സൗജന്യ ഇ-ആധാറുമായി കേന്ദ്രം;സെപ്റ്റംബര്‍ 30 വരെ പണം ഈടാക്കില്ല, പുതിയ കാര്‍ഡ് ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ

സൗജന്യ ഇ-ആധാറുമായി കേന്ദ്രം;സെപ്റ്റംബര്‍ 30 വരെ പണം ഈടാക്കില്ല, പുതിയ കാര്‍ഡ് ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ

പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കു സൗജന്യ സേവനം നല്‍കുമെന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി
Published on

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കു സൗജന്യ സേവനം നല്‍കുമെന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡി). പുതിയ ആധാര്‍ കാര്‍ഡിനായി എത്തുന്നവരില്‍ നിന്ന് പണം ഈടാക്കരുതെന്ന് എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ക്കു യുഐഡിഎഐ നിര്‍ദേശം നല്‍കി. പുതിയ കാര്‍ഡിന് പേരും ബയോമെട്രിക് വിവരങ്ങളും നല്‍കണം. സെപ്റ്റംബര്‍ 30 വരെയായിരിക്കും സൗജന്യ സേവനം ലഭ്യമാക്കുക.

ബാങ്ക്, പോസ്റ്റ് ഓഫിസ് ഉള്‍പ്പെടെ ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന എല്ലാ കേന്ദ്രങ്ങളിലും സൗകര്യം ഉറപ്പാക്കും. സാധിക്കുമെങ്കില്‍ ഈ സേവനം ഒരുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവ:

.ആദ്യം ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന അക്ഷയകേന്ദ്രത്തില്‍ എത്തുക 

.നിങ്ങളുടെ പേരും വിലാസവും ജനനത്തീയതിയും കൃത്യമായി പറഞ്ഞ് വിരലടയാളം നല്‍കിയാല്‍ ഇ- ആധാര്‍ ലഭിക്കും

.അവയുടെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com