
പുതിയ ജീവിതത്തിന്റെ
പടവുകൾ കയറുമ്പോൾ
പശ്ചാത്തലഗാനം ഉയരുന്നു.
ഒരൊറ്റ മനമായ്
ഒരൊറ്റ മൊഴിയായ്
ഒരൊറ്റ സ്വപ്നമായ്
ഒരൊറ്റ വികാരമായ്
ഒഴുകട്ടെ ജീവിതയാനം.
അവളുടെ ചിന്തകൾ ചിതറി.
ഞാനല്ലല്ലോ അവൻ.
അവനല്ലല്ലോ ഞാൻ.
എന്റെ മനസ്സിന്റെ വഴികളോ
എന്റെ മൊഴിയുടെ ചില്ലകളോ
എന്റെ സ്വപ്നങ്ങളുടെ ആകാശമോ
എന്റെ വികാരങ്ങളുടെ സാഗരമോ
എങ്ങനെ അവന്റേതാകും?.
ഞാനും
അവനും
ജൈവികതയുടെ കാണാച്ചരടുകളാൽ
കെട്ടപ്പെട്ട രണ്ടർദ്ധഗോളങ്ങൾ
മാത്രമാകുമ്പോൾ?.
തന്നെ വലയം ചെയ്തിരിക്കുന്ന
ജാഗ്രതയുടെ വലക്കണ്ണികളിൽ
ഒരു അലങ്കാരമത്സ്യമായ്
പിടയവെ
അവളറിയുന്നുണ്ടായിരുന്നു.
ഇനി പ്രവാഹങ്ങൾക്ക്
ഒരേ വേഗമാണ്.
ഒരേ ആഴമാണ്.
ഒരേ നിശ്ചലതയും.....
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ