കൊച്ചി വേഗം തിരിച്ചുപിടിക്കുന്നു; മെട്രോ സര്‍വീസ് സാധാരണനിലയിലേക്ക്

കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന കൊച്ചി മെട്രോ സര്‍വീസ് സാധാരണനിലയിലേക്ക്
കൊച്ചി വേഗം തിരിച്ചുപിടിക്കുന്നു; മെട്രോ സര്‍വീസ് സാധാരണനിലയിലേക്ക്
Updated on
1 min read

കൊച്ചി: കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന കൊച്ചി മെട്രോ സര്‍വീസ് സാധാരണനിലയിലേക്ക്. കഴിഞ്ഞ ഒരാഴ്ചയായി മെട്രോയില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പതിനാറിന് മുട്ടം മെട്രോ യാര്‍ഡില്‍ വെള്ളംകയറിയിരുന്നു. തുടര്‍ന്ന് ഒരുദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. വൈദ്യുതിയില്ലാത്തതിനാല്‍ ജനറേറ്റര്‍ ബാറ്ററിലിയിരുന്നു മെട്രോ സര്‍വീസ് നടത്തിയിരുന്നത്. ആലുവയില്‍ നിന്ന് മഹാരാജാസിലേക്കും തിരിച്ചും പ്രളയദിവസങ്ങളില്‍ ഫ്രീ സര്‍വീസ് നടത്തിയിരുന്നു. 

ചൊവ്വാഴ്ച സിഗ്നല്‍ സംവിധാനത്തില്‍ തകരാറ് സംഭവിച്ചതിനെത്തുടര്‍ന്ന് കുറച്ചു നേരത്തേക്ക് ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. ഇന്നുമുതല്‍ സാധാരണനിലയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. സൗജന്യയാത്ര ഇന്നുമുതല്‍ ഉണ്ടായിരിക്കുന്നതല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com