ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ യുഎഇ

ചൊവ്വാഗ്രഹത്തില്‍ 2117 ല്‍ മനുഷ്യരെ എത്തിക്കുകയും ചെറുനഗരം യാഥാര്‍ഥ്യമാക്കുകയും ചെയ്യുമെന്ന് യുഎഇ പ്രഖ്യാപിച്ചു.
ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ യുഎഇ

ചൊവ്വയിലും കോളനിയോ? അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി യുഎഇ. ചൊവ്വാഗ്രഹത്തില്‍ 2117 ല്‍ മനുഷ്യരെ എത്തിക്കുകയും ചെറുനഗരം യാഥാര്‍ഥ്യമാക്കുകയും ചെയ്യുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ്്്  പ്രഖ്യാപനം നടത്തിയിരിക്കുന്നത്.രാജ്യാന്തര ഗവണ്‍മെന്‍ര് ഉച്ചകോടിയിലാണ് പ്രഖ്യാപനം. നൂറ് വര്‍ഷം കൊണ്ട്് ചൊവ്വയില്‍ മനുഷ്യന് സ്ഥിരവാസയോഗ്യമായ ചെറു നഗരം നിര്‍മ്മിക്കുക എന്നതാണ് ഉദ്ദേശ്യം. രാജ്യാന്തര ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളേയും ഏജന്‍സികളേയും പദ്ധതിയുടെ നടത്തിപ്പിനായി സഹകരിപ്പിക്കും.  പഠനഗവേഷണങ്ങളും കര്‍മപരിപാടികളും അതിവേഗം നടത്തും. അടുത്ത നൂറു വര്‍ഷത്തിനകം ശാസ്ത്രരംഗത്ത് യുഎഇ കൈവരിക്കേണ്ട നേട്ടങ്ങളുടെ പട്ടികയിലാണ് പദ്ധതിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്്.


ചൊവ്വയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്.   പദ്ധതിയുടെ ചെലവും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വിപുലമായ തയാറെടുപ്പുകള്‍ക്ക് ഒരുങ്ങുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇതിനായി സര്‍വകലാശാലകളെ ഗവേഷണകേന്ദ്രങ്ങളാക്കി മാറ്റും. നിലവില്‍ എഴുപതിലേറെ സ്വദേശിശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ചൊവ്വാ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നു. 2020 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 150 ആകും. അബുദാബി കേന്ദ്രമായുള്ള ഇന്റര്‍നാഷനല്‍ ആസ്‌ട്രോണമി സെന്ററും നാസയും ഇതില്‍ യുഎഇക്കൊപ്പം പങ്കാളികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com