
മൃഗങ്ങളൊരിക്കലും
മനുഷ്യനേപ്പോലെ
ഇണയെ പിണക്കാറില്ല ,
ഇഷ്ടപ്പെട്ട് കഷ്ടപ്പെടുത്താറില്ല,
ചിരിച്ചുകൊണ്ട് കരയിപ്പിക്കാറില്ല,
പുകഴ്ത്തിക്കൊണ്ട് പുച്ഛിക്കാറുമില്ല.
മൃഗങ്ങളൊരിക്കലും
മനുഷ്യനേപ്പോലെ
തലോടിക്കൊണ്ട് തള്ളിയിടാറില്ല,
കാലിൽതൊട്ട് കാലുവാരാറില്ല,
പ്രണയംനടിച്ച് പീഡിപ്പിക്കാറില്ല,
കറിക്കത്തികൊണ്ട് കുത്താറുമില്ല.
എന്നിട്ടും മനുഷ്യൻ്റെ ക്രൂരതയെ
വിവരിക്കാൻ 'മൃഗീയമായി'
എന്ന പദമെടുക്കുന്നത്
അല്പം മൃഗീയമല്ലെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക