ജി.എസ്.ടി: ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അന്ത്യം

രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തതിനുശേഷം രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ മഹാത്മാ ഗാന്ധിയോടൊപ്പം ദീന്‍ദയാല്‍ ഉപാധ്യയുടെ പേരും പരാമര്‍ശിക്കുകയും സ്വാതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന
ജി.എസ്.ടി: ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അന്ത്യം

ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകമായ ധനകാര്യ അധികാരങ്ങള്‍ സ്വയം ഉപേക്ഷിക്കുകയും അവയെല്ലാം ദേശീയ പരമാധികാരത്തിനു കൈമാറുകയും ചെയ്യുന്നതിലേയ്ക്കാണ് ജി.എസ്.ടി കൊത്തെിച്ചത്-  പ്രൊഫ. കെ. അരവിന്ദാക്ഷന്‍ എഴുതുന്നു.

ന്ത്യന്‍ ഭരണഘടനയുടെ 101-ാം ഭേദഗതിയിലൂടെ പുതുതായി നിലവില്‍ വന്നിരിക്കുന്ന ചരക്കു-സേവന നികുതി (ജി.എസ്.ടി) വ്യവസ്ഥയുടെ അടിസ്ഥാന ആശയം ദേശീയതലത്തില്‍ പൊതുവപിണിക്കാകെ ബാധകമായതും ഏകീകൃതവുമായൊരു നികുതിവ്യവസ്ഥ യാഥാര്‍ത്ഥ്യമാക്കുക എന്നതാണല്ലോ. ഒറ്റനോട്ടത്തില്‍ തികച്ചും അഭിലഷണീയവും അനുകരണീയവുമായൊരു സംവിധാനമാണ് ഇതെന്നു തോന്നാനിടയുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി വന്‍ഭൂരിപക്ഷത്തോടെ ലോകസഭയെ സ്വന്തം വരുതിക്കാക്കാന്‍ കഴിയുന്നൊരു ഭരണകൂടമാണ് നരേന്ദ്ര മോദിയുടേതെന്നതും ഒരു വസ്തുതയായിരിക്കാം. ഇത്തരമൊരു നീക്കത്തിനു അടിസ്ഥാനം പിന്നിട്ട ഏഴു ദശകക്കാലത്തിനിടയില്‍ ഭാരതത്തില്‍ അധികാരത്തിലിരുന്ന മറ്റൊരു സര്‍ക്കാരിനും ഇത്രയേറെ ചരിത്രപ്രധാനമായൊരു നിയമനിര്‍മ്മാണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന അവകാശവാദമുയര്‍ത്താനും മോദി-ജെയ്റ്റ്‌ലി കൂട്ടുകെട്ട് മടിച്ചുനില്‍ക്കുന്നില്ല, അതൊകൊണ്ടുതന്നെയായിരിക്കണം പുതിയ നികുതിവ്യവസ്ഥ 2017 ജൂലായ് 1-ന് അര്‍ദ്ധരാത്രിയില്‍ത്തന്നെ ഇതിന്റെ ഉദ്ഘാടനച്ചടങ്ങ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ചതും. ഈ ചടങ്ങിന്റെ ചരിത്രപ്രാധാന്യം മാലോകരെ അറിയിക്കാനും ഇതിലൂടെ ബി.ജെ.പി ഉദ്ദേശിച്ചിരിക്കാം. മോദി ഭരണത്തിന്റെ പി.ആര്‍. വര്‍ക്കിന് മറ്റൊരു ദൃഷ്ടാന്തം കൂടിയാണിത്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ നോക്കുകുത്തിയാക്കിയാണ് ഈ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നടത്തിയതെന്നതു വേറെ കാര്യം. അതില്‍ ആരെങ്കിലും രാഷ്ട്രീയ താല്‍പ്പര്യങ്ങളുെന്നു സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്തേണ്ട കാര്യവുമില്ല.

പുതിയ രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തതിനുശേഷം രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ മഹാത്മാ ഗാന്ധിയോടൊപ്പം ദീന്‍ദയാല്‍ ഉപാധ്യയുടെ പേരും പരാമര്‍ശിക്കുകയും സ്വാതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പേര് ഒഴിവാക്കുകയും ചെയ്തതും ഇതുമായി ചേര്‍ത്തു കാണുന്നതിലും തെറ്റില്ല. 
ജി.എസ്.ടിയുടെ പ്രഖ്യാപനത്തിനു മുന്‍പ് പുതിയ നികുതി വ്യവസ്ഥയെപ്പറ്റി 'നല്ലതും, ലളിത'വുമായൊരു നികുതി എന്നായിരുന്നു മോദിയുടെ ഭാഷ്യം. ഇതിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ആകെ തന്നെ ഒരു വപണിയെന്നതിനു പുറമെ ഒരു സ്റ്റാന്‍ഡേര്‍ഡ് നികുതി നിരക്ക് എന്ന നിലയില്‍ രൂപാന്തരപ്പെടുത്തുമെന്നും കൂടിയായിരുന്നു പ്രധാനമന്ത്രി അവകാശപ്പെട്ടത്. മാത്രമല്ല, അങ്ങനെ 'കോ-ഓപ്പറേറ്റീവ് ഫെഡറലിസം' എന്ന പദവിക്കുള്ള ഉത്തമമാതൃകയായി ഇന്ത്യ അറിയപ്പെടുമെന്നും അവകാശവാദമുന്നയിക്കപ്പെട്ടു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അവയുടെ നിര്‍ണ്ണായകമായ ഏതാനും ധനകാര്യ അധികാരങ്ങള്‍ സ്വയം ഉപേക്ഷിക്കുകയും അവയെല്ലാം ദേശീയ പരമാധികാരത്തിനു കൈമാറുകയും ചെയ്യുന്നതിലേക്കാണ് ജി.എസ്.ടിയുടെ വരവ് കാര്യങ്ങള്‍ കൊെത്തിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ് കേന്ദ്രസര്‍ക്കാരിനു തിരികെ നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

പ്രൊഫ. കെ. അരവിന്ദാക്ഷന്‍

ധനകാര്യ സ്വയംഭരണാവകാശത്തില്‍ വിടവുണ്ടാക്കാന്‍ പര്യാപ്തമായൊരു നികുതി പരിഷ്‌കാരമാണ് ജി.എസ്.ടി എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. ഒറ്റ നികുതി, ഒറ്റ വിപണി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇമ്പമുണ്ടായിരിക്കാം; എന്നാല്‍, ഏക വിപണി എന്ന ആശയം നിരവധി വൈവിദ്ധ്യങ്ങളുള്ള ഇന്ത്യയെ പോലൊരു രാജ്യത്തിന് എത്രമാത്രം അനുയോജ്യമാണെന്ന പ്രശ്‌നം എവിടെയും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല. സ്വാതന്ത്ര്യവും തുല്യതയും സമഭാവനയും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നവിധത്തില്‍ ഉറപ്പാക്കുമെന്നും തീര്‍ത്തും പറയാനുമാവില്ല: സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരു ഫെഡറല്‍ സംവിധാനത്തിന്റെ ഘടകങ്ങളെന്ന നിലയില്‍ തുല്യമായ പരിഗണന ലഭിക്കുമെന്നതിനും ഉറപ്പില്ല. ചുരുക്കത്തില്‍, പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അതിശക്തമായ വിയോജിപ്പാണ് ജി.എസ്.ടിയോട് പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ നിലപാടില്‍നിന്ന് 'യു-ടേണ്‍' എടുക്കാന്‍ എന്ത് പുതിയ സാഹചര്യമാണുണ്ടായതെന്ന് ഇനിയും വ്യക്തമാക്കപ്പെടേതായിട്ടാണ് അവശേഷിക്കുന്നത്. 'കോ-ഓപ്പറേറ്റീവ് ഫെഡറലിസം' ഒരു തരത്തിലും യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ലാത്ത സാഹചര്യങ്ങളാണിതെല്ലാം. ജി.എസ്.ടി പൂര്‍ണ്ണമായ രൂപത്തില്‍ നടപ്പില്‍ വരുന്നതോടെ, സംസ്ഥാനങ്ങളുടെ ധനകാര്യ സ്വയംഭരണാധികാരം സ്വയം കൊഴിഞ്ഞുപോവുകയും അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ഘടന മാത്രമല്ല, അടിത്തറ തന്നെ തകര്‍ന്നടിയുകയും ചെയ്യും. ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കു ഭരണഘടന-വ്യവസ്ഥ ചെയ്യന്ന ധനകാര്യ മാനേജ്‌മെന്റിലുള്ള അധികാരം ഒരിക്കലും ലംഘിക്കാന്‍ പാടില്ലാത്തതാണെന്നു വ്യക്തമാക്കിയിട്ടുള്ളതുമാണ്. 

ഇന്ത്യന്‍ ഭരണഘടന അതിന്റെ അസ്സല്‍രൂപത്തില്‍, വ്യക്തമായും ഒരു ഫെഡറല്‍ സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്. രണ്ട് തട്ടുകളായി സര്‍ക്കാരുകള്‍ വിഭജിക്കപ്പെട്ടിരുന്നു. ഒന്ന്, കേന്ദ്രതലത്തില്‍; രണ്ട്, സംസ്ഥാനതലങ്ങളില്‍. ദേശീയ പ്രാധാന്യമുള്ളതും ഇന്ത്യന്‍ സുരക്ഷയെ ബാധിക്കുന്നതുമായ വിദേശ നയരൂപീകരണം, രാജ്യരക്ഷ തുടങ്ങിയ വിഷയങ്ങള്‍ യൂണിയന്‍ അഥവാ കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ മാത്രമായിരുന്നു ഒതുക്കിനിര്‍ത്തപ്പെട്ടിരുന്നത്. സംസ്ഥാനങ്ങളുടെ കീഴില്‍ പൊതു നിയമപാലനം, പൊതു ആരോഗ്യം, ശുചീകരണം, കൃഷി ജല മാനേജ്‌മെന്റ്, ഭൂമിയുടെ ഉടമസ്ഥാവകാശം, സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസം ഇപ്പോള്‍ സംസ്ഥാന വിഷയമെന്നതിനു പകരം സമാവര്‍ത്തിപ്പട്ടികയിലാക്കിയിരിക്കുകയുമാണ്. 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്റ്റിലെ ഈ വിധത്തിലുള്ള അധികാര വിഭജനം, ഏതാനും ചില കാര്യങ്ങളിലൊഴികെ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലും അതേപടി ഉള്‍ക്കൊള്ളിക്കപ്പെട്ടിരുന്നു എന്നതു നിസ്സാര കാര്യമായിരുന്നില്ല. 

ഇതിനു പുറമെ മറ്റൊരു പ്രധാന വസ്തുതകൂടി കണക്കിലെടുക്കേതു്. എന്താണിതെന്നോ? ഇന്ത്യയിലെ വിവിധ സംസ്ഥാന നിയമനിര്‍മ്മാണ സഭകള്‍ക്ക് അവയുടെ അധികാര പരിധിക്കകത്തുള്ള വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള അവകാശമുായിരിക്കുമെന്ന് പില്‍ക്കാലത്ത് സുപ്രീംകോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുമുണ്ട്. 1942-ല്‍ പുറത്തുവന്ന ഈ വിധി പ്രസ്താവത്തിന്റെ പ്രസക്തി ഏഴര പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. 

കേന്ദ്രവും സംസ്ഥാനങ്ങളും ഭരണനിര്‍വ്വഹണത്തില്‍ തുല്യ പങ്കാളിത്തമുള്ളവയാണെന്ന ആശയമാണ് ഭരണഘടനാശില്‍പ്പികള്‍ക്ക് തുടക്കം മുതല്‍ ഉായിരുന്നതെന്നതും ഒരു ചരിത്രവസ്തുതയാണ്. അതുകൊണ്ടുതന്നെയാണ് നികുതി സംബന്ധമായ അധികാരങ്ങള്‍ വളരെ ശ്രദ്ധയോടെ വീതം വെക്കുകയും ചെയ്തിട്ടുള്ളത്. നികുതിപിരിവിന്റെ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഒരുവിധത്തിലുള്ള തര്‍ക്കത്തിനും ഇടയാവരുതെന്നാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതും. ഉദാഹരണത്തിനു കേന്ദ്രസര്‍ക്കാരിനു കാര്‍ഷിക വരുമാനം ഒഴികെയുള്ള വരുമാനത്തിനുമേല്‍ നികുതി ചുമത്താനുള്ള അനുവാദം നല്‍കിയതോടൊപ്പം പരോക്ഷ നികുതികളായ കസ്റ്റംസ്-എക്‌സൈസ് നികുതികള്‍ ചുമത്താനും അനുമതിയുണ്ട്. അതേ അവസരത്തില്‍ സംസ്ഥാനങ്ങള്‍ക്കകത്തുള്ള ചരക്കുകള്‍ക്കുള്ള വില്‍പ്പനനികുതി ഈടാക്കുക എന്നതു കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്കുകള്‍ക്കുള്ള നികുതി ചുമത്താനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് അധികാരം നല്‍കപ്പെട്ടിരുന്നത്.
ഈ വിധത്തിലുള്ള ധനകാര്യ അധികാര വിഭജനം നടത്തിയതിന്റെ  ലക്ഷ്യം, സംസ്ഥാനങ്ങള്‍ക്കു സ്വയംപര്യാപ്തത ഉറപ്പാക്കുക എന്നതായിരുന്നു. അതോടൊപ്പം പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ശാക്തീകരണവും അനിവാര്യമായിരുന്നു. നികുതി ചുമത്താനും പിരിച്ചെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുമ്പോള്‍ത്തന്നെ ഭരണഘടനാപരമായ മറ്റു വ്യവസ്ഥകള്‍ ലംഘിക്കപ്പെടരുതെന്ന് ഉറപ്പുവരുത്താനും സംവിധാനങ്ങളുണ്ട്. അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കിയതിനുശേഷവും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം നിലനിര്‍ത്തി വന്നിട്ടുമുണ്ട്. 

ഭരണഘടന അതിന്റെ കരടുരൂപത്തില്‍ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്‌ളിയില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍, വില്‍പ്പന നികുതി നിരക്കു നിര്‍ണയത്തില്‍ പാര്‍ലമെന്റിന് അധികാരം നല്‍കണമെന്നൊരു ആവശ്യം ചില കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. ഈ ആവശ്യം ഡോ. ബി.ആര്‍. അംബേദ്കര്‍ സ്വീകരിച്ചില്ല. കാരണം, വില്‍പ്പന നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കായിരിക്കെ, അതിന്റെ നിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ മറ്റൊരു അധികാരകേന്ദ്രം കടന്നുവരുന്നതു സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ ലംഘിക്കപ്പെടുന്നതിനിടയാക്കും. നികുതി വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം അലങ്കോലപ്പെടാനും ഈ ഇടപെടല്‍ വഴിവെക്കുകയും ചെയ്യും. 

അതേ അവസരത്തില്‍ ജി.എസ്.ടിയുടെ വരവോടെ, മഹത്തായ ഈ ഭരണഘടനാലക്ഷ്യമാണ് ലംഘിക്കപ്പെടുന്നതെന്ന് ഈ നികുതി പരിഷ്‌കാരത്തെ വിമര്‍ശിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. അതായത്, ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 1 തന്നെ ഈ വ്യവസ്ഥ പ്രഖ്യാപിക്കുന്നത് ഇന്ത്യ 'സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍' ആണ് എന്നാണ്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കുമായി ഏക വിപണി അഥവാ പൊതുവിപണി എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം ഒരു ഏകീകൃത വ്യവസ്ഥ കൂടി നിലവില്‍ വരുമ്പോള്‍, ഫലത്തില്‍ സംഭവിക്കുന്നതെന്തായിരിക്കുമെന്നോ? മിക്കവാറും മുഴുവന്‍ പരോക്ഷ നികുതികള്‍ക്കും സമന്വയിക്കപ്പെട്ടൊരു അധികാരവ്യവസ്ഥ നിലവില്‍ വരുമെന്നതുതന്നെ. ഈ പ്രക്രിയയുടെ പൂര്‍ത്തീകരണമെന്ന നിലയിലാണ് ജി.എസ്.ടി കൗണ്‍സില്‍ എന്ന സംവിധാനം രൂപീകരിക്കപ്പെടുക, ഇതില്‍ കേന്ദ്രധനമന്ത്രിയെ കൂടാതെ റവന്യു അഥവാ ധനകാര്യം എന്ന വകുപ്പുകളില്‍ ഒന്നിന്റെ ചുമതലയുള്ള സ്‌റ്റേറ്റ് മന്ത്രി, ഓരോ സംസ്ഥാനത്തിലേയും ധനകാര്യ മന്ത്രിമാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ജി.എസ്.ടി. വ്യവസ്ഥയുടെ നടത്തിപ്പ് ചുമതല ഈ നോഡല്‍ ഏജന്‍സിക്കായിരിക്കും. ഈ ചുമതലയുടെ ഭാഗമായി കൗണ്‍സില്‍ യോഗം ചേര്‍ന്നായിരിക്കും, ജി.എസ്.ടിയുടെ ഭാഗമാക്കപ്പെടുന്ന നികുതികള്‍ കെത്തുകയും ഏതെല്ലാം നികുതികളാണ് ഒഴിവാക്കപ്പെടുക എന്നു നിര്‍ണ്ണയിക്കുകയും നികുതി നിരക്കുകള്‍ നിജപ്പെടുത്തുകയും മറ്റും ചെയ്യുക. കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം കിട്ടാന്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം അനിവാര്യമായിരിക്കും. അതേ അവസരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വോട്ടുകള്‍ക്ക്, മൊത്തം ലഭ്യമാകുന്ന വോട്ടുകളുടെ മൂന്നില്‍ ഒന്ന് എന്ന തോതില്‍ വെയ്‌റ്റേജ് അഥവാ പരിഗണന ലഭിക്കുകയും ചെയ്യും. ഇതിന്റെ അര്‍ത്ഥം യൂണിയന്‍ ഗവണ്‍മെന്റിനായിരിക്കും വീറ്റോ അധികാരം കിട്ടുക എന്നു തന്നെയാണ്. 

സാമാന്യ ബുദ്ധിയുള്ളവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുക, ജി.എസ്.ടി കൗണ്‍സിലിലെ വോട്ടിങ് സംബന്ധമായ ഈ വ്യവസ്ഥ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമായിരിക്കുമെന്നാണ്. കാരണം, ജി.എസ്.ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം ബാധകമായിരിക്കുമല്ലോ. എന്നിരുന്നാല്‍ത്തന്നെയും ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ തുടരുന്നുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ രൂപീകരണത്തിനാസ്പദമായ 279 എ വകുപ്പ് അനുശാസിക്കുന്നത് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ വെറും 'ശുപാര്‍ശകള്‍' മാത്രമായിരിക്കുമെന്നാണ്. അതേ അവസരത്തില്‍, ഈ വകുപ്പനുസരിച്ച് കൗണ്‍സിലിനു വേണമെങ്കില്‍ അതിന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതു സംബന്ധമായ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന പക്ഷം, അതു പരിഹരിക്കുന്നതിന് ഒരു മധ്യസ്ഥന്റെ റോളിലും പ്രവര്‍ത്തിക്കാവുന്നതാണ് എന്ന പരാമര്‍ശവും കാണുന്നുണ്ട്. ഇവിടെയാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നതും. ജി.എസ്.ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ വെറും ശുപാര്‍ശകള്‍ മാത്രമാണെങ്കില്‍ അക്കാര്യത്തില്‍ തര്‍ക്കമുണ്ടാവേ കാര്യമില്ലല്ലോ. ശുപാര്‍ശകള്‍ സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാവുന്നതല്ലേ ഉള്ളൂ. ഇതില്‍ മധ്യസ്ഥതയ്ക്ക് ഇടയൊന്നും കാണുന്നില്ല. മധ്യസ്ഥതയ്ക്കു സഹായകരമായൊരു പ്രത്യേക സംവിധാനവും അധികപ്പറ്റായിരിക്കും. 

ഈ തര്‍ക്കം ഇതേ നിലയില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഭരണഘടനയില്‍ ജി.എസ്.ടിക്കായി എഴുതിച്ചേര്‍ത്തിരിക്കുന്ന വ്യവസ്ഥകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായി ധനകാര്യ അധികാരങ്ങള്‍ പങ്കിട്ടുനല്‍കിയപ്പോള്‍ വിഭാവനം ചെയ്തിരുന്ന ആശയങ്ങളോട് പൊരുത്തപ്പെടുത്താന്‍ കഴിയുന്നതല്ല എന്നതില്‍ രുപക്ഷമില്ല. ഈ നിലയില്‍ കാര്യങ്ങള്‍ തുടരുന്നപക്ഷം, ഏതു സംസ്ഥാനത്തിനും കൗണ്‍സിലിന്റെ തീരുമാനം ഒരു ശുപാര്‍ശയുടെ രൂപത്തില്‍ മാത്രം കാണുകയും വിലയിരുത്തുകയും ചെയ്യാനുള്ള ഇടമുായിരിക്കുകയും ചെയ്യും. അതായത്, നിലവിലുള്ള സംവിധാനത്തില്‍നിന്നും മാറി ഏതൊരു സംസ്ഥാന സര്‍ക്കാരിനും നിലവില്‍ യൂണിയന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന ചരക്കുകളോ സേവനങ്ങളോ അടക്കം മുഴുവന്‍ നികുതി വിധേയമേഖലകളിലും അധിക നികുതിനിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യമുാകും. ജി.എസ്.ടി വ്യവസ്ഥ, ഡിമോണറൈസേഷന്‍ ഉളവാക്കിയതിനു സമാനമായ ആശയക്കുഴപ്പങ്ങള്‍ക്കുതന്നെ വഴിയൊരുക്കിയിരിക്കുകയാണെന്ന നിഗമനത്തില്‍ നാം എത്തിച്ചേരാന്‍ നിര്‍ബന്ധിതരാവുമെന്നര്‍ത്ഥം. 

നേരെമറിച്ച്, കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു ബാദ്ധ്യതയുെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നതെങ്കില്‍, നിലവില്‍വരുക സംസ്ഥാനങ്ങളുടെ ധനകാര്യ അവകാശങ്ങളും സ്വയംഭരണാധികാരവും കേന്ദ്രത്തിനു തിരിച്ചേല്‍പ്പിക്കുകയോ അടിയറവയ്ക്കുകയോ എന്ന സ്ഥിതിവിശേഷത്തിലേക്കായിരിക്കും ഈ തര്‍ക്കം ചെന്നെത്തുക.  അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വന്തം ജനഹിതമനുസരിച്ച് നികുതിനിയമങ്ങള്‍ അടക്കമുള്ള ധനകാര്യ മേഖലാ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനു പൂര്‍ണ്ണമായ നിരോധനമേര്‍പ്പെടുത്തപ്പെടുക എന്നതിലേക്കും സ്ഥിതിവിശേഷം ചെന്നെത്തും. അതോടെ കോ-ഓപ്പറേറ്റീവ് ഫെഡറലിസം എന്ന ലക്ഷ്യം ധനകാര്യ മേഖലയില്‍ ഒരു മരീചികയായിത്തന്നെ തുടരുകയായിരിക്കും ചെയ്യുക. 

ഇന്ത്യന്‍ ഫെഡറല്‍ ഘടനയുടെ അന്തസ്സത്ത തന്നെ നിലകൊള്ളുന്നത് ആഭ്യന്തര പരമാധികാരം കോട്ടം കൂടാതെ, സംസ്ഥാന-പ്രാദേശിക തലങ്ങളിലടക്കം നിലനിര്‍ത്തുക എന്ന മൗലിക തത്ത്വത്തിനു മേലാണല്ലോ. ഈ ഫെഡറല്‍ ചട്ടക്കൂടിനകത്തു സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാഷ്ട്രീയ ഘടകങ്ങളായി അവയുടെ അസ്തിത്വം നിലനിര്‍ത്തിക്കൊുതന്നെ നിശ്ചിത അധികാരങ്ങളോടെ പ്രവര്‍ത്തനം നടത്തുകയും ചെയ്യും. കേന്ദ്രവും സംസ്ഥാനങ്ങളും സ്വന്തം അധികാരപരിധി മറികടന്നു പ്രവര്‍ത്തനം നടത്തുന്ന സാഹചര്യം നിലവില്‍വരുന്ന പക്ഷം, അത് അധികാര ദുര്‍വിനിയോഗത്തിലായിരിക്കും പര്യവസാനിക്കുക. ജി.എസ്.ടി പ്രയോഗത്തില്‍ കൊുവരുന്നതിന്റെ ഭാഗമായി ഈ നികുതി വ്യവസ്ഥയ്ക്കുള്ള പശ്ചാത്തലം ഒരുക്കുകയും പരിഷ്‌കാരത്തിനു ഭരണഘടനയുടെ പിന്‍ബലം ഉറപ്പാക്കുകയും വേിയിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഭരണഘടനയുടെ 101-ാം ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. ഇന്നത്തെ നിലയില്‍, ഇതിന്റെ പരിണതഫലമായി സംഭവിച്ചിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനതന്നെ തകര്‍ക്കുക എന്നതാണ്. 

പ്രഖ്യാപിത ലക്ഷ്യങ്ങളായ 'ഒരു രാഷ്ട്രം, 'ഒരു വിപണി, 'ഒരു നികുതി' എന്നിവ എത്രമാത്രം യാഥാര്‍ത്ഥ്യമാക്കാന്‍ സാദ്ധ്യമായി എന്നതു സംബന്ധമായും വിവാദം തുടരുകയാണിന്നും. നികുതി നിരക്കുകള്‍ കുറക്കുന്നതിലൂടെ, നികുതിവ്യവസ്ഥ ലളിതവും സുതാര്യവുമാക്കാന്‍ കഴിഞ്ഞു എന്ന അവകാശവാദവും പൊതു അംഗീകാരം നേടുന്നതില്‍ വിജയിച്ചിട്ടില്ല. ആകപ്പാടെ അനിശ്ചിതത്വത്തിന്റേതായൊരു അന്തരീക്ഷമാണ് നിലവിലുള്ളതെന്നു പറയാതെ വയ്യ.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഇനിയും അവശേഷിക്കുന്ന അവ്യക്തതയും അനിശ്ചിതത്വവും നീക്കാന്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുാകുമെന്നാണ് ജി.എസ്.ടിയെ പിന്‍താങ്ങുന്നതില്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരിക്കുന്നത്. ഇത് എത്രമാത്രം യാഥാര്‍ത്ഥ്യമാകുമെന്നു കണ്ടു തന്നെ അറിയേിയിരിക്കുന്നു. ഏതായാലും ആഗസ്റ്റ് 5-ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനുശേഷവും അവ്യക്തതകള്‍ തുടരുകയാണ്. മാത്രമല്ല, ഇതിനിടെ നീതി ആയോഗില്‍ അംഗമായ ഡോ. ബിബേക് ഒബ്‌റോയ്, ചരക്ക്്‌സേവന നികുതി നടപ്പാക്കിയ രീതിയില്‍ അതൃപ്തി രേഖപ്പെടുത്തി പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്. സമ്പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള ജി.എസ്.ടി അല്ല ഇതെന്നും അത്തരമൊരു അവസ്ഥയില്‍നിന്നും ഇന്ത്യ ഏറെ അകലെയാണെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. നികുതിനിരക്കുകള്‍ നിലവിലുള്ള വിധത്തില്‍ ഏഴെണ്ണം അനാവശ്യമാണെന്നും യഥാര്‍ത്ഥത്തില്‍ മൂന്നു നിരക്കുകള്‍ മതിയാകുമായിരുന്നു എന്നുമാണ് ഡോ. ബിബേക് ഒബ്‌റോയിയുടെ സുചിന്തിതമായ അഭിപ്രായം. മാത്രമല്ല, ജി.എസ്.ടി വ്യവസ്ഥ എത്രതന്നെ ലളിതവും സുതാര്യവുമാക്കിയാലും പുതിയ മാറ്റം പ്രയോഗത്തില്‍ വരാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരുമത്രേ. മോദി ഭരണകൂടത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്നൊരു സാമ്പത്തിക വിദഗ്ദ്ധന്റെ ഈ അഭിപ്രായ പ്രകടനം മുഖവിലക്കെടുക്കാതെ തരമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com