ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്, ഇറാന്‍ കടുപ്പിക്കുന്നു

ഒമാനില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കാണ് സംഭവം
Merchant vessels shot at while attempting to cross Strait of Hormuz
Merchant vessels shot at while attempting to cross Strait of Hormuz
Updated on
1 min read

ദുബൈ: ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി ബന്ധമുള്ള രണ്ട് ഗണ്‍ബോട്ടുകള്‍ ഒരു ടാങ്കറിന് നേരെ വെടിയുതിര്‍ത്തതായി യുകെ മാരിടൈം ഏജന്‍സി അറിയിച്ചു. ഒമാനില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കാണ് സംഭവം.

Merchant vessels shot at while attempting to cross Strait of Hormuz
ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍, യുഎസ് ഉപരോധം പിന്‍വലിക്കും വരെ കടലിടുക്ക് അടച്ചിടും

മുന്നറിയിപ്പുകളൊന്നും നല്‍കാതെയാണ് വെടിവെയ്പ്പെന്ന് ക്യാപ്റ്റന്‍ അറിയിച്ചതായി യുകെ മാരിടൈം ഏജന്‍സി പറഞ്ഞു. കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ലബനനിലെ വെടിനിര്‍ത്തലിന് പിന്നാലെ തുറന്ന ഹോര്‍മൂസ് യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അടച്ചതായി ഇറാന്‍ അറിയിച്ചിരുന്നു. യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. മേഖല ഐര്‍ജിസിയുടെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇറാന്‍ അറിയിച്ചു.

Merchant vessels shot at while attempting to cross Strait of Hormuz
'വാക്കുമാറി മോദി'; യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കില്ല

ഇറാനുമായി സമാധാന കരാറിലെത്തും വരെ ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനുമായി മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം തുടരേണ്ടിവരൂവെന്നും ട്രംപ് പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ തുടരാന്‍ അമേരിക്ക ഉയര്‍ത്തുന്ന അനാവശ്യ ആവശ്യങ്ങള്‍ ഒഴിവാക്കണമെന്നത് അടിസ്ഥാനപരമായ വ്യവസ്ഥയാണെന്നാണ് ഇറാന്റെ നിലപാട്. നാവിക ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 23 കപ്പലുകള്‍ തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

Summary

Merchant vessels shot at while attempting to cross Strait of Hormuz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Strait Of Hormuz
Trump and Pezeshkian
Strait of Hormuz
Strait of Hormuz to be opened with new conditions; Iran says ships will be charged; Price hike possible in India as well
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com