ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആരാധനപാത്രമായി കാണുന്നവര്‍ നിരവധിയുണ്ട് ഇന്ത്യയില്‍. മോദിയുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പല സംശയങ്ങളും, ചോദ്യങ്ങളും ഇവരില്‍ ഉണ്ടാകുക സ്വാഭാവികം മാത്രം. ഇത്തരത്തില്‍ മോദിയുടെ ആരാധകരുടെ മനസില്‍ നിരവധി തവണ ഉയര്‍ന്ന വന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍ വരുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ.
ഔദ്യോഗികവാഹനത്തില്‍ കയറിയതിന് തൊട്ടുപിന്നാലെ മോദി ചെയ്യാന്‍ പോകുന്ന കാര്യം എന്ത് എന്ന ചോദ്യത്തിനുളള മറുപടിയാണ് ട്വിറ്ററിലുടെ പുറത്തുവിട്ടിരിക്കുന്നത്.കാറില്‍ കയറിയതിന് തൊട്ടുപിന്നാലെ മോദി സീറ്റ് ബെല്‍റ്റ് ഇടുന്ന വീഡിയോ ദൃശ്യങ്ങളാണ് പിഐബി ട്വിറ്റ് ചെയ്തിരിക്കുന്നത്. വാഹനത്തില്‍ കയറിയാല്‍ ഉടന്‍ തന്നെ സീറ്റ് ബെല്‍റ്റ് ഇടണമെന്ന സന്ദേശമാണ് ഈ വീഡിയോയിലുടെ പങ്കുവെയ്ക്കുന്നത്.
കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 5000 ലൈക്കും 2000 റീട്വിറ്റുകളും ഇതിനോടകം തന്നെ ഇതിന് ലഭിച്ചുകഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates