സൗദിയില്‍ എണ്ണക്കുഴലില്‍ ചോര്‍ച്ച, അപകടത്തില്‍പ്പെട്ട തൊഴിലാളി മരിച്ചു 

വിദേശിയായ കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനാണ് മരിച്ചത്.
സൗദിയില്‍ എണ്ണക്കുഴലില്‍ ചോര്‍ച്ച, അപകടത്തില്‍പ്പെട്ട തൊഴിലാളി മരിച്ചു 

റിയാദ്: സൗദി അരാംകോയുടെ എണ്ണ പൈപ്പ്‌ലൈനിലുണ്ടായ ചോര്‍ച്ചയില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട തൊഴിലാളി മരിച്ചു.സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വിദേശിയായ കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. രണ്ടു സ്വദേശി പൗരന്‍മാര്‍ അടക്കം മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ അരാംകോയുടെ അടിയന്തിര സാങ്കേതിക സഹായ സംഘം സ്ഥലത്തത്തെുകയും ചോര്‍ച്ച പരിഹരിക്കുകയും ചെയ്തു. ചോര്‍ച്ച ഉടനടി അടച്ചിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും അരാംകോ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. 

ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ കിഴക്കന്‍ മേഖലയിലെ അബ്‌ഖൈഖിനടുത്തുള്ള പൈപ്പ് ലൈനിലാണ് ശനിയാഴ്ച ചോര്‍ച്ചയുണ്ടായത്. അബ്‌ഖൈഖില്‍ നിന്ന് റാസ് തനൂറയിലേക്ക് എണ്ണ കൊണ്ടുപോകുന്നതാണ് ഈ ലൈന്‍. 

അബ്‌ഖൈഖിലെ അരാംകോയുടെ പ്‌ളാന്റ് ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ കേന്ദ്രമാണ്. ഇന്ന് നിലവിലുള്ള വലിയ ക്രൂഡ് ഓയില്‍ സ്റ്റബിലൈസേഷന്‍ പ്‌ളാന്റും ഇതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com