കേരള രാഷ്ട്രീയം എ സര്‍ട്ടിഫിക്കറ്റിലേക്ക് നീങ്ങുന്നു; സതീശന്റെ ബോംബ് വരാന്‍ പോകുന്നേയുള്ളൂ; കെ മുരളീധരന്‍

ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ ലൈംഗിക ആരോപണത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
k muraleedharan
k muraleedharan
Updated on
1 min read

തൃശൂര്‍: കേരള രാഷ്ട്രീയം ഒരു എ സര്‍ട്ടിഫിക്കറ്റിലേക്ക് നീങ്ങുന്നത് ആശാസ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ്  കെ മുരളീധരന്‍. ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ ലൈംഗിക ആരോപണത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചര്‍ച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങള്‍ എന്തു ചിന്തിക്കുമെന്നും കെ മുരളീധരന്‍ ചോദിച്ചു. ഇത്തരക്കാരാണ് തങ്ങള്‍ക്കിടയില്‍ മത്സരിച്ചത് എന്ന് അവര്‍ ചിന്തിക്കില്ലേ?. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയത്തിന് ഭൂഷണമല്ല. കൃഷ്ണകുമാറിന് എതിരായ ആരോപണം സതീശന്റെ ബോംബ് അല്ല. സതീശന്റെ ബോംബ് ഇത്തരം ചീള് കേസ് അല്ല. അത് വരാന്‍ പോകുന്നതേ ഉള്ളൂവെന്നും മുരളീധരന്‍ വ്യക്തമാക്കി.

k muraleedharan
'രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ'; കോണ്‍ഗ്രസ് മാതൃകാപരമായ നിലപാട് എടുക്കും : കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെ മുരളീധരന്‍. മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. ബാക്കി കാര്യങ്ങള്‍ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പൊലീസുമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

k muraleedharan
വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളിക്കുന്നു, സെപ്തംബര്‍ 15 മുതല്‍ സമ്മേളനത്തിന് ശുപാര്‍ശ

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആക്ഷേപങ്ങള്‍ വളരെ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരമൊരാള്‍ എംഎല്‍എ സ്ഥാനത്ത് തുടരരുത്. ഇത് പൊതു സമൂഹം തന്നെ നിലപാട് എടുത്തിട്ടുള്ള കാര്യമാണ്. എന്നാല്‍ അങ്ങനെയൊരു നിലപാടല്ല വന്നിടത്തോളം കാണാനായിട്ടുള്ളത്. എത്രകാലം പിടിച്ചു നില്‍ക്കുമെന്ന് തനിക്കറിയില്ല. മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സമൂഹത്തില്‍ വലിയ പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ ഉണ്ടായത്. ഒന്നിലേറെ സംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു സംഭാഷണത്തില്‍ ഗര്‍ഭം അലസിപ്പിക്കുക എന്നതു മാത്രമല്ല, അലസിയില്ലെങ്കില്‍ ഗര്‍ഭം ധരിച്ച സ്ത്രീയെ കൊല്ലാന്‍ തന്നെ അധികം സമയം വേണ്ടെന്ന് പറയുന്ന അവസ്ഥ മാധ്യമങ്ങള്‍ തന്നെ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. എത്രമാത്രം ക്രിമിനല്‍ രീതിയാണ് ഇതെന്ന് കാണേണ്ടതുണ്ട്.നമ്മുടെ സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവേയുണ്ടായിരുന്ന അംഗീകാരത്തിന് അപവാദം വരുത്തിവെക്കുന്ന കാര്യങ്ങള്‍ രാജ്യത്തായാലും സംസ്ഥാനത്തായാലും ചില ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഇത്രത്തോളം പോയ കാര്യങ്ങള്‍ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary

kerala news: k muraleedharan against pinarayi vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com