അങ്ങനെയൊരു കാര്യമില്ല, വിവാഹത്തേക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടുപോലുമില്ല; ആലിയയുമായുള്ള ബന്ധം തുറന്നുപറഞ്ഞ് രണ്‍ബീര്‍ 

ഇപ്പോള്‍ അത്തരത്തിലൊരു കാര്യവും ചിന്തിക്കുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് താന്‍ തീരുമാനിച്ചിട്ട് പോലുമില്ലെന്നും രണ്‍ബീര്‍ പറഞ്ഞു.
അങ്ങനെയൊരു കാര്യമില്ല, വിവാഹത്തേക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടുപോലുമില്ല; ആലിയയുമായുള്ള ബന്ധം തുറന്നുപറഞ്ഞ് രണ്‍ബീര്‍ 
Updated on
1 min read

ണ്‍ബീര്‍-ആലിയ പ്രണയം വാര്‍ത്തയായതോടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. എന്നാല്‍ ആലിയയുമായുള്ള വിവാഹം ഇപ്പോള്‍ മനസിലില്ലെന്നും അതു സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്നുമാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീറിന്റെ വാക്കുകള്‍. ഇത്തരം വാര്‍ത്തകളില്‍ നിന്ന് താന്‍ ഒളിച്ചോടുകയൊന്നുമല്ല മറിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നുമാണ് താരം പറഞ്ഞത്. 

അലിയയുമായുള്ള വിവാഹം ഉടനെന്നുള്ളത് റൂമറുകള്‍ മാത്രമാണെന്നും താരം പറഞ്ഞു.'ഇത്തരത്തില്‍ ഒരു കഥ ഉണ്ടാകുമ്പോള്‍ പിന്നാലെ പുതിയ കഥകള്‍ വന്നുകൊണ്ടിരിക്കും. 35 വയസ്സായി അതുകൊണ്ട് ഞാന്‍ വിവാഹം കഴിക്കുകയാണെന്ന് എനിക്കൊരിക്കലും പറയാനാകില്ല. വിവാഹം സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ്. തമ്മിലുള്ള ബന്ധത്തെ മറ്റൊരു ഘട്ടത്തിലേക്ക് കൊണ്ടുപോകണമെന്ന തോന്നല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഒരുപോലെ തോന്നേണ്ട വികാരമാണ്', രണ്‍ബീര്‍ പറഞ്ഞു. ഇപ്പോള്‍ അത്തരത്തിലൊരു കാര്യവും ചിന്തിക്കുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് താന്‍ തീരുമാനിച്ചിട്ട് പോലുമില്ലെന്നും രണ്‍ബീര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com