സൗദിയില്‍ കനത്ത മഴ; രണ്ട് മരണം

രണ്ടു പേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സൗദിയില്‍ കനത്ത മഴ; രണ്ട് മരണം

 റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ആറ്  ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് രണ്ടു പേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. റിയാദിലും ,അസീറിലുമാണ് ഓരോരോ ആളുകള്‍ മരിച്ചത് .ഈ പ്രദേശങ്ങളില്‍ നിന്നും ഓരോരുത്തരെ കാണാതാവുകയും ചെയ്തിട്ടുണ്ട് .പ്രളയത്തില്‍ കുടുങ്ങിയ 562 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപെടുത്തി .വെള്ളം കയറിയ 179 കുടുംബങ്ങളെയും സിവില്‍ ഡിഫന്‍സ് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട് .

വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുകയാണ് .ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം  താറുമാറായതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. 

 പല സ്ഥലങ്ങളിലും ടെലിഫോണ്‍ ,ഇന്റര്‍ നെറ്റ് സംവിധാനവും തകരാറിലായിട്ടുണ്ട്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ കോബാര്‍ ,ദമ്മാം എന്നിവടങ്ങളില്‍ ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത് .ശക്തമായ കാറ്റും വീശാന്‍ ഇടയുള്ളതിനാല്‍ കോര്‍ണീഷ് ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com