കുരിശു പൊളിക്കുന്നതിനു പൂജയുണ്ടോ?

കേരളത്തില്‍ ഏറ്റവുമധികം പള്ളികള്‍ പൊളിച്ചിട്ടുള്ളതും കുരിശുകള്‍ പിഴുതെറിഞ്ഞിട്ടുള്ളതും ആരാണ്?
കുരിശു പൊളിക്കുന്നതിനു പൂജയുണ്ടോ?

(മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് റവന്യൂ സംഘം നീക്കം ചെയ്തതു സംബന്ധിച്ച് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനായ ഷിജു ആച്ചാണ്ടി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്. കൈയേറ്റം ഒഴിപ്പിച്ചതിനോടല്ല, കുരിശു പൊളിച്ച രീതിയോടാണ് എതിര്‍പ്പെന്ന വാദങ്ങള്‍ ഉയരുമ്പോള്‍ ഏറെ പ്രസക്തമായ ഈ കുറിപ്പ് സമകാലിക മലയാളം പ്രസിദ്ധീകരിക്കുന്നു.)

കുരിശു പൊളിക്കുന്നതിനു പൂജയുണ്ടോ?
കേരളത്തില്‍ ഏറ്റവുമധികം പള്ളികള്‍ പൊളിച്ചിട്ടുള്ളതും കുരിശുകള്‍ പിഴുതെറിഞ്ഞിട്ടുള്ളതും ആരാണ്?
സംശയം വേണ്ട. 
പുരോഹിതരുടെ നേരിട്ടുള്ള നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ തന്നെയാണ്.
പുതിയ പള്ളികള്‍ പണിയുന്നതിനു വേണ്ടിയാണ് അത്. 
എത്രയോ തലമുറകള്‍ ആരാധനയ്ക്കായണഞ്ഞ പള്ളിമന്ദിരങ്ങളടക്കം ഇങ്ങിനെ നിര്‍ദ്ദയം, നിശേഷം നശിപ്പിച്ചിട്ടുണ്ട്.
ചരിത്രപ്രാധാന്യമുണ്ട് എന്ന കാരണത്താല്‍ പുരാവസ്തുവകുപ്പ് ഇടപെട്ടേക്കും എന്നു ഭയന്ന് രാത്രിയ്ക്കു രാത്രി ബുള്‍ഡോസര്‍ വച്ചു തകര്‍ത്തിട്ടുള്ള പള്ളികളുണ്ട്. ഇല്ലെങ്കില്‍ പൊളിച്ച് സൗകര്യപ്രദമായ വിധത്തില്‍ പുതിയ പള്ളിയും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ തടസ്സമുണ്ടായേക്കും എന്ന ആശങ്കയില്‍ പുരോഹിതരും വിശ്വാസികളുമൊക്കെ തന്നെയാണ് ജെ സി ബി പ്രഭൃതികളെ പള്ളിയും അള്‍ത്താരയും പൊളിക്കാന്‍ നിയോഗിക്കാറുള്ളത്.
െ്രെകസ്തവര്‍ക്ക് വിഗ്രഹാരാധനയില്ലെന്നാണ് പറയുക. അതുകൊണ്ടു തന്നെ സക്രാരിയില്‍ വിശുദ്ധ കുര്‍ബ്ബാനയില്ലെങ്കില്‍ പിന്നെ അതൊരു കെട്ടിടം മാത്രമാണ്. അതു ഡൈനമിറ്റ് വച്ചു തകര്‍ത്താലും വിശ്വാസത്തെ ബാധിക്കേണ്ടതില്ല. പൊതുസ്ഥലം നിയമവിരുദ്ധമായി കയ്യേറി പണിതു വച്ചിരിക്കുന്നതാണെങ്കില്‍ പറയാനുമില്ല.
രാഷ്ട്രീയവിരോധം, വര്‍ഗീയത, വിഡ്ഢിത്തം എന്നിവയില്ലെങ്കില്‍ ഇങ്ങിനെയേ കരുതേണ്ടതുള്ളൂ.
അല്ലാതെ ക്രിസ്ത്യന് ആരാധനാക്രമത്തില് പള്ളിപൊളിപ്പൂജ എന്നൊരൈറ്റം ഉള്ളതല്ല. 
ഇനി എഴുതിയുണ്ടാക്കരുത്, ബ്ലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com