ പഴുതുകളിലൂടെ വികസനവാദം ഉന്നയിച്ചെത്തിയവര്‍ മണ്ണെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. പ്രാദേശിക സമിതികള്‍ നിയമപരമല്ല എന്ന് വാദിച്ച് ജിയോളജി വകുപ്പിന്റെ ഒത്താശയോടെ കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. നിയമം അനുശാസിക്കുന്നത് ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇത് മണ്ണെടുക്കാനുള്ള അനുമതിയായി തെറ്റിദ്ധരിപ്പിച്ച് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പുലിക്കുന്നിലെ മല മുഴുവന്‍ ഖനനം നല്‍കാന്‍ ജിയോളജിവകുപ്പ് അനുമതിയും നല്‍കി. ഇതിനെതിരേ പഞ്ചായത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കോടതി ഈ മലകളുടെ പരിസ്ഥിതി പ്രാധാന്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെസിനോട് (സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) ആവശ്യപ്പെട്ടു. നേരിട്ടും ജി.പി.എസും വഴി പഠനം നടത്തിയ സംഘം ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുമെന്ന് കാണിച്ച് റിപ്പോര്‍ട്ട് കോടതിക്കു നല്‍കി. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണെന്നും യന്ത്രം ഉപയോഗിച്ചുള്ള ഖനനം ശാസ്ത്രീയമായ പഠനങ്ങള്‍ക്കു ശേഷമേ പാടുള്ളൂവെന്നുമായിരുന്നു സെസിന്റെ കണ്ടെത്തല്‍.

ഈ റിപ്പോർട്ട് കൂടി വായിക്കാം
ജീവിതം നിരന്തര സമരവും വേദനയുമാകുന്ന കാഴ്ച

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക് ഉത്തരവാദിയാര്?https://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/29/who-is-responsible-for-the-economic-crisis-in-kerala-193153.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/29/who-is-responsible-for-the-economic-crisis-in-kerala-193153.html#comments26f2f875-98d7-4720-9c60-eb1c57da65beWed, 29 Nov 2023 05:48:00 +00002023-11-29T06:02:00.000Zmigrator/api/author/1895920kerala,KERALA POLITICS,economic growth,economic inequality,financial crisis,Economic Intellligence unit,economic survey report,kerala economic survey report,economic crisisറിപ്പോർട്ട് 2016 മെയ് മാസത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത്. ആ സര്‍ക്കാരിന് അസ്ഥിരമായ ഒരു സമ്പദ്ഘടനയാണ് മുന്‍ സര്‍ക്കാര്‍ കൈമാറിയത്. മുന്‍ സര്‍ക്കാര്‍ ട്രഷറിയില്‍ അവശേഷിപ്പിച്ചത് 173.46 കോടി രൂപയുടെ കടമായിരുന്നു. കൂടാതെ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് വരുത്തിയ 6,000 കോടി രൂപയുടെ കുടിശ്ശിക എന്ന വലിയ ബാധ്യതയോടൊപ്പം 4,300 കോടി രൂപയുടെ ബജറ്റിനു പുറത്തുള്ള ഹ്രസ്വകാല കടബാധ്യതയും ആ ഗവണ്‍മെന്റിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് സ്വീകരിച്ച നികുതി നയങ്ങളുടെ ഫലമായി ജനങ്ങളുടെ വരുമാനത്തിലും ക്രയശേഷിയിലുമുണ്ടായ തകര്‍ച്ചയുടെ ബാധ്യത മറികടക്കേണ്ടതിന്റെ ഭാരം കൂടി ആ ഗവണ്‍മെന്റിന്റെ ചുമലിലായിരുന്നു. 2010-'11 മുതല്‍ 2015-'16 വരെയുള്ള നികുതി വളര്‍ച്ചയിലെ വസ്തുതകള്‍ നികുതി നിര്‍വ്വഹണത്തിലെ കെടുകാര്യസ്ഥത വെളിവാക്കുന്നുണ്ടെന്ന് ആദ്യത്തെ പിണറായി ഗവണ്‍മെന്റ് അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞ വേളയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നടത്തിയ സാമ്പത്തികാവലോകനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ആഗോളീകരണത്തോടുകൂടി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏറെക്കുറെ ആഗോള സമ്പദ്‌വ്യവസ്ഥയോടു ഉദ്ഗ്രഥിതമാകയാല്‍ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ചാഞ്ചാട്ടങ്ങളും ഇടവേളകളില്‍ നമ്മുടെ സാമ്പത്തിക മേഖലയേയും ബാധിച്ചുപോന്നു. പുറമേ, പിണറായി വിജയന്റെ ആദ്യ ഗവണ്‍മെന്റിന്റെ അഞ്ചുവര്‍ഷം നേരിട്ട വെല്ലുവിളികള്‍ - ഓഖി, രണ്ടു പ്രളയങ്ങള്‍, കൊവിഡ് തുടങ്ങിയ ഘടകങ്ങള്‍ സമ്പദ്ഘടനയെ ബാധിക്കുകതന്നെ ചെയ്തു. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനു കുറേയേറെ സഹായകമായത് സമ്പദ്ഘടനയില്‍ ഗവണ്‍മെന്റ് നടത്തിയ ഇടപെടലുകളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തേയും കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാര്യമായി ബാധിച്ചു. വിദേശത്ത് തൊഴില്‍ തേടിപ്പോയ ലക്ഷക്കണക്കിന് കേരളീയര്‍ നാട്ടിലേക്കു തിരിച്ചെത്തി. ഗവണ്‍മെന്റ് ജീവനക്കാരും സ്വകാര്യമേഖലയിലെ സ്ഥിരം തൊഴിലെടുക്കുന്നവരും ഒഴിച്ചാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്കു തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ഇത് സമ്പദ്‌വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കുന്നതിന് ആ മേഖലയില്‍ ഗവണ്‍മെന്റ് ഇടപെടലുകള്‍ അനിവാര്യമായി. ഈ ഇടപെടലുകള്‍ പര്യാപ്തമാംവിധം തുടര്‍ന്നുകൊണ്ടുപോകുന്നതിനാണ് ധനകാര്യ പ്രതിസന്ധി തടസ്സമായിരിക്കുന്നത്. 

ധനകാര്യ പ്രതിസന്ധി
ജനജീവിതത്തെ ബാധിക്കുമ്പോള്‍
 

കേരളത്തില്‍ ധനകാര്യ പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. അത് ജനജീവിതത്തെ ബാധിക്കുംവിധം രൂക്ഷമാകുന്നു എന്നതിന്റെ സൂചനകളും വ്യാപകമായുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വേതനവിതരണത്തേയും മറ്റും അതു ബാധിച്ചുകഴിഞ്ഞു. തനതു സ്രോതസ്സുകളില്‍നിന്നും അല്ലാതേയുമുള്ള പൊതു വിഭവസമാഹരണത്തേയും കേന്ദ്രനികുതി വിഹിതത്തേയും കേന്ദ്രത്തില്‍നിന്നുള്ള സവിശേഷ ധനസഹായത്തേയും ആശ്രയിച്ചാണ് സംസ്ഥാന ഗവണ്‍മെന്റുകള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഫെഡറല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തെ ഒരു സംസ്ഥാനമാണ് നമ്മുടേത്. ആ നിലയില്‍ കേരളത്തിനു പൊതുവിഭവ സമാഹരണത്തിനു പരിമിതികള്‍ നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസരിച്ചു മാത്രമേ സംസ്ഥാനത്തിനു പൊതുവിഭവ സമാഹരണം സാദ്ധ്യമാകുക. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നികുതി-നികുതിയിതര സ്രോതസ്സുകളിലൂടെ സമാഹരിക്കാവുന്ന പൊതുവിഭവങ്ങള്‍ പരമാവധി സമാഹരിക്കുക എന്നതാണ് നമുക്കു ചെയ്യാനാകുന്ന കാര്യം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ പൊതുവിഭവ സമാഹരണത്തില്‍ നമ്മുടെ സംസ്ഥാനം താഴോട്ടു പോകുകയായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

 1957-'58 മുതല്‍ 1966-'67 വരെയുള്ള ഒരു ദശക കാലയളവില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ മൊത്തം സമാഹരിച്ച പൊതുവിഭവങ്ങളില്‍ കേരളത്തിന്റെ ഓഹരി 4.45 ശതമാനമാണെന്നും 50 വര്‍ഷം കഴിഞ്ഞ് 2007-'08 മുതല്‍ 2016-'17 വരെയുള്ള 10 വര്‍ഷം കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ ഓഹരി 4.50 ശതമാനമായി മാത്രം വര്‍ദ്ധിച്ചുള്ളൂവെന്നും സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ 60 വര്‍ഷത്തിനിടെ നികുതി നല്‍കാനുള്ള ശേഷിയില്‍ (ഠമഃമയഹല ഇമുമരശ്യേ) അഭൂതപൂര്‍വ്വമായ വര്‍ദ്ധന സംസ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും. 1972-'73-ല്‍ ആളോഹരി ഉപഭോഗത്തില്‍ കേരളം എട്ടാം സ്ഥാനത്തായിരുന്നെങ്കില്‍ ഗള്‍ഫ് പണത്തിന്റെ വരവോടെ ഇത് 1983 ആയപ്പോഴേയ്ക്കും മൂന്നാം സ്ഥാനത്തേയ്ക്കും 1999-2000 ആയപ്പോഴേയ്ക്ക് ഒന്നാംസ്ഥാനത്തേയ്ക്കും ഉയര്‍ന്നു. കേരളം ഇപ്പോഴും ഒന്നാംസ്ഥാനത്ത് തുടരുകയാണെന്നും അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 
എന്നാല്‍, തനതു വിഭവ സമാഹരണ കാര്യത്തില്‍ കേരളത്തിന്റെ പ്രകടനത്തെക്കുറിച്ചുള്ള ഒരു പ്രധാന കാഴ്ചപ്പാട് കേരളം ഇക്കാര്യത്തില്‍ മുന്നിലാണ് എന്നതാണ്. കേരളം ഇക്കാര്യത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് എന്നും അവകാശവാദമുണ്ട്. തനതു വരുമാനം ഉയര്‍ത്തിയും കര്‍ക്കശമായ ധനകാര്യ മാനേജ്മെന്റിലൂടെയും പ്രതിസന്ധികളെ മറികടക്കാനാണ് ഇപ്പോഴത്തെ സംസ്ഥാന ഗവണ്‍മെന്റ് ശ്രമിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം തനതു വരുമാനം വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വ്വഹിച്ചത്. ഈ വര്‍ഷവും ചെലവിന്റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 18 ശതമാനം മാത്രമാണ് നികുതിവിഹിതമായും ഗ്രാന്റായും യൂണിയന്‍ ഗവണ്‍മെന്റില്‍നിന്നാണ് ലഭിച്ചത്. ആകെ റവന്യൂ വരുമാനമായ 45,540 കോടിയില്‍ 38,509 കോടിയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണെന്നും ഗവണ്‍മെന്റ് വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ ഇരട്ടിയിലേറെയാണ് കേന്ദ്രവിഹിതമായി ലഭിച്ചതെന്നും. നികുതി വിഹിതത്തിലും ഗ്രാന്റിലും കേരളത്തോട് ശത്രുതാപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നത് എന്നതിന് ഉദാഹരണമായി ഈ വ്യത്യാസം ഗവണ്‍മെന്റ് വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

കടമെടുപ്പിനു നിയന്ത്രണം 
വരുമ്പോള്‍ 

2003-ലാണ് യൂണിയന്‍ ഗവണ്‍മെന്റ് ധന ഉത്തരവാദിത്വ നിയമം  പാസ്സാക്കുന്നത്. ഇതേത്തുടര്‍ന്ന് സംസ്ഥാനങ്ങളുടെ കടമെടുപ്പിനുമേല്‍ നിയന്ത്രണമുണ്ടായി. ഈ നിയമം വന്നില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന കടബാധ്യത വലിയതാകുമായിരുന്നെന്നാണ് ഈ നിയമത്തെ പിന്താങ്ങുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, കേരളമുള്‍പ്പെടെ കുറേ സംസ്ഥാനങ്ങള്‍ കിഫ്ബി പോലുള്ള സംവിധാനങ്ങളിലൂടെ കടമെടുപ്പിന്മേലുള്ള നിയന്ത്രണം സമര്‍ത്ഥമായി മറികടക്കാന്‍ ശ്രമിച്ചതിനെ യൂണിയന്‍ ഗവണ്‍മെന്റ് നേരിടുന്നതില്‍ കുറ്റം കാണാനാകില്ലെന്നാണ് സംസ്ഥാനങ്ങളുടെ അനിയന്ത്രിതമായ കടമെടുപ്പ് ആശാസ്യമല്ലെന്നു വാദിക്കുന്നവര്‍ പറയുന്നത്. 
കിഫ്ബിയുടേതുപോലുള്ള വായ്പകള്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതും കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിക്ക് ആഴം കൂട്ടുന്നു. യൂണിയന്‍ ഗവണ്‍മെന്റിന്റെ ഈ പുതിയ നിബന്ധന സംസ്ഥാനത്തോടുള്ള വിവേചനമായിട്ടാണ് സംസ്ഥാനം ഭരിക്കുന്നവര്‍ വിശേഷിപ്പിക്കുന്നത്. യൂണിയന്‍ ഗവണ്‍മെന്റ് ന്യായമായും നല്‍കേണ്ടുന്ന ധനസഹായങ്ങളിലും മറ്റും വെട്ടിക്കുറവു വരുത്തുകയും വായ്പാ പരിധിയില്‍ കുറവു വരുത്തുകയും ചെയ്യുമ്പോള്‍ അപകടത്തിലാകുന്നത് കേരളത്തിന്റെ അതിജീവന ശ്രമങ്ങളും.


പൊതുവിഭവ സമാഹരണത്തിലെ 'നീതീകരിക്കാനാകാത്ത' പരാജയമാണ് കേരളത്തെ കടമെടുപ്പിലേയ്ക്ക് നയിച്ചതെന്നും അതുകൊണ്ടുതന്നെ ആ കടമെടുപ്പിനു കടിഞ്ഞാണിടേണ്ടത് അനിവാര്യമാണെന്നും വാദമുണ്ട്. ആളോഹരി ഉപഭോഗത്തില്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കടമെടുപ്പും കേരളത്തിന്റെ കടമെടുപ്പും തമ്മില്‍ സത്യത്തില്‍ താരതമ്യപ്പെടുത്തുന്നതുതന്നെ ശരിയല്ലെന്നും അതുകൊണ്ട് കേരളത്തിന്റെ കടം അത്ര കൂടുതലല്ല എന്ന വാദത്തില്‍ കഴമ്പില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേമത്തിലും വികസനത്തിലും ആളോഹരി വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ അര്‍ഹമായ നികുതിവിഹിതം നിഷേധിച്ചും കടമെടുക്കാനുള്ള പരിധി കുറച്ചും മോദി ഗവണ്‍മെന്റ് കേരളീയരെ ശിക്ഷിക്കുകയാണെന്നാണ് സംസ്ഥാനം ഭരിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നത്. 
കേന്ദ്രനികുതി വിഹിതവും കേന്ദ്രത്തില്‍നിന്നുള്ള സവിശേഷ ധനസഹായവുമാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ മറ്റു ഉറവിടങ്ങള്‍. ഈ വര്‍ഷം കേന്ദ്രത്തില്‍നിന്നും ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണ് ഒറ്റയടിക്കുണ്ടായത്. അര്‍ഹതപ്പെട്ട വായ്പയില്‍ 19,000 കോടി രൂപയാണ് നിഷേധിച്ചത്. റവന്യൂ കമ്മി ഗ്രാന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടിയുടെ കുറവുണ്ടായെന്നും ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടുന്ന 12,000 കോടി ഇല്ലാതായെന്നും സംസ്ഥാന ഗവണ്‍മെന്റ് വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതരമേഖലകളിലും വന്‍തോതില്‍ കുറവുണ്ടായി. 


കേരളീയത്തില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള സെമിനാറില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത് കേരളം ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഉത്തരമില്ലെന്നും ഉത്തരം രാഷ്ട്രീയത്തിലാണ് എന്നുമാണ്. കേന്ദ്രം കേരളത്തോടു കാണിക്കുന്ന വിവേചനമാണ് നമ്മുടെ ധനകാര്യ പ്രതിസന്ധിക്കു കാരണമായി സംസ്ഥാനം ഭരിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

15-ാം ധനകമ്മിഷന്‍ പറയുന്നതനുസരിച്ച് രാജ്യത്തെ മൊത്തം ചെലവിന്റെ (ദേശീയ ചെലവ്) 62 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. അതേസമയം, മൊത്തം റവന്യൂ വരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 37 ശതമാനം മാത്രം. അതായത്, മൊത്തം റവന്യൂ വരുമാനത്തിന്റെ 63 ശതമാനവും യൂണിയന്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരിക്കുന്നു. നികുതി വരുമാനത്തിന്റെ 41 ശതമാനം യൂണിയന്‍ ഗവണ്‍മെന്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍, 2021'22-ലെ പുതുക്കിയ കണക്കുപ്രകാരം ഇത് യഥാര്‍ത്ഥത്തില്‍ 30 ശതമാനത്തില്‍ താഴെയാണ്. നികുതി വരുമാനത്തിലെ സെസുകളും സര്‍ചാര്‍ജ്ജും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കില്ല. അതായത് സംസ്ഥാന വിഹിതം കുറയുന്നു. 2021-'22-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം നികുതി വരുമാനത്തില്‍ 23 ശതമാനം സെസും സര്‍ചാര്‍ജ്ജുമാണ്. 2009'10 കാലത്ത് ഇത് 6.5 ശതമാനമായിരുന്നു. അതായത്, 12 വര്‍ഷത്തിനിടെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്ത കേന്ദ്രനികുതി വരുമാനം നാലിരട്ടി വര്‍ദ്ധിച്ചുവെന്നര്‍ത്ഥം.

ഇങ്ങനെ കേന്ദ്രത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ വിഹിതങ്ങളും സഹായങ്ങളുമെല്ലാം കുറയ്ക്കുന്നു. വിശേഷിച്ചും ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ. ഇതാണ് സംസ്ഥാന ഗവണ്‍മെന്റിനെ നയിക്കുന്നവരുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും വാദം. 
എന്നാല്‍, ഇന്ന് രാജ്യത്തു നിലവിലുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പ്രകാരം കേന്ദ്ര നികുതികളില്‍നിന്നും ഗ്രാന്റുകള്‍ വഴിയായും ഉള്ള വിഭവങ്ങളുടെ ഒഴുക്ക് താരതമ്യേന ദരിദ്ര സംസ്ഥാനങ്ങളിലേയ്ക്കാകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് ഡോ. ജോസ് സെബാസ്റ്റ്യനെ പോലുള്ള ധനകാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവശേഷി സംബന്ധമായ സൂചകങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഏതാണ്ട് ഒരേ നിലവാരത്തിലാക്കുക എന്നതാണ് കേന്ദ്ര ധനകാര്യ കമ്മിഷനുകളുടെ ആത്യന്തിക ലക്ഷ്യമെന്നതാണ് കാരണം. അതുകൊണ്ടുതന്നെ, 'ബിമാരു സംസ്ഥാനങ്ങള്‍' എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ബീഹാര്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് യൂണിയന്‍ ഗവണ്‍മെന്റില്‍നിന്നും കൂടുതല്‍ വിഭവങ്ങള്‍ ഒഴുകുന്നത് സ്വാഭാവികമാണ്. മാനവ വികസന സൂചികകളിലും ജീവിത ഗുണനിലവാരത്തിലും ഒക്കെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളത്തിനു കേന്ദ്രത്തില്‍ നിന്നുള്ള വിഭവങ്ങള്‍ കുറഞ്ഞുവരുന്നതില്‍ അതുകൊണ്ടു അത്ഭുതമില്ലായെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് അദ്ദേഹം.


സംസ്ഥാനങ്ങള്‍ സാമന്തന്മാരല്ല

എം. ഗോപകുമാര്‍ 

സംസ്ഥാനത്തിന്റെ ആരോഗ്യ ബജറ്റ് 10,000 കോടി രൂപയാണ്. ദേശീയ ആരോഗ്യ ബജറ്റ് എന്ന കേന്ദ്ര പദ്ധതിയില്‍ നമുക്കു കിട്ടുന്നത് 361 കോടി രൂപയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ബജറ്റ് 28,000 കോടി രൂപ. എസ്.എസ്.എ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കേന്ദ്രവിഹിതം 600 കോടി രൂപ. നമ്മുടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും പള്ളിക്കൂടത്തിനും അവരുടെ നിറവും പടവും ഇട്ടില്ല എന്നു പറഞ്ഞ് ഇതുപോലും തടഞ്ഞുവെയ്ക്കുന്നതാണ് മോദി ഗവണ്‍മെന്റിന്റെ രീതി. പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതവും കേന്ദ്രവിഹിതവും കേരളം ചെലവിടണം. നിറവും പടവും പറഞ്ഞു തടയുന്ന കുരുക്കാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സൃഷ്ടിക്കുന്നത്. 
മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടാം. ഈ സാമ്പത്തിക വര്‍ഷം 2023 സെപ്തംബര്‍ വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകള്‍ പ്രകാരം, പ്രധാന സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തില്‍ സംസ്ഥാനങ്ങളുടെ തനതു വരുമാനവും കേന്ദ്രനികുതിയും ഗ്രാന്റും വഴിയുള്ള കൈമാറ്റവും എത്ര വരുമെന്നത് കണക്കുകൂട്ടുക. എന്നിട്ട് അതില്‍ കേന്ദ്ര കൈമാറ്റത്തിന്റെ ശതമാനം ശ്രദ്ധിക്കുക. പശ്ചിമ ബംഗാള്‍-49. 4 ശതമാനം, ബീഹാര്‍ 42.8 ശതമാനം, രാജസ്ഥാന്‍ 40.8 ശതമാനം, ആന്ധ്ര 40.2 ശതമാനം, ഉത്തര്‍പ്രദേശ് 35.7 ശതമാനം, ഒഡീഷ 36.3 ശതമാനം, പഞ്ചാബ് 33.8 ശതമാനം, ഗുജറാത്ത് 30.1 ശതമാനം, തമിഴ്നാട് 26.1 ശതമാനം. കേരളത്തിന് ഈ കാലയളവില്‍ നമ്മുടെ റവന്യൂ വരുമാനത്തിന്റെ 18 ശതമാനം മാത്രമാണ് നികുതിവിഹിതമായും ഗ്രാന്റായും കിട്ടിയ കേന്ദ്രവിഹിതം. ആകെ റവന്യൂ വരുമാനമായ 45,540 കോടി രൂപയില്‍ 38,509 കോടി രൂപയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിതമായി 5588 കോടി രൂപയും ഗ്രാന്റായി 44.41 കോടി രൂപയുമാണ് ആകെ കേന്ദ്ര കൈമാറ്റമായി വന്നത്. റവന്യൂ വരുമാനത്തിന്റെ 82 ശതമാനവും നമ്മുടെ തനതു വരുമാനമാണ്. കര്‍ണാടകയാണ് സമാനമായ സ്ഥിതി നേരിടുന്ന സംസ്ഥാനം. നികുതി വിഹിതത്തിലും ഗ്രാന്റിലും സംസ്ഥാനത്തോട് ശത്രുതാപരമായ വിവേചനമാണ് മോദി ഗവണ്‍മെന്റിന്റേത്. ഇവിടെനിന്നും യൂണിയന്‍ ഗവണ്‍മെന്റ് പിരിക്കുന്ന നികുതിയുടെ വിഹിതമല്ലേ സംസ്ഥാന ഗവണ്‍മെന്റ് ചോദിക്കുന്നത്. ആരുടേയും ഔദാര്യമൊന്നുമല്ലല്ലോ.


ധനകാര്യ പ്രതിസന്ധിക്കു കാരണം കേന്ദ്രനയങ്ങള്‍

സന്തോഷ് ടി. വര്‍ഗ്ഗീസ് 

നതു വിഭവസമാഹരണം, കേന്ദ്രനികുതി വിഹിതം, സവിശേഷ ധനസഹായം എന്നിവയാണ് സംസ്ഥാനങ്ങളുടെ സുപ്രധാന വരുമാന ഉറവിടങ്ങള്‍. നികുതിശേഖരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അര്‍ഹമായ കേന്ദ്രനികുതിവിഹിതം തരാതിരിക്കുന്നതുകൊണ്ടും സവിശേഷ ധനസഹായത്തില്‍ വെട്ടിക്കുറവ് വരുത്തുന്നതുകൊണ്ടും നമ്മുടെ വായ്പാപരിധിയില്‍ കിഫ്ബിയടക്കമുള്ള പദ്ധതികള്‍ കൊണ്ടുവന്നതുമാണ് പ്രതിസന്ധിക്കു കാരണമായത്. ധനകാര്യ കമ്മിഷന്‍ വഴി ലഭിക്കുന്ന വിഹിതത്തില്‍ കാര്യമായ കുറവു വന്നു. 1971-ലെ ജനസംഖ്യാ കണക്കനുസരിച്ച് 3.9 ശതമാനമാണ് ലഭിച്ചിരുന്നത്. പത്താം ധനകമ്മിഷന്‍ സംസ്ഥാനത്തിനു നിശ്ചയിച്ച കേന്ദ്രവിഹിതം 3.9 ശതമാനമായിരുന്നു.  തമിഴ്നാടിന് 6.6 ശതമാനവും കര്‍ണാടകത്തിന് 5.3 ശതമാനവും അനുവദിച്ചു. 15-ാം ധന കമ്മിഷനായപ്പോഴേക്കും കേരളത്തിന്റെ വിഹിതം 1.9 ശതമാനമായും തമിഴ്നാടിന് 4.1 ശതമാനമായും കര്‍ണാടകത്തിനു 3.7 ശതമാനമായും കുറഞ്ഞു. കേരളത്തിനു പകുതിയിലേറെ കുറവാണ് വന്നത്. 
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കാര്യത്തിലും മോദി ഗവണ്‍മെന്റ് ഉദാസീന സമീപനമാണ് കൈക്കൊള്ളുന്നത്. കൃത്യമായ സമയത്തു വിഹിതം തരാതേയും വെട്ടിക്കുറവു വരുത്തിയും മറ്റും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം
പാതിരിമാര്‍ നട്ടുവളര്‍ത്തിയ ചേറ്റുവയിലെ കണ്ടല്‍ക്കാട്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
പാതിരിമാര്‍ നട്ടുവളര്‍ത്തിയ ചേറ്റുവയിലെ കണ്ടല്‍ക്കാട്https://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/22/mangroves-planted-by-priests-192614.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/22/mangroves-planted-by-priests-192614.html#comments7b72678f-324c-47bc-9bc7-425c26cc7298Wed, 22 Nov 2023 08:43:00 +00002023-11-22T08:44:00.000Zmigrator/api/author/1895920priests,mangrovesറിപ്പോർട്ട് മ്യൂണിസവും നിരീശ്വരവാദവുമടക്കം പല കാരണങ്ങൾ പറഞ്ഞ് 1989-ലാണ് ജോസ് തത്തറത്തിൽ, ജേക്കബ് തച്ചറാട്ടിൽ അടക്കം 5 പുരോഹിതന്മാരെ ക്രിസ്ത്യൻസഭ സസ്‌പെൻഡ് ചെയ്യുന്നത്. പിന്നീട് 1993-1994 കാലഘട്ടത്തിൽ ഈ രണ്ട് പുരോഹിതന്മാർ ചേർന്ന് തൃശൂരിലെ ചേറ്റുവയിൽ പത്തേക്കറോളം വരുന്ന സ്ഥലത്ത് കണ്ടൽതൈ നട്ടു. 30 വർഷങ്ങൾക്കിപ്പുറം അന്ന് നട്ട കണ്ടൽതൈകൾ മനോഹരമായ കണ്ടൽക്കാടായി മാറിയിരിക്കുകയാണ്. കണ്ടശ്ശാംകടവിലും പൊന്നാനിയിലും ഇവർ ഇതുപോലെ കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. രണ്ട് പുരോഹിതന്മാർ ചേർന്ന് പ്രകൃതിക്കും മനുഷ്യനും പക്ഷികൾക്കുമെല്ലാമായി പ്രവർത്തിച്ചപ്പോൾ ചേറ്റുവയിൽ അതിമനോഹരമായ വലിയൊരു കണ്ടൽകാടും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒട്ടേറെ പക്ഷികളടക്കം പല ജീവികളുടെ ആവാസകേന്ദ്രവും ഉണ്ടായിവരികയായിരുന്നു.

ചേറ്റുവയിലെ കണ്ടല്‍-ആദ്യകാലം 

പള്ളിയിൽനിന്ന് താൽക്കാലികമായി പുറത്താക്കപ്പെട്ടതുകൊണ്ടാണ് ഇതെല്ലാം ചെയ്യാനായതെന്ന് ഇവർ സന്തോഷത്തോടെ ഓർക്കുന്നു. 1989-ൽ പുറത്താക്കുകയും 1996-ല്‍ തിരിച്ചെടുക്കുകയും ചെയ്‌തെങ്കിലും ഇതിനിടയിലുള്ള ചെറിയ കാലം പ്രകൃതിക്കായി ചെലവഴിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ രണ്ട് പുരോഹിതന്മാരും. പള്ളിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത സംഭവം ജേക്കബ് തച്ചറാട്ടിലച്ചൻ ഓർക്കുന്നത് ഇങ്ങനെയാണ്: ഹ്യൂമൻ റൈറ്റ്‌സിനെക്കുറിച്ച് മൂന്ന് മാസത്തെ കോഴ്‌സ് ചെയ്യാൻ ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ടവരിൽ ഉണ്ടായിരുന്ന ലൂയിസ് ചാലക്കൽ ബിഷപ്പിനെ സമീപിച്ചു. ഹ്യൂമൻ റൈറ്റ്‌സ് എന്ന് കേട്ടപ്പോൾ ഇതുതന്നെയല്ലേ കമ്യൂണിസം എന്നു പറഞ്ഞ് ബിഷപ്പ് അദ്ദേഹത്തിന് ലീവ് കൊടുക്കാൻ തയ്യാറായില്ല. ലൂയിസ് ചാലക്കൽ തന്റെ പട്ടം കിട്ടി 25 വർഷം ആഘോഷിക്കുന്ന വേളയിലായിരുന്നു ഇത്.

ചേറ്റുവയിലെ കണ്ടല്‍ക്കാട്

അങ്ങനെ ഞാൻ (ജേക്കബ് തച്ചറാട്ടിൽ ) ബിഷപ്പിന്റെ അടുത്തു പോവുകയും 25 വർഷം ജോലി ചെയ്ത ആൾക്ക് 40 ദിവസത്തെ ലീവ് അവകാശമാണെന്നും വിട്ടില്ലെങ്കിൽ അനുവാദമില്ലാതെ ഞാനും പോകുമെന്നു പറഞ്ഞു. അദ്ദേഹത്തെ കോഴ്‌സ് ചെയ്യാൻ അനുവദിച്ചെങ്കിലും തിരിച്ച് വന്നപ്പോൾ പ്രീസ്റ്റ് ഹോമിലേക്കാണ് അപ്പോയിന്റ് ചെയ്തത്. പ്രീസ്റ്റ് ഹോം എന്നാൽ അച്ഛൻമാർക്ക് വിശ്രമജീവിതം നയിക്കാനുള്ള ഇടമാണ്. അതായത് കോഴ്‌സ് കഴിഞ്ഞ് തിരിച്ചു വന്ന ഇദ്ദേഹത്തെ പള്ളിയിൽ പുരോഹിതനായി നിൽക്കാൻ അനുവദിച്ചില്ല. പ്രീസ്റ്റ് ഹോമിൽ വെറുതെ ഇരിക്കാൻ വിട്ടു. ഇതിനെതിരെ ഞങ്ങൾ ശക്തമായി പ്രതിഷേധിച്ചു. വിവിധ സ്ഥലങ്ങളിലായി സ്ട്രീറ്റ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. ചിലയിടങ്ങളിൽനിന്ന് പല പ്രശ്‌നങ്ങളും നേരിട്ടു. നായനാർ മുഖ്യമന്ത്രിയായ സമയമായിരുന്നു. ബിഷപ്പ് കരുണാകരന്റെ പക്ഷവും. അതുകൊണ്ട് ഞങ്ങൾക്ക് എല്ലായിടത്തും പൊലീസ് പ്രൊട്ടക്ഷൻ ലഭിച്ചു.

അതിനിടയിലാണ് ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം ഇറങ്ങുന്നത്. നാടകം വലിയ കോളിളക്കം ഉണ്ടാക്കി. സഭ നാടകത്തെ എതിർത്തപ്പോൾ മാതൃഭൂമിയിൽ ജോസഫ് വടക്കൻ എഴുതിയ ലേഖനത്തിന് ഞാൻ (ജേക്കബ് തച്ചറാട്ടിൽ) ലെറ്റർ ടു എഡിറ്ററിൽ മറുപടി എഴുതി. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് നാടകത്തെ അനുകൂലിച്ചുകൊണ്ടുള്ള എഴുത്തും സഭയിൽ വലിയ പ്രശ്‌നം ഉണ്ടാക്കി. അങ്ങനെ ഈ നാടകത്തെ അനുകൂലിച്ച ജോസ് തലക്കോട്ടൂർ, സി.ടി. ജോസ്, ലൂയിസ് ചാലയ്ക്കൽ, ജോസ് തത്തറത്തിൽ, ജേക്കബ് തച്ചറാട്ടിൽ എന്നിവരെ 1989-ൽ സസ്‌പെൻഡ് ചെയ്തു. പിന്നീട് സി.പി.സി.എ എന്ന ആൾ ഇന്ത്യ ലെവലിലുള്ള പുരോഹിതന്മാരുടെ സംഘടന ഈ വിഷയം പഠിക്കുകയും ഒരു ദിവസത്തേക്കുപോലും സസ്‌പെൻഡ് ചെയ്യാനുള്ള ന്യായമില്ല എന്ന് കണ്ടെത്തുകയും ചെയ്തു.

അഞ്ച് പേരെ ഒരുമിപ്പിച്ച ഘടകം

ഞങ്ങൾ അഞ്ച് പേരും നന്നായി വായിക്കാൻ താല്പര്യമുള്ളവരായിരുന്നു. നിരവധി പുസ്തകങ്ങളുടെ ശേഖരം ഞങ്ങൾക്കുണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ഒത്തുകൂടി. അരിയങ്ങാടിയിൽ പുസ്തകങ്ങൾ അടുക്കിവെക്കാനായി ഒരു മുറി വാടകയ്‌ക്കെടുത്തു. അവിടെ പുസ്തകവായനയും പുസ്തകങ്ങളെക്കുറിച്ചുള്ള സംസാരങ്ങൾക്കും ഞങ്ങൾ ഒത്തുകൂടി. പുരോഹിതന്മാർക്കിടയിൽ അധികം കണ്ടുവരാത്ത കാര്യമായതിനാൽ തന്നെ ഞങ്ങൾ അരിയങ്ങാടി ടീം, അരിയങ്ങാടി ഗാങ് എന്നൊക്കെ അറിയപ്പെടാൻ തുടങ്ങി. പുസ്തകങ്ങളോടുള്ള അടുപ്പം തന്നെയാണ് ഞങ്ങളെ ഒന്നിപ്പിച്ച പ്രധാന ഘടകം.

കണ്ടലുകൾ നടാനുണ്ടായ കാരണം

സസ്‌പെൻഡ് ചെയ്യപ്പെട്ട അഞ്ച് പുരോഹിതന്മാരിൽ ജോസ് തത്തറത്തിൽ, ജേക്കബ് തച്ചറാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് കണ്ടൽചെടികൾ വെച്ചുപിടിപ്പിച്ചത്. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ കീഴിൽ തിരുവനന്തപുരത്തെ ഫാദർ ടോം കോച്ചേരിയുടെ റിസർച്ച് വിങ് ആയ പി.സി.ഒ കായലിൽ കണ്ടൽ നട്ടാൽ മത്സ്യസമ്പത്ത് വർദ്ധിക്കുമെന്ന് കണ്ടെത്തി. പി.സി.ഒയിലെ ആക്ടീവ് മെമ്പറായ നളിനി നായക് ആണ് ജോസ്, ജേക്കബ് എന്നിവരെ കണ്ടെത്തുന്നത്. ബാംഗ്ലൂർ സ്വദേശിയായ നളിനി നായക് തന്റെ പതിനാറാം വയസിലാണ് വിനോദ സഞ്ചാരത്തിനായി തിരുവനന്തപുരത്ത് എത്തുന്നത്. പിന്നീട് വിഴിഞ്ഞം ഭാഗത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ടപ്പോൾ അവർക്കുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗത്തിന്റെ ഫണ്ടിങ്ങ് പി.സി.ഒയ്ക്ക് ഉണ്ടായിരുന്നു. നളിനി നായക് വഴി ഈ രണ്ട് പുരോഹിതന്മാരും കണ്ടൽ നടാൻ തയ്യാറായി.

ഫാ. ജോസ് തത്തറത്തില്‍

ചേറ്റുവയിലെ കണ്ടൽ നടലിനെക്കുറിച്ച് ജേക്കബ് തച്ചറാട്ടിലച്ചനും ജോസ് തത്തറത്തിലച്ചനും സംസാരിക്കുന്നു.

ചേറ്റുവയിലെ പത്തേക്കറോളം വരുന്ന സ്ഥലം ഞങ്ങൾ കണ്ടെത്തിയ സ്ഥലമാണ്. കായലിലാണ് കണ്ടൽ നടുക എന്ന് പറഞ്ഞപ്പോൾ ഇതെവിടെ നടും എന്ന് അന്വേഷിച്ച് കായലിന്റെ ഓരത്തുകൂടി നടന്നപ്പോൾ ഒരാളെ കണ്ടെത്തുകയും അങ്ങനെ അദ്ദേഹത്തോട് ആവശ്യം പറയുകയും ചെയ്തു. അങ്ങനെ വേലിയേറ്റം വരുമ്പോൾ മുങ്ങിപ്പോവുകയും ഇറക്കം വരുമ്പോൾ പൊങ്ങിവരികയും ചെയ്യുന്ന പത്തേക്കറോളം വരുന്ന ചേറ്റുവയിലെ ഈ ചെറിയ തുരുത്ത് ഞങ്ങൾ കണ്ടെത്തി. കൊച്ചേട്ടൻ എന്ന അദ്ദേഹവും മകൻ വിശ്വംഭരനും ആ നിമിഷം മുതൽ ഞങ്ങളോട് നല്ല രൂപത്തിൽ സഹകരിച്ചു. കൊച്ചേട്ടൻ ഇപ്പോൾ മരിച്ചു. മകൻ വിശ്വംഭരൻ ഇപ്പോഴും അവിടെയുണ്ട്. അവരുടെ ആ സ്‌നേഹവും ആതിഥ്യമര്യാദയും തന്നെയാണ് ഞങ്ങളെ ചേർത്തുനിർത്തുന്ന ഘടകം. ഈ രണ്ട് പേര് കൂടാതെ ഞങ്ങളോടൊപ്പം അന്ന് കുറെ ചെറുപ്പക്കാർ ചേർന്നുനിന്നു. അവരുടെ പേര് വിവരങ്ങൾ ഞങ്ങളുടെ കയ്യിൽനിന്നും നഷ്ടപ്പെട്ടു. ഞങ്ങൾ ഈ ഒരു പ്രോജക്ടിനുവേണ്ടി പറഞ്ഞപ്പോൾ പരസ്പരം പറഞ്ഞറിഞ്ഞു വന്ന ചെറുപ്പക്കാരായിരുന്നു അവർ. അവരൊക്കെ അതിനുശേഷം പിരിഞ്ഞുപോയി. കായലിലെ ഈ മരങ്ങൾ, എല്ലാ ദിവസവും തോട്ടം നോക്കുന്നതുപോലെ നോക്കേണ്ടല്ലോ. അത് തന്നെ വളർന്നോളും. അതുകൊണ്ട് തന്നെ ഞങ്ങൾക്കാർക്കും പിന്നീട് അവരുമായി ബന്ധപ്പെടാനോ അവരുടെ അഡ്രസ്സ് സൂക്ഷിച്ചുവെക്കാനോ സാധിച്ചില്ല. അതോർക്കുമ്പോൾ നല്ല സങ്കടമുണ്ട്. കാരണം അവർക്ക് ഇതിന്റെ നന്മ കാണാൻ പറ്റിയിട്ടില്ല.

ഞങ്ങൾക്കുപോലും ഇത് ഓർത്തുവെക്കാനോ ഒന്നും പറ്റിയിട്ടില്ല. ചേറ്റുവയിൽ മാത്രമല്ല, പൊന്നാനിയിലും കണ്ടശ്ശാംകടവിലുമെല്ലാം ഇതേപോലെ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. കണ്ടശ്ശാംകടവിൽ ചെയ്ത പ്രോജക്ടിനെക്കുറിച്ച് 1992 മെയ് 26-ന് മാതൃഭൂമി ദിനപത്രം ഫ്രണ്ട് പേജിൽ ഫോട്ടോയും വാർത്തയും കൊടുത്തു.

തൃശൂരിൽ അൾട്ടർ മീഡിയ നടത്തുന്ന അനിൽകുമാർ, കൃഷിമലയാളം പുസ്തകം എഴുതിയ സുജിത്, സന്തോഷ് തുടങ്ങിയവർ ഞങ്ങളുടെ ഓർമ്മയിൽ വരുന്ന അന്ന് ഞങ്ങളോടൊപ്പം നിന്ന ചെറുപ്പക്കാരിൽ ചില സുഹൃത്തുക്കളാണ്.

ചേറ്റുവയിൽ കണ്ടൽ നടാനായി ഞങ്ങൾ എത്തുമ്പോൾ അവിടെ കുറച്ചു കണ്ടൽ മരങ്ങളുണ്ട്. ഒരു പത്ത് മരങ്ങളോളം ഉണ്ടായിരുന്നു. ഇതിൽ ഒരു മരം ഇപ്പോഴും അവിടെ ഉള്ളതായി ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.

കണ്ടൽ കാണുമ്പോൾ തന്നെ നല്ല പച്ചരത്‌നം പോലെ ഇരിക്കും. ബംഗാളിലെ സുന്ദർബൻ കാടുകൾ കണ്ടലാണ്. കണ്ടലിന്റെ ബംഗാളിലെ പേര് തന്നെ സുന്ദർബൻ എന്നാണ്. സുന്ദരി ചെടികൾ !

ജേക്കബ് തച്ചറാട്ടില്‍ 

ചേറ്റുവയിൽ ഞങ്ങൾ കണ്ടെത്തിയ സ്ഥലത്തപ്പോൾ കണ്ടൽ മരങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. പക്ഷേ, ആ മരങ്ങളിൽനിന്നുള്ള വിത്തുകളൊന്നും ഞങ്ങൾക്ക് തികയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ അന്വേഷിച്ചറിഞ്ഞ് മംഗലാപുരം അപ്പുറം ഉഡുപ്പിക്ക് അടുത്തുള്ള മുൾക്കി നദിയിൽനിന്നാണ് വിത്തുകൾ എത്തിച്ചത്.

അവിടെ പോയി ഒരു ചെറുപ്പക്കാരനെ കണ്ടെത്തി ആവശ്യം പറഞ്ഞപ്പോൾ മരത്തിൽ കയറി വിത്തുകൾ കുലുക്കി താഴെ ഇട്ട് തരാം എന്ന് അദ്ദേഹം പറഞ്ഞു. പുഴയിലിറങ്ങി ഞങ്ങൾ വിത്ത് പെറുക്കണം. പരിചയമില്ലാത്ത പുഴയായതുകൊണ്ട് പേടി ഉണ്ടായിരുന്നു. എന്നാൽ, പേടിക്കേണ്ടതില്ല ഒഴുക്കില്ല എന്നെല്ലാം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷോർട്‌സൊക്കെ ഇട്ട് ഞങ്ങൾ ഇറങ്ങി. ഇറങ്ങിയപ്പോഴാണ് കാര്യം മനസ്സിലാവുന്നത്. കാലിന്റെ മുട്ട്‌വരെ ചളിയായിരുന്നു. അപ്പോഴാണ് അവൻ പറഞ്ഞതിന്റെ പൊരുൾ ഞങ്ങൾക്ക് മനസ്സിലായത്. അവൻ ഞങ്ങളെ ചതിച്ചതല്ല, തമാശയായിട്ടാണ് ഇത് ചെയ്തത്.

അങ്ങനെ അവിടെനിന്നും ഏകദേശം പതിനായിരത്തോളം വിത്തുകൾ ചാക്കിലാക്കി. ഇതിന്റെ വിത്ത് മുരിങ്ങാക്കോൽ പോലെയാണ്. മരത്തിൽനിന്ന് വീണ് അവിടെ മണ്ണുണ്ടെങ്കിൽ അവിടെത്തന്നെ മരമായി വളരുന്നു. ഇല്ലെങ്കിൽ വെള്ളത്തിലൂടെ ഒലിച്ച് മണ്ണുള്ള സ്ഥലത്ത് വളരുന്നു. കരപിടിപ്പിക്കുന്ന മരം എന്നതാണ് ഇതിന്റെ പ്രത്യേകത. വിത്തിന്റെ ഒരു ഭാഗം ജാവലിൻ ത്രോയുടെ മുനപോലെ അത്രയും മൂർച്ചയുള്ളതാണ്. മറ്റേ ഭാഗം അതിന്റെ മുകുളം ഉൾക്കൊണ്ട് മരോട്ടിയെന്ന മരത്തിലെ മരോട്ടിക്കായപോലെ വളരെ ഹാർഡായ പോലെയാണ്. മെഴുകുതിരിയുടെ നാളം പോലെയുള്ള മുകുളത്തെ സംരക്ഷിക്കാൻ പ്രകൃതി കൊടുത്ത സംവിധാനം ഒന്ന് കാണേണ്ടതുതന്നെയാണ്.

വിത്തിന്റെ മൂർച്ചയുള്ള മുന കാരണം ചാക്കെല്ലാം തുളഞ്ഞു. മുള്ള്പോലെ പുറത്തേക്ക് നിൽക്കുന്നതുകൊണ്ട് റെയിൽവേസ്റ്റേഷനിലെ ചുമട്ടുതൊഴിലാളികൾ സഹായിക്കാൻ തയ്യാറായില്ല. പിന്നെ ഞങ്ങൾ അച്ചന്മാരാണ്, സോഷ്യൽ വർക്കിന്റെ ഭാഗമായി പരിസ്ഥിതിക്കുവേണ്ടി കണ്ടൽ നടാൻ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞപ്പോൾ അവർ സഹകരിച്ചു. അങ്ങനെയാണ് ട്രെയിൻ വഴി വിത്തുകൾ ചാക്ക് കണക്കിനു കൊണ്ടുവന്നത്.

മാവിനെപ്പോലെ കണ്ടലിലും പല വെറൈറ്റികളുണ്ട്. ഞങ്ങൾ അതൊന്നും കണ്ടിട്ടില്ല. റൈസഫോറം എന്ന കണ്ടലാണ് ഞങ്ങൾ നട്ടത്. മലയാളത്തിൽ ഇതിനെ ഭ്രാന്തൻ കണ്ടൽ എന്നാണ് വിളിച്ചത്. എന്നാൽ, ബംഗാളികൾ ഇതിനെ സുന്ദരിച്ചെടി എന്നാണ് വിളിക്കുന്നത്. ഇപ്പോൾ അവിടെ ഒരു അഞ്ചാറു തരം കണ്ടലുണ്ട്. അതൊന്നും ഞങ്ങൾ നട്ടതല്ല. പ്രകൃതികൊണ്ടു വന്ന് നട്ടിട്ടുള്ളതാണ്.

ഞങ്ങൾ വെച്ച് പിടിപ്പിച്ച കണ്ടലിന് ഏകദേശം 30 വർഷത്തെ പ്രായമുണ്ട്. അന്ന് വിത്ത് കിട്ടിയപ്പോൾ ഇതേ പോലെ കണ്ടശ്ശാംകടവ്, ഏനാംമാവ്, പൊന്നാനി എന്നിവിടങ്ങളിലൊക്കെ എത്തിയിട്ടുണ്ട്. പക്ഷേ, ചേറ്റുവയിലേതുപോലെ ഫോക്കസ് ചെയ്യാൻ സാധിച്ചില്ല. ചേറ്റുവയിൽ ഒരു തുരുത്തിൽ ഫോക്കസ് ചെയ്തു. മറ്റിടത്തൊക്കെ നീളത്തിൽ നടുകയാണ് ചെയ്തത്.

ഫാ. ജോസും ഫാ. ജേക്കഭും കണ്ടല്‍ വച്ച് തുടങ്ങിയ കാലത്ത്

നടുമ്പോഴുണ്ടായ പ്രതിബന്ധം

നിറയെ മുള്ളുള്ള വയൽചുള്ളി എന്ന ചെടി ഈ പത്തേക്കർ സ്ഥലത്ത് വളരെ സമൃദ്ധമായി ഉണ്ടായിരുന്നു. ആ പ്രദേശങ്ങളിലൊക്കെ ഞങ്ങൾ വിത്ത് എറിഞ്ഞ് പിടിപ്പിക്കുകയാണ് ഉണ്ടായത്. ഇപ്പോ കണ്ടൽ വളർന്ന് തണൽ വന്നപ്പോൾ ഈ ചെടി വളരെ കുറഞ്ഞു.

ഇപ്പോഴത്തെ ചേറ്റുവയിലെ കണ്ടൽകാട്

ഇപ്പോ ചേറ്റുവയിൽ സുന്ദരമായ ഒരു പക്ഷിസങ്കേതമാണ് ഈ കണ്ടൽകാട്. തൃശൂരിൽ ഇത്രയ്ക്ക് സുന്ദരമായൊരു പക്ഷിസങ്കേതം വേറെ ഇല്ലെന്ന് വന്നവരൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഇവിടെ ഇങ്ങനെ ഒരു പക്ഷി സങ്കേതം ആവുമെന്ന് ഞങ്ങളുടെ ഭാവനയിൽ ഇല്ലായിരുന്നു. വേറൊരു കാര്യം, പക്ഷികൾ വന്നപ്പോൾ പക്ഷികളെ സംരക്ഷിക്കലും ഞങ്ങളുടെ ഉത്തരവാദിത്വമായി. മുന്‍പ് ഞങ്ങളായാലും വിശ്വംഭരൻ ആയാലും കൂട്ടുകാരെ ഈ സ്ഥലം കാണിക്കാൻ കൊണ്ടുവരുമ്പോ മരം കയറും. മറ്റ് മരങ്ങളെപ്പോലെയല്ല, ഇതിന്റെ വേരിലൂടെയാണ് സഞ്ചാരം. അതിൽ കേറിനിന്ന് നോക്കുമ്പോൾ വേറൊരു ലോകത്ത് എത്തിപ്പെട്ടത് പോലെയാണ്. ഈ കാട്ടിനുള്ളിൽ മൈന, കാക്ക, കൊക്ക് എല്ലാം വളരെ സമൃദ്ധിയായി കാണപ്പെടാറുണ്ട്. അതേപോലെ ഓരോ സീസണിൽ വരുന്ന പലതരം പക്ഷികളേയും ഇവിടെ കാണാറുണ്ട്.

അതുകൊണ്ട് ഇപ്പോ പഴയതുപോലെ കൂട്ടുകാരോട് മരം കയറാൻ പറയാൻ പരിമിതിയായി. നമ്മൾ താഴെനിന്ന് മരം കയറുമ്പോഴേക്ക് മുകളിൽ കലാപം തുടങ്ങും. പക്ഷികളാകെ പരിഭ്രമിച്ചു പറക്കാൻ തുടങ്ങും. അതുകൊണ്ട് മരം കയറൽ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ല.

ഞങ്ങൾക്ക് ഇപ്പോൾ മരങ്ങൾ നട്ട മനുഷ്യൻ എന്ന പുസ്തകത്തിലെ ആളുടെ അവസ്ഥയാണ്. മരങ്ങൾ നട്ട മനുഷ്യൻ ചെറിയ ഒരു കഥാപുസ്തകമാണ്. കഥയിൽ, ജനവാസയോഗ്യമല്ലാത്ത നശിച്ച ഒരു സ്ഥലത്ത് ഒരാൾ ഒറ്റയ്ക്ക് വിത്തുകൾ ശേഖരിച്ചും മരങ്ങൾ നട്ടും ഒരു കാട് ഉണ്ടാക്കി. അയാൾ കാടൊക്കെ വെച്ചുപിടിപ്പിച്ച് ആ കാട്ടിൽ തന്നെയായിരുന്നു താമസം. അങ്ങനെ കാട് വളർന്നപ്പോൾ ഇത് ഫോറസ്റ്റുകാരുടെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ അവർ വന്നുനോക്കിയപ്പോൾ കാടിനുള്ളിലൊരാൾ കിടക്കുന്നുണ്ട്. അങ്ങനെ അയാൾക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ താക്കീത് കൊടുക്കുന്ന രസകരമായ ഒരു പുസ്തകമാണത്. അതേപോലെ ഈ സ്ഥലത്തും ഫോറസ്റ്റിന്റെ കണ്ടൽകാട് സംരക്ഷിക്കൂവെന്ന ബോർഡ് വന്നുകഴിഞ്ഞു.

വർഷങ്ങൾക്കിപ്പുറം തൃശൂർ ജൂബിലി ഹോസ്പിറ്റലിലെ പ്രീസ്റ്റ് ഹോമിലിരുന്ന് ഇതെല്ലാം ഓർക്കുമ്പോൾ രണ്ട് പേരുടേയും മുഖത്തെ സന്തോഷം അത്രയേറെയാണ്. അഞ്ചാറുവർഷം പുറത്താക്കപ്പെട്ടതുകൊണ്ട് പ്രകൃതിക്കുവേണ്ടി ഇതെല്ലാം ചെയ്യാൻ കഴിഞ്ഞുവെന്ന് രണ്ട് പേരും ചിരിച്ചുകൊണ്ട് പറയുന്നു. ഒന്നുമല്ലാതിരുന്ന ഒരു തുരുത്ത് ഇന്ന് കാണുന്ന രൂപത്തിൽ കണ്ടൽ കാടായി മാറിയതിൽ ഈ രണ്ട് പുരോഹിതന്മാരും വളരെയേറെ സംതൃപ്തരാണ്.

]]>
കൂലി ചോദിച്ച കൊല്ലത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വക്കീല്‍ നോട്ടീസുംhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/22/notice-for-kollam-job-security-workers-who-asked-for-wages-192589.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/22/notice-for-kollam-job-security-workers-who-asked-for-wages-192589.html#commentsf91fd32a-0b9f-4ae3-a0f2-fa42448d9f61Wed, 22 Nov 2023 05:20:00 +00002023-11-22T05:29:00.000Zmigrator/api/author/1895920congress,kollam,cpm,minimum wagesറിപ്പോർട്ട് ചെയ്ത ജോലിക്കു കൂലി ചോദിച്ചപ്പോൾ ചെയ്യാത്ത കുറ്റത്തിനു വക്കീൽ നോട്ടീസ് കിട്ടിയ അമ്പരപ്പിലാണ് കൊല്ലം ശക്തികുളങ്ങരയിലെ തൊഴിലുറപ്പു തൊഴിലാളി സന്ധ്യാമോൾ. പക്ഷേ, കൊല്ലം കോർപറേഷനിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിലധികമായി പുകയുന്ന വിവാദത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ട്; ഭരണ-പ്രതിപക്ഷ പോരുമുണ്ട്. എങ്കിലും മേയർ പ്രസന്ന ഏണസ്റ്റും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. ജയനും ധാർഷ്ട്യം മാറ്റിവെച്ച് സ്ത്രീ തൊഴിലാളികളോടു പ്രതികരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇപ്പോഴത്തെ മോശം സ്ഥിതിയിൽ എത്തുമായിരുന്നില്ല. രണ്ടുപേരും സി.പി.എം നേതാക്കളുമാണ്. പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിനു കിട്ടിയ അവസരം അവർ ഉപയോഗിച്ചതു സ്വാഭാവികം. കോർപറേഷനിലെ ആർ.എസ്.പി പാർലമെന്ററി പാർട്ടി ലീഡറും യു.ടി.യു.സി സംസ്ഥാന സമിതി അംഗവുമായ എം. പുഷ്പാംഗദൻ പ്രതിനിധീകരിക്കുന്ന ശക്തികുളങ്ങര രണ്ടാം ഡിവിഷനിലെ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാണ് സന്ധ്യ. ആർ.എസ്.പിയും യു.ഡി.എഫും പുഷ്പാംഗദനും വിഷയം പരമാവധി സജീവമാക്കി നിർത്തുകയാണ്. 55 ദിവസത്തെ ശമ്പളം മുടങ്ങി എന്നു പരാതി പറയാൻ ചെന്ന തൊഴിലാളി സ്ത്രീകളോടു മാന്യമായി സംസാരിക്കാൻപോലും മേയർ തയ്യാറായില്ല എന്ന വിമർശനത്തിൽനിന്നാണ് തുടക്കം. സെപ്റ്റംബർ ഒടുവിലായിരുന്നു അത്. കോർപറേഷൻ ഓഫീസിനു മുന്നിൽ അന്ന് തൊഴിലാളികൾ പ്രതിഷേധിച്ചു. പൊലീസിനെ വിളിച്ച് അവരെ ബലംപ്രയോഗിച്ചു നീക്കിയാണ് മേയർ ദേഷ്യം തീർത്തത്. അതുകഴിഞ്ഞ് മേയറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ എസ്. ജയൻ ലൈവിൽ വന്ന് കോർപറേഷന്റെ ഭാഗം വിശദീകരിച്ചപ്പോൾ പ്രതിഷേധത്തിനു നേതൃത്വം നൽകിയ സന്ധ്യയ്ക്കെതിരെ വ്യക്തിപരമായ ചില പരാമർശങ്ങൾ നടത്തി. ഓൺലൈൻ മാധ്യമമായ ചങ്ങാതിക്കൂട്ടം ഇതിനെക്കുറിച്ച് സന്ധ്യയോടു ചോദിച്ചപ്പോൾ തിരിച്ച് ജയനെതിരെ അവരും ചില ആരോപണങ്ങൾ ഉന്നയിച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചാണ് ജയൻ പ്രതികരിച്ചത്. ഫെയ്‌സ്ബുക്കിൽ സന്ധ്യയ്ക്കെതിരെ ജയൻ പറഞ്ഞ ആക്ഷേപങ്ങളും അതിന് ഓൺലൈൻ മാധ്യമത്തിലൂടെ സന്ധ്യ നൽകിയ മറുപടിയുമായി വിഷയത്തിനു പുതിയ കാലത്തെ രാഷ്ട്രീയ പോരിന്റെ മുഖവും വന്നുചേർന്നു. തനിക്കെതിരെ പറഞ്ഞത് പിൻവലിച്ചു മാപ്പു പറയണമെന്നാണ് ജയന്റെ ആവശ്യം. ആദ്യം തന്നെക്കുറിച്ച് പറഞ്ഞത് തെളിയിക്കട്ടെ എന്നു സന്ധ്യ.

സന്ധ്യ

വാദങ്ങൾ വേഷങ്ങൾ

അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ അസത്യവും ബോധപൂർവ്വവുമാണെന്ന് കൊല്ലം കോർപറേഷനിലെ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ നിജസ്ഥിതി എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജയൻ പറയുന്നു. “യു.ഡി.എഫിന്റെ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായ സംഭവങ്ങളാണ്. കൊല്ലം കോർപറേഷനിൽ പതിമൂവായിരത്തോളം ആളുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ 1800 പേരാണ് നിലവിൽ ജോലിയിൽ ഏർപ്പെടുന്നത്. കഴിഞ്ഞ ആറു മാസമായി വേതനം ലഭിക്കുന്നില്ല എന്നാണ് സമരക്കാർ പറയുന്നതെങ്കിലും ജൂലൈ 16-ന് ലഭിച്ചിരുന്നു. ചില ഡിവിഷനുകളിൽ 20 ദിവസം വരെ വേതനം കിട്ടാനുണ്ട്. അതുമായി ബന്ധപ്പെട്ട ബില്ല് പാസ്സാക്കി അക്കൗണ്ട് സെക്ഷനിൽ എത്തിച്ചിട്ടുമുണ്ട്. ഓണത്തിനുശേഷം പത്തു ദിവസത്തെ ജോലിയുടെ മസ്റ്റർ റോൾ ഹാജരാക്കിയിട്ടില്ല. 425 തൊഴിലാളികൾക്കാണ് ബോണസ് ലാപ്‌സായിട്ടുള്ളത്. അവർക്ക് അതു നൽകാനുള്ള പണം ഇതുവരെ ഗവൺമെന്റ് എത്തിച്ചു തന്നിട്ടില്ല. എങ്കിലും കോർപറേഷനിലെ തനതു ഫണ്ടിൽനിന്നു കൊടുക്കാനാണ് തീരുമാനം. ഹരിതകർമ്മ സേനാംഗങ്ങളായ പത്തു പേർക്ക് വാഹനം കൊടുക്കുന്ന ചടങ്ങ് നടക്കുമ്പോൾ നേരത്തെ യാതൊരു പരാതിയും തരാതെ മിന്നലാക്രമണംപോലെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഈ തൊഴിലാളികൾ മേയറെ തടയാൻ ശ്രമിക്കുകയാണ് ചെയ്തത്” -ജയന്റെ വിശദീകരണം. ഇനിയാണ് വിവാദ ഭാഗം: “സമരത്തിനു നേതൃത്വം നൽകിയ സന്ധ്യ എന്നു പറയുന്നവൾ പറയുന്നത് എനിക്കു രാഷ്ട്രീയമില്ല എന്നാണ്. എന്നാൽ, അവൾ ആർ.എസ്.പിയുടെ സജീവ പ്രവർത്തകയും ഐക്യമഹിളാ സംഘത്തിന്റെ ചവറ മണ്ഡലം ജോയ്‌ന്റ് സെക്രട്ടറിയുമാണ്. സ്വന്തമായി അവൾക്കു വീടില്ല എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ചവറ പുത്തൻകാവ് ക്ഷേത്രത്തിനടുത്ത് 14 സെന്റ് സ്ഥലവും വീടുമുണ്ട് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. കൂടാതെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് അഞ്ചു സെന്റ് സ്ഥലം അവളുടെ പേരിലേക്ക് ഇപ്പോൾ മാറി വന്നതേയുള്ളൂ. ഇതൊക്കെ മറച്ചുവെച്ചുകൊണ്ട് യു.ഡി.എഫിന്റെ ഒത്താശയോടെ കള്ളപ്രചാരണം നടത്തുകയാണ്.”

ഇതിനു പിന്നാലെയാണ് സന്ധ്യയുടെ പ്രതികരണം വന്നത്. കോർപറേഷനു കീഴിലെ മുളങ്കാടകം പൊതുശ്മശാനത്തിലെ ആഞ്ഞിലിമരം മുറിച്ചുകടത്തിയ സംഭവത്തിൽ ആരോപണവിധേയനായ കൗൺസിലറാണ് ജയൻ. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു അത്. അന്ന് വലിയ വാർത്തയാവുകയും പാർട്ടിതല അന്വേഷണം നടക്കുകയും ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ജയൻ രാജിവച്ചു. അതുകഴിഞ്ഞ് 2020-ലെ തെരഞ്ഞെടുപ്പിലും ജയൻ ജയിക്കുകയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനാക്കുകയും ചെയ്തു. ഈ മരം മുറിക്കേസിനെക്കുറിച്ചാണ് സന്ധ്യ പറഞ്ഞത്. അവർ പറഞ്ഞതിനെക്കുറിച്ച് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ: “ജയൻ എന്ന കൗൺസിലർ ഒരു മരം മോഷണക്കേസിലെ പ്രതിയാണ് എന്നും ജയൻ കൗൺസിലറെപ്പോലെ ഞാൻ ശ്മശാനത്തിൽ കയറി ആഞ്ഞിലിയൊന്നും വെട്ടിയെടുത്തിട്ടില്ല എന്നും സന്ധ്യ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 500-ാം വകുപ്പുപ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ജയനോട് ഇതിലൂടെ സന്ധ്യ ചെയ്തത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന ആളെ ഇല്ലാത്ത അപവാദം പറഞ്ഞ് സമൂഹമധ്യത്തിൽ അപമാനിച്ചു. അതുകൊണ്ട് ഉണ്ടായ നാണക്കേടിനു പരിഹാരമായി 25 ലക്ഷം രൂപ കൊടുക്കണം.” വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്തവരും സന്ധ്യയും ആ പ്രസ്താവന പിൻവലിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്ന് ഒക്ടോബർ മൂന്നിന് അയച്ച നോട്ടീസിൽ പറയുന്നു.

എന്താണ് സംഗതി?

ചെയ്ത ജോലിയുടെ കൂലി ആവശ്യപ്പെട്ടു സമരം ചെയ്തതിന്റെ പേരിൽ എനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങളും ഉന്നയിച്ച് മാനനഷ്ടക്കേസിനു വക്കീൽ നോട്ടീസും അയച്ചാൽ ഞാനെന്തു ചെയ്യും?” സന്ധ്യാമോൾ ചോദിക്കുന്നു. ഭർത്താവും രണ്ടു പെൺമക്കളുമായി, കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും സ്വസ്ഥമായി കഴിഞ്ഞിരുന്ന അവരുടെ ജീവിതം ഇപ്പോൾ പ്രക്ഷുബ്ധമാണ്. നോട്ടീസിനു മറുപടി കൊടുക്കേണ്ട എന്നാണ് ഉറച്ച തീരുമാനം. മാപ്പു പറയുകയുമില്ല. മാനനഷ്ടത്തിനു കാരണമായി എന്ന് ജയൻ പറയുന്ന വീഡിയോയും നീക്കം ചെയ്തിട്ടില്ല. കേസുണ്ടാകട്ടെ എന്നും അതുവഴി ഇതിലേക്ക് എത്തിച്ച മുഴുവൻ സാഹചര്യങ്ങളും ചർച്ചയാകട്ടെ എന്നുമാണ് നിലപാട്.

ശമ്പള കുടിശ്ശികയും ബോണസും ചോദിച്ചവരോട് മേയർ പുച്ഛസ്വരത്തിൽ സംസാരിച്ചിട്ട്

പുഷ്പാദംഗന്‍

ഓഫീസിലേയ്ക്കു കയറിപ്പോയത് തൊഴിലാളികൾക്ക് വല്ലാത്ത ആഘാതമായിരുന്നു. തൊഴിലാളികൾ അതു ചോദ്യം ചെയ്തപ്പോൾ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. അന്നത്തെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊക്കെ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു. പക്ഷേ, ജയന്റെ നോട്ടീസാണ് ഇപ്പോഴത്തെ പ്രശ്നം. ആർ.എസ്.പിയും യു.ഡി.എഫും ഈ വിഷയം പരമാവധി കത്തിച്ചുനിർത്താനും ശ്രമിക്കുന്നു. ഇതോടെ കാര്യങ്ങൾ മറ്റൊരു വിധത്തിൽ ചൂടുപിടിച്ചു. തൊഴിലാളിവർഗ്ഗ പാർട്ടിയുടെ വനിതാമേയർക്ക് സ്ത്രീ തൊഴിലാളികൾ കൂലി ചോദിച്ചാൽ പരിഹാസവും ശകാരവുമോ എന്നായിരുന്നു ആദ്യ ചോദ്യം. അതിൽനിന്ന്, പാവപ്പെട്ട ഒരു തൊഴിലാളി സ്ത്രീയുടെ ന്യായമായ ഇടപെടലിനു മറുപടി കാൽക്കോടിയുടെ വക്കീൽ നോട്ടീസാണെങ്കിൽ ഇവരെന്തു തൊഴിലാളി പക്ഷം? എന്നതിലേക്കു ചോദ്യം മാറി. കൗൺസിലർ പുഷ്പാംഗദനോടാണ് തൊഴിലാളികൾ ശമ്പള കുടിശ്ശിക ചോദിച്ചിരുന്നത്. ഒടുവിൽ മേയറെ കണ്ട് ശമ്പളം ചോദിക്കാൻ പുഷ്പാംഗദൻ തൊഴിലാളി സ്ത്രീകളെ ഇളക്കിവിട്ടു എന്നാണ് സി.പി.എമ്മിന്റെ ആരോപണം. “അവർ മേയറോടു ചോദിക്കുന്നെങ്കിൽ നേരിട്ടു ചോദിച്ചോട്ടെ എന്നു ഞാനും വിചാരിച്ചു. പക്ഷേ, തടയാനൊന്നും പറഞ്ഞില്ല; മേയറെ തടഞ്ഞുമില്ല” - പുഷ്പാംഗദൻ പറയുന്നു. ഞങ്ങൾ പ്രതികരണം ചോദിച്ച് രണ്ടു പ്രാവശ്യം ജയനെ വിളിച്ചെങ്കിലും അദ്ദേഹം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്.

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കോർപറേഷനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയവരെ മേയർ അപമാനിക്കുകയും പൊലീസിനെക്കൊണ്ട് തല്ലിച്ചതയ്ക്കുകയുമായിരുന്നു എന്ന് കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ പറയുന്നു. ഇപ്പോൾ അവർക്ക് തൊഴിൽ നിഷേധിക്കുന്ന വിധത്തിൽ ദിവസങ്ങൾ വെട്ടിക്കുറയ്ക്കുകയാണ് എന്നുമുണ്ട് വിമർശനം. അത് തൊഴിലാളികളും ശരിവയ്ക്കുന്നു. ജോലി ഇല്ലാത്തതെന്താണ് എന്നു ചോദിച്ചപ്പോൾ ശമ്പളം തരാൻ ഫണ്ടില്ല എന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണമെന്ന് സന്ധ്യയും ശക്തികുളങ്ങരയിലെ മറ്റു തൊഴിലാളികളും പറയുന്നു. പരസ്യമായ പകവീട്ടലും തൊഴിലാളിവിരുദ്ധ സമീപനവുമാണ് ഇത് എന്ന വിമർശനത്തോട് സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഇതുവരെ പ്രതികരിക്കുന്നുമില്ല. തന്റെ പേരിലുണ്ടെന്ന് പ്രചരിപ്പിക്കുന്ന ഭൂമിയുടെ പ്രമാണമൊന്നു കൊണ്ടുകാണിക്കണം എന്നാണ് സന്ധ്യയുടെ ആവശ്യം. “മൂന്നര സെന്റ് സ്ഥലം അച്ഛന്റേയും അമ്മയുടേയും പേരിൽ തേവലക്കര വില്ലേജിൽ ഉണ്ട്; അത് മറ്റു സഹോദരങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ്. ഭർത്താവിന് അദ്ദേഹത്തിന്റെ വീട്ടിൽനിന്നു കിട്ടിയ അഞ്ചു സെന്റ് സ്ഥലമുണ്ട്. തങ്ങളുടെ രണ്ടുപേരുടേയും കൂടി പേരിൽ ചവറയിൽ ഏഴര സെന്റുമുണ്ട്. അതിൽ പലകയടിച്ച കൊച്ചു വീടുമുണ്ട്. അതും ജോലിയുടെ ശമ്പള കുടിശ്ശിക ചോദിച്ചതിനെതിരായ ഈ പ്രതിഷേധവുമായി എന്തു ബന്ധം? നല്ല ഒരു വീടുപോലും ഇല്ല. ഭർത്താവിനു ബോട്ടിലാണ് ജോലി. അദ്ദേഹത്തിനു വലിയൊരു അപകടം പറ്റിയിട്ട് പഴയതുപോലെ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ജയൻ കൗൺസിലർ മരംമുറിക്കേസിൽ ആരോപണവിധേയനായതിനെക്കുറിച്ചു ഞാൻ പറഞ്ഞത് മാധ്യമങ്ങളിൽ വന്ന കാര്യമാണ്. അതു സത്യസന്ധമായ കാര്യമാണ്.” ഇതിനു മുന്‍പേ ശമ്പള കുടിശ്ശിക തന്നിരുന്നെങ്കിൽ സമരത്തിന് ഇറങ്ങാൻ തങ്ങൾ നിർബന്ധരാകില്ലായിരുന്നു എന്ന് സന്ധ്യക്കൊപ്പമുള്ള തൊഴിലാളിസ്ത്രീകൾ പറയുന്നു.

തൊഴിലാളികളെ കാണാൻ തയ്യാറാകാതെ പിൻവാതിലിലൂടെയാണ് പ്രസന്ന ഏണസ്റ്റ് പുറത്തുപോയത്. ഹരിതകർമ്മ സേനയിലെ അംഗങ്ങൾക്കു വാഹനം വിതരണം ചെയ്യുന്ന ചടങ്ങ് കോർപറേഷനിൽ നടക്കുമ്പോഴാണ് തൊഴിലാളികൾ മേയറെ കാണാൻ എത്തിയത് എന്നതു ശരിയാണ്. പക്ഷേ, തങ്ങൾക്ക് മേയറെ തടയാനായിരുന്നുവെങ്കിൽ അവിടെവച്ച് തടയാമായിരുന്നു എന്നാണ് അവരുടെ വാദം.

ദുരിതജീവിതങ്ങളോടോ പകവീട്ടൽ

അന്നത്തെ പ്രതിഷേധത്തിനുശേഷം കോർപറേഷൻ അവർക്ക് തൊഴിൽ കൊടുക്കുന്നില്ലെന്ന് പുഷ്പാംഗദൻ പറയുന്നു. കഴിഞ്ഞ രണ്ടു വർഷം തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടത്തുന്നതിന് മഹാത്മാ അവാർഡ് നേടിയ കോർപറേഷനാണ് കൊല്ലം. ഇത് ജയന്റെ വീഡിയോയിലും പറയുന്നുണ്ട്. അന്ന് നൂറ് തൊഴിൽദിനം പൂർത്തീകരിച്ച നിരവധി തൊഴിലാളികളുണ്ടായിരുന്നു. ശക്തികുളങ്ങര ഡിവിഷനിൽത്തന്നെ 22 തൊഴിലാളികൾ നൂറു തൊഴിൽ ദിനം പൂർത്തിയാക്കിയവരായിരുന്നു. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഓരോ ഡിവിഷനിലും 250 വീതം തൊഴിലാളികളെ വയ്ക്കാനാണ് ഗവൺമെന്റ് നിർദ്ദേശം. കൗൺസിൽ അത് അംഗീകരിക്കുകയും ചെയ്തു. ക്രമേണ ആ എണ്ണത്തിലേക്ക് എത്താനായിരുന്നു ധാരണ. “ശക്തികുളങ്ങര രണ്ട് ഡിവിഷനിൽ 55 പേരാണ് ഉണ്ടായിരുന്നത്. 333 രൂപയാണ് പ്രതിദിന കൂലി. രണ്ടു മാസത്തോളം ഇത് കുടിശ്ശികയായപ്പോൾ കൗൺസിലിൽ ഉൾപ്പെടെ ഉന്നയിച്ചു. മേയറോട് ഞാൻ നേരിട്ടു പറയുകയും ചെയ്തു. ഫണ്ട് വന്നാലുടൻ കൊടുക്കാം എന്നായിരുന്നു മറുപടി. കോർപറേഷൻ ഓഫീസിലെ തൊഴിലുറപ്പ് സെക്ഷനിൽനിന്നും അതായിരുന്നു പ്രതികരണം” -പുഷ്പാംഗദന്റെ വിശദീകരണം.

എസ്. ജയന്‍

ശക്തികുളങ്ങരയിലെ തൊഴിലാളികൾക്ക് ചെമ്മീൻ നുള്ളാൻ പോകാൻ കഴിയും; ഇതിലും കൂടുതൽ കൂലിയും കിട്ടും. പക്ഷേ, ഐസ് അലർജിപോലുള്ള ബുദ്ധിമുട്ടുകളും സർക്കാരിന്റെ ഒരു പദ്ധതിയുടെ ഭാഗമാവുക എന്ന നിലയിലും കൂടിയാണ് പലരും ഇതിൽ ചേർന്നത്. വളരെ ആത്മാർത്ഥമായി തൊഴിലുറപ്പ് പദ്ധതിയുടെ ജോലികളിൽ അവർ മുഴുകുകയും ചെയ്യുന്നുണ്ട്. കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരും ഈ ശമ്പളംകൊണ്ട് ജീവിക്കുന്നവരുമാണ് മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും. അവർക്ക് രണ്ടു മാസത്തെ കുടിശ്ശിക വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഓണത്തിനുപോലും കുടിശ്ശിക കിട്ടാത്ത സ്ഥിതി വന്നപ്പോഴാണ് അവർക്കു നിൽക്കാൻ വയ്യാതായത്. അതിനിടെ കൗൺസിലർക്കുതന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായി. തൊഴിലുറപ്പിന്റെ കൂലി കിട്ടുമ്പോൾ തരാം എന്ന് പറഞ്ഞ് ശക്തികുളങ്ങരയിലെ തുണിക്കടയിൽനിന്ന് ഇവരിലൊരു തൊഴിലാളി സ്ത്രീ ഓണത്തിനു മൂന്ന് മാക്സി വാങ്ങി. അടുത്ത ദിവസം കിട്ടും എന്ന പ്രതീക്ഷയിലാണ് പറഞ്ഞത്. പക്ഷേ, ഉത്രാടത്തിന്റെ അന്നും പണം കിട്ടാതിരുന്നപ്പോൾ അവർ അത് കടയിൽ തിരിച്ചുകൊണ്ടുക്കൊടുത്തു. കട നടത്തുന്ന സുഹൃത്ത് പറഞ്ഞാണ് കൗൺസിലർ ഈ വിവരം അറിഞ്ഞത്. ആഗ്രഹിച്ച് ഓണത്തിനെടുത്ത വസ്ത്രം തിരിച്ചുകൊടുക്കേണ്ടിവന്നതിനെക്കുറിച്ച് അറിഞ്ഞത് മനസ്സിൽ വല്ലാതെ വിഷമമുണ്ടാക്കിയെന്ന് പുഷ്പാംഗദൻ പറയുന്നു. അതുകൂടി മനസ്സിൽ വെച്ച് മേയറോട് വീണ്ടും പറഞ്ഞു, അവരുടെ കാശ് വേഗം കൊടുക്കണം. ട്രഷറി നിരോധനമുള്ളതുകൊണ്ടാണ് കിട്ടാത്തത് എന്നായിരുന്നു മറുപടി. അവരുടെ ബോണസ് 1000 രൂപയെങ്കിലും കൊടുക്കണം എന്ന് അഭ്യർത്ഥിച്ചു. കൊടുക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അതിനും നടപടിയുണ്ടായില്ല. ഓരോ തവണയും തൊഴിലാളികൾ ചോദിക്കുമ്പോൾ ഫണ്ട് വരാത്തതുകൊണ്ടല്ലേ, വേഗം കിട്ടും എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയാണ് കൗൺസിലർ ചെയ്തത്. പക്ഷേ, മേയറോട് തൊഴിലാളികൾ നേരിട്ട് ചോദിച്ച ആ ദിവസം അവരെ അങ്ങനെ പറഞ്ഞു തിരിച്ചയയ്ക്കാൻ കൗൺസിലർക്കും കഴിഞ്ഞില്ല. മേയറോട് ചോദിക്കാനുള്ള അവരുടെ അവകാശം തടയാനും കഴിയുമായിരുന്നില്ല.

ഹരിതകർമ്മ സേന പ്രവർത്തകർക്ക് വാഹനം കൊടുക്കുന്ന ചടങ്ങ് കഴിഞ്ഞ് മേയറും തൊഴിലാളി സ്ത്രീകളും പരസ്പരം ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടാണ് മാധ്യമപ്രവർത്തകർ അതു ശ്രദ്ധിച്ചത്. ആശ്വാസമോ പ്രതീക്ഷയോ നൽകുന്ന മറുപടി മേയറിൽനിന്നു കിട്ടാതെ വന്നപ്പോഴാണ് അവർ കോർപറേഷനു മുന്നിൽ പ്രതിഷേധിച്ചത്. പക്ഷേ, മുൻകൂട്ടി ആസൂത്രണം ചെയ്തു വന്ന് മാധ്യമങ്ങളുടെ മുന്നിൽ സംഘർഷം സൃഷ്ടിച്ചു എന്ന തരത്തിലാണ് ഭരണപക്ഷം പ്രചരിപ്പിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പൊലീസ് വന്നു. ബലംപ്രയോഗിച്ചു തൊഴിലാളികളെ നീക്കുകയും ചെയ്തു. അതിനിടെ, ശക്തികുളങ്ങരയിലായിരുന്ന പുഷ്പാംഗദനെ പൊലീസ് വിളിച്ച് സംഘർഷത്തെക്കുറിച്ച് അറിയിച്ചു. പുഷ്പാംഗദൻ എത്തുമ്പോഴേയ്ക്കും സ്ഥിതി വഷളായിരുന്നു.

കൊല്ലം കോര്‍പ്പറേഷന്‍
മേയര്‍ പ്രസന്ന ഏണസ്റ്റ്

തൊഴിലാളിക്കൊപ്പം നിൽക്കുന്നതിനുപകരം തൊഴിലാളിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്ന രീതി സി.പി.എം പോലൊരു പാർട്ടി എങ്ങനെ വച്ചുപൊറുപ്പിക്കുന്നു എന്ന യു.ഡി.എഫിന്റെ ചോദ്യത്തിനു വേഗം പ്രചാരം കിട്ടി. “.കെ.ജിയുടേയോ എം.എൻ. ഗോവിന്ദൻ നായരുടേയോ വി.എസ്. അച്യുതാനന്ദന്റേയോ അടുത്താണ് ഈ തൊഴിലാളികൾ പോകുന്നതെങ്കിൽ അവരെ വിളിച്ചിരുത്തി പ്രശ്നം മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കില്ലേ? അവരുടെ പിൻഗാമികളും സഖാക്കളും അതിനു വിപരീതമായി ചെയ്യുന്നത് എത്ര മോശമാണ്?” ഇടതുപക്ഷ പാർട്ടി തന്നെയായ ആർ.എസ്.പിയുടെ പ്രചാരണം ഈ വിധത്തിലാണ്. “അദ്ദേഹത്തിന്റെ വക്കീൽ നോട്ടീസിനു മറുപടി കൊടുക്കേണ്ട എന്നു തീരുമാനിച്ചതാണ്. ആ തൊഴിലാളി സ്ത്രീക്കെതിരെ കേസ് നടത്തി തൊഴിലാളി പാർട്ടിയുടെ നേതാവായ അദ്ദേഹം കാൽക്കോടി രൂപ ഈടാക്കട്ടെ” എന്നാണ് പാർട്ടി നിലപാട്. നിരപരാധിയായ ഒരു തൊഴിലാളി സ്ത്രീയേയും അവരുടെ കുടുംബത്തേയും ഒറ്റപ്പെടുത്താനും അധികാരത്തിന്റേയും സംഘടനാശേഷിയുടേയും മുന്നിൽ ഇട്ടുകൊടുക്കാനും തയ്യാറല്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു.

മാധ്യമങ്ങളിൽ വരികയും പാർട്ടിതല അന്വേഷണമുണ്ടാവുകയും ചെയ്ത ഒരു അഴിമതി ആരോപണം, തന്നെക്കുറിച്ചുള്ള മോശം പരാമർശങ്ങൾക്കു മറുപടിയായി പറഞ്ഞ ഒരു സ്ത്രീത്തൊഴിലാളിക്കെതിരെ കേസുമായി മുന്നോട്ടു പോകണോ? ഇനി തീരുമാനമെടുക്കേണ്ടത് എസ്. ജയനും സി.പി.എമ്മുമാണ്.

ഈ ലേഖനം കൂടി വായിക്കാം
ജനകീയ രാഷ്ട്രീയക്കാരന്റെ സമരവഴികൾ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
മഹുവയെ ബിജെപി കുരുക്കിയതെന്തിന്?https://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/22/bjp-has-set-out-to-trap-mahua-moitra-192581.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/22/bjp-has-set-out-to-trap-mahua-moitra-192581.html#comments1eebb420-136a-4fb9-a267-b950054bd809Wed, 22 Nov 2023 04:44:00 +00002023-11-22T04:44:00.000Zmigrator/api/author/1895920Kanchana Moitra,Mahua Moitra,TMC MP Mahua Moitra,mahua moitra parliament,Mahua Moitra Case,Mahuaറിപ്പോർട്ട് കൊൽക്കത്ത നഗരം കണ്ടതിൽവച്ചേറ്റവും ആകർഷകമായ സ്ത്രീ!

15 കൊല്ലം മുൻപ് മൾട്ടിനാഷണൽ കോർപറേറ്റ് കമ്പനിയിലെ ജോലിയുപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ച് ലണ്ടനിൽ നിന്നെത്തിയ മഹുവ മൊയ്‌ത്രയ്ക്ക് ഒരു മാഗസീൻ നൽകിയ വിശേഷണം ഇതായിരുന്നു. ലൂയി വ്യൂട്ടണിന്റെ ബാഗ്, വലിയ കണ്ണടകൾ, പ്ലീറ്റെടുത്ത സാരി എന്നിങ്ങനെ മഹുവയുടെ പ്രൊഫഷണൽ നോക്കും നടപ്പും വംഗരാഷ്ട്രീയത്തിന് അതുവരെ അപരിചിതമായിരുന്നു. സൗന്ദര്യത്തിനൊപ്പം വാക്ചാതുര്യവും പ്രാഗത്ഭ്യവും ഒത്തുചേർന്നപ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ബംഗാളിലെ ഫയർബ്രാൻഡ് ലേഡിയായി മഹുവ മാറി. ആസാമിലെ കാച്ചർ ജില്ലയിലെ ലബാക്കിൽ ബംഗാളി ബ്രാഹ്മണ ദമ്പതികളായ ദ്വിപേന്ദ്രലാൽ മൊയ്‌ത്രയുടേയും മഞ്ജു മൊയ്‌ത്രയുടേയും മകളായി ജനനം. അത്യാവശ്യം സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു മഹുവയുടേത്.

കൊൽക്കത്തയിലെ ഗോഖലെ മെമ്മോറിയൽ സ്‌കൂളിലെ പഠനത്തിനുശേഷം അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് മൗണ്ട് ഹോളിയോക് കോളേജിൽനിന്ന് കണക്കിലും സാമ്പത്തികശാസ്ത്രത്തിലും ഉപരിപഠനം നടത്തി. പഠിച്ചിറങ്ങിയ 1998-ൽ തന്നെ ജെ.പി. മോർഗനിൽ ജോലിക്ക് ചേർന്നു. 24-ാം വയസ്സിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി തുടങ്ങിയ പ്രൊഫഷണൽ കരിയർ മഹുവ അവസാനിപ്പിക്കുമ്പോൾ ലണ്ടനിൽ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്നു അവർ.

തിരക്കേറിയ കോർപറേറ്റ് ജീവിതത്തിനിടയിൽ രാഷ്ട്രീയവും പൊതുജീവിതവുമാണ് തന്റെ മണ്ഡലമെന്ന് അവർക്കു തോന്നി. അങ്ങനെ, 2008-ലാണ് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകയായി മഹുവ രംഗത്തുവരുന്നത്. കോൺഗ്രസ്സിലാണ് തുടക്കം. ആദ്മി കി ശിപായി പദ്ധതിയിൽ ശ്രദ്ധാകേന്ദ്രമായി. രാഹുൽ ഗാന്ധി കണ്ടെത്തിയ പ്രാഗത്ഭ്യം തെളിയിച്ച യുവതലമുറയിൽപ്പെട്ട മഹുവ വളരെ പെട്ടെന്ന് ബംഗാളിലെ ശ്രദ്ധയാകർഷിക്കുന്ന നേതാവായി. അഭിപ്രായഭിന്നതകൾ കൊണ്ട് പിന്നീട് കോൺഗ്രസ് ഉപേക്ഷിച്ചെങ്കിലും പൊളിറ്റിക്കൽ ഫൈറ്റർ എന്ന നിലയിൽ മഹുവയ്ക്ക് തിളങ്ങാനായത് തൃണമൂൽ കോൺഗ്രസ്സിലെത്തിയ ശേഷമാണ്. ഇടതുപക്ഷവുമായി സഹകരിക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനമാണ് പാർട്ടി മാറ്റത്തിനു പിന്നിൽ. പിന്നെ പ്രതിപക്ഷം എന്ന നിലയിലെ കോൺഗ്രസ്സിന്റെ ദുർബ്ബല പ്രവർത്തനവും. ഒന്നരവർഷത്തെ കോൺഗ്രസ് ബാന്ധവം അവസാനിപ്പിച്ച് മമത ബാനർജിയുടെ കാറിൽ ആദ്യമായി പാർട്ടി ഓഫീസിലെത്തി. പരിഷ്‌കാരിയായ കോർപറേറ്റ് ലേഡിക്ക് രാഷ്ട്രീയം വഴങ്ങില്ലെന്ന് പാർട്ടിക്കാർ അണിയറയിൽ പറഞ്ഞു. എന്നാൽ, മമതയുടെ കൈത്താങ്ങിൽ തൃണമൂൽ കോൺഗ്രസ്സിന്റെ വക്താവായി അവർ മാറി. അടക്കം പറഞ്ഞവർ വാക്കുകൾ തിരിച്ചെടുത്തു.

2016-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ കരിംപൂരിലേക്കാണ് മഹുവയെ മമത മത്സരിക്കാൻ നിയോഗിച്ചത്. കൊൽക്കത്തയിൽനിന്ന് 183 കിലോമീറ്റർ അകലെയുള്ള ജലംഗി തീരത്തുള്ള ഈ മണ്ഡലം സി.പി.എമ്മിന്റെ ചുവപ്പുകോട്ടയായിരുന്നു. 34 വർഷത്തെ ഭരണം അവസാനിപ്പിച്ച് 2011-ൽ മമത കൊൽക്കത്തയിൽ അധികാരത്തിലേറിയപ്പോഴും കരിംപൂർ സി.പി.എമ്മിനൊപ്പം അടിയുറച്ച് നിന്നു. അവിടെയാണ് മഹുവ മത്സരിച്ചത്. വിദേശിവനിത എന്നായിരുന്നു എതിരാളികളുടെ വിശേഷണം. ഏവരേയും ഞെട്ടിച്ചുകൊണ്ട് 15,989 വോട്ടുകൾക്കാണ് 2011-ൽ സി.പി.എമ്മിലെ സോമേന്ദ്രനാഥ് ഘോഷ് തൃണമൂലിലെ ഡോ. രാമേന്ദ്രനാഥ് സർക്കാരിനെ തോൽപ്പിച്ചത്.

ജൂനിയർ മമത

മൂന്നുവർഷം കഴിഞ്ഞപ്പോൾ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായി. ഇത്തവണ തട്ടകമായി കിട്ടിയത് കൃഷ്ണനഗർ. മമത നേരിട്ട് മത്സരിക്കണമെന്നാവശ്യപ്പെട്ടു. എതിരാളി ബി.ജെ.പിയിലെ ഫുട്‌ബോൾ താരമായ കല്യാൺ ചൗബേ. രാഷ്ട്രീയത്തിനൊപ്പം ഫുട്‌ബോളിനേയും സ്‌നേഹിച്ച ബംഗാൾ ജനത പക്ഷേ, ഇത്തവണ മഹുവയെ ജയിപ്പിച്ചു, ഭൂരിപക്ഷം 65,404 വോട്ടുകൾ. അന്നു മുതൽ ദേശീയ രാഷ്ട്രീയത്തിലെ സെലിബ്രിറ്റിയാണ് അവർ. യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിലെ ഫാസിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പരാമർശിച്ചുകൊണ്ട് നടത്തിയ ലോക്‌സഭയിലെ ആദ്യ പ്രസംഗം തന്നെ വൈറലായി.

അച്ചാദിൻ വന്നുവെന്ന് അവകാശപ്പെടുന്നവർ കണ്ണുതുറന്ന് കാണാത്തതുകൊണ്ടാണ് രാജ്യം ഫാസിസത്തിലേക്ക് നടന്നടുക്കുന്നത്, അറിയാതെ പോകുന്നത് എന്നു പറഞ്ഞു തുടങ്ങിയ മഹുവ രാജ്യത്തെ ഫാസിസത്തിന്റെ 7 ലക്ഷണങ്ങൾ അക്കമിട്ടു നിരത്തി. മോദിക്കെതിരേ കടന്നാക്രമിക്കാനുള്ള തന്റേടം അവർ കാണിച്ചു. 10 മിനിട്ടായിരുന്നു ആ കന്നിപ്രസംഗത്തിനെടുത്തത്. ബി.ജെ.പിയോടുള്ള രാഷ്ട്രീയവിരുദ്ധത മാത്രമല്ല ആ വാക്കുകളിൽ നിഴലിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന ആശങ്കകൾ അതിൽ നിഴലിച്ചിരുന്നു. സുരക്ഷയ്‌ക്കെന്ന പേരിൽ തന്നെ നിരീക്ഷിക്കാൻ പൊലീസുകാരെ നിയോഗിച്ചപ്പോൾ ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും റഷ്യൻ ഗുലാഗിലാണ് തന്റെ താമസമെന്നും അവർ തുറന്നുപറഞ്ഞു. മതവർഗ്ഗീയതയും ഭരണവും ചേർന്ന സംവിധാനം ഫാസിസത്തിലേക്കുള്ള സഞ്ചാരത്തിലാണെന്ന് അവർ കാര്യകാരണസഹിതം വിശദീകരിച്ചു.

ശബ്ദമുയർത്തി നിശ്ശബ്ദയാക്കാൻ ശ്രമിച്ചിട്ടും തളരാതെ, പരിഹസിച്ച് ഇരുത്താൻ ശ്രമിച്ചെങ്കിലും അവഗണിച്ച്, വാദങ്ങൾ അക്കമിട്ട് നിരത്തി സർക്കാരിനെ നിശ്ശബ്ദമാക്കിയ പെൺശബ്ദമായി അവർ മാറി. അതിദേശീയത, മനുഷ്യാവകാശ ലംഘനങ്ങൾ, ഭരണഘടനാസ്ഥാപനങ്ങൾക്കു മേലുള്ള നിയന്ത്രണങ്ങൾ, രാജ്യസുരക്ഷയുടെ പേരിൽ ഭരണകൂടം നടത്തുന്ന ആക്രമണം എന്നിവയൊക്കെ വിമർശിക്കുന്ന പ്രസംഗങ്ങൾ രാജ്യാന്തര മാധ്യമങ്ങളിൽ പോലും ചർച്ചാവിഷയമായി. അന്നുമുതൽ ഇങ്ങോട്ട് ലോക്‌സഭയിലും പുറത്തും ബി.ജെ.പിക്ക് വെല്ലുവിളിയാണ് മഹുവ. പ്രസംഗങ്ങൾ മാനദണ്ഡമാക്കിയാൽ മികച്ച പ്രതിപക്ഷ എം.പി. വിശദീകരണങ്ങളോടെ, ആർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ സർക്കാരിനേയും പ്രധാനമന്ത്രിയേയും പ്രതിക്കൂട്ടിലാക്കി.

പൗരത്വഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം, കർഷകസമരം, മണിപ്പൂർ കലാപം, ഹിൻഡൻബെർഗ് റിപ്പോർട്ട് തുടങ്ങി ബി.ജെ.പിയും മോദിയുമൊക്കെ പ്രതിക്കൂട്ടിലാകുന്ന വിഷയങ്ങളിൽ അവർ ശക്തമായി പ്രതികരിച്ചു. ആധികാരികമായി പഠിച്ച മഹുവയുടെ ശബ്ദത്തെ തടയാൻ പ്രതിപക്ഷ എം.പിമാർക്ക് ബഹളംവയ്ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. അയോധ്യവിധിക്കേസ് ബി.ജെ.പിക്ക് അനുകൂലമായി വിധിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അവരുടെ രാജ്യസഭാ എം.പിയായി ലോക്‌സഭയിലെത്തിയതായിരുന്നു മറ്റൊരു സന്ദർഭം. മുൻ ചീഫ് ജസ്റ്റിസിനെതിരേ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മഹുവ നടത്തിയ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്തു. വിശുദ്ധമായിരുന്ന ഇന്ത്യൻ നീതിന്യായ സംവിധാനം ഇപ്പോൾ പവിത്രമല്ല എന്ന് പറഞ്ഞാണ് അവർ ആ പ്രസംഗം തുടങ്ങിയത്.

പലപ്പോഴും പ്രധാനമന്ത്രി നേരിട്ട് തന്നെയാണ് ഈ വിമർശനകൊടുങ്കാറ്റിന്റെ കാഠിന്യം ഏൽക്കേണ്ടിവന്നത്. യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങൾ വിലയിരുത്താൻ മോദി വിളിച്ച അവലോകനയോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത വിട്ടുനിന്നത് വിവാദമായപ്പോൾ മഹുവ പ്രതികരിച്ചതിങ്ങനെ: 30 മിനിറ്റ് കാത്തിരിക്കേണ്ടിവന്നതിന്റെ പേരിൽ എന്തൊക്കെ ബഹളങ്ങളാണ്? 15 ലക്ഷത്തിനുവേണ്ടി ഞങ്ങൾ കഴിഞ്ഞ ഏഴ് വർഷമായി കാത്തിരിക്കുന്നു. .ടി.എമ്മുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽപ്പിച്ചു. വാക്‌സിനായി മാസങ്ങളോളം കാത്തിരിക്കുന്നു. ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ. കൊവിഡ് കാലത്ത് ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമില്ല എന്ന് ആവർത്തിക്കുന്ന യോഗിയുടെ നിലപാടിനെയാണ് മഹുവ ചോദ്യം ചെയ്തത് ഇങ്ങനെ: “കഴിഞ്ഞ ഞായറാഴ്‌ച നടന്ന ഓൺലൈൻ യോഗത്തിൽ യോഗി ആശുപത്രികളോടു പറഞ്ഞു ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ചു സംസാരിക്കുന്നതു നിർത്തണമെന്ന്. അല്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നാണ് യോഗി പറയുന്നത്. നിങ്ങൾ എന്തുചെയ്യും, മരിച്ചവരേയും നിങ്ങൾ അടിച്ചിടുമോ?”

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ നൂറാം എപ്പിസോഡിന്റെ പശ്ചാത്തലത്തിൽ, മഹുവ മൊയ്‌ത്ര ഗുസ്തി താരങ്ങളുടെ സമരവും അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങളും ഉന്നയിച്ചു. സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങളെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.) പുറത്തുവിട്ട ഡേറ്റയെ അടിസ്ഥാനമാക്കി മഹുവ മൊയ്‌ത്ര പൊളിച്ചടുക്കി. “പപ്പു എന്ന വാക്ക് രൂപീകരിച്ചത് സർക്കാരും ഭരണകക്ഷിയുമാണ്. കരിതേച്ചു കാണിക്കാനും കഴിവില്ലായ്മ കാട്ടാനുമാണ് നിങ്ങൾ ഈ വാക്ക് ഉപയോഗിക്കുന്നത്. പക്ഷേ, പുറത്തുവന്ന സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു ആരാണ് യഥാർത്ഥ പപ്പു എന്ന്” മഹുവ മോദിക്കെതിരേ പറഞ്ഞതിങ്ങനെ.

ഇക്കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ മണിപ്പൂരിനുവേണ്ടി പ്രതിപക്ഷ മുന്നണി ഒന്നടങ്കം നടുത്തളത്തിലിറങ്ങി. സ്ത്രീകളുടെ മാനാഭിമാനവും ജനതയുടെ പൗരാവകാശങ്ങളും ഇല്ലാതായപ്പോൾ മൗനംപാലിച്ച പ്രധാനമന്ത്രിക്കെതിരെ അവർ പരസ്യമായി രംഗത്തുവന്നു. മണിപ്പൂർ കലാപത്തിൽ സർക്കാർ തുടർന്ന മൗനത്തിലും മഹുവ ആഞ്ഞടിച്ചു: “പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലേക്ക് വരാത്തതാണോ അതോ മണിപ്പൂരിലേക്ക് പോകാൻ തയ്യാറാവാത്തതാണോ കൂടുതൽ ദൗർഭാഗ്യകരം എന്ന് പറയാനാവുന്നില്ല” എന്നായിരുന്നു മഹുവയുടെ പ്രതികരണം. ദേശീയ പൗരത്വഭേദഗതി വിഷയത്തിൽ ലോക്‌സഭയിൽ മഹുവ നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു: കോളേജിൽ പഠിച്ച് നേടിയെന്ന് പറയുന്ന ബിരുദം എടുത്തുകാണിക്കാൻ മന്ത്രിമാർക്ക് കഴിയാത്ത രാജ്യമാണ് ഇത്. വഴിയാധാരമായി കഴിയുന്ന പാവങ്ങളോട് ഈ രാജ്യത്ത് ജനിച്ചുവെന്ന് തെളിയിക്കുന്ന രേഖ കാണിക്കാൻ പറഞ്ഞാൽ അവർക്കെങ്ങനെ കഴിയും.

ബി.ബി.സിയുടെ ഡൽഹി ഓഫീസിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോർട്ടുകൾ കണ്ടു. ഉള്ളതാണോ? തികച്ചും അപ്രതീക്ഷിതം” - ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കേന്ദ്രസർക്കാരിനെ അവർ പരിഹസിച്ചത് ഇങ്ങനെ. ഗുസ്തി താരങ്ങൾക്കു നേരെയുള്ള ലൈംഗികാതിക്രമക്കേസിൽ ജാമ്യം നേടി പാർലമെന്റിലെത്തിയ ബ്രിജ് ഭുഷൺ ശരൺ സിങ്ങിനെതിരെയും അവർ രംഗത്തെത്തി. കുറ്റാരോപിതനായ ബി.ജെ.പി എം.പി വിജയാഘോഷവുമായാണ് വ്യാഴാഴ്ച പാർലമെന്റിലേക്ക് എത്തിയതെന്ന് മഹുവ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ഈ ചിത്രം കാണുമ്പോൾ ഗുസ്തി താരങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നു മൗനഗുരുവായ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനഃസാക്ഷിയോടു ചോദിക്കണമെന്നുമായിരുന്നു മഹുവയുടെ വിമർശനം.

.എസ്.ആർ.ഒയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് അവർ പലതവണ ആവർത്തിച്ചിട്ടുണ്ട്. .എസ്.ആർ.ഒ ഇപ്പോൾ ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമാണ്. എല്ലാ ദൗത്യങ്ങളേയും തെരഞ്ഞെടുപ്പിനു മുൻപ് ദേശീയതയെന്ന വികാരം ഉയർത്താനായി ഉപയോഗിക്കുന്നു. പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ, മോദിയുടെ മാജിക്കായി കാണിക്കാൻ ഭക്തട്രോൾ ആർമി 24 മണിക്കൂറും ശ്രമിക്കുന്നുവെന്നായിരുന്നു അവരുടെ വിമർശനം.

ലോക്‌സഭയിൽ മാത്രം ഒതുങ്ങുന്നില്ല മഹുവയുടെ പോരാട്ടം. ഗുജറാത്ത് വംശഹത്യക്കാല അതിക്രമകാലത്തെ ഇരയായ ബിൽക്കീസ് ബാനുവിനു വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത് മഹുവയായിരുന്നു, കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും ജയിലിൽ നിന്നിറക്കി പൂമാലയിട്ട് സ്വീകരിച്ച ബി.ജെ.പിക്കെതിരേ അവർ സുപ്രീംകോടതിയിൽ ശബ്ദമുയർത്തി.

ചോദ്യങ്ങളിൽ മഹുവ വീണോ?

വാക്കുകളിലൂടെ എതിരാളികളെ നിഷ്‌പ്രഭരാക്കുന്ന ആർജ്ജവത്തിന്റേയും സാമാന്യനീതിയുടേയും ശബ്ദത്തെ ഇല്ലാതാക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു ഭരണപക്ഷം. ഇപ്പോഴത്തെ ആരോപണങ്ങളും നടപടികൾക്കുള്ള നീക്കങ്ങളിലെ തിടുക്കവും അതാണ് കാണിക്കുന്നത്. മറ്റൊന്ന്, ഇന്ന് മഹുവയെ തൃണമൂലിനുപോലും ഇഷ്ടമല്ല, മമതയുടെ വിശ്വസ്തയായാണ് തുടങ്ങിയതെങ്കിലും മഹുവയുടെ ഇപ്പോഴത്തെ പോരാട്ടങ്ങളിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് ആ മൗനം സൂചിപ്പിക്കുന്നത്. കാളി ദേവിയെക്കുറിച്ചുള്ള വിവാദപരാമർശത്തിൽ തൃണമൂലും മഹുവയും വിരുദ്ധചേരികളിലായിരുന്നു. മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയായി വ്യക്തികൾക്ക് കാളിയെ കാണാമെന്നുള്ള മഹുവയുടെ പരാമർശം തൃണമൂൽ കോൺഗ്രസ് തള്ളിപ്പറഞ്ഞു. പിന്നാലെ ട്വിറ്ററിൽ പാർട്ടിയെ അൺഫോളോ ചെയ്ത് മഹുവയും അനിഷ്ടം പ്രകടമാക്കി. സംവിധായിക ലീന മണിമേഖലയുടെ കാളി ഡോക്യുമെന്ററിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. ഏറ്റവുമൊടുവിലെ ആരോപണങ്ങളിൽപോലും മമത പറഞ്ഞത് ഇത്രമാത്രം: മഹുവയ്‌ക്കെതിരേ നടക്കുന്നത് രാഷ്ട്രീയപരമായ പകവീട്ടിലാണ്.

ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ സംബന്ധിച്ചാണ് മഹുവ നേരിടുന്ന പ്രധാന ആരോപണങ്ങൾ. അദാനിയുടെ വ്യവസായങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കു ബിസിനസ്സുകാരനായ ദർശൻ ഹിരാനന്ദാനിയിൽനിന്നു പണവും സമ്മാനങ്ങളും കൈപ്പറ്റി, ചോദ്യങ്ങൾ തയ്യാറാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കാൻ പാർലമെന്റ് അംഗത്തിന്റേതായ ലോഗിൻ ഐഡിയും പാസ്വേഡും ദർശനു നൽകി എന്നിവയാണ് ആരോപണങ്ങളിൽ പ്രധാനം.

ഫാസിസ്റ്റ് ഭരണകൂടത്തോട് പോരാടുമ്പോൾ കാണിക്കേണ്ട നിതാന്ത ജാഗ്രത പുലർത്തുന്നതിൽ മഹുവയ്ക്ക് വീഴ്ചയുണ്ടായെന്നത് യാഥാർത്ഥ്യമാണ്. സ്ഥിരം തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും സുഹൃത്തായ വ്യവസായി ദർശൻ ഹിരാനന്ദാനിക്കു കൈമാറിയെന്നും എന്നാൽ ഇതിന്റെ പേരിൽ പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് പല ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും അത് അവരുടെ സ്വകാര്യജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇനി പാർലമെന്റിലും നിയമസഭകളിലും ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ പൊതുതാല്പര്യത്താല്‍ ഉള്ളതാകണമെന്നതാണ് സങ്കല്പം. ആ നിലയിലാണ് ജാഗ്രതക്കുറവുണ്ടായെന്ന് കരുതേണ്ടത്. ചോദ്യങ്ങൾക്കായി തന്നോടു മഹുവ പണവും സമ്മാനങ്ങളും വാങ്ങിയെന്നു ദർശൻ പറഞ്ഞിട്ടില്ല. അതു മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായിയുടേയും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടേയും ആരോപണം മാത്രമാണ്.

പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്കു മുന്നിൽ ഹാജരായ മഹുവ വ്യക്തിപരവും മര്യാദയില്ലാത്തതുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് വ്യക്തമാക്കി ഇറങ്ങിപ്പോയിരുന്നു. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെക്കുറിച്ചും രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മൊയ്‌ത്ര വ്യക്തമാക്കി. ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ താൻ നിരപരാധിയാണെന്ന് മഹുവ എത്തിക്‌സ് പാനൽ കമ്മിറ്റിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഢാലോചന എങ്ങനെ

ഹിരനന്ദാനിയും അദ്ദേഹത്തിന്റെ അച്ഛനും മോദിയോട് അടുപ്പമുള്ളവരാണെന്നാണ് മൊയ്‌ത്ര പറയുന്നത്. ഗൂഢാലോചന പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്നതാണെന്നും അവർ വാദിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായിയാണ് ഹിരനന്ദാനി. യു.പിയിലും ഗുജറാത്തിലുമുള്ള അവരുടെ ഏറ്റവും പുതിയ രണ്ട് പദ്ധതികൾ ഉദ്ഘടനം ചെയ്തത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്.

അടുത്തിടെ പ്രധാനമന്ത്രിയുടെ കൂടെ അന്തർദേശീയ ബിസിനസ്സ് യാത്ര നടത്തിയ ആളുകൂടിയാണ് അദ്ദേഹം. ഇത്രയും വലിയ സാമ്രാജ്യം കൈവശമുള്ള, എല്ലാ മന്ത്രിമാരുടെ അടുത്തും പ്രധാനമന്ത്രിയുടെ ഓഫീസിൽപോലും ബന്ധങ്ങളുള്ള ഹിരാനന്ദാനി എന്തിനാണ് ആദ്യമായി എം.പിയാകുന്ന തന്നെ പേടിക്കുന്നതെന്നും അവർ ചോദിക്കുന്നു. മഹുവ പറയുന്നതുപോലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം മുന്നോട്ടുപോകുന്നത്. സർക്കാരും ഭരണപക്ഷവും ദുഷ‌്‌പ്രചാരം കുടിൽവ്യവസായമായി നടത്തുന്നു. അതുപോലൊരു ഗൂഢാലോചന സിദ്ധാന്തത്തിന്റെ ബാക്കിപത്രമാകാം ഒരുപക്ഷേ, ഇപ്പോഴത്തെ വിവാദങ്ങൾ. ചെറുത്തുനിൽപ്പുണ്ടെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കേണ്ട കാലത്ത് രാഷ്ട്രീയപോരാട്ടം ഒരു രാത്രിയോ പകലോ കൊണ്ട് അവസാനിക്കില്ലെന്നും അവർക്ക് ബോധ്യമുണ്ട്. ആ പോരാട്ടം തുടരട്ടെ!

ഈ റിപ്പോർട്ട് കൂടി വായിക്കാം
പൈതൃകമുണർത്തുന്ന താഴത്തങ്ങാടി പള്ളി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി
ക്ലിക്ക് ചെയ്യൂ

]]>
ഡല്‍ഹി മാറുമ്പോള്‍ https://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/15/delhi-witness-new-political-begins-192051.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/15/delhi-witness-new-political-begins-192051.html#comments2081f056-1b79-4e19-9e81-2b9552f459fcWed, 15 Nov 2023 10:56:00 +00002023-11-15T10:56:00.000Zmigrator/api/author/1895920delhi university,New Delhi,Delhi Daredevils,Political Affairs,Delhi Metro,Delhi Policeറിപ്പോർട്ട് നവംബറില്‍ മൂന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് കെട്ടിടങ്ങള്‍ കൂടി തുറക്കുന്നതോടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ 50 ശതമാനം പൂര്‍ത്തിയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 20,000 കോടി നിര്‍മ്മാണച്ചെലവ് വരുന്ന പദ്ധതിയില്‍ നിര്‍മ്മിക്കുന്നത് 10 മന്ദിരം. ഇതില്‍ 51 കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ 51,000 ജീവനക്കാര്‍ക്കായി ഓഫീസുകള്‍. അത്യാധുനിക സൗകര്യങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത ലോണുകള്‍, മന്ദിരങ്ങളെ ബന്ധിപ്പിക്കാന്‍ ഭൂഗര്‍ഭ മെട്രോ പാത, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ടണല്‍ എന്നിങ്ങനെ സവിശേഷതകളായി വാഴ്ത്തുന്ന പലതുമുണ്ട് ഈ പദ്ധതിയില്‍. നിലവിലെ ഭരണസിരാകേന്ദ്രം കൊളോണിയല്‍ അപമാനഭാരം പേറുന്നതാണെന്ന ന്യായം നിരത്തിയാണ് കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.

ഡല്‍ഹി നഗരം-പഴയ കാഴ്ച

നിര്‍മ്മാണച്ചെലവ്, പാരിസ്ഥിതിക അനുമതികള്‍, ടെണ്ടര്‍ നടപടികളിലെ സുതാര്യതയില്ലായ്മ തുടങ്ങിയവയുടെ പേരില്‍ തുടക്കം തന്നെ പദ്ധതി വിവാദത്തിലായി. പൊതുജനാഭിപ്രായം അറിയിക്കാന്‍ ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി രണ്ട് ദിവസം മാത്രമാണ് നല്‍കിയത്. ചരിത്രപ്രധാനമായ പല കെട്ടിടങ്ങളും സ്മാരകങ്ങളും പ്രഗത്ഭരായ ദേശീയ നേതാക്കളുടെ നാമത്തിലുള്ള റോഡുകളും തെരുവുകളും പദ്ധതിയുടെ പേരില്‍ പൊളിച്ചുമാറ്റപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയും ജീവാര്‍പ്പണം നടത്തുകയും ചെയ്ത മഹാന്മാരുടെ ഓര്‍മ്മകള്‍ ഇതുവഴി തുടച്ചുനീക്കപ്പെട്ടു.

പൈതൃകമേഖലയായ സ്ഥാപനങ്ങളും സ്മാരകങ്ങളും പാര്‍ക്കുകളും റോഡുകളുമെല്ലാം സംരക്ഷിക്കേണ്ടതായിരുന്നു. എന്നാല്‍, നെഹ്‌റുവിന്റെ ഡല്‍ഹിയല്ല ഇനി ഇന്ത്യ കാണേണ്ടത് എന്നതിന്റെ പ്രഖ്യാപിത ആഹ്വാനമായിരുന്നു സെന്‍ട്രല്‍ വിസ്ത. ജനാധിപത്യത്തിന്റെ ചരിത്രശേഷിപ്പുകളെ ദൃശ്യതയില്‍ നിന്നകറ്റുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. പുതിയ തുടക്കം, അതും മോദിയോടെ എന്നതായിരുന്നു ലക്ഷ്യം. 1931-ലാണ് ഡല്‍ഹി ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമാകുന്നത്. രാഷ്ട്രപതിഭവന്‍ അന്നത്തെ വൈസ്രോയി ഹൗസും നാല് ബംഗ്ലാവുകളും നിര്‍മ്മിച്ചത് എഡ്വിന്‍ ലട്യന്‍സാണ്. നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും നിര്‍മ്മിച്ചത് ഹെര്‍ബെര്‍ട്ട് ബേക്കറും.

പൈതൃക കെട്ടിടങ്ങളും സ്മാരകങ്ങളും മാറ്റി സ്ഥാപിക്കുമെന്നും മ്യൂസിയങ്ങളാക്കി നിലനിര്‍ത്തുമെന്നും പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്നറിയില്ല. അങ്ങനെ ന്യൂഡല്‍ഹി ആധുനികവല്‍ക്കരിക്കപ്പെട്ടു. ചെങ്കോലേന്തിയ മോദി പുതിയ പാര്‍ലമെന്റും തുറന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നതിനെതിരേ തുടക്കത്തില്‍തന്നെ ചരിത്രകാരന്‍മാരും ആര്‍ക്കിടെക്റ്റുകളും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളുമടക്കം ഒന്നടങ്കം ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതാകട്ടെ, മാധ്യമങ്ങളോ കോടതിയോ പാര്‍ലമെന്റോ പരിഗണിച്ചില്ല. നിയമപോരാട്ടങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ പ്രതിഷേധത്തിനും നിയന്ത്രണങ്ങളുണ്ടായിരുന്നു.

അങ്ങനെ ഡല്‍ഹി മൊത്തത്തില്‍ മാറാന്‍ തുടങ്ങി. രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥ് കര്‍ത്തവ്യപഥായി. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്കു സാക്ഷിയായിരുന്ന ഈ പാതയുടെ പേര് സെന്‍ട്രല്‍ വിസ്ത അവന്യുവിന്റെ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് പേര് മാറ്റിയത്. കിങ് ജോര്‍ജ് അഞ്ചാമന്റെ കാലത്ത് കിങ്‌സ് വേയായിരുന്ന നിരത്ത് സ്വാതന്ത്ര്യത്തിനുശേഷമാണ് രാജ്പഥ് ആയത്. മോദി കാലത്ത് അത് കര്‍ത്തവ്യപഥുമായി. കൊളോണിയല്‍ കാലം, സ്വാതന്ത്ര്യകാലം, മോദികാലം എന്നിങ്ങനെയായി വേര്‍തിരിവ്. സമാനമായി മുഗള്‍ഗാര്‍ഡന്‍ അമൃത ഉദ്യാനമായി. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ജനപഥ് ഹോട്ടലിലേക്ക് മാറ്റി. അതിനുശേഷം രാജേന്ദ്രപ്രസാദ് റോഡിലെ കെട്ടിടം ഇടിച്ചുനിരത്തി. ദേശീയസ്തംഭമായ അശോകചക്രം പുതിയ പാര്‍ലമെന്റിനു മുന്നില്‍ രൗദ്രഭാവങ്ങളുള്ള സിംഹങ്ങളായി പ്രത്യക്ഷപ്പെട്ടു. ചരിത്രസംഭവങ്ങള്‍ക്കു സാക്ഷിയായ പഴയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മ്യൂസിയമാക്കി. നെഹ്‌റുവിന്റെ താമസസ്ഥലമായിരുന്ന തീന്‍മൂര്‍ത്തി ഭവന്റെ പേര് ഇന്ത്യന്‍ പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം എന്നാക്കി. ഇന്ത്യാഗേറ്റിനു മുന്നില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു.

സെന്‍ട്രല്‍ വിസ്തയില്‍ പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും പുതിയ വസതികള്‍ രാഷ്ട്രപതിഭവനോട് ചേര്‍ന്നാണ്. റെയ്‌സാന കുന്നിലെ മഹാമന്ദിരത്തിലേക്കുള്ള ദൂരം കുറയുന്നതോടെ മോദിയുടെ പുതിയ ഇന്ത്യയുടെ തുടക്കമാകും. അതിരുവിടുന്ന ഏകാധിപത്യത്തില്‍ അവഹേളിക്കപ്പെടുന്ന രാഷ്ട്രപതി പദവി നോക്കുകുത്തിയായതുപോലെ മഹാമന്ദിരവും കേവലം കാഴ്ചയാകും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മോദി തറക്കല്ലിട്ടപ്പോള്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ചടങ്ങില്‍ ഒഴിവാക്കിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ദ്രൗപദി മുര്‍മുവിനേയും ഒഴിവാക്കി. രാജ്യത്തിന്റെ എല്ലാ എക്‌സിക്യൂട്ടീവ് അധികാരങ്ങളും നിക്ഷിപ്തമായ രാഷ്ട്രപതിയുടെ അധികാരപ്രയോഗങ്ങള്‍ നിഷ്‌‌പ്രഭമാകുന്നത് ജനാധിപത്യത്തിന്റെ സ്വാഭാവിക ശീലുകളായി കണക്കുകൂട്ടാനാകില്ല. ഇനി അശ്വരഥത്തില്‍ വരാം, 21 ആചാരവെടികള്‍ മുഴങ്ങും! അതോടെ രാഷ്ട്രപതിയുടെ ദൗത്യം കഴിഞ്ഞു.

നാഷണല്‍ ആര്‍കൈവ്‌സ്

സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കാനായി നാഷണല്‍ ആര്‍കൈവ്‌സ് നില്‍ക്കുന്ന കെട്ടിടം, വിദേശമന്ത്രാലയത്തിന്റെ ഓഫീസ്, വിജ്ഞാന്‍ ഭവന്‍, ശാസ്ത്രിഭവന്‍, നിര്‍മ്മാണ്‍ ഭവന്‍, ഉദ്യോഗ് ഭവന്‍, കൃഷി ഭവന്‍ എന്നിങ്ങനെ ഒട്ടേറെ കെട്ടിടങ്ങള്‍ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇനി പൊളിക്കാന്‍ പോകുന്ന കെട്ടിടം ജനപഥിലെ നാഷണല്‍ മ്യൂസിയമാണ്. വിലപിടിപ്പുള്ള ഇതിലെ സാധനങ്ങളെല്ലാം നോര്‍ത്ത്-സൗത്ത് ബ്ലോക്കുകളിലേക്ക് മാറ്റും. പിന്നീട് യുഗ് യുഗീന്‍ ഭാരത് എന്ന പേരില്‍ മ്യൂസിയം തുടങ്ങും. കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങളായ നോര്‍ത്ത്-സൗത്ത് ബ്ലോക്കുകള്‍ എങ്ങനെ ആധുനികവല്‍ക്കരിച്ച് മ്യൂസിയമാക്കാം എന്നത് സംബന്ധിച്ച ഉപദേശം ഫ്രെഞ്ച് സര്‍ക്കാരില്‍നിന്ന് തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ചരിത്രം മായ്ക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നാഷണല്‍ മ്യൂസിയത്തിന്റെ ഭാവി ആലോചിക്കാവുന്നതാണ്. 1955-ല്‍ തുറന്ന ഈ മ്യൂസിയം 70 വര്‍ഷം പിന്നിടുന്നു. ഇന്നും പൊതുജനമധ്യത്തിലെത്താത്ത പല രേഖകളും ഇതിന്റെ ഭാഗമാണ്. നിലവിലുള്ള മ്യൂസിയം എപ്പോള്‍ അടയ്ക്കും? അതുവരെ അമൂല്യമായ സാധനങ്ങള്‍ എവിടെ സൂക്ഷിക്കും? നോര്‍ത്ത്-സൗത്ത് ബ്ലോക്ക് നവീകരിക്കാന്‍ എത്ര സമയമെടുക്കും? ഈ സമയത്ത് ഗവേഷകര്‍ക്ക് പ്രവേശനം ലഭിക്കുമോ? സാധനങ്ങള്‍ മാറ്റുന്നത് വേണ്ടത്ര സുരക്ഷയോടെയാണോ? എന്നീ ചോദ്യങ്ങളാണ് ചരിത്രഗവേഷകര്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ തന്നെ നാഷണല്‍ മ്യൂസിയത്തില്‍ ജീവനക്കാരുടെ ക്ഷാമമുണ്ട്. മ്യൂസിയം മാറ്റുന്ന സാഹചര്യത്തില്‍ ഇതെത്രമാത്രം അപകടമായിരിക്കുമെന്ന് ചോദിക്കുന്നു വിദഗ്ദ്ധര്‍.

അതുപോലെത്തന്നെ പുതിയ മ്യൂസിയം പൂര്‍ത്തിയായാല്‍പോലും അതിദേശീയതയുടെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ബിംബങ്ങള്‍ക്കാകും പ്രാമുഖ്യം കിട്ടുക. 2014-ല്‍ മോദി അധികാരത്തിലെത്തിയതു മുതല്‍ വിവിധ ക്ലാസ്സുകളിലെ ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലെ പാഠപുസ്തകങ്ങളില്‍ സമാനമായ പരിഷ്‌കരണം നടന്നിട്ടുണ്ട്. എട്ട് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് എന്‍.സി..ആര്‍.ടി സിലബസിനെ കാവിവല്‍ക്കരിച്ചത്. 2017-ലെ ആദ്യ പരിഷ്‌കരണത്തില്‍ 182 പാഠപുസ്തകങ്ങളിലായി 1,334 മാറ്റങ്ങള്‍ വരുത്തി. വികലവും അബദ്ധജടിലവുമായ കാര്യങ്ങള്‍ ചരിത്രവസ്തുതകളായി മാറി. അത് തന്നെയാവും നാഷണല്‍ മ്യൂസിയത്തിന്റെ കാര്യത്തിലും സംഭവിക്കുക.

മുസ്‌ലിങ്ങളേയും ക്രൈസ്തവരേയും അധിനിവേശക്കാരായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് അജണ്ട നടപ്പിലാകുകയും പകരം ഗാന്ധിയും നെഹ്‌റുവും ടാഗോറും ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷത ഇവിടെ തമസ്‌കരിക്കപ്പെടുമെന്നുമുറപ്പാണ്. രാജ്യത്തെ ദളിത്-ഗോത്രവര്‍ഗ്ഗ സ്വത്വവും പുതിയ ദേശീയ മ്യൂസിയത്തിലെ കാഴ്ചകള്‍ പ്രതിഫലിപ്പിക്കാനിടയില്ല. സിന്ധുനദീതട സംസ്‌കാരം, മുഗള്‍ ചരിത്രം, സ്വാതന്ത്ര്യസമര പ്രസ്ഥാനം, ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടി, നേതാക്കള്‍ എന്നിവയൊക്കെ ഭൂരിപക്ഷ തൃപ്തിപ്പെടുത്തലില്‍ ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെടാനാണ് സാധ്യത. അടുത്തിടെ ജയ്‌പൂര്‍ ഹൗസില്‍ തുറന്ന നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും പ്രഗതി മൈതാനത്ത് നടന്ന പ്രദര്‍ശനമായ ഭാരത് മണ്ഡപവും ഹിന്ദുരാഷ്ട്രത്തിലെ മ്യൂസിയം എങ്ങനെയുണ്ടാകുമോ അങ്ങനെ തന്നെയായിരുന്നു. മതം, ജാതി, ഭാഷ, വംശം, ലൈംഗികത എന്നിവ പരിഗണിക്കാത്ത രാഷ്ട്രീയ ബന്ധം സ്വാധീനിക്കാത്ത യുഗ് യുഗീന്‍ ഭാരത് പ്രതീക്ഷിക്കേണ്ടതില്ലെന്നതാണ് ചരിത്രകാരന്‍മാരുടെ ആശങ്ക.

ചരിത്രത്തില്‍ ഏകാധിപതികളായ ഭരണാധികാരികളൊക്കെ ഇത്തരം കെട്ടിച്ചമച്ച അടയാളപ്പെടുത്തലുകള്‍ ആഗ്രഹിച്ചിട്ടുണ്ട്. നാസി ഭരണകാലത്ത് മനോഹരമായ സൗധങ്ങളുടെ നിര്‍മ്മാണപ്രവൃത്തികള്‍ പതിവായിരുന്നു. കെട്ടിടങ്ങള്‍ പാരമ്പര്യത്തിന്റേയും പ്രതാപത്തിന്റേയും അടയാളമായി മാറുമെന്ന് കരുതിയവരാണ് ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ. 1933-ല്‍ ജര്‍മനിയുടെ അധികാരം പിടിച്ചെടുക്കുന്നതിന് എത്രയോ മുന്‍പേ ഹിറ്റ്‌ലര്‍ തന്റെ സാമ്രാജ്യത്തിന് ജെര്‍മേനിയ എന്ന് പേര് നല്‍കിയിരുന്നു. ഇതിന് രൂപരേഖയും തയ്യാറായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ മെയിന്‍ കാഫില്‍ പറയുന്നുണ്ട്. ഇന്നത്തെ മൂല്യം അനുസരിച്ച് 50 ബില്യണ്‍ ഡോളര്‍ ചെലവിലാണ് ഈ തലസ്ഥാനം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടത്. രണ്ടാംലോകയുദ്ധത്തിനിടയിലും ഇത്രയും വലിയ തുക ചെലവഴിച്ച് നിര്‍മ്മാണം തുടര്‍ന്നു. വിമര്‍ശനങ്ങളുണ്ടായിട്ടും നിര്‍മ്മാണം നിര്‍ത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇറ്റലിയില്‍ ബെനിറ്റോ മുസോളിനിയുടെ നിര്‍മ്മാണ മാതൃക കാസ ഡെല്‍ ഫാസിയോ എന്ന പാര്‍ട്ടി ആസ്ഥാനമായിരുന്നു. അതേ മാതൃകയില്‍ കെട്ടിടങ്ങള്‍ പണിഞ്ഞുകൂട്ടുന്നതിലാണ് ശ്രദ്ധിച്ചത്.

പാര്‍ലമെന്റിന്റെ പുറംമോടിയിലല്ല കാര്യം. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരമുണ്ടാകുമ്പോഴും അതുവഴി തിരുത്തലുകള്‍ക്കു വിധേയമാകുമ്പോഴുമാണ് ജനാധിപത്യം ശക്തിപ്പെടുക. ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനരീതികള്‍ നടക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. എന്നാല്‍, ജനാധിപത്യത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഇന്ന് പ്രകടമായി കാണാം. പാര്‍ലമെന്റില്‍ ചര്‍ച്ചയില്ല, ചോദ്യമില്ല, മറുപടിയില്ല. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങളെല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരേണ്ടതുണ്ട്. സഭാസമ്മേളനം നടക്കുന്ന സമയത്ത് സുപ്രധാന കാര്യങ്ങളിലെല്ലാം തന്നെ സര്‍ക്കാര്‍ സഭയില്‍ പ്രസ്താവന നടത്തുന്നതും കീഴ്‌വഴക്കമാണ്. എന്നാല്‍, ഇത്തരം പ്രശ്നങ്ങളിലെല്ലാം തികഞ്ഞ മൗനം പാലിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ തന്ത്രം. രാജ്യമാസകലം ചര്‍ച്ച ചെയ്ത മണിപ്പൂര്‍ കലാപത്തില്‍ പോലും പ്രധാനമന്ത്രി മൗനം വെടിഞ്ഞത് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ്. ഏതായാലും ഡല്‍ഹി ഇനി പഴയ ഡല്‍ഹിയല്ല, ഏകാധിപതിയുടെ ഇന്ദ്രപ്രസ്ഥമാണ്.

ഈ റിപ്പോർട്ട് കൂടി വായിക്കാം
പൈതൃകമുണർത്തുന്ന താഴത്തങ്ങാടി പള്ളി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

 

]]>
പൈതൃകമുണർത്തുന്നതാഴത്തങ്ങാടി പള്ളിhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/15/legacy-of-thazathangady-masjid-192041.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/15/legacy-of-thazathangady-masjid-192041.html#comments945442aa-9598-4c00-964b-292fa117be37Wed, 15 Nov 2023 08:54:00 +00002023-11-15T08:54:00.000Zmigrator/api/author/1895920kerala church,Kerala historyറിപ്പോർട്ട് യിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന കോട്ടയം ജില്ലയിലെ മീനച്ചിലാറിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മുസ്‌ലിം ആരാധനാലയമാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. പരമ്പരാഗത മുസ്‌ലിം പള്ളികളുടെ നിർമ്മിതിയിൽനിന്നും വിഭിന്നമായി കേരളീയ വാസ്തുവിദ്യയും കൊത്തുപണികളും തച്ചുശാസ്ത്ര തന്ത്രങ്ങളും പള്ളിയെ വേറിട്ടതാക്കുന്നു. കേരളീയ തനിമയിലുള്ള മട്ടുപ്പാവും മുഖപ്പും കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിക്കുന്നു. പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന കൊത്തുപണികൾകൊണ്ട് അലങ്കരിച്ച മുഖപ്പുകൾ (മകുടം) ഏവരേയും വിസ്മയിപ്പിക്കുന്നുണ്ട്. വിവിധ നിറങ്ങളിൽ പെയ്‌ന്റ് ചെയ്ത വിശിഷ്ടമായ കൊത്തുപണികളാണ് ഇതിന്റെ സവിശേഷത. പള്ളിയുടെ പ്രധാന കവാടമായ കിഴക്ക് ഭാഗത്തുള്ള മുഖപ്പിലാണ് ഏറ്റവും സവിശേഷമായതും ഭംഗിയുള്ളതുമായ കൊത്തുപണികൾ കാണപ്പെടുന്നത്. മറ്റ് രണ്ട് മുഖപ്പുകളേക്കാളും വിശാലമായത് കിഴക്ക് വശത്തുള്ള ഈ മുഖപ്പിനാണ്. എന്നാൽ, പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് വടക്ക് ഭാഗത്തുള്ള വലുതും ചെറുതുമായ മറ്റ് രണ്ട് മുഖപ്പുകളാണ്. കിഴക്ക് - പടിഞ്ഞാറ് ദിശയിൽ സ്ഥിതിചെയ്യുന്ന മസ്ജിദിന്റെ പ്രധാന കവാടം കിഴക്കായിരുന്നെങ്കിലും നിലവിലെ പ്രവേശനകവാടം വടക്ക് ഭാഗത്താണുള്ളത്. പള്ളിയിലേക്ക് പ്രവേശിക്കുന്ന പ്രധാന വാതിലിലെ കട്ടള പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചതാണ്. 800 വർഷത്തിനു മുകളിലുള്ള നിർമ്മിതികളിലാണ് ഇത്തരത്തിൽ കരിങ്കല്ലിൽ നിർമ്മിച്ച കട്ടള കണ്ടുവരുന്നതെന്ന് പഴമക്കാർ പറയുന്നു.

താഴത്തങ്ങാടി മസ്ജിദ്

ള്ളിയുടെ ചരിത്രം

താഴത്തങ്ങാടി ജുമാ മസ്ജിദിന് രേഖാപരമായ ചരിത്രം സൂക്ഷിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും മസ്ജിദിന് 1000 വർഷത്തിലേറെ പഴക്കം ഉള്ളതായി ചരിത്രകാരന്മാർ കണക്കാക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തുതന്നെ കേരളത്തിൽ ഇസ്‌ലാമിക പ്രചരണത്തിനായി അറബികൾ കേരളത്തിൽ എത്തിയതായി കണക്കാക്കുന്നു.

വ്യാപാര ആവശ്യങ്ങൾക്കും മറ്റുമായി അവർ സംഘങ്ങളായി പല സ്ഥലങ്ങളിലും താമസിച്ചിരുന്നു. അത്തരത്തിൽ വ്യാപാര ആവശ്യങ്ങൾക്കായി താഴത്തങ്ങാടിയിലും അറബികളും മറ്റു വിദേശികളും എത്തിയിരുന്നതായി കണക്കാക്കുന്നു. അക്കാലത്ത് കോട്ടയം ജില്ലയുടെ ആസ്ഥാനം താഴത്തങ്ങാടി ആയിരുന്നതായി പറയപ്പെടുന്നു. അങ്ങനെ ഇസ്‌ലാമിക പ്രചരണത്തിനായി അറേബ്യയിൽനിന്ന് കേരളത്തിലെത്തിയ പ്രവാചകന്റെ അനുയായി ആയ മാലിക് - ബിൻ - ദീനാറിന്റെ സഹോദര പുത്രൻ മാലിക് - ബിൻ - ഹബീബ്, താഴത്തങ്ങാടിയിൽ എത്തുകയും ഈ മസ്ജിദ് നിർമ്മിച്ചതായി പറയപ്പെടുന്നു. ഈ പള്ളിയും തൊട്ടടുത്തുള്ള തളി ശിവക്ഷേത്രവും അടുത്തടുത്ത കാലഘട്ടങ്ങളിലാണ് പണി തീർത്തതെന്ന് വിശ്വസിക്കുന്നു.

പൂർണ്ണമായും കേരളീയ വാസ്തുവിദ്യയിൽ പണികഴിപ്പിച്ച ഈ പള്ളി കോട്ടയത്തെ മുസ്‌ലിം പൈതൃകത്തിന്റെ അടയാളമായി ഇന്നും നിലനിൽക്കുന്നു. മീനച്ചിലാറിന്റെ കൈവഴി പള്ളിയുടെ കുളത്തിനോട് ചേർന്ന് ഒഴുകുന്നതായി പഴമക്കാർ പറഞ്ഞുകേട്ടതായി പള്ളിയുടെ അടുത്ത് കട നടത്തുന്ന മൂസ പറയുന്നു.

അകം പള്ളി

ഈ പള്ളിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഐതിഹ്യം പള്ളിയോട് ചേർന്നുള്ള ഖബറുകളുടേതാണ്. ഈ ഖബറുകൾ ആരുടേതാണെന്നു വ്യക്തമായ വിവരം ലഭ്യമല്ലെങ്കിലും പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആശാരിമാരിൽ ഒരാൾ പള്ളിയുടെ മേൽക്കൂട്ട് സ്ഥാപിച്ച ശേഷം മുകളിൽനിന്നും ബോധരഹിതനായി നിലത്ത് വീണു മരണപ്പെട്ടുവെന്നും അദ്ദേഹത്തെ പള്ളിയോട് ചേർന്ന് ഖബറടക്കിയെന്നും കരുതുന്നു. അതല്ല, ആദ്യകാല ഇസ്‌ലാമിക പ്രചാരകരുടെ ഖബർ ആവാമെന്നും കരുതുന്നു. ഏതായാലും ഈ ഖബറുകളുടെ കാര്യത്തിൽ കൃത്യമായ വിവരം ലഭ്യമല്ല.

നിഴൽ ഘടികാരം

പള്ളിയുടെ മുറ്റത്തായി സമചതുരാകൃതിയിൽ ശിലാനിർമ്മിതമായ ഒരു ഫലകം സ്ഥാപിച്ചതായി കാണാം. ഇതിന്റെ നടുവിൽ വൃത്താകാരത്തിൽ ഒരു ദ്വാരവുമുണ്ട്. ക്ലോക്കുകളും വാച്ചുകളുമെല്ലാം കണ്ടുപിടിക്കുന്നതിനു മുന്‍പ് സൂര്യപ്രകാശത്തിൽ നിഴലുകൾ അളന്നായിരുന്നു സമയം കണക്കാക്കിയിരുന്നത്. അത്തരത്തിൽ ഫലകത്തിന്റെ നടുവിലുള്ള ദ്വാരത്തിലൂടെ സൂര്യപ്രകാശം കടക്കുമ്പോൾ കാണുന്ന നിഴൽ കണക്കാക്കിയാണ് പകൽ സമയത്തെ നിസ്കാരത്തിന്റെ സമയം കണക്കാക്കിയിരുന്നത്. ഉപയോഗശൂന്യമാണെങ്കിലും പഴമയുടെ ഓർമ്മയ്ക്കെന്നോണം ഇത് ഇന്നും സംരക്ഷിച്ചുവരുന്നു.

നിഴല്‍ ഘടികാരം

നിഴൽ ഘടികാരവും കണ്ട് പള്ളിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ പള്ളിയുടെ പഴമ പറയുന്ന ഒരു നിർമ്മിതിയുണ്ട്. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച കട്ടള. ഇതിലാണ് പ്രധാന വാതിൽ സ്ഥാപിച്ചിരിക്കുന്നത്. തൊട്ടടുത്തായി ഒറ്റക്കല്ലിൽ തീർത്ത കൽതൊട്ടിയും കാണാം. ഒറ്റക്കല്ലിൽ ചതുരാകൃതിയിൽ കുഴിച്ചെടുത്താണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലിൽ തീർത്ത പാത്തി വഴി കിണറ്റിലെ വെള്ളം കൽതൊട്ടിയിലേക്ക് എത്തിക്കുന്നു. ഈ ജല സംഭരണിയിൽനിന്ന് പാദശുദ്ധി വരുത്തിയ ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ. പണ്ടു കാലങ്ങളിൽ മുളയിൽ ചിരട്ട കെട്ടിയുണ്ടാക്കിയായിരുന്നു വെള്ളം കോരിയിരുന്നതെന്ന് മൂസ പറയുന്നു. കൽതൊട്ടിയുടെ തൊട്ടടുത്തുള്ള ഗോവണി കയറിയാൽ എത്തുന്നത് പള്ളിയിലെ ഉസ്താദുമാർ പണ്ട് താമസിച്ചിരുന്ന മുറിയിലേക്കാണ്.

പൂർണ്ണമായും മരത്തടികൊണ്ട് നിർമ്മിച്ച മച്ചും തൊട്ട് താഴെയുള്ള കൽതൊട്ടിയും മുറിയിൽ എല്ലാ സമയവും തണുപ്പ് നിലനിർത്തുന്നുവെന്ന് ഉനൈസ് താഴത്തങ്ങാടി (പ്രദേശത്തെ സാമൂഹിക പ്രവർത്തകൻ) പറയുന്നു. മൂന്ന് കിളിവാതിലുകൾപോലെയുള്ള ജനലുകൾ മുറിയിൽ മികച്ച വായുസഞ്ചാരം നിലനിർത്തുന്നു.

പള്ളിയുടെ അകം പ്രധാനമായും അകം പള്ളി - പുറം പള്ളി എന്നിങ്ങനെ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ രണ്ട് മുറികളേയും വേർതിരിക്കുന്ന മരഭിത്തിയിൽ കള്ളികളായി തിരിച്ച് സങ്കീർണ്ണമായ കൊത്തുപണികൾകൊണ്ട് അലങ്കരിച്ചതായി കാണാം. ഇതിനു മുകളിലായി ഖുർആൻ സൂക്തങ്ങളും പള്ളി പരിപാലനം പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളും (നബി വചനം) മരത്തടിയിൽ കൊത്തിവെച്ചിട്ടുണ്ട്. പള്ളിയുടെ അകത്തളത്തിൽ മേൽക്കൂരയിൽ തീർത്ത കൊത്തുപണികൾ അത്രമേൽ ഭംഗിയുള്ളതാണ്.

മുക്കൂറ്റ് സാക്ഷ

പുറം പള്ളിയിൽനിന്ന് അകം പള്ളിയിലേക്ക് പ്രവേശിക്കുന്ന വാതിലിൽ അത്യപൂർവ്വമായ ഒരു പ്രത്യേകത കാണാം. ഓരോന്നായും അല്ലാതെ ഒരുമിച്ചും അടക്കാനും തുറക്കാനും കഴിയുന്ന മൂന്ന് സാക്ഷകളാണ് ഈ വാതിലിന്റെ പ്രത്യേകത. മുക്കൂറ്റ് സാക്ഷ എന്ന ഈ മാജിക് ലോക്ക് അടയ്ക്കുന്നതിനും തുറക്കുന്നതിനും നല്ല പരിശീലനം വേണം. എന്താണ് ഇതിന്റെ തന്ത്രമെന്നോ എങ്ങനെയാണ് നിർമ്മിച്ചതെന്നോ ഇന്നുവരെ ആർക്കും മനസ്സിലായിട്ടില്ലെന്ന് ഉനൈസ് താഴത്തങ്ങാടി പറയുന്നു. ആധുനിക സങ്കേതികവിദ്യയെ വെല്ലുന്ന സൂത്രപ്പണിയാണ് ഈ മുക്കൂറ്റ് സാക്ഷയിലുള്ളത്.

അകം പള്ളിയിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ വാതിലിന്റെ പൂട്ട് മണിച്ചിത്രത്താഴിന്റെ രൂപമാണ്. എടുത്തുകെട്ടിയ കൊത്തുപണികളാണ് ഈ വാതിലിലേയും സവിശേഷത. വൈദ്യുതി ലൈറ്റുകൾ വരുന്നതിന്റെ മുന്‍പ് ഉണ്ടായിരുന്ന സ്ഫടിക തൂക്കുവിളക്കുകൾ ഇന്നും വിസ്മയമായി നിലനിൽക്കുന്നുണ്ട്.

പള്ളിയെ താങ്ങിനിർത്തുന്ന തേക്കുകൊണ്ട് നിർമ്മിച്ച വലിയ തൂണുകളാണ് അകത്തെ മറ്റൊരു പ്രത്യേകത. ഇത്തരത്തിൽ എട്ട് തൂണുകളാണ് പള്ളിയെ താങ്ങിനിർത്തുന്നത്. നാല് തൂണുകൾ അകം പള്ളിയിലും നാല് തൂണുകൾ പുറം പള്ളിയിലുമായി കാണാം. പള്ളിയുടെ അകത്തെ മേൽക്കൂരയിൽ തീർത്ത കൊത്തുപണികളും എടുത്തുകെട്ടിൽ ഘടിപ്പിച്ച പൂക്കളും കൗതുകകാഴ്ച തന്നെയാണ്. അകം പള്ളിയിൽ കമാനാകൃതിയിൽ തീർത്ത മിഹ്‌റാബും (പള്ളിയിലെ ഇമാം നിസ്കാരത്തിനു നേതൃത്വം നൽകുന്ന സ്ഥലം) തൊട്ടടുത്തുള്ള മിംബറും (വെള്ളിയാഴ്ചയും പെരുന്നാൾ ദിവസങ്ങളിലും ഇമാം ഖുതുബ പ്രഭാഷണം നിർവ്വഹിക്കുന്ന പ്രസംഗപീഠം) കാണാം.

തെക്കംകൂർ രാജാവ് സംഭാവനയായി നൽകിയ വാൾ ഇമാമിന്റെ മിംബറിനരികിൽ കാണാം. നിക്കൽ പൂശി ഇന്നും ഈ വാൾ സൂക്ഷിച്ചുവരുന്നു.

ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍ത്തൊട്ടി

മാളികപ്പുറം

പുറം പാളിയിൽനിന്നുള്ള ഗോവണി കയറി മാളികപ്പുറത്ത് എത്താം. വെള്ളിയാഴ്ചകളിലും പെരുന്നാൾ ദിവസങ്ങളിലും ആളുകൾ കൂടുന്ന സന്ദർഭങ്ങളിൽ നിസ്കരിക്കാനാണ് മാളികപ്പുറം സജ്ജമാക്കിയത്. അകം പള്ളിയും പുറം പള്ളിയും ചേർന്നത്രയും വലിപ്പമുള്ള ഹാൾ ആണ് മാളികപ്പുറം. താഴെ നിലയിലുള്ള എട്ട് തൂണുകളുടേയും മുകളറ്റം മാളികപ്പുറത്തെ മേൽക്കൂര വരെ നീണ്ടുനിൽക്കുന്നു. വാസ്തുവിദ്യാപരമായ ഒട്ടേറെ സവിശേഷതകൾ ഈ മുകൾനിലയിലുണ്ട്. മേൽത്തട്ടിനും ഭിത്തിക്കുമിടയിലെ ചുറ്റുമുള്ള അറയിലൂടെ വായുസഞ്ചാരം സാധ്യമാക്കി പള്ളിയിൽ തണുപ്പ് നിലനിർത്താനുള്ള പഴയകാല സംവിധാനം ഇവിടെയുണ്ട്. മേൽക്കൂട്ടിന്റെ പണികളും ചെറിയ രൂപത്തിലുള്ള കൊത്തുപണികളും നിർമ്മാണത്തിലെ വൈദഗ്ദ്ധ്യം വിളിച്ചോതുന്നു.

പള്ളിയുടെ പുറത്ത് കാണുന്ന കുളം പണ്ടുകാലങ്ങളിൽ വിശ്വാസികൾ അംഗശുദ്ധി വരുത്താൻ ഉപയോഗിച്ചിരുന്നു. ഇവിടുന്ന് അംഗശുദ്ധി വരുത്തിയ ശേഷം അകത്തെ കൽതൊട്ടിയിൽനിന്ന് പാദശുദ്ധിയും വരുത്തിയാണ് വിശ്വാസികൾ ആരാധനയ്ക്കായി പള്ളിയിൽ പ്രവേശിച്ചിരുന്നത്. മുറ്റത്തിന്റെ ഭംഗി നിലനിർത്തുന്നതിൽ ഈ കുളത്തിന്റെ പങ്ക് വളരെ വലുതാണ്. വിശാലമായ മുറ്റവും അതിനോട് ചേർന്നുള്ള കുളവും പഴമയുടെ നിറം മങ്ങാത്ത മുഖപ്പുകളും കാഴ്ചക്കാരിൽ മികച്ച ദൃശ്യാനുഭവം നൽകുന്നു. രാത്രിയിൽ പള്ളിയുടെ പുറത്ത് പ്രകാശം ലഭിക്കാനായി ഉപയോഗിച്ചിരുന്ന കൽവിളക്കുകൾ ഇപ്പോഴും കാണാം.

കാലാനുസൃതമായ ചെറിയ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പഴയ പൈതൃകം നഷ്ടപ്പെടുത്തിയുള്ള ഒരു നിർമ്മിതിയും പുതുതായി ഈ പള്ളിയിൽ വന്നിട്ടില്ല. പള്ളിയുടെ ഈ പൈതൃകം നിലനിർത്തിക്കൊണ്ടുതന്നെ ഇനിയും പള്ളി പരിപാലിക്കുമെന്ന് പരിപാലക സമിതി ജനറൽ സെക്രട്ടറി അബ്ദുൽ നാസര്‍ പറഞ്ഞു. പള്ളിയുടെ പൈതൃകം കാത്തു സൂക്ഷിക്കുന്നതിനും പള്ളി പരിപാലിക്കുന്നതിനും പ്രദേശവാസികൾ കാണിക്കുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അസിസ്റ്റന്റ് ഇമാം പറഞ്ഞു.

താഴത്തങ്ങാടിയിലെ

വീടുകൾ

താഴത്തങ്ങാടി ജുമാ മസ്ജിദിനു സമാനമായ പൈതൃകം നിലനിർത്തിയ ചില വീടുകൾ ഈ നാട്ടിലെ മറ്റൊരു പ്രത്യേകതയാണ്. തങ്ങളുടെ പിതാമഹന്മാരുടെ കാലത്ത് അവർ നിർമ്മിച്ച ഈ വീടുകൾ യാതൊരു മാറ്റവും വരുത്താതെ ഇന്നും സൂക്ഷിച്ചുവരികയാണെന്ന് ഇതിൽ ഒരു വീടിന്റെ ഉടമസ്ഥനായ കുര്യൻ പറഞ്ഞു. ഈ വീടുകൾക്ക് ഏകദേശം 200 വർഷത്തിലേറെ പഴക്കം കണക്കാക്കുന്നതായും ഇവർ പറയുന്നു. പൈതൃകമുറങ്ങുന്ന താഴത്തങ്ങാടിയും അവിടുത്തെ കാഴ്ചകളും സഞ്ചാരികൾക്കു പുതിയ നവ്യാനുഭവം സമ്മാനിക്കുമെന്ന് തീർച്ചയാണ്. താഴത്തങ്ങാടി ജുമാ മസ്ജിദിനു പുറമെ കോട്ടയത്തെ ആദ്യ ക്രിസ്ത്യൻ ദേവാലയവും തളി ക്ഷേത്രവുമെല്ലാം ഇവിടുത്തെ പഴമ നിലനിർത്താൻ സഹായിക്കുന്നു. മീനച്ചിലാറിനു തീരത്തെ പൈതൃകമുണർത്തുന്ന ഇത്തരം നിർമ്മിതികൾ പഴമയുടെ തനിമ നിലനിർത്തി സംരക്ഷിക്കപ്പെടട്ടെ.

കേരളീയ വാസ്തുവിദ്യയുടെ ഉദാത്ത മാതൃക

പള്ളിക്കോണം രാജീവ്

(ചരിത്രകാരൻ, സെക്രട്ടറി, കോട്ടയം നാട്ടുകൂട്ടം, സംസ്ഥാന സെക്രട്ടറി, കേരള പ്രാദേശിക ചരിത്രപഠന സമിതി.)

15-ാം നൂറ്റാണ്ടു മുതൽ കേരളത്തിലെ പ്രബലമായ നാട്ടുരാജ്യമായ തെക്കുംകൂറിന്റെ ഭരണ തലസ്ഥാനമായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള പഴയ കോട്ടയം. താഴത്തങ്ങാടി, വലിയങ്ങാടി, പുത്തനങ്ങാടി എന്നീ മൂന്നു വാണിജ്യകേന്ദ്രങ്ങൾ ഈ പട്ടണത്തിന്റെ ഭാഗമായിരുന്നു. AD 1749 സെപ്റ്റംബറിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മ ആക്രമിച്ച് കീഴടക്കുന്നതുവരെ എട്ടു നൂറ്റാണ്ടുകളോളം വൈദേശിക ശക്തികളോട് കുരുമുളകിനു വിലപേശിയിരുന്ന താഴത്തങ്ങാടി നാടിനെ സമ്പന്നമാക്കി. ആ സമ്പന്നത ഇന്നും നിലനിൽക്കുന്ന ഏതാനും ആരാധനാലയങ്ങളുടെ നിർമ്മിതിയിൽ നമ്മുക്കു കാണാനാവും. കേരളത്തിലെ 18 തളികളിൽ ഒന്നായ കോട്ടയം തളിയിൽ ക്ഷേത്രം, അനന്യമായ വാസ്തുശില്പവൈഭവം നിറഞ്ഞ താഴത്തങ്ങാടി ജുമാ മസ്ജിദ്, കോട്ടയം പട്ടണത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ കോട്ടയം വലിയപള്ളി, ഉജ്ജ്വലമായ ചുവർ ചിതങ്ങൾകൊണ്ട് സമ്പന്നമായ കോട്ടയം ചെറിയപള്ളി തുടങ്ങിയ ആരാധനാലയങ്ങൾ തെക്കുംകൂർ കാലഘട്ടത്തിലെ മതാതീത സഹവർത്തിത്വത്തിന്റേയും പൈതൃകത്തിന്റേയും പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

1000 വർഷങ്ങൾക്കു മുന്‍പാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് സ്ഥാപിക്കപ്പെട്ടതെന്നാണ് പരമ്പരാഗതവിശ്വാസം. അങ്ങനെയെങ്കിൽ അറബികളുമായി വ്യാപാരരംഗത്ത് ഇടപഴകിയ തദ്ദേശീയരായ മുസ്‌ലിം ജനത ഇവിടെ ഉണ്ടായിരുന്നു എന്നു കരുതേണ്ടിവരും. അറേബ്യയിൽനിന്ന് ഇസ്‌ലാമിക പ്രചരണത്തിനായി എത്തിയ മാലിക് - ബിൻ - ദീനാറിന്റെ കാലം മുതലാണ് കേരളത്തിൽ ഇസ്‌ലാം മതം പ്രചരിച്ചു തുടങ്ങിയത് എന്നു പല പഴയകാല ചരിത്രഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം കേരളത്തിൽ പത്തു പള്ളികളും തമിഴ്‌നാട്ടിൽ ഒരു പള്ളിയും സ്ഥാപിച്ചുവത്രെ. അദ്ദേഹത്തിന്റെ പിൻഗാമിയും സഹോദരപുത്രനുമായ മാലിക് - ബിൻ - ഹബീബ് കൊല്ലം മുതൽ കൊടുങ്ങല്ലൂർ വരെ സ്ഥാപിച്ച പത്ത് പള്ളികളിൽ ഒന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണ് നിലവിലുള്ള വിശ്വാസം. തെക്കുംകൂർ രാജാവാണ് പള്ളിയുടെ ഇന്നു കാണുന്ന പ്രകാരം പണി കഴിപ്പിക്കുന്നതിന് അനുമതി നൽകിയത്. കൊച്ചിയിലെ ഖാസിയായിരുന്ന ശൈഖ് അഹമ്മദ് ഇവിടുത്തെ ആദ്യകാല്യ ആചാര്യനായിരുന്നു.

മുസ്‌ലിം ആരാധനാലയ നിർമ്മിതിയിൽ കേരളീയ വാസ്തുവിദ്യയുടെ ഉദാത്തമാതൃകയാണ് ജുമാ മസ്ജിദ്. കേരളത്തിലെ പുരാതനമായ മുസ്‌ലിം പള്ളികളിൽ രൂപഭംഗിയിൽ ഏറ്റവും മികച്ചത് ഈ മസ്ജിദ് തന്നെയണ്. അറബിലിപികളും പുഷ്പരൂപങ്ങളും കൊത്തിയ തടിഭിത്തിയും സൂത്രപ്പണിയുള്ള ഓടാമ്പലും മച്ചിലെ തടിപ്പണികളും അക്കാലത്തെ മരയാശാരിമാരുടെ വൈദഗ്ദ്ധ്യം എടുത്തുകാണിക്കുന്നതാണ്. പള്ളിയുടെ ഉൾഭാഗത്ത് സദാസമയവും സമശീതോഷ്ണാവസ്ഥ നിലനിര്‍ത്തുന്ന വായുനിർഗ്ഗമന സംവിധാനവും വിസ്മയിപ്പിക്കുന്ന പഴയ കാല സാങ്കേതികവിദ്യയാണ്. തേക്കിൻതടിയിൽ നിർമ്മിച്ച തൂണുകളും കമാനവും മേൽക്കൂട്ടും തട്ടിൻപുറവുമെല്ലാം കാഴ്ചയ്ക്ക് വിഭവങ്ങളാണ്.

താഴത്തങ്ങാടി ജുമാ മസ്ജിദിനു പുറമെ കോട്ടയം തളിയിൽ ക്ഷേത്രം, കോട്ടയം വലിയപള്ളി, കോട്ടയം ചെറിയപള്ളി തുടങ്ങിയ ആരാധനാലയങ്ങളുടേയും അക്കാലത്തെ പൈതൃകമുണർത്തുന്ന വീടുകളുടേയും വാസ്തുവിദ്യാപരവും ചരിത്രപരവുമായ പ്രാധാന്യവും രണ്ടര നൂറ്റാണ്ടു മുന്‍പ് നിലനിന്നിരുന്ന അങ്ങാടികളുടെ വാണിജ്യചരിത്രവും തെക്കുംകൂർ രാജ്യചരിത്രവും പഠനവിധേയമാക്കിയും ചുവർചിത്ര - വാസ്തുശില്പ സംരക്ഷണവും ഉറപ്പാക്കിയും ഈ പ്രദേശത്തിന്റെ പൈതൃക പ്രചാരത്തിനായി ടൂറിസം പദ്ധതികൾ രൂപപ്പെടേണ്ടതുണ്ട്. കേരളത്തിലെ പൈതൃക പ്രാധാന്യമുള്ള അഞ്ചു തെരുവുകളിൽ ഒന്നായി താഴത്തങ്ങാടിയെ വിനോദസഞ്ചാര വകുപ്പ് തെരഞ്ഞെടുത്തിരുന്നു. ഇതര ദേശക്കാർക്ക് ഈ നാടിനെ നേരിൽ കണ്ടറിയുന്നതിനു പൈതൃക വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ സാധിക്കും. പ്രാദേശിക ചരിത്രവും പൈതൃകപഠനവും ലക്ഷ്യമാക്കി പതിനൊന്നു വർഷങ്ങളായി പ്രവർത്തിക്കുന്ന കോട്ടയം നാട്ടുകൂട്ടം പഠനവേദി ‘പഴയ കോട്ടയം - പൈതൃകപദ്ധതി’ എന്ന പേരിൽ ദീർഘകാല പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. കേരള ടൂറിസം വകുപ്പ്, പുരാവസ്തുവകുപ്പ്, സാംസ്കാരിക വകുപ്പ് എന്നീ സർക്കാർ സംവിധാനങ്ങളുടെ മേൽനോട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ സാംസ്കാരിക സ്ഥാപനങ്ങളും ചേർന്നു രൂപീകരിക്കുന്ന വിദഗ്ദ്ധസമിതിയുടെ ചുമതലയിൽ മദ്ധ്യകാല കേരളത്തിൽ ഏറെ പ്രശസ്തമായ ഈ ജനപഥത്തിന്റെ ചരിത്രപരമായ പ്രാധാന്യവും സാംസ്കാരിക സ്വത്വവും അനാവരണം ചെയ്യുന്നതിനും വിനോദസഞ്ചാരികളിൽ എത്തിക്കുന്നതിനുമായി വികസന പദ്ധതികൾ തുടങ്ങി വയ്ക്കുന്നതിനു ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല.

ഈ റിപ്പോർട്ട് കൂടി വായിക്കാം
മാനസികാരോഗ്യ പരിരക്ഷാനിയമം കേരളത്തിൽ നടപ്പായോ?

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
മാനസികാരോഗ്യ പരിരക്ഷാനിയമം കേരളത്തില്‍ നടപ്പായോ?https://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/15/has-the-mental-health-protection-act-been-implemented-in-kerala-192019.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/15/has-the-mental-health-protection-act-been-implemented-in-kerala-192019.html#commentscc6a7df4-1778-4f0a-9dc2-6c1a4b38d724Wed, 15 Nov 2023 04:52:00 +00002023-11-15T04:52:00.000Zmigrator/api/author/1895920health,mental health care bill,Mental Illness,Health News,Fundamental Right,Mental Health,Union Health Minister,health insurenceറിപ്പോർട്ട് മാനസികാരോഗ്യം ജന്മാവകാശം’ എന്ന വിഷയം ചർച്ചചെയ്ത് ലോക മാനസികാരോഗ്യ ദിനം ആചരിച്ചത് കഴിഞ്ഞ മാസമാണ്. പൊതുജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന പ്രാധാന്യമെത്ര? സ്ഥാപനങ്ങളുടെ നിലവാരവും നടത്തിപ്പും സംബന്ധിച്ച മാനദണ്ഡത്തിന്റെ കരട് പോലും തയ്യാറാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ഇതിനു കൃത്യമായ ഒരു മറുപടി പറയാൻ പ്രാപ്തമായിട്ടില്ല എന്നതാണ് സത്യം. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആറു വർഷം മുന്‍പ് രൂപീകരിച്ച മാനസികാരോഗ്യ പരിരക്ഷാനിയമത്തിന്റെ നടത്തിപ്പിന് ഈ നിമിഷം വരെ എത്രത്തോളം തയ്യാറായി എന്നും ആ നിയമത്തിലെ നിർദ്ദേശം അനുസരിച്ച് കേരളത്തിലെ എത്ര മാനസികാരോഗ്യ ചികിത്സാ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു ലൈസൻസ് നേടി എന്നും പരിശോധിച്ചാൽ മാത്രം ഈ ചോദ്യത്തിനുള്ള ഉത്തരമാകും. 2018ല്‍ തന്നെ കേരളം ഈ നിയമത്തിനു ചട്ടങ്ങളഅ‍ രൂപീകരിച്ചിരുന്നു. പക്ഷേ, അവിടെനിന്നു കാര്യമായി മുന്നോട്ടു പോയില്ല. നിയമപ്രകാരമുള്ള റിവ്യൂ ബോർഡുകൾ പേരിനു രൂപീകരിക്കുക മാത്രമാണ് ആകെ ചെയ്തത്.

ആരുടെയൊക്കെയാണ് ഉത്തരവാദിത്വങ്ങൾ

വളരെക്കുറച്ചു സംസ്ഥാനങ്ങൾ മാത്രമാണ് റിവ്യൂ ബോർഡ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ അഞ്ചു മേഖലകൾ തിരിച്ച്, 14 ജില്ലകൾക്കുമായി അഞ്ച് റിവ്യൂ ബോർഡുകൾ. അതുതന്നെ ഹൈക്കോടതിയുടെ ഇടപെടലും നിർദ്ദേശവുമുണ്ടായപ്പോൾ ഇക്കഴിഞ്ഞ ഒക്ടോബർ 10-ന് ലോക മാനസികാരോഗ്യ ദിനത്തിലാണ് റിവ്യൂ ബോർഡ് ഉദ്ഘാടനം ചെയ്തത്. എത്രയും പെട്ടെന്ന് റിവ്യൂ ബോർഡ് രൂപീകരിക്കണമെന്നും അതു ചെയ്യാതിരിക്കുന്നത് മാനസിക വെല്ലുവിളി നേരിടുന്നവരോടുള്ള മനുഷ്യാവകാശ ലംഘനമാണെന്നും കോടതി മുന്‍പും പറഞ്ഞിരുന്നു. കേരള ലീഗൽ സർവ്വീസസ് അതോറിറ്റി(കെൽസ)യിൽനിന്നു ഹൈക്കോടതിക്കു ലഭിച്ച കത്ത് ഹർജിയായി ഫയലിൽ സ്വീകരിച്ചാണ് വിധി പുറപ്പെടുവിച്ചത്. റിവ്യൂ ബോർഡ് രൂപീകരിച്ചെങ്കിലും അതിനു പ്രവർത്തിക്കാൻ ഓഫീസും ആവശ്യമായ പണവും നൽകാൻ സർക്കാരിന്റെ പക്കലില്ല. അതുകൊണ്ട് അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിൽ മാത്രമേ ഇതിനുള്ള വിഹിതം ഉൾപ്പെടുത്തൂ എന്നതാണ് സ്ഥിതി.

കുതിരവട്ടത്തെ മാനസികചികിത്സാരോഗ്യകേന്ദ്രം

2017 വരെ 1987-ലെ മാനസികാരോഗ്യ നിയമമാണ് നിലവിലുണ്ടായിരുന്നത്. അതനുസരിച്ചായിരുന്നു മാനസികാരോഗ്യ ചികിത്സാകേന്ദ്രങ്ങളിലെ അഡ്മിഷനും ഡിസ്ചാർജ്ജുമെല്ലാം. ആ നിയമം ഇല്ലാതാവുകയും ചെയ്തു, പകരമുള്ളത് നടപ്പായിട്ടുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഡോക്ടർമാർക്ക് നിരവധി ഉത്തരവാദിത്വങ്ങൾ നൽകുന്നതിനൊപ്പം രോഗികൾക്കു മുന്‍പില്ലാതിരുന്ന പല അവകാശങ്ങളും ഉറപ്പാക്കുന്നതുകൂടിയാണ് പുതിയ നിയമം. യഥാർത്ഥത്തിൽ, ആറു വർഷം മുന്‍പ് പ്രാബല്യത്തിലായ നിയമം പുതിയതല്ല. പക്ഷേ, പുതിയ നിയമംപോലെ അപരിചിതം. സൈക്യാട്രിസ്റ്റുകൾക്കല്ലാതെ മറ്റാർക്കും ഇതിലധികം ധാരണയുമില്ല; അവരൊഴികെ അധികം ആരും ഈ നിയമം വായിച്ചിട്ടുമില്ല.

സൈക്കോളജിസ്റ്റുകൾ, പൊലീസുകാർ, ആശുപത്രികളിലെ സോഷ്യൽ വർക്കർ തസ്തികയിൽ പ്രവർത്തിക്കുന്നവ, അഭിഭാഷകർ എന്നിവര്‍ക്കും ധാരണയില്ല. ഒരേ സമയം മാനസികാരോഗ്യ ചികിത്സാമേഖലയിലെ സാമൂഹിക പ്രവർത്തനപരിചയം കൂടിയുള്ള വളരെക്കുറച്ച് അഭിഭാഷകർക്കാണ് അറിയാവുന്നത്. അവർ മറ്റുള്ളവരെ ഇതു പഠിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. പൊലീസിനു കുറച്ചു പരിശീലനമൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ, എന്തു ചെയ്യണമെന്ന് അവർക്കും അറിയില്ല. മാനസികാരോഗ്യക്കുറവുള്ള ആളെ തങ്ങളുടെ ‘കയ്യിൽ കിട്ടിയാൽ’ ആശുപത്രി വരെ എത്തിക്കണമെന്ന് അറിയാം, പക്ഷേ, പിന്നീടെന്ത് ചെയ്യണമെന്നതിൽ അവ്യക്തത. പൊലീസിനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട് ഈ നിയമം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗം മേധാവി ഡോ. എസ്. കൃഷ്ണൻ എഴുതിയ ‘മനോരോഗവും പൗരാവകാശവും’ എന്ന പുസ്തകമാണ് നിലവിൽ ഈ നിയമത്തെ ലളിതമായി മനസ്സിലാക്കാൻ ഈ മേഖലയിലുള്ളവര്‍ ഉപയോഗിക്കുന്നത്.

അമ്പരപ്പൊരു പരിഹാരമല്ല

നിയമപ്രകാരം ഒരു പെൺകുട്ടിയേയോ സ്ത്രീയേയോ അഡ്മിറ്റ് ചെയ്താൽ 24 മണിക്കൂറിനകം അത് റിവ്യൂ ബോർഡിനെ അറിയിക്കണം. നല്ല നിർദ്ദേശമാണ്; അത് ആ രോഗിക്കു നല്ലതിനാണ്. പക്ഷേ, അറിയിക്കാൻ റിവ്യൂ ബോർഡ് എവിടെയാണ്? ഇത് 2018 മുതൽ കേരളത്തിലെ സ്ഥിതിയാണ്. അറിയിക്കണമെന്നു നിയമപരമായ നിർദ്ദേശം; പക്ഷേ, അറിയിക്കാൻ സംവിധാനമില്ല. റിവ്യൂ ബോർഡ് ഇല്ലാത്തതുകൊണ്ട് അറിയിച്ചില്ല എന്ന് ഡോക്ടർ രജിസ്റ്ററിൽ എഴുതിവയ്ക്കും. ഇല്ലെങ്കിൽ മെന്റൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഈ വിവരം അറിയിച്ച് ഇ-മെയിൽ അയയ്ക്കും; അതിൽ തീരും.

ആഴ്ചയിൽ കുറഞ്ഞത് രണ്ടോ മൂന്നോ തവണ റിവ്യൂ ബോർഡ് ചേരണം. അതിന് ബോർഡ് അംഗങ്ങളായ ഗവൺമെന്റ് സൈക്യാട്രിസ്റ്റുകൾ മൂന്നു ജില്ലകളിലുമായി ഓടിക്കൊണ്ടിരിക്കുന്നു. രോഗികൾക്ക് ഈ നിയമത്തിന്റെ ഗുണവശങ്ങളെക്കുറിച്ച് അറിയില്ല എന്നത് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനു കാരണവുമായി. കാര്യമായ നിയമബോധന പ്രവർത്തനങ്ങളും നടക്കുന്നില്ല. ഇത് മനപ്പൂർവ്വമല്ലെന്നും സാമ്പത്തിക പരിമിതിയുണ്ടെന്നുമാണ് ഗവൺമെന്റ് നിലപാട്. റിവ്യൂ ബോർഡ് പൂർണ്ണരൂപത്തിൽ യാഥാർത്ഥ്യമാകണമെങ്കിൽ ആസ്ഥാനവും അതിന്റെ അനുബന്ധ ചെലവുകൾ, അംഗങ്ങളുടെ യാത്രപ്പടി തുടങ്ങിയതിനൊക്കെ പണം വേണം; വലിയ തുക.

ബജറ്റിൽത്തന്നെ ആരോഗ്യവകുപ്പിനു പൊതുവേ അനുവദിക്കുന്ന വിഹിതത്തിൽ വളരെച്ചെറിയ ശതമാനം മാത്രമാണ് മാനസികാരോഗ്യ വിഭാഗത്തിനുള്ളത്. കേന്ദ്ര ഗവൺമെന്റിന്റേയും സംസ്ഥാന ഗവൺമെന്റുകളുടേയും സമീപനം ഒരുപോലെയാണ്. കേന്ദ്ര ഗവൺമെന്റ് കഴിഞ്ഞ ബജറ്റിൽ 590 കോടി രൂപ മാനസികാരോഗ്യ മേഖലയ്ക്കു വകയിരുത്തിയപ്പോൾ 500 കോടിയും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസിന് (നിംഹാൻസ്) ആണ് നൽകിയത്. ബാക്കി 90 കോടി രൂപ മാത്രമാണ് ഗവൺമെന്റിന്റെ മറ്റ് മാനസികാരോഗ്യ ചികിത്സാ സ്ഥാപനങ്ങൾക്കു വീതിച്ചു കിട്ടിയത്. അങ്ങനെയുള്ള പക്ഷപാതപരമായ സമീപനമാണ് നിലനിൽക്കുന്നത്. ആനുപാതികമായി അർഹത നോക്കിയല്ല വീതം വയ്ക്കുന്നത് എന്ന പരാതി നിലനിൽക്കുന്നു.

ഇനി പറയുന്ന രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കൂ: ആശുപത്രികൾക്കു പൊതുവേ സുരക്ഷ കുറവാണ് എന്ന പ്രചാരണവും ആശങ്കയും നിലനിൽക്കുന്നു. നിയമം കൂടുതൽ ശക്തമാക്കുകയും ചെയ്തു. പക്ഷേ, ആ സുരക്ഷക്കുറവ് ഏറ്റവും അപകടകരമായ യാഥാർത്ഥ്യമായിരിക്കുന്നത് മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ്. ഇതെഴുതുന്നതിന്റെ തൊട്ടു മുന്‍പൊരു ദിവസം (ഒക്ടോബർ 27 വെള്ളിയാഴ്ച) രാത്രി തിരുവനന്തപുരം പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കു കൊണ്ടുവന്ന രോഗി അക്രമാസക്തനായി കൂടെവന്ന അച്ഛന്റെ തല കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചു. തലനാരിഴയ്ക്കാണ് ഡോക്ടറും നഴ്‌സും രക്ഷപ്പെട്ടത്. നാല് സെക്യൂരിറ്റി ജീവനക്കാർ വേണ്ടിടത്ത് രണ്ടുപേർ മാത്രമാണ് രാത്രി ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. അവർ രണ്ടുപേരും സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാനോ മറ്റോ പോയതാകാം; പക്ഷേ, രണ്ടുപേരും ഒരേസമയം ഇല്ലാത്ത സ്ഥിതി.

രണ്ടാമത്തേത്: മാനസികാരോഗ്യ ചികിത്സാവിഭാഗത്തിൽ പ്രത്യേക പുരുഷ, സ്ത്രീ വാർഡുകളില്ലാത്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതിയെ പേടിയോടെയാണ് ജീവനക്കാരിൽ പലരും കൂട്ടിരിപ്പുകാരും കാണുന്നത്. പ്രത്യേകം വാർഡുകൾ ഉണ്ടായിരുന്നതാണ്. ഇപ്പോൾ കെട്ടിടം പൊളിച്ചു പണി നടക്കുന്നതുകൊണ്ട് മെഡിക്കൽ വാർഡിനകത്താണ് ഈ വിഭാഗത്തിലെ രോഗികളുടേയും ഐ.പി വിഭാഗം. 375 പേർക്ക് കിടക്കാവുന്ന സ്ഥലത്ത് സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ നാനൂറോളം പേർ കിടക്കുന്നു. ഇത് ഇനിയും രണ്ട് മൂന്നു വർഷം തുടരേണ്ടിവരും. അക്രമാസക്തരാകാൻപോലും സാധ്യതയുള്ള രോഗികളടക്കമാണ് ഇങ്ങനെ കുറഞ്ഞ സൗകര്യത്തിൽ കൂടുതൽ പേർ, ഈ വിഭാഗത്തിൽപ്പെടുന്ന രോഗികളല്ലാത്തവരുൾപ്പെടെ, സ്ത്രീകൾക്ക് പ്രത്യേക സൗകര്യമില്ലാതെ കഴിയുന്നത്. ദുരന്തങ്ങളൊന്നും സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസത്തിലാണ് ഈ വിധം മുന്നോട്ടു പോകുന്നത്. മാനസികാരോഗ്യ വിഭാഗത്തിലെ ഐ.പി വിഭാഗത്തിൽ ചികിത്സയിലുള്ളവർ എപ്പോൾ വേണമെങ്കിലും രൂക്ഷമായി പ്രതികരിക്കാം, അക്രമാസക്തരാകാം. അത് അവർ വേണമെന്നു വെച്ചു ചെയ്യുന്നതല്ല എന്നും അവരുടെ രോഗാവസ്ഥ അവരെക്കൊണ്ടു ചെയ്യിക്കുന്നതാണെന്നും എല്ലാവരും സമ്മതിക്കുന്നു. പക്ഷേ, അവരും മറ്റുള്ളവരും സുരക്ഷിതമായിരിക്കും എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം രോഗമില്ലാത്ത സംവിധാനങ്ങൾക്കുണ്ട്. അതാണ് നിർവ്വഹിക്കപ്പെടാതിരിക്കുന്നത്.

ഇത്തരം ആശുപത്രികൾക്കൊക്കെ പുതിയ നിയമത്തിന്റെ ശരിയായ നടപ്പാക്കൽ വളരെ പ്രയോജനപ്രദമാണ്. മാനസികാരോഗ്യ ചികിത്സ, രോഗികളുടെ എല്ലാ അവകാശങ്ങളും ഉൾക്കൊണ്ടുകൊണ്ട് നടപ്പാക്കുന്നു. രോഗികൾക്കും ചികിത്സിക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷ നൽകുന്നു, അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള തെറ്റായ ചികിത്സകളിൽ നിന്നുൾപ്പെടെയുള്ള സുരക്ഷ. പക്ഷേ, നിയമം എന്നു നടപ്പാക്കിത്തുടങ്ങാനാകും എന്ന് ഉറപ്പില്ലെങ്കിൽ ഈ പറയുന്നതിലൊക്കെ എന്തർത്ഥം.

ഇങ്ങനെയൊരു കാലം വരുമോ?

ഇതുവരെയുള്ളതിൽനിന്നു വളരെ വ്യത്യസ്തമാണ് ഇനി രോഗികളുടെ അവകാശങ്ങളും അവരോടുള്ള സമീപനവുമെന്ന ശുഭപ്രതീക്ഷയാണ് പരിരക്ഷാനിയമത്തിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാവുക. ഒരാൾക്ക് സ്വയം മാനസികാരോഗ്യ ചികിത്സ വേണമെന്നു തോന്നുകയും അയാൾ (അവർ) നേരിട്ടു ചെന്ന് അഡ്മിറ്റു ചെയ്തു ചികിത്സ ആവശ്യപ്പെടുകയും ചെയ്താൽപ്പോലും അത് അംഗീകരിക്കണം. പക്ഷേ, നിയമത്തിലെ ഇത്തരം വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ വരുന്നതാണ് നിലവിലെ സ്ഥിതി. ഉള്ള സൗകര്യത്തിലുമധികം രോഗികൾ തിങ്ങിക്കഴിയുന്നിടത്ത് കൂടുതൽ രോഗികളെ താങ്ങാനാകില്ല. അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും കൂടണം. ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുപോകാനും അവകാശം നൽകുന്നുണ്ട് പുതിയ നിയമം. ഇപ്പോഴത്തേക്കാൾ തുറന്ന സമീപനം. ഇൻഡിപെന്‍ഡന്റ് അഡ്മിഷൻ എന്നാണ് ഇതിനു പേര്. സപ്പോർട്ടഡ് അഡ്മിഷൻ വേറെയുണ്ട്. രോഗിക്ക് താൻ രോഗിയാണെന്ന് അറിയാത്ത സ്ഥിതിയിൽ ആളുകൾ ആശുപത്രിയിൽ എത്തിക്കുന്നവരുടെ അഡ്മിഷൻ. അതിൽ രോഗിക്ക് പിന്തുണ ആവശ്യമുണ്ട്. സപ്പോർട്ടഡ് അഡ്മിഷനിൽ നോമിനേറ്റഡ് റെപ്രസെന്റേറ്റീവ് എന്ന ഒരു സംഗതിയുണ്ട്. മുൻ നിയമത്തിൽ ഇല്ലാത്തതാണ് ഇത്. രോഗി തെളിഞ്ഞ ബോധത്തോടെയുള്ള സമയത്ത് ഒരാളെ നാമനിർദ്ദേശം ചെയ്യാം; തനിക്ക് മാനസിക രോഗം ഉണ്ടാവുകയും ആ സമയത്ത് ചികിത്സയുടെ കാര്യങ്ങൾ സ്വന്തം നിലയിൽ തീരുമാനിക്കാൻ പറ്റാതെ വരികയുമാണെങ്കിൽ ഈ ആളാണ് എന്റെ ചികിത്സയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് മുൻകൂർ നാമനിർദ്ദേശം. ഇത് രജിസ്റ്റർ ചെയ്യുകയും ചികിത്സാ സമയത്ത് ഡോക്ടർക്ക് ലഭ്യമാവുകയും വേണം. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ രോഗിയെ ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധിയുടെ വിവരം ഓൺലൈനിൽ അവിടെ കിട്ടും. ഭാവിയിൽ തനിക്കു രോഗം വന്നാൽ ഏതൊക്കെ രീതിയിൽ ചികിത്സിക്കണം, ഏതൊക്കെ രീതിയിൽ ചികിത്സിക്കരുത്, ഇന്ന സ്ഥാപനത്തിൽ കൊണ്ടുപോകരുത് തുടങ്ങിയ മുൻകൂർ നിർദ്ദേശങ്ങൾ എഴുതിവയ്ക്കാനും ഇതുപ്രകാരം കഴിയും.

Caption

മാനസികരോഗമുള്ള വ്യക്തിയുടെ രോഗനിർണ്ണയത്തേയും ചികിത്സയേയും കുറിച്ചുള്ള വിവരങ്ങൾ തേടാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട ആൾക്ക് അവകാശമുണ്ട്. മാനസികരോഗമുള്ള വ്യക്തിക്കുവേണ്ടിയുള്ള വിവിധതരം പുനരധിവാസ സേവനങ്ങളിലും ഈ ആൾക്ക് പങ്കുണ്ട്. ആശുപത്രിയിൽനിന്നുള്ള ഡിസ്ചാർജ്ജ്, രോഗിക്കുവേണ്ടി ബന്ധപ്പെട്ട ബോർഡിന് അപേക്ഷ നൽകുക, രോഗിയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ ഇടപെടുക, രോഗിക്ക് അനുയോജ്യരായ പരിചാരകരെ നിയമിക്കുക, ചില സാഹചര്യങ്ങളിൽ രോഗിയെ ഗവേഷണങ്ങളുടെ ഭാഗമാക്കാൻ അനുമതി നൽകുകയോ അല്ലെങ്കിൽ ഗവേഷണത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനം തടയുകയോ ചെയ്യുക തുടങ്ങിയതൊക്കെ നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശങ്ങളാണ്.

മാനസികരോഗമുള്ള വ്യക്തിക്ക് സാമൂഹിക ജീവിതത്തിനുള്ള അവകാശം, ക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങളിൽനിന്നു സംരക്ഷിക്കപ്പെടാനുള്ള അവകാശം, തുല്യതയ്ക്കും വിവേചനമില്ലായ്മയ്ക്കുമുള്ള അവകാശം, വിവരങ്ങൾ അറിയാനുള്ള അവകാശം, സ്വകാര്യതയ്ക്കും രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടാനുമുള്ള അവകാശം, വിവരങ്ങൾ പുറത്തുവിടാതിരിക്കാനുള്ള അവകാശം, ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിനുള്ള അവകാശം, വ്യക്തിബന്ധത്തിനും ആശയവിനിമയത്തിനുമുള്ള അവകാശം, നിയമസഹായം ലഭിക്കുന്നതിനുള്ള അവകാശം, ലഭിക്കുന്ന സേവനങ്ങളിലെ അപാകതകളെക്കുറിച്ച് പരാതിപ്പെടാനുള്ള അവകാശം എന്നിവ നിയമം ശക്തമായി വ്യവസ്ഥ ചെയ്യുന്നു. മാനസികരോഗമുള്ളവരെ സമൂഹത്തിലും അവരുടെ കുടുംബത്തോടൊപ്പവും ജീവിക്കാൻ സഹായിക്കുന്ന രീതിയിലുള്ള ചികിത്സ ആയിരിക്കണം നൽകേണ്ടത് എന്നു നിയമം നിർദ്ദേശിക്കുന്നു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ മാനസികരോഗ ചികിത്സാ സ്ഥാപനത്തിലെ ദീർഘകാല സേവനം ഉപയോഗിക്കുന്നുള്ളൂ എന്ന് സർക്കാർ ഉറപ്പാക്കണം. കമ്യൂണിറ്റി അധിഷ്ഠിത ചികിത്സ പരാജയപ്പെട്ടതായി കാണുമ്പോൾ അവസാന ശ്രമമായി മാത്രമാണ് ഇത് പരിഗണിക്കേണ്ടത്.

ലോകത്തിനൊപ്പം

ഐക്യരാഷ്ട്ര പൊതുസഭ 2006 ഡിസംബർ 13-ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി ഒരു പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായി ഒരു രേഖയും ആ സമ്മേളനം അംഗീകരിച്ചു. ഈ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി യോഗം (യു.എൻ.സി.ആർ.പി.ഡി) ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. വിവിധതരം ‘വൈകല്യങ്ങൾ’ ഉള്ള വ്യക്തികൾക്കും മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും അനുഭവിക്കാനുള്ള അർഹതയും സ്വാതന്ത്ര്യവും യു.എൻ.സി.ആർ.പി.ഡി വ്യക്തമാക്കുന്നു. 2007 ഒക്ടോബറിൽ ഇന്ത്യയും ഒപ്പുവച്ച് ഈ കരാറിന്റെ ഭാഗമായി. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് ലോകമാകെ മാനസികാരോഗ്യ ചികിത്സയിൽ ഉണ്ടായ വലിയ മാറ്റത്തിന്റെ ഭാഗമായ നിയമം ഉണ്ടായത്. ഏറ്റവും നല്ല നിയമങ്ങളിലൊന്നായാണ് അന്നു മുതൽ പ്രകീർത്തിക്കപ്പെടുന്നത്. അതേസമയം കുറച്ചു ജനങ്ങളുള്ള ചെറിയ രാജ്യങ്ങളിൽ നടപ്പാക്കാൻ എളുപ്പമാണെന്നും ഇന്ത്യയെപ്പോലെ ഇത്ര വലുതും ഇത്രയധികം ജനങ്ങളുള്ളതുമായ രാജ്യത്ത് നടപ്പാക്കാൻ എളുപ്പമല്ല എന്ന് തുടക്കം മുതൽത്തന്നെ ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.

2017-ലെ നിയമത്തിൽ സൈക്കോളജിസ്റ്റുകൾക്കും കുറച്ചുകൂടി അവകാശങ്ങളുണ്ട്. അതു നല്ലതായും മോശമായും എടുക്കാം എന്ന് അഭിപ്രായപ്പെടുന്നവരുണ്ട് അവര്‍ക്കിടയില്‍. കാരണം, കേരളത്തിലും രാജ്യത്തു പൊതുവേയും മനശ്ശാസ്ത്ര ചികിത്സ ബാലിശമായ സാഹചര്യം കടന്നിട്ടില്ല എന്ന അഭിപ്രായമുള്ളവർ മനോരോഗ ചികിത്സാ മേഖലയിൽ വളരെ കൂടുതലാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പല രാജ്യങ്ങളിലും സൈക്യാട്രി വിഭാഗത്തിനൊപ്പം തന്നെയാണ്. ഇവിടെ പക്ഷേ, അവർക്ക് രോഗീപരിചരണത്തിലുൾപ്പെടെ വേണ്ടത്ര പരിശീലനമില്ല. പരിശീലനമുണ്ട് എന്നാണ് വയ്പ്; പക്ഷേ, പ്രയോഗത്തിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.

ഇവിടെ സൈക്കോളജിസ്റ്റുകളിൽ കുറേപ്പേരെങ്കിലും വേണ്ടത്ര മികവില്ലാത്തവരാണ് എന്ന അനുഭവവും മനോരോഗ ചികിത്സാമേഖലയിലുള്ളവർ പറയുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി(ഇഗ്നോ)യ്ക്ക് സൈക്കോളജിയിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുണ്ട്. അത് പഠിച്ചവരാണ് പ്രായോഗിക പരിശീലനമില്ലാത്തവരും സൈക്കോളജി ചികിത്സാമേഖലയുടെ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുന്നവരും എന്നാണ് വിമർശനം. എന്നാൽ, ഇതിനോട് സൈക്കോളജിസ്റ്റുകൾ യോജിക്കുന്നില്ല. ഈ ‘പോര്’ കാലങ്ങളായി നിലനിൽക്കുന്നു. സൈക്കോളജി ന്യൂറോ സയൻസിന്റെ തന്നെ ഭാഗമാണെന്നും അത് തപാലിൽ പഠിക്കേണ്ടതല്ല എന്നുമാണ് വിമർശകരുടെ നിലപാട്. ഒക്യുപേഷനൽ സൈക്കോളജി, കൗൺസലിംഗ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി എന്നിങ്ങനെ മൂന്ന് സ്‌പെഷ്യാലിറ്റിയുമുണ്ട്, ഇഗ്നോ കോഴ്‌സിൽ. പേരു കേട്ടാൽ തോന്നുന്ന നിലവാരമില്ലാത്തതാണ് ഈ വിദൂര വിദ്യാഭ്യാസ സ്‌പെഷ്യാലിറ്റികൾ എന്നാണ് ആക്ഷേപം. പക്ഷേ, ഈ സൈക്കോളജിസ്റ്റുകൾ മാനസികാരോഗ്യനിയമത്തിന്റെ പരിധിയിൽ വരുന്നില്ല. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തവരാണ് ഈ നിയമത്തിനു കീഴിൽ വരുന്നത്. അവർ കുറവുമാണ്. അല്ലാത്തവർക്ക് ഒ.പി ചികിത്സ നടത്താം. .പി ഉൾപ്പെടെ മനസ്സിന്റെ രോഗാവസ്ഥ ചികിത്സിക്കുന്ന ഏതു ചികിത്സാ വിഭാഗത്തിനു കീഴിൽ നടത്തുന്ന സ്ഥാപനവും ഈ നിയമത്തിന്റെ പരിധിയിൽ വരും. രോഗിയുടെ സമീപസ്ഥലങ്ങളിൽ സർക്കാർ ആശുപത്രി ഇല്ലെങ്കിൽ, സ്വകാര്യ ആശുപത്രി മാത്രമാണുള്ളതെങ്കിൽ അവിടെ ചികിത്സിച്ചിട്ട് ബില്ല് കൊടുത്താൽ സർക്കാർ ആ പണം രോഗിക്ക് തിരികെ നൽകണമെന്ന് ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.

രജിസ്ട്രേഷന്‍ ആശുപത്രികള്‍ക്കില്ല

എല്ലാ മാനസികാരോഗ്യ ചികിത്സാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം എന്നതാണ് 2017-ലെ നിയമത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന്. അതായത് പ്രവർത്തിക്കാൻ ലൈസൻസ് വേണം. മുന്‍പ് ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ലൈസൻസ് ആവശ്യമായിരുന്നില്ല. മെഡിക്കൽ കോളേജുകളും മനോരോഗ വിഭാഗം കൂടിയുള്ള മറ്റ് ആശുപത്രികളും മറ്റും രജിസ്റ്റർ ചെയ്യുമ്പോൾ മനോരോഗ വിഭാഗം മാത്രമല്ല, സ്ഥാപനം മുഴുവനായും രജിസ്റ്റർ ചെയ്യണം. കാരണം, മനോരോഗ ചികിത്സാ വിഭാഗത്തിൽ മാത്രമല്ല, മറ്റുള്ള ഏതു വിഭാഗത്തിലെ രോഗിക്കും മാനസികാരോഗ്യ ചികിത്സ ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നില്ല. ഉദാഹരണത്തിന്, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗിക്ക് അവിടെവെച്ച് ഐ.സി.യു സൈക്കോസിസ് എന്ന മനസ്സിന്റെ രോഗം വന്നുകൂടെന്നില്ല. തലച്ചോറിൽ ഒരു ചെറിയ സമ്മർദ്ദം ഉണ്ടായാൽപ്പോലും മാനസികാരോഗ്യത്തിനു തകരാർ സംഭവിക്കാം എന്നാണ് വിദഗ്ദ്ധർ താക്കീതു ചെയ്യുന്നത്. അതുകൊണ്ട് ശ്രീചിത്ര പോലുള്ള ഹൃദയ, ന്യൂറോ ചികിത്സാ സ്ഥാപനങ്ങളും ആർ.സി.സി പോലുള്ള കാൻസർ ചികിത്സാ സ്ഥാപനങ്ങളും ഉൾപ്പെടെ ഏത് ആശുപത്രിയും ഈ ലൈസൻസ് നേടാൻ ബാധ്യസ്ഥമാണ്. പക്ഷേ, ആറു വർഷമായിട്ടും നിയമത്തെക്കുറിച്ച് ധാരണയില്ലാതേയോ അതിനു ഗൗരവം കൊടുക്കാതേയോ ആണ് ഗവൺമെന്റ് സ്ഥാപനങ്ങളുൾപ്പെടെ പ്രവർത്തിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിനു മാത്രമാണ് നിലവിൽ രജിസ്‌ട്രേഷനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഇക്കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ ഫീസിനുള്ള പണം അനുവദിച്ചു. 7500 രൂപയാണ് ഫീസ്. മെന്റൽ ഹെൽത്ത് അതോറിറ്റിയിലാണ് അടയ്ക്കേണ്ടത്.

രജിസ്‌ട്രേഷനില്ലാത്ത സ്ഥാപനങ്ങളിൽ മാനസികരോഗമുള്ളവരെ ചികിത്സിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമവിരുദ്ധമാണ്. ആ രോഗിയെ രജിസ്‌ട്രേഷനുള്ള സ്ഥാപനത്തിലേക്കു മാറ്റുകയാണ് വേണ്ടത്. ലൈസൻസുള്ള സ്ഥാപനത്തിലെ ഡോക്ടർ ലൈസൻസില്ലാത്ത സ്ഥാപനത്തിൽ പോയി രോഗിയെ ചികിത്സിക്കുന്നതും ശിക്ഷാർഹമാണ്. മാനസികാരോഗ്യ ചികിത്സയിൽ ഒ.പി മാത്രം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഈ രജിസ്‌ട്രേഷൻ വേണ്ട. പക്ഷേ, അതിന് ഒരു പ്രശ്നമുള്ളതായി ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയും മാനസികാരോഗ്യ ചികിത്സ കൊടുക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകാം. അഡ്മിഷൻ ജനറൽ മെഡിസിനിലാണെങ്കിലും പുറത്തേക്കു സർട്ടിഫിക്കേറ്റ് കൊടുക്കുമ്പോൾ മാനസികാരോഗ്യ ചികിത്സയെക്കുറിച്ച് എഴുതേണ്ടിവരും. ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ മാനസികാരോഗ്യ ചികിത്സയ്ക്ക് ഇൻഷുറൻസ് കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. അവർ നിയമപ്രകാരം മാനസികാരോഗ്യവും ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വന്നതോടെ കമ്പനികൾ നിർബ്ബന്ധിതരായതാണ്. പക്ഷേ, അഡ്മിറ്റ് ചെയ്ത് ചികിത്സയ്ക്ക് അനുമതി ഇല്ലാത്ത ആശുപത്രിയിൽനിന്നുള്ള സർട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കൊടുക്കാൻ അവർ തയ്യാറാകില്ല.

ഈ റിപ്പോര്‍ട്ട് കൂടി വായിക്കാം:

കടം മാത്രം കൊയ്യുന്ന കര്‍ഷകര്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
വി.എസ്: എന്നും സജീവമായ പഠിതാവ്https://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/02/vs-active-learner-in-his-life-190927.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/02/vs-active-learner-in-his-life-190927.html#comments43b38c53-7ffb-4353-964b-7c5d673da122Thu, 02 Nov 2023 05:20:00 +00002023-11-02T05:21:00.000Zmigrator/api/author/1895920kerala,cpm,KERALA POLITICS,VS Achuthanadanറിപ്പോർട്ട് വി.എസ്. അച്യുതാനന്ദൻ മടുപ്പില്ലാത്ത ഒരു വിദ്യാർത്ഥിയായിരുന്നു. എത്ര നേരവും കടലാസും പേനയുമായി അദ്ധ്യാപകന്റെ മുന്‍പിലിരുന്ന് സാകൂതം, സശ്രദ്ധം കേൾക്കുന്ന ശ്രോതാവ്. വളരെ സൂക്ഷ്മതയോടെ കുറിപ്പുകൾ എഴുതിവെയ്ക്കുന്ന പഠിതാവ്. ഇടയ്ക്ക് മയങ്ങിപ്പോയാലും പെട്ടെന്നുതന്നെ ഉണർന്ന് വീണ്ടും അദ്ധ്യാപകന്റെ മുഖത്തേക്കുറ്റുനോക്കി തുടരാമെന്ന് മുഖഭാവത്താൽ അറിയിക്കും. താല്പര്യമുള്ള വിഷയങ്ങളാണെങ്കിൽ വേരും വിസ്താരവും മുഴുവൻ മനസ്സിലാക്കിയേ വക്താവിനെ വിടുകയുള്ളൂ. വി.എസ്. അങ്ങനെ കടലാസും പേനയുമായി സശ്രദ്ധം കേൾക്കുന്നത് ഒരു തൊഴിലാളിയെ ആവാം... പുതിയ കാര്യം പറയാൻ വരുന്നവരായാലും അദ്ധ്യാപകരെപ്പോലെയാണ് വി.എസ്. പരിഗണിച്ചത്. (കൂട്ടത്തിൽ പറയട്ടെ ഇതെഴുതുന്നയാളുടെ സംസാരം പലപ്പോഴും വി.എസ്സിനു മനസ്സിലാകുമായിരുന്നില്ല. അതിവേഗമാണ് പ്രശ്നം. കണ്ണൂർ ഭാഷയും. ചിലപ്പോഴെങ്കിലും മറ്റാരെങ്കിലും ‘തർജമ’ ചെയ്തുകൊടുക്കേണ്ട അവസ്ഥ! ഏഴു വർഷം അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നിട്ടും സംഭാഷണത്തിലെ വേഗവ്യത്യാസം പരിഹരിക്കാനായില്ല!)

ഏഴാം ക്ലാസ്സുവരെയേ വി.എസ്സിനു പഠിക്കാൻ അവസരം ലഭിച്ചുള്ളൂ. അത്രയുമെത്തിയതുതന്നെ കടുത്ത പ്രയാസങ്ങൾ നേരിട്ടുകൊണ്ടാണ്. ചെറുപ്പത്തിൽ കൂടുതൽ പഠിക്കാൻ സാധിക്കാത്തതിലുള്ള വിഷമം മനസ്സിൽനിന്നു വിട്ടുപോയതേയില്ല. അതുകൊണ്ടുതന്നെ കേട്ടും വായിച്ചും പഠിക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കാൻ ശ്രദ്ധിച്ചുപോന്നു. നാലര വയസ്സുള്ളപ്പോൾ അമ്മയും 11 വയസ്സുള്ളപ്പോൾ അച്ഛനും നഷ്ടപ്പെട്ട കുട്ടി. അനാഥബാല്യം എന്നു പറയാനാവില്ലെങ്കിലും സാമ്പത്തികമായി സ്ഥിതി അതുതന്നെയായിരുന്നു. അമ്മയുടെ ആദ്യ വിവാഹബന്ധത്തിലുള്ള മകൻ ഗംഗാധരന് വി.എസ്സിനേക്കാൾ 10 വയസ്സിന്റെ മൂപ്പുണ്ട്. പിതാവിന്റെ മരണശേഷം ഗംഗാധരന്റെ ചുമലിലായി നാലംഗ കുടുംബത്തിന്റെ ജീവിതം. നന്നായി പഠിച്ചിട്ടും വി.എസ്സിന് ഏഴാം ക്ലാസ്സിൽ പഠനം നിർത്തേണ്ടിവന്നത് ദാരിദ്ര്യംകൊണ്ടാണ്.

വീടിനടുത്തുള്ള പുന്നപ്ര പറവൂർ പതിയാംകുളങ്ങര സ്കൂളിൽ മൂന്നാം ക്ലാസ്സുവരെ പഠിച്ചശേഷമാണ് അവിടെ നാലാം ക്ലാസ്സ് ഇല്ലാത്തതിനാൽ കളർകോട് സ്കൂളിൽ ചേരുന്നത്. അവർണർക്ക് വഴിനടക്കാൻപോലും അവകാശം നിഷേധിക്കപ്പെടുന്ന കാലം. ഈഴവരാദി പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ ക്ഷേത്രത്തിനടുത്തുകൂടി നടന്നുപോകുന്നതിന് അലിഖിത വിലക്കുണ്ടായിരുന്നു. സ്കൂളിലാകട്ടെ, ഔദ്യോഗിക വിലക്കില്ലെങ്കിലും വിവേചനം അതിരൂക്ഷം. കൂവിപ്പുറത്താക്കുക, പരിഹസിച്ച് സ്കൂളിൽ വരാതാക്കുക, സംഘടിതരായി ആക്രമിച്ച് ഓടിക്കുക- ഇതെല്ലാമായിരുന്നു പലേടത്തേയും രീതി. ഉയർന്ന പട്ടാള ഉദ്യോഗസ്ഥനായ പിതാവിന്റെ മകനായ അംബേദ്കർക്ക് മധ്യപ്രദേശിലേയും പിന്നീട് മഹാരാഷ്ട്രയിലേയും സ്കൂളുകളിൽ അനുഭവിക്കേണ്ടിവന്ന, സ്കൂളിൽ പോകുമ്പോൾ സവർണ്ണ കുട്ടികളെ ഒളിച്ചുകഴിയേണ്ടിവന്ന അവസ്ഥ കേരളത്തിലേയും യാഥാർത്ഥ്യമായിരുന്നു. കളർകോട് സ്കൂളിൽ പോകുമ്പോൾ അച്യുതാനന്ദനും സമാനമായ അനുഭവമാണുണ്ടായത്. സ്കൂളിൽ പോകുമ്പോൾ കൂക്കുവിളി, തല്ലിയോടിക്കൽ, സ്കൂൾ ക്ലാസ്സിനകത്തും വിവേചനം. നേരിട്ടുള്ള ആക്രമണത്തെ എങ്ങനെ നേരിടാനാണ്, സ്കൂളിൽ പോകുന്നതെങ്ങനെ എന്ന ചോദ്യം അച്യുതാനന്ദൻ പിതാവിനു മുന്നിൽ ഉന്നയിച്ചു. തല്ലിനു തല്ലു തന്നെ മറുപടി, അതിനുള്ള ധൈര്യവും ഉശിരുമുണ്ടാകണമെന്ന് അച്ഛന്റെ നിർദ്ദേശം. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ പ്രാദേശിക ഭാരവാഹിയും നേതാവുമാണ് വെന്തലത്തറ ശങ്കരൻ. അറവുകാട് ക്ഷേത്രക്കമ്മിറ്റിയുടെ പ്രസിഡന്റായ ശങ്കരൻ ജാതിമേധാവിത്വത്തിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ചു പോരാടി ജനങ്ങളുടെ പ്രിയങ്കരനായി മാറിയിരുന്നു. അദ്ദേഹമാണ് അടി വരുമ്പോൾ ഓടുകയല്ല, തിരിച്ചടിക്കുകയാണ് വേണ്ടതെന്ന ഉപദേശത്തോടെ മകനെ പറഞ്ഞയക്കുന്നത്. സവിശേഷമായ ഒരു ആയുധവും ശങ്കരൻ മകനു നൽകിയിരുന്നു. പിടിയുള്ള അരഞ്ഞാണം. പിൽക്കാലത്ത് സംഘർഷങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന സൈക്കിൾ ചെയിൻപോലെ ഒരായുധം. ജാതീയമായ ഉച്ചനീചത്വം കല്പിച്ച് സവർണ്ണജാതിക്കാരായ അക്രമികൾ തല്ലിയോടിക്കാൻ വരുമ്പോൾ ഓടാതെ, നേരിടുക... മറ്റൊന്നും നോക്കേണ്ടതില്ല എന്ന ഉപദേശത്തോടെയാണ് പിതാവായ വെന്തലത്തറ ശങ്കരനാണ് അച്യുതാനന്ദനു സവിശേഷമായ അരഞ്ഞാണം നിർമ്മിച്ചു നൽകിയത്. അയിത്തം, വഴി നടക്കാൻ സ്വാതന്ത്ര്യമില്ലായ്മ, സ്കൂളിൽ സവർണ്ണ വിദ്യാർത്ഥികൾ ഇരിക്കുന്നതിനടുത്ത് ഇരിക്കാൻ പറ്റാത്തത് എന്നീ കടുത്ത അനീതികൾ, അന്യായങ്ങൾ കേട്ടുകേൾവിയോ വായിച്ചറിവോ ആയിരുന്നില്ല, അച്യുതാനന്ദന്. അടുത്ത ദിവസം സ്കൂളിലേക്കു പോകുമ്പോൾ കൂക്കുവിളിയും ആക്രമണവുമുണ്ടായപ്പോൾ അച്യുതാനന്ദൻ ആയുധം പുറത്തെടുത്തു വീശുകയായിരുന്നു. പോക്കിരികളെ നേരിട്ടു തോൽപ്പിച്ച പോക്കിരിയായി ആ കുട്ടി ശ്രദ്ധേയനായി.

ഈ പാഠമാണ് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായി അച്യുതാനന്ദനെ മുന്നോട്ടു നയിച്ചത്. കേട്ടാലും കേട്ടാലും മതിവരാത്ത വിദ്യാർത്ഥിയാക്കിയതും അപൂർണ്ണമായ സ്കൂൾ കാലമാണ്. പുതിയ വിവരവുമായി എത്തുന്ന ആരും വി.എസ്സിനെ സംബന്ധിച്ച് അദ്ധ്യാപകനാണ്. അയാൾക്കു മുന്‍പിൽ സ്വയം വിദ്യാർത്ഥിയായി പരിണമിക്കുമായിരുന്നു. പരിസ്ഥിതി, ലോട്ടറി, അഴിമതി, നെൽക്കൃഷി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണെങ്കിൽ മറ്റു തിരക്കുകൾ മറന്നു ലയിച്ചങ്ങനെ ഇരുന്നുപോകും...

മുഖ്യമന്ത്രിയായിരിക്കെ തിരക്കോടു തിരക്കുള്ള സമയത്തും ചിലപ്പോൾ അങ്ങനെ ശ്രോതാവായി ഇരിക്കുമ്പോൾ തടസ്സമുണ്ടാക്കാൻ പി.. സുരേഷോ പ്രസ് സെക്രട്ടറിയായ ഞാനോ ശ്രമിച്ചാൽ നീരസമുണ്ടാകും. മറ്റു പരിപാടികൾക്ക്, നിയമസഭാ സമ്മേളനത്തിലേക്കു പോകേണ്ട സമയത്തൊക്കെയുള്ള അത്തരം ക്ലാസ്സുകളെ വിലക്കാൻ ശ്രമിച്ച് പലതവണ നീരസമേൽക്കേണ്ടിവന്നിട്ടുണ്ട്.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിനു നടത്തിയ സമാനതകളില്ലാത്ത യത്നത്തിനു പിന്നിൽ വലിയ തയ്യാറെടുപ്പാണ് നടന്നത്. 2007 ഏപ്രിലിലാണെന്നാണ് ഓർമ്മ. തൃശൂരിൽ മണാലിപ്പുഴയോരത്ത് ഡോ. സുകുമാർ അഴീക്കോട് പുതുതായി പണികഴിപ്പിച്ച വീട്ടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ വി.എസ്സും ഒപ്പം പി.. സുരേഷും ഞാനും തലേന്നുതന്നെ പുറപ്പെട്ടു. വി.എസ്സിന്റെ ഏറ്റവും ഇഷ്ടതാമസസ്ഥലമായ ആലുവ ഗസ്റ്റ് ഹൗസിൽ താമസിച്ച് പിറ്റേന്നു രാവിലെയാണ് അഴീക്കോടിന്റെ വീട്ടിലേക്കു പോയത്. ആലുവയിൽനിന്നും തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിൽ തലേന്ന് മനോരമ ചാനലിൽ കണ്ട ഒരു വാർത്ത ഞാൻ വി.എസ്സിന്റെ ശ്രദ്ധയിൽപ്പെടുത്തി. മൂന്നാറിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടക്കുന്നതായാണ് വാർത്ത. പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി മൂന്നാറിലെത്തി കയ്യേറ്റസ്ഥലം കാണുന്ന ദൃശ്യത്തോടെയായിരുന്നു വാർത്ത. വലിയ സംഭവമെന്ന നിലയ്ക്കുള്ള പ്രാധാന്യമൊന്നും നൽകാതെ ഒരു പാസീവ് വാർത്തയായാണത് കാണിച്ചത്. പിറ്റേന്നത്തെ പത്രങ്ങളിൽ ഇടുക്കിക്ക് പുറമെ ആ വാർത്ത വന്നില്ലെന്നാണ് തോന്നുന്നത്. ഏതായാലും എറണാകുളത്തോ തൃശൂരിലോ വന്നില്ല. മൂന്നാറിൽ കയ്യേറ്റം നടക്കുന്നുവെന്നും ഉമ്മൻചാണ്ടി സ്ഥലത്ത് സന്ദർശനം നടത്തിയെന്നുമുള്ള വിവരമറിഞ്ഞതോടെ വി.എസ്. സുരേഷ്‌ കുമാർ ഐ..എസ്സിനെ വിളിക്കാൻ സുരേഷിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയാണന്ന് സുരേഷ്‌ കുമാർ. മൂന്നാറിലെ സ്ഥിതി തിരക്കാൻ സുരേഷ്‌ കുമാറിനോട് വി.എസ്. നിർദ്ദേശിച്ചു. ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞ് ആലുവ ഗസ്റ്റ്ഹൗസിലെത്തിയ വി.എസ്. തലസ്ഥാനത്തേക്കുള്ള യാത്ര മാറ്റിവെച്ചു. സുരേഷ്‌ കുമാറിനോട് അടിയന്തരമായി ആലുവയിലെത്താൻ പറഞ്ഞു. പിറ്റേന്ന് അതിരാവിലെത്തന്നെ സുരേഷ്‌ കുമാറും അഡ്വ. അനിലും ഗസ്റ്റ് ഹൗസിലെത്തി. അന്യസംസ്ഥാന ലോട്ടറി ചൂതാട്ടത്തിനെതിരെ 2004-ൽ വി.എസ്. യുദ്ധമുഖം തുറന്നപ്പോൾ സേനാനായകരെപ്പോലെ ഒപ്പം നിന്നവരാണവർ. മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചും ടാറ്റ കയ്യടക്കിവെച്ച വനഭൂമിയെക്കുറിച്ചും വി.എസ്സിനുവേണ്ടി നേരത്തെ വിശദമായി പഠിച്ചവരാണവർ. പ്രതിപക്ഷ നേതാവായിരിക്കെ ആ പഠനത്തിന്റെ വെളിച്ചത്തിൽ നിരന്തരം പ്രതികരിക്കുകയും ചെയ്തതാണ്. പണ്ടെന്നോ പാട്ടത്തിനെടുത്തെന്നതിനാൽ മൂന്നാറാകെ കയ്യടക്കിവെച്ച് ഒരു സാമ്രാജ്യമാക്കിയതായിരുന്നു ടാറ്റ. ടാറ്റക്കെതിരെ പറയാൻ വി.എസ്സല്ലാതെ മറ്റധികമാരുമുണ്ടായിരുന്നില്ല.

സുരേഷ്‌ കുമാറും അഡ്വ. അനിലും വലിയ തയ്യാറെടുപ്പോടെയാണെത്തിയത്. അവരുടെ കയ്യിൽ റവന്യു വകുപ്പിന്റെ പൊടിപിടിച്ച റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രഭാതഭക്ഷണത്തിനു മുന്‍പുതന്നെ അവർ വി.എസ്സിനെ പഠിപ്പിക്കാൻ തുടങ്ങി. ഞങ്ങൾ ഇടയ്ക്ക് മുറിയിൽ കയറും. വി.എസ്. ഞങ്ങളെ മൈൻഡ് ചെയ്യാതെ പൂർണ്ണമായും സുരേഷ്‌ കുമാറിനെ ശ്രവിക്കുകയാണെന്നു കണ്ട് അക്ഷമരായി ഞങ്ങൾ പുറത്തേക്കിറങ്ങും. ആലുവ ഗസ്റ്റ്ഹൗസിൽ ഗിരീഷ് എന്ന ജീവനക്കാരനെ വി.എസ്സിനും ഏറെ ഇഷ്ടമാണ്. മറ്റേതെങ്കിലും ഗസ്റ്റ്ഹൗസിലാണ് ജോലിയെങ്കിലും വി.എസ്. എത്തുമ്പോൾ പ്രത്യേകം അഡ്ജസ്റ്റ് ചെയ്ത് ഗിരീഷ് ആലുവയിൽ ഡ്യൂട്ടിക്കെത്തും. വി.എസ്സിന്റെ പാകങ്ങൾ കൃത്യമായറിയാം ഗിരീഷിന്. ഗിരീഷും ഇടയ്ക്കിടെ വി.എസ്സിന്റെ മുറിയിൽ കയറി നോക്കി ഇറങ്ങും. പ്രാതലിനു സമയമായെന്നു പറയാനുള്ള ഇടപോലുമില്ല. അത്ര ഭയങ്കര ക്ലാസ്സും ശ്രദ്ധയും ചോദ്യവും മറുപടിയുമാണ്. അന്നത്തെ മംഗളം പത്രത്തിൽ മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് വളരെ വലിയ ഒരു വാർത്തയുണ്ടായിരുന്നു. ആദ്യവട്ടം ക്ലാസ്സിനു ശേഷം വി.എസ്. ഭക്ഷണത്തിനിരുന്നപ്പോൾ ഞാനും സുരേഷും കൂടി മംഗളം വാർത്ത വായിച്ചു കേൾപ്പിച്ചു. എം.എം. മണിയെ വിളിക്കൂ, വി.എസ്. പറഞ്ഞു. ഉടൻതന്നെ മണി ലൈനിലെത്തി. വി.എസ്സുമായി ഏറ്റവുമടുത്ത ബന്ധമുള്ള ആളാണക്കാലത്ത് മണിയാശാൻ. എന്താണ് നിങ്ങളുടെ നാട്ടിൽനിന്നു വാർത്തകൾ വരുന്നത്, അതൊന്നും കാണുന്നില്ലേയെന്ന് ആശാനോട് വി.എസ്. ഉമ്മൻചാണ്ടി അവിടെ വന്നതുപോലും എന്നോടാരും പറഞ്ഞില്ലല്ലോ എന്ന പരിഭവസ്വരത്തിൽ വി.എസ്. അതൊക്കെ വെറും ബോഷ്‌കാണ് വി.എസ്സേ, പുതുതായൊന്നുമില്ലെന്ന് മണി സഖാവ്. അത്ര സന്തോഷത്തോടെയല്ലാതെ, അല്പം നീരസത്തോടെത്തന്നെ ഫോൺ കിടക്കയിലേക്കിടുകയായിരുന്നു വി.എസ്. ഏതായാലും മംഗളത്തിൽ വന്ന വാർത്തയോട് പ്രതികരിക്കാൻ പത്രസമ്മേളനം വിളിക്കാമെന്ന തീരുമാനത്തിലെത്തി. മംഗളം വാർത്തയിലെ ആരോപണങ്ങളെ പരാമർശിച്ചും പ്രതിപക്ഷനേതാവായിരിക്കെ കയ്യേറ്റത്തെ എതിർത്ത് വി.എസ്. മുഖ്യമന്ത്രിയായ ശേഷം അതേക്കുറിച്ചൊന്നും പറയുന്നില്ലെന്ന വിമർശം അസ്ഥാനത്താണെന്നു വ്യക്തമാക്കിയും മൂന്നാറിലെ ഭൂപ്രശ്നത്തെ ആഴത്തിൽ അവലോകനം ചെയ്തും കൊണ്ടുള്ള പത്രക്കുറിപ്പ് സുരേഷ്‌ കുമാറിന്റെ സഹായത്തോടെ തയ്യാറാക്കി. മൂന്നാറിലെ കയ്യേറ്റം പൂർണ്ണമായും ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന അസന്ദിഗ്ദ്ധമായ പ്രഖ്യാപനത്തോടെയാണ് പത്രസമ്മേളനം അവസാനിച്ചത്.പത്രസമ്മേളനം കഴിഞ്ഞ ഉടനെ വി.എസ്. വീണ്ടും വിദ്യാർത്ഥിയായി. സുരേഷ്‌ കുമാറും അഡ്വ. അനിലും അദ്ധ്യാപകരായി.

തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി.എസ്. സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് മൂന്നാറിൽ പോകാൻ തീരുമാനിച്ചു. അടുത്തൊരു ദിവസം തന്നെ വി.എസ്സും സംഘവും മൂന്നാറിലേക്കു പോയി കയ്യേറ്റങ്ങൾ നേരിൽ കണ്ടു. ഞങ്ങൾ (പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ. ബാലഗോപാല്‍, പ്രസ് സെക്രട്ടറിയായ ഞാൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരൻ, പി.എയും സന്തതസഹചാരിയുമായ സുരേഷ് എന്നിവർ) നേരത്തെത്തന്നെ അവിടയെത്തി. കയ്യേറ്റത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി വലിയൊരു ജനക്കൂട്ടവും മാധ്യമപ്പടയുമുണ്ടായിരുന്നു. താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ അഞ്ചു സെന്റോ അതിലല്പമധികമോ സ്ഥലം വളച്ചുകെട്ടിയ കുടിയേറ്റക്കാരെ ഒരു കാരണവശാലും ഇറക്കിവിടാതെ, എന്നാൽ, അഞ്ച് സെന്റിലാണെങ്കിലും വലിയ വാണിജ്യ കെട്ടിടങ്ങളുണ്ടാക്കിയ കയ്യേറ്റക്കാരെ കുടിയേറ്റക്കാരായി കണക്കാക്കാനാവില്ലെന്ന സമീപനമാണ് വി.എസ്. സ്വീകരിച്ചത്. പത്രസമ്മേളനത്തിലും വി.എസ്. അക്കാര്യം വ്യക്തമാക്കി.

പിന്നീട് ഡോ. കെ.എൻ. ഹരിലാൽ മൂന്നാറിൽ പോയി ഒരു സ്റ്റഡി നടത്തി. സുരേഷ്‌ കുമാറും അഡ്വ. അനിലും ഹരിലാലുമെല്ലാം ചേർന്ന് പവർ പോയന്റ് പ്രസന്റേഷനായി മൂന്നാർ കയ്യേറ്റത്തെക്കുറിച്ച് വി.എസ്സിനു വ്യക്തത പകർന്നു. വി.എസ്സിന്റെ പഠനത്തിനു രണ്ട് രീതിയുണ്ട്. ഒന്ന് നിയമപരമായ കാര്യങ്ങൾ. രണ്ടാമതായി രാഷ്ട്രീയ നയപരമായ കാര്യങ്ങൾ. ഒരേ കാര്യത്തിൽത്തന്നെ രണ്ടോ അതിലേറെയോ ആളുകളുമായി അഥവാ ഗ്രൂപ്പുകളുമായി സംസാരിക്കും. അവരുടെ അഭിപ്രായം കേൾക്കും. മിക്ക പ്രശ്നങ്ങളിലും തന്റെ സഹായികൾ തനിക്കു മുന്‍പിൽ തർക്കം നടത്തുന്നത് വി.എസ്. സാകൂതം കേൾക്കും. വാദപ്രതിവാദത്തിൽനിന്ന് തനിക്കാവശ്യമായത് എടുക്കും. ഇതാണ് വി.എസ്സിന്റെ ശൈലി. നിഗമനത്തിലെത്തുന്നത് സ്വന്തം നിലയ്ക്കാണെന്നർത്ഥം. ഏതു കാര്യത്തിലും ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥരല്ലാത്ത വിദഗ്ദ്ധർ എന്നിവരിൽനിന്നു പഠിച്ചശേഷം മറ്റൊരു പഠനമുണ്ട്. അവിടെയാണ് ഞങ്ങളുടെയൊക്കെ സ്ഥാനം. ജനവികാരം, രാഷ്ട്രീയമായ വരുംവരായ്കകൾ, കോട്ടനേട്ടങ്ങൾ എന്നിവയൊക്കെ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ. ശശിധരൻ ഔദ്യോഗികമായിത്തന്നെ അദ്ധ്യാപകനായിരുന്നതുകൊണ്ട് വി.എസ്സിനെ കാര്യങ്ങൾ മനസ്സിലാക്കിക്കുന്നതിൽ വലിയ സഹായമായി. കുറച്ചുകാലം വി.എസ്സിന്റെ ഐ.ടി അഡ്വൈസറായിരുന്ന ജോസഫ് സി. മാത്യു ഐ.ടിയിൽ മാത്രമല്ല, ഭൂപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിലും വി.എസ്സിന്റെ അനൗദ്യോഗിക അദ്ധ്യാപകനായി പ്രവർത്തിച്ചു.

മൂന്നാറിലെ ഇടപെടൽ രാഷ്ട്രീയമായി അഥവാ സംഘടനാപരമായി വലിയ നഷ്ടമാണുണ്ടാക്കുക എന്നറിയാമായിരുന്നിട്ടും ഉറച്ച നിലപാടാണ് ഒരുപക്ഷേ, വലിയ ത്യാഗപൂർണ്ണമായ നിലപാടാണ് വി.എസ്. സ്വീകരിച്ചത്. അറിഞ്ഞുകൊണ്ട് തീക്കനലിൽ ചവിട്ടുന്ന ആ സമീപനത്തിലെത്തുന്നത് വലിയ പഠനപരമ്പരയ്ക്കു ശേഷമാണെന്നാണ് സൂചന.

പരിസ്ഥിതി പ്രശ്നങ്ങളിൽ വി.എസ്സിന്റെ അദ്ധ്യാപകരിലൊരാൾ ഡോ. കുഞ്ഞികൃഷ്ണനായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലും തിരുവനന്തപുരം വനിതാ കോളേജിലും ബോട്ടണിയുടെ പ്രൊഫസറായിരുന്ന കുഞ്ഞികൃഷ്ണൻ കാസർകോട് സ്വദേശിയാണ്. കക്ഷിരാഷ്ട്രീയത്തിൽ അത്രയൊന്നും താല്പര്യമില്ലാത്ത കുഞ്ഞികൃഷ്ണൻ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രാധാന്യമൊക്കെ പറയുമ്പോൾ എത്ര നേരമെടുത്തും കേൾക്കുകയും കുറിപ്പെടുക്കുന്നതും കണ്ടിട്ടുണ്ട്. എൻഡോസൾഫാൻ പ്രശ്നത്തിൽ ആദ്യം ഇടപെട്ട രാഷ്ട്രീയനേതാവ് വി.എസ്സാണ്. കാസർകോട് ജില്ലയിലെ 11 പഞ്ചായത്തുകളുൾപ്പെട്ട പ്രദേശത്ത് കശുമാവിന്റെ കീടബാധ തടയാൻ എൻഡോസൾഫാൻ വർഷിച്ചത് കുടിവെള്ളം വിഷമയമാക്കുകയും നിരവധി പേരെ രോഗികളാക്കുകയുമായിരുന്നു. 2002-ലാണ് കാസർകോട്ടെ ഏതാനും പരിസ്ഥിതി പ്രവർത്തകർ പ്രതിപക്ഷനേതാവായ വി.എസ്സിന്റെ ഔദ്യോഗിക വസതിയിലെത്തി എൻഡോസൾഫാൻ ദുരന്തത്തിന്റെ ചിത്രങ്ങൾ കാണിച്ചത്. അക്കാലത്ത് സർക്കാരോ രാഷ്ട്രീയ പാർട്ടികളോ എൻഡോസൾഫാൻ കീടനാശിനി മനുഷ്യർക്ക് അപായകരമാണെന്നു കണ്ടിരുന്നില്ലെന്നു മാത്രമല്ല, എൻഡോസൾഫാനെ എതിർക്കുന്നവരെ ശത്രുപക്ഷത്ത് നിർത്തുകയുമായിരുന്നു. കാസർകോട്ടെ പരിസ്ഥിതി പ്രവർത്തകർ ഒരു ദിവസം തന്നെ രണ്ടു തവണയായി മണിക്കൂറുകളോളമെടുത്താണ് പ്രശ്നം വി.എസ്സിനെ മനസ്സിലാക്കിച്ചത്. ഒരാഴ്ചക്കകംതന്നെ വി.എസ്. എൻഡോസൾഫാൻ ബാധിതമേഖല സന്ദർശിച്ചു. അതേക്കുറിച്ച് വി.എസ്. തന്നെ വിവരിക്കുന്നത് നോക്കുക: “എൻമകജെ, മുളിയാർ മേഖലകളിൽ പോയപ്പോൾ ഞാൻ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളാണ്. ബുദ്ധിമാന്ദ്യവും അംഗവൈകല്യങ്ങളും ബാധിച്ച കുട്ടികളും അമ്മമാരും വൃദ്ധന്മാരും... ഭയാനകമാംവിധം വയർ വീർത്തവർ, ഡോ. വൈ.എസ്. മോഹൻകുമാറും എൻഡോസൾഫാനെക്കുറിച്ച് ആദ്യം പുറത്തറിയിച്ച കന്നഡ പത്രപ്രവർത്തകനായ ശ്രീപഡ്‌റെ എന്നിവർ എനിക്ക് കാര്യങ്ങൾ വിശദീകരിച്ചുതന്നു.” വാസ്തവത്തിൽ സ്റ്റഡിക്ലാസ്സുതന്നെയായിരുന്നു ആ വിശദീകരണം. ഏതാനും ദിവസത്തിനുശേഷം വീണ്ടും എൻമകജെ മേഖല സന്ദർശിച്ച് വിവരശേഖരണം നടത്തിയശേഷമാണ് വി.എസ്. ആ പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചത്. രണ്ടു പതിറ്റാണ്ടിലേറെക്കാലം ഹെലികോപ്റ്റർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചതിനെ തുടർന്ന് 11 പഞ്ചായത്തുകളിലെ ആവാസവ്യവസ്ഥയ്ക്കുതന്നെ വലിയ ആഘാതമുണ്ടായി കഴിഞ്ഞിരുന്നു. എൻഡോസൾഫാൻ ബാധിതമേഖലയിൽ അർബ്ബുദബാധയെ തുടർന്ന് 53 പേർ മരിച്ചു, ഇരുന്നൂറോളം പേർക്ക് അംഗവൈകല്യമുൾപ്പെടെ ആരോഗ്യപ്രശ്നമുണ്ട് എന്നുമാത്രമായിരുന്നു അക്കാലത്ത് വ്യക്തമായത്. അത് വളരെ ലഘൂകരിക്കപ്പെട്ട കണക്കാണ്. എഴുന്നൂറോളം മരണമുണ്ടായി, രണ്ടായിരത്തോളമാളുകൾക്ക് അംഗവൈകല്യമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായി എന്നു പിന്നീടാണ് വ്യക്തമായത്. എന്നാൽ, അതിനും കാരണം എൻഡോസൾഫാനല്ല എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. വി.എസ്സിന്റെ ശ്രദ്ധക്ഷണിക്കലിന് അന്നത്തെ കൃഷിമന്ത്രി കെ.ആർ. ഗൗരിയമ്മ നൽകിയ മറുപടി എൻഡോസൾഫാൻ വില്ലനല്ല എന്നാണ്.

2006-ൽ വി.എസ്സിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽത്തന്നെ ഉയർന്ന ഒരു ചോദ്യം കാസർകോട്ട് എൻഡോസൾഫാൻ കാരണം ആരെങ്കിലും മരിച്ചുവോ എന്നതായിരുന്നു. കൃഷിമന്ത്രി അതിനു നൽകിയ ഉത്തരം ആരും മരിച്ചിട്ടില്ല എന്നായിരുന്നു. ഉദ്യോഗസ്ഥർ നൽകിയ മറുപടി മന്ത്രി അതേപടി നൽകുകയായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞതോടെ എൻഡോസൾഫാനെതിരായ സമരത്തിന്റെ നായകരിലൊരാൾ കൂടിയായ എഴുത്തുകാരൻ എം.. റഹ്മാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അതിരോഷത്തോടെ ഒരു ലേഖനമെഴുതി. ലേഖനം വായിച്ച വി.എസ്. വലിയ പ്രയാസത്തിലായി. ഉടനെ എം.. റഹ്മാനെ വിളിച്ചു. അര മണിക്കൂറിലേറെ നീണ്ട ആ സംഭാഷണം എൻഡോസൾഫാൻ ദുരന്തം സംബന്ധിച്ച സ്റ്റഡിക്ലാസ്സുതന്നെയായിരുന്നു. ഉടനെ വി.എസ്. കൃഷിമന്ത്രി മുല്ലക്കര രത്നാകരനെ വിളിച്ചുവരുത്തി. ഉത്തരം തിരുത്തിക്കൊടുക്കണമെന്നു നിർദ്ദേശിച്ചു. ഗൗരിയമ്മയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർ പുതിയ കൃഷിമന്ത്രിയേയും തെറ്റിദ്ധരിപ്പിച്ചതായിരുന്നു. അടുത്ത ദിവസംതന്നെ ആരോഗ്യമന്ത്രിയോടൊപ്പം കാസർകോട് സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് മുഖേന വിശദമായ പരിശോധന നടത്തി. മരിച്ചവരുടേയും രോഗബാധിതരുടേയും കണക്കെടുത്തു. മരിച്ചവരുടെ കുടുംബത്തിന് ആശ്വാസ ധനസഹായം വിതരണം ചെയ്തു. പിന്നീട് ജനപ്രതിനിധികളുടെ യോഗം വിളിച്ച് എൻഡോസൾഫാൻ ദുരിതനിവാരണത്തിനു വിപുലമായ പദ്ധതി തയ്യാറാക്കി നടപ്പാക്കി. രണ്ട് രൂപ നിരക്കിൽ അരി, രോഗിക്കും പരിചരിക്കുന്നവർക്കും അലവൻസ്, വിദഗ്ദ്ധ ചികിത്സാ സംവിധാനം, ചികിത്സയ്ക്ക് പോകാൻ ഓരോ പഞ്ചായത്തിലും പ്രത്യേകം വാഹനം... വി.എസ്. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പഠിച്ച് ജനശ്രദ്ധയിൽ കൊണ്ടുവരികയും നടപടി സ്വീകരിക്കുകയും ചെയ്തതുകൊണ്ടാണ് എൻഡോസൾഫാൻ ദുരിതത്തിനിരയായവർക്ക് നഷ്ടപരിഹാരം ലഭിച്ചത്. എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനും വി.എസ്. നേതൃത്വം നൽകി.

2001-2006-ൽ പ്രതിപക്ഷനേതാവായിരിക്കെയാണ് വി.എസ്. അന്യസംസ്ഥാന ലോട്ടറിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചത്. സിക്കിം, ഭൂട്ടാൻ ലോട്ടറികളും മറ്റും നികുതിവെട്ടിപ്പു നടത്തി കേരളത്തിൽനിന്ന് അയ്യായിരം കോടിയോളം രൂപയാണ് ഓരോ വർഷവും തട്ടിക്കൊണ്ടുപോകുന്നതെന്ന് വി.എസ് ആരോപിച്ചത് ഭോഷ്‌കാണെന്നു പറഞ്ഞു പരിഹസിക്കുന്ന സമീപനമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ചത്. എന്നാൽ, വി.എസ്. ദിവസേനയെന്നോണം ആരോപണം ഉന്നയിച്ചു; തെളിവുകൾ സഹിതം. അന്ന് സംസ്ഥാന ലോട്ടറി ഡയറക്ടറായിരുന്ന, പിന്നീട് സ്ഥാനചലനമുണ്ടായ സുരേഷ്‌കുമാർ ഐ..എസ്സാണ് പ്രശ്നം വി.എസ്സിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അത് സുദൃഢമായ ബന്ധമായി വളർന്നു. അന്യസംസഥാന ലോട്ടറിയുടെ പിന്നാമ്പുറ കഥകളെല്ലാം സുരേഷ്‌ കുമാർ വി.എസ്സിനെ പഠിപ്പിക്കുകയായിരുന്നു. 2006-ൽ അധികാരത്തിലെത്തിയപ്പോൾ സുരേഷ്‌ കുമാറിനെ തന്റെ സെക്രട്ടറിയാക്കിയത് ലോട്ടറി ചൂതാട്ടത്തിനെതിരായ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു എന്നുതന്നെ പറയാം. ലോട്ടറി ധനവകുപ്പാണ് കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതുമെങ്കിലും വി.എസ്. മുഖ്യമന്ത്രിയെന്ന നിലയിൽ പ്രത്യേക ഇടപെടൽ നടത്തുകയായിരുന്നു. സുരേഷ്‌ കുമാറും അഡ്വ. അനിലും ജോസഫ് മാത്യുവും വി.കെ. ശശിധരനും ക്ലാസ്സുകളെടുത്തു. ഡൽഹിയിൽനിന്ന് അഭിഭാഷകരെ കൊണ്ടുവന്നതടക്കമുള്ള എല്ലാ കാര്യങ്ങളിലും കർശനമായ ഫോളോ അപ്പ്... ധനമന്ത്രി തോമസ് ഐസക്കും അന്യസംസ്ഥാന ലോട്ടറിക്കെതിരെ ശക്തമായ നിലപാടെടുത്തു. ഐസക്കും വി.ഡി. സതീശനും തമ്മിൽ അക്കാലത്ത് നിരന്തരമായ വാദപ്രതിവാദം നടന്നതും ഓർക്കുന്നു. ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും നല്ല പാണ്ഡിത്യം തന്നെ നേടിയാണ് വി.എസ്. പ്രായോഗിക നടപടികളിലേക്ക് നീങ്ങിയത്.

പദ്മനാഭസ്വാമിക്ഷേത്രം തിരുവിതാംകൂർ രാജകുടുംബം വകയാണെന്ന വാദമുയരുകയും അളവറ്റ സ്വർണ്ണവും വെള്ളിയുമുള്ള നിലവറകൾ അനധികൃതമായി തുറക്കാറുണ്ടെന്ന ആരോപണമുയരുകയും ചെയ്തപ്പോൾ ഒരു ചരിത്രവിദ്യാർത്ഥിയെപ്പോലെ വി.എസ്. തിരുവിതാംകൂർ ചരിത്രം പഠിച്ചു. പത്മനാഭസ്വാമിക്ഷേത്രത്തിലെ തൊഴിലാളികളുടെ സംഘടനയാണ് ക്ഷേത്രസ്വത്തിൽ ചോർച്ച സംഭവിക്കുന്നതായി വി.എസ്സിനെ ധരിപ്പിച്ചത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സ്റ്റേറ്റിനാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ടള്ള സബ്കോടതി വിധിയും ഹൈക്കോടതി വിധിയും വി.എസ്. സൂക്ഷ്മമായി പഠിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രാവകാശമുള്ള കുടുംബത്തിലെ അംഗം കൂടിയായ അഡ്വ. അനന്തപത്മനാഭനാണ് ദിവസങ്ങളോളം ക്ലിഫ്ഹൗസിലും പിന്നീട് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലുമെത്തി കൃത്യമായി പഠിപ്പിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിന് ഇപ്പോഴും ഭരണാവകാശമുള്ളതുപോലെയാണ് മിക്ക രാഷ്ട്രീയപാർട്ടികളും ഭരണാധികാരികളും ഉദ്യോഗസ്ഥരും പെരുമാറുന്നത്, രാജകുടുംബമാകട്ടെ, ഇപ്പോഴും അധികാരമുണ്ടെന്ന് നടിക്കുന്നു. ഇതിനെതിരെ വി.എസ്. ആഞ്ഞടിക്കുകതന്നെ ചെയ്തു. വലിയ എതിർപ്പാണ് അകത്തുനിന്നും പുറത്തുനിന്നും അതിന്റെ പേരിൽ ഉണ്ടായത്. നക്ഷത്രങ്ങളുടെ പേരിട്ട് അത് തിരുനാളാണെന്ന് പറഞ്ഞ് തിരുനാൾ എന്നു വിളിപ്പിക്കുന്ന രാജകുടുംബത്തിന്റെ ആചാരത്തിനെതിരെ, മാനസികമായ അടിമത്തം അടിച്ചേൽപ്പിക്കുന്നതിനെതിരെ വി.എസ്. ആഞ്ഞടിച്ചു. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നത് തടയുകയെന്നത് വി.എസ്സിന്റെ പരമപ്രധാന ലക്ഷ്യമായിരുന്നു. വെട്ടിനിരത്തൽ പ്രസ്ഥാനമെന്നെല്ലാം ആക്ഷേപിക്കപ്പെട്ടത് അതിന്റെ പേരിലാണ്. നെല്ലുല്പാദനം വർദ്ധിപ്പിക്കാൻ കർമ്മപദ്ധതി തയ്യാറാക്കുകയും നെൽക്കൃഷിക്ക് പലിശയില്ലാ വായ്പ അനുവദിക്കുകയും കാർഷിക കടാശ്വാസനിയമം കൊണ്ടുവരികയും നെല്ല് സംഭരണം തുടങ്ങുകയും ചെയ്തത് ബൃഹത്തായ പദ്ധതിയുടെ ഭാഗമാണ്. 2008-ൽ തണ്ണീർത്തടവും വയലും നികത്തുന്നതിനെതിരായ നിയമം കൊണ്ടുവരുന്നതിന് വി.എസ്. നല്ല പഠനം നടത്തുകയുണ്ടായി. കാർഷിക സർവ്വകലാശാലയുടെ ഡോ. പി.വി. ബാലചന്ദ്രനടക്കമുള്ളവരാണ് ഇതുമായി ബന്ധപ്പെട്ട് കുറെയധികം വിവരങ്ങൾ വി.എസ്സിനു നൽകിയത്.

കൂടംകുളത്ത് ആണവനിലയമുണ്ടാക്കുന്നതിനെ വി.എസ്. അതിശക്തമായി എതിർക്കുകയുണ്ടായി. വിശദമായ പഠനത്തിനു ശേഷമാണ് എതിർത്തത്. രാഷ്ട്രീയമായി വ്യത്യസ്ത തീരുമാനമാണുണ്ടായത്. കൂടംകുളം നിലയത്തെ എതിർക്കരുതെന്ന പാർട്ടി ശക്തമായി നിർദ്ദേശിച്ചിട്ടും വി.എസ്. നിലപാട് മാറ്റാത്തത് അന്നു വലിയ വിവാദമാവുകയുണ്ടായി. കൂടംകുളത്ത് എസ്.പി. ഉദയകുമാറിന്റെ നേതൃത്വത്തിൽ സത്യാഗ്രഹം നടക്കുന്ന വേദിയിലേക്ക് പോകാൻ വി.എസ്. തീരുമാനിച്ചപ്പോൾ പോകരുതെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാൽ വി.എസ്. അങ്ങോട്ടേക്ക് പുറപ്പെട്ടു. അതിർത്തിയിൽവെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയക്കുമെന്ന് ഊഹിക്കാമായിരുന്നിട്ടും പോയത് ഒരു സമരമെന്ന നിലയിലാണ്. പാരിസ്ഥിതിക വിദ്യാഭ്യാസ പ്രവർത്തനമെന്ന നിലയിൽക്കൂടിയാണ്. സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയത് ശരിയോ എന്നത് മറ്റൊരു പ്രശ്നം. പ്രതിപക്ഷനേതാവും എൽ.ഡി.എഫ്. കൺവീനറും മുഖ്യമന്ത്രിയുമായിരിക്കെ നിയമകാര്യങ്ങളിൽ അഡ്വ. ചെറുന്നിയൂർ ശശിധരൻ നായരെയാണ് നിയമോപദേശത്തിന് ഒന്നാമതായി വി.എസ്. ആശ്രയിച്ചത്. അദ്ദേഹം അതിരാവിലെയായാലും അർദ്ധരാത്രിയിലായാലും വി.എസ്സിന്റെ വിളിപ്പുറത്തായിരുന്നു. പിന്നീട് ഹൈക്കോടതിയിൽ ജഡ്ജിയായ നിയമസെക്രട്ടറി പി.എസ്. ഗോപിനാഥും നിയമകാര്യങ്ങളിൽ വി.എസ്സിന്റെ പ്രധാന ഉപദേശകനായിരുന്നു.

95 വയസ്സുള്ളപ്പോഴും ശാരീരികമായി വയ്യായ്കകളുണ്ടായിട്ടും ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിൽ വി.എസ്. ജാഗരൂകനായിരുന്നു. ബോധമുള്ളേടത്തോളംകാലം വിദ്യാർത്ഥി, മടുപ്പില്ലാത്ത വിദ്യാർത്ഥി. പഠിച്ചതും പ്രയോഗിച്ചതും എല്ലാം ശരിയോ, അതിൽ പിശകുകളുമില്ലേ എന്ന വിമർശം അന്നുണ്ടായിരുന്നു, ഇന്നുമുണ്ടാവാം.

ഈ ലേഖനം കൂടി വായിക്കാം

ജനകീയ രാഷ്ട്രീയക്കാരന്റെ സമരവഴികള്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

]]>
ജനകീയ രാഷ്ട്രീയക്കാരന്റെ സമരവഴികള്‍ https://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/01/about-the-struggle-life-of-vs-190871.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Nov/01/about-the-struggle-life-of-vs-190871.html#comments8f37b959-9d0b-4bcb-8533-7b16f08d1171Wed, 01 Nov 2023 09:34:00 +00002023-11-01T09:34:00.000Zmigrator/api/author/1895920vs achuthanandan,cpm,vs,kerala politcsറിപ്പോർട്ട് 2001-, 11-ാം നിയമസഭയിൽ പ്രതിപക്ഷ നേതാവായപ്പോൾ മുതലാണ് വി.എസ്. അച്യുതാനന്ദൻ ജനകീയ നേതാവായത് എന്നു വിശ്വസിക്കുന്നവരുമുണ്ട്. അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് അപ്പോഴേയ്ക്കും ആറു പതിറ്റാണ്ട് പിന്നിട്ടിരുന്നു; ജനമനസ്സിൽ ‘വി.എസ്’ എന്ന ചുരുക്കപ്പേരിൽ സ്നേഹാദരങ്ങളുടെ ഇടവും ഉറപ്പിച്ചിരുന്നു. 2001-നു മുന്‍പ് മൂന്നു തവണ നിയമസഭാംഗവുമായി; 1967-ലും 1970-ലും 1991-ലും. അതിൽത്തന്നെ ‘91-’96-ലെ ഒന്‍പതാം നിയമസഭയിൽ ആദ്യത്തെ ഒരു വർഷത്തിനുശേഷം നാലു വർഷം പ്രതിപക്ഷ നേതാവ്; 1992 മുതൽ 1996 വരെ.

എന്തുകൊണ്ടു നാലു വർഷം എന്ന ചോദ്യത്തിന് കേരള രാഷ്ട്രീയത്തേയും ദേശീയ രാഷ്ട്രീയത്തേയും സംഭവബഹുലമാക്കിയ ഒരുപിടി കാര്യങ്ങളാണ് മറുപടി. അതൊന്നു പറഞ്ഞുപോവുകതന്നെ വേണം. 1987-ൽ അധികാരത്തിലെത്തിയ രണ്ടാം ഇ.കെ. നായനാർ സർക്കാരിന് ഒരു വർഷം കൂടി കാലാവധി ബാക്കിനിൽക്കുമ്പോഴാണ് 1991-ൽ രാജിവെച്ച് നിയമസഭ പിരിച്ചുവിട്ടത്. ‘91-ലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സി.പി.എമ്മും എൽ.ഡി.എഫും അങ്ങനെയൊരു തീരുമാനമെടുത്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രി ഇ.കെ. നായനാരും ഉൾപ്പെടെ വലിയ നേതൃനിര മത്സരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചുണ്ടായിരുന്നു. പക്ഷേ, അതിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പു നടത്തിയാൽ ജില്ലാ കൗൺസിലിലെ വിജയം നിയമസഭയിലും ആവർത്തിക്കും എന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതുമൂലം കോൺഗ്രസ്സിന് അനുകൂലമായി ഉണ്ടായ സഹതാപ തരംഗത്തിൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തി. കെ. കരുണാകരൻ മുഖ്യമന്ത്രി.

മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ നായനാരെ പാർട്ടി പ്രതിപക്ഷ നേതാവാക്കി. പിറ്റേ വർഷം കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തിൽ നായനാർ പാർട്ടി സെക്രട്ടറി. അതോടെ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കുകയും വി.എസ്. പ്രതിപക്ഷ നേതാവാകുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടിയാൽ വി.എസ്. മുഖ്യമന്ത്രി എന്ന ധാരണ പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിരുന്നു. കേരള രാഷ്ട്രീയം ഏറെ ചർച്ച ചെയ്തതും ആ കാലത്തെ കേരളത്തെ അറിയാവുന്നവർക്ക് മനപ്പാഠവുമായ അടിയൊഴുക്കുകൾ.

2001-ൽ എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവാകുന്നതിനു മുന്‍പും പ്രതിപക്ഷ നേതാവോ എം.എൽ.എയോ ഒന്നുമല്ലാതാകുന്നതിനും മുന്‍പും നിരവധി അടിസ്ഥാന സാമൂഹിക വിഷയങ്ങളിൽ അതിശക്തമായി ഇടപെട്ടാണ് വി.എസ്. അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റുകാരനും വി.എസ്. എന്ന രണ്ടക്ഷരത്തെ ചുറ്റുന്ന കരിഷ്മയും രൂപപ്പെട്ടത്; ഒന്നോ രണ്ടോ അല്ല, ഇടപെടലുകളുടെ നീണ്ട നിര. അതാകട്ടെ, കേരളത്തിലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സി.പി..എമ്മും നേതൃത്വം നൽകിയ ജാതിവിരുദ്ധ, മതനിരപേക്ഷ, തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗവുമാണ്.

സാമൂഹ്യ ഇടപെടലുകള്‍

വി.എസ്സിനെ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ രക്ഷകനായി അവതരിപ്പിക്കുന്നവർക്ക് കിളിരൂർ കേസും ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ റെജീനയുടെ വെളിപ്പെടുത്തലും മുതലാണ് അദ്ദേഹത്തെ അറിയാവുന്നത്. പക്ഷേ, വി.എസ്സിന്റെ സ്ത്രീപക്ഷ ഇടപെടൽ അതിനും എത്രയോ മുന്‍പേ ഉണ്ട്. തൊട്ടുമുന്‍പുള്ള കാലത്താണെങ്കിൽ, കേരളത്തെ ഉലച്ച സൂര്യനെല്ലി ലൈംഗിക പീഡന-പെൺവാണിഭ കേസ് ഉണ്ടായത് വി.എസ്. ആദ്യം പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. കേസിന്റെ വിചാരണ അനന്തമായി നീളാതെ വേഗം തീർക്കാൻ പ്രത്യേക കോടതി തുടങ്ങുന്നതിൽ ഉൾപ്പെടെ വി.എസ്സിന്റെ ഇടപെടലുണ്ടായി. വി.എസ്സിനെ പരിസ്ഥിതിയുടെ കാവൽക്കാരനും കുന്നുകളുടേയും മലകളുടേയും പുഴകളുടേയും മരങ്ങളുടേയും സംരക്ഷകനുമായി പരിചയപ്പെടുത്തുന്നവർ അദ്ദേഹത്തെ കാണുന്നത് മതികെട്ടാൻ കയ്യേറ്റം മുതലാണ്. രണ്ടാം തവണ പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ് അദ്ദേഹം ഇടുക്കി ജില്ലയിലെ മതികെട്ടാൻ മല കയ്യേറ്റത്തിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയത്. അതിന്റെ തുടർച്ചയായിരുന്നു മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരായ പോരാട്ടം. വി.എസ്സിനെ അഴിമതിവിരുദ്ധ ജനകീയ പ്രവർത്തകനായി ഉയർത്തിക്കാട്ടാൻ ഇഷ്ടമുള്ളവർക്ക് അദ്ദേഹം ലോട്ടറി തട്ടിപ്പുകാർക്കെതിരെ, പ്രത്യേകിച്ചും ഇതര സംസ്ഥാന ലോട്ടറി മാഫിയയ്ക്കെതിരെ നടത്തിയ ഇടപെടലുകളും അവരെ പൂട്ടിച്ചതുമാണ് ഏറ്റവും വലിയ സംഭവം. വികസനത്തിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നവരെ തുറന്നുകാട്ടിയ വി.എസ്സിനെ ഇഷ്ടപ്പെടുന്നവർക്ക് അദ്ദേഹത്തെ അറിയാവുന്നത് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെ കണ്ണുമടച്ച് സ്വീകരിക്കാതെ അതിന്റെ കരാറുകൾ കേരളത്തിന്റെ താൽപ്പര്യത്തിനുവേണ്ടി തലങ്ങും വിലങ്ങും പരിശോധിച്ചു മാത്രം തീരുമാനമെടുത്ത മുഖ്യമന്ത്രി എന്ന നിലയിലാണ്. 2001-ൽ പെട്ടെന്നുണ്ടായ ജനപക്ഷ, സ്ത്രീപക്ഷ, ആദിവാസിപക്ഷ, പരിസ്ഥിതിവാദിയായ നേതാവ് എന്ന മട്ടിൽ വി.എസ്സിനെക്കുറിച്ച് വാചാലരാകുന്ന പലരും ആദ്യം പ്രതിപക്ഷനേതാവായപ്പോഴും അതിനു മുന്‍പുമുള്ള പൊരുതുന്ന വി.എസ്സിനെക്കുറിച്ചു പറയാറില്ല.

പാര്‍ട്ടിക്ക് പുറത്തെ അണികള്‍

1992 ജൂലൈ 14-ന്, ഒന്‍പതാം നിയമസഭയുടെ നാലാം സമ്മേളനത്തിൽ ആദിവാസി ഊരുകളിലെ ശോചനീയാവസ്ഥയെക്കുറിച്ച് പിണറായി വിജയൻ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിൽ ഇടപെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രസംഗത്തിലൂടെ ഒന്നു പോയാൽ മാത്രം അക്കാലത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളുടെ വ്യക്തമായ ദിശ മനസ്സിലാകും. സഭാരേഖകളാണ് സാക്ഷി. കാലവർഷത്തെത്തുടർന്ന് കൊടും പട്ടിണിയും ദാരിദ്ര്യവും മാറാവ്യാധിയും മൂലം ആദിവാസി ഊരുകളായ മലപ്പുറം ജില്ലയിലെ ചൂളാട്ടുംപാറ, പാലക്കാട് ജില്ലയിലെ തച്ചമ്പടി, ഷോളയാർ, ഊത്തുകുഴി, കറുകത്തിക്കല്ല് എന്നിവിടങ്ങളിൽ 13 ആദിവാസികൾ മരിച്ച പശ്ചാത്തലത്തിലായിരുന്നു അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം അവതരണാനുമതി തേടിയത്. ചികിത്സ കിട്ടാതെ 35 പേർ മരണത്തോട് മല്ലിടുകയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഈ സ്ഥിതി സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ആദിവാസിക്ഷേമത്തിനു സർക്കാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് റവന്യൂമന്ത്രി കെ.എം. മാണി വിശദീകരണം നൽകുക മാത്രം ചെയ്തു. തുടർന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനു മുന്‍പാണ് പ്രതിപക്ഷനേതാവ് പ്രസംഗിച്ചത്. സഭ അതീവ ശ്രദ്ധയോടെ കേട്ട ആ പ്രസംഗം പിറ്റേന്ന് മാധ്യമങ്ങളിലും കാര്യമായ വാർത്തയായി. പട്ടിണിമരണങ്ങളുണ്ടായി എന്നു നേരത്തെ പിണറായി വിജയൻ പറഞ്ഞത് ആദ്യം നിഷേധിച്ചെങ്കിലും മന്ത്രി മാണി പിന്നീട് സമ്മതിച്ചിരുന്നു. അതിൽപ്പിടിച്ചാണ് വി.എസ്. കത്തിക്കയറിയത്. “ഒരാഴ്ചത്തേക്കു സൗജന്യ റേഷൻ കൊടുത്തിട്ട് അവിടെ പട്ടിണിയും പട്ടിണിമരണങ്ങളുമെല്ലാം അവസാനിച്ചു എന്ന് ആശ്വസിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്” -അദ്ദേഹം പറഞ്ഞു.

ഇങ്ങനെ സഭയിലും പുറത്തും ജനകീയ രാഷ്ട്രീയ നേതാവിന്റെ സ്വാഭാവിക ഉത്തരവാദിത്ത്വങ്ങൾ നീതിബോധത്തോടെ നിർവ്വഹിച്ചാണ് വി.എസ്. വയസ്സ് നൂറിലെത്തിയത്.

പക്ഷേ, 2001-നുശേഷം അദ്ദേഹം ഇടപെട്ട വിഷയങ്ങളുടെ പ്രത്യേകത മാത്രമല്ല, പാർട്ടിക്കുള്ളിൽനിന്നു കിട്ടിയതിനേക്കാൾ പിന്തുണ മിക്കപ്പോഴും പാർട്ടിക്കു പുറത്തെ സ്വതന്ത്ര ഗ്രൂപ്പുകളിൽനിന്നു കിട്ടിയതും കൂടുതൽ വാർത്താപ്രാധാന്യം നേടി എന്നതാണ് വസ്തുത. അത് മാധ്യമശ്രദ്ധ കൂടിയായിരുന്നു. പ്രത്യേകിച്ചും സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടു മാത്രം പ്രവർത്തിക്കുന്നവരുടെ പിന്തുണയും ശ്രദ്ധയും. അതുവരെ സി.പി.എമ്മിനും ‘ഔദ്യോഗിക’ ഇടതുപക്ഷത്തിനും എതിരായിരുന്ന മുൻ നക്സലൈറ്റുകളും അവരിൽ ചിലരുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനകളും ഫെമിനിസ്റ്റ് ഗ്രൂപ്പുകളും മറ്റും പൊടുന്നനെ വി.എസ്സിനു പിന്നിൽ ‘അണിനിരന്നു.’ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായ കാലത്ത് ഇത്തരം ഗ്രൂപ്പുകൾ വി.എസ്സിനെ വെച്ച് മറ്റു ചില പ്രതീക്ഷകളും നെയ്തു. വി.എസ്. സി.പി.എം വിടുമെന്നും പുതിയ ഇടതുപക്ഷ പാർട്ടിയുണ്ടാക്കി തങ്ങളെ നയിക്കുമെന്നുമായിരുന്നു ആ പ്രതീക്ഷ. പക്ഷേ, വി.എസ്. ഒരിക്കലും പാർട്ടി വിട്ടുപോകാനോ അത്തരം പ്രതീക്ഷകൾ സഫലമാക്കാനോ തയ്യാറായില്ല. വി.എസ്. സ്വന്തം നിലയിൽ പാർട്ടിക്ക് അതീതനാകുന്നു എന്ന പ്രതീതി പരമാവധി പൊലിപ്പിക്കാനുള്ള ശ്രമങ്ങൾ പല തലങ്ങളിൽനിന്നുണ്ടായി. വി.എസ്. പുറത്തുവരുന്നില്ല എന്നതായി പിന്നെപ്പിന്നെ പരിഭവം. വി.എസ്സിനെ തരംഗമാക്കി ഉയർത്തിക്കാട്ടി പാർട്ടിയിലെ മറ്റു നേതാക്കളെ പ്രകോപിപ്പിക്കാൻ ഇത്തരം ഗ്രൂപ്പുകൾ നടത്തിയ ശ്രമങ്ങൾക്ക് ഒരു ഘട്ടത്തിൽ ഫലമുണ്ടാവുകപോലും ചെയ്തു. പിണറായി വിജയന്റെ ശംഖുമുഖം പ്രസംഗത്തിൽ വി.എസ്സിനെ ‘കുത്തി’ പറഞ്ഞ ‘ബക്കറ്റിലെ വെള്ള’ത്തെക്കുറിച്ചുള്ള കഥ അതിനു തെളിവാണ്. കടലിലാകുമ്പോഴാണ് വെള്ളത്തിൽ തിരമാലകൾ ഉണ്ടാവുക എന്നും ബക്കറ്റിൽ കോരിയെടുത്താൽ തിരകളുണ്ടാകില്ല എന്നുമാണ് പിണറായി പറഞ്ഞത്. അനുഭവസമ്പത്തിന്റെ വലിയ കടൽ നീന്തിയ വി.എസ്സിന് അതു ശരിയായി അറിയാമായിരുന്നു. അതുകൊണ്ടാവണം അദ്ദേഹം സി.പി.എം വിരുദ്ധരുടെ പ്രതീക്ഷകൾ പൂവണിയിക്കാൻ തയ്യാറാകാതിരുന്നത്.

നിസഹായതയും നിയന്ത്രണങ്ങളും

നിരാലംബരും ദരിദ്രരുമായ പെൺകുട്ടികളെ തങ്ങളുടെ കാമതൃഷ്ണയ്ക്കു വിധേയരാക്കിയ ശേഷം കൊലചെയ്തു വലിച്ചെറിയുന്ന നരാധമന്മാരെ കയ്യാമം വെച്ച് റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കും” എന്ന് വി.എസ്. പറഞ്ഞത് കേരളം മറന്നതില്ല. വിശ്വസിക്കുകയും ആശ്രയിക്കുകയും പ്രതീക്ഷവയ്ക്കുകയും ചെയ്യാവുന്ന നേതാവ് എന്ന പ്രതിച്ഛായ കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകളുടെ മനസ്സിൽ ഉറപ്പിക്കാൻ ആ ഒരൊറ്റ പ്രഖ്യാപനത്തിനു സാധിച്ചു. 2001 മുതൽ 2006 വരെ നീണ്ട തുടർച്ചയായ സ്ത്രീപക്ഷ ഇടതിന്റെ നിലപാട് അതാണ് എന്ന വിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞതാണ് കാരണം. പിന്നീട്, ഈ പ്രഖ്യാപനത്തിന്റെ കാമ്പിനു വിരുദ്ധമായ പലതും 2006-ൽ അദ്ദേഹം മുഖ്യമന്ത്രിയായ കാലത്തുണ്ടായപ്പോഴും ആ വിശ്വാസത്തിൽ വെള്ളം ചേർന്നില്ല എന്നതാണ് കാര്യം. വി.എസ്. നിസ്സഹായനാണ് എന്നും അദ്ദേഹത്തിനുമേൽ നിയന്ത്രണങ്ങളുണ്ട് എന്നും പ്രചരിച്ചു. അതില്‍ പലതും ഒരുകാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്ന കെ.എം. ഷാജഹാനും കെ. സുരേഷ്‌കുമാറും പറഞ്ഞ ഈ ‘പാർട്ടി നിയന്ത്രണ തിയറി’ ഉറപ്പിക്കുന്ന വിധമായിരുന്നു. പക്ഷേ, സ്ത്രീസുരക്ഷയെ ബാധിക്കുന്നവിധം സ്ത്രീപീഡകരേയോ പെൺവാണിഭക്കേസ് പ്രതികളേയോ സംരക്ഷിക്കാൻ വി.എസ്. സർക്കാരിൽ പാർട്ടിയുടെ ഇടപെടലുണ്ടായതായി തെളിവുകളില്ലതാനും. വി.എസ്സും പരോക്ഷമായിപ്പോലും അങ്ങനെ പറഞ്ഞില്ല. ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.

കെ.എന്‍. ബാലഗോപാല്‍

ബാലഗോപാൽ ആയിരുന്നു വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി. പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടയിൽ, അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞാൽ ശക്തമായ പാലമായിരുന്നു ബാലഗോപാൽ. വി.എസ്സിനെ ‘ജനനേതാവാക്കി’യവർ എന്നു മേനി നടിക്കുന്ന ചിലരിൽനിന്നു വ്യത്യസ്തമായി വി.എസ്സിനേയും പാർട്ടിയേയും തമ്മിൽ ചേർത്തുനിർത്തുന്ന റോളിലായിരുന്നു അദ്ദേഹം; കോടിയേരിയെപ്പോലെ തന്നെ.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പിറ്റേന്ന് സെക്രട്ടറിമാരുടെ പതിവുരീതിയിൽ നാട്ടിലേക്കു പോകുന്നതിനുപകരം തിരുവനന്തപുരത്തെത്തി വി.എസ്സിനെ കണ്ട് അനുനയിപ്പിച്ച നേതാവാണ് കോടിയേരി. വി.എസ്. പാർട്ടി വിടാനോ പൊട്ടിത്തെറിക്കാനോ തക്കവിധം പ്രകോപനമുണ്ടായ പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ കയ്യിൽ മുറുകെ പിടിച്ച നേതാവ്. ആലപ്പുഴ സമ്മേളനവേദിയിൽനിന്ന് വി.എസ്. ഇറങ്ങിപ്പോന്നത് കേരളം

കോടിയേരി ബാലകൃഷ്ണന്‍

അമ്പരപ്പോടെയാണ് കണ്ടത്. ആ പോക്ക് പുറത്തേക്കാണെന്ന് പ്രചരിപ്പിക്കാൻ വലിയ ശ്രമമാണുണ്ടായത്. കോടിയേരി അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ഒന്നിച്ചു ഭക്ഷണം കഴിച്ച ആ പ്രഭാതത്തിനുശേഷമാണ് അന്തരീക്ഷത്തിനു കനം കുറഞ്ഞത്. മാധ്യമങ്ങളെ അറിയിച്ച് ആയിരുന്നില്ല ആ കൂടിക്കാഴ്ച. കോടിയേരി തിരിച്ച് എ.കെ.ജി സെന്ററിൽ എത്തിയ ശേഷം മാത്രമാണ് മാധ്യമപ്രവർത്തകർ അറിഞ്ഞത്.

ഒരൊറ്റ വി.എസ്.

വാർത്താസമ്മേളനങ്ങളിലെ വി.എസ്. തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് എന്നും വാർത്തകളുടെ ഉൽസവമായിരുന്നു. പക്ഷേ, ആഘോഷമാക്കാനല്ല, പീഡിതരുടെ വേദനയും ഇരകളോട് ഐക്യപ്പെടാനുള്ള മനസ്സും പകർന്നുനൽകിയാണ് പല വാർത്താസമ്മേളനങ്ങളും അവസാനിക്കുക. അങ്ങനെയൊരു വാർത്താസമ്മേളനത്തിലാണ് ഗീഥ എന്ന സാമൂഹിക പ്രവർത്തകയും കൂട്ടുകാരിയും വി.എസ്സിന്റെ സാന്നിധ്യത്തിൽ കൊട്ടിയം പെൺകുട്ടിയുടെ വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്. പീഡനത്തിന് ഇരയാവുകയും പിന്നീട് സ്വന്തം സഹോദരൻ കൊല്ലുകയും ചെയ്ത കൊട്ടിയം പെൺകുട്ടി. 2011-’16കാലത്തെ ഉമ്മൻ ചാണ്ടി സർക്കാരിലെ ധനമന്ത്രി കെ.എം. മാണിയെ ബാർ കോഴക്കേസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടു ബജറ്റ് അവതരണത്തിൽനിന്നു പ്രതിപക്ഷം തടഞ്ഞപ്പോൾ വനിതാ എം.എൽ.എമാർക്ക് ഉണ്ടായ ദുരനുഭവങ്ങൾ അവർ മാധ്യമങ്ങളോട് വിശദീകരിച്ചതും കന്റോൺമെന്റ് ഹൗസിലെ വാർത്താ സമ്മേളനത്തിലായിരുന്നു; വി.എസ്സിന്റെ സാന്നിധ്യത്തിൽ. ജനതാദൾ എം.എൽ.എ ജമീല പ്രകാശം കോൺഗ്രസ് എം.എൽ.എ കെ. ശിവദാസൻ നായർക്കെതിരെ ഫോട്ടോകളുടെ തെളിവുകൾ വെച്ച് ഉന്നയിച്ചത് രൂക്ഷവിമർശനങ്ങൾ. തനിക്കു ബോധ്യപ്പെടുന്ന സത്യങ്ങൾ ജനപക്ഷത്തുനിന്നു വിളിച്ചുപറയാൻ മാത്രമല്ല, അത്തരം വസ്തുതകൾ നേരിട്ട് അറിയാവുന്നവർക്കും അനുഭവസ്ഥർക്കും വെളിപ്പെടുത്തൽ നടത്താൻ സ്വന്തം സാന്നിധ്യം ഉൾപ്പെടെ പിന്തുണ നൽകാനും വി.എസ്. മടിച്ചിട്ടില്ല. ഒരുപക്ഷേ, അങ്ങനെയുള്ള നേതാക്കൾ അധികമില്ല എന്നു പറഞ്ഞാൽപ്പോര, വേറെ ഇല്ല എന്നുതന്നെ പറയേണ്ടിവരും.

ഈ ലേഖനം കൂടി വായിക്കാം:

ദുര്‍ഗാപൂജയുടെ സാമ്പത്തികവശങ്ങള്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിയമനം സ്ഥിരപ്പെടുത്താത്ത ജീവനക്കാരില്‍ ബഹുഭൂരിഭാഗവും ദളിതര്‍https://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/25/caste-harassment-in-palakkad-medical-college-190305.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/25/caste-harassment-in-palakkad-medical-college-190305.html#comments2b7e03c6-e650-4983-9786-89e499e397e2Wed, 25 Oct 2023 05:35:00 +00002023-10-25T07:13:00.000Zmigrator/api/author/1895920Medical College,ps ramshad,kerala healthറിപ്പോർട്ട് രാജ്യത്തെ ഒരേയൊരു പട്ടികജാതി-വർഗ്ഗ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നിയമനങ്ങളിൽ പട്ടികജാതി-വർഗ്ഗ സംവരണവിരുദ്ധർ വിജയിച്ചുനിൽക്കുന്നത് അത്ഭുതപ്പെടുത്തുന്ന യാഥാർത്ഥ്യം. അതും ജാതിവിരുദ്ധ നവോത്ഥാന പാരമ്പര്യമുള്ള കേരളത്തിൽ; ഇടതുപക്ഷ സർക്കാർ തുടർഭരണത്തിലിരിക്കുമ്പോൾ. ഒന്‍പതു വർഷം മുന്‍പു നിയമിതരായവരിൽ അദ്ധ്യാപകരെ മൂന്നു വർഷം മുന്‍പ് (2020-) സ്ഥിരപ്പെടുത്തി. അദ്ധ്യാപക നിയമനം ആദ്യം നടന്നത് 2012 ഫെബ്രുവരിയിൽ മെഡിക്കൽ കോളേജിനു സാങ്കേതികമായി തുടക്കമിടുകയും എന്നാൽ, പ്രവർത്തനം തുടങ്ങുകയും ചെയ്യുന്നതിനു മുന്‍പാണ്. 19 പേരെയാണ് ആദ്യം നിയമിച്ചത്.

അദ്ധ്യാപകേതര തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതി ഇപ്പോഴും അസ്ഥിരമായി തുടരുന്നു. ജോലി സ്ഥിരപ്പെടാത്തവരും കാലാനുസൃത ശമ്പളവർദ്ധനവിന്റെ പരിധിയിൽ വരാത്തവരുമായ 38 പേരിൽ 29 പേരും പട്ടികജാതിക്കാർ. ഇവരെ തുല്യത ഇല്ലാത്ത ജാതി വിവേചന അനുഭവത്തിൽ നീറാൻ വിട്ട് സാമൂഹികനീതിയെക്കുറിച്ചു വലിയ വർത്തമാനം പറഞ്ഞവരും അതു തുടരുന്നവരുമായ ചിലരുടെ പേരുകൾ ഇതാ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻ ചാണ്ടി സർക്കാരിലെ പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.പി. അനിൽകുമാർ, ഒന്നാം പിണറായി വിജയൻ സർക്കാരിലെ പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ, ഇപ്പോഴത്തെ പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ.

മെഡിക്കൽ വിദ്യാഭ്യാസത്തിൽ ദളിത് വിഭാഗങ്ങൾക്ക് അർഹമായ പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യത്ത് ആദ്യമായി ഒന്‍പതു വർഷം മുന്‍പ് (2014-) കേരളം അഭിമാനത്തോടെ പ്രവർത്തനം തുടങ്ങിയതാണ് പാലക്കാട് മെഡിക്കൽ കോളേജ്. ഇക്കാലമത്രയുമായി അദ്ധ്യാപകേതര ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ മെല്ലെപ്പോക്കും സംവരണവിരുദ്ധ നടപടികളും ജീവനക്കാർക്കിടയിൽ പുകയുകയാണ്. അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരോടുള്ള സമീപനത്തിലെ വിവേചനം പ്രകടം. ജില്ലാ ആശുപത്രിയല്ലാതെ സർക്കാരിന്റെ മറ്റു വലിയ ആശുപത്രികളോ വൻകിട സ്വകാര്യ ആശുപത്രികളോ ഇല്ലാത്ത പാലക്കാടിന് സർക്കാർ മെഡിക്കൽ കോളേജ് അഭിമാനപ്രശ്നമല്ല; അത്യാവശ്യമാണ്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുകയും കെ. രാധാകൃഷ്ണൻ പട്ടികജാതി, വർഗ്ഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രിയാവുകയും ചെയ്തതോടെ കാര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലയും ജീവനക്കാരും വിദ്യാർത്ഥികളും. ആ പ്രതീക്ഷയ്ക്കേറ്റ ആഘാതം ചെറുതല്ല.

ആകെ അദ്ധ്യാപകേതര ജീവനക്കാർ 38. ഇവരിൽ 30 പേരെ ഐ.എം.ജിയും ആറ് പേരെ സ്പെഷ്യൽ ഓഫീസർ നേരിട്ടുമാണ് നിയമിച്ചത്. ബാക്കി രണ്ടു പേർ ദിവസ വേതനക്കാർ. 38 പേരിൽ 32-ഉം സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. അവരെ കബളിപ്പിക്കാനും വഴിയാധാരമാക്കാനും കൂടിയാണ് ഫലത്തിൽ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന നേതൃത്വങ്ങൾ മാറി മാറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവരെ സ്ഥിരപ്പെടുത്തിയാൽ പ്രതിമാസം അധികം വേണ്ടി വരുന്നത് 3,18,955 രൂപ മാത്രമാണ്. വർഷത്തിൽ 38,27,460 രൂപ. നിലവിൽ പ്രതിമാസം 10,53,625 രൂപയും വർഷത്തിൽ 1,26,43,500 രൂപയുമാണ് ഇവരുടെ ശമ്പളം ഇനത്തിൽ വേണ്ടി വരുന്നത്.

ലക്ഷ്യം നന്നായിരുന്നു

പട്ടികജാതി, വർഗ്ഗ വിദ്യാർത്ഥികൾക്ക് നിയമപരമായി ലഭിക്കേണ്ട പത്തു ശതമാനം സംവരണം എം.ബി.ബി.എസ് പ്രവേശനത്തിൽ കിട്ടുന്നില്ല എന്നു ബോധ്യമായതോടെയാണ് അവർക്ക് കൂടുതൽ പ്രാമുഖ്യം നൽകി ഒരു മെഡിക്കൽ കോളേജ് തുടങ്ങാൻ 2011-2016 കാലയളവിലെ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്. അർഹമായതിന്റെ പകുതിയിൽ താഴെ മാത്രമാണ് എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ മെഡിക്കൽ പ്രവേശന പ്രാതിനിധ്യം എന്ന് പട്ടികജാതി, വർഗ്ഗ ക്ഷേമവകുപ്പ് കണക്കുകളുൾപ്പെടെ മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ കൊണ്ടുവന്നു. സംവരണനഷ്ടത്തിന്റെ കാരണം തേടിയപ്പോൾ വ്യക്തമായത് അന്ന് കേരളത്തിലെ ആറ് സ്വകാര്യ മെഡിക്കൽ കോളേജുകൾ പട്ടികവിഭാഗ സംവരണം നാമമാത്രമായിപ്പോലും പാലിക്കുന്നില്ല എന്നാണ്. ഈ സ്ഥിതി തുടർന്നാൽ പത്തു വർഷം കഴിയുമ്പോൾ കേരളത്തിൽ പട്ടിക വിഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ എണ്ണം കുത്തനെ കുറയുമെന്നും സംവരണത്തിന് ആനുപാതികമായി തസ്തികകൾ നികത്താൻപോലും കഴിയാതെ വരുമെന്നുമാണ് സർക്കാർ വിലയിരുത്തിയത്. എന്നാൽ, പുതിയ മെഡിക്കൽ കോളേജിൽ 100 സീറ്റുകളും പട്ടികവിഭാഗത്തിനു മാത്രമായി നീക്കിവയ്ക്കണമെന്ന വകുപ്പിന്റെ ആവശ്യം നടപ്പായില്ല. 70 ശതമാനം എസ്.സി, രണ്ട് ശതമാനം എസ്.ടി, 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, 13 ശതമാനം ഓപ്പൺ ക്വാട്ട എന്ന അനുപാതമാണ് തീരുമാനിച്ചത്. വിദ്യാർത്ഥി പ്രവേശനത്തിൽ ഈ സംവരണം പാലിക്കാൻ കഴിഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഗവൺമെന്റ് മേഖലയിൽ 1545 എം.ബി.ബി.എസ് സീറ്റുകളും സ്വകാര്യ മേഖലയിൽ 2150 സീറ്റുകളുമാണുള്ളത്. പാലക്കാട് മെഡിക്കൽ കോളേജിലെ ഉയർന്ന പ്രവേശന സംവരണം എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ്. അതേസമയം, ആദിവാസി സംവരണം പൊതുമാനദണ്ഡപ്രകാരമുള്ള രണ്ടു ശതമാനം മാത്രമാക്കിയിരിക്കുന്നത് ഉയർത്തണം എന്ന ആവശ്യം തുടക്കം മുതലുണ്ട്. സ്വകാര്യ മേഖലയിലെ സംവരണം അട്ടിമറി തുടരുകതന്നെയാണ്. തീരെ നടപ്പാക്കാതിരിക്കുകയോ കുറഞ്ഞതോതിൽ മാത്രം നടപ്പാക്കുകയോ ചെയ്യുന്നു.

പാലക്കാട് മെഡിക്കൽ കോളേജിൽ അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനത്തിലും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനിച്ചത്. എന്നാൽ, അദ്ധ്യാപക നിയമനത്തിൽ ഇന്നുവരെ ഇതു നടപ്പായിട്ടില്ല. പക്ഷേ, ഒന്നുണ്ടായി. എസ്.സി, എസ്.ടി വിഭാഗക്കാർ വളരെക്കുറവായ അദ്ധ്യാപക നിയമനങ്ങൾ വേഗത്തിൽ സ്ഥിരപ്പെടുത്തി. എസ്.സി, എസ്.ടി സംവരണം പാലിച്ചു നിയമിച്ച അദ്ധ്യാപകേതര ജീവനക്കാരെ പത്തു വർഷമാകാറായിട്ടും സ്ഥിരപ്പെടുത്തിയിട്ടില്ല. നാനൂറിലധികം ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ പൂർത്തിയായതായും ഫയൽ സെക്രട്ടേറിയറ്റിലാണെന്നുമാണ് ഇതേക്കുറിച്ച് ഐ..എം.എസ് ഡയറക്ടർ ഡോ. എം.എസ്. പത്മനാഭൻ 2021 ജൂണിൽ പറഞ്ഞത്. നിലവിലുള്ളവരെ സ്ഥിരപ്പെടുത്തൽ, ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കൽ, സംവരണ സ്ഥിതി തുടങ്ങിയ എല്ലാ വിഷയങ്ങളും വിശദമായി പരിശോധിക്കാൻ ഈയാഴ്ചതന്നെ ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി കെ. രാധാകൃഷ്ണനും അന്നു പറഞ്ഞു. പല ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഒരു തീരുമാനവും ഉണ്ടായില്ല. നിയമവകുപ്പും ധനവകുപ്പും ഉടക്കിടുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. രാഷ്ട്രീയ തീരുമാനമെടുത്ത് അർഹമായ സ്ഥിരപ്പെടുത്തലും ശമ്പളവർദ്ധനവും നൽകുമെന്നും പറയുന്നു. ഇതു പറയാൻ തുടങ്ങിയിട്ടും മാസങ്ങളായി.

സംവരണത്തിനു പുല്ലുവില

2019 ജനുവരി 31-ന് ദേശീയ പട്ടികജാതി കമ്മിഷൻ അന്നത്തെ എസ്.സി, എസ്.ടി വികസന വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കും ഡയറക്ടർ പി.എം. അലി അസ്ഗർ പാഷയ്ക്കും കത്ത് അയച്ചിരുന്നു: “പാലക്കാട് എസ്.സി മെഡിക്കൽ കോളേജ് നിയമനങ്ങളിലെ സംവരണ നയം നടപ്പാക്കൽ അവലോകനം ചെയ്യാൻ കമ്മിഷൻ ഉപാധ്യക്ഷൻ എൽ. മുരുഗൻ എത്തുന്നു. ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പാക്കണം.” എസ്.സി മെഡിക്കൽ കോളേജ് എന്ന കമ്മിഷന്റെ വിശേഷണം ശ്രദ്ധേയമാണ്. 2019 ഫെബ്രുവരി ഏഴിന് എൽ. മുരുഗൻ എത്തി; സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന് പരിശോധനയിൽ അദ്ദേഹത്തിനു മനസ്സിലാവുകയും ചെയ്തു. അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ മുഴുവൻ നിയമനങ്ങളിലും കൃത്യമായി സംവരണം പാലിച്ചേ പറ്റൂ എന്നു നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, അതു പാലിച്ചില്ല. 2020 ഒക്ടോബർ 22-ന് എസ്.സി, എസ്.ടി പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ കോളേജ് ഡയറക്ടർക്കും എഴുതിയ കത്ത് തന്നെ ഏറ്റവും വലിയ തെളിവ്. “കമ്മിഷൻ ഉപാധ്യക്ഷൻ 2019 ഫെബ്രുവരി ഏഴിനു നേരിട്ടു നടത്തിയ അവലോകനത്തിൽ ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥനത്തിൽ പാലക്കാട് മെഡിക്കൽ കോളേജിലെ മുഴുവൻ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിലും പ്രത്യേക സംവരണ ചട്ടങ്ങൾ നടപ്പാക്കാനും അവരെ സ്ഥിരപ്പെടുത്തി തൽസ്ഥിതി അറിയിക്കാനുമുള്ള നിർദ്ദേശം ഇതുവരെ പാലിച്ചതായി കാണുന്നില്ല. ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നു.” അതിനുശേഷവും ഒന്നുമുണ്ടായില്ല. 2020 നവംബർ 23-ന് കമ്മിഷൻ വീണ്ടും കത്തയച്ചു. നടപടിയെടുത്തു പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. അതിലും നടപടിയുണ്ടായില്ല.

പട്ടിക വിഭാഗങ്ങൾ ഏറ്റവുമധികമുള്ള ജില്ലയാണ് എന്നതും മറ്റു വലിയ ആശുപത്രികൾ ഇല്ല എന്നതും കൂടിയാണ് പാലക്കാട് തന്നെ എസ്.സി മെഡിക്കൽ കോളേജ് തുടങ്ങാൻ കാരണം. തുടക്കത്തിൽ 305 അനുവദനീയ തസ്തികകളാണ് ഉണ്ടായിരുന്നത്. 124 അദ്ധ്യാപകർ, 181 അനദ്ധ്യാപകർ. 2019-ൽ അദ്ധ്യാപകരുടെ എണ്ണം 161 ആയി. ഇതിൽ പട്ടികവിഭാഗക്കാർ ഏഴ് മാത്രം. അതായത് 75 ശതമാനത്തിനുപകരം പത്തു ശതമാനം. പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സ്പെഷ്യൽ റൂൾസ് നിർമ്മിച്ച് സംവരണ തസ്തികകളിലെ നിയമനം സ്ഥിരപ്പെടുത്താൻ കഴിഞ്ഞ സർക്കാർ അവസാനകാലത്ത് തീരുമാനിച്ചിരുന്നു. പക്ഷേ, നടപടിയായില്ല.

മെഡിക്കൽ കോളേജിന്റെ അക്കാദമിക മേൽനോട്ടം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനാണെങ്കിലും എസ്.സി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായതുകൊണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് ഇതിൽ താൽപ്പര്യമില്ല. മറ്റു മെഡിക്കൽ കോളേജുകൾപോലെ ഇതും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ കിട്ടണം എന്നാണ് ആരോഗ്യവകുപ്പ് ആഗ്രഹിക്കുന്നത്. അങ്ങനെയായിക്കഴിഞ്ഞാൽ എസ്.സി.പി ഫണ്ടിനു പകരം ബജറ്റിൽ തുക വകയിരുത്തി മറ്റു മെഡിക്കൽ കോളേജുകളെപ്പോലെ ഇതും ആരോഗ്യവകുപ്പ് വികസിപ്പിക്കും. പക്ഷേ, നിശ്ചിത ശതമാനം പട്ടികജാതി, വർഗ്ഗ സംവരണം ഇല്ലാതാകും. സാധാരണപോലെ പത്തു ശതമാനം മാത്രമായിരിക്കും സംവരണം. പാലക്കാട് മെഡിക്കൽ കോളേജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പാതിവഴിയിൽ അവസാനിക്കുകയും ചെയ്യും.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം കിട്ടുന്നതിനാണ് അദ്ധ്യാപക തസ്തികകളിൽ സംവരണം നോക്കാതെ നിയമനങ്ങൾ നടത്തിയത് എന്നാണ് ഒരു വാദം. മെഡിക്കൽ കൗൺസിൽ സ്ഥിരം അംഗീകാരം കിട്ടണമെങ്കിൽ അദ്ധ്യാപക നിയമനങ്ങൾ സമയബന്ധിതമായി സ്ഥിരപ്പെടുത്തണം എന്ന് മുഖ്യമന്ത്രിയേയും കഴിഞ്ഞ സർക്കാരിലെ മന്ത്രി എ.കെ. ബാലനേയും തെറ്റിദ്ധരിപ്പിച്ചതായി ഒരു വിഭാഗം ജീവനക്കാർ പറയുന്നു. സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വരുന്നതിനു മുന്‍പേ അംഗീകാരം ലഭിച്ചിരുന്നു എന്നാണ് വാദം. എം.സി.ഐ സ്ഥിരാംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും മെയിൻ ബ്ലോക്ക് ഉദ്ഘാടനവും നിർവ്വഹിക്കാൻ 2019 ജൂലൈ ഒന്‍പതിന് എത്തിയ മുഖ്യമന്ത്രി ഇതു മനസ്സിലാക്കി. അവിടെനിന്നു മടങ്ങിയ ശേഷം എ.കെ. ബാലനേയും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറേയും ഇതിലെ നീരസം അറിയിക്കുകയും ചെയ്തു.

ഭരണസിരാകേന്ദ്രത്തിലെ ഫലിതങ്ങൾ

നാലു മാസം മുന്‍പ്, അതായത് 2023 മെയ് 11-ന് ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പാലക്കാട് മെഡിക്കൽ കോളേജിന്റെ നടത്തിപ്പു ചുമതലയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർക്ക് ഒരു കത്ത് അയച്ചു. വിഷയം അനദ്ധ്യാപക ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌കരണം അനുവദിക്കുന്നതു സംബന്ധിച്ചുതന്നെ. ഡയറക്ടർ കഴിഞ്ഞ ഏപ്രിലിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനുള്ള ഈ മറുപടിക്കത്തിൽ ഉന്നയിച്ചിരുന്ന ചോദ്യങ്ങൾ കൗതുകകരമായിരുന്നു. ശമ്പള സ്‌കെയിലിലുള്ള അനദ്ധ്യാപക ജീവനക്കാർക്ക് നിലവിലെ സ്‌കെയിൽ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭ്യമാക്കണം എന്നതാണ് ഒന്നാമത്തെ നിർദ്ദേശം. അതായത് പാലക്കാട് മെഡിക്കൽ കോളേജ് ഡയറക്ടർ അദ്ദേഹത്തിന്റെ ചുമതലയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവർദ്ധനവു ചോദിച്ചപ്പോൾ കിട്ടിയ മറുപടി, അവരിൽ ചിലർക്ക് കൂടുതൽ ശമ്പളം കിട്ടിയതിന്റെ സർക്കാർ ഉത്തരവ് എവിടെ എന്ന മറുചോദ്യം. അത് പാലക്കാട്ടിരിക്കുന്ന ആൾ തിരുവനന്തപുരത്ത് കൊടുക്കണംപോലും. അവിടെ സർക്കാർ ഉത്തരവു കിട്ടാൻ വഴിയില്ല. ആ ജീവനക്കാർക്ക് ഇൻക്രിമെന്റ് നൽകിയിരുന്നോ, ഇതിന് സർക്കാർ അനുമതി നൽകിയിരുന്നോ എന്നീ ചോദ്യങ്ങളുമുണ്ട്. സർക്കാർ ഉത്തരവുകൾ വിരൽത്തുമ്പിൽ കിട്ടുന്ന ഭരണ സിരാകേന്ദ്രത്തിലിരുന്ന് സ്വന്തം വകുപ്പിലെ മുൻ ഉത്തരവുകൾ ചോദിച്ച് പാലക്കാട്ടേക്ക് കത്തെഴുതുന്ന ഭരണാധികാരികൾ. ഇങ്ങനെ പാലക്കാട് പട്ടിക ജാതി-വർഗ്ഗ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും അർത്ഥങ്ങൾ പലതാണ്.

ബഹുഭൂരിഭാഗവും ദളിതരുള്ള അനദ്ധ്യാപക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പാലക്കാട് മെഡിക്കൽ കോളേജ് യൂണിറ്റ് മന്ത്രി കെ. രാധാകൃഷ്ണനു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിശദമായ നിവേദനം കൊടുത്തിരുന്നു. വിശദവും സമഗ്രവുമായിരുന്നു അത്. “2014 മുതൽ സ്ഥിരം ജീവനക്കാരായി നിയമനം ലഭിച്ച് ജോലി ചെയ്തുവരുന്ന ഞങ്ങൾക്കു വകുപ്പിനു കീഴിൽ ജോലി ക്രമപ്പെടുത്തി (റഗുലറൈസ്) തന്നിട്ടില്ല. പട്ടികജാതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിട്ടു പോലും പട്ടികജാതിക്കാരായ ഞങ്ങൾ കടുത്ത അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്”, ആ നിവേദനത്തിലെ വരികളാണ്. ആത്മാഭിമാനത്തിനു സ്വയം മുറിവേൽപ്പിക്കാതെ പറയാവുന്നതിന്റെ പരമാവധി. സ്ഥിരം ജീവനക്കാരായി നിയമനം ലഭിച്ചു എന്നു പറയുന്നുണ്ടെങ്കിലും അവർക്ക് സ്ഥാപനത്തിൽനിന്ന് എന്തെങ്കിലുമൊരു കത്തോ സർട്ടിഫിക്കറ്റോ മറ്റോ വേണ്ടിവരുമ്പോഴറിയാം വസ്തുത; അഥവാ തനിനിറം. ‘സ്ഥിരപ്പെടുത്താത്ത ആൾ’ എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് കിട്ടുന്ന വിചിത്ര സ്ഥിതി നേരിട്ടിട്ടുണ്ട് ഇവിടുത്തെ ജീവനക്കാർ.

2023 മെയ് എട്ടിന് ഇവർക്ക് നിയമനം കിട്ടിയിട്ട് ഒന്‍പതു വർഷം പൂർത്തിയായി. അതായത് ഇപ്പോൾ ഒന്‍പതര വർഷമായിരിക്കുന്നു. 121 അദ്ധ്യാപക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് 2020-. കരാർ-താൽക്കാലിക നിയമനം കിട്ടിയവരായിരുന്നു ഇവരിൽ കൂടുതൽ പേരും. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെടുന്ന ഡോക്ടർമാർ വളരെക്കുറവ്. നേരത്തെ, സ്ഥാപനത്തിലെ സ്പെഷ്യൽ ഓഫീസർക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിരുന്നു. അതു ചൂണ്ടിക്കാട്ടി, അന്വേഷണം കഴിയാതെ സ്ഥിരപ്പെടുത്തൽ നടക്കില്ല എന്നാണ് ഒരു ഘട്ടത്തിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ അറിയിച്ചത്. നിയമനാധികാരി സ്പെഷ്യൽ ഓഫീസറായിരുന്നു. ജീവനക്കാർക്ക് ബാധകമല്ലാത്ത ഒരു അന്വേഷണത്തിന്റെ പേര് പറഞ്ഞു സ്ഥിരപ്പെടുത്തൽ നീട്ടുമ്പോൾത്തന്നെയാണ് അദ്ധ്യാപക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. മാത്രമല്ല, നിയമനങ്ങളിൽ അഴിമതി നടന്നിട്ടില്ല എന്ന് 2020 ഡിസംബറിൽ എസ്.സി വകുപ്പിന് വിജിലൻസ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതേത്തുടർന്ന്, സ്ഥിരപ്പെടുത്താൻ യോഗ്യരായ അനദ്ധ്യാപക ജീവനക്കാരുടെ വിശദ പട്ടികയും സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും 2021 ജനുവരിയിൽ മെഡിക്കൽ കോളേജ് ഡയറക്ടറോട് സർക്കാർ ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ സർക്കാരിനു വിശദമായ പ്രപ്പോസൽ സമർപ്പിച്ചു. അതാണ് ധനവകുപ്പിനും എസ്.സി, എസ്.ടി വകുപ്പിനുമിടയിൽ തട്ടിക്കളിക്കുന്നത്. ധനമന്ത്രിയും എസ്.സി, എസ്.ടി മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. രാഷ്ട്രീയ തീരുമാനമെടുക്കാൻ ഇരുവരും മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ നിയമമന്ത്രിയും ചേർന്ന് മുഖ്യമന്ത്രിയെ കാര്യങ്ങൾ അതിന്റെ മെറിറ്റിൽ ധരിപ്പിക്കുകയാണ് വേണ്ടത്. പാർട്ടിക്കു മുന്നിൽ എസ്.സി, എസ്.ടി മന്ത്രി കെ. രാധാകൃഷ്ണൻ ഈ വിഷയം വയ്ക്കുമ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാലും നിയമമന്ത്രി പി. രാജീവും എതിർക്കാതിരിക്കാൻ അതുമതിയാകും. അതോടെ അനദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ പാർട്ടിയും സ്വാഭാവികമായും മുന്നണിയും അനുമതി നൽകും. അതിനാണ് രാഷ്ട്രീയ തീരുമാനമെടുക്കുക എന്നു പറയുന്നത്. അതാണു സ്വന്തം വകുപ്പിനു കീഴിലെ പട്ടികവിഭാഗക്കാരായ വലിയൊരു വിഭാഗം ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും മന്ത്രി കെ. രാധാകൃഷ്ണനു ചെയ്യാവുന്ന നീതി. അല്ലാതെ ക്ഷേത്രത്തിന്റെ ചടങ്ങിൽ ജാതി വിവേചനം നേരിട്ടു എന്ന് എട്ടു മാസം കഴിഞ്ഞു വെളിപ്പെടുത്തുന്നതുപോലെ വേണോ വേണ്ടയോ എന്നു തലപുകയ്ക്കേണ്ട വിഷയമല്ല.

ഈ റിപ്പോര്‍ട്ട് കൂടി വായിക്കാം

കടം മാത്രം കൊയ്യുന്ന കര്‍ഷകര്‍

]]>
കടം മാത്രം കൊയ്യുന്ന കര്‍ഷകര്‍https://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/19/farmers-debt-issue-in-kuttanad-189820.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/19/farmers-debt-issue-in-kuttanad-189820.html#comments23f0db97-d8b3-46f9-b447-c9ba8c8b9451Thu, 19 Oct 2023 08:11:00 +00002023-10-19T08:11:00.000Zmigrator/api/author/1895920Agriculture,farmer,kuttanad,paddyറിപ്പോർട്ട് ണ്ണെത്താദൂരം പച്ചപ്പ്. ചമ്പക്കുളത്തുനിന്നും കണ്ടംകരിയിലേക്കുള്ള പാതയോരം കടന്ന് മണ്‍പാത. പച്ചവിരിപ്പിലെ വെള്ളിയരഞ്ഞാണം പോലെ തോന്നിക്കുന്ന ചെറുവഴിക്കിരുവശവും നെല്‍ക്കതിരുകള്‍ കാറ്റില്‍ പറന്നുചായുന്നു. കണ്ടം അതിര്‍വരമ്പായ ഒരു തുരുത്തിനൊടുവിലാണ് മുണ്ടയ്ക്കല്‍ മാത്തച്ചന്റെ വീട്. ഛായം മങ്ങിയ പഴമയുടെ ഭംഗിയുള്ള കുട്ടനാടന്‍ വീട്. നിരപ്പോട് ചേര്‍ന്ന തറയിലെ റെഡ് ഓക്സൈഡിന്റെ നിറം മങ്ങിയിട്ടുണ്ട്. ചുവരുകളില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍. മുറിയോരത്ത് ബൈബിള്‍. ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങള്‍. മേശവലിപ്പില്‍ വാരികകള്‍. ആ വീട്ടിലെ സ്വീകരണമുറിയിലിരുന്നാല്‍ കൈത്തോട്ടിലെ ഓളപ്പാട് കാണാം. അതിനപ്പുറം വിശാലമായ നെല്‍പ്പാടവും. വെള്ളവും ജീവിതവും അണമുറിയാതെ ഒഴുകുകയാണിവിടെ.

മാത്യൂസ്

അഞ്ചേക്കറില്‍ നെല്‍ക്കൃഷിയുണ്ട് മാത്യു തോമസിന്. പിന്നെ സ്വല്പം ജൈവക്കൃഷിയും. കര്‍ഷകരുടെ പ്രശ്നങ്ങളൊക്കെ പറഞ്ഞ് പഴങ്കഥയായതാണെന്ന മുഖവുരയോടെ മാത്തച്ചന്‍ പറഞ്ഞുതുടങ്ങി.

നെല്ല് സംഭരണം സംബന്ധിച്ചാണല്ലോ ഇപ്പോള്‍ വിവാദം. മാറേണ്ടത് കൃഷിയോടുള്ള രണ്ടാംനയ സമീപനമാണ്. അതിനും മുന്‍പ് ഈ കുട്ടനാട്ടില്‍ എങ്ങനെയാണ് നെല്ലെടുത്തിരുന്നതെന്നറിയണം. പണ്ടൊക്കെ നെല്ല് സംഭരിക്കുന്നത് കര്‍ഷകര്‍ തന്നെയാണ്. പുഴുങ്ങാന്‍ ചിലരുണ്ടാകും. അവരുടെ ജോലി അതു മാത്രമാണ്. കര്‍ഷരുടെ കയ്യില്‍നിന്ന് അവര്‍ ചെറിയതോതില്‍ നെല്ലെടുക്കും. ചെറിയതോതിലെന്ന് പറഞ്ഞാല്‍ 50 പറയൊക്കെ കാണും. അത് ഉണക്കി പുഴുങ്ങിക്കുത്തി വില്‍ക്കും. വിറ്റുകിട്ടുമ്പോള്‍ ആ പൈസയില്‍നിന്ന് കര്‍ഷകന് നെല്ലിന്റെ പൈസ കൊടുക്കും. ചെറിയൊരു ലാഭം അവരുമെടുക്കും. ഇതായിരുന്നു ആദ്യരീതി. പിന്നീട് കുറച്ചുകൂടി വിപുലമായ സംവിധാനം വന്നു. കുറേക്കൂടി അളവില്‍ നെല്ലെടുക്കാന്‍ തുടങ്ങി. അതോടെ അളവ് പറ മാറി ക്വിന്റലായി. മില്ലുകളുടെ വരവ് അതിനും ശേഷമാണ്. മില്ലുകള്‍ കര്‍ഷകന്റെ കയ്യില്‍നിന്ന് നേരിട്ട് നെല്ലെടുക്കാന്‍ തുടങ്ങി. അപ്പോള്‍ അടുത്ത പ്രശ്നം വിലയാണ്. വിലപേശലിനൊടുവില്‍ അന്നും കര്‍ഷകനാണ് നഷ്ടം. തൊടുന്യായങ്ങള്‍ പറഞ്ഞ് അവര്‍ വില കുറയ്ക്കും. മറ്റു വഴികളില്ലാത്തതിനാല്‍ കര്‍ഷകന്‍ അത് കിട്ടുന്ന വിലയ്ക്ക് കൊടുക്കും. ഈ പ്രശ്നം രൂക്ഷമായപ്പോഴാണ് വില ഏകീകരണം വന്നത്. പാടശേഖരസമിതികളും വന്നു.

കണ്ടംകരിയിലെ പാടം

അന്നും പാടശേഖരസമിതികള്‍ ചെയ്തിരുന്നത് സപ്ലൈകോ ഇപ്പോള്‍ ചെയ്തിരുന്നതു തന്നെയാണ്. കൊയ്തെടുത്ത് വാരിയ നെല്ല് സംഭരിച്ചുവയ്ക്കും. അതിനുശേഷം മില്ലുകാരുമായി വിലപേശും. അതും നല്ല നീക്കമായിരുന്നു. സമിതി നിശ്ചയിക്കുന്ന വില കര്‍ഷകന് കിട്ടും. ഇനി അതല്ല കര്‍ഷകന് വേണമെങ്കില്‍ വിപണിയില്‍ കൊടുക്കണമെങ്കില്‍ അതുമാകാം. അന്ന് കോര്‍പറേറ്റീവ് സൊസൈറ്റികള്‍ വഴി കാര്‍ഷികവായ്പയും കിട്ടും. കൃത്യമായി തിരിച്ചടവുണ്ടാകുമെന്നതിനാല്‍ സൊസൈറ്റികള്‍ക്കും അത് നല്ലതായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്താണെന്ന് തോന്നും ഇപ്പോഴത്തെ പദ്ധതി വരുന്നത്. അന്നാണ് കേരളത്തിലെ നെല്ലുസംഭരണത്തിന്റെ ചുമതല സപ്ലൈകോ ഏറ്റെടുക്കുന്നത്. അന്നവര്‍ക്ക് നെല്ല് കൊടുത്ത ആദ്യ കര്‍ഷകരിലൊരാളാണ് ഞാന്‍. കുറേ എഴുത്തും കുത്തുമായി നടന്നെങ്കിലും പൈസ കിട്ടി. ആദ്യവര്‍ഷങ്ങളില്‍ വലിയ കുഴപ്പമില്ലാതെ പോയി. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ സംവിധാനം പാടേ തകര്‍ന്നു.

അതിന്റെ കാര്യം ഞാന്‍ പറയാം. ബാങ്കുകളില്‍നിന്ന് പി.ആര്‍.എസ്. (നെല്ല് കൈപ്പറ്റ് രസീത്) വായ്പയെടുത്തിട്ടാണ് ഞാനുള്‍പ്പെടെ എല്ലാവരും കൃഷിയിറക്കുന്നത്. സംഭരിച്ചുകഴിഞ്ഞ് നെല്ലിന്റെ പൈസ അക്കൗണ്ടില്‍ വരും. കാനറ ബാങ്കിലാണ് എനിക്ക് അക്കൗണ്ടുണ്ടായിരുന്നത്. രണ്ട് വര്‍ഷം മുന്‍പാണെന്നു തോന്നുന്നു, ഒരു തവണ ബാങ്കില്‍ ചെന്നപ്പോള്‍ അക്നോളജ്മെന്റില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ തുക ഡ്യൂസ് എന്ന് രേഖപ്പെടുത്തിയിരുന്നു. മാനേജരെ കണ്ടപ്പോഴാണ് അറിയുന്നത് സര്‍ക്കാര്‍ വിഹിതം ഇതുവരെ അടച്ചിട്ടില്ലെന്ന്. നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞെങ്കിലും തൊട്ടടുത്ത വര്‍ഷം വായ്പ തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. അതായത് കൃഷിക്കാരന് അവന്‍ വിളയിച്ചെടുത്ത നെല്ലിന്റെ വില പോലും വായ്പയായാണ് തരുന്നത്. ഉല്പന്നത്തിന്റെ വില എന്ന രീതിയിലല്ല, മറിച്ച് വായ്പ എന്ന നിലയിലാണ്. ഈ സംവിധാനം താമസിയാതെ കുഴപ്പമാകുമെന്ന് അന്നേ തോന്നിയിരുന്നു. ആ സംശയം ഞാന്‍ മാനേജറോട് ചോദിക്കുകയും ചെയ്തു. അതായത് ഈ കുടിശിക എന്റെ പേരില്‍ വരുമ്പോള്‍ എന്റെ സിബില്‍ സ്‌കോറിനെ ബാധിക്കില്ലേ. ഈ ബ്രാഞ്ചില്‍ വന്നാല്‍ കുഴപ്പമില്ല. മറ്റേതെങ്കിലും ബാങ്ക് ശാഖകളില്‍ പോയാല്‍ അത് പ്രശ്നമാകുമെന്നായിരുന്നു മാനേജറുടെ മറുപടി. പക്ഷേ, തൊട്ടടുത്ത വര്‍ഷം വലിയ പ്രശ്നമുണ്ടായില്ല. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതുകൊണ്ടാവണം പൈസ സര്‍ക്കാര്‍ ബാങ്കുകളില്‍ അടച്ചു. വായ്പയും കിട്ടി. എങ്കിലും കുടിശിക അങ്ങനെതന്നെ നില്‍ക്കുന്നു.

ഇനി, ഇപ്പോഴത്തെ സംഭരണത്തില്‍ പറ്റിയത് നോക്കാം. ഇവിടുത്തെ കാര്യമാണ് പറയുന്നത്. പാലക്കാടൊന്നും ഇതായിരിക്കില്ല സ്ഥിതി. ഇവിടെ രണ്ടു മാസമാണ് കൊയ്ത്തു സീസണ്‍. ഒരുമാസത്തിന്റെ തുടക്കം ഒന്നു മുതല്‍ 30 ദിവസം വരെയാണ് പി.ആര്‍.എസ് എടുക്കുക. തൊട്ടടുത്ത മാസവും അങ്ങനെ തന്നെ. ഏറ്റവും അവസാനത്തെ നെല്ല് കയറിപ്പോയാല്‍ മാത്രമേ പി.ആര്‍.എസ് നടപടികള്‍ തുടങ്ങൂ. ആദ്യം തന്നെ കൊയ്തവരുടെ പി.ആര്‍.എസ് പ്രോസസിങ് നടന്നു. പിന്നീടുള്ളവരുടെ പൈസ കിട്ടിയില്ല. ഇനി കിട്ടിയത് തന്നെ സംസ്ഥാന വിഹിതമാണ് കിട്ടിയത്. അതായത് സംസ്ഥാനം നല്‍കേണ്ട ഏഴു രൂപയാണ് ഇപ്പോള്‍ കൃഷിക്കാര്‍ക്ക് കിട്ടിയത്. ബാക്കി കിട്ടാനുമുണ്ട്. അടുത്ത കൃഷിയിറക്കാനും ജീവിതച്ചെലവിനും കടമെടുക്കണം. ഇല്ലെങ്കില്‍ പലിശയ്ക്കെടുക്കണം- അതാണ് അവസ്ഥ. കൃഷിക്കാരന്‍ എന്നും കടക്കാരനാണ്- മാത്യുസ് പറഞ്ഞുനിര്‍ത്തി.

സംഭരണം എങ്ങനെ?

കൃഷിമന്ത്രി പി. പ്രസാദും വ്യവസായമന്ത്രി പി. രാജീവും വേദിയിലിരിക്കെ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ തുക കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് നല്‍കാത്തതിനെ വിമര്‍ശിച്ച നടന്‍ ജയസൂര്യയുടെ പ്രസംഗമാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം ലഭ്യമാകാത്തതാണ് പ്രശ്നത്തിന്റെ കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്ന് ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നു. നെല്ല് സംഭരണ പ്രക്രിയയുടെ പ്രശ്‌നങ്ങള്‍, വായ്പയായി കര്‍ഷകര്‍ക്കുള്ള തുക നല്‍കുന്നതിലെ അപാകതകള്‍, തുക നല്‍കുന്നതിലെ കാലതാമസം സൃഷ്ടിക്കുന്ന ബാധ്യതകള്‍, കൃഷിയോടുള്ള രണ്ടാംതരം സമീപനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് നെല്‍ക്കര്‍ഷകര്‍ നേരിടുന്നത്.

കൊയ്ത്തിനു ശേഷം

കേരളത്തില്‍ നെല്ല് സംഭരിക്കാനുള്ള ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത് സപ്ലൈകോയ്ക്കാണ്. സപ്ലൈകോ മില്ലുകളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. സിവില്‍ സപ്ലൈസ് നെല്ല് സംഭരിച്ച് അരിയാക്കി കേന്ദ്ര പൂളിലേക്ക് നല്‍കുമ്പോള്‍ കേന്ദ്രവിഹിതം സപ്ലൈകോയുടെ അകൗണ്ടിലേക്കു വരും. ഇത് സംസ്ഥാന വിഹിതവും (7 രൂപ) ചേര്‍ത്ത് കര്‍ഷകരുടെ അക്കൗണ്ടിലേക്കു നല്‍കുന്ന രീതിയാണ് നിലവില്‍ സ്വീകരിച്ചുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ 20 രൂപ 40 പൈസ കേന്ദ്ര താങ്ങുവിലയായി നല്‍കുന്നു.

ഉല്പാദനച്ചെലവ് കൂടുതലായ കേരളത്തില്‍ ഭൂമിയുടെ പാട്ടനിരക്കും തൊഴിലാളികളുടെ കൂലിനിരക്കും കൂടുതലാണ്. ഇത് കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ഏഴ് രൂപ എണ്‍പത് പൈസ നല്‍കുന്നത്. എന്നാല്‍, ഈ തുക ലഭിക്കുന്നതിനെടുക്കുന്ന കാലതാമസമാണ് പ്രശ്‌നം. മില്ലുകള്‍ ഏറ്റെടുക്കുന്ന നെല്ല് കുത്തി നമ്മുടെ തന്നെ പൊതുവിതരണ സമ്പ്രദായത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അത് കഴിയുമ്പോള്‍ മാത്രമേ കേന്ദ്ര സര്‍ക്കാരില്‍നിന്നും താങ്ങുവില പ്രകാരമുള്ള തുക ലഭിക്കുകയുള്ളൂ. ആ ഒരു കാലതാമസം കര്‍ഷകരുടെ കയ്യില്‍ പണമെത്തുന്നതിനെ വൈകിപ്പിക്കുന്നു.

2023 ഏപ്രില്‍ മാസം മുതല്‍ സംഭരിച്ച നെല്ലിനു നല്‍കേണ്ട തുകയില്‍ കുടിശ്ശികയുണ്ടെന്ന് പറയുന്നു കര്‍ഷകര്‍. ഒട്ടുമുക്കാല്‍ കര്‍ഷകര്‍ക്കും തുക കിട്ടിയെന്നും ബാക്കിയുള്ളവര്‍ക്ക് കിട്ടാത്തത് സാങ്കേതിക പ്രശ്നം കൊണ്ടാണെന്നും സര്‍ക്കാര്‍ പറയുന്നു. നിയമസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നല്‍കിയ മറുപടി പ്രകാരം 2023 ജൂലൈ 31 വരെ സപ്ലൈകോ 731184 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇതിനുവേണ്ട ആകെ തുകയായ 2070.71 കോടി രൂപയില്‍ 1637.83 കോടി കൊടുത്തുതീര്‍ത്തിട്ടുണ്ട്. 433 കോടി രൂപ ഇനിയും കൊടുക്കാനുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

സെപ്റ്റംബറില്‍ കുറച്ച് തുകയേ നല്‍കാനുള്ളൂ എന്ന് സര്‍ക്കാര്‍ വാദം കണക്കിലെടുത്താല്‍ പോലും കര്‍ഷകനെ സംബന്ധിച്ച് അത് വലിയ പ്രശ്നമാണെന്നു പറയുന്നു ചമ്പക്കുളം നെല്ലുല്പാദന ഏകോപനസമിതിയുടെ സെക്രട്ടറിയായ വര്‍ഗീസ് എം.കെ. വയലിലെ പണിക്ക് വരമ്പത്തു തന്നെ കര്‍ഷകന്‍ രൊക്കം കൂലി കൊടുക്കണം. വിത മുതല്‍ രൊക്കമാണ് പൈസ കൊടുക്കേണ്ടത്. വിഷമായാലും വളത്തിനായാലും രൊക്കം പൈസ കൊടുക്കണം. കൊയ്ത്തുമെഷീന്റെ വാടകയും രൊക്കം. കര്‍ഷകരെ സംബന്ധിച്ച് ഒരു വിള കഴിഞ്ഞ് അടുത്ത വിളയിറക്കുന്നതിനുള്ള ചെലവ് കൂടി ഇറക്കിയതിന് ശേഷവും സംഭരിച്ച നെല്ലിനുള്ള പണം സര്‍ക്കാര്‍ നല്‍കിയില്ല. മുന്‍പ് ചെയ്ത വിളയുടെ ആദായവുമില്ല. 45,000 രൂപയ്ക്കു മുകളില്‍ ചെലവിറക്കി ഒരു ഏക്കറില്‍ കൃഷിയിറക്കി നല്ല വിള കിട്ടിയാല്‍ പോലും പരമാവധി ലഭിക്കുന്നത് 15,000 രൂപയില്‍ താഴെയാണ്. 65000 രൂപ കിട്ടിയാല്‍ പോലും വായ്പാ പലിശയടവും ചെലവും കൂലിയും കഴിഞ്ഞ് കര്‍ഷകന് എന്ത് മിച്ചം പിടിക്കാനാണ്. അടുത്ത വര്‍ഷം ലാഭമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വീണ്ടും കൃഷിയിറക്കും. നഷ്ടം സഹിച്ച് മുന്നോട്ടുപോകും.

2006-ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ കാലത്താണ് ഈ സംഭരണരീതി തുടങ്ങിയത്. കേന്ദ്രപൂളില്‍നിന്നുള്ള ഫണ്ട് കിട്ടുമ്പോള്‍ സര്‍ക്കാര്‍ സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് കര്‍ഷകര്‍ക്ക് നല്‍കുന്ന രീതി. കേന്ദ്രസര്‍ക്കാരിന്റെ പൈസ കിട്ടാന്‍ മൂന്നുമാസം വരെ കാലതാമസം എടുക്കുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് വി.എസ്. സുനില്‍കുമാര്‍ മന്ത്രിയായിരിക്കുന്ന സമയത്ത് ഉടനടി പൈസ ലഭ്യമാക്കാന്‍ പി.ആര്‍.എസ് ലോണ്‍ സ്‌കീം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയില്‍ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് വായ്പയായി നല്‍കും. സിബല്‍ സ്‌കോറിനെ ബാധിക്കുമെന്ന വിഷയമുണ്ടെങ്കിലും സമയത്ത് പൈസ കിട്ടുമായിരുന്നു. അതായത് കേന്ദ്രസര്‍ക്കാര്‍ തരണ്ട പൈസ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നിന്ന് തരും. അത് രണ്ടാഴ്ചയ്ക്കുള്ളില്‍ കിട്ടുമായിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പൈസ സംസ്ഥാനം ബാങ്കിലോട്ട് അടച്ച് ക്ലിയര്‍ ചെയ്യും. രണ്ട് മൂന്നു വര്‍ഷം നടന്നു. പിന്നീട് ഗ്യാരന്റി നല്‍കുന്ന പൈസ സംസ്ഥാന സര്‍ക്കാര്‍ ബാങ്കിന് അടയ്ക്കാതായി. കേരള വിഹിതവും സമയത്ത് അടച്ചില്ല. സ്വാഭാവികമായും ബാങ്കുകാര്‍ ലോണ്‍ നല്‍കാതായി. മുന്‍പ് ചെയ്ത വിളവിനുള്ള ആദായം ലഭിക്കാതെ വീണ്ടും കൃഷിയിറക്കേണ്ടിവരുന്നത് വന്‍ കടക്കെണിയിലേക്കാണ് കര്‍ഷകരെ തള്ളിവിടുന്നതെന്നു പറയുന്നു വര്‍ഗീസ്. കൃഷിയോടുള്ള രണ്ടാംതര സമീപനം തന്നെയാണ് പ്രശ്നം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് മാസം ശമ്പളം വൈകിയാല്‍ എന്താവും സ്ഥിതി. കര്‍ഷകര്‍ സംഘടിതരല്ലെന്നതുകൊണ്ടാവണം ഇത്തരം വീഴ്ചകള്‍ സര്‍ക്കാര്‍ നിസ്സാരമായി കാണുന്നത്- വര്‍ഗീസ് പറയുന്നു.

റിവോള്‍വിങ് ഫണ്ടിന്റെ അനിവാര്യത

പി.ആര്‍.എസ് വായ്പമേല്‍ പലിശ അടക്കേണ്ടിവരുന്നില്ലെന്നും സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിന്റെ പേരില്‍ കൃഷിക്കാരനില്‍നിന്ന് പലിശ ഈടാക്കില്ലെന്നും ബാധ്യത ഉണ്ടാകില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ലോണ്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കാതെ കൃഷിക്കാരനില്‍നിന്നും പലിശ ഈടാക്കുന്നതോ അല്ലെങ്കില്‍ കൃഷിക്കാരനുമേല്‍ എന്തെങ്കിലും ബാധ്യത ഉണ്ടാക്കുന്നതോ ആയ സാഹചര്യം വന്നിട്ടില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. പക്ഷേ, അങ്ങനെ വരില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് ചോദിക്കുന്നു കര്‍ഷകര്‍. കിട്ടാക്കടം വര്‍ദ്ധിക്കുമ്പോള്‍ ബാങ്കുകാര്‍ നടപടികളെടുക്കും. അതിന്റെ തുടക്കമെന്നവണ്ണമാണ് ഇപ്പോള്‍ വായ്പകള്‍ നിഷേധിക്കുന്നതെന്ന് പറയുന്നു കര്‍ഷകര്‍. നിശ്ചിത സമയത്തിനകം സര്‍ക്കാര്‍ ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ കര്‍ഷകന്‍ പലിശ അടക്കം തിരിച്ചടക്കാന്‍ ബാധ്യസ്ഥനാകുന്നു എന്ന് പറയുന്ന ഒരു ബാധ്യതാപത്രത്തില്‍ ഒപ്പുവച്ചിട്ടുമുണ്ടെന്ന് അവര്‍ പറയുന്നു.

പരിഹാരം ലളിതമാണെന്ന് പറയുന്നു വര്‍ഗീസ്. വിത കഴിഞ്ഞാല്‍ 45 ദിവസം മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങും. എത്ര ഏക്കറില്‍ എത്ര ക്വിന്റല്‍ നെല്ല് വരുമെന്ന് 60 ദിവസം മുന്‍പേ സപ്ലൈക്കോയ്ക്ക് അറിയാം. അതനുസരിച്ച് മില്ലുകളെ ഏര്‍പ്പാടാക്കി യഥാസമയം നെല്ലെടുത്ത് മാറ്റാനുള്ള സംവിധാനം ഉണ്ടാക്കണം. അത് നിസ്സാരമാണ്. സപ്ലൈകോയുമായി ബന്ധപ്പെട്ട് നെല്ലെടുക്കുന്ന മില്ലുകള്‍ക്ക് കേരളത്തിലെ മുഴുവന്‍ നെല്ലെടുത്താല്‍പോലും ഒരു സീസണില്‍ രണ്ട് മാസം പ്രവര്‍ത്തിച്ചാല്‍ മതി. അതായത് രണ്ട് സീസണില്‍ നാലുമാസം. അവര്‍ക്കും പ്രശ്നങ്ങളുണ്ട്. അവര്‍ക്ക് പ്രോസസിങ് ഫീ കുടിശികയാണ്. അത് വര്‍ഷങ്ങളായി നല്‍കിയിട്ടില്ല. ചുരുങ്ങിയ പ്രോസസിങ് ഫീസേയുള്ളൂ. സര്‍ക്കാര്‍ തലത്തില്‍ അത്തരം മില്ലുകള്‍ ആവശ്യവുമില്ല. അതിനായി ഫണ്ട് ചെലവഴിക്കേണ്ടതില്ല. ഇനി വായ്പയുടെ കാര്യത്തില്‍ കര്‍ഷകരുടെ സിബല്‍ സ്‌കോറിനെ ഇത് ബാധിക്കരുതെന്ന് ഒരു റൂളിങ് മതിയാകുമല്ലോ. മൊത്തം കേരളത്തില്‍ ഒരു വര്‍ഷം കൊടുക്കേണ്ട നെല്ലിന്റെ വില 2600 കോടിയാണ്. 2000 കോടിയുടെ ഒരു റിവോള്‍വിങ് ഫണ്ട് ബജറ്റില്‍ വച്ച് കഴിഞ്ഞാല്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടും.

നെല്ല് അളക്കുമ്പോള്‍ തന്നെ സിവില്‍ സപ്ലൈസ് കോര്‍പറേഷന് ഫണ്ട് ലഭിക്കണം. അടുത്ത സീസണിലേക്ക് എത്ര തുക വേണമെന്ന് മുന്‍കൂട്ടി കാണണം, അതിനനുസരിച്ച് ഒരുക്കങ്ങള്‍ നടത്തണം. ഇത്തവണ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടിയാലോചനകള്‍ പോലുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊയ്ത് വിളവെടുത്താല്‍ സംഭരിച്ചുവയ്ക്കാനുള്ള സൗകര്യവും കുറവാണ്. പാടത്തുനിന്നും നെല്ല് കൊണ്ടുപോകുന്നതിനുള്ള കാലതാമസവും ഒഴിവാക്കണം. നെല്ലെടുക്കുന്നത് വൈകിയാല്‍ ഈര്‍പ്പം കയറും. ഈര്‍പ്പത്തിന്റെ അളവ് കൂടിയാല്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന പൈസയും കുറയും. ഇങ്ങനെ സംഭരണവുമായി ബന്ധപ്പെട്ട ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാലേ കൃഷിക്കാരന്റെ ദുരിതത്തിന് പരിഹാരമാകൂ.

ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും

സംഭരണം മാത്രമല്ല കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്നം. ഗുണനിലവാരമുള്ള വിത്തിനങ്ങള്‍ കിട്ടാത്തത് മറ്റൊരു പ്രതിസന്ധിയാണ്. മികച്ച വിളവ് ലഭിക്കാത്തതിനു കാരണവും അതാണ്. കീടനാശിനികളുടെ വിലവര്‍ദ്ധന മറ്റൊരു പ്രശ്നം. നിയന്ത്രണമില്ലാത്ത വിഷപ്രയോഗം മണ്ണിനേയും ബാധിക്കുന്നു. മികച്ച വിള കിട്ടുന്നത് അടിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. വളത്തിന്റേയും കൂലിച്ചെലവിന്റേയും വര്‍ദ്ധനയാണ് മറ്റൊന്ന്. കുട്ടനാട്ടില്‍ ഐ.ആര്‍.എസ് വഴി സര്‍ക്കാരാണ് കൂലി നിശ്ചയിക്കുന്നത്. രാവിലെ എട്ട് മുതല്‍ ഒരു മണി വരെ പാടത്ത് പണിയെടുക്കുന്ന ആളുടെ കൂലി 1000 രൂപയാണ്. നെല്ലുകയറ്റുകൂലി കഴിഞ്ഞ വര്‍ഷം വരെ 800 രൂപയായിരുന്നു. ഈ വര്‍ഷം മുതല്‍ അത് 1000 ആക്കി. ഒരു ഏക്കറിലെ കണക്കെടുത്താല്‍ 3000 മുതല്‍ 4000 രൂപ വരെ കൂലിച്ചെലവില്‍ മാത്രം വര്‍ദ്ധനയുണ്ടായി. കൂലിച്ചെലവ് കുറയ്ക്കാനാകില്ല എന്നതുകൊണ്ട് തന്നെ തൊഴിലുറപ്പ് പദ്ധതികള്‍ പാടശേഖരത്തും നടപ്പാക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ നയം മാറിയാല്‍ ഇതിനു പരിഹാരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. തൊഴിലാളികളുടെ കൂലി പകുതി തൊഴിലുറപ്പ് പദ്ധതി വഴി സര്‍ക്കാരും ബാക്കി പകുതി കര്‍ഷകനും വഹിക്കുന്ന ഒരു സംവിധാനത്തിലേക്കു വന്നാല്‍ ഈ പ്രശ്നം പരിഹരിക്കാം.

കൂലി കൂടിയതോടെ പല കര്‍ഷകരും പണിയെടുക്കാതെ വിളവെടുക്കുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. നിലം മോശമായാലും വിളവ് കിട്ടിയാല്‍ മതിയെന്ന മട്ടിലായി കാര്യങ്ങള്‍. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മറ്റൊന്ന്. 2018-ലെ പ്രളയത്തിനുശേഷം നദികളിലെ നീരൊഴുക്ക് കുറവാണ്. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെ പേരിന് ഡ്രഡ്ജിങ് നടത്തുന്നുണ്ടെങ്കിലും നദികളുടെ ആഴം കുറയുന്നില്ല. മുന്‍പ് നദികളില്‍നിന്ന് ചളിയും മണലും വാരിയാണ് കുട്ടനാട്ടിലെ നിര്‍മ്മിതികളെല്ലാം നടത്തിയത്. ഇന്ന് കിഴക്കുനിന്ന് പാറയും എംസാന്‍ഡും ഇത് കൈയടക്കി. ഇതോടെ സ്വാഭാവിക ഡ്രഡ്ജിങ് നിന്നു. പണ്ടൊക്കെ ഒരു മാസം മഴ തുടര്‍ന്നാലാണ് വെള്ളപ്പൊക്കമുണ്ടാകുക. ഇന്ന് രണ്ട് ദിവസം മഴയായാല്‍ വെള്ളം കയറുമെന്ന് പറയുന്നു കര്‍ഷകര്‍. വര്‍ഷംതോറും നദികളില്‍ ഡ്രഡ്ജിങ് നടത്തി പാടശേഖരത്തിന്റെ ബണ്ട് ബലപ്പെടുത്താവുന്നതേയുള്ളൂ. കുട്ടനാട് പാക്കേജില്‍ ഇതൊക്കെ വിഭാവനം ചെയ്തിരുന്നു. കുറേ കല്ലുകെട്ടലല്ലാതെ അതില്‍ ഒന്നും നടന്നില്ലെന്നു പറയുന്നു കര്‍ഷകര്‍.

കുട്ടനാടിനെ സംബന്ധിച്ച് കൃഷി ചെയ്യുന്നത് കൃഷിക്കുവേണ്ടി മാത്രമല്ല. അതൊരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കലാണ്. കൃഷി ചെയ്തില്ലെങ്കില്‍ ഇവിടുത്തെ 90 ശതമാനം വീടുകളും വെള്ളപ്പൊക്കത്തിലാകും. അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകില്ല. ഒരേക്കറിന് 17000 രൂപ വരെ കൂലി നല്‍കുന്ന നെല്‍ക്കൃഷി തന്നെയാണ് ഈ പ്രദേശത്തിന്റെ നട്ടെല്ലെന്ന് പറയുന്നു വര്‍ഗീസ്. ഇതിന്റെ വ്യാപ്തി സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. 32 പാടശേഖരസമിതികളുള്ള ചമ്പക്കുളം പഞ്ചായത്തില്‍ മാത്രം 1600 ഹെക്ടറില്‍ കൃഷിയുണ്ട്. അതില്‍ 1200 ഹെക്ടര്‍ രണ്ട് സീസണിലും കൃഷി ചെയ്യുന്നു. ഒരു പുഞ്ച സീസണില്‍ 1600 ഹെക്ടറിലെ കൂലിച്ചെലവ് എട്ട് കോടിയിലധികമാണ്. കര്‍ഷകന്റെ ആദായം 12 കോടിയും. ഇതാണ് ഇവിടെ റീസൈക്കിള്‍ ചെയ്യുന്ന സാമ്പത്തിക സ്രോതസ്. ഒന്നാലോചിക്കണം, പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് പോലും ഒരു കോടി രൂപ മാത്രമാണ്. അതായത് സാധാരണക്കാരന്റെ ജീവിതചക്രം തിരിയുന്നത് കൃഷിയിലാണ്. പഞ്ചായത്തിലെ 5000 വീടുകളില്‍ 60 ശതമാനവും കൃഷിയെ ആശ്രയിക്കുന്നു- വര്‍ഗീസ് പറഞ്ഞുനിര്‍ത്തി.

ഈ ലേഖനം വായിക്കാം

'ഒരു വിഭാഗം സവര്‍ണര്‍ 'നോട്ട'യ്ക്ക് കുത്തുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വം ആശങ്കാകുലരായിരുന്നു'

]]>
ഐസിയുവിലെ ലൈംഗിക പീഡനംഎങ്ങുമെത്താതെ അന്വേഷണംhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/18/investigation-of-sexual-harassment-in-medical-college-189727.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/18/investigation-of-sexual-harassment-in-medical-college-189727.html#commentscc4358b3-5598-40e7-af41-2f80c733bb77Wed, 18 Oct 2023 07:28:00 +00002023-10-18T07:31:00.000Zmigrator/api/author/1895920sexual abuse,ICU,Veena George,Medical College,health departmentറിപ്പോർട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ രോഗി ഐ.സി.യു.വില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ട് ആറുമാസം കഴിഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ ഗുരുതരമായ വീഴ്ചയും ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന സ്ത്രീ വരെ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയും പക്ഷേ, കേരളത്തിലെ ഭരണസംവിധാനത്തേയോ ആരോഗ്യവകുപ്പ് അധികൃതരേയോ ഒട്ടുമേ ആശങ്കപ്പെടുത്തിയില്ല. അതിഗുരുതരമായ ഒരു കുറ്റകൃത്യം നടന്നിട്ടും തങ്ങളുടെ ഭാഗം ന്യായീകരിക്കാനും അതിന് നിയമസാധുത ഉണ്ടാക്കിയെടുക്കാനുമുള്ള എല്ലാ അവസരങ്ങളും മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്വേഷണം നടക്കുന്നു എന്ന പതിവ് കേള്‍വി പൊലീസിന്റെ ഭാഗത്തുനിന്ന്. 'കൂടെയുണ്ട്' എന്ന ആവര്‍ത്തനം ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും. 
നീതിക്കായി കഴിഞ്ഞ ആറുമാസമായി പൊലീസ് സ്റ്റേഷനുകളിലും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലും മന്ത്രിമാരുടെ ഓഫീസിലും കയറിയിറങ്ങുകയാണ് ഈ മുപ്പത്തിമൂന്നുകാരി. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍വെച്ച് പീഡിപ്പിക്കപ്പെട്ടിട്ടും നീതിക്കായി തിരുവനന്തപുരം വരെ പോയി വകുപ്പ് മന്ത്രിയെ കാത്തിരുന്ന് കണ്ട് അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥ എത്ര ദയനീയമാണ്.

അധികാരം അനീതി കാണിക്കുമ്പോള്‍ 

2023 മാര്‍ച്ച് 18-ന് രാവിലെയാണ് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്ന ഓപ്പറേഷന് ഇവര്‍ വിധേയയായത്. ഓപ്പറേഷന് ശേഷം റിക്കവറി റൂമിലേക്ക് മാറ്റുകയും റിക്കവറി റൂമില്‍നിന്ന് ഹോസ്പിറ്റല്‍ അറ്റന്‍ഡറായ എം.എം. ശശീന്ദ്രന്‍ ഇവരെ ഐ.സി.യു.വിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ഐ.സി.യു.വില്‍ വെച്ചാണ് ലൈംഗികമായി ഉപദ്രവിക്കുന്നത്. സംഭവത്തിനു ശേഷം ഐ.സി.യു.വിലെത്തിയ നേഴ്സിനോട് ഇക്കാര്യം പറഞ്ഞെങ്കിലും ആശ്വസിപ്പിക്കുകയല്ലാതെ പൊലീസിലോ മേലുദ്യോഗസ്ഥരെ അറിയിക്കാനോ തയ്യാറായില്ല. രാത്രി പരിശോധനയ്ക്കായി എത്തിയ ഡോക്ടറാണ് ഇക്കാര്യം അറിഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതരെ വിവരം അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് അന്വേഷണസമിതി രൂപീകരിച്ചു. അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ.പി. സുനില്‍കുമാര്‍, ആര്‍.എം.ഒ. ഡോ. ഡാനിഷ് ഇ., ചീഫ് നഴ്സിങ് ഓഫീസര്‍ സുമതി വി.പി. എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന് എം.എം. ശശീന്ദ്രന്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശശീന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തിനു ശേഷം ടൂറിലായിരുന്ന പ്രതി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധന നടക്കുന്നത് മൂന്ന് ദിവസത്തിനു ശേഷമാണ്. സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം ഗൈനക്കോളജിസ്റ്റായ ഡോ. കെ.വി. പ്രീതി വൈദ്യപരിശോധനയ്ക്ക് എത്തിയെങ്കിലും മുറിവുകളൊന്നും ഉള്ളതായി കണ്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇവര്‍ പരുഷമായി പെരുമാറുകയും കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ലെന്നും പരിശോധന റിപ്പോര്‍ട്ടില്‍ മുറിവുള്ളതായി സൂചിപ്പിച്ചില്ലെന്നും കാണിച്ച് പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും വീണ്ടും പരാതി നല്‍കേണ്ടിവന്നു.

 മാര്‍ച്ച് 28 വരെ ഹോസ്പിറ്റലില്‍ തുടര്‍ന്ന അതിജീവിതയെ സ്വാധീനിക്കാനും കേസില്‍നിന്ന് പിന്മാറ്റാനും നീക്കങ്ങളുണ്ടായി. ഇക്കാര്യവും പരാതിയായി ഉന്നയിച്ചപ്പോള്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന് ആസ്യ എന്‍.കെ, ഷൈനി ജോസ്, ഷലൂജ വി., ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട് ഷൈമ പി.ഇ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെ അന്വേഷണ വിധേയമായി മാര്‍ച്ച് 23-ന്  സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, മെഡിക്കല്‍ കോളേജില്‍ തന്നെ രൂപീകരിച്ച അന്വേഷണ കമ്മിറ്റി ഇവര്‍ കുറ്റം ചെയ്തിട്ടില്ല എന്ന് റിപ്പോര്‍ട്ട് നല്‍കുകയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഉത്തരവ് പ്രകാരം മെയ് 31-ന് സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. സസ്പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ചുകൊണ്ടായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. തിരിച്ചെടുത്തതിനെതിരെ വീണ്ടും പരാതി നല്‍കി. ഇത് വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി ഇടപെട്ട് റദ്ദ് ചെയ്തു. കേസ് നടക്കുന്ന കാലയളവിലും പ്രതി മെഡിക്കല്‍ കോളേജില്‍ വന്നുപോകുന്നുണ്ടായിരുന്നു. ഇതിനെതിരെയും പരാതിപ്പെടേണ്ടിവന്നു. 

വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് നേരിട്ട് പോയി ആരോഗ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചു. വൈദ്യപരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ. പ്രീതി, സസ്പെന്‍ഷനിലായവരെ തിരിച്ചെടുത്ത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടാവുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകനാണ് ശശീന്ദ്രന്‍. രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ആരോഗ്യമന്ത്രി അതിജീവിതയെ അറിയിച്ചു. ഗുരുതരമായ ഒരു കുറ്റകൃത്യത്തിന് ഇരയാകേണ്ടിവന്നിട്ടും ഓരോ തവണയും തെറ്റ് തിരുത്താന്‍ വീണ്ടും വീണ്ടും പരാതിയും അപേക്ഷയുമായി കയറിയിറങ്ങുകയാണ് കഴിഞ്ഞ ആറുമാസമായി ഇവര്‍.

അതിജീവിത

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തനിക്ക് നേരിട്ട ദുരനുഭവം ഇവര്‍ പറയുന്നു: ''പതിനാല് വര്‍ഷത്തോളമായി തൈറോയ്ഡിന്റെ ചികിത്സ ചെയ്യുന്നുണ്ട്. ഇടയ്ക്ക് കുറച്ച് ഭേദമുണ്ടായിരുന്നു. പിന്നെയും കൂടിയപ്പോഴാണ് സര്‍ജറി തീരുമാനിച്ചത്. ആദ്യം മുതല്‍ മെഡിക്കല്‍ കോളേജില്‍ തന്നെയാണ് കാണിച്ചത്. ഞാന്‍ എന്ത് അസുഖം ഉണ്ടെങ്കിലും കുട്ടികള്‍ക്കായാലും മെഡിക്കല്‍ കോളേജില്‍ വരുന്ന ആളാണ്. സ്വകാര്യ ആശുപത്രികളില്‍ കാണിക്കാനുള്ള സാമ്പത്തികവും ഇല്ല, താല്പര്യവും തോന്നിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളെ തന്നെയല്ലേ നമ്മള്‍ ആശ്രയിക്കേണ്ടത്. എന്റെ വീട്ടില്‍നിന്ന് 20 മിനിറ്റ് ദൂരമേയുള്ളൂ മെഡിക്കല്‍ കോളേജിലേക്ക്. മെഡിക്കല്‍ കോളേജില്‍ എനിക്ക് നല്ല വിശ്വാസവുമായിരുന്നു. മൂന്നു കുട്ടികളാണ് എനിക്ക്. എല്ലാ ഡെലിവറിയും അവിടെ തന്നെയായിരുന്നു. ഇതുവരെ എനിക്കിങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. എന്റെ മോള്‍ക്ക് അസുഖം വന്നപ്പോഴൊക്കെ ഞാന്‍ ഒറ്റയ്ക്കായിരുന്നു അവിടെ നിന്നത്. രാത്രി ഏത് സമയത്തും ടെസ്റ്റിനും മറ്റുമായി പോകാനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തോടെ പോകാന്‍ കഴിയുന്ന ഒരു സ്ഥലമായിട്ടാണ് തോന്നിയത്. 

ഭയം കാര്‍ന്നുതിന്ന
മണിക്കൂറുകള്‍

2023 മാര്‍ച്ച് 13-നാണ് അഡ്മിറ്റായത്. 18-ന് രാവിലെയായിരുന്നു സര്‍ജറി. സര്‍ജറി കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഐ.സി.യു.വിലേക്ക് മാറ്റി. ഐ.സി.യു.വില്‍ വേറെയും രോഗികളുണ്ട്. നമുക്ക് അവരെ കാണാന്‍ പറ്റും. പല സ്റ്റേജിലുള്ള ആളുകളാണ്. അനസ്ത്യേഷ്യയുടെ ചെറിയ മയക്കം ഉണ്ടെങ്കിലും റിക്കവറി റൂമില്‍നിന്ന് ഐ.സി.യുവിലേക്ക് മാറ്റുന്ന സമയത്തുതന്നെ എനിക്ക് എല്ലാം അറിയാന്‍ പറ്റുന്നുണ്ടായിരുന്നു. ഭര്‍ത്താവും സഹോദരന്റെ ഭാര്യയും ഉണ്ടായിരുന്നു ആ സമയത്ത്. അവരെന്നോട് വേദനയുണ്ടോ എന്നൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ അതിന് ആംഗ്യംകൊണ്ട് മറുപടി കൊടുക്കുന്നുണ്ട്. സംസാരിക്കാനൊന്നും പറ്റുന്നില്ല.

ഈ അറ്റന്‍ഡര്‍ ഇവരോട് സംസാരിക്കുന്നതൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട്. ഇവര് മയക്കത്തിലായിരിക്കും, എന്ത് പറഞ്ഞാലും ഓര്‍മ്മയുണ്ടാവില്ല എന്നൊക്കെ ഇയാള്‍ പറയുന്നുണ്ട്. ഐ.സി.യു.വില്‍നിന്ന് ബെഡ് എടുത്ത് പുറത്തേക്ക് കൊണ്ടുവരുന്നത് ഇയാളാണ്. ഈ ബെഡിലേക്ക് മാറ്റിയതും ഇയാളാണ്. ഇയാള്‍ ഒറ്റയ്ക്കാണ് എന്നെ ഐ.സി.യു.വിലേക്ക് മാറ്റുന്നതും. ഒരു ലേഡിസ്റ്റാഫുപോലും ഇക്കാര്യത്തിനുണ്ടായില്ല. ഐ.സി.യു.വില്‍ ആ സമയം വേറൊരു രോഗി ക്രിട്ടിക്കലായിരുന്നു. ഡോക്ടര്‍മാരും നഴ്സുമാരും അതിന്റെ തിരക്കിലായിരുന്നു. അതൊക്കെ ഇയാള്‍ മനസ്സിലാക്കിയിട്ടുണ്ടാകണം. ഇയാള്‍ എന്നെ ചെയ്യുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ട്. പക്ഷേ, കയ്യോ കാലോ ചലിപ്പിക്കാനോ സംസാരിക്കാനോ ഒന്നും പറ്റാത്ത ഒരവസ്ഥയില്ലേ, അത് വല്ലാത്തൊരു അവസ്ഥയാണ്. നമുക്ക് ഒരാളോട് പറഞ്ഞ് മനസ്സിലാക്കാന്‍ പോലും പറ്റാത്ത ഒരവസ്ഥ. പലതും ചെയ്യാനും പ്രതികരിക്കാനും തോന്നിയെങ്കിലും ഒന്നിനും കഴിയാത്ത ഒരു സമയം. അതാണ് അയാള്‍ ആ സമയത്ത് ചെയ്തതും. നമ്മള്‍ ഒന്നുകൊണ്ടും പ്രതികരിക്കില്ല എന്ന് അയാള്‍ക്ക് അറിയാം.

കോഴിക്കോട് മെഡിക്കല്‍ കോളേജ്


 
എന്നെ ഇതൊക്കെ ചെയ്ത ശേഷം അയാള്‍ പുറത്തേക്ക് പോയി. പിന്നീട് എന്റെ വലതുഭാഗത്ത് ഒരു രോഗിയെ കൊണ്ടുവന്ന് കിടത്തി. അതിനുശേഷം എന്റെടുത്ത് വന്ന് എന്റെ കൈക്ക് പിടിച്ച് എന്താ മോളേ എന്നൊക്കെ ചോദിച്ചു. എനിക്ക് ബോധം ഉണ്ടോ എന്ന് അറിയാനായിരിക്കും. പിന്നെയും അയാള്‍ മുറിയില്‍നിന്നുപോയി തിരിച്ചുവന്നു. എന്റെ എതിര്‍വശത്തായുള്ള ഭാഗത്ത് അയാള്‍ വേറൊരു രോഗിയെ കൊണ്ടുവന്ന് കിടത്തി. എനിക്ക് കാണാം.  അപ്പോഴും അയാള്‍ എന്നെ നോക്കുന്നുണ്ട്. അയാള്‍ നോക്കുന്നത് കണ്ടപ്പോള്‍ എനിക്ക് പേടിയായി. എന്റെ ഇടത് ഭാഗത്തുള്ള രോഗിയുടെ അടുത്ത് ഒരു നഴ്സുണ്ടായിരുന്നു ആ സമയത്ത്. അവരെ ഞാന്‍ തൊട്ടുവിളിച്ച് ഇങ്ങനെ ആംഗ്യം കാണിച്ചു. സംസാരിക്കാന്‍ കഴിയില്ലല്ലോ. നഴ്സ് വേഗം എതിര്‍വശത്തുള്ള രോഗിയുടെ അടുത്തേക്ക് പോയി നോക്കി. ആ രോഗിയേയും അയാള്‍ മുണ്ട് മാറ്റി അതുപോലെ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്തിനാണ് അവരുടെ മുണ്ട് മാറ്റുന്നത് എന്ന് നഴ്സ് ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അപ്പോള്‍ അയാള്‍ പറഞ്ഞത്, യൂറിന്‍ ബാഗ് ഉണ്ടോ എന്ന് നോക്കിയതാണ് എന്നാണ്. എനിക്കിതൊക്കെ കേള്‍ക്കാം. അതും തൈറോയ്ഡിന്റെ പേഷ്യന്റായിരുന്നു. തൈറോയ്ഡ് പേഷ്യന്റിന് യൂറിന്‍ ബാഗ് ഉണ്ടാവില്ല എന്ന് അറിയില്ലേ എന്ന് നഴ്സ് ചോദിച്ചപ്പോള്‍ അയാള്‍ പുറത്തേക്ക് ഇറങ്ങിപ്പോകുകയും ചെയ്തു.
 
ഈ നഴ്സിനോട് ഞാന്‍ എന്നെ ചെയ്ത കാര്യവും ആംഗ്യത്തിലൂടെ പറഞ്ഞിട്ടുണ്ട്. പേടിക്കേണ്ട, ഇനി അയാള്‍ ഇങ്ങോട്ട് വരില്ല എന്നും പറഞ്ഞ് അവര്‍ എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. പക്ഷേ, അതിനപ്പുറം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ എന്റെ വീട്ടുകാരോട് പറയുകയോ ഒന്നും അവര്‍ ചെയ്തിട്ടില്ല. അത് അവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. എന്നെ ബാത്റൂമില്‍ കൊണ്ടുപോകാന്‍ എന്റെ ഉമ്മ വന്നിരുന്നു. ഞാന്‍ ഉമ്മയോട് ഇക്കാര്യം പറഞ്ഞെങ്കിലും ഉമ്മയ്ക്ക് അത് അത്ര മനസ്സിലായിട്ടില്ല. ഒന്നാമത് എനിക്ക് സംസാരിക്കാനും പറ്റില്ലല്ലോ.
എനിക്ക് നല്ല പേടി തോന്നിയതുകൊണ്ട് എന്നെ റൂമിലേക്ക് മാറ്റണം ഇവിടെ കിടക്കില്ല എന്ന് സിസ്റ്ററിനോട് പറഞ്ഞു. അങ്ങനെ അന്ന് രാത്രി 12 മണിയോടെ തന്നെ എന്നെ റൂമിലേക്ക് മാറ്റി. ശരിക്കും പറഞ്ഞാല്‍ സര്‍ജറി കഴിഞ്ഞതു മുതല്‍ ഞാന്‍ ഉറങ്ങിയിട്ടില്ലായിരുന്നു. കണ്ണടക്കാന്‍ പോലും പറ്റിയിട്ടില്ല. ഉള്ളില്‍ ഭയമായിരുന്നു. വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ തന്നെ ഞാന്‍ ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞു. പിറ്റേ ദിവസം തന്നെ പൊലീസില്‍ പരാതി കൊടുത്തു. പത്ത് ദിവസത്തോളം കഴിഞ്ഞാണ് ഡിസ്ചാര്‍ജായത്. പരാതി കൊടുത്തപ്പോള്‍ തന്നെ എ.സി.പി വന്നു മൊഴിയെടുത്തു. വൈകുന്നേരം ഇയാളുടെ ഫോട്ടോ കാണിക്കാന്‍ പൊലീസ് വന്നിരുന്നു. ഞാന്‍ ആളെ തിരിച്ചറിയുകയും ചെയ്തു. ആ ദിവസം അയാള്‍ സ്ഥലത്തില്ലായിരുന്നു. ടൂറിലായിരുന്നു. ടൂര്‍ കഴിഞ്ഞ് വന്നപ്പോഴാണ് അറസ്റ്റ് നടന്നത്.
 
അവിടെയുണ്ടായിരുന്ന നഴ്സിങ് സ്റ്റാഫെല്ലാം കണ്ട കാര്യങ്ങളെല്ലാം കൃത്യമായി മൊഴി കൊടുത്തിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധന നടത്തിയ ഡോ. പ്രീതിയാണ് എതിരായി റിപ്പോര്‍ട്ട് നല്‍കിയത്. 20-ാം തീയതിയാണ് വൈദ്യപരിശോധന നടത്തിയത്. മുറിവൊക്കെ കണ്ടിട്ടും അവരതൊന്നും രേഖപ്പെടുത്തിയില്ല. വൈദ്യപരിശോധനയ്ക്കൊക്കെ ശേഷമാണ് അവിടത്തെ ചില ജീവനക്കാര്‍ വന്ന് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. പൈസ എന്തെങ്കിലും തരാം, അയാള്‍ക്ക് കുടുംബമുണ്ട്, മകളുടെ കല്യാണം അടുത്തിരിക്കുകയാണ് കേസിന് പോവരുത് എന്നൊക്കെയാണ് അവരെന്നോട് പറഞ്ഞത്. ഞാന്‍ അവരോടൊന്നും സംസാരിച്ചില്ല. എനിക്ക് തീരെ വയ്യായിരുന്നു. ആദ്യം രണ്ട് പേരാണ് വന്ന് സംസാരിച്ചത്. അതുകഴിഞ്ഞ് അവര്‍ എന്റെ ഭര്‍ത്താവിന്റെ അടുത്തേക്കു പോയി. ഭര്‍ത്താവും എന്റെ സഹോദരനും ഉണ്ട്. അവരോടും ഇതേ കാര്യങ്ങള്‍ പറഞ്ഞു. നിങ്ങളുടെ വീട്ടിലെ ആരെയെങ്കിലും ഇങ്ങനെ ചെയ്ത് കുറച്ച് പൈസ തന്നാല്‍ മതിയാകുമോ എന്ന് അവര്‍ തിരിച്ചു ചോദിച്ചപ്പോള്‍ ആ ജീവനക്കാര്‍ ഇറങ്ങിപ്പോയി.
 
അതിനുശേഷം വന്ന സ്റ്റാഫ് സംസാരിച്ചപ്പോഴാണ് എനിക്ക് സ്ത്രീകളോടുപോലും പുച്ഛം തോന്നിപ്പോയത്. ''നിങ്ങളുടെ ഭര്‍ത്താവ് ഇങ്ങനെയൊക്കെ ചെയ്യുന്നതല്ലേ, പിന്നെ ഇയാള്‍ ചെയ്തതുകൊണ്ട് എന്താ കുഴപ്പം'' എന്നാണ് ആ സ്ത്രീ ചോദിച്ചത്. അവരുടെ സംസാരം കേട്ടപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി. എനിക്കൊന്നും സംസാരിക്കാന്‍ പറ്റിയില്ല. ഭയങ്കര വിഷമം തോന്നി. പിന്നീട് വന്നയാള്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ കളവ് പറഞ്ഞതല്ലേ എന്നാണ്. എനിക്കയാളോട് ഒരു ദേഷ്യവുമില്ല, അറിയുകയുമില്ല, പിന്നെന്തിന് ഞാന്‍ കളവ് പറയണം എന്ന് ഞാനും ചോദിച്ചു. 
എന്റെ ഭര്‍ത്താവിനോട് കേസ് കൊടുക്കണം എന്ന് പറഞ്ഞ സമയത്ത് അതിന്റെ ബുദ്ധിമുട്ടുകളൊക്കെ അദ്ദേഹം പറഞ്ഞുതന്നു. കേസ് ആയാല്‍ അതിന്റെ പിന്നില്‍ നമ്മള്‍ കുറേ നടക്കേണ്ടിവരും. മാധ്യമങ്ങളുടെ മുന്നില്‍ പോവേണ്ടിവരും. പല ഇഷ്യൂസും ഉണ്ടാവും. പക്ഷേ, ആ സമയത്ത് എനിക്കതൊന്നും പ്രശ്നമല്ലായിരുന്നു. എന്റെ മനസ്സില്‍ അപ്പോള്‍ ഉണ്ടായത് എന്റെ ഉമ്മയുടേയും മകളുടേയും മുഖമാണ്.  മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് പറയുന്നു എന്ന് ഞാന്‍ ചിന്തിക്കുന്നില്ല, ഇനി ഇതൊരാള്‍ക്ക് സംഭവിക്കരുത് എന്നുമാത്രമാണ് ചിന്തിച്ചത്. ഞാന്‍ അത്രയും വേദന സഹിച്ചിട്ടുണ്ട്. ഒരാളോടും എനിക്കത് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല. ക്രൂരമായിട്ടാണ് അയാളെന്നോട് പെരുമാറിയത്. എനിക്ക് അപമാനമാണുണ്ടായത്. എന്റെ ശരീരത്തെ അയാള്‍ അപമാനിച്ചു. അതിലും കൂടുതലായിരുന്നു വേദന. ആ സമയത്ത് ഞാന്‍ വേദന അറിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് നീറ്റലും പുകച്ചിലും ആയിരുന്നു. മൂത്രം ഒഴിക്കാന്‍ പോലും പറ്റാത്ത പോലെ. വെള്ളം തട്ടുമ്പോള്‍ പുകച്ചിലായിരുന്നു. ആ മുറിവൊക്കെ കണ്ടിട്ടും അതൊന്നും ഡോക്ടര്‍ രേഖപ്പെടുത്തിയില്ല. ഈ ഡോക്ടര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതും. വന്നപ്പോള്‍തന്നെ ദേഷ്യപ്പെട്ടപോലെയാണ്. നമ്മള്‍ പറയുന്നത് കേള്‍ക്കാനുള്ള ഒരു മനസ്സ് പോലും ഇല്ല. 

വനിതാ കമ്മിഷനിലും പരാതി കൊടുത്തിരുന്നു. എന്നെ അദാലത്തില്‍ ഹിയറിങ്ങിന് വിളിപ്പിക്കുകയായിരുന്നു. അത് ഞാന്‍ പബ്ലിക്കായി പറഞ്ഞപ്പോള്‍ അവര്‍ക്ക് ദേഷ്യമായി മാറി. ഞാന്‍ അങ്ങനെ മീഡിയയോട് സംസാരിച്ചത് അവര്‍ക്ക് ഇഷ്ടമായില്ല. ഹോസ്പിറ്റലിലുള്ള സമയത്ത് മന്ത്രി വീണാ ജോര്‍ജ് വിളിച്ച് കൂടെയുണ്ട് എന്ന രീതിയില്‍ സംസാരിച്ചിരുന്നു. പക്ഷേ, കേസ് ഈ രീതിയില്‍ പോകുന്നത് കണ്ടിട്ടാണ് നേരിട്ട് തിരുവനന്തപുരത്ത് പോയി കണ്ടത്. അന്നും പോസിറ്റീവായിട്ടാണ് സംസാരിച്ചത്.
 
ഹോസ്പിറ്റല്‍ ജീവനക്കാര്‍ അവരുടെ ആളുകളെ സംരക്ഷിക്കാനല്ലേ നോക്കുള്ളൂ. പാര്‍ട്ടി പിന്‍ബലത്തില്‍ ജോലിക്ക് കേറിയ ആളുകള്‍ക്ക് പാര്‍ട്ടി സംരക്ഷണം കൊടുക്കുന്ന രീതിയുണ്ട് എന്ന് തോന്നുന്നു. അവര്‍ ആദ്യമൊക്കെ വിചാരിച്ചത് ഞാന്‍ പാവപ്പെട്ട ഒരാളാണ്, അധികം വിദ്യാഭ്യാസമൊന്നുമില്ല, ഈ കേസുമായി അധികം മുന്നോട്ടുപോകില്ല എന്നൊക്കെയാണ്. പരാതി കൊടുത്തെങ്കിലും തുടര്‍നടപടികള്‍ക്കൊന്നും ഞാന്‍ നില്‍ക്കില്ല എന്നായിരുന്നു അവരുടെ ഇടയിലുണ്ടായ സംസാരം എന്ന് ഞാന്‍ അറിഞ്ഞിരുന്നു. തിരുവനന്തപുരം വരെ ഇതിനായി പോകും എന്നൊന്നും അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കോഴിക്കോട് ജില്ല വിട്ട് ആദ്യമായി പുറത്തേക്കു പോകുന്നത് ഈ കാര്യത്തിനുവേണ്ടിയാണ്.

 
സാമ്പത്തിക ചെലവുകളുണ്ട് ഇതിന്റെ പിന്നില്‍ നടക്കാന്‍. ഞങ്ങള്‍ സാമ്പത്തികമായി നല്ല നിലയിലൊന്നും ഉള്ള ആളുകളല്ല. എന്നിട്ടും ഇതിനുവേണ്ടി പോകുകയാണ്. ഒരു ഭാഗത്തുനിന്നും നമുക്കൊരു സഹായം എന്നു പറയാനില്ല. വനിതാകമ്മിഷന്‍ പോലും ഇടപെടുന്നത് ആ രീതിയിലാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നല്ലേ എനിക്ക് ഇത് നേരിടേണ്ടിവന്നത്. അവരുടെ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്ചയും അവര്‍ അംഗീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഞാന്‍ കടന്നുപോയത് വല്ലാത്തൊരു ഘട്ടത്തിലൂടെയായിരുന്നു.
 
ഈ അഞ്ചുപേര്‍ എന്റെടുത്ത് വന്ന് ഇത്ര ധൈര്യത്തില്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ഇത് ആദ്യത്തെ സംഭവമാണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇതിന് മുന്‍പും ഇതുപോലെ സംഭവിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്തിട്ടുണ്ടാകാം.
 
അനസ്തേഷ്യ കൊടുത്ത സമയമാണല്ലോ. നമുക്ക് തോന്നിയതാണോ എന്നൊക്കെയുള്ള സംശയമുണ്ടാകാം. എന്നോട് ചില ആളുകള്‍ ഇത് ചോദിച്ചിട്ടുമുണ്ട്. തോന്നലില്‍ ശരീരത്തില്‍ മുറിവ് സംഭവിക്കില്ലല്ലോ എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സമ്മര്‍ദ്ദമുണ്ടാകും. ചില റിപ്പോര്‍ട്ടുകള്‍ എതിരാകുന്നത് അതുകൊണ്ടാവാം. ആരെയും കുറ്റപ്പെടുത്തുന്നില്ല. ഞാന്‍ എപ്പോഴും ബോള്‍ഡായി നില്‍ക്കുന്ന ഒരാളാണ്. പക്ഷേ, ഇപ്പോള്‍ പേടിയും ഉണ്ട്. അയാള്‍ പാര്‍ട്ടിയുടെ പിന്‍ബലമുള്ള ഒരാളാണ്. പേടിയോടെ തന്നെയാണ് ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്.
 

]]>
ഇങ്ങോട്ട് വിളിച്ച് പണം കടം തരും; പല ഇരട്ടി തിരിച്ചടച്ചാലും എവിടെയോ ഇരുന്നു ചോദ്യങ്ങള്‍, ഭീഷണി...https://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/10/fake-apps-online-money-scam-189080.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/10/fake-apps-online-money-scam-189080.html#comments6f871ca4-628d-44fe-9092-5126bf309b11Tue, 10 Oct 2023 08:25:00 +00002023-10-10T08:25:00.000Zmigrator/api/author/1895920money,വായ്പ,online scam,തട്ടിപ്പു സംഘം,Fake appsറിപ്പോർട്ട് ടക്കെണിയുടെ പല ഘട്ടങ്ങള്‍ നേരിട്ട കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഇതൊരു പുതിയ ഘട്ടമാണ്. ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ വഴി കടമെടുക്കുന്നവര്‍ പല ഇരട്ടി തിരിച്ചടച്ചിട്ടും പിന്നെയും എവിടെയോ ഇരുന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുന്നവരുടെ ഇരകളായി മാറുന്നു. ഒരു വായ്പയുടെ പേരില്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്ര ക്രൂരമായി വേട്ടയാടുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം? തല വെട്ടിയൊട്ടിച്ച നഗ്‌നചിത്രം പ്രചരിച്ചാല്‍ മാനം പോകുമെന്ന് പേടിക്കുന്നവര്‍ക്ക് കേരളം നല്‍കേണ്ട കരുതല്‍ ഏതുവിധം?
...

ഇങ്ങോട്ടു വിളിച്ച് ആവശ്യക്കാര്‍ക്ക് പണം കടം തന്നിട്ട് അമിത തിരിച്ചടവ് മുടങ്ങിയപ്പോള്‍ നഗ്‌നചിത്രങ്ങളില്‍ തലമാറ്റി ഒട്ടിച്ച് അയച്ചു ഭീഷണിപ്പെടുത്തിയവര്‍ക്ക് തിരുവനന്തപുരത്തെ തീരദേശ ജനത കൊടുത്ത കിടിലന്‍ പണിയാണ് മറുപടി. ആശയം പൊലീസിന്റേത്; ഗംഭീരമായി നടപ്പാക്കിയത് സ്ത്രീകളുടേയും വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും കൂട്ടായ്മകള്‍. വാങ്ങിയ പണവും കൂടുതലും തിരിച്ചുകൊടുത്തിട്ടും വലിയ പലിശ ചേര്‍ത്ത് പിന്നെയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു; അങ്ങനെ കൊടുക്കാതിരുന്നപ്പോഴാണ് ഭീഷണി തുടങ്ങിയത്. ഇതോടെ ഇതേ ലോണ്‍ ആപ്പുകളില്‍നിന്ന് പ്രദേശത്തെ നിരവധിയാളുകള്‍ വായ്പയെടുക്കാന്‍ തുടങ്ങി; പക്ഷേ, തിരിച്ചടച്ചില്ല. ചോദ്യവും പറച്ചിലും പതിവു ഭീഷണിയുമായപ്പോള്‍ നാട്ടുകാര്‍ ഒന്നൊന്നായി പൊലീസില്‍ പരാതി കൊടുത്തു. ഭാര്യയുടേയും മകളുടേയും മറ്റും നഗ്‌നചിത്രങ്ങള്‍ നാട്ടുകാര്‍ക്ക് അയയ്ക്കുമെന്ന സന്ദേശം വന്ന വാട്സാപ്പ് നമ്പറുകളിലേക്ക് ഈ പരാതികള്‍ക്ക് പൊലീസ് നല്‍കിയ രസീതാണ് തിരിച്ചുകൊടുത്തത്. ഫോട്ടോ ഇട്ടോ, ഞങ്ങള്‍ ബാക്കി നോക്കിക്കൊള്ളാം എന്നു തന്റേടത്തോടെ പറയുകയും ചെയ്തു. പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ട് എന്ന സന്ദേശവും കൊടുത്തു. ഇതൊരു 'മാസ് മൂവ്മെന്റ്' ആയതോടെ തട്ടിപ്പുകാര്‍ പെട്ടു. ഭീഷണി വിളികളും സന്ദേശങ്ങളും നിന്നു. ക്രമേണ പരാതികള്‍ കുറഞ്ഞുവരികയും ചെയ്തു. ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ തിരുവനന്തപുരം സിറ്റിലെ ക്രമസമാധാന ചുമതലയുള്ള മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ വി. അജിത്തും സഹപ്രവര്‍ത്തകരുമാണ് പ്രതിസന്ധിഘട്ടത്തില്‍ നാട്ടുകാര്‍ക്ക് ധൈര്യം കൊടുത്തു കൂടെ നിന്നത്. പൊലീസിന്റെ ഉപദേശമനുസരിച്ചു മാത്രമാണ് ഓരോ ഘട്ടത്തിലും ആളുകള്‍ പ്രവര്‍ത്തിച്ചത്. വിളികള്‍ വന്ന നമ്പറുകളുടെ വിലാസം ഝാര്‍ഖണ്ഡിലും യു. പിയിലും മറ്റുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഓണ്‍ലൈന്‍ വായ്പാ സംഘങ്ങളും അവരുടെ ചതിക്കുഴികളും കേരളത്തില്‍ നിരവധി ആളുകളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും പലരുടേയും ജീവനെടുക്കുകയും ചെയ്യുമ്പോഴാണ് 'ഈ മാതൃക' പ്രസക്തമാകുന്നത്. മുഖമില്ലാത്ത, നേരിട്ടു വരാത്തവരുടെ നിയമവിരുദ്ധ ഇടപെടലുകളെ ചെറുത്തുതോല്‍പിക്കാനൊരു വഴി പരീക്ഷിച്ചു വിജയിക്കുകയായിരുന്നു അവര്‍. പക്ഷേ, എല്ലായിടത്തും എപ്പോഴും ഈ രീതി വിജയിക്കണമെന്നില്ല; പരീക്ഷിക്കാന്‍ പോലും സാവകാശം കിട്ടണമെന്നുമില്ല. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പലതരം ഇരകളുടെ കണ്ണീര്‍ വീഴുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍, പരിചയമില്ലാത്തവര്‍ക്ക് സ്വന്തം വ്യക്തിഗത വിവരങ്ങളും അവയുടെ രേഖകളും ഫോണ്‍വഴി നല്‍കി പണം സ്വീകരിക്കാന്‍ തയ്യാറാകുന്നതിന്റെ കൂടുതല്‍ ദുരന്തഫലങ്ങള്‍ ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുന്നതേയുള്ളു.

കേരളത്തിലെ നിരവധി കുടുംബങ്ങളെ വേട്ടയാടുകയും ജീവനെടുക്കുകയും ചെയ്ത ബ്ലേഡ് മാഫിയക്കെതിരെ കുറേയൊക്കെ ശക്തമായ നടപടികളെടുക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നു. ഒരു വശത്ത് പൊലീസും ബ്ലേഡുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടിനെക്കുറിച്ചുള്ള പരാതികള്‍ വരുമ്പോഴും ബഹുഭൂരിപക്ഷം അങ്ങനെയായിരുന്നില്ല. അവര്‍ ശക്തമായ നിയമനടപടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ഓപ്പറേഷന്‍ കുബേരപോലുള്ള നടപടികള്‍ ഉദാഹരണം. പക്ഷേ, പഴയതുപോലെ വ്യാപകമല്ലെങ്കിലും ബ്ലേഡുകാര്‍ ഇപ്പോഴും കേരളത്തില്‍ സജീവമാണ്; ഭീഷണിയും ഗൂണ്ടായിസവുമൊക്കെ ഇടയ്‌ക്കെങ്കിലും പുറത്തുവരുന്നുമുണ്ട്. 

കടമക്കുടിയിൽ ആത്മഹത്യ ചെയ്ത നിജോയും കുടുംബവും

കടമക്കുടിയിലെ ദുരന്തം 

സെപ്റ്റംബര്‍ 13-നാണ് എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബം ജീവിതം അവസാനിപ്പിച്ചത്. കാരണം ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകാരുടെ ഭീഷണിയും മാനംകെടുത്തലും. 39 വയസ്സുള്ള നിജോ, ഭാര്യ ശില്പ (29), മക്കള്‍ ഏയ്ഞ്ചല്‍ (7), ആരോണ്‍ (5) എന്നിവരുള്‍പ്പെട്ട കുടുംബത്തിന്റെ വിയോഗം കേരളത്തെ ഞെട്ടിച്ചു എന്നു പറയുന്നത് ശരിയായിരിക്കില്ല. കാരണം, കാരണങ്ങള്‍ പലതാണെങ്കിലും കുടുംബങ്ങളുടെ കൂട്ട ആത്മഹത്യകള്‍ മിക്കപ്പോഴും കാണുകയാണ്. അതില്‍തന്നെ ഒട്ടുമിക്ക സംഭവങ്ങളിലേയും പോലെ മക്കളെ കൊന്ന് അച്ഛനും അമ്മയും മരിക്കുകയാണ് ചെയ്തത്. ഓണ്‍ലൈന്‍ വായ്പ എടുത്തവരും അതിന്റെ പ്രത്യാഘാതം പലവിധത്തില്‍ അനുഭവിക്കുന്നവരുമായ നിരവധിയാളുകള്‍ ഉണ്ട് എന്നത് പുതിയ ഒരു അറിവു പോലെ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങി. എന്നാല്‍ കൊവിഡ് മഹാമാരി തുടങ്ങിയ 2019 ഡിസംബറിനു ശേഷം എണ്ണം വളരെ കൂടിയെങ്കിലും അതിനു മുന്‍പേ തന്നെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സജീവമാണ്. നിരവധിയാളുകള്‍ കുടുങ്ങുകയും കുഴപ്പത്തിലാവുകയും ചെയ്തിട്ടുണ്ട്. കുറേപ്പേര്‍ പൊലീസില്‍ പരാതി കൊടുത്തു; എല്ലാവരുമല്ല. കിട്ടിയ പരാതികളില്‍തന്നെ വളരെക്കുറച്ചെണ്ണത്തില്‍ മാത്രമേ പൊലീസിന് അന്വേഷണം കുറച്ചെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളു. അന്വേഷണം പാതിവഴിക്കെന്നല്ല, തുടങ്ങുമ്പോള്‍തന്നെ നിന്നു പോകുന്നതിന്റെ പ്രധാന കാരണം, വായ്പ കൊടുക്കാമെന്നു പ്രലോഭിപ്പിച്ചു വിളിച്ചവരും വായ്പയ്ക്കായി ആളുകള്‍ അപേക്ഷയും വ്യക്തിഗത വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്തുകൊടുത്ത ആപ്പുകള്‍ക്കു പിന്നിലുള്ളവരും കേരളത്തിലോ ഇന്ത്യയില്‍പോലുമോ അല്ല ഉള്ളത് എന്നതാണ്. ആപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് വിദേശത്തുനിന്നാണ്. അവരുടെ ഇന്ത്യയിലേയോ കേരളത്തിലേയോ ബന്ധങ്ങള്‍ കൃത്യമായി കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. പക്ഷേ, കഴിയാതെ വരില്ലെന്നും പിടികൂടാനുള്ള ശ്രമം വിജയിക്കുമെന്നുമുള്ള പ്രതീക്ഷയില്‍ നീങ്ങുകയാണ് പൊലീസ്. 

നിജോ വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായായിരുന്നു. കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശില്‍പയുടെ മുഖമുള്ള നഗ്‌നചിത്രങ്ങള്‍ അവര്‍ക്കും രണ്ടുപേരുടേയും സുഹൃത്തുക്കള്‍ക്കും അയച്ചു. വായ്പയെടുത്തത് നിജോ ആണെങ്കിലും അയാളുടെ നമ്പറില്‍നിന്ന് ശില്പയുടെ ഉള്‍പ്പെടെ ഫോണ്‍ കോണ്ടാക്ടിലെ മുഴുവന്‍ നമ്പറുകളും ഫോണിലെ ചിത്രങ്ങളും വാട്സാപ്പ് ഡി.പികളും മറ്റും തട്ടിപ്പു സംഘം സംഘടിപ്പിച്ചിരുന്നു എന്നാണ് പൊലീസിനു മനസ്സിലായത്. ഇത്തരം സംഘങ്ങള്‍ ഇങ്ങനെ ആയിരക്കണക്കിനാളുകള്‍ക്ക് വായ്പ കൊടുക്കുകയും പല ഇരട്ടി തിരിച്ചുവാങ്ങുകയും തിരിച്ചടവ് മുടങ്ങിയാല്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുണ്ടെന്നും സംശയിക്കുന്നു. പരാതികള്‍ തന്നെ ആയിരത്തിലേറെയാണ്. പരാതി നല്‍കാത്തവര്‍ അതിലുമേറെയും. കടമക്കുടിക്കു പിന്നാലെ നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ വയനാട്ടില്‍ ഒരു മരണം കൂടി ഉണ്ടായി. 
 
 

ആത്മഹത്യ ചെയ്ത അജയരാജ്

5000 രൂപയ്ക്ക് ഒരു ജീവന്‍ 

വയനാട്ടില്‍ പൂതാടി താഴെമുണ്ടയിലാണ് 44-കാരന്‍ അജയരാജ് മരിച്ചത്. അയ്യപ്പ ക്ഷേത്രത്തിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. വൃക്ക രോഗത്തിനു ചികിത്സയിലായിരുന്നു. വ്യക്തികളില്‍നിന്നും ബാങ്കില്‍നിന്നുമൊക്കെയായി എട്ടു ലക്ഷത്തോളം രൂപ വായ്പയെടുത്ത് ചികിത്സിച്ചു. ഭാര്യയും രോഗിയായതോടെ പണത്തിന് ആവശ്യങ്ങള്‍ കൂടി. അങ്ങനെയാണ് ലോണ്‍ ആപ്പു വഴി വായ്പ എടുത്തത്. ഇത് വീട്ടുകാര്‍ പിന്നീടാണ് അറിഞ്ഞത്. തിരിച്ചടവു മുടങ്ങിയതോടെ അവരുടെ ഭീഷണിയുണ്ടായി. അതോടെയാണ് ഭാര്യയും മറ്റും അറിഞ്ഞത്. ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണ് മരണകാരണം എന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 

അജയരാജിന്റെ മകന്റെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍നിന്ന് പെണ്‍സുഹൃത്തിന്റെ നമ്പര്‍ എടുത്ത് പെണ്‍കുട്ടിയുടേയും അജയരാജിന്റേയും ചിത്രങ്ങള്‍ ചേര്‍ത്ത് അശ്ലീല ചിത്രമാക്കി രൂപം മാറ്റിയിട്ടുണ്ടെന്നും അത് പെണ്‍കുട്ടിക്കുള്‍പ്പെടെ അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയത്രേ. ഉടന്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ കോണ്‍ടാക്ട് ലിസ്റ്റിലെ 570 പേര്‍ക്ക് ചിത്രങ്ങള്‍ അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. സഹോദരന്‍ ജയരാജന്‍ പിന്നീട് പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞതാണ് ഇത്. അജയരാജ് മരിച്ചതിന്റെ പിറ്റേന്ന് ജയരാജന്റെ ഫോണിലേക്കും ആപ്പുകാരുടെ വിളി വന്നിരുന്നു. മൂന്നു സുഹൃത്തുക്കളുടെ ഫോണിലേക്ക് നഗ്‌നചിത്രങ്ങളും വന്നു. ഇതോടെയാണ് മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. ഈ നമ്പറിലേക്ക് അജയരാജന്‍ മരിച്ച വിവരം അറിയിച്ചപ്പോള്‍ 'ഗുഡ് ജോക്ക്' എന്നായിരുന്നു പ്രതികരണം. ആപ്പു വഴി 5000 രൂപ കടമെടുത്തതായാണ് അജയരാജിന്റെ ഫോണിലെ വിവരങ്ങളില്‍നിന്നു മനസ്സിലായത്. 

ഇതിനു മുന്‍പാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് വിദ്യാര്‍ത്ഥികളെ കരുവാക്കിയതും പുറത്തുവന്നത്. കോഴിക്കോട് എളേറ്റില്‍ വട്ടോളിക്കാരായ നാല് ഐ.ടി.ഐ വിദ്യാര്‍ത്ഥികളെയാണ് കേരളത്തിനു പുറത്തുള്ളവര്‍ എന്നു കരുതുന്ന സംഘം പ്രലോഭിപ്പിച്ച് തങ്ങളുടെ ശൃംഖലയുടെ ഭാഗമാക്കാന്‍ ശ്രമിച്ചത്. അവരുടെ അക്കൗണ്ടുകള്‍ വഴി 25 ലക്ഷം രൂപയോളം ഇടപാട് നടത്തുകയും ചെയ്തു. സ്വകാര്യ ബാങ്കിന്റെ കുന്ദമംഗലം ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് ഇവ. രാജസ്ഥാന്‍ പൊലീസാണ് തട്ടിപ്പ് കണ്ടെത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധസംഘടനയുടെ ഇടപാടുകള്‍ക്കുവേണ്ടി എന്നു പറഞ്ഞാണ് വിദ്യാര്‍ത്ഥികളില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയത്. ഇവരുടെ പേരില്‍ അക്കൗണ്ട് തുടങ്ങി തട്ടിപ്പുസംഘത്തിന്റെ ഏജന്റും നാട്ടുകാരനുമായ മറ്റൊരാള്‍ ഉപയോഗിക്കുകയായിരുന്നു. ഇതിനു പ്രതിഫലമായി കുട്ടികള്‍ക്ക് 3000 രൂപയും കൊടുത്തു. പേടിക്കാനൊന്നുമില്ലെന്നും എന്‍.ജി.ഒയില്‍ ജോലി കിട്ടുമെന്നും തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പ്രേരിപ്പിച്ചത് ഇയാള്‍ തന്നെ. രാജസ്ഥാന്‍ പൊലീസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് കേരള പൊലീസ് സംഗതി അറിയുന്നതും വിദ്യാര്‍ത്ഥികള്‍ ഗൗരവം മനസ്സിലാക്കുന്നതും. രാജസ്ഥാനിലെ കോട്ട പൊലീസും കോഴിക്കോട് കൊടുവള്ളി പൊലീസും ചേര്‍ന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. താമരശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മറ്റും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതുപക്ഷേ, ഇപ്പോഴത്തെ തട്ടിപ്പിന്റെ കാര്യത്തിലല്ല. നേരത്തേ പുറത്തുവന്ന ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് അന്വേഷിക്കുന്നതിനാണ് ആദ്യ പരിഗണന. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി ഒരുകോടി നഷ്ടപ്പെട്ടത് കൊല്ലം സ്വദേശിക്കാണ്. ചൈനക്കാരാണ് തട്ടിപ്പിനു പിന്നിലെന്നും ചൈനയിലെ ബാങ്കുകളിലേക്കാണ് പണം പോയതെന്നും കണ്ടെത്തിയിരുന്നു. ''ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ സാങ്കേതികമായി വേണ്ടത് വിവിധ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ ചേര്‍ന്നുള്ള അന്വേഷണമാണ്. പക്ഷേ, അത് പ്രായോഗികമായി എത്രത്തോളം സാധ്യമാകും എന്നറിയില്ല; എന്തായാലും എളുപ്പമല്ല'' ശ്രദ്ധ നേടിയ സൈബര്‍ ക്രൈം അന്വേഷക ധന്യാ മേനോന്‍ പറയുന്നു. 

അതേസമയം, ഇന്റര്‍പോള്‍ ഏറ്റെടുക്കുന്നു എന്നൊക്കെ പറയുന്നതിനു പിന്നില്‍ പലപ്പോഴും തെറ്റിദ്ധാരണകളാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്റര്‍പോള്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഒരു ഏകോപിപ്പിക്കല്‍ സംവിധാനമാണ്. ഉദാഹരണത്തിന്, ഇന്ത്യ അന്വേഷിക്കുന്ന ഒരു കുറ്റവാളി ഇന്റര്‍പോള്‍ അംഗമായ ഏതെങ്കിലും രാജ്യത്ത് ഉണ്ടെങ്കില്‍ അത് ഇന്റര്‍പോള്‍ വഴി അവിടുത്തെ പൊലീസിനെ അലെര്‍ട്ട് ചെയ്യാം. അങ്ങനെയാണ് പിടിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട ബന്ധവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. അവിടെയുള്ള ഒരു സംഘം വിദഗ്ദ്ധ പൊലീസ് ഉദ്യോഗസ്ഥര്‍ ഈ കേസിനു പിറകെ പോയി അന്താരാഷ്ട്ര ക്രിമിനലിനെ പിടികൂടുക എന്നതൊന്നും സാധാരണഗതിയില്‍ നടക്കാറില്ല. ആവശ്യക്കാരായ രാജ്യം സ്വന്തം അഭിമാനപ്രശ്‌നമായി എടുത്ത് അതിശക്തമായി ഇടപെടുന്ന വളരെ അപൂര്‍വ്വം കേസുകളില്‍ മാത്രമാണ് അത്തരം ഇടപെടലുകള്‍ നടക്കാറ്. കേരളത്തില്‍ ക്രൈംബ്രാഞ്ചാണ് സി.ബി.ഐയുമായി കേസുകള്‍ ഏകോപിപ്പിക്കുന്നത്; സി.ബി.ഐയാണ് ഇന്റര്‍പോളുമായുള്ള ഏകോപന ചുമതലയുള്ള ഇന്ത്യയിലെ അന്വേഷണ ഏജന്‍സി. ഇന്ത്യയ്ക്കുള്ളില്‍തന്നെ അന്വേഷണം ഏകോപിപ്പിക്കുക അനായാസം ചെയ്യാവുന്ന കാര്യമല്ല. മറ്റു സംസ്ഥാനങ്ങളില്‍ വേരുകളുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രക്ഷപ്പെടുന്നത് ഉദാഹരണമാണ്. പക്ഷേ, എല്ലാ കുറ്റവാളികളും രക്ഷപ്പെടുന്നില്ല. ഇവിടുത്തെ അന്വേഷണ ഏജന്‍സികള്‍ നിരന്തര അന്വേഷണത്തിലുള്ളതാണ് കാരണം. രാജ്യത്തിനു പുറത്തുള്ള കുറ്റവാളികള്‍ ഉള്‍പ്പെട്ട കേസുകളിലെ മറ്റൊരു പ്രശ്‌നം, ഒരു കുടുംബം ഒന്നടങ്കം ഇല്ലാതെയാകുന്നതും ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന യുവാവ് ആത്മഹത്യ ചെയ്യുന്നതുമൊക്കെ നമുക്ക് വലിയ ദുരന്തങ്ങളാണെങ്കിലും ഒരു അന്താരാഷ്ട്ര ഏജന്‍സിക്കു മുന്നില്‍ അതൊരു വലിയ സംഭവമായിക്കൊള്ളമെന്നില്ല എന്നതാണ്.

വണ്‍, ടൂ, ത്രീ... തട്ടിപ്പുകള്‍ പലവിധം

കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ കൂടിവരുന്നതിനേക്കുറിച്ച് പൊലീസ് പ്രാഥമികമായി വിശദമായിത്തന്നെ അന്വേഷണം നടത്തുകയും വിവിധ ഇനം തട്ടിപ്പുകളെക്കുറിച്ചു പ്രത്യേകം പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ മുകളിലേക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തൊഴില്‍ തട്ടിപ്പ്, ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്, ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ്, ഹണിട്രാപ്പ്, ഒഎല്‍എക്സ് തട്ടിപ്പ് എന്നിവയാണ് കൂടുതലായി കണ്ടുവരുന്നത്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളില്‍ വഞ്ചിക്കപ്പെട്ട് ഇരയാകുന്നത് സ്ത്രീകളാണ്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലിചെയ്ത് വരുമാനം നേടാം എന്ന് കരുതിയാണ് സ്ത്രീകള്‍ ഇത്തരം ജോലികള്‍ തേടി പോകുന്നതും തട്ടിപ്പിനിരയാകുന്നതും.

ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ട് ചൂഷണം ചെയ്താണ് ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ നടത്തുന്നത്. തട്ടിപ്പുകാര്‍ നിര്‍മ്മിച്ചിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളിലെ ലിങ്കുകള്‍ വഴിയോ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയോ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും തട്ടിപ്പുകാര്‍ക്കു ഫോണിലേക്ക് 'യൂസര്‍ ആക്‌സസ്സ്' ലഭിക്കുകയും ചെയ്യും. ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ മറ്റു വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവ ഇതുവഴി കിട്ടുകയും ചെയ്യുന്നു. വായ്പയ്ക്കു വലിയ പലിശ ഈടാക്കുന്ന ഇത്തരം ആപ്പുകള്‍ വായ്പയുടെ തിരിച്ചടവ് മുടങ്ങിയാലും മുതലും പലിശയും തിരിച്ചടച്ചു തീര്‍ന്നാല്‍ പോലും പിന്നെയും പണം ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളും പലതരത്തില്‍ മോശമായി എഡിറ്റ് ചെയ്ത ഫോട്ടോയും ഫോണിലുള്ള മറ്റു നമ്പറുകളിലേക്ക് അയച്ചുകൊടുത്ത് അപകീര്‍ത്തിപ്പെടുത്തും. കൂടുതല്‍ തിരിച്ചടവിനായി ഭീഷണിപ്പെടുത്തുകയും ചെയ്യും.

ഇ-മെയില്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റും കിട്ടുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ, ബാങ്കിങ് വിവരങ്ങളും മറ്റു ഡേറ്റകളും തട്ടിപ്പുകാരുടെ കയ്യിലെത്തിപ്പെടാന്‍ ഇടയുണ്ടെന്ന് പൊലീസ് താക്കീതു ചെയ്യുന്നു. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാത്തവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

1
റിമോട്ട് ആക്‌സസ് ആപ്ലിക്കേഷന്‍ 

മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ റിമോട്ട് ആക്‌സസ് ലഭിക്കുന്നതിന്, ഹാക്കര്‍മാര്‍ ബാങ്ക് അല്ലെങ്കില്‍ പേയ്മന്റ് ആപ്പ് ജീവനക്കാരോ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസില്‍നിന്നു ഉള്ളവരാണെന്നോ വിശ്വസിപ്പിച്ച് ഫോണില്‍ ബന്ധപ്പെടുന്നു. ശേഷം അവരുടെ സേവനത്തിനായി സ്‌ക്രീന്‍ പങ്കിടല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കുന്നു. ഇതോടെ നമ്മുടെ മൊബൈല്‍ ഫോണിന്റെ അല്ലെങ്കില്‍ കംപ്യൂട്ടറിന്റെ പൂര്‍ണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകുന്നു. അതുപയോഗിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കും. ഇതാണ് റിമോട്ട് ആക്‌സസ് ആപ്ലിക്കേഷന്‍ തട്ടിപ്പ്. 
ആപ്പുകളുടെ ലിങ്കുകള്‍ അജ്ഞാത ഉറവിടങ്ങളില്‍നിന്നു ലഭിച്ചാല്‍ ക്ലിക്ക് ചെയ്യരുത് എന്ന് പൊലീസ് താക്കീതു ചെയ്യുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന വിളികള്‍ വന്നാല്‍ പൊലീസിനെ അറിയിക്കണം. അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി, പിന്‍ നമ്പര്‍, സിവിവി നമ്പര്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ടു ബാങ്കുകളില്‍നിന്നു ശരിയായ ഫോണ്‍വിളി വരില്ല എന്ന കാര്യം ആദ്യം തിരിച്ചറിയണം. ഇത്തരം സാഹചര്യങ്ങളില്‍ ബാങ്ക് ശാഖയുമായും നേരിട്ടു ബന്ധപ്പെട്ട് സംശയം നീക്കണം.

2
ഹണിട്രാപ്പ് 

സമൂഹമാധ്യമം വഴിയും മറ്റു ചാറ്റ് ആപ്പുകള്‍ വഴിയും സൗഹൃദം സ്ഥാപിച്ചിട്ട് സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിച്ച് വീഡിയോ കോള്‍ ചെയ്യുന്നു. കോള്‍ എടുക്കുമ്പോള്‍തന്നെ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയും വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അതിവേഗം ചെയ്യും. ഇവയും മോര്‍ഫ് ചെയ്ത ഫോട്ടോകളും സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുമെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുന്നു. അതുവഴി പണം തട്ടിയെടുക്കുകയാണ് ലക്ഷ്യം. 

പരിചയമില്ലാത്ത വ്യക്തികള്‍ക്ക് യാതൊരു കാരണവശാലും നിങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഓണ്‍ലൈന്‍ വഴി പങ്കുവയ്ക്കരുതെന്നും അപരിചിത നമ്പറുകളില്‍നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്നും പൊലീസ് താക്കീത് ചെയ്യുന്നു. അപരിചിതര്‍ ഓണ്‍ലൈന്‍ വഴി പ്രണയാഭ്യര്‍ത്ഥനയുടെ രീതിയില്‍ സമീപിച്ചാല്‍ നിരുത്സാഹപ്പെടുത്തുക. സോഷ്യല്‍ മീഡിയ, ഡേറ്റിംഗ് ആപ്പുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു പരമാവധി ഒഴിവാക്കുക.

3
ഒ.എല്‍.എക്‌സ് 

ഒ.എല്‍.എക്‌സ് ആപ്പിലൂടെ വിവിധ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുണ്ടെന്ന രീതിയില്‍ വ്യാജ വിവരങ്ങള്‍ നല്‍കി ആളുകളെ കബളിപ്പിക്കുന്നു. ഉദാഹരണമായി സി.ഐ.എസ്.എഫ്, ആര്‍മി ഉദ്യോഗസ്ഥര്‍ എന്നൊക്കെ പരിചയപ്പെടുത്തി അവരുടെ വാഹനങ്ങളും ഗൃഹോപകരണങ്ങളും വില്‍ക്കാനുണ്ടെന്ന് പരസ്യങ്ങള്‍ നല്‍കി കബിളിപ്പിച്ചു പണം തട്ടിയെടുക്കുന്നു. ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കാന്‍ വ്യാജമായി നിര്‍മ്മിച്ച ആര്‍മി ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് അയയ്ക്കുകയും വാഹനത്തിന്റെ ഉടമസ്ഥതയും മറ്റു രേഖകളും മാറ്റുന്നതിനുള്ള രേഖകളും വാഹനം തന്നെയും അയച്ചതായും രേഖകള്‍ കാണിക്കുകയും ചെയ്യും. യു.പി.ഐ ഇടപാടു വഴി പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതി. 
ഒ.എല്‍.എക്‌സിലൂടെ വാങ്ങാനുള്ള സാധനം നേരില്‍ കണ്ട് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ പണമിടപാടുകള്‍ നടത്താവൂ എന്ന് പൊലീസ് നിര്‍ദ്ദേശിക്കുന്നു. ക്യുആര്‍ കോഡ് വഴിയും മറ്റുമുള്ള പണമിടപാടുകള്‍ ഒഴിവാക്കുക. നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്നതിന് നമുക്ക് മാത്രം അറിയാവുന്ന യു.പി.ഐ പിന്‍ ആരുമായും പങ്കുവയ്ക്കരുത്.

4
തൊഴില്‍ തട്ടിപ്പുകാര്‍ക്ക് എല്ലാക്കാലത്തും കൊയ്ത്താണ്. ക്രിപ്റ്റോ കറന്‍സി ട്രേഡിങ്, ഷെയര്‍ ട്രേഡിങ്, പാര്‍ട്ട്ടൈം ജോലി, ഡാറ്റ എന്‍ട്രി ജോലി, വിദേശ രാജ്യങ്ങളിലും കപ്പലിലും മറ്റും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ എന്നിവ ഇ-മെയില്‍ വഴിയും എസ്.എം.എസ് സന്ദേശങ്ങള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങളിലേക്കു എത്തിക്കുകയും യുട്യൂബ് ചാനലുകള്‍ ലൈക്ക് ചെയ്യുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനമുണ്ടാക്കാമെന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്‌കുകളിലൂടെ പണം ലഭിക്കുമെന്ന് ബോധ്യപ്പെടുത്തി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇവരുടെ പരസ്യത്തില്‍പെട്ട് വിസ പ്രോസസിങ്, ഡോക്യുമെന്റേഷന്‍ ഫീ, പ്രോസസ്സിംഗ് ഫീ, രജിസ്‌ട്രേഷന്‍ ഫീ തുടങ്ങിയ ഇനങ്ങളില്‍ പണം നല്‍കുകയും ചെയ്യുന്നു. പാര്‍ട് ടൈം ജോലി, ഷെയര്‍ ട്രേഡിങ്, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങുന്നവരില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഐടി പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും കച്ചവടക്കാരും മറ്റും ഉള്‍പ്പെടുന്നു എന്നാണ് പൊലീസിനു കിട്ടിയ പരാതികളില്‍ വ്യക്തമാകുന്നത്. 

പരിചയമില്ലാത്ത ജോബ് സെര്‍ച്ച് വെബ്സൈറ്റുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു പണം നല്‍കരുതെന്ന് പൊലീസ് നിര്‍ദ്ദേശിക്കുന്നു. യഥാര്‍ത്ഥ കമ്പനികള്‍ ജോലി വാഗ്ദാനം ചെയ്യുന്ന സമയത്തുതന്നെ പണം ആവശ്യപ്പെടാറില്ല എന്ന കാര്യം എപ്പോഴും ഓര്‍ത്തിരിക്കുക. നിങ്ങളുടെ തൊഴില്‍ പരിചയം, യോഗ്യതാ രേഖകള്‍ എന്നിവ പോലും ആവശ്യപ്പെടാതെ ജോലി വാഗ്ദാനം ചെയ്യുക, ചെറിയ ജോലികള്‍ക്ക് ആനുപാതികമല്ലാത്ത വലിയ ശമ്പളം വാഗ്ദാനം ചെയ്യുക, വ്യക്തിഗതമായ സാമ്പത്തിക വിവരങ്ങള്‍ മുമ്പേ ആവശ്യപ്പെടുന്നത് തുടങ്ങിയവ ശ്രദ്ധിക്കുക. 

5
വ്യാജ ഫേസ്ബുക്ക്/വാട്സാപ്/ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തട്ടിപ്പുകാരുടെ ഇരകളായ പലരുമുണ്ട്. ഉന്നത പദവിയിലുള്ളവര്‍, ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വ്യാജ സമൂഹമാധ്യമ പ്രൊഫൈല്‍ ഉണ്ടാക്കി സുഹൃത്തുക്കളില്‍നിന്നു പണം തട്ടുന്ന രീതിയാണിത്. ഇവരുടെ യഥാര്‍ത്ഥ പ്രൊഫൈലുകളില്‍നിന്നു സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യാജ പ്രൊഫൈലില്‍നിന്നു മെസ്സേജ് അയച്ചു പണം ആവശ്യപ്പെടുകയുമാണ് രീതി. 

സ്വന്തം പേരില്‍ വ്യാജ അക്കൗണ്ട് ശ്രദ്ധയില്‍പെട്ടാല്‍ അതേ സമൂഹമാധ്യമത്തില്‍തന്നെയുള്ള ഫേക് പ്രൊഫൈല്‍ റിപ്പോര്‍ട്ടിംഗ് സൗകര്യം ഉപയോഗിക്കാം. യഥാര്‍ത്ഥ അക്കൗണ്ട് വഴി ഈ വിവരം സുഹൃത്തുക്കളെ അറിയിക്കുക. അവരില്‍നിന്നു പണം തട്ടിയെടുക്കാതിരിക്കാന്‍ ഇതു സഹായകമാകും. ആവശ്യമെങ്കില്‍ നമ്മുടെ അക്കൗണ്ടിലുളള ഫോട്ടോ, മറ്റു വ്യക്തിഗത വിവരങ്ങള്‍ എന്നിവ വിശ്വസ്തരായ വ്യക്തികള്‍ക്കു മാത്രം ലഭിക്കുന്ന രീതിയില്‍ പ്രൊഫൈല്‍ സെറ്റിംഗ്സ് ക്രമീകരിക്കണം.

6
മാട്രിമോണിയല്‍ വെബ്സൈറ്റുകളുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചും പൊലീസ് താക്കീത് ചെയ്യുന്നു: വിവാഹ ആലോചനകള്‍ ക്ഷണിച്ച് പരസ്യം നല്‍കുന്ന യുവതികളുടെ പ്രൊഫൈല്‍ പരിശോധിച്ച് വ്യക്തിഗത വിവരങ്ങള്‍ എടുത്ത് അവരുമായി നവമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടു വിശ്വാസത്തിലെടുത്ത് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന വെബ്സൈറ്റ് വിശ്വാസ്യമാണോ അല്ലയോ എന്നു വക്തമായതിനുശേഷം മാത്രം മുന്നോട്ടു പോകണമെന്ന് പൊലീസ് ഉപദേശിക്കുന്നു. ഒരാളുടേയും സമൂഹമാധ്യമ പ്രൊഫൈല്‍ കണ്ട് അയാളെക്കുറിച്ച് വിലയിരുത്തരുത്. സ്വകാര്യവിവരങ്ങള്‍, അനാവശ്യ ഫോട്ടോകള്‍ കൊടുക്കരുത്. തുടക്കത്തില്‍തന്നെ സാമ്പത്തിക സ്ഥിതി അന്വേഷിക്കുക, പെട്ടെന്ന് സ്‌നേഹം പ്രകടിപ്പിക്കുക, പല നമ്പരുകളും ഉപയോഗിച്ച് കോള്‍ ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരെക്കുറിച്ചു കൂടുതലായി അന്വേഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അനാവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടുകയാണെങ്കില്‍ ചതിക്കുഴിയാണെന്നു മനസ്സിലാക്കുക. വിവേകപൂര്‍വ്വമായ അന്വേഷണത്തിലൂടെ മാത്രം നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്തണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു.

അന്വേഷണത്തില്‍ നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും പൊലീസിനു പറയാനുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പലപ്പോഴും രാജസ്ഥാന്‍, ബംഗാള്‍, യു.പി, ബീഹാര്‍, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലും അവരുടെ മേല്‍വിലാസങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന വിദൂര സ്ഥലങ്ങളില്‍പോയി ഇവരെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്; മൊബൈല്‍ നമ്പറിനായി നല്‍കിയിരിക്കുന്ന വിലാസം വേറെ സംസ്ഥാനത്തിലേതും. അതേസമയം മൊബൈലിന്റെ ലൊക്കേഷന്‍ വിവിധ സംസ്ഥാനങ്ങളിലാണ് പലപ്പോഴും കാണിക്കുന്നത്. പലപ്പോഴും ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുമ്പോള്‍ ഝാര്‍ഖണ്ഡ്, കശ്മീര്‍, പാക് അതിര്‍ത്തി, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് കാണുന്നത്. ഇത്തരം പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതുതന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  ബാങ്ക് അക്കൗണ്ടു തുടങ്ങാനും മൊബൈല്‍ കണക്ഷന്‍ എടുക്കാനും നല്‍കിയിരിക്കുന്ന രേഖകളെല്ലാം തന്നെ വ്യാജം. പലതും ഒരാഴ്ച മാത്രം ഉപയോഗിച്ചതിനുശേഷം കളയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചാലും മറ്റു സംസ്ഥാനങ്ങളിലെ പൊലീസില്‍നിന്നും ബന്ധപ്പെട്ട കോടതിയില്‍നിന്നും ആവശ്യമായ സഹായം പലപ്പോഴും കാര്യമായി ലഭിക്കാറില്ല എന്ന പരാതിയും കേരള പൊലീസിനുണ്ട്. ട്രാന്‍സിറ്റ് വാറന്റില്‍ പ്രതികളെ നാട്ടിലെത്തിക്കുന്നത് അതീവ ദുഷ്‌കരം; അത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചാലും പ്രതികള്‍ക്കു വേഗത്തില്‍ ജാമ്യം കിട്ടുന്ന സ്ഥിതി വേറെ. കൂടാതെ കുറ്റവാളികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ, അക്കൗണ്ടിലെ തുക തിരകെ ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമനടപടികള്‍ നിരവധിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷണത്തിനായി പോകുന്ന പൊലീസ് സംഘത്തിന് യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനും വളരെയേറെ ബുദ്ധിമുട്ടും അതിലേറെ വലിയ സാമ്പത്തിക ചെലവുകളും ബാധ്യതയുമായി മാറുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ ശൃംഖല വ്യാപിച്ചു കിടക്കുന്നത് ഒന്നിലധികം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായതിനാല്‍ അന്വേഷണ ഏജന്‍സികളുടെ ദേശീയ തലത്തിലുള്ള ഏകോപനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സജീവ ശ്രമമുണ്ട്. പക്ഷേ, ഓരോ ദിവസവുമെന്നതുപോലെ പുതിയതരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരകളുണ്ടാവുകയും ആത്മഹത്യകള്‍ സംഭവിക്കുകയും ചെയ്യുന്നു. 

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ സ്ഥിരം ഹെല്‍പ് ലൈന്‍, സ്ഥിരം ഉന്നത തല അന്വേഷണ സംവിധാനം, മുഴുവന്‍ സമയ പ്രചാരണ പരിപാടി എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുന്ന ശ്രമങ്ങള്‍ക്കാണ് കേരളത്തിന്റെ ആദ്യ പരിഗണന. വൈകാതെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങും. ഇപ്പോള്‍തന്നെ പൊലീസില്‍ പ്രത്യേക സംഘങ്ങളാണ് ഇത്തരം കേസുകള്‍ അന്വേഷിക്കുന്നത്, അവയ്ക്ക് ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടച്ചുമതല നല്‍കും. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ എന്ന യാഥാര്‍ത്ഥ്യത്തെ നിയമപരമായി മാത്രമല്ല, സാമൂഹിക തിരിച്ചറിവിലൂടെയുമാണ് നേരിടേണ്ടത് എന്നു കേരളത്തിനു മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ബോധവല്‍കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നത്. സാങ്കേതിക വിദ്യയിലും മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ സാക്ഷരതയിലും മുന്നിലുള്ള കേരളത്തിന് ആ കുതിപ്പ് തിരിച്ചടിയായി മാറാതിരിക്കാനുതകുന്ന ക്യാംപെയ്നാണ് ഒരുങ്ങുന്നത്.

പരുന്തു മുതല്‍ ജംതാര വരെ

ജംതാര-സബ്കാ നമ്പര്‍ ആയേഗാ എന്ന പേരില്‍ സൗമേന്ദ്ര പഥി 2020-ല്‍ സംവിധാനം ചെയ്ത ഹിറ്റ് വെബ് സീരീസ് നെറ്റ്ഫ്‌ലക്‌സില്‍ ഉണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു കുപ്രസിദ്ധമായ ഝാര്‍ഖണ്ഡിലെ ജംതാര എന്ന സ്ഥലത്തിന്റെ പേരുപോലും മാറ്റാതെ ഉപയോഗിച്ച പരമ്പര. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത് എന്ന് തുടക്കത്തില്‍തന്നെ വ്യക്തമാക്കിക്കൊണ്ടാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന രീതികള്‍ വെളിപ്പെടുത്തുന്നത്. 

ലോഹിതദാസിന്റെ കുഞ്ചാക്കോ ബോബന്‍-മീരാ ജാസ്മിന്‍ സിനിമ 'കസ്തൂരിമാന്‍' ഇറങ്ങിയത് 2003-ല്‍ ആണ്. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ കഴിയാതെ നിസ്സഹായനായിപ്പോകുന്ന ജോസഫ് ആലുക്കയെ ബ്ലേഡ് പലിശക്കാരന്‍ ലോനപ്പന്‍ വിളിക്കുന്ന കണ്ണുപൊട്ടുന്ന തെറിയും നാണംകെടുത്തുന്ന ചേഷ്ടകളും പ്രേക്ഷകരെ ഞെട്ടിക്കുകതന്നെ ചെയ്തു. വീട്ടില്‍ ഗൂണ്ടകളുമായി കയറി ഫര്‍ണീച്ചറുകള്‍ എടുത്തുകൊണ്ടുപോകുന്നതുള്‍പ്പെടെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന പ്രവൃത്തികളായിരുന്നു ലോനപ്പന്റേത്. ഒടുവില്‍, വീട് വിറ്റ് കടം വീട്ടുകയാണ് ജോസഫ്. വാടക വീട്ടിലാണെങ്കിലും കടക്കാരെ പേടിക്കാതെ കിടക്കാമല്ലോ എന്ന് അയാള്‍ പറയുന്നുമുണ്ട്. കേരളത്തില്‍ ഒരുകാലത്ത് വ്യാപകമായി പിടിമുറുക്കിയ ബ്ലേഡ് പലിശക്കാര്‍ പണം തിരിച്ചുകിട്ടാന്‍ സ്വീകരിച്ചിരുന്ന രീതികളുടെ നേരനുഭവം തന്നെയായിരുന്നു ലോനപ്പനിലൂടെ കണ്ടത്. 2008-ല്‍ റിലീസ് ചെയ്ത എം. പദ്മകുമാറിന്റെ മമ്മൂട്ടിച്ചിത്രം 'പരുന്ത്' നീചസ്വഭാവമുള്ള പരുന്ത് പുരുഷു എന്ന ബ്ലേഡുകാരനെയാണ് കാണിച്ചുതന്നത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരും വീട്ടില്‍ കയറി മേയുന്നവരുമായ ബ്ലേഡുകാരുള്ള വേറെയും സിനിമകളുണ്ട് മലയാളത്തില്‍. ഇനി വരാനുള്ളത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ മലയാളി അനുഭവങ്ങളുടെ കഥയാണ്. പക്ഷേ, 2009-ല്‍തന്നെ ജോഷിയുടെ പൃഥ്വിരാജ്-നരേന്‍-ഭാവന ചിത്രം റോബിന്‍ഹുഡ് വന്നിട്ടുണ്ട്. വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉണ്ടാക്കി ഉപയോഗിക്കുന്ന വെങ്കിടേഷ് ആണ് ആ സിനിമയിലെ പൃഥ്വിരാജ് കഥാപാത്രം. വര്‍ഷങ്ങള്‍ കഴിഞ്ഞ് സൈബര്‍ സുരക്ഷയെക്കുറിച്ച് 2018-ല്‍ തിരുവനന്തപുരത്ത് പൊലീസ് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി എത്തിയത് പൃഥ്വിരാജ് ആണ്. എ.ടി.എം തട്ടിപ്പൊക്കെ നടക്കുമോ എന്ന് റോബിന്‍ഹുഡ് ചെയ്ത സമയത്ത് നിര്‍മ്മാതാവ് സംശയം പ്രകടിപ്പിച്ചത് ഓര്‍ക്കുകയും ഇന്നിപ്പോള്‍ തട്ടിപ്പുകള്‍ അടുത്ത ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് എന്ന് അദ്ദേഹം അന്നു പറയുകയും ചെയ്തു.

ഇരകള്‍ക്ക് സാമൂഹിക പിന്തുണ വേണം

എ. ഹേമചന്ദ്രന്‍ 

അടിസ്ഥാനപരമായി ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സാമൂഹികപ്രശ്‌നമായിത്തന്നെ എടുക്കണം. സമൂഹത്തിന്റെ പങ്കാളിത്തവും സാമൂഹിക പിന്തുണയും ഗവണ്‍മെന്റ് മിഷനറിയുടെ പിന്തുണയും ഇരകള്‍ക്കൊപ്പം ഉണ്ടായിരിക്കണം. ഇതിലെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം ആളുകള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ എങ്ങനെ അഭിമുഖീകരിക്കണം എന്ന അവബോധം വേണ്ടത്ര ഇല്ല എന്നുള്ളതാണ്. ഇപ്പോള്‍ ചില ആത്മഹത്യകള്‍ ഉണ്ടായി; പക്ഷേ, അടുത്ത വീട്ടുകാര്‍ പണം ആവശ്യം വരുമ്പോള്‍ ഇതേ തട്ടിപ്പില്‍ ചെന്നു പെടാം. ആളുകള്‍ അവരവരിലേക്കു ചുരുങ്ങുമ്പോള്‍ ഇങ്ങനെ ചിലത് ഉണ്ടാകുന്നുണ്ട് എന്നുപോലും പലരും അറിയുന്നില്ല. ഒരു പരിഹാരമാര്‍ഗ്ഗം എന്ന നിലയില്‍ സമൂഹത്തെ എങ്ങനെ ബോധവല്‍കരിക്കാം സമൂഹത്തിന്റെ പിന്തുണ ഇങ്ങനെ ഉറപ്പാക്കാം എന്നത് പ്രധാനമാണ്. കുടുംബത്തില്‍ ഒരാള്‍ ഇത്തരമൊന്നില്‍ പെട്ടാല്‍തന്നെ ഇതിപ്പോള്‍ സാധാരണമാണ്, പലര്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട് എന്ന പ്രതികരണമാണ് മറ്റുള്ളവരില്‍നിന്നുണ്ടാകേണ്ടത്. ഭീഷണിയെക്കുറിച്ച് പൊലീസിനോടു പറയാമെന്നും പൊലീസിന്റെ പിന്തുണ കിട്ടുമെന്നും ആളുകള്‍ക്കു തോന്നണം. 

ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ ഭാഗമായ ഭീഷണി, ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുത്തിട്ടുള്ള ഭീഷണി ഇതിലൊക്കെയുള്ള അടിസ്ഥാന മനശ്ശാസ്ത്രം ഇരയെ അപമാനിക്കുക എന്നതാണ്; കടം വാങ്ങിയവരെ മാനസികമായി നശിപ്പിക്കുക. മുന്‍പ് അതു നേരിട്ടായിരുന്നു, ഇപ്പോള്‍ രീതി മാറി എന്നുമാത്രം. സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് ആളുകളെ ചതിച്ച് പണമുണ്ടാക്കുന്നു. അതിന്റെ സാധ്യത കൂടുതല്‍ വലുതായി. അപ്പോള്‍ നമ്മളും സമൂഹത്തിന്റേയും നിയമസംവിധാനങ്ങളുടേയും പിന്തുണയോടുകൂടി പൊരുതിയെങ്കില്‍ മാത്രമേ വിജയിക്കുകയുള്ളൂ. നേരത്തേ, സംഘടിതമായ വലിയ പലിശസംഘങ്ങളേയും മാഫിയകളേയുമൊക്കെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്നതും അങ്ങനെ തന്നെയാണ്. സാമൂഹിക മുന്നേറ്റമായി വരികയും പൊലീസും കൂടെയുണ്ട് എന്ന ശക്തമായ സന്ദേശം ഉണ്ടാവുകയും ചെയ്യണം. ഇത് ഇരകളാക്കപ്പെടുന്നവരുടെ വ്യക്തിപരമായ അഭിമാനപ്രശ്‌നമല്ല, സമൂഹത്തിലാകെ നടക്കുന്നതിന്റെ ഭാഗമാണ് എന്ന നിലയില്‍ പൊലീസിനെ സമീപിക്കാന്‍ ധൈര്യം കൊടുക്കണം. കാര്യമായ അപമാനത്തിന്റെ പ്രശ്‌നമായി കാണരുത്. കടമക്കുടിയിലെ കുടുംബത്തെപ്പോലെ ചെറുപ്പക്കാരായ ഭാര്യയും ഭര്‍ത്താവും കുട്ടികളുമൊക്കെയുള്ള സാധാരണ കുടുംബങ്ങള്‍ ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ അടിപതറിപ്പോകും. ഇതിന്റെ അടിസ്ഥാന വിഷയം മനശ്ശാസ്ത്രപരമാണ്. ആദ്യം ഭീഷണിപ്പെടുത്തും. ബ്ലേഡുകാരുടെ രീതിയും അതായിരുന്നു. അവന്റെയൊരു ഫോണ്‍ വിളി വരുമ്പോള്‍തന്നെ ഇവര്‍ വിറച്ചുതുടങ്ങും. അങ്ങനെയൊരു മാനസികാവസ്ഥയില്‍ രണ്ടു മൂന്നു മെസ്സേജുകള്‍ വരുന്നു, അതിനുശേഷം സ്ത്രീയുടെ ശരീരഭാഗങ്ങളുടെ ചിത്രവും നമ്മുടെ വേണ്ടപ്പെട്ടവരുടേതാണെന്നു തോന്നിക്കുന്നവിധം വന്നാല്‍ ഇവരങ്ങ് കീഴ്പെട്ടു പോകും. ഒരു തരം മാനസിക അടിമത്തത്തിലേക്ക് ഇര പെട്ടുപോകും. ഞാന്‍ അയാള്‍ക്ക് പണം കൊടുക്കാനുണ്ടല്ലോ, കുറ്റം എന്റെ ഭാഗത്താണല്ലോ എന്ന മനോഭാവത്തിലേക്കു മാറും. ഇരയുടെ മനോഭാവത്തിലല്ല ആ സമയത്തുള്ളത്. കടം വാങ്ങിയ ആളാണ് കുറ്റക്കാരന്‍ അല്ലെങ്കില്‍ കുറ്റക്കാരി എന്ന തോന്നലിലാണ്. ഇവര്‍ ഇരയാകുന്നത് ആത്മഹത്യ ചെയ്തു കഴിഞ്ഞ് മാധ്യമങ്ങളില്‍ വരുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് സാങ്കേതികവിദ്യ വളര്‍ന്ന കാലത്ത് അതുപയോഗിച്ചുള്ള ഒരു വലിയ തട്ടിപ്പ് എന്ന നിലയില്‍ ഇതിനെതിരേ വലിയ ക്യാംപെയ്ന്‍ നടന്നില്ലെങ്കില്‍ ഭയങ്കരമായി കൂടും.

വിരല്‍ത്തുമ്പിലെ അപകടം

വിനോദ് ഭട്ടതിരിപ്പാട് 
(സൈബര്‍ കുറ്റാന്വേഷണ ഉപദേശകന്‍)

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നമ്മുടെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലും ക്യാമറയിലും ഗ്യാലറിയിലും ഉള്‍പ്പെടെ കയറാന്‍ അനുമതി ചോദിക്കുന്നത് എന്തിനാണ് എന്ന് ആലോചിക്കാതെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എന്ന് സൈബര്‍ കുറ്റാന്വേഷണ ഉപദേശകന്‍ പി. വിനോദ് ഭട്ടതിരിപ്പാട്. ''ആ സമയത്തെ നമ്മുടെ ആവശ്യം മാത്രമാണ് അപ്പോള്‍ പ്രധാനമായി കാണുന്നത്. പക്ഷേ, നമ്മുടെ ഫോണിലെ അടുത്ത ബന്ധുക്കളായ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും മറ്റും ഉള്‍പ്പെടെ ഫോട്ടോകള്‍ എടുക്കാന്‍ അവര്‍ക്കു കഴിയുന്നു. പണം തരുമ്പോള്‍ അവര്‍ നമ്മെക്കൊണ്ട് ഒപ്പിട്ടു തിരികെ അപ്ലോഡ് ചെയ്യിക്കുന്ന രേഖയിലുള്ള വായ്പാ കാലാവധിയും യഥാര്‍ത്ഥത്തില്‍ പറഞ്ഞ കാലാവധിയും വ്യത്യസ്തമായിരിക്കും. ഫലത്തില്‍ മൂന്നു മാസത്തെ കാലാവധി പ്രതീക്ഷിച്ചാണ് വായ്പ എടുക്കുന്നതെങ്കില്‍ രേഖയില്‍ അത് ഒരു മാസം പോലും ഉണ്ടാകണമെന്നില്ല. ഈ ചെറിയ കാലാവധി കഴിഞ്ഞാല്‍ അവര്‍ വലിയ തോതില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങും. 30-35 ശതമാനം പലിശയ്ക്ക് (അതുതന്നെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്കു വിരുദ്ധമായ അമിത പലിശയാണ്) കടമെടുത്ത് മൂന്നുമാസം കഴിയുമ്പോള്‍ നൂറും ഇരുന്നൂറും ശതമാനവും ആറു മാസമൊക്കെ കഴിയുമ്പോള്‍ ആയിരവും രണ്ടായിരവുമൊക്കെ ശതമാനവുമായി പലിശ വര്‍ദ്ധിച്ചിരിക്കും. അങ്ങനെയാണ് മുപ്പതിനായിരമോ നാല്‍പതിനായിരമോ കടമെടുത്തയാള്‍ മാസങ്ങള്‍ക്കുള്ളില്‍ നാലും അഞ്ചും ലക്ഷത്തിന്റെ കടക്കാരനാകുന്നത് എന്നും പി. വിനോദ് ഭട്ടതിരിപ്പാട് ചൂണ്ടിക്കാട്ടുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

'സ്‌കൂളുകളില്‍ ഉള്ളത് സ്വന്തം കുട്ടികള്‍ തന്നെ, അവരെ പട്ടിണിക്കിടരുത്'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
'സ്‌കൂളുകളില്‍ ഉള്ളത് സ്വന്തം കുട്ടികള്‍ തന്നെ, അവരെ പട്ടിണിക്കിടരുത്'https://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/01/school-lunch-fund-what-is-the-reality-188352.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/01/school-lunch-fund-what-is-the-reality-188352.html#comments2a8ef7cd-e747-46e8-baf1-e719d919c7ceSun, 01 Oct 2023 10:49:00 +00002023-10-01T10:49:00.000Zmigrator/api/author/1895920കുട്ടികള്‍,ഉച്ചഭക്ഷണം,school lunch,reality,lunch fundറിപ്പോർട്ട് സ്‌കൂളില്‍ പഠിക്കുന്ന കേരളത്തിലെ കുട്ടികള്‍ ഉച്ചയ്ക്ക് അവിടെനിന്നു കഞ്ഞി കുടിക്കുകയല്ല; കറികള്‍ കൂട്ടി ചോറുണ്ണുകയാണ്. 'ഉച്ചക്കഞ്ഞി' എന്ന വിളിപ്പേര് മാറ്റാന്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ചൂണ്ടിക്കാണിച്ച കാര്യമാണ് ഇത്. ആ പേര് ഇപ്പോള്‍ ആരും പറയാറുമില്ല. അങ്ങനെ ഉച്ചഭക്ഷണം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരുമായിച്ചേര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ പതിറ്റാണ്ടുകളായി നടപ്പാക്കുന്ന പി.എം. പോഷണ്‍  പദ്ധതി ഒട്ടേറെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാണ്. പക്ഷേ, മിക്കപ്പോഴും പ്രധാനാദ്ധ്യാപകര്‍ കയ്യില്‍നിന്നു പണമെടുത്താണ് കാര്യങ്ങള്‍ നടത്തുന്നത്. രണ്ടു സര്‍ക്കാരുകളും പണം കൃത്യമായി വകയിരുത്തുകയും സമയത്തു കൊടുക്കുകയും ചെയ്യാത്തതാണ് കാരണം. 

കുട്ടികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ ഈ ഭാരം ചുമക്കുന്നു; സ്‌കൂളിലെ കുട്ടികളും സ്വന്തം കുട്ടികള്‍ തന്നെയാണ് എന്നതിലും അവരെ പട്ടിണിക്കിടരുത് എന്നതിലും അവര്‍ക്കു സംശയമില്ല. പക്ഷേ, ഈ പ്രതിബദ്ധതയ്ക്കു വേണ്ടത്ര ശ്രദ്ധ കിട്ടുകയോ കാര്യമായ ചര്‍ച്ചയാവുകയോ ചെയ്തില്ലെന്നു മാത്രം. കയ്യിലുള്ളതും കടം വാങ്ങിയുമൊക്കെ അവര്‍ മുടക്കും. കുറേ മാസങ്ങള്‍ കഴിയുമ്പോള്‍ കുറച്ചു തിരിച്ചുകിട്ടും. വീണ്ടും ചെലവഴിക്കും; അതിന്റെയൊരു വിഹിതം കിട്ടും. ഫലത്തില്‍ കടബാധ്യത ഒഴിഞ്ഞ നേരമില്ല. കുടിശിക മുഴുവനായി കൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല എന്ന പരാതി ഉത്തരവാദപ്പെട്ടവര്‍ കേള്‍ക്കാഞ്ഞിട്ടല്ല; പക്ഷേ, അത് വേണ്ടവിധം ഇതുവരെ പരിഗണിച്ചില്ല. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനാദ്ധ്യാപകന്‍ ഈ ആവശ്യത്തിനു സഹകരണ ബാങ്കില്‍നിന്നു കടം വാങ്ങിയ രണ്ടു ലക്ഷം രൂപയുടെ രസീതുള്‍പ്പെടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്തു നല്‍കി. ഇനി ഇങ്ങനെ തുടരാന്‍ കഴിയാത്തതുകൊണ്ട് ഉച്ചഭക്ഷണം നിര്‍ത്തുകയാണെന്നു കത്തില്‍ പറയുന്നു. സംഗതി വാര്‍ത്തയായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റേയും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടേയും ശ്രദ്ധയില്‍ കത്തും വിഷയവും എത്തി. ഇതോടെയാണ് കുട്ടികള്‍ക്ക് സൗജന്യമായി കൊടുക്കുന്ന ഉച്ചഭക്ഷണത്തിന്റെ പേരില്‍ പ്രധാനാദ്ധ്യാപകര്‍ പെടാപ്പാട് പെടുകയാണെന്ന് കൂടുതല്‍പേര്‍ അറിഞ്ഞതും കേരളമാകെ ചര്‍ച്ചയായതും. 

കരകുളത്തിനടുത്ത് എട്ടാംകല്ല് വിദ്യാധിരാജ എല്‍.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ ജെ.പി. അനീഷ് ആണ് നെടുമങ്ങാട് എ.ഇ.ഒയ്ക്ക് കത്തെഴുതിയത്. ''കടക്കാരെ പേടിച്ച് എനിക്കു ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയായി. അതുകൊണ്ട് അടുത്ത ദിവസം മുതല്‍ ഞങ്ങളുടെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്നത് നിര്‍ത്താന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്'' കത്തില്‍ പറഞ്ഞു. ഭക്ഷണം നിര്‍ത്തേണ്ടിവരാത്തവിധം നാട്ടുകാരും അദ്ധ്യാപക രക്ഷാകര്‍ത്തൃ സംഘടനയും സര്‍ക്കാര്‍ തന്നെയും ഇടപെട്ടു. 'ഭീഷണിക്കത്ത്' വിദ്യ ഉപദേശിച്ചുകൊടുത്തത് ആരാണെങ്കിലും അതിനു ഫലമുണ്ടായി. പക്ഷേ, കേരളമാകെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിനു പരിഹാരമുണ്ടാകണമെങ്കില്‍ കേന്ദ്രം കനിയണം; സംസ്ഥാന സര്‍ക്കാര്‍ സ്വന്തം വിഹിതം മുടങ്ങില്ല എന്ന് ഉറപ്പു വരുത്തുകയും വേണം. 

സ്‌കൂള്‍ അദ്ധ്യാപകരുടെ പ്രതിപക്ഷ സംഘടന കെ.പി.എസ്.ടി.എ മൂന്നു ദിവസം തുടര്‍ച്ചയായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരവും വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്കു മാര്‍ച്ചും പ്രഖ്യാപിച്ചു. സി.പി.എം സംഘടന കെ.എസ്.ടി.എ തങ്ങളുടെ സര്‍ക്കാരിനെതിരെ സമരത്തിനില്ലെങ്കിലും സാഹചര്യത്തിന്റെ ഗൗരവം അറിയാവുന്നതുകൊണ്ട് അത് പാര്‍ട്ടിയോടും മന്ത്രിയോടും പറഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണം തുടര്‍ന്നുകൊണ്ട് ആഴ്ചയില്‍ രണ്ടുനേരം പാലും ഒരു ദിവസം മുട്ടയും കൊടുക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് എയ്ഡഡ് സ്‌കൂള്‍ പ്രധാനാദ്ധ്യാപകരുടെ സംഘടന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.പി.എച്ച്.എ) തീരുമാനം. ഉച്ചഭക്ഷണം പദ്ധതിക്കു പണം കൊടുക്കാന്‍ കഴിയാത്തതിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞു രക്ഷപ്പെടുന്നു എന്നു പ്രതിപക്ഷവും ബി.ജെ.പിയും ആരോപിക്കുന്നു. കാര്യകാരണസഹിതമാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ അതിനോടു ശരിയായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ടുതാനും. 

തിരുവനന്തപുരം പൂജപ്പുര എൽപി സ്കൂളിൽ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

പഴിചാരാതെ  പണിയെടുക്കുന്നവര്‍ 

കേന്ദ്രവിഹിതത്തിന്റെ ഉത്തരവില്‍ സ്ലാബ് വ്യത്യാസമില്ലായിരുന്നു എന്നും പക്ഷേ, കേരളത്തില്‍ അത് 150 കുട്ടികള്‍ക്കുവരെ എട്ട് രൂപയും 500 വരെ ഏഴ് രൂപയും അതിനു മുകളില്‍ ആറ് രൂപയുമാക്കി എന്നുമുള്ള വിമര്‍ശനം മുന്‍പേയുണ്ട്. അവശ്യസാധനങ്ങളുടെ വില കൂടുന്നതും അദ്ധ്യാപകരുടെ ഡി.എ കുടിശികയുമൊക്കെ നിലനില്‍ക്കുമ്പോഴാണ് ഒരു കുട്ടിക്ക് ദിവസം എട്ട് രൂപയ്ക്ക് ഉച്ചഭക്ഷണം കൊടുക്കേണ്ടത്. അതായത് അഞ്ചു ദിവസത്തേക്ക് 40 രൂപ. രണ്ടു വട്ടമായി 300 മില്ലി ലിറ്റര്‍ പാലും ഒരു കോഴിമുട്ടയും കൂടി ഏദേശം ആഴ്ചയിലൊരു കുട്ടിക്ക് 24 രൂപയാകും. ബാക്കി 16 രൂപ കൊണ്ടാണ് ഒരു കുട്ടിക്ക് അഞ്ചു ദിവസം ഓരോ നേരം സുഭിക്ഷമായി ഭക്ഷണം കൊടുക്കേണ്ടത്. മൂന്ന് രൂപയാണ് ഒരു ദിവസം ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിനു മാറ്റി വയ്ക്കാന്‍ കഴിയുന്നത്. ഈ കണക്ക് ആരും ശ്രദ്ധിക്കാറില്ല. എട്ടു രൂപയില്‍നിന്നു വര്‍ദ്ധന ആവശ്യപ്പെട്ടിട്ടും പ്രതികരണം അനുകൂലവുമല്ല. ഇതിനൊക്കെ പുറമേ, എല്‍.പി-യു.പി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് ഒരു ക്ലാസിന്റെ ചുമതലയുണ്ട്. ആഴ്ചയില്‍ നിശ്ചിത പീര്യഡ് ക്ലാസുകള്‍ എടുക്കണം, അക്കാദമിക് കാര്യങ്ങള്‍ മുഴുവന്‍ മറ്റ് അദ്ധ്യാപകരെപ്പോലെ നോക്കണം. ഇതെല്ലാം താറുമാറാക്കിക്കൊണ്ടോ അമിതഭാരം ചുമന്നോ ആണ് പ്രധാനാദ്ധ്യാപകര്‍ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ ഓടിനടക്കുന്നത്. അത് വേണ്ടപ്പെട്ടവര്‍ കാണാതെ പോവുന്നു, എണ്ണാതെ പോകുന്നു; കണ്ടില്ലെന്നു നടിക്കുന്നു. ഈ വിഷമത്തിന്റെ മൂര്‍ധന്യത്തിലാണ് പ്രധാനാദ്ധ്യാപകര്‍. സ്ത്രീ ആയാലും പുരുഷനായാലും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും അതിന്റെ സ്വാഭാവിക സമ്മര്‍ദ്ദങ്ങളും മറ്റെല്ലാവരേയും പോലെ ഉള്ളവരാണ് ഇവരും.

സംസ്ഥാന സര്‍ക്കാരാണ് ഉച്ചഭക്ഷണം പദ്ധതിക്കുള്ള അരി കൊടുക്കുന്നതെങ്കിലും മെനുവിലെ മറ്റു സാധനങ്ങള്‍ പ്രധാന അദ്ധ്യാപകര്‍ 'സംഘടിപ്പിക്കണം.' പലചരക്ക് സാധനങ്ങളുടേയും പാചകവാതക സിലിണ്ടറിന്റേയും വിലക്കയറ്റവും ഗതാഗതച്ചെലവുകളും വര്‍ദ്ധിക്കുന്നതും തങ്ങളെ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് കൊണ്ടുപോകുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് നാല് രൂപ നിരക്കില്‍ വര്‍ദ്ധിപ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് പൊതുവിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.

ഉച്ചഭക്ഷണം പദ്ധതിക്കുള്ള ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്കു കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്നു പറഞ്ഞാണ് മന്ത്രി വി. ശിവന്‍കുട്ടി നിലവിലെ സാഹചര്യം വിശദീകരിച്ചു തുടങ്ങിയത്. ''ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പാക്കപ്പെടുന്നത്. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിനുവേണ്ട അരിയും നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം) നിര്‍ബ്ബന്ധമാക്കിയ 2021-'22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങള്‍ ഉയര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുന്നു.'' കേന്ദ്രത്തിന്റെ ഈ സമീപനമാണ് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിലാക്കിയത് എന്നതൊരു സത്യം മാത്രമാണ്. അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയമുണ്ടോ എന്നതൊക്കെ പിന്നത്തെ കാര്യമാണ്. കേന്ദ്രവിഹിതം ലഭിക്കുന്നതിലെ കാലതാമസം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയത്തു കൊടുക്കാന്‍ തടസമായി മാറുന്നു. 

പക്ഷേ, കേന്ദ്ര സര്‍ക്കാരിനു മറ്റൊന്നാണ് പറയാനുള്ളത്. ''പി.എം പോഷന്‍ പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി കേരളസര്‍ക്കാരിന് 132.90 കോടി രൂപ കൈമാറി. പക്ഷേ, ട്രഷറിയില്‍നിന്ന് ഈ തുകയും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും പദ്ധതി നടപ്പാക്കുന്ന അക്കൗണ്ടിലേക്ക് കേരളം കൈമാറിയിട്ടില്ല. അങ്ങനെ മാറ്റാത്തതുകൊണ്ട് കൂടുതല്‍ തുക അനുവദിക്കാനാകില്ല'' ഇതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. ഇക്കാര്യം ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഇ-മെയില്‍ മുഖേനയും ഒരു യോഗത്തില്‍ നേരിട്ടും അറിയിച്ചെന്നും ചര്‍ച്ച ചെയ്തതുമാണെന്നും കേന്ദ്ര മന്ത്രാലയം പറയുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ ടാഗ് ചെയ്താണ് സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ഇട്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ആദ്യഗഡു കേന്ദ്രവിഹിതമായ 60 ശതമാനം തുക തരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്ന് കേരളം പറയുമ്പോഴാണ് കേന്ദ്രത്തിന്റെ മറുവാദം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പദ്ധതിക്കുള്ള കേന്ദ്രവിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ തുക നടപ്പ് വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും എന്നാല്‍, ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് (156.58 കോടി രൂപ) എന്നും കേരളം. രണ്ടു സര്‍ക്കാരുകളും തര്‍ക്കം തുടരുമ്പോള്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപകരുടെ ബുദ്ധിമുട്ട് തുടരുക തന്നെയാണ്. 

കഴമ്പുള്ള വാദങ്ങള്‍ 

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി ഈ വര്‍ഷം കേരളത്തിനു ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതം 163.15 കോടി. ഇതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക 447.46 കോടി. 2022-'23 വര്‍ഷം മുതല്‍ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം കിട്ടുന്നത്. നിശ്ചിത കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം ആദ്യഗഡുവായും ബാക്കി 40 ശതമാനം രണ്ടാം ഗഡുവായും അനുവദിക്കും. ഇതുപ്രകാരം ഈ വര്‍ഷത്തെ ആദ്യഗഡുവായി കേന്ദ്രം കേരളത്തിനു തരേണ്ടത് 170.59 കോടി രൂപയാണ്. ഇത് കിട്ടിയാല്‍ 97.89 കോടി രൂപ ആനുപാതിക സംസ്ഥാന വിഹിതമുള്‍പ്പെടെ 268.48 കോടി രൂപ സ്‌കൂളുകള്‍ക്കു കൊടുക്കാന്‍ കഴിയും. അതുവഴി നവംബര്‍ വരെയുള്ള ചെലവുകള്‍ തടസമില്ലാതെ നടക്കുകയും ചെയ്യും. പണം വാങ്ങി വിനിയോഗിച്ചാലും കേരളം സമയത്ത് വിനിയോഗ പത്രം (യൂട്ടിലിറ്റി സര്‍ട്ടിഫിക്കേറ്റ്) കൊടുക്കുന്നില്ല എന്ന വിമര്‍ശനം കേന്ദ്രം മുന്‍പും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം വിശദമായ പ്രൊപ്പോസലാണ് ആദ്യഗഡുവിനുവേണ്ടി ജൂലൈ നാലിന് സമര്‍പ്പിച്ചത്. എന്നാല്‍, രണ്ട് മാസം കഴിഞ്ഞിട്ടും വിഹിതം അനുവദിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. മറിച്ച്, പ്രൊപ്പോസലിന്‍മേല്‍ വിചിത്രമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം) നിര്‍ബ്ബന്ധമാക്കിയ 2021-'22-ല്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 132.90 കോടി രൂപ രണ്ടാം ഗഡു വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. നിരവധി തടസ്സവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര, ധനകാര്യ വിഭാഗം ഉന്നയിച്ചത്. ഇവയ്ക്കു കൃത്യമായ മറുപടികള്‍ കേരളം നല്‍കി, പക്ഷേ, തുക അനുവദിച്ചില്ല. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ ആ തുക കൂടി സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കി. തുടര്‍ന്ന്, 2022 ജൂലൈയില്‍ മന്ത്രി വി. ശിവന്‍കുട്ടി തന്നെ ഡല്‍ഹിയില്‍ പോയി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ കണ്ടു സംസാരിച്ചു; കുടിശ്ശികയുള്ള കേന്ദ്രവിഹിതം എത്രയും വേഗം തരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഉടനെ കൊടുത്തില്ല. പകരം, 2022-'23 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കെ മാര്‍ച്ച് 30-ന്, 2021-'22 വര്‍ഷത്തെ കേന്ദ്രവിഹിത കുടിശ്ശിക നല്‍കി. മുന്‍ വര്‍ഷം തുക താഴേത്തട്ടിലേക്ക് വിതരണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് അനുവദിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നിട്ടും ഈ തുകയും ആനുപാതികമായ സംസ്ഥാന വിഹിതം 76.78 കോടിയും ചേര്‍ത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റിയില്ല എന്നു പറഞ്ഞ് തടസവാദം ഉന്നയിക്കുകയാണ് കേന്ദ്രം ചെയ്തത്. ഇക്കൊല്ലത്തെ ഒന്നാം ഗഡു 170.59 കോടി രൂപ അനുവദിക്കാതിരിക്കാന്‍ പറയുന്ന ന്യായം ഇതാണ്. ഇതിനെ വളരെ വിചിത്രമായ ഒരു തടസ്സവാദം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. 2021-'22 വര്‍ഷത്തെ അര്‍ഹമായ രണ്ടാം ഗഡു ലഭിക്കാതിരുന്നപ്പോള്‍ ഈ തുക സംസ്ഥാനം ചെലവഴിക്കുകയും അതിന്റെ കണക്കുകളും യൂട്ടിലിറ്റി സര്‍ട്ടിഫിക്കേറ്റുകളും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതൊക്കെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 2022-'23-ലെ കേന്ദ്രവിഹിതമായ 292.54 കോടി പൂര്‍ണ്ണമായും സംസ്ഥാനത്തിനു ലഭിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണുതാനും. 

ഫലത്തില്‍ 2022-'23-ല്‍ തന്ന 2021-'22-ലെ കേന്ദ്രവിഹിത കുടിശ്ശികയും അതിന്റെ സംസ്ഥാന വിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റണം എന്നു പറയുന്നത് ഒരിക്കല്‍ നടത്തിയ ചെലവ് ആവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെയായി. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗ് പ്രശ്‌നങ്ങളും സാങ്കേതിക അപ്രായോഗികതയും കേരളം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രമാണ് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. എന്നാല്‍, ഇത് പരിഗണിക്കാതെ, സ്വന്തം വാദം ആവര്‍ത്തിക്കുകയാണ് കേന്ദ്രം ചെയ്തത്-കേരളം വിശദീകരിക്കുന്നു. ഇത് കേരളം പറഞ്ഞു നില്‍ക്കാന്‍ ഉന്നയിക്കുന്ന വാദങ്ങളല്ലെന്നും വസ്തുതകളാണെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. രേഖകളും തീയതികളുമാണ് ആ വസ്തുതകള്‍ തെളിയിക്കാന്‍ സംസാരിക്കുന്നത്. എന്നിട്ടും കേന്ദ്ര നിലപാട് കണക്കിലെടുത്തും ഉച്ചഭക്ഷണം പദ്ധതി തടസ്സപ്പെടാതിരിക്കാനും 2021-'22-ലെ കേന്ദ്രവിഹിത കുടിശ്ശികയായി കിട്ടിയ 132.90 കോടി രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേര്‍ത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ഉടനെ മാറ്റാന്‍ കേരളം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ധനകാര്യ വകുപ്പിനോട് ഇത് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണ് ഇതിനു തയ്യാറായത്. ഈ തുക സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റുകയും പി.എഫ്.എം.എസ്സില്‍ അതിന്റെ ചെലവ് രേഖപ്പെടുത്തുകയും ചെയ്തു. സാങ്കേതികത്വം പൂര്‍ത്തീകരിക്കാന്‍ തുക അനുവദിച്ച വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 2023-'24-ലെ ഒന്നാം ഗഡു കേന്ദ്രവിഹിതം വൈകാതെ അനുവദിക്കാനും ആവശ്യപ്പെട്ടു. 

ചേലിയയിലെ അങ്കണവാടിയിൽ കുട്ടികൾ ഉച്ച ഭക്ഷണ സമയത്ത്/ ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്

ആശയക്കുഴപ്പങ്ങള്‍, പ്രതിഷേധങ്ങള്‍ 

ഒരു വശത്ത് കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുമ്പോഴും ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍കുട്ടികള്‍ക്ക് ഈ ഓണക്കാലത്തും അഞ്ച് കിലോ വീതം സൗജന്യ അരി പൊതുവിദ്യാഭ്യാസ വകുപ്പ് കൊടുത്തു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍നിന്നാണ് വിതരണം ചെയ്തത്. 29.5 ലക്ഷം കുട്ടികള്‍ക്കാണ് അരി നല്‍കിയത്.

കേരളത്തിലെ ഉച്ചഭക്ഷണം പദ്ധതി നടത്തിപ്പിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ മനോഭാവം പ്രകടമാക്കുന്ന സംഗതിയായി അതു മാറുകയും ചെയ്തു. കേരളത്തില്‍ ഇത്രയും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നു എന്നത് തികച്ചും 'അസംഭവ്യ'മാണ് എന്നാണ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 2022-'23-ല്‍ സംസ്ഥാനത്തെ 14 ജില്ലകളിലെ പ്രൈമറി (ക്ലാസ് 1-5), അപ്പര്‍ പ്രൈമറി (68) സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുള്ള 100 ശതമാനം കുട്ടികളും പദ്ധതിയുടെ പരിധിയില്‍ വരുമെന്ന കേരളത്തിന്റെ അവകാശവാദത്തെയാണ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സംശയിച്ചത്. പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പ്രവേശനം നേടിയ 99 ശതമാനം കുട്ടികളും ഉച്ചഭക്ഷണം പദ്ധതി പ്രയോജനപ്പെടുത്തിയെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും കേരള സര്‍ക്കാരിന്റേയും സംയുക്ത ഉദ്യോഗസ്ഥ സംഘം രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയും ചെയ്തു. 2022-'23-ല്‍ ദിവസേനയുള്ള ഉച്ചഭക്ഷണം. മെയ് 15-ന് പി.എം പോഷന്‍ പദ്ധതിയുടെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് (പി.എ.ബി) യോഗത്തിലാണ് വിദ്യാഭ്യാസ കേന്ദ്രമന്ത്രാലയത്തിലേയും സംസ്ഥാന സര്‍ക്കാരിലേയും കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടേയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇക്കാര്യം പറഞ്ഞത്. 

''സ്‌കൂള്‍ ഉച്ചഭക്ഷണം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നതാണ് മുട്ടയും പാലും. അതിന്റെ പണവും കുടിശ്ശികയാണ്. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ധനവകുപ്പിനു കത്തു കൊടുത്തെങ്കിലും ധനവകുപ്പ് തുക അനുവദിക്കുന്നില്ല എന്നാണ് അറിഞ്ഞത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ബജറ്റിലും ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. പരിമിതമായ ഏട്ട് രൂപയ്ക്ക് ഉച്ചഭക്ഷണംപോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പണം അനുവദിക്കാത്ത മുട്ടയും പാലും എങ്ങനെ കൊടുക്കാന്‍ കഴിയും? അതുകൊണ്ടാണ് മുട്ടയും പാലും നിര്‍ത്തിവെച്ച് പ്രതിഷേധിക്കാന്‍ ആലോചിക്കുന്നത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.പി.എച്ച്.എ) ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ പറയുന്നു. ഒക്ടോബര്‍ മാസം ആദ്യവാരം മുതല്‍ ഉച്ചഭക്ഷണം മാത്രം കൊടുക്കാനാണ് ഇവരുടെ തീരുമാനം. സംസ്ഥാനത്തൊട്ടാതെ-സംസ്ഥാന സര്‍ക്കാരുകളുടെ അവകാശവാദങ്ങള്‍ മുഴുവന്‍ കണക്കിലെ കളികള്‍ മാത്രമായി മാറുകയാണെന്ന് സംഘടനയ്ക്കു പരാതിയുണ്ട്.'' ''കണക്ക് എന്തായാലും പണം കിട്ടിയാലല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ. ഇതെങ്ങനെ നടത്തുമെന്ന് ചോദിക്കുമ്പോഴൊക്കെ വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നത് അതൊക്കെയങ്ങ് നടന്നുപൊയ്ക്കൊള്ളും എന്നാണ്. ഉച്ചഭക്ഷണം നന്നായി നടക്കുന്നില്ലേ, സ്‌കൂളിലെ കാര്യങ്ങളെല്ലാം പ്രധാനാദ്ധ്യാപകര്‍ നടത്തിക്കൊള്ളും എന്നാണ്. കേന്ദ്രം പണം തന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും പണം തന്നെന്ന് കേന്ദ്രസര്‍ക്കാരും പറയുന്നു. നിജസ്ഥിതി എന്തുതന്നെ ആയാലും പണം കിട്ടാതെ ഇതു നടത്താന്‍ പറ്റില്ല'' -സുനില്‍കുമാര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും ധനകാര്യ മന്ത്രിയേയും പല തവണ കണ്ടു നിവേദനം കൊടുക്കുകയും കാര്യം പറയുകയും ചെയ്തിട്ടുണ്ട്. 

2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പോകുന്നതിനു തൊട്ടുമുന്‍പ് സംസ്ഥാന സര്‍ക്കാര്‍ എട്ട് രൂപയായി ഉയര്‍ത്തിയിരുന്നു എന്ന് പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വൈകി. 2016-ന് മുന്‍പ് ഉച്ചക്കഞ്ഞി ആയിരുന്നു. എട്ടിനു പകരം അഞ്ച് രൂപയും. പക്ഷേ, ഉച്ചക്കഞ്ഞിയാണെങ്കിലും അതിനു പയറും അരിയും സര്‍ക്കാര്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അരിമാത്രം കൊടുക്കുകയും ബാക്കി മുഴുവന്‍ കാര്യങ്ങള്‍ സ്‌കൂള്‍ ചെയ്യുകയുമാണ്. 2016-ലെ 450 രൂപയില്‍നിന്നു പാചക ഗ്യാസിന്റെ വില 1150 രൂപയായി. രണ്ടാഴ്ച മുന്‍പു മാത്രമാണ് 200 രൂപ കുറച്ചത്. പാചകക്കാരുടെ ദിവസക്കൂലി 650 രൂപയാണ്. അത് സംസ്ഥാന സര്‍ക്കാരാണ് തരുന്നത്. അതും മുടങ്ങുമ്പോള്‍ സ്‌കൂള്‍ കൊടുക്കണം. കൂട്ടണമെന്ന് ആവശ്യപ്പെട്ട തുകയുടെ കാര്യം നടന്നില്ലെങ്കിലും ഉള്ള പണമെങ്കിലും മുടക്കാതിരിക്കണമെന്നാണ് സംഘടനകളുടെ നിലപാട്. അഞ്ഞൂറ് കുട്ടികളുള്ള സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്/ പ്രധാനാദ്ധ്യാപികയ്ക്ക് മാസം ഒരു ലക്ഷം രൂപയ്ക്കടുത്ത് ബാധ്യത വരും. അത് മൂന്നു മാസമായപ്പോള്‍ മൂന്നു ലക്ഷത്തോളമായി, ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഫണ്ട് മുടങ്ങിയപ്പോള്‍ അതാണ് സംഭവിച്ചത്. അവരെങ്ങനെ താങ്ങും? കുട്ടികള്‍ക്ക് നല്ല രീതിയില്‍ ഭക്ഷണം കൊടുക്കാതെ പറ്റില്ല; ആ പ്രതിബദ്ധത സര്‍ക്കാരുകള്‍ക്കും കൂടി വേണം- ഇതാണ് വാദം. 

2021 നവംബര്‍ ഒന്നിന് കൊവിഡിനു ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേയും ഉച്ചഭക്ഷണസമിതികള്‍ വിളിച്ചുകൂട്ടി ഉച്ചഭക്ഷണം പദ്ധതി ഈ നിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് അറിയിച്ചിരുന്നു. സമിതികളുടേതായി മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും കത്ത് അയച്ചിരുന്നു. അതിനുശേഷം ജില്ലാ, ഉപജില്ലാ തലത്തിലും ഡി.ഡി ഓഫീസുകള്‍ക്കു മുന്നിലും ധര്‍ണ നടത്തി. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, മോന്‍സ് ജോസഫ് എന്നിവര്‍ പലപ്പോഴായി നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചു. പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. കെ.പി.പി.എച്ച്.എയുമായി ചര്‍ച്ച നടത്തി. ഓണം കഴിഞ്ഞ് തുക കൂട്ടാമെന്നു പറഞ്ഞു. പക്ഷേ, ഒന്നുമുണ്ടായില്ല. അതുകഴിഞ്ഞ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. നിയമസഭ ചേരുന്ന സമയമായിരുന്നു. അഞ്ച് എം.എല്‍.എമാര്‍ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിച്ചു. ഇനി അത്തരത്തിലൊരു സമരത്തിലേക്കു പോകുന്നതിന്റെ ഫലത്തില്‍ പ്രതീക്ഷ ഇല്ലാത്തതുകൊണ്ടാണ് കുറച്ചുകൂടി കടുത്ത മാര്‍ഗ്ഗമെന്ന നിലയില്‍ പാലും മുട്ടയും നിര്‍ത്താന്‍ ഒരു വിഭാഗം സ്‌കൂളുകള്‍ തയ്യാറെടുക്കുന്നത്. അതിനു മുന്‍പ് കുടിശ്ശിക തീര്‍ത്തു കിട്ടുമോ എന്ന് അവര്‍ ഉറ്റുനോക്കുകയും ചെയ്യുന്നു.

തിരുവനന്തപുരം പൂജപ്പുര എൽപി സ്കൂളിൽ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കേരളം തുടങ്ങി; ഒടുവില്‍ കേന്ദ്ര സംസ്ഥാന പദ്ധതി

1984 നവംബര്‍ 14-നു ശിശുദിനത്തില്‍ കേരളം തുടക്കമിട്ടതു മുതല്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചു നടപ്പാക്കിവന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പദ്ധതി 1995 മുതലാണ് കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതിയാക്കിയത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയിലാണ് കേരളത്തില്‍ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കിയ പദ്ധതി പിന്നീട് യു.പി വിഭാഗത്തിലേക്കും എയ്ഡഡ് സ്‌കൂളിലേക്കും വ്യാപിപ്പിച്ചു. കഞ്ഞിയില്‍ തുടങ്ങിയ ഉച്ചഭക്ഷണം ക്രമേണ ചോറും കറിയും മറ്റു രണ്ട് വിഭവങ്ങളുമായി. സംസ്ഥാനത്തെ 12,600 സ്‌കൂളുകളിലെ എട്ടാം ക്ലാസ്സ് വരെയുള്ള 30 ലക്ഷത്തോളം കുട്ടികള്‍ക്കു സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നുണ്ട്. 3,000 കുട്ടികള്‍ വരെ ഭക്ഷണം കഴിക്കുന്ന സ്‌കൂളുകളുണ്ട് കേരളത്തില്‍. 

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം 2006-ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍, 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം, 2015-ല്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം പുറത്തിറക്കിയ മിഡ് ഡേ മീല്‍സ് റൂള്‍സ് എന്നിവയിലൂടെ ഉച്ചഭക്ഷണം പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ നിരീക്ഷണവും ഇടപെടലും ഉറപ്പാക്കിയിട്ടുണ്ട്. 

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭക്ഷ്യ, പോഷകാഹാര ഭദ്രത ഉറപ്പുവരുത്തുക, ദുര്‍ബല വിഭാഗത്തില്‍പെട്ട കുട്ടികളെ സ്‌കൂളില്‍ കൃത്യമായി ഹാജരാകാനും പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പ്രേരിപ്പിക്കുക, വരള്‍ച്ചബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് വേനലവധിക്കാലത്ത് പോഷകാഹാരം നല്‍കുക എന്നിവയാണ് സ്‌കൂള്‍ ഉച്ചഭക്ഷണം പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.  എം.ജി.എല്‍.സി/ബദല്‍ സ്‌കൂളുകളിലെ കുട്ടികള്‍, സര്‍ക്കാര്‍ അംഗീകൃത സ്പെഷല്‍ സ്‌കൂളുകളിലെ കുട്ടികള്‍, ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടു കറികള്‍ നിര്‍ബ്ബന്ധം. കറികളില്‍ വൈവിധ്യം വേണം.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

'ഒരു വിഭാഗം സവര്‍ണര്‍ 'നോട്ട'യ്ക്ക് കുത്തുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വം ആശങ്കാകുലരായിരുന്നു'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
'ഒരു വിഭാഗം സവര്‍ണര്‍ 'നോട്ട'യ്ക്ക് കുത്തുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വം ആശങ്കാകുലരായിരുന്നു'https://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/01/when-anti-reservation-gives-way-to-pragmatic-politics-188350.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Oct/01/when-anti-reservation-gives-way-to-pragmatic-politics-188350.html#comments67272f17-eafe-4f90-8133-16d62609168eSun, 01 Oct 2023 10:27:00 +00002023-10-01T10:27:00.000Zmigrator/api/author/1895920Mohan Bhagwat,ആര്‍.എസ്.എസ്,സവര്‍ണര്‍,anti-reservation,pragmatic politicsറിപ്പോർട്ട് 2023 സെപ്റ്റംബര്‍ ആറിന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് സംവരണത്തെക്കുറിച്ച് നടത്തിയ പ്രസ്താവന, രാജ്യത്തുടനീളം സംവരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നവര്‍ക്ക് കൗതുകകരമായിരുന്നു. സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം തുടരണമെന്നായിരുന്നു ആ പ്രസ്താവനയുടെ രത്‌നച്ചുരുക്കം. എട്ടു വര്‍ഷം മുന്‍പ്, ക്വാട്ട സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന മോഹന്‍ ഭഗവത് നടത്തിയിരുന്നു. അന്ന് അദ്ദേഹം സ്വീകരിച്ച നിലപാടില്‍നിന്നുള്ള വ്യതിചലനമാണ് ഇപ്പോഴത്തെ ഈ പ്രസ്താവന. ''നമ്മുടെ സ്വന്തം സഹജീവികള്‍ ഏറെക്കാലം മൃഗസമാന അവസ്ഥയില്‍ ജീവിക്കുന്നത് ശ്രദ്ധിച്ചതേയില്ല. നമ്മള്‍ അവരുടെ അവസ്ഥ പരിഗണിച്ചില്ല. ഈ അവഗണന 2,000 വര്‍ഷത്തോളം തുടരുകയും ചെയ്തു'' എന്നും അദ്ദേഹം പറഞ്ഞു. ഒരു 'പ്രതികാര നടപടി' എന്ന നിലയില്‍ 200 വര്‍ഷം കൂടി സംവരണത്തിനുവേണ്ടി നീക്കിവെച്ചാലും പ്രശ്‌നമാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതിനിര്‍മൂലനത്തിനുവേണ്ടി മിശ്രഭോജനങ്ങളില്‍ പശുവിറച്ചി കഴിക്കുന്നതില്‍പോലും സസ്യാഹാരികളായ സംഘ് പ്രവര്‍ത്തകര്‍ക്ക് മടിയുണ്ടായിട്ടില്ലെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. 

ദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദളിത്-പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം സംബന്ധിച്ച് നടത്തിയ പ്രസ്താവനകളത്രയും സവര്‍ണ്ണ സമുദായങ്ങളുടെ സംവരണവിരുദ്ധ വികാരത്തിനെ നീതിമത്കരിച്ചുകൊണ്ടുള്ളവയായിരുന്നു. ക്രീമിലെയര്‍, നിശ്ചിതകാലത്തിനുശേഷം സംവരണം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയെ സംബന്ധിച്ച അഭിപ്രായങ്ങള്‍ തുടങ്ങിയവയെല്ലാം വിരല്‍ചൂണ്ടുന്നത് ദളിത് പിന്നാക്ക സമുദായങ്ങള്‍ക്കുള്ള പരിഗണനയെ സംബന്ധിച്ച് പുനരാലോചന വേണമെന്ന ആര്‍.എസ്.എസ് കാഴ്ചപ്പാടിലേക്കായിരുന്നു. 2015 സെപ്റ്റംബറില്‍, ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് ആര്‍.എസ്.എസ് സംഘടനയായ പാഞ്ചജന്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ ഭഗവത് ''രാജ്യത്തിലെ മുഴുവന്‍ ആളുകളുടേയും താല്പര്യങ്ങള്‍ പുലര്‍ന്നുകാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളുകളുടെ ഒരു സമിതി'' രൂപീകരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ''ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് സംവരണം ആവശ്യമെന്നും എത്ര കാലത്തേക്ക് വേണമെന്നും'' തീരുമാനിക്കാനാണ് ഈ സമിതി. എന്നാല്‍, അദ്ദേഹത്തിന്റെ പ്രസ്താവന ഉയര്‍ത്തിയ കോലാഹലത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ അന്നു ഔദ്യോഗികമായി വിശദീകരണം നല്‍കി. ഈ വിശദീകരണത്തില്‍ പ്രസ്താവനയെ തള്ളിക്കളയാനൊന്നുമല്ല ആര്‍.എസ്.എസ് തുനിഞ്ഞത്. മറിച്ച് പ്രസ്താവന സംബന്ധിച്ച് ഒരു 'വ്യക്തത' കൈവരുത്താനായിരുന്നു. ഇത് വ്യക്തമാക്കുന്നത് ആ പ്രസ്താവനയുടെ വ്യാഖ്യാനത്തോടും അതിന്റെ പിറകിലുള്ള ഉദ്ദേശ്യത്തോടും മാത്രമാണ് ആര്‍.എസ്.എസ് വിയോജിച്ചത് എന്നതാണ്. അതിന്റെ ഉള്ളടക്കത്തോടായിരുന്നില്ല വിയോജിപ്പ്. യഥാര്‍ത്ഥത്തില്‍ ഭഗവത്, ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ തുടരുന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പേ ഇങ്ങനെയൊരു പ്രസ്താവന വേണ്ടിയിരുന്നോ എന്നാണ് അന്നു സംശയമുണ്ടായത്. എന്നാല്‍, 2017-ല്‍ യു.പി, ഉത്തര്‍ഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പും സംവരണം പുന:പരിശോധിക്കണമെന്ന പ്രസ്താവനയുണ്ടായി. ആര്‍.എസ്.എസ് ആചാര്യന്‍ മന്‍മോഹന്‍ വൈദ്യ ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവലില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്, ''സംവരണം ഇന്ത്യയ്ക്കാവശ്യമില്ലെന്നും അത് വിഘടനവാദം വളര്‍ത്തുമെന്നും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നു''മാണ്. തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലുള്ള സംവരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പതിവുപോലെ ഉടന്‍ വിശദീകരണവും വന്നു. 

എന്നാല്‍, ഇത്തവണ ഭഗവതിന്റെ പ്രസ്താവനയിലുള്ളത് ജാതി സംവരണത്തിനു ആര്‍.എസ്.എസ് പിന്തുണ ഉണ്ടെന്നാണ്. എന്തായിരിക്കാം ഈ മനംമാറ്റത്തിനു പിറകിലെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ അദ്ഭുതപ്പെടുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ തന്നെയാണ് ഭഗവതിനെ ഇങ്ങനെയൊരു നിലപാടു മാറ്റത്തിനു പ്രേരിപ്പിച്ചത് എന്നുതന്നെയാണ് കരുതേണ്ടത്. ജാതി സംവരണത്തെക്കുറിച്ച് തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭഗവത് മുന്‍പൊരിക്കല്‍ പ്രസ്താവിച്ച അവസരത്തിലാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന മുന്നണിക്ക് തിരിച്ചടിയുണ്ടായത്. അന്നത്തെ തിരിച്ചടിക്കുശേഷം സംവരണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും ഉന്നയിക്കപ്പെടാതിരിക്കാന്‍ മോഹന്‍ ഭഗവത് ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. എന്നാല്‍, അദ്ദേഹം തന്നെയാണ് ഇപ്പോള്‍ ജാതി എന്നത് '2,000 വര്‍ഷമായി' സമൂഹത്തെ അലട്ടുന്ന ഒരു പ്രശ്‌നമായി എടുത്തുകാണിക്കുന്നതും 200 വര്‍ഷത്തേക്ക് തിരുത്തല്‍ നടപടികള്‍ ആവശ്യമായി വരുമെന്നു പറയുന്നതും. 

ഉദയനിധി സ്റ്റാലിന്‍ ഈയിടെ സനാതനധര്‍മ്മത്തെ സംബന്ധിച്ചു നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഭഗവതിന്റെ പ്രസ്താവനയ്ക്ക് പ്രാധാന്യം കൈവരുന്നത്. സനാതനധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന തന്റെ ആഹ്വാനം ഹിന്ദുമതത്തിനെതിരായ ആക്രമണമല്ലെന്നും ആ മതത്തില്‍ നിലനില്‍ക്കുന്ന വിവേചനപരവും ജാതീയവുമായ ഘടനയെ എതിര്‍ക്കുകയാണ് താന്‍ ചെയ്തതെന്നുമാണ് ഉദയനിധി പിന്നീട് പറഞ്ഞത്. ഹിന്ദി ദേശീയ ഭാഷയാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകള്‍ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൃഷ്ടിച്ച ആശങ്കയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിവിരുദ്ധ രാഷ്ട്രീയ കക്ഷികള്‍ തെന്നിന്ത്യന്‍, കീഴാള രാഷ്ട്രീയം മുതലെടുത്ത് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയായിട്ടുവേണം ഭഗവതിന്റെ പുതിയ നിലപാടിനെ കാണാന്‍. സനാതനധര്‍മ്മത്തെക്കുറിച്ച് ഉദയനിധി നടത്തിയ പ്രസ്താവനയോട് ഹിന്ദുത്വ സംഘടനകള്‍ പ്രതികരിച്ചവിധം ജാതിമേല്‍ക്കോയ്മയെ ഹിന്ദുത്വവാദം അംഗീകരിക്കുന്നെന്ന വാദത്തെ ബലപ്പെടുത്തിയിട്ടുണ്ട്.

മോഹൻ ഭ​ഗവത്

തെക്കേ ഇന്ത്യയില്‍, വിശേഷിച്ചും തമിഴ്‌നാട്ടില്‍ വേരുപിടിക്കാന്‍ കാര്യമായ ശ്രമം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയും ഇതര ഹിന്ദുത്വസംഘടനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മധുരൈ അധീനത്തില്‍നിന്നും സെങ്കോല്‍ ഏറ്റുവാങ്ങിയതുപോലുള്ള നടപടികളും ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ഇടപെടലുകളും ഡി.എം.കെ ഉള്‍പ്പെടെയുള്ള കക്ഷികളെ തളര്‍ത്തുന്നതിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചു നടത്തുന്ന നീക്കങ്ങളും ഒടുവില്‍ കച്ചത്തീവിനു മുകളിലുള്ള അവകാശം ശ്രീലങ്കയ്ക്കു കൈമാറിയ നടപടിയെ പാര്‍ലമെന്റില്‍ മോദി വിമര്‍ശിച്ചതുമെല്ലാം കാണിക്കുന്നത് മറ്റൊന്നല്ല. എന്നാല്‍, തമിഴ്‌നാട്ടിലെ ജാതിരാഷ്ട്രീയം ഈ നീക്കങ്ങള്‍ക്കു വിഘാതമാകുകയാണ്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ മിക്കപ്പോഴും പ്രാദേശിക കക്ഷികള്‍ പരാജയപ്പെടുത്തുകയാണ് പതിവ്. ഈ പശ്ചാത്തലത്തില്‍ കീഴാളവിരുദ്ധ പ്രതിച്ഛായ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കുകയില്ല എന്ന തിരിച്ചറിവ് നാഗ്പൂരിനുണ്ട്. 

രണ്ടാമത്തെ കാരണം ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പിനു വേണ്ടിയുള്ള മുറവിളി ശക്തിപ്പെടുന്നതും മറാത്തകളെപ്പോലെ കൂടുതല്‍ സമുദായങ്ങള്‍ സംവരണാവശ്യം ഉന്നയിക്കുന്നതുമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലുള്‍പെടുത്തി മറാത്തകള്‍ക്കു മുഴുവനും സംവരണം നല്‍കണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്രയില്‍ മറാത്തകള്‍ നടത്തുന്ന സമരം മഹാരാഷ്ട്ര ഗവണ്‍മെന്റിനു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മറാത്ത സമുദായങ്ങളെ 'കുണ്‍ബി'കളായി കണക്കാക്കി അവര്‍ക്ക് 16 ശതമാനം സംവരണം നല്‍കുന്ന മഹാരാഷ്ട്ര ഗവണ്മെന്റ് നേരത്തെ പാസ്സാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സമരം. 50 ശതമാനത്തിലധികം സംവരണം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14-നും (സമത്വത്തിനുവേണ്ടിയുള്ള അവകാശം) ആര്‍ട്ടിക്കിള്‍ 21-നും വിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. മഹാരാഷ്ട്ര ഗവണ്‍മെന്റ് നേരത്തെ പാസ്സാക്കിയ നിയമപ്രകാരം മറാത്ത സമുദായങ്ങള്‍ക്കു വിദ്യാഭ്യാസരംഗത്ത് 12 ശതമാനവും തൊഴില്‍രംഗത്ത് 13 ശതമാനവുമാണ് സംവരണം ഉറപ്പാക്കിയിരുന്നത്. എന്നാല്‍, ഇതോടെ ആകെ മൊത്തം സംവരണപരിധി യഥാക്രമം 64 ശതമാനവും 65 ശതമാനവുമായി ഉയര്‍ത്തും എന്ന അവസ്ഥ സംജാതമായി. 1992-ല്‍ ഇന്ദിരാ സോന്നീ കേസില്‍ സുപ്രീംകോടതി സംവരണം 50 ശതമാനത്തില്‍ കൂടുതലാകരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. സമൂഹത്തില്‍ ജാതിവാഴ്ച(Caste rule)യ്ക്ക് ഇത് ഇടയാക്കുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്. അധികാരശ്രേണി ഇല്ലാതാക്കലാണ് അധികാരശ്രേണിയില്‍ താഴ്ന്നുനില്‍ക്കുന്ന ഒരു ജാതിയെ മുകളില്‍ പ്രതിഷ്ഠിച്ച് ആ ശ്രേണി നിലനിര്‍ത്തലല്ല വേണ്ടത് എന്ന കാഴ്ചപ്പാട് ആര്‍ട്ടിക്കിള്‍ 14-ല്‍ വ്യക്തമാക്കപ്പെട്ട സമത്വത്തിനുള്ള അവകാശം എന്ന തത്ത്വത്തിനു പൂരകമാണ്. മറിച്ചാണ് ചെയ്യുന്നതെങ്കില്‍ അത് നേരത്തെ ഭഗവത് പരാമര്‍ശിച്ച 'പ്രതികാര നടപടിക്കു' സമാനമാണ് എന്നും കാണാം. ഈ പശ്ചാത്തലത്തില്‍ നേരത്തെ മറാത്തകള്‍ക്ക് ഉറപ്പാക്കിയ അതേ അളവിലുള്ള സംവരണം ഉറപ്പാക്കാന്‍ 50 ശതമാനം പരിധി മറികടക്കുന്നതിനു ഭരണഘടനാപരമായ നടപടികള്‍ക്ക് ഗവണ്‍മെന്റുകള്‍ മുതിരുന്ന പക്ഷം അത് കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടുളള ഒരു നീക്കമാണ് ഭഗവതിന്റെ ഇപ്പോഴത്തെ നിലപാട് എന്നും പറയാം.

ജാതി സെന്‍സസിനുവേണ്ടിയുള്ള മുറവിളി ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടി വേണം സംവരണം സംബന്ധിച്ച മോഹന്‍ ഭഗവതിന്റെ ഈ നിലപാടു മാറ്റത്തെ കാണാന്‍. ജനസംഖ്യാനുപാതിക സംവരണം എന്ന ആശയത്തിനും രാഷ്ട്രീയകക്ഷികളില്‍നിന്നുള്ള പിന്തുണ ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ രണ്ടു കാര്യങ്ങള്‍ക്കും ബി.ജെ.പിയും സംഘ്പരിവാറും എതിരാണ്. സെന്‍സസില്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പ് 1951 മുതല്‍ ഒരു നയമെന്ന നിലയില്‍ ഉപേക്ഷിച്ചുവെന്നതാണ് യൂണിയന്‍ ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടുന്നത്. 1951 മുതല്‍ ഇന്നുവരെ ഒരു സെന്‍സസിലും പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ ഒഴികെയുള്ള ജാതികളെ കണക്കാക്കിയിട്ടില്ലെന്നും അത് സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളതുമാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനു ബിഹാറില്‍ തുടക്കമായപ്പോള്‍ അതിനെതിരെ എതിര്‍പ്പുയര്‍ന്നതു മുഖ്യമായും യൂണിയന്‍ ഗവണ്‍മെന്റില്‍നിന്നും സംഘ്പരിവാറില്‍ നിന്നുമായിരുന്നു. ഇത് ഹിന്ദുത്വരാഷ്ട്രീയം പിന്നാക്കവിരുദ്ധമാണെന്ന ധാരണ ശക്തിപ്പെടുത്തുമെന്ന ആശങ്കയും ഉണ്ടാക്കുന്നുണ്ട്. 
 
 

വിപി സിങ്

പരസ്പരവിരുദ്ധ നിലപാടുകളുടെ രാഷ്ട്രീയം

ദളിതരുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും സാമൂഹ്യാവസ്ഥ ഇനിയും മെച്ചപ്പെടാനുണ്ട് എന്ന വസ്തുത നിലനില്‍ക്കെ സംവരണത്തെക്കുറിച്ച് തുറന്ന ചര്‍ച്ച അനിവാര്യമാണ് എന്നു വ്യക്തമാക്കുന്ന പ്രസ്താവനകളാണ് പലപ്പോഴായി ആര്‍.എസ്.എസ് നേതാക്കളില്‍ മുന്‍കാലമത്രയും ഉണ്ടായിട്ടുള്ളത്. സവര്‍ണ്ണ സമുദായങ്ങളെ കയ്യൊഴിയാനില്ല എന്ന സന്ദേശമാണ് അവ നല്‍കിപ്പോന്നിരുന്നത്. അതേസമയം, ദത്താത്രേയ ഹൊസബലേയെപ്പോലുള്ള നേതാക്കള്‍ ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം തുടരുന്നതിന് ആര്‍.എസ്.എസ് പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. ഹൊസബലേ പറഞ്ഞത് സാമൂഹികാസമത്വം തുടരുന്നിടത്തോളം കാലം സംവരണവും സമുദായങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തിലുള്ള അനുരഞ്ജനവും ആവശ്യമാണെന്നാണ്. ഇപ്പോള്‍ ഭഗവത് എത്തിച്ചേര്‍ന്നിട്ടുള്ളത് ഈ നിലപാടിലാണ്. എന്തുകൊണ്ടാണ് ആര്‍.എസ്.എസ് നേതാക്കള്‍ ഇക്കാര്യത്തില്‍ പല സ്വരത്തില്‍ സംസാരിക്കുന്നത്? 

1990-ല്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി വി.പി. സിംഗ് പ്രഖ്യാപിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാറായിരുന്നു. ഭരണഘടന നിര്‍ദ്ദേശക തത്ത്വങ്ങള്‍ (ആര്‍ട്ടിക്കിള്‍ 38 (1), 38 (2), 46 എന്നിവ അനുസരിച്ച് ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുന്ന ഒരു സാമൂഹ്യക്രമം സൃഷ്ടിക്കുകയും ദുര്‍ബ്ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ സവിശേഷ ശ്രദ്ധയോടെ പ്രോത്സാഹിപ്പിക്കേണ്ടതും സാമൂഹിക അനീതിയില്‍നിന്നും എല്ലാത്തരം ചൂഷണങ്ങളില്‍നിന്നും അവരെ സംരക്ഷിക്കേണ്ടതും ഭരണകൂടത്തിന്റെ കടമയാണ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരും സാമൂഹികമായി ബഹിഷ്‌കൃതരുമായവര്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ അവശവിഭാഗങ്ങളായ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് അനുകൂലമായ അഫര്‍മേറ്റീവ് ആക്ഷന് 1950-ല്‍ തന്നെ തുടക്കമായി. നിയമനിര്‍മ്മാണസഭയില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ഭരണഘടന വ്യവസ്ഥ ചെയ്തപ്പോള്‍, 1950-ല്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ യഥാക്രമം 12.5 ശതമാനവും അഞ്ച് ശതമാനവും സംവരണവും നല്‍കി. 

എന്നാല്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങളോളം സാമൂഹികാവശതയിലല്ലെങ്കിലും വിദ്യാഭ്യാസം, തൊഴില്‍ എന്നീ രംഗങ്ങളില്‍ പിറകോട്ടുപോയ ചില ജാതികളുടെ/സമുദായങ്ങളുടെ സവിശേഷ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനു മുന്നോടിയായി ഇങ്ങനെ ഏതേതു വിഭാഗങ്ങളാണ് പിന്നാക്കം നില്‍ക്കുന്നത് എന്നു കാണിക്കുന്ന ഒരു പട്ടികപോലും തയ്യാറാക്കാന്‍ ഭരിക്കുന്നവര്‍ക്കായില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് 1953-ല്‍ ഇദംപ്രഥമമായി ഒരു സംവിധാനമുണ്ടായി. കാകാ കലേക്കര്‍ കമ്മിഷന്‍ രൂപീകരിച്ചു. രാജ്യത്ത് 2399 പിന്നാക്ക വിഭാഗങ്ങളുണ്ടെന്നും അതില്‍ 837 എണ്ണം ഏറ്റവും പിന്നാക്കം നില്‍ക്കുന്നവയാണെന്നും കണ്ടെത്തിയ കമ്മിഷന്‍ 1955-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യൂണിയന്‍ ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ് ഉണ്ടായത്. നെഹ്‌റുവിന്റെ മരണശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടിയേല്‍ക്കുകയും നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സേതര ഗവണ്‍മെന്റുകള്‍ ഉണ്ടാകുകയും അവയില്‍ പലതിന്റേയും നേതൃത്വം പിന്നാക്ക സമുദായങ്ങളില്‍നിന്നുള്ള നേതാക്കള്‍ കയ്യാളുകയും ചെയ്തതോടെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ കൂടുതല്‍ പ്രകടമായി. പിന്നീട് '80-കളില്‍ അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിയടക്കമുള്ള മുഖ്യ പ്രതിപക്ഷ കക്ഷികളുടെയെല്ലാം മുദ്രാവാക്യമായി പിന്നാക്കസംവരണം മാറി. 

''... Reservation for SCs and STs should be continued as usual... There should also be reservation for OBCs on the basis of the Mandal Commission report. Poor among them should be given priority... Since poverty is one of the main reasons for backwardness, there should be reservation for other castes depending on their economic condition,' 1989ലെ ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞതിങ്ങനെ. എന്നാല്‍, ഈ വാചകങ്ങളില്‍തന്നെ സംവരണത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്നതെന്ന് ദളിത് രാഷ്ട്രീയക്കാര്‍ വാദിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നുണ്ട്. സംവരണത്തെ ഒരു ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടിയായി കാണുന്ന ഒരു നിലപാട് തീര്‍ച്ചയായും അവയിലുണ്ടായിരുന്നു.  എന്നാല്‍, ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റേയും പിന്തുണയോടെ അധികാരത്തില്‍ വന്ന ദേശീയമുന്നണി ഗവണ്‍മെന്റ് 1990 ഓഗസ്റ്റ് ഏഴിന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ദേശീയമുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപ്രകാരം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം എതിര്‍പ്പുയര്‍ന്നത് ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നു. ജാതിമേല്‍കോയ്മയിലൂന്നിയ ആശയങ്ങള്‍ ആദര്‍ശമായി പ്രഖ്യാപിച്ച ആ രാഷ്ട്രീയപാര്‍ട്ടിയില്‍ വലിയൊരു വിഭാഗം മേല്‍ജാതികളില്‍നിന്നുള്ളവരായതുകൊണ്ട് ഈ എതിര്‍പ്പ് അപ്രതീക്ഷിതമായിരുന്നില്ല. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തെ ജാതിപ്പോരു മൂര്‍ച്ഛിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമായിട്ടാണ് ബി.ജെപി.യെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ വിശേഷിപ്പിച്ചത്. ''ശൂദ്രവിപ്ലവത്തില്‍നിന്നുള്ള പ്രത്യാഘാതങ്ങളെ നേരിടാന്‍ ധാര്‍മ്മികവും ആത്മീയവുമായ ശക്തിയാര്‍ജ്ജിക്കേണ്ടുന്നതിന്റെ അനിവാര്യതയെക്കുറിച്ച്'' 1994 മെയ് ഒന്നിന്റെ ഓര്‍ഗനൈസറില്‍ കോളമിസ്റ്റായ എം.വി. കാമത്ത് എഴുതി. 

ദുര്‍ബ്ബല വിഭാഗങ്ങള്‍ എല്ലായ്പോഴും സമൂഹത്തിലെ മറ്റാളുകളുമായുള്ള ഏത് ഏറ്റുമുട്ടലിലും പരാജയപ്പെടുകയേ ചെയ്യൂവെന്നും അവര്‍ക്ക് ഉയര്‍ന്നുവരാന്‍ ആവശ്യമായ അവസരങ്ങള്‍ ലഭിക്കാന്‍ സമൂഹത്തിന്റെയാകെ സന്മനസ്സും സഹകരണവും അനിവാര്യമാണെന്നുമാണ് ആ സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസ് സര്‍കാര്യവാഹ് ആയിരുന്ന എച്ച്.വി. ശേഷാദ്രി പറഞ്ഞത്. അതായത് പോരാടി നേടേണ്ടതല്ല ഈ അവകാശം എന്നാണ് വാദം. ശരീരത്തിലെ മുഴുവന്‍ ജീവശക്തിയും ഉണര്‍ന്നിരിക്കുകയും ശരീരം തുടര്‍ച്ചയായി പരിപോഷിപ്പിക്കാന്‍ സ്വയം ഒരുങ്ങുന്നെന്ന് ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ദുര്‍ബ്ബലമായ ഒരു അവയവം ശക്തിപ്പെടുത്താന്‍ കഴിയൂ എന്നതുപോലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഐക്യത്തിന്റേയും യോജിപ്പിന്റേയും മനോഭാവം വളര്‍ത്തിയെടുത്താല്‍ മാത്രമേ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സാമൂഹിക പുരോഗതി കൈവരിക്കാനാകൂ എന്നും സാമാജികമായ ഈ ഐക്യത്തിനു വേണ്ടിയാണ് ഹിന്ദുത്വവാദികള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു ശേഷാദ്രി അവകാശപ്പെട്ടത് (മനുസ്മൃതിയുടെ സമൂഹഗാത്ര ഉപമ ഇവിടേയും കൈവിട്ടിട്ടില്ല എന്നു ശ്രദ്ധിക്കുക). സാമൂഹ്യമായ ഉയര്‍ച്ചയെ ലാക്കാക്കിയുള്ള ശോഷിത വിഭാഗങ്ങളുടെ രാഷ്ട്രീയമായ ശാക്തീകരണം എന്ന മുദ്രാവാക്യത്തിനു പകരം സവര്‍ണ്ണ വിഭാഗങ്ങളുമായുള്ള സഹകരണത്തിലൂടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയും ഈ വിഭാഗങ്ങളെ ശക്തിപ്പെടുത്താമെന്ന ആശയത്തിലാണ് ആര്‍.എസ്.എസ് ഊന്നല്‍ എന്ന് India's Silent Revolution: The rise of the lower castes in North India എന്ന പുസ്തകത്തില്‍ ക്രിസ്റ്റോഫ് ജാഫ്രെലോട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അക്കാലത്ത് ആര്‍.എസ്.എസ് മേധാവിയായിരുന്ന രാജേന്ദ്രസിംഗ് അഭിപ്രായപ്പെട്ടത് തൊഴില്‍മേഖലയിലെ ക്വാട്ടയില്‍ ക്രമേണ വെട്ടിക്കുറവു വരുത്തണമെന്നതാണ്. 1996 ജനുവരിയില്‍ സമരസ്യ സംഗമം (Confluence of harmony) എന്നൊരു പരിപാടിക്ക് തുടക്കമിട്ടു. ''സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമരസതയും സാമൂഹികമായ സ്വാംശീകരണം വളര്‍ത്തുക'' എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് അന്ന് രാജേന്ദ്രസിംഗ് പറഞ്ഞത്. 

എച്ച് വി ശേഷാ​ദ്രി

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം 27 ശതമാനം സംവരണമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കു ലഭിച്ചത്. നേരത്തെ തന്നെ 15 ശതമാനം സംവരണം പട്ടികജാതി വിഭാഗങ്ങള്‍ക്കും 7.5 ശതമാനം സംവരണം പട്ടികവര്‍ഗ്ഗത്തിനും നല്‍കിപ്പോന്നിരുന്നു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം സവര്‍ണ്ണ വിഭാഗങ്ങള്‍ ബി.ജെ.പിക്കു പിറകില്‍ കൂടുതല്‍ ശക്തിയോടെ സംഘടിക്കാനുള്ള സന്ദര്‍ഭമൊരുക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ബാബറി മസ്ജിദ് വിഷയത്തിലുള്ള ഇടപെടലുകളോടെ ശക്തിപ്പെട്ട ഹിന്ദു ഏകോപനത്തെ തകര്‍ക്കാനുള്ള ഒരു നീക്കം കൂടിയായിരുന്നു മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച തീരുമാനത്തെ എതിര്‍ത്താല്‍ പിന്നാക്ക വിഭാഗങ്ങള്‍ ബി.ജെപി.യില്‍നിന്നും അകലുമെന്നും കണക്കുകൂട്ടലുകളുണ്ടായിരുന്നു. എന്നാല്‍, ആ കണക്കുകൂട്ടലുകളെ തന്ത്രപരമായി തോല്‍പിക്കാന്‍ ബി.ജെ.പിക്കായി എന്നതാണ് പില്‍കാല ചരിത്രം. കോണ്‍ഗ്രസ്സില്‍നിന്നും വ്യത്യസ്തമായാണ് ബി.ജെ.പി മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശ്രമത്തോടു പ്രതികരിച്ചത്. സാമുദായികാടിസ്ഥാനത്തിലല്ല, സാമ്പത്തികാടിസ്ഥാനത്തിലാണ് സംവരണം വേണ്ടതെന്നായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ വാദം. രാമജന്മ ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി പിന്നാക്ക ഹിന്ദുക്കളെക്കൂടി കൂടെ നിര്‍ത്തിക്കൊണ്ട് രഥയാത്ര ആരംഭിക്കാനാണ് ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി ആ സന്ദര്‍ഭം തിരഞ്ഞെടുത്തത്. മുറുകിനിന്ന ജാതിവികാരം ലഘൂകരിക്കുക എന്നതായിരുന്നു രഥയാത്രയുടെ ഒരു ലക്ഷ്യം. അതോടെ പല മേല്‍ജാതികളും പിന്നാക്ക സമുദായ പദവി ഇല്ലാത്ത ശൂദ്രരും ബി.ജെ.പിയുടെ പിറകില്‍ അണിനിരന്നു. ജാതിസംവരണത്തെ എതിര്‍ക്കുന്ന ഒരേ ഒരു പാര്‍ട്ടി എന്ന നിലയില്‍ ഉയര്‍ന്ന സമുദായങ്ങളെ അന്നത്തെ നിലപാടുകള്‍ ബി.ജെപി.യിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമായിയെന്നും ക്രിസ്റ്റോഫ് ജാഫ്രലോട്ട് എഴുതുന്നു. മണ്ഡല്‍ കമ്മിഷന്‍ നടപ്പാക്കാനുള്ള തീരുമാനത്തെ നേരിട്ടെതിര്‍ക്കുകയല്ല ബി.ജെ.പി ചെയ്തത്. മറിച്ച് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അതിനു പിറകില്‍നിന്നും ചരടുവലി നടത്തുകയാണ് ചെയ്തത്. മാത്രവുമല്ല, പാര്‍ട്ടിയുമായി ബന്ധമുള്ള ആരെങ്കിലും മണ്ഡല്‍ കമ്മിഷനെതിരെ പരസ്യമായി രംഗത്തുവരുമ്പോള്‍ വിലക്കുകളുണ്ടായി. രാജ്യസഭാംഗം ജെ.കെ. ജെയിന്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സമരമുറകളുമായി രംഗത്തിറങ്ങിയപ്പോള്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ വിമര്‍ശിച്ചു. ജെയിന്‍ അതില്‍നിന്നും പിന്‍മാറുകയും ചെയ്തു. ജാതിരാഷ്ട്രീയത്തെ സമര്‍ത്ഥമായി നേരിടുന്നതില്‍ ബി.ജെ.പി ഒരു പരിധി വരെ വിജയിച്ചു എന്നാണ് ചരിത്രം പറയുന്നത്. സമുദായസംവരണം പോലുള്ള വിഷയങ്ങളില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഉന്നത ജാതികളെ കൂടെ നിര്‍ത്തുമ്പോള്‍തന്നെ പാര്‍ട്ടിയിലും പുറത്തും മുഖ്യസ്ഥാനങ്ങളില്‍ നിയോഗിച്ചു പോരുകയും ചെയ്യുന്നു. 

ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗണനീയമായ ഒരു ശക്തിയായി വരുന്നത് രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രചാരണം ഏറ്റെടുക്കുന്നതോടെയാണ്. 1990-ല്‍ വി.പി. സിംഗ് മറ്റു പിന്നാക്ക ജാതിക്കാര്‍ക്ക് 27 ശതമാനം സംവരണം നല്‍കിയ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് സവര്‍ണ്ണ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുകയും അവര്‍ രാമക്ഷേത്രമുള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ സജീവമായ പിന്തുണയുമായി മുന്നോട്ട് വരികയും ചെയ്തു. അതോടെ സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ പിന്നീടു വന്ന ഗവണ്‍മെന്റുകള്‍ക്ക് അട്ടത്തുവെയ്‌ക്കേണ്ടിവന്നു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ദുരവസ്ഥയില്‍നിന്നു ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യം നിറവേറ്റാനും രാമക്ഷേത്ര ക്യാംപയിന്‍ സഹായിച്ചു.

സംവരണത്തെ മാത്രമല്ല, അവരുടെ ജീവിതത്തെ പൊളിച്ചുപണിയാന്‍ ഉതകുമായിരുന്ന ഭൂപരിഷ്‌കരണം പോലുള്ള നടപടികളേയും ഭൂമിയില്‍ ദളിത് സമൂഹത്തിന് അവകാശം ലഭിക്കുന്നതിനു നടത്തുന്ന ശ്രമങ്ങളേയും ചെറുത്തുതോല്‍പിക്കുന്നതിനും ഹിന്ദുത്വരാഷ്ട്രീയം പിന്തുണച്ചു പോന്നിട്ടുണ്ട്. ബിഹാറിലും മറ്റും ഭൂവുടമസമുദായങ്ങള്‍ ദളിതരെ നേരിടുന്നതിനു രൂപീകരിച്ച സ്വകാര്യസേനകള്‍ക്ക് ഹിന്ദുത്വരാഷ്ട്രീയം രക്ഷാകര്‍ത്തൃത്വവും സഹായങ്ങളും നല്‍കിപ്പോന്ന ചരിത്രവുമുണ്ട്. ദളിത് അവകാശങ്ങള്‍ക്കെതിരെ എപ്പോഴൊക്കെ സവര്‍ണ്ണ സമുദായങ്ങളില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ടോ അപ്പോഴൊക്കെ ഹിന്ദുത്വവാദികള്‍ അവരെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമമുണ്ടായപ്പോള്‍ ഒരുവശത്ത് രാമക്ഷേത്ര പ്രചാരണം ശക്തിപ്പെടുത്തി ഏകീകൃത ഹിന്ദുസ്വത്വ രൂപീകരണത്തിനു ഹിന്ദുത്വവാദികള്‍ ശ്രമിച്ചു. അതേസമയം തന്നെ 'യൂത്ത് ഫോര്‍ ഇക്വാലിറ്റി' പോലുള്ള സംഘടനകള്‍ക്കു രൂപം നല്‍കുന്നതില്‍ പങ്കുവഹിക്കുകയും സംവരണവിരുദ്ധ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. 

സംവരണത്തെ അനുകൂലിക്കുന്നവര്‍ ബി.ജെ.പിയില്‍നിന്ന് അകന്നുപോകുകയോ സംവരണ വിരുദ്ധര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുകയോ ചെയ്യരുത് എന്ന ആശയമാണ് ഈ പരസ്പരവിരുദ്ധ പ്രസ്താവനകള്‍ക്കു പിറകിലുള്ളത്. ജാതിവ്യത്യാസമില്ലാതെ ഹിന്ദുസമാജത്തെ സംഘടനയ്ക്കു പിറകില്‍ അണിനിരത്തണം. മുന്‍കാലങ്ങളില്‍ ഓരോ തെരഞ്ഞെടുപ്പിനു മുന്‍പും പ്രധാനപ്പെട്ട ആര്‍.എസ്.എസ് നേതാവിന്റെ സംവരണവിരുദ്ധ പ്രസ്താവന പുറത്തുവരികയും പിന്നീട് അതില്‍ സംഘടനയില്‍നിന്നുള്ള വിശദീകരണം വരികയുമായിരുന്നു പതിവ്. 2019-ലെ തെരഞ്ഞെടുപ്പിനു മുന്‍പും മോഹന്‍ ഭഗവത് സംവരണവിരുദ്ധ നിലപാടാണ് ആവര്‍ത്തിച്ചിരുന്നത്. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം സവര്‍ണര്‍ തെരഞ്ഞെടുപ്പുകളില്‍ 'നോട്ട'യ്ക്ക് കുത്തുന്ന പ്രവണതയില്‍ ആര്‍.എസ്.എസ് നേതൃത്വം ആശങ്കാകുലരായിരുന്നു. ബി.ജെ.പിയുടെ ഈ പരമ്പരാഗത വോട്ടര്‍മാര്‍ക്ക് ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ അത്രയൊന്നും പ്രബലമായി കണക്കാക്കപ്പെടാത്ത ഉപജാതികളെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഉണ്ടായിരുന്ന എതിര്‍പ്പാണ് 'നോട്ട'യായി മാറിയിരുന്നത്. അവരെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്തേണ്ടത് ആര്‍.എസ്.എസ്സിനു ആവശ്യമായിരുന്നു. അതേസമയം ദളിത് പിന്നാക്ക വിഭാഗങ്ങള്‍ വിട്ടുപോകാനും പാടില്ല. ഇതാണ് ലക്ഷ്യം. 

എന്നാല്‍, ഇപ്പോള്‍ നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും ലോകസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി സംവരണം സംബന്ധിച്ച പഴയ നിലപാട് ആവര്‍ത്തിക്കുന്നത് ഗുണം ചെയ്യില്ല എന്ന തിരിച്ചറിവ് ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ടായിട്ടുണ്ടെന്നു വ്യക്തം. പല കാരണങ്ങളാല്‍, ഇതാദ്യമായി ആ സംഘടനയുടെ നേതൃത്വം ചരിത്ര യാഥാര്‍ത്ഥ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് എന്ന് ഭഗവതിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

ഏകീകൃത സിവില്‍കോഡ്- പിറകില്‍ ചില നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

]]>
യു.ഡി.എഫിനു ജയിച്ചേ പറ്റൂ, എല്‍.ഡി.എഫ് ജയിച്ചാല്‍ ബമ്പര്‍https://www.samakalikamalayalam.com/malayalam-vaarika/reports/2023/Sep/04/by-election-puthuppally-186171.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Sep/04/by-election-puthuppally-186171.html#comments49750c1c-a938-4b21-8c1f-17a0c3c8a6f8Mon, 04 Sep 2023 08:51:00 +00002023-09-04T08:51:00.000Zmigrator/api/author/1895920congress,cpm,യു.ഡി.എഫ്,എല്‍.ഡി.എഫ്,puthuppalliറിപ്പോർട്ട് പുതുപ്പള്ളി നിയോജക മണ്ഡലത്തെ കഴിഞ്ഞ അന്‍പത്തിമൂന്നു വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച 'ഉമ്മന്‍ ചാണ്ടി' വീണ്ടും അവിടെ ജനവിധി തേടുകയാണ്; എന്നാല്‍, അദ്ദേഹമല്ല മത്സരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. മകന്‍ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പക്ഷേ, ഉമ്മന്‍ ചാണ്ടിയോട് വലിയൊരു വിഭാഗം പുതുപ്പള്ളിക്കാര്‍ക്കുണ്ടായിരുന്ന സ്‌നേഹാദരങ്ങളും ഇപ്പോഴുമുള്ള ഇഷ്ടവും അദ്ദേഹത്തിന്റെ അഭാവത്തിലും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിനാണ് മുന്‍തൂക്കം. അതുകൊണ്ടാണ് മത്സരിക്കുന്നത് ചാണ്ടി ഉമ്മനാണെങ്കിലും ജനവിധി തേടുന്നത് ഉമ്മന്‍ ചാണ്ടി തന്നെയാകുന്നത്. ഒന്നു മാത്രമായി നടക്കുന്ന ഏത് ഉപതെരഞ്ഞെടുപ്പുപോലെയും കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധയാകെ നേടിയിരിക്കുന്നു പുതുപ്പള്ളി. 

ഒറ്റനോട്ടത്തില്‍ ലളിതമാണ് അവിടുത്തെ ഫലത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചുള്ള വിലയിരുത്തല്‍. അരനൂറ്റാണ്ടായി ഉമ്മന്‍ ചാണ്ടി മാത്രം ജയിക്കുന്നിടത്ത് അദ്ദേഹത്തിന്റെ വിയോഗത്തിനു തൊട്ടുപിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും മകനും ജയിച്ചാല്‍ അത്ഭുതമില്ല. എന്നാല്‍, ഫലം മറിച്ചാണെങ്കില്‍, രണ്ടുവട്ടം ഉമ്മന്‍ ചാണ്ടിയോടു തോറ്റ സി.പി.എം യുവനേതാവ് ജെയ്ക് തോമസ് മൂന്നാം മത്സരത്തില്‍ മകനെ തോല്‍പ്പിച്ചാല്‍ അത് എല്‍.ഡി.എഫിന്റെ സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമായി മാറും. സെപ്റ്റംബര്‍ അഞ്ചിനു തെരഞ്ഞെടുപ്പ്, എട്ടിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. 

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് നിര്‍ത്തിവെച്ച പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന്റെ തുടര്‍ച്ച ഇനി സെപ്റ്റംബര്‍ 11-നാണ്. അന്നാണ് പുതിയ എം.എല്‍.എയുടെ സത്യപ്രതിജ്ഞ. ഉമ്മന്‍ ചാണ്ടി മരിക്കുന്നതിനു മുന്‍പ് 41 എം.എല്‍.എമാരാണ് പ്രതിപക്ഷത്തിന് ഉണ്ടായിരുന്നത്. ഇപ്പോള്‍ 40. അത് വീണ്ടും 41 ആകുമോ അതോ ഭരണമുന്നണിക്ക് അംഗബലം നൂറാകുമോ എന്ന ചോദ്യത്തിന് കണക്കിനപ്പുറം രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുകൊണ്ട് ലളിതമെന്നു തോന്നാവുന്ന ആദ്യനോട്ടത്തിനപ്പുറം അടിയൊഴുക്കുകളുണ്ട് ഈ തെരഞ്ഞെടുപ്പു കളത്തിലെ കേരള രാഷ്ട്രീയത്തിന്. കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന പി.ടി. തോമസ് മരിച്ച ഒഴിവില്‍ തൃക്കാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം എല്‍.ഡി.എഫിന് 100 സീറ്റ് തികയ്ക്കും എന്നു പ്രതീക്ഷിച്ചതിനേക്കാള്‍ കനമുള്ള പ്രതീക്ഷ സി.പി.എം പുതുപ്പള്ളിയില്‍ വയ്ക്കുന്നു; അതൊരു മാറ്റമാണ്. ഈ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്ക ഘട്ടത്തില്‍നിന്നുള്ള മാറ്റം. 

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം ചാണ്ടി ഉമ്മൻ

പക്ഷേ, സി.പി.എമ്മും എല്‍.ഡി.എഫും പുതുതായി തലയിലേറ്റുന്ന ഈ പ്രതീക്ഷയ്‌ക്കൊത്ത വിധം കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും ഉള്ളില്‍ ആശങ്കയുണ്ടോ? ഈ രണ്ടു ചോദ്യങ്ങളുടേയും ഉത്തരങ്ങള്‍ ചേര്‍ന്നുവരില്ല. പക്ഷേ, ചേര്‍ന്നുവരുന്ന മറ്റു ചിലതുണ്ട്. അത് രണ്ടു പക്ഷത്തേയും ഉന്നത നേതാക്കളെ തട്ടിക്കടന്നു പോകുന്ന രാഷ്ട്രീയ വിവാദങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ കരിമണല്‍ ഖനന കമ്പനി കെ.എം.ആര്‍.എല്‍ ഉടമയില്‍നിന്നു മാസപ്പടി വാങ്ങിയത് ഇന്‍കംടാക്‌സ് കണ്ടുപിടിച്ചതിന്റെ വേവ് ഒരു വശത്ത്. പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ബന്ധവും കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്റെ നിയമവിരുദ്ധ ഭൂമിയും റിസോര്‍ട്ടും സംബന്ധിച്ച അന്വേഷണങ്ങളുടേയും കുരുക്ക് മറുവശത്ത്. അതിനിടയില്‍ ചെറുതും വലുതുമായ കല്ലേറുകളും തിരിച്ചടികളും പലത്. 

ഇടതു പ്രതീക്ഷയുടെ പിടി 

ഒന്നോ രണ്ടോ അല്ല 12 തെരഞ്ഞെടുപ്പുകളിലാണ് ഉമ്മന്‍ ചാണ്ടി ഇവിടുന്ന് ജയിച്ചത്. അദ്ദേഹം ഇവിടെ മാത്രമേ മത്സരിച്ചുള്ളൂ, ഒരിക്കല്‍പോലും തോറ്റുമില്ല. 2021-ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമം ബി.ജെ.പിയില്‍നിന്നു തിരിച്ചുപിടിക്കാന്‍ വലിയ നേതാവിനെ മത്സരിപ്പിക്കണമെന്ന ആലോചന വന്നു; അത് ഉമ്മന്‍ ചാണ്ടിയാകട്ടെ എന്ന വര്‍ത്തമാനങ്ങളും കോണ്‍ഗ്രസ്സിനുള്ളില്‍ സജീവമായി. അങ്ങനെയൊരു തീരുമാനം വന്നേക്കും എന്ന തോന്നലും ശക്തമായി. പക്ഷേ, പുതുപ്പള്ളിയില്‍നിന്നു മാറാനോ നേമത്തുകൂടി മത്സരിക്കാനോ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. ആ തെരഞ്ഞെടുപ്പില്‍ നേമത്തു മത്സരിച്ച വടകര എം.പി കെ. മുരളീധരനു ജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയേക്കാള്‍ 19,313 വോട്ടുകള്‍ കുറവായിരുന്നു. മൂന്നാം സ്ഥാനത്തു പോവുകയും ചെയ്തു. രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജേശഖരനാണ്; അദ്ദേഹത്തിന് മുരളീധരനേക്കാള്‍ 15364 വോട്ടുകള്‍ അധികം കിട്ടി. പുതുപ്പള്ളിയില്‍ പന്ത്രണ്ടാം തവണ മത്സരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ മാത്രവും (9,044). എന്നുവച്ചാല്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടിയ തരംഗത്തില്‍ നേമം യു.ഡി.എഫിനു പാകമായിരുന്നില്ല. 

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ടു വന്നിരുന്നെങ്കിലും തോല്‍വിക്കു സാധ്യത കൂടുതലുമായിരുന്നു. ഭരണമാറ്റം ഉണ്ടായാല്‍ ഉമ്മന്‍ ചാണ്ടി മൂന്നാംവട്ടം മുഖ്യമന്ത്രിയാകുന്നതിനു പകരം രമേശ് ചെന്നിത്തല വരണമെന്ന് ആഗ്രഹിച്ചവര്‍ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ഉണ്ടായിരുന്നുതാനും. അവരുടെ ആ ആഗ്രഹം വോട്ടായതാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ചതിലെ പ്രധാന ഘടകം. ആ യാഥാര്‍ത്ഥ്യം ഉള്ളില്‍വെച്ച് തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുമ്പോഴും ജെയ്ക് തോമസിന്റെ യൗവ്വനവും പോരാട്ടവീര്യവും സ്വീകാര്യതയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ജനം നല്‍കിയ പിന്തുണയുമാണ് ഉമ്മന്‍ ചാണ്ടിക്ക് ഭൂരിപക്ഷം കുറയാന്‍ കാരണമായതെന്നാണ് എല്‍.ഡി.എഫ് പുറമേ പ്രചരിപ്പിക്കുന്നത്. അത് അങ്ങനെ തന്നെ വേണം താനും; സംഗതി തെരഞ്ഞെടുപ്പു രാഷ്ട്രീയമാണ്, ഉപ തെരഞ്ഞെടുപ്പാണ്. മൂന്നാംവട്ടവും ജെയ്ക് തോമസിനെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കി, ജയത്തിലേക്കാണ് അടുക്കുന്നത് എന്ന പ്രതീതി നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ ഈ ക്യാംപെയ്നിലാണ് എല്‍.ഡി.എഫിന്റെ ഊന്നല്‍. മുന്നണിയെ നയിക്കുന്ന സി.പി.എം അന്നന്നത്തെ രാഷ്ട്രീയ ചലനങ്ങള്‍ക്കും യു.ഡി.എഫ് ക്യാമ്പിലെ പ്ലാനുകള്‍ക്കും തന്ത്ര കുതന്ത്രങ്ങള്‍ക്കുമൊപ്പിച്ച് മറുചലനങ്ങളും എതിര്‍ പ്ലാനുകളും മറുതന്ത്രകുതന്ത്രങ്ങളും മെനയുന്നത് സ്വാഭാവികം. പക്ഷേ, ഈ ഉപതെരഞ്ഞെടുപ്പിലുടനീളം താഴെ വയ്ക്കാതെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ രൂപപ്പെടുത്തിയ മറ്റൊരു പ്ലാനുണ്ട്. അത് നിയോജക മണ്ഡലത്തിലെ വികസനം ചര്‍ച്ചയാക്കുക എന്നതാണ്. അന്നന്നത്തെ ഓളങ്ങള്‍ക്കൊപ്പമാണ് എന്ന് തോന്നിപ്പിക്കുമ്പോള്‍ത്തന്നെ ഈ ചര്‍ച്ചയില്‍നിന്ന് അവര്‍ പിന്നോട്ടു പോകുന്നേയില്ല. നിയോജക മണ്ഡലത്തില്‍നിന്നു മാറാതെ നില്‍ക്കുന്ന ടി.വി ചാനലുകള്‍ എട്ടു പഞ്ചായത്തുകളുടേയും മുക്കുമൂലകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍, വീടുവീടാന്തരം വിതരണം ചെയ്യുന്ന ലഘുലേഖ, നോട്ടീസ്, ഘടക കക്ഷികളുടെ പ്രാദേശിക നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിയും വരെ പങ്കെടുക്കുന്ന നൂറുകണക്കിനു പൊതുപരിപാടികള്‍: എല്ലാത്തിലും വികസനം ചര്‍ച്ചയാക്കുന്നു. രണ്ടാണ് ലക്ഷ്യം: ഒന്ന്, ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹാദരങ്ങളും ഒരു വിഭാഗം മാധ്യമങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രഭാവവും പ്രചാരണ രംഗത്തു പിന്നിലാക്കുക. രണ്ട്, അരനൂറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടി പലവട്ടം മന്ത്രിയും യു.ഡി.എഫ് സര്‍ക്കാരിനെ നിയന്ത്രിച്ച മുന്നണി കണ്‍വീനറും രണ്ടുവട്ടം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നിട്ടും അതിനൊത്ത വികസനം പുതുപ്പള്ളിക്ക് ഉണ്ടായിട്ടില്ല എന്നു വരുത്തുക. എട്ടില്‍ ആറ് പഞ്ചായത്തുകളും ഭരിക്കുന്ന എല്‍.ഡി.എഫ്, പ്രാദേശികമായി തങ്ങളുടെ ഭരണസമിതികള്‍ അവിടെയൊക്കെ കൊണ്ടുവന്ന വികസനത്തിന് ആനുപാതിക വികസനം മണ്ഡലത്തില്‍ പൊതുവായി ഉണ്ടായോ എന്ന ചോദ്യം സജീവമാക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത്തവണ ജെയ്ക് തോമസിനെ ജയിപ്പിച്ചാല്‍ രണ്ടര വര്‍ഷത്തിലധികം ബാക്കിയുള്ള സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയെ കിട്ടും; പുതുപ്പള്ളിയുടെ മുഖച്ഛായ മാറ്റുന്ന വികസനകാലം വരാനിരിക്കുന്നു. ഇതാണ് വാദം. ഭരണപക്ഷ എം.എല്‍.എ വേണോ പ്രതിപക്ഷ എം.എല്‍.എ വേണോ എന്ന ചോദ്യം തന്നെയാണിത്. 

ജയ്ക് സി തോമസ് പ്രചാരണത്തിൽ

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയേയും അവിടുത്തെ സന്ദര്‍ശകരേയും അവരുടെ വൈകാരിക പ്രകടനങ്ങളെയുമൊക്കെ യു.ഡി.എഫ് പ്രചാരണ മധ്യത്തില്‍ നിര്‍ത്താന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. വിശ്വാസത്തെ ചോദ്യം ചെയ്തില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെ പുണ്യാളനാക്കാനുള്ള ശ്രമത്തെ ഇടതുപക്ഷ കേന്ദ്രങ്ങള്‍ പരിഹസിക്കാതിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. പക്ഷേ, സഹതാപം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തെ നേരിട്ടെതിര്‍ക്കുന്ന രീതി വളരെ വേഗം തന്നെ അവര്‍ അവസാനിപ്പിച്ചു. വികസന സംവാദത്തിനു വരൂ എന്ന ക്ഷണമാണ് പകരമുണ്ടായത്. സംവാദത്തിനു പോകാന്‍ യു.ഡി.എഫ് തയ്യാറാകാത്തത് എല്‍.ഡി.എഫിന് ആയുധവുമായി. സ്വന്തം നിലയില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിച്ച് പറയാനുള്ളതത്രയും പറഞ്ഞു തീര്‍ക്കുകയാണ് എല്‍.ഡി.എഫ്.

പിടികൊടുക്കാതെ യു.ഡി.എഫ് 

പുതുപ്പള്ളി, പാമ്പാടി, മണര്‍കാട്, കൂരോപ്പട, വാകത്താനം, അകലക്കുന്നം, അയര്‍ക്കുന്നം, മീനടം പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ അയര്‍ക്കുന്നവും മീനടവും ഒഴികെ എല്ലാം എല്‍.ഡി.എഫ് ഭരണത്തില്‍. അതൊരു വലിയ കാര്യമായി കോണ്‍ഗ്രസ്സോ യു.ഡി.എഫോ കാണുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണവും അവ ഉള്‍പ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയുടെ രാഷ്ട്രീയവും വ്യത്യസ്തമായ സ്ഥലങ്ങള്‍ വേറെയുമുണ്ട്. കേരളത്തിലെ 20-ല്‍ 19 ലോക്സഭാ എം.പിമാരും യു.ഡി.എഫുകാരാണ്; പക്ഷേ, അവര്‍ ജയിച്ച 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കാണ് മുന്‍തൂക്കം കിട്ടിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച കിട്ടുകയും ചെയ്തു. ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ വിഷയങ്ങളും വോട്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് പഞ്ചായത്ത് ഭരണവും പുതുപ്പള്ളി തെരഞ്ഞെടുപ്പും ചേര്‍ത്തു പറയുന്നതു മാത്രമല്ല, അതു വിശദീകരിക്കുന്നതും സമയം നഷ്ടപ്പെടുത്തലായാണ് യു.ഡി.എഫ് കാണുന്നത്. 

പക്ഷേ, വികസനത്തിലേക്കു ചര്‍ച്ച കൊണ്ടുപോകുന്നതില്‍ യു.ഡി.എഫ് വലിയ താല്പര്യം കാണിക്കുന്നില്ല എന്നതൊരു സത്യമാണ്. അതില്‍ അവര്‍ക്ക് അവരുടേതായ കൃത്യമായ കാരണങ്ങളുമുണ്ട്. ആ കാരണങ്ങള്‍ ഒരു തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് വിശദീകരിക്കാതിരിക്കാനുള്ള ബുദ്ധിയുമുണ്ട്. ഒന്നാമതായി, ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരു വലിയ ജനകീയ നേതാവ് മരിച്ച് ആഴ്ചകള്‍ക്കകം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ മത്സരിക്കുമ്പോള്‍ ആ വിയോഗത്തിന്റെ വൈകാരികത വോട്ടായി മാറുക തന്നെ ചെയ്യും എന്ന് അവര്‍ ഉറപ്പായും കണക്കു കൂട്ടുന്നു. 

ഷാഫി പറമ്പിൽ, ചാണ്ടി ഉമ്മൻ, രാഹുൽ മാങ്കൂട്ടത്തിൽ

ഈ തെരഞ്ഞെടുപ്പില്‍ 'വെറുതെ നിന്നുകൊടുത്താലും' ജയിക്കാന്‍ കഴിയുന്ന മൂലധനമാണ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ എന്നതില്‍ കോണ്‍ഗ്രസ്സിന്റേയോ ഘടക കക്ഷികളുടേയോ ഒരു നേതാവിനും സംശയവുമില്ല. കോട്ടയം ഡി.സി.സിയിലെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ തന്നെ ഉദ്ധരിക്കരുത് എന്ന നിബന്ധനയില്‍ തുറന്നു പറയുകയും ചെയ്തു: ''ഉമ്മന്‍ ചാണ്ടി സാറ് മരിച്ചു തലയ്ക്കും മുകളീ നില്‍ക്കുന്ന ഈ സമയത്ത് വേറെയൊന്നും വേണ്ട ജയിക്കാന്‍; അതങ്ങു നടന്നോളും.'' മരിച്ച് അധികകാലമായിട്ടില്ലാത്ത പ്രിയപ്പെട്ടവരെക്കുറിച്ച് കോട്ടയത്തൊക്കെ പറയുന്നതാണ് ''മരിച്ചു തലയ്ക്കുംമുകളില്‍ നില്‍ക്കുന്നു'' എന്ന ഈ വൈകാരിക പ്രയോഗം. അതിനിടയില്‍, സി.പി.എമ്മിന്റെ അജന്‍ഡയ്‌ക്കൊപ്പിച്ച് വികസന സംവാദത്തിനു തലവെച്ചു കൊടുക്കുന്നത് അബദ്ധമല്ല അനാവശ്യമാണെന്ന് യു.ഡി.എഫിനു സംശയമില്ല. പക്ഷേ, സഹതാപത്തില്‍നിന്നു രാഷ്ട്രീയ വിഷയങ്ങളിലേക്കും വികസന ചര്‍ച്ചയിലേക്കും കാര്യങ്ങളെ മാറ്റാന്‍ എല്‍.ഡി.എഫിനു കുറേയൊക്കെ കഴിഞ്ഞു എന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. സാധാരണ കോണ്‍ഗ്രസ്സുകാരോടു ചോദിച്ചാല്‍ അവരതു തുറന്നു സമ്മതിക്കും. പക്ഷേ, ചര്‍ച്ചയും പ്രചാരണവും അങ്ങനെ വഴിമാറിപ്പോയാല്‍പോലും ചാണ്ടി ഉമ്മനു ജയിക്കാന്‍ കഴിയുന്ന വിധം ശക്തമായ ഉമ്മന്‍ ചാണ്ടി വികാരം മണ്ഡലത്തിലുണ്ട്. അതൊരു സത്യമാണ്. എന്നിട്ടും ഉമ്മന്‍ ചാണ്ടി വികാരവും ഇടതു സര്‍ക്കാര്‍ വിരുദ്ധ വികാരവും കൃത്രിമമായി ഉണ്ടാക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ അവര്‍ക്കു തന്നെ തിരിച്ചടിയും എല്‍.ഡി.എഫിന് അനുകൂലവുമായി മാറുന്നു. പി.ഒ. സതിയമ്മ എന്ന കുടുംബിനിക്ക് വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജോലി നഷ്ടപ്പെട്ടത് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിനാണ് എന്ന പ്രചാരണം പൊളിഞ്ഞത് ഉദാഹരണം. കോട്ടയം എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആ പ്രചാരണം തുടങ്ങിവച്ചത്. തിരുവഞ്ചൂരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉള്‍പ്പെടെ സതിയമ്മയുടെ വീട്ടിലെത്തി പിന്തുണയും പ്രഖ്യാപിച്ചു. പക്ഷേ, ലിജി മോള്‍ എന്ന ജീവനക്കാരിയുടെ ജോലിയും ശമ്പളവും ആളുമാറി തട്ടിയെടുത്തതിനാണ് സതിയമ്മയെ പിരിച്ചുവിട്ടത് എന്ന് മന്ത്രി ജെ. ചിഞ്ചുറാണി വസ്തുതകള്‍വെച്ച് പറഞ്ഞു. സതിയമ്മയ്‌ക്കെതിരെ ലിജി മോള്‍ പൊലീസിനു പരാതിയും കൊടുത്തു. ഇതോടെ തിരുവഞ്ചൂരും അദ്ദേഹത്തെ വിശ്വസിച്ച് സതിയമ്മ വിഷയം ഏറ്റെടുത്തവരും വെട്ടിലായി. നാട്ടുകാരുടെ പ്രതികരണത്തിലുണ്ട് അത്. മണ്ഡലത്തിലൊരിടത്തെ പെട്രോള്‍ പമ്പിലെ മുതിര്‍ന്ന ജീവനക്കാരനോട് സംസാരത്തിനിടെ ഞങ്ങള്‍ ഈ കാര്യം ചോദിച്ചു. ''വല്ല കാര്യവുമുണ്ടോ വേണ്ടാത്ത പ്രശ്‌നം കേറിപ്പിടിക്കാന്‍. എന്നിട്ട് ഇപ്പോ നാറിപ്പോയില്ലേ?'' എന്നായിരുന്നു പ്രതികരണം. താന്‍ ഇവിടെത്തന്നെയുള്ള ആളാണെന്നും ജയിക്കാനുള്ള വഴികള്‍ കോണ്‍ഗ്രസ്സുകാരായിട്ട് കല്ലുവച്ച് അടയ്ക്കുകയാണെന്നും കൂടി പറഞ്ഞു അദ്ദേഹം. 

ലിജിൻ ലാൽ

തുടക്കത്തിലെ അമിത ആത്മവിശ്വാസത്തില്‍ നിന്ന് ഒരടിയും പിന്നോട്ടു നിന്നല്ല കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. ആ കാര്യത്തില്‍ പ്രാദേശിക നേതാക്കള്‍ മുതല്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വരെ കട്ടയ്ക്കാണ് നില്‍ക്കുന്നത്. ആത്മവിശ്വാസ പ്രകടനത്തില്‍ ഇടതുനേതാക്കളോടു മത്സരിക്കുകയാണെന്നു തോന്നിപ്പോകും. പക്ഷേ, പ്രമുഖ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ നിബു ജോണും ഫില്‍സണ്‍ മാത്യൂസും ഇടംതിരിഞ്ഞു നില്‍ക്കുന്നു എന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനെ കാര്യമായിത്തന്നെ ബാധിച്ചിരുന്നു. രണ്ടെങ്കില്‍ രണ്ടു ദിവസം കോണ്‍ഗ്രസ് ക്യാമ്പ് പതറുക തന്നെ ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ മകന് സീറ്റു കൊടുക്കുന്നതിലെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുക എന്ന കടുത്ത തീരുമാനത്തിനുവരെ നിബു ജോണ്‍ തയ്യാറാകുമെന്ന് വന്നിരുന്നു. ഒടുവില്‍ നിബു ജോണ്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് അങ്ങനെയൊരു ആലോചനയില്ലെന്നു വിശദീകരിച്ചു. പക്ഷേ, സ്വതന്ത്രനായി മത്സരിക്കാനാണെങ്കിലും അതല്ല കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നു വിരട്ടാനാണെങ്കിലും ചില ആശയ വിനിമയങ്ങളൊക്കെ നടന്നു എന്നത് സത്യമാണ്. കടുത്ത തീരുമാനമെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ രണ്ടു പേര്‍ക്കും സംസ്ഥാന നേതൃത്വം എന്ത് വാഗ്ദാനമോ ഉറപ്പോ ആണ് നല്‍കിയത് എന്ന് അറിയില്ല. പക്ഷേ, നിബു ജോണും ഫില്‍സണ്‍ മാത്യൂസും രംഗത്തുണ്ട്. സംസ്ഥാന നേതാക്കള്‍ ടി.വി ചാനലുകളോടു സംസാരിക്കുമ്പോള്‍ ഒരു ചാനലിന്റെ മൈക്ക് നേതാവിന്റെ സൗകര്യത്തിനു പിടിച്ചുകൊടുക്കുന്ന ഫില്‍സണ്‍ മാത്യൂസിന്റെ ചിത്രം കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ 'സഹതാപത്തോടെ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. 

പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുന:സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ് മാത്രവും ശശി തരൂര്‍ അംഗവുമായ പുന:സ്സംഘടന. അത് രമേശ് രമേശ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത് സ്വാഭാവികം. പത്തൊന്‍പത് വര്‍ഷം മുന്‍പ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ നേതാവാണ് ചെന്നിത്തല. അതിനുശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായി. പക്ഷേ, 2009-ലെ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്സില്‍ വന്ന ശശി തരൂര്‍ പ്രവര്‍ത്തക സമിതി അംഗം. ഇത് അനീതിയാണെന്നു പ്രചരിപ്പിച്ചത് ചെന്നിത്തലയുമായി അടുപ്പമുള്ള നേതാക്കള്‍ തന്നെയാണ്. രമേശ് പരസ്യമായി പ്രതികരിച്ചില്ലെന്നു മാത്രം. എ.ഐ.സി.സി അധ്യക്ഷനായി മത്സരിച്ച ശശി തരൂര്‍ തോറ്റെങ്കിലും കോണ്‍ഗ്രസ്സിലെ പുതുതലമുറയ്ക്ക് ദേശീയതലത്തില്‍ത്തന്നെ പ്രിയങ്കരനാണ്. ബി.ജെ.പിയില്‍ പോകുമെന്ന് പ്രചരിച്ചെങ്കിലും അദ്ദേഹത്തിന്റെ മതനിരപേക്ഷ പ്രതിബദ്ധതയില്‍ സംശയമുണ്ടാക്കുന്ന ഒരു വാക്കും പ്രവൃത്തിയും ഉണ്ടായിട്ടുമില്ല. എങ്കിലും കോണ്‍ഗ്രസ് പശ്ചാത്തലത്തിന്റെ കാര്യത്തില്‍ രമേശ് ചെന്നിത്തലയുമായി താരതമ്യമില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. അത്തരം താരതമ്യത്തില്‍ കഴമ്പില്ലെന്നും തരൂരും രമേശും പാര്‍ട്ടിക്കു വേണ്ടവര്‍ തന്നെയാണെന്നുമുള്ള നിലപാടിലാണ് ഹൈക്കമാന്റ്. അതുകൊണ്ടാണ് രമേശിനെ അനുനയിപ്പിക്കാന്‍ പാക്കേജ് രൂപപ്പെടുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ കോണ്‍ഗ്രസ് നായര്‍ വോട്ടുകള്‍ എതിരാകാന്‍ രമേശിനെ 'ഒതുക്കിയ' നടപടി കാരണമാകും എന്നു സമ്മതിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. പക്ഷേ, അങ്ങനെ സംഭവിക്കാതിരിക്കാന്‍ കൂടിയാണ് അനുനയ നീക്കം എന്നതാണ് സത്യം.

സംഖ്യകള്‍ പറയുന്നതെന്ത്? 

പ്രചാരണ രംഗത്ത് പ്രധാന നേതാക്കളെ ഇറക്കി സാന്നിധ്യം ശക്തമായി അറിയിക്കുന്നുണ്ട് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടി ആയതുകൊണ്ട് പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലാണ് ലിജിന്‍ മത്സരിച്ചത്. പ്രചാരണ രംഗത്ത് ബി.ജെ.പി എത്രയധികം സാന്നിധ്യം അറിച്ചാലും പ്രധാന മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. ത്രികോണ മല്‍സരത്തിന്റെ സംഘടനാ ബലമോ സ്ഥാനാര്‍ത്ഥിമികവോ ബി.ജെ.പി അവകാശപ്പെടുന്നുമില്ല; രാഷ്ട്രീയമായുമില്ല അത്തരമൊരു സാഹചര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ഹരിക്കു കിട്ടിയത് 11694 വോട്ടുകളാണ്. 8.87 ശതമാനം. ഉമ്മന്‍ ചാണ്ടിക്ക് 63372 വോട്ടുകളും ജെയ്ക് തോമസിന് 54328 വോട്ടുകളുമാണ് അന്നു കിട്ടിയത്. തൊട്ടുമുന്‍പ് 2016-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് കുര്യന് 15993 വോട്ടുകള്‍ കിട്ടി; 12.0 ശതമാനം. അന്ന് ഉമ്മന്‍ ചാണ്ടിക്ക് 71597-ഉം ജെയ്ക് തോമസിന് 44505-ഉം വോട്ടുകള്‍ കിട്ടി. അതായത് യു.ഡി.എഫിനു 2021-ല്‍ 2016 ലേക്കാള്‍ വോട്ട് കുറയുകയും എല്‍.ഡി.എഫിനു കുത്തനെ കൂടുകയും ചെയ്തപ്പോള്‍ ബി.ജെ.പിക്ക് കുറയുകയാണ് ചെയ്തത്. 2011-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി. സുനില്‍കുമാര്‍ 5.71 ശതമാനം വോട്ടുകള്‍ മാത്രം നേടിയിടത്താണ് അഞ്ചു വര്‍ഷം കഴിഞ്ഞ് ജോര്‍ജ്ജ് കുര്യന്‍ 12 ശതമാനമായി ഉയര്‍ത്തിയത്. അത് അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മുകളിലേക്കല്ല താഴേയ്ക്കാണ് പോയത്.

ഫുട്ബോൾ കളിക്കുന്ന ജെയ്ക് സി തോമസ്

കടുത്തുരുത്തിയില്‍ മത്സരിച്ചപ്പോള്‍ ലിജിന്‍ ലാലിനു കിട്ടിയത് 11670 വോട്ടുകള്‍, 8.8 ശതമാനം. തൊട്ടു മുന്‍പ് 2016-ല്‍ അവിടെ സ്റ്റീഫന്‍ ചാഴികാടന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കിട്ടിയ 17536 വോട്ടുകളേക്കാള്‍ 5866 വോട്ടുകള്‍ കുറവ്. കടുത്തുരുത്തിയും പുതുപ്പള്ളിയും വെവ്വേറെ സാഹചര്യങ്ങളുള്ള മണ്ഡലങ്ങളാണ്; നിലവിലെ തെരഞ്ഞെടുപ്പു പശ്ചാത്തലവും വ്യത്യസ്തമാണ്. ഇതേ വ്യക്തി അവിടെ മത്സരിച്ചപ്പോള്‍ കിട്ടിയതുമായി മാത്രമല്ല ഈ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കു മറ്റു സാഹചര്യങ്ങളില്‍ കിട്ടിയതുമായുള്ള താരതമ്യവും അക്കങ്ങള്‍ക്കപ്പുറം പ്രസക്തമാകണമെന്നില്ല. പക്ഷേ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അത്തരം കണക്കുകളും ചര്‍ച്ചയാകും, വിശകലനങ്ങളില്‍ വരികയും ചെയ്യും. അതുകൊണ്ടാണല്ലോ ജെയ്ക് തോമസ് ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെള്ളം കുടിപ്പിച്ചു എന്ന് എല്‍.ഡി.എഫ് പറയുന്നതും അന്നത്തെ പതിനായിരത്തില്‍ താഴ്ന്ന ഭൂരിപക്ഷം അതിനു തെളിവായി ഉയര്‍ത്തിക്കാണിക്കുന്നതും.

ആരാണെങ്കിലും രാഷ്ട്രീയ താരം 

ഒരു സീറ്റിലെ ഏറ്റക്കുറച്ചിലുകള്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും യു.ഡി.എഫിനും എല്‍.ഡി.എഫിനും നേട്ടമോ ആഘാതമോ ആകില്ലെന്നു പറഞ്ഞല്ലോ. പക്ഷേ, യു.ഡി.എഫിനു ജയിച്ചേ പറ്റൂ എന്നതും എല്‍.ഡി.എഫിന് ജയിച്ചാല്‍ ബമ്പറടിക്കുന്ന ഫലമാകും എന്നതും കൂടി അതിനൊപ്പം പറയേണ്ട വസ്തുതയാണ്. അതെന്തായാലും സെപ്റ്റംബര്‍ അഞ്ചിലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ പുതിയ ഒരു രാഷ്ട്രീയ താരത്തിന്റെ ഉദയത്തിന് ഇടയാക്കും. ചാണ്ടി ഉമ്മനും ജെയ്ക് തോമസും ചെറുപ്പക്കാരാണ്. പക്ഷേ, അവരുടെ പാര്‍ട്ടികളുടെ രീതികള്‍ പാടേ വ്യത്യസ്തം. ചാണ്ടി ഉമ്മനു തോറ്റാല്‍ തിരിച്ചുവരവ് എളുപ്പമാകണമെന്നില്ല. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ 4000 കിലോമീറ്റര്‍ നടന്നതൊക്കെ ഒരൊറ്റ തോല്‍വികൊണ്ട് നിഷ്പ്രഭമാകുന്ന പാര്‍ട്ടി സംവിധാനമാണ് കോണ്‍ഗ്രസ്സിന്റേത്. ജയിച്ചാല്‍ കോണ്‍ഗ്രസ്സിലെ പുതിയ അധികാര കേന്ദ്രമായി അതിവേഗം മാറാനും ഇതേ സംഘടനാ സംവിധാനം വഴിയൊരുക്കും. ജെയ്ക് തോമസ് തോറ്റാല്‍ ജയിക്കാനും വളരാനും ഇനിയും അവസരങ്ങള്‍ നല്‍കുന്ന സംഘടനാ സംവിധാനമാണ് സി.പി.എമ്മിന്റേത്. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ ജെയ്ക്കിനു പുതിയ ഊഴം കിട്ടുകയും ചെയ്‌തേക്കും. ജയിച്ചാലോ; പുതുപ്പള്ളിയുടെ പേരിനൊപ്പം തികച്ചും വ്യത്യസ്തമായ പുതിയ പേരും രാഷ്ട്രീയവും ചേര്‍ത്തതിന്റെ ക്രെഡിറ്റ്. 

കേരളത്തിന് സെപ്റ്റംബര്‍ ഏഴിന്റെ ഫലത്തില്‍ നല്ല ആകാംക്ഷയുണ്ട്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

ജോര്‍ജ് ആറാമനോ ഔറംഗസീബോ ശ്രീപദ്മനാഭ ദാസനോ അല്ല നമ്മുടെ സ്വത്വം തീരുമാനിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

]]>
ജോര്‍ജ് ആറാമനോ ഔറംഗസീബോ ശ്രീപദ്മനാഭ ദാസനോ അല്ല നമ്മുടെ സ്വത്വം തീരുമാനിക്കുന്നത്https://www.samakalikamalayalam.com/malayalam-vaarika/reports/2023/Aug/20/when-places-of-worship-raise-political-slogans-185046.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Aug/20/when-places-of-worship-raise-political-slogans-185046.html#comments02b0f73f-0532-45ef-834e-c8c4d88688edSun, 20 Aug 2023 11:47:00 +00002023-08-20T11:47:00.000Zmigrator/api/author/1895920BJP,ഗ്യാന്‍വാപി മസ്ജിദ്,Place of Worship Act,political slogans,ഹിന്ദുത്വവാദികള്‍റിപ്പോർട്ട് മുഹമ്മദ് ഖില്‍ജിയെ തോല്‍പിച്ച മേവാര്‍ രാജാവ് മഹാറാണ കുംഭ രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നിര്‍മ്മിച്ച ഒരു ഗോപുരമുണ്ട്. വാസ്‌കോ ഡ ഗാമ ഇന്ത്യയിലെത്തുന്നതിനും 50 വര്‍ഷം മുന്‍പേ നിര്‍മ്മിച്ചതാണിത്. വിജയസ്തംഭം എന്നു പേരുള്ള ഈ ഗോപുരത്തിന്റെ ഒരു നിലയില്‍ ഒന്‍പതു തവണയും മറ്റൊരു നിലയില്‍ എട്ടു തവണയും അറബിക്കില്‍ 'അല്ലാഹ്' എന്നു കൊത്തിവെച്ചിട്ടുണ്ട്. ഹിന്ദുദൈവമായ വിഷ്ണുവിനു സമര്‍പ്പിച്ച ഈ സ്തംഭത്തില്‍ ജൈനദേവതയുടെ രൂപവുമുണ്ട്.

വീണ്ടും ആക്രമണത്തിനെത്തുന്ന ഖില്‍ജിയുടെ സൈന്യത്തില്‍നിന്നും വിജയസ്തംഭത്തെ കാത്തു സംരക്ഷിക്കുന്നതിനാണ് ഇങ്ങനെ എഴുതിവെച്ചതെന്നാണ് ഒരു ഭാഷ്യം. മുസ്‌ലിം ഭരണാധികാരിയുടെ ദൈവം തന്നെയാണ് തങ്ങള്‍ക്കു വിജയം സമ്മാനിച്ചതെന്നും ദൈവത്തിനു പക്ഷപാതിത്വമില്ലെന്നു ഓര്‍മ്മിപ്പിക്കാനുമാണ് ഇങ്ങനെ കൊത്തിവെച്ചതെന്നു വേറൊരു വ്യാഖ്യാനം. എന്നാല്‍, അസംസ്‌കൃത വസ്തുക്കള്‍ക്കു ദൗര്‍ലഭ്യമുള്ള ഒരുകാലത്ത് നേരത്തെ പണിതീര്‍ത്തുവെച്ച വസ്തുക്കള്‍ കൊള്ളയടിച്ചുകൊണ്ടുവന്നു പണി തീര്‍ത്തതുമാകാം ഇത്തരം സ്തംഭങ്ങളും സൗധങ്ങളുമൊക്കെ എന്നതുമാകാം. അതെന്തുമാകട്ടെ, 'അല്ലാഹ്' എന്ന് ആലേഖനം ചെയ്തതുകൊണ്ട് അതു മുന്‍കാലങ്ങളില്‍ ഒരു പള്ളിയായിരുന്നു എന്നു വാദിക്കാനാകുമോ എന്നാണ് പ്രസിദ്ധ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ചോദിക്കുന്നത്. 

ഗ്യാന്‍വാപി ഉള്‍പ്പെടെ നിരവധി മുസ്‌ലിം ദേവാലയങ്ങള്‍ക്കു മുകളില്‍ ഹിന്ദുത്വവാദികള്‍ അവകാശമുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ചോദ്യം പ്രസക്തമാണ്. ''അയോദ്ധ്യ സിര്‍ഫ് ജാന്‍ കി ഹെ, കാശി മഥുരാ ബാക്കി ഹെ'' എന്നാണ് ബാബറി മസ്ജിദ് തകര്‍ത്തശേഷം സംഘ്പരിവാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. അയോദ്ധ്യയില്‍, എന്തായാലും ഹിന്ദുത്വവാദികള്‍ ലക്ഷ്യമിട്ടതുപോലെ അവിടെ ഒരു ഹിന്ദുക്ഷേത്രം ഉയരുന്നു. ഇനി ക്ഷേത്ര രാഷ്ട്രീയത്തിന്റെ അടുത്ത ഘട്ടമാണ്. 

ശരിക്കും പറഞ്ഞാല്‍ ഹിന്ദുത്വവാദികളുടെ പട്ടികയില്‍ മൂവായിരത്തോളം അന്യമത ആരാധനാലയങ്ങളുണ്ട്. ഹിന്ദുത്വ ബുദ്ധിജീവിയായ സീതാറാം ഗോയല്‍ എഴുതിയ രണ്ടു വോള്യങ്ങളായി എഴുതിയ 'ഹിന്ദു ടെംപ്ള്‍സ്: വാട്ട് ഹാപ്പെന്‍ഡ് ദെം' എന്ന പുസ്തകത്തില്‍ ഇവയുടെ പട്ടിക കൊടുത്തിട്ടുണ്ട്. സംഘ്പരിവാര്‍ അജന്‍ഡയില്‍ ഗ്യാന്‍വാപി പിടിച്ചെടുത്ത് ക്ഷേത്രം പുനര്‍നിര്‍മ്മിക്കുക എന്ന സംഗതിയാണ് ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം എന്നതിനേക്കാള്‍ മുന്‍പേ ഇടംപിടിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ 1959-ലെ അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പടുന്നത്. 'മുസ്‌ലിം പള്ളികളായി മാറ്റപ്പെട്ട ക്ഷേത്രങ്ങളെ സംബന്ധിച്ച്' എന്ന തലക്കെട്ടിലാണ് ഈ പ്രമേയം അംഗീകരിക്കപ്പെടുന്നത്. ''വിദേശത്തുനിന്നെത്തിയ, അസഹിഷ്ണുക്കളും സ്വേച്ഛാധിപതികളുമായ നിരവധി അക്രമികള്‍ കഴിഞ്ഞ 1000 കൊല്ലത്തിനുള്ളില്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും തല്‍സ്ഥാനത്ത് മസ്ജിദുകള്‍ പണിതീര്‍ക്കുകയും ചെയ്തു. നമ്മുടെ ജനതയുടെ ദേശീയവികാരത്തെ വ്രണപ്പെടുത്താനുദ്ദേശിച്ചായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചിട്ടും അത്തരം ക്ഷേത്രങ്ങള്‍ക്കു മുകളിലുള്ള ഹിന്ദുക്കളുടെ നീതീകരിക്കാവുന്ന അവകാശവാദത്തോട് നമ്മുടെ സ്വന്തം ഗവണ്‍മെന്റ് ഹൃദയശൂന്യത കാണിക്കുന്നു എന്നത് ഖേദകരമാണ്. ആയതിനാല്‍ അത്തരത്തില്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങള്‍ തിരിച്ചുകിട്ടാനും അവയുടെ നവീകരണം ഉറപ്പുവരുത്താനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഈ പ്രതിനിധിസഭ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ആ ക്ഷേത്രങ്ങളില്‍ കാശി വിശ്വനാഥക്ഷേത്രം ഒരു ബഹുമാന്യമായ സവിശേഷ സ്ഥാനത്തു നില്‍ക്കുന്നുവെന്നു കാണുകയും ചെയ്യുന്നു'' എന്നായിരുന്നു പ്രമേയം. എന്നാല്‍, പിന്നീട് കുറേക്കാലം ക്ഷേത്ര രാഷ്ട്രീയം ഹിന്ദുത്വവാദികളുടെ അജന്‍ഡയില്‍ നിര്‍ജ്ജീവാവസ്ഥയില്‍ തുടര്‍ന്നു. 

1959-ലെ ആര്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളെ സംബന്ധിച്ച പ്രമേയത്തിനു മുന്‍പേ സംഘ്പരിവാറിന്റെ മുഖ്യ അജന്‍ഡയിലുണ്ടായിരുന്നത് ഗോഹത്യ, പാകിസ്താന്‍, ചൈന, നെഹ്‌റു ഗവണ്‍മെന്റിന്റെ സംസ്ഥാന പുന:സംഘടനാനയവും ഭാഷാനയം തുടങ്ങിയവയായിരുന്നു. 1981-ല്‍ 150 ദളിത് കുടുംബങ്ങള്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ഇസ്‌ലാംമതം സ്വീകരിച്ചതും സ്വീകരണച്ചടങ്ങില്‍ മുസ്‌ലിം ജനപ്രതിനിധികള്‍ പങ്കെടുത്തതും ആര്‍.എസ്.എസ് നേതൃത്വത്തെ ചകിതമാക്കിയതാണ് പൊടുന്നനെ ക്ഷേത്ര രാഷ്ട്രീയത്തിലേക്കു തിരിയാന്‍ ഹിന്ദുത്വവാദികളെ പ്രേരിപ്പിക്കുന്നത്. തുടര്‍ന്ന് ഈ സംഭവത്തില്‍ കാര്യകാരിസഭ നടുക്കം പ്രകടിപ്പിക്കുകയും രാഷ്ട്രസ്വത്വത്തിനു നേരെയുള്ള വെല്ലുവിളിയായി മീനാക്ഷിപുരത്തെ കൂട്ട മതംമാറ്റത്തെ കാണുകയും ഹിന്ദുക്കളോട് ജാതിഭേദം വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. 

1984-ലാണ് വിശ്വഹിന്ദു പരിഷത്ത് രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുക എന്ന ആവശ്യം ശക്തമാക്കുന്നത്. എന്നാല്‍, അതിനു ഏറെ മുന്‍പേ ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആ സംഘടന പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഗാന്ധിയന്‍ സോഷ്യലിസം ഉദ്‌ഘോഷിച്ചു നടന്ന ബി.ജെ.പിയേക്കാള്‍ ഈ തീവ്രഹിന്ദു മുദ്രാവാക്യം ഏറ്റെടുക്കാന്‍ ഉത്സാഹം കാണിച്ചത് ഇന്ത്യയും ഉത്തര്‍പ്രദേശും ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ബാബറി മസ്ജിദ് നില്‍ക്കുന്നിടത്ത് രാമക്ഷേത്രം പണിയുന്ന കാര്യത്തില്‍ ആ പാര്‍ട്ടിക്കുള്ള താല്പര്യം അതൊരിക്കലും കൈവിട്ടിട്ടില്ല. 2021-ല്‍ രാമക്ഷേത്രം പണിയുന്നതിനായി രാമക്ഷേത്ര ട്രസ്റ്റിന് 1,11,111 രൂപ സംഭാവനയായി അയച്ചുകൊടുത്ത കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിംഗ് ''രാമക്ഷേത്ര പ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. അതിലെന്തിനാണ് രാഷ്ട്രീയം കലര്‍ത്തുന്നത്? എന്നാല്‍, നിലവിലെ ട്രസ്റ്റില്‍ വി.എച്ച്.പി, ആര്‍.എസ്.എസ്സുകാര്‍ മാത്രമേയുള്ളൂ''യെന്നു പരിഭവിക്കുക മാത്രമാണ് ചെയ്തത്. 

അടിയന്തരാവസ്ഥയ്ക്കുശേഷം പൂര്‍ണ്ണമായും വലത്തോട്ടു നീങ്ങിയ ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു രാമജന്മഭൂമി. ഹാഗിയ സോഫിയയുടെ കാര്യത്തില്‍ മുസ്തഫ കമാല്‍ അറ്റാത്തുര്‍ക്കു ചെയ്തപോലെ മ്യൂസിയമാക്കുകയോ അടച്ചിടുകയോ വേണമെന്നായിരുന്നു നെഹ്‌റുവിനെപ്പോലെയുള്ള കോണ്‍ഗ്രസ്സിലെ മതനിരപേക്ഷവാദികള്‍ മുന്‍പ് വാദിച്ചിരുന്നത്. എന്നാല്‍, ഇടതുപക്ഷ രാഷ്ട്രീയം ലോകമെമ്പാടും ക്ഷയോന്മുഖമായി കൊണ്ടിരിക്കുകയാണെന്നും ഇനി വലത്തോട്ടു നീങ്ങുകയാണ് വേണ്ടതെന്നും വിചാരിച്ച ഇന്ദിര മുതലാളിത്തവും കമ്യൂണിസവുമല്ലാത്ത ഒരു മൂന്നാംപാതയെക്കുറിച്ചു സംസാരിച്ചു തുടങ്ങിയ നാളുകളായിരുന്നു അത്. വ്യക്തിപരമായും രാഷ്ട്രീയ തലത്തിലും സ്പഷ്ടമായ ഹിന്ദു കാഴ്ചപ്പാടുകള്‍ അവര്‍ വെച്ചുപുലര്‍ത്താന്‍ തുടങ്ങുകയും ചെയ്തിരുന്നു. '70-ല്‍ ദില്ലിയില്‍ ഇന്ദിരയാല്‍ നിരോധിക്കപ്പെട്ട ആര്‍.എസ്.എസ് '83-ല്‍ ദില്ലിയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. ഒരു സാംസ്‌കാരിക സംഘടന എന്ന നിലയില്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിയോട് പ്രത്യേകിച്ച് ആഭിമുഖ്യമൊന്നുമില്ലെന്നും കക്ഷി ഏതായാലും അത് ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ടാല്‍ മതിയെന്നുമുള്ള നിലപാട് അക്കാലത്തും ആര്‍.എസ്.എസ് ആവര്‍ത്തിച്ചിരുന്നു. ''രാമജന്മഭൂമിയില്‍ ഹിന്ദുവിന് ഒരു വിളക്കു കൊളുത്താനാകുന്നില്ലെന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണെന്നാ''യിരുന്നു കോണ്‍ഗ്രസ് നേതാവായ ഡോ. കരണ്‍സിംഗ് ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് 1984-ല്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഒന്നാമത്തെ ധര്‍മ്മസന്‍സദില്‍ സങ്കടപ്പെട്ടത്. കോണ്‍ഗ്രസ് നേതാവായ ദൗ ദയാല്‍ ഖന്നയായിരുന്നു അന്ന് ഇതു സംബന്ധിച്ച പ്രമേയം സന്‍സദില്‍ അവതരിപ്പിക്കുന്നത് (അവലംബം: വാള്‍ട്ടര്‍ ആന്‍ഡേഴ്‌സണ്‍ എഴുതിയ ദ ആര്‍.എസ്.എസ്: എ വ്യൂ ടു ദ ഇന്‍സൈഡ്). തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട മന്ദിരം ശിലാന്യാസത്തിനായി തുറന്നുകൊടുക്കുന്നതും കര്‍സേവകര്‍ അതു തകര്‍ക്കുന്നതും കോണ്‍ഗ്രസ് ഭരണാധികാരികളുടെ സഹായത്തോടെ തന്നെ.

എന്തായാലും ദശകങ്ങള്‍ക്കുശേഷം സംഘ്പരിവാര്‍ ഉയര്‍ത്തിയതും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കയ്യയഞ്ഞ സഹായം കിട്ടിയതുമായ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുകയാണ്. ഈ സന്ദര്‍ഭത്തില്‍ വിശ്വാസത്തെ സംബന്ധിച്ച ഹിന്ദുത്വരാഷ്ട്രീയം സജീവമാക്കി നിര്‍ത്തുന്നതിനു ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമുണ്ടെന്ന വാദവുമായി ഹിന്ദുത്വവാദികള്‍ മുന്നോട്ടുപോകുകയാണ്. 

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ദിവസം ആഘോഷമാക്കുന്ന ബിജെപി പ്രവർത്തകൻ

കോടതി കയറുന്ന വിശ്വാസം 

കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേര്‍ന്നുതന്നെ ഔറംഗസീബിന്റെ കാലത്തു നിര്‍മ്മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്. 1669-ല്‍. 1780-ല്‍ ഇന്‍ഡോര്‍ രാജ്ഞി അഹല്യ ഹോല്‍ക്കറാണ് പള്ളിയോടു ചേര്‍ന്ന് കാശി വിശ്വനാഥക്ഷേത്രം പണി കഴിപ്പിക്കുന്നത്. മഥുരയില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ മതിലും ഇതുപോലെ ഒരു മുസ്‌ലിം ആരാധനാലയത്തോടു ചേര്‍ന്നാണ് നില്‍ക്കുന്നത്. പള്ളിയുടെമേല്‍ സജീവമായ അവകാശത്തര്‍ക്കം 86 വര്‍ഷം മുന്‍പാണ് തുടങ്ങുന്നത്. നിലവില്‍ എട്ടു കേസുകളാണ് ഇതു സംബന്ധിച്ച് കോടതികളിലുള്ളത്. 

ക്ഷേത്രഭൂമി കൈവശപ്പെടുത്തിയാണ് പള്ളി നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് 2019-ല്‍ വിജയ്ശങ്കര്‍ രസ്‌തോഗിയെന്ന ഒരു വ്യക്തി വാരാണസി സിവില്‍ കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രം തകര്‍ത്താണ് പള്ളി ഉണ്ടാക്കിയതെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്താനും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍വ്വേ നടത്താന്‍ അതേ വര്‍ഷം ഏപ്രിലില്‍ ജഡ്ജി അശുതോഷ് തിവാരി ഉത്തരവ് പുറപ്പെടുവിച്ചു. ഏറെ വൈകാതെ ഡല്‍ഹി സ്വദേശികളും വാരാണസിയില്‍ സ്ഥിരതാമസക്കാരുമായ അഞ്ചു വനിതകള്‍ മസ്ജിദിനകത്ത് ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മസ്ജിദിനകത്ത് പടിഞ്ഞാറുഭാഗത്ത് ഹിന്ദുവിശ്വാസത്തെ കുറിക്കുന്ന ശില്പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടെന്നും അവര്‍ വാദിച്ചു. തുടര്‍ന്ന് അഭിഭാഷക സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവിട്ടു. വിവാദമായ ഈ അഭിഭാഷക സര്‍വ്വേയിലാണ് പള്ളിയില്‍ വുളു (അംഗസ്‌നാനം) എടുക്കുന്ന സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. 

ഗ്യാന്‍വാപി സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കീഴ്‌കോടതി ഉത്തരവുകള്‍ക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. കനത്ത ബന്തവസ്സിലാണ് പള്ളിയും പരിസരവും ഇപ്പോഴുള്ളത്. ഇരുപതിലധികം പേര്‍ക്ക് പള്ളിയില്‍ നമസ്‌കാരത്തിനായി പ്രവേശിക്കാനാകില്ല. അറ്റകുറ്റപ്പണികളും മറ്റും നടത്താനും കഴിയില്ല. 1991-ലെ ആരാധനാലയ ചട്ടം (Place of Worship Act) ചൂണ്ടിക്കാണിച്ച് ഗ്യാന്‍വാപി പള്ളി പള്ളിയായി തന്നെ തുടരേണ്ടതുണ്ടെന്ന് പള്ളിയുമായി ബന്ധപ്പെട്ട് അന്‍ജുമാന്‍ ഇന്‍തിസാമിയ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. 

രാമക്ഷേത്രത്തിനുശേഷം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള ബി.ജെ.പിയുടെ നീക്കമായാണ് ഗ്യാന്‍വാപി പ്രശ്‌നത്തെ പ്രതിപക്ഷ കക്ഷികളും ന്യൂനപക്ഷ സംഘടനകളും വ്യാഖ്യാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരാണസി. വാരാണസി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനമാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ ലോക്സഭാ സാമാജികരെ സംഭാവന ചെയ്യുന്നതും. അതുകൊണ്ടുതന്നെ നേരത്തെ പയറ്റി വിജയിച്ചിട്ടുള്ള വിശ്വാസരാഷ്ട്രീയത്തെ പൊതുസംവാദ മണ്ഡലത്തില്‍ മുന്‍പന്തിയില്‍ കൊണ്ടുവരുന്നതിനു കാശി-മഥുര രാഷ്ട്രീയം അനിവാര്യമെന്ന് ബി.ജെ.പി നേതൃത്വവും കരുതുന്നു.

ഗ്യാന്‍വാപിയെ മസ്ജിദ് എന്നു വിളിക്കുന്നതുപോലും തെറ്റാണെന്നാണ് മുന്‍ ഹിന്ദുയുവവാഹിനി നേതാവും ഇപ്പോള്‍ ഉത്തര്‍പ്രദേശ് നേതാവുമായ യോഗി ആദിത്യനാഥ് വാദിക്കുന്നത്. ചരിത്രപരമായ പിഴവാണത്. അത് തിരുത്താന്‍ മുസ്‌ലിങ്ങളും സഹകരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ ക്ഷേത്രധ്വംസനംപോലെ ആരോപിക്കപ്പെടുന്ന 'പഴയ തെറ്റുകള്‍' ആ ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുന്നതുവഴി തിരുത്തപ്പെടണമെന്നു ഹിന്ദുത്വവാദികള്‍ ശഠിക്കുന്നത് എന്തുകൊണ്ടാണ്? മുഖ്യമായും ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നു സൃഷ്ടിക്കപ്പെട്ട ഒരു ദേശരാഷ്ട്രസങ്കല്പത്തെ തകര്‍ക്കുകയും ഹിന്ദുത്വരാഷ്ട്രം പകരം വെയ്ക്കുകയും ചെയ്യുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത് എന്നതുകൊണ്ടാണ് എന്ന വാദമുയരുമ്പോള്‍ ഇന്ത്യ നേരത്തെ തന്നെ ഹിന്ദുരാഷ്ട്രം തന്നെയാണെന്നും 1200 വര്‍ഷത്തെ കൊളോണിയല്‍ വാഴ്ച അവശേഷിപ്പിച്ച തെറ്റുകളെ തിരുത്തി ഹിന്ദുഭൂതകാലത്തിന്റെ കരുത്തും ഭംഗിയും വീണ്ടെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദുത്വവാദികള്‍ പറയുന്നു. 

19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഫ്രെഞ്ച് ചരിത്രകാരനായ ജോസഫ് ഏണസ്റ്റ് റെനനാണ് രാഷ്ട്രത്തെക്കുറിച്ചുള്ള യൂറോപ്യന്‍ ധാരണയെ മാറ്റിമറിക്കുന്നത്. രാഷ്ട്രത്തിന്റെ കൂട്ടായ സ്വത്വം ഏതെങ്കിലും സാമൂഹികമോ സാംസ്‌കാരികമോ ആയ സവിശേഷതയുടെ ഫലമല്ലെന്നായിരുന്നു റെനാന്‍ നിരീക്ഷിച്ചത്. അതുവരെ രാഷ്ട്രമെന്നാല്‍ പൊതുവായ വംശീയതയോ ഭാഷയോ ഒക്കെയുള്ള ഒന്നായിരിക്കണം എന്നായിരുന്നു യൂറോപ്യന്‍ ധാരണ. അതിനുപകരം, രാഷ്ട്രം എന്നത് ഒരേപോലെ പങ്കുവെയ്ക്കപ്പെടുന്ന ഓര്‍മ്മകളുടേയും അതുപോലെത്തന്നെ ഒരേപോലെയുള്ള ചില ബോധപൂര്‍വ്വമുള്ള മറക്കലുകളുടേയും സൃഷ്ടിയായി ഉയര്‍ന്നുവരുന്ന ഒരു സമൂഹമാണ്. 'Forgetfulness, and I would even say historical error, are essential in the creation of a nation' എന്നാണ് റെനന്‍ നിരീക്ഷിച്ചത്. റെനാന്റെ വീക്ഷണത്തില്‍ ദേശരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ ക്രൂരതയും ബലപ്രയോഗവും സന്നിഹിതമാണ്. എല്ലാ രാജ്യങ്ങളും അക്രമത്തില്‍നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍, പരസ്പര കലഹത്തിന്റേതായ ഇരുണ്ട എപ്പിസോഡുകള്‍ മറക്കുകയും കെട്ടുകഥകളുടേയും വീരനായകന്മാരുടേയും പോരാട്ടങ്ങളുടേയും പങ്കുവെയ്ക്കാവുന്നവതെന്തോ അത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിലാണ് രാജ്യത്തിന്റെ ഐക്യം കുടികൊള്ളുന്നതെന്ന് റെനന്‍ പറയുന്നു. ആവശ്യമുള്ളത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതുപോലെ ആവശ്യമില്ലാത്തതു മറക്കുന്നതും രാഷ്ട്രജീവിതത്തിന്റെ നിലനില്‍പിനു പരമപ്രധാനമാണ്. വ്യക്തിജീവിതത്തിലെന്നപോലെ. 

ചില തെറ്റുകളും വസ്തുതകളും ഒരുപോലെ വിസ്മരിക്കപ്പെട്ടില്ലെങ്കില്‍ രാഷ്ട്രസ്വത്വം വെല്ലുവിളിക്കപ്പെടുമെന്നതിനു ചില ഉദാഹരണങ്ങളും ദേശീയതാ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. കാല്‍വിനിസ്റ്റ് പ്രൊട്ടസ്റ്റന്റുകളെ കൊലപ്പെടുത്തിയ 1572-ലെ കത്തോലിക്ക അക്രമങ്ങളുള്‍പ്പെടെ നിരവധി മത വംശീയ പോരുകളുടെ ചരിത്രം മറന്നില്ലെങ്കില്‍ ഫ്രാന്‍സിന് ഒരു രാഷ്ട്രമെന്ന നിലയില്‍ നിലനില്‍ക്കാനാകില്ല. ഫ്രാന്‍സിന്റെ ആദ്യത്തെ ക്രിസ്ത്യന്‍ രാജാവ് ക്ലോവിസ് ഫ്രെഞ്ച് സംസാരിച്ചിരുന്നില്ലെന്നും ബല്‍ജിയത്തിലാണ് ജനിച്ചതെന്നുമുള്ള വസ്തുത ഓര്‍മ്മിപ്പിക്കുന്നത് ആ രാഷ്ട്രസ്വത്വത്തെ സംബന്ധിച്ച് ഗുണകരമാകില്ല. ചിലപ്പോള്‍ അനാവശ്യമായ ചരിത്രാന്വേഷണങ്ങള്‍ മുഖാന്തരം ആവശ്യമില്ലാത്ത സത്യങ്ങള്‍ പുറത്തുവരുന്നത് ദേശീയതയെപ്പോലും അപകടത്തിലാക്കുമെന്നാണ് റെനന്‍ പറയുന്നത്. 

ഹിന്ദുക്ഷേത്രങ്ങള്‍ നിലനിന്നിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഗ്യാന്‍വാപിപോലുള്ള മുസ്‌ലിം ദേവാലയങ്ങളില്‍ ഉദ്ഖനനം ആവശ്യമായി വന്നാല്‍ ഹിന്ദുക്ഷേത്രങ്ങളില്‍ പലതിലും ഇതാവര്‍ത്തിക്കേണ്ടിവരും എന്ന് ഉറപ്പാണ്. ഈ അനാവശ്യാന്വേഷണങ്ങളാകട്ടെ, രാഷ്ട്രത്തിന്റെ പൊറുക്കലിലും വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായി സ്വാതന്ത്ര്യസമരകാലത്ത് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ വളര്‍ത്തിയെടുത്ത, മതനിരപേക്ഷ രാഷ്ട്രസ്വത്വത്തെ തകര്‍ത്തുകളയുകയും ചെയ്യും.

യോ​ഗി ആദിത്യനാഥ്

തീര്‍ത്ഥാടക ടൂറിസവും ഗ്യാന്‍വ്യാപി പ്രശ്‌നവും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മാര്‍ച്ചില്‍ തറക്കല്ലിട്ട കാശി വിശ്വനാഥ കോറിഡോറിനു വഴിയൊരുക്കാന്‍ കൂടിയാണ് ഇപ്പോള്‍ ഗ്യാന്‍വാപിയുടെ മുകളില്‍ അവകാശവാദമുയരുന്നത് എന്നു വാദിക്കുന്നതില്‍ അസ്വാഭാവികതയില്ല. 339 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ഇതിന്റെ ഒന്നാംഘട്ടം 2021-ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാനദിക്കരയിലുള്ള വിവിധ ഘട്ടുകളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. തിരക്കുപിടിച്ച തെരുവുകളിലൂടെ തീര്‍ത്ഥാടകരും ഭക്തരും നീങ്ങുന്നത് ഒഴിവാക്കുകയും ഘട്ടുകള്‍ക്കും ക്ഷേത്രത്തിനുമിടയിലുള്ള നീക്കം അനായാസമാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം. അഞ്ചുലക്ഷം ചതുരശ്ര അടിയില്‍ 23 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു പദ്ധതിയുടെ ഒന്നാംഘട്ടം. ഇതില്‍ 45,000 ചതുരശ്ര അടി ഭൂമി ഗ്യാന്‍വാപി പള്ളിയും ചുറ്റുവട്ടത്തുള്ള ക്ഷേത്രമടക്കമുള്ള കെട്ടിടങ്ങളും നില്‍ക്കുന്നതാണ്. ആകെ 800 കോടി ചെലവു വരുന്നതാണ് പദ്ധതി. 
ഭക്തര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന ടൂറിസം സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയല്ലാതെ പ്രദേശത്ത് എത്തുന്നവരും ധാരാളമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു പൈതൃക ടൂറിസം (Heritage Tourism) പദ്ധതിയുമാണ്. 

ഇന്ത്യയില്‍ പൈതൃക ടൂറിസം ഒരേസമയം നവലിബറല്‍ വ്യവസ്ഥയോട് ഉദ്ഗ്രഥിതമായ ഒന്നും സാംസ്‌കാരിക രാഷ്ട്രീയത്തെ വളര്‍ത്തുന്ന ഒന്നുമാണ്. രാഷ്ട്രജീവിതത്തിന്റെ സാംസ്‌കാരിക ഘടകത്തെ ലോകത്തിനു പരിചയപ്പെടുത്തുകയും നമ്മുടെ സോഫ്റ്റ്പവര്‍ വര്‍ദ്ധിപ്പിക്കുന്നതിന് അതുപയോഗപ്പെടുത്തുകയും ചെയ്യുന്നതിനാണ് ഹെറിറ്റേജ് ടൂറിസം, പില്‍ഗ്രിം ടൂറിസം എന്നിവ മുഖ്യമായും പ്രയോജനപ്പെടുന്നത്. നമ്മുടെ രാഷ്ട്രജീവിതം ആത്യന്തികമായി ഹൈന്ദവമാണെന്നതാണ് ഭരണകൂടത്തെ ഇപ്പോള്‍ നയിക്കുന്നവരുടെ കാഴ്ചപ്പാട്.

ബാബരി മസ്ജിദ് തകർത്തപ്പോൾ. 1992 ഡിസംബർ ആറിനെടുത്ത ചിത്രം

91ലെ ആരാധനാലയ ചട്ടം മാതൃകാപരമാക്കുന്നതിങ്ങനെ

രാമജന്മഭൂമി പ്രശ്‌നം കത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ 1991-ല്‍ നരസിംഹറാവു ഗവണ്‍മെന്റ് പാസ്സാക്കിയതാണ് The Places of Worship Act. ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളും 1947 ഓഗസ്റ്റ് 15-ന് എങ്ങനെ നിലനിന്നിരുന്നോ തല്‍സ്ഥിതിയില്‍ വേണം അവ തുടരാന്‍ എന്ന് അനുശാസിക്കുന്നതാണ് ആക്ട്. അന്ന് പള്ളിയായിരുന്നവ പള്ളിയായും ക്ഷേത്രമായിരുന്നവ ക്ഷേത്രമായും തുടരണം എന്ന ധാരണയ്ക്ക് നിയമപരമായ പ്രാബല്യം ഈ ആക്ട് നല്‍കി. എന്നാല്‍, ബാബ്‌റി മസ്ജിദ് സംബന്ധിച്ച കേസ് കോടതിക്കു മുന്‍പാകെ (Sub judice) ആയതിനാല്‍ അതിനെ ഈ ആക്ടിന്റെ പരിധിയില്‍നിന്നും ഒഴിവാക്കി. 2019-ല്‍ സുപ്രീംകോടതി രാമജന്മഭൂമി പ്രശ്‌നം സംബന്ധിച്ച കേസില്‍ ഈ നിയമത്തിന്റെ സാധുത ശരിവെയ്ക്കുകയും ചെയ്തു. അന്ന് ബാബറി മസ്ജിദ് തകര്‍ത്തതിനെ ക്രിമിനല്‍ നടപടിയെന്നു വിശേഷിപ്പിച്ച സുപ്രീംകോടതി പള്ളി നിന്ന ഇടത്തിന്റെ ഉടമസ്ഥാവകാശം ഹിന്ദു സംഘടനയ്ക്ക് നല്‍കിയിരുന്നു. ആ വിധിയില്‍ കോടതി ഈ ആക്ടിനെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സെക്യുലറിസത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതാണ് The Place of Worship Act എന്ന് കോടതി പറഞ്ഞു. 

ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഗ്യാന്‍വാപി ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുടെ മുകളിലുള്ള അവകാശവാദങ്ങള്‍ക്കു സാധുതയില്ലെന്നു നിയമവൃത്തങ്ങള്‍ പറയുന്നു. ആക്ട് പ്രാകരം കട്ട് ഓഫ് ഡേറ്റായി തീരുമാനിക്കപ്പെട്ട 1947 ഓഗസ്റ്റ് 15 എന്ന തീയതിക്കു വലിയ പ്രാധാന്യമുണ്ട്. അതുവരെ ഇന്ത്യക്കാര്‍ ഏതെങ്കിലും നാട്ടുരാജ്യങ്ങളിലേയോ ബ്രിട്ടീഷ് ഭരണപ്രദേശങ്ങളിലേയോ പ്രജകളായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ നാം ഒരു പരമാധികാര, മതനിരപേക്ഷ, സ്വതന്ത്ര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സൃഷ്ടിച്ചു. അതോടെ പ്രജകള്‍ എന്ന നിലയില്‍നിന്ന് ജാതി, മത, വംശ, ലിംഗ ഭേദമെന്യേ തുല്യത പുലര്‍ത്തുന്ന പൗരന്മാരായി മാറി. 

ജോര്‍ജ് ആറാമനോ ഔറംഗസീബോ ശ്രീപദ്മനാഭ ദാസനോ പേഷ്വാകളോ അല്ല നാം തന്നെയാണ് നമ്മുടെ സ്വത്വം തീരുമാനിക്കുന്നത്. മതസ്വത്വത്തിനല്ല, പൗരസ്വത്വത്തിനാണ് ഭരണഘടനയില്‍ മുഖ്യസ്ഥാനം. ഇങ്ങനെയൊരു ഭരണഘടനയില്‍ വേരുറപ്പിച്ച ഇന്ത്യ ഉടലെടുക്കുന്നത് 1947 ഓഗസ്റ്റ് 15-നാണ്. അതുകൊണ്ടാണ് ഈ തീയതി ആരാധനാലയങ്ങളെ സംബന്ധിച്ചിടത്തോളം കട്ട് ഒഫ് ഡേറ്റ് ആയി തീരുമാനിക്കുന്നത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

ഏകീകൃത സിവില്‍കോഡ്- പിറകില്‍ ചില നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

]]>
കോടികള്‍ ആരുടെയൊക്കെ പോക്കറ്റിലേക്കാണ് പോകുന്നത്? https://www.samakalikamalayalam.com/malayalam-vaarika/reports/2023/Aug/12/whose-pocket-are-the-crores-going-to-184422.htmlhttps://www.samakalikamalayalam.com/malayalam-vaarika/reports/2023/Aug/12/whose-pocket-are-the-crores-going-to-184422.html#comments4181248d-2ff4-4326-8305-b9e9646244e2Sat, 12 Aug 2023 15:08:00 +00002023-08-12T15:08:00.000Zmigrator/api/author/1895920കേരള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍,കേരള മ്യൂസിയം,crores,Whose pocket,Kerala Museumറിപ്പോർട്ട് സംസ്ഥാന പുരാരേഖാ ഡയറക്ടറേറ്റില്‍ വീണ്ടും സാമ്പത്തിക ക്രമക്കേടിന്റെ പൂരം. കേരള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (എ.ജി) ഓഫീസില്‍നിന്നുള്ള സീനിയര്‍ ഓഡിറ്ററുടെ സമഗ്ര പരിശോധനയിലാണ് കണ്ടെത്തല്‍. 2019-2023 കാലയളവിലെ പരിശോധനയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം എ.ജിക്കു സമര്‍പ്പിച്ചു. 2017 മുതല്‍ വഴിവിട്ടും വകമാറ്റിയും വിവിധ പദ്ധതികളുടെ നോഡല്‍ ഏജന്‍സിയായ 'കേരള മ്യൂസിയം' എന്ന സ്ഥാപനത്തിനു നിര്‍മ്മാണ, നവീകരണ കരാറുകള്‍ നല്‍കിയും തുക മുന്‍കൂറായി നല്‍കിയും പ്രവര്‍ത്തന പുരോഗതി വിലയിരുത്താതെയും വന്‍തുകയുടെ ക്രമക്കേട് വരുത്തി എന്നാണ് കണ്ടെത്തല്‍. അന്തര്‍ദ്ദേശീയ പുരാരേഖാ, പൈതൃക കേന്ദ്രം, പാം ലീഫ് മ്യൂസിയം, അപൂര്‍വ്വ പുസ്തകങ്ങളുടെ സംരക്ഷണം, ചരിത്രരേഖകളുടെ ഡിജിറ്റല്‍വല്‍കരണം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും സാമ്പത്തിക അരാജകത്വം. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചു; കേരള ഫിനാന്‍ഷ്യല്‍ കോഡിന് ഒരു വിലയും കല്പിച്ചില്ല. മുന്‍കൂറായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുക നല്‍കുന്നത് ആവശ്യത്തിനനുസരിച്ചു മാത്രമായിരിക്കുകയും സമയബന്ധിതമായി ബാക്കി തുക തിരിച്ചുപിടിക്കുകയും വേണം എന്നാണ് സി.വി.സി നിര്‍ദ്ദേശം. പരിശോധനാ റിപ്പോര്‍ട്ടു കിട്ടി നാലാഴ്ചയ്ക്കുള്ളില്‍ പ്രതികരണം അറിയിക്കണം എന്നാണ് പുരാരേഖാ ഡയറക്ടറോട് എ.ജിക്കു വേണ്ടി സീനിയര്‍ ഓഡിറ്റര്‍ ആവശ്യപ്പെട്ടത്. ആ കാലാവധി ജൂലൈ മൂന്നാം വാരം കഴിഞ്ഞു. പക്ഷേ, വിശദീകരണം കൊടുത്തിട്ടില്ല.  മുന്‍ വര്‍ഷങ്ങളിലെ പരിശോധന റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ക്ക് ഡയറക്ടറേറ്റില്‍നിന്ന് പ്രതികരണം ഉണ്ടാകാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2014-2015, 2015-2016, 2016-2017, 2017-2019 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകളിലെ ചില കണ്ടെത്തലുകള്‍ക്ക് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. 

കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസിലാണ് അന്തര്‍ദ്ദേശീയ പുരാരേഖാ, പൈതൃക കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിനു വകുപ്പു ഡയറക്ടറെ സഹായിക്കാന്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ ആര്‍ക്കിവിസ്റ്റായി ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ 2020 ജൂണില്‍തന്നെ സ്പെഷ്യല്‍ ഓഫീസറാക്കിയിരുന്നു. എന്നിട്ടും പണം പാഴാക്കുകയും സമയം നഷ്ടപ്പെടുത്തുകയും ചെയ്തതല്ലാതെ മറ്റൊന്നും ഉണ്ടായില്ല. അന്താരാഷ്ട്ര നിലവാരത്തില്‍ ഗവേഷകര്‍ക്കു പ്രയോജനകരമാകുന്ന വിധത്തില്‍ ആധുനിക പുരാരേഖാ കെട്ടിടം കാര്യവട്ടത്തു നിര്‍മ്മിക്കാന്‍ ഡോ. ടി.എം. തോമസ് ധനമന്ത്രി ആയിരിക്കെ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് ശ്രമം തുടങ്ങിയത്. ഗവേഷകന്‍ കൂടിയായ ഐസക്ക് ഈ പദ്ധതിയില്‍ പ്രത്യേക താല്പര്യം കാണിക്കുകയും ചെയ്തു. തലസ്ഥാന നഗരത്തിലെ പുരാരേഖാ ആസ്ഥാനത്തും സെന്‍ട്രല്‍ ആര്‍ക്കൈവ്സിലും സുരക്ഷിതമല്ലാതെ വച്ചിരിക്കുന്ന ചുരുളുകള്‍ ഉള്‍പ്പെടെയുള്ള വിലപ്പെട്ട ചരിത്രരേഖകള്‍ അങ്ങോട്ടു മാറ്റാനും തീരുമാനിച്ചു. ആ പദ്ധതിക്കു തുരങ്കംവയ്ക്കാന്‍ അന്നത്തെ പുരാരേഖാ ഡയറക്ടര്‍ കുറേ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സെന്‍ട്രല്‍ ആര്‍ക്കൈവ്സ് നവീകരണം എന്ന പേരില്‍ ഗുണമേന്മ കുറഞ്ഞ ചില ക്രമീകരണങ്ങള്‍ വരുത്താനാണ് ശ്രമിച്ചത്. എന്നാല്‍, മന്ത്രി ഇടപെട്ട് അതിനു പകരം മെച്ചപ്പെട്ട നിര്‍മ്മാണത്തിനു തന്നെ തീരുമാനമുണ്ടാക്കി. 2021 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കെട്ടിടം പണിയുന്നതിന് 1.20 കോടി രൂപയാണ് അന്ന് കേരള മ്യൂസിയത്തിനു അഡ്വാന്‍സായി നല്‍കിയത്. പക്ഷേ, ഭൂമി പാട്ടത്തിനെടുത്തുകൊണ്ടുള്ള കരാര്‍ ഒപ്പിട്ടത് 2021 നവംബറില്‍ മാത്രം. 33 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഫലത്തില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി വാങ്ങുന്നതിനു മുന്‍പേ തന്നെ ഒന്നേകാല്‍ കോടിയോളം രൂപ നോഡല്‍ ഏജന്‍സിയുടെ കയ്യിലെത്തി. ഈ പത്തുമാസം പലിശ ഇനത്തില്‍ത്തന്നെ അവര്‍ക്കു പത്തു ലക്ഷം രൂപ (10.81 ലക്ഷം) കിട്ടി. ജോലി തുടങ്ങാന്‍ ഉത്തരവ് കൊടുത്തത് 2022 ഡിസംബറിലാണ്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനു പ്രയോജനപ്പെടേണ്ട ഒന്നേകാല്‍ കോടി രൂപ കരാര്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ കിടന്നത് എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. 

കോസ്റ്റ്ഫോര്‍ഡ് എന്ന സ്വകാര്യ ഏജന്‍സിക്ക് ഉപകരാര്‍ കൊടുക്കാന്‍ പുരാരേഖാ ഡയറക്ടറേറ്റും കേരള മ്യൂസിയവും തമ്മില്‍ 2017 മാര്‍ച്ച് 22-ന് ധാരണാപത്രം ഒപ്പുവച്ചിരുന്നു. മാര്‍ച്ച് 29-ന് കേരള മ്യൂസിയത്തിനു മുന്‍കൂറായി 70.63 ലക്ഷം രൂപ, അതായത് ആകെ ചെലവിന്റെ 20 ശതമാനം അനുവദിക്കുകയും ചെയ്തു. 2018 ഒക്ടോബര്‍ 22-ന് പ്രവൃത്തി തുടങ്ങി. 2022 മാര്‍ച്ച് 20-ന് രണ്ടാം ഗഡുവായി 1.05 കോടിയും നല്‍കി. എന്നാല്‍, ആറു വര്‍ഷമായിട്ടും നിര്‍മ്മാണത്തിന്റെ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയത്. കേരള മ്യൂസിയം തന്നെ പുരാരേഖാ ഡയറക്ടറേറ്റിനു നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. നിലവിലുള്ള കെട്ടിടത്തെ 'ഘടനാപരമായി ശക്തിപ്പെടുത്തുന്ന' പ്രവൃത്തിപോലും പൂര്‍ത്തിയായില്ല; ധാരണാപത്രത്തില്‍ കൂട്ടിച്ചേര്‍ത്ത കാലാവധിയൊന്നും പാലിച്ചുമില്ല.

തയ്യാറെടുപ്പില്ല വ്യവസ്ഥകളും

സര്‍ക്കാരില്‍നിന്നു കിട്ടിയ 1.76 കോടിയില്‍ 1.33 കോടി വിനിയോഗിച്ചതായി 2023 മെയ് അഞ്ചിന് കേരള മ്യൂസിയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവഴിക്കാത്ത 43.44 ലക്ഷം അതുപ്രകാരം ബാക്കിയുണ്ട്. 2020 മാര്‍ച്ചില്‍ ഈ തുക നല്‍കിയതു മുതല്‍ 4 ശതമാനം പലിശ കണക്കാക്കിയാല്‍ 5.27 ലക്ഷം രൂപയെങ്കിലും നോഡല്‍ ഏജന്‍സിക്ക് അനര്‍ഹമായി കിട്ടുകയും സര്‍ക്കാരിനു നഷ്ടപ്പെടുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഇങ്ങനെ കരാറുകാര്‍ക്ക് മുന്‍കൂറായി പണം നല്‍കുന്നത് കേരള ഫിനാന്‍ഷ്യല്‍ കോഡ് (കെ.എഫ്.സി) 192(എ)യുടെ ലംഘനമാണ്. 2014 ജൂലൈ 30-ന് ധനവകുപ്പ് ഒരു ഉത്തരവിലൂടെ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. ഇതു ലംഘിച്ചാണ് കേരള മ്യൂസിയത്തിന് 70.63 ലക്ഷം കൊടുത്തത്. അതിന്റെ മാത്രം പലിശ നാലു ശതമാനം നിരക്കില്‍ കൂട്ടിയാല്‍ 6.93 ലക്ഷം അവര്‍ക്കു കിട്ടുകയും സര്‍ക്കാരിനു നഷ്ടമാവുകയും ചെയ്തു. കോസ്റ്റ്ഫോര്‍ഡുമായി ഉണ്ടാക്കിയ ഉപകരാറിന്റെ പകര്‍പ്പോ ചെയ്ത പ്രവൃത്തികളുടെ ബില്ലുകളോ വൗച്ചറുകളോ കേരള മ്യൂസിയം ഇതുവരെ നല്‍കിയിട്ടില്ല. ഇത്ര ബൃഹത്തായതും അമൂല്യമായ ചരിത്രരേഖകള്‍ സൂക്ഷിക്കാന്‍ ലക്ഷ്യംവയ്ക്കുന്നതുമായ പദ്ധതിയുടെ പ്രധാന ഘട്ടങ്ങള്‍ സംബന്ധിച്ച യാതൊരു തയ്യാറെടുപ്പും കേരള മ്യൂസിയം നടത്തിയിരുന്നില്ല. പദ്ധതി വൈകിപ്പിക്കുകയോ അനുവദിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കാതിരിക്കുകയോ ചെയ്യുന്നതിനു പിഴ ഈടാക്കാനുള്ള വ്യവസ്ഥകളൊന്നും കരാറില്‍ ഉള്‍പ്പെടുത്തിയില്ല. പുരാരേഖാ ഡയറക്ടര്‍ കണ്‍വീനറായ മേല്‍നോട്ട സമിതി രൂപീകരിക്കുകയും ഈ സമിതി എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യും എന്നാണ് ധാരണാപത്രത്തില്‍ പറയുന്നത്. എന്നാല്‍, അത്തരം അവലോകന യോഗങ്ങളുടെ മിനിറ്റ്സോ യോഗത്തിന് നോഡല്‍ ഏജന്‍സി സമര്‍പ്പിച്ച പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടോ ഓഡിറ്റ് വേളയില്‍ ഹാജരാക്കിയില്ല. പ്രവര്‍ത്തന പുരോഗതിയെക്കുറിച്ച് മൂന്നു മാസത്തിലൊരിക്കല്‍ വീതം റിപ്പോര്‍ട്ട് നല്‍കാന്‍ കേരള മ്യൂസിയത്തിന് ഉത്തരവാദിത്വമുണ്ട്. അവര്‍ അത് ചെയ്തതായി രേഖകകളില്ല. ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കുന്നതിന് ഈ പദ്ധതിക്കു മാത്രമായി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന നിബന്ധന ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. 

പാംലീഫ് മ്യൂസിയത്തിന്റെ 'ഘടനാപരമായ ശക്തിപ്പെടുത്തലുമായി' ബന്ധപ്പെട്ട ക്രമക്കേടിലും പൈതൃക സ്മാരക നിര്‍മ്മാണത്തിലെ പിഴവുകളുടെ ആവര്‍ത്തനമാണുള്ളത്. 

തിരുവനന്തപുരത്തുള്ള ആർക്കൈവ്സ് ഡിപ്പാർട്ടുമെന്റിൽ സൂക്ഷിച്ചിരിക്കുന്ന താളിയോല ​ഗ്രന്ഥങ്ങൾ

പിഴവുകളുടെ ആവര്‍ത്തനം

സെന്‍ട്രല്‍ ആര്‍ക്കൈവ്സിനെ മ്യൂസിയമാക്കാന്‍ വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിന് നാലു ലക്ഷം രൂപ കരാറുകാരനു കൊടുത്തതില്‍നിന്നാണ് തുടക്കം. 2014-ല്‍ ആയിരുന്നു ഇത്. ആറു വര്‍ഷമായി പാം ലീഫ് മ്യൂസിയത്തിന്റെ ഘടനാപരമായ ശക്തിപ്പെടുത്തല്‍ നടപ്പാക്കിയിട്ട്. മുകള്‍ഭാഗം ചോര്‍ന്നൊലിക്കുകയും ചുരുളുകള്‍ നശിക്കുകയും ചെയ്യുമ്പോള്‍ അതിനു പരിഹാരമുണ്ടാക്കാതെ താഴെ മ്യൂസിയമാക്കുന്ന അശാസ്ത്രീയ പ്രവൃത്തികളാണു ചെയ്തത്. വെള്ളം വീണു ദ്രവിച്ചത് പുറമേ കാണാതിരിക്കാന്‍ പീഞ്ഞപ്പെട്ടിയുടെ പലകകൊണ്ട് അടയ്ക്കുന്ന 'സ്ട്രക്ചറല്‍ സ്ട്രെംങ്തനിംഗ്' ആണ് നടത്തിയത്. ജനല്‍ ദ്രവിച്ചതിനു മുകളില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ടുവച്ച് അടച്ചു. ഈ മഴക്കാലത്തും ഓടുമാറ്റല്‍ നടക്കുന്നതു കാണാം. ഇടക്കാലത്ത് ചോര്‍ന്നപ്പോള്‍ പുരാരേഖാ വകുപ്പ് പണം മുടക്കി ടാര്‍പ്പായ വാങ്ങി മുകളില്‍ കെട്ടേണ്ട സ്ഥിതിയും വന്നിരുന്നു. 190 ചരിത്രരേഖകള്‍ സംരക്ഷിക്കാന്‍ മൂന്നരക്കോടി. അതാകട്ടെ, ഫലപ്രദമായി നടക്കുന്നുമില്ല. കേരളചരിത്രത്തിന്റെ ബാക്കി രേഖകള്‍ക്കു സംരക്ഷണം വേണ്ടേ എന്ന ചോദ്യം ബാക്കി. അത്രകൂടി തുകയുണ്ടെങ്കില്‍ പുതിയ ഒരു കെട്ടിടം നിര്‍മ്മിച്ച് മുഴുവന്‍ രേഖകളും ഭദ്രമായി സംരക്ഷിക്കാന്‍ കഴിയും എന്നാണ് വകുപ്പിലെത്തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

പാംലീഫ് മ്യൂസിയത്തിന് 3.96 കോടി രൂപയുടെ ഭരണാനുമതി കൊടുത്തത് 2020 മെയ് 15-നാണ്. പുരാരേഖാ ഡയറക്ടറേറ്റും കേരള മ്യൂസിയവും തമ്മില്‍ ഇതിന് ഒരു ധാരണാപത്രം ഒപ്പുവച്ചു. അതുപ്രകാരം കേരള മ്യൂസിയം പാംലീഫ് മ്യൂസിയം നിര്‍മ്മാണം 2021 ജൂണ്‍ 30-ഓടുകൂടി പൂര്‍ത്തിയാക്കണം. എന്നാല്‍, പറഞ്ഞ സമയത്തു പണി തീര്‍ന്നില്ല. രണ്ടു തവണയായി രണ്ടു വര്‍ഷത്തോളം സമയം നീട്ടിക്കൊടുത്തു. ആദ്യം 2022 ജൂണ്‍ 30 വരെയും പിന്നീട് 2023 ഏപ്രില്‍ 31 വരെയും. ഇതിനിടെ തുകയുടെ വലിയൊരു ഭാഗം കേരള മ്യൂസിയത്തിനു നല്‍കുകയും ചെയ്തു. ധാരണാപത്രം ഒപ്പുവച്ച 2020 മെയ് 15-നു തന്നെ 79.30 ലക്ഷം കൊടുത്തു; 2022 മാര്‍ച്ച് 27-ന് 1.18 കോടിയും. 3.96 കോടിയുടെ പദ്ധതിക്ക് 3.43 കോടി രൂപ വരെ ചെലവായെങ്കിലും പണി പൂര്‍ത്തിയായില്ല എന്ന് 2023 മാര്‍ച്ച് 3-ന് കേരള മ്യൂസിയം അറിയിച്ചു. കിട്ടാനുള്ള ബാക്കി തുകയായ 1.45 കോടിക്കുവേണ്ടി അന്നുതന്നെ പുരാരേഖാ ഡയറക്ടറേറ്റിന് അവര്‍ കത്തു കൊടുക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മൂന്നു മുതല്‍ അഞ്ചു കോടി വരെ ചെലവു വരുന്ന പദ്ധതികള്‍ക്ക് 6 ശതമാനം മാത്രമാണ് സെന്റേജ് ചാര്‍ജ്ജായി നോഡല്‍ ഏജന്‍സിക്കു നല്‍കാവുന്നത്. എന്നാല്‍, കേരള മ്യൂസിയത്തിന് 10 ശതമാനം നല്‍കി. 18.71 ലക്ഷത്തിന്റെ സ്ഥാനത്ത് അവര്‍ക്കു കിട്ടിയത് 31.19 ലക്ഷം; 12.47 ലക്ഷം രൂപ അധികം. ഇതിലും കോസ്റ്റ്ഫോര്‍ഡുമായുള്ള കരാറിന്റെ പകര്‍പ്പോ ബില്ലുകളോ വൗച്ചറുകളോ ലഭ്യമല്ല; ഇതൊന്നും കേരള മ്യൂസിയം ഡയറക്ടറേറ്റിനു കൊടുത്തിട്ടുമില്ല. ഡയറക്ടര്‍ കണ്‍വീനറായ മേല്‍നോട്ട സമിതി കടലാസില്‍ മാത്രം. സമിതി അവലോകനം നടത്തിയതിന്റെ മിനിറ്റ്സോ സമിതിക്കു നല്‍കിയ പ്രവൃത്തി പുരോഗതി റിപ്പോര്‍ട്ടോ ഇല്ല. മൂന്നു മാസത്തിലൊരിക്കല്‍ കേരള മ്യൂസിയം നല്‍കേണ്ട പുരോഗതി റിപ്പോര്‍ട്ടുമില്ല. 2018-2019 വരെ പുരാരേഖാ ഡയറക്ടറേറ്റ് സ്വന്തം നിലയില്‍ ചെയ്തിരുന്ന പ്രവൃത്തിയാണ് പിന്നീട് കേരള മ്യൂസിയത്തെ ഏല്പിച്ചത്. ഇതുവഴി കണ്‍സല്‍റ്റന്‍സി ചാര്‍ജ്ജ്, മേല്‍നോട്ടക്കൂലി തുടങ്ങി പല പേരില്‍ 67.25 ലക്ഷം രൂപയാണ് അധികച്ചെലവ്. നോഡല്‍ ഏജന്‍സിക്ക് അനര്‍ഹമായി വലിയ തുക കിട്ടുകയും ചെയ്തു. 

തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സിലെ രേഖകളുടെ പരിശോധന, തരംതിരിക്കല്‍, സൂചിക തയ്യാറാക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി 70 ലക്ഷം രൂപയുടെ ഒരു പദ്ധതിനിര്‍ദ്ദേശം 2021 ഏപ്രില്‍ 30-ന് സര്‍ക്കാരിനു സമര്‍പ്പിച്ചു. 63.15 ലക്ഷം രൂപയുടെ ഭരണാനുമതി 2021 ജൂലൈ 13-നു കിട്ടി. കേരള മ്യൂസിയത്തെത്തന്നെ ജോലി ഏല്പിക്കുകയും അതിന് ആഗസ്റ്റ് 13-ന് ധാരണാപത്രം ഉണ്ടാക്കുകയും ചെയ്തു. പത്തു മാസം അല്ലെങ്കില്‍ 2022 ജൂലൈ ഇതില്‍ ഏതാണോ നീണ്ട കാലാവധി അതിനുള്ളില്‍ പൂര്‍ത്തീകരിക്കണം എന്നായിരുന്നു ധാരണ. ട്രെയിനികളും സൂപ്പര്‍വൈസര്‍മാരുമായി ആളുകളെ നിയമിച്ചു. പദ്ധതിച്ചെലവിന്റെ 20 ശതമാനമായ 12.63 ലക്ഷം രൂപ 2021 സെപ്റ്റംബറില്‍ നല്‍കി. എന്നാല്‍, പ്രവൃത്തി തുടങ്ങിയത് 2022 ഏപ്രില്‍ 5-ന്. 2022 ഒക്ടോബര്‍ 26-ന് 25.26 ലക്ഷം രൂപ കൂടി കൊടുത്തു. പത്തു മാസം കൊണ്ട് തീര്‍ക്കേണ്ടത് 2023 ഫെബ്രുവരി നാലിനും തീരാതെ വന്നപ്പോള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഈ വഴിവിട്ട നീക്കങ്ങളെ അക്കമിട്ട് രൂക്ഷമായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്. 

അപൂര്‍വ്വ അഴിമതി സംരക്ഷണം

ചരിത്രപ്രാധാന്യമുള്ള അപൂര്‍വ്വ പുസ്തകങ്ങളും പൊതുരേഖകളും കയ്യെഴുത്തു രേഖകളും സംരക്ഷിക്കുന്നതിനു സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും സഹായിക്കാന്‍ കേന്ദ്ര പുരാരേഖാ വകുപ്പ് ഒരു പദ്ധതി കൊണ്ടുവന്നു. 75:25 എന്ന അനുപാതത്തില്‍ കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കുള്ള കേന്ദ്ര സഹായം 50 ലക്ഷം രൂപ വരെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുരാരേഖാ ഡയറക്ടറേറ്റ് ഒരു പ്രോജക്റ്റ് തയ്യാറാക്കി നാഷണല്‍ ആര്‍ക്കൈവ്സിനു സമര്‍പ്പിച്ചു. 39.30 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കിട്ടി; 29.48 ലക്ഷം കേന്ദ്ര വിഹിതവും 9.83 ലക്ഷം സംസ്ഥാന വിഹിതവും. 2019 ഡിസംബര്‍ 16 വരെ 12 മാസമായിരുന്നു പദ്ധതിയുടെ കാലാവധി. ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് അത് 2021 ജൂണ്‍ 30 വരെ നീട്ടി. ഈ കാലപരിധി കഴിയുമ്പോഴേയ്ക്കും ചെലവഴിച്ചത് 17.74 ലക്ഷം. കേന്ദ്ര സഹായത്തിന്റെ വ്യവസ്ഥപ്രകാരം, 12 മാസത്തിനുള്ളിലോ അതുകഴിഞ്ഞ് കാലാവധി നീട്ടിത്തന്നാല്‍ അതിനുള്ളിലോ പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിനിയോഗിക്കാത്ത തുകയുടെ പത്ത് ശതമാനം പിഴ അടയ്ക്കണം. കേന്ദ്രം അനുവദിച്ച തുകയില്‍ 17.74 ലക്ഷം മാത്രം വിനിയോഗിച്ചപ്പോള്‍ 11.74 ലക്ഷം ബാക്കി വന്നു. ഈ തുക പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കിയ 2023 മെയ് 9 വരെ തിരിച്ചടച്ചിട്ടില്ല എന്നാണ് കണ്ടെത്തല്‍. 2023 ഏപ്രില്‍ 30 വരെയുള്ള ഇതിന്റെ പിഴ 2.15 ലക്ഷം വേറെയും. എത്ര പേജ് അപൂര്‍വ്വ പുസ്തകങ്ങളാണ് ഈ പദ്ധതി പ്രകാരം സംരക്ഷിക്കുന്നത് എന്ന വിവരം ധനവിനിയോഗ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കും എന്നാണ് പണം അനുവദിച്ചു കിട്ടുമ്പോള്‍ ഡയറക്ടറേറ്റ് കേന്ദ്ര പുരാരേഖാ വകുപ്പിനെ രേഖാമൂലം അറിയിച്ചത്. എന്നാല്‍, അങ്ങനെയൊരു വിവരം കേന്ദ്രത്തിനു സമര്‍പ്പിച്ചതിന്റെ തെളിവുകളൊന്നും ഓഡിറ്റ് വേളയില്‍ ഹാജരാക്കിയില്ല. ഓഡിറ്റിനു നല്‍കിയ വിവരമനുസരിച്ച് 40,725 പേജുകളാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ചു സംരക്ഷിച്ചത്. 

പാംലീഫ് റെക്കോഡുകളുടേയും പേപ്പര്‍ റെക്കോഡുകളുടേയും ഡിജിറ്റല്‍വല്‍കരണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍പ് 'സമകാലിക മലയാളം വാരിക' പുറത്തുകൊണ്ടു വന്നിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുമുണ്ട്. പുരാരേഖാ ഡയറക്ടറേറ്റ് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കയ്യെഴുത്തുപ്രതി ട്രാന്‍സ്ലിറ്ററേറ്ററുടെ മൂന്നു തസ്തികകള്‍ക്ക് പുരാരേഖാ വകുപ്പ് അനുമതി നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തേക്കു കരാറടിസ്ഥാനത്തില്‍ 10,790 - 18,700 ശമ്പള സ്‌കെയിലില്‍ നിയമിക്കാനായിരുന്നു അനുമതി. അപേക്ഷ ക്ഷണിക്കുകയും ഇന്റര്‍വ്യൂവിനു ശേഷം നിര്‍ദ്ദിഷ്ട യോഗ്യതയുള്ള മൂന്നു പേരെ നിയമിക്കാന്‍ 2012 നവംബര്‍ 16-നു ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. 2013 ഫെബ്രുവരി നാലിന് മൂന്നു പേര്‍ക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ഓഫര്‍ ലെറ്റര്‍ നല്‍കിയപ്പോള്‍ ശമ്പള സ്‌കെയിലായി രേഖപ്പെടുത്തിയിരുന്നത് 18,470 - 33,680 രൂപ. നേരത്തേ പറഞ്ഞതിനേക്കാള്‍ വലിയ വ്യത്യാസം. ഇവരുടെ കാലാവധി രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ഡയറക്ടറേറ്റിന്റെ ശുപാര്‍ശ 2015 ജൂലൈ 31-നു പരിഗണിച്ചപ്പോള്‍ ശമ്പളം പ്രതിമാസം 35000 രൂപയാക്കി സര്‍ക്കാര്‍ നിജപ്പെടുത്തി. കരാര്‍ കാലാവധിക്കുള്ളില്‍ ഇത് വര്‍ദ്ധിപ്പിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. പിന്നീട് 2019 മാര്‍ച്ചില്‍ പുരാരേഖാ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മൂന്നു ട്രാന്‍സ്ലിറ്ററേറ്റര്‍ തസ്തികകള്‍ 35,700 - 75,600 സ്‌കെയിലില്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവര്‍ താല്‍ക്കാലികമായി നിയമിക്കപ്പെട്ട് പത്തു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിയമനം സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനു പത്തു വര്‍ഷം തികഞ്ഞ മുറയ്ക്ക് സ്ഥിരപ്പെടുത്തുന്നതിന് ഇവരെ തുടരാന്‍ ഡയറക്ടര്‍ അനുവദിക്കുകയും ചെയ്തു. ഇവരുടെ നിയമനം സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതിയുടെ പ്രശസ്തമായ ഉമാദേവിയും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസിലെ വിധി ബാധകമാകുന്ന പിന്‍വാതില്‍ നിയമനമല്ല എന്നാണ് പുരാരേഖാ ഡയറക്ടറേറ്റിന്റെ വാദം. എന്നാല്‍, ആ കേസിലെ വിധി ഇതിനും ബാധകമാണെന്നു പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍ ഇവര്‍ ജോലിയില്‍ തുടര്‍ന്നുവരുന്നവരാണ് എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പക്ഷേ, ഈ ജീവനക്കാരുടെ സര്‍വ്വീസില്‍ ബ്രേക്ക് വന്നിരുന്നു എന്നത് കണക്കാക്കാതെയുള്ള പരാമര്‍ശമാണിത്. ഇങ്ങനെ 'ബ്രേക്ക്' വന്നതിന്റെ വിശദാംശങ്ങള്‍ ടേബിള്‍ ആയിത്തന്നെ പരിശോധനാ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുമുണ്ട്. 

ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2022 ജൂലൈ 5-ന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുറേ വര്‍ഷത്തെ കേവലമായ തുടര്‍ച്ച ആരെയെങ്കിലും സ്ഥിരപ്പെടുത്താനുള്ള കാരണമാക്കരുതെന്നും അതു നിയമപരമായി നിലനില്‍ക്കുന്ന നിയമനമാകില്ലെന്നും അതില്‍ വ്യക്തമാക്കുന്നു. നിയമപരമായ അവകാശമില്ലെങ്കില്‍ സഹതാപവും വൈകാരികതയും ഏതെങ്കിലും നിയമനം സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് അടിസ്ഥാനമാക്കരുത്; സര്‍ക്കാര്‍ വ്യക്തമാക്കി. 

സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും കേരള ഫിനാന്‍ഷ്യല്‍ കോഡിനു വില കല്പിക്കാതെയും സര്‍ക്കാര്‍ ഉത്തരവുകള്‍ മാനിക്കാതേയും നടത്തുന്ന മുഴുവന്‍ ഇടപാടുകളേയും നടപടികളേയും തുറന്നുകാട്ടുന്നതാണ് ആഴ്ചകള്‍ക്കു മുന്‍പ് മാത്രം തയ്യാറാക്കിയ സമഗ്രമായ പരിശോധനാ റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ പൊതുവായും പുരാരേഖാവകുപ്പ് പ്രത്യേകമായും ഗൗരവത്തിലെടുക്കേണ്ട കണ്ടെത്തലുകളുടെ ആകെത്തുകയാണ് ഇത്. രാഷ്ട്രീയ തലത്തിലെ അഴിമതിമുക്തമാണ് സര്‍ക്കാരെന്നും ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ് സി.പി.എമ്മിന്റേയും എല്‍.ഡി.എഫിന്റേയും നിലപാട്. എന്നാല്‍, ചില 'ചെറിയ' വകുപ്പുകളുടെ തലപ്പത്ത് കയറിക്കൂടുന്ന വലിയ അഴിമതിക്കാരിലേക്ക് വിരല്‍ചൂണ്ടുന്നതു കൂടിയാണ് ഈ ഓഡിറ്റ് റിപ്പോര്‍ട്ട്. കേവലം കണക്കുകള്‍ക്കപ്പുറം, വിരമിച്ചവരായാലും തുടരുന്നവരായാലും പൊതുപണം ദുര്‍വിനിയോഗം ചെയ്തവര്‍ക്കും ചെയ്യുന്നവര്‍ക്കും താക്കീതാകുന്ന നടപടികള്‍ നിര്‍ബ്ബന്ധിതമാക്കുന്ന അന്വേഷണമാണ് നടന്നത് എന്നു വ്യക്തം. 

2019-2022 കാലയളവില്‍ പുരാരേഖാ ഡയറക്ടറേറ്റിനു പ്ലാന്‍ ഫണ്ട് ഇനത്തില്‍ ലഭിച്ചതും ചെലവഴിച്ചതുമായ ഫണ്ടുകളുടെ വിശദാംശങ്ങള്‍ ഇതിനോടു ചേര്‍ത്തു കാണേണ്ടതാണ്: 2019-2020-ല്‍ ലഭിച്ചത് 7.70 കോടി, ചെലവഴിച്ചത് 2.19 മാത്രം, 2020-2021-ല്‍ 16.30; 8.79, 2021-2022-ല്‍ 15.75; 7.40, 2022-2023-ല്‍ 16.85; 6.57. നോണ്‍ പ്ലാന്‍: 2020-2021-ല്‍ 7.19; 6.24, 2021-2022-ല്‍ 8.92; 9.61, 2022-2023-ല്‍ 10.68; 8.43. പ്ലാന്‍ ഫണ്ട് വേണ്ടവിധം ചെലവഴിക്കാതിരിക്കുക; വിവിധ പദ്ധതികളുണ്ടാക്കി അതില്‍നിന്ന് വിവിധ കൈകകളിലേക്ക് അനധികൃതമായി പൊതുപണം ചോര്‍ത്തുക എന്ന രീതിയാണ് പുറത്തുവരുന്നത്.

ആര്‍ക്കുവേണ്ടിയാണ് കേരളമ്യൂസിയം

സംസ്ഥാന പുരാരേഖാ ഡയറക്ടറേറ്റിന്റെ എല്ലാ പദ്ധതികളുടെയും നോഡല്‍ ഏജന്‍സിയായി മാറിയിരിക്കുന്ന കേരള മ്യൂസിയം ആദ്യം ഒരു സൊസൈറ്റി ആയാണ് രൂപീകരിച്ചത്. പുരാവസ്തു വകുപ്പിനു കീഴില്‍ മ്യൂസിയങ്ങള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായിട്ടായിരുന്നു തുടക്കം. പുരാവസ്തു (ആര്‍ക്കിയോളജി) വകുപ്പില്‍നിന്നും റിട്ടയര്‍ ചെയ്യുന്ന ഡയറക്ടര്‍മാര്‍ക്ക് വീണ്ടും നിയമനം ലഭിക്കാനുള്ള അവസരത്തിനുവേണ്ടി അവര്‍ രൂപകല്പന ചെയ്തത്. പക്ഷേ, അതിന്റെ ദുരുദ്ദേശ്യം മനസ്സിലാക്കിയ ജീവനക്കാര്‍ എതിര്‍ത്തു. കേന്ദ്രഫണ്ട് ധാരാളം കിട്ടും; വെട്ടിക്കാം എന്നതാണ് ലക്ഷ്യമെന്നു വിമര്‍ശനമുയര്‍ന്നു. വാര്‍ത്തയായതോടെ ആ നീക്കം അന്ന് പൊളിഞ്ഞു. 2011-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും പൊടിതട്ടിയെടുത്തു നോഡല്‍ ഏജന്‍സിയാക്കി. 2018-ലെ ഒന്നാം പ്രളയം വന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഈ പ്രോജക്റ്റിനു പിണറായി വിജയന്‍ സര്‍ക്കാര്‍ പണം കൊടുത്തില്ല; ധനകാര്യ വകുപ്പ് ഉടക്കിട്ടു. അപ്പോഴാണ് കേരള മ്യൂസിയത്തെ പുരാരേഖാ വകുപ്പിന്റെ കൂടി നോഡല്‍ ഏജന്‍സിയാക്കി മാറ്റുന്ന ഇടപെടല്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായത്. പ്രോജക്റ്റ് ട്രെയിനികളെ നിയമിച്ചതും അപ്പോഴാണ്; പുരാരേഖാ മ്യൂസിയം നിര്‍മ്മാണം കൂടി അതിന്റെ ഭാഗമാക്കി മാറ്റി. ഓരോ തട്ടിക്കൂട്ട് പ്രോജക്റ്റിന്റെ പേരിലും കേരള മ്യൂസിയത്തിനു ലക്ഷങ്ങള്‍ അനുവദിച്ചു. അങ്ങനെ പുരാരേഖാ വകുപ്പു സ്വന്തമായി ചെയ്തുകൊണ്ടിരുന്ന എല്ലാം പ്രവര്‍ത്തനങ്ങളും കേരള മ്യൂസിയം വഴിയാക്കി. നിയമനങ്ങള്‍ നടത്തുന്നത് കേരള മ്യൂസിയം; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് എടുത്തില്ല.  പുരാരേഖകള്‍ എങ്ങനെ സംരക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് പുരാരേഖാ വകുപ്പിലെ കണ്‍സര്‍വേഷന്‍ ഓഫീസറാണ്, കേരള മ്യൂസിയം അല്ല. നേരത്തേ കണ്‍സര്‍വേഷന്‍ ഓഫീസറായിരുന്ന ജി. സുനീതിയുടെ ശക്തമായ നിലപാടു കാരണം ബാഹ്യ ഇടപെടലുകള്‍ നടന്നിരുന്നില്ല.  അതുകൊണ്ടുതന്നെ അവര്‍ പുരാരേഖാ വകുപ്പിലെ അഴിമതിക്കാരുടെ കണ്ണിലെ കരടുമായി. കഴിഞ്ഞ മെയ് 31-നു വിരമിച്ച പുരാരേഖാ ഡയറക്ടര്‍ക്ക് കേരള മ്യൂസിയം ഡയറക്ടറായി പുനര്‍നിയമനം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വലിയ നീക്കങ്ങളാണ് നടന്നത്. അതിനു മുന്നോടിയായി പുരാരേഖാ വകുപ്പിന്റെ മുഴുവന്‍ ഫണ്ടു വിനിയോഗവും കേരള മ്യൂസിയം വഴിയാക്കുകയും ചെയ്തു. എന്നാല്‍, ഇതിനു പിന്നിലെ അഴിമതി മനസ്സിലായതോടെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഈ പുനര്‍നിയമന നീക്കം വെട്ടി. 

കേരള മ്യൂസിയത്തിലൂടെ ചോരുന്ന കോടികള്‍ ആരുടെയൊക്കെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന അന്വേഷണത്തിനു സര്‍ക്കാരിനെ നിര്‍ബ്ബന്ധിതമാക്കുന്നതാണ് ഇപ്പോഴത്തെ പരിശോധനാ റിപ്പോര്‍ട്ട്. പൊതുപണം അവര്‍ക്കു വാരിക്കോരി കൊടുക്കുകയും അതിനു ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതിരിക്കുകയും ചെയ്യുന്നതുതന്നെ ഈ അന്വേഷണത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ആസ്ഥാനത്തെ സീനിയര്‍ ഓഡിറ്റര്‍ കണ്ടെത്തിയ വസ്തുതകള്‍ നിസ്സാരമല്ലാതായി മാറുകയും ചെയ്യുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

ജീവിതം നിരന്തര സമരവും വേദനയുമാകുന്ന കാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

]]>