'കേരളത്തിന് വേണം, ഡല്‍ഹിയില്‍ തുടരണം; കെസിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത!'; മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

'ഇത് സത്യമാണെന്നും അല്ലായെന്നും തല്‍ക്കാലം സ്ഥിരീകരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല'
Rajeev Chandrasekhar trolls over the delay in deciding the Kerala Chief Minister
രാജീവ് ചന്ദ്രശേഖര്‍ - കെസി വേണുഗോപാല്‍
Updated on
1 min read

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ ട്രോളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് സാധ്യതയേറിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളിലെ ട്രോള്‍ ഷെയര്‍ ചെയ്തത്. കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബിജെപി കേരള ഘടകവും ദേശീയ ഘടകവും തമ്മില്‍ രസകരമായ വടംവലിയാണ് നടക്കുന്നതെന്ന കുറിപ്പാണ് ചന്ദ്രശേഖര്‍ പങ്കുവച്ചത്.

Rajeev Chandrasekhar trolls over the delay in deciding the Kerala Chief Minister
'ഓടുന്ന ട്രെയിനില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല; ഘടകകക്ഷികള്‍ ഒരുനേതാവിന് വേണ്ടിയും വാദിക്കുന്നില്ല'

കെസി വേണുഗോപാല്‍ കേരളത്തില്‍ വേണമെന്ന് ബിജെപി കേരളഘടകവും കെസി ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് ദേശീയ നേതൃത്വവും ആവശ്യപ്പെടുന്നുവെന്ന ആദിത്യ ജാക്കി എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പാണ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. 'ഇത് സത്യമാണെന്നും അല്ലായെന്നും തല്‍ക്കാലം സ്ഥിരീകരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- ഇതാണ് ഈ വിഷയത്തില്‍ എന്റെ പ്രതികരണം'- രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.

Rajeev Chandrasekhar trolls over the delay in deciding the Kerala Chief Minister
'പഴയ കാര്യങ്ങള്‍ മോദി മറക്കരുത്; നാഗ്പൂരിലെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്'

അതേസമയം, ജനവിധി വന്നിട്ട് ഏഴാം ദിവസവും സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ സത്യപ്രതിജ്ഞയ്ക്കായി ചെന്നൈയ്ക്കു പോയപ്പോള്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബംഗളൂരുവിലേക്കു പോയി. ഖര്‍ഗെ ഇന്നു വൈകിട്ടോ നാളെ രാവിലെയോ മടങ്ങിയെത്തിയ ശേഷമേ ചര്‍ച്ച പുനരാരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡിസതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ഒരുപോലെ തൃപ്തികരമാകുന്ന ഫോര്‍മുല കണ്ടെത്താന്‍ കഴിയാത്തതാണു പ്രശ്‌നം. മൂവരുടെയും ക്യാംപുകള്‍ തുല്യപ്രതീക്ഷയിലാണ്. ഇനി ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ചയുണ്ടാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അന്തിമതീരുമാനത്തിന് മുന്‍പ് രാഹുലും ഖാര്‍ഗെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിയുടെ അഭിപ്രായം തേടും.

Summary

Rajeev Chandrasekhar trolls over the delay in deciding the Kerala Chief Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajeev Chandrasekhar
prayer before food
KC Venugopal Demands Resignation of VCs Who Attended RSS Centenary Event
Rajeev Chandrasekhar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com