
വേദനയെന്ന ഉടമ്പടി മാത്രമാണ് ജീവിതമെന്നും കാത്തുവയ്ക്കുന്നതെന്നറിഞ്ഞ്
പ്രേമാത്മാവ് ശരീരം വെടിഞ്ഞു.
വാടിയ പൂക്കളിലും, വറ്റിയ പുഴകളിലും,
നിലച്ച കാറ്റിലുമൊന്നും കയറിക്കൂടാൻ
കഴിയാതെയത് അലഞ്ഞുതിരിഞ്ഞു.
കയറിക്കൂടിയാലും അപ്പൂപ്പൻതാടി പോലെ പറന്നുയരുന്ന ഹൃദയങ്ങളിൽ
വിങ്ങലായ് ഓരം ചേർന്നുനിൽക്കും
വേദനയുടെ കയ്പ്പുനീർ ആവോളം
കുടിച്ചാലും പ്രേമത്തെ തള്ളിപ്പറയാതെ
പതിയെ വീണ്ടും ഇറങ്ങിവരും
കാമൻ കടംകൊണ്ട കൈകളാൽ
അമ്പുകളിൽ കുരുക്കി പലവട്ടം ഹൃദയങ്ങൾ തുളച്ചുകയറ്റും
തളച്ചിട്ട ഹൃദയങ്ങളിൽ നിന്നത് സ്വാതന്ത്ര്യത്തോടെ ഇറങ്ങിയൊഴുകു-
മ്പോഴാണ് സ്നേഹമറിഞ്ഞതും
പീഡകൾ നിരന്തരം സഹിച്ച്
ശരീരങ്ങൾ മാറിമാറി പരീക്ഷിക്കാൻ
വിധിക്കപ്പെട്ട ആദ്യത്തെ ചിരഞ്ജീവി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക