ജോര്‍ജ്കുട്ടിയ്ക്ക് മുന്നില്‍ ബെന്‍സ് വീണു; അഡ്വാന്‍സ് ബുക്കിങില്‍ ദൃശ്യം 3യ്ക്ക് മുന്നില്‍ രണ്ട് ചിത്രങ്ങള്‍ മാത്രം

മെയ് 21 നാണ് ദൃശ്യം 3യുടെ റിലീസ്.
Drishyam 3
Drishyam 3
Updated on
1 min read

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പരമ്പരകളിലൊന്നാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും നേടിയ വലിയ വിജയത്തിന് ശേഷം വരുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ചിത്രമാണ് ദൃശ്യം 3. ആരാധകരുടെ കാത്തിരിപ്പ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങിലും കാണാന്‍ സാധിക്കും.

Drishyam 3
'ഒരു സിനിമ കൊള്ളില്ലെന്ന് എനിക്കറിയാം; അപ്പോൾ അത് നല്ലതാണ്, നിങ്ങൾ വന്ന് കാണൂ എന്ന് ഞാൻ പ്രേക്ഷകരോട് എങ്ങനെ പറയും'

ദൃശ്യം 3യുടെ അഡ്വന്‍സ് ബുക്കിങ് കേരള പ്രീ റിലീസ് സെയില്‍ മൂന്ന് കോടി കടന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രീ റിലീസ് സെയിലില്‍ മുമ്പുള്ളത് എമ്പുരാനും മലൈക്കോട്ടൈ വാലിബനും മാത്രമാണ്. എമ്പുരാന്‍ 12. 4 കോടിയും വാലിബന്‍ 3.80 കോടിയുമായിരുന്നു നേടിയത്.

Drishyam 3
'കഴിഞ്ഞില്ലേ, ഞാന്‍ പൊക്കോട്ടേ?'; സെല്‍ഫിയെടുക്കാന്‍ ആരാധകരുടെ തിരക്ക്; ദേഷ്യപ്പെട്ട് ആലിയ ഭട്ട്, വിഡിയോ

അതേസമയം എന്താണ് മൂന്നാം വരവില്‍ ജോര്‍ജുകുട്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാല് വര്‍ഷത്തിന് ശേഷം എന്ത് സംഭവിച്ചുവെന്നാണ് ചിത്രം പറയുന്നത്. മെയ് 21 നാണ് ദൃശ്യം 3യുടെ റിലീസ്. മോഹന്‍ലാലിന്റെ ജന്മദിനവുമാണെന്നത് ആ ദിവസത്തെ മറ്റൊരു പ്രത്യേകതയാണ്.

ജീത്തു ജോസഫ് തന്നെയാണ് മൂന്നാം ഭാഗവും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത്. മീന, അന്‍സിബ, എസ്തര്‍ അനില്‍, മുരളി ഗോപി, ആശ ശരത്ത്, സിദ്ധീഖ്, ശാന്തി മായാദേവി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളം പതിപ്പിന് പിന്നാലെ ദൃശ്യത്തിന്റെ ഹിന്ദി മൂന്നാം ഭാഗവും തിയേറ്ററുകളിലെത്തും.

Summary

Drishyam 3 surpasses Thudarum at pre release sale for a Mohanlal movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com