തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രകടനം
കണ്ണൂര്‍: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രകടനം. മൂന്നുറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി റോഡില്‍ നിലയുറപ്പിച്ചു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
സംഘര്‍ഷ സാധ്യത പരിഗണിച്ച് തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡിസംബര്‍ ആറുവരെയാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യായമായ സംഘം ചേരല്‍, ആയുധനങ്ങളുമായി യാത്ര ചെയ്യല്‍, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കല്‍, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടംചേരല്‍ എന്നിവയെല്ലാം നിരോധിച്ചുകൊണ്ടാണ് ഉത്തരവ്.
ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്ണന്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആര്‍എസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ തലശ്ശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
