സൗദിയില്‍ ഹൂതി ആക്രമണം: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരന് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2017 10:48 AM |
Last Updated: 23rd February 2017 11:03 AM | A+A A- |

ജിദ്ദ: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍പ്പെട്ട ദഹ്‌റാന്‍ അല്‍ ജുനൂബില്‍ ഹൂതി തീവ്രവാദികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്ക്. ദഹ്‌റാന്‍ അല്‍ ജുനൂബ് പൊലീസിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. യമനില്‍ നിന്നാണ് അക്രമം നടത്തിയത് എന്നാണ് വിവരം.
നിലത്ത് പതിച്ച മിസൈലിന്റെ കഷ്ണം സുരക്ഷാ ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ തറച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.