ദുബൈയിലെ പരിസ്ഥിതി സൗഹൃദ മീന്‍ ചന്ത അടുത്ത മാസം മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും 

ദേരയിലാണ് പരിസ്ഥിതി സൗഹൃദ മീന്‍ചന്ത എന്നപേരില്‍ ദുബൈ ഭരണകൂടം മീന്‍ചന്ത സ്ഥാപിച്ചിരിക്കുന്നത്
ദുബൈയിലെ പരിസ്ഥിതി സൗഹൃദ മീന്‍ ചന്ത അടുത്ത മാസം മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും 

ദുബൈയ്: ദുബൈയിലെ പരിസ്ഥിതി സൗഹൃദ മീന്‍ ചന്ത അടുത്ത മാസം തുറക്കും. ദേരയിലാണ് പരിസ്ഥിതി സൗഹൃദ മീന്‍ചന്ത എന്നപേരില്‍ ദുബൈ ഭരണകൂടം മീന്‍ചന്ത സ്ഥാപിച്ചിരിക്കുന്നത്. കച്ചവടം മാത്രമല്ല വിനോദനവും ലക്ഷ്യമിട്ടാണ് മാര്‍ക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. കടലിന് അടുത്തുള്ള പ്രദേശത്താണ് മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 

26.90 കോടി ദിര്‍ഹം ചെലവിട്ട് 120,000 ചതുരശ്ര മീറ്ററിലാണ് മാര്‍ക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. 500 സ്ഥാപനങ്ങളാണ് ഇതില്‍ പ്രവര്‍ത്തിക്കുക.  മത്സ്യം വൃത്തിയാക്കുന്നതിനായി 72 സ്റ്റാളുകളും മാംസംമുട്ട എന്നിവക്കായി 75 സ്റ്റാളുകളും പ്രവര്‍ത്തിക്കും.ഇതിന് പുറമേ സൂപ്പര്‍മാര്‍ക്കറ്റുകള്‍, കഫേകള്‍,റസ്റ്റോറന്റുകള്‍ എന്നിവ ഉണ്ടാകും. 13 കോടി ദിര്‍ഹം ചെലവിട്ടാണ് മാര്‍ക്കറ്റിനകത്തെ കോള്‍ഡ് സ്‌റ്റോറജ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. 1988മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന പഴയ മാര്‍ക്കറ്റിന് ഇത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ താഴിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com