എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ദുബായ് പരമോന്നത കോടതി ശരിവെച്ചു.

ഉബൈദ അല്‍ അഖ്‌റവാബി എന്ന ജോര്‍ദാനിയന്‍ ബാലനെ വധിച്ച കേസിലാണ് വധശിക്ഷ ശരിവെച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്
 എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ദുബായ് പരമോന്നത കോടതി ശരിവെച്ചു.

ദുബൈ: എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ദുബായ് പരമോന്നത കോടതി ശരിവെച്ചു. ഉബൈദ അല്‍ അഖ്‌റവാബി എന്ന ജോര്‍ദാനിയന്‍ ബാലനെ വധിച്ച കേസിലാണ് വധശിക്ഷ ശരിവെച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. വധശിക്ഷ റദ്ദാക്കണമെന്നും പുനര്‍വിചാരണവേണമെന്നും  പ്രതി നിദാല്‍ ഈസ അബ്ദുല്ല (49)നടത്തിയ അന്തിമ അപേക്ഷ  പരമോന്നത കോടതി ജഡ്ജി അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ സറൂനിയുടെ നേതൃത്വത്തിലെ ബെഞ്ച് തിങ്കളാഴ്ച തള്ളുകയായിരുന്നു. ഭരണാധികാരി അനുമതി നല്‍കിയാലുടന്‍ ശിക്ഷ നടപ്പാക്കും. 

കഴിഞ്ഞ മെയ് 20നാണ് ഷാര്‍ജ വ്യവസായ മേഖലയിലെ പിതാവിന്റെ ഗാരേജിനു മുന്നില്‍ കളിക്കുകയായിരുന്ന ഷാര്‍ജ അല്‍ ജീല്‍ അല്‍ ജദീദ് സ്‌കൂള്‍ രണ്ടാം ഗ്രേഡ് വിദ്യാര്‍ഥി ഉബൈദയെ കാണാതായത്. പിറ്റെ ദിവസം ദുബൈ അല്‍ വറഖയില്‍ അക്കാദമിക് സിറ്റി റോഡിലെ ഒഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം കണ്ടത്തെി. 
സ്‌കൂട്ടര്‍ വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ച് കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പ്രതി ലൈംഗിക അതിക്രമത്തിനു ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തെുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com