ബ്രിട്ടണിലും നോട്ട് നിരോധനം; അഞ്ചു പൗണ്ടിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു

165 മില്യണ്‍ പഴയ അഞ്ച് പൗണ്ട് നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്ന വിവരം
ബ്രിട്ടണിലും നോട്ട് നിരോധനം; അഞ്ചു പൗണ്ടിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു

ബ്രിട്ടണ്‍:  അഞ്ചു പൗണ്ടിന്റെ നോട്ടുകള്‍ അസാധുവാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. വരുന്ന മെയ് അഞ്ചു മുതല്‍ നോട്ടുകള്‍ അസാധുവായിരിക്കും.കോട്ടണ്‍ പേപ്പര്‍ നോട്ടുകള്‍ മാറ്റി പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഞ്ചു പൗണ്ടിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നത്. 165 മില്യണ്‍ പഴയ അഞ്ച് പൗണ്ട് നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്ന വിവരം.

അഴുക്കുപിടിച്ചാല്‍ കഴുകാന്‍ വരെ പറ്റുന്ന പോളിമര്‍ കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക് നോട്ടുകള്‍ നാലുമാസം മുമ്പുമാത്രമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയത്. ചുളുങ്ങിക്കൂടാത്ത പുതിയ നോട്ടുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പഴയ നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചത്.യുകെയിലെ ബാങ്കുകളിലും ബില്‍ഡിങ്ങ് സൊസൈറ്റികളിലും പോസ്റ്റ് ഓഫീസുകളിലുമെല്ലാം അഞ്ച് പൗണ്ട് പേപ്പര്‍ നോട്ടുകള്‍ മാറ്റിയെടുക്കുവാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com