പ്രവാസികളെ വെട്ടിലാക്കി വീണ്ടും സൗദിയില്‍ സ്വദേശിവത്കരണം; ഷോപ്പിങ് മാളുകളും സ്വദേശിവത്കരിച്ചു

വിദേശ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്ന സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തി
പ്രവാസികളെ വെട്ടിലാക്കി വീണ്ടും സൗദിയില്‍ സ്വദേശിവത്കരണം; ഷോപ്പിങ് മാളുകളും സ്വദേശിവത്കരിച്ചു

ജിദ്ദ: സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകകളിലേക്ക് വ്യാപിപ്പിച്ച് ഭരണകൂടം. വിദേശ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്ന സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തിക്കൊണ്ട് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് ഉത്തരവിറക്കി.മന്ത്രാലയത്തിെേന്റ ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യാഴാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ട വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നിയമം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 

2011 മുതല്‍ നിതാഖാത്ത് വ്യവസ്ഥയിലൂടെ രാജ്യത്ത് നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിെന്റെ ഭാഗമായാണ് ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. മൊബൈല്‍ ഫോണ്‍ വില്‍പനയും സര്‍വീസും സ്വദേശിവത്കരിച്ചതിെന്റെ അടുത്തപടിയായാണ് മന്ത്രാലയത്തിെന്റ പുതിയ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com