
ആശങ്കകള്‍ എല്ലാം ഒഴിഞ്ഞു, കുട്ടികളെ കണ്ടു കിട്ടി. വലിയ സന്തോഷത്തില്‍ ആണ് എല്ലാവരും.
സന്തോഷത്തില്‍ പങ്കുചേരുന്നു.
എങ്കിലും കുറെ ഏറെ ചോദ്യങ്ങള്‍ ബാക്കിയാണ്.
കേട്ടറിവുമാത്രമുള്ള ഒരു മഹാ നഗരത്തിലേക്ക് ട്രെയിന്‍ കേറിപ്പോവാനുള്ള ധൈര്യം ഈ കുട്ടികള്‍ക്ക് എങ്ങനെ കിട്ടി?
വീടിനെയും വീട്ടുകാരെയും ഉപേക്ഷിച്ചു കളഞ്ഞേക്കാം എന്ന ചിന്ത ഇവരില്‍ എങ്ങനെ ഉണ്ടായി?
കൈനിറയെ പണം ഉണ്ടായിരുന്നു അവരുടെ പക്കല്‍ എന്നറിയുന്നു. അയ്യായിരം രൂപ വീതം കൊടുത്തു രണ്ടുപേരും ഹെയര്‍ ട്രീറ്റ്‌മെന്റ് എടുത്തിരുന്നു എന്നും കണ്ടു.
അതൊക്കെ വേണ്ടത് തന്നെയാണ്, പക്ഷെ ആ സാഹചര്യമാണ് അത്ഭുതപ്പെടുത്തുന്നത്.
കുട്ടികള്‍ തിരിച്ചു വീട്ടിലെത്തട്ടെ, വീട്ടുകാര്‍ക്കൊപ്പം സന്തോഷമായിരിക്കട്ടെ.
പക്ഷെ അവരുടെ ഈ യാത്രക്ക് പിന്നില്‍ അജ്ഞാതരായ ആരുടെ എങ്കിലും ഇടപെടലുകള്‍ ഉണ്ടെങ്കില്‍ അതു ഗൗരവമായി അന്വേഷിച്ചു കണ്ടുപിടിച്ചു നടപടി സ്വീകരിക്കണം.
മാതാപിതാക്കളും മാറേണ്ടതുണ്ട്.
നല്ല ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും സ്‌നേഹവും വാത്സല്യവും മാത്രം പോരാ ഇപ്പോഴത്തെ കുട്ടികള്‍ക്ക്, അവര്‍ക്കു മാതാപിതാക്കളുടെ സൗഹൃദവും വേണം. അതിന് അവര്‍ക്കൊപ്പം നമ്മളും അപ്‌ഡേറ്റഡ് ആയികൊണ്ടിരിക്കണം,
അവരോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളെ പറ്റി നമുക്കും ഗ്രാഹ്യമുണ്ടായിരിക്കണം,
നമ്മുടെ മക്കള്‍ നമ്മളോട് സംസാരിക്കാതെയാവുന്നത് അവരുടെ ചോദ്യങ്ങള്‍ക്ക് നമ്മുടെ കയ്യില്‍ ഉത്തരം ഇല്ലാതെ ആവുമ്പോഴും അവര്‍ പറയുന്നത് നമുക്കു മനസിലാവാതെ ആവുമ്പോഴുമാണ്.
അദ്ധ്യാപകരുടെ കയ്യിലോട്ട് വടി വെച്ചു കൊടുത്തു ഭാഗ്യം പരീക്ഷിക്കാന്‍ ഒന്നും ഇനി സമയമില്ല.
കുട്ടികള്‍ക്കൊപ്പം പഠിക്കുക, അപ്‌ഡേറ്റഡ് ആവുക. അവരുടെ ഗൈഡും ഗാഡിയനും ഫിലോസഫറും ബെസ്റ്റ് ഫ്രണ്ടും ആവുക.
ഇടത്തരക്കാരായ മാതാപിതാക്കള്‍ക്ക് ഇതൊന്നും എളുപ്പത്തില്‍ കഴിഞ്ഞു എന്നുവരില്ല, പക്ഷെ കഴിഞ്ഞാല്‍ അതു ചരിത്രമാകും
നമുക്കൊന്ന് മുംബൈ വരെ പോയാലോ എന്നു ഏതോ അപരിചിതന്‍ ചോദിക്കും മുന്‍പ് അവരുടെ മനസറിഞ്ഞു നമുക്കു ചോദിക്കാന്‍ പറ്റുന്ന ഘട്ടം എത്തിയാല്‍ ജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക