മൃതദേഹം കൊണ്ടുപോകുന്നതില്‍ നിയന്ത്രണമില്ലെന്ന് ഷാര്‍ജ വിമാനത്താവള അധികൃതര്‍

രേഖകളെല്ലാം കൃത്യമാണെങ്കില്‍ സാധാരണപോലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍
മൃതദേഹം കൊണ്ടുപോകുന്നതില്‍ നിയന്ത്രണമില്ലെന്ന് ഷാര്‍ജ വിമാനത്താവള അധികൃതര്‍

ഷാര്‍ജ: വിമാനത്താവളം വഴി മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ലെന്ന് ഷാര്‍ജ വിമാനത്താവള അധികൃതര്‍.  രേഖകളെല്ലാം കൃത്യമാണെങ്കില്‍ സാധാരണപോലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ഫൈസല്‍ സൗദ് അല്‍ ഖാസ്മി വ്യക്തമാക്കി.യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് ആശയക്കുഴപ്പുങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് അറിയിച്ചുകൊണ്ട് ഷാര്‍ജ വിമാനത്താവള അധികാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പുതിയ ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. എന്നാല്‍ ഇത് തങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്ന് ഷാര്‍ജ വ്യക്തമാക്കി. 

 ഇത്തരമൊരു നിര്‍ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ഫൈസല്‍ സൗദ് അല്‍ ഖാസ്മി പറഞ്ഞു. 
മൃതദേഹവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൃത്യമാണെങ്കില്‍ തടസ്സമില്ലാതെ വിദേശത്തേക്ക് അയക്കുമെന്നാണ് യുഎഇയിലെ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഉത്തരവ് ലഭിച്ചിരിക്കുന്നത് വിമാന കമ്പനികള്‍ക്കുമാണ്. അതുകൊണ്ടുതന്നെ വിമാനത്താവള അധികൃതര്‍ മൃതദേഹം കയറ്റിവിടാന്‍ തയ്യാറാണെങ്കിലും വിമാനക്കമ്പനികള്‍ പലപ്പോഴും വഴങ്ങുന്നില്ല. ഈ സാഹചര്യം മാറിയെങ്കില്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com