ഖത്തറില്‍ കാലാവസ്ഥ വ്യതിയാനം പച്ചക്കറി വിപണികളെ ബാധിക്കുന്നു

പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടേയും വില കുത്തനെ കുറഞ്ഞു
ഖത്തറില്‍ കാലാവസ്ഥ വ്യതിയാനം പച്ചക്കറി വിപണികളെ ബാധിക്കുന്നു

ദോഹ: ഖത്തറില്‍ കാലാവാസ്ഥ വ്യതിയാനം പച്ചക്കറി വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടേയും വില കുത്തനെ കുറഞ്ഞു. തണുപ്പും മഴയും ശക്തമായതോടെയാണ് പച്ചക്കറി വിപണിയില്‍ ഇടിവ് സംഭവിച്ചത്. 

മാര്‍ക്കറ്റുകളിലെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. ഇതു കാരണം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വ്യാപാരികള്‍. കക്കിരി,ക്യാബേജ്,തക്കാളി,പച്ചമുളക് എന്നിവയുടെ വില കുത്തനെ കുറഞ്ഞു. 

പഴങ്ങളുടെ വിലയും കുറഞ്ഞിട്ടുണ്ട്. 14 കിലോ ഫിലിപ്പിന്‍ ഏത്തപ്പഴം 30 റിയാലിനും അഞ്ച് കിലോ മുന്തിരി പത്ത് റിയാലിനും മൂന്ന് കിലോ ഇന്ത്യന്‍ മാമ്പഴം 25 റിയാലിനുമാണ് കഴിഞ്ഞ ദിവസം വിറ്റത്. ഖത്തറില്‍ മഴയും തണുപ്പും അതി ശക്തമായി തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com