മിഥുൻ കൃഷ്ണ എഴുതിയ കഥ ഹീറോപ്പെണ്‍

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
മിഥുൻ കൃഷ്ണ എഴുതിയ കഥ ഹീറോപ്പെണ്‍
Published on
Updated on

ഇനി ഇവിടെ പറ്റില്ലാട്ടോ... താമസം പുറത്ത് എവിടെയെങ്കിലും നോക്കണം. മാനേജർ സാറ് രാവിലെ നിന്നെ തിരക്കിയിരുന്നു.” ഹെഡ്നഴ്സ് സാറ ചേച്ചി നെറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ അശ്വതിയോടായി പറഞ്ഞു. കുപ്പിയിൽനിന്നു മരുന്ന് സിറിഞ്ചിലേയ്ക്ക് കുത്തിയെടുക്കുകയായിരുന്ന അശ്വതി ഒരു നിമിഷം പകച്ചു. “ടെൻഷനടിക്കേണ്ട... രണ്ടു ദിവസത്തെ സാവകാശം കൂടി ഞാൻ ചോദിച്ചിട്ടുണ്ട്.” സാറ ചേച്ചി മുഖത്ത് ചിരിവരുത്തി. “അപ്പോഴേയ്ക്കും നീയാ റൂംമേറ്റ് ഫൈന്‍ഡർ ആപ്പിൽ കാര്യമായൊന്നു നോക്ക്...” സാറ ചേച്ചി ചെരിപ്പിന്റെ പിൻവള്ളി കുടുക്കി പുറത്തേയ്ക്കിറങ്ങി.

ശസ്ത്രക്രിയാനന്തര വാർഡിലെ രോഗിക്ക്‌ മരുന്നു കുത്തിവെച്ച്‌ നേഴ്‌സിങ്‌ റൂമിലേയ്ക്ക്‌ തിരികെ നടക്കുമ്പോൾ അശ്വതിയിൽ ആധി നിറഞ്ഞു. ഈ നഗരത്തിൽ വന്നിട്ട് നാലഞ്ചു ദിവസമേ ആയിട്ടുള്ളൂ. അന്നു മുതൽ ആശുപത്രിയിൽ തന്നെയായിരുന്നു കിടപ്പും. ഇനി എവിടെയാണ്‌? പരിചയക്കാരുമില്ല. സ്വന്തമായി ഒരു ഫ്ലാറ്റ്‌ നോക്കണംന്ന് വെച്ചാൽ വാടക ഒറ്റയ്ക്ക്‌ താങ്ങില്ല. പറ്റിയ ഒരാളെ എപ്പോൾ കിട്ടുമെന്നാർക്കറിയാം.

നാട്ടിലെ ആശുപത്രിയിൽനിന്നു വിട്ടുവരുമ്പോൾ സാറ ചേച്ചി ഇവിടെയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു. എല്ലാ ദിവസവും വിളിച്ചിരുന്നു. ഇവിടുത്തെ കാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിച്ചിരുന്നു. “വാട്‌സാപ്പ്‌ ഡി.പിയിലെ അശ്വതിയുടെ ഫോട്ടോ കിടുവാണ്.” “നിനക്ക്‌ സാരിയാണ്‌ കൂടുതൽ ചേരുന്നത്...” “ഇത്രയും സുന്ദരിയായ പെൺകുട്ടിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.” “നേരിട്ടു കാണാൻ കാത്തിരിക്കുകയാ”ണെന്നൊക്കെ പറഞ്ഞ ചേച്ചിയാ. നാട്ടിൽനിന്നും ട്രെയിൻ കയറുന്നതിനു തൊട്ടുമുൻപാണ് അവസാനമായി ചേച്ചിയോട്‌ മനസ്സു തുറന്നു സംസാരിച്ചത്. അതു പൊല്ലാപ്പായീന്ന്‌ പറഞ്ഞാൽ മതിയല്ലോ. ഇൻസ്റ്റയിൽ ഫോളോ റിക്വസ്‌റ്റ്‌ കൊടുക്കേണ്ടായിരുന്നു. ഫോൺവിളിയിൽ പരിചയിച്ച സ്വഭാവമുള്ള ചേച്ചിയല്ല ഇപ്പോൾ. ഇവിടെ താമസസ്ഥലം പ്രത്യേകിച്ച്‌ അന്വേഷിക്കേണ്ടെന്നും ഭർത്താവ് മരിച്ചശേഷം ഞാനും എന്റെ രണ്ട്‌ പെൺകുട്ടികളും ഒരുമിച്ചാണ്‌ താമസമെന്നും പറഞ്ഞ് ചേച്ചി കാല് മാറി. ഇൻസ്റ്റയിൽ എന്റെ പൂർവ്വകാലം ചികഞ്ഞ ചേച്ചി ഒരകലം സൂക്ഷിച്ചു. തന്നെ എങ്ങനെയാണ്‌ വീട്ടിലേയ്ക്ക്‌ കൊണ്ടുപോകുക എന്ന ചിന്തയാകും ചേച്ചിക്ക്. നഴ്‌സാണെന്നു പറഞ്ഞിട്ട്‌ കാര്യമില്ല. തന്നെപ്പോലുള്ളവരെക്കുറിച്ച്‌ പൊതുവെയുള്ള ചിന്തകൾ അത്തരത്തിലുള്ളതാണല്ലോ... ജനിച്ചാലുള്ളത് തൂത്താ പോകുമോയെന്ന ചിന്ത അവർക്കുമുണ്ടാകും.

അശ്വതി തലപുകച്ചുകൊണ്ട്‌ ഫ്രീസർ തുറന്ന്‌ അടുത്ത രോഗിക്കുള്ള മരുന്ന്‌ എടുത്തു വെച്ചു. ഈ മെട്രോ നഗരത്തിലെ മലിനമായ അന്തരീക്ഷം, ചിരിച്ചാലും തിരിച്ചു പുഞ്ചിരിക്കാത്ത മുഖങ്ങൾ. ഓർമ്മകൾ കരിഞ്ഞുണങ്ങിയ, കെട്ടുകഥകളുടെ നിറമുള്ള നഗരവും ജീവിതവും. അശ്വതിക്ക്‌ സങ്കടം വന്നു. എത്ര കരഞ്ഞതാണ്‌. എത്ര അനുഭവിച്ചതാണ്‌. അതിനേക്കാൾ അപ്പുറമല്ലല്ലോ കിടക്കാനൊരിടം. കിട്ടും. മനസ്സ്‌ പറയുന്നു. ഫ്ലാറ്റ്‌ കിട്ടൽ എളുപ്പമാകും. റിസ്‌പഷനിലെ ചേട്ടൻ ശരിയാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ട്‌. പൂർവ്വജീവിതം ഇനി ഞാനായിട്ട്‌ ആരോടും പറയില്ല. ആരോടും പറയരുതെന്ന്‌ സാറ ചേച്ചിയോട്‌ പറയാം. കണ്ടിട്ട്‌ അവർ കോപ്പി, പേസ്റ്റ്‌ പരിപാടിയുള്ളയാളല്ല. താൻ എന്തൊക്കെയാണ്‌ ചിന്തിക്കുന്നത്. മരുന്നു കുത്തുമ്പോൾ നീഡിൽ ഒന്നുലഞ്ഞെന്നു തോന്നുന്നു. രോഗിയുടെ പല്ലിറുമ്മിയ ശബ്ദം കേട്ടു. അശ്വതി അയാളുടെ മുഖത്ത്‌ നോക്കാതെ ട്രേയുമായി തിരികെ നടന്നു. കൈ കഴുകി തുടച്ച്‌ മൊബൈൽ ഫോണിൽ റൂംമേറ്റ്‌ ഫൈൻഡർ ആപ്പ്‌ ഡൗൺലോഡ്‌ ചെയ്തു.

അനുയോജ്യമായ ഒരു സഹമുറിയനെ എങ്ങനെ കണ്ടെത്താം എന്ന തലക്കെട്ട്‌ പ്രത്യക്ഷപ്പെട്ടു.

“നിങ്ങൾക്ക്‌ ഒരു തികഞ്ഞ റൂംമേറ്റിനെയാണോ അന്വേഷിക്കുന്നത്‌. അവധി ദിവസങ്ങളിൽ ഔട്ടിങും ഫുഡിങും മൂവിയും ഇഷ്ടപ്പെടുന്ന ഒരാളെയാണോ തിരയുന്നത്‌. ഞങ്ങളും പങ്കുചേരാം. ഈ നഗരത്തിൽ ഏറ്റവും മികച്ച റൂംമേറ്റിനെ കണ്ടെത്താം. അശ്വതി ആപ്പിലെ വാചകങ്ങളിലൂടെയും ഇൻസ്ട്രക്ഷനിലൂടെയും കണ്ണോടിച്ച്‌ പുതിയൊരു അക്കൗണ്ട്‌ ഉണ്ടാക്കാൻ തുടങ്ങി. ജെൻഡർ കോളത്തിനടുത്ത്‌ എത്തിയപ്പോൾ വിരലുകൾ പകച്ചു. ഫീമെയിൽ ഓപ്‌ഷനിൽ ക്ലിക്ക്‌ ചെയ്തു. അക്കൗണ്ട്‌ ഉണ്ടാക്കി ലോഗിൻ ചെയ്തതും ഉടൻ തന്നെ “നിങ്ങൾ മലയാളിയാണോ... ഞാനും ഒരു റൂം മേറ്റിനെ തേടുകയാണ്‌” എന്ന സന്ദേശം പോപ്പ്‌ അപ്പായി വന്നു. അശ്വതിക്ക്‌ ആശ്വാസമായി. ഇത്ര എളുപ്പമായിരുന്നോ കാര്യങ്ങൾ... അവൾ സന്തോഷത്തോടെ മറുപടി നൽകി. “എന്റെ പേര്‌ ആനി, ഐ.ടി സെക്ടറിലാണ്‌. അന്ധേരിയിലല്ലേ അശ്വതി ജോലി ചെയ്യുന്ന ആശുപത്രി, അതിനടുത്തായി ഒരു ഫ്ലാറ്റുണ്ട്‌. താല്പര്യമുണ്ടെങ്കിൽ നമുക്കു പോയി നോക്കാം.” ആനിയുടെ മെസേജ്‌ തുരുതുരാ വന്നുവീണു. “ഞാൻ റെഡിയാണ്.” “എങ്കിൽ നാളെ വൈകിട്ട്‌ നമുക്ക്‌ അവിടെ പോയി നോക്കാം. രജിസ്റ്റർ ചെയ്ത നമ്പർ വിളിച്ചാൽ കിട്ടുമല്ലോ...” ആനി പെട്ടെന്ന്‌ സൈൻ ഔട്ടായി. പെട്ടെന്നെന്താണ്‌ ഇവർ ഇങ്ങനെ പൊയിക്കളഞ്ഞത്‌ എന്നാലോചിച്ച്‌ അശ്വതി ആപ്പിലെ മറ്റു പ്രൊഫൈലുകളിലൂടെയും സ്‌ക്രോൾ ചെയ്തു.

വൈകിട്ട്‌ നൈറ്റ്‌ ഡ്യൂട്ടിക്കായി സാറ ചേച്ചി വന്നപ്പോൾ തന്നെ അശ്വതി വിശ്രമമുറിയിൽ കയറി വാതിലടച്ചു. കണ്ണടച്ചു കുറച്ചു കിടന്നുകാണും. ഫോണടിച്ചു. അൺനോൺ നമ്പറാണ്‌. എടുത്തില്ല. അതേ നമ്പറിൽനിന്നു രണ്ടുവട്ടം കൂടി ബെല്ലടിഞ്ഞപ്പോൾ അറ്റൻഡ്‌ ചെയ്തു. “ഇതു ഞാനാ ആനി... നേരത്തെ റൂംമേറ്റ്‌ ഫൈൻഡറിൽ കണ്ട ആനി.” മറുതലയ്ക്കൽ പരിചയപ്പെടുത്തി. “ഓ ആനി... അൺനോൺ നമ്പറായതുകൊണ്ടാ എടുക്കാതിരുന്നത്‌.” “സോറി വേണ്ട, തുടക്കത്തിലേ സോറി വേണ്ട... ഇനി ഒരുമിച്ച്‌ താമസിക്കാനുള്ളതല്ലേ...” ഫോണിൽ ആനിയുടെ ചിരി കലമ്പി. “പിന്നെ ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത്‌. ഇനി നമ്മൾ ഒരു ഫ്ലാറ്റിൽ ഒരുമിച്ച്‌ താമസിക്കേണ്ടതല്ലേ. എല്ലാം പറയണമല്ലോ... എന്റെ പൂർവ്വകാലം അത്ര സുഖകരമല്ല. തുറന്നു പറയാമല്ലോ... ഞാൻ മനോരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നു.” ആനി ഒറ്റശ്വാസത്തിൽ അതു പറഞ്ഞതും അശ്വതി എന്തു പറയണമെന്നതറിയാതെ പകച്ചു. “പേടിക്കേണ്ടെടൊ... ഇപ്പോൾ ഒരു കുഴപ്പവുമില്ല. അവിടുന്ന്‌ ഇറങ്ങിയശേഷമാണ്‌ പഠനം പൂർത്തിയാക്കിയതും ജോലി നേടിയതും. പത്തു പന്ത്രണ്ടു വർഷമായി... തുറന്നു പറയണമെന്നു തോന്നി. നേരത്തെ ഇങ്ങനെ തുറന്നു പറഞ്ഞതിന്റെ പേരിലാണ്‌ എനിക്ക്‌ റൂംമേറ്റിനെ കിട്ടാതായത്‌. നിന്നോട്‌ എനിക്ക്‌ പറയാതിരിക്കാമായിരുന്നു. പക്ഷേ, മനസ്സ്‌ അനുവദിക്കുന്നില്ല. ഒരു പനിയായാൽപോലും ഒരു വീട്ടിൽ താമസിക്കുന്നവർ പരസ്പരം അറിയണമല്ലോ... അതാ ഞാൻ... പറഞ്ഞത്‌. അശ്വതിക്ക്‌ പേടിയാണേൽ നമ്മൾ നാളെ കാണില്ല. വേറെ ആരെയെങ്കിലും നോക്കിക്കോളൂ.” ആനിയൊന്ന്‌ ഇടറി. “ഏയ്‌... അതിനിപ്പോൾ എന്താണ്‌. തുറന്നു പറയണമല്ലോ... എന്നാൽ, ഞാനും പറയാം. ഞാൻ വളർന്നത്‌ അനാഥാലയത്തിലാണ്. ബന്ധുക്കളായി ആരുമില്ല.” അശ്വതി പറഞ്ഞപ്പോൾ മറുതലയ്ക്കൽ നിശ്ശബ്ദത നിറഞ്ഞു. “ഹലോ കേൾക്കുന്നില്ലേ...” “ഉണ്ട്‌... അതിനെന്താ... ഇനി ഞങ്ങളൊക്കെയുണ്ടല്ലോ കൂട്ടിന്‌...” ആനി മൗനം മുറിച്ചു. “ഹഹഹ... പക്ഷേ, ഞാൻ ഇനി പറയുന്ന കാര്യം കൂടി കേട്ടിട്ടേ നീ എന്റെ കൂടെ താമസിക്കാൻ തയ്യാറാകാവൂ...” അശ്വതിയുടെ ശ്വാസം വേഗത്തിലായി. “അതെന്താ... നീ ക്യൂരിയോസിറ്റിയുണ്ടാക്കാതെ കാര്യം പറ...” ആനി ധൃതിവച്ചു. “അത്‌ ഞാനൊരു ട്രാൻസാണ്...” അശ്വതിയുടെ വാക്കുകളിലും നാണം പൊതിഞ്ഞു. “ആഹാ അതു കൊള്ളാല്ലോ... ആനി ആശ്ചര്യം മറച്ചുവെച്ചില്ല. ട്രാൻസിനെക്കുറിച്ച്‌ ബയോളജിക്കലായി എനിക്കു ചില സംശയങ്ങളൊക്കെയുണ്ട്‌. ഇനിയിപ്പോൾ അതൊക്കെ നേരിട്ടു മനസ്സിലാക്കാമല്ലോ...” ആനി പൊട്ടിച്ചിരിച്ചു. “നീ കാര്യക്കണ്ട ട്ടോ... ഞാൻ തമാശ പറഞ്ഞതാ...” അശ്വതി എന്തെങ്കിലും പറയും മുൻപ്‌ വീണ്ടും ആനി ടോക്കിങ്‌ സീറ്റിലെത്തി. “അയ്യോ സമയം എട്ടായല്ലോ... നാളെ മോണിങ്‌ ഷിഫ്‌റ്റാണ്‌. ഗുഡ്‌നൈറ്റ്‌” -ആനി ധൃതിയിൽ ഫോൺവെച്ചു.

പിറ്റേ ദിവസം വൈകിട്ട്‌ അരമണിക്കൂർ നേരത്തെയിറങ്ങിയ അശ്വതി അന്ധേരിയിലെ പാർക്കിനു സമീപത്തെ ടാക്സി വെയ്‌റ്റിങ്‌ ഷെഡിലിരുന്ന്‌ കടന്നുപോകുന്ന മുഖങ്ങളിൽ കണ്ണോടിച്ചു. ആനിയെ ഇതുവരെ കണ്ടിട്ടില്ല. ഇടയ്ക്കിടെ അവളുടെ വാട്‌സാപ്പ്‌ ഡി.പിയിലേയ്ക്ക്‌ നോക്കി സംശയം തോന്നിയ മുഖങ്ങൾ അവളല്ലെന്ന്‌ ഉറപ്പിച്ചു. അഞ്ചരയായല്ലോ. ഇവൾ ഇതെവിടെപ്പോയി. അശ്വതി അസ്വസ്ഥയായി.

ബാഗിൽനിന്നും ഫോണെടുത്തതും ആനി കോളിങ്‌. “അശ്വതി, നീ കുറേ സമയമായോ എത്തിയിട്ട്‌... സോറി ഡാ... ഓഫീസിൽ ഒരാൾ പെട്ടെന്നു ലീവായി. അയാളുടെ ഷിഫ്‌റ്റിലൂടെ കൂടി കയറാൻ പറഞ്ഞു. ഇനിയിപ്പോൾ എന്താ ചെയ്യുക... നീ തനിച്ചു പോകുമോ? അല്ലെങ്കിൽ നാളെ പകൽ ആകാം.” ആനി ആശയക്കുഴപ്പത്തിലായി. “അതു വേണ്ട, നാളെയും എനിക്ക്‌ ഡേ ഷിഫ്‌റ്റാ... ഞാൻ ഇന്നുതന്നെ പോയി നോക്കാം. ഇഷ്ടപ്പെട്ടാൽ അറിയിക്കാം. നീ നാളെ പോയി നോക്കൂ...” അശ്വതി മുന്നിലൂടെ പോയ കാർ പറത്തിവിട്ട കറുത്തപുകയിൽ ശ്വാസംമുട്ടി ചുമച്ചു. “ഓ ശരി, നാളെ എനിക്ക്‌ നൈറ്റ്‌ ഷിഫ്‌റ്റുമാണ്‌. നീ പോകൂ. ലൊക്കേഷൻ ഞാൻ ഗൂഗിൾ ചെയ്യാം. നീ നിൽക്കുന്നിടത്തുനിന്നും കഷ്ടി അരകിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. റോഡിന്റെ വലതുഭാഗത്ത്‌ വിനായക അപ്പാർട്ട്‌മെന്റ്‌. അവിടെപ്പോയി സെക്യൂരിറ്റി ചേട്ടനെ കണ്ടാൽ മതി.”

ആനി ഫോൺ കട്ടാക്കിയതും അശ്വതി അവൾ അയച്ച ലൊക്കേഷൻ മാപ്പ്‌ നോക്കി നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾത്തന്നെ ബഹുനില കെട്ടിടങ്ങൾക്കിടയിൽ വിനായക അപ്പാർട്ട്‌മെന്റ്‌ എന്ന ബോർഡ്‌ തെളിഞ്ഞുവന്നു. “reached” എന്നു ആനിക്ക്‌ വാട്‌സാപ്പ്‌ ചെയ്ത് അശ്വതി ഫോൺ ജീൻസിന്റെ പോക്കറ്റിലേയ്ക്ക്‌ ചെരുതി.

തടിയനായ സെക്യൂരിറ്റി ചേട്ടൻ ആയാസപ്പെട്ട്‌ എഴുന്നേറ്റ്‌ അവളോട്‌ കാര്യം തിരക്കി. വരൂ എന്നു പറഞ്ഞയാൾ മുന്നിൽ നടക്കാൻ തുടങ്ങി. “പേരെന്താ”, “ജോലി എവിടെയാ”, “നാടെവിടെയാ...”, “കല്യാണം കഴിഞ്ഞതാണോ” തുടങ്ങി അയാളുടെ ചോദ്യങ്ങളെല്ലാം പൂരിപ്പിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ലിഫ്‌റ്റ്‌ മൂന്നാംനിലയിൽ എത്തിയിരുന്നു. “ഇതു ദിവാകർ സാറിന്റെ ഫ്ലാറ്റാ... മലയാളിയാണ്‌. പത്തു വർഷമായി യു.കെയിലാണ്‌. അയാളുടെ അമ്മയായിരുന്നു ഇവിടെ താമസം. നാലഞ്ചുമാസം മുൻപ്‌ അവർ മരിച്ചു. അതോടെയാണ്‌ വാടകയ്ക്ക്‌ കൊടുക്കാൻ തീരുമാനിച്ചത്‌. സാറിന്റെ നിബന്ധനകൾക്കനുസരിച്ച ആളെ കിട്ടാൻ പാടല്ലേ... മലയാളി ആയിരിക്കണം. സ്ത്രീകളായിരിക്കണം. രണ്ടു പേർ മാത്രമേ പാടുള്ളൂ...

“നാശങ്ങൾ... ഒരു രക്ഷയുമില്ല.” പാറ്റകളെ തട്ടിമാറ്റിയ കൈ കഴുകി അയാൾ ബെഡ്‌റൂമുകളുടെ വാതിൽ തുറന്നു. “രണ്ടു മുറികളാണ്‌ കേട്ടോ... ഒരു പ്രശ്നമുള്ളത്‌, കോമൺ ബാത്ത്‌ റൂം ആണെന്നുള്ളതാ.

അങ്ങനെയങ്ങനെ. പുരുഷന്മാർക്ക്‌ വാടകയ്ക്കു കൊടുത്താൽ ഫ്ലാറ്റ്‌ അലങ്കോലമാകുമത്രേ... സ്ത്രീകളാകുമ്പോൾ വൃത്തിയും വെടിപ്പും ഉണ്ടാകുമെന്നാ മൂപ്പരുടെ വിചാരം. എല്ലാ സ്ത്രീകളും തന്റെ അമ്മയെപ്പോലെയാകും എന്നാണ്‌ മൂപ്പരുടെ ധാരണ. വയസ്സ്‌ പത്തന്‍പതായി. കല്യാണം കഴിച്ചിട്ടില്ല. അതിന്റെ കുഴപ്പായിരിക്കും...” സെക്യൂരിറ്റി ചേട്ടൻ പൊട്ടിച്ചിരിച്ച്‌ പുറകിൽ നടക്കുകയായിരുന്ന അശ്വതിയെ തിരിഞ്ഞുനോക്കി. അയാൾ വാതോരാതെ സംസാരിക്കുമ്പോൾ അശ്വതി ഇടനാഴിയിലൂടെ കണ്ണോടിക്കുകയായിരുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം. കോറിഡോറിന്റെ ഇരുവശത്തുമായി ഇൻ ഹൗസ്‌ ചെടികളും അക്വേറിയവും തൊണ്ടയമർത്തി തുടച്ചാൽ കുലുങ്ങുന്ന നിശ്ശബ്ദത. മൂന്ന്‌ എഫ്‌ എന്ന ഡോറിനു മുന്നിലെത്തിയ സെക്യൂരിറ്റി ചേട്ടൻ പോക്കറ്റിലെ താക്കോൽ കൂട്ടത്തിൽനിന്നും ചാവി തപ്പിപ്പിടിച്ച്‌ വാതിൽ തുറന്നു. “ആ അമ്മ നല്ല വൃത്തിയോടെ കൊണ്ടുനടന്നതാ... തുറക്കാണ്ടിട്ട്‌ പൊടിപിടിച്ചു.” അകത്തു കയറി അയാൾ തുമ്മി. അശ്വതി കർച്ചീഫെടുത്ത്‌ മൂക്ക്‌ പൊത്തി. ഹാളിലേക്കു കയറുമ്പോഴുള്ള ഭിത്തിയിൽ ഒരു സ്ത്രീയുടേയും കുഞ്ഞിന്റേയും ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രം. “ഇത്‌ ദിവാകർ സാറും അമ്മയുമായാണ്‌. സാറ്‌ കുഞ്ഞായിരിക്കുമ്പോഴുള്ള പടമാണ്.” അയാൾ ഡൈനിങ്‌ ടേബിളിലൂടെ ഇഴഞ്ഞ പാറ്റകളെ കൈകൊണ്ട്‌ തട്ടിമാറ്റാൻ തുടങ്ങി. “നാശങ്ങൾ... ഒരു രക്ഷയുമില്ല.” പാറ്റകളെ തട്ടിമാറ്റിയ കൈ കഴുകി അയാൾ ബെഡ്‌റൂമുകളുടെ വാതിൽ തുറന്നു. “രണ്ടു മുറികളാണ്‌ കേട്ടോ... ഒരു പ്രശ്നമുള്ളത്‌, കോമൺ ബാത്ത്‌ റൂം ആണെന്നുള്ളതാ... ബാത്ത്‌ റൂം അറ്റാച്ച്‌ഡ്‌ അല്ലാ എന്നു പറഞ്ഞാണ്‌ വന്നു നോക്കിയ പലരും ഇട്ടിട്ട്‌ പോയത്‌” -സെക്യൂരിറ്റി ചേട്ടൻ എല്ലാ ലൈറ്റുകളുമിട്ടു. അശ്വതി ബെഡ്‌റൂമിൽ കയറി കർട്ടൻ വലിച്ചപ്പോൾ പൊടിപറന്നു. “നല്ല പൊടിയുണ്ട്‌... രണ്ടു ദിവസം കഴിഞ്ഞ്‌ ക്ലീനിങിന്‌ ആളുവരും.” അയാൾ ജാലകം തുറന്നു. അശ്വതി പുറംകാഴ്ചകളിലെത്തി. റോഡിലൂടെ പായുന്ന വാഹനങ്ങളും ആളുകളും. ദൂരെയുള്ള പള്ളിയുടെ മിന്നാരങ്ങളിലെ കുരിശ്‌, ഏതോ പെയിന്റ്‌ കമ്പനിക്കാരുടെ പരസ്യപ്പലക, കുറച്ചുകൂടി അടുത്തായി ഒരു ആശുപത്രിയുടെ നെയിം ബോർഡ്‌. അതു വായിച്ചതും അശ്വതിയുടെ മുഖം വിടർന്നു. ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയാണല്ലോ. അവൾ കുറേനേരം അതിലേയ്ക്ക്‌ നോക്കി കിച്ചണിലേയ്ക്ക്‌ നടന്നു. “കട്ടിലു മുതൽ കടുകിട്ടുവയ്ക്കാനുള്ള ഡബ്ബ വരെയുണ്ട്‌. കുറച്ച്‌ സാധനങ്ങൾ വാങ്ങി കേറി താമസിച്ചാൽ മാത്രം മതി.” സെക്യൂരിറ്റിക്കാരൻ ചെറുചിരിയോടെ കിച്ചണിലെ പൈപ്പ്‌ തുറന്നു വെള്ളമുണ്ടെന്ന്‌ ഉറപ്പാക്കി. ബാത്ത്‌റൂം കൂടി നോക്കി ഉറപ്പുവരുത്തി അശ്വതി പോകാനിറങ്ങി.

“എനിക്ക്‌ ഇഷ്ടപ്പെട്ടു. ഇനി ഒരാൾ കൂടി വന്നു നോക്കാനുണ്ട്‌. ആനി... അവൾ നാളെ വന്നു നോക്കാമെന്നു പറഞ്ഞു. അതിനുശേഷം അഡ്വാൻസ്‌ തരാം” -അശ്വതി കോറിഡോറിൽ അഴിച്ചിട്ട ചെരിപ്പിട്ടു. “ഓ... അവൾ ഇവിടെ വന്നു നോക്കീട്ട്‌ പോയതാ... പറ്റിയ ഒരാളെ കൂടി കിട്ടിയിട്ട്‌ താമസമാക്കാമെന്നു പറഞ്ഞുനിന്നതാ... ഇവിടുത്തെ കാര്യങ്ങളെല്ലാം അവളോട്‌ പറഞ്ഞിട്ടുണ്ട്‌.”

സെക്യൂരിറ്റി ചേട്ടൻ വാതിൽ പൂട്ടി താക്കോൽ പോക്കറ്റിലേക്കിട്ട്‌ കിതപ്പോടെ നടന്നു. “അക്കാര്യം എന്താ അവൾ പറയാഞ്ഞത്‌. എന്തിനാ എന്നോട്‌ മറച്ചുവച്ചത്‌” -അശ്വതി നഖം കടിച്ചുകൊണ്ട്‌ ലിഫ്റ്റിൽ കയറി. ഫോണിൽ നേരത്തെ അയച്ച മെസേജ്‌ പോലും അവൾ കണ്ടിട്ടില്ല. വിളിച്ചുനോക്കിയപ്പോൾ മറുതലയ്ക്കൽ മറുപടിയില്ല. സെക്യൂരിറ്റി ചേട്ടനോട്‌ യാത്ര പറഞ്ഞ്‌ അവൾ ആശുപത്രിയിലേയ്ക്ക്‌ നടന്നു.

രാത്രി പത്തുമണിവരെ അനക്കമൊന്നുമുണ്ടായില്ല. റീൽസിലൂടെ കണ്ണോടിച്ച്‌ ഉറക്കത്തിലേയ്ക്ക്‌ വീണതും ഫോണടിച്ചു. “നീ എന്നെ വിളിച്ചിരുന്നല്ലേ... മുടിഞ്ഞ തിരക്കായിരുന്നു. ജോലിക്കു കയറും മുൻപ്‌ ഫോൺ കൗണ്ടറിൽ ഏല്പിക്കണം. ബ്രേക്കിനേ ഫോൺ നോക്കാൻ പറ്റൂ... അതാണ്‌ കേട്ടോ” -ഫോണിൽ ആനിയുടെ നെടുവീർപ്പു കേൾക്കാം. “ഉം” അശ്വതി ഒന്നു മൂളി. “പിന്നെ, ഞാൻ നിന്നോട്‌ ഒരു കാര്യം മറച്ചുവെച്ചു. ഞാൻ അവിടെ ഒന്നുരണ്ടുവട്ടം പോയിരുന്നു. നിന്റെ സത്യസന്ധമായ അഭിപ്രായം അറിയാനാ ഞാൻ അക്കാര്യം പറയാതിരുന്നത്‌...” ആനി ചിരിച്ചു. “സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു” -അശ്വതി തലയണ നേരെയാക്കി. “ഈ ലോകത്ത്‌ ഒരു നിസ്സാരകാര്യം പോലും ഒളിച്ചുവയ്ക്കാൻ പറ്റില്ല. അല്ലേ. എന്നിട്ടാണ്‌ ഓരോരുത്തര്‌ ഒരിക്കലും പുറത്തറിയില്ല എന്നു ധരിച്ച്‌ എടുത്താ പൊങ്ങാത്ത ക്രൈമുകൾ ചെയ്യുന്നത്‌... അയ്യോ സമയം പോയി എനിക്ക്‌ ഇനീം പണീണ്ട്‌. പന്ത്രണ്ടു മണിയാകുമ്പോൾ സി.ഇ.ഒയുടെ ഓൺലൈൻ മീറ്റിങ്ങുണ്ട്‌. നീ ഉറങ്ങിക്കോ... ശരി ബൈ.” ആനി ഓടിപ്പോയി. ഇവൾക്കിത്‌ എപ്പോഴും വെപ്രാളമാണല്ലോ... രസം കൊല്ലി. അശ്വതി പിറുപിറുത്തുകൊണ്ട്‌ ലൈറ്റണയ്ക്കാൻ നോക്കിയതും വാതിൽ തുറന്നു വന്ന സാറ ചേച്ചി ഒരു നെല്ലിക്ക വെച്ചു നീട്ടി. “ഉപ്പിലിട്ടതാ... താമസത്തിന്റെ കാര്യം എന്തായി.” സാറ ചേച്ചി ഒരകലം പാലിച്ച്‌ കസേരയിൽ ഇരുന്നു. “ശരിയാകുന്നു ചേച്ചി, രണ്ടു ദിവസത്തിനകം മാറും” -അശ്വതി മുടിവാരിക്കുത്തി. “പിന്നെ നീ ട്രാൻസാണെന്ന കാര്യം ഇനി ഇവിടെ ആരോടും പറയണ്ട.” സാറ ചേച്ചി നെല്ലിക്ക കടിച്ചു. “അതു പറയാൻ എനിക്ക്‌ മടിയൊന്നുമില്ല ചേച്ചി. അഭിമാനമേയുള്ളൂ... പക്ഷേ, ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്‌. അതുൾക്കൊള്ളാൻ ഈ സമൂഹം ഇനിയും വളർന്നിട്ടില്ല.” അശ്വതി എഴുന്നേറ്റു. സാറ ചേച്ചി അവളെത്തന്നെ നോക്കി. നീളൻമുടിയും തടിച്ചുരുണ്ട മാറും നിതംബവും... അശ്വതി അസ്വസ്ഥയായി. അവൾ പൊടുന്നനെ മാറിൽനിന്നും സാരി തലപ്പ്‌ എടുത്തുമാറ്റി. “ചേച്ചിക്കുള്ളത്‌ തന്നെയാ എനിക്കും ഉള്ളത്‌. എന്നിട്ടും എന്നെ അംഗീകരിക്കാൻ നിങ്ങൾക്കാകുന്നില്ല. എന്തിനാ എന്നെ ഇങ്ങനെ മാറ്റിനിർത്തുന്നത്‌. എന്നെ ഭയക്കേണ്ട.

എനിക്ക്‌ ഒരു പെണ്ണിനെ കണ്ടാലും ഒന്നും തോന്നില്ല... പിന്നെ എന്തിനാണ്‌.” അശ്വതി പൊട്ടിക്കരഞ്ഞു. “നീ ഒച്ചവയ്ക്കല്ലേ... ഞാൻ അങ്ങനെയൊന്നും കരുതീട്ടല്ല...” സാറ ചേച്ചി ആരും കേൾക്കുന്നില്ല എന്നു ഉറപ്പുവരുത്തി. കുറേനേരം അവൾ ഒന്നും മിണ്ടിയില്ല. വാർഡിൽനിന്നുള്ള അലാം കേട്ടതും സാറ ചേച്ചി എഴുന്നേറ്റു പോയി. ഈ ലോകത്ത്‌ ഒറ്റപ്പെട്ടതുപോലെ അവൾക്കു തോന്നി. മനസ്സു തുറന്നു സംസാരിക്കാൻപോലും ആരുമില്ല. എല്ലായിടത്തും കളിയാക്കലും തുറിച്ചുനോട്ടവും. അമ്മയുണ്ടായിരുന്നെങ്കിൽ, ചിക്കി ചേച്ചി ഉണ്ടായിരുന്നെങ്കിൽ... ജനിച്ചതു മുതൽ എത്രയെത്ര വാടകവീടുകളിൽ താമസിച്ചു. എല്ലാ വീടുകളും ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷേ, ഓട്ടോ ഡ്രൈവറായിരുന്ന അച്ഛൻ മരിച്ചതിനുശേഷം താമസിച്ച വാടകവീട്‌ ഏറ്റവും ഒടുവിലത്തെ ആയിരുന്നു. ആ വീട്‌ ഒരിക്കലും കണ്ണിൽനിന്നു മായുന്നില്ല. അശ്വതിക്ക്‌ അമ്മയെ ഓർമ്മവന്നു.

സ്കൂൾ ഇല്ലാത്തതിനാൽ അശ്വന്ത്‌ ഒന്നുകൂടി പുതപ്പിനുള്ളിലേയ്ക്ക്‌ ചുരുണ്ടു. ചിക്കി ചേച്ചിയും അമ്മയും എപ്പഴേ എഴുന്നേറ്റു പോയിരുന്നു. ചേച്ചി മുറ്റമടിക്കുന്ന ശബ്ദവും അമ്മയുടെ അടുക്കള യുദ്ധവും കേട്ടുകൊണ്ട്‌ അവൻ വീണ്ടും ഉറക്കത്തിലായി. കുറച്ചു കഴിഞ്ഞപ്പോൾ പുറത്തുനിന്നൊരു ബഹളം. അശ്വന്ത്‌ ഞെട്ടിയുണർന്നു ചെവിയോർത്തു. അടുത്ത വീട്ടിലെ പിങ്കി ചേച്ചിയുടെ അമ്മയുടെ ശബ്ദമാണല്ലോ. “നിന്റെ പുന്നാര മോള്‌ ഏഴിൽ എത്തുമ്പോഴേക്കും ഇതാണ്‌ അവസ്ഥയെങ്കിൽ ഭാവിയിൽ വീരപ്പൻ തോറ്റുപോകുമല്ലോ...” ആ സ്ത്രീയുടെ തൊള്ള കേട്ട്‌ അവൻ ചാടിയെഴുന്നേറ്റു. “എന്തു പറ്റി, എന്തു പറ്റി... നീ കാര്യം പറ...” ചായ്‌പിൽനിന്നും മുറ്റത്തിറങ്ങിയ അമ്മ അവരോട്‌ ചോദിച്ചുകൊണ്ടിരുന്നെങ്കിലും ആ സ്ത്രീ കാര്യം പറയാതെ കയർത്തുക്കൊണ്ടിരുന്നു. അശ്വന്ത്‌ ഉമ്മറത്തേയ്ക്ക്‌ ഓടി.

“എന്റെ മോളുടെ പേന കാണാതായി. ഒരിക്കൽ സ്കൂളിൽനിന്നും അതു കാണാതായിട്ട്‌ നിന്റെ മോളുടെ ബാഗിൽനിന്നാണ്‌ ടീച്ചർക്ക്‌ ആ പേന കിട്ടിയത്‌. അന്നു ഞാനതങ്ങ്‌ ക്ഷമിച്ചു. ഇപ്പോ വീട്ടിൽ കയറി മോഷ്ടിക്കാനും തുടങ്ങിയല്ലേ. മര്യാദയ്ക്ക്‌ പേന തരുന്നതാ നല്ലത്‌. കുഞ്ഞിന്റെ അച്ഛൻ കഴിഞ്ഞ വരുത്തിനു കൊണ്ടുകൊടുത്തതാ...” ആ സ്ത്രീ ഉറഞ്ഞുതുള്ളാൻ തുടങ്ങി. “ഞാൻ എടുത്തിട്ടില്ല ചേച്ചി. അന്നു സ്കൂളിൽ മറ്റേതോ കുട്ടി കുസൃതി കാണിക്കാനാ എന്റെ ബാഗിൽ പിങ്കിയുടെ പേന വെച്ചത്‌... അല്ലേ പിങ്കി...” ചിക്കി ചേച്ചി കരഞ്ഞു. പിങ്കി അതേയെന്നു ധ്വനിപ്പിച്ച്‌ തലതാഴ്‌ത്തി. “നമുക്കു വീട്ടിൽ ഒന്നുകൂടി നോക്കാം അമ്മാ...” പിങ്കി ചേച്ചി അതു പറഞ്ഞെങ്കിലും അവളുടെ അമ്മ അതു ചെവിക്കൊണ്ടില്ല. “നീ മിണ്ടാതിരിയെടി. വീട്‌ മുഴുവൻ ഞാൻ അരിച്ചുപെറുക്കിയതാ... ഇന്നലെ ഈ പെണ്ണ്‌ വീട്ടിൽ വന്നതിനു ശേഷാ പേന കാണാതായത്‌. ഇവള്‌ മാത്രാ അവളുടെ മുറിയിൽ കയറിയത്‌...” സ്ത്രീയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലായതും ആളുകൾ വന്നുനിറയാൻ തുടങ്ങി. “ഞാൻ എടുത്തില്ല ചേച്ചീ... ഞാൻ എടുത്തിട്ടില്ല.” ചിക്കി ചേച്ചിയുടെ ഹൃദയം പൊട്ടി. പലരുടെയും എന്താ എന്താ എന്ന ചോദ്യങ്ങൾ കാതിൽ കുത്തിക്കയറാൻ തുടങ്ങി. “മക്കളെ തല്ലി വളർത്തണം. കുരുത്തംകെട്ട വർഗ്ഗം. കള്ളമേ പറയൂ. കണ്ടില്ലേ ഇതിന്റെ താഴെയുള്ളതിനെ, ആണാണ്‌. പക്ഷേ, പെൺവേഷം കെട്ടിയാ നടപ്പ്‌.”

ആ സ്ത്രീയുടെ വിരലുകൾ തന്നിലേയ്ക്ക്‌ നീണ്ടപ്പോഴാണ്‌ അശ്വന്ത്‌ താൻ ചേച്ചിയുടെ ടിമ്മീസാണല്ലോ ഇട്ടിരിക്കുന്നത്‌ എന്ന്‌ ഓർത്തത്‌. അവൻ നാണത്തോടെ വാതിലിന്റെ മറവു പറ്റി. ആൾക്കൂട്ടം ഇളകി ചിരിക്കാൻ തുടങ്ങി. “ആടിനെ പട്ടിയാക്കുന്ന അസത്തുക്കൾ. ഞാൻ അന്നേ ചെട്ടിയാരോട്‌ പറഞ്ഞതാ ആൺതുണയില്ലാത്ത ഇവൾക്ക്‌ വീട്‌ വാടകയ്ക്ക്‌ കൊടുക്കരുതെന്ന്‌. ആരോട്‌ പറയാൻ. എന്റെ മോളുടെ പേനയെ പോയിട്ടുള്ളൂ. എല്ലാവരും സാധനങ്ങൾ നോക്കിയും കണ്ടുംവച്ചോ... ഇനി എന്തൊക്കെയാണ്‌ ഇവറ്റകൾ അടിച്ചുമാറ്റുന്നതെന്ന്‌ ആർക്കറിയാം” -ആ സ്ത്രീ മുറ്റത്ത്‌ നീട്ടിത്തുപ്പി. “ഞാൻ എടുത്തിട്ടില്ല. ഞാൻ എടുത്തിട്ടില്ല” -ചിക്കി ചേച്ചി കൈക്കൂപ്പി ആണയിട്ടു. “നീ എടുത്തിട്ടുണ്ടേ കൊടുക്കെടീ ഒരുമ്പെട്ടവളേ...”

സകല നിയന്ത്രണവും നഷ്ടപ്പെട്ടതുപോലെ അമ്മ ചിക്കി ചേച്ചിയുടെ രണ്ടു കവിളുകളിലും മാറി മാറി അടിക്കാൻ തുടങ്ങി. “ഞാനിനി ജീവിച്ചിരിക്കില്ല.” അമ്മ മുടിയഴിച്ചിട്ട്‌ മുറ്റത്തെ കിണറിൻ വക്കിലേയ്ക്ക്‌ ഓടി ചാടാൻ ഓങ്ങിയതും പിന്നിൽനിന്നും അലമുറയിട്ട്‌ കുതിച്ചെത്തിയ ചിക്കി ചേച്ചി വലിയ ശബ്ദത്തോടെ കിണറിന്റെ ആഴങ്ങളിലേയ്ക്ക്‌ ചാടി. ഒരു നിമിഷം സ്തബ്ധമായ ആൾക്കൂട്ടത്തെ സാക്ഷിയാക്കി അമ്മയും... എന്തിനായിരുന്നു അമ്മാ... അശ്വതി അപ്പോഴും പിടഞ്ഞു.

ചിക്കി ചേച്ചി കൺമഷിയിട്ട കണ്ണുകൾ, ചായംതേച്ച ചുണ്ടുകൾ, പൗഡറിട്ട കവിളുകൾ... ആ അശ്വന്ത്‌, ഇപ്പോൾ അശ്വതിയായി... അശ്വതി തലയണയിൽ മുഖമമർത്തി കിടന്നു.

ഉച്ചയ്ക്ക്‌ ഭക്ഷണം കഴിച്ച്‌ ക്യാന്റീനിൽനിന്നു മടങ്ങുമ്പോഴാണ്‌ ആനി പിന്നീട്‌ വിളിച്ചത്‌. “ഡാ... ഞാൻ നമ്മുടെ ഫ്ലാറ്റിലുണ്ട്‌. അഡ്വാൻസ്‌ കൊടുക്കട്ടെ...” “ഉം. നീ അക്കൗണ്ട്‌ നമ്പർ അയക്ക്‌. ഇന്നു തന്നെ ട്രാൻസ്‌ഫർ ചെയ്തേക്കാം...” അശ്വതി തണലിലേയ്ക്ക്‌ മാറിനിന്നു. “പിന്നെ നമ്മുക്കിവിടെ ഇന്നുതന്നെ താമസം തുടങ്ങിയാലോ... ഫർണിഷ്‌ഡ്‌ ആണല്ലോ. എനിക്ക്‌ ഹോസ്‌റ്റലീന്ന്‌ ഇന്നുതന്നെ വിട്ടാൽ മതിയെന്നാ...” “അതിനെന്താ... ഞാൻ എപ്പഴേ റെഡി. വൈകിട്ട്‌ ഞാൻ എത്തിയേക്കാം.”

അശ്വതിയുടെ തലയ്ക്ക്‌ മുകളിൽ മരച്ചില്ലയിലെ കിളിക്കൂട്ടിൽ പക്ഷികൾ ചിറകടിച്ചു. ആനി ഒരു നിമിഷം മൗനത്തിലായി. “ഹലോ... ഹലോ... പോയോ...” അശ്വതി ചെവിയോർത്തു.

വാർഡിൽ മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞ്‌ മോർച്ചറിയിലേയ്ക്ക്‌ മാറ്റാൻ സഹായിച്ച്‌ അശ്വതി കൈ നന്നായി കഴുകി സാനിറ്റൈസ്‌ ചെയ്തു.

“ഇല്ല... ഇവിടെയുണ്ട്‌. നീ വൈകിട്ടല്ലേ വരൂ. നമ്മൾ ഇന്നും കാണുമെന്നു തോന്നുന്നില്ല. എനിക്കിന്നു നൈറ്റ്‌ ഷിഫ്‌റ്റാണ്‌. സാധാരണ ശനിയും ഞായറും അവധിയായിരുന്നു. കൊവിഡിനുശേഷം കമ്പനി അത് എടുത്തുമാറ്റി. ഇൻക്രിമെന്റ്‌ കൂട്ടി. അസുഖം വന്നാൽ മാത്രമേ ലീവ്‌ എടുക്കാറുള്ളൂ.” ആനി കാരണങ്ങൾ നിരത്തി. “അതു കുഴപ്പമില്ല. സ്‌പെയർ കീ സെക്യൂരിറ്റി അങ്കിളിനെ ഏല്പിച്ചാൽ മതി.” “പിന്നെ, നിന്റെ ബിലോങ്ങിങ്‌സ്‌ എന്തേലും എടുക്കാനുണ്ടേൽ ഞാൻ ടാക്സി വിളിച്ച്‌ അവിടേയ്ക്ക്‌ വരാം.” “വേണ്ടെടാ... രണ്ട്‌ ട്രാവൽ ബാഗേയുള്ളൂ. അതു ഞാൻ അങ്ങ്‌ എത്തിക്കും.” അശ്വതി ബൈ പറഞ്ഞ്‌ ഫോൺ കട്ടാക്കി നേഴ്‌സിങ്‌ സ്റ്റേഷനിലേയ്ക്ക്‌ നടന്നു.

ചുട്ടുപൊള്ളുന്ന വെയിലിലും അവൾക്ക്‌ ആശ്വാസം തോന്നി. ആശുപത്രി കോറിഡോറിലും വാർഡുകളിലും കണ്ട നഴ്‌സുമാരോടും ഡോക്ടർമാരോടും അവൾ പതിവില്ലാതെ ചിരിച്ചു. ചിലരോട്‌ കുശലം ചോദിച്ചു. വാടകയ്ക്കാണെങ്കിലും ആദ്യമായിട്ടാണ്‌ സ്വന്തമായി ഒരു ഫ്ലാറ്റിലേയ്ക്ക്‌ താമസം മാറുന്നത്‌.

ബാഗുകൾ മൂന്നാംനിലയിൽ എടുത്തുവെക്കാൻ സഹായിച്ച്‌ സെക്യൂരിറ്റി മടങ്ങി. അശ്വതി ഫ്ലാറ്റിന്റെ വാതിൽ തുറന്നു. തലേദിവസം കണ്ട ഫ്ലാറ്റേയല്ല. തൂത്തുതുടച്ചു വൃത്തിയാക്കി വെച്ചിരിക്കുന്നു. അമ്പരന്നു ചുറ്റുപാടുകളിലൂടെ കണ്ണോടിക്കവെ ആനിയുടെ വിളിയെത്തി. “ഡാ... എന്ത് ആവശ്യമുണ്ടേലും ആ സെക്യൂരിറ്റി അങ്കിളിനെ വിളിച്ചോ... കുറച്ചു പലവ്യഞ്ജനങ്ങളും പച്ചക്കറിയും പാലും വാങ്ങാൻ അയാളെ ഏല്പിച്ചിട്ടുണ്ട്‌. ക്ലിനിങ്‌ സ്‌റ്റാഫ്‌ നാളെയേ വരൂ എന്നു പറഞ്ഞപ്പോൾ ഞാനും അയാളും തന്നെ എല്ലാം ക്ലീൻ ചെയ്തു. പിന്നെ ഞാൻ നീ ജോലി ചെയ്യുന്ന ആശുപത്രി കാണുന്ന മുറിയാണ്‌ എടുത്തത്‌. നീ അതിൽ കിടക്കണ്ട എന്നു തോന്നി. ആ ജാലകം തുറന്നാൽ നീ ആശുപത്രി കാണും. അതു കാണുമ്പോഴൊക്കെ നിനക്ക്‌ അവിടുത്ത ടെൻഷനാകും... നീ നല്ല കാറ്റു കിട്ടുന്ന കിഴക്കുവശത്തുള്ള മുറിയെടുത്തോളൂ... ഞാൻ സ്വിഗ്ഗിയിൽ വരുത്തിയ ഫുഡ്‌ കുറച്ചവിടെയുണ്ട്‌. നീ അതു കഴിക്കാൻ മറക്കരുത്‌...” അത്രയും പറഞ്ഞ്‌ ആനി ഫോൺ കട്ടാക്കി. അവളു പറഞ്ഞതും ശരിയാണ്‌. ആശുപത്രിയിൽനിന്നു വന്നിട്ട്‌ മനസ്സമാധാനത്തോടെ കുറച്ചു ഇരിക്കാൻ കഴിയാതെയാകും. ജാലകത്തിനപ്പുറം വീണ്ടും അവിടുത്തെ കാഴ്‌ചകൾ കാണുമ്പോൾ. അശ്വതി ബാഗുകൾ താങ്ങിയെടുത്ത്‌ മുറിയിലേയ്ക്ക്‌ കൊണ്ടുപോയി.

രാവിലെ അലാറം അടിക്കുന്നതിനു മുൻപ്‌ തന്നെ അശ്വതി എഴുന്നേറ്റ്‌ കാപ്പിയുണ്ടാക്കാൻ തുടങ്ങി. പലഹാരങ്ങളും ഉച്ചയ്ക്കുള്ള ചോറും തയ്യാറാക്കി. എട്ടു മണിക്ക്‌ ആശുപത്രിയിൽ എത്തണം. അരമണിക്കൂർ കൂടി. അവൾ ആനിയെ വിളിച്ചു. “നീ എവിടെ എത്തി. എനിക്ക്‌ എട്ടുമണിവരെയാണ്‌ നൈറ്റ്‌ ഷിഫ്‌റ്റ്‌. നീ എന്നെ കാക്കണ്ട.” ആനി കണ്ണു തിരുമി. “പിന്നെ പുറത്തുനിന്നു കഴിക്കേണ്ട... കാപ്പിയും ചോറും എല്ലാം റെഡിയായി...” അശ്വതി തലയിൽ എണ്ണതേച്ചു. “അതു കലക്കി... സത്യം പറയാല്ലോ ആനന്ദാശ്രു, ആനന്ദാശ്രു എന്നു പറയുന്നത്‌ ഇതാണ്‌.” ആനി കണ്ണുതുടച്ചു.

വാർഡിൽ മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞ്‌ മോർച്ചറിയിലേയ്ക്ക്‌ മാറ്റാൻ സഹായിച്ച്‌ അശ്വതി കൈ നന്നായി കഴുകി സാനിറ്റൈസ്‌ ചെയ്തു. “അവരുടെ പഴുത്ത കാലിന്റെ മണമാണ്‌. പുഴു നത്തുന്നുണ്ടായിരുന്നു.” ഒരു നഴ്‌സ്‌ അതുവഴി കടന്നുപോയി. “മൂന്നാല്‌ ദിവസം കഴിഞ്ഞാണത്രേ ആ സ്ത്രീയുടെ യൂറോപ്പിലുള്ള മകൾ വരൂ.” മറ്റൊരു നഴ്‌സ്‌ അശ്വതിക്ക്‌ മുന്നിൽ വന്നിരുന്നു. അവരെക്കുറിച്ചുള്ള കൂടുതൽ സംസാരങ്ങൾ അശ്വതിയെ അസ്വസ്ഥയാക്കി. ഉറ്റവരടുത്തില്ലാതെ മരിച്ചിട്ടും മണ്ണിലലിയാൻ വീണ്ടും കാത്തിരിക്കേണ്ടിവരുന്ന ജീവിതങ്ങൾ. അവൾ അസന്തുഷ്ടിയോടെ ഇടനാഴിയിലേയ്ക്ക്‌ ഇറങ്ങി. ആനിയുടെ ഉറക്കം കഴിഞ്ഞിട്ടുണ്ടാകുമോ... ഫോണിൽ വിളിച്ചു. “എന്താ പതിവില്ലാത്ത വിളി. ഒന്നുമില്ല വെറുതേ... നീ ഉറങ്ങിയില്ലേ...” ഉറങ്ങി, ഇപ്പം എഴുന്നേറ്റതേയുള്ളൂ. ഹാളിലെ ഭിത്തിയിൽ കർത്താവിന്റെ ഫോട്ടോ വെച്ചാലോ എന്നാലോചിക്കുകയായിരുന്നു ഞാൻ. നീ എന്തു പറയുന്നു.” “ഞാൻ എന്തു പറയാനാണ്‌. നല്ല കാര്യം. ഒറ്റാംതടിയായി നടക്കുന്നവർക്ക്‌ അല്പം ദൈവചിന്ത നല്ലതാ...” “ഞാൻ ഒറ്റാംതടിയൊന്നുമല്ല. ഒരു തള്ളയുണ്ട്‌. ഇപ്പോൾ എവിടെയാണെന്ന്‌ അറിയില്ല. മെന്റൽ ആശുപത്രിയിൽ എന്നെ കൂട്ടാൻ വന്നിരുന്നു. ഞാൻ പോകുന്നില്ലാന്ന്‌ തറപ്പിച്ചു പറഞ്ഞു. അതോടെ ആ വഴി വന്നിട്ടില്ല. ഞാൻ അന്വേഷിച്ചു പോയിട്ടുമില്ല.” ആനി അസ്വസ്ഥയായി. “അയ്യോ അങ്ങനെ പറയല്ലേ... എന്തായാലും അമ്മയല്ലേ...” അശ്വതി തിരുത്താൻ ശ്രമിച്ചു. “ആ തള്ള കാരണമാണ്‌ എനിക്ക്‌ മനനില തെറ്റിയത്‌. ചീത്ത അച്ഛന്മാരില്ലേ... അതുപോലെ ചീത്ത അമ്മമാരുമുണ്ട്‌ ലോകത്ത്‌...” ആനിയുടെ ശബ്ദം ഉയർന്നു. “പിന്നെ ആ തള്ളയുടേയും മകന്റേയും പടം ഞാനീ ഭിത്തിയിൽനിന്ന്‌ എടുത്തുമാറ്റട്ടെ. മുറിയിൽ എവിടേലും പൊതിഞ്ഞുവയ്ക്കാം.” ആനി എഴുന്നേറ്റ്‌ കസേരയിൽ കയറിനിന്ന്‌ ഭിത്തിയിൽ തൂക്കിയ പടം എടുത്തുമാറ്റാൻ തുടങ്ങി. “നീ എന്തുവേണേലും ചെയ്യ്‌... ഒരുപടം വയ്ക്കാനുള്ള സ്‌പേസ്‌ അവിടെ ഇട്ടേക്കണം. അത്‌ ഫ്രേം ചെയ്യാൻ കൊടുത്തിട്ടുണ്ട്‌.” അശ്വതി ജാലകക്കമ്പിയിലെ തുരുമ്പ്‌ തട്ടിമാറ്റി. “ഒന്നോ രണ്ടോ എത്ര വേണേലും ആയിക്കോ...” ആനി ഫോട്ടോ എടുത്തുമാറ്റി.

വൈകിട്ട്‌ വാതിൽ തുറന്ന അശ്വതിക്കു മുന്നിൽ മുൾകിരീടം വെച്ച യേശുക്രിസ്തു. അതിനടുത്തായി വേറെയും കുറച്ച്‌ ചിത്രങ്ങൾ. അവൾ ചിത്രങ്ങൾ നോക്കിക്കൊണ്ട്‌ കാപ്പിയിട്ടു മൊത്തിക്കുടിച്ചു. കുളിക്കാനായി ബാത്‌റൂമിൽ കയറിയപ്പോൾ ക്ലോസറ്റിൽ ബ്ലഡ്‌ പറ്റിയ സാനിറ്ററി നാപ്‌കിൻ.

ഇത്‌ ഇവൾക്ക്‌ ഒന്നു ഫ്ലഷ്‌ ചെയ്തൂടെ. അല്ലെങ്കിൽ ബിന്നിലിട്ടു കൂടെ... അശ്വതി ചെറുദേഷ്യത്തോടെ ക്ലോസറ്റിന്റെ ഫ്ലഷ്‌ ബട്ടൺ അമർത്തിപ്പിടിച്ചു. പിന്നീടുള്ള രണ്ടു ദിവസങ്ങളിലും അതാവർത്തിച്ചു. “നീ എന്തിനാ ക്ലോസറ്റിൽ നാപ്‌കിൻ ഇടുന്നത്‌. അതു ബിന്നിലിട്ടു കൂടെ... അല്ലെങ്കിൽ ഫ്ലഷ്‌ ചെയ്യുകയെങ്കിലും വേണം” -ചിരിക്കുന്ന ഇമോജിക്കൊപ്പം അശ്വതി ആനിക്ക്‌ വാട്‌സാപ്പ്‌ ചെയ്തു. “സോറി ഡാ... ഇനി ആവർത്തിക്കില്ല. മെൻസസ്‌ ആയാൽ എനിക്ക്‌ ഭയങ്കര പെയിനാണ്‌. അപ്പോൾ എന്തു ചെയ്യുമെന്ന്‌ ഓർമ്മകാണില്ല. ഇതിന്റെ പേരിൽ ഒരു ദിവസംപോലും ലീവും കിട്ടില്ല. ഇനി ആവർത്തിക്കില്ല.” “ഓകെ ഡാ... പിന്നെ ഒരു കാര്യം കേട്ടോ നമ്മൾ നേരിൽ കാണാൻ രണ്ടിൽ ഒരാൾ ലീവെടുക്കേണ്ടിവരുന്ന അവസ്ഥയാണ്‌. അടുത്ത മാസത്തെ ഷിഫ്റ്റിട്ടു. എനിക്ക്‌ എന്നും നൈറ്റാണ്‌. നിനക്ക്‌ അടുത്ത മാസം ഡേ ഷിഫ്‌റ്റായിരിക്കും അല്ലേ...” മറുപടിക്ക്‌ കാക്കാതെ അശ്വതി ഫോൺ മേശപ്പുറത്ത്‌ വെച്ച്‌ കിച്ചണിൽ കയറി.

രണ്ടാഴ്‌ചയ്ക്കുശേഷം നൈറ്റ്‌ ഷിഫ്‌റ്റിനായി ആശുപത്രിയിലേയ്ക്ക്‌ ധൃതിയിൽ നടക്കവെ അശ്വതിക്ക്‌ ഫോൺ വന്നു. ടെക്സ്‌റ്റ്‌ മെസേജാണല്ലോ അടുത്തിടെ പതിവ്‌... എന്നാലോചിച്ച്‌ ഫോൺ അറ്റൻഡ്‌ ചെയ്തു. “എന്താടി...” “അതു പിന്നെ... നീ കൊഞ്ചാതെ കാര്യംപറ...” “പറ്റില്ലെങ്കിൽ നോ എന്നു പറഞ്ഞാൽ മതി. ട്ടോ” “നീ കാര്യം പറ” “ഇന്നു രാത്രി എന്റെ ബോയ്‌ഫ്രണ്ട്‌ എന്നെ കാണാൻ ഫ്ലാറ്റിൽ വരും. കുറേ കാലമായി ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞിട്ട്‌. ഇന്നവന്റെ ബർത്ത്‌ ഡേയും ആണ്‌.” “അതിനെന്താ... നിന്റെ ഒരു കാര്യം” -അശ്വതി മുന്നിലെ വെള്ളക്കെട്ടിൽ വീഴാതെ ആശുപത്രിയിലേയ്ക്ക്‌ ആഞ്ഞുനടന്നു.

“മാഡം അതു ശരിയാക്കാൻ കുറച്ചു സമയമെടുക്കും. മാഡം പിന്നീട്‌ മെയിൽ ചെയ്ത നിങ്ങളുടെ കണ്ണും ചുണ്ടും വെച്ചാണ്‌ അമ്മയുടെ മുഖം റിക്രീയറ്റ്‌ ചെയ്യാൻ നോക്കുന്നത്‌. കുറച്ച് സമയമെടുക്കുമെന്നാ ആർട്ടിസ്‌റ്റ്‌ പറഞ്ഞത്‌. അത്രയും പൊള്ളിപ്പൊളിഞ്ഞിരുന്നല്ലോ ആ പടം. ആ പെൺകുട്ടിക്ക്‌ വലിയ പ്രശ്നമൊന്നുമില്ല. ശരിയാക്കിയിട്ട്‌ വിളിക്കാമെന്നു കരുതി... സ്റ്റുഡിയോ റിസ്‌പഷനിസ്‌റ്റ്‌ വിനയാന്വിതനായി. “ഉം... ഞാൻ വിളിച്ചിട്ട്‌ ഇവിടെ ഫോൺ എടുത്തില്ല. അതാ നേരിട്ടുവന്നത്‌...” അശ്വതി തോളത്തുനിന്നും ഊർന്നുവീഴാൻ തുടങ്ങിയ ബാഗിന്റെ കൈവള്ളി നേരെയാക്കി. ഉറപ്പായും അടുത്ത ആഴ്‌ച തരാം. വാക്ക്‌...” റിസപ്‌ഷനിസ്‌റ്റ്‌ ഉറപ്പുനൽകി.

പച്ചക്കറിയും മാംസവും വിൽക്കുന്ന മാർക്കറ്റിലെ ജനത്തിരക്കിൽ തപ്പിത്തടഞ്ഞ്‌ കുറച്ച്‌ സാധനങ്ങൾ വാങ്ങി അശ്വതി വീട്ടിലേയ്ക്ക്‌ മടങ്ങി. ആശുപത്രിയിൽനിന്ന്‌ ഇറങ്ങുമ്പോൾ തന്നെ മൂത്രമൊഴിക്കാൻ മുട്ടിയിരുന്നു. പബ്ലിക്‌ ടോയ്‌ലറ്റുകൾ കുറച്ചു വർഷത്തേയ്ക്ക്‌ ഉപയോഗിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞത്‌. അവൾ അടക്കിപ്പിടിച്ച്‌ ഫ്ലാറ്റിലെത്തി വാതിൽ തുറന്ന്‌ ബാത്‌റൂമിലേക്ക്‌ ഓടി. അവിടെ ക്ലോസറ്റിൽ ബ്ലഡിൽ കുതിർന്ന്‌ സാനിറ്ററി നാപ്‌കിൻ... അവൾക്കു ദേഷ്യം വന്നു. അതിന്റെ ഫോട്ടോയെടുത്ത്‌ വീണ്ടും എന്ന കുറിപ്പോടെ അവൾ ആനിക്ക്‌ വാട്‌സാപ്പ്‌ ചെയ്തു. പൊടുന്നനെയെത്തിയ മറുപടിയിൽ തലതടിച്ച്‌ അശ്വതിയുടെ കണ്ണിൽ ഇരുട്ട്‌ കയറി. ആ മെസേജ്‌ ഒരിക്കൽകൂടി വായിക്കാൻ അവൾക്കാകുമായിരുന്നില്ല. അതിലെ വാചകങ്ങൾ ഉള്ളിൽ മുള്ളുമരമായി പോറലേല്പിച്ചു. “അതു സാരമില്ലെടൊ... മെൻസസ്‌ ഞങ്ങള്‌ പെണ്ണുങ്ങൾക്ക്‌ പറഞ്ഞതാ... ആണുപെണ്ണായവർക്ക്‌ അത്‌ അനുഭവിക്കാൻ യോഗമുണ്ടാകില്ല...” അശ്വതി വേദനയോടെ കട്ടിലിൽ കിടന്നു. അങ്ങനെ പറഞ്ഞത് അബദ്ധമായോ? ആനി അശ്വതിക്ക്‌ വീണ്ടും മെസേജ്‌ അയച്ചു. “ഞാൻ തമാശ പറഞ്ഞതാണേ... അതു ഞാൻ എടുത്തു മാറ്റിക്കൊള്ളാം...” ആനി വീണ്ടും അയച്ച മെസേജിനും അശ്വതി മറുപടി നൽകിയില്ല.

ഒരാഴ്‌ച കഴിഞ്ഞ്‌ പറഞ്ഞതുപോലെ സ്‌റ്റുഡിയോയിൽനിന്നുള്ള വിളിയെത്തി. അശ്വതി ഫോട്ടോ വാങ്ങി വീട്ടിൽകൊണ്ടുവന്നു. ചിരിച്ചുകൊണ്ടിരിക്കുന്ന അമ്മയും ചിക്കി ചേച്ചിയും... ഉള്ളു പിടഞ്ഞു. അപ്പോഴേയ്ക്കും സെക്യൂരിറ്റി ചേട്ടൻ അതു തൂക്കാനുള്ള ആണിയും ചുറ്റികയുമായി വന്നിരുന്നു. ഫോട്ടോ തൂക്കി അയാൾ പോയിക്കഴിഞ്ഞിട്ടും അവൾ അതിലേയ്ക്ക്‌ തന്നെ നോക്കിയിരുന്നു.

പിറ്റേ ദിവസം രാവിലെ ജോലികഴിഞ്ഞ്‌ മൂളിപ്പാട്ടുമായി എത്തിയ ആനി ഹാളിലെ ഭിത്തിയിൽ തൂക്കിയ പുതിയ ഫോട്ടോ കണ്ട്‌ പതറി. അവൾ അടിവെച്ചടിവെച്ച്‌ ആ ചിത്രത്തിലേയ്ക്ക്‌ സാകൂതം നോക്കി. വിയർക്കാൻ തുടങ്ങി. തൊണ്ടപൊട്ടുന്നതുപോലെ. ഡൈനിങ്‌ ടേബിളിലെ വെള്ളമെടുത്ത്‌ കുടിച്ചു. അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. തനിക്കു ചുറ്റും ഒരു കിണർ രൂപപ്പെടുന്നുണ്ടോ... ശ്വാസംമുട്ടുന്നു. ചെവിക്കകത്ത് വണ്ടിന്റെ ചിറകടി ശബ്ദം... അവൾ വിറച്ചുകൊണ്ട് സെറ്റിയിൽ കൂനിക്കൂടി ഇരിക്കാൻ തുടങ്ങി.

വൈകിട്ട്‌ ഫ്ലാറ്റിലെത്തിയ അശ്വതി കുടിക്കാൻ വെള്ളമെടുക്കാനായി അടുക്കളയിലേയ്ക്ക്‌ പോയി. ആനിക്ക്‌ തയ്യാറാക്കിവച്ചിരുന്ന ഇഡ്ഡലിയും ചമ്മന്തിയും ചോറും കറിയും അങ്ങനെത്തന്നെ ഇരിപ്പുണ്ട്. അവൾ ഇന്നു വന്നില്ലേ. ഫോണെടുത്ത്‌ വിളിച്ചെങ്കിലും മറുപടിയില്ല. ചില ദിവസങ്ങളിൽ ഇങ്ങനെയാണല്ലോ. ബോയ്‌ഫ്രണ്ടിനൊപ്പം പോകുമ്പോൾ രണ്ട്‌ ദിവസം കഴിഞ്ഞാണ്‌ വരാറ്‌. ഫോൺ എടുക്കാറില്ല. അശ്വതി സ്വയം ആശ്വസിച്ച്‌ ഉറങ്ങാൻ കിടന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും ഫോൺ എടുക്കാതായപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി. “ഞാനും കണ്ടിട്ട്‌ രണ്ടുമൂന്നു ദിവസമായി.” സെക്യൂരിറ്റി ചേട്ടൻ ഫോണിൽ ട്രൈ ചെയ്തു.

അശ്വന്തേ മാപ്പ്‌... പിങ്കി ചേച്ചി.” മുറിയിൽ ഒരു കിണർ രൂപപ്പെട്ടു. ഒരലർച്ചയോടെ അശ്വതി അതിലേയ്ക്ക് താഴ്‌ന്നുപോയി.

“സ്വിച്ച്‌ ഓഫ്‌ പറയുന്നു. നാട്ടിലെങ്ങാൻ പോകുമെന്നു പറഞ്ഞിരുന്നോ...” അയാൾ തിരക്കി. “ഇല്ല...” അശ്വതിക്ക് ടെൻഷൻ കേറി. “ടെൻഷനടിക്കേണ്ട. ഒരിക്കലിവിടെ കസിൻ എന്നു പറഞ്ഞ്‌ ഒരു യുവാവ്‌ വന്നിരുന്നു. അയാളെ അറിയാമോ...” സെക്യൂരിറ്റി ചേട്ടൻ ഓർത്തെടുത്തു. “ഇല്ല... വന്നിരുന്നുവെന്നു പറഞ്ഞിരുന്നു. പക്ഷേ, മറ്റു വിവരങ്ങൾ ഒന്നും അറിയില്ല.” “വാ നമുക്ക്‌ അവളുടെ മുറിയിൽ ബാഗോ മറ്റോ ഉണ്ടോയെന്നു നോക്കാം...” സെക്യൂരിറ്റി ചേട്ടൻ ലിഫ്‌റ്റിന്റെ ബട്ടണമർത്തി. അശ്വതിയും പിന്നാലെ നടന്നു. വാതിൽ തള്ളിത്തുറന്ന്‌ അകത്തുകയറിയ സെക്യൂരിറ്റി ചേട്ടൻ ബാഗുകളൊക്കൈ അവിടെത്തന്നെയുണ്ടോയെന്ന്‌ ഉറപ്പുവരുത്തി. “നാട്ടിലൊന്നും പോയിട്ടില്ല. നമുക്ക്‌ അവരുടെ കമ്പനിയിൽ ഒന്നന്വേഷിക്കാം. അതിന്റെ അഡ്രസ്‌ വല്ലതും ഇവിടെയുണ്ടാകും.” അയാൾക്കൊപ്പം അശ്വതിയും മുറിയിൽ പരതാൻ തുടങ്ങി. മേശപ്പുറത്തെ പഴയൊരു ഹീറോ പേനയ്ക്ക് അടിയിൽ വെച്ച പേപ്പർ തുണ്ട്‌ സെക്യൂരിറ്റി ചേട്ടൻ തുറന്നു. “ഇത്‌ മലയാളമാണ്‌... എനിക്കു മനസ്സിലാകുന്നില്ല...” അയാൾ പേപ്പർത്തുണ്ട്‌ അശ്വതിക്കു നേരെ നീട്ടി. അതു വായിച്ച അശ്വതി ഒരു നിമിഷം നിശ്ചലമായി...” “അശ്വന്തേ മാപ്പ്‌... പിങ്കി ചേച്ചി.” മുറിയിൽ ഒരു കിണർ രൂപപ്പെട്ടു. ഒരലർച്ചയോടെ അശ്വതി അതിലേയ്ക്ക് താഴ്‌ന്നുപോയി.

മിഥുൻ കൃഷ്ണ എഴുതിയ കഥ ഹീറോപ്പെണ്‍
സന്ധ്യ എന്‍.പി എഴുതിയ കഥ വംശഹത്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com